1 00:00:06,006 --> 00:00:08,551 "സ്പൈഡർ-നുആ"യിൽ ഇതുവരെ 2 00:00:09,051 --> 00:00:12,345 സിൽവർമെയ്ൻ. 30 കൊല്ലമായി സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നു. 3 00:00:12,346 --> 00:00:15,181 രണ്ടു രാത്രികൾക്കു മുമ്പ് ആരോ അയാളുടെ മാളികയ്ക്ക് തീവച്ചു, 4 00:00:15,182 --> 00:00:16,099 ആഡിസൺ! 5 00:00:16,100 --> 00:00:18,685 എന്നെ പിന്തുടർന്നാൽ, ഇതവസാനിക്കുക നിങ്ങളാഗ്രഹിക്കുന്നപോലെ ആവില്ല. 6 00:00:18,686 --> 00:00:20,688 ഇയാൾക്ക് നിങ്ങളെപ്പോലെ സൂപ്പർ പവർ ഉണ്ടോ? 7 00:00:22,690 --> 00:00:24,607 ഒരുപകാരം ചെയ്യണം, ഇത് ഇപ്പോൾ പ്രസിദ്ധീകരിക്കരുത്. 8 00:00:24,608 --> 00:00:26,901 ഡൊണെഗലിന് അയാൾ കൊല്ലപ്പെടും മുമ്പ് മുന്നറിയിപ്പ് നൽകണം. 9 00:00:26,902 --> 00:00:28,361 അത് ന്യായം. 10 00:00:28,362 --> 00:00:29,863 ഇത് ആകെ കലാപസമാനമാകും. 11 00:00:29,864 --> 00:00:31,906 ജനങ്ങൾക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. 12 00:00:31,907 --> 00:00:33,491 അവർ ആരെയെങ്കിലും കണ്ടെത്തിക്കോളും. 13 00:00:33,492 --> 00:00:35,202 റൂബി എന്തു പറഞ്ഞേനെ എന്നാ ഞാനാലോചിക്കുന്നത്. 14 00:00:36,328 --> 00:00:37,747 ഞാനിപ്പോൾ ആ ആൾ അല്ല. 15 00:00:38,664 --> 00:00:40,373 ഇതാരാണെന്നറിയാൻ വല്ല മാർഗ്ഗവുമുണ്ടോ? 16 00:00:40,374 --> 00:00:43,084 അത് ക്യാറ്റ് ഹാർഡി ആണ്. അൽകോവിലെ പ്രധാന ആകർഷണം. 17 00:00:43,085 --> 00:00:44,586 എവിടേലും ഇരുന്ന് സംസാരിക്കാമോ? 18 00:00:44,587 --> 00:00:45,712 - ബിസിനസ് കാര്യമാ. - ഫ്ലിൻ്റ്? 19 00:00:45,713 --> 00:00:47,923 ആളുകളെ ഉപദ്രവിക്കുന്നത് ഞാൻ ആസ്വദിക്കാറില്ല. 20 00:00:53,220 --> 00:00:55,180 - അയാളെ ഉപദ്രവിക്കരുത്. - ഇതെന്താണ്? 21 00:00:55,181 --> 00:00:56,973 ദയവായി ഞങ്ങളെ വെറുതേ വിടണം. 22 00:00:56,974 --> 00:00:59,893 ആരേലും തനിനിറം കാണിക്കുകയാണെങ്കിൽ, മിണ്ടാതെ കണ്ടേക്കണം. 23 00:00:59,894 --> 00:01:01,479 - ഇദ്ദേഹം എന്താണ്? - വിരമിച്ചയാൾ. 24 00:01:02,605 --> 00:01:04,064 ഞാൻ ഒരു ജോലി വാഗ്ദാനം ചെയ്യാൻ വന്നതാണ്. 25 00:01:04,648 --> 00:01:06,984 നിങ്ങൾ ഇന്നലെ രാത്രിയിൽ കണ്ട എൻ്റെ സുഹൃത്ത് അപ്രത്യക്ഷനായി. 26 00:01:34,220 --> 00:01:35,929 ഫ്ലിൻ്റ് അംഗരക്ഷകനാണെന്നല്ലേ പറഞ്ഞത്. 27 00:01:35,930 --> 00:01:40,016 അതേ. എന്നെ സംരക്ഷിക്കുന്നു, വിശ്വസ്തനാണ്. ഇക്കാലത്ത് കിട്ടാൻ വളരെ പ്രയാസമാണ്. 28 00:01:40,017 --> 00:01:42,853 തമാശയല്ല. ഞാനെൻ്റെ ഭർത്താവ് സുന്ദരനായതുകൊണ്ടല്ല കല്യാണം കഴിച്ചത്. 29 00:01:43,896 --> 00:01:45,980 പിന്നെ? അയാൾക്ക് കുടുംബവും കൂട്ടുകാരുമൊക്കെ ഉണ്ടോ? 30 00:01:45,981 --> 00:01:48,234 അയാളുടെ സ്വകാര്യ ജീവിതത്തെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. 31 00:01:48,734 --> 00:01:49,693 വിലാസം അറിയാം. 32 00:01:50,861 --> 00:01:53,989 അയാൾ ഒരു മണൽ രാക്ഷസനായ കാര്യം നമ്മൾ സംസാരിക്കുന്നുണ്ടോ? 33 00:01:55,908 --> 00:01:57,076 എനിക്കറിയാവുന്നത് ഇവൾക്കുമറിയാം. 34 00:01:58,494 --> 00:02:00,453 ഇത് ആരംഭിച്ചത് ആറ് മാസം മുമ്പാണ്. 35 00:02:00,454 --> 00:02:04,250 പതുക്കെയാ തുടങ്ങിയത്, പക്ഷേ പിന്നീടത് വഷളായിക്കൊണ്ടിരുന്നു. 36 00:02:05,042 --> 00:02:07,252 ഇതുണ്ടാവുന്നത് എപ്പോഴാണെന്ന് അയാൾക്കറിയില്ലേ? 37 00:02:07,253 --> 00:02:08,254 അയാളെപ്പോഴും ഓർക്കാറുണ്ട്, 38 00:02:08,838 --> 00:02:11,131 തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിയേറ്റില്ലെങ്കിൽ. 39 00:02:12,091 --> 00:02:15,802 അത്രയേ ഉള്ളോ? അയാൾ മണലായി മാറി. അത് മണൽ തന്നെ ആയിരുന്നില്ലേ? 40 00:02:15,803 --> 00:02:17,554 ഇതൊരു വലിയ പ്രശ്നമാണെന്ന് തോന്നുന്നു. 41 00:02:17,555 --> 00:02:20,223 ഇതിൻ്റെ കാരണം എന്താണെന്ന് വല്ല ഊഹവുമുണ്ടോ? 42 00:02:20,224 --> 00:02:21,933 മുന്നോട്ടു പോകാൻ വേണ്ട ഒരു വിവരവും നിങ്ങൾ നൽകിയില്ല. 43 00:02:21,934 --> 00:02:23,727 അതിനല്ലേ പണം തന്നത്? 44 00:02:24,311 --> 00:02:26,730 നിങ്ങളൊരു കുറ്റാന്വേഷകനാണല്ലോ. അന്വേഷിക്കൂ. 45 00:02:28,274 --> 00:02:32,735 കലാകാരൻ വായു കൊണ്ടല്ല ചിത്രം വരയ്ക്കുക. അയാൾക്ക് ക്യാൻവാസും ബ്രഷും പെയിൻ്റും വേണം. 46 00:02:32,736 --> 00:02:35,154 ഞാൻ എന്തെങ്കിലും തുറന്നു പറയാതിരിക്കുന്നു എന്നാണോ? 47 00:02:35,155 --> 00:02:37,782 - അങ്ങനെ ഞാൻ പറഞ്ഞാലോ? - എന്തുകൊണ്ടങ്ങനെ കരുതി എന്ന് ചോദിക്കും. 48 00:02:37,783 --> 00:02:39,826 - ഒരു ജീവിതകാലത്തെ അനുഭവജ്ഞാനം. - കക്ഷികളുമായോ? 49 00:02:39,827 --> 00:02:41,745 അത്… സ്ത്രീകളുമായി. 50 00:02:43,330 --> 00:02:46,792 ഈ കളി എനിക്കിഷ്ടമായി, എന്നാൽ എനിക്ക് മറ്റു ജോലികളും ഉണ്ട്. 51 00:02:48,085 --> 00:02:49,670 ചിത്രം വരച്ചുതുടങ്ങൂ മിസ്റ്റർ റെയ്‌ലി. 52 00:02:58,721 --> 00:03:01,849 - നിനക്കെന്തു തോന്നുന്നു? - തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചോളൂ. 53 00:03:02,516 --> 00:03:03,767 എനിക്കേതായാലും ഒന്ന് കുളിക്കണം. 54 00:03:07,104 --> 00:03:09,231 പക്ഷേ നിങ്ങൾ പറഞ്ഞത് ശരിയാ. അവർ എന്തോ ഒളിക്കുന്നുണ്ട്. 55 00:03:09,857 --> 00:03:11,150 രസികർ എല്ലാവരും അങ്ങനെയാ. 56 00:03:11,775 --> 00:03:14,819 ഞാൻ ഫ്ലിൻ്റിൻ്റെ ഫ്ലാറ്റ് നോക്കാം. നീ ഒന്ന്-- 57 00:03:14,820 --> 00:03:16,280 ബ്യൂറോ ഓഫ് ക്രിമിനൽ റെക്കോഡ്സിൽ പോകണോ? 