1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:18,040 --> 00:00:22,560 ഡീന്‍ വ്യാസ് മരിച്ച രാത്രി മൂന്നു മാസങ്ങള്‍ക്കു മുന്‍പ് 12 00:01:02,080 --> 00:01:03,120 ആരാ അവിടെ? 13 00:01:10,520 --> 00:01:11,480 ആരാ അവിടെ? 14 00:01:12,200 --> 00:01:13,080 ആരാ അത്? 15 00:01:22,360 --> 00:01:27,040 രാജു, ഹോസ്റ്റലിനു സമീപം പരിശോധിക്ക്. ചില കുട്ടികൾ പുറത്ത് കറങ്ങുന്നുണ്ടാകും. 16 00:01:27,120 --> 00:01:29,280 ഞാൻ കാടിന്റെ അടുത്ത് നോക്കാം. 17 00:01:29,360 --> 00:01:30,800 ശരി, ഞാൻ നോക്കാം. 18 00:01:31,760 --> 00:01:36,800 അത് സീനിയർ വിദ്യാർത്ഥികളായിരിക്കണം. ഞാൻ നാളെ പരാതി കൊടുക്കാം. 19 00:01:36,880 --> 00:01:38,200 അവരെ പുറത്താക്കും. 20 00:01:53,800 --> 00:01:57,280 വനപാതയുടെ അടുത്തുവച്ച് കാണാം, നമുക്ക് ഒരുമിച്ച് മടങ്ങാം. 21 00:02:21,440 --> 00:02:23,160 ഡീന്‍ വ്യാസ്, നിങ്ങള്‍ ഓക്കേയല്ലേ? 22 00:04:57,560 --> 00:05:00,640 അധൂര 23 00:05:03,120 --> 00:05:06,320 ഇന്ന് 24 00:05:07,560 --> 00:05:11,800 മിസ് ഘോഷിന് സംസാരിക്കാന്‍ വയ്യായിരുന്നു, സ്കൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. 25 00:05:14,040 --> 00:05:15,760 എന്തുകൊണ്ടാണ് നിങ്ങൾ കുട്ടിയെ പോകാൻ അനുവദിച്ചത്? 26 00:05:15,800 --> 00:05:19,520 സാർ എല്ലാവരുടെയും മുന്നിൽ വച്ചാണ് രക്ഷപ്പെട്ടത്, ആർക്കും തടയാനായില്ല. 27 00:05:19,600 --> 00:05:21,600 സര്‍, വിചിത്രമായ എന്തോ ഒന്ന് ആ കുട്ടിയുടെ കാര്യത്തില്‍ ഉണ്ട്. 28 00:06:06,400 --> 00:06:08,200 ഗയ്സ്, നമുക്ക് ആദ്യം വാതിൽ ബ്ലോക്ക് ചെയ്യാം. 29 00:06:08,280 --> 00:06:09,880 -ശരി. -മേശ കൊണ്ടുവാ. 30 00:06:10,000 --> 00:06:11,080 കൂടുതല്‍ കസേരകള്‍ കൊണ്ടുവാ. 31 00:06:11,200 --> 00:06:12,520 വേഗം! വരൂ. 32 00:06:12,640 --> 00:06:14,880 അത് നോക്കൂ? ഇങ്ങോട്ട് കൊണ്ട് വരൂ. 33 00:06:15,360 --> 00:06:17,040 ഇവിടെ. ഇവിടെത്തന്നെ. 34 00:06:17,320 --> 00:06:19,760 ഇമാദ്, നില്‍ക്ക്. ലാമ, ടേബിള്‍ വയ്ക്ക്. 35 00:06:20,800 --> 00:06:21,720 ഇത് പിടി. 36 00:06:21,800 --> 00:06:22,840 നിങ്ങള്‍ എവിടെ പോകുന്നു? 37 00:06:22,920 --> 00:06:25,720 എനിക്കെന്തോ പന്തികേട് തോന്നുന്നു. ദേവ് ഫോണെടുക്കുന്നില്ല. 38 00:06:25,800 --> 00:06:29,120 നീ ഇവിടുണ്ടെന്ന് അവനറിയാല്ലോ. അവന്‍ വരും. നിനക്കറിയാലോ എന്തുണ്ടായെന്ന്. 39 00:06:29,200 --> 00:06:30,760 നീ ഒറ്റയ്ക്കു പോയാല്‍ ശരിയാവില്ല. 40 00:06:30,840 --> 00:06:33,120 പിന്നെ ഞാനിവിടെ അവന്‍ ചാവാന്‍ കാത്തു നില്‍ക്കണോ? 41 00:06:33,200 --> 00:06:35,440 സമാധാനിക്ക്, മാളവിക. അവന്‍ ചാവാനൊന്നും പോണില്ല. 42 00:06:36,160 --> 00:06:38,320 അവന്‍റെ കൂട്ടുകാരൊക്കെ മരിച്ചു. 43 00:06:44,400 --> 00:06:46,240 വാതില്‍ തുറക്ക്. ഇത് ഞാനാ, ദേവ്. 44 00:06:47,280 --> 00:06:48,160 തുറക്ക്. 45 00:06:48,240 --> 00:06:49,080 വരൂ. 46 00:06:49,680 --> 00:06:51,080 ആ കസേര മാറ്റ്. 47 00:06:52,680 --> 00:06:53,720 ഇമാദ്, എന്നെ സഹായിക്ക്. 48 00:06:58,560 --> 00:06:59,840 ഞാന്‍ കാറു കൊണ്ടുവരാം. 49 00:07:00,400 --> 00:07:02,320 അഡ്മിന്‍ ബ്ലോക്കിന്‍റെ പുറത്തേക്ക് വാ. 50 00:07:02,400 --> 00:07:04,560 ആരോടും ഇക്കാര്യം പറയല്ലേ. 51 00:07:06,000 --> 00:07:06,840 ദേവ്! 52 00:07:08,480 --> 00:07:09,520 നമ്മളിത് ചെയ്തിരിക്കും. 53 00:07:13,880 --> 00:07:15,280 മാളവിക, കേറ്. 54 00:07:15,360 --> 00:07:17,120 -അകത്ത് കയറ്-- -മാളവിക! 55 00:07:18,920 --> 00:07:23,760 എന്‍റെ കണ്മുന്നിലാ ആ ഡ്രൈവര്‍ നടന്നുവന്നത് എന്നിട്ടയാള്‍ താഴെവീണു, മരിച്ചു. 56 00:07:24,800 --> 00:07:30,400 സുയാഷ് മരിച്ചത് കഴുത്തും, തലയോടും, വാരിയെല്ലും തകര്‍ന്ന് രക്തം നഷ്ടപ്പെട്ട്. 57 00:07:31,080 --> 00:07:36,040 രജത് മരിച്ചതും കഴുത്തും, തലയോടും, വാരിയെല്ലും തകര്‍ന്ന് രക്തം നഷ്ടപ്പെട്ട്. 58 00:07:36,120 --> 00:07:39,520 അവര്‍ വെവ്വേറെ അപകടങ്ങളിലല്ലേ മരിച്ചത്. പിന്നെങ്ങനെ ഒരേപോലുള്ള പരിക്കുകള്‍? 59 00:07:39,600 --> 00:07:42,000 ഇതിനുള്ള ഉത്തരം എന്‍റെ കയ്യില്‍ ഇപ്പോഴില്ല, സര്‍. 60 00:07:42,080 --> 00:07:44,120 മറ്റേ കുട്ടിയുടെ കാര്യമോ? വേദാന്ത് മല്ലിക്? 61 00:07:45,120 --> 00:07:46,360 അന്വേഷണം നടക്കുന്നുണ്ട്. 62 00:07:47,600 --> 00:07:50,520 -പക്ഷേ അവനിപ്പോഴും പുറത്തെവിടെയോ ആണ്. -ശരി, എന്നെ അപ്ഡേറ്റ് ചെയ്യ്. 63 00:07:59,800 --> 00:08:03,200 2007 ബാച്ച് 64 00:08:06,720 --> 00:08:10,440 രജത് സിന്‍ഹ, അധിരാജ് ജയ്സിംഗ്, ദേവ് ജാംവെല്‍, നിനാദ് രാമന്‍ 65 00:08:16,920 --> 00:08:19,840 പതിനാറുകാരനായ നീലഗിരി വാലി സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയെ കാണാനില്ല 66 00:08:36,760 --> 00:08:37,880 ആരാ അത്? 67 00:08:39,520 --> 00:08:40,520 ആരാണവിടെ? 68 00:08:58,240 --> 00:08:59,480 നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു. 69 00:09:00,520 --> 00:09:03,000 ഞങ്ങളെല്ലാം നിങ്ങളില്‍നിന്ന് പലതും ഒളിപ്പിച്ചിട്ടുണ്ട്. 70 00:09:12,160 --> 00:09:14,280 ഇതേ കുറിപ്പുകള്‍ ഞാന്‍ 15 വര്‍ഷം മുന്‍പും കണ്ടതാ. 71 00:09:16,080 --> 00:09:18,040 സുയാഷ് നിനാദിന്‍റെ നേരെ ഈ കുറിപ്പുകള്‍ എറിഞ്ഞിരുന്നു. 72 00:09:19,520 --> 00:09:23,640 രജത് മരിക്കുമ്പോള്‍ അവന്‍ നിനാദിനോദ് മാപ്പുചോദിക്കുന്നുണ്ടായിരുന്നു. 73 00:09:24,480 --> 00:09:27,320 സ്കൂളിലെ അവസാനദിവസം സുയാഷും ദേവും രജത്തും, 74 00:09:27,400 --> 00:09:29,640 നിനാദിനെ ആര്‍ക്കൈവ് റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. 