1 00:00:14,440 --> 00:00:15,920 ഇത്രയും കാത്തുനിർത്തിയതിൽ ക്ഷമിക്കണം. 2 00:00:16,000 --> 00:00:17,600 ഇതുവരെ... 3 00:00:18,160 --> 00:00:19,680 നീ ഇതിന് വിലനൽകേണ്ടി വരും. 4 00:00:21,200 --> 00:00:22,960 ഇന്ന് മാൻ്റികോർ ഇറ്റലി പുനർജ്ജനിച്ചിരിക്കുന്നു. 5 00:00:25,160 --> 00:00:26,120 എന്തു സംഭവിച്ചു? 6 00:00:33,360 --> 00:00:36,440 നീ ഈ സന്ദേശം കേൾക്കുന്നെങ്കിൽ, ഞാൻ മരിച്ചു. 7 00:00:38,680 --> 00:00:40,680 ഇപ്പോൾ നമ്മുടെ കയ്യിൽ ഈ ആയുധമുണ്ടായിരിക്കെ, 8 00:00:40,760 --> 00:00:41,920 കാര്യങ്ങൾ മാറാൻ പോവുകയാണ്. 9 00:00:42,000 --> 00:00:44,040 എനിക്ക് അപ്രത്യക്ഷയാകണം. 10 00:00:45,280 --> 00:00:47,960 ഇത്തവണ നമുക്ക് ശരിക്കും ഈ ലോകം മാറ്റാനാവും. 11 00:00:53,560 --> 00:00:56,120 ഞാൻ ഡിയാന കവലിയേരി, സിറ്റഡെൽ ഏജൻ്റ്, 12 00:00:56,240 --> 00:00:59,400 ഒപ്പം മാൻ്റികോർ ഓപ്പറേറ്റീവ് ഏജൻ്റ് 3-0-8. 13 00:01:00,680 --> 00:01:04,280 ദയവായി ആരെങ്കിലും ഉത്തരം പറയൂ. ഞാൻ മാത്രമല്ല ബാക്കിയുള്ളത് എന്നുപറയൂ. 14 00:01:09,160 --> 00:01:12,040 സിറ്റഡെലിനെതിരെയുള്ള ആക്രമണത്തിന് 19 ദിവസങ്ങൾക്കു ശേഷം. 15 00:01:12,120 --> 00:01:16,040 മാൻ്റികോർ ഇറ്റലി അവരുടെ പങ്കാളികൾ ഏർപ്പെടുത്തിയ കനത്ത ഉപരോധത്തിലാണ്. 16 00:01:16,120 --> 00:01:19,280 സിറ്റഡെലിൽ നിന്ന് മോഷ്ടിച്ച സാങ്കേതികത അത് ഒളിപ്പിക്കുന്നു എന്നവർ കണ്ടുപിടിച്ചു. 17 00:01:19,680 --> 00:01:22,840 ഇപ്പോൾ ആ സാങ്കേതികത മാൻ്റികോർ ഫ്രാൻസിൻ്റെയും ജർമ്മനിയുടെയും കയ്യിലാണ്. 18 00:01:25,240 --> 00:01:27,560 അത് നശിപ്പിക്കാൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്തു. 19 00:01:27,680 --> 00:01:29,080 ഞാനത് ചെയ്തിരുന്നെങ്കിൽ, അവർക്കത് 20 00:01:29,160 --> 00:01:30,920 പുനർനിർമ്മിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. 21 00:01:32,760 --> 00:01:34,880 പിന്നെ എനിക്കിപ്പോൾ മാൻ്റികോർ വിടാനാവില്ല. 22 00:01:36,000 --> 00:01:38,440 ഉപരോധങ്ങൾക്കു ശേഷം അവർ ഞങ്ങളെ കൂടുതൽ നിയന്ത്രിക്കുകയാണ്. 23 00:01:41,680 --> 00:01:44,040 ദയവായി ആരെങ്കിലും ഉത്തരം പറയൂ. 24 00:01:45,800 --> 00:01:48,800 ഞാൻ മാത്രമേ ബാക്കിയുള്ളൂ എന്നെനിക്ക് സങ്കൽപ്പിക്കാൻ വയ്യ. 25 00:01:49,560 --> 00:01:52,720 ഈ ഉപകരണം എൻ്റെ വീട്ടിലിങ്ങനെ വയ്ക്കുന്നതു തന്നെ ഒരു മരണമണി പോലെയാണ്. 26 00:01:55,560 --> 00:01:57,240 ദയവായി ആരെങ്കിലും ഉത്തരം പറയൂ. 27 00:03:08,760 --> 00:03:13,880 സിറ്റഡെൽ ഡിയാന 28 00:03:47,240 --> 00:03:49,320 വിൽപ്പനയ്ക്ക് 29 00:04:09,440 --> 00:04:10,280 പിന്നെ ഇതോ? 30 00:04:11,400 --> 00:04:12,760 ഞാൻ എനിക്കായി ഒരു പകർപ്പെടുത്തു. 31 00:04:14,320 --> 00:04:16,000 നമ്മൾ ഡാഡിയുടെയും മമ്മിയുടെയും വീട് മിസ് ചെയ്യും. 32 00:04:19,480 --> 00:04:22,600 ഞാൻ ഏതായാലും ഒരു ഷിപ്പിംഗ് കമ്പനി കണ്ടുപിടിച്ചു. 33 00:04:23,000 --> 00:04:25,240 നീ താമസമാക്കിക്കഴിഞ്ഞാൽ, ഞാൻ എല്ലാം അയച്ചേക്കാം. 34 00:04:25,360 --> 00:04:26,800 - നന്ദി. - കുഴപ്പമില്ല. 35 00:04:26,920 --> 00:04:30,440 - വീട് വിൽക്കാനാവുമെന്ന് നീ കരുതുന്നുണ്ടോ? - ഉണ്ട്. 36 00:04:31,080 --> 00:04:32,080 ഞാനങ്ങനെ കരുതുന്നു. 37 00:04:33,360 --> 00:04:34,240 എന്നിട്ട്? 38 00:04:37,160 --> 00:04:38,000 എനിക്കറിയില്ല. 39 00:04:38,800 --> 00:04:41,800 നിനക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഒരു മുറിയുണ്ടാവും. ഞങ്ങൾ കാത്തിരിക്കും. 40 00:04:44,200 --> 00:04:46,160 - എഡോയുടെ വിവരമെന്തെങ്കിലും ഉണ്ടോ? - ഇല്ല. 41 00:04:48,240 --> 00:04:49,800 ആ ബന്ധം മുന്നോട്ടു പോകില്ലായിരുന്നു. 42 00:04:51,000 --> 00:04:52,240 നിൻ്റെ ജോലി കാരണമോ? 43 00:04:52,320 --> 00:04:53,200 ഒരുപാട് കാരണങ്ങളുണ്ട്. 44 00:04:56,720 --> 00:04:57,920 ഞാൻ നിന്നിൽ അഭിമാനിക്കുന്നു. 45 00:04:58,360 --> 00:05:01,520 നമ്മുടെ മാതാപിതാക്കൾക്ക് നീതി വാങ്ങിക്കൊടുത്തതിന് നന്ദി. 46 00:05:02,440 --> 00:05:03,640 നീയിപ്പോൾ വിട്ടതിൽ സന്തോഷം. 47 00:05:05,080 --> 00:05:06,760 എനിക്കും നിന്നിൽ അഭിമാനമുണ്ട്. 48 00:05:07,240 --> 00:05:11,040 ഇതിന് ഇത്രവലിയ വില നൽകേണ്ടിവന്നതിൽ എനിക്ക് ദുഃഖമുണ്ട്. 49 00:05:13,360 --> 00:05:17,000 എനിക്ക് മനസ്സിലാകും. സത്യം കണ്ടെത്താതെ നീ ഒരിക്കലും അവസാനിപ്പിക്കില്ലായിരുന്നു. 