1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:17,600 --> 00:00:20,920 -ഡീന്‍ ഇതുവരെ ഇവിടന്നു മാറിയില്ലേ? -ലഗേജ് ഇന്നലെ രാത്രി മാറ്റിയതാണല്ലോ. 12 00:00:21,000 --> 00:00:22,200 അദ്ദേഹത്തിന് പോവാന്‍ താല്പര്യമില്ല. 13 00:00:22,280 --> 00:00:24,440 ഡീന്‍ വ്യാസ് മരിച്ച ദിവസം 3 മാസം മുന്‍പ്, 14 00:00:24,520 --> 00:00:25,680 വ്യാസ്? 15 00:00:28,240 --> 00:00:31,160 നീലഗിരി വാലി - വനപ്രദേശം നിരോധിതമേഖല - അപകടം 16 00:01:10,120 --> 00:01:11,120 ആരാ അവിടെ? 17 00:01:12,120 --> 00:01:13,120 ആരാ അവിടെ? 18 00:01:13,800 --> 00:01:14,640 ഏയ്! 19 00:01:18,120 --> 00:01:19,200 ഡീന്‍ വ്യാസ്? 20 00:01:24,440 --> 00:01:26,520 കുഴപ്പമൊന്നുമില്ലല്ലോ, ഡീന്‍ വ്യാസ്? 21 00:01:28,000 --> 00:01:28,880 ഡീന്‍ വ്യാസ്! 22 00:01:37,480 --> 00:01:38,320 ഡീന്‍ വ്യാസ്? 23 00:01:48,680 --> 00:01:49,840 നി... 24 00:01:50,600 --> 00:01:51,440 ആര്? 25 00:01:51,880 --> 00:01:54,000 -അവന്‍... നി... -ആര്? 26 00:01:59,000 --> 00:01:59,960 ഡീന്‍ വ്യാസ്? 27 00:02:01,240 --> 00:02:02,160 ഡീന്‍... 28 00:02:43,240 --> 00:02:46,760 അധൂര 29 00:02:49,840 --> 00:02:54,280 ഇന്ന് നീലഗിരി വാലി സ്കൂള്‍ 30 00:02:54,360 --> 00:02:56,880 നീലഗിരി വാലി സ്കൂള്‍ പുതിയ വിങ്ങിനുള്ള പ്ലാന്‍ 31 00:03:07,320 --> 00:03:08,680 എന്താ ആലോചിക്കുന്നത്‍? 32 00:03:12,560 --> 00:03:13,760 ഡീന്‍ വ്യാസ് 33 00:03:15,080 --> 00:03:19,040 ഈ പുതിയ വിങ്ങിന്‍റെ കാര്യത്തില്‍ ഏറെ ആശങ്കാകുലനായിരുന്നു. 34 00:03:20,400 --> 00:03:22,360 ഞാനന്ന് അതെപ്പറ്റി അധികമൊന്നും ചിന്തിച്ചില്ല. 35 00:03:22,960 --> 00:03:25,200 പക്ഷേ ഇപ്പോള്‍ എന്‍റെ മനസ്സില്‍ ആകെയുള്ളത്, 36 00:03:26,800 --> 00:03:29,480 പുതിയ വിങ്ങിന്‍റെ പണി തുടങ്ങിയ ഉടന്‍ അദ്ദേഹം എങ്ങനെ മരിച്ചെന്ന കാര്യമാ. 37 00:03:30,040 --> 00:03:31,480 യാദൃച്ഛികമായിരിക്കാം, 38 00:03:32,040 --> 00:03:35,680 അല്ലെങ്കില്‍ ഒരുപക്ഷേ സ്കൂളില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍, 39 00:03:37,000 --> 00:03:40,080 ഈ പുതിയ ബില്‍ഡിങ്ങുമായി ബന്ധപ്പെട്ടതുമാവാം. 40 00:03:41,840 --> 00:03:43,000 അല്ലെങ്കില്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ടത്. 41 00:03:44,080 --> 00:03:45,280 ചന്ദ്രപ്രകാശ് ജീ. 42 00:03:49,120 --> 00:03:51,600 എന്തുകൊണ്ടാണ് മുന്‍പത്തെ ഡീന്‍ 43 00:03:51,680 --> 00:03:56,320 തന്‍റെ കാലാവധിയുടെ പകുതിക്കുവെച്ചുതന്നെ ഡീന്‍ വ്യാസിനാല്‍ മാറ്റപ്പെട്ടത്? 44 00:03:59,120 --> 00:04:01,320 എനിക്ക് ഉള്ളിലെ ചരടുവലികളെപ്പറ്റി ഒന്നുമറിയില്ല. 45 00:04:01,680 --> 00:04:03,600 പക്ഷേ ഞങ്ങളും അന്നിത് ഓര്‍ത്തിരുന്നു. 46 00:04:04,200 --> 00:04:06,160 ഒരു കോച്ചിന് എങ്ങനെ ഡീനാവാന്‍ പറ്റും? 47 00:04:07,200 --> 00:04:12,040 ബോര്‍ഡിലെ ആരോ ആയി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നെന്നു തോന്നുന്നു. 48 00:04:18,240 --> 00:04:19,720 എനിക്കൊരു ഉള്‍ക്കിടിലമുണ്ടാവാറുണ്ട്, 49 00:04:21,880 --> 00:04:23,880 ഓരോ വട്ടം ആ ക്ലോക്ക് ടവറില്‍ മണി മുഴങ്ങുമ്പോഴും. 50 00:04:27,040 --> 00:04:30,360 സീരിയല്‍ നടന്‍ സുയാഷിന്‍റെ ആത്മഹത്യാകേസ് പുതിയ വഴിത്തിരിവിലേക്ക്. 51 00:04:30,440 --> 00:04:33,760 നടന്‍റെ കാമുകി നാന്‍സിയെ രണ്ടുദിവസമായി കാണാനില്ല. 52 00:04:33,800 --> 00:04:37,000 നീലഗിരി വാലി സ്കൂള്‍ ഒരു മരണക്കെണിയായി മാറിയിരിക്കുന്നു. 