1 00:00:10,678 --> 00:00:12,555 എനിക്കിനി കള്ളം പറയാൻ വയ്യ. 2 00:00:12,638 --> 00:00:14,390 കള്ളം പറയാൻ പറ്റും. 3 00:00:14,473 --> 00:00:16,892 എന്നെ വെറുതേ വിടാൻ വൈസിനോട് പറയണം. 4 00:00:16,976 --> 00:00:18,185 ഇതെന്ത് കോപ്പ്! 5 00:00:18,269 --> 00:00:21,522 ഇനി നീ ഇവളുടെ അടുത്തെങ്ങാനും വന്നാൽ, ഞാൻ നിന്നെ തീർത്തുകളയും! 6 00:00:22,523 --> 00:00:24,442 ഈയിടെയായി ഉറക്കം തീരെയില്ല. 7 00:00:24,525 --> 00:00:26,026 നീ എന്താണ് ചിന്തിച്ചുകൊണ്ടിരുന്നത്? 8 00:00:26,110 --> 00:00:27,778 അതുകൊണ്ട് ഞാനത് ഒരു കത്തിൽ എഴുതാൻ ശ്രമിച്ചു. 9 00:00:27,862 --> 00:00:29,113 അവനത് തുറന്നു നോക്കുമോ? 10 00:00:29,196 --> 00:00:30,531 ഷെയ്നിന് എന്നെ അറിയാം. 11 00:00:30,614 --> 00:00:33,659 ഞാനത് ഉറക്കെ വായിക്കാം, പിന്നീട് എന്തു തന്നെയായാലും, അത് ചെയ്യേണ്ടത് അവനാണ്. 12 00:00:33,743 --> 00:00:37,204 ഒളിവർ സെൻ്റ് ലെഡ്ജർ എൻ്റെ സഹോദരിയുടെ കൂടെയാ താമസം. 13 00:00:37,288 --> 00:00:38,122 മേഗനോ? 14 00:00:38,205 --> 00:00:41,375 താൻ അവനെ വിളിക്കണം. അവൾ എന്തോ വലിയ മണ്ടത്തരം കാണിച്ചു, അത് ശരിയാക്കണം. 15 00:00:41,459 --> 00:00:42,543 ഒളിവർ? അത് മേഗൻ മാർട്ടിനാണ്. 16 00:00:42,626 --> 00:00:43,586 ട്രോക്സ്ലർ സൈക്കോതെറാപ്പി 17 00:00:43,669 --> 00:00:45,463 അവൾക്കും അവളുടെ കുടുംബത്തിനും വട്ടാണ്. 18 00:00:45,713 --> 00:00:46,881 എന്നോട് ക്ഷമിക്കൂ. 19 00:00:46,964 --> 00:00:50,217 നിൻ്റെ സഹോദരൻ ഒരു തെറ്റും ചെയ്തില്ല. 20 00:00:50,718 --> 00:00:52,428 നീയതെന്നോട് പറയണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. 21 00:00:52,511 --> 00:00:54,346 ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. 22 00:00:54,430 --> 00:00:55,639 ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. 23 00:00:56,307 --> 00:01:00,227 അപ്പോ മേഗൻ മാർട്ടിൻ ഒളിവർ കെന്നഡിയുടെ കൂടെയോ അല്ലാതെയോ 24 00:01:00,311 --> 00:01:02,813 ഈ ലോകെത്തെവിടെയോ ഉണ്ടാവും എന്നാണോ നമ്മൾ കരുതുന്നത്? 25 00:01:14,909 --> 00:01:19,497 137 ദിവസം മുമ്പ് 26 00:01:26,170 --> 00:01:28,714 നീ അവരോട് ലോൺ മുൻകൂർ അടച്ചു തീർക്കുന്ന കാര്യമോ മറ്റോ… 27 00:01:28,798 --> 00:01:30,090 ലോൺ മുൻകൂർ അടയ്ക്കൽ നോട്ടീസ് 28 00:01:30,174 --> 00:01:31,592 എനിക്കത് എന്താണെന്നു പോലും അറിയില്ല. 29 00:01:31,675 --> 00:01:35,095 വീട് ലേലത്തിനു വയ്ക്കും മുമ്പ്, ഈ പ്രശ്നം പരിഹരിക്കാൻ 30 00:01:35,179 --> 00:01:37,056 ബാങ്ക് നമുക്കും സമയം തരേണ്ടതാണ്. 31 00:01:37,139 --> 00:01:38,808 കാരണം ബാങ്കുകൾക്ക് എത്ര നല്ല മനസ്സാണ്. 32 00:01:38,890 --> 00:01:41,602 നല്ല മനസ്സിൻ്റെയും മറ്റുമല്ല മമ്മീ, നിയമമാണ്. അതുകൊണ്ട്… 33 00:01:41,685 --> 00:01:43,187 ഒ.എസ്.എൽ നോട്ടിംഗ് ഹില്ലിലെ വുൾഫ് ഗ്രേയിൽ 34 00:01:43,270 --> 00:01:45,439 ആളുകളെ ഭവനരഹിതരാക്കുന്നത് അവർക്കൊരു വിനോദമാണ്. 35 00:01:45,523 --> 00:01:46,357 അത് സത്യമല്ല. 36 00:01:46,440 --> 00:01:48,067 നീ അവരെ പിന്തുണയ്ക്കുന്നത് നിർത്താമോ? 37 00:01:48,150 --> 00:01:50,902 അവൻ സാൻ ഫ്രാൻസിസ്കോ വിട്ടെന്ന് ഞാൻ കേട്ടു. കേട്ടതല്ല. അവൻ ബോസ്റ്റണിൽ ഉണ്ട്. 38 00:01:50,985 --> 00:01:52,947 അവർ നമ്മുടെ വീട് ജപ്തി ചെയ്യുവാ. നമ്മൾ എവിടെ പോകും? 39 00:02:22,393 --> 00:02:23,853 ഏറ്റവും മിടുക്കനായ കളിക്കാരൻ ഷെയ്ൻ മാർട്ടിൻ 40 00:02:26,814 --> 00:02:29,191 ഒളിവർ സെൻ്റ് ലെഡ്ജർ 41 00:02:29,275 --> 00:02:32,069 "ടിക്കറ്റ് വാങ്ങൂ, യാത്ര ചെയ്യൂ…" ഹണ്ടർ എസ്. തോംസൺ 42 00:04:10,834 --> 00:04:16,839 56 ഡെയ്സ് 43 00:04:18,007 --> 00:04:22,137 ഇന്ന് 44 00:04:23,472 --> 00:04:24,807 ലൈനസ് ആണ് ഇത് ചെയ്തത്. 45 00:04:26,684 --> 00:04:28,018 അത് അവനാണെന്ന് എനിക്കറിയാമായിരുന്നു. 46 00:04:29,311 --> 00:04:30,396 നീ അവൻ്റെ മുഖം കണ്ടോ? 47 00:04:30,479 --> 00:04:32,856 ഇല്ല. പക്ഷേ അത് അവൻ്റെ കാറായിരുന്നു. 48 00:04:32,940 --> 00:04:36,568 കഴിഞ്ഞ കൊല്ലം മൈതാനത്തെ വെടിവെപ്പിൽ ഉണ്ടായിരുന്നത്. 49 00:04:36,652 --> 00:04:38,237 അപ്പോഴാണ് ഞാനവനെ കണ്ടത്. 50 00:04:38,320 --> 00:04:43,450 അവനത് ചെയ്തില്ലെന്ന് പറഞ്ഞു, പക്ഷേ ഇത് അവനാണത് ചെയ്തെന്ന് എന്നോട് പറഞ്ഞതാണ്. 51 00:04:45,327 --> 00:04:48,414 ഇത്തവണ വെടിവച്ചവൻ, ആ പണിക്കു പറ്റിയ ആയുധമല്ല ഉപയോഗിച്ചത്. 52 00:04:51,125 --> 00:04:55,462 അവൻ ക്രോസിംഗ്സിലെ പിള്ളേർക്ക് ലഹരി വിൽക്കുകയായിരുന്നു എന്നാണോ പറയുന്നത്? 53 00:04:55,546 --> 00:04:58,632 അതേ. അവൻ വിൽക്കുന്നുണ്ട്. പക്ഷേ ഇതിന് അതുമായി ബന്ധമില്ല. 54 00:04:58,716 --> 00:05:00,592 ഇതൊന്നും കേസുമായി ബന്ധമുള്ളതല്ല കാൾ. 55 00:05:02,469 --> 00:05:06,598 അവനെന്നെ കൊല്ലും. ഞാൻ എന്തൊരു മണ്ടിയാണ്! 56 00:05:06,682 --> 00:05:09,810 ഇല്ല. അങ്ങനെ പറയരുത്. നീ മണ്ടിയല്ല. 57 00:05:10,978 --> 00:05:12,146 എം.ഇ വിളിക്കുന്നു. 58 00:05:13,689 --> 00:05:14,857 റിയർഡൺ. 59 00:05:15,816 --> 00:05:17,109 ശരി, ഞങ്ങളങ്ങെത്താം. 60 00:05:19,153 --> 00:05:21,905 പ്രാഥമിക ശവപരിശോധനാ ഫലം നാളെ രാവിലെ 8ന്. 61 00:05:24,783 --> 00:05:27,995 മിച്ച്, വന്ന് റിയർഡണെ കൊണ്ടുപോകൂ. 62 00:05:29,204 --> 00:05:31,081 അവിടെച്ചെന്ന് വീട് ശരിക്ക് പരിശോധിക്കണം. 63 00:05:31,165 --> 00:05:35,127 പിന്നെ നീ ഫ്രെഡ്ഡിയെ വിളിച്ച് രാത്രി മുഴുവൻ വീടിന് കാവൽ നിൽക്കാൻ പറയണം. 64 00:05:35,210 --> 00:05:39,381 -വേണ്ട, അതിൻ്റെ ആവശ്യമില്ല. -ഇല്ല, നോക്ക്… അത് വേണം. 65 00:05:40,966 --> 00:05:41,884 വരൂ. 66 00:05:42,885 --> 00:05:43,927 നന്ദി. 67 00:05:56,523 --> 00:06:02,529 ദിവസം 34 68 00:06:26,303 --> 00:06:27,930 അപ്പോ ഇനി ഞാൻ നിന്നെ മേഗൻ എന്നു വിളിക്കണോ? 69 00:06:29,264 --> 00:06:30,224 നിനക്കങ്ങനെ വേണോ? 70 00:06:31,558 --> 00:06:32,392 വേണ്ട. 71 00:06:32,476 --> 00:06:34,645 വേണ്ടേ? ശരി. 72 00:06:35,145 --> 00:06:36,230 അതാണ് ശരിക്കും നല്ലത്. 73 00:06:36,313 --> 00:06:38,941 ഇപ്പോ ഞാനൊരു സിയാരയാണെന്നാ എനിക്ക് തോന്നുന്നത്. 74 00:06:39,566 --> 00:06:41,443 നിനക്കറിയാമോ, എനിക്ക് നിന്നെ ഓർമ്മയുണ്ട്. 75 00:06:41,527 --> 00:06:42,778 അവ്യക്തമായി. 76 00:06:42,861 --> 00:06:44,404 ശരിയാണ്, ഞാനിതുവരെ നിൻ്റെ വീട്ടിൽ വന്നിട്ടില്ല, 77 00:06:44,488 --> 00:06:47,658 പക്ഷേ ഞാൻ നിന്നെ ഒരിക്കൽ കണ്ടതായി ഓർക്കുന്നു… കാറിലിരുന്ന്. 78 00:06:47,741 --> 00:06:51,453 നീ ചെമ്മണ്ണിട്ട മുറ്റത്ത് നിൻ്റെ സ്കൂട്ടർ ഓടിക്കാൻ നോക്കുകയായിരുന്നു. 79 00:06:51,995 --> 00:06:54,832 നിൻ്റെ മാതാപിതാക്കൾ മുറ്റത്ത് ഒരു വലിയ കുഴി കുഴിച്ച് 80 00:06:54,915 --> 00:06:56,667 അതിലൊരു കുളം ഉണ്ടാക്കിയാരുന്നോ? 