50 00:05:21,680 --> 00:05:22,600 നമുക്ക് പോകാം. 51 00:05:40,080 --> 00:05:41,120 എല്ലാം നല്ലതിനാ അല്ലെ? 52 00:05:45,000 --> 00:05:46,400 അതെ, എല്ലാം നല്ലതിനാ. 53 00:05:55,720 --> 00:05:56,880 ബൈ ആൻ്റീ. 54 00:05:56,960 --> 00:05:58,360 ബൈ മോളേ! 55 00:06:34,280 --> 00:06:35,560 ദിനം 32, 56 00:06:36,200 --> 00:06:38,000 സിറ്റഡെലിനെതിരെയുള്ള ആക്രമണം കഴിഞ്ഞ്. 57 00:06:39,840 --> 00:06:44,000 ഉപരോധത്തിനു ശേഷം എത്തൊരെ സാനിയുടെ ഒരേയൊരു ലക്ഷ്യം 58 00:06:44,080 --> 00:06:47,320 രാജ്യത്തെ പൂർണ്ണമായും അസ്ഥിരമാക്കുക എന്നത് മാത്രമാണെന്ന് വ്യക്തമാണ്. 59 00:06:47,640 --> 00:06:51,800 ഏജൻസി പല ക്രിമിനൽ സംഘടനകൾക്കും ആയുധം വിൽക്കുകയാണ്. 60 00:06:52,280 --> 00:06:54,920 അയാൾ പ്രതിപക്ഷ രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുന്നു, 61 00:06:56,080 --> 00:06:59,440 സൈന്യം, നിയമനിർവഹണ വകുപ്പ് എന്നിവയിൽ നിന്ന് കോണ്ട്രാക്ടുകൾ ലഭിക്കുന്നു. 62 00:07:01,280 --> 00:07:04,560 ഏജൻ്റുമാരായ ഞങ്ങൾക്ക് ഒരു സ്വാന്തന്ത്ര്യവുമില്ല. 63 00:07:05,040 --> 00:07:06,280 ഞങ്ങളവരുടെ സായുധശാഖയാണ്. 64 00:07:11,120 --> 00:07:12,600 എനിക്കിപ്പോൾ ഉറങ്ങാനാവുന്നില്ല. 65 00:07:14,040 --> 00:07:16,480 ഞാനിപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ ആളുകളിൽ ഒരാൾ 66 00:07:16,840 --> 00:07:18,400 എൻ്റെ സന്ദേശങ്ങൾ കേൾക്കുമെന്നാണ്. 67 00:07:22,760 --> 00:07:23,680 എനിക്ക് ഭയമാകുന്നു. 68 00:07:26,760 --> 00:07:28,040 ഞാൻ ഒറ്റയ്ക്കാണ്. 69 00:08:09,680 --> 00:08:10,680 ഹലോ. 70 00:08:11,600 --> 00:08:12,680 ഞാൻ അകത്തേക്കു വരട്ടേ? 71 00:08:13,240 --> 00:08:14,080 തീർച്ചയായും. 72 00:08:16,400 --> 00:08:17,360 പുറത്തുനിൽക്കൂ. 73 00:08:30,040 --> 00:08:31,000 ഞാനാരാണെന്ന് അറിയാമോ? 74 00:08:32,000 --> 00:08:32,800 അറിയാം. 75 00:08:34,880 --> 00:08:37,040 എനിക്ക് നിന്നോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. 76 00:08:37,680 --> 00:08:39,240 കാര്യങ്ങൾ എങ്ങനെയാണ് നടന്നതെന്നറിയാൻ. 77 00:08:42,840 --> 00:08:44,880 ഒരു സിറ്റഡെൽ ഏജൻ്റ് അദ്ദേഹത്തെ വെടിവെച്ചു. 78 00:08:45,760 --> 00:08:47,080 അത് അവിചാരിതമായിരുന്നു. 79 00:08:50,280 --> 00:08:51,640 അദ്ദേഹത്തിൻ്റെ ശ്രദ്ധ തെറ്റിയിരുന്നു. 80 00:08:53,000 --> 00:08:54,160 എങ്ങനെ? 81 00:08:55,520 --> 00:08:57,440 സിറ്റഡെൽ സാങ്കേതികത കൊണ്ട്. 82 00:09:00,320 --> 00:09:03,520 എനിക്കദ്ദേഹത്തെ അത്ര അറിയില്ലായിരുന്നു, ചില ദൗത്യങ്ങൾക്കേ ഒപ്പം പോയിട്ടുള്ളൂ. 83 00:09:06,080 --> 00:09:07,520 പക്ഷേ അദ്ദേഹം ഒരു നേതാവായിരുന്നു. 84 00:09:09,960 --> 00:09:11,520 ആക്രമണത്തോട് നീ യോജിച്ചിരുന്നോ? 85 00:09:12,520 --> 00:09:13,760 ഞാൻ ആജ്ഞകൾ അനുസരിക്കും. 86 00:09:15,480 --> 00:09:16,400 മറ്റൊന്നുമില്ല. 87 00:09:17,520 --> 00:09:18,760 ഞാനതിനോട് യോജിച്ചിരുന്നില്ല. 88 00:09:19,720 --> 00:09:21,400 ഇതിങ്ങനെ നടക്കരുതായിരുന്നു. 89 00:09:22,880 --> 00:09:24,720 മാൻ്റികോർ ഇങ്ങനെ ആവേണ്ടതല്ല. 90 00:09:43,960 --> 00:09:45,480 എന്തു പ്രതീക്ഷിക്കണമെന്ന് നമുക്കറിയാം. 91 00:09:54,760 --> 00:09:55,760 വുൾഫ്ഗാങ്. 92 00:09:59,080 --> 00:10:00,160 സിസിൽ, എന്തുണ്ട്? 93 00:10:04,760 --> 00:10:06,000 മിണ്ടാട്ടമില്ലല്ലോ. 94 00:10:07,000 --> 00:10:08,320 നമുക്ക് അകത്തേക്ക് പോകാം? 95 00:10:08,400 --> 00:10:10,360 നമുക്കിന്ന് ചർച്ച ചെയ്യാൻ ഒരുപാടുണ്ട്. 96 00:10:38,000 --> 00:10:41,080 നിശ്ശബ്ദമായിരുന്ന ഈ ആഴ്ചകൾ എല്ലാവർക്കും ഉപകാരപ്രദമായിരുന്നു എന്ന് കരുതുന്നു. 97 00:10:41,600 --> 00:10:43,040 സ്ഥിതിഗതികൾ ശാന്തമാക്കാൻ. 98 00:10:46,520 --> 00:10:49,040 "ജൂപ്പിറ്റർ" എന്നാണ് ആയുധത്തിൻ്റെ പേര്. 99 00:10:50,520 --> 00:10:52,000 അത് പൂർത്തിയായി. 100 00:10:52,080 --> 00:10:54,040 ജൂപ്പിറ്ററാണ് മാൻ്റികോർ യൂറോപ്പിൻ്റെ ഭാവി. 101 00:10:54,480 --> 00:10:57,600 നമ്മളത് പൊതു ജലവിതരണ സംവിധാനം വഴി വ്യാപിപ്പിക്കും. 102 00:10:58,160 --> 00:10:59,840 ഒരു പ്രാഥമിക പരീക്ഷണം ഉടൻ നടത്തും, 103 00:10:59,920 --> 00:11:02,760 വ്യാപനത്തോത് കണക്കാക്കാൻ, 104 00:11:03,120 --> 00:11:05,320 പിന്നീട് നാം ഉത്പാദനം ആരംഭിക്കും, 105 00:11:05,680 --> 00:11:08,280 തരംഗങ്ങൾ വഴി പടിപടിയായി കൂടുതൽ കടത്തിവിട്ട് തുടർന്നുകൊണ്ടിരിക്കും, 106 00:11:09,600 --> 00:11:11,360 മുഴുവൻ ആളുകളിലും എത്തിച്ചേരും വരെ. 