75 00:09:30,520 --> 00:09:31,840 അവിടെവെച്ച് അവനെ ഇടിച്ചൊരു പരുവമാക്കി. 76 00:09:32,880 --> 00:09:36,480 സുയാഷും രജത്തും അവിടുന്ന് അസംബ്ലി ഹാളിലേക്ക് വന്നു. 77 00:09:36,520 --> 00:09:38,160 ഞാനവരെ അവിടെവെച്ച് കണ്ടിരുന്നു. 78 00:09:39,040 --> 00:09:40,520 പക്ഷേ ദേവ് അവരുടെ കൂടെ ഉണ്ടായിരുന്നില്ല. 79 00:09:41,840 --> 00:09:43,080 എന്തെന്നാല്‍, അന്ന്... 80 00:09:46,000 --> 00:09:48,000 ദേവ് നിനാദിന് അവസാനമായി ഒരിടി കൊടുത്തു. 81 00:09:51,360 --> 00:09:53,120 നിനാദ് അതിനുശേഷം എഴുന്നേറ്റില്ല. 82 00:09:54,280 --> 00:09:56,120 പക്ഷേ എങ്ങനെ ഇതൊക്കെ തെളിയിക്കും? 83 00:09:57,640 --> 00:09:58,960 നിനാദ് തെളിയിക്കും, സര്‍. 84 00:10:02,760 --> 00:10:04,760 സര്‍, നിങ്ങള്‍ പ്രേതങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ? 85 00:10:18,120 --> 00:10:19,520 അവിടെ ഒരു കസേര വയ്ക്ക്. 86 00:10:21,360 --> 00:10:22,600 അല്‍പം വെള്ളം കുടിക്ക്. 87 00:10:23,480 --> 00:10:26,640 പേടിക്കണ്ട. ഞങ്ങളെല്ലാം ഉണ്ട്. 88 00:10:26,760 --> 00:10:28,520 ശ്രദ്ധിക്ക്, പോയി ആ രണ്ട് കസേരകള്‍ കൊണ്ടുവാ. 89 00:10:28,640 --> 00:10:32,640 -കുട്ടികൾ ശരിയായി ഭക്ഷണം കഴിക്കുന്നില്ല. -കുട്ടികൾ പരിഭ്രാന്തരാണെന്ന് എനിക്കറിയാം. 90 00:10:32,760 --> 00:10:33,880 അവന്‍ വരുന്നുണ്ട്. 91 00:10:35,960 --> 00:10:38,520 ഇത് ഒരു രാത്രിക്കുമാത്രം, കുട്ടികൾക്ക് നാളെ വീട്ടിൽ പോകാം. 92 00:10:38,600 --> 00:10:39,640 വാര്‍ഡന്‍ മനോഹര്‍. 93 00:10:40,600 --> 00:10:41,880 എന്തുപറ്റി, സാര്‍ത്ഥക്? 94 00:10:42,520 --> 00:10:44,160 അവന്‍ നമ്മെയൊക്കെ കൊല്ലും. 95 00:10:44,240 --> 00:10:45,440 -എന്ത്? -എന്ത്? 96 00:10:45,520 --> 00:10:47,880 -നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? -അവന്‍ നമ്മെ കൊല്ലും. 97 00:10:47,960 --> 00:10:49,080 എന്തുപറ്റി? 98 00:10:49,160 --> 00:10:50,760 -സാര്‍ത്ഥക്, നില്‍ക്ക്. -സാര്‍ത്ഥക്! 99 00:10:50,840 --> 00:10:51,760 ആര്? 100 00:10:53,640 --> 00:10:54,880 ആരാ നമ്മെ കൊല്ലാന്‍ വരുന്നത്? 101 00:10:55,320 --> 00:10:56,280 വേദാന്ത്. 102 00:10:58,200 --> 00:10:59,640 അവന്‍ ശരിക്കും വേദാന്ത് അല്ല. 103 00:11:00,520 --> 00:11:01,600 വേറാരോ ആണ്. 104 00:11:10,760 --> 00:11:11,600 ആരാ അവിടെ? 105 00:11:15,040 --> 00:11:15,880 ആരാ അത്? 106 00:11:21,000 --> 00:11:23,160 എല്ലാരും ഇവിടെത്തന്നെ നില്‍ക്ക്. 107 00:11:55,520 --> 00:11:56,520 സുപ്രിയ! 108 00:12:02,680 --> 00:12:03,520 സുപ്രിയ! 109 00:12:04,800 --> 00:12:07,280 സുപ്രിയ? കുഴപ്പമൊന്നുമില്ലല്ലോ? 110 00:12:10,240 --> 00:12:11,920 വേദാന്തിന്‍റെ എന്തെങ്കിലും വിവരം കിട്ടിയോ സുപ്രിയ? 111 00:12:13,680 --> 00:12:15,600 അവനെ കണ്ടോ? 112 00:12:17,880 --> 00:12:20,680 അവന്‍ ശരിക്കും... അവരെയൊക്കെ കൊന്നോ? 113 00:12:23,200 --> 00:12:26,160 വേദാന്തിനു സംഭവിക്കുന്ന കാര്യങ്ങള്‍ക്കൊക്കെ ഞാനാണ് ഉത്തരവാദി. 114 00:12:27,120 --> 00:12:28,680 ഞാന്‍ ആരുപറഞ്ഞതും കേട്ടില്ല. 115 00:12:29,840 --> 00:12:31,680 അവരൊക്കെ മരിച്ചത് ഞാന്‍ കാരണമാണ്. 116 00:12:33,400 --> 00:12:34,640 എനിക്ക് അഭിയെ നഷ്ടമായി. 117 00:12:37,600 --> 00:12:39,000 വേദാന്തിനെയും നഷ്ടപ്പെടും. 118 00:12:41,160 --> 00:12:42,360 നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു. 119 00:12:43,760 --> 00:12:45,600 നമ്മള്‍ നമ്മുടെ തെറ്റുകള്‍ മറന്നേക്കാം, 120 00:12:47,680 --> 00:12:50,120 പക്ഷേ നമ്മുടെ തെറ്റുകള്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. 121 00:12:51,600 --> 00:12:52,440 അല്ല. 122 00:12:54,000 --> 00:12:55,680 തെറ്റുകള്‍ മറക്കാനാവില്ല, 123 00:12:56,800 --> 00:12:58,640 തിരുത്താനേ കഴിയൂ. 124 00:13:00,240 --> 00:13:02,520 വേദാന്തിന് ഒന്നും സംഭവിക്കില്ല. 125 00:13:03,760 --> 00:13:06,360 അവന്‍ വേദാന്തിന് ഒന്നും പറ്റാതെ നോക്കിക്കോളും. 126 00:13:08,160 --> 00:13:09,000 നിനാദ്. 127 00:13:10,600 --> 00:13:12,920 നിനാദിനെ തടുക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. 128 00:13:14,760 --> 00:13:16,680 നമുക്ക് അധിരാജിനെ സഹായിക്കേണ്ടിവരും. 129 00:13:19,000 --> 00:13:22,840 വേദാന്തിനെ രക്ഷിക്കാന്‍, നമുക്ക് നിനാദിനെയും രക്ഷിച്ചേ പറ്റൂ. 130 00:13:41,960 --> 00:13:43,760 മാളവിക, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 131 00:13:45,000 --> 00:13:47,080 നീ ഓക്കേയല്ലേ? ഞാന്‍ പറയുന്നത് സൂക്ഷിച്ചു കേള്‍ക്ക്. 132 00:13:47,840 --> 00:13:50,800 എനിക്കുമുന്‍പ് നിനാദ് ദേവിനടുത്ത് എത്തിയാല്‍ നിനാദ് അവനെ കൊല്ലും. 133 00:13:51,520 --> 00:13:56,800 നിനാദ് ഈ സ്കൂളില്‍വെച്ച് 15 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടെന്നകാര്യം ഞങ്ങള്‍ക്കുറപ്പാണ്. 134 00:13:56,880 --> 00:13:58,120 ദേവിന്‍റെ കൈകൊണ്ട്. 135 00:13:59,920 --> 00:14:00,760 ഇല്ല. 136 00:14:02,000 --> 00:14:03,320 അവനതിന് കഴിയില്ല. 137 00:14:04,760 --> 00:14:06,160 അവനങ്ങനെ ചെയ്യില്ല. 138 00:14:06,240 --> 00:14:07,680 മാളവിക, അവനങ്ങനെ ചെയ്തു. 139 00:14:08,080 --> 00:14:09,320 അതിനുള്ള ശിക്ഷ അവന്‍ അനുഭവിക്കുകയും ചെയ്യും. 140 00:14:10,760 --> 00:14:12,800 അതുകൊണ്ട് പറ, എവിടെയാ അവന്‍? 141 00:14:13,440 --> 00:14:16,560 അവനെ രക്ഷിക്കണം എന്നുണ്ടെങ്കില്‍ ഞങ്ങളോട് സഹകരിക്ക്. 142 00:14:17,760 --> 00:14:18,840 പറ, മാളവിക. 143 00:14:21,840 --> 00:14:24,320 അവന്‍ കാറെടുക്കാന്‍വേണ്ടി ഗസ്റ്റ് ഹൗസിലേക്ക് പോയി. 