53 00:04:39,880 --> 00:04:41,360 ഷാവത്, എനിക്ക് ആ പന്ത് പാസ് ചെയ്യൂ. 54 00:04:41,440 --> 00:04:42,240 ആതുരശാല 55 00:04:45,680 --> 00:04:46,920 ഗുഡ് മോണിംഗ്, മിസ്സ് ഘോഷ്. 56 00:04:47,040 --> 00:04:48,920 -മോണിംഗ്. അവനെ പരിശോധിക്കട്ടെ. -ശരി. 57 00:04:52,640 --> 00:04:53,920 എന്താ നീ വായിക്കുന്നേ? 58 00:05:00,440 --> 00:05:01,360 ഷാഡോ ബോയ്. 59 00:05:03,240 --> 00:05:04,360 ഇത് നീ വരച്ചതാണോ? 60 00:05:04,800 --> 00:05:06,720 അല്ല, അയാളെനിക്ക് തന്നതാ. 61 00:05:08,200 --> 00:05:09,160 ആര്? അധിരാജോ? 62 00:05:12,040 --> 00:05:12,920 വേണ്ട! 63 00:05:13,880 --> 00:05:16,600 അയാളുടെ സാധനങ്ങള്‍ ആരെങ്കിലും തൊട്ടാല്‍ അയാള്‍ക്ക് ദേഷ്യം വരും. 64 00:05:17,880 --> 00:05:18,720 ആര്‍ക്ക്? 65 00:05:19,920 --> 00:05:21,800 അയാള്‍ ഷാഡോ ബോയ് ആണെന്നാ പറയുന്നത്. 66 00:05:22,640 --> 00:05:23,640 എന്നെപ്പോലെ. 67 00:05:25,680 --> 00:05:27,920 പക്ഷേ എനിക്കയാള്‍ ഫീനിക്സ് ബോയ് ആണ്. 68 00:05:29,520 --> 00:05:31,080 അയാള്‍ക്ക് ആരെയും പേടിയില്ല. 69 00:05:32,160 --> 00:05:35,520 എല്ലാ രക്തദാഹികളായ ചെകുത്താന്‍മാരെയും ഞങ്ങള്‍ ഒരുമിച്ച് നശിപ്പിക്കും. 70 00:05:37,440 --> 00:05:39,240 വേദാന്ത്, ഷാഡോ ബോയ് ഒരു കഥ മാത്രമാണ്. 71 00:05:40,360 --> 00:05:41,200 യാഥാര്‍ത്ഥ്യമല്ല. 72 00:05:41,960 --> 00:05:43,960 അല്ല. ഞാനയാളെ കണ്ടിട്ടുണ്ട്. 73 00:05:45,800 --> 00:05:46,920 നിങ്ങളും. 74 00:05:49,520 --> 00:05:50,480 ശരിക്കും? 75 00:05:51,920 --> 00:05:52,880 അതാരെണെന്ന് എന്നോട് പറയൂ. 76 00:05:59,760 --> 00:06:00,840 അതെനിക്ക് താ. 77 00:06:00,920 --> 00:06:02,080 ആ പുസ്തകം എനിക്കു താ. 78 00:06:08,840 --> 00:06:11,480 അയാള്‍ക്കിപ്പോള്‍ ദേഷ്യം വന്നോ? ഇല്ലല്ലോ? 79 00:06:11,920 --> 00:06:15,240 ദേഷ്യപ്പെട്ടാല്‍ അയാളോട് എന്നെ കാണാന്‍ പറ. എണീറ്റേ, ക്ലാസില്‍ പോവാന്‍ റെഡിയാക്. 80 00:06:35,280 --> 00:06:36,120 അധിരാജ്! 81 00:06:42,960 --> 00:06:44,440 വേദാന്തിൽ നിന്ന് അകന്നു നിൽക്കൂ. 82 00:06:44,520 --> 00:06:46,160 ഷാഡോ ബോയ് 83 00:06:47,520 --> 00:06:48,760 ഇതെവിടുന്നു കിട്ടിയതാ? 84 00:06:49,880 --> 00:06:50,800 വേദാന്തിന്‍റെ കയ്യില്‍നിന്ന്. 85 00:06:51,680 --> 00:06:53,640 അവന് ഷാഡോ ബോയുടെ കഥകള്‍ പറഞ്ഞുകൊടുക്കുന്നത് ഒന്നു നിര്‍ത്തൂ. 86 00:06:55,080 --> 00:06:56,280 അവന്‍ വളരെ സെന്‍സിറ്റീവ് ആണ്. 87 00:06:57,240 --> 00:06:58,520 ഇതൊക്കെ സത്യമാണെന്നാ അവന്‍റെ വിചാരം. 88 00:07:00,840 --> 00:07:03,920 എനിക്കുമിപ്പോള്‍ ഈ കഥകളില്‍ വിശ്വാസം വന്നുതുടങ്ങി. 89 00:07:04,840 --> 00:07:08,320 നിനാദിന് ഞാനുമായിനി ഒരു ഇടപാടുമില്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് പറ്റാത്തതാവും. 90 00:07:09,760 --> 00:07:11,000 ഞാനിന്നു തിരിച്ചുപോവുകയാ. 91 00:07:12,200 --> 00:07:13,440 തിരിച്ച്, അമേരിക്കയിലേക്ക്. 92 00:07:18,760 --> 00:07:22,240 നീന്തലിനിടെ ഞാനൊന്നു പരിഭ്രമിച്ചു. അപ്പോള്‍ എവിടെയെങ്കിലും കൊണ്ടതാവും. 93 00:07:23,200 --> 00:07:24,200 എല്ലാം ഓക്കേ അല്ലേ? 94 00:07:25,600 --> 00:07:26,440 അതെ. 95 00:07:41,160 --> 00:07:45,160 -അധിരാജിനെ കണ്ടിരുന്നോ? -അവന്‍റെ ഫ്ലൈറ്റ് ബാംഗ്ലൂരില്‍നിന്നാ. 96 00:07:47,720 --> 00:07:50,880 നിനക്ക് ഉച്ചവരെ വെള്ളമടിച്ചതിന്‍റെ കെട്ടിറങ്ങില്ല എന്നാ ഞാന്‍ വിചാരിച്ചേ. 