107 00:11:12,040 --> 00:11:14,040 ഇപ്പോൾ ആയുധം നിങ്ങളുടേതു മാത്രമായിരിക്കെ, 108 00:11:14,480 --> 00:11:17,040 ഞങ്ങൾക്കും ഞങ്ങളുടെ ഏജൻസികൾക്കും എന്തുസംഭവിക്കും? 109 00:11:17,120 --> 00:11:19,960 എഡ്വേർഡോ, നിനക്കിവരോട് നമ്മുടെ തീരുമാനം പറയണോ? 110 00:11:20,440 --> 00:11:24,880 ജൂപ്പിറ്റർ കയ്യാളാനുള്ള അവകാശം യൂറോപ്യൻ കൗൺസിലിനും നൽകുമെന്നാണ് ഞങ്ങളുടെ തീരുമാനം. 111 00:11:25,880 --> 00:11:27,080 എന്നാൽ ഒരു വ്യവസ്ഥയുണ്ട്. 112 00:11:28,680 --> 00:11:31,040 ആദ്യ വിശകലനത്തിനുള്ള അവകാശം മാൻ്റികോർ ഇറ്റലിക്കായിരിക്കും. 113 00:11:31,480 --> 00:11:33,360 - എന്തിൻ്റെ? - ഡാറ്റയുടെ. 114 00:11:34,680 --> 00:11:37,120 ഓരോ ദിവസവും നമുക്ക് കോടിക്കണക്കിന് ഡാറ്റാ ശകലങ്ങൾ പരിശോധിക്കാനുണ്ടാവും. 115 00:11:37,640 --> 00:11:40,560 ഓരോ ഏജൻസിയും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കുന്നതു തടയാൻ, 116 00:11:41,360 --> 00:11:42,920 ഞങ്ങൾ ആദ്യ സ്ക്രീനിങ്ങ് നടത്തും. 117 00:11:46,040 --> 00:11:48,120 പിന്നെ നിങ്ങൾക്ക് സൗകര്യപ്രദമായത് നിങ്ങൾ ഞങ്ങളോട് പറയും. 118 00:11:48,560 --> 00:11:51,080 പങ്കുവയ്ക്കലിനെപ്പറ്റിയുള്ള നിങ്ങളുടെ ആശയം വളരെ ആകർഷകമാണ്. 119 00:11:51,600 --> 00:11:54,440 മൂന്നാമതൊരു ഘടകം കൂടി ഞങ്ങളുടെ പ്രത്യേക നിയന്ത്രണത്തിലായിരിക്കും. 120 00:11:57,120 --> 00:11:58,200 മൂന്നാമതൊരു ഘടകമോ? 121 00:11:59,200 --> 00:12:00,680 ആയുധത്തിൻ്റെ ഇറ്റാലിയൻ ഭാഗം. 122 00:12:05,200 --> 00:12:06,640 നമ്മൾ പ്രവർത്തനസജ്ജമാണല്ലോ, അല്ലേ? 123 00:12:08,520 --> 00:12:10,280 തീർച്ചയായും. ഏകദേശം. 124 00:12:10,360 --> 00:12:14,600 ക്രമേണ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കിട്ടും. ഇത് എല്ലാവർക്കും സമ്മതമാണോ എന്ന് നോക്കാം. 125 00:12:15,080 --> 00:12:15,920 [ജർമ്മൻ] ശരി... 126 00:12:17,440 --> 00:12:19,360 ഞങ്ങൾക്കിതിൽ അഭിപ്രായമുണ്ടെന്ന പോലെ. 127 00:12:20,840 --> 00:12:22,840 [ഫ്രഞ്ച്] മാൻ്റികോർ യൂറോപ്പിൻ്റെ പുതിയ ഘടന. 128 00:12:24,200 --> 00:12:26,960 എല്ലാ ഏജൻസികളും തുല്യരാണ്. ഒന്ന് മറ്റെല്ലാറ്റിനെക്കാളും കൂടുതൽ. 129 00:12:27,600 --> 00:12:30,200 അതല്ലേ ജനാധിപത്യത്തിൻ്റെ അടിസ്ഥാനം? 130 00:12:40,320 --> 00:12:43,720 പറയാൻ പോകുന്നതെന്തെന്ന് ഒരു മുന്നറിയിപ്പ് തരാതിരിക്കുന്നത് നിങ്ങൾക്ക് ശീലമായി. 131 00:12:43,800 --> 00:12:47,040 മീറ്റിംഗുകൾ ജാസ് പോലെയാണ്, ആ ഒഴുക്കിനനുസരിച്ച് പോകണം. 132 00:12:47,120 --> 00:12:48,320 മുന്നൊരുക്കമില്ലാതെ പറയണം. 133 00:12:48,840 --> 00:12:50,440 നിങ്ങൾ ക്ലാസിക്കൽ മ്യൂസിക് മാത്രമേ കേൾക്കൂ. 134 00:12:50,840 --> 00:12:53,480 - അതായിരുന്നു അവരോടു പറയാനുള്ള ശരിയായ സമയം. - നിങ്ങളുടെ അഭിപ്രായത്തിൽ. 135 00:12:53,560 --> 00:12:55,000 എൻ്റെയല്ല. 136 00:12:55,080 --> 00:12:57,680 അത് നിസ്സാരമായി ചെയ്യാനാവുമെന്നാണ് നിങ്ങൾ കരുതുന്നത്. 137 00:12:57,760 --> 00:13:00,280 നിങ്ങൾ എന്നോട് സംസാരിച്ചിരുന്നെങ്കിൽ, അതങ്ങനെയല്ല എന്ന് മനസ്സിലായേനെ. 138 00:13:01,800 --> 00:13:02,880 അല്ലേ? 139 00:13:02,960 --> 00:13:05,440 നാം സൃഷ്ടിച്ച ഒരു ഘടകം നമുക്ക് 140 00:13:06,440 --> 00:13:08,000 ഒരു സിറ്റഡെൽ ഉത്പന്നത്തിനുള്ളിൽ ഇടണം. 141 00:13:08,440 --> 00:13:11,200 എത്ര സാങ്കേതിക മാറ്റങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 142 00:13:11,280 --> 00:13:15,000 ഇത് മുറിയിലെ ഒരു ഫർണ്ണിച്ചർ നീക്കുന്നതു പോലെയല്ല. 143 00:13:15,400 --> 00:13:17,440 ഇത് ഒരു പസിൽ കഷണങ്ങൾ മാറ്റി 144 00:13:17,880 --> 00:13:20,120 മറ്റൊന്നിൻ്റെ നൂറ് കഷണങ്ങൾ ചേർത്തുവച്ച്, 145 00:13:20,640 --> 00:13:23,400 അത് ശരിക്കുള്ളതുമായി ഒത്തുപോകുമെന്ന് പ്രതീക്ഷിക്കുന്നതുപോലെയാണ്. 146 00:13:23,480 --> 00:13:27,080 നീ ഒരിക്കലും ഒരു സാങ്കേതിക പ്രശ്നം മൂലം ഒന്നും ഉപേക്ഷിക്കുന്നതല്ല. 147 00:13:28,200 --> 00:13:29,960 നിന്നെ വിഷമിപ്പിക്കുന്നത് എന്താണെന്ന് പറയൂ. 148 00:13:31,960 --> 00:13:33,080 മൂന്നാമത്തെ ഘടകം. 149 00:13:34,240 --> 00:13:35,120 അത് കൊല്ലാനുള്ളതാണ്. 150 00:13:39,000 --> 00:13:40,040 അതേ, എനിക്കറിയാം. 151 00:13:40,560 --> 00:13:43,560 അതിന് എന്തു ചെയ്യാനാകുമെന്ന് എനിക്കറിയാം. എത്ര അപകടകരമാണെന്നും അറിയാം. 