58 00:03:16,947 --> 00:03:19,616 ശരി. നമുക്ക് നല്ലൊരു കേസ് കിട്ടിയിട്ട് കുറച്ചു നാളായി, 59 00:03:19,617 --> 00:03:20,784 എന്നാൽ അത്ര വൈകിയിട്ടുമില്ല. 60 00:03:22,453 --> 00:03:24,371 ഹിൽഹസ്റ്റ് ഹോട്ടൽ 61 00:03:27,166 --> 00:03:28,500 ദ ഹിൽഹസ്റ്റ് ഹോട്ടൽ 62 00:04:01,533 --> 00:04:04,286 തുറമുഖത്ത് ഒരു പുതിയ വിതരണക്കാരനെ കാണാൻ പോകുന്നു. 63 00:04:05,621 --> 00:04:06,455 കനേഡിയനാണ്. 64 00:04:07,247 --> 00:04:09,583 - നിങ്ങൾ എന്നോടത് പറഞ്ഞില്ല. - ഇപ്പോൾ പറയുന്നു. 65 00:04:11,085 --> 00:04:14,672 നിങ്ങളെ കൊല്ലാൻ നോക്കിയത് ആരാണെന്നറിയാതെ പുറത്തുപോകുന്നത് നല്ലതല്ല. 66 00:04:15,255 --> 00:04:16,423 എനിക്കിഷ്ടമുള്ളിടത്ത് പോകും. 67 00:04:17,007 --> 00:04:18,174 ബഹുമാനത്തോടെ പറയട്ടെ, 68 00:04:18,175 --> 00:04:21,053 നിങ്ങളെനിക്ക് എൻ്റെ സൗന്ദര്യത്തിനോ പെരുമാറ്റത്തിനോ അല്ല പണം തരുന്നത്. 69 00:04:21,637 --> 00:04:24,973 നിങ്ങളെ ജീവനോടെ ഇരുത്തുന്നതിനാണ്, ഇത് നല്ലകാര്യമല്ലെന്ന് ഞാൻ പറയുന്നു. 70 00:04:24,974 --> 00:04:28,394 നിങ്ങൾ മരിച്ചാൽ ഗുണമുണ്ടായിരുന്നെങ്കിൽ, ഞാനത് പത്തുകൊല്ലം മുന്നേ ചെയ്തേനെ. 71 00:04:28,894 --> 00:04:31,479 പക്ഷേ എനിക്ക് എന്തൊക്കെ കഴിവുണ്ടെന്നും ഇല്ലെന്നും എനിക്കറിയാം, 72 00:04:31,480 --> 00:04:33,607 നിങ്ങൾ ജീവനോടെ തലപ്പത്ത് ഉണ്ടാവണം എന്നാണെനിക്ക്. 73 00:04:34,233 --> 00:04:36,193 അതുകൊണ്ട് ഞാൻ ആത്മാർത്ഥമായി പറയുകയാണ്, 74 00:04:36,819 --> 00:04:39,654 ഞാൻ ആദ്യം തുറമുഖത്ത് പോകാം, എല്ലാം നിയമാനുസൃതമാക്കഴിഞ്ഞാൽ, 75 00:04:39,655 --> 00:04:42,533 നിങ്ങൾക്ക് രംഗപ്രവേശം നടത്തി നിങ്ങളുടെ പാടവം കാണിക്കാം. 76 00:04:44,201 --> 00:04:45,035 കഴിഞ്ഞോ? 77 00:04:48,580 --> 00:04:50,665 അയാൾ പുറത്തുള്ളതല്ല പ്രശ്നം. 78 00:04:50,666 --> 00:04:53,627 അവർക്കെന്നെ കൊല്ലാനാകും എന്ന ചിന്തയാണ് പ്രശ്നം. 79 00:04:54,211 --> 00:04:58,215 സ്പൈഡർ അപ്രത്യക്ഷനായതിൽ പിന്നെ, കാര്യങ്ങൾ സുഖകരമായിരുന്നു. 80 00:04:58,716 --> 00:05:02,761 ഞാൻ ഒന്ന് അയഞ്ഞു എന്ന് ആളുകൾ കരുതിക്കാണും. 81 00:05:03,637 --> 00:05:04,763 താനും അതിൽ ഒരാളാകാം. 82 00:05:06,557 --> 00:05:08,392 എന്നെ കൊല്ലാമെന്നു കരുതിയവരിൽ. 83 00:05:09,393 --> 00:05:13,354 ആഡിസണെപ്പോലെ സ്വയം കത്താനായിരുന്നെങ്കിൽ, നിനക്കും അവസരം കിട്ടിയേനെ. 84 00:05:13,355 --> 00:05:16,400 അത്തരം ശക്തികളെ നിയന്ത്രിക്കാനാവുന്നത് ആലോചിച്ചു നോക്കൂ. 85 00:05:17,067 --> 00:05:20,611 ഇപ്പോ തൊട്ടു പിന്നാലെ ഫ്ലിൻ്റിനെ കാണാനില്ല. 86 00:05:20,612 --> 00:05:22,865 അയാൾ ഈയിടെയായി വിചിത്രമായാണ് പെരുമാറിയിരുന്നത്. 87 00:05:23,574 --> 00:05:25,659 ഇനി, ഈ രണ്ടു കാര്യങ്ങളും തമ്മിൽ ബന്ധമുണ്ടെങ്കിൽ… 88 00:05:26,702 --> 00:05:27,661 ഫ്ലിൻ്റിനെ അന്വേഷിക്കൂ. 89 00:05:32,416 --> 00:05:34,084 പിന്നെ ആ കുറ്റാന്വേഷകനെ കണ്ടെത്തിയാൽ… 90 00:05:34,752 --> 00:05:35,586 റെയ്‌ലി. 91 00:05:36,086 --> 00:05:37,421 …അയാളെ നേരേ ഇങ്ങ് കൊണ്ടുവരണം. 92 00:06:54,164 --> 00:06:56,916 {\an8}മാർവൽ കോമിക്സിനെ ആധാരമാക്കി 93 00:06:56,917 --> 00:07:01,046 "സ്പൈഡർ-നുആ" 94 00:07:33,954 --> 00:07:35,163 കെച്ചപ്പ് 95 00:07:35,164 --> 00:07:35,998 കൊള്ളാം. 96 00:07:47,843 --> 00:07:49,468 ഹായ്, ഇത് റോബി റോബർട്ട്സൺ ആണ്. 97 00:07:49,469 --> 00:07:52,138 മിസ്റ്റർ റോബർട്ട്സൺ, ഞാൻ എത്ര തവണ നിങ്ങളോട് പറയണം? 98 00:07:52,139 --> 00:07:54,182 നിങ്ങളുടെ പഴയ ജോലി ഇനി തിരിച്ചു കിട്ടില്ല. 99 00:07:54,183 --> 00:07:56,976 ഗസറ്റിൽ വന്ന എൻ്റെ ലേഖനം വാൾട്ടേഴ്സ് കണ്ടോ എന്നറിയില്ല, 100 00:07:56,977 --> 00:07:58,728 - പക്ഷേ ഞാൻ… ഒന്ന്-- - മിസ്റ്റർ റോബർട്ട്സൺ, 101 00:07:58,729 --> 00:08:02,356 - ഈ സംസാരം കൊണ്ട് ഒരു ഗുണവുമില്ല. - എനിക്ക് പുള്ളിയോട് ഒന്ന് സംസാരിക്കണം. 102 00:08:02,357 --> 00:08:04,609 - മിസ്റ്റർ റോബർട്ട്സൺ, പ്ലീസ്. - പക്ഷേ നിങ്ങൾ-- 103 00:08:04,610 --> 00:08:06,777 - എനിക്ക് ഒരവസരം തന്നാൽ-- - ഞാൻ ഫോൺ വെക്കുവാ. 104 00:08:06,778 --> 00:08:10,364 ഞാൻ ഞെട്ടിക്കുന്ന ഒരന്വേഷണത്തിലാണ്! വർഷങ്ങൾക്കു ശേഷം ഒരു വലിയ വാർത്ത. 105 00:08:10,365 --> 00:08:12,576 സ്പൈഡറിനു ശേഷം ഇങ്ങനൊരു വാർത്ത വന്നിട്ടില്ല. 106 00:08:15,287 --> 00:08:18,248 ഞാൻ ഉറപ്പുതരുന്നു, സമയം നൽകുന്നതുകൊണ്ട് പ്രയോജനമുണ്ടാവും. 107 00:08:21,752 --> 00:08:22,920 ഞാനൊന്ന് നോക്കട്ടെ. 108 00:08:25,589 --> 00:08:26,423 നന്ദി. 109 00:08:27,507 --> 00:08:28,342 നന്ദി. 110 00:08:31,094 --> 00:08:32,221 ഫ്ലിൻ്റ് മാർക്കോ? 111 00:08:32,888 --> 00:08:33,972 ഒരു ഡെലിവറിയുണ്ട്. 112 00:08:34,598 --> 00:08:35,641 ആരേലുമുണ്ടോ? 113 00:09:13,262 --> 00:09:14,846 മൂസ്-ആർഗോൺ, ഫ്രാൻസ് 114 00:09:22,646 --> 00:09:23,689 ഫ്ലിൻ്റ്. 115 00:09:28,402 --> 00:09:29,236 ആഡിസൺ! 116 00:09:33,365 --> 00:09:35,950 ഫ്ലിൻ്റ്? ഇത് വിൻസ്റ്റൺ ആണ്. 117 00:09:35,951 --> 00:09:37,577 സിൽവർമെയ്ന് നിങ്ങളോട് സംസാരിക്കണം. 118 00:09:38,370 --> 00:09:39,454 താക്കോൽ തരൂ. 119 00:09:52,801 --> 00:09:53,719 കിടപ്പുമുറി നോക്കൂ. 120 00:10:47,647 --> 00:10:48,648 നല്ല സ്ഥലം. 121 00:10:50,650 --> 00:10:52,611 അതേ, എൻ്റെ ഇഷ്ടങ്ങൾ നോക്കിയാൽ അൽപ്പം ആഡംബരമാണ്. 