144 00:14:25,200 --> 00:14:27,280 മുന്‍പിലെ ലോണിന്‍റെ അവിടെ നില്‍ക്കാന്‍ എന്നോട് പറഞ്ഞു. 145 00:14:30,200 --> 00:14:31,360 എനിക്കവനെ തടയണം. 146 00:14:32,320 --> 00:14:33,920 ഞാന്‍ ഗസ്റ്റ് ഹൗസിലേക്ക് പോവാം. 147 00:14:34,320 --> 00:14:35,320 നീ എന്‍റെ കൂടെ വാ. 148 00:14:38,600 --> 00:14:41,120 എല്ലാ ഓഫീസേഴ്സും മുന്നിലെ ലോണിലേക്ക് പോ. ഇപ്പോൾ. 149 00:14:47,600 --> 00:14:50,760 മിസ്സിസ് ജാംവാല്‍, സ്വന്തം നന്മയ്ക്കായി ദേവ് സഹകരിച്ചേ മതിയാവൂ. 150 00:14:50,840 --> 00:14:52,280 മിസ്റ്റര്‍ ബേദി. 151 00:14:52,360 --> 00:14:56,040 -സര്‍, ഇതിനൊരു വിശദീകരണം കാണും. -ഡീന്‍, ഞാനിപ്പൊ വരാം-- 152 00:15:09,320 --> 00:15:11,840 എന്താ ഇവിടെ നടക്കുന്നത് ദൈവമേ! 153 00:15:11,920 --> 00:15:13,080 ഇവിടെ നില്‍ക്ക്. 154 00:15:13,160 --> 00:15:14,000 ദൈവമേ! 155 00:15:35,720 --> 00:15:37,760 ആദീ, അവിടെ നോക്ക്. 156 00:15:39,240 --> 00:15:40,280 ദേ, ഒരു തുരങ്കം. 157 00:15:53,160 --> 00:15:54,640 ഈ ഇരുട്ട് അല്‍പനേരം മാത്രമേ കാണൂ. 158 00:15:55,040 --> 00:15:56,640 പിന്നെ വെളിച്ചം വരും. 159 00:16:35,960 --> 00:16:39,480 സര്‍, റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. ആ മൃതദേഹം ഒരു പതിനാറുകാരന്‍റെയാ. 160 00:16:39,560 --> 00:16:40,880 15 വര്‍ഷം മുന്‍പാണ് അവന്‍ മരിച്ചത്. 161 00:16:46,800 --> 00:16:49,840 ഊട്ടിയിലെ കാണാതായവരുടെ ലിസ്റ്റില്‍നിന്ന് നമുക്കൊരു മാച്ച് കിട്ടിയിട്ടുണ്ട്. 162 00:16:49,920 --> 00:16:51,600 മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 163 00:16:51,680 --> 00:16:55,360 നീലഗിരി വാലി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു അവന്‍. നിനാദ് രാമന്‍. 164 00:16:55,440 --> 00:16:59,160 നിനാദ് രാമന്‍ 165 00:17:03,000 --> 00:17:03,840 നിനാദ്! 166 00:17:25,800 --> 00:17:30,720 സ്കൂളിലെ അവസാന ദിവസം 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് 167 00:17:31,800 --> 00:17:34,920 ഉച്ചയ്ക്ക് 1 മണി 168 00:17:35,000 --> 00:17:35,920 മാളവിക! 169 00:17:37,560 --> 00:17:39,320 നീ മുത്താണ്, നിന്‍സ്! 170 00:17:39,400 --> 00:17:41,320 രണ്ടുമണിക്ക് കാണാം. 171 00:17:41,400 --> 00:17:44,160 ഏയ്, നിന്നെയല്ല. ആദി. ആദിയെ മാത്രം. 172 00:17:44,240 --> 00:17:47,520 ശരി. എനിക്കും സുയാഷും രജത്തുമായി ഒരു കാര്യമുണ്ടായിരുന്നു. അതിനാല്‍... 173 00:17:49,080 --> 00:17:51,040 ഈ സ്ഥലം ഞാന്‍ മിസ്സ് ചെയ്യും, നിന്‍സ്. 174 00:17:51,800 --> 00:17:53,560 നമ്മുടെ ഈ രഹസ്യസ്ഥലം. 175 00:17:53,680 --> 00:17:57,640 നീയും ആദിയും കൊഞ്ചാനായി ഇവിടെവന്നാല്‍, ഇതുപിന്നെ നമ്മുടെ രഹസ്യസ്ഥലം അല്ല. 176 00:18:03,040 --> 00:18:05,320 അവന്‍ നിന്നോടിങ്ങനെ എല്ലാം പറയുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. 177 00:18:05,760 --> 00:18:07,640 എന്നോടാണേല്‍ അവനൊന്നും പറയുന്നുമില്ല. 178 00:18:09,480 --> 00:18:11,320 അതല്ല മാളവിക. അത്... 179 00:18:13,440 --> 00:18:15,400 പക്ഷേ, അമേരിക്കയില്‍ പോയ ശേഷം, 180 00:18:15,800 --> 00:18:18,680 അവന്‍ നിന്നോട് എന്തേലും പറഞ്ഞാല്‍ നീയത് എന്നോടും പറയില്ലേ? 181 00:18:20,080 --> 00:18:20,960 ങേ? 182 00:18:21,400 --> 00:18:25,520 നമ്മളും ഫ്രണ്ട്സല്ലേ. അവിടെ അവന് വല്ല ഗേള്‍ഫ്രണ്ടും ഉണ്ടോന്നു ഞാനും അറിയണമല്ലോ. 183 00:18:26,320 --> 00:18:27,400 -പറയില്ലേ! -ഇല്ലില്ല. 184 00:18:27,480 --> 00:18:30,400 ഞാന്‍ നിനക്കുവേണ്ടി ചാരപ്പണി ചെയ്യില്ല. അത് നടക്കില്ല. 185 00:18:30,480 --> 00:18:35,680 അവനവിടെ വേറെ ബെസ്റ്റ്ഫ്രണ്ടിനെ കിട്ടും. അപ്പോള്‍ നിന്‍റെ അവസ്ഥ എനിക്കൊന്നു കാണണം. 186 00:18:37,520 --> 00:18:39,480 നമ്മള്‍ ഒരുപക്ഷേ ഇനിയൊരിക്കലും അവനെ കാണില്ല, നിന്‍സ്. 187 00:18:40,680 --> 00:18:42,320 അതെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ? 188 00:18:48,760 --> 00:18:52,280 ഉച്ചയ്ക്ക് 2 മണി 189 00:19:05,800 --> 00:19:09,560 ഉമ്മവെക്കാന്‍ നോക്കുന്നോ, നിനാദ്? നിനക്കിത് എന്തിന്‍റെ കേടാ? 190 00:19:10,920 --> 00:19:13,280 സോറി, ഞാനിത് പരിഹരിക്കാം. 191 00:19:18,800 --> 00:19:19,680 ഉച്ചതിരിഞ്ഞ് 3 മണി 192 00:19:19,760 --> 00:19:21,920 എനിക്ക് പ്രസംഗിക്കാനുള്ളതാ, പക്ഷേ ഇതിപ്പൊ ആകെ നാണക്കേടായി. 193 00:19:22,000 --> 00:19:24,240 -നിനക്കാകില്ല... -മാറിനില്‍ക്ക്, സ്വവര്‍ഗ്ഗമേ! 194 00:19:29,320 --> 00:19:33,760 ഇനിയൊരിക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്ന ഭയമായിരുന്നു എനിക്ക്. പക്ഷേ ഇനിയില്ല. 195 00:19:37,160 --> 00:19:39,560 നീലഗിരി വാലി സ്കൂളിന്‍റെ ഡീനിന്. 196 00:19:40,280 --> 00:19:44,080 ബഹുമാന്യനായ സര്‍, എന്‍റെ മുത്തച്ഛന്‍ പെട്ടെന്ന് രോഗബാധിതനായതിനാല്‍, 197 00:19:44,200 --> 00:19:47,280 എന്‍റെ രക്ഷിതാക്കളായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് രാമന്‍, 198 00:19:47,320 --> 00:19:50,920 ഇന്നുരാത്രിതന്നെ കോത്തഗിരിയിലേക്കുള്ള ബസ്സില്‍ എന്നെ അയക്കാന്‍ അപേക്ഷിക്കുന്നു. 199 00:19:55,560 --> 00:19:59,400 എന്‍റെ പ്രസംഗം എവിടെ? നീ എന്‍റടുത്ത് വരല്ലേ! 200 00:20:05,240 --> 00:20:07,760 സ്കൂളിലെ ആദ്യദിവസം ഞാന്‍ ഭയചകിതനും, 201 00:20:08,400 --> 00:20:09,440 ഒറ്റപ്പെട്ടവനുമായിരുന്നു. 202 00:20:10,800 --> 00:20:14,080 എനിക്കിനി ഒരിക്കലും ചിരിക്കാനോ സന്തോഷിക്കാനോ ആവില്ലെന്ന് ഉറപ്പായിരുന്നു. 203 00:20:15,680 --> 00:20:17,080 എനിക്കതിന് ഒരിക്കലുമാവില്ലായിരുന്നു, 204 00:20:17,160 --> 00:20:21,080 ആ സൗഹൃദഹസ്തം നീട്ടപ്പെട്ടില്ലായിരുന്നെങ്കില്‍, 205 00:20:21,160 --> 00:20:22,920 എന്നെ ഇരുളില്‍നിന്ന് പുറത്തുകൊണ്ടുവന്നില്ലെന്നെങ്കില്‍. 