1 00:00:01,000 --> 00:00:03,720 ആത്മഹത്യ ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങൾ ഈ എപ്പിസോഡിൽ ഉണ്ട്. 2 00:00:03,800 --> 00:00:04,960 വിവേചനബുദ്ധിയോടെ കാണുക 3 00:00:10,520 --> 00:00:11,960 - ലാസറസ്! - വേണ്ട. നിങ്ങൾ 4 00:00:12,040 --> 00:00:13,920 ആർലോ ജോൺസിൻ്റെ മുറിയിലേക്ക് ഉടൻ പോകണം, 5 00:00:14,320 --> 00:00:15,800 എന്നിട്ട് അയാളവിടെ ഉണ്ടോ എന്ന് പറയണം. 6 00:00:15,880 --> 00:00:17,120 അയാൾ ജീവനോടുണ്ടോ? 7 00:00:21,320 --> 00:00:24,120 ദ ജൂനിപർ ബുഷ്: ദ ലോസ് ഓഫ് ഇന്നസെൻസ്, രചന സി സി അർണോൾഡ് 8 00:00:26,960 --> 00:00:30,520 ഡോ. ലാസ്, അയാളവിടെയുണ്ട്. അയാളുടെ അറയിൽ. 9 00:01:05,040 --> 00:01:11,040 ഹാർലൻ കോബൻസ് ലാസറസ് 10 00:01:56,600 --> 00:01:59,240 എൻ്റെ ഡാഡി നമ്മുടെ അവസാന സെഷൻ്റെ അന്നാണ് മരിച്ചത്. 11 00:02:00,240 --> 00:02:04,560 ദൈവവുമായി സംസാരിച്ചെന്നും ഞാനൊരു വ്യാജനാണ് എന്ന് ദൈവം പറഞ്ഞെന്നും നീ പറഞ്ഞ ദിവസം. 12 00:02:05,480 --> 00:02:06,840 നീ ദൈവത്തോടെന്നെ ശിക്ഷിക്കാൻ പറഞ്ഞു. 13 00:02:07,560 --> 00:02:09,120 ദൈവം അത് സമ്മതിച്ചു. 14 00:02:10,120 --> 00:02:11,960 നിനക്കായി അത് ചെയ്യാമെന്ന്. 15 00:02:15,840 --> 00:02:16,680 ദൈവം അത് ചെയ്തോ? 16 00:02:21,880 --> 00:02:23,680 അതോ ഭൂമിയിലെ ആരെങ്കിലുമായിരുന്നോ അത്? 17 00:02:25,480 --> 00:02:29,520 എൻ്റെ പിതാവ് അദ്ദേഹത്തിൻ്റെ ഓഫീസിൽ തലയ്ക്ക് വെടിയേറ്റ് മരിച്ചു, 18 00:02:29,600 --> 00:02:30,840 നീ അദ്ദേഹത്തിൻ്റെ രോഗിയായിരുന്നു 19 00:02:30,920 --> 00:02:32,240 എന്ന് ഇപ്പോൾ ഞാൻ കണ്ടെത്തി. 20 00:02:32,320 --> 00:02:33,600 ഡാഡിയുടെ ഓഫീസ് നിനക്കറിയാരുന്നു. 21 00:02:36,960 --> 00:02:39,640 എടാ പരത്തെണ്ടീ, നീയാണോ എൻ്റെ പിതാവിനെ കൊന്നത്? 22 00:02:50,680 --> 00:02:54,240 ദൈവത്തിൻ്റെ വഴികൾ നിഗൂഢങ്ങളാണ്. 23 00:02:57,120 --> 00:02:58,000 അത് നീയെങ്ങനറിഞ്ഞു? 24 00:03:00,680 --> 00:03:02,720 നീയെങ്ങനെ അറിഞ്ഞെന്ന്? 25 00:03:24,480 --> 00:03:27,120 അറസ്റ്റ് ചെയ്യപ്പെടും മുമ്പ് നീയെൻ്റെ ഡാഡിയെ സന്ദർശിച്ചിരുന്നു. 26 00:03:28,920 --> 00:03:30,720 നീ ഡാഡിയോട്, "പ്രതികാരം എൻ്റേതാ"ണെന്നുപറഞ്ഞു. 27 00:03:32,280 --> 00:03:34,360 നിനക്കതെങ്ങനെ മനസ്സിലായി? 28 00:03:35,920 --> 00:03:38,120 ദൈവത്തോട് സംസാരിക്കുന്നത് നീ മാത്രമാാകണമെന്നില്ല. 29 00:03:39,560 --> 00:03:41,640 ഞാൻ നിൻ്റെ ഡാഡിയെ സന്ദർശിച്ചിരുന്നു, ശരിയാണ്. 30 00:03:42,960 --> 00:03:46,760 പോലീസ് കടന്നുവരും മുമ്പ് ഞാനൊരൽപ്പം ചോര വീഴ്ത്തുകയും ചെയ്തു. 31 00:03:48,720 --> 00:03:50,120 അയാളൊരു ദുർബലനായിരുന്നു, 32 00:03:51,000 --> 00:03:52,720 എന്നോട് വിശ്വാസവഞ്ചന കാണിച്ചു. 33 00:03:54,680 --> 00:03:57,640 ഞാനെൻ്റെ ഉൾപ്രേരണകളെപ്പറ്റി അയാളോട് പറഞ്ഞു, അയാൾ പോലീസിനോട് പറഞ്ഞു. 34 00:03:57,720 --> 00:03:59,960 അപ്പോ, അയാൾ മരിച്ചതിൽ ഞാൻ ദുഃഖിതനാണോ? 35 00:04:02,240 --> 00:04:03,200 അല്ല. 36 00:04:04,360 --> 00:04:08,800 പക്ഷേ ഇതിനകത്തുനിന്ന് ഒരു കൊലപാതകം ചെയ്യിക്കാൻ എനിക്കാവുമെന്ന് കരുതുന്നെങ്കിൽ 37 00:04:10,160 --> 00:04:13,640 "ഉൾപ്രേരണകൾ" എന്ന് പറയുന്നത്, നാല് സ്ത്രീകളെ ബലാൽസംഗം ചെയ്ത് കൊല്ലുന്നതാണോ? 38 00:04:14,600 --> 00:04:16,560 നിൻ്റെ ഡാഡി എന്നെ മനസ്സിലാക്കിയില്ല. 39 00:04:18,000 --> 00:04:21,040 അച്ഛനെപ്പോലെ തന്നെ മകനും. 40 00:04:21,680 --> 00:04:23,360 എനിക്ക് നിന്നെ അറിയില്ലെന്ന് കരുതിയോ? 41 00:04:27,280 --> 00:04:28,720 എനിക്ക് നിന്നെ അറിയാം. 42 00:04:34,160 --> 00:04:35,440 ഇമജൻ കാർസ്‌വുഡ്. 43 00:04:36,000 --> 00:04:36,840 ഡോക്ടർ. 44 00:04:40,240 --> 00:04:42,400 അവരും എൻ്റെ ഡാഡിയുമായി ബന്ധമുണ്ടായിരുന്നു. 45 00:04:42,480 --> 00:04:45,920 ഞാനവരെ കൊന്നില്ല. 46 00:04:46,360 --> 00:04:52,200 ഞാനത് മുമ്പും പറഞ്ഞതാണ്. ഞാനവരെ കൊന്നിട്ടില്ലെന്ന് എല്ലാവരോടും പറഞ്ഞു. 47 00:04:52,280 --> 00:04:54,720 പക്ഷേ തീർച്ചയായും നീ വിശ്വസിച്ചില്ല. 48 00:04:54,800 --> 00:04:56,920 സംഭവസ്ഥലം മുഴുവനും നിൻ്റെ ഡിഎൻഎ ഉണ്ടായിരുന്നു. 49 00:04:57,000 --> 00:04:59,240 എന്നെ കുടുക്കിയതാണ്. 50 00:04:59,320 --> 00:05:00,600 ഓ ശരിയാ. സത്യമാ. 51 00:05:02,960 --> 00:05:05,200 എന്നെപ്പോലെ നിങ്ങൾക്കുമറിയാം ഡോക്ടർ, 52 00:05:05,280 --> 00:05:07,200 ഇമജൻ ബലാൽസംഗം ചെയ്യപ്പെട്ടിരുന്നില്ല. 53 00:05:07,640 --> 00:05:09,960 എന്നെ ശരിക്കും അറിയാവുന്ന നിലയ്ക്ക്, 54 00:05:10,040 --> 00:05:14,800 എൻ്റെ രീതികളിൽ അതൊരു പിഴവായിരുന്നെന്ന് നിനക്ക് അംഗീകരിക്കേണ്ടിവരും. 55 00:05:14,880 --> 00:05:20,560 അവർക്കെൻ്റെ കുറ്റങ്ങൾ തെളിയിക്കാനായില്ല, അതിനാൽ അവരെന്നെ ജയിലിലിടാൻ ഒരു വഴി കണ്ടു. 56 00:05:23,200 --> 00:05:27,200 അവരുടെ ഭർത്താവ് കോടതിയിൽ കള്ളം പറഞ്ഞു. 57 00:05:30,680 --> 00:05:32,200 അവർക്കതറിയാമായിരുന്നു. 58 00:05:34,040 --> 00:05:35,040 ആർക്ക്? 59 00:05:36,440 --> 00:05:38,320 കുറ്റക്കാരനാണെന്ന വിധി വന്നപ്പോൾ, 60 00:05:39,120 --> 00:05:42,680 ഞാൻ പ്രധാന ഡിറ്റക്ടീവിനെ നോക്കി, ഞാൻ കണ്ടത് എന്താണെന്നറിയുമോ? 61 00:05:45,320 --> 00:05:47,200 അവർ പുഞ്ചിരിക്കുകയായിരുന്നു. 