81 00:06:56,750 --> 00:06:58,836 ഉവ്വ്. നീ അതോർത്ത് വച്ചിരിക്കുന്നത് അതിശയമായിരിക്കുന്നു. 82 00:06:58,919 --> 00:07:01,588 നിൻ്റെ ചേച്ചി ഞങ്ങൾക്ക് കഞ്ചാവ് വിൽക്കുമായിരുന്നു. ഷൈല. 83 00:07:02,047 --> 00:07:04,007 അവളത് എൻ്റെ ഡാഡിയുടെ അടുത്തു നിന്ന് മോഷ്ടിച്ചതാവും. 84 00:07:05,551 --> 00:07:08,053 അവളിപ്പോഴും വീട്ടിലാ താമസിക്കുന്നത്, പക്ഷേ എൻ്റെ ഡാഡി പോയി. 85 00:07:09,388 --> 00:07:10,514 നീ പുള്ളിയോട് സംസാരിക്കാറുണ്ടോ? 86 00:07:11,598 --> 00:07:16,728 ക്രിസ്തുമസ്, ജന്മദിനം, അങ്ങനൊക്കെ. പുള്ളി ഓർക്കുവാണെങ്കിൽ. 87 00:07:19,314 --> 00:07:20,983 നിൻ്റെ ഡാഡി പോയതിൽ എനിക്ക് വിഷമമുണ്ട്. 88 00:07:21,775 --> 00:07:24,653 അദ്ദേഹം പോയതല്ല. പുള്ളി ഒരിക്കലും ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു. 89 00:07:27,531 --> 00:07:28,365 ഒളിവർ! 90 00:07:29,950 --> 00:07:31,076 ഒളിവർ, ഇത് ഞാനാണ്! 91 00:07:34,079 --> 00:07:34,997 ഒളിവർ! 92 00:07:39,835 --> 00:07:40,961 ഒളിവർ! 93 00:07:43,797 --> 00:07:47,509 ദൈവമേ, നന്ദി. ഞാനാകെ പേടിച്ചുപോയി. നിൻ്റെ ഫോൺ നേരെ വോയിസ് മെയിലിലേക്കാണ് പോകുന്നത്. 94 00:07:47,593 --> 00:07:48,760 അതേ. ഞാനത് ഓഫ് ചെയ്തു. 95 00:07:49,553 --> 00:07:50,470 നീ ഫോൺ ഓഫ് ചെയ്തോ? 96 00:07:52,639 --> 00:07:54,474 എന്താണിവിടെ നടക്കുന്നത്? 97 00:07:55,100 --> 00:07:56,435 ഇവളെന്താ ഇവിടെ ഒളിവർ? 98 00:07:58,187 --> 00:08:00,272 ഇവൾ എൻ്റെ കാമുകിയാണ് ഡാൻ. ഇവിടെയാണ് താമസിക്കുന്നത്. 99 00:08:03,400 --> 00:08:04,234 ശരി. 100 00:08:05,944 --> 00:08:07,446 എന്നോട് അകത്തുവരാൻ പറയുന്നില്ലേ? 101 00:08:15,787 --> 00:08:16,788 ഹേയ്… 102 00:08:18,165 --> 00:08:19,124 ഇവിടം കൊള്ളാമല്ലോ. 103 00:08:19,666 --> 00:08:22,294 ഒളിവർ സെൻ്റ് ലെഡ്ജർക്ക് ഏറ്റവും മികച്ചത് മാത്രം. 104 00:08:25,088 --> 00:08:26,381 നീയാണോ മേഗൻ? 105 00:08:27,382 --> 00:08:31,178 മേഗൻ മാർട്ടിൻ, ഞാൻ ഡാൻ ട്രോക്സ്ലർ. നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു. 106 00:08:31,261 --> 00:08:34,431 ഇല്ല, താനാരാണെന്ന് എനിക്കറിയാം. എൻ്റെ ചേച്ചി തന്നെപ്പറ്റി പറഞ്ഞിരുന്നു. 107 00:08:34,514 --> 00:08:35,765 അതുശരി. 108 00:08:36,767 --> 00:08:38,184 നീയും അവളെപ്പോലെയാണെങ്കിൽ, 109 00:08:38,268 --> 00:08:40,895 ഒളിവർ വല്ലാത്തൊരു കുടുക്കിലാണ് പെട്ടിരിക്കുന്നതെന്ന് പറയേണ്ടിവരും. 110 00:08:40,979 --> 00:08:44,191 ഡാൻ, അവളെ ഇതിലേക്ക് വലിച്ചിടേണ്ട. 111 00:08:45,234 --> 00:08:46,401 ഞാൻ… 112 00:08:48,111 --> 00:08:50,697 എന്താണ് നടക്കുന്നതെന്ന് ഞാൻ നിങ്ങളോട് ആദ്യമേ പറയണമായിരുന്നു. 113 00:08:50,781 --> 00:08:52,699 എന്തു നടന്നെന്ന്? 114 00:08:53,742 --> 00:08:57,162 ഞാൻ മനസ്സിലാക്കിയത്, ഈ സ്ത്രീ ഒരു വ്യാജ പേരിൽ നിൻ്റടുത്ത് വന്നിരിക്കുന്നു, 115 00:08:57,246 --> 00:08:59,623 -കെജിബിയിൽ ജോലി ചെയ്യുന്നവരെപ്പോലെ… -അത് നാടകീയമായിപ്പോയി. 116 00:08:59,706 --> 00:09:01,416 …എന്നിട്ട് ഇതാണോ നിൻ്റെ പ്രതികരണം? 117 00:09:01,500 --> 00:09:04,461 നീ നിൻ്റെ ഫോണും ഓഫ് ചെയ്ത് അവൾക്ക് പ്രാതൽ ഉണ്ടാക്കിക്കൊടുക്കുന്നോ? 118 00:09:06,088 --> 00:09:07,881 ശരിക്കും അവളാണ് പ്രാതൽ ഉണ്ടാക്കിയത്. 119 00:09:08,799 --> 00:09:12,678 നിരന്തരമായ ഭീഷണിയെത്തുടർന്ന് നീ നരഗാൻസെറ്റിൽ നിന്ന് പോകുന്നതിനെപ്പറ്റി 120 00:09:12,761 --> 00:09:14,471 ഞാനും നിൻ്റെ ഡാഡിയും ആദ്യമായി സംസാരിച്ചപ്പോൾ, 121 00:09:14,554 --> 00:09:17,891 വ്യാജപ്പേരിൽ ജീവിക്കുന്നതിൻ്റെ അപകടത്തെപ്പറ്റി ഞാൻ പറഞ്ഞിരുന്നു. 122 00:09:19,184 --> 00:09:24,523 ആ ഒരൊറ്റ വലിയ തെറ്റ്, നിൻ്റെ മുഴുവൻ വ്യക്തിത്വത്തെയും ഇല്ലാതാക്കി. 123 00:09:25,148 --> 00:09:26,775 എൻ്റെ ചില ഭയങ്ങൾ സത്യമായി. 124 00:09:26,858 --> 00:09:31,238 നിനക്കെങ്ങനെ ഒരു ജോലി കിട്ടും? എങ്ങനെ ഒരു കുടുംബമുണ്ടാകും? 125 00:09:33,407 --> 00:09:34,658 സാധാരണ ജീവിതം നയിക്കും? 126 00:09:37,411 --> 00:09:39,788 പക്ഷേ, ഇതുപോലൊന്ന് ഞാൻ ചിന്തിച്ചില്ല. 127 00:09:40,956 --> 00:09:45,085 ഭാഗികമായി ഇത് എൻ്റെയും കൂടി തെറ്റാണ്. 128 00:09:45,168 --> 00:09:46,962 "ഭാഗികമായി" നിങ്ങളുടെ തെറ്റോ? 129 00:09:47,045 --> 00:09:50,799 ഞാനെൻ്റെ രോഗിയുമായി ഒന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? 130 00:09:50,882 --> 00:09:54,136 ഹേയ്, എന്നോട് എന്തു പറയണമെങ്കിലും ഇവളുടെ മുന്നിൽ നിന്ന് പറയാം. 131 00:09:54,219 --> 00:09:56,722 ഇല്ല, കുഴപ്പമില്ല. എനിക്കിതൊന്നും കേൾക്കണമെന്നില്ല. 132 00:10:05,981 --> 00:10:06,815 നമുക്കൊന്ന് ഇരിക്കാം. 133 00:10:11,111 --> 00:10:11,945 വേണ്ട. 134 00:10:15,574 --> 00:10:17,409 നമുക്കിത് അവസാനിപ്പിക്കാം. 135 00:10:17,492 --> 00:10:19,870 ഞാനിനി നിങ്ങളുടെ രോഗിയല്ല. 136 00:10:21,413 --> 00:10:23,707 വർഷങ്ങളായി നിങ്ങളെന്നെ വിശ്വസിപ്പിച്ചത്, 137 00:10:23,790 --> 00:10:26,543 നിങ്ങൾക്കു മാത്രമേ എന്നെ മനസ്സിലായിട്ടുള്ളൂ എന്നാണ്. 138 00:10:26,626 --> 00:10:28,462 നിങ്ങളെന്നെ ഒറ്റപ്പെടുത്തി, ഭയപ്പെടുത്തി. 139 00:10:30,881 --> 00:10:31,798 സിയാര… 140 00:10:33,216 --> 00:10:34,509 അവൾക്കെന്നെ ശരിക്കറിയാം. 141 00:10:35,052 --> 00:10:37,054 എല്ലാം. എന്നെപ്പറ്റിയുള്ളത് എല്ലാം. 142 00:10:38,889 --> 00:10:39,973 അവളിപ്പോഴും ഇവിടെയുണ്ട്. 143 00:10:40,057 --> 00:10:43,935 ശരിയാ, അവളുടെ പേര് സിയാര എന്നല്ല. അവൾ നിൻ്റെ കാശടിച്ചു മാറ്റാൻ വന്നതാണ്. 144 00:10:44,019 --> 00:10:47,189 അല്ല. ഡാൻ. അവൾ അതിനു വന്നതല്ല. 145 00:10:47,731 --> 00:10:49,107 നീ കാര്യമായി പറയുകയാണോ? 146 00:10:49,191 --> 00:10:50,942 നിങ്ങൾ എൻ്റെ കാശിനു വേണ്ടി വന്നതല്ലേ? 147 00:10:53,862 --> 00:10:54,988 അല്ലേ? 148 00:10:55,072 --> 00:11:00,494 ഒന്നുമില്ലെങ്കിലും അവളെൻ്റെ മാനസിക പ്രശ്നങ്ങൾക്ക് വിലപറയുന്നില്ല. 149 00:11:01,995 --> 00:11:07,501 ദൈവമേ, എനിക്കിപ്പൊഴാ സമാധാനമായത്, നമ്മൾ… 150 00:11:08,627 --> 00:11:10,295 അവസാനം ഇത് തീർന്നു കിട്ടിയല്ലോ. 151 00:11:10,379 --> 00:11:12,923 നമ്മൾ തമ്മിൽ ഇനി ഒന്നുമില്ല, എനിക്ക് എല്ലാം മതിയായി. 152 00:11:13,006 --> 00:11:15,133 എങ്കിൽ ഞാനൊരു മുന്നറിയിപ്പു തരാം, 153 00:11:15,217 --> 00:11:17,636 എനിക്ക് പോലീസിനോട് സത്യം പറയേണ്ടി വരും. 154 00:11:23,058 --> 00:11:24,309 നീ ഇത് ഓർക്കുന്നോ? 155 00:11:25,102 --> 00:11:27,896 പോളിനെ കൊന്നെന്ന് ഏറ്റുപറഞ്ഞുകൊണ്ട് നീ നിൻ്റെ കാമുകിയുടെ സഹോദരന് 156 00:11:27,979 --> 00:11:29,773 എഴുതിയ എഴുത്താണിത്. 