206 00:20:27,760 --> 00:20:30,760 ഈ ലോകത്ത് ഒറ്റയ്ക്ക് മുന്നേറാനും, 207 00:20:30,800 --> 00:20:34,080 നമ്മെ കാത്തിരിക്കുന്ന രക്തദാഹികളായ ചെകുത്താന്‍മാരോടു പോരാടാനും എളുപ്പമല്ല. 208 00:20:34,200 --> 00:20:35,160 ഉച്ചതിരിഞ്ഞ് 4 മണി 209 00:20:35,240 --> 00:20:36,680 അവിടെയാണ് ഒരു സുഹൃത്തിന്‍റെ ആവശ്യകത. 210 00:20:36,760 --> 00:20:37,880 ഒരു ടീം, 211 00:20:38,480 --> 00:20:40,280 ചോക്ലേറ്റ് മില്‍ക്കും ബണ്ണും ബട്ടറും പോലെ. 212 00:20:41,000 --> 00:20:43,000 ചോക്ലേറ്റ് മില്‍ക്കും ബണ്ണും ബട്ടറും. 213 00:20:44,320 --> 00:20:46,720 അധിരാജിന് തിരിച്ച് നിന്നോടും പ്രേമമാണ് എന്നാണോ ഇതിന്‍റെ അര്‍ത്ഥം, നിനാദ്? 214 00:20:47,240 --> 00:20:48,560 അവന്‍ നിന്നോട് ക്ഷമിച്ചോ? 215 00:20:49,000 --> 00:20:51,320 സ്റ്റേജില്‍ കേറി രണ്ടാളും കൊഞ്ചിക്കുഴയാന്‍ പോവായിരുന്നോ? 216 00:20:52,160 --> 00:20:54,200 പിന്നെന്തിനായിരുന്നു ഈ നാടകമൊക്കെ? 217 00:20:54,280 --> 00:20:56,160 ദേവ്, ഇപ്പോഴെന്നെ വിട്! 218 00:20:56,240 --> 00:20:59,400 -ഹേയ്! -നീ മാളവികയെ കരയിപ്പിച്ചു. 219 00:20:59,480 --> 00:21:02,080 നീയതിന് അനുഭവിക്കണം. 220 00:21:12,760 --> 00:21:15,560 ഉച്ചതിരിഞ്ഞ് 5 മണി 221 00:21:20,480 --> 00:21:22,960 ഇന്ന് ആരും നിന്‍റെ ഷൂ പരിശോധിക്കില്ല, മോനേ. 222 00:21:23,040 --> 00:21:24,160 പിന്നേം ക്ലാസ് കട്ട് ചെയ്തോ? 223 00:21:31,040 --> 00:21:35,000 ഫെയര്‍വെല്‍ ബാച്ച് 2007 224 00:21:40,440 --> 00:21:42,680 നമ്മളിന്ന് ജീവിതത്തിലെ പുതിയൊരു അദ്ധ്യായം ആരംഭിക്കുമ്പോള്‍, 225 00:21:43,440 --> 00:21:46,520 ജീവിതം നമ്മെ നീലഗിരി വാലി സ്കൂളില്‍നിന്ന് ദൂരേക്ക് കൊണ്ടുപോവുകയാണ്. 226 00:21:46,560 --> 00:21:47,440 വൈകീട്ട് 6 മണി 227 00:21:47,520 --> 00:21:50,560 ...നാമേവരും ഈ നല്ല ഓര്‍മ്മകള്‍ എന്നെന്നും ഉള്ളില്‍ സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. 228 00:21:50,680 --> 00:21:52,400 നീലഗിരി വാലി വനപ്രദേശം 229 00:21:52,480 --> 00:21:53,560 എന്നെന്നും. 230 00:21:55,640 --> 00:22:00,360 വീഴ്ച്ചകളിലും, വിജയങ്ങളിലും, ദുഃഖങ്ങളിലും, സന്തോഷങ്ങളിലും, തെറ്റുകളില്‍പ്പോലും. 231 00:22:01,760 --> 00:22:03,720 അല്ല, നമ്മള്‍ ഒരിക്കലും പെര്‍ഫെക്റ്റ് അല്ല. 232 00:22:04,440 --> 00:22:06,520 നമ്മുടെ ചെയ്തികള്‍ എപ്പോഴും ശരിയോ നല്ലതോ ആയിരിക്കണമെന്നില്ല, 233 00:22:07,120 --> 00:22:09,600 നമ്മള്‍ പരസ്പരം നിരാശപ്പെടുത്തിയെന്നും വരാം. 234 00:22:10,200 --> 00:22:11,320 പക്ഷേ, അത് സാരമില്ല, 235 00:22:12,200 --> 00:22:15,880 എന്തെന്നാല്‍, നാം യഥാര്‍ത്ഥസുഹൃത്തുക്കള്‍ ആണെങ്കില്‍, നാം പരസ്പരം മനസ്സിലാക്കും. 236 00:22:16,800 --> 00:22:19,000 നാം നമ്മിലേക്ക് തിരിച്ചെത്താനുള്ള പാത എന്നും കണ്ടെത്തിയിരിക്കും, 237 00:22:20,840 --> 00:22:23,440 ചെളിയിലൂടെ, മഴയിലൂടെ, കൊടുങ്കാറ്റിലൂടെ, കാറ്റിലൂടെ, 238 00:22:24,960 --> 00:22:25,840 ഒരുമിക്കാനായി. 239 00:22:26,520 --> 00:22:28,840 നമ്മള്‍ ലോകത്ത് എവിടെതന്നെ ആയാലും. 240 00:22:33,520 --> 00:22:36,640 ഇന്ന് 241 00:22:42,680 --> 00:22:44,360 -അധിരാജ്! -ഏറ്റുപറ! 242 00:22:44,520 --> 00:22:45,360 മാറ്! 243 00:22:45,440 --> 00:22:47,440 -കുറ്റം ഏറ്റുപറ, അതോടെ എല്ലാം തീരും. -എന്തു കുറ്റം ഏല്‍ക്കാന്‍? 244 00:22:47,520 --> 00:22:50,400 -നീ നിനാദിനെ കൊന്ന കാര്യം. -ഞാനാരെയും കൊന്നിട്ടില്ല. 245 00:22:51,680 --> 00:22:53,040 പിന്നെന്തിനാ നീ രക്ഷപ്പെടാന്‍ നോക്കുന്നത്? 246 00:22:54,800 --> 00:22:57,200 പോയി ചാവ്! 247 00:22:58,200 --> 00:22:59,840 ഇനിയുമെത്ര കാലം ഓടി രക്ഷപ്പെടും, ദേവ്? 248 00:22:59,920 --> 00:23:01,320 മാളവികയ്ക്കും ഇതറിയാം. 249 00:23:01,400 --> 00:23:03,840 അവളോട് അധികം അടുക്കല്ലേ, കഴുവേറീ! 250 00:23:29,840 --> 00:23:30,920 എന്തൊരു നരകം? 251 00:23:37,600 --> 00:23:40,280 നമുക്ക് പുറത്തുകടക്കണം. വാ! 252 00:23:52,080 --> 00:23:53,560 എല്ലാവരെയും സുരക്ഷിതരാക്ക്! 253 00:23:53,640 --> 00:23:55,880 വാ! എ ല്ലാവരും ഈ വഴി! 254 00:23:55,960 --> 00:23:57,240 ഗയ്സ്, ഓട്! 255 00:23:57,320 --> 00:23:58,520 -വരൂ! -ചേര്‍ന്ന് നില്‍ക്ക്. 256 00:23:58,600 --> 00:24:00,440 -ഈ വഴി.. -ചേര്‍ന്ന് നില്‍ക്ക്. 257 00:24:00,520 --> 00:24:02,080 -ചേര്‍ന്ന് നില്‍ക്ക്. -ശ്രദ്ധിച്ച്! 258 00:24:02,160 --> 00:24:03,080 പിന്നോട്ട് നീങ്ങ്. 259 00:24:39,840 --> 00:24:42,720 എന്നെ രക്ഷിക്കണേ! അവനെന്നെ കൊല്ലും. എന്നെ രക്ഷിക്കൂ സര്‍. 260 00:24:42,800 --> 00:24:45,000 അവെനെന്നെ കൊല്ലും. എന്നെ രക്ഷിക്കണേ! 261 00:24:45,080 --> 00:24:46,880 -ആരു കൊല്ലും? -നിനാദ്! 262 00:24:46,960 --> 00:24:49,200 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനൊരു വലിയ തെറ്റു ചെയ്തു. 263 00:24:49,280 --> 00:24:52,200 കോച്ച് വ്യാസ് ആവശ്യപ്പെട്ട പ്രകാരം ഞാനവന്‍റെ ദേഹം മറവുചെയ്തു. 264 00:24:52,280 --> 00:24:53,640 ഞാനവനെ കൊന്നിട്ടില്ല. 265 00:24:53,720 --> 00:24:57,000 എന്നെ രക്ഷിക്കണേ സര്‍. ദേവാണ് അവനെ കൊന്നത്. 266 00:25:01,520 --> 00:25:02,600 അവനെ തടയൂ! 267 00:25:25,680 --> 00:25:26,520 ദേവ്, വണ്ടി നിര്‍ത്ത്! 268 00:25:26,600 --> 00:25:27,960 നിര്‍ത്ത്, ദേവ്! 269 00:25:28,240 --> 00:25:29,360 ആദീ, മാറ്! 270 00:25:29,440 --> 00:25:30,840 അധിരാജ്, മാറ്! 271 00:25:30,920 --> 00:25:32,280 മാറ്! 272 00:25:32,360 --> 00:25:33,960 -ദേവ്, നിര്‍ത്ത്! -ആദീ മാറ്! 