62 00:05:49,040 --> 00:05:51,240 പക്ഷേ ഒരു ജോലി നന്നായി ചെയ്തതിൻ്റെ ചിരിയല്ലായിരുന്നു. 63 00:05:51,320 --> 00:05:54,360 അതൊരു രക്ഷപ്പെടലിൻ്റെ ചിരിയായിരുന്നു. 64 00:06:08,280 --> 00:06:09,800 കെമ്പ്ബേൺ സെക്യൂർ ഹോസ്പിറ്റൽ ജോൺസ് ആർലോ 65 00:06:18,080 --> 00:06:19,720 {\an8}അന്വേഷണോദ്യോഗസ്ഥ: ഡിറ്റക്ടീവ് അലിസൺ ബ്രൗൺ 66 00:06:19,800 --> 00:06:20,720 {\an8}ഒപ്പ് എ. ബ്രൗൺ 67 00:06:20,800 --> 00:06:22,440 ഞാൻ നിന്നെ നിരീക്ഷിക്കുകയായിരുന്നു. 68 00:06:22,960 --> 00:06:25,800 ഞാൻ നിന്നെ വിശ്വസിച്ചിട്ടില്ല. ഇപ്പോഴും ഇല്ല. 69 00:06:29,400 --> 00:06:30,640 മാർഗോ മാക്കിന്‍റയർ. 70 00:06:31,120 --> 00:06:33,360 ഞാൻ മുറിവുകൾ നോക്കി, നീയെന്നോട് ആവശ്യപ്പെട്ടതിൽ സന്തോഷം. 71 00:06:33,840 --> 00:06:36,840 അവയ്ക്ക് വളരെ പ്രത്യേകതയുണ്ട്, പഠനങ്ങൾക്ക് ഉപകരിക്കും. 72 00:06:36,920 --> 00:06:38,720 അത്തരം ആയുധം വളരെ അപൂർവമാണ്. 73 00:06:38,800 --> 00:06:40,240 നീയിത് മുമ്പ് കണ്ടിട്ടുണ്ടോ? 74 00:06:40,320 --> 00:06:42,800 ആദ്യം ഇല്ലെന്നാണോർത്തത്, പക്ഷേ പിന്നൊരു കേസ് ഓർത്തു, 75 00:06:42,880 --> 00:06:45,440 ഒരു കുപ്രസിദ്ധ ലണ്ടൻ ഗുണ്ടാസംഘം ഉൾപ്പെട്ടത്. 76 00:06:45,520 --> 00:06:48,000 ഒരു ഹാലോവീൻ മത്തങ്ങ മുറിക്കും പോലെ എതിരാളിയെ മുറിച്ചുവച്ചു. 77 00:06:48,800 --> 00:06:51,000 അത് എന്നായിരുന്നു എന്ന് ഞാൻ തലപുകഞ്ഞ് ആലോചിച്ചു. 78 00:06:52,280 --> 00:06:54,920 ഊഹം മാത്രമാണ് മാർക്ക്, അത് നീ ലണ്ടനിലായിരുന്നപ്പോഴാകും. 79 00:06:56,480 --> 00:06:59,120 അതേ, 2016. 80 00:07:01,800 --> 00:07:04,520 അതാണാ ആയുധം. കൊള്ളാം അല്ലേ? 81 00:07:05,360 --> 00:07:06,560 കർത്താവേ. 82 00:07:06,640 --> 00:07:10,080 മാർഗോയെ കൊന്ന കത്തിയും ഇതുപോലിരിക്കും. 83 00:07:10,160 --> 00:07:11,800 ബ്രസീലിൽ നിന്ന് കള്ളക്കടത്ത് നടത്തിയതാണ്. 84 00:07:11,880 --> 00:07:12,720 ഡിറ്റ: അലിസൺ ബ്രൗൺ 85 00:07:12,800 --> 00:07:15,320 ഡാർക്ക് വെബ്ബിൽ നല്ല വിപണിയാണ്. പേര് ഡ്രാഗൺ ഏപെക്സ്. 86 00:07:15,400 --> 00:07:19,320 ചിക്കൻ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 400 എണ്ണം ആറുമാസം മുമ്പ് പിടിച്ചു, 87 00:07:19,400 --> 00:07:21,960 ഇത് തെളിവുകൾ സൂക്ഷിച്ചിരുന്നതിൽ നിന്നാണ്. 88 00:07:22,040 --> 00:07:23,280 ഇത് കൊള്ളാം സേത്ത്. 89 00:07:25,600 --> 00:07:26,880 ഇത് വിചിത്രമായി തോന്നുന്നുണ്ടോ... 90 00:07:28,000 --> 00:07:29,560 അതായത്, ഒരാൾ ആത്മഹത്യ ചെയ്യുന്നു, 91 00:07:29,640 --> 00:07:32,160 അധികം താമസിയാതെ അയാളുടെ സഹായിയും കൊല്ലപ്പെടുന്നു? 92 00:07:33,520 --> 00:07:34,360 ഉണ്ട്. 93 00:07:35,520 --> 00:07:36,640 നിനക്ക് എന്തെങ്കിലും ഊഹം? 94 00:07:36,720 --> 00:07:37,560 എനിക്കറിയാം... 95 00:07:39,240 --> 00:07:40,320 ഡോക്ടർ എല്ലിൻ്റേത്... 96 00:07:41,480 --> 00:07:43,120 ആത്മഹത്യയായിരുന്നെന്ന്, പക്ഷേ... 97 00:07:44,880 --> 00:07:48,000 നമുക്കാ വെടിയുണ്ടയുടെ പരിശോധനാഫലം ഒന്നുകൂടി പരിശോധിക്കണമെന്ന് തോന്നുന്നു. 98 00:08:01,320 --> 00:08:03,520 ഹേയ്. വന്നതിന് നന്ദി. 99 00:08:04,640 --> 00:08:07,360 നിൻ്റെ മരിച്ചുപോയ പിതാവിൻ്റെ ഓഫീസിൽ പഴയ ഫയലുകൾ നോക്കാനോ? 100 00:08:07,440 --> 00:08:10,640 ഇത്തരമൊരു ആകർഷകമായ ഡേറ്റ് ഒരു പെൺകുട്ടിക്ക് എങ്ങനെ നിരസിക്കാനാവും? 101 00:08:11,320 --> 00:08:15,720 ഞാനെൻ്റെ സഹോദരിയെ വിളിച്ചേനേ, പക്ഷേ എനിക്ക് വസ്തുനിഷ്ഠമായ അഭിപ്രായം വേണം. 102 00:08:15,800 --> 00:08:17,960 - ഓ, കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടല്ലോ. - അതേ, ക്ഷമിക്കൂ. 103 00:08:18,040 --> 00:08:20,160 ഞാൻ കേക്ക് കൊണ്ടുവന്നിട്ടുണ്ട്. 104 00:08:21,040 --> 00:08:22,600 അതുപറ. 105 00:08:23,640 --> 00:08:26,320 അപ്പോ നമ്മളിവിടെ ഈ ഫയലുകളിൽ കൃത്യമായി എന്താണ് തിരയുന്നത്? 106 00:08:26,400 --> 00:08:30,120 ഡിറ്റക്ടീവ് ബ്രൗണിൻ്റെ അന്വേഷണങ്ങളിൽ എൻ്റെ ഡാഡിയുടെ രോഗികളിലേക്കെത്തുന്ന 107 00:08:30,200 --> 00:08:31,800 അസാധാരണമായ എന്തെങ്കിലും. 108 00:08:34,440 --> 00:08:35,280 ഇമജൻ കാർസ്‌വുഡിന് നീതി 109 00:08:35,360 --> 00:08:38,600 ആർലോ ജോൺസ്‌ ക്രൂരനായ കൊലപാതകി. ഇമജൻ കാർസ്‌വുഡ് അയാളുടെ ഒരിരയായിരുന്നു. 110 00:08:38,680 --> 00:08:39,520 രോഗി: കസാൻഡ്ര റോഡ്‌സ് 111 00:08:39,600 --> 00:08:40,440 റിപ്പോർട്ട് 112 00:08:41,960 --> 00:08:44,000 എനിക്കാ ചിന്തകൾ ഉണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞിരുന്നു. 113 00:08:46,800 --> 00:08:48,400 കസാൻഡ്ര റോഡ്‌സിൻ്റെ കൊലയാളി രക്ഷപ്പെട്ടു 114 00:08:48,480 --> 00:08:49,320 റോഡ്സിൻ്റെ മുൻ കാമുകനെ 115 00:08:49,400 --> 00:08:50,240 സംശയിക്കുന്നു: പോലീസ് 116 00:08:50,320 --> 00:08:52,360 {\an8}അലിസൺ ബ്രൗൺ 117 00:08:53,720 --> 00:08:54,560 രോഗി: ഹാരി നാഷ് 118 00:08:54,640 --> 00:08:55,960 ഡോ. ജൊനാഥൻ ലാസറസിൻ്റെ റിപ്പോർട്ട് 119 00:08:56,040 --> 00:08:57,640 അതാണ് ശരിയായ കാര്യമെന്ന് നിങ്ങൾ പറഞ്ഞു. 120 00:08:57,720 --> 00:09:00,040 നിങ്ങളാണെന്നോട് പോലീസിൽ പരാതിപ്പെടാൻ പറഞ്ഞത്. 121 00:09:01,280 --> 00:09:03,120 പീഡകനായ പുരോഹിതനെ കൊലപാതകത്തിന് അറസ്റ്റ് ചെയ്തു. 