122 00:10:53,737 --> 00:10:55,530 അതെന്താണെന്ന് എനിക്ക് മനസ്സിലായി. 123 00:10:56,823 --> 00:10:58,867 - എന്താ? - നമുക്ക് പോകാം. 124 00:10:59,701 --> 00:11:01,744 അയാൾക്ക് പുതിയ പെണ്ണുങ്ങളെ വല്ലവരെയും കിട്ടിയോ? 125 00:11:01,745 --> 00:11:04,039 അതുകൊണ്ടാണോ അയാൾ ഈയിടെ പോക്കർ കളിക്കാൻ വരാത്തത്? 126 00:11:20,180 --> 00:11:21,973 ജാനറ്റ്! ഒരുപാട് കാലമായല്ലോ. 127 00:11:22,724 --> 00:11:24,600 നിനക്ക് ബുദ്ധിവച്ച് നീ ജോലി വിട്ടെന്നാ കരുതിയത്. 128 00:11:24,601 --> 00:11:28,063 ഇല്ല ഹാങ്ക്. കഷ്ടമെന്നു പറയട്ടെ, ഞാനിപ്പോഴും ഒരു പൊട്ടിയാണ്. 129 00:11:30,190 --> 00:11:33,692 {\an8}ഇത് പുറത്തിരിക്കുന്നത് കണ്ടു. ആരുടെയാണെന്ന് അറിയില്ല. 130 00:11:33,693 --> 00:11:35,362 ബക്ക്ലി ബ്രദേഴ്സ് മധുരപലഹാരങ്ങൾ 131 00:11:38,949 --> 00:11:40,950 എൻ്റെ ഭാര്യ ഞാനിത് കഴിക്കുന്നത് നിർത്തിച്ചു. 132 00:11:40,951 --> 00:11:45,122 - ശരി, എങ്കിൽ-- - ഹേയ്! അതിന് നീ എൻ്റെ ഭാര്യയല്ലല്ലോ. 133 00:11:47,207 --> 00:11:49,208 - പേര്? - ഫ്ലിൻ്റ് മാർക്കോ. 134 00:11:49,209 --> 00:11:52,461 ശരി, ഞാനിപ്പോ വരാം. ആ പൊതിയിൽ തൊട്ടുപോകരുത്. 135 00:11:52,462 --> 00:11:54,589 എനിക്കത് തിന്നാനായില്ലെങ്കിൽ, അത് കൈക്കൂലിയല്ല. 136 00:11:56,466 --> 00:11:58,175 ജാനറ്റ്, കണ്ടതിൽ സന്തോഷം. 137 00:11:58,176 --> 00:11:59,636 ഹേയ് ചാർലി, എന്തുണ്ട്? 138 00:12:03,056 --> 00:12:05,600 നമ്മുടെ മാർക്കോ സാറ് ആള് കേമനാണല്ലോ. 139 00:12:06,101 --> 00:12:09,353 ബ്രൂക്ക്ലിനിൽ വളർന്നു, സാധാരണ കുടുംബം, പ്രത്യേകിച്ച് ഒന്നും ആയിത്തീർന്നില്ല. 140 00:12:09,354 --> 00:12:11,605 ചെറിയ കുറ്റകൃത്യങ്ങൾ, പിന്നെ വലിയവ. 141 00:12:11,606 --> 00:12:14,316 നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 142 00:12:14,317 --> 00:12:16,945 - ഇപ്പോൾ ഒരു ഗുണ്ട-- - സിൽവർമെയ്നിൻ്റെ. 143 00:12:17,821 --> 00:12:20,157 ഞാൻ ഫ്ലിൻ്റിൻ്റെ വീട്ടിൽ ഉള്ളപ്പോൾ ആ വിൻസ്റ്റൺ കയറി വന്നു. 144 00:12:20,991 --> 00:12:23,326 - നിങ്ങൾ അലമാരയിൽ കയറി ഒളിച്ചോ? - ഞാൻ അലമാരയിൽ കയറി ഒളിച്ചു. 145 00:12:25,120 --> 00:12:28,205 "മൂസ്-ആർഗോൺ." നിങ്ങൾ അവിടെയും പോരാടിയിട്ടില്ലേ? 146 00:12:28,206 --> 00:12:30,791 ഉവ്വ്, അത് വലിയ യുദ്ധങ്ങളിൽ ഒന്നായിരുന്നു. 147 00:12:30,792 --> 00:12:32,293 ഞങ്ങൾ ഒരു ലക്ഷം പേരോളമുണ്ടായിരുന്നു. 148 00:12:32,294 --> 00:12:34,588 - നിൽക്കൂ. അത്-- - ആഡിസൺ ആണ്. 149 00:12:35,213 --> 00:12:39,383 - അവർ യുദ്ധത്തിൽ ഒരുമിച്ചായിരുന്നിരിക്കണം. - അതാണോ ക്യാറ്റ് ഒളിക്കുന്നത്? 150 00:12:39,384 --> 00:12:42,386 ഫ്ലിൻ്റിന് അത്ഭുതശക്തികളുള്ള ഒരു സുഹൃത്തുണ്ടെന്ന് അവർക്കറിയാമായിരുന്നു. 151 00:12:42,387 --> 00:12:44,889 ശരിയാ. എനിക്കറിയാത്തത്, അവരെന്നോട് എന്താ പറയാഞ്ഞതെന്നാണ്. 152 00:12:44,890 --> 00:12:46,765 നിങ്ങൾ ഈ കേസെടുക്കില്ല എന്ന് കരുതിക്കാണും. 153 00:12:46,766 --> 00:12:48,268 അവർ കരുതിയത് ശരിയാകാം. 154 00:12:53,773 --> 00:12:58,612 അൽകോവ് 155 00:13:24,387 --> 00:13:27,516 - ഇത് ഞാൻ കേട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. - ഞാനങ്ങനെ കരുതില്ല. 156 00:13:28,558 --> 00:13:29,518 ഇത് മൗലിക കൃതിയാണ്. 157 00:13:31,978 --> 00:13:34,064 ഇന്ന് ഫ്ലിൻ്റിൻ്റെ ഫ്ലാറ്റിൽ പോയി. 158 00:13:36,733 --> 00:13:37,817 ഇതുമായി എന്തെങ്കിലും ബന്ധം? 159 00:13:38,360 --> 00:13:39,611 അയാൾ യുദ്ധത്തിൽ പങ്കെടുത്തെന്നറിയാം. 160 00:13:40,695 --> 00:13:42,572 ഇത്ര ചെറുപ്പമായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല. 161 00:13:43,114 --> 00:13:46,451 ഇയാളോ? ഇയാളെ കണ്ടിട്ടുണ്ടോ? ഇവിടെ നിൽക്കുന്ന ഈ കുള്ളൻ? 162 00:13:46,993 --> 00:13:49,454 ഇയാൾ അൽകോവിൽ വരികയോ മാർക്കോയെ സന്ദർശിക്കുകയോ ചെയ്തിട്ടുണ്ടോ? 163 00:13:51,373 --> 00:13:52,457 ഞാനിയാളെ കണ്ടിട്ടില്ല. 164 00:13:53,833 --> 00:13:56,461 ഇയാളുടെ പേര്… ആഡിസൺ എന്നാണ്. 165 00:13:57,462 --> 00:13:59,297 ഇയാളാണ് സിൽവർമെയ്ൻ്റെ ബംഗ്ലാവ് കത്തിച്ചത്. 166 00:14:00,257 --> 00:14:03,343 ഇയാൾ മരിച്ചു. ഇയാളെ വെടിവെച്ച കുറ്റാന്വേഷകനും മരിച്ചു. 167 00:14:04,177 --> 00:14:05,011 ഞാൻ എന്ത് പറയാനാണ്? 168 00:14:06,179 --> 00:14:07,681 ഈ ലോകം അപകടകരമായ ഒരു ഇടമാണ്. 169 00:14:12,269 --> 00:14:15,187 - സമ്മർദ്ദത്തിലും നിങ്ങൾ ശാന്തയാണ്. - അങ്ങനെയെന്തെങ്കിലും ഉണ്ടോ എന്നറിയില്ല. 170 00:14:15,188 --> 00:14:18,482 - ഇയാൾ സിൽവർമെയ്ൻ്റെ ആളാണെന്ന് പറഞ്ഞില്ല. - പറഞ്ഞെങ്കിൽ അത് സ്വീകരിക്കുമായിരുന്നോ? 171 00:14:18,483 --> 00:14:21,152 - എനിക്ക് സർപ്രൈസുകൾ ഇഷ്ടമല്ല. - അത് നിങ്ങളുടെ ജന്മദിനത്തിനായി ഓർത്തോളാം. 172 00:14:25,240 --> 00:14:26,949 വസ്തുവിൻ്റെ ആധാരം എൻ്റെ പേരിലാണ്, 173 00:14:26,950 --> 00:14:29,244 പക്ഷേ ഈ സ്ഥലം സിൽവർമെയ്ൻ്റെ ആണെന്നത് രഹസ്യമല്ല. 174 00:14:29,953 --> 00:14:32,454 അയാളുടെ നിക്ഷേപം സംരക്ഷിക്കാൻ ഫ്ലിൻ്റ് നല്ലൊരു വഴിയുമാണ്. 175 00:14:32,455 --> 00:14:34,332 - നിങ്ങളുടെ പേരിൽ. - എൻ്റെ പേരിൽ. 176 00:14:35,792 --> 00:14:38,919 ഈ ക്ലബ്ബ് നടന്നുപോകുന്നത് ആ വാതിൽ കടന്നു വരുന്നവരെ കൊണ്ടാണ്, 177 00:14:38,920 --> 00:14:40,839 കാരണം, അവർക്കാവശ്യമുള്ളത് ഞാൻ നൽകുന്നു. 178 00:14:44,217 --> 00:14:46,011 എന്നെ മനസ്സിലാക്കുന്നുണ്ടോ മിസ്റ്റർ റെയ്‌ലി? 