1 00:00:06,048 --> 00:00:08,592 "സ്പൈഡർ-നുആ"യിൽ ഇതുവരെ 2 00:00:09,760 --> 00:00:10,761 അതെന്താണ്? 3 00:00:11,512 --> 00:00:14,347 അമാനുഷികരെ തിരിച്ച് വെറും സാധാരണക്കാരാക്കും. 4 00:00:14,348 --> 00:00:16,975 റൂബി മരിച്ചതിനു ശേഷം നിങ്ങളൊരു ഏകാന്ത ജീവിതം നയിക്കുകയായിരുന്നു, 5 00:00:16,976 --> 00:00:18,435 അതിൽ നിന്ന് ഒരിക്കലും പുറത്തിറങ്ങിയില്ല. 6 00:00:18,436 --> 00:00:21,147 ഏകാന്തതയുടെ പടുകുഴിയിൽ നിന്ന് കയറിവരാനുള്ള ഒരവസരമാണിത്. 7 00:00:21,439 --> 00:00:23,189 {\an8}അവരെ എല്ലാവരെയും കുത്തിവെക്കണം. 8 00:00:23,190 --> 00:00:25,818 അവരുടെ പ്രശ്നമെല്ലാം മാറിക്കഴിഞ്ഞാൽ, പിന്നെ എൻ്റെ ഊഴമാണ്. 9 00:00:26,527 --> 00:00:28,361 ഇനി സുഖമില്ലാത്ത വെറ്ററൻസ് ഇല്ല. 10 00:00:28,362 --> 00:00:30,281 ഇനി കഷ്ടപ്പാടില്ല. സ്പൈഡറുമില്ല. 11 00:00:32,032 --> 00:00:33,324 എന്താ ഇതെല്ലാം? 12 00:00:33,325 --> 00:00:34,618 ഇവരെല്ലാം മരിച്ചു! 13 00:00:35,161 --> 00:00:36,619 ഞങ്ങളാ ഡോക്ടറുടെ ലാബിൽ പോയി. 14 00:00:36,620 --> 00:00:38,538 - ഇതിൽ നിന്നൊരു മോചനം ഉണ്ടായിരുന്നില്ല. - നിനക്കത് അറിയില്ലല്ലോ. 15 00:00:38,539 --> 00:00:41,166 ഞാൻ സിൽവർമെയ്നോട് പറയില്ല, പക്ഷേ അയാൾ മിടുക്കനാണ്. 16 00:00:41,167 --> 00:00:42,752 എന്തായാലും നീ ചെയ്തത് അയാൾ കണ്ടുപിടിക്കും… 17 00:00:52,052 --> 00:00:53,220 അയ്യോ, അയ്യോ, ഇപ്പോഴല്ല. ഒന്ന് വാ. 18 00:00:57,892 --> 00:01:00,102 കയറ്. വേഗം. നമുക്ക് പോകാം! 19 00:01:02,271 --> 00:01:03,855 നമുക്കൊരു ഡോക്ടറെ വിളിക്കേണ്ടേ? 20 00:01:03,856 --> 00:01:05,607 വേണ്ട. അയാൾ ഒന്ന് വിശ്രമിക്കട്ടെ. 21 00:01:05,608 --> 00:01:06,900 ഇതെന്ത് കോപ്പ്? 22 00:01:06,901 --> 00:01:09,194 ഇത് എന്തുതന്നെയായാലും, അയാളെ വീഴ്ത്തി. 23 00:01:09,195 --> 00:01:10,737 നമ്മളിനി എന്തു ചെയ്യും ബോസ്? 24 00:01:10,738 --> 00:01:12,948 നമ്മൾ സ്പൈഡറെ കണ്ടെത്താൻ പോകുന്നു. 25 00:01:13,491 --> 00:01:14,950 - ബെൻ റെയ്‌ലിയെ വിളിക്കൂ. - ബെൻ റെയ്‌ലിയെ വിളിക്കൂ. 26 00:01:20,873 --> 00:01:21,956 ഫർണ്ണിച്ചർ ക്യാമറകൾ 27 00:01:21,957 --> 00:01:23,876 ബി. റെയ്‌ലി സ്വകാര്യ അന്വേഷകൻ 28 00:01:30,049 --> 00:01:31,217 ഈ മണ്ടന്മാരെ ഒക്കെ നോക്ക്. 29 00:01:32,843 --> 00:01:33,803 ഗതിപിടിക്കാത്തവർ. 30 00:01:34,929 --> 00:01:37,348 ഞാനും ഒരിക്കൽ ഇവരെപ്പോലെയായിരുന്നു. 31 00:01:38,390 --> 00:01:40,267 ഇവിടെ നടക്കുന്നതൊന്നും അവർ കാണുന്നില്ല, അതറിയുന്നുമില്ല. 32 00:01:41,143 --> 00:01:44,605 ആരോ കാണിക്കുന്ന വഴിയിലൂടെ നടന്നുകൊണ്ടിരിക്കുവാ. 33 00:01:44,939 --> 00:01:46,564 കർത്താവേ, നീ എപ്പോഴെങ്കിലും വായടയ്ക്കാറുണ്ടോ? 34 00:01:46,565 --> 00:01:47,399 ഇല്ല. 35 00:01:48,234 --> 00:01:51,319 എൻ്റെ മാഹാത്മ്യം ഈ ലോകത്തെ കാണിക്കാൻ ഞാൻ എന്തിന് മടിക്കണം? 36 00:01:51,320 --> 00:01:52,154 ഓ ശരിയാ, 37 00:01:53,197 --> 00:01:55,698 ഇതെല്ലാം ഉടനേ തീരും, പക്ഷേ നിനക്കത് മനസ്സിലാക്കാനാവുന്നില്ല. 38 00:01:55,699 --> 00:01:58,869 നിൻ്റെ കാര്യം പറഞ്ഞാൽ മതി. എനിക്ക് ശക്തി കൂടി വരികയാണ്. 39 00:02:05,876 --> 00:02:06,877 ഇത്തരം സമയങ്ങൾ… 40 00:02:09,088 --> 00:02:10,714 എനിക്ക് പഴയ കാര്യങ്ങൾ ഓർക്കാൻ അവസരം നൽകുന്നു. 41 00:02:11,674 --> 00:02:12,633 ഞാനങ്ങനെ അധികം ഓർക്കാറില്ല. 42 00:02:13,801 --> 00:02:16,303 ഞാനൊരു പൊങ്ങച്ചക്കാരനല്ല, പക്ഷേ… 43 00:02:17,555 --> 00:02:19,431 ദൈവമേ, ഞാൻ വളർന്ന സ്ഥലത്തെപ്പറ്റി നീ അറിഞ്ഞാൽ… 44 00:02:20,933 --> 00:02:23,519 ആ വിശപ്പും, ദാരിദ്ര്യവും. 45 00:02:25,729 --> 00:02:28,148 ഞാൻ ജനിക്കും മുമ്പുതന്നെ എനിക്ക് രണ്ട് സഹോദരന്മാരെ നഷ്ടമായിരുന്നു. 46 00:02:30,067 --> 00:02:31,819 ഞാനനുഭവിച്ചതോർത്താൽ, ഭ്രാന്തമായിരുന്നു. 47 00:02:35,364 --> 00:02:36,865 അന്നത്തെ എണ്ണമറ്റ തെണ്ടികളിൽ നിന്ന് 48 00:02:36,866 --> 00:02:39,243 ഞാൻ മാത്രം ഉയർന്നു വന്നത് എങ്ങനെയെന്ന് നിനക്കറിയണോ? 49 00:02:40,452 --> 00:02:42,746 ഒരു ചൂതാട്ടക്കാരൻ്റെ ധൈര്യം. അത്രേയുള്ളൂ. 50 00:02:43,622 --> 00:02:44,540 അത് ശക്തിയോ 51 00:02:45,791 --> 00:02:47,334 വഞ്ചനയോ ക്രൂരതയോ ഒന്നുമല്ല. 52 00:02:50,004 --> 00:02:51,088 വെറും ധൈര്യം. 53 00:02:55,217 --> 00:02:56,176 ഒപ്പം അടങ്ങാത്ത ദാഹവും. 54 00:02:56,844 --> 00:02:57,845 എനിക്കൊരിക്കലും തൃപ്തിവന്നിട്ടില്ല. 55 00:02:58,804 --> 00:03:01,390 എനിക്ക് നിർത്താനാവില്ലായിരുന്നു, മതിയാവില്ലായിരുന്നു. 56 00:03:07,438 --> 00:03:08,898 അതാണ് നിനക്കുള്ള ഉപദേശം. 57 00:03:14,361 --> 00:03:15,737 "ഒരിക്കലും മതിയാവരുത്." 58 00:03:15,738 --> 00:03:17,323 ഒരിക്കലും തൃപ്തിവരരുത്. 59 00:03:18,324 --> 00:03:19,782 ആരെങ്കിലും തരുന്നത് സ്വീകരിക്കരുത്, 60 00:03:19,783 --> 00:03:22,286 കാരണം നിനക്കാവശ്യമുള്ളത് ആരും നിനക്ക് തരില്ല. 61 00:03:22,786 --> 00:03:25,205 അവർക്ക് തരാൻ തോന്നുന്നതേ നിനക്ക് തരൂ, അതും എന്തെങ്കിലും കാര്യം കാണാൻ മാത്രം. 62 00:03:32,463 --> 00:03:34,840 ഇത്രയും മതി. കഥയൊക്കെ ഇനി പിന്നെപ്പറയാം. 63 00:03:37,217 --> 00:03:38,552 ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം. 64 00:04:00,240 --> 00:04:01,659 ഇത് ക്യാറ്റ് ആണ്, എനിക്ക് നിന്നെ കാണണം. 65 00:04:17,299 --> 00:04:19,510 ദൈവത്തിനു നന്ദി. നീ വരുമോ എന്ന്-- 66 00:04:21,387 --> 00:04:22,346 ഇത് ബെന്നിനോട് ചെയ്തതിന്. 67 00:04:23,222 --> 00:04:24,306 ഞാനിതർഹിക്കുന്നു. 68 00:04:25,975 --> 00:04:27,184 ഇത് എൻ്റെ വക. 69 00:04:28,352 --> 00:04:30,354 ബെൻ നിനക്കുവേണ്ടി എല്ലാം അപകടത്തിലാക്കി, 70 00:04:30,813 --> 00:04:32,647 എന്നിട്ട് നീയത് അയാളെ ചതിക്കാൻ ഉപയോഗിച്ചു. 71 00:04:32,648 --> 00:04:35,234 ആ ഡോക്ടർ അയാളെ കീറി മുറിച്ചു. 72 00:04:35,818 --> 00:04:37,945 അവരയാളെ ഉപദ്രവിക്കുമെന്ന് സത്യമായും ഞാനറിഞ്ഞില്ല. 73 00:04:38,529 --> 00:04:40,405 എല്ലാം നല്ലതിനാണെന്നാ ഞാൻ കരുതിയത്. 74 00:04:40,406 --> 00:04:42,282 ബെൻ എന്നോട് പറഞ്ഞതാ, പുള്ളിക്ക് സ്പൈഡർ ആകേണ്ട… 75 00:04:44,410 --> 00:04:46,829 ഓ, അപ്പോ രഹസ്യങ്ങളൊക്കെ സൂക്ഷിക്കാൻ അറിയാമല്ലേ? 76 00:04:47,663 --> 00:04:51,500 ഫേബറിനോട് ബെന്നിനെപ്പറ്റി പറയാൻ നിനക്ക് ഒരധികാരവും ഇല്ലായിരുന്നു. 77 00:04:52,793 --> 00:04:53,918 ഞാനതിനുള്ള നഷ്ടപരിഹാരം നൽകാം. 78 00:04:53,919 --> 00:04:56,713 - ഓ, അത് വല്യ ദയവായിപ്പോയി മോളേ. - അല്ല, സത്യം. എന്നെ വിശ്വസിച്ചാൽ മതി. 79 00:04:56,714 --> 00:04:58,257 ഞാനത് എന്നേ ശ്രമിച്ചതാ. 80 00:04:58,632 --> 00:04:59,842 നീയൊരു കള്ളിയാണ്. 81 00:05:00,259 --> 00:05:01,634 കൗശലക്കാരി. 82 00:05:01,635 --> 00:05:03,052 ഞാനത് സ്നേഹത്തിനു വേണ്ടി ചെയ്തതാണ്. 