152 00:13:44,040 --> 00:13:45,040 നിനക്കു തെറ്റി. 153 00:13:46,400 --> 00:13:50,360 ഈ ആയുധം പോലെ കൃത്യതയുള്ള മറ്റൊന്നും ഉണ്ടാവില്ല. 154 00:13:51,160 --> 00:13:53,840 ലക്ഷ്യത്തിനല്ലാതെ മറ്റു നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാവില്ല. 155 00:13:54,600 --> 00:13:56,320 ഒരാളെ കൊല്ലുന്നത് ദശലക്ഷങ്ങളെ രക്ഷിക്കുമായിരുന്ന 156 00:13:56,400 --> 00:13:59,200 സംഭവങ്ങൾ ചരിത്രത്തിൽ നിന്ന് നിന്നെ ഓർമ്മിപ്പിക്കണോ? 157 00:13:59,680 --> 00:14:01,560 വേണ്ട. തീർച്ചയായും വേണ്ട. 158 00:14:02,720 --> 00:14:03,720 എഡ്വേർഡോ... 159 00:14:06,400 --> 00:14:07,680 നിനക്കിപ്പോൾ അധികാരമുണ്ട്. 160 00:14:08,840 --> 00:14:10,720 അതിൻ്റെ അർത്ഥം എന്തെന്ന് കണ്ടെത്താൻ നോക്കൂ. 161 00:14:37,320 --> 00:14:39,440 നിൻ്റെ പേര് നമ്മുടെ ഡാറ്റബേസിൽ ഇല്ല, 162 00:14:39,520 --> 00:14:41,840 പിന്നെ നമ്മുടെ സഹകരണത്തിൻ്റെ ഒരു തെളിവുമില്ല. 163 00:14:42,320 --> 00:14:45,400 എനിക്ക് പ്രതീക്ഷ നൽകുന്ന ഒരു കാര്യം, നീ ഇപ്പോഴും അവിടെ ഉണ്ടെന്നുള്ളതാണ്. 164 00:14:45,480 --> 00:14:47,960 നീയാണ് ശത്രുപക്ഷത്ത് പെട്ടുപോയ അവസാന ആൾ, 165 00:14:48,040 --> 00:14:50,000 നീ വളരെ ധൈര്യവതിയായിരിക്കണം. 166 00:14:51,520 --> 00:14:53,680 - നിൻ്റെ പേര്... - എന്നോടു ക്ഷമിക്കൂ. 167 00:14:53,760 --> 00:14:56,080 ...പിന്നെ നമ്മുടെ സഹകരണത്തിൻ്റെ ഒരു തെളിവുമില്ല. 168 00:15:27,240 --> 00:15:28,400 നമുക്ക് ഓഫീസിലേക്കു പോകാം. 169 00:15:29,960 --> 00:15:30,800 നിങ്ങൾക്ക് ഉറപ്പാണോ? 170 00:15:38,680 --> 00:15:41,560 - എൻ്റെ ഡ്രൈവർമാരും ഏജൻ്റുമാരും എവിടെ? - സമാധാനിക്കൂ. അവർ ഉറങ്ങുകയാണ്. 171 00:15:41,640 --> 00:15:43,240 എഡോ, ക്ഷമിക്കൂ, അതൊരു തമാശയായിരുന്നു. 172 00:15:43,320 --> 00:15:45,000 നിനക്കാവശ്യമുള്ളത് ഞാൻ തന്നു! 173 00:15:45,600 --> 00:15:48,840 നിനക്ക് 20 മില്യൺ ഉണ്ട്, നീ സ്വതന്ത്രയാണ്, നിനക്കു പോകാം. ഇനി എന്താ വേണ്ടത്? 174 00:15:49,240 --> 00:15:51,000 നിനക്കെന്തിനാ എന്നോട് ഇത്ര ദേഷ്യം? 175 00:15:51,080 --> 00:15:52,760 കാരണം നീ ഒരു മാസം അപ്രത്യക്ഷയായി. 176 00:15:57,240 --> 00:15:58,440 ഞാൻ തിരിച്ചുവന്നല്ലോ. 177 00:15:59,640 --> 00:16:01,200 നിൻ്റെ മനസ്സുമാറാൻ കാരണമെന്താണ്? 178 00:16:05,720 --> 00:16:07,800 നമ്മൾ പറഞ്ഞത് ഞാൻ ഓർത്തു. 179 00:16:09,800 --> 00:16:12,280 നമ്മളൊരു സാധാരണ ജീവിതം, ഒരു നല്ല ജോലി, ഒരു നല്ല വീട്, 180 00:16:13,000 --> 00:16:17,600 എന്നിവയൊക്കെയായി സന്തോഷമാണെന്ന് നടിക്കാം, പക്ഷേ സത്യത്തിൽ നമുക്ക് കൂടുതൽ വേണം. 181 00:16:20,560 --> 00:16:21,760 എനിക്ക് കൂടുതൽ വേണം. 182 00:16:25,320 --> 00:16:27,040 "കൂടുതൽ" എന്നാൽ എന്താ നീ ഉദ്ദേശിക്കുന്നത്? 183 00:16:31,880 --> 00:16:32,880 നിൻ്റെ കൂടെയിരിക്കാൻ. 184 00:17:38,280 --> 00:17:40,240 ഫ്രാൻസിലെ ദൗത്യത്തിനു ശേഷം, 185 00:17:40,760 --> 00:17:42,800 നമ്മൾ ഇവിടെ കിടക്കുകയായിരുന്നു, അല്ലേ? 186 00:17:43,400 --> 00:17:44,920 നീ ഉറങ്ങുകയായിരുന്നു, എനിക്ക് കഴിഞ്ഞില്ല. 187 00:17:46,760 --> 00:17:47,680 അപ്പോൾ ഞാൻ എഴുന്നേറ്റു, 188 00:17:48,480 --> 00:17:51,280 ആയുധത്തിൻ്റെ ഡാറ്റ അടങ്ങിയ ഉപകരണം ഞാൻ കണ്ടു. 189 00:17:52,960 --> 00:17:54,000 എനിക്കുറപ്പായിരുന്നു... 190 00:17:54,640 --> 00:17:56,080 അതായത് എനിക്കുറപ്പാണ് 191 00:17:57,240 --> 00:17:58,560 അത് അപകടകരമാണെന്ന്. 192 00:17:59,720 --> 00:18:01,280 എനിക്ക് അതെടുക്കാമായിരുന്നു. 193 00:18:02,200 --> 00:18:03,640 നിനക്കത് നശിപ്പിക്കണമായിരുന്നോ? 194 00:18:11,920 --> 00:18:15,320 എനിക്കറിയാമായിരുന്നു, നമ്മളെ രണ്ടാളെയും ഞാൻ വലിയ പ്രശ്നത്തിലാക്കിയേനെ എന്നും, 195 00:18:16,160 --> 00:18:19,000 മാൻ്റികോർ എന്തായാലും മറ്റൊരെണ്ണം കണ്ടുപിടിച്ചേനെ എന്നും. 196 00:18:20,480 --> 00:18:23,080 അതിനാൽ ഞാനത് അവിടെ ഉപേക്ഷിച്ചു പോയി. 197 00:18:23,640 --> 00:18:24,960 നീ ഇതെന്തിനാണ് എന്നോട് പറയുന്നത്? 198 00:18:26,560 --> 00:18:28,560 കാരണം ഞാനാരാണെന്ന് നീ അറിയണം. 199 00:18:30,720 --> 00:18:33,000 പിന്നെ എനിക്ക് ഈ ലോകം കൂടുതൽ സുരക്ഷിതമായ ഒരിടമായി 200 00:18:34,160 --> 00:18:37,200 മാറ്റുന്നതിന് പോരാടാനുള്ള ശ്രമം നിർത്താനും ആവില്ല. 201 00:18:38,200 --> 00:18:41,560 പക്ഷേ എനിക്കത് ചെയ്യാൻ കൂടെ വേണമെന്നുള്ളത് നീ മാത്രമാണ്. 