179 00:14:46,511 --> 00:14:48,178 മനസ്സിലാക്കാനോ? 180 00:14:48,179 --> 00:14:49,014 എന്നെ മനസ്സിലാക്കാൻ. 181 00:14:49,723 --> 00:14:51,181 നിങ്ങളെൻ്റെ ഉദ്ദേശം മനസ്സിലാക്കി. 182 00:14:51,182 --> 00:14:53,309 ഞാൻ ഇക്കാലം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. 183 00:14:53,310 --> 00:14:55,604 വഴിയേ പോകുന്ന എല്ലാവരുടെയും? 184 00:14:57,272 --> 00:14:58,314 നിങ്ങൾ ആള് കൊള്ളാമല്ലോ. 185 00:14:58,315 --> 00:14:59,733 ആണോ? അതെങ്ങനെ? 186 00:15:00,358 --> 00:15:03,236 അന്നു രാത്രി നമ്മൾ കണ്ടപ്പോൾ, നിങ്ങൾ സ്വയം ഒരു ഭീരു എന്ന് വിളിച്ചു. 187 00:15:03,862 --> 00:15:05,989 പക്ഷേ നിങ്ങൾ സ്വയം അനുവദിക്കുന്നതിലും വലിയൊരു ധീരനാണ്. 188 00:15:06,948 --> 00:15:08,158 നിങ്ങൾ കൊള്ളാമല്ലോ. 189 00:15:09,034 --> 00:15:12,537 - വളരെ വ്യക്തമാണത്. - സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ചാണത്. 190 00:15:13,163 --> 00:15:17,333 നോക്കൂ, എനിക്ക് സിൽവർമെയ്നുമായും നിങ്ങളുമായും ഇടപാടുണ്ട് മിസ്റ്റർ റെയ്‌ലി. 191 00:15:17,334 --> 00:15:18,877 രണ്ടും തമ്മിൽ പരസ്പര ബന്ധമില്ല. 192 00:15:19,461 --> 00:15:22,339 നിങ്ങൾ എനിക്ക് തിരിച്ചുതരാൻ കൊണ്ടുവന്ന പണം തരാതിരിക്കാനുള്ളത് ഞാൻ പറഞ്ഞോ? 193 00:15:23,548 --> 00:15:24,758 അതോ എനിക്ക് തെറ്റുപറ്റിയോ? 194 00:15:25,467 --> 00:15:27,052 ഇല്ല, ഞാനീ കേസ് എടുക്കുന്നു. 195 00:15:27,969 --> 00:15:29,095 ഞാനൊരു ധീരനായതിനാൽ അല്ല. 196 00:15:30,221 --> 00:15:31,056 പിന്നെ? 197 00:15:31,640 --> 00:15:33,807 ഒരു പാട്ടുകാരി എല്ലാ പാട്ടുകളും അറിഞ്ഞിരിക്കണം. 198 00:15:33,808 --> 00:15:37,145 ഒരു ഡിറ്റക്ടീവ് എല്ലാ ഉത്തരങ്ങളും അറിഞ്ഞിരിക്കണം. 199 00:16:37,080 --> 00:16:37,914 ഇത്… 200 00:16:39,541 --> 00:16:40,582 തായ് ചി ആണ്. 201 00:16:40,583 --> 00:16:42,292 അതേ, ഇത് തായ് ചി ആണ്. 202 00:16:42,293 --> 00:16:43,545 ഇത് നല്ലതാണ്. 203 00:16:44,045 --> 00:16:47,840 ഇത് ശ്വസനത്തിനും പിരിമുറുക്കം കുറയ്ക്കാനും നല്ലതാണ്. 204 00:16:47,841 --> 00:16:48,675 ഞാനിത് ശുപാർശ ചെയ്യുന്നു. 205 00:16:50,093 --> 00:16:52,761 നിങ്ങൾ എന്താ പറയുന്നതെന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ല. 206 00:16:52,762 --> 00:16:53,972 ഞങ്ങൾക്കറിയുകയും വേണ്ട. 207 00:17:02,230 --> 00:17:03,856 ടോസ്റ്റർ എടുത്തെറിയുന്നോ? 208 00:17:03,857 --> 00:17:05,859 അത് ഞാൻ അത്ര ആയത്തിൽ എറിയരുതായിരുന്നു… 209 00:17:16,161 --> 00:17:18,371 - വാ! - നമുക്കൊരു യാത്ര പോകാം. 210 00:17:27,547 --> 00:17:29,715 എന്നെ ഇവിടെ കൊണ്ടുവന്നത് എന്തിനാണെന്ന് പറയാമോ? 211 00:17:29,716 --> 00:17:31,425 സിൽവർമെയ്ൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. 212 00:17:31,426 --> 00:17:33,635 എനിക്ക് തോന്നി. അതെന്തിനാണെന്നാ ചോദിച്ചത്. 213 00:17:33,636 --> 00:17:35,512 "എന്തിനാ" എന്ന് പറയുന്ന ആളുകളല്ല ഞങ്ങൾ. 214 00:17:35,513 --> 00:17:38,767 ബോസിനെ ചതിക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ തനിക്കിത് വരില്ലായിരുന്നു. 215 00:17:39,267 --> 00:17:42,478 ഡൊണെഗൽ. അയാളുടെ പ്ലാനിൽ എനിക്ക് ഒരു പങ്കും ഇല്ലായിരുന്നു. 216 00:17:42,479 --> 00:17:44,146 ഞാനയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാ. 217 00:17:44,147 --> 00:17:46,774 ഞാൻ പറഞ്ഞല്ലോ, ബോസിന് ഒന്ന് സംസാരിക്കണം. 218 00:17:46,775 --> 00:17:50,444 പിന്നെ, നിങ്ങളുടെ ബോസിൻ്റെ വീട് കത്തിക്കാൻ ആഡിസണെ അയച്ചതും ആരാണെന്ന് എനിക്കറിയില്ല. 219 00:17:50,445 --> 00:17:51,987 നിങ്ങൾക്ക് ഒന്നുമേ അറിയില്ലേ? 220 00:17:51,988 --> 00:17:54,114 ഇല്ലെന്നു പറഞ്ഞല്ലോ. പക്ഷേ തൽക്കാലം അത് മാറ്റിവെക്കാം. 221 00:17:54,115 --> 00:17:57,493 - ഞാൻ പറയുന്നത്, ഞാനൊരു ഡിറ്റക്ടീവല്ല. - എങ്കിൽ നിങ്ങൾക്ക് ഒന്നും പേടിക്കാനില്ല. 222 00:17:57,494 --> 00:17:58,745 ഡൊണെഗലിനെ പോലെ, അല്ലേ? 223 00:17:59,370 --> 00:18:01,456 അതേ. ഡൊണെഗലിനെ പോലെ. 224 00:18:01,956 --> 00:18:04,125 പിന്നെ, മൂക്കിൻ്റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. 225 00:18:04,709 --> 00:18:05,543 എൻ്റെയോ? 226 00:18:06,044 --> 00:18:06,878 അത് അയാളായിരുന്നു. 227 00:18:12,675 --> 00:18:13,885 വെളിയിൽ ഇറങ്ങ്! 228 00:18:21,309 --> 00:18:22,185 അയാൾ എവിടെപ്പോയി? 229 00:18:22,852 --> 00:18:23,770 വശത്ത് നോക്ക്! 230 00:18:30,944 --> 00:18:32,611 ബോസിന് ഇത് ഇഷ്ടമാകില്ല. 231 00:18:32,612 --> 00:18:34,364 അതേ, പുള്ളി നമ്മളോട് അയാളെ കൊണ്ടുചെല്ലാൻ പറഞ്ഞതാ. 232 00:18:35,824 --> 00:18:36,866 കാറിൽ കയറ്! 233 00:18:37,742 --> 00:18:38,785 മണ്ടൻ. 234 00:18:47,168 --> 00:18:49,003 എല്ലായിടത്തും സമയം മോശമാണ്. 235 00:18:49,879 --> 00:18:54,633 {\an8}എന്നാൽ കഷ്ടകാലത്തോട് എങ്ങനെ പ്രതികരിക്കും എന്നതിലാണ് ഒരു നഗരത്തെ അളക്കാനാവുക. 236 00:18:54,634 --> 00:18:57,219 {\an8}- ഇത് ടൊപെക്കയോ കലമസൂവോ അല്ല. - ഞാൻ ഒരക്ഷരം പോലും വിശ്വസിക്കുന്നില്ല. 237 00:18:57,220 --> 00:18:58,470 {\an8}മേയർ ആൽഫ്രെഡ് മോറിസിനെ വിജയിപ്പിക്കുക. 238 00:18:58,471 --> 00:18:59,680 {\an8}ഇത് ന്യൂയോർക്ക് ആണ്. 