83 00:05:03,053 --> 00:05:04,304 ആരുടെ സ്നേഹത്തിന്? 84 00:05:06,181 --> 00:05:07,224 ഫ്ലിൻ്റിൻ്റെ. 85 00:05:12,438 --> 00:05:13,605 പക്ഷേ ബെൻ ഒരു നല്ല മനുഷ്യനാണ്. 86 00:05:16,358 --> 00:05:18,068 തീർച്ചയായും എനിക്കിതിന് നഷ്ടപരിഹാരം നൽകാനാവും. 87 00:05:19,653 --> 00:05:20,487 എങ്ങനെ? 88 00:05:21,488 --> 00:05:24,867 ആ മറുമരുന്ന് എനിക്കു തന്നാൽ, ഞാനത് ഫ്ലിൻ്റിനും ഡിർക്കിനും കുത്തിവെക്കാം. 89 00:05:25,868 --> 00:05:28,454 ആരും സംശയിക്കാതെ എനിക്ക് അവരുടെ അടുത്ത് ചെല്ലാനാകും. 90 00:05:29,580 --> 00:05:32,666 പിന്നെ, ഇത് തീരുമാനിക്കേണ്ടത് നീയല്ല. ബെൻ സ്വയം ചെയ്യേണ്ടതാണ്. 91 00:05:38,756 --> 00:05:40,007 ഞാൻ ആലോചിക്കുകയായിരുന്നു. 92 00:05:40,799 --> 00:05:41,966 ആരുപറഞ്ഞു ആലോചിക്കാൻ? 93 00:05:41,967 --> 00:05:43,844 കണ്ടോ? ഇതാണ് പ്രശ്നം. 94 00:05:44,970 --> 00:05:47,264 ശക്തിയെല്ലാം നമുക്കാണെന്നിരിക്കെ, 95 00:05:48,015 --> 00:05:49,600 നമ്മളെന്തിനാണ് ഈ കിളവനുവേണ്ടി പണിയെടുക്കുന്നത്? 96 00:05:50,517 --> 00:05:52,226 നമുക്കെന്തിനാ അയാളെ? 97 00:05:52,227 --> 00:05:54,353 നിനക്ക് വിശ്വസ്തത എന്താണെന്ന് അറിയില്ലെന്ന് തോന്നുന്നു. 98 00:05:54,354 --> 00:05:56,398 "വിശ്വസ്തത." 99 00:05:57,316 --> 00:06:00,819 നീ വിശ്വസ്തത എന്നു വിളിക്കുന്നതിനെ ഞാൻ ചൂഷണം ചെയ്യൽ എന്നു വിളിക്കും. 100 00:06:02,196 --> 00:06:04,948 സിൽവർമെയ്നെ സേവിച്ചാൽ നമുക്കും അയാൾക്കും കിട്ടുന്നത് ഒന്ന് നോക്കിയേ? 101 00:06:07,576 --> 00:06:11,371 നീ അയാൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അയാൾ നിന്നോട് കൂറ് കാണിക്കുമോ? 102 00:06:12,289 --> 00:06:14,291 ഒരു കാര്യം പറയട്ടേ? അതിൻ്റെ ഉത്തരം പറയേണ്ട. 103 00:06:15,042 --> 00:06:17,001 നമുക്ക് നിൻ്റെ പഴയ സുഹൃത്ത് വിൻസ്റ്റണോട് ചോദിക്കാം. 104 00:06:17,002 --> 00:06:19,004 അയ്യോ, അത് പറ്റില്ലല്ലോ. അയാൾ ചത്തുപോയി. 105 00:06:23,509 --> 00:06:24,760 അത് അയാളുടെ സെക്രട്ടറി അല്ലേ? 106 00:06:25,594 --> 00:06:27,888 അതേ. അവൾ മിടുക്കിയാണ്. 107 00:06:38,690 --> 00:06:40,775 നിങ്ങൾ എവിടെയായിരുന്നു? ആളുകൾ നിങ്ങളെ തിരഞ്ഞിരുന്നു. 108 00:06:40,776 --> 00:06:45,029 ആളുകൾ നിങ്ങളെ "തിരയുകയായിരുന്നു," ആരൊക്കെയാ തിരഞ്ഞത്? 109 00:06:45,030 --> 00:06:47,825 പ്രധാനമായും റോബി. ബെൻ പുള്ളിയുടെ വീട്ടിലാണ്. 110 00:06:48,367 --> 00:06:51,036 റോബി പറഞ്ഞു അവരാകെ പ്രശ്നത്തിലാണെന്ന്. 111 00:06:51,537 --> 00:06:54,247 "അവർ" അല്ല, അയാൾ അല്ലെങ്കിൽ പുള്ളിക്കാരൻ എന്നു പറയണം. 112 00:06:54,248 --> 00:06:55,707 - എന്താ? - "പുള്ളിക്കാരൻ." 113 00:06:56,208 --> 00:06:57,751 ഏതേലും ഒന്ന് ഉറപ്പിക്ക്. 114 00:07:02,506 --> 00:07:03,966 - റെയ്‌ലി ഇൻവെസ്റ്റിഗേഷൻ-- - ജാനറ്റ്, ഹണി. 115 00:07:04,591 --> 00:07:06,426 - ഹേയ് ഹാങ്ക്. - ഞാൻ പറഞ്ഞെന്ന് പറയരുത്, 116 00:07:06,844 --> 00:07:08,469 പക്ഷേ നിൻ്റെ ബോസ് ആകെ പ്രശ്നത്തിലാണ്. 117 00:07:08,470 --> 00:07:09,971 അയാൾ എന്താ ചെയ്തതെന്ന് അറിയില്ല, 118 00:07:09,972 --> 00:07:11,931 പക്ഷേ ഇവിടുത്തെ മുക്കിലും മൂലയിലും അയാളെ തിരയുന്നുണ്ട്. 119 00:07:11,932 --> 00:07:15,060 ഇത് മേയറുടെ നേരിട്ടുള്ള ഓർഡറാണ്. നീ സൂക്ഷിക്കണം മോളേ. 120 00:07:15,644 --> 00:07:16,478 നന്ദി ഹാങ്ക്. 121 00:07:17,855 --> 00:07:19,314 അത് നിർത്ത്, ഇവിടെ കാണണം. 122 00:07:30,951 --> 00:07:33,120 ഇത് ഞാനായിരുന്നു സംവിധാനം ചെയ്തതെങ്കിൽ, 123 00:07:33,579 --> 00:07:36,623 ഇതിനെ വിളിക്കുക "ആരെയോ കാണാൻ തിരക്കിട്ടുപോകുന്നു," എന്നായിരിക്കും. 124 00:07:37,291 --> 00:07:38,292 അതേ. 125 00:07:50,345 --> 00:07:51,180 രോഗിക്ക് എങ്ങനുണ്ട്? 126 00:07:51,680 --> 00:07:52,722 ജീവനോടുണ്ട്. 127 00:07:52,723 --> 00:07:56,267 പക്ഷേ ഇതുവരെ ശക്തി തിരിച്ചുകിട്ടിയില്ല. ഇയാൾക്ക് കൂടുതൽ വിശ്രമം വേനം. 128 00:07:56,268 --> 00:07:57,603 നിങ്ങളിപ്പോഴും മഞ്ഞിച്ചുതന്നെ ഇരിക്കുന്നു. 129 00:07:58,729 --> 00:08:02,023 ഒരു ചീഞ്ഞ പഴം പോലെ, മുറിവൊക്കെ ശരിക്ക് കാണാമല്ലോ. 130 00:08:02,024 --> 00:08:03,692 അതേ, തീർച്ചയായും. 131 00:08:04,359 --> 00:08:05,610 എങ്ങനിരിക്കുന്നു? 132 00:08:05,611 --> 00:08:07,111 കാണുന്നതിലും മോശമാണ്. 133 00:08:07,112 --> 00:08:08,196 മറ്റെയാൾ എങ്ങനിരിക്കുന്നു? 134 00:08:08,197 --> 00:08:10,741 അമ്മയുടെ കൂടെ നയാഗ്രാ വെള്ളച്ചാട്ടം കാണാൻ പോയിരിക്കുന്നു. 135 00:08:12,910 --> 00:08:15,287 നോക്കൂ, എനിക്കൊരു കാര്യം പറയാനുണ്ട്. 136 00:08:16,163 --> 00:08:18,123 - ക്യാറ്റ് എന്നെ കാണണം എന്ന് പറഞ്ഞു. - എന്ത്? 137 00:08:18,832 --> 00:08:20,333 - എപ്പോൾ? - ഇന്ന് വൈകുന്നേരം. 138 00:08:20,334 --> 00:08:22,793 ഫ്ലിൻ്റിനെ കുത്തിവെക്കാനുള്ള മറുമരുന്ന് നിങ്ങൾ കൊടുക്കണമെന്ന്. 139 00:08:22,794 --> 00:08:24,337 പിന്നെ മറ്റേയാൾക്കും, ലെയ്ഡെൻ. 140 00:08:24,338 --> 00:08:26,465 അവൾക്ക് ആരും സംശയിക്കാതെ അവരുടെ അടുത്ത് പോകാനാവും. 141 00:08:27,299 --> 00:08:28,133 ഒരിക്കൽ പറ്റിയത് പറ്റി. 142 00:08:28,550 --> 00:08:29,676 എനിക്കറിയില്ല. 143 00:08:30,469 --> 00:08:32,220 അതത്ര തെറ്റായി തോന്നുന്നില്ല. 144 00:08:32,221 --> 00:08:35,389 ലോണിയുടെ കയ്യീന്ന് എത്ര ഇടി കിട്ടി? ആ പെണ്ണ് നിങ്ങളെ പറ്റിച്ചിട്ടും അധികമായില്ല. 145 00:08:35,390 --> 00:08:37,934 - അതെന്തിനാണെന്നാ നീ കരുതുന്നത്? - ഫ്ലിൻ്റിനു വേണ്ടി. 146 00:08:37,935 --> 00:08:40,561 - അവൾ തന്നെ പറഞ്ഞതാണ്. - ശരിയാ, അവൾക്ക് ഫ്ലിൻ്റിനെ രക്ഷിക്കണം. 147 00:08:40,562 --> 00:08:43,190 ഇത് അവൾക്ക് സഹായകരമാകുമെങ്കിൽ അവളത് ചെയ്തിരിക്കുമെന്ന് ഉറപ്പാ. 148 00:08:46,360 --> 00:08:47,360 ആരാണത്? 149 00:08:47,361 --> 00:08:50,363 - "പന്നിക്കുഞ്ഞുങ്ങളേ…" - അത് ലെയ്ഡെൻ ആണ്. 150 00:08:50,364 --> 00:08:52,406 - "…എന്നെ അകത്തുകയറ്റ്." - ഇയാളെന്താ ഇവിടെ? 151 00:08:52,407 --> 00:08:56,160 "അല്ലെങ്കിൽ ഞാൻ ഊതിയൂതി, 152 00:08:56,161 --> 00:08:58,288 നിങ്ങളുടെ വീട് പറത്തിക്കളയും!" 153 00:08:59,122 --> 00:09:01,166 നന്ദി! 154 00:09:01,708 --> 00:09:03,001 നന്ദി. 155 00:09:07,339 --> 00:09:08,714 എന്തൊരു കോലമാണിത്. 156 00:09:08,715 --> 00:09:11,884 - അതിനെന്താ? - "അതിനെന്താ," എന്ന് ഗിൽഗുഡിനോട് ചോദിക്ക്. 157 00:09:11,885 --> 00:09:14,388 എൻ്റെ താടി കഴുതയുടെ ആസനം പോലെയാണെന്നാ അങ്ങേര് പറഞ്ഞത്. 158 00:09:17,641 --> 00:09:19,934 ഞാൻ തന്നെ മുമ്പ് കണ്ടിട്ടുള്ളതുപോലെ തോന്നുന്നല്ലോ. 159 00:09:19,935 --> 00:09:23,271 ഉണ്ടല്ലോ, കുറച്ചു നാൾ മുമ്പ്, സിൽവർമെയ്ൻ്റെ മട്ടുപ്പാവിൽ. 160 00:09:23,272 --> 00:09:26,357 ഞാൻ ആ അഭിനയപ്പാട്ട് പാടിത്തന്നല്ലോ. എന്തുപറ്റി, അത് ഇഷ്ടപ്പെട്ടില്ലേ? 