273 00:25:34,040 --> 00:25:35,840 -മാറ്! -ആദീ മാറ്! 274 00:25:55,640 --> 00:25:56,520 അധിരാജ്! 275 00:26:05,080 --> 00:26:05,920 ദേവ്! 276 00:26:06,760 --> 00:26:07,640 ദേവ്! 277 00:26:08,000 --> 00:26:08,840 നാശം. 278 00:26:20,280 --> 00:26:21,320 ദേവ്. 279 00:26:24,120 --> 00:26:25,640 -ദേവ്. -ദേവ്! 280 00:26:34,720 --> 00:26:35,640 ദേവ്! 281 00:26:53,440 --> 00:26:54,280 ദേവ്. 282 00:26:57,360 --> 00:26:58,400 ദേവ്! 283 00:27:02,560 --> 00:27:03,600 ദേവ്! 284 00:27:05,520 --> 00:27:06,600 ദേവ്! 285 00:27:42,880 --> 00:27:43,880 വേദാന്ത്. 286 00:28:16,520 --> 00:28:19,600 നേരിട്ടു കണ്ടിരുന്നില്ലെങ്കില്‍ ഞാനുമത് വിശ്വസിക്കില്ലായിരുന്നു. 287 00:28:20,240 --> 00:28:22,440 നിനാദിന്‍റെ ശരീരം കോത്തഗിരിയിലേക്ക് അയയ്ക്കുകയാണ്. 288 00:28:23,560 --> 00:28:24,760 അവന്‍റെ അച്ഛനമ്മമാരുടെ അടുത്തേക്ക്. 289 00:28:26,800 --> 00:28:29,000 അവര്‍ അവിടെവെച്ച് മരണാനന്തരകര്‍മ്മങ്ങളും മറ്റും ചെയ്യും. 290 00:28:30,480 --> 00:28:32,120 സത്യത്തെ തളര്‍ത്താനാവും, 291 00:28:33,800 --> 00:28:34,920 പക്ഷേ തകര്‍ക്കാനാവില്ല. 292 00:28:45,640 --> 00:28:47,960 അവന്‍റെ ശരീരത്തില്‍നിന്ന് ചില വസ്തുക്കള്‍ കണ്ടെടുത്തിരുന്നു, 293 00:28:48,040 --> 00:28:50,320 വേണമെങ്കില്‍ അവ തനിക്ക് അവന്‍റെ വീട്ടുകാരിലേക്ക് എത്തിക്കാം. 294 00:28:57,080 --> 00:28:59,400 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്, 295 00:29:01,000 --> 00:29:03,480 തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാ. 296 00:29:04,680 --> 00:29:08,800 സുയാഷിന്‍റെയും രജത്തിന്‍റെയും അതേപോലെ. 297 00:29:09,960 --> 00:29:14,160 തകര്‍ന്ന കഴുത്ത്, തലയോട്, രക്തസ്രാവം. 298 00:29:21,320 --> 00:29:22,840 അവനെ രക്ഷപ്പെടുത്താമായിരുന്നു. 299 00:29:24,480 --> 00:29:25,600 പക്ഷേ ദേവ് അവനെ അവിടെ... 300 00:29:27,600 --> 00:29:29,080 മരിക്കാന്‍ വിട്ടു. 301 00:29:33,560 --> 00:29:36,080 പക്ഷേ ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്. 302 00:29:36,840 --> 00:29:41,560 ദേവിപ്രസാദ് പറഞ്ഞതുപ്രകാരം അയാള്‍ മൃതദേഹം വലിച്ചുകൊണ്ടുപോയത്, 303 00:29:41,640 --> 00:29:44,840 ഗ്രൗണ്ടില്‍നിന്ന് കാട്ടിലേക്കാണ്, എന്നിട്ട് അവിടെ മറവുചെയ്തു. 304 00:29:45,440 --> 00:29:48,880 ഡീന്‍ വ്യാസും ദേവും അവിടെയുണ്ടായിരുന്നു. 305 00:29:49,760 --> 00:29:51,680 അപ്പോള്‍ ബാക്കിയാവുന്ന ചോദ്യം, 306 00:29:51,760 --> 00:29:55,120 ആര്‍ക്കൈവ് റൂമില്‍നിന്ന് ഗ്രൗണ്ട് വരെ ആരാണ് മൃതദേഹം കൊണ്ടുപോയത് എന്നാ. 307 00:29:55,200 --> 00:29:58,440 അതും, ആരുടെയും കണ്ണില്‍പ്പെടാതെ. 308 00:29:59,200 --> 00:30:01,000 അതെങ്ങനെ? 309 00:30:04,120 --> 00:30:06,360 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം, 310 00:30:06,920 --> 00:30:08,920 നിനാദിന്‍റെ ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത്, 311 00:30:10,040 --> 00:30:12,640 അവന്‍ ഏതോ ഉയരത്തില്‍നിന്ന് താഴെ വീണെന്നാ. 312 00:30:13,640 --> 00:30:15,480 അതങ്ങോട്ട് മനസ്സിലാവുന്നില്ല. 313 00:30:19,400 --> 00:30:21,160 ഈ ബാഡ്ജ് എവിടന്നു കിട്ടി? 314 00:30:21,240 --> 00:30:25,080 മൃതദേഹത്തിന്‍റെ കോട്ടില്‍ കുടുങ്ങിയ നിലയില്‍ കിട്ടിയതാ ഇത്. 315 00:30:25,160 --> 00:30:29,080 വഴക്കിനിടയില്‍ കോട്ടില്‍ കുടുങ്ങിയതാവും. 316 00:30:29,720 --> 00:30:32,920 എന്തുപറ്റി? എന്തേലും പ്രശ്നമുണ്ടോ? 317 00:30:55,800 --> 00:30:58,880 സാരമില്ല. നീയിപ്പോള്‍ സ്വതന്ത്രനാണ്. 318 00:30:59,760 --> 00:31:00,800 എല്ലാം കഴിഞ്ഞു. 319 00:31:01,160 --> 00:31:02,040 ഓക്കെ, ഡോക്ടര്‍. 320 00:31:12,120 --> 00:31:13,000 വേദാന്ത്! 321 00:31:13,080 --> 00:31:14,240 -സുപ്രിയ! -മിസ് ഘോഷ്! 322 00:31:15,720 --> 00:31:17,720 നിര്‍ത്ത്! മാം, പ്ലീസ്! 323 00:31:17,800 --> 00:31:21,320 അയാളെ തടയല്ലേ, ഇല്ലെങ്കില്‍ അയാള്‍ മറ്റുള്ളവരെപ്പോലെ നിങ്ങളെയും കൊല്ലും. 324 00:31:21,400 --> 00:31:22,880 അയാള്‍ നിങ്ങളെയും കൊല്ലും! 325 00:31:22,960 --> 00:31:25,640 അയാളെന്നെ മോശം കാര്യങ്ങൾ ചെയ്യിപ്പിക്കും. നിങ്ങള്‍ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 326 00:31:25,720 --> 00:31:28,360 എനിക്ക് അവനെ തടയാൻ കഴിയില്ല, മാം. പ്ലീസ്! 327 00:31:28,440 --> 00:31:30,800 ഞാനിവിടുണ്ട്, വേദാന്ത്. ഞാനിവിടുണ്ട്, 328 00:31:37,320 --> 00:31:40,640 എന്നെ തടഞ്ഞാല്‍ ഞാന്‍ ഇവനെയും കൊല്ലും. 329 00:31:48,280 --> 00:31:50,720 വേദാന്ത്! കേൾക്ക്, നിർത്തൂ. 330 00:31:50,800 --> 00:31:53,160 അവനെ തടയല്ലേ, അല്ലെങ്കില്‍ അവന്‍ വേദാന്തിനെ കൊല്ലും. 331 00:32:01,400 --> 00:32:03,440 അവര്‍ ദേവിന്‍റെ മൃതദേഹം വിട്ടുതരുന്നില്ല. 332 00:32:05,920 --> 00:32:07,600 പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കാത്തിരിക്കുകയാ. 333 00:32:09,000 --> 00:32:11,200 അവന്‍റെ അച്ഛന്‍ എന്നോട് ഇതിലൊന്നും ഇടപെടേണ്ട എന്നു പറഞ്ഞു. 334 00:32:17,080 --> 00:32:19,320 എന്‍റെ കാര്യത്തിലും അദ്ദേഹത്തിന് ഇടപെടാന്‍ താല്പര്യമില്ല. 335 00:32:24,720 --> 00:32:25,760 ആദീ... 336 00:32:29,920 --> 00:32:31,240 നീ എന്‍റെ കൂടെ ഉണ്ടാവുമോ? 337 00:32:44,480 --> 00:32:45,480 എന്‍റെ ബാഡ്ജ്. 338 00:32:46,280 --> 00:32:49,280 ഇത് കളഞ്ഞുപോയിരുന്നു. നിന്‍റെ കയ്യിലായിരുന്നോ ഇത്? 339 00:32:51,520 --> 00:32:52,840 നിനാദിന്‍റെ പക്കലായിരുന്നു. 