239 00:18:59,681 --> 00:19:04,143 {\an8}നമ്മൾ ഈ കഠിനകാലത്തിനെതിരേ ഒന്നിച്ചു കൈകോർത്തു നിൽക്കും. 240 00:19:05,186 --> 00:19:07,604 ഇവിടെ നിൽക്കാൻ എളുപ്പമായിരുന്നു… 241 00:19:07,605 --> 00:19:08,772 എന്ത് തലക്കെട്ടാ നൽകുക? 242 00:19:08,773 --> 00:19:10,023 നമുക്ക് കുടിക്കാം 243 00:19:10,024 --> 00:19:13,277 "മോറിസിൻ്റെ മുന്നൊരുക്കങ്ങൾ മൂക്കുകുത്തി." 244 00:19:13,278 --> 00:19:17,490 ഞാൻ നാല് മ ചേർത്ത് പറയും. "മേയറുടെ മുഖം മിനുക്കൽ മടുപ്പിക്കുന്നു." 245 00:19:18,074 --> 00:19:20,033 എടോ, കുടിച്ച വെള്ളത്തിൽ ഞാൻ ഹഡ്സണെ വിശ്വസിക്കില്ല, 246 00:19:20,034 --> 00:19:22,327 അയാൾ മോറിസിനെ പത്ത് പോയിൻ്റിന് തോൽപ്പിക്കും. 247 00:19:22,328 --> 00:19:25,206 ആളെപ്പറ്റിക്കാൻ ചിലപ്പോൾ നമ്മൾ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തണം. 248 00:19:25,915 --> 00:19:28,751 അപ്പോ നിങ്ങളുടെ മുഖത്ത് എന്തുപറ്റി എന്നു പറയാമോ? 249 00:19:29,460 --> 00:19:32,213 താൻ ആഡിസണെപ്പറ്റിയുള്ള വാർത്ത ചെയ്യുന്നത് നിർത്തണം. 250 00:19:34,048 --> 00:19:35,048 സിൽവർമെയ്ൻ? 251 00:19:35,049 --> 00:19:36,842 അയാൾ ആഡിസൻ്റെ കാര്യത്തിൽ ഉടക്കിലാണ്. 252 00:19:36,843 --> 00:19:40,597 ആ വാർത്ത ചെയ്താൽ പിന്നാലെ ആരാ വരിക എന്നറിയില്ല, അതുകൊണ്ട് സൂക്ഷിച്ച് വേണം. 253 00:19:41,180 --> 00:19:43,683 ഹാംബർഗറിലെ മാംസം പോലെ ചതഞ്ഞത് എൻ്റെ മുഖമല്ല. 254 00:19:44,559 --> 00:19:46,269 ഞാൻ മുമ്പും ഇയാളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. 255 00:19:46,728 --> 00:19:48,937 മുഖംമൂടിയും കണ്ണടയും ഇട്ട കാലത്ത്, 256 00:19:48,938 --> 00:19:51,773 അന്ന് ന്യൂയോർക്കിൻ്റെ പ്രിയപ്പെട്ട വീരനായകനായിരുന്നപ്പോൾ. 257 00:19:51,774 --> 00:19:52,817 ബെൻ റെയ്‌ലി ആയിട്ടല്ല. 258 00:19:53,318 --> 00:19:54,943 ഒരു കാര്യം പറയട്ടേ? അതിങ്ങു തരൂ. 259 00:19:54,944 --> 00:19:56,904 ഞാനിപ്പോൾ ഒരു പ്രഖ്യാപനം നടത്തുകയാണ്. 260 00:19:56,905 --> 00:19:57,863 {\an8}മദ്യനിരോധനം പിൻവലിക്കുക 261 00:19:57,864 --> 00:20:02,869 {\an8}അത് ശരിയാണ്. എന്നെ വീണ്ടും തെരഞ്ഞെടുത്താൽ, നിങ്ങൾക്ക് മദ്യനിരോധനത്തിനോട് വിട പറയാം! 262 00:20:03,453 --> 00:20:06,663 - ഇയാൾക്ക് ഇയാളുടെ ശ്രോതാക്കളെ അറിയാം. - ദൈവം സാക്ഷിയായി ഞാൻ പറയുന്നു, 263 00:20:06,664 --> 00:20:08,833 നിങ്ങൾക്കിനി ഒരിക്കലും ദാഹിക്കില്ല! 264 00:20:10,043 --> 00:20:13,004 നോക്ക്, ഞാൻ ആകെ പറയുന്നത്, നിങ്ങളിപ്പോൾ സിൽവർമെയ്നുമായി പ്രശ്നത്തിലാണ്. 265 00:20:13,504 --> 00:20:15,465 ഒന്നുകിൽ സ്പൈഡറാകാം, അല്ലെങ്കിൽ മരിക്കാം എന്നാണെങ്കിൽ, 266 00:20:15,965 --> 00:20:17,674 ഒന്നുകൂടി ആ സ്പൈഡർ തന്നെ ആകാമല്ലോ. 267 00:20:17,675 --> 00:20:20,135 അതുവഴി ഈ നഗരത്തിന് ഒരു സഹായം ചെയ്യുകയുമാകാം. 268 00:20:20,136 --> 00:20:21,595 എന്തായിത് റോബി. 269 00:20:21,596 --> 00:20:22,554 മതിയാക്ക്. 270 00:20:22,555 --> 00:20:24,473 - ഇത് കഴിഞ്ഞാൽ ഞാൻ എന്തു ചെയ്യുമെന്നോ? - എന്താ? 271 00:20:24,474 --> 00:20:25,308 ഞാൻ ഒന്ന് ഒരുങ്ങും. 272 00:20:25,892 --> 00:20:27,936 എന്നിട്ട് ആഡിസൻ്റെ വാർത്ത തയ്യാറാക്കും. 273 00:20:28,728 --> 00:20:31,189 പ്രസിദ്ധീകരിച്ചില്ലെങ്കിൽ, ഞാൻ പട്ടിണിയാകും സുഹൃത്തേ. 274 00:20:33,691 --> 00:20:35,777 ഞാൻ കനേഡിയൻസിനെപ്പറ്റി ആലോചിക്കുകയായിരുന്നു. 275 00:20:37,070 --> 00:20:38,529 ഞാൻ അത് ചെയ്യണം എന്നാണോ? 276 00:20:39,030 --> 00:20:40,031 അല്ല, ഞാൻ ചെയ്തോളാം. 277 00:20:41,407 --> 00:20:42,742 പദ്ധതി നടപ്പാകും, പക്ഷേ… 278 00:20:44,160 --> 00:20:45,995 നേരത്തേ ചെല്ലണം. എല്ലാമൊന്ന് പരിശോധിക്കണം. 279 00:20:52,377 --> 00:20:54,503 ഇത് നല്ല സ്റ്റൈലാണെന്നാ തോന്നുന്നത്. 280 00:20:54,504 --> 00:20:56,089 നിനക്കെന്ത് തോന്നുന്നു വിൻസ്റ്റൺ? 281 00:20:57,340 --> 00:20:58,757 എനിക്ക് ഫാഷനിൽ താത്പര്യമില്ല. 282 00:20:58,758 --> 00:21:00,885 പക്ഷേ ഇത് ആകെപ്പാടെ… 283 00:21:02,011 --> 00:21:03,011 ബോറായി തോന്നുന്നു. 284 00:21:03,012 --> 00:21:05,682 നോക്ക് വിൻസ്റ്റൺ, നിനക്കിവളെപ്പറ്റി എന്തേലും പരാതിയുണ്ടോ? 285 00:21:07,517 --> 00:21:11,229 ഇല്ല, സ്ത്രീകളെ വേഷം കെട്ടിക്കുന്നതിലും നല്ല കാര്യങ്ങൾ സമയം പോകാനായി ഉണ്ട്. 286 00:21:12,355 --> 00:21:14,524 ചിലത് ഫാഷനാണ്, ചിലത് അഭിരുചിയാണ്. 287 00:21:15,274 --> 00:21:16,525 ഇത് പാക്ക് ചെയ്യൂ. 288 00:21:16,526 --> 00:21:17,735 നിനക്കും ഇത് ഇഷ്ടമായല്ലോ, അല്ലേ? 289 00:21:18,820 --> 00:21:21,072 - സത്യത്തിൽ, ഞാൻ കരുതുന്നത് അത്-- - അതേ. ഇത് ഒന്നാന്തരമാണ്. 290 00:21:40,466 --> 00:21:42,802 ക്ഷമിക്കണം മാഡം. ആഡിസൺസിൻ്റെ വീട് എവിടെയാ? 291 00:21:55,815 --> 00:21:56,649 മിസിസ് ആഡിസൺ. 292 00:22:20,715 --> 00:22:22,633 ജെയിംസ് ആഡിസൺ 293 00:22:28,681 --> 00:22:29,682 നിങ്ങളാരാണ്? 294 00:22:34,729 --> 00:22:36,689 - സഹോദരാ. - "സഹോദരാ" വിളി ഒന്നും വേണ്ട. 295 00:22:37,231 --> 00:22:38,399 ഞാൻ ഒരു ചോദ്യം ചോദിച്ചു. 296 00:22:39,108 --> 00:22:40,192 തീർച്ചയായും ചോദിച്ചു. 297 00:22:40,193 --> 00:22:44,155 നീ ഒരു തടിമാടനും, ദേഷ്യക്കാരനും ആയതിനാൽ, 298 00:22:44,822 --> 00:22:45,740 ഞാൻ അതിന് ഉത്തരം പറയാം. 299 00:22:46,324 --> 00:22:47,533 ഞാൻ വേര ആഡിസണെ തിരഞ്ഞുവന്നതാ. 