97 00:07:50,960 --> 00:07:53,080 -ഏയ്, നാന്‍... -ശ്രദ്ധിക്കൂ. കാണാം. 98 00:07:53,160 --> 00:07:54,520 അവര്‍ക്ക് നാന്‍സിയെപ്പറ്റി എന്തോ വിവരം കിട്ടിയിട്ടുണ്ട്. 99 00:07:54,600 --> 00:07:56,760 ഊട്ടിയ്ക്കു പുറത്തുള്ള ഒരു കാട്ടില്‍ അവളെ ട്രേസ് ചെയ്തിട്ടുണ്ട്. 100 00:07:56,840 --> 00:07:59,760 -അത് നല്ല കാര്യമല്ലേ? -കാട്ടില്‍നിന്ന് ശവങ്ങളേ കിട്ടാറുള്ളൂ! 101 00:07:59,840 --> 00:08:02,680 ഇന്നലെ രാത്രി നിന്നെ ആരോ കൊല്ലാന്‍ വരുന്നതായി നിനക്കു തോന്നി. 102 00:08:02,760 --> 00:08:04,640 -ഇന്നിപ്പൊ നാന്‍സി... -എനിക്ക് വട്ടാണെന്നാണോ? 103 00:08:04,720 --> 00:08:07,200 പിന്നെന്തിനാ ഡെല്‍ഹിയില്‍നിന്നുള്ള ഒരു അന്വേഷണസംഘം വന്നിരിക്കുന്നത്? 104 00:08:11,800 --> 00:08:13,680 ആപ്പ് ലൊക്കേഷൻ സമീപത്താണ്. 105 00:08:15,000 --> 00:08:16,520 -ടീം തയ്യാറാണോ? -നമുക്ക് പോകാം. 106 00:08:19,880 --> 00:08:20,800 ഈ വഴി. 107 00:08:21,920 --> 00:08:22,880 ഇവിടെ. 108 00:08:24,400 --> 00:08:27,040 -ഫോണിന്‍റെ സ്ഥാനം ഇതുവഴിയാ. -300 മീറ്റർ മുന്നോട്ട്. 109 00:08:51,200 --> 00:08:52,400 ഓഫീസര്‍ നമ്രത 110 00:08:55,320 --> 00:08:56,200 എന്താ? 111 00:08:59,080 --> 00:08:59,960 എന്ത്? 112 00:09:19,480 --> 00:09:22,640 4, 5, 0, 3, 7 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന, 113 00:09:23,400 --> 00:09:28,600 ഏറ്റവും വലുതും ഏറ്റവും ചെറുതുമായ അഞ്ചക്കസംഖ്യകള്‍ 114 00:09:28,640 --> 00:09:30,200 എഴുത്-- 115 00:09:32,760 --> 00:09:33,640 വേദാന്ത്? 116 00:09:42,720 --> 00:09:43,720 ഇപ്പൊ വരാം. 117 00:09:51,480 --> 00:09:54,120 ഇവിടെ വന്നിരിക്ക്, വേദാന്ത്. 118 00:09:54,520 --> 00:09:55,440 വേദാന്ത്. 119 00:09:58,080 --> 00:09:59,000 വേദാന്ത്. 120 00:10:00,360 --> 00:10:01,200 വേദാന്ത്? 121 00:10:42,080 --> 00:10:43,320 എവിഡന്‍സ് ബാഗ് 122 00:10:54,480 --> 00:10:55,800 നിങ്ങള്‍ക്ക് താൽപ്പര്യമുള്ള എന്തെങ്കിലുമാണോ? 123 00:10:58,160 --> 00:10:59,680 ഇതെപ്പറ്റി അറിയാമോ? 124 00:11:06,120 --> 00:11:07,360 ഇല്ല. ക്ഷമിക്കണം. 125 00:11:07,920 --> 00:11:09,720 മിസ്റ്റര്‍ കെ. സി. സ്വാമി ഡീന്‍ 126 00:11:09,800 --> 00:11:10,800 സ്വവര്‍ഗ്ഗം 127 00:11:13,480 --> 00:11:15,520 ഈ കടലാസുകഷ്ണങ്ങള്‍ സുയാഷിന്‍റെ പോക്കറ്റില്‍നിന്നു കിട്ടിയതാ. 128 00:11:17,240 --> 00:11:19,760 'സ്വവര്‍ഗ്ഗന്‍' എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗി, ഗേ. 129 00:11:20,200 --> 00:11:21,680 ഇത് ആത്മഹത്യയാണെന്നു വ്യക്തമാണ്. 130 00:11:23,800 --> 00:11:25,040 പ്രേരണയെപ്പറ്റി കേട്ടിട്ടുണ്ടോ? 131 00:11:26,320 --> 00:11:28,280 ഒരാളെ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതനാക്കുക. 132 00:11:28,360 --> 00:11:29,960 ഇതെന്തിനാ അങ്ങോട്ടൊക്കെ വലിച്ചിഴക്കുന്നത്? 133 00:11:31,120 --> 00:11:33,200 നമുക്കിത് സമാധാനപരമായി പരിഹരിച്ചൂടേ? 134 00:11:34,240 --> 00:11:36,880 നിങ്ങളെങ്ങനെയാ കാര്യങ്ങള്‍ പരിഹരിക്കുന്നത് എന്നെനിക്കറിയാം. 135 00:11:38,960 --> 00:11:42,520 സൂപ്രണ്ടായി നിങ്ങള്‍ക്ക് പ്രൊമോഷന്‍ കിട്ടിയതും എങ്ങനെയാ എന്നറിയാം. 136 00:11:43,040 --> 00:11:44,400 എന്താ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? 137 00:11:44,920 --> 00:11:47,240 മിസ്റ്റര്‍ സ്വാമി, സുയാഷ് പ്രശസ്തനായ ഒരു സീരിയല്‍ നടനായിരുന്നു. 