202 00:18:42,880 --> 00:18:44,000 അത്രയേയുള്ളൂ. 203 00:18:57,200 --> 00:18:59,160 മാൻ്റികോറാണ് നിൻ്റെ മാതാപിതാക്കളെ കൊന്നത്. 204 00:19:04,640 --> 00:19:08,960 ഞങ്ങളുടെ ഏജൻസിയാണ് ഫ്ലൈറ്റ് OT9732 തകർത്തത്, അതിലൊരു... 205 00:19:10,000 --> 00:19:11,240 സിറ്റഡെൽ ഏജൻ്റ് ഉണ്ടായിരുന്നു. 206 00:19:14,560 --> 00:19:16,160 ഞാനിത് സിസിലിയിൽ വച്ച് പറയാൻ ആഗ്രഹിച്ചിരുന്നു, 207 00:19:17,880 --> 00:19:18,960 പക്ഷെ എനിക്ക് സാധിച്ചില്ല. 208 00:19:21,960 --> 00:19:24,280 ഞാൻ ആരാണെന്നറിയാനും നിനക്ക് അവകാശമുണ്ട്. 209 00:19:32,560 --> 00:19:34,400 നീ ആ തീരുമാനത്തിൽ പങ്കാളിയായിരുന്നോ? 210 00:19:35,160 --> 00:19:36,440 അത് ചിന്തിക്കുകപോലും അരുത്. 211 00:19:41,160 --> 00:19:42,160 എന്നോട് ക്ഷമിക്ക്. 212 00:20:05,080 --> 00:20:08,160 എട്ടുകൊല്ലം മുമ്പ് 213 00:20:34,000 --> 00:20:35,560 സാനി കുടുംബം 214 00:21:36,320 --> 00:21:38,280 അവനെ വെറുതേ വിടൂ, അവൻ തിരക്കിലായിരിക്കും. 215 00:21:38,320 --> 00:21:39,560 ഇതവന് പതിവില്ലാത്തതാണ്. 216 00:21:41,400 --> 00:21:43,560 ഇത്ര അത്യാവശ്യമായി എന്താണ് അവനോട് പറയാനുള്ളത്? 217 00:21:44,400 --> 00:21:45,320 നിനക്കറിയാമോ. 218 00:21:47,760 --> 00:21:51,400 നമുക്ക് ആരെയും എപ്പോഴും നിയന്ത്രിക്കാനുള്ള കഴിവ് ലഭിക്കും, 219 00:21:51,480 --> 00:21:53,440 അവരുടെ ജീവിതത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ. 220 00:21:54,280 --> 00:21:55,280 എങ്ങനെ? 221 00:21:55,360 --> 00:21:58,320 ഫ്രഞ്ച് പകുതി ജർമ്മൻ പകുതിയ്ക്കുള്ളിൽ വച്ചിരിക്കുന്ന 222 00:21:58,840 --> 00:22:01,680 ഒരു സൂക്ഷ്മ അധിനിവേശ സിസ്റ്റമാണ്, ഒരു ജൈവസാങ്കേതികതാ ഘടകം, 223 00:22:01,760 --> 00:22:04,040 ഇത് മനുഷ്യശരീരത്തിൽ കടന്ന് ഒളിച്ചിരിക്കും. 224 00:22:04,120 --> 00:22:05,400 ഒരു പരാദം പോലെയോ? 225 00:22:06,840 --> 00:22:09,040 നമുക്ക് ഫോൺ ചോർത്തലോ കമ്പ്യൂട്ടർ ഹാക്ക് ചെയ്യലോ ആവശ്യം വരില്ല, 226 00:22:09,120 --> 00:22:11,320 ആളുകൾ തന്നെയാവും വിവരത്തിൻ്റെ സ്രോതസ്സ്. 227 00:22:12,360 --> 00:22:13,840 അവരായിരിക്കും ട്രാൻസ്മിറ്ററുകൾ. 228 00:22:14,240 --> 00:22:17,360 നമുക്ക് അവരുടെ ഡാറ്റയിൽ പൂർണ്ണനിയന്ത്രണമുണ്ടാകും. 229 00:22:19,840 --> 00:22:22,440 ഡിയാന, എനിക്കറിയാം ഇതൊരു വലിയ ശക്തിയായിരിക്കും എന്ന്. 230 00:22:23,200 --> 00:22:24,440 പക്ഷേ ഇത് നാം നന്നായി ഉപയോഗിച്ചാൽ, 231 00:22:25,600 --> 00:22:28,160 നമുക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള അവസരം ലഭിക്കും. 232 00:22:28,240 --> 00:22:32,600 എല്ലാറ്റിനും ഉപരി, നമുക്ക് നാം ഉദ്ദേശിച്ച തരത്തിലുള്ള ഒരു ഏജൻസിയായിട്ടിരിക്കാം. 233 00:22:36,960 --> 00:22:39,160 പക്ഷേ എൻ്റെ ഡാഡി അതുകൊണ്ട് തൃപ്തനായില്ല. 234 00:22:39,240 --> 00:22:42,160 അതിനാൽ ഞങ്ങൾ ഒരു മൂന്നാം ഘടകം ചേർക്കുന്നത് ആലോചിക്കുകയാണ്. 235 00:22:44,280 --> 00:22:46,120 ഒരു വിദൂര നശിപ്പിക്കൽ സംവിധാനം. 236 00:22:53,400 --> 00:22:54,600 നീയാണോ അത് ഡിസൈൻ ചെയ്തത്? 237 00:22:54,680 --> 00:22:56,040 എൻ്റെ ജോലി ആയുധങ്ങൾ ഡിസൈൻ ചെയ്യലാണ്. 238 00:22:57,440 --> 00:23:00,200 മരണമാണോ ജീവിതമാണോ ഒരാൾക്ക് വേണ്ടതെന്ന് മാൻ്റികോർ തീരുമാനിക്കും. 239 00:23:00,760 --> 00:23:03,160 ഏതു നിമിഷത്തിലും ഒരു ബട്ടൺ അമർത്തിയാൽ, 240 00:23:03,240 --> 00:23:06,000 ആതിഥേയ ജീവി നൈസർഗ്ഗിക കാരണങ്ങളാൽ ഉടൻ മരിക്കും. 241 00:23:07,520 --> 00:23:09,240 അതപ്പോൾ ആറ്റം ബോംബ് പോലെയാണ്. 242 00:23:11,320 --> 00:23:14,360 ഒപ്പം ബട്ടൺ അമർത്തുന്ന കൈയ്യിലാണ് എല്ലാമിരിക്കുന്നത്. 243 00:23:17,400 --> 00:23:20,280 നിൻ്റെ അച്ഛൻ അത് ചേർക്കാനായി നിന്നെ വ്യക്തമായും നിർബന്ധിക്കുന്നു. 244 00:23:26,280 --> 00:23:28,480 ഇതെന്താണ്? ഇതിനൊരു വല്ലാത്ത രൂപമാണല്ലോ. 245 00:23:32,760 --> 00:23:35,240 ഇത് ഞാൻ താമസിച്ചിരുന്ന ഒരു വീട്ടിൽ നിന്നാണ്. 246 00:23:37,160 --> 00:23:38,440 ഒരു ഭാഗ്യയന്ത്രം. 247 00:23:39,640 --> 00:23:42,080 നിന്നെപ്പറ്റി എനിക്ക് ഇനിയും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. 248 00:23:48,520 --> 00:23:51,600 ആദ്യം, അവൾ എല്ലാ ഉറപ്പുകളും ഒപ്പം ഒരു വൻ തുകയും വാങ്ങിപ്പോയി. 249 00:23:51,680 --> 00:23:53,640 ഇപ്പോൾ അവൾക്ക് തിരിച്ചുവരണം. 