300 00:22:48,367 --> 00:22:50,495 - അവർ എവിടെയാണെന്ന് അറിയുമോ? - എന്തിനാ അറിയുന്നത്? 301 00:22:50,995 --> 00:22:54,916 ഞാൻ ജെയിംസ് ആഡിസൻ്റെ മരണത്തെപ്പറ്റി വാർത്ത തയ്യാറാക്കുന്ന റിപ്പോർട്ടർ ആണ്. 302 00:22:56,000 --> 00:22:57,502 എനിക്കയാളുടെ വിധവയോട് സംസാരിക്കണം. 303 00:23:01,089 --> 00:23:02,256 ജിമ്മി മരിച്ചോ? 304 00:23:04,634 --> 00:23:06,677 അയ്യോ. നിങ്ങൾ സുഹൃത്തുക്കളായിരുന്നോ? 305 00:23:08,262 --> 00:23:09,347 അവൻ എങ്ങനെയാ മരിച്ചത്? 306 00:23:10,598 --> 00:23:12,058 അത്, ഒരു സ്ഫോടനം നടന്നു… 307 00:23:14,060 --> 00:23:15,770 സ്റ്റാൻഡേഡ് ഓയിൽ ഡിപ്പോയിൽ. 308 00:23:16,813 --> 00:23:18,230 എന്തിനാ അവനെപ്പറ്റി എഴുതുന്നത്? 309 00:23:18,231 --> 00:23:21,067 മരിക്കും മുമ്പ് അയാൾ തെറ്റായ ഒരു വീടിന് തീവച്ചു. 310 00:23:21,567 --> 00:23:22,401 ആരുടെ? 311 00:23:23,152 --> 00:23:23,986 സിൽവർമെയ്നിൻ്റെ. 312 00:23:32,620 --> 00:23:35,373 - നിങ്ങളിപ്പോൾ പോകണം. - നിൽക്കൂ. 313 00:23:36,290 --> 00:23:38,959 നഗരത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ്റെ വീട് കത്തിക്കാൻ 314 00:23:38,960 --> 00:23:41,963 ആഡിസൺ സ്വയം തീരുമാനിച്ചതല്ല, ആരോ അയാൾക്ക് പണം നൽകി ചെയ്യിച്ചതാണ്. 315 00:23:42,630 --> 00:23:45,508 നിങ്ങളുടെ സുഹൃത്തായിരുന്നതിനാൽ അയാൾ മോശക്കാരനായിരുന്നില്ല എന്ന് കരുതാം. 316 00:23:46,175 --> 00:23:47,134 അവന് അസുഖമായിരുന്നു. 317 00:23:47,135 --> 00:23:50,679 ഇക്കാലത്ത് ആളുകൾക്ക് സ്വന്തംഅസുഖങ്ങൾ ഓരോ കാര്യം നേടാനായി ഉപയോഗിക്കേണ്ടി വരുന്നു. 318 00:23:50,680 --> 00:23:54,099 - ആ അസുഖം അവരെത്തന്നെ തിന്നു തീർക്കുംവരെ. - നിൽക്കൂ. അസുഖം എന്നുപറഞ്ഞാൽ എന്താ? 319 00:23:54,100 --> 00:23:55,476 അവനെ ആരാ വിളിച്ചതെന്നറിയില്ല. 320 00:23:57,270 --> 00:23:59,856 ഭാര്യയ്ക്ക് അറിയാമായിരിക്കും. 321 00:24:00,356 --> 00:24:01,983 അവരെ എവിടെ കാണാനാവും? 322 00:24:02,608 --> 00:24:03,734 ജെഫ്രി ഹോട്ടലിൽ നോക്കൂ. 323 00:24:04,318 --> 00:24:06,361 പണം കിട്ടുമ്പോൾ അവർ അവിടേക്കാ പോകാറ്. 324 00:24:06,362 --> 00:24:08,614 തിരിച്ചുവരുമ്പോൾ, പണമുണ്ടാവില്ല. 325 00:24:09,907 --> 00:24:10,908 പോയി കണ്ടുപിടിക്കൂ. 326 00:24:11,659 --> 00:24:12,493 നന്ദി. 327 00:24:13,619 --> 00:24:14,704 ഞാനവരെ പോയി കാണാം. 328 00:24:17,832 --> 00:24:19,124 ബി. റെയ്‌ലി സ്വകാര്യ അന്വേഷകൻ 329 00:24:19,125 --> 00:24:22,043 ഞാൻ പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ ഓഫീസിൽ വരാറേയില്ല. 330 00:24:22,044 --> 00:24:23,754 അവസാനമായി എന്നാണ് കണ്ടതെന്നു പോലും ഓർക്കുന്നില്ല. 331 00:24:24,338 --> 00:24:26,549 ശരി, ഒരുപക്ഷേ ഇതുകൊണ്ട് നിങ്ങളുടെ ഓർമ്മ ഉണർന്നേക്കാം. 332 00:24:27,258 --> 00:24:28,968 പ്ലീസ്, ഞാൻ സത്യമാ പറയുന്നത്. 333 00:24:31,512 --> 00:24:33,014 നിങ്ങൾക്കു വേണ്ടി ഞാനത് വിശ്വസിക്കാം. 334 00:24:34,182 --> 00:24:35,057 ഞങ്ങൾ തിരിച്ചുവരും. 335 00:24:50,656 --> 00:24:53,159 ജാനറ്റ്! അവർ നിന്നെ ഉപദ്രവിച്ചോ? 336 00:24:54,535 --> 00:24:57,538 ഇത്തവണ ഇല്ല. പക്ഷേ അവർ തിരിച്ചുവരുമെന്ന് പറഞ്ഞു. 337 00:24:58,998 --> 00:25:00,583 ബെൻ, അവരെൻ്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടി. 338 00:25:01,584 --> 00:25:03,627 എനിക്കും ഡൊണെഗലിൻ്റെ ഗതി വരുമെന്ന് പറഞ്ഞു. 339 00:25:03,628 --> 00:25:06,379 നിങ്ങൾ എവിടെയാണെന്ന് പറഞ്ഞില്ലെങ്കിൽ, 340 00:25:06,380 --> 00:25:08,716 അയാളും ഞാനും ഒരുമിച്ചാവും സ്റ്റിക്സ് നദി കടക്കുന്നതെന്ന്. 341 00:25:09,884 --> 00:25:10,718 എന്താ അതിൻ്റെ അർത്ഥം? 342 00:25:12,053 --> 00:25:13,304 ഡൊണെഗൽ മരിച്ചെന്ന്. 343 00:25:14,263 --> 00:25:15,389 സിൽവർമെയ്ൻ അയാളെ കൊന്നു. 344 00:25:16,265 --> 00:25:17,641 പക്ഷേ അത് ഞാൻ നോക്കിക്കോളാം. 345 00:25:17,642 --> 00:25:21,229 റൂബി മരിച്ചതിൽ പിന്നെ, നിങ്ങൾ ഒരു തീരുമാനം എടുക്കുമെന്ന് കാത്തിരിക്കുകയായിരുന്നു. 346 00:25:21,729 --> 00:25:24,941 നിങ്ങളുടെ ഉള്ളിലെവിടെയോ കുഴിച്ചുമൂടിയ ഒരാളിലേക്ക് തിരിച്ചുപോകാൻ. 347 00:25:25,900 --> 00:25:26,734 അഞ്ചു കൊല്ലം… 348 00:25:28,945 --> 00:25:29,946 ഇങ്ങനെയാണത് അവസാനിക്കുന്നത്. 349 00:25:31,113 --> 00:25:34,241 ജാനറ്റ്, വീട്ടിൽ പോകൂ, അൽപ്പം വിശ്രമിക്കൂ, 350 00:25:34,242 --> 00:25:36,911 നിനക്ക് സുഖം തോന്നും. സുരക്ഷിതമെന്ന് തോന്നുമ്പോൾ ഞാൻ നിന്നെ വിളിക്കാം. 351 00:25:38,079 --> 00:25:39,288 അതേ, ഞാൻ വീട്ടിൽ പോവുകയാ. 352 00:25:41,332 --> 00:25:42,708 പക്ഷേ ഞാൻ തിരിച്ചു വരില്ല. 353 00:25:43,542 --> 00:25:45,543 എനിക്ക് നിങ്ങളെപ്പറ്റി ചിന്തയുണ്ട് ബെൻ. 354 00:25:45,544 --> 00:25:46,504 ഒരുപാട്. 355 00:25:48,839 --> 00:25:50,383 പക്ഷേ നിങ്ങൾക്കായി മരിക്കാൻ മാത്രമില്ല. 356 00:25:51,467 --> 00:25:52,301 ജാനറ്റ്. 357 00:26:37,346 --> 00:26:41,350 മെയിൻ്റനൻസ് 358 00:26:44,979 --> 00:26:48,315 ഹായ്! ഞാൻ മെയിൻ്റനൻസിൽ നിന്ന് പീറ്റ് ആണ്. ലീക്ക് ഉണ്ടായതിൽ ക്ഷമിക്കണം. ശരിയാക്കാം. 359 00:26:48,316 --> 00:26:52,319 ഞാൻ… ദൈവമേ, താഴെയുള്ള യൂണിറ്റ്. വലിയ പ്രശ്നമാണ്. എല്ലായിടത്തും വെള്ളം. 360 00:26:52,320 --> 00:26:54,112 - എന്താ സംഭവം? - എന്തോ ലീക്കുണ്ടെന്നോ? 361 00:26:54,113 --> 00:26:55,822 നിങ്ങൾ ഇവിടെ വരുത്തിയ മാറ്റങ്ങൾ കൊള്ളാം. 