157 00:11:29,856 --> 00:11:31,400 നിങ്ങളിത് സൂക്ഷിച്ചു വച്ചിരുന്നോ? 158 00:11:32,609 --> 00:11:34,861 താനിത് അവന് കൊടുത്തില്ലേ? ഇത് കയ്യിൽ വച്ചിരുന്നു! 159 00:11:34,945 --> 00:11:36,696 ഞാൻ നിന്നെ സംരക്ഷിക്കുവാൻ നോക്കിയതാ, ഞാനത് ചെയ്തു. 160 00:11:36,780 --> 00:11:38,740 താൻ സ്വയം സംരക്ഷിക്കാൻ നോക്കിയതാണ്! 161 00:11:38,824 --> 00:11:40,992 താനെന്നെ… വർഷങ്ങളായി തെറ്റിദ്ധരിപ്പിച്ചു. 162 00:11:41,076 --> 00:11:43,412 താനിത് എന്നോട് ചെയ്തു, പിന്നെയിത് ഷെയ്നിനോട് ചെയ്തു, 163 00:11:43,495 --> 00:11:45,247 അവൻ്റെ കുടുംബത്തോട് മുഴുവൻ ചെയ്തു. 164 00:11:45,330 --> 00:11:49,835 ഞങ്ങളെല്ലാവരും തൻ്റെ കള്ളത്തിൽ ജീവിക്കുക ആയിരുന്നു. തനിക്ക് പാകമായ യാഥാർത്ഥ്യത്തിൽ. 165 00:11:49,918 --> 00:11:51,670 എൻ്റെ ഉദ്ദേശം നിഷ്കളങ്കമായിരുന്നു, 166 00:11:51,753 --> 00:11:56,341 എൻ്റെ ഉത്തരവാദിത്തം നിന്നോടും നിൻ്റെ പിതാവിനോടും ആയിരുന്നു. മറ്റാരോടൂമല്ല. 167 00:11:56,425 --> 00:12:00,220 ഇനി നീ അറിയണം, ഒരു തെറാപ്പിസ്റ്റിൻ്റെ സഹായമില്ലാതെ 168 00:12:00,303 --> 00:12:03,890 നീ നിനക്കും മറ്റുള്ളവർക്കും ഒരു ഭീഷണിയാണെന്ന് വിശ്വസിക്കാൻ കാരണമുണ്ട്. 169 00:12:03,974 --> 00:12:05,600 എൻ്റടുത്ത് ഒരുപാട് തെളിവുകളുണ്ട്. 170 00:12:05,684 --> 00:12:11,022 ഇതു മാത്രമല്ല, വർഷങ്ങളായുള്ള ആശയവിനിമയം റെക്കോഡ് ചെയ്തത്. 171 00:12:12,232 --> 00:12:13,066 ഇതാ. 172 00:12:15,277 --> 00:12:16,194 കേൾക്ക്. 173 00:12:16,278 --> 00:12:21,199 "നിന്നെ കുറ്റക്കാരനാക്കിയ ഈ കള്ളത്തിൽ ജീവിക്കുന്നതിന് ഒരു കാരണവും പറയാനില്ല." 174 00:12:21,283 --> 00:12:24,453 താനെന്തിനാ ഡാൻ, ഇത് ചെയ്യുന്നത്? ഞാൻ ജയിലിൽ പോകണമെന്നാണോ? 175 00:12:24,536 --> 00:12:27,873 "നിയന്ത്രിക്കാനാവാത്ത ദേഷ്യം കൊണ്ട് മാത്രം ഞാൻ ചെയ്ത ഈ കുറ്റത്തിൻ്റെ 176 00:12:27,956 --> 00:12:30,959 പൂർണ്ണ ഉത്തരവാദിത്തം എനിക്ക് ഏറ്റെടുക്കണം." 177 00:12:32,627 --> 00:12:35,338 അതെടുത്തോ. എൻ്റെ കയ്യിൽ പകർപ്പുണ്ട്. 178 00:12:38,300 --> 00:12:39,801 ഇതിങ്ങനെ ആയതിൽ ഞാൻ ഖേദിക്കുന്നു. 179 00:12:41,636 --> 00:12:45,140 ഇല്ല, നിങ്ങൾക്ക് ഖേദമില്ല, കാരണം, അല്ലെങ്കിൽ നിങ്ങളിത്ര തയ്യാറായി വരില്ല. 180 00:12:47,434 --> 00:12:48,393 സത്യം. 181 00:12:49,936 --> 00:12:51,646 സത്യമാണ്. 182 00:12:53,648 --> 00:12:57,235 അങ്ങനെ ആലോചിക്കുമ്പോൾ, ഇത് പരിഹരിക്കാൻ മറ്റൊരു വഴിയുണ്ട്. 183 00:12:57,903 --> 00:12:59,404 ഞാൻ ഒന്ന് ചോദിക്കട്ടെ. 184 00:13:00,447 --> 00:13:03,283 ഞാൻ നിനക്കു തന്ന, നീ ഇപ്പോഴും നിരന്തരമായി നിൻ്റെ ജീവിതം കൊണ്ടുനടക്കാൻ 185 00:13:03,366 --> 00:13:06,411 ഉപയോഗിക്കുന്ന സഹായങ്ങളുടെ മൂല്യം എത്രയാണ്? 186 00:13:08,038 --> 00:13:09,831 എനിക്കറിയില്ല. പറയൂ ഡാൻ. 187 00:13:11,875 --> 00:13:13,502 അഞ്ച് മില്യൺ ഡോളർ? 188 00:13:15,170 --> 00:13:16,713 പത്ത് മില്യൺ ഡോളർ? 189 00:13:16,796 --> 00:13:18,715 സ്വാഭാവികമായി ശ്വാസമെടുക്കുന്നത് എങ്ങനെയെന്ന് 190 00:13:18,798 --> 00:13:21,843 ഞാനന്ന് പഠിപ്പിച്ചില്ലായിരുന്നെങ്കിൽ, നീ ഇപ്പോഴും ശ്വാസം മുട്ടി ഇരുന്നേനേ. 191 00:13:21,927 --> 00:13:23,595 അതുമാത്രമല്ല, ഇതുകൂടിയുണ്ട്, 192 00:13:23,678 --> 00:13:27,557 ഇത്രയും കൊല്ലം നീ എനിക്കൊരു ഭാരമായിരുന്നതിനുള്ള മൂല്യം എത്രയാണ്? 193 00:13:27,641 --> 00:13:32,312 അല്ലെങ്കിൽ, എൻ്റെ മൗനം മൂലം നിനക്ക് കിട്ടിയ സ്വതന്ത്ര ജീവിതത്തിൻ്റെ മൂല്യം? 194 00:13:39,069 --> 00:13:40,529 നമുക്കിയാളെ വിശ്വസിക്കാനാവില്ല. 195 00:14:14,396 --> 00:14:15,230 ഇന്ന് 196 00:14:15,313 --> 00:14:17,315 കനത്ത ഒരടിയുടെ ആഘാതമാണ് മരണകാരണം. 197 00:14:17,399 --> 00:14:20,026 തലയ്ക്ക് കിട്ടിയ അടി മൂലം, തലയോട്ടിയിൽ പിളർപ്പുണ്ടായി, 198 00:14:20,110 --> 00:14:21,653 രക്തസ്രാവത്തിനു കാരണമായി. 199 00:14:21,736 --> 00:14:24,364 ജഡം രാസപരമായി അഴുകിയതിൽ താപത്തിൻ്റെ സഹായമുണ്ടായിരുന്നു, 200 00:14:24,447 --> 00:14:26,658 പക്ഷേ ഇത്രയും സമയം കഴിഞ്ഞതുകൊണ്ടാണ് അത് ഈ നിലയിൽ എത്തിയത്. 201 00:14:27,576 --> 00:14:29,202 ഇതെപ്പോഴാണ് സംഭവിച്ചത്? 202 00:14:29,869 --> 00:14:31,204 രണ്ടാഴ്ചയായോ? 203 00:14:31,288 --> 00:14:33,540 ഇത്രയും അഴുകിയ നിലയ്ക്ക് അത്തരം ഊഹങ്ങൾ അസാദ്ധ്യമാണ്. 204 00:14:34,290 --> 00:14:36,668 പക്ഷേ ഒരു നല്ല വാർത്തയുണ്ട്. 205 00:14:37,836 --> 00:14:39,504 ഡി.എൻ.എ ഡാറ്റബേസിൽ ഉണ്ടായിരുന്നു. 206 00:14:42,716 --> 00:14:46,595 ഡാനിയേൽ ട്രോക്സ്ലർ. നരഗാൻസെറ്റിൽ നിന്നുള്ള ഒരു മാനസികരോഗ വിദഗ്ദ്ധൻ. 207 00:14:46,678 --> 00:14:48,221 ആയിരുന്നു. 208 00:14:48,305 --> 00:14:50,015 ഫെഡ്സിൻ്റെ നിരീക്ഷണത്തിലായിരുന്നു. 209 00:14:50,098 --> 00:14:52,809 രണ്ടുകൊല്ലം മുമ്പ് ഒരു നഴ്സിനെക്കൊണ്ട് മറ്റൊരു സംസ്ഥാനത്തു നിന്ന് 210 00:14:52,892 --> 00:14:55,979 പ്രൊപ്പോഫോൾ മോഷ്ടിക്കാൻ അയച്ചതിന് ലൈസൻസ് നഷ്ടമായി. 211 00:14:56,980 --> 00:14:58,898 അപ്പോ അയാൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. 212 00:14:58,982 --> 00:15:01,443 അതായത് അവന് പേരിനു പോലും ഒരു ലൈസൻസ് ഇല്ലായിരുന്നു. 213 00:15:01,526 --> 00:15:03,361 ഇവന് പി.എച്ച്.ഡിയുമില്ല, ഇവനൊരു തട്ടിപ്പുകാരനാണ്. 214 00:15:03,445 --> 00:15:05,447 ശരി. അയാളുടെ കാർ നഗരത്തിലുണ്ട്. 215 00:15:05,530 --> 00:15:09,200 കഴിഞ്ഞ മാസം 18 മുതൽ പിടിച്ചെടുത്ത വാഹനങ്ങളുടെ കൂട്ടത്തിലുണ്ട്. 216 00:15:09,284 --> 00:15:10,535 നീ അങ്ങോട്ട് പോകുന്നോ? 217 00:15:11,036 --> 00:15:12,704 ഞാൻ ക്രോസിംഗ്സിലേക്ക് പോയി, 218 00:15:12,787 --> 00:15:14,623 18 മുതലുള്ള സിസിടിവി ഒന്ന് നോക്കാമെന്ന് കരുതുന്നു. 219 00:15:14,706 --> 00:15:18,251 സി.എസ്.ആറിനെക്കൊണ്ട് നിലത്തൊക്കെ കുറച്ച് ലൂമിനോൾ അടിപ്പിക്കുകയും ചെയ്യാം. 220 00:15:18,335 --> 00:15:21,171 ശരി. ഞാൻ ഷെയ്നിൻ്റെ സഹോദരി മേഗനെപ്പറ്റി എന്ത് കിട്ടും എന്ന് നോക്കട്ടെ. 221 00:15:21,254 --> 00:15:24,174 നമ്മളിവിടെ സെൻ്റ് ലെഡ്ജറെപ്പറ്റിയാ പറയുന്നത്. ആ പിള്ളേര് നാടുവിട്ടിട്ടുണ്ട്. 222 00:15:24,257 --> 00:15:25,258 ഒരു മിനിറ്റ്. 223 00:15:26,509 --> 00:15:28,678 ഞാൻ വിവരം അറിഞ്ഞിരുന്നു, നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. 224 00:15:29,846 --> 00:15:31,181 നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം. 225 00:15:37,228 --> 00:15:38,647 നീ എന്താ അവരോട് പറയാൻ പോകുന്നത്? 226 00:15:41,983 --> 00:15:43,860 അറിയില്ല. സത്യം? 227 00:15:46,696 --> 00:15:48,907 അത് നിനക്ക് ഇപ്പോൾ സഹായകമാകുമോ എന്നെനിക്ക് അറിയില്ല. 228 00:15:48,990 --> 00:15:52,035 പക്ഷേ, എനിക്ക് പറയണം. സഹായകമായില്ലെങ്കിലും. 