250 00:23:55,360 --> 00:23:58,280 പാരിസിൽ അത്ര അപകടം പിടിച്ച ജോലിക്കുശേഷം അവൾക്കൊരു ഇടവേള വേണമായിരുന്നു. 251 00:23:59,200 --> 00:24:01,720 അവൾ കാരണം നമുക്ക് കിട്ടിയതെന്താണെന്ന് ഞാൻ ഓർമ്മിപ്പിക്കണോ? 252 00:24:03,240 --> 00:24:04,520 രാത്രി നീ അവളുടെ കൂടെയായിരുന്നോ? 253 00:24:05,560 --> 00:24:06,440 അതേ. 254 00:24:07,040 --> 00:24:08,040 അത് ശീലമാക്കേണ്ടിവരും. 255 00:24:09,120 --> 00:24:10,200 അവളിപ്പോൾ എവിടെയാണ്? 256 00:24:10,920 --> 00:24:14,160 അവൾ ജൂപ്പിറ്ററിൻ്റെ ആദ്യ വ്യാപന പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. 257 00:24:14,240 --> 00:24:16,200 ഇന്നലെ, ഞാനവളോട് എല്ലാം പറഞ്ഞു. 258 00:24:18,040 --> 00:24:19,120 വെറുതേ അങ്ങു പറഞ്ഞോ? 259 00:24:19,480 --> 00:24:20,640 എന്നോട് ചോദിക്കാതെ? 260 00:24:21,600 --> 00:24:25,520 ഡാഡീ, ഒരു കാര്യം വ്യക്തമാക്കാം. ഞാൻ നിങ്ങളോട് അനുവാദം ചോദിക്കുന്നില്ല. 261 00:24:26,560 --> 00:24:28,640 - നിങ്ങളെപ്പോലെ, എനിക്കും അധികാരമുണ്ട്. - ശരിയാണ്. 262 00:24:29,360 --> 00:24:30,360 എന്നെപ്പോലെ. 263 00:24:37,280 --> 00:24:38,880 നീ സ്വന്തമായി എല്ലാം ചെയ്യുന്നു. 264 00:24:41,040 --> 00:24:42,280 മൂന്നാം ഘടകത്തിൻ്റെ കാര്യമെന്തായി? 265 00:24:43,160 --> 00:24:44,240 ഏകദേശം കഴിയാറായി. 266 00:24:46,600 --> 00:24:48,280 എനിക്കൊരു കോൾ ചെയ്യണം. 267 00:24:48,360 --> 00:24:49,880 ആയുധ നിയമം പാസ്സാക്കാറായി, 268 00:24:49,960 --> 00:24:52,280 പക്ഷേ എനിക്കാ മണ്ടൻ മന്ത്രിയെ ഒന്ന് പ്രോത്സാഹിപ്പിക്കണം. 269 00:25:32,920 --> 00:25:35,600 ഇതിൽ പത്ത് ദശലക്ഷം ജൂപ്പിറ്റർ കണികകളുണ്ട്. 270 00:25:35,680 --> 00:25:37,480 ആദ്യ പരീക്ഷണത്തിനായുള്ള ഒരു ചെറിയ അളവ്. 271 00:25:39,480 --> 00:25:40,440 ചെറുതോ? 272 00:25:40,520 --> 00:25:42,840 ഒരംശം മാത്രമേ ആതിഥേയ ജീവികളിൽ എത്തൂ. 273 00:25:42,920 --> 00:25:44,960 എണ്ണം? നാം കണ്ടെത്തും. 274 00:25:45,560 --> 00:25:49,920 ഇതിനുള്ളിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള കോഡ് ഉണ്ട്. അത് ഓർത്തുവച്ച്, ഇത് നശിപ്പിക്കുക. 275 00:25:51,040 --> 00:25:52,760 നമ്മൾ രണ്ടുപേരും മാത്രമേ ഇതറിയാവൂ. 276 00:25:57,960 --> 00:26:00,480 കുടുംബം താമസിയാതെ വലുതായേക്കും. 277 00:26:01,880 --> 00:26:02,760 ശരിക്കും? 278 00:26:03,360 --> 00:26:05,480 സംഭവിച്ചതെല്ലാം അവരെ 279 00:26:05,560 --> 00:26:07,640 അവൻ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ അടുപ്പിച്ചു. 280 00:26:08,400 --> 00:26:10,360 അവനുമായി ഒത്തുപോകണമെങ്കിൽ, 281 00:26:10,440 --> 00:26:12,200 നിങ്ങൾ അവരുടെ ബന്ധത്തിന് സമ്മതിക്കണം. 282 00:26:13,040 --> 00:26:14,880 എനിക്കാ പെണ്ണിനെ ഇഷ്ടമല്ല. 283 00:26:16,040 --> 00:26:17,360 അവൾക്ക് എന്തോ രഹസ്യമുണ്ട്. 284 00:26:18,480 --> 00:26:20,280 അവൾ എന്തോ ഒളിക്കുന്നുണ്ട്. 285 00:26:22,080 --> 00:26:23,080 അവളൊരു ചാരയാണ്. 286 00:26:23,760 --> 00:26:25,600 - ഒളിക്കൽ അവളുടെ ജോലിയാണ്. - എന്തായിത്. 287 00:26:26,560 --> 00:26:28,000 ഞാനെന്താ പറയുന്നതെന്നറിയാമല്ലോ ജൂലിയ. 288 00:26:29,800 --> 00:26:32,040 അവൾ ഇപ്പോഴേ അവൻ്റെ ചെവിയിൽ രഹസ്യം പറഞ്ഞു തുടങ്ങി, 289 00:26:33,400 --> 00:26:34,480 ഉപദേശം. 290 00:26:37,720 --> 00:26:39,040 [ഇംഗ്ലീഷ്] ഞാൻ രഹസ്യം പറഞ്ഞിട്ടുണ്ടോ? 291 00:26:40,200 --> 00:26:42,080 ഞാനെപ്പോഴും എൻ്റെ സാധാരണ ശബ്ദത്തിലാണ് സംസാരിക്കാറ്. 292 00:26:42,440 --> 00:26:43,960 നിന്നെ അവളുമായി താരതമ്യം ചെയ്യരുത്. 293 00:26:44,040 --> 00:26:44,920 [ഇറ്റാലിയൻ] അതെന്താ? 294 00:26:45,000 --> 00:26:46,560 കാരണം നീ കുടുംബമാണ്. 295 00:26:47,040 --> 00:26:47,960 ശരിയാണ്. 296 00:26:48,640 --> 00:26:51,600 പിന്നെ ഞാനിപ്പോഴും ആയിരിക്കുന്നത്, എഡോ പാരിസിൽ നിന്ന് ജീവനോടെ വന്നതിനാലാണ്. 297 00:26:52,520 --> 00:26:53,760 [ഇംഗ്ലിഷ്] എനിക്ക് നിങ്ങളോട് സംസാരിക്കാനാവും. 298 00:26:54,680 --> 00:26:56,000 പക്ഷേ നിങ്ങൾ ശ്രദ്ധിക്കാറില്ല. 299 00:26:56,880 --> 00:26:58,960 ഈയിടെയായുള്ള സംഭവങ്ങൾ അത് വളരെ വ്യക്തമാക്കുന്നുണ്ട്. 300 00:27:01,040 --> 00:27:02,320 അപ്പോൾ, നിനക്ക് സംശയമില്ലേ? 301 00:27:04,280 --> 00:27:05,120 ഒരു സംശയവും? 302 00:27:05,920 --> 00:27:09,240 [ഇറ്റാലിയൻ] എനിക്ക് ആകെ അറിയാവുന്നത് ഞാൻ എഡോയെ വർഷങ്ങളായി ഇങ്ങനെകണ്ടിട്ടില്ല എന്നാ. 