138 00:11:47,680 --> 00:11:50,760 ഞങ്ങള്‍ക്ക് പൊതുജനത്തില്‍നിന്നും മീഡിയയില്‍നിന്നും നല്ല സമ്മര്‍ദ്ദമുണ്ട്. 139 00:11:51,560 --> 00:11:56,560 ആളുകള്‍ പലതരം കഥകള്‍ മെനയുകയാണ് ഈ കേസിനെപ്പറ്റി. 140 00:11:58,440 --> 00:12:01,440 പക്ഷേ ഞാനിവിടെ വന്നത് സത്യം പുറത്തുകൊണ്ടുവരാന്‍ വേണ്ടി മാത്രമാണ്. 141 00:12:02,360 --> 00:12:03,480 നോക്കൂ, ഓഫീസര്‍. 142 00:12:04,160 --> 00:12:07,280 നിങ്ങളുമായി ഏതു രീതിയില്‍ സഹകരിക്കാനും ഞങ്ങള്‍ തയ്യാറാണ്. 143 00:12:08,280 --> 00:12:12,400 ക്ലാസുകള്‍ നടക്കുന്നുണ്ടെന്നതും കുട്ടികള്‍ പേടിച്ചിരിക്കുകയാണെന്നതുമാണ് പ്രശ്നം. 144 00:12:13,080 --> 00:12:17,760 അതുകൊണ്ട് അഡ്മിന്‍ ബ്ലോക്കില്‍ മാത്രം നിങ്ങളുടെ ടീമിനെ നിര്‍ത്താന്‍ അപേക്ഷയുണ്ട് 145 00:12:17,840 --> 00:12:20,640 പിന്നെ, പ്ലീസ്/ ക്ലാസുകള്‍ സാധാരണ പോലെ തുടര്‍ന്നോട്ടെ. 146 00:12:20,720 --> 00:12:22,280 -എനിക്ക് മനസ്സിലാവും. -നന്ദി. 147 00:12:22,360 --> 00:12:26,680 പക്ഷേ ഈ ക്യാമ്പസിലുള്ള മറ്റെല്ലാവരെയും ഞങ്ങള്‍ ചോദ്യം ചെയ്യും. 148 00:12:27,800 --> 00:12:28,640 തീര്‍ച്ചയായും. 149 00:12:28,720 --> 00:12:31,800 ടീച്ചര്‍മാര്‍, അഡ്മിന്‍ സ്റ്റാഫ്, പൂര്‍വവിദ്യാര്‍ഥികളെയും. 150 00:12:33,520 --> 00:12:34,800 അതെങ്ങനെ പറ്റും? 151 00:12:36,400 --> 00:12:39,960 ഞാന്‍ പറയാതെ ആരുമിനി ഈ ക്യാമ്പസ് വിട്ടു പോവില്ല. 152 00:12:42,800 --> 00:12:44,840 നാന്‍സി ടി? 153 00:12:49,360 --> 00:12:50,400 ബ്രേക്കിംഗ് ന്യൂസ് 154 00:12:50,480 --> 00:12:52,880 ഒരു വിവിഐപി ലക്ഷ്വറി സ്പാ ആണ് ധ്യാനിന്‍. 155 00:12:52,960 --> 00:12:54,720 ഇതുവരെ കാണാതായെന്നു കരുതിയിരുന്ന നാന്‍സി, 156 00:12:54,800 --> 00:12:58,520 യഥാര്‍ത്ഥത്തില്‍ ഈ സ്പായില്‍ മെഡിറ്റേഷന്‍ തെറാപ്പിയിലായിരുന്നു. 157 00:12:58,600 --> 00:13:02,400 കാടിന് നടുവില്‍, നെറ്റ്വര്‍ക്കോ, വൈഫൈയോ, ഫോണോ ഒന്നുമില്ലാത്ത ഒരിടത്ത്. 158 00:13:02,480 --> 00:13:05,080 പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍, അവരറിഞ്ഞിരുന്നില്ല, 159 00:13:05,160 --> 00:13:09,640 തന്‍റെ ബോയ്ഫ്രണ്ട് സുയാഷ് ആത്മഹത്യചെയ്ത വിവരം. 160 00:13:10,400 --> 00:13:12,120 -എന്താണ് നിങ്ങളുടെ പേര്? -സ്പാ എന്നു പറഞ്ഞാലെന്താ? 161 00:13:12,960 --> 00:13:14,280 പണക്കാരുടെ ആശ്രമം. 162 00:13:16,080 --> 00:13:17,600 മുകളിലേക്ക് ചെല്ലൂ. 163 00:13:17,680 --> 00:13:19,320 -ദേവിപ്രസാദ് ജീ. -സി-വിങ്ങിലേക്ക് ചെല്ലൂ. 164 00:13:20,000 --> 00:13:21,920 -നിങ്ങളുടെ പേര്? -ഇന്നു വണ്ടിയോടിക്കുന്നുണ്ടോ? 165 00:13:22,000 --> 00:13:23,280 -ഉവ്വ്. -സോനു എവിടെ? 166 00:13:23,920 --> 00:13:25,280 അവനത്ര സുഖമില്ല. 167 00:13:25,360 --> 00:13:29,680 പഴയ പിള്ളേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മിസ്സിസ് സിന്‍ഹ പറഞ്ഞിരുന്നു. 168 00:13:30,200 --> 00:13:33,120 ഞാന്‍ സ്കൂളില്‍ വന്നിട്ട് മാസങ്ങളായി, അതുകൊണ്ട് വന്നതാ. 169 00:13:33,200 --> 00:13:34,520 അത് നന്നായി. 170 00:13:35,080 --> 00:13:36,280 പോലീസ് 171 00:13:36,360 --> 00:13:37,480 എന്താ ഇവിടെ നടക്കുന്നത്? 172 00:13:38,120 --> 00:13:39,840 ഡീന്‍ വ്യാസിന്‍റെ ബംഗ്ലാവ് ഓര്‍മ്മയുണ്ടോ? 173 00:13:39,920 --> 00:13:43,040 അതിന്‍റെ പിറകിലെ കാടുവെട്ടി പുതിയ ഹോസ്റ്റല്‍ പണിയാന്‍ പോവാ. 174 00:13:43,120 --> 00:13:46,240 -എപ്പോള്‍ മുതല്‍? -അദ്ദേഹം മരിച്ച അന്നു മുതല്‍. 