229 00:15:57,040 --> 00:15:58,917 എനിക്കൊരു സഹായം ചെയ്യാമോ? 230 00:16:02,003 --> 00:16:03,963 നീ എന്തിനാ അങ്ങനെ ചെയ്തത്? 231 00:16:05,882 --> 00:16:07,592 ഞാനത് മനസ്സിലാക്കാൻ നീ സഹായിക്കണം. 232 00:16:08,259 --> 00:16:09,135 അല്ല, നിനക്ക് സഹായം വേണ്ട. 233 00:16:09,803 --> 00:16:12,806 നിനക്ക് മനസ്സിലാകും. മറ്റാരെക്കാളും നിനക്ക് മനസ്സിലാകും. 234 00:16:20,355 --> 00:16:21,439 നിനക്ക് നിന്നെ മടുത്തു തുടങ്ങി. 235 00:16:25,610 --> 00:16:26,695 അത് പോരേ? 236 00:16:30,824 --> 00:16:31,658 മതി. 237 00:16:37,664 --> 00:16:38,498 മതി. 238 00:16:47,382 --> 00:16:48,717 ഹേയ്, ഞാൻ… 239 00:16:50,009 --> 00:16:51,594 എനിക്ക് നിൻ്റെ സഹായം വേണം. 240 00:16:56,307 --> 00:16:58,727 ഇത് നിൻ്റെ ആ പന്നത്തെണ്ടി കാമുകൻ്റെ കഴുത്തിൽ നിന്ന് പറിച്ചതാ. 241 00:16:58,810 --> 00:16:59,811 അവനെ അങ്ങനെ വിളിക്കരുത്. 242 00:16:59,894 --> 00:17:02,480 അതെനിക്ക് കാണണ്ടാ. ആ നശിച്ച സാധനം കളയ്. 243 00:17:03,732 --> 00:17:05,483 എനിക്കിത് പിന്നീട് ആവശ്യം വരും. 244 00:17:05,567 --> 00:17:06,568 എന്തിന്? 245 00:17:10,571 --> 00:17:14,367 ദിവസം 34 246 00:17:14,659 --> 00:17:15,910 ഇനി നമ്മൾ എന്ത് ചെയ്യും? 247 00:17:17,369 --> 00:17:18,371 ഞാൻ ആലോചിക്കുകയാണ്. 248 00:17:22,459 --> 00:17:24,544 എനിക്കൊരു ഫോൺകോൾ ചെയ്യണം. ഒരാളുണ്ട്. 249 00:17:28,464 --> 00:17:31,926 എനിക്കും ഒരാളുണ്ട്. പക്ഷേ അതൊരു പെണ്ണാണ്. 250 00:17:37,515 --> 00:17:39,309 നാശം, എൻ്റെ അനിയത്തി വിളിക്കുന്നു. പോ. 251 00:17:39,392 --> 00:17:41,519 -അവൾ പോകാൻ പറ. വാ… -ഇല്ല. എനിക്ക് ഇതെടുക്കണം. 252 00:17:41,603 --> 00:17:43,188 എന്തോന്നാടോ ഇത്. കോപ്പ്. 253 00:17:45,482 --> 00:17:47,442 ഒന്ന് നിൽക്ക് മെഗ്. 254 00:17:50,361 --> 00:17:52,489 ശരി. എന്താ കാര്യം? 255 00:17:55,909 --> 00:17:58,286 ഹേയ്, നാശം. പതുക്കെപ്പറ. നീ എന്താ… 256 00:18:03,333 --> 00:18:05,001 ശരി മെഗ്. നീ ഞാൻ പറയുന്നത് കേൾക്ക്. 257 00:18:05,084 --> 00:18:06,252 ഹേയ്… 258 00:18:06,336 --> 00:18:08,463 ഞാൻ നിന്നെ സഹായിക്കണോ അതോ വേണ്ടേ? 259 00:18:10,131 --> 00:18:11,049 ശരി. 260 00:18:12,759 --> 00:18:15,386 നീ ഓർക്കുന്നോ അഞ്ച് കൊല്ലം മുമ്പ് 261 00:18:15,470 --> 00:18:18,723 കോസ്കോ ബേയിൽ വച്ച് ആൻഡ്രൂ ഡെലാനി ആ കൊഞ്ച് വല മോഷ്ടിച്ചത് ഓർമ്മയുണ്ടോ? 262 00:18:19,891 --> 00:18:22,310 അവൻ്റെ ശവവും ഒരു ബാത്ത് ടബ്ബിലാ കണ്ടത്. 263 00:18:23,269 --> 00:18:27,899 അതാര് ചെയ്തതായാലും, അവർ അവനെ ഓവൻ ക്ലീനറോ അതോ ഡ്രെയിൻ ക്ലീനറോ 264 00:18:27,982 --> 00:18:30,944 അതോ ബ്ലീച്ചോ മറ്റോ ഉപയോഗിച്ച് എല്ലുവരെ ഉരുക്കിക്കളഞ്ഞു. 265 00:18:31,027 --> 00:18:32,487 ചിലപ്പോ ഇതെല്ലാം കൂടി ഒന്നിച്ചാകാനും മതി, 266 00:18:32,570 --> 00:18:33,655 പക്ഷേ ആർക്കും അറിയില്ല, 267 00:18:33,738 --> 00:18:37,408 കാരണം അവർ അതൊന്നും ഒരു കടയിൽ നിന്നും വാങ്ങിച്ചില്ല. 268 00:18:38,451 --> 00:18:41,746 പിന്നെ അവർ ഹീറ്റർ ഓൺ ചെയ്തു, കാര്യങ്ങൾ വേഗത്തിലാകാൻ. 269 00:18:43,081 --> 00:18:45,333 ഒരാഴ്ചകൊണ്ട്, അവൻ, തീർന്നു. 270 00:18:47,168 --> 00:18:49,629 പോലീസിന് ശവം തിരിച്ചറിയാൻ തന്നെ കാലങ്ങളെടുത്തു, 271 00:18:49,712 --> 00:18:52,090 കാരണം അവർ കുറേ സാധനങ്ങളും അവിടെ വച്ചിരുന്നു. 272 00:18:52,173 --> 00:18:55,426 തുണികളും മറ്റും, പക്ഷേ അതൊന്നും അവൻ്റേതല്ലായിരുന്നെന്ന് മാത്രം. 273 00:18:57,178 --> 00:18:59,389 ആളെ തിരിച്ചറിഞ്ഞപ്പോഴേക്കും 274 00:18:59,472 --> 00:19:01,140 ആർക്കും അതിൽ ഒരു താത്പര്യവും ഇല്ലാരുന്നു. 275 00:19:02,517 --> 00:19:05,353 കാരണം അവൻ അത് പൂർണ്ണമായും അർഹിച്ചിരുന്നു. 276 00:19:07,021 --> 00:19:08,815 കൊലയാളിയെ എപ്പൊഴെങ്കിലും പിടിച്ചോ? 277 00:19:09,399 --> 00:19:11,776 അവൻ രക്ഷപ്പെട്ടു. അവൻ എവിടെയാണെന്ന് ആർക്കും അറിയില്ല. 278 00:19:17,365 --> 00:19:18,867 എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. 279 00:19:18,950 --> 00:19:20,827 നോക്ക് മെഗ്, നീ ഇനി ആ ഫോൺ ഉപയോഗിക്കരുത്. 280 00:19:20,910 --> 00:19:24,372 ഒരു ബർണർ ഉപയോഗിക്കണം. വീട്ടിലേക്കും വരാൻ പാടില്ല. 281 00:19:24,455 --> 00:19:25,582 അതേ, അറിയാം. 282 00:19:28,668 --> 00:19:30,128 എന്നെ വിളിക്കണം, ഓക്കേ? 283 00:19:30,211 --> 00:19:31,212 വിളിക്കാം. 284 00:19:58,907 --> 00:20:01,492 ഇക്കാര്യത്തിൽ നീയാണ് എന്നെക്കാൾ മെച്ചമെന്ന് എനിക്ക് തോന്നുന്നു. 285 00:20:01,576 --> 00:20:04,454 പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിലോ? അതേ, ഞാനൊരു വിദഗ്ദ്ധൻ തന്നെയാണ്. 286 00:20:05,413 --> 00:20:08,124 നീ ആ സേഫിൽ ഉള്ളത് എല്ലാം എടുത്തിട്ട് വരാമോ, പ്ലീസ്? 287 00:20:08,666 --> 00:20:11,127 കോഡ് 13-73-24 ആണ്. 288 00:20:12,295 --> 00:20:14,213 -മനസ്സിലായോ? ഓക്കേ. -ശരി. 289 00:20:18,551 --> 00:20:19,677 ഹേയ് സൈക്സ്. 290 00:20:20,511 --> 00:20:22,430 എനിക്കൊരു സഹായം വേണം. 291 00:20:24,015 --> 00:20:26,851 ആരോടെങ്കിലും ഇന്ന് മാർഷ്ഫീൽഡിൽ വരാൻ പറയാമോ? 292 00:20:28,102 --> 00:20:29,687 ശരി. 293 00:20:31,314 --> 00:20:34,525 അതേ. പ്രത്യേകിച്ചൊന്നുമില്ല, പക്ഷേ ഞാനൊരു സുഹൃത്തിനെ കൊണ്ടുവരുന്നുണ്ട്. 294 00:20:36,903 --> 00:20:38,947 ഞങ്ങൾക്ക് കുറച്ചു നാളത്തേക്ക് ഒന്ന് മാറി നിൽക്കണം. 295 00:20:39,030 --> 00:20:40,198 എത്ര നാളേക്കാണെന്ന് അറിയില്ല. 296 00:20:40,823 --> 00:20:41,658 ശരി. 297 00:20:42,283 --> 00:20:43,368 ശരി. 298 00:20:44,285 --> 00:20:45,328 നന്ദി. 299 00:20:46,329 --> 00:20:47,664 ശരി, ഞങ്ങൾ എത്തിയേക്കാം. 300 00:20:49,123 --> 00:20:50,583 വൈകിട്ട് അഞ്ചിന്, മനസ്സിലായി. 301 00:20:53,795 --> 00:20:56,756 ഇത് ചെയ്യാനുള്ള ഏറ്റവും നല്ല വഴി പഴയ രീതികൾ ഒഴിവാക്കുക എന്നതാണ്. 302 00:20:56,839 --> 00:20:59,342 ഒഴിവാക്കാനാകാത്തത് മാത്രം എടുക്കുക, ബാക്കി നമുക്ക് വാങ്ങിക്കാം. 303 00:20:59,425 --> 00:21:03,596 പക്ഷേ നീ പോയി ചേച്ചിയെ കാണണം. ബൈ പറയണം. 304 00:21:03,680 --> 00:21:05,139 അത് ഓക്കെയാണോ? ഞാൻ പൊക്കോട്ടേ? 305 00:21:05,223 --> 00:21:06,975 മുമ്പ് കണ്ട ഒരു സ്ഥലത്തും അവളെ കാണരുത്. 306 00:21:07,058 --> 00:21:09,811 -നീ എവിടെപ്പോകുന്നു എന്ന് പറയരുത്. -എവിടെപ്പോകുന്നു എന്ന് എനിക്കറിയില്ല. 307 00:21:09,894 --> 00:21:11,688 ഇന്ന് വൈകിട്ടോടെ നീ അറിയും. 308 00:21:12,271 --> 00:21:15,358 വൈകിട്ട് അഞ്ചുമണിക്ക് എന്നെ മാർഷ്ഫീൽഡിൽ കാണണം ഓക്കേ? 309 00:21:15,441 --> 00:21:18,403 ലോഗനിൽ നിന്ന് ബസ്സു പിടിച്ചാൽ, നേരെ അവിടെ എത്താം. 