161 00:09:26,358 --> 00:09:28,819 അല്ലല്ല. അതിനും മുമ്പ്. 162 00:09:29,278 --> 00:09:31,196 അത് നീ വല്ലവൻ്റെയും ഭാര്യയുടെ കൂടെ കിടന്നിട്ടുണ്ടാകും, അതാ. 163 00:09:32,864 --> 00:09:34,865 നിങ്ങൾക്ക് ഇത് എന്തുപറ്റിയതാ? 164 00:09:34,866 --> 00:09:36,868 ഞാനെൻ്റെ ജോലി മര്യാദക്ക് ചെയ്തിട്ടും തല്ലുകിട്ടി. 165 00:09:38,161 --> 00:09:39,870 നിങ്ങൾക്ക് എന്താ വേണ്ടത്? 166 00:09:39,871 --> 00:09:40,789 ഇയാളെ. 167 00:09:41,665 --> 00:09:44,042 എഴുന്നേറ്റ് നിൽക്കൂ. ബോസിന് നിങ്ങളോട് സംസാരിക്കണം. 168 00:09:44,960 --> 00:09:47,795 സംസാരിച്ച് കൊല്ലാനാണോ അതോ വെറുതേ സംസാരിക്കാനാണോ? 169 00:09:47,796 --> 00:09:50,798 എൻ്റെ കൂട്ടുകാരോട് എങ്ങനെ വിടപറയണം എന്നറിയാനാ. 170 00:09:50,799 --> 00:09:53,968 പിന്നേ, തൻ്റെ അഞ്ചാറ് സാധനങ്ങൾ ഇവർക്ക് വില്പത്രം എഴുതി വെക്കണമല്ലോ. 171 00:09:53,969 --> 00:09:55,178 ഇനി എഴുന്നേൽക്ക്. 172 00:09:59,308 --> 00:10:03,603 ശരി, ഞാൻ വരുവാന്നേ. ആദ്യം എൻ്റെ കോട്ട് ഒന്നെടുത്തോട്ടെ. 173 00:10:12,487 --> 00:10:14,823 വിഷമിക്കാതെ, തണുപ്പു പിടിക്കാതെ ഞങ്ങൾ നോക്കിക്കോളാം. 174 00:11:34,528 --> 00:11:36,905 {\an8}മാർവൽ കോമിക്സിനെ ആധാരമാക്കി 175 00:11:37,114 --> 00:11:41,284 "സ്പൈഡർ-നുആ" 176 00:11:52,712 --> 00:11:55,549 അൽകോവ് 177 00:12:06,893 --> 00:12:09,396 ഹേയ് റെയ്‌ലി, ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ? 178 00:12:10,439 --> 00:12:13,566 അതിന് നിങ്ങൾക്ക് നേരിട്ട് ചോദിക്കാമായിരുന്നല്ലോ. 179 00:12:13,567 --> 00:12:15,025 നമ്മൾ സുഹൃത്തുക്കളാണെന്നാ കരുതിയത്. 180 00:12:15,026 --> 00:12:16,360 അതേല്ലോ. 181 00:12:16,361 --> 00:12:18,488 പക്ഷേ കുറച്ച് അത്യാവശ്യ കാര്യമായിരുന്നു. 182 00:12:19,322 --> 00:12:21,866 എൻ്റെ സഹായികളെ സുഖപ്പെടുത്തിക്കൊണ്ട് 183 00:12:21,867 --> 00:12:23,742 തൻ്റെ സുഹൃത്ത് ഇങ്ങനെ കറങ്ങി നടക്കുന്നത് പറ്റില്ല. 184 00:12:23,743 --> 00:12:28,039 അതിനാൽ ഞാൻ നിങ്ങളോട് ആ ഫോണെടുത്ത് ആ സ്പൈഡർ സുഹൃത്തിനെ വിളിക്കാൻ പറയുകയാ. 185 00:12:38,842 --> 00:12:40,426 ഇല്ല, ഞാൻ വിളിക്കില്ല. 186 00:12:40,427 --> 00:12:41,886 എന്താ പറഞ്ഞത്? 187 00:12:41,887 --> 00:12:44,305 എനിക്കിപ്പോ സ്പൈഡറോട് സംസാരിക്കാനുള്ള മൂഡില്ല. 188 00:12:44,306 --> 00:12:47,933 സത്യത്തിൽ, അയാളോട് സംസാരിക്കാനേ പ്രയാസമാ, പ്രത്യേകിച്ച് ഫോണിൽ. 189 00:12:47,934 --> 00:12:51,146 "ഹേയ് ബഡി, തനിക്കാ മാസ്ക് ഒന്ന് മാറ്റാമോ, ആളുകൾക്ക് താൻ പറയുന്നത് കേൾക്കാമല്ലോ?" 190 00:12:52,272 --> 00:12:55,816 ഇതെന്താ തമാശയാണോ? എനിക്ക് മനസ്സിലാകാത്ത എന്ത് തമാശയാ താൻ പറയുന്നത്? 191 00:12:55,817 --> 00:12:56,734 ഇല്ല, ഞാൻ കാര്യമായി പറഞ്ഞതാ. 192 00:12:56,735 --> 00:13:00,362 അയാൾ പറയുന്നതിൽ പകുതിയും എനിക്ക് മനസ്സിലാകില്ല. 193 00:13:00,363 --> 00:13:02,991 നിങ്ങൾ അയാളെ കണ്ടിട്ടുണ്ടല്ലോ. തലയിൽ ഒരു പന്ന സോക്സും ഇട്ടുകൊണ്ട്. 194 00:13:03,700 --> 00:13:05,659 നമ്മൾ ആദ്യം കണ്ടപ്പോഴേ ഞാൻ പറഞ്ഞു, 195 00:13:05,660 --> 00:13:07,829 തൻ്റെ നാക്ക് ഒരു ദിവസം തനിക്കുതന്നെ അപകടമാവുമെന്ന്. 196 00:13:09,706 --> 00:13:12,041 ആ ദിവസം ഇന്നായിരിക്കും. 197 00:13:12,042 --> 00:13:15,628 ഇല്ല, നിങ്ങൾക്കെന്നെ ആവശ്യമുണ്ട്. ഇതൊരു വിലപേശലാണ്. 198 00:13:15,629 --> 00:13:18,672 നിങ്ങൾക്ക് സ്പൈഡറെ വേണം, അതിനായി എന്നെ വേണം. 199 00:13:18,673 --> 00:13:20,717 റെസ് ഇപ്സ ലോക്വിറ്റർ… 200 00:13:21,176 --> 00:13:22,385 ഹോ, ലാറ്റിൻ പറഞ്ഞാൽ ശരിയാവില്ല. 201 00:13:23,386 --> 00:13:26,764 തന്നെയുമല്ല, നാട്ടുകാർ പറയുന്നത് മേയർ മോറിസിനും 202 00:13:26,765 --> 00:13:28,599 സ്പൈഡർ സാറിനെ കാണാൻ ആഗ്രഹമുണ്ടെന്നാണ്, 203 00:13:28,600 --> 00:13:31,227 എന്തു ചെയ്യാനാ, എല്ലായിടത്തും കാശുകാരാ. 204 00:13:31,228 --> 00:13:33,980 അഞ്ചിൻ്റെ കാശില്ലാത്ത ഒരു സ്വകാര്യ ഡിറ്റക്ടീവ് പിന്നെ എന്തു ചെയ്യും? 205 00:13:39,861 --> 00:13:41,613 ശരി. എങ്കിൽ 500 ഡോളർ. 206 00:13:42,364 --> 00:13:44,323 ഞാൻ ഉദ്ദേശിക്കുന്ന തുക അഞ്ചിലാണ് തുടങ്ങുന്നത്, 207 00:13:44,324 --> 00:13:45,951 പക്ഷേ അവസാനിക്കുന്നത് നൂറിലല്ല. 208 00:13:47,786 --> 00:13:48,995 സൂക്ഷിച്ചുവേണം സുഹൃത്തേ. 209 00:13:49,788 --> 00:13:53,165 തനിക്ക് ഞാൻ കാശ് തരണം, പക്ഷേ അത് കിട്ടിക്കഴിഞ്ഞാലും തനിക്ക് ജീവിക്കണ്ടേ? 210 00:13:53,166 --> 00:13:54,542 അത് വളരെ ശരിയാണ്. 211 00:13:54,543 --> 00:13:57,044 എനിക്ക് ജീവിക്കണം, നന്നായി ജീവിക്കണം, അതിന് കാശ് വേണം. 212 00:13:57,045 --> 00:14:00,214 ഞാൻ സൻ്റോറിനിയെപ്പറ്റിയാ ആദ്യം ആലോചിച്ചത്, പക്ഷേ വേണ്ട. 213 00:14:00,215 --> 00:14:03,926 ഇപ്പോ ഞാൻ ആലോചിക്കുന്നത്, ഫ്രാൻസാണെങ്കിൽ പ്രണയാതുരവും സുരക്ഷിതവുമാകും, 214 00:14:03,927 --> 00:14:05,554 എന്നെപ്പോലെ നാക്കിട്ടടിക്കുന്ന ഒരാൾക്കുപോലും. 215 00:14:06,137 --> 00:14:09,014 - ആയിരം ഡോളർ. - പതിനായിരം പറഞ്ഞാലും നിങ്ങൾക്ക് വിഷയമല്ല. 216 00:14:09,015 --> 00:14:12,102 എടോ, ഒരു മര്യാദ വേണം. നമ്മൾ വിലപേശുകയല്ലേ. 217 00:14:12,769 --> 00:14:13,686 - മൂന്ന്. - രണ്ട്. 218 00:14:13,687 --> 00:14:14,979 ശരി. 219 00:14:14,980 --> 00:14:17,731 അപ്പോ അത് തീരുമാനമായ നിലയ്ക്ക്, ക്യാറ്റ്, നല്ല കുട്ടിയായി 220 00:14:17,732 --> 00:14:21,069 മിസ്റ്റർ ബേണിനും എനിക്കും ഗ്രീൻ സ്പോട്ട് ഓരോ ഗ്ലാസ് ഒഴിക്കൂ. 221 00:14:21,653 --> 00:14:22,862 ഇയാൾക്കൊരു ടെലഫോൺ കൊടുക്കൂ. 222 00:14:29,286 --> 00:14:30,412 ഞാനിത് ആയിരത്തിനാണേലും ചെയ്തേനെ. 223 00:14:31,204 --> 00:14:32,664 ഞാൻ പത്തും തന്നേനെ. 224 00:14:37,168 --> 00:14:38,003 അടിക്കുന്നുണ്ട്. 225 00:14:38,753 --> 00:14:39,670 ഹായ്, ഇത് ബെൻ ആണ്. 226 00:14:39,671 --> 00:14:42,382 അതേ, അറിയാം. ഇത്ര വൈകി വിളിച്ചതിൽ വിഷമമുണ്ട്, ഞാൻ… 227 00:14:42,757 --> 00:14:43,592 എന്താ? 228 00:14:44,384 --> 00:14:45,343 നിങ്ങൾ എന്തു ചെയ്തെന്ന്? 229 00:14:46,261 --> 00:14:47,429 അടിപൊളി. 230 00:14:47,929 --> 00:14:50,139 ശരി. കേൾക്കൂ, ഞാൻ സിൽവർമെയ്ൻ്റെ കൂടെയാണ്-- 231 00:14:50,140 --> 00:14:52,516 അന്നത്തെ കാര്യത്തിൽ ദേഷ്യമൊന്നുമില്ലെന്ന് പുള്ളിയോട് പറയണം. 232 00:14:52,517 --> 00:14:55,102 കഴിഞ്ഞത് അതിൻ്റെ വഴിക്ക് പോട്ടെ. പുള്ളിയോട് പറയൂ. 233 00:14:55,103 --> 00:14:56,770 പുള്ളി പറയുന്നു അന്നത്തെ കാര്യത്തിൽ 234 00:14:56,771 --> 00:14:59,440 ദേഷ്യമൊന്നും ഇല്ലെന്ന്… 235 00:14:59,441 --> 00:15:00,733 കഴിഞ്ഞ കാര്യത്തെപ്പറ്റി പറഞ്ഞത് പറയൂ. 