175 00:13:46,680 --> 00:13:49,840 ആ വീട്ടില്‍നിന്ന് മാറാനുള്ള പേടി കാരണമാ അദ്ദേഹം മരിച്ചതെന്നു തോന്നുന്നു. 176 00:13:50,280 --> 00:13:52,040 പ്രായമായവര്‍ക്ക് മാറ്റങ്ങള്‍ ഇഷ്ടമല്ലല്ലോ. 177 00:13:53,080 --> 00:13:54,880 -അദ്ദേഹത്തിന് വാർദ്ധക്യം ബാധിച്ചു. -അതെ. 178 00:13:54,960 --> 00:13:57,360 -രാത്രി കാട്ടില്‍ അലഞ്ഞുനടന്നു. -ഓര്‍ത്തുനോക്കിക്കേ. 179 00:13:57,440 --> 00:14:00,000 എന്താണാവോ അദ്ദേഹം തിരഞ്ഞിരുന്നത്. പിന്നെ അടുത്തദിവസം രാവിലെ... 180 00:14:03,240 --> 00:14:05,120 നേരെ അഡ്മിന്‍ ബ്ലോക്കിലേക്ക് വിട്ടോ. 181 00:14:17,680 --> 00:14:19,000 രാമന്‍ നിനാദ് ബാച്ച് 2007 182 00:14:22,120 --> 00:14:23,440 അഡ്മിഷനുള്ള അപേക്ഷ 183 00:14:32,200 --> 00:14:34,080 യാത്രാടിക്കറ്റ് ഊട്ടി - കോത്തഗിരി 184 00:14:47,080 --> 00:14:48,440 ആര്‍ക്കൈവ് റൂം 185 00:15:01,680 --> 00:15:03,320 അഡ്മിഷൻ ഫയൽ 186 00:15:03,400 --> 00:15:05,280 രാമന്‍ നിനാദ് ബാച്ച് 2007 187 00:15:06,760 --> 00:15:08,080 എന്താ സംഭവിക്കുന്നത് എന്നു മനസ്സിലാവുന്നുണ്ടോ? 188 00:15:08,160 --> 00:15:09,840 അവര്‍ എല്ലാ മുറികളും പരിശോധിക്കുകയാണ്. 189 00:15:10,960 --> 00:15:12,520 നിങ്ങൾക്ക് അറിയാമെന്ന് ഞാൻ കരുതി. അവരോടു ചോദിക്ക്. 190 00:15:12,600 --> 00:15:13,560 അങ്ങോട്ടു നോക്കിക്കേ. 191 00:15:27,280 --> 00:15:31,320 പോലീസ് - ഔദ്യോഗിക അറിയിപ്പ് സീൽ ചെയ്തു 192 00:15:34,400 --> 00:15:35,960 ഞങ്ങളുടെ മുറികള്‍ എന്തിനാ നോക്കുന്നത്? 193 00:15:38,160 --> 00:15:41,640 മിസ്റ്റര്‍ ജാംവാല്‍, അന്വേഷണസംഘം... 194 00:15:41,720 --> 00:15:43,640 നമ്മുടെ പൂര്‍ണ്ണപിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. 195 00:15:43,720 --> 00:15:47,040 ഞങ്ങള്‍ ക്രിമിനലുകളല്ല. ഞങ്ങളോടിങ്ങനെ പെരുമാറാന്‍ പറ്റില്ല. 196 00:15:47,120 --> 00:15:48,120 അതുതന്നെ. 197 00:15:49,800 --> 00:15:50,760 ഹലോ, സുഹൃത്തുക്കളേ. 198 00:15:53,240 --> 00:15:54,320 ഓഫീസര്‍ ബേദി. 199 00:15:54,680 --> 00:15:55,640 എന്തെങ്കിലും പ്രശ്നമുണ്ടോ? 200 00:15:55,720 --> 00:15:57,600 ഉവ്വ്. നിങ്ങള്‍ തന്നെ. 201 00:15:58,720 --> 00:16:01,040 ഞങ്ങളെ ഇവിടെ പിടിച്ചുവെക്കാന്‍ പറ്റില്ല. 202 00:16:01,120 --> 00:16:05,080 പ്രത്യേകിച്ച് തെളിവോ കാര്യകാരണമോ ഒന്നുമില്ലാതെ ഈ പിടിച്ചുവെപ്പ് നടക്കില്ല. 203 00:16:06,240 --> 00:16:07,640 എനിക്ക് നടത്താന്‍ സാധിക്കും. 204 00:16:09,120 --> 00:16:11,600 24 മണിക്കൂര്‍ നേരത്തേക്കെങ്കിലും എന്തായാലും സാധിക്കും. 205 00:16:12,160 --> 00:16:16,040 സുയാഷിന്‍റെ പോസ്റ്റ്മോര്‍ട്ടം ഫലവും അപ്പോഴേക്കും തയ്യാറായിരിക്കും. 206 00:16:16,520 --> 00:16:19,640 പിന്നെ എനിക്ക് തെളിവും, 207 00:16:20,440 --> 00:16:22,560 കാര്യകാരണങ്ങളുമൊക്കെ ഉണ്ടാവും. 208 00:16:25,040 --> 00:16:26,040 ഓഫീസര്‍... 209 00:16:27,160 --> 00:16:28,360 ബേദി. 210 00:16:29,360 --> 00:16:31,960 എത്ര നാളായി ഡിപ്പാര്‍ട്ട്മെന്‍റില്‍ കേറിയിട്ട്? 211 00:16:32,200 --> 00:16:34,520 എന്തിനാ? ഞാന്‍ തനിക്കെന്‍റെ ബയോഡാറ്റ തരണോ? 212 00:16:36,080 --> 00:16:36,920 എന്തുകൊണ്ട് തന്നുകൂടാ? 213 00:16:37,520 --> 00:16:40,720 നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റിലെ സ്ഥാനക്കയറ്റവും മറ്റും ഞങ്ങളാ നോക്കുന്നത്. 214 00:16:41,640 --> 00:16:43,360 സ്ഥലംമാറ്റവും. 