122 00:09:03,200 --> 00:09:06,200 ഞാനത് ചെയ്തില്ല. ഞാൻ ഹാരിയെ കൊന്നില്ല. 123 00:09:07,720 --> 00:09:09,400 സോറി, ഹാരി? ആരാ ഹാരി? 124 00:09:09,480 --> 00:09:10,760 ഹാരി നാഷ് 125 00:09:14,480 --> 00:09:16,240 ഹാരി നാഷ് ഡിറ്റക്ടീവ് നീതി ഉറപ്പുനൽകുന്നു 126 00:09:17,880 --> 00:09:18,760 അവർ കള്ളം പറഞ്ഞതാണ്. 127 00:09:19,840 --> 00:09:22,120 അവർക്ക് ഹാരിയെ അറിയാമായിരുന്നു, അവരാണാ കേസ് നോക്കിയത്. 128 00:09:22,200 --> 00:09:23,720 ഹാരി നാഷ് കൊലപാതകം. 129 00:09:23,800 --> 00:09:26,040 ഇരയെപ്പറ്റി കേട്ടിട്ടേയില്ലെന്ന് അവർ പറഞ്ഞു. 130 00:09:26,120 --> 00:09:29,040 കൊലപാതകക്കുറ്റം ചുമത്തിയ ആൾ അത് ചെയ്തില്ലെന്ന് പറഞ്ഞു... നിൽക്കൂ. 131 00:09:34,240 --> 00:09:37,400 - ലാസ്? - ആൽഫി, ഹായ്. ഒരു ചോദ്യം. 132 00:09:38,040 --> 00:09:40,200 ഫാദർ ഫ്രാങ്കിൻ്റെ ആത്മഹത്യാ വീഡിയോ. 133 00:09:40,280 --> 00:09:43,000 അതാർക്കാണ് നൽകിയതെന്ന് ഓർമ്മയുണ്ടോ? ഏത് ഓഫീസർക്കാണെന്ന്? 134 00:09:43,680 --> 00:09:46,760 ഉവ്വ്, അത് ഡിറ്റക്ടീവ് അലിസൺ ബ്രൗണിനാണ് നൽകിയത്. 135 00:09:49,200 --> 00:09:51,520 എനിക്ക് ഭ്രാന്താവുകയാണോ അതോ അത് തികച്ചും സംശയകരമാണോ? 136 00:09:51,600 --> 00:09:55,080 - അവരെന്തിനത് മറച്ചുവയ്ക്കാൻ ശ്രമിക്കണം? - ഇനിയും എത്രയെണ്ണം ഉണ്ടാവും? 137 00:10:00,880 --> 00:10:01,720 പോലീസ്. 138 00:10:03,120 --> 00:10:06,440 നിൻ്റെ വീട്ടിൽ വിചിത്രമായ സൈക്കിക് പ്രവർത്തനങ്ങൾ നടക്കുന്ന വിവരം ലഭിച്ചു. 139 00:10:06,520 --> 00:10:09,800 ഞാൻ അകത്തുവന്ന്... പരിശോധിക്കുന്നതിൽ വിരോധമുണ്ടോ? 140 00:10:10,320 --> 00:10:11,480 അകത്തുവരൂ. 141 00:10:17,200 --> 00:10:21,280 നീ എന്തു ചെയ്യാൻ വന്നതാ? 15 മിനിറ്റിനുള്ളിൽ എൻ്റെ ഒരു കക്ഷിവരും. 142 00:10:21,360 --> 00:10:23,080 ഒന്നുമില്ല. നിന്നെ ഒന്ന് കാണണം എന്നുതോന്നി. 143 00:10:25,320 --> 00:10:26,480 എനിക്കും. 144 00:10:30,280 --> 00:10:31,560 നീ 15 മിനിറ്റ് എന്നല്ലേ പറഞ്ഞത്? 145 00:10:41,400 --> 00:10:43,480 - നിൻ്റെ സഹോദരനാണ്. - അവനെന്താ വേണ്ടത്? 146 00:10:43,560 --> 00:10:44,640 എടുക്കുന്നില്ല. 147 00:10:47,480 --> 00:10:48,360 എടുക്ക്. 148 00:10:51,360 --> 00:10:52,560 ഹലോ സുഹൃത്തേ. 149 00:11:02,400 --> 00:11:03,240 അപ്പോ? 150 00:11:11,240 --> 00:11:12,800 ഞാനൊരു മൊഴി നൽകാൻ പോകുന്നു, 151 00:11:12,880 --> 00:11:15,840 നമ്മുടെ 30 കൊല്ലത്തെ സൗഹൃദം നോക്കുമ്പോൾ 152 00:11:15,920 --> 00:11:18,920 പൂർണ്ണ ബോദ്ധ്യമില്ലാതെ ഞാനിങ്ങനെ ഒന്ന് പറയുകയില്ലെന്ന് നീ ഓർക്കണം. 153 00:11:21,280 --> 00:11:22,120 കേൾക്കുന്നു. 154 00:11:25,960 --> 00:11:27,880 ബ്രൗണാണ് എൻ്റെ ഡാഡിയെ കൊന്നതെന്ന് ഞാൻ കരുതുന്നു. 155 00:11:36,720 --> 00:11:38,720 ഓൾസെൻ നിൻ്റെ ഡാഡിയെ കൊന്നതുപോലെ? 156 00:11:38,800 --> 00:11:42,120 - ബില്ലി നിൻ്റെ ഡാഡിയെ കൊന്നതുപോലെ? - പറയുന്നത് കേൾക്ക്, ഓക്കേ? കേൾക്ക്. 157 00:11:43,240 --> 00:11:46,120 അവർ കുറേയധികം ആളുകളെ കൊലപാതക്കേസിൽ കുടുക്കി. 158 00:11:46,200 --> 00:11:49,000 തെളിവു നശിപ്പിക്കാനാകണം മാർഗോയെയും അവർ കൊന്നത്. 159 00:11:49,080 --> 00:11:51,320 - പ്രേതമാണോ ഇതുപറഞ്ഞത് ലാസ്? - സേത്ത്, ഇത് തമാശയല്ല. 160 00:11:51,400 --> 00:11:55,240 ഏതോ പ്രേതങ്ങളെക്കണ്ട് ബോധം പോയവൻ എൻ്റെ ബോസ് ഒരു കൊലയാളിയാണെന്ന് പറയുന്നു. 161 00:11:55,320 --> 00:11:56,760 ഒരു കൊലപാതകി, ലാസ്. 162 00:11:57,880 --> 00:11:59,840 ശരിക്കും? അവരൊരു മിടുക്കിയായ ഉദ്യോഗസ്ഥയാണ്. 163 00:11:59,920 --> 00:12:01,760 നീ എന്താണീ പറയുന്നത്? 164 00:12:01,840 --> 00:12:06,320 യാദൃച്ഛികമെന്നപോലെ എൻ്റെ ഡാഡിയുടെ ഒരുപാട് രോഗികൾ മരിക്കുകയോ ജയിലിലാവുകയോ ചെയ്യുന്നു. 165 00:12:06,400 --> 00:12:08,840 അദ്ദേഹം ഗുരുതര മാനസികരോഗികളെയാണ് ചികിത്സിച്ചിരുന്നത്. 166 00:12:08,920 --> 00:12:11,000 കുട്ടികളുടെ കളിസ്ഥലമല്ല നടത്തിയിരുന്നത്. 167 00:12:11,080 --> 00:12:12,080 ഇതെല്ലാം വായിക്ക്. 168 00:12:13,280 --> 00:12:14,800 എനിക്കിത് കാണേണ്ട. 169 00:12:14,880 --> 00:12:17,600 കാണണം, കാരണം നിൻ്റെ ബോസ് അഴിമതിക്കാരിയാണ്, അവരോട് ചോദിക്കണം. 170 00:12:17,680 --> 00:12:19,360 - ഇതൊന്ന് വായിക്ക്. - എനിക്കു പറ്റില്ല. 171 00:12:19,440 --> 00:12:22,400 - ഒന്ന് വായിക്കാൻ! - പറ്റില്ലെന്ന് പറഞ്ഞല്ലോ! 172 00:12:22,480 --> 00:12:25,160 - എൻ്റെ ജോലി പോകും! - അതുമാത്രമാണോ നിനക്ക് വലുത്? 173 00:12:26,720 --> 00:12:28,800 - നീ എവിടെപ്പോകുന്നു? - ഇത് കൈവിട്ടു പോകുവാണ്. 174 00:12:31,520 --> 00:12:33,640 - സേത്ത്, എന്തായിത്. - ഇല്ല. 175 00:12:33,720 --> 00:12:36,240 നീ തിരിച്ചു വന്നതിൽപ്പിന്നെ എന്നും ഓരോ പ്രശ്നങ്ങളുണ്ടാക്കുവാ, 176 00:12:36,320 --> 00:12:39,080 നിൻ്റെ ഡാഡിയുടെ മരണത്തിൻ്റെ കാരണം കണ്ടുപിടിക്കാനായി. 177 00:12:39,160 --> 00:12:41,480 നീ പ്രേതങ്ങളെ കാണുന്നു, ഇപ്പോ കൊലപാതകം മറച്ചെന്ന് പറയുന്നു! 178 00:12:41,560 --> 00:12:43,640 നിനക്ക് ചികിത്സ വേണം ലാസ്! 179 00:12:44,120 --> 00:12:46,800 ഞാനവരെ കണ്ട് സത്യം ബോദ്ധ്യപ്പെടുത്തും. 180 00:12:46,880 --> 00:12:48,600 ഇല്ല. നീയത് ചെയ്യില്ല. 181 00:12:48,680 --> 00:12:50,800 നമ്മൾ ജെന്നയോട് സംസാരിക്കാൻ വീട്ടിലേക്ക് പോവുകയാണ്. 