236 00:15:00,734 --> 00:15:03,111 പിന്നെ, കഴിഞ്ഞ കാര്യങ്ങൾ… 237 00:15:03,945 --> 00:15:04,821 എന്തോ ആവട്ടേന്ന്, ഞാൻ… 238 00:15:05,155 --> 00:15:07,364 എനിക്കൊന്ന് സംസാരിക്കണമെന്ന് പറ. 239 00:15:07,365 --> 00:15:09,158 - പുള്ളിക്ക് സംസാരിക്കണമെന്ന്. - പിന്നെ പറ-- 240 00:15:09,159 --> 00:15:10,869 ഇത് കേൾക്ക്. നേരിട്ടങ്ങ് സംസാരിക്ക്. 241 00:15:15,790 --> 00:15:17,167 സ്പൈഡർ സാർ. 242 00:15:21,296 --> 00:15:23,672 ശരി, ഇതുവരെ കിട്ടിയ വിവരങ്ങൾ നോക്കുമ്പോൾ, 243 00:15:23,673 --> 00:15:27,510 ഇക്കാര്യം എന്തായാലും പരിഗണിക്കേണ്ടത് തന്നെയാണ്. 244 00:15:28,386 --> 00:15:30,721 നിങ്ങളെന്തിനാ ഇങ്ങനെ സംസാരിക്കുന്നത്? 245 00:15:30,722 --> 00:15:32,098 ഞാൻ ബെന്നിനെ അനുകരിക്കുകയാ. 246 00:15:34,392 --> 00:15:36,769 ബെൻ റെയ്‌ലിയുടെ ജീവിതം, പിന്നെന്താ? 247 00:15:36,770 --> 00:15:40,315 ആ ബന്ധത്തിൻ്റെ പ്രാധാന്യത്തെ നിങ്ങൾ അമിതമായി വിലയിരുത്തേണ്ട ആവശ്യമില്ല. 248 00:15:45,904 --> 00:15:47,197 ശരി, ന്യായം തന്നെ. 249 00:15:48,281 --> 00:15:49,199 ഞാൻ വരാം. 250 00:15:51,451 --> 00:15:52,285 എന്ത്? 251 00:15:52,869 --> 00:15:54,162 അയാൾക്ക് മറുമരുന്ന് വേണം, 252 00:15:55,038 --> 00:15:57,874 പക്ഷേ അത് സ്പൈഡർ തന്നെ കൊണ്ടുക്കൊടുക്കണം. 253 00:15:58,958 --> 00:16:00,125 - അയാൾ വരുന്നുണ്ട്. - കൊള്ളാം. 254 00:16:00,126 --> 00:16:02,878 അപ്പോ, സർ, ബുദ്ധിമുട്ടില്ലെങ്കിൽ എൻ്റെ രണ്ടായിരം ഇങ്ങ് തരൂ. 255 00:16:02,879 --> 00:16:06,965 അല്ലെങ്കിൽ, ഫ്രഞ്ചുകാർ പറയും പോലെ, ഞാനെൻ്റെ സിസിൽ ബി. ദ്യൂ മിൽ എടുത്തോളാം. 256 00:16:06,966 --> 00:16:08,133 കൊള്ളാം. 257 00:16:08,134 --> 00:16:11,345 പക്ഷേ പണം സ്പൈഡറിനെ എത്തിക്കാനായിരുന്നു, ഫോൺ വിളിക്കാൻ അല്ലായിരുന്നു. 258 00:16:11,346 --> 00:16:13,807 ശരി. എങ്കിൽ, ഒരു റൗണ്ട് കൂടി ആയാലോ? 259 00:16:14,849 --> 00:16:17,935 സാധാരണക്കാർക്ക് വാങ്ങാനാവാത്ത എന്തൊക്കെയാ നിങ്ങളുടെ അടുത്തുള്ളത്? 260 00:16:17,936 --> 00:16:19,478 അമേരിക്കൻ സാധനം എന്തേലുമായാലോ? 261 00:16:19,479 --> 00:16:22,273 കുറച്ച് ബൂർബോൺ ആയാലോ, അതിന് അത്ര ആർഭാടം പോരെന്നുണ്ടോ? 262 00:16:22,607 --> 00:16:24,358 മൂന്നരത്തരം, സ്പൈഡർ വരില്ല. 263 00:16:24,359 --> 00:16:26,068 വന്നില്ലെങ്കിൽ അയാൾ ബുദ്ധിമാൻ തന്നെ. 264 00:16:26,069 --> 00:16:29,530 എന്തിനാ നിങ്ങൾക്ക് സ്പൈഡർ? അയാൾക്ക് ഒരുപാട് പ്രായമായി. 265 00:16:29,531 --> 00:16:32,783 നീയെന്താ അങ്ങനെ പറയുന്നത് എന്നറിയില്ല, അയാളെ കണ്ടാൽ നല്ല ആരോഗ്യവാൻ തന്നെയാ. 266 00:16:32,784 --> 00:16:35,453 തന്നെയുമല്ല, അയാൾ ആ കോമാളിയെ പുല്ലുപോലെയാ കൈകാര്യം ചെയ്തത്. 267 00:16:36,913 --> 00:16:39,540 ഇത് പറയൂ, സ്പൈഡറിന് എൻ്റെ കൂടെ ജോലി ചെയ്യാൻ 268 00:16:39,541 --> 00:16:41,458 താത്പര്യമുണ്ടാവുമോ? 269 00:16:41,459 --> 00:16:44,212 മറുപക്ഷം തിരഞ്ഞെടുത്തതിന് എനിക്ക് അയാളോട് വിരോധമൊന്നുമില്ല. 270 00:16:44,713 --> 00:16:46,463 എനിക്ക് ഒരൂഹവുമില്ല. 271 00:16:46,464 --> 00:16:48,674 സ്പൈഡറിന് എന്ത് ചെയ്യാൻ തോന്നുന്നോ, അത് സ്പൈഡർ ചെയ്യും. 272 00:16:48,675 --> 00:16:50,802 അയാൾ ആളുകളെ കഴിയുന്നത്ര വെറുപ്പിക്കും. 273 00:16:53,012 --> 00:16:56,223 - എന്താണിവിടെ നടക്കുന്നത്? - ഞാനൊരൽപ്പം യാത്രാച്ചെലവ് കണ്ടെത്തുകയാ. 274 00:16:56,224 --> 00:16:58,601 ഞാൻ നിന്നെ വിളിച്ചേനേ, പക്ഷേ, അതെങ്ങനെ അവസാനിക്കുമെന്നറിയാമല്ലോ. 275 00:16:59,185 --> 00:17:01,520 സ്പൈഡർ നിങ്ങളാണെന്ന് എനിക്ക് സിൽവർമെയ്നോട് പറയാമായിരുന്നു. 276 00:17:01,521 --> 00:17:03,398 നീയാണ് ഒറ്റുകാരിയെന്ന് എനിക്കും പറയാമായിരുന്നു. 277 00:17:03,773 --> 00:17:05,107 എനിക്ക് ഇപ്പോഴും പറയാം. 278 00:17:05,108 --> 00:17:07,068 അപ്പോ രണ്ടുപേരും പരസ്പരം പൂട്ടിയേക്കുവാ. 279 00:17:10,155 --> 00:17:14,242 സ്പൈഡർ വരുമ്പോൾ, ഞാൻ പറയാതെ രണ്ടാളും ഒരടി പോലും മുന്നോട്ട് വെച്ചേക്കരുത്. 280 00:17:15,285 --> 00:17:17,287 ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. 281 00:17:18,455 --> 00:17:22,041 ശ്രദ്ധിച്ചു നിൽക്കണം. ഞാൻ സൂചന തരും വരെ ഒന്നും സംഭവിക്കരുത്. 282 00:17:23,251 --> 00:17:24,085 മനസ്സിലായോ? 283 00:17:24,961 --> 00:17:27,213 ശരി ക്യാപ്റ്റൻ. 284 00:17:27,630 --> 00:17:29,339 അപ്പോ, നിങ്ങളെനിക്ക് മറുമരുന്ന് തരുന്നുണ്ടോ? 285 00:17:29,340 --> 00:17:31,717 ആരുമിപ്പോൾ ശ്രദ്ധിക്കുന്നില്ല. ഞാനിത് ഇപ്പോത്തന്നെ ചെയ്യാം. 286 00:17:31,718 --> 00:17:34,303 രസമെന്തെന്നാൽ, ഞാൻ നിന്നെ വിശ്വസിക്കുന്നു, പക്ഷേ, സാധനം എൻ്റെ കയ്യിൽ ഇല്ല. 287 00:17:34,304 --> 00:17:37,973 - കാര്യമായി പറയുകയാണോ? - നിങ്ങൾ രണ്ടാളും എന്താ പിറുപിറുക്കുന്നത്? 288 00:17:37,974 --> 00:17:40,642 അതോ, ക്യാറ്റിനോട് ഞാൻ പോകാനുദ്ദേശിക്കുന്ന ഫ്രഞ്ച് ദ്വീപിനെപ്പറ്റി പറയുകയായിരുന്നു, 289 00:17:40,643 --> 00:17:43,396 അവിടെയാണ് ഞാൻ നിങ്ങൾ തരാൻ പോകുന്ന പണം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. 290 00:17:43,980 --> 00:17:46,106 സുന്ദരമായ കടൽത്തീരങ്ങൾ, 291 00:17:46,107 --> 00:17:49,194 പച്ചപ്പു നിറഞ്ഞ താഴ്‌വരകൾ, കുന്നിൻ മുകളിലെ ഗ്രാമങ്ങൾ… 292 00:17:49,903 --> 00:17:53,031 - കേട്ടിട്ട് ബോറടിക്കുന്നു. - സമ്മതിച്ചു. ഒറ്റക്കിരിക്കാൻ പറ്റിയ ഇടം. 293 00:17:53,615 --> 00:17:54,532 - ചിയേഴ്സ്. - ഭാഗ്യം നേരുന്നു. 294 00:17:56,493 --> 00:17:58,620 അവിടുന്നാണ് എനിക്ക് നിങ്ങളെ അറിയാവുന്നത്. 295 00:17:59,204 --> 00:18:00,121 ഫ്രാൻസിൽ നിന്ന്. 296 00:18:00,705 --> 00:18:02,915 നിങ്ങൾ പറയുന്നതെന്താണെന്ന് എനിക്ക് ഒരൂഹവുമില്ല, 297 00:18:02,916 --> 00:18:04,917 ഞാൻ ഒരു ഡിറ്റക്ടീവാണ്, അതുകൊണ്ട് പോയി പണിനോക്ക്. 298 00:18:04,918 --> 00:18:07,170 അല്ലല്ല, എനിക്ക് ഉറപ്പാണ്. 299 00:18:07,670 --> 00:18:09,421 മൂസ്-ആർഗോൺ. 300 00:18:09,422 --> 00:18:12,759 നിങ്ങളാണ് ഞങ്ങളെ യുദ്ധത്തടവുകാരുടെ ക്യാമ്പിൽ നിന്ന് രക്ഷിച്ച ആൾ. 301 00:18:13,760 --> 00:18:16,303 നിൽക്കൂ. നിങ്ങൾക്ക് തമ്മിൽ പരിചയമുണ്ടോ? 302 00:18:16,304 --> 00:18:18,556 ഉണ്ട്. ഫ്ലിൻ്റിനും ഇയാളെ അറിയാം. 303 00:18:19,516 --> 00:18:21,391 നിങ്ങൾ പൂസാണ്. 304 00:18:21,392 --> 00:18:23,101 ഞാനെൻ്റെ ജീവിതത്തിൽ ഒരു തുള്ളി കുടിച്ചിട്ടില്ല. 305 00:18:23,102 --> 00:18:24,686 ഞാൻ പറയാം. 306 00:18:24,687 --> 00:18:29,399 നമ്മുടെ സുഹൃത്ത്, ഈ സ്വകാര്യ ഡിറ്റക്ടീവ് നിങ്ങളുടെ കൂടെ അതേ ക്യാമ്പിലുണ്ടായിരുന്നോ? 307 00:18:29,400 --> 00:18:30,692 ലോണിയും ഉണ്ടായിരുന്നു. 308 00:18:30,693 --> 00:18:31,611 ആഡിസണും ഉണ്ടായിരുന്നു. 309 00:18:33,571 --> 00:18:34,613 അതായത്, 310 00:18:34,614 --> 00:18:38,910 നിങ്ങളെ എല്ലാവരെയും പരീക്ഷിച്ചിരുന്ന ആ സ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നു, 311 00:18:39,577 --> 00:18:43,122 അതുപോലെ ഇയാൾ സ്പൈഡറിൻ്റെ അടുത്ത സുഹൃത്തുമാണ്. 