215 00:16:44,440 --> 00:16:46,360 ഞാന്‍ സ്ഥാനക്കയറ്റം മോഹിക്കുന്നില്ല, 216 00:16:47,520 --> 00:16:48,960 സ്ഥലംമാറ്റത്തെ ഭയക്കുന്നുമില്ല. 217 00:16:51,760 --> 00:16:54,480 നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോ. 218 00:17:03,000 --> 00:17:03,920 നായിന്‍റെ മോന്‍. 219 00:17:04,800 --> 00:17:07,480 അന്ന് സ്റ്റേജില്‍ വീണപ്പോള്‍ മുറിവുപറ്റിയതാവുമെന്നാ കരുതിയത്. 220 00:17:08,080 --> 00:17:09,720 എന്തെങ്കിലും ചര്‍മ്മരോഗവുമാവാം. 221 00:17:11,720 --> 00:17:13,640 പക്ഷേ ഇത് വളരെ അപൂര്‍വമായ ഒന്നാണ്. 222 00:17:14,320 --> 00:17:17,520 ഇത് പുതുതായി വന്നൊരു പാടാണെന്ന് ഉറപ്പാണോ? 223 00:17:19,400 --> 00:17:21,800 അവന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ എവിടെയും ഇങ്ങനൊന്നില്ല. 224 00:17:22,560 --> 00:17:25,680 വേദാന്തിന്‍റെ രക്ഷിതാക്കളെ അറിയിക്കുന്നതാവും നല്ലത്. 225 00:17:26,320 --> 00:17:29,880 ഈ അപസ്മാരവും, ബ്ലാക്ക് ഔട്ടുകളും, എന്‍റെ കയ്യില്‍ നില്‍ക്കുന്നില്ല. 226 00:17:30,400 --> 00:17:33,400 ഡീന്‍ അവരോടു സംസാരിച്ചിട്ടുണ്ട്. അതിനുള്ള കാര്യങ്ങള്‍ നോക്കുന്നുണ്ട്. 227 00:17:33,480 --> 00:17:36,320 പക്ഷേ അമേരിക്കയില്‍ ആയതുകൊണ്ട് കുറച്ചുദിവസങ്ങള്‍ എടുത്തേക്കാം. 228 00:17:36,440 --> 00:17:38,560 വീട്ടിലെ അന്തരീക്ഷം അവന് ഒന്നുകൂടി ഗുണംചെയ്യും. 229 00:17:39,280 --> 00:17:41,040 ഞാന്‍ ടെസ്റ്റിന്‍റെ കാര്യങ്ങള്‍ തുടങ്ങട്ടെ? 230 00:17:43,720 --> 00:17:46,240 -ഇനി അന്വേഷണവും ഉണ്ടാകുമോ? -അറിയില്ലെടേ. 231 00:17:47,000 --> 00:17:48,000 ശരി, അതു മാത്രം. 232 00:17:48,800 --> 00:17:49,920 ദേവിപ്രസാദ്! 233 00:17:50,800 --> 00:17:52,320 ഇത് നിങ്ങളാണോ സർ! 234 00:17:52,440 --> 00:17:53,320 ദേവ്. 235 00:17:57,400 --> 00:18:00,560 -കാലിന് എന്തുപറ്റി? -പഴയൊരു പരിക്ക്. 236 00:18:00,680 --> 00:18:02,200 ആണോ. എന്താ ഇപ്പോള്‍ ഇങ്ങോട്ടൊക്കെ? 237 00:18:02,280 --> 00:18:05,560 -കാറ്ററിങ്ങാ പണി. ഭക്ഷണം കൊണ്ടുവന്നതാ. -മദ്യവും? 238 00:18:06,080 --> 00:18:07,800 -അതും ഉണ്ട്. -എന്നാല്‍ എനിക്ക് കുറച്ചുതാ. 239 00:18:09,000 --> 00:18:11,400 അതിനെന്താ. നമ്മള്‍ കണ്ടിട്ടും ഒരുപാടുനാളായല്ലോ. 240 00:18:44,760 --> 00:18:46,440 സാര്‍ത്ഥക്, നീ ഓക്കേയല്ലേ? 241 00:18:47,520 --> 00:18:49,880 -സാര്‍ത്ഥക്? സാര്‍ത്ഥക്? -കൂട്ടുകാരെ! 242 00:18:49,960 --> 00:18:52,560 -സാര്‍ത്ഥക്! സാര്‍ത്ഥക്, വേണ്ട! -എന്നെ രക്ഷിക്കണേ! 243 00:18:52,640 --> 00:18:54,800 സാര്‍ത്ഥക്! എന്താ ഈ ചെയ്യുന്നത്? 244 00:18:56,080 --> 00:18:58,160 സാര്‍ത്ഥക്! 245 00:18:58,240 --> 00:18:59,560 പ്ലീസ്! 246 00:19:01,000 --> 00:19:03,320 എന്നെ രക്ഷിക്കണേ! വേദാന്ത്! പ്ലീസ്! 247 00:19:04,800 --> 00:19:08,000 ഞാന്‍ ചെയ്തത് തെറ്റാണെന്നറിയാം. ഞാന്‍ പാഠം പഠിച്ചു. 248 00:19:08,080 --> 00:19:11,200 പ്ലീസ്! വേദാന്ത്! പ്ലീസ്! 249 00:19:12,320 --> 00:19:14,640 പ്ലീസ്! 250 00:19:15,640 --> 00:19:18,520 പ്ലീസ്, വേദാന്ത്. ഇനിയൊരിക്കലും നിന്നെ ഞാന്‍ ബുള്ളി ചെയ്യില്ല, സത്യം! 251 00:19:19,800 --> 00:19:22,760 വേദാന്ത്, പ്ലീസ്! 252 00:19:28,040 --> 00:19:30,800 ദൂരെപ്പോ, സൈക്കോ! നീയെന്താ കാണിച്ചത്? 253 00:19:57,680 --> 00:19:59,280 എനിക്ക് സ്കൂളില്‍ കേറാന്‍ അനുവാദമില്ലേ? 254 00:20:01,280 --> 00:20:02,640 പിന്നെന്താ. തീര്‍ച്ചയായും. 255 00:20:03,080 --> 00:20:05,640 പക്ഷേ എന്‍റെ വീട് അല്ലേ ആതുരശാലയെക്കാള്‍ നല്ലത്? 