340 00:32:58,280 --> 00:33:00,920 ദേവ് നിനാദിനെ ആര്‍ക്കൈവ് റൂമില്‍ വെച്ചാണ് കൊന്നതെങ്കില്‍, 341 00:33:03,400 --> 00:33:07,320 ആരും കാണാതെ അവനെങ്ങനെ അത്രദൂരം മൃതദേഹം വലിച്ചോണ്ടുപോയി? 342 00:33:10,520 --> 00:33:12,360 എന്തുകൊണ്ടാ ദേവിപ്രസാദ്, 343 00:33:13,000 --> 00:33:15,280 മൃതദേഹം ഗ്രൗണ്ടില്‍നിന്നാ കൊണ്ടുപോയത് എന്നു പറഞ്ഞത്? 344 00:33:16,480 --> 00:33:17,800 ഇക്വസ്റ്റേറിയന്‍ ഫീല്‍ഡ്, 345 00:33:19,680 --> 00:33:21,640 നിങ്ങളുടെ രഹസ്യസംഗമസ്ഥലം. 346 00:33:21,720 --> 00:33:23,920 ദേവ് നിനാദിനെ ആര്‍ക്കൈവ് റൂമില്‍ വെച്ച് കൊലപ്പെടുത്തിയെങ്കില്‍, 347 00:33:24,000 --> 00:33:26,960 അവന്‍റെ തലയോട് എങ്ങനെ ഉയരത്തില്‍നിന്നു വീണ് പൊട്ടിപ്പോയി? 348 00:33:28,480 --> 00:33:30,080 ദേവാണ് നിനാദിനെ കൊന്നതെങ്കില്‍, 349 00:33:31,040 --> 00:33:34,240 നിന്‍റെ ബാഡ്ജ് എങ്ങനെ അവന്‍റെ ശരീരത്തില്‍നിന്നു കിട്ടി? 350 00:33:42,440 --> 00:33:44,240 ഉച്ചയ്ക്ക് ഒരുമണി 351 00:33:44,320 --> 00:33:49,720 ഉച്ചയ്ക്ക് രണ്ടുമണി 352 00:33:49,800 --> 00:33:52,520 ഉച്ചതിരിഞ്ഞ് മൂന്നുമണി 353 00:33:52,600 --> 00:33:55,000 ഉച്ചതിരിഞ്ഞ് നാലുമണി 354 00:34:14,040 --> 00:34:18,560 ഉച്ചതിരിഞ്ഞ് നാലര 355 00:34:26,640 --> 00:34:27,920 ആരാ ഇതു ചെയ്തത്? 356 00:34:28,000 --> 00:34:29,280 ദേവ്. 357 00:34:31,280 --> 00:34:32,800 അവന് നിന്നെ ഇഷ്ടമാണെന്നു തോന്നുന്നു. 358 00:34:32,880 --> 00:34:36,640 നോക്ക്, വല്ലാതെ വിഷമം തോന്നിയതുകൊണ്ടാ ഞാനാദ്യം നിന്‍റെ അടുത്തേക്കു വന്നത്. 359 00:34:37,680 --> 00:34:38,640 സോറി. 360 00:34:39,160 --> 00:34:41,480 ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. എന്നെ വിശ്വസിക്ക്. 361 00:34:41,560 --> 00:34:43,200 നിന്‍റെ ആദുവുമായുള്ള ഡേറ്റ് നിനക്കു കിട്ടുകതന്നെചെയ്യും. 362 00:34:43,320 --> 00:34:45,880 നമുക്ക് അസംബ്ലിയ്ക്ക് പോവാം. ഞാനവനെ പറഞ്ഞുമനസ്സിലാക്കാം. 363 00:34:45,960 --> 00:34:47,640 അവനെന്തിന് നീ പറയുന്നത് കേള്‍ക്കണം? 364 00:34:49,040 --> 00:34:52,520 അവന്‍ ദേഷ്യത്തില്‍ എന്തൊക്കെയോ പറഞ്ഞെങ്കിലും, എനിക്കവനെ അറിയാം മാളവിക. 365 00:34:53,200 --> 00:34:55,160 അവന്‍റെ ഓരോ കാര്യവും എനിക്കറിയാം. 366 00:34:55,280 --> 00:34:59,840 രാത്രി അമ്മയുടെ കരച്ചില്‍ കേള്‍ക്കുമെന്നു പേടിച്ച് അവന്‍ ലൈറ്റിട്ടാണ് ഉറങ്ങാറുള്ളത്. 367 00:34:59,920 --> 00:35:02,160 അവന്‍ നീന്താന്‍ പഠിച്ചതുതന്നെ, 368 00:35:02,200 --> 00:35:05,760 ടയറുകള്‍ ഉരയുന്ന ഒച്ച വെള്ളത്തിനടിയില്‍ ചെല്ലുമ്പോള്‍ കേള്‍ക്കില്ല എന്നതുകൊണ്ടാ. 369 00:35:05,840 --> 00:35:06,880 എനിക്കവനെ അറിയാം. 370 00:35:08,160 --> 00:35:10,120 എടാ, സ്വയമൊന്നു നോക്ക്. 371 00:35:10,160 --> 00:35:12,760 ഇതൊന്നും അവന്‍ എന്നോട് പറയാറില്ല. 372 00:35:12,840 --> 00:35:14,160 നിന്നോടു മാത്രമേ പറയാറുള്ളൂ. 373 00:35:15,000 --> 00:35:18,960 നിനക്കറിയാമോ, ഇത്രയും കാലം നീയവന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാ ഞാന്‍ കരുതിയത്. 374 00:35:19,040 --> 00:35:20,280 ഞാന്‍ നിന്നെ വിശ്വസിച്ചു. 375 00:35:21,960 --> 00:35:24,280 പക്ഷേ നീയെന്‍റെ ബോയ്ഫ്രണ്ടിനെ തട്ടിയെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. 376 00:35:25,520 --> 00:35:27,640 അവനെ തട്ടിയെടുക്കാന്‍ ഞാനുദ്ദേശിച്ചിട്ടില്ല, മാളവിക. 377 00:35:28,200 --> 00:35:31,200 എനിക്കവനോടുള്ള വികാരം അവന്‍ മനസ്സിലാക്കണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ. 378 00:35:32,680 --> 00:35:36,560 ഞാന്‍ കരുതിയത് അവനെന്നെ മനസ്സിലാക്കുമെന്നാ, 379 00:35:36,640 --> 00:35:40,160 -കാരണം ഞാന്‍ അവനെ മനസ്സിലാക്കുന്നു. -എന്നിട്ടവന്‍ മനസ്സിലാക്കിയോ? 380 00:35:40,200 --> 00:35:41,440 ഇല്ലല്ലോ? 381 00:35:42,200 --> 00:35:45,560 അവന്‍ ഒന്നും എന്നോട് പറയാത്തതിന് നീയാണ് കാരണക്കാരന്‍. 382 00:35:45,640 --> 00:35:48,800 അവന്‍ അമേരിക്കയ്ക്കു പോവാനും നീയാണ് കാരണക്കാരന്‍. 383 00:35:48,880 --> 00:35:52,680 ഇപ്പോള്‍ ദേ, നീ കാരണം അവനോടെനിക്ക് മര്യാദയ്ക്ക് ബൈ പറയാന്‍ പോലും പറ്റിയില്ല. 384 00:35:54,480 --> 00:35:55,920 നിനക്കറിയാമോ, നിനാദ്? 385 00:35:56,600 --> 00:35:59,320 ഇത്രേം കാലം നീയവനെ ഉപയോഗിക്കുകയായിരുന്നു. 386 00:36:00,040 --> 00:36:01,880 സ്വയം അടിപൊളിയാണെന്നു കാണിക്കാന്‍ നീയവനെ ഉപയോഗിച്ചു. 387 00:36:01,960 --> 00:36:05,640 കൂട്ടത്തില്‍ കൂടാനും സ്വീകാര്യത നേടാനും നീയവനെ ഉപയോഗിച്ചു. 388 00:36:05,680 --> 00:36:08,920 നിനക്കറിയാമായിരുന്നു, നീ വെറുമൊരു പൊട്ടനാണെന്ന്. 389 00:36:09,000 --> 00:36:10,880 -വെറുമൊരു സ്വവര്‍ഗ്ഗന്‍! -അല്ല! 390 00:36:11,480 --> 00:36:14,080 മാളവിക, അവന്‍ നിന്നോട് ഇതൊന്നും പങ്കുവെയ്ക്കാത്തത്, 391 00:36:14,160 --> 00:36:16,560 അവന്‍ ആരാണെന്നതില്‍ നിനക്കൊരു താല്പര്യവും ഇല്ലാത്തതുകൊണ്ടാ. 392 00:36:16,640 --> 00:36:19,320 നിനക്ക് അധിരാജെന്ന സ്കൂള്‍ ക്യാപ്റ്റനില്‍ മാത്രമേ താല്പര്യമുള്ളൂ. 393 00:36:19,400 --> 00:36:22,840 നിന്‍റെ പിറകെ അവന്‍റെ സ്വപ്നങ്ങളൊക്കെ മറന്ന് അവന്‍ നടക്കണമെന്നാ നിനക്ക്. 394 00:36:22,920 --> 00:36:24,960 അവന്‍ അവന്‍റെ സ്കോളര്‍ഷിപ്പുപോലും വിട്ടുകളയണമെന്നും. 395 00:36:25,040 --> 00:36:27,160 നീ നിന്‍റെ കാര്യം മാത്രമേ നോക്കുന്നുള്ളൂ. നീ സ്വാര്‍ത്ഥയാണ്--- 396 00:36:27,280 --> 00:36:28,920 പോയി ചാവ്! 397 00:36:29,000 --> 00:36:32,400 ബാട്ജില്‍ സ്റ്റാര്‍ ഉണ്ടെന്നുകരുതി ആരും സ്റ്റാറാവുന്നില്ല. 398 00:36:32,480 --> 00:36:34,000 ആദു ഒരു സ്റ്റാര്‍ ആണ്. 