312 00:18:44,916 --> 00:18:47,334 സ്പൈഡർ ഇതുവരെ ആ വാതിൽ കടന്ന് വരാത്തതിനു കാരണം, 313 00:18:47,335 --> 00:18:50,171 അയാൾ ഇവിടെ എൻ്റെ തൊട്ടടുത്ത് ഇരിക്കുന്നു എന്നതാണ്. 314 00:18:55,510 --> 00:18:58,428 നിങ്ങൾ കിട്ടിയ കച്ചിത്തുരുമ്പിൽ പിടിക്കാൻ നോക്കുകയാണ്. 315 00:18:58,429 --> 00:19:01,766 ഞാനും സ്പൈഡറും തമ്മിലുള്ള സൗഹൃദത്തിനു കാരണം… 316 00:19:05,353 --> 00:19:09,857 കാരണം, ഞാനാണ് മൂസ്-ആർഗോണിൽ വച്ച് അയാളുടെ ജീവൻ രക്ഷിച്ചത്. 317 00:19:09,858 --> 00:19:13,318 അതേ, അതാണ് ശരി. അല്ലാതെ ഇത് വലിയ ഗൂഢാലോചന ഒന്നുമല്ല. 318 00:19:13,319 --> 00:19:14,153 അങ്ങനെയാണോ? 319 00:19:15,488 --> 00:19:16,990 അങ്ങനെയാണ്. 320 00:19:22,120 --> 00:19:23,996 ഇതെന്താ വല്ല കൺകെട്ടും ആണോ? 321 00:19:23,997 --> 00:19:25,289 നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച്, 322 00:19:25,290 --> 00:19:28,000 ചെവിയിൽ വിരൽ തിരുകി എൻ്റെ ഉള്ളിലേക്ക് നോക്കാൻ പോകുന്നോ? 323 00:19:28,001 --> 00:19:31,044 അല്ല, നമുക്ക് കൺകെട്ടിൻ്റെയും മറ്റും ആവശ്യമില്ല. 324 00:19:31,045 --> 00:19:33,005 അത് വല്ല പിള്ളേരുടെയും ജന്മദിന പാർട്ടിക്കായി മാറ്റി വച്ചേക്ക്. 325 00:19:33,006 --> 00:19:35,799 പിന്നെന്താ? നിങ്ങൾക്ക് എൻ്റെ പോക്കറ്റിൽ എന്തുണ്ടെന്ന് കാണണോ? 326 00:19:35,800 --> 00:19:40,053 ഇതാ, ഞാൻ കാര്യം എളുപ്പമാക്കിത്തരാം. എൻ്റെ കയ്യിൽ ഒരു നാണയവും പിന്നെ… 327 00:19:40,054 --> 00:19:44,434 ഒന്നല്ല, എണ്ണി നോക്കൂ, രണ്ട് ച്യൂയിംഗമും ഉണ്ട്. 328 00:19:47,353 --> 00:19:49,939 താൻ ഭയക്കാത്ത കൂട്ടത്തിലാണല്ലോ, പക്ഷേ ഇത് കേൾക്കൂ. 329 00:19:50,607 --> 00:19:53,109 ഞാൻ ഏതാണ്ട് നിങ്ങളെപ്പോലെയാ. ഒരു ഡിറ്റക്ടീവ്. 330 00:19:53,693 --> 00:19:55,612 ഞാൻ നിരീക്ഷിക്കും. ശ്രദ്ധിക്കും. 331 00:19:56,237 --> 00:19:58,323 ഞാൻ എല്ലാ കാര്യങ്ങളും ഇവിടെ ഓർത്തുവെക്കും. 332 00:20:00,491 --> 00:20:01,784 ഒരു ഡ്രിങ്ക് കൂടി കൊണ്ടുവരാമോ മോളേ? 333 00:20:03,077 --> 00:20:03,953 തീർച്ചയായും. 334 00:20:09,334 --> 00:20:10,418 പിന്നെ നിങ്ങളെപ്പോലെ തന്നെ, 335 00:20:11,085 --> 00:20:14,839 എനിക്ക് പൂർണ്ണ വിശ്വസ്തതയുള്ള ഒരേയൊരാൾ ഞാൻ മാത്രമാണ്. 336 00:20:15,548 --> 00:20:18,927 അതുകൊണ്ട്, നിങ്ങൾ ബെൻ റെയ്‌ലി ആണോ അതോ സ്പൈഡറാണോ എന്ന് 337 00:20:19,469 --> 00:20:22,262 കൃത്യമായി കണ്ടുപിടിക്കാൻ ഒരു വഴി അറിയാം. 338 00:20:22,263 --> 00:20:24,514 ഭവിഷ്യത്തുകൾ നോക്കാതെ ഞാനത് ചെയ്യും. 339 00:20:24,515 --> 00:20:27,518 - ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ? - എന്നെനിക്ക് പറയാനാവില്ല. 340 00:20:28,394 --> 00:20:29,228 ഇരിക്കൂ. 341 00:20:31,522 --> 00:20:33,566 ഞാനിത് ഇങ്ങനെയാ കാണുന്നത്. 342 00:20:34,275 --> 00:20:36,234 ബെൻ റെയ്‌ലി ഒരു സ്വകാര്യ അന്വേഷകനാണ്, 343 00:20:36,235 --> 00:20:39,072 സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നയാൾ. 344 00:20:39,781 --> 00:20:42,824 പക്ഷേ സ്പൈഡറെപ്പറ്റി എനിക്കറിയാവുന്ന ഒരു കാര്യം അയാൾ സ്നേഹമുള്ളവനാണ്. 345 00:20:42,825 --> 00:20:45,453 അയാൾക്ക് ഒരിക്കലും നിരപരാധികൾ മരിക്കുന്നത് നോക്കിനിൽക്കാനാവില്ല. 346 00:20:46,162 --> 00:20:49,373 അയാൾക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ, അങ്ങനെയൊന്ന് സംഭവിക്കില്ല. 347 00:20:49,374 --> 00:20:50,541 എനിക്കറിയില്ലായിരുന്നു. 348 00:20:51,125 --> 00:20:51,960 എനിക്കറിയാം. 349 00:20:52,543 --> 00:20:53,962 നിൻ്റെ തോക്ക് ഇങ്ങ് തരൂ. 350 00:20:56,839 --> 00:20:58,591 ആർക്കും അറിയില്ലെന്ന് നീ കരുതുന്ന സാധനം. 351 00:21:00,426 --> 00:21:03,513 അപ്പോ എനിക്ക് വിശ്വാസമായി. 352 00:21:04,389 --> 00:21:05,472 എന്നാൽ ഉറപ്പായിട്ടില്ല. 353 00:21:05,473 --> 00:21:08,433 തീർച്ചയായും. നമ്മളെല്ലാം മരിക്കുമെന്ന് എനിക്ക് വിശ്വാസമായി, 354 00:21:08,434 --> 00:21:10,645 പക്ഷേ അത് ഉറപ്പിക്കാൻ ആകെ ഒരു വഴിയേ ഉള്ളൂ. 355 00:21:11,270 --> 00:21:13,272 അതുതന്നെ. താനൊരു മിടുക്കനാണ്. 356 00:21:14,107 --> 00:21:18,318 നോക്ക്, ഞാനീ മുറിയിൽ കണ്ണോടിക്കുമ്പോ, അപകടകാരികളായ കുറേപ്പേർ നിൽക്കുന്നുണ്ട്. 357 00:21:18,319 --> 00:21:22,239 ഗുണ്ടകൾ, മാഫിയ, കൊടും കുറ്റവാളികൾ. 358 00:21:22,240 --> 00:21:25,367 ഇവരെയൊന്നും ഓർത്ത് ഉറക്കം കളയുന്ന ആളല്ല സ്പൈഡർ. 359 00:21:25,368 --> 00:21:26,535 അല്ലേ? 360 00:21:26,536 --> 00:21:27,745 പക്ഷേ ഒരാൾ ബാക്കിയുണ്ട്. 361 00:21:28,246 --> 00:21:30,456 നിരപരാധിയായ ഒരു കാഴ്ചക്കാരി, 362 00:21:31,082 --> 00:21:35,795 അവൾ മരിക്കുമ്പോൾ സ്പൈഡർക്ക് കാഴ്ചക്കാരനായി നോക്കി നിൽക്കാനാവില്ല. 363 00:21:36,796 --> 00:21:38,631 നിർത്തൂ, ഞാനിതിനുള്ള മൂഡിലല്ല. 364 00:21:39,007 --> 00:21:42,218 - അങ്ങനെ ഞാൻ കരുതുന്നുമില്ല. - ശരിക്കും പറഞ്ഞതാ. ഇത് തമാശയല്ല. 365 00:21:42,760 --> 00:21:43,594 തമാശയേ അല്ല. 366 00:21:44,303 --> 00:21:45,972 നിന്നെ നഷ്ടപ്പെടുന്നത് വലിയ കഷ്ടമാണ്. 367 00:21:46,931 --> 00:21:49,517 ബിസിനസിനും എൻ്റെ ഹൃദയത്തിനും ഒക്കെ പ്രശ്നമാണ്. 368 00:21:50,560 --> 00:21:52,270 നീ എനിക്ക് വളരെ പ്രിയപ്പെട്ടവൾ തന്നെയാ. 369 00:21:53,312 --> 00:21:54,439 പക്ഷേ ഞാനിത് കാണുന്നത്, 370 00:21:56,107 --> 00:21:58,276 ഇങ്ങനെ മാത്രമേ എനിക്ക് ഉറപ്പിക്കാനാകൂ എന്നാണ്. 371 00:21:59,527 --> 00:22:01,654 എന്നെ വിടൂ ഫിൻ. വേഗം! 372 00:22:02,905 --> 00:22:06,200 ദൈവമേ, ഇതാണിപ്പോൾ നാട്ടിലെ ഏറ്റവും നല്ല ഷോ! 373 00:22:06,826 --> 00:22:08,578 അപ്പോ, ഞാൻ ഇവളെ കൊന്നാൽ, 374 00:22:09,245 --> 00:22:12,205 താൻ ബെൻ റെയ്‌ലി മാത്രമാണ്, സൂത്രക്കാരനായ സ്വകാര്യ അന്വേഷകൻ, 375 00:22:12,206 --> 00:22:13,791 സ്വന്തം കാര്യം മാത്രം നോക്കുന്നയാൾ. 376 00:22:14,208 --> 00:22:16,669 അഥവാ താനാണ് സ്പൈഡർ എങ്കിൽ, 377 00:22:16,961 --> 00:22:19,213 ഞാനീ കാഞ്ചി വലിക്കും മുമ്പ് താനെന്നെ തടയും. 378 00:22:26,345 --> 00:22:27,305 നോക്കൂ. 379 00:22:28,014 --> 00:22:29,640 അയാളെന്നെ രക്ഷിക്കില്ല. 380 00:22:30,433 --> 00:22:32,100 അയാളൊരു ചീത്ത മനുഷ്യനായതുകൊണ്ടല്ല. 381 00:22:32,101 --> 00:22:33,311 പിന്നെന്താ? 382 00:22:34,687 --> 00:22:36,939 സാരമില്ല മോളേ, നീ ഏറ്റുപറഞ്ഞ് പാപം തീർത്തോളൂ. 383 00:22:38,983 --> 00:22:40,109 ഞാനയാളുടെ ഹൃദയം തകർത്തു. 384 00:22:43,988 --> 00:22:44,906 അതെന്തിനാ? 385 00:22:45,531 --> 00:22:46,407 എന്തിനാണെന്നറിയാമല്ലോ. 386 00:22:48,493 --> 00:22:49,911 എനിക്കത് നീ പറഞ്ഞ് കേൾക്കണം. 387 00:22:52,497 --> 00:22:54,248 ഞാനും ഫ്ലിൻ്റും തമ്മിൽ സ്നേഹത്തിലാണ്. 