310 00:21:18,486 --> 00:21:19,529 എന്താണീ മാർഷ്ഫീൽഡ്? 311 00:21:19,612 --> 00:21:21,239 അത് സ്വകാര്യ വിമാനങ്ങൾക്കുള്ള റൺവേ ആണ്. 312 00:21:21,322 --> 00:21:23,491 എൻ്റെ പ്ലെയിൻ ഹാങ്ങർ 36-ൽ ഉണ്ടാവും. 313 00:21:24,867 --> 00:21:28,162 ഇതെടുത്തോ. എന്നെ കാണാൻ വരുമ്പോൾ കൊണ്ടുവന്നാൽ മതി. 314 00:21:28,871 --> 00:21:29,872 പക്ഷേ ഇത് നിൻ്റെ ബാഗാണ്. 315 00:21:29,956 --> 00:21:32,625 അത് സാരമില്ല. ഓക്കേ? എനിക്ക് നിന്നെ വിശ്വാസമാണ്. 316 00:21:47,265 --> 00:21:48,141 ഇന്ന് 317 00:21:48,224 --> 00:21:49,892 കുറ്റം നടന്ന ദിവസത്തേത് ഇതാണ്. 318 00:21:49,976 --> 00:21:53,438 ആളുകൾ കരുതുന്നത് ഒരു മാസത്തെ ഫുട്ടേജ് ഫാസ്റ്റടിച്ചാൽ മതിയെന്നാ, അങ്ങനെയല്ല. 319 00:21:53,521 --> 00:21:56,232 അത് ശരിക്കും നടന്ന അത്രയും സമയം അത് കണ്ടുപിടിക്കാനും വേണം. 320 00:21:56,315 --> 00:21:57,734 ഇതിനെ ജീവിതത്തോട് ഉപമിക്കാം. 321 00:21:57,817 --> 00:22:00,862 ഒരുപാടുകാലം ഉണ്ടെന്നു തോന്നും, പക്ഷേ വേഗം തീരും. ഞൊടിയിടയ്ക്കുള്ളിൽ കാര്യം മാറും. 322 00:22:04,073 --> 00:22:05,116 ഹേയ്, നിങ്ങൾക്ക് തോന്നുന്നോ… 323 00:22:07,201 --> 00:22:09,078 ഞാനൊരു നല്ല പോലീസുകാരനാവുമെന്ന് തോന്നുന്നുണ്ടോ? 324 00:22:11,122 --> 00:22:12,081 നിനക്കെന്താ പോലീസാകണോ? 325 00:22:12,165 --> 00:22:13,374 വേണ്ട. 326 00:22:15,084 --> 00:22:17,754 ഒരുപക്ഷേ. സത്യത്തിൽ ഞാനക്കാര്യം ആലോചിച്ചിട്ടില്ല. 327 00:22:17,837 --> 00:22:20,173 തെറ്റിദ്ധരിക്കരുത്. എനിക്ക് പോലീസുകാരോട് ദേഷ്യമാണ്. പക്ഷേ നിങ്ങളോടല്ല. 328 00:22:20,631 --> 00:22:21,799 നിങ്ങളുണ്ടല്ലോ… 329 00:22:22,633 --> 00:22:24,302 നിങ്ങളെന്നെക്കൊണ്ട് ചിന്തിപ്പിച്ചു. 330 00:22:24,385 --> 00:22:26,220 ചിലപ്പോൾ എല്ലാവരും മോശക്കാരല്ലായിരിക്കും. 331 00:22:27,138 --> 00:22:29,390 നിങ്ങൾക്ക് ഡിറ്റക്ടീവ് ആകണമെന്നായിരുന്നോ ആഗ്രഹം? 332 00:22:29,474 --> 00:22:31,684 ഒരു ഡിറ്റക്ടീവ് ആകണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. 333 00:22:31,768 --> 00:22:33,603 -കാര്യമായിട്ടാണോ? -അതേന്നേ. 334 00:22:33,686 --> 00:22:35,772 കൊച്ചിലേ എനിക്ക് പോലീസുകാരോട് ദേഷ്യമായിരുന്നു. 335 00:22:36,606 --> 00:22:39,067 ഒരു സെക്യൂരിറ്റി ഗാർഡ് ആയിട്ടാണ് ജോലി തുടങ്ങിയത്, 336 00:22:39,150 --> 00:22:42,236 മുൻ പോലീസുകാരുടെ കൂടെ പ്രവർത്തിച്ചു, അവർ സദുദ്ദേശത്തോടെ വന്നവരായിരുന്നു. 337 00:22:42,320 --> 00:22:44,614 സത്യം, നീതി എന്നിങ്ങനെ ഉള്ളവ. 338 00:22:44,697 --> 00:22:49,994 പിന്നെ ബിപിഡിയിൽ യൂണിയനുണ്ട്, എന്നാൽപ്പിന്നെ നോക്കാം എന്നു വച്ചു. 339 00:22:50,078 --> 00:22:51,204 അക്കാര്യം കൊണ്ട്. 340 00:22:51,788 --> 00:22:53,623 ഒന്നുരണ്ട് സ്ഥാനക്കയറ്റം കിട്ടി, ദാ ഇവിടെത്തി. 341 00:22:53,706 --> 00:22:58,419 എൻ്റെ പങ്കാളിയോ? അവൾക്ക് എപ്പോഴും ഒരു ഡിറ്റക്ടീവാകണം എന്നായിരുന്നു, അറിയാമോ? 342 00:22:58,503 --> 00:22:59,670 കുട്ടിക്കാലം മുതൽ. 343 00:23:02,840 --> 00:23:03,925 അവർ മിടുക്കിയാണ്. 344 00:23:06,761 --> 00:23:07,887 ശരിയാണ്. 345 00:23:13,476 --> 00:23:14,477 ഇയാളെ അറിയാമോ? 346 00:23:18,064 --> 00:23:22,151 ഇല്ല. എന്താടോ ഇത്. ഇത്രയുമൊക്കെ ആയിട്ട് എന്നോട് കള്ളം പറയരുത്. 347 00:23:24,821 --> 00:23:25,822 അത് ഫിഞ്ച് ആണ്. 348 00:23:27,824 --> 00:23:30,243 അവനാണെനിക്ക് ലഹരിയും മരുന്നും ചിലപ്പോൾ കിക്കറും മറ്റും എത്തിക്കുന്നത്, 349 00:23:30,326 --> 00:23:32,161 പക്ഷേ ഞാനിത് പറഞ്ഞെന്ന് അവനോട് പറയരുത്. 350 00:23:32,245 --> 00:23:34,580 ഇല്ല. നീ ഇവനെ എപ്പോഴെങ്കിലും ഇവിടെ കണ്ടിട്ടുണ്ടോ? 351 00:23:36,249 --> 00:23:37,375 ഉവ്വ്. 352 00:23:37,458 --> 00:23:39,752 കുത്തിവെക്കാൻ പറ്റുന്ന പ്രൊപ്പോഫോളുമായി അവനെ കണ്ടിട്ടുണ്ടോ? 353 00:23:40,378 --> 00:23:42,964 അതൊന്നും എനിക്കറിയില്ല. അതിൽ എനിക്ക് താത്പര്യമില്ല. 354 00:23:43,047 --> 00:23:44,215 പക്ഷേ നീയത് വിശ്വസിച്ചു. 355 00:23:44,298 --> 00:23:46,884 ഇവിടെ നടന്നതെല്ലാം കണ്ട നിലയ്ക്ക് എന്തും വിശ്വസിക്കുന്ന അവസ്ഥയാണ്. 356 00:23:46,968 --> 00:23:50,263 അതേ. ഈ ഫുട്ടേജിൽ അവനെ എവിടെയെങ്കിലും കാണാനാവുമോ? 357 00:23:53,224 --> 00:23:54,100 കണ്ടേക്കാം. 358 00:23:55,685 --> 00:23:58,813 നോക്ക്, നീ അവനെ രഹസ്യമായി കാണിച്ചു തന്നാൽ, 359 00:24:00,148 --> 00:24:01,566 നിന്നെ ഞാനെൻ്റെ സഹായിയാക്കാം. 360 00:24:02,150 --> 00:24:05,236 അതായത് അതൊരു പോലീസല്ല, എങ്കിലും പോലീസിനെപ്പോലൊക്കെയാണ്. 361 00:24:07,029 --> 00:24:09,657 -ഈ ജോലി അപകടം പിടിച്ചതാണ്. -അപകടം പിടിച്ചതാണ്. 362 00:24:09,740 --> 00:24:11,200 ഞാനത് ചെയ്യണമെങ്കിൽ… 363 00:24:11,993 --> 00:24:13,870 എനിക്ക് പ്രതിഫലം കിട്ടുമോ? 364 00:24:13,953 --> 00:24:15,037 -എൻ്റെ കെവിൻ. -എന്താ? 365 00:24:15,121 --> 00:24:17,790 -താൻ അത് പറയുമെന്ന് കണ്ടാലറിയാം. -സ്ഥിരതയുള്ള സ്വഭാവമാ എൻ്റെ. 366 00:24:17,874 --> 00:24:20,293 -ഇത് നല്ലൊരു നിമിഷമാണെടോ. -ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാ. 367 00:24:20,376 --> 00:24:21,502 വല്ലതും കഴിക്കണമല്ലോ. 368 00:24:23,004 --> 00:24:26,674 എനിക്ക് നിന്നോട് ദേഷ്യമില്ലെടോ. നിൽക്ക്, ഒന്ന് നിർത്തിക്കേ. 369 00:24:27,592 --> 00:24:28,843 അത് ഫിഞ്ച് അല്ല. 370 00:24:28,926 --> 00:24:33,055 അല്ലല്ല. അത് ഡോക്ടർ ഡാൻ ആണ്, ആ പരത്തെണ്ടി മാനസികരോഗ വിദഗ്ദ്ധൻ, 371 00:24:33,139 --> 00:24:36,058 അവൻ്റെ അവസാന ലിഫ്റ്റ് യാത്രയാ, നേരെ ബാത്ത്ടബ്ബിലേക്ക്. 372 00:24:36,142 --> 00:24:38,936 അത് രാവിലെ 7.48 ആണ്, അഞ്ചാം നിലയിൽ, 373 00:24:39,020 --> 00:24:41,105 അവിടെത്തന്നെയാണ് ഫ്ലാറ്റ് 11. 374 00:24:41,189 --> 00:24:43,608 -അതിൻ്റെ പ്രിൻ്റ് എടുക്ക്. കേട്ടോ? -ശരി. 375 00:24:43,691 --> 00:24:47,361 ഇന്ന് ആകെപ്പാടെ നല്ലൊരു ദിവസമാണെന്ന് പറയാം. 376 00:24:47,445 --> 00:24:49,739 -നിങ്ങൾ എവിടെപ്പോകുന്നു? -എനിക്ക് ഒരു കാര്യം ചെയ്യാനുണ്ട്. 377 00:24:49,822 --> 00:24:52,658 പക്ഷേ നീ എന്ത് ചെയ്യണമെന്ന് നിനക്കറിയാമല്ലോ. അല്ലേ ഡെപ്യൂട്ടി കെവ്? 378 00:24:53,910 --> 00:24:55,036 ഉവ്വ് സർ, എനിക്കറിയാം. 379 00:24:55,786 --> 00:24:56,621 അതേ, നിനക്കറിയാം. 380 00:25:00,208 --> 00:25:01,375 "ഡെപ്യൂട്ടി കെവ്." 381 00:25:03,961 --> 00:25:07,673 ശരി, ശാന്തനാക്. കൂളാവ്. 382 00:25:08,591 --> 00:25:12,136 ദിവസം 34 383 00:25:50,675 --> 00:25:53,094 എന്തുപറയണം എന്നറിയില്ല. ഇതെല്ലാം വിചിത്രമായി തോന്നുന്നു. 384 00:25:54,845 --> 00:25:55,721 അതേ. 385 00:25:58,432 --> 00:25:59,684 സ്യൂട്ട്കേസിൽ എന്താ? 