303 00:27:09,880 --> 00:27:10,960 എങ്ങനെ? 304 00:27:11,600 --> 00:27:12,480 സന്തോഷത്തോടെ. 305 00:27:23,800 --> 00:27:25,520 ഘട്ടം മൂന്ന് 306 00:27:31,960 --> 00:27:34,040 നഷ്ടമായ ഭാഗം 307 00:27:34,600 --> 00:27:36,960 പൂർത്തിയായി 308 00:27:54,040 --> 00:27:56,520 മൂന്നാമത്തെ ഘടകം പരീക്ഷണം വിജയിച്ചു. 309 00:27:56,600 --> 00:27:58,280 ഞാനത് മാസ്റ്റർ കോപ്പിയിലേക്ക് ചേർത്തു. 310 00:27:58,360 --> 00:27:59,360 കൊള്ളാം! 311 00:28:00,040 --> 00:28:01,280 അത് അത്ഭുതകരം തന്നെ എഡോ. 312 00:28:02,040 --> 00:28:02,880 നന്ദി. 313 00:28:02,960 --> 00:28:06,600 നിന്നെപ്പോലെയല്ല, നീ വിജയിക്കുമെന്നതിൽ എനിക്ക് സംശയമില്ലായിരുന്നു.നു 314 00:28:06,680 --> 00:28:08,280 പക്ഷേ അതെളുപ്പമല്ല എന്നറിയാമായിരുന്നു. 315 00:28:08,760 --> 00:28:10,720 എനിക്ക് നിന്നിൽ അഭിമാനമുണ്ട്. 316 00:28:12,800 --> 00:28:14,320 നമ്മുടെ ഏറ്റവും വലിയ വിജയം, 317 00:28:14,400 --> 00:28:16,320 ഇത്ര പ്രക്ഷുബ്ധമായ ഒരു ദിവസമാണല്ലോ 318 00:28:17,760 --> 00:28:20,080 എന്ന വിഷമം മാത്രമേയുള്ളൂ. 319 00:28:20,480 --> 00:28:21,640 പക്ഷേ അത് സാരമില്ല. 320 00:28:22,240 --> 00:28:25,560 നീയിപ്പോൾ 3-0-8-നോട് എന്നെക്കാളും അടുത്തിരിക്കുന്നു. 321 00:28:25,640 --> 00:28:27,120 നിനക്ക് അവളോടൊപ്പം ആഘോഷിക്കണമെന്നുണ്ടാവും. 322 00:28:27,200 --> 00:28:31,040 അവൾ നിനക്ക് അത്ര വലുതാണെങ്കിൽ, ഞാനവളെ സ്വീകരിക്കാൻ തയ്യാറാണ്. 323 00:28:32,160 --> 00:28:33,640 അവളെ ഡിയാന എന്നു വിളിക്കാനും. 324 00:28:36,640 --> 00:28:37,480 നന്ദി. 325 00:28:39,200 --> 00:28:40,320 നമുക്ക്, 326 00:28:41,320 --> 00:28:43,120 നമുക്കിടയിൽ ഒരു സന്തുലനം വേണം. 327 00:28:44,120 --> 00:28:47,600 നിനക്കിപ്പോ അധികാരമുള്ള നിലയ്ക്ക് നീ അതിനും ഒരു വഴികണ്ടെത്തുമെന്നറിയാം. 328 00:28:54,400 --> 00:28:56,640 ഞാൻ നിങ്ങൾക്ക് ഇപ്പോൾ ജൂപ്പിറ്ററിൻ്റെ കോഡ് അയച്ചുതരാം. 329 00:28:56,720 --> 00:28:58,480 ഡാഡിയുടെ കയ്യിലും അത് ഉണ്ടാവണം. 330 00:28:59,440 --> 00:29:00,480 ഒരു വ്യവസ്ഥയിൽ മാത്രം. 331 00:29:02,320 --> 00:29:03,440 നീ വിടില്ലല്ലോ. 332 00:29:04,960 --> 00:29:07,400 നിൻ്റെ അമ്മ പറഞ്ഞത് ശരിയാണ്. നിനക്ക് എന്താണ് വേണ്ടത്? 333 00:29:07,920 --> 00:29:10,000 ഡിയാനയെ മാൻ്റികോർ ഇറ്റലിയുടെ മാനേജരാക്കണം. 334 00:29:12,280 --> 00:29:13,680 മറ്റിയോയെ മാറ്റണോ? 335 00:29:14,160 --> 00:29:16,400 മറ്റിയോ 13 കൊല്ലമായി ഏജൻസി നിയന്ത്രിക്കുന്നു. 336 00:29:16,480 --> 00:29:17,600 ഇപ്പോൾ ഒരു മാറ്റത്തിനു സമയമായി. 337 00:29:22,920 --> 00:29:25,400 നിൻ്റെ ബന്ധം അത്ര പ്രധാനമാണെങ്കിൽ, 338 00:29:26,680 --> 00:29:28,400 അവൾ ഏജൻസി നിയന്ത്രിക്കട്ടെ. 339 00:29:29,520 --> 00:29:30,880 ഞാൻ മറ്റിയോയോട് സംസാരിക്കാം. 340 00:29:31,280 --> 00:29:32,600 എനിക്ക് വാക്കുതരുമോ? 341 00:29:32,680 --> 00:29:33,760 ഞാൻ വാക്കുതരുന്നു. 342 00:29:34,280 --> 00:29:36,320 നമ്മളിത് ഇന്നുരാത്രി ഔദ്യോഗികമാക്കും. 343 00:29:45,160 --> 00:29:46,240 ഞാനത് അങ്ങേയ്ക്ക് അയച്ചു. 344 00:29:47,080 --> 00:29:48,120 പിന്നീട് കാണാം. 345 00:30:05,280 --> 00:30:06,480 മറ്റിയോ. 346 00:30:06,560 --> 00:30:09,600 3-0-8-ൻ്റെ വാർത്താവിനിമയ സിഗ്നലുകൾ ബ്ലോക്ക് ചെയ്യൂ. 347 00:30:09,680 --> 00:30:13,480 എൻ്റെ കയ്യിൽ കോഡുകളുണ്ട്, എന്നാൽ നടപടിക്രമം ഓർക്കാതെ അവയ്ക്ക് ഉപയോഗമില്ല. 348 00:30:14,760 --> 00:30:16,040 അവൾ ആ ജോലി ചെയ്യട്ടെ. 349 00:30:17,160 --> 00:30:18,560 പിന്നെ എന്തുവേണം എന്ന് നിനക്കറിയാം. 350 00:30:21,600 --> 00:30:22,600 അയാൾ എന്തുചെയ്യാൻ പോകുന്നു? 351 00:30:25,600 --> 00:30:26,560 എത്തൊരെ. 352 00:30:27,760 --> 00:30:30,120 മകനോടുള്ള സ്നേഹം നിൻ്റെ വിവേചനബുദ്ധിയെ മറച്ചിരിക്കുന്നു. 353 00:30:30,600 --> 00:30:32,240 നീ ശരിയായല്ല കാണുന്നത്. 354 00:30:45,680 --> 00:30:48,800 ജലസംഭരണി നമ്പർ 14 355 00:31:16,240 --> 00:31:17,360 ഇവിടെ കാവൽ നിൽക്കൂ. 356 00:31:27,400 --> 00:31:29,400 മമ്മീ, ഞാൻ ഡാഡിയോട് സംസാരിച്ചു. 357 00:31:30,560 --> 00:31:32,560 ഞങ്ങളൊരു ധാരണയിലെത്തി. 358 00:31:35,040 --> 00:31:36,400 [ഇംഗ്ലീഷ്] ഞാനദ്ദേഹത്തെ തടയാൻ നോക്കി എഡോ. 359 00:31:38,520 --> 00:31:39,640 ഞാൻ ശരിക്കും നോക്കി. 