388 00:22:55,583 --> 00:22:56,709 ഞാനവനെ സ്നേഹിക്കുന്നു. 389 00:22:57,251 --> 00:22:58,668 എനിക്കവനെ രക്ഷിക്കണമായിരുന്നു, 390 00:22:58,669 --> 00:23:00,880 അതിനിടയിൽ ആരൊക്കെ വേദനിക്കുന്നു എന്ന് ഞാൻ നോക്കിയില്ല. 391 00:23:04,509 --> 00:23:07,053 ഹോ, അവൾ അത് അവസാനം സമ്മതിച്ചല്ലോ. 392 00:23:07,512 --> 00:23:09,304 ശരിയാണ്, ഞാനത് സമ്മതിക്കുന്നു. 393 00:23:09,305 --> 00:23:12,350 എനിക്ക് ഒളിപ്പിച്ച് മതിയായി, കള്ളം പറഞ്ഞും മതിയായി. 394 00:23:13,559 --> 00:23:15,811 - നിങ്ങൾക്കിനി ബാക്കി കേൾക്കണോ? - ക്യാറ്റ്, അരുത്. 395 00:23:15,812 --> 00:23:19,690 ഞാനത് ചെയ്തത്, എനിക്ക് ഫ്ലിൻ്റിനെ രക്ഷിക്കാനും നിങ്ങളെ കൊല്ലാനുമാണ്. 396 00:23:20,733 --> 00:23:22,109 അത്രയ്ക്ക് ആഗ്രഹമായിരുന്നു. 397 00:23:22,110 --> 00:23:24,987 - അപ്പോ നീയാണ് ആഡിസണെ ഏൽപ്പിച്ചത്. - അതേ. 398 00:23:25,863 --> 00:23:28,281 നീയാണ് മേയറോട് എൻ്റെ മദ്യക്കടത്തിനെപ്പറ്റി പറഞ്ഞത്. 399 00:23:28,282 --> 00:23:29,117 അതേ. 400 00:23:29,742 --> 00:23:30,992 നീയായിരുന്നു ജൂഡാസ്. 401 00:23:30,993 --> 00:23:33,703 അത് ശരിയാ. എന്നാൽ എന്നെ കൊന്നേക്കൂ. 402 00:23:33,704 --> 00:23:35,456 പക്ഷേ എന്നെ കൊല്ലാൻ വേണ്ടി കൊല്ലണം, 403 00:23:36,541 --> 00:23:38,835 ബെന്നിനെപ്പറ്റി എന്തെങ്കിലും തെളിയിക്കാനായി അരുത്. 404 00:23:39,293 --> 00:23:43,047 അയാൾ ആകെ ചെയ്ത ഒരു കുറ്റം, വേണ്ടാത്ത പ്രശ്നങ്ങളിൽ ചെന്ന് ചാടി എന്ന് മാത്രമാണ്. 405 00:23:45,508 --> 00:23:46,592 നോക്കൂ റെയ്‌ലി, 406 00:23:47,426 --> 00:23:48,511 ഇതാണ് വ്യത്യാസം, 407 00:23:49,804 --> 00:23:51,139 വിശ്വസിക്കുന്നതും 408 00:23:51,848 --> 00:23:53,432 - ഉറപ്പാക്കുന്നതും തമ്മിൽ. - വേണ്ട! 409 00:23:59,063 --> 00:24:00,814 ഞാൻ ശരിയായ സമയത്തല്ലേ വന്നത്? 410 00:24:00,815 --> 00:24:01,774 അല്ല. 411 00:24:02,316 --> 00:24:06,237 ഒരു നിസ്സഹായയായ സ്ത്രീയെ എങ്ങനെ കൊല്ലണം എന്ന് സിൽവർമെയ്ൻ പഠിപ്പിക്കുകയായിരുന്നു. 412 00:24:06,821 --> 00:24:07,779 ഞാനതിൽ ഖേദിക്കുന്നു. 413 00:24:07,780 --> 00:24:08,823 പോയിത്തുലയൂ. 414 00:24:09,907 --> 00:24:13,619 ഇത് ഒരു വല്ലാത്ത അത്ഭുതമായിപ്പോയി. 415 00:24:14,203 --> 00:24:16,204 അധികം അടുത്തേക്ക് വരാത്തതാണ് നല്ലത്. 416 00:24:16,205 --> 00:24:18,165 - എന്തുണ്ട് റെയ്‌ലി? - അടിപൊളിയാ. 417 00:24:18,166 --> 00:24:21,376 നോക്ക്, ഞാൻ വരണമെന്ന് പറഞ്ഞു, വന്നു. എന്താ വേണ്ടത്? 418 00:24:21,377 --> 00:24:24,297 എനിക്കത് ഇഷ്ടപ്പെട്ടു. നേരേവാ, നേരേ പോ. 419 00:24:25,173 --> 00:24:27,340 - നമുക്ക് കാര്യം സംസാരിക്കാം. - അങ്ങനെയാകട്ടെ. 420 00:24:27,341 --> 00:24:31,179 നിങ്ങൾ മേയർക്കു വേണ്ടി ജോലി ചെയ്യുന്നെന്ന് ഞാൻ ഒട്ടും വിശ്വസിച്ചിട്ടില്ല. 421 00:24:31,721 --> 00:24:33,764 നിങ്ങളൊരു മിടുക്കനാണ്, അയാളൊരു പൊട്ടനും. 422 00:24:35,141 --> 00:24:37,018 അപ്പോപ്പിന്നെ എൻ്റെ കൂടെ ജോലി ചെയ്തുകൂടേ? 423 00:24:38,102 --> 00:24:39,937 ഞങ്ങളെ തോൽപ്പിക്കാനാവുന്നില്ലെങ്കിൽ, കൂടെ ചേർന്നൂടേ? 424 00:24:41,522 --> 00:24:42,939 തോൽപ്പിക്കാനാവില്ലെന്ന് ആരു പറഞ്ഞു? 425 00:24:42,940 --> 00:24:43,941 ഞാൻ പറഞ്ഞു. 426 00:24:44,859 --> 00:24:46,068 ഞാനത് പിന്താങ്ങുന്നു. 427 00:24:46,652 --> 00:24:47,777 ക്ഷമിക്കണം. 428 00:24:47,778 --> 00:24:52,240 ഞാൻ സ്പൈഡറാണെന്നും നിങ്ങളെ അടിച്ചിടാനാകുമെന്നും നിങ്ങൾ മറന്നോ? 429 00:24:52,241 --> 00:24:56,913 ഞാൻ സ്വാതന്ത്ര്യമെടുക്കുകയല്ല, നിങ്ങൾ ബേൺ പറയുന്നത് ഒന്ന് കേൾക്കൂ. 430 00:24:57,997 --> 00:25:00,540 ക്ഷമിക്കണം. ഞാൻ സിൽവർമെയ്ൻ പറയുന്നത് കേൾക്കണമെന്നാണോ? 431 00:25:00,541 --> 00:25:03,460 ഞാൻ പറയുന്നെന്നേ ഉള്ളൂ, സത്യം പറഞ്ഞാൽ, 432 00:25:03,461 --> 00:25:05,630 നിങ്ങൾ പണ്ടത്തെപ്പോലെ അത്ര ചെറുപ്പമല്ല. 433 00:25:07,673 --> 00:25:11,301 ഞാൻ പൂർണ്ണ ആരോഗ്യവാനാണ്. അതേ. ഒരു കുഴപ്പവുമില്ല. ഉഷാറായി നിൽക്കുന്നു. 434 00:25:11,302 --> 00:25:12,719 ഞാൻ പറഞ്ഞെന്നേയുള്ളൂ, 435 00:25:12,720 --> 00:25:17,140 ലോണി ലിങ്കണുമായുള്ള ആ വലിയ അടിപിടി കഴിഞ്ഞ് 436 00:25:17,141 --> 00:25:20,228 വേറൊരു ഏറ്റുമുട്ടലിലേക്ക് ഉടനേ എടുത്തു ചാടണോ എന്ന്. 437 00:25:22,355 --> 00:25:25,483 അതേ. നിങ്ങൾക്ക് വിശ്രമം വേണ്ടി വന്നേക്കും. നല്ലോണം ഒന്ന് വിശ്രമിക്കൂ. 438 00:25:26,776 --> 00:25:27,610 ശരിയാ. 439 00:25:27,944 --> 00:25:31,154 അപ്പോ നിങ്ങളാ മരുന്നങ്ങ് കൊടുത്തേക്കൂ, നിങ്ങൾ എൻ്റെ രണ്ടായിരം തന്നേക്കൂ, 440 00:25:31,155 --> 00:25:33,574 - എല്ലാവർക്കും സന്തോഷമായിരിക്കാം. - അതേ. 441 00:25:34,116 --> 00:25:35,826 അയ്യയ്യോ. 442 00:25:36,410 --> 00:25:37,995 ഇത് കൊള്ളാമല്ലോ. 443 00:25:38,788 --> 00:25:41,748 എത്ര കഥാതന്തുക്കളാണ് ഒന്നിക്കുന്നത്. 444 00:25:41,749 --> 00:25:43,584 ഒരെണ്ണം കൂടി ചേർത്താലോ? 445 00:25:44,919 --> 00:25:46,920 ഇവർ പുറത്ത് പമ്മി നിൽക്കുന്നത് കണ്ടു. 446 00:25:46,921 --> 00:25:49,340 - ക്ഷമിക്കണം ബെൻ. ഞാൻ വരരുതായിരു-- - മിണ്ടാതിരിക്ക് പെണ്ണുമ്പിള്ളേ. 447 00:25:51,300 --> 00:25:53,094 ഇവരുടെ കൈയ്യിൽ എന്താണെന്ന് നോക്കൂ ബോസ്. 448 00:25:57,932 --> 00:26:01,643 പിന്നെ ഞാനാണോ അത് ഇങ്ങോട്ട് കൊണ്ടുവരേണ്ടിയിരുന്നത്? മണ്ടത്തരമല്ലേ. 449 00:26:01,644 --> 00:26:04,522 ശരിയാ. അതിലും നല്ലത് ഇതുതന്നെ. 450 00:26:10,152 --> 00:26:14,197 അപ്പോ, ഇതിനായിരുന്നു ഈ ബഹളമെല്ലാം, അല്ലേ? 451 00:26:14,198 --> 00:26:15,323 അതിങ്ങ് കൊണ്ടുവരൂ. 452 00:26:15,324 --> 00:26:17,576 കൊണ്ടുവരാം. ഒരു നിമിഷം നിക്കണേ. 453 00:26:20,955 --> 00:26:21,914 എങ്ങനുണ്ട്? 454 00:26:23,749 --> 00:26:25,126 നീയെന്തിനാ അത് ചെയ്തത്? 455 00:26:26,377 --> 00:26:27,837 ഇത് പ്രവർത്തിക്കുമോ എന്നറിയാനാ. 456 00:26:31,465 --> 00:26:33,258 ഉവ്വ്. അത് പ്രവർത്തിക്കുന്നുണ്ട്. 457 00:26:33,259 --> 00:26:34,634 അതിങ്ങു താടോ. 458 00:26:34,635 --> 00:26:35,677 എന്ത്, ഇതോ? 459 00:26:35,678 --> 00:26:37,471 അതേ. കളിക്കല്ലേ. 460 00:26:39,056 --> 00:26:41,892 പക്ഷേ എനിക്കൊന്ന് കളിക്കാൻ തോന്നിയാലോ? 461 00:26:42,852 --> 00:26:45,895 അതിനെ നമുക്ക്, "ഞാനെന്തിന് തരണം," എന്ന് വിളിച്ചാലോ? 462 00:26:45,896 --> 00:26:48,816 ഞാൻ ആരെയും ഒന്നും ബോധിപ്പിക്കാൻ പോകുന്നില്ല. 463 00:26:49,984 --> 00:26:52,445 നിന്നോടെന്നല്ല, ആരോടും. 464 00:26:52,987 --> 00:26:54,321 ഇനി അതിങ്ങു താ. 465 00:26:54,322 --> 00:26:55,906 സ്പൈഡറിൻ്റെ ഭീഷണി ഇനി ഇല്ല. 466 00:26:56,657 --> 00:26:57,908 അപ്പോ ഞാൻ ആലോചിക്കുകയായിരുന്നു, 467 00:26:58,826 --> 00:27:03,331 നിങ്ങൾക്കെന്തിനാ ഈ സിറിഞ്ചിനകത്ത് ഉള്ളതിനോട് ഇത്ര താത്പര്യം? 