182 00:12:50,880 --> 00:12:54,000 നിനക്ക് സഹായം വേണം, കാരണം ഇത് കൈവിട്ടു പോകുന്നു-- 183 00:12:55,280 --> 00:12:57,800 എനിക്ക് സഹായം വേണം. ശരിയാ. നിന്നിൽ നിന്ന്. 184 00:12:57,880 --> 00:12:59,640 നിന്നിൽ നിന്ന്! എൻ്റെ പഴയ സുഹൃത്തിൽ നിന്ന്! 185 00:12:59,720 --> 00:13:03,440 അവരോട് ചോദിക്കാൻ നീ എന്നെ വിശ്വസിച്ച് എൻ്റെ കൂടെവരണം! 186 00:13:04,040 --> 00:13:05,760 എനിക്കത് പറ്റില്ല സുഹൃത്തേ. ഞാൻ... 187 00:13:07,440 --> 00:13:09,240 ഞാൻ ബ്രൗണിനെ വിളിച്ച് അവരോട് പറയാൻ പോകുവാ, നീ-- 188 00:13:17,320 --> 00:13:19,600 - നീയെന്തിനാ ഒരു പോലീസുകാരനായത്? - മാറെടാ. 189 00:13:19,680 --> 00:13:21,280 നീയെന്തിനാടാ ഒരു പോലീസുകാരനായത്? 190 00:13:21,360 --> 00:13:22,920 ലാസ്, ഞാൻ പറഞ്ഞേക്കാം... 191 00:13:23,000 --> 00:13:26,160 ഞാൻ പറഞ്ഞുതരാം, തെറ്റ് ശരിയാക്കാൻ വേണ്ടി. 192 00:13:26,240 --> 00:13:27,840 കൊലയാളികളെ രക്ഷപ്പെടുത്താൻ. അല്ലേ? 193 00:13:27,920 --> 00:13:30,200 ഈ ഫയലുകൾ വായിച്ച്, ഞാൻ പറയുന്നത് തെറ്റാണെന്ന് പറ. 194 00:13:32,080 --> 00:13:34,400 ശരി. 195 00:14:06,760 --> 00:14:07,720 ഈ സ്ഥലം കൊള്ളാമല്ലോ. 196 00:14:09,040 --> 00:14:10,600 സ്റ്റേഷനിൽ നിന്ന് ഒന്ന് പുറത്തിറങ്ങിയതാ. 197 00:14:11,520 --> 00:14:12,720 ഒരു കോഫി പറയട്ടേ? 198 00:14:13,520 --> 00:14:14,360 വേണ്ട. 199 00:14:15,680 --> 00:14:16,800 എന്താ കാര്യം? 200 00:14:18,360 --> 00:14:21,320 സേത്ത് പറഞ്ഞു നിൻ്റെ ഡാഡിയുടെ മരണത്തെപ്പറ്റി എന്തോ വിവരമുണ്ടെന്ന്. 201 00:14:22,840 --> 00:14:23,680 ശരിയാണ്. 202 00:14:30,640 --> 00:14:34,600 കസാൻഡ്ര റോഡ്‌സ് കേസിൽ നിങ്ങൾ അന്വേഷണോദ്യോഗസ്ഥയായിരുന്നല്ലോ. 203 00:14:36,200 --> 00:14:37,960 അതിന് നിൻ്റെ ഡാഡിയുടെ മരണവുമായി എന്താ ബന്ധം? 204 00:14:38,040 --> 00:14:42,080 അവളുടെ പങ്കാളി നീൽ അവളെ കൊന്നിട്ട് രാജ്യം വിട്ടു 205 00:14:42,160 --> 00:14:43,880 എന്നായിരുന്നു നിങ്ങളുടെ ഉറച്ച വിശ്വാസം. 206 00:14:43,960 --> 00:14:44,800 ശരിയാണ്. 207 00:14:45,400 --> 00:14:50,080 അടുത്തിടെ നിങ്ങൾ ഇമജൻ കാർസ്‌വുഡിൻ്റെ കൊലപാതകം അന്വേഷിക്കാൻ നേതൃത്വം നൽകി, 208 00:14:50,160 --> 00:14:52,320 അതിൽ ആർലോ ജോൺസിനെ ശിക്ഷിച്ചു. 209 00:14:52,760 --> 00:14:54,680 എന്തിനാണിതെല്ലാം പറയുന്നതെന്ന് മനസ്സിലാകുന്നില്ല. 210 00:14:54,760 --> 00:14:57,600 ആ കുറ്റാരോപണം ആർലോ ജോൺസ്‌ പൂർണ്ണമായും തള്ളിക്കളയുന്നു. 211 00:14:58,360 --> 00:15:00,200 ആർലോ ജോൺസ്‌, ആ പരമ്പര കൊലയാളി? 212 00:15:00,880 --> 00:15:04,160 ഇരുവർക്കും എൻ്റെ ഡാഡിയുമായി ബന്ധമുണ്ടായിരുന്നു. 213 00:15:05,520 --> 00:15:08,080 ആർലോ ഒരു രോഗിയും ഇമജൻ ഒരു കാമുകിയും. 214 00:15:09,160 --> 00:15:10,560 അവർ മാത്രമല്ലായിരുന്നു. 215 00:15:12,440 --> 00:15:16,440 ഹാരി നാഷിനെ കൊലചെയ്തെന്ന് ആരോപിക്കപ്പെട്ട പുരോഹിതൻ ഫ്രാങ്ക്, 216 00:15:16,520 --> 00:15:19,360 അയാൾ മരിക്കും മുമ്പ് താൻ നിരപരാധിയാണെന്നും 217 00:15:19,440 --> 00:15:21,760 ഹാരിയുടെ കൊലയാളി രക്ഷപ്പെട്ടെന്നും പറഞ്ഞ് ഒരു വീഡിയോ ചെയ്തു 218 00:15:22,480 --> 00:15:26,560 അയാളുടെ സൈക്യാട്രിസ്റ്റ് ആ വീഡിയോ നിങ്ങൾക്കു തന്നെന്ന് പറഞ്ഞു, 219 00:15:26,640 --> 00:15:28,840 നിങ്ങളതിൽ ഒരു നടപടിയും എടുത്തില്ല. 220 00:15:30,080 --> 00:15:30,920 അവിടെ, 221 00:15:32,160 --> 00:15:33,320 ഞാൻ വൈരുദ്ധ്യങ്ങൾ കാണുന്നു. 222 00:15:34,000 --> 00:15:35,640 നിങ്ങൾ അന്വേഷിച്ച കേസുകളിൽ 223 00:15:35,720 --> 00:15:40,160 അസാദ്ധ്യമെന്നു തോന്നുന്ന ബന്ധങ്ങളും നിഗൂഢമായ തെളിവുകളും. 224 00:15:40,240 --> 00:15:45,080 ഇതിലെല്ലാം എൻ്റെ പിതാവിൻ്റെ രോഗികളോ അദ്ദേഹത്തിൻ്റെ പരിചയക്കാരോ ഉൾപ്പെട്ടു. 225 00:15:48,240 --> 00:15:49,720 ഇതുവരെ ചോദ്യമൊന്നും കേട്ടില്ല. 226 00:15:51,520 --> 00:15:54,800 നിങ്ങളെൻ്റെ ഡാഡിയുടെ സൈക്യാട്രിക് പ്രാക്ടീസ് ഉപയോഗപ്പെടുത്തുകയായിരുന്നു, 227 00:15:54,880 --> 00:15:57,640 മാനസിക പ്രശ്നങ്ങളുള്ള വ്യക്തികളെ തിരഞ്ഞുപിടിച്ച് 228 00:15:57,720 --> 00:16:00,920 നിങ്ങളുടെ കുറ്റങ്ങളിൽ ബലിയാടുകളാക്കാൻ. 229 00:16:02,160 --> 00:16:03,600 എൻ്റെ ഡാഡി അത് കണ്ടെത്തി, 230 00:16:04,840 --> 00:16:06,240 നിങ്ങളെ ചോദ്യം ചെയ്തു, 231 00:16:08,240 --> 00:16:10,000 അതുകൊണ്ട് നിങ്ങൾ അദ്ദേഹത്തെ കൊന്നു. 232 00:16:13,600 --> 00:16:14,440 അതുശരി. 233 00:16:18,680 --> 00:16:22,640 അത്... നീ നല്ലൊരു ഭാവനാസമ്പന്നമായ കഥയാണ് മെനഞ്ഞിരിക്കുന്നത്. 234 00:16:24,480 --> 00:16:25,600 നീയും ഇക്കൂട്ടത്തിലാണോ? 235 00:16:27,400 --> 00:16:29,440 തീർച്ചയായും എനിക്ക് നിങ്ങളുടെ ഭാഗം കേൾക്കണം. 236 00:16:29,520 --> 00:16:31,760 പിന്നെ? എന്നെ അറസ്റ്റ് ചെയ്യുമോ? 237 00:16:33,400 --> 00:16:35,600 ഞാൻ നിൻ്റെ മേലധികാരിയാണെന്ന് ഓർമ്മിപ്പിക്കേണ്ടല്ലോ. 238 00:16:35,680 --> 00:16:36,760 അതെനിക്കറിയാം. 239 00:16:37,320 --> 00:16:42,520 പെട്ടെന്നുള്ള ഈ ചോദ്യം ചെയ്യൽ തീർത്തും അനുചിതമാണ്. 240 00:16:50,440 --> 00:16:52,240 എനിക്കൊരു ഗ്ലാസ് വെള്ളം തരുമോ? 241 00:17:08,080 --> 00:17:10,200 ഞാൻ നിൻ്റെ ഡാഡിയെ ഒരുപാട് സ്നേഹിച്ചിരുന്നു ജോയൽ. 242 00:17:10,280 --> 00:17:11,520 ...