362 00:26:55,823 --> 00:26:57,991 എങ്കിലും, ഈ മേശ ആ ജനാലയ്ക്കടുത്തേക്ക് മാറ്റിയാൽ, 363 00:26:57,992 --> 00:27:00,119 അത്താഴം കഴിക്കുമ്പോൾ അസ്തമയ സൂര്യൻ്റെ തിളക്കം കാണാം. 364 00:27:00,703 --> 00:27:02,996 - ഞാൻ നിങ്ങളോട് പറഞ്ഞതാ. - നിങ്ങൾ നേരത്തേ ഇവിടെ വന്നിരുന്നോ? 365 00:27:02,997 --> 00:27:05,290 എനിക്കീ യൂണിറ്റ് അറിയാം. 366 00:27:05,291 --> 00:27:06,417 ബാത്ത് റൂം അവിടെയല്ലേ? 367 00:27:26,145 --> 00:27:28,314 നോക്കി നിൽക്കാതെ എന്തെങ്കിലും പറയൂ. 368 00:27:29,148 --> 00:27:31,484 സർ, നിങ്ങൾ ശരിക്കും എന്താണവിടെ ശരിയാക്കുന്നത്? 369 00:27:32,568 --> 00:27:36,906 അതേ! ഞാൻ പ്രശ്നം കണ്ടെത്തി. ഒരു പൊട്ടിയ പെട്ടി കിട്ടിയിട്ടുണ്ട്. 370 00:27:37,490 --> 00:27:40,993 ഉത്തരം വച്ചിരിക്കുന്നത് ശരിയായിട്ടല്ല. 371 00:28:03,516 --> 00:28:05,601 ക്ഷമിക്കണം, എന്താണവിടെ നടക്കുന്നത്? 372 00:28:06,811 --> 00:28:09,522 സത്യം പറഞ്ഞാൽ, ഇതൊരു അസ്തിത്വ പ്രതിസന്ധിയാണ്. 373 00:28:11,190 --> 00:28:12,274 എൻ്റെ ടോയിലറ്റിനോ? 374 00:28:30,126 --> 00:28:32,002 അയാളൊരു പ്ലംബർ ആയിരുന്നെന്ന് തോന്നുന്നില്ല. 375 00:28:44,140 --> 00:28:45,558 ദ ജഫ്രി ഹോട്ടൽ വെള്ളക്കാർ മാത്രം 376 00:28:54,692 --> 00:28:55,651 ഗോവണി ഇടതുവശത്താണ്. 377 00:28:57,903 --> 00:28:59,113 സഹായിച്ചതിന് നന്ദി. 378 00:29:00,781 --> 00:29:01,781 പണം നൽകിയതിന് നന്ദി. 379 00:29:01,782 --> 00:29:02,616 ഡെലിവറീസ് 380 00:29:05,035 --> 00:29:05,870 മിസിസ് ആഡിസൺ? 381 00:29:09,790 --> 00:29:10,791 ഞാൻ ഒന്നും ഓർഡർ ചെയ്തില്ല. 382 00:29:11,375 --> 00:29:13,461 എൻ്റെ പേര് റോബി റോബർട്സൺ. ഞാനൊരു റിപ്പോർട്ടറാണ്. 383 00:29:14,545 --> 00:29:18,173 നിൽക്കൂ-- എനിക്ക്… എനിക്കൊന്ന് സംസാരിക്കണം. 384 00:29:18,174 --> 00:29:20,758 നിങ്ങൾക്ക് പോകാൻ മൂന്ന് സെക്കൻ്റ് ഉണ്ട്, അല്ലെങ്കിൽ ഞാൻ ഒച്ചവെക്കും. 385 00:29:20,759 --> 00:29:23,428 സ്വന്തം മുറിയിൽ അതിക്രമിച്ചു കടക്കാൻ നോക്കിയ കറുത്ത വർഗ്ഗക്കാരനെതിരേ 386 00:29:23,429 --> 00:29:25,097 ഒരു വെള്ളക്കാരി നിലവിളിച്ചാൽ എങ്ങനുണ്ടാവും? 387 00:29:26,974 --> 00:29:28,392 സത്യത്തിൽ, എനിക്ക് തോന്നുന്നത്, 388 00:29:29,059 --> 00:29:32,312 നഗരത്തിലെ ഏറ്റവും ക്രൂരനായ ഗുണ്ടയെ കൊല്ലാൻ നിങ്ങളുടെ ഭർത്താവിന് ആരോ നൽകിയ പണം 389 00:29:32,313 --> 00:29:35,441 ലോബ്സ്റ്ററും ഡിസൈനർ വസ്ത്രങ്ങളും വാങ്ങാൻ നിങ്ങൾ ഉപയോഗിക്കുകയാണെന്ന് 390 00:29:35,941 --> 00:29:40,237 അയാളറിയാൻ നിങ്ങൾക്കും ആഗ്രഹമുണ്ടാവില്ല എന്നാണ്. 391 00:29:40,821 --> 00:29:42,113 അപ്പോ നിലവിളിച്ചോളൂ. 392 00:29:42,114 --> 00:29:44,741 ഇല്ലെങ്കിൽ അത് ഞാൻ ചെയ്യാം. എൻ്റെ ശബ്ദത്തിന് നല്ല ഗാംഭീര്യമാണ്. 393 00:29:44,742 --> 00:29:45,868 ഒരുപാട് ദൂരത്ത് കേൾക്കും. 394 00:30:09,391 --> 00:30:10,601 അപ്പോ, അത്രയേ ഉള്ളോ? 395 00:30:11,101 --> 00:30:12,436 - എന്നുവച്ചാൽ? - കരയുന്നില്ലേ? 396 00:30:13,020 --> 00:30:14,730 നിങ്ങളുടെ ഭർത്താവ് മരിച്ചെന്നാ ഞാൻ പറഞ്ഞത്. 397 00:30:15,439 --> 00:30:17,316 ആളുകൾ വിഷമിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. 398 00:30:19,568 --> 00:30:20,653 നിങ്ങളത് നേരത്തേ അറിഞ്ഞു. 399 00:30:22,863 --> 00:30:26,283 ജെയിംസിന് ഒരുപാട് വിചിത്രസ്വഭാവങ്ങളുണ്ട്, പക്ഷേ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടില്ല. 400 00:30:26,867 --> 00:30:29,703 അവൻ വീട്ടിലെത്താതിരുന്നപ്പോൾ എനിക്കറിയാമായിരുന്നു, അവനിനി വരില്ലെന്ന്. 401 00:30:30,287 --> 00:30:32,580 - അയാൾ എപ്പോഴാണ് തീ വച്ചു തുടങ്ങിയത്? - ആറുമാസം മുമ്പ്. 402 00:30:32,581 --> 00:30:35,291 ആ കഴിവുണ്ടെന്ന് ഒരുദിവസം അവന് പെട്ടെന്ന് മനസ്സിലാവുകയായിരുന്നു. 403 00:30:35,292 --> 00:30:36,919 സിൽവർമെയ്ൻ്റെ ജോലിക്ക് അയാളെ ആരാ വിളിച്ചത്? 404 00:30:38,212 --> 00:30:41,298 ഞാൻ നിലവിളിച്ചില്ല എന്നതിൻ്റെ അർത്ഥം, ഞാൻ എല്ലാം വിട്ടുപറയും എന്നല്ല. 405 00:30:42,216 --> 00:30:43,508 എന്നെ സംബന്ധിച്ചിടത്തോളം, 406 00:30:43,509 --> 00:30:46,011 ജെയിംസ് സ്വന്തം ശവക്കുഴി തോണ്ടി, ഇപ്പോ അവൻ അതിൽ കിടക്കുന്നു. 407 00:31:03,070 --> 00:31:04,655 ഈ സ്ഥലത്ത് പ്രേതബാധയുള്ളപോലുണ്ട്. 408 00:31:05,406 --> 00:31:06,490 ഇവിടെ പ്രേതബാധയുണ്ട്. 409 00:31:09,285 --> 00:31:10,494 പ്രേതങ്ങളെപ്പറ്റി പറഞ്ഞപ്പോഴാ… 410 00:31:12,746 --> 00:31:13,956 ജിമ്മി ആഡിസൺ മരിച്ചു. 411 00:31:14,832 --> 00:31:15,666 എന്ത്? 412 00:31:16,875 --> 00:31:17,959 എപ്പോൾ? 413 00:31:17,960 --> 00:31:20,879 രണ്ടു ദിവസം മുമ്പ്. ഏതോ ഒരു റിപ്പോർട്ടർ വന്ന് അയാളെപ്പറ്റി അന്വേഷിച്ചു. 414 00:31:21,380 --> 00:31:23,340 സിൽവർമെയ്നെ കൊല്ലാൻ ആരാണയാളെ ഏൽപ്പിച്ചതെന്ന് അറിയാൻ. 415 00:31:27,303 --> 00:31:30,180 - നീ അറിഞ്ഞില്ലേ. - എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ തടഞ്ഞേനെ. 416 00:31:39,189 --> 00:31:42,109 ഫ്ലിൻ്റ്… നിൻ്റെ അവസ്ഥ വളരെ മോശമാണ്. 417 00:31:43,569 --> 00:31:44,570 അത് വീണ്ടും സംഭവിച്ചു. 418 00:31:45,821 --> 00:31:47,281 ഇത്തവണ പൂർണ്ണമായും മാറി. 419 00:31:47,906 --> 00:31:48,949 തിരിച്ച് മാറിയുമില്ല. 420 00:31:49,742 --> 00:31:50,618 പൂർണ്ണമായും. 