468 00:27:03,873 --> 00:27:07,960 നിങ്ങൾക്ക് ഞങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയാണെന്നാ എനിക്ക് തോന്നുന്നത്. 469 00:27:08,836 --> 00:27:12,422 നിങ്ങൾക്ക് ഞങ്ങളുടെ മേൽ അധികാരം പ്രയോഗിക്കണം. 470 00:27:12,423 --> 00:27:15,425 ഫ്ലിൻ്റ്. എനിക്കു വേണ്ടി ഇവനെ കൈകാര്യം ചെയ്തേക്ക്. 471 00:27:15,426 --> 00:27:19,054 അല്ലെങ്കിൽ, ഞാൻ ബാക്കിയുള്ള ഈ രണ്ട് കുപ്പികളും പൊട്ടിച്ചാൽ എങ്ങനിരിക്കും, 472 00:27:19,055 --> 00:27:21,223 - പ്രശ്നം തീരില്ലേ? - ഫ്ലിൻ്റ്. 473 00:27:21,849 --> 00:27:24,060 നീ എൻ്റെ കൂടെയാണല്ലോ മോനേ. രണ്ടുപേരും എൻ്റെ കൂടെയാ. 474 00:27:25,353 --> 00:27:27,980 ഞാനിവളെ ഒരു പോറൽ പോലും ഏൽപ്പിക്കില്ല എന്നറിയാമല്ലോ. 475 00:27:28,731 --> 00:27:30,149 എന്ത് ചെയ്യണമെന്ന് നിനക്കറിയാം. 476 00:27:30,524 --> 00:27:31,816 അറിയാമോ? 477 00:27:31,817 --> 00:27:35,987 ഇവൻ്റെ കാമുകി, എന്തുചെയ്യണമെന്ന് അവൾക്ക് അറിയാമായിരുന്നു. 478 00:27:35,988 --> 00:27:40,117 നിനക്കതിനുള്ള ധൈര്യമില്ല. 479 00:27:41,577 --> 00:27:42,745 സൂക്ഷിച്ച്. 480 00:27:43,329 --> 00:27:44,872 അയാൾ നിൻ്റെ സുഹൃത്തല്ല ഫ്ലിൻ്റ്. 481 00:27:45,206 --> 00:27:46,832 അയാൾ നിൻ്റെ ബോസുമല്ല. 482 00:27:49,543 --> 00:27:51,504 അയാൾ നിൻ്റെ പാവകളിക്കാരനാണ്, 483 00:27:52,171 --> 00:27:56,133 നിൻ്റെ ചരടുകൾ വലിച്ച് നിന്നെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു. 484 00:27:59,136 --> 00:28:00,304 എന്തിനയാളെ അതിന് അനുവദിക്കണം? 485 00:28:00,888 --> 00:28:01,889 അയാളെ ഒന്ന് നോക്ക്. 486 00:28:02,515 --> 00:28:03,682 അയാൾക്ക് ഒരു പ്രത്യേകതയുമില്ല. 487 00:28:05,726 --> 00:28:10,021 അയാൾ വിലപിടിപ്പുള്ള സ്യൂട്ട് ധരിച്ച വെറുമൊരു കിളവനാണ്, 488 00:28:10,022 --> 00:28:12,273 ഇപ്പോഴും ആളായി നിൽക്കാൻ ആഗ്രഹിക്കുന്നു. 489 00:28:12,274 --> 00:28:15,027 മോനേ, നീ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. 490 00:28:15,277 --> 00:28:16,821 ചിലപ്പോൾ അത് അവസാനത്തേതാകും. 491 00:28:21,283 --> 00:28:24,954 ഇനി നമുക്ക് ഈ മാസ്കിട്ടവൻ ആരാണെന്ന് നോക്കാം. 492 00:28:37,800 --> 00:28:39,552 - ഇതെന്ത് കോപ്പ്? - ഇതാ റിപ്പോർട്ടറാണ്. 493 00:28:49,520 --> 00:28:50,521 എൻ്റെ പൊന്നോ-- 494 00:29:02,283 --> 00:29:03,868 റോബീ? എഴുന്നേൽക്ക്. 495 00:29:15,337 --> 00:29:16,172 കുനിഞ്ഞിരിക്ക്! 496 00:29:32,146 --> 00:29:33,397 ബെൻ, പിന്നിൽ നോക്ക്! 497 00:29:41,113 --> 00:29:41,947 ഓ, ബെൻ. 498 00:29:42,656 --> 00:29:46,243 - റോബി! ഇവൻ ഓക്കെയാണോ? - അതേ. ആണെന്ന് തോന്നുന്നു. 499 00:29:47,578 --> 00:29:49,455 തനിക്കീ ജോലി ഇഷ്ടമില്ലാത്ത കാര്യം ഇപ്പോ മനസ്സിലായി. 500 00:30:03,719 --> 00:30:06,138 എന്താ കൂട്ടരേ. ഒരു ഡ്രിങ്ക് എടുക്കട്ടേ? 501 00:30:47,596 --> 00:30:49,472 - അത് സ്പൈഡറാണോ? - എന്താണിവിടെ നടക്കുന്നത്? 502 00:30:49,473 --> 00:30:54,060 മഴ പെയ്തു സ്പൈഡറെ ഒഴുക്കിക്കളഞ്ഞു 503 00:30:54,061 --> 00:30:55,479 നോക്ക്. 504 00:31:07,825 --> 00:31:08,866 ശരി. 505 00:31:08,867 --> 00:31:10,077 എന്നാലൊന്ന് നോക്കാം. 506 00:31:15,291 --> 00:31:16,625 വന്ന് മേടിച്ചോണ്ട് പോ. 507 00:31:36,478 --> 00:31:37,313 അയ്യോ. 508 00:32:56,225 --> 00:32:57,350 ഞാൻ നിന്നെ എത്ര സഹായിച്ചു, 509 00:32:57,351 --> 00:32:59,977 എന്നിട്ടും നീ എന്നെ ചതിച്ചത് എൻ്റെ ഹൃദയം തകർക്കുന്നു. 510 00:32:59,978 --> 00:33:02,731 ഞാനാണത് എന്ന് നിങ്ങൾക്ക് കാണാനായില്ല, അതിൻ്റെ വിഷമമാണ്. 511 00:33:04,525 --> 00:33:06,150 എല്ലാം ആ പഴയ ദന്തഡോക്ടർ കാരണമാണോ? 512 00:33:06,151 --> 00:33:08,277 നീ ഒരിക്കലും അവൻ്റെ കൂടെ സന്തോഷമായിരിക്കില്ലായിരുന്നു. 513 00:33:08,278 --> 00:33:11,365 ന്യൂ ജെഴ്സി നഗരത്തിലെവിടെയോ പല്ലിൻ്റെ പോടടച്ചു കൊണ്ടിരുന്നവൻ. 514 00:33:11,865 --> 00:33:13,659 അവനെ തീർത്ത് ഞാൻ നിന്നെ രക്ഷിച്ചതാണ്. 515 00:33:15,202 --> 00:33:17,037 ആദ്യം ദന്തഡോക്ടർ, പിന്നെ ഫ്ലിൻ്റ്. 516 00:33:18,247 --> 00:33:20,248 നിനക്ക് ഇഷ്ടമുള്ളവരെ കണ്ടെത്താൻ നല്ല കഴിവാണല്ലേ? 517 00:33:20,249 --> 00:33:21,083 അത് ശരിയാണ്. 518 00:33:21,959 --> 00:33:23,209 എനിക്കെൻ്റെ പുരുഷന്മാരെ തീരുമാനിക്കാം, 519 00:33:23,210 --> 00:33:24,836 എൻ്റെ വസ്ത്രങ്ങൾ തീരുമാനിക്കാം, 520 00:33:24,837 --> 00:33:26,255 എനിക്കെൻ്റെ പാട്ടുകളും തീരുമാനിക്കാം. 521 00:33:29,883 --> 00:33:32,468 കള്ളി. നിനക്ക് സുഖമായി താമസിക്കുന്നത് ഇഷ്ടമായിരുന്നു. 522 00:33:32,469 --> 00:33:34,263 ആരുടെയെങ്കിലും തണലിൽ കഴിയാൻ. 523 00:33:34,847 --> 00:33:38,183 ആഹാരം, വസ്ത്രം, അടിമുടി മേക്കപ്പ്. 524 00:33:38,559 --> 00:33:39,643 ഒരു മുടിയിഴ പോലും മാറില്ല. 525 00:33:40,310 --> 00:33:43,271 ലോകത്ത് ഒന്നിനെപ്പറ്റിയും ആലോചിക്കേണ്ട, സ്റ്റേജിലെ ഒറ്റ നിൽപ്പിനെപ്പറ്റി അല്ലാതെ. 526 00:33:43,272 --> 00:33:45,524 എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുക. 527 00:33:46,859 --> 00:33:49,653 "ഒരിക്കലും തൃപ്തിപ്പെടരുത്." അതല്ലേ നിങ്ങൾ പറഞ്ഞത്? 528 00:33:50,612 --> 00:33:52,364 "നിനക്ക് ആരെങ്കിലും തരുന്നത് സ്വീകരിക്കരുത്." 529 00:34:00,539 --> 00:34:01,540 എൻ്റെ ഒരേയൊരു വിഷമം, 530 00:34:02,833 --> 00:34:04,752 നിങ്ങളെ ഒരുതവണയേ കൊല്ലാനാവൂ എന്നതാണ്. 531 00:34:15,387 --> 00:34:16,889 സത്യം പറയട്ടെ മോളേ. 532 00:34:18,932 --> 00:34:20,350 ഇത് നീയായതിൽ എനിക്ക് സന്തോഷമുണ്ട്. 533 00:34:54,092 --> 00:34:55,676 എന്തായിത്. 534 00:34:55,677 --> 00:34:58,679 എനിക്ക് നിങ്ങളോടൊന്ന് നന്ദി പറയണം. 535 00:34:58,680 --> 00:35:01,140 ഫ്രാൻസിൽ വച്ച് ജീവൻ രക്ഷിച്ചതിനാണോ? 536 00:35:01,141 --> 00:35:02,434 സത്യം പറഞ്ഞാൽ… 537 00:35:03,101 --> 00:35:04,727 എനിക്കതിൽ ഖേദമുണ്ട്. 538 00:35:04,728 --> 00:35:06,771 വേണ്ട. 539 00:35:06,772 --> 00:35:10,234 ഞാനെന്നും ആഗ്രഹിച്ച ഒരു കാര്യം തന്നതിന്. 540 00:35:11,235 --> 00:35:12,903 ഇപ്പോ എന്നെ നോക്കമ്മേ! 541 00:35:13,403 --> 00:35:15,571 ഞാനൊരു താരമാണ്! 542 00:35:15,572 --> 00:35:16,864 നീയൊരു താരമല്ല. 543 00:35:16,865 --> 00:35:18,407 നിനക്ക് സുഖമില്ല. 544 00:35:18,408 --> 00:35:21,452 നിൻ്റെ ശക്തി വർദ്ധിക്കും തോറും നിൻ്റെ അസുഖവും കൂടും. 545 00:35:21,453 --> 00:35:22,662 പക്ഷേ എനിക്ക് നിന്നെ സഹായിക്കാനാകും. 546 00:35:22,663 --> 00:35:24,248 വേണ്ട, നന്ദിയുണ്ടെടോ. 547 00:35:24,581 --> 00:35:26,708 ആ മരുന്ന് വല്ല മണ്ടന്മാർക്കും കൊടുക്ക്. 548 00:35:37,761 --> 00:35:38,762 നിങ്ങളുടെ പിന്നിൽ! 549 00:35:43,225 --> 00:35:44,560 അത് ശരിയായില്ല. 550 00:36:04,621 --> 00:36:06,707 സ്പൈഡറാണോ ഇത്? 