386 00:26:00,768 --> 00:26:04,188 അത് ഒളിവറിൻ്റെയാ. അവൻ്റെയും എൻ്റെയും സാധനങ്ങൾ. 387 00:26:05,815 --> 00:26:08,067 ഞാൻ അവനെ അഞ്ചുമണിക്ക് കാണും, 388 00:26:08,150 --> 00:26:10,486 പക്ഷേ നിന്നെ ആദ്യം കാണണമായിരുന്നു. 389 00:26:12,905 --> 00:26:14,115 നീ എങ്ങോട്ടാ പോകുന്നത്? 390 00:26:16,909 --> 00:26:18,661 ഞാൻ എത്തിയിട്ട് അറിയിക്കാം. 391 00:26:23,833 --> 00:26:25,084 വിശ്വസിക്കാനാവുന്നില്ല. 392 00:26:26,752 --> 00:26:28,629 ആ പരത്തെണ്ടി ഡാൻ ട്രോക്സ്ലർ. 393 00:26:32,466 --> 00:26:33,676 അവൻ ചാകേണ്ടവനായിരുന്നു. 394 00:26:34,302 --> 00:26:35,386 നിനക്കതറിയാം. 395 00:26:37,054 --> 00:26:38,472 നീ എന്താ ഓർക്കുന്നതെന്ന് എനിക്കറിയില്ല, 396 00:26:38,556 --> 00:26:41,058 പക്ഷേ അവൻ മണ്ണിനടിയിൽ പോകേണ്ടവനാണ്. 397 00:26:42,935 --> 00:26:46,772 നിനക്കവനെ എത്ര വെറുപ്പായിരുന്നു എന്നറിയാം, 398 00:26:49,275 --> 00:26:52,486 അതിനവൻ നിനക്കെതിരേ ഒരു നിയന്ത്രണ ഉത്തരവു വരെ കോടതിയിൽ നിന്ന് മേടിച്ചു. 399 00:26:57,491 --> 00:26:58,534 അതേ. 400 00:26:59,577 --> 00:27:02,788 അയാൾ ഇന്നു രാവിലെ ഒളിവറെ കാണാൻ വന്നപ്പോൾ, 401 00:27:02,872 --> 00:27:06,459 ഒളിവർ ഷെയ്നിന് എഴുതിയ കത്തും കൊണ്ടുവന്നിരുന്നു. 402 00:27:12,757 --> 00:27:14,842 അവന് എല്ലാ ഉത്തരവാദിത്തവും ഏൽക്കണം എന്നുണ്ടായിരുന്നു, 403 00:27:14,925 --> 00:27:16,677 പക്ഷേ ഡാൻ അതിന് സമ്മതിച്ചില്ല. 404 00:27:19,305 --> 00:27:20,389 നീ പറഞ്ഞത് ശരിയാണ്. 405 00:27:22,224 --> 00:27:25,353 ഞാൻ ഒളിവറിനായി ഒഴികഴിവ് കണ്ടെത്താൻ ശ്രമിക്കുകയല്ല. 406 00:27:28,022 --> 00:27:31,942 അവനെ ഇപ്പോൾ വെറുക്കാത്തത് എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. 407 00:27:40,409 --> 00:27:42,912 -എനിക്ക് ഭ്രാന്താണെന്നാ നീ കരുതുന്നത്. -നിനക്ക് ഭ്രാന്താണ്. 408 00:27:46,248 --> 00:27:47,875 പക്ഷേ നീ ആഗ്രഹിച്ചത് നീ ചെയ്തു. 409 00:27:52,088 --> 00:27:53,964 നീ പോകേണ്ടായിരുന്നു എന്ന് മാത്രമേയുള്ളൂ. 410 00:27:55,841 --> 00:27:56,967 നീ മമ്മിയോട് എന്താ പറഞ്ഞത്? 411 00:27:58,969 --> 00:28:00,054 ഇതുവരെ ഒന്നും പറഞ്ഞില്ല. 412 00:28:01,514 --> 00:28:03,974 വീട് വിട്ട് ഇറങ്ങേണ്ടി വരില്ല എന്നുറപ്പായതോടെ 413 00:28:04,058 --> 00:28:06,143 മമ്മി തികച്ചും വേറോരാളാണ്. 414 00:28:10,564 --> 00:28:11,899 മമ്മിക്ക് മനസ്സിലാകും. 415 00:28:13,192 --> 00:28:16,779 നീ ഷെയ്നിനെപ്പോലെ ജയിലിൽ പോകേണ്ടി വരരുത് എന്ന് ഒരാഗ്രഹമേ ഞങ്ങൾക്കുള്ളൂ. 416 00:28:20,741 --> 00:28:22,910 സിയാരയെ സംബന്ധിച്ച് ഇതാണ് ഏറ്റവും നല്ലതെന്നറിയാം. 417 00:28:25,955 --> 00:28:27,957 ഏറ്റവും വിഷമകരം മേഗൻ എന്നേക്കുമായി ഇല്ലാതാകും എന്നതാണ്. 418 00:28:29,333 --> 00:28:31,794 -അത് സത്യമല്ല. -സത്യമാണ്. 419 00:28:32,920 --> 00:28:34,588 നീ അങ്ങനെ ആയിക്കഴിഞ്ഞു. 420 00:28:35,381 --> 00:28:37,174 എങ്കിൽ നമുക്ക് എവിടെയെങ്കിലും പോകരുതോ? 421 00:28:38,551 --> 00:28:43,848 നോക്ക്? ഞാനും നീയും മാത്രം, നമുക്ക് വണ്ടിയെടുത്ത് എങ്ങോട്ടേലും പോകാം. 422 00:28:43,931 --> 00:28:46,559 നമ്മൾ ഹൈസ്കൂളിലായിരുന്നപ്പോ പറഞ്ഞതു പോലെ, അല്ലേ? 423 00:28:46,642 --> 00:28:49,353 നമ്മൾ വേറെവിടെയെങ്കിലും ചെന്ന് ജീവിക്കും, കുറച്ചുകൂടി നന്നായി. 424 00:28:50,855 --> 00:28:53,816 ഒരു പുതിയ മെഴ്സിഡസ് വാങ്ങാനുള്ള പണം ആ ബാഗിലുണ്ട്, പിന്നെ-- 425 00:28:53,899 --> 00:28:55,693 നിർത്ത്. നിർത്തിക്കേ, ഓക്കേ? 426 00:28:57,570 --> 00:28:58,612 ഇത് ശരിയല്ല. 427 00:29:06,287 --> 00:29:07,913 എനിക്ക് വീട്ടിൽ എത്തണം. 428 00:29:10,916 --> 00:29:15,963 പക്ഷേ നീ എവിടെപ്പോയാലും, ഞാൻ കാണാൻ വരും. 429 00:29:16,922 --> 00:29:18,007 ഉറപ്പാണോ? 430 00:29:19,884 --> 00:29:20,759 ഉവ്വ്. 431 00:29:25,306 --> 00:29:27,433 ഞാൻ നിനക്കൊരു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് അയച്ചു തരാം. 432 00:29:27,516 --> 00:29:29,685 എക്കോണമി ക്ലാസ് മതി. 433 00:29:54,668 --> 00:29:55,503 ഹേയ്. 434 00:29:57,213 --> 00:29:58,047 ഹേയ്. 435 00:30:01,509 --> 00:30:02,343 എങ്ങനിരിക്കുന്നു? 436 00:30:04,720 --> 00:30:05,846 ആകെ മോശം. 437 00:30:10,559 --> 00:30:11,393 ശരിയാ. 438 00:30:13,604 --> 00:30:14,438 ശരിയാ. 439 00:30:18,651 --> 00:30:21,070 ഞാൻ നന്ദി പറയാൻ വന്നതാണ്… 440 00:30:23,155 --> 00:30:24,198 എല്ലാറ്റിനും. 441 00:30:25,533 --> 00:30:26,534 നിങ്ങൾ… 442 00:30:27,618 --> 00:30:30,996 നിങ്ങൾ എൻ്റെകൂടെ എപ്പോഴും ഉണ്ടായിരുന്നു. എന്നെ കുടുംബാംഗത്തെപ്പോലെ കണ്ടു, പിന്നെ-- 443 00:30:31,080 --> 00:30:32,039 നീ കുടുംബാംഗമാണ്. 444 00:30:35,334 --> 00:30:40,005 ഞാനിവിടെ വന്നതും, പിന്നെ… 445 00:30:40,798 --> 00:30:42,925 നിങ്ങളുടെ കമ്പനിയിൽ ജോലി ചെയ്തതും അലിസണ് ബുദ്ധിമുട്ടായി, 446 00:30:43,008 --> 00:30:45,219 അത് നിങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കി. 447 00:30:45,302 --> 00:30:49,223 എനിക്ക് ആകെ പറയാനുള്ളത്, അതിന്… എന്നോട് ക്ഷമിക്കണം എന്നു മാത്രമാണ്. 448 00:30:49,306 --> 00:30:53,185 എനിക്ക്… ക്ഷമചോദിക്കണമായിരുന്നു. 449 00:30:58,232 --> 00:31:00,067 ഒരുപക്ഷേ എന്നെപ്പറ്റി അവൾ പറഞ്ഞത് ശരിയായിരുന്നിരിക്കും. 450 00:31:00,150 --> 00:31:02,069 ഒരുപക്ഷേ അവൾ എന്നെപ്പറ്റി പറഞ്ഞത് ശരിയായിരിക്കാം. 451 00:31:02,152 --> 00:31:03,112 എന്തുപറ്റി? 452 00:31:21,589 --> 00:31:25,009 ഇന്ന് 453 00:31:34,059 --> 00:31:40,065 തെളിവു മുറി 454 00:31:41,692 --> 00:31:44,695 അപ്പോ, നിനക്ക് സമ്മാനങ്ങൾ കൊണ്ടുത്തരുന്ന ഇവൻ്റെ കൂടെ നീ കിടന്നു. 455 00:31:44,778 --> 00:31:50,326 അതേ, അത് കേട്ടാൽ ഭീകരമായി തോന്നും, പക്ഷേ അത് സത്യമാണ്. 456 00:31:50,409 --> 00:31:53,829 ഞാനവനെ ആദ്യമായി കണ്ടത് അവൻ്റെ ഫ്ലാറ്റിൽ വച്ചാണ്. 457 00:31:56,290 --> 00:32:01,545 ഞാനവനെ ചോദ്യം ചെയ്യാൻ പോയതാണ്, പക്ഷേ അവനെന്നോട് ശൃംഗരിച്ചു, 458 00:32:01,629 --> 00:32:05,966 അപ്പോ, സമ്മാനങ്ങളും കൊണ്ട് വന്നപ്പോൾ, അവന് വേണ്ടത് എന്താണെന്ന് എനിക്ക് മനസ്സിലായി. 459 00:32:06,550 --> 00:32:08,761 എന്നെ ആരും സ്വാധീനിച്ചതല്ല. ഞാൻ തനിയെ… 460 00:32:13,432 --> 00:32:15,851 ഞാനിത് മതിയാക്കി എന്നു പറയുമ്പോൾ, 461 00:32:15,934 --> 00:32:18,437 അവൻ ഭയന്ന് എന്നെ വിട്ടു പൊക്കോളും എന്ന് കരുതി. 462 00:32:18,520 --> 00:32:22,316 പക്ഷേ, അങ്ങനെ പോകില്ലെന്ന് എനിക്കിപ്പോൾ അറിയാം, 463 00:32:22,399 --> 00:32:24,485 ഞാനാണ് ഭയക്കേണ്ടതെന്നും. 464 00:32:32,826 --> 00:32:34,828 ഞാൻ വൈസിനോട് സംസാരിക്കാം എന്നു മാത്രമേ പറയുന്നുള്ളൂ. 