ഒരു ഗ്ലാസ് വെള്ളവും കൂടി. 243 00:17:13,560 --> 00:17:16,000 ലെമൺ ഡ്രിസിൽ കേക്ക്. എൻ്റെ മുത്തശ്ശിയെ ഓർമ്മ വരുന്നു. 244 00:17:16,080 --> 00:17:21,840 അവരുണ്ടാക്കുന്ന ലെമൺ ഡ്രിസിൽ പോലെ ഈ ലോകത്ത് ആരും ഉണ്ടാക്കില്ല. 245 00:17:21,920 --> 00:17:23,480 നീ ഞാനുണ്ടാക്കിയത് കഴിച്ചില്ല സുഹൃത്തേ. 246 00:17:26,000 --> 00:17:27,000 സേത്ത്! 247 00:17:28,120 --> 00:17:29,680 പോലീസ്! ഞാൻ കൂടുതൽ പോലീസിനെ വിളിക്കാം. 248 00:17:31,360 --> 00:17:32,560 സേത്ത്! നീ ഓക്കെയാണോ? 249 00:17:33,400 --> 00:17:34,240 പോലീസിനെ വിളിക്ക്! 250 00:17:34,320 --> 00:17:35,400 അവരാണ് പോലീസ്. 251 00:17:35,480 --> 00:17:38,480 ഒന്ന് പോലീസിനെ വിളിക്ക്! ഞാനെന്ത് ചെയ്യണം? ഞാനെങ്ങനെ സഹായിക്കും? 252 00:17:38,560 --> 00:17:39,680 അവരെ പിടിക്ക്. 253 00:17:39,760 --> 00:17:40,600 ഇയാളെ നോക്കിക്കോ. 254 00:18:03,040 --> 00:18:04,040 വേഗം. 255 00:18:17,320 --> 00:18:18,320 നാശം. 256 00:18:59,600 --> 00:19:00,600 ഹേയ്. 257 00:20:03,880 --> 00:20:04,720 നീ ഓക്കെയാണോ? 258 00:20:10,840 --> 00:20:13,080 നിൻ്റെ മൊഴിയെടുക്കാൻ ആളുവരും. അപ്പോ... 259 00:20:13,680 --> 00:20:14,920 വസ്തുതകൾ പറയുക. 260 00:20:15,800 --> 00:20:18,320 നീ അവരെ സംശയിച്ചു, അത് എന്നോടു പറഞ്ഞു. 261 00:20:20,200 --> 00:20:21,800 പിന്നെ അവരെന്നെ തളർത്തിയിട്ടു. 262 00:20:24,640 --> 00:20:25,480 നന്ദി കൂട്ടുകാരാ. 263 00:20:27,680 --> 00:20:29,520 എനിക്കിതിലെ ഒരു കാര്യവും മനസ്സിലാകുന്നില്ല. 264 00:20:30,640 --> 00:20:32,920 ഒന്നിലും ഒരർത്ഥവുമില്ല. 265 00:20:34,720 --> 00:20:35,560 പക്ഷേ. 266 00:20:37,560 --> 00:20:39,000 നിന്നെ സംശയിച്ചതിൽ വിഷമമുണ്ട്. 267 00:20:46,040 --> 00:20:49,320 എങ്കിലും നീ ആരോടെങ്കിലും ഒന്ന് സംസാരിക്കണം ലാസ്. ഇതെല്ലാം... 268 00:20:51,600 --> 00:20:52,640 നിനക്ക് ഒരുപാടാണ്. 269 00:20:55,520 --> 00:20:59,840 ഞാൻ തിരിച്ചുവന്ന് നിന്നെ ആകെ പ്രശ്നത്തിലാക്കി. 270 00:20:59,920 --> 00:21:00,760 ഇല്ല. 271 00:21:02,200 --> 00:21:03,040 പക്ഷേ ഉണ്ട്. 272 00:21:07,040 --> 00:21:08,640 എങ്കിലും നീ തിരിച്ചുവന്നത് നന്നായി. 273 00:21:09,800 --> 00:21:13,000 പിന്നെ നിൻ്റെ സഹോദരിയെ പ്രേമിക്കാനായി, അപ്പോ... 274 00:21:14,640 --> 00:21:16,120 - ഗുണങ്ങളുമുണ്ട്, അല്ലേ? - ആയിരിക്കാം. 275 00:21:18,240 --> 00:21:20,640 അവളെ നോക്കിക്കോളണം, കേട്ടോ? നിങ്ങൾ തമ്മിൽ... 276 00:21:22,120 --> 00:21:23,160 പ്രേമമാണെങ്കിൽ. 277 00:21:23,720 --> 00:21:24,560 ശരി. 278 00:21:24,640 --> 00:21:27,040 വെറുതേ ഓരോന്നിന് എന്നെ ദേഷ്യം പിടിപ്പിച്ചേക്കരുത്. 279 00:21:28,880 --> 00:21:30,240 നീയെനിക്ക് ഒന്ന് തോണ്ടാനേയുള്ളൂ. 280 00:21:31,760 --> 00:21:34,240 നിൻ്റെ സാങ്കൽപ്പിക സുഹൃത്തുക്കളെ കൂട്ടാതിരുന്നാൽ മതി, 281 00:21:34,720 --> 00:21:35,560 ടേസറും വേണ്ട. 282 00:21:39,040 --> 00:21:42,160 തമാശക്കാരൻ. അവസാനം നീ തമാശക്കാരനായല്ലോ. 283 00:21:42,240 --> 00:21:43,080 അതേ. 284 00:21:44,160 --> 00:21:46,640 അതുകൊണ്ടാണ് നിൻ്റെ സഹോദരിക്ക് എന്നെ ഇഷ്ടം. കാണാമെടോ. 285 00:21:51,440 --> 00:21:53,480 ജോയൽ, ഇതിൻ്റെ പിന്നാലെ പോകരുത്. 286 00:21:57,160 --> 00:21:59,480 എനിക്കിത് ഉപയോഗിക്കണമെന്നില്ല. 287 00:22:00,040 --> 00:22:02,720 എന്നെ വിശ്വസിക്ക്, ഇത് നിന്നെ തകർത്തുകളയും. 288 00:22:03,680 --> 00:22:04,880 ഇത് വിട്ടേക്ക്. 289 00:22:06,280 --> 00:22:09,600 നീയിത് ഇപ്പോ നിർത്തിയാൽ നിനക്ക് വിഷമമുണ്ടാകാതെ കഴിയാം. 290 00:22:11,560 --> 00:22:12,760 എനിക്കത് പറ്റില്ല. 291 00:22:12,840 --> 00:22:15,560 പ്ലീസ്, നീ വീട്ടിൽ പോകൂ. 292 00:22:15,640 --> 00:22:16,800 ഇത് വിട്ടേക്ക്. 293 00:22:17,560 --> 00:22:18,520 എനിക്കു പറ്റില്ല. 294 00:22:55,560 --> 00:22:56,400 ഹലോ. 295 00:22:57,400 --> 00:22:58,360 ഹായ്. 296 00:22:58,440 --> 00:23:01,960 ഇത് കുറച്ച് വിചിത്രമാണെന്ന് തോന്നിയേക്കാം, പക്ഷേ... എനിക്കൊന്ന് സംസാരിക്കണം. 297 00:23:03,200 --> 00:23:05,760 എൻ്റെ ഡാഡി ജോയൽ ലാസറസിനെപ്പറ്റി. 298 00:23:06,680 --> 00:23:08,960 നിങ്ങൾ തമ്മിൽ... അടുപ്പമാണെന്നറിയാം. 299 00:23:10,280 --> 00:23:11,880 എയ്ഡൻ, അല്ലേ? 300 00:23:11,960 --> 00:23:14,440 അവൻ നിന്നെപ്പറ്റി പറഞ്ഞിരുന്നു. 301 00:23:14,520 --> 00:23:15,840 ഇപ്പോ നല്ല സമയമല്ലേ? 302 00:23:18,720 --> 00:23:21,200 കുഴപ്പമില്ല. അകത്തേക്കു വരൂ. 303 00:23:32,200 --> 00:23:34,160 എനിക്ക് എന്നെപ്പറ്റി സംസാരിക്കാൻ ഇഷ്ടമില്ല. 304 00:23:34,240 --> 00:23:35,200 നമുക്ക് രണ്ടാൾക്കും. 305 00:23:36,160 --> 00:23:37,800 ഒരുപാട് പേർക്ക് അത് പ്രയാസമാണ്. 306 00:23:38,680 --> 00:23:39,960 അതല്ല. അത് പിന്നെ... 307 00:23:40,920 --> 00:23:42,520 എനിക്ക് ആളുകളെ വിശ്വാസമില്ല. 308 00:23:43,280 --> 00:23:47,920 മുമ്പ് ആളുകളോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അവരത് രഹസ്യമായി സൂക്ഷിക്കാറില്ല. 309 00:23:48,000 --> 00:23:50,480 ശരി, ഞാനുറപ്പുതരുന്നു, നമ്മളിവിടെ പറയുന്നതെല്ലാം... 310 00:23:51,640 --> 00:23:52,640 നമുക്കിടയിൽ മാത്രമാവും. 