256 00:20:06,640 --> 00:20:07,480 ഇരിക്ക്. 257 00:20:08,080 --> 00:20:11,440 -ഞാന്‍ കഴിക്കാന്‍ എന്തെങ്കിലുമെടുക്കാം. -ഞാന്‍ ടിവി കണ്ടോട്ടെ? 258 00:20:12,080 --> 00:20:12,920 കണ്ടോ. 259 00:20:17,760 --> 00:20:19,240 അത് കൊള്ളാമോ? 260 00:20:21,200 --> 00:20:22,040 ഇതാ. 261 00:22:28,280 --> 00:22:29,120 മിസ്സ്? 262 00:22:31,440 --> 00:22:33,280 മിസ്സ്, ആരോ വാതില്‍ക്കല്‍ ഉണ്ട്. 263 00:22:49,680 --> 00:22:50,520 സുപ്രിയ! 264 00:22:51,960 --> 00:22:53,760 സുപ്രിയ, അതെന്‍റെ തോന്നല്‍ ആയിരുന്നില്ല. 265 00:22:54,400 --> 00:22:56,560 ഞാന്‍ കണ്ട ആ കടലാസുകഷ്ണങ്ങള്‍, 266 00:22:57,160 --> 00:22:59,760 ഇപ്പോളത് പോലീസിന്‍റെ പക്കല്‍ തെളിവായി ഉണ്ട്. 267 00:23:01,280 --> 00:23:02,760 പ്ലീസ്, അധിരാജ്, ഇപ്പൊ വേണ്ട. 268 00:23:04,800 --> 00:23:05,720 എന്തുപറ്റി? 269 00:23:06,520 --> 00:23:07,640 സുപ്രിയ, ഞാന്‍... 270 00:23:11,000 --> 00:23:12,160 വേദാന്ത് എന്താ ഇവിടെ? 271 00:23:16,240 --> 00:23:18,480 എന്താ താന്‍ ചെയ്യുന്നേ? എന്തിനാ വേദാന്തിനെ ഇങ്ങോട്ടു കൊണ്ടുവന്നത്? 272 00:23:19,600 --> 00:23:23,600 കുട്ടികള്‍ അവനെ സൈക്കോയെന്ന് വിളിച്ചു. അത്ര വെറുപ്പോടെയാ അവരവനെ നോക്കുന്നത്. 273 00:23:23,680 --> 00:23:27,720 വേദാന്തിനെ ബുള്ളി ചെയ്ത കാര്യം സാര്‍ത്ഥക് സമ്മതിച്ചു. അതാ അവനിത്ര പേടി. 274 00:23:28,120 --> 00:23:29,320 ബ്ലാക്ക്ഔട്ട്, അപസ്മാരം. 275 00:23:29,400 --> 00:23:32,120 ഇതൊക്കെ അറിഞ്ഞിട്ടും അവനെ ഒറ്റയ്ക്കവിടെ വിടാനോ? 276 00:23:34,160 --> 00:23:35,440 ഇവിടെ വേദാന്ത് സുരക്ഷിതനാണ്. 277 00:23:35,520 --> 00:23:36,520 താനോ? 278 00:23:38,280 --> 00:23:41,080 അവന്‍ മറ്റു കുട്ടികളെപ്പോലെയല്ല എന്നു താനല്ലേ പറഞ്ഞത്? 279 00:23:41,520 --> 00:23:42,760 അവനല്പം ആകുലനാണെന്ന്? 280 00:23:42,840 --> 00:23:44,280 അതുകൊണ്ടുതന്നെ അവനെന്നെ ആവശ്യമുണ്ട്. 281 00:23:44,360 --> 00:23:47,280 താന്‍ അവനില്‍ തന്‍റെ മോനെയാ കാണുന്നത്, ഞാനവനില്‍ നിനാദിനെ കാണുന്നപോലെ. 282 00:23:47,360 --> 00:23:50,040 അവനൊരു വിദ്യാര്‍ഥിയാണ്, തന്‍റെ മോനല്ല. അവനെ തിരിച്ചുകൊണ്ടാക്ക്. 283 00:23:53,840 --> 00:23:55,560 താന്‍ വലിയ അബദ്ധമാണ് കാണിക്കുന്നത്. 284 00:23:56,600 --> 00:23:58,240 അല്ല, ഞാനെനിക്കു പറ്റിപ്പോയ തെറ്റ് തിരുത്തുകയാണ്. 285 00:23:58,320 --> 00:23:59,800 സുപ്രിയ! 286 00:24:16,040 --> 00:24:18,720 എനിക്കൊരു സര്‍ജറി ഉള്ളതാ. എനിക്ക് ഹോസ്പിറ്റലില്‍ എത്തണം. 287 00:24:18,800 --> 00:24:20,480 -എനിക്കു മനസ്സിലാവും. -ഈ പോലീസുകാര്‍... 288 00:24:21,040 --> 00:24:23,640 എടാ, നീ വേറെതന്നെ ഒരു റീയൂണിയനിലാണല്ലോ. 289 00:24:23,720 --> 00:24:25,880 -അതെ... -നീ ദേവിപ്രസാദിനെ കണ്ടോ? 290 00:24:27,800 --> 00:24:28,880 നമ്മുടെ പഴയ പ്യൂണ്‍. 291 00:24:29,480 --> 00:24:32,440 നിന്നെ അയാള്‍ ലോക്കല്‍ ഗാര്‍ഡിയന്‍റെയും ഡോക്ടറുടേയും അടുത്ത് കൊണ്ടുപോയിട്ടില്ലേ? 292 00:24:33,440 --> 00:24:34,680 അയാളെന്താ ഇവിടെ? 293 00:24:34,760 --> 00:24:36,320 അയാള്‍ക്കിപ്പോള്‍ കാറ്ററിങ്ങ് ബിസിനസ്സാ. 294 00:24:36,400 --> 00:24:37,400 ഇപ്പൊ പോയേ ഉള്ളൂ. 295 00:24:45,680 --> 00:24:48,000 ദേവിപ്രസാദ്! 296 00:24:51,720 --> 00:24:53,240 അധിരാജ് ജയ്സിംഗ്. ഓര്‍ക്കുന്നുണ്ടോ? 297 00:24:54,240 --> 00:24:55,120 ആ, ഉവ്വ്. 298 00:24:55,880 --> 00:24:59,880 ഞങ്ങളുടെ പഠനകാലത്ത് ചാപ്പറോണ്‍ ഡ്യൂട്ടി നിങ്ങളല്ലേ ചെയ്തിരുന്നത്? 