465 00:32:34,912 --> 00:32:38,499 പക്ഷേ നിൻ്റെ ജീവിതകാലം മുഴുവൻ പോലീസ് സംരക്ഷണം തരാനാവില്ല. 466 00:32:38,582 --> 00:32:40,501 എനിക്കറിയാം. അത് എൻ്റെ പ്രശ്നമാണ്, നിങ്ങളുടെയല്ല. 467 00:32:41,126 --> 00:32:44,213 അതേസമയം, ഇത് നീയും കൊനോലിയും തമ്മിലുള്ള പ്രശ്നങ്ങളും തീരാൻ സഹായിക്കും. 468 00:32:45,464 --> 00:32:46,882 ആ ഉത്തരവാദിത്തം എനിക്കല്ല. 469 00:32:46,965 --> 00:32:49,843 അയാൾ ദേഷ്യം മനസ്സിൽ വെക്കില്ല, പ്രത്യേകിച്ച് നിനക്കെതിരേ. 470 00:32:49,927 --> 00:32:53,055 അയാൾ വളരെ നല്ലവനാണ് ലീ. അയാൾക്ക് പകരക്കാരില്ല. 471 00:32:54,723 --> 00:32:56,308 എനിക്കറിയാം. 472 00:32:56,392 --> 00:32:59,978 നമുക്കെല്ലാവർക്കും അതാണാവശ്യം. തിരിച്ചു ജോലിക്കു കയറൂ. 473 00:33:00,437 --> 00:33:01,647 ശരി. 474 00:33:01,730 --> 00:33:02,773 അവസാനമായി ഒരുപകാരം? 475 00:33:03,315 --> 00:33:05,693 നിനക്കെതിരേയുള്ള ഇൻ്റേണൽ അഫയേഴ്സ് അന്വേഷണം തടയുന്നതു കൂടാതെ വേറെന്താ? 476 00:33:07,736 --> 00:33:10,322 കാളും ഞാനും ക്രോസിംഗ്സ് കേസിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നു. 477 00:33:10,948 --> 00:33:11,990 കേസ് തെളിയാറായപ്പോഴോ? 478 00:33:12,074 --> 00:33:13,075 അതേ, അത് ശരിയാണ്. 479 00:33:13,158 --> 00:33:16,286 പക്ഷേ അതിൽ സംശയിക്കുന്ന ഒരാളുമായി എനിക്ക് ബന്ധമുണ്ട്. 480 00:33:17,913 --> 00:33:19,164 ഫിഞ്ചിനെ സംശയമുണ്ട്. 481 00:33:20,708 --> 00:33:21,834 അവനാകാൻ സാദ്ധ്യതയുണ്ട്. 482 00:33:32,636 --> 00:33:35,889 ആ ടെലഫോൺ പോസ്റ്റിൻ്റെ മുകളിലിരിക്കുന്ന കറുത്ത പക്ഷിയെ കണ്ടോ? 483 00:33:35,973 --> 00:33:36,807 ഉവ്വ്, കണ്ടു. 484 00:33:36,890 --> 00:33:37,808 കണ്ടോ? 485 00:33:37,891 --> 00:33:38,851 എനിക്കതിൻ്റെ മുഖം കാണാം. 486 00:33:39,601 --> 00:33:41,019 -കൊള്ളൂല്ല, അല്ലേ? -അതേ. 487 00:33:41,103 --> 00:33:43,397 പിന്നെന്തൊക്കെ കാണാം? 488 00:33:44,106 --> 00:33:45,065 വിമാനം. 489 00:33:46,442 --> 00:33:47,276 ഹേയ് പിള്ളേരേ. 490 00:33:48,527 --> 00:33:51,989 ഹായ് ലീ ആൻ്റി. ഡാഡി പറഞ്ഞു ഡാഡീടെ പഴയ ബൈനോക്കുലർ എടുത്തോളാൻ. 491 00:33:53,198 --> 00:33:54,992 അവ എൻ്റെ പഴയ ബൈനോക്കുലറാണ്. 492 00:33:56,285 --> 00:33:57,494 ഞാൻ എടുത്തോട്ടേ? 493 00:33:57,578 --> 00:33:59,037 അതിപ്പോ, വേണ്ടെന്ന് എങ്ങനെ പറയും? 494 00:34:00,873 --> 00:34:02,875 ഞാൻ മുൻവാതിൽ അടച്ചു. തുറന്നു കിടക്കുകയായിരുന്നു. 495 00:34:03,333 --> 00:34:04,501 ഫ്രിഡ്ജും തുറന്നിരിക്കുകയായിരുന്നോ? 496 00:34:05,836 --> 00:34:07,296 ഞാൻ ബിൽ അയയ്ക്കാം. 497 00:34:07,671 --> 00:34:09,130 നിനക്ക് ഹോട്ട് ഡോഗ് വേണോ? 498 00:34:11,175 --> 00:34:12,259 അപ്പോ, എങ്ങനുണ്ടായിരുന്നു? 499 00:34:13,010 --> 00:34:14,803 ആദ്യം നീ പറയൂ. 500 00:34:15,679 --> 00:34:16,597 നന്നായിരുന്നു. 501 00:34:16,929 --> 00:34:20,184 കേസ് ഫ്ലിൻ ഷാനന് കൊടുക്കാമെന്ന് റൂസോ സമ്മതിച്ചു. 502 00:34:21,726 --> 00:34:23,603 അവൻ ഡിറ്റക്ടീവായപ്പോൾ നീ എന്തായിരുന്നു വിളിച്ചത്? 503 00:34:23,687 --> 00:34:25,731 "മടിയൻ ചങ്കരൻ" എന്നാണെന്ന് തോന്നുന്നു. 504 00:34:25,813 --> 00:34:27,024 അതേ, ശരിയാ. 505 00:34:27,107 --> 00:34:29,693 നോക്ക്, അവൻ ഒരുപാട് ചോദ്യങ്ങളൊന്നും ചോദിക്കില്ല. 506 00:34:30,194 --> 00:34:31,360 ഈ ജോലിക്ക് പറ്റിയ ആളാണ്. 507 00:34:31,445 --> 00:34:33,489 ഇത്തവണത്തേക്ക് മാത്രം. 508 00:34:36,074 --> 00:34:39,870 അപ്പോ, ട്രോക്സ്ലർ കെട്ടിടത്തിനകത്തേക്ക് പോകുന്നു, തിരിച്ചു വരുന്നേയില്ല. 509 00:34:40,829 --> 00:34:45,208 ആരായിരിക്കും അവൻ്റെ തലയ്ക്കടിച്ചത്? നമ്മുടെ ചെക്കനോ അതോ പെണ്ണോ? 510 00:34:45,292 --> 00:34:46,627 അത് മേഗൻ മാർട്ടിനായിരുന്നു. 511 00:34:47,585 --> 00:34:48,587 അതെന്താ അങ്ങനെ പറഞ്ഞത്? 512 00:34:48,670 --> 00:34:50,547 ട്രോക്സ്ലർ സെൻ്റ് ലെഡ്ജറിൻ്റെ ഡോക്ടറായിരുന്നു. 513 00:34:50,630 --> 00:34:55,427 അവൻ്റെ ഒരുപാട് കാര്യങ്ങൾ അറിയാമായിരുന്നു, അവൻ്റെ സ്വാതന്ത്ര്യത്തിനു ഭീഷണിയായിരുന്നു. 514 00:34:55,511 --> 00:34:57,094 നോക്ക്, ഞാൻ കരുതുന്നത് അത് അവനാ ചെയ്തതെന്നാണ്. 515 00:34:57,179 --> 00:34:58,180 അല്ല. 516 00:35:00,182 --> 00:35:01,183 അവളായിരുന്നു. 517 00:35:02,643 --> 00:35:03,560 എന്നെ വിശ്വസിക്ക്. 518 00:35:05,270 --> 00:35:06,605 അവൾക്ക് അവനെ നഷ്ടപ്പെടാനാവില്ലായിരുന്നു. 519 00:35:08,732 --> 00:35:11,235 -എന്ത് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ? -ഊഹം. 520 00:35:12,569 --> 00:35:13,987 എൻ്റെ ഊഹം തെറ്റാറില്ലെന്ന് അറിയാമല്ലോ. 521 00:35:15,239 --> 00:35:16,323 ശരി. 522 00:35:28,043 --> 00:35:30,546 ചോദിക്കുന്നത് ശരിയല്ല എന്നറിയാം, 523 00:35:32,381 --> 00:35:34,258 പക്ഷേ ചോദിക്കുവാ. 524 00:35:34,341 --> 00:35:37,678 ഒരു കാര്യം എനിക്ക് വളരെ പ്രയാസമാണ്, നമ്മൾ ജോലിക്കു പോകുമ്പോൾ എന്നും നീ പറയും, 525 00:35:37,761 --> 00:35:40,848 "ലീസ്, എനിക്കിത് വയ്യ. 526 00:35:40,931 --> 00:35:43,684 എനിക്കിവിടുന്ന് പോകണം. ഞാനിവിടം വെറുക്കുന്നു." എന്നൊക്കെ. 527 00:35:45,310 --> 00:35:47,396 കാൾ, നീ ശരിക്കും… 528 00:35:51,316 --> 00:35:52,276 എനിക്ക് മനസ്സിലാകും. 529 00:35:54,403 --> 00:35:55,487 ഓക്കേ? ഞാനത് മനസ്സിലാക്കുന്നു. 530 00:35:56,530 --> 00:35:58,657 പക്ഷേ, എനിക്ക് ഒരു കാര്യം അറിയണം… 531 00:36:00,951 --> 00:36:02,327 നീ എന്താ ചെയ്യാൻ പോകുന്നതെന്ന്. 532 00:36:16,383 --> 00:36:20,053 ഞാനീ ഹോട്ട് ഡോഗ് ഗ്രിൽ ചെയ്ത് കരിക്കാൻ പോകുന്നു. 533 00:36:20,929 --> 00:36:22,264 നിനക്കിഷ്ടമുള്ള പോലെ. 534 00:36:25,267 --> 00:36:26,101 ആണോ? 535 00:36:26,184 --> 00:36:27,144 അതേ. 536 00:36:28,562 --> 00:36:32,482 പിന്നെ ഞാനീ ബണ്ണും ചൂടാക്കി കരിക്കാൻ പോകുന്നു. 537 00:36:34,526 --> 00:36:35,903 കാരണം, നിനക്കങ്ങനെയാ ഇഷ്ടം. 538 00:36:38,989 --> 00:36:40,657 നീ നിനക്കിഷ്ടമുള്ളതെല്ലാം നേടുമല്ലോ. 539 00:36:44,244 --> 00:36:45,120 കൊള്ളാം. 540 00:36:46,288 --> 00:36:47,748 അത് മറക്കരുത്. 541 00:36:54,796 --> 00:36:58,675 ദിവസം 34 542 00:37:01,303 --> 00:37:05,682 ബോസ്റ്റൺ പോലീസ് 543 00:37:08,894 --> 00:37:11,021 നീ ഇത് ചെയ്യാൻ തന്നെ തീരുമാനിച്ചോ? 544 00:37:12,356 --> 00:37:13,440 ഉവ്വ്. 545 00:37:14,858 --> 00:37:15,734 സിയാര… 546 00:37:17,903 --> 00:37:21,740 മേഗൻ അവളുടെ ജീവിതത്തിലേക്ക് തിരിച്ചു പോക്കോട്ടെ. 547 00:37:21,823 --> 00:37:23,325 പക്ഷേ ഇത്തവണ അത് നിൻ്റെ തെറ്റല്ല. 548 00:37:23,408 --> 00:37:24,242 ആണ്. 549 00:37:25,452 --> 00:37:26,453 എല്ലാം എൻ്റെ തെറ്റാണ്. 