311 00:23:54,400 --> 00:23:55,840 എന്നാണെ സത്യം. 312 00:24:14,920 --> 00:24:18,440 ഡോക്ടർ ജോനാഥൻ ലാസറസ് - സൈക്യാട്രിസ്റ്റ് 313 00:25:01,440 --> 00:25:02,440 അലിസൺ. 314 00:25:09,160 --> 00:25:10,440 നമുക്ക് സംസാരിക്കണം. 315 00:25:13,160 --> 00:25:14,000 എനിക്കറിയാം... 316 00:25:15,680 --> 00:25:16,920 നിങ്ങൾ ചെയ്തത് എനിക്കറിയാം... 317 00:25:18,160 --> 00:25:19,200 നമ്മൾ ചെയ്തതും. 318 00:25:24,280 --> 00:25:26,040 ഞാനൊരു വിഡ്ഢിയായിരുന്നു. 319 00:25:32,720 --> 00:25:36,640 മനഃശാസ്ത്രത്തിൽ കുറ്റബോധത്തിനെ "ഉപയോഗമില്ലാത്ത വികാരം" എന്നു വിളിക്കും. 320 00:25:36,720 --> 00:25:40,280 പശ്ചാത്താപം നമ്മുടെ മാനുഷികവശം കാട്ടും, എന്നാൽ കുറ്റബോധം വിഷമയമാണ്. 321 00:25:40,360 --> 00:25:42,480 - നമ്മളെ കാർന്നുതിന്നും. - നിങ്ങൾക്ക് കുറ്റബോധമില്ലേ? 322 00:25:43,760 --> 00:25:44,960 ഒട്ടുമില്ല. 323 00:25:45,680 --> 00:25:48,440 വർഷങ്ങളായി ഞാൻ കരുതി നിങ്ങളെന്നെ കേസുകൾ തീർപ്പാക്കാൻ സഹായിക്കുകയാണെന്ന്. 324 00:25:49,000 --> 00:25:52,160 നമ്മൾ വ്യവസ്ഥിതിയെ കബളിപ്പിക്കുന്നത് അവർ ജയിലിലാകേണ്ടവരായതിനാലാണെന്ന്. 325 00:25:52,240 --> 00:25:54,240 - അത് ശരിയാണ്. - ആരാണിത് പറയുന്നത്? 326 00:25:55,200 --> 00:25:56,600 മഹാനായ സൈക്യാട്രിസ്റ്റ്. 327 00:25:57,200 --> 00:26:02,480 അധികം നാടകം വേണ്ട. നിനക്കതുകൊണ്ട് പ്രയോജനമുണ്ടായി അലിസൺ. 328 00:26:02,560 --> 00:26:04,880 പുരസ്കാരങ്ങൾ, പ്രശസ്തി. 329 00:26:05,600 --> 00:26:08,000 അക്കാര്യത്തിൽ നീ വളരെ ഇച്ഛാലു ആയിരുന്നു. 330 00:26:08,080 --> 00:26:11,200 പോലീസിൻ്റെ ജോലിക്ക് പുരസ്കാരങ്ങൾ നൽകുന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തി. 331 00:26:11,280 --> 00:26:13,240 വൃത്തികെട്ട ഏർപ്പാട്. 332 00:26:14,840 --> 00:26:16,320 നിങ്ങളെൻ്റെ സുഹൃത്താണെന്ന് കരുതി. 333 00:26:19,040 --> 00:26:22,720 പക്ഷേ നിങ്ങളെന്നെ ഉപയോഗിച്ചു, എൻ്റെ മിഥ്യാഭിമാനം അതിനനുവദിച്ചു. 334 00:26:26,960 --> 00:26:28,360 നിങ്ങൾ ഇമജനെ കൊന്നു. 335 00:26:29,080 --> 00:26:31,040 ഒരിക്കലും അത് നിഷേധിക്കരുത്, നിങ്ങളാണത് ചെയ്തത്. 336 00:26:31,120 --> 00:26:33,440 പിന്നീടത് ആർലോ ജോൺസ്‌ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു. 337 00:26:36,920 --> 00:26:38,360 ഞാൻ ഇമജനെ സ്നേഹിച്ചു... 338 00:26:39,240 --> 00:26:40,640 പക്ഷേ അവൾ രോഗിയായിരുന്നു. 339 00:26:40,720 --> 00:26:44,000 അവൾ മരിക്കുകയായിരുന്നു, അതിലവൾക്ക് ഭയമായിരുന്നു. 340 00:26:44,480 --> 00:26:46,440 അതുകൊണ്ട് അവളെ കഴുത്തുഞ്ഞെരിച്ചു കൊന്നോ? 341 00:26:46,520 --> 00:26:48,800 ഞാനവളുടെ ദുരിതം ഇല്ലാതാക്കി. 342 00:26:51,040 --> 00:26:52,360 അതാണോ സ്വയം വിശ്വസിപ്പിക്കുന്നത്? 343 00:26:55,360 --> 00:26:57,080 ചിലപ്പോൾ ആളുകൾക്ക് ജീവിക്കുന്നതും ഈ ലോകത്ത് 344 00:26:57,160 --> 00:27:01,520 കടിച്ചു തൂങ്ങിക്കിടക്കുന്നതും ഇവിടം വിട്ടു പോകുന്നതിനെക്കാൾ വളരെയധികം വേദനാജനകമാണ്. 345 00:27:04,160 --> 00:27:05,000 പിന്നെ മറ്റുള്ളവർ. 346 00:27:06,080 --> 00:27:07,000 അപ്പോ മറ്റുള്ളവരോ? 347 00:27:08,480 --> 00:27:11,800 ഫാദർ ഫ്രാങ്ക് ബാൺവേ ആത്മഹത്യ ചെയ്യുംമുമ്പ് ഒരു റെക്കോഡിങ് വച്ചിട്ടു പോയി, 348 00:27:11,880 --> 00:27:15,400 ഹാരി നാഷിൻ്റെ കൊലയിൽ അയാൾ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട്. 349 00:27:15,480 --> 00:27:18,760 അതിൻ്റെ സൂചനകളുണ്ടായിരുന്നു, ഞാനവ കാണണമായിരുന്നു, പക്ഷേ ഞാൻ തിരക്കിലാരുന്നു. 350 00:27:19,880 --> 00:27:24,160 നിങ്ങളിലേക്ക് എത്തുന്നത് ഒഴിവാക്കാനായി നിങ്ങളെനിക്ക് വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. 351 00:27:27,720 --> 00:27:29,880 ആലിസൺ, നിനക്കറിയില്ല. 352 00:27:29,960 --> 00:27:32,160 എൻ്റടുത്ത് വരുന്ന ചില രോഗികൾ 353 00:27:32,240 --> 00:27:36,120 മാനസികമായി ആകെ ദുരിതമനുഭവിക്കുന്നവരും തകർന്ന ജീവിതങ്ങൾ ജീവിക്കുന്നവരുമാണ്. 354 00:27:36,960 --> 00:27:38,600 അവർ പൊട്ടിയ പൂപ്പാത്രം പോലെയാണ്. 355 00:27:38,680 --> 00:27:42,240 നമുക്കത് തിരികെ ഒട്ടിക്കാം, അകലെ നിന്ന് എല്ലാം ശരിയാണെന്ന് തോന്നും, 356 00:27:42,320 --> 00:27:45,360 പക്ഷേ അടുത്തുചെന്നാൽ, വിള്ളലുകൾ കാണാനാകും. 357 00:27:45,440 --> 00:27:47,360 എന്തു ന്യായം വേണമെങ്കിലും പറയാം. 358 00:27:47,440 --> 00:27:49,560 നിങ്ങളാണവരെ കൊന്നത് ജോനാഥൻ. 359 00:27:49,640 --> 00:27:53,280 എന്നിട്ട് നിങ്ങൾ എന്നെക്കൊണ്ട് നിഷ്കളങ്കരെ നിങ്ങളുടെ കുറ്റങ്ങളിൽ പ്രതിചേർത്തു. 360 00:27:56,480 --> 00:27:57,920 അപ്പോ നീ കരുതുന്നത്... 361 00:27:59,040 --> 00:28:00,200 എന്താ? 362 00:28:00,280 --> 00:28:02,680 നമുക്ക് ഏറ്റുപറയാമെന്നോ? 363 00:28:04,240 --> 00:28:07,360 നമ്മൾ രണ്ടുപേരും ആ ജയിലുകൾ കണ്ടിട്ടുണ്ട് അലിസൺ. 364 00:28:07,440 --> 00:28:10,720 ഒരു ദിവസം ഇരുപത്തിരണ്ട് മണിക്കൂർ ജയിലറയിൽ, ചവിട്ടും കുത്തും ഏറ്റ്. 365 00:28:10,800 --> 00:28:15,960 രണ്ടുമിനിറ്റ് പോലും തികയ്ക്കില്ല. അതുമല്ല, അഴിമതിക്കാരിയായ നീ തുലയും. 366 00:28:21,480 --> 00:28:23,320 എനിക്കത് വിട്ടുകളയാനാകില്ല. 367 00:28:25,840 --> 00:28:27,360 നിങ്ങൾക്കത് മനസ്സിലാകുമല്ലോ, അല്ലേ? 