551 00:36:09,334 --> 00:36:12,004 കണ്ടിട്ട് ഒരു നായയെപ്പോലുണ്ട്. 552 00:36:14,715 --> 00:36:17,092 വെറുമൊരു നായ. 553 00:36:19,595 --> 00:36:21,513 ഹേയ്, അയാൾ കിടന്ന് പുളയുന്നത് നോക്ക്. 554 00:36:22,347 --> 00:36:24,725 നീയാണോ വല്യ ഹീറോ ആയിരുന്നത്? 555 00:36:26,894 --> 00:36:28,477 നീ വിചാരിച്ച കാര്യം നടന്നല്ലോ. 556 00:36:28,478 --> 00:36:29,563 എന്താ തമാശയാണോ? 557 00:36:30,022 --> 00:36:32,064 ഞാനിത് ജീവിതകാലം മുഴുവൻ കാത്തിരുന്നതാണ്. 558 00:36:32,065 --> 00:36:34,234 ബ്രോഡ്‌വേയിൽ ഒരു താരമായുയരാനുള്ള ഊഴം! 559 00:36:34,735 --> 00:36:36,527 ഒരു ഹൗസ് ഫുൾ ഷോ. 560 00:36:36,528 --> 00:36:39,071 തീയേറ്റർ മുഴുവൻ ആളുകൾ തിങ്ങി നിൽക്കുന്നത്. 561 00:36:39,072 --> 00:36:42,326 - കൂ! - തന്നെത്താനെ കൂവിയാൽ മതി. 562 00:36:44,161 --> 00:36:46,788 എല്ലാവരും സ്പൈഡർക്ക് വിടചൊല്ലൂ. 563 00:36:55,464 --> 00:36:56,298 നിർത്ത്! 564 00:37:00,385 --> 00:37:01,386 മോളേ. 565 00:37:01,762 --> 00:37:05,223 നീയാ കാഞ്ചി വലിക്കുമെന്ന് ഞാൻ ഒട്ടും കരുതുന്നില്ല. 566 00:37:08,852 --> 00:37:10,187 എന്തൊരു നാണക്കേട്. 567 00:37:11,521 --> 00:37:12,522 അരുത്! 568 00:37:23,492 --> 00:37:25,284 അത് ശരി. 569 00:37:25,285 --> 00:37:28,037 മാന്യരെ, മഹതികളെ, നിങ്ങൾക്ക് ഭാഗ്യമുണ്ട്. 570 00:37:28,038 --> 00:37:31,123 ഇന്ന് രണ്ട് ഷോ ഉണ്ട്, 571 00:37:31,124 --> 00:37:35,295 ഇതിൽ നിങ്ങളുടെ നായകൻ മെഗാവാട്ട്, 572 00:37:35,837 --> 00:37:39,049 മണൽ മനുഷ്യനോട് ഏറ്റുമുട്ടുന്നു. 573 00:37:42,678 --> 00:37:45,013 ഈ പുതിയ ഇരട്ടപ്പേര് അയാൾക്ക് ഇഷ്ടമാകുമെന്ന് തോന്നുന്നില്ല. 574 00:37:50,143 --> 00:37:54,105 നമ്മുടെ ഷോ അതിൻ്റെ അവസാന രംഗത്തിൽ എത്തിയിരിക്കുന്നെന്ന് തോന്നുന്നു. 575 00:37:54,106 --> 00:37:55,774 കൊട്ടിക്കലാശം. 576 00:38:03,323 --> 00:38:04,741 "ശുഭരാത്രി, പ്രിയ രാജകുമാരാ." 577 00:38:05,701 --> 00:38:09,746 "ഇനി മാലാഖമാരുടെ കൂട്ടം നിന്നെ പാട്ടുപാടിയുറക്കും." 578 00:38:41,945 --> 00:38:43,113 - കൊള്ളാം സ്പൈഡർ. - കൊള്ളാം! 579 00:39:09,431 --> 00:39:10,974 എൻ്റെ കയ്യിൽ ഇപ്പോഴും ഒരെണ്ണം ബാക്കിയുണ്ട്. 580 00:39:18,356 --> 00:39:20,817 - എന്തിന്? - എന്തിനെന്ന് നിനക്കറിയാം. 581 00:39:23,570 --> 00:39:24,613 ഇയാൾക്കുമറിയാം. 582 00:39:36,958 --> 00:39:37,876 അഭിനന്ദനങ്ങൾ സ്പൈഡർ. 583 00:39:41,338 --> 00:39:43,339 - വീണ്ടും സ്വാഗതം. - വളരെ നന്നായി. 584 00:39:43,340 --> 00:39:44,508 നന്ദി. 585 00:39:59,523 --> 00:40:04,027 ഫിൻ സിൽവർമെയ്ൻ ബേണിന് ആത്മശാന്തി നേരുന്നു. 586 00:40:23,463 --> 00:40:24,673 നിങ്ങൾ നന്നായിരിക്കുന്നല്ലോ. 587 00:40:25,841 --> 00:40:26,800 നിങ്ങൾ കാരണമാണ്. 588 00:40:29,553 --> 00:40:30,720 ഞങ്ങൾ ഒന്ന് സംസാരിച്ചോട്ടേ? 589 00:40:31,763 --> 00:40:32,681 ശരി. 590 00:40:37,894 --> 00:40:38,854 എനിക്ക് ഫ്ലിൻ്റിനെ ഇഷ്ടമാണ്, 591 00:40:40,147 --> 00:40:42,524 പക്ഷേ മറ്റൊരു ലോകത്താണെങ്കിൽ, ഞാൻ നിങ്ങളുടെ കൂടെ ഒളിച്ചോടിയേനേ. 592 00:40:45,235 --> 00:40:46,361 അത് നിങ്ങൾക്കറിയാമല്ലോ, അല്ലേ? 593 00:40:47,612 --> 00:40:49,197 ഇത് ആളുകളെ ഉപയോഗിക്കാനുള്ള ഒരു വഴിയാണ്. 594 00:40:50,532 --> 00:40:53,325 നീ കളഞ്ഞിട്ട് പോയിക്കഴിഞ്ഞാലും അയാളെ കുറ്റിയിൽ കെട്ടി 595 00:40:53,326 --> 00:40:55,453 നിർത്താനുള്ള ഒരു കളി. 596 00:40:56,746 --> 00:40:58,582 - നരകത്തിൽ പോയിത്തുലയ് ബെൻ. - ഞാനവിടെയാണ്. 597 00:40:59,166 --> 00:41:00,750 നീയും ഉടൻ തന്നെ എത്തുമല്ലോ. 598 00:41:28,028 --> 00:41:29,403 നന്ദി! 599 00:41:29,404 --> 00:41:30,780 നന്ദി ന്യൂയോർക്ക്! 600 00:41:31,448 --> 00:41:33,741 നിങ്ങളുടെ മേയർ ആയിരിക്കാൻ അഭിമാനമുണ്ട്! 601 00:41:33,742 --> 00:41:36,285 നിങ്ങളെന്നിൽ വിശ്വാസമർപ്പിച്ചു, ഞാൻ നിങ്ങൾക്കായി ഉണ്ടാവും! 602 00:41:36,286 --> 00:41:39,539 ഇയാളൊരു റിപ്പബ്ലിക്കനാണോ ഡെമൊക്രാറ്റാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. 603 00:41:40,332 --> 00:41:42,625 താൻ വോട്ട് ചെയ്തപ്പോൾ ആ പെട്ടിയിൽ എന്താ എഴുതിയിരുന്നത്? 604 00:41:42,626 --> 00:41:44,669 "ഒരു പരത്തെണ്ടിക്ക് വോട്ട് ചെയ്യുക," എന്നതിലാ ഞാൻ വോട്ടിട്ടത്. 605 00:41:48,340 --> 00:41:49,298 അത് കണ്ടോ? 606 00:41:49,299 --> 00:41:52,343 ഇത് കുലുങ്ങുന്നത് കണ്ടോ? ഇത് ശരിയാക്കണം. 607 00:41:52,344 --> 00:41:54,553 അവർ പറഞ്ഞത് കേട്ടല്ലോ. കുലുങ്ങരുത്. 608 00:41:54,554 --> 00:41:57,724 കുലുങ്ങുന്ന ഒരു ഡസ്കിലിരുന്ന് എങ്ങനെയാ ജ്യോമട്രി ചെയ്യുന്നത്? 609 00:41:59,476 --> 00:42:01,810 വാ, ബാക്കി പണി നോക്കാം. 610 00:42:01,811 --> 00:42:03,062 {\an8}ജോ റോബർട്ട്സൺ - പത്രാധിപർ ഹാർലെം ഹെറാൾഡ് 611 00:42:03,063 --> 00:42:04,146 {\an8}മേയർ മോറിസ് രണ്ടാം വട്ടം വിജയിച്ചു 612 00:42:04,147 --> 00:42:07,983 {\an8}അങ്ങനെ, എനിക്ക് നടത്താൻ ഒരു പത്രം കിട്ടി, മോറിസ് ജയിച്ചു, ഫ്ലിൻ്റിന് പെണ്ണ് കിട്ടി, 613 00:42:07,984 --> 00:42:10,194 ജാനറ്റിന് പുതിയ ഓഫീസും കിട്ടി. 614 00:42:10,195 --> 00:42:11,196 തനിക്കെന്ത് കിട്ടി? 615 00:42:13,156 --> 00:42:14,866 ജീവിതത്തിൽ ഒരു പുതിയ തുടക്കം? 616 00:42:15,909 --> 00:42:20,455 എനിക്ക് നല്ലൊരു ഹോട്ട് ഡോഗ് കിട്ടിയാൽ സന്തോഷമാകും. 617 00:42:22,832 --> 00:42:24,376 ഓ, പേപ്പർ വെയിറ്റിന് ജീവൻ വച്ചു. 618 00:42:28,672 --> 00:42:30,215 റെയ്‌ലി-റൂയിസ് ഇൻവെസ്റ്റിഗേഷൻസ്. 619 00:42:32,259 --> 00:42:35,470 പിന്നെന്താ, ഞങ്ങൾ തുറന്നിട്ടുണ്ട്. നിങ്ങൾക്കുള്ള സമയം… 620 00:42:36,972 --> 00:42:39,724 നിങ്ങൾക്ക് ഭാഗ്യമുണ്ട്. ഞങ്ങൾക്ക് 2 മണിക്ക് ഒരു ഒഴിവുണ്ട്. 621 00:42:40,725 --> 00:42:41,685 കൊള്ളാം. 622 00:42:42,477 --> 00:42:43,478 അപ്പോ കാണാം. 623 00:42:44,104 --> 00:42:44,980 എന്താ 2 മണി? 624 00:42:45,438 --> 00:42:46,773 നമ്മൾ ബിസിയാണെന്ന് ഭാവിക്കണം. 625 00:42:47,190 --> 00:42:49,817 തന്നെയുമല്ല, എനിക്കാ ഹോട്ട് ഡോഗ് വേണം. 626 00:42:49,818 --> 00:42:51,111 റോബിയാ വാങ്ങുന്നത്. 627 00:42:51,778 --> 00:42:53,904 എന്ത്? തനിക്കിപ്പോ സ്വന്തം പത്രമൊക്കെ ഉണ്ടല്ലോ. 628 00:42:53,905 --> 00:42:56,199 ഉവ്വ്, ബ്യൂഗിളിനെക്കാൾ കഷ്ടമാ അതിലെ ശമ്പളം. 629 00:42:59,327 --> 00:43:01,579 എന്തായിത് റോബർട്ട്സൺ. എനിക്ക് ഹോട്ട് ഡോഗ് വാങ്ങിത്തരില്ലേ? 630 00:43:15,302 --> 00:43:18,972 റെയ്‌ലി-റൂയിസ് പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റേഴ്‌സ് 631 00:45:28,726 --> 00:45:30,811 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 632 00:45:30,812 --> 00:45:32,814 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