550 00:37:28,497 --> 00:37:31,667 അവൾക്കായി നിന്നെ ബലി കഴിച്ച് നീ പണ്ട് ചെയ്ത കുറ്റത്തിന് 551 00:37:31,750 --> 00:37:33,293 പരിഹാരം ചെയ്യുകയാണെന്നാ നീ കരുതുന്നത്, 552 00:37:33,377 --> 00:37:36,713 പക്ഷേ അവൾക്കെന്താ വേണ്ടത്? 553 00:37:41,927 --> 00:37:42,928 എന്നെ നോക്ക്. 554 00:37:44,304 --> 00:37:45,806 കാര്യങ്ങൾ പലപ്പോഴും എളുപ്പമല്ലായിരുന്നു, 555 00:37:46,765 --> 00:37:51,520 പക്ഷേ അലിസൺ കൂടെ ഉണ്ടായിരുന്നതാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം. 556 00:37:52,437 --> 00:37:54,481 ഞാനത് ഒരിക്കലും കളയില്ലായിരുന്നു. 557 00:37:55,482 --> 00:37:57,859 കളയുന്നതാവും ശരിയെന്ന് ഞാൻ പലപ്പോഴും ആലോച്ചിച്ചിരുന്നെങ്കിലും. 558 00:38:04,700 --> 00:38:08,537 ഹേയ്. എല്ലാറ്റിനും നന്ദി. 559 00:38:17,379 --> 00:38:18,255 ഹേയ്. 560 00:38:19,464 --> 00:38:22,300 വക്കീൽ വിളിച്ചാൽ, നമ്മൾ കണ്ടിട്ടേയില്ലെന്ന് പറയും. 561 00:38:25,512 --> 00:38:26,680 കാണാം. 562 00:39:20,525 --> 00:39:22,152 മിസ് വൈസ്? 563 00:39:22,235 --> 00:39:23,111 പറയൂ? 564 00:39:23,195 --> 00:39:24,905 മിസ്റ്റർ സെൻ്റ് ലെഡ്ജർ വൈകും എന്ന് തോന്നുന്നു. 565 00:39:24,988 --> 00:39:27,657 നിങ്ങൾ വിമാനത്തിൽ കയറുന്നോ? ടേക്കോഫിനുള്ള സമയമാകാറായി. 566 00:39:29,910 --> 00:39:33,121 രണ്ട് മിനിറ്റ് തരാമോ? കാരണം അവൻ ഇതുവരെ വിളിച്ചില്ല. 567 00:39:34,581 --> 00:39:37,292 സത്യത്തിൽ, ഇതൊരു മണ്ടൻ ചോദ്യമാണെന്ന് നിങ്ങൾ കരുതും, 568 00:39:37,375 --> 00:39:42,047 എങ്കിലും, ഈ വിമാനം എങ്ങോട്ടാ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ? 569 00:39:42,881 --> 00:39:45,217 റേക്യവിക്. അവിടെ പോയിട്ടുണ്ടോ? 570 00:39:47,385 --> 00:39:50,180 ഉണ്ട്. 571 00:39:50,263 --> 00:39:53,058 ഞങ്ങൾ സാധാരണ ക്രിസ്തുമസിനു പോകാറുണ്ട്, നല്ല ഭംഗിയുള്ള സ്ഥലമാണ്. 572 00:39:54,726 --> 00:39:56,353 നിങ്ങൾക്കവിടെ വീടുണ്ടോ? 573 00:39:56,436 --> 00:39:59,022 ഉണ്ട്. 574 00:40:00,065 --> 00:40:02,400 അതായത്, അത് ഞങ്ങളുടെ വീടാണ്. 575 00:40:03,610 --> 00:40:06,571 ചിലപ്പോ സംശയമുണ്ടാകുന്നു. ഞാൻ എത്തിയേക്കാം. 576 00:40:06,655 --> 00:40:07,823 നന്ദി. 577 00:40:46,444 --> 00:40:47,529 വൈകിയതിൽ ക്ഷമിക്ക്. 578 00:40:47,612 --> 00:40:49,030 എൻ്റെ ദൈവമേ. 579 00:40:49,865 --> 00:40:52,409 ദൈവത്തിനു നന്ദി. നീ എന്നെ പേടിപ്പിച്ചു. 580 00:40:53,493 --> 00:40:55,328 ആണോ? ഞാൻ വരില്ലെന്ന് കരുതിയോ? 581 00:40:56,621 --> 00:40:58,415 ഇല്ല, നീ വരുമെന്ന് എനിക്കറിയാമായിരുന്നു. 582 00:41:03,753 --> 00:41:08,216 -അപ്പോ, റേക്യവിക്കിലേക്കാണോ? -അതേ. 583 00:41:08,300 --> 00:41:11,553 എനിക്കവിടുത്തെ ഒരു തെർമൽ സ്പ്രിങ്ങിൽ സ്വന്തമായി സ്ഥലമുണ്ട്. 584 00:41:11,636 --> 00:41:14,639 മിഷലിൻ ഷെഫുണ്ട്, സ്വകാര്യ സെക്യൂരിറ്റി ഉണ്ട്, പഞ്ചനക്ഷത്ര സൗകര്യങ്ങളും. 585 00:41:14,723 --> 00:41:16,516 അടിപൊളിയാണ്. 586 00:41:17,893 --> 00:41:19,102 എന്തു തോന്നുന്നു? 587 00:41:23,064 --> 00:41:24,316 എനിക്ക് തോന്നുന്നത്… 588 00:41:26,902 --> 00:41:30,363 അത് മഹാ ബോറായിരിക്കും എന്നാണ്. 589 00:41:31,448 --> 00:41:34,326 ക്ഷമിക്കണം. എനിക്ക് അങ്ങോട്ടു പോകാൻ തോന്നുന്നില്ല. 590 00:41:34,409 --> 00:41:37,287 ശരി. എങ്കിൽ നമുക്ക് റേക്യവിക്കിൽ പോകണ്ട. 591 00:41:38,788 --> 00:41:39,915 നിനക്ക് എങ്ങോട്ടാ പോകേണ്ടത്? 592 00:41:55,013 --> 00:41:56,806 മമ്മി 593 00:42:00,477 --> 00:42:05,190 മമ്മി, ഞാൻ ഒളിവറിന് മാപ്പു നൽകിയപോലെ നിങ്ങളും മാപ്പുനൽകുമെന്ന് കരുതുന്നു. 594 00:42:05,273 --> 00:42:07,651 അവൻ ഞാൻ കരുതിയിരുന്നതിനെക്കാളും അധികം നമ്മളെപ്പോലെ തന്നെയാണ്. 595 00:42:07,734 --> 00:42:10,862 ഡിറ്റക്ടീവ് ഫ്ലിൻ ഷാനൻ 596 00:42:13,281 --> 00:42:14,950 എല്ലാവർക്കും രഹസ്യങ്ങളുണ്ട്. 597 00:42:17,077 --> 00:42:18,828 എല്ലാവരും കള്ളം പറയും. 598 00:42:20,830 --> 00:42:24,626 എന്തു കാരണം കൊണ്ടായാലും, വിധി ഇപ്പോൾ എൻ്റെ കൂടെയാണെന്ന് കരുതുന്നു. 599 00:42:26,211 --> 00:42:28,672 ഈ പ്രപഞ്ചത്തിന് കർമ്മഫലത്തിൽ വിശ്വാസമുണ്ടാകാം. 600 00:42:34,261 --> 00:42:36,346 ഒളിവർ എൻ്റെ തെറ്റുകൾക്കുള്ള ശിക്ഷ ഏറ്റെടുത്തോ? 601 00:42:36,429 --> 00:42:39,015 സീപോർട്ട് കൊലപാതകത്തിൽ ലഹരി വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു 602 00:42:39,099 --> 00:42:40,892 അവൻ്റേത് ഞാൻ ഏറ്റെടുത്തിരുന്നു. 603 00:42:41,643 --> 00:42:42,852 നമ്മളും. 604 00:42:43,812 --> 00:42:45,438 കൊല്ലങ്ങളായി നമ്മൾ എന്തെല്ലാം അനുഭവിച്ചു. 605 00:42:49,609 --> 00:42:52,195 ക്രിസ്റ്റിൻ മാർട്ടിൻ്റെ പേരിൽ രണ്ട് മില്യൺ ഡോളർ 606 00:42:52,279 --> 00:42:56,449 പക്ഷേ ഇപ്പോൾ, നമ്മളെല്ലാവരും നല്ല നിലയിലാണെന്ന് നിങ്ങൾ സമ്മതിക്കും. 607 00:43:16,678 --> 00:43:19,139 ചില ആളുകൾ ഒന്നിക്കേണ്ടവർ തന്നെയാണ്. 608 00:43:20,265 --> 00:43:22,600 സാഹചര്യങ്ങൾ എത്ര മോശമായാലും. 609 00:43:36,740 --> 00:43:38,533 ഞാൻ ഒളിവറെ കണ്ടെത്താനായി വന്നപ്പോൾ, 610 00:43:38,616 --> 00:43:41,202 ഞങ്ങളിപ്പോൾ എവിടെയായിരിക്കുമെന്ന് പറയാനേ പറ്റില്ലായിരുന്നു. 611 00:43:42,704 --> 00:43:46,458 ഇവിടെ എത്തിച്ചേരാൻ ഞങ്ങൾ ഏതെല്ലാം ഇരുണ്ട, വളഞ്ഞുപുളഞ്ഞ വഴികളാണ് താണ്ടിയത്. 612 00:43:46,541 --> 00:43:49,794 ഇഷ്ടമുള്ളത് ചെയ്യാൻ, അവൻ എല്ലാ അപകട മുന്നറിയിപ്പുകളും അവഗണിച്ചു. 613 00:43:49,878 --> 00:43:53,965 ഞാനാണെങ്കിൽ, ഭാവി വ്യത്യസ്തമാവുമെന്ന് കരുതി ഭൂതകാലം അവഗണിച്ചു. 614 00:43:54,049 --> 00:43:57,719 എല്ലാ തെറ്റുകളും ഒരു ശരിയിലെത്തുമെന്ന് കരുതാൻ മാത്രം നിഷ്കളങ്കരായിരുന്നു ഞങ്ങൾ. 615 00:43:57,802 --> 00:44:00,180 പക്ഷേ ഇത്തവണ അത് അങ്ങനെ സംഭവിച്ചു. 616 00:44:00,805 --> 00:44:04,559 എല്ലാരും ഞാൻ ഭ്രാന്തിയാണെന്ന് പറയുന്നു, പക്ഷേ, തുറന്നു പറയാം, അവനും ഭ്രാന്തനാണ്. 617 00:44:08,229 --> 00:44:10,648 ചിലപ്പോൾ ഞാൻ ഞങ്ങളുടെ സുന്ദരനായ മകൻ ഷെയ്നെ നോക്കും, 618 00:44:10,732 --> 00:44:11,858 എന്നിട്ട് ചോദിക്കും, 619 00:44:13,735 --> 00:44:18,531 നിൻ്റെ ഭ്രാന്ത് മമ്മിയെപ്പോലെയാണോ അതോ ഡാഡിയെപ്പോലെയാണോ? 620 00:44:21,368 --> 00:44:24,079 നാളെ എന്ത് സംഭവിക്കും എന്ന് എനിക്ക് കാത്തിരിക്കാൻ വയ്യ. 621 00:44:24,162 --> 00:44:27,540 പിന്നെ അതിനടുത്ത ദിവസം, പിന്നെ അതിനടുത്ത ദിവസം. 622 00:44:34,047 --> 00:44:36,299 സ്നേഹപൂർവ്വം, ഞാൻ. 623 00:46:39,130 --> 00:46:41,132 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 624 00:46:41,216 --> 00:46:43,218 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