368 00:28:35,640 --> 00:28:36,480 മനസ്സിലാകും. 369 00:28:38,960 --> 00:28:40,480 നിനക്കതിനുള്ള ധൈര്യമില്ല. 370 00:28:42,840 --> 00:28:44,960 അപ്പോ നീ എന്താണ് നിർദ്ദേശിക്കുന്നത് അലിസൺ? 371 00:28:49,280 --> 00:28:50,760 നമുക്ക് വേറൊരു വഴി തേടാം. 372 00:29:06,640 --> 00:29:07,640 നിങ്ങളൊരു കുറിപ്പെഴുതണം. 373 00:29:10,200 --> 00:29:11,240 വിട ചോദിച്ചുകൊണ്ട്. 374 00:29:17,320 --> 00:29:18,960 അവസാനിപ്പിക്കുന്നു... അതെങ്ങനെ എഴുതും? 375 00:29:20,600 --> 00:29:22,360 വേദന? വിങ്ങൽ? 376 00:29:25,360 --> 00:29:26,760 പിന്നെ തൻ്റെ രഹസ്യം... 377 00:29:28,840 --> 00:29:29,760 തനിക്കൊപ്പം മരിക്കും. 378 00:29:35,680 --> 00:29:40,160 അത്... എന്നെക്കാൾ നിനക്കുള്ള വഴിയാണ്. 379 00:29:42,160 --> 00:29:43,600 പൂപ്പാത്രത്തിലെ വിള്ളലുകൾ... 380 00:29:45,680 --> 00:29:47,440 സട്ടൺ മരിച്ചപ്പോൾ കിട്ടിയത്. 381 00:29:49,840 --> 00:29:51,680 അവ ഒരിക്കലും ശരിയാക്കാനാവില്ല, ഉവ്വോ? 382 00:30:10,000 --> 00:30:12,440 ഞാനിത് നിനക്കെതിരേ ഉപയോഗിക്കില്ലെന്ന് ഉറപ്പാണോ? 383 00:30:42,280 --> 00:30:44,320 നീയൊരു നല്ല സുഹൃത്തായിരുന്നു അലിസൺ. 384 00:30:47,840 --> 00:30:49,200 കെട്ടകാലങ്ങളിൽ... 385 00:30:51,080 --> 00:30:52,520 നീ എപ്പോഴുമുണ്ടായിരുന്നു. 386 00:31:01,600 --> 00:31:03,240 ഞാൻ സട്ടനെ കാണുമെന്ന് കരുതുന്നുണ്ടോ? 387 00:31:05,640 --> 00:31:06,760 അങ്ങനെ കരുതുന്നു. 388 00:31:10,040 --> 00:31:10,880 നിങ്ങൾ കരുതുന്നോ? 389 00:31:12,520 --> 00:31:13,360 എനിക്കറിയില്ല. 390 00:31:17,000 --> 00:31:20,160 പക്ഷേ അവളെ പിന്നെ ഞാൻ മിസ് ചെയ്യില്ലല്ലോ. 391 00:31:23,280 --> 00:31:24,440 അതുണ്ട്. 392 00:31:27,600 --> 00:31:29,160 മറ്റൊരു വഴിയുണ്ടായിരുന്നെങ്കിൽ. 393 00:31:30,800 --> 00:31:31,800 പക്ഷേ ഇല്ല. 394 00:31:33,040 --> 00:31:33,880 ഉണ്ടോ? 395 00:31:42,760 --> 00:31:44,400 എനിക്ക് ഒറ്റയ്ക്കിരിക്കണം. 396 00:31:45,640 --> 00:31:46,840 ഞാൻ പുറത്തു നിൽക്കാം. 397 00:31:51,080 --> 00:31:51,920 വിട. 398 00:31:54,640 --> 00:31:56,640 പിന്നെ... നന്ദി. 399 00:31:58,640 --> 00:31:59,760 നിന്നെ പരിചയപ്പെട്ടത്... 400 00:32:01,360 --> 00:32:02,920 സന്തോഷകരമായിരുന്നു. 401 00:32:35,720 --> 00:32:36,600 ജോയലിനെ വിളിക്കുന്നു. 402 00:32:46,880 --> 00:32:50,240 കോൾ വരുന്നു - ഡാഡ് ഫോൺ നമ്പർ - 07700 900824 403 00:32:52,200 --> 00:32:53,720 ഇത് ഡോക്ടർ ജോയൽ ലാസറസ് ആണ്. 404 00:32:53,800 --> 00:32:55,400 ദയവായി ടോണിനുശേഷം ഒരു സന്ദേശമയയ്ക്കുക. 405 00:33:48,640 --> 00:33:53,480 ഒന്നും അവസാനിച്ചിട്ടില്ല 406 00:34:21,200 --> 00:34:23,800 നിനക്കിതെല്ലാം കേൾക്കേണ്ടിവന്നതിൽ ക്ഷമിക്ക്, 407 00:34:24,480 --> 00:34:27,880 പക്ഷേ ഞാൻ ഈ മുറിയിൽ നടക്കുന്നതെല്ലാം റെക്കോർഡ് ചെയ്യാറുണ്ട്. 408 00:34:29,480 --> 00:34:30,480 അവളെന്നെ കൊന്നു. 409 00:34:33,160 --> 00:34:34,560 മറ്റൊരു വഴിയും തന്നില്ല. 410 00:34:39,000 --> 00:34:40,080 നിങ്ങളാണ് കൊന്നത്. 411 00:34:41,200 --> 00:34:44,000 ഞാനവരെ അവരുടെ വേദനയിൽ നിന്ന് മോചിപ്പിച്ചു. 412 00:34:44,480 --> 00:34:46,920 ഞാൻ മറ്റുള്ളവരെ അവർ മൂലമുള്ള അപകടങ്ങളിൽ നിന്ന് മോചിപ്പിച്ചു. 413 00:34:47,000 --> 00:34:51,080 നീ കസാൻഡ്രയെ കണ്ടു. അവൾ നീലിനെ എൻ്റെ ഓഫീസിൽ വച്ച് കൊന്നു. 414 00:34:51,720 --> 00:34:54,120 എനിക്കെൻ്റെ ഓഫീസിൽ ഒരു ശവം ഇട്ടേക്കാനാവില്ല, 415 00:34:54,200 --> 00:34:55,280 ഞാനത് മാറ്റാൻ സഹായിച്ചു. 416 00:34:55,360 --> 00:34:59,560 പക്ഷേ അങ്ങനൊരാൾ ഒരു രഹസ്യം സൂക്ഷിക്കുമോ? 417 00:34:59,640 --> 00:35:01,760 അതോ വീണ്ടും കൊല്ലാതിരിക്കുമോ? 418 00:35:01,840 --> 00:35:03,480 അപ്പോ, അവളായിരുന്നു എൻ്റെ ആദ്യ ഇര. 419 00:35:05,560 --> 00:35:06,400 പിന്നെ ഹാരി? 420 00:35:06,880 --> 00:35:09,280 നമ്മൾ സംസാരിക്കുന്നുണ്ടെന്നുപോലും അയാളറിഞ്ഞാൽ എന്താവുമെന്നോ? 421 00:35:09,360 --> 00:35:11,840 നടക്കാനുള്ളത് നടന്നു, ഏറ്റുപറച്ചിലാണ് പ്രശ്നമായത്. 422 00:35:11,920 --> 00:35:14,560 സത്യം എല്ലായ്പ്പോഴും നമ്മളെ സ്വതന്ത്രരാക്കണമെന്നില്ല മകനേ. 423 00:35:15,240 --> 00:35:19,920 ഞാനിത് മനസ്സിലാക്കാൻ എൻ്റെ ജീവിതം മുഴുവനും ചെലവഴിച്ചു. 424 00:35:21,160 --> 00:35:25,400 മിക്ക ആളുകൾക്കും കുറേ കെട്ടുപിണഞ്ഞതായാലും, ദയവ്, ധാർമ്മികത, 425 00:35:25,480 --> 00:35:27,960 തെറ്റിനെയും ശരിയെയും പറ്റിയുള്ള ബോധം എന്നിവയുണ്ട്. 426 00:35:28,040 --> 00:35:32,080 പിന്നെ... വേറെ ചിലരുണ്ട്. 427 00:35:33,160 --> 00:35:35,760 അവരെ നേരെയാക്കാനാവില്ല. 428 00:35:35,840 --> 00:35:38,320 അവരുടെ ബുദ്ധിയും ബോധവും തീർത്തും നഷ്ടമായിരിക്കുന്നു. 429 00:35:38,400 --> 00:35:42,360 "അവരെ ഉപേക്ഷിക്കരുത്. ഒരു നിമിഷം പോലും," എന്നത് എന്തായി? 430 00:35:42,440 --> 00:35:45,920 ഞാനവരെ ഉപേക്ഷിച്ചില്ല, അവരെ രക്ഷിച്ചതാണ്. 431 00:35:46,000 --> 00:35:48,160 സ്വയം ന്യായീകരിച്ചു മെഴുകുന്നു. നിങ്ങൾ... 432 00:35:48,600 --> 00:35:51,560 നിങ്ങൾ കൊന്നത് നിങ്ങൾക്ക് കൊല്ലാൻ ആഗ്രഹമുണ്ടായിട്ടാണ്. 