421 00:31:52,828 --> 00:31:54,121 അത് ഡോക്ടർ പറഞ്ഞപോലെയാണ്. 422 00:31:55,289 --> 00:31:56,457 നമ്മുടെ സമയം തീരുകയാണ്. 423 00:31:58,709 --> 00:31:59,960 കൂടുതൽ വേഗത്തിൽ. 424 00:32:01,128 --> 00:32:02,504 നമ്മൾ അനുഭവിച്ചത് മുഴുവനും… 425 00:32:05,341 --> 00:32:07,176 നമ്മൾ ഇതിലും നല്ലത് അർഹിക്കുന്നു, ഞാനും നീയും. 426 00:32:08,594 --> 00:32:11,263 നമുക്കിവിടുന്ന് പോകാം. നീ എൻ്റെ കൂടെ താമസിച്ചോളൂ. 427 00:32:12,181 --> 00:32:13,932 ഇനി നമ്മൾ ഒരുമിച്ച് നിൽക്കുന്നതാണ് നല്ലത്. 428 00:32:16,310 --> 00:32:17,144 അതേ. 429 00:32:18,479 --> 00:32:21,939 ഓരോ പെട്ടിയും പരിശോധിക്കണോ? എന്താ ഞങ്ങൾ കനേഡിയൻസ് ആയകൊണ്ടാണോ? 430 00:32:21,940 --> 00:32:23,608 അതേ, കനേഡിയൻ ആയതുകൊണ്ടാണ്. 431 00:32:23,609 --> 00:32:25,818 അല്ല! ബോസിന് ആരെയും വിശ്വാസമില്ല. 432 00:32:25,819 --> 00:32:26,862 എന്നെ ഉൾപ്പെടെ. 433 00:32:27,488 --> 00:32:29,239 അതുകൊണ്ടാണദ്ദേഹം ഇപ്പോഴും ഈ നഗരം ഭരിക്കുന്നത്. 434 00:32:29,990 --> 00:32:33,242 ഷിപ്മെൻ്റ് കുഴപ്പമില്ല ബോസ്. നിങ്ങൾക്ക് വരാം. 435 00:32:33,243 --> 00:32:34,828 ശരി. ഞാൻ വരുന്നു. 436 00:33:08,654 --> 00:33:09,530 എന്താണത്? 437 00:33:16,286 --> 00:33:17,496 ഹേയ്, അതെന്താണെന്ന് നോക്ക്! 438 00:33:17,996 --> 00:33:19,289 പോ! 439 00:33:21,208 --> 00:33:22,418 അവൻ മുകളിലുണ്ട്! 440 00:33:27,965 --> 00:33:28,882 അവനെ വെടിവെക്ക്! 441 00:33:40,269 --> 00:33:41,228 ഹലോ. 442 00:34:00,873 --> 00:34:02,124 അവൻ എവിടെപ്പോയി? 443 00:34:09,923 --> 00:34:11,133 അങ്ങോട്ട്. 444 00:34:13,302 --> 00:34:14,553 ഇങ്ങുവാ. 445 00:34:16,221 --> 00:34:17,055 നന്ദി. 446 00:34:21,143 --> 00:34:22,519 നിൻ്റെ വെടിയുണ്ടകൾ തീരില്ലേ? 447 00:34:23,228 --> 00:34:24,271 ഉവ്വല്ലോ! 448 00:34:34,239 --> 00:34:36,825 നിങ്ങൾ എന്തു നോക്കി നിൽക്കുവാ. 449 00:34:38,702 --> 00:34:41,454 - നീ ആദ്യം. - അല്ല, ആദ്യം നീ. 450 00:34:41,455 --> 00:34:42,664 കാറിൽ നിന്നിറങ്ങ്! 451 00:34:52,925 --> 00:34:54,009 ഒരടി വെക്കരുത്. 452 00:34:57,846 --> 00:34:59,598 കണ്ടോ? തായ് ചി. 453 00:35:12,611 --> 00:35:13,737 കുറേക്കാലമായല്ലോ. 454 00:35:14,321 --> 00:35:16,990 ഞാനില്ലാതെ താൻ അർമ്മാദിക്കുകയായിരുന്നു, അല്ലേ? 455 00:35:17,574 --> 00:35:21,078 നിങ്ങൾ വാടകഗുണ്ടയാണെന്ന് അറിഞ്ഞില്ല. ആരാ നിങ്ങളെ ജോലിക്ക് വിളിച്ചത്? 456 00:35:21,578 --> 00:35:24,456 എന്നെ ആരും വിളിക്കില്ല. ഞാൻ ബെൻ റെയ്‌ലിക്കുവേണ്ടി വന്നതാണ്. 457 00:35:25,415 --> 00:35:26,541 ആ പോലീസുകാരൻ റെയ്‌ലിയോ? 458 00:35:26,542 --> 00:35:28,752 അതേ, അത് ശരിയാണ്. എനിക്കയാളോട് കടപ്പാടുണ്ട്. 459 00:35:29,336 --> 00:35:31,420 സോറി, ഞാൻ ചോദിക്കാൻ മറന്നു. ഒരു ഡ്രിങ്ക് എടുക്കട്ടേ? 460 00:35:31,421 --> 00:35:34,507 വേണ്ട. താനും തൻ്റെ ഗുണ്ടകളും റെയ്‌ലിയെ തൊടരുത്. 461 00:35:34,508 --> 00:35:36,425 തന്നെ കൊല്ലാൻ വന്നത് ആരാണെന്ന് അയാൾക്കറിയില്ല. 462 00:35:36,426 --> 00:35:39,929 പിന്നെ അയാളുടെ സെക്രട്ടറിയെ തല്ലിയതുകൊണ്ട് അത് മാറാനും പോകുന്നില്ല. 463 00:35:39,930 --> 00:35:43,058 അതുകൊണ്ട് ഞാനാ ഡിറ്റക്ടീവിനെ വെറുതേ വിട്ടാൽ കാര്യം തീരുമല്ലോ? 464 00:35:43,642 --> 00:35:47,144 കാരണം പണ്ട് നിങ്ങളെന്നെ വെറുതേ വിട്ടിരുന്നില്ല, അല്ലേ? 465 00:35:47,145 --> 00:35:50,439 ഞാൻ പറയുന്നത് താൻ ശ്രദ്ധിക്കുന്നില്ല സിൽവർമെയ്ൻ. 466 00:35:50,440 --> 00:35:52,692 ഇത് തനിക്കുള്ള ഒരേയൊരു മുന്നറിയിപ്പാണ്. 467 00:35:52,693 --> 00:35:58,198 താൻ റെയ്‌ലിയെയോ അയാളുടെ ആളുകളെയോ ശല്യപ്പെടുത്തിയാൽ, ഞാൻ തന്നെ കൊല്ലും. 468 00:36:49,833 --> 00:36:52,627 - റെയ്‌ലി. - ഇത് നിങ്ങളാണോ? നിങ്ങളാണോ ഇത് ചെയ്തത്? 469 00:36:52,628 --> 00:36:54,086 താൻ എന്താണീ പറയുന്നത്? 470 00:36:54,087 --> 00:36:55,797 നിങ്ങളാണോ സിൽവർമെയ്ൻ്റെ കാറ് തടഞ്ഞത്? 471 00:36:56,465 --> 00:36:57,882 നീ അത് കേട്ടോ? 472 00:36:57,883 --> 00:36:59,800 ശരി, എങ്കിൽ കുറച്ച് ചീത്തവാർത്തയുണ്ട്. 473 00:36:59,801 --> 00:37:02,011 സിൽവർമെയ്നെ പിടിക്കാൻ പോലീസ് വലവിരിച്ചിരുന്നു. 474 00:37:02,012 --> 00:37:04,472 ഒരു മദ്യക്കടത്തിനെപ്പറ്റി ആരോ അവർക്ക് സൂചന നൽകിയിരുന്നു. 475 00:37:04,473 --> 00:37:07,391 സിൽവർമെയ്ൻ്റെ മദ്യക്കടത്തിനെപ്പറ്റി ആരോ പോലീസിന് സൂചന നൽകിയിരുന്നെന്നോ? 476 00:37:07,392 --> 00:37:09,810 അതേ, അവർ അയാളുടെ ആളുകളെ പിടികൂടുകയാണ്. 477 00:37:09,811 --> 00:37:13,272 മദ്യക്കടത്തു സമയത്ത് പോലീസ് അയാളെ പിടിച്ചേനെ. പക്ഷേ അയാൾ വന്നില്ല. 478 00:37:13,273 --> 00:37:15,983 അയാൾ വരാഞ്ഞതെന്താണെന്ന് പോലീസിനറിയുമോ? 479 00:37:15,984 --> 00:37:16,943 ഇല്ല, വിഷമിക്കേണ്ട. 480 00:37:16,944 --> 00:37:21,114 ആരോ അയാളെ തടഞ്ഞുവെന്ന് പോലീസിന് വിവരം കിട്ടി, പക്ഷേ അത് നിങ്ങളാണെന്നറിയില്ല. 481 00:37:21,698 --> 00:37:24,158 പോട്ടെ. ഒരു ഫോൺ ബൂത്തിൽ കിടന്ന് മരിക്കാൻ ആഗ്രഹമില്ല. 482 00:37:24,159 --> 00:37:25,160 നമുക്ക് പോകാം! 483 00:37:51,019 --> 00:37:52,896 ഞാനിപ്പോ എന്താ ചെയ്തത്? 484 00:40:05,570 --> 00:40:07,655 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 485 00:40:07,656 --> 00:40:09,658 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