360 00:31:42,120 --> 00:31:43,200 എന്നോട് ക്ഷമിക്ക്. 361 00:31:44,840 --> 00:31:46,160 മമ്മി എന്താ പറയുന്നത്? 362 00:31:47,280 --> 00:31:49,640 [ഇറ്റാലിയൻ] നിനക്കിനി അവൾക്കായി ഒന്നും ചെയ്യാനില്ല. 363 00:32:11,120 --> 00:32:12,000 മറ്റിയോ. 364 00:32:13,680 --> 00:32:16,040 എനിക്ക് ഉടൻ ഡിയാനയുമായി സംസാരിക്കണം. 365 00:32:21,720 --> 00:32:22,880 നീ കേൾക്കുന്നുണ്ടോ? 366 00:32:24,560 --> 00:32:25,600 മറുപടി പറയൂ. 367 00:32:27,320 --> 00:32:29,920 ഇതാണ് ജലവിതരണത്തിലേക്കുള്ള കവാടം. 368 00:32:40,920 --> 00:32:42,160 മറുപടി പറയാൻ! 369 00:32:43,440 --> 00:32:44,920 മറ്റിയോ, മറുപടി പറയാൻ! നാശം! 370 00:33:21,920 --> 00:33:24,480 - വെള്ളം തൊട്ടാൽ ഇത് അലിയുമോ? - അലിയും. 371 00:33:26,800 --> 00:33:29,160 പാർലമെൻ്റ് അംഗങ്ങൾ തമ്മിലുള്ള തീപാറുന്ന, ആക്രമണാത്മകമായ 372 00:33:29,240 --> 00:33:31,320 ഒരു ചർച്ചയ്ക്ക് ഇന്നു ഞങ്ങൾ സാക്ഷികളായി. 373 00:33:31,400 --> 00:33:34,960 ഭൂരിഭാഗം നേതാക്കളും തമ്മിൽ സമവായമില്ലായിരുന്നു. 374 00:33:35,040 --> 00:33:37,800 സത്യത്തിൽ ആയുധ ഉദാരവത്കരണ നിയമത്തിന് 375 00:33:37,880 --> 00:33:41,640 വോട്ടു ചെയ്ത ശേഷം സർക്കാർ ആടിയുലയുകയാണ്. 376 00:33:41,720 --> 00:33:43,960 അവർ അവരുടെ ജോലി ചെയ്തു, പക്ഷേ അവർ തീർന്നു. 377 00:33:44,040 --> 00:33:45,440 നമുക്കവരെ ചവിട്ടി പുറത്താക്കാം. 378 00:33:46,360 --> 00:33:50,320 ജുപിറ്റർ ഉപയോഗിച്ച് നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്ക് പുതിയ ഗവണ്മെന്റ് ആവശ്യമാണ് 379 00:33:52,640 --> 00:33:53,720 ശരിയാണ്. 380 00:33:54,520 --> 00:33:56,240 കാര്യങ്ങൾ നടത്തിയെടുക്കാൻ പിന്തുണ വേണം. 381 00:33:59,280 --> 00:34:00,320 നിൻ്റെ മമ്മിയോ? 382 00:34:01,040 --> 00:34:02,280 തോട്ടത്തിലാണെന്ന് തോന്നുന്നു. 383 00:34:03,640 --> 00:34:04,680 പരീക്ഷണത്തിൻ്റെ വിവരം? 384 00:34:05,160 --> 00:34:06,000 അത് നടക്കുന്നു. 385 00:34:08,080 --> 00:34:12,280 ആദ്യ തരംഗത്തിൽ എത്ര ആളുകളിൽ എത്തുമെന്ന് അറിയാൻ ആഗ്രഹമുണ്ട്. 386 00:34:16,760 --> 00:34:17,600 എനിക്കും. 387 00:34:22,160 --> 00:34:24,200 ഞാൻ ആക്ടിവേഷൻ കോഡ് ചേർക്കുകയാണ്. 388 00:34:28,160 --> 00:34:29,000 ശരി. 389 00:34:29,960 --> 00:34:32,160 കണികകൾ ഉത്തേജിതമായി വ്യാപിച്ചു തുടങ്ങുന്നു. 390 00:35:02,360 --> 00:35:04,000 ഞാൻ ഒരു കാര്യം മറന്നു ഡാഡീ. 391 00:35:06,640 --> 00:35:09,480 ഇന്ന്, മൂന്നാം ഘടകം കൊണ്ട് നിർമ്മിച്ച ആദ്യ മൂലരൂപം എനിക്ക് കിട്ടി. 392 00:35:09,560 --> 00:35:11,840 - നല്ലത്. - നിങ്ങൾക്കത് ഇഷ്ടമാകും എന്നറിയാമായിരുന്നു. 393 00:35:12,840 --> 00:35:14,840 അത് ഒരുഗ്ലാസ് വെള്ളം കുടിക്കുന്നപോലെ എളുപ്പമായിരുന്നു. 394 00:35:33,080 --> 00:35:34,120 ഇത് ചെയ്യരുത്. 395 00:35:35,000 --> 00:35:36,640 ഇത് നാഡീവ്യൂഹത്തെ ബാധിക്കും. 396 00:35:37,640 --> 00:35:39,160 നിങ്ങൾക്ക് ഒട്ടും വേദനയുണ്ടാവില്ല. 397 00:35:58,160 --> 00:35:59,640 ഞാനിത് നിൻ്റെ നന്മയ്ക്കാണ് ചെയ്തത്. 398 00:36:01,040 --> 00:36:02,800 അവൾക്ക് എന്തോ കുഴപ്പമുണ്ട്. 399 00:36:02,880 --> 00:36:05,320 അവൾ നിൻ്റെ കണ്ണുകെട്ടിയില്ലെങ്കിൽ നിനക്കത് സ്വയം കാണാനാകും. 400 00:36:15,680 --> 00:36:16,920 നിൻ്റെ ബുദ്ധി ഉപയോഗിക്ക്. 401 00:36:17,640 --> 00:36:19,480 മറ്റിയോയെ വിളിക്കൂ. ഉടൻ. 402 00:36:20,280 --> 00:36:21,320 എഡ്വേർഡോ. 403 00:36:21,400 --> 00:36:22,400 അവൾ എന്തോ ഒളിക്കുന്നു. 404 00:36:22,480 --> 00:36:24,000 എന്താണെന്നറിയില്ല, പക്ഷേ അത് ശരിയാണ്. 405 00:36:24,080 --> 00:36:24,920 അവനെ വിളിക്കൂ. 406 00:36:26,280 --> 00:36:27,360 അല്ലെങ്കിൽ നിങ്ങൾ മരിക്കും. 407 00:36:34,000 --> 00:36:35,040 ഇല്ല 408 00:36:36,520 --> 00:36:37,840 നീ ഒരു സാനിയാണ്. 409 00:36:37,920 --> 00:36:40,080 നീ വിഷമകരമായ തീരുമാനങ്ങൾ എടുക്കാൻ പഠിക്കണം. 410 00:36:45,040 --> 00:36:46,400 നീ എന്നെപ്പോലെയാണ് എഡ്വേർഡോ. 411 00:36:46,880 --> 00:36:49,000 അല്ല, ഞാൻ നിങ്ങളെപ്പോലെയല്ല. 412 00:38:30,760 --> 00:38:31,800 ഹായ് ഡിയാനാ. 413 00:40:11,760 --> 00:40:13,760 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 414 00:40:13,840 --> 00:40:15,840 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