433 00:35:51,640 --> 00:35:53,240 നിങ്ങൾക്കതിൻ്റെ രുചി പിടിച്ചുപോയി. 434 00:35:56,200 --> 00:35:57,040 അങ്ങനെയാവാം. 435 00:35:59,560 --> 00:36:00,640 പക്ഷേ എന്തിന്? 436 00:36:02,360 --> 00:36:04,960 എൻ്റെ ദൈവമേ, ഡാഡി? എന്തിനായിരുന്നു? 437 00:36:06,200 --> 00:36:09,280 സട്ടൻ്റെ മരണശേഷം, എൻ്റെയുള്ളിൽ എന്തോ ഒന്ന് അടഞ്ഞുപോയി. 438 00:36:10,000 --> 00:36:11,640 ഞാൻ കാര്യങ്ങൾ വ്യത്യസ്തമായി കണ്ടു. 439 00:36:13,520 --> 00:36:15,400 നിങ്ങൾ ആളുകളെ കൊന്നു. 440 00:36:16,720 --> 00:36:17,720 ഹോ. 441 00:36:18,840 --> 00:36:23,560 ദൈവമേ, അതെങ്ങനെയാണെന്ന് നമുക്കറിയാം, അല്ലേ? നമുക്കറിയാം! 442 00:36:23,640 --> 00:36:27,640 എനിക്ക് എൻ്റേതായ വേദനകളുണ്ടായിരുന്നു! എനിക്കെൻ്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു! 443 00:36:28,120 --> 00:36:31,600 ഏറ്റവും ഹീനമായ രീതിയിൽ! 444 00:36:32,200 --> 00:36:35,800 പക്ഷേ ഞാനൊരിക്കലും നിന്നെ സ്നേഹിക്കുന്നത് നിർത്തിയില്ല. നിങ്ങൾ രണ്ടാളെയും. 445 00:36:37,360 --> 00:36:42,320 ആ അവസാനദിവസം, ഞാൻ സംസാരിക്കാൻ ആഗ്രഹിച്ചത് നിന്നോടു മാത്രമായിരുന്നു. 446 00:36:50,840 --> 00:36:52,120 നിങ്ങൾ എന്തുപറഞ്ഞേനേ? 447 00:36:53,000 --> 00:36:55,920 അത്, ഞാൻ... പറയാൻ... 448 00:36:56,720 --> 00:37:00,400 എനിക്ക് എന്തുവന്നാലും നീയെൻ്റെ മകനാണെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നെന്നും 449 00:37:01,200 --> 00:37:04,720 നിന്നെ പറഞ്ഞു മനസ്സിലാക്കിയേനേ. 450 00:37:10,400 --> 00:37:13,880 എനിക്കെൻ്റെ ഡാഡിയെ തിരിച്ചു വേണമായിരുന്നു. 451 00:37:16,480 --> 00:37:18,280 അതുമാത്രമാണ് എനിക്കു വേണ്ടിയിരുന്നത്. 452 00:37:26,200 --> 00:37:27,520 ആ ചിത്രം... 453 00:37:28,280 --> 00:37:33,600 എൻ്റെ ആത്മഹത്യാക്കുറിപ്പിലെ, ആ സൂചകം എനിക്ക് എന്താണെന്ന് നിനക്കറിയുമോ? 454 00:37:36,040 --> 00:37:37,160 ഇല്ല. 455 00:37:39,160 --> 00:37:43,160 കാലം രേഖീയമല്ല, ചാക്രികമാണ്. 456 00:37:44,640 --> 00:37:47,880 പുത്രന്മാർ പിതാക്കന്മാരായിത്തീരും ജോയൽ. 457 00:37:47,960 --> 00:37:49,200 അതവരുടെ രക്തത്തിലുണ്ട്. 458 00:37:55,480 --> 00:37:58,200 - ഇല്ല. - ചരിത്രം ആവർത്തിച്ചിരിക്കും, 459 00:37:58,280 --> 00:38:00,240 നമ്മളാ ചക്രം തകർത്തില്ലെങ്കിൽ. 460 00:38:02,360 --> 00:38:05,520 ഇല്ല ഡാഡീ. നിങ്ങൾക്ക് സുഖമില്ലായിരുന്നു. 461 00:38:10,960 --> 00:38:15,200 ഞാനെൻ്റെ ജീവിതം മുഴുവനും നിങ്ങളെപ്പോലെയാകാൻ ചെലവഴിച്ചു. 462 00:38:16,320 --> 00:38:17,440 പക്ഷേ ഇനിയില്ല. 463 00:38:26,600 --> 00:38:27,720 ഒരിക്കലുമില്ല. 464 00:38:34,640 --> 00:38:35,920 എങ്കിൽ ഞാൻ പോകട്ടെ. 465 00:38:38,840 --> 00:38:39,680 ആ ചക്രം തകർക്കൂ. 466 00:38:45,840 --> 00:38:46,680 വിട മകനേ. 467 00:38:51,760 --> 00:38:52,680 ബൈ ഡാഡീ. 468 00:40:47,160 --> 00:40:48,600 വിദ്യാർത്ഥിനിയുടെ മരണം: പ്രതിയെ വിട്ടു 469 00:40:51,600 --> 00:40:53,680 ഒന്നും അവസാനിച്ചിട്ടില്ല. 470 00:40:54,760 --> 00:40:55,760 അത് അവസാനിച്ചു. 471 00:41:25,000 --> 00:41:26,040 ഹായ്, ഇത് ലോറയാണ്. 472 00:41:26,120 --> 00:41:28,160 ദയവായി ഒരു സന്ദേശമയയ്ക്കൂ, ഞാൻ തിരിച്ചു വിളിക്കാം. 473 00:41:29,280 --> 00:41:31,480 ഹായ് ലോറ, ഇത് ഞാനാണ്. 474 00:41:34,240 --> 00:41:35,480 എനിക്ക് നിന്നെ കാണണം. 475 00:42:05,160 --> 00:42:06,680 കസാൻഡ്ര റോഡ്‌സ് 1999 മേയ് 27 476 00:42:06,760 --> 00:42:09,040 ഞാനവൻ്റെ മരിച്ച മുഖത്തേക്ക് നോക്കി. 477 00:42:09,120 --> 00:42:11,600 ഞാനവൻ്റെ തലയിൽ അടിച്ചിടത്തുനിന്ന് രക്തം കുതിച്ചൊഴുകി, 478 00:42:11,680 --> 00:42:15,640 തറയിൽ കിടക്കുന്ന അവനെ ഞാൻ നോക്കി, എനിക്ക്... ഒന്നും തോന്നിയില്ല. 479 00:42:16,440 --> 00:42:18,600 സന്തോഷമല്ല, ആശ്വാസമല്ല, ശൂന്യത. 480 00:42:24,960 --> 00:42:26,680 അതാണ് ശരിയായകാര്യമെന്ന് നിങ്ങൾ പറഞ്ഞു. 481 00:42:26,760 --> 00:42:29,040 നിങ്ങളാണെന്നെ പോലീസിൽ പോകാൻ പ്രേരിപ്പിച്ചത്. 482 00:42:29,800 --> 00:42:31,680 ഞാൻ തയ്യാറല്ലെന്ന് ഞാൻ പറഞ്ഞു! 483 00:42:31,760 --> 00:42:32,800 ആർലോ ജോൺസ്‌ 2023 മെയ് 27 484 00:42:33,760 --> 00:42:36,120 ദൈവം എൻ്റടുത്തു വന്നു പറഞ്ഞു, 485 00:42:36,200 --> 00:42:38,840 എനിക്ക് "അവനുവേണ്ടി ശിക്ഷ" നടപ്പാക്കുന്നതിൽ വിരോധമുണ്ടോ എന്ന്? 486 00:42:38,920 --> 00:42:42,240 ഞാൻ പറഞ്ഞു, "അതീവ സന്തോഷം മാത്രം." 487 00:42:44,520 --> 00:42:47,440 ഈ മുറിയിൽ നടക്കുന്നതെല്ലാം ഞാൻ റെക്കോർഡ് ചെയ്യാറുണ്ട്. 488 00:42:50,360 --> 00:42:51,200 ജോയൽ, 1998 സെപ്തംബർ 1 489 00:42:51,280 --> 00:42:52,720 സോറി ഡാഡി. 490 00:42:53,840 --> 00:42:55,720 സോറി, നിങ്ങൾ ഒരു നിമിഷം തരാമോ? 491 00:42:57,720 --> 00:43:00,920 പുത്രന്മാർ പിതാക്കന്മാരായിത്തീരും ജോയൽ. 492 00:43:01,000 --> 00:43:02,560 അതവരുടെ രക്തത്തിലുണ്ട്. 493 00:43:47,480 --> 00:43:48,320 ലോറ? 494 00:44:01,240 --> 00:44:02,080 ലോറ? 495 00:44:46,680 --> 00:44:47,840 എന്നോടു ക്ഷമിക്കൂ. 496 00:45:45,120 --> 00:45:47,120 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 497 00:45:47,200 --> 00:45:49,200 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