399 00:36:35,080 --> 00:36:39,640 പിന്നൊരുകാര്യം. അവനോരുപക്ഷേ അമേരിക്കയില്‍ പുതിയൊരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയേക്കാം. 400 00:36:39,760 --> 00:36:42,000 എനിക്കതുകൊണ്ട് ഒരു കുഴപ്പവുമില്ല, 401 00:36:42,080 --> 00:36:45,320 എന്തെന്നാല്‍ അവന്‍റെ സന്തോഷമാണ് എനിക്കു വലുത്. നീ പറഞ്ഞത് ശരിയാ. 402 00:36:45,400 --> 00:36:48,280 നിന്നെക്കാള്‍ നല്ലൊരു ഗേള്‍ഫ്രണ്ടിനെ അവന്‍ കണ്ടെത്തും. 403 00:36:48,360 --> 00:36:49,520 -പോയി ചാവ്! -മാളവിക! 404 00:36:51,080 --> 00:36:54,880 മാളവിക! 405 00:37:23,320 --> 00:37:25,800 ദേവ്, ഞാനൊരു അബദ്ധം കാണിച്ചു. വേണമെന്നുവെച്ചിട്ടല്ല. 406 00:37:25,880 --> 00:37:27,600 എന്തുപറ്റി? പറ. 407 00:37:27,640 --> 00:37:29,360 നിനാദ് അവിടെ വന്നിരുന്നു. ഞാന്‍... 408 00:37:29,440 --> 00:37:31,200 ഞാനവനെ കൊന്നു! 409 00:37:31,320 --> 00:37:34,520 സാരമില്ല. ഞാനത് നോക്കിക്കോളാം. 410 00:37:38,400 --> 00:37:41,160 അസംബ്ലിയ്ക്ക് പൊയ്ക്കോ. ഞാന്‍ നോക്കിക്കോളാം ഇത്. 411 00:37:41,800 --> 00:37:45,600 വൈകിട്ട് അഞ്ചുമണി 412 00:37:52,960 --> 00:37:56,160 ഓ എന്റെ ദൈവമേ! ദേവ്, നീ എന്താണ് ഈ ചെയ്തത്? 413 00:37:57,680 --> 00:37:59,920 വിഷമിക്കേണ്ട, ഞാൻ അത് നോക്കിക്കൊള്ളാം. 414 00:38:00,000 --> 00:38:03,000 നീ അസംബ്ലിയിലേക്ക് മടങ്ങ്. ശരി? 415 00:38:03,080 --> 00:38:05,200 ആരോടും ഒന്നും പറയരുത്. ശരി? 416 00:38:05,320 --> 00:38:06,600 ദേവി പ്രസാദ്. 417 00:38:19,280 --> 00:38:25,160 സുയാഷ്, രജത്, ദേവ്... അവരെല്ലാം ബുള്ളികളാണ്. 418 00:38:26,800 --> 00:38:28,760 പക്ഷേ, നീ, മാളവിക... 419 00:38:30,280 --> 00:38:31,920 നീയാണ് ഏറ്റവും മോശക്കാരി. 420 00:38:32,760 --> 00:38:35,800 അവന്‍ നിന്‍റെ അടുത്തേക്കാണ് ആദ്യം സോറി പറയാന്‍ വന്നത്, 421 00:38:35,880 --> 00:38:37,840 നീ നിനാദിന്‍റെ ഫ്രണ്ട് ആണെന്നതുകൊണ്ട്. 422 00:38:45,480 --> 00:38:46,640 നിനാദ്. 423 00:38:47,640 --> 00:38:50,200 നീയിങ്ങനെ നിനാദിനെത്തന്നെ ഓര്‍ത്തുകൊണ്ടിരിക്ക്, ഓക്കേ? 424 00:38:51,000 --> 00:38:53,200 ഇന്നുപോലും എന്നെ നീ വിലവെയ്ക്കുന്നില്ല. 425 00:38:57,320 --> 00:38:59,000 എന്നും നിനാദ് മാത്രം! 426 00:39:00,960 --> 00:39:02,680 നീയിപ്പോഴും പഴയ പോലെത്തന്നെയാ. 427 00:39:04,440 --> 00:39:06,640 അസൂയ, ദേഷ്യം, ശ്രദ്ധ പിടിച്ചു പറ്റാനുള്ള ആര്‍ത്തി. 428 00:39:08,000 --> 00:39:12,480 ദേവ് മരിച്ചിട്ട് അധികമായില്ല, നീയെന്‍റെ കൈപിടിച്ച് അനുകമ്പ നേടാന്‍ നോക്കുന്നോ! 429 00:39:12,560 --> 00:39:13,560 ആണോ? 430 00:39:13,640 --> 00:39:16,680 അന്നു മുറിയില്‍ വെച്ച് നീ എന്താ ചെയ്തത്? 431 00:39:16,800 --> 00:39:18,760 നിനക്കും എന്‍റെ കൈ പിടിക്കണമെന്നുണ്ടായിരുന്നില്ലേ? 432 00:39:18,840 --> 00:39:20,520 നിനക്കെന്നെ വേണമായിരുന്നില്ലേ അന്ന്? 433 00:39:20,600 --> 00:39:22,320 നിനക്ക് കുറ്റബോധം പോലുമില്ല. 434 00:39:22,400 --> 00:39:26,840 ചെയ്തതോര്‍ത്ത് പശ്ചാത്താപം പോലുമില്ല. ഇത്രേംനാള്‍ നീയെന്നെ കളിപ്പിക്കുവായിരുന്നു 435 00:39:27,640 --> 00:39:30,480 ഡോക്ടറോട് ഞാന്‍ സംസാരിക്കുന്നത് ഒളിഞ്ഞുനിന്നു കേട്ട്, 436 00:39:30,560 --> 00:39:33,400 അതെപ്പറ്റി മറന്ന് മുന്നോട്ടുപോവാന്‍ എന്നോട് പറഞ്ഞുകൊണ്ട്. 437 00:39:33,480 --> 00:39:37,600 നീ സുപ്രിയയോടുപോലും എനിക്ക് ഭ്രാന്താണ്, എന്നെ സഹായിക്കണ്ട എന്നു പറഞ്ഞു! 438 00:39:38,520 --> 00:39:41,800 പിന്നെ അന്ന് ആ റൂമില്‍, എന്തായിരുന്നു നാടകം, "ഒരുപക്ഷേ... " 439 00:39:42,640 --> 00:39:44,280 എന്നിട്ട് ഇത്രയും നാള്‍, 440 00:39:46,640 --> 00:39:48,800 നീയെന്നെ അളക്കാന്‍ ശ്രമിക്കുകയായിരുന്നു. 441 00:39:51,360 --> 00:39:53,000 നീയെന്നെ വഞ്ചിച്ചു, മാളവിക. 442 00:40:00,600 --> 00:40:02,120 നീ നിനാദിനെയും വഞ്ചിച്ചു. 443 00:40:12,920 --> 00:40:15,520 അവന്‍ നിന്നെ വിടില്ല, മാളവിക. 444 00:40:16,400 --> 00:40:17,600 സത്യം തുറന്നുപറയ്. 445 00:40:18,880 --> 00:40:20,640 നീയാണ് നിനാദിനെ കൊന്നതെന്നു പറയ്. 446 00:42:12,960 --> 00:42:14,400 മാളവിക, കതകുതുറക്ക്! 447 00:42:26,840 --> 00:42:27,800 നിനാദ്! 448 00:42:28,480 --> 00:42:29,520 നിനാദ്! 449 00:42:58,560 --> 00:42:59,520 വേദാന്ത്. 450 00:43:28,120 --> 00:43:29,640 നിനാദ്! 451 00:43:39,800 --> 00:43:40,800 അവളെ വിട്! 452 00:43:43,920 --> 00:43:45,000 നിനാദ്! 453 00:43:45,680 --> 00:43:46,920 നിര്‍ത്ത്, നിനാദ്! 454 00:43:48,760 --> 00:43:49,840 പ്ലീസ്! 455 00:44:08,720 --> 00:44:10,040 അയ്യോ! മാളവിക! 456 00:44:41,440 --> 00:44:43,400 പ്ലീസ്, ആരെങ്കിലും സഹായിക്കണേ! 457 00:44:43,480 --> 00:44:45,600 പ്ലീസ്, അദൂ, അവൻ നിർത്തില്ല! 458 00:45:16,520 --> 00:45:18,200 വേദാന്തിനെ വെറുതെവിട്, നിനാദ്. 459 00:45:18,280 --> 00:45:20,160 അവന്‍ വെറും കുട്ടിയാണ്. 460 00:45:20,240 --> 00:45:25,480 നിനക്കവനെ സംരക്ഷിക്കണം എന്നെനിക്കറിയാം. അതിങ്ങനെയല്ല. നിന്‍റെ സത്യം ലോകമറിഞ്ഞു. 461 00:45:25,560 --> 00:45:27,200 ഇനിയാരും നിന്നെ മറക്കില്ല. 462 00:45:27,280 --> 00:45:29,240 നിന്നെ നിരാശപ്പെടുത്തിയതിന് ഞാന്‍ മാപ്പുചോദിക്കുന്നു. 463 00:45:31,400 --> 00:45:32,640 വിട്ടുകള! 464 00:45:34,880 --> 00:45:36,400 പ്ലീസ്, അതു വിട്ടുകള! 465 00:46:14,160 --> 00:46:17,920 ആദീ, നീയാണ് എന്നെ വിട്ടുകളയേണ്ടത്. 466 00:46:28,760 --> 00:46:31,160 നീയെന്തിനാ കരയുന്നത്? ഇങ്ങനൊരു ലോലന്‍. 467 00:46:31,240 --> 00:46:33,040 ഞാന്‍ ലോലനൊന്നുമല്ല. 468 00:46:33,120 --> 00:46:35,680 ഈ സ്കൂളില്‍ ആദിയുടെ ആദ്യ ദിവസമാ ഇന്ന്. 469 00:46:35,760 --> 00:46:37,400 ലേറ്റ് അഡ്മിഷന്‍. 470 00:46:38,120 --> 00:46:39,960 ഇടികൊണ്ടു പരിപ്പിളകുമല്ലോ. 471 00:46:41,880 --> 00:46:44,600 പക്ഷേ ഞാന്‍ രക്ഷിക്കാം നിന്നെ. ഞാന്‍ നിനാദ്. 472 00:46:50,200 --> 00:46:52,840 എന്നാല്‍ പറ, നമുക്കൊരു ടീം ആയാലോ? 473 00:46:52,920 --> 00:46:56,080 ബണ്ണും ബട്ടറും, ചോക്ലേറ്റ് മില്‍ക്കും പോലെ. 474 00:46:58,040 --> 00:47:00,680 ആദൂ, വിട പറയുന്നയാള്‍ക്ക് ഒരിക്കലും വിഷമമുണ്ടാവില്ല. 475 00:47:01,720 --> 00:47:03,920 അയാള്‍ വിട്ടുപോവുന്നവനേ സങ്കടമുണ്ടാവൂ. 476 00:48:28,400 --> 00:48:32,760 ഞാന്‍ കല്‍ക്കത്തയില്‍ എന്‍റെ വീട്ടുകാരുടെ അടുത്തേക്ക് പോവുകയാണ്. 477 00:48:32,840 --> 00:48:35,480 ഞാന്‍ ആദ്യമേ പറഞ്ഞതാ, ബാധ ഒഴിപ്പിക്കണമെന്ന്. 478 00:48:35,560 --> 00:48:36,880 നന്ദി സർ. 479 00:48:39,560 --> 00:48:42,000 സര്‍, വേദാന്തിന്‍റെ കാര്യം? 480 00:48:42,920 --> 00:48:45,920 അവനെ കാണാതായപ്പോള്‍ത്തന്നെ ഞങ്ങള്‍ അവന്‍റെ വീട്ടുകാരെ അറിയിച്ചിരുന്നു. 481 00:48:46,720 --> 00:48:47,920 അവര്‍ എത്തിയിട്ടുണ്ട്. 482 00:48:49,160 --> 00:48:51,160 അവര്‍ വേദാന്തിനെ കാണുകയും ചെയ്തു. 483 00:48:51,240 --> 00:48:52,960 ഇന്നവര്‍ അവനെ വീട്ടിലേക്കു കൊണ്ടുപോവുകയാ. 484 00:48:54,320 --> 00:48:57,520 നിസ്സഹായനായ ഒരു കുട്ടിയെ നിങ്ങളുടെ മൂക്കിന് താഴെ പീഡിപ്പിക്കുകയായിരുന്നു. 485 00:48:57,600 --> 00:49:01,000 ഓരോ ദിവസവും, പക്ഷേ സ്കൂളിന്റെ പ്രശസ്തിയെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെട്ടു. 486 00:49:01,960 --> 00:49:03,520 പരിഹാസ്യമാണത്. 487 00:49:09,520 --> 00:49:14,360 ഡീന്‍, ഇത്തരം സ്കൂളുകളിലും കോളേജുകളിലും, നിങ്ങളെപ്പോലുള്ള ഹെഡുകൾ സത്യത്തിനുനേരെ 488 00:49:15,440 --> 00:49:19,280 കണ്ണടയ്ക്കുകയോ, മിണ്ടാതിരിക്കുകയോ ചെയ്യുന്നിടത്തോളം, , അവിടെയെല്ലാം ഓരോ 489 00:49:19,360 --> 00:49:21,680 പുതിയ നിനാദ്മാർ നിരാശരാവുകയും 490 00:49:21,760 --> 00:49:23,080 ഒറ്റപ്പെടുകയും ചെയ്യും. 491 00:49:24,720 --> 00:49:25,960 ചിന്തിച്ചുനോക്കൂ. 492 00:49:50,320 --> 00:49:51,440 പോകൂ. 493 00:50:05,240 --> 00:50:07,680 എല്ലാത്തിനും മാപ്പ്. 494 00:50:08,920 --> 00:50:11,120 നിനാദ് ഒരിക്കലും നിന്നെ അപായപ്പെടുത്തില്ലായിരുന്നു. 495 00:50:11,800 --> 00:50:14,720 നിങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നാ നിനാദ് പറഞ്ഞത്. 496 00:50:17,280 --> 00:50:18,360 അതെ. 497 00:50:19,200 --> 00:50:20,320 എന്നെന്നും. 498 00:50:22,200 --> 00:50:23,560 -ബൈ. -ബൈ. 499 00:50:33,480 --> 00:50:34,800 നന്ദി, മിസ്സ്. 500 00:50:37,600 --> 00:50:39,400 നീ സ്വയം നന്നായിരിക്കില്ലേ? 501 00:50:47,560 --> 00:50:48,840 ബൈ. 502 00:50:48,920 --> 00:50:49,920 ബൈ. 503 00:51:19,600 --> 00:51:20,520 ഇനി? 504 00:51:21,840 --> 00:51:23,440 നിങ്ങള്‍ തിരിച്ച് വീട്ടിലെക്കാണോ? 505 00:51:26,240 --> 00:51:28,320 കുറച്ചുനാള്‍ ഊട്ടിയില്‍ത്തന്നെ നില്‍ക്കാന്‍ പോവാ. 506 00:51:29,680 --> 00:51:31,400 ഇവിടെ ഇനിയെന്താ തനിക്ക് ബാക്കിയുള്ളത്? 507 00:51:35,040 --> 00:51:36,560 നിനാദിന് ശാന്തി ലഭിച്ചു. 508 00:51:39,120 --> 00:51:40,280 തനിക്കോ? 509 00:52:12,280 --> 00:52:18,280 നീലഗിരി വാലി സ്കൂള്‍ 510 00:52:25,360 --> 00:52:31,200 എസ്റ്റേറ്റ് മാനേജര്‍ 511 00:53:16,600 --> 00:53:21,480 ചിലര്‍ മരിച്ചിട്ടും ഇവിടെത്തന്നെ ഉള്ളത് ഞാനെന്‍റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. 512 00:53:22,800 --> 00:53:24,920 എനിക്ക് അഭിയെ കാണണം. 513 00:53:25,000 --> 00:53:27,240 അവനെ കാണാന്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാനാവുമോ? 514 00:53:29,480 --> 00:53:31,360 അവന്‍റെ എന്തെങ്കിലും വസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടോ? 515 00:53:32,360 --> 00:53:35,680 ഇവയിലൂടെയായിരിക്കും അവന്‍ നമ്മോട് സമ്പര്‍ക്കം പുലര്‍ത്തുക. 516 00:53:35,760 --> 00:53:37,920 പക്ഷേ, അവനത് ആഗ്രഹിച്ചാല്‍ മാത്രം. 517 00:53:43,000 --> 00:53:44,400 നിങ്ങള്‍ തയ്യാറാണോ? 518 00:53:44,480 --> 00:53:48,880 അഭിയെപ്പറ്റി മനസ്സിലോര്‍ക്ക്. അവന്‍റെ മുഖം, ശബ്ദം, 519 00:53:52,240 --> 00:53:56,080 അഭീ, നീ ഇവിടെയുണ്ടെങ്കില്‍ ഒരു സൂചന താ. 520 00:54:06,000 --> 00:54:10,000 അഭീ, നിന്‍റെ അമ്മയ്ക്ക് നിന്നോട് സംസാരിക്കണം. 521 00:54:10,080 --> 00:54:12,840 നീ ഇവിടെയുണ്ടെന്നു കാണിച്ചുകൊടുക്ക്. 522 00:54:14,440 --> 00:54:15,600 അഭീ? 523 00:54:20,520 --> 00:54:21,800 ഞാൻ പറയുന്നത് നിനക്ക് കേൾക്കാമോ? 524 00:54:22,360 --> 00:54:24,880 എന്റെ ശബ്ദം നിന്നിലേക്ക് എത്തുന്നുണ്ടോ അഭി? 525 00:54:34,280 --> 00:54:35,400 അഭീ! 526 00:54:36,360 --> 00:54:38,000 നീ ഞങ്ങളോട് കോപിച്ചിരിക്കുകയാണോ? 527 00:54:47,280 --> 00:54:48,960 ഇത് അഭിയല്ല! 528 00:54:49,040 --> 00:54:53,440 സുപ്രിയ! ഉണര്! കണ്ണുതുറക്ക്! 529 00:54:54,400 --> 00:54:57,440 ദൂരെപ്പോ! തിരിച്ചുപോ! 530 00:54:58,520 --> 00:55:03,400 സുപ്രിയ, ഈ ആത്മാവിനെ അകത്തുകയറാന്‍ അനുവദിക്കല്ലേ! കണ്ണുതുറക്ക്! 531 00:55:25,960 --> 00:55:27,560 നന്ദി. 532 00:55:33,760 --> 00:55:35,600 -ഹായ്, സുപ്രിയ. -ആധിരാജ്, എന്നെ സഹായിക്കൂ! 533 00:55:35,680 --> 00:55:36,920 സുപ്രിയ? 534 00:55:41,960 --> 00:55:43,680 എല്ലാവരും ഇരിക്കൂ. 535 00:57:43,000 --> 00:57:45,000 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ. 536 00:57:45,080 --> 00:57:47,080 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