299 00:25:00,320 --> 00:25:02,400 -കുട്ടികളെ കൊണ്ടാക്കിയിരുന്നത് നിങ്ങളല്ലേ? -അതെ. 300 00:25:02,480 --> 00:25:06,880 അതെന്‍റെ ജോലിയായിരുന്നല്ലോ. നിങ്ങളെയും എത്രവട്ടം കൊണ്ടാക്കിയിരിക്കുന്നു. 301 00:25:07,240 --> 00:25:10,800 നിനാദ് രാമനെ ഓര്‍മ്മയുണ്ടോ? രാമന്‍ കഫേയിലെ എന്‍റെ ഫ്രണ്ട്? 302 00:25:11,240 --> 00:25:13,320 അവനെപ്പറ്റിയും അന്വേഷണം ഉണ്ടായിരുന്നല്ലോ. 303 00:25:14,160 --> 00:25:15,720 പോലീസ് നിങ്ങളെ ചോദ്യം ചെയ്തോ? 304 00:25:15,800 --> 00:25:19,080 അപ്പോഴേക്കും കാറ്ററിങ്ങ് തുടങ്ങിയിരുന്നു. അതുകൊണ്ട് ഞാന്‍ സ്കൂളിലില്ലായിരുന്നു. 305 00:25:19,160 --> 00:25:22,480 ഞങ്ങളുടെ അവസാനദിവസം അവന്‍റെ ബസ് ടിക്കറ്റ് വാങ്ങിയത് നിങ്ങളല്ലേ? 306 00:25:22,560 --> 00:25:24,160 ഏയ്, അല്ലല്ല. 307 00:25:24,240 --> 00:25:26,720 കോച്ച് വ്യാസാ അവനെ കൊണ്ടാക്കിയത്. ടിക്കറ്റ് വാങ്ങിയത് വേറാരോ ആണ്. 308 00:25:29,600 --> 00:25:31,560 അതെങ്ങനെ നിങ്ങള്‍ക്കറിയാം? 309 00:25:33,000 --> 00:25:34,560 അതെങ്ങനെ നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റി? 310 00:25:35,800 --> 00:25:37,760 നിങ്ങള്‍ അവസാനദിവസം എന്നു പറഞ്ഞല്ലോ. 311 00:25:38,400 --> 00:25:41,000 അന്ന് കോച്ച് വ്യാസ് എന്നെ വേറെന്തോ ജോലിക്കായി പറഞ്ഞയച്ചിരുന്നു. 312 00:25:41,080 --> 00:25:44,240 തിരിച്ചുവരുമ്പോഴാ എനിക്ക് ആക്സിഡന്‍റായത്. ഇപ്പോഴുമുണ്ട് അതിന്‍റെ മുടന്ത്. 313 00:25:46,800 --> 00:25:48,000 നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒന്നു തന്നേ. 314 00:25:49,000 --> 00:25:50,000 ഇവിടെന്താ നടക്കുന്നത്? 315 00:25:50,080 --> 00:25:53,240 ഒന്നുമില്ല, ഇനിയും എന്തേലും ചോദിക്കാനുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം. 316 00:26:00,320 --> 00:26:01,440 ഞാന്‍ പോകട്ടെ. 317 00:26:10,720 --> 00:26:12,480 വേദാന്ത്. കേറിവാ, വേദാന്ത്. 318 00:26:13,880 --> 00:26:15,120 വേദാന്ത് ഇവിടെയുണ്ട്. 319 00:26:15,520 --> 00:26:16,360 അടിപൊളി. 320 00:26:17,720 --> 00:26:20,000 പേടിതോന്നിയാല്‍ ഇതില്‍ എന്നെ വിളിച്ചാല്‍ മതി. ഓക്കേ? 321 00:26:23,480 --> 00:26:25,920 സാര്‍ത്ഥക് നിന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ലേ. 322 00:26:27,920 --> 00:26:29,520 അതെന്താ എന്നോട് പറയാതിരുന്നത്? 323 00:26:30,080 --> 00:26:33,360 ഷാഡോ ബോയും ഫീനിക്സ് ബോയും ചേര്‍ന്ന് അവന് ശിക്ഷകൊടുത്തു. 324 00:26:34,280 --> 00:26:36,600 ഇനിയാരെയും അവന്‍ ബുള്ളി ചെയ്യില്ല. 325 00:26:39,240 --> 00:26:40,080 വേദാന്ത്, 326 00:26:42,320 --> 00:26:43,320 ചിലപ്പോഴൊക്കെ, 327 00:26:44,400 --> 00:26:47,120 നമ്മള്‍ കഥകളില്‍ സമാധാനം കണ്ടെത്തും. 328 00:26:48,240 --> 00:26:50,680 പക്ഷേ ഒരേ കഥതന്നെ പറഞ്ഞോണ്ടിരുന്നാല്‍, 329 00:26:50,760 --> 00:26:54,040 കഥയും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെവരും. 330 00:26:54,120 --> 00:26:56,200 സാര്‍ത്ഥക് ഒരു ബുള്ളിയാണ്, അതാണ് സത്യം. 331 00:26:57,240 --> 00:26:59,400 അതുകൊണ്ടാണ് അയാള്‍ സാര്‍ത്ഥകിനോട് ദേഷ്യം കാണിച്ചത്. 332 00:27:01,040 --> 00:27:01,880 ആര്? 333 00:27:07,840 --> 00:27:09,560 എന്താണേലും നിനക്കെന്നോട് തുറന്നുസംസാരിക്കാം. 334 00:27:11,000 --> 00:27:11,840 പറ്റില്ല. 335 00:27:12,520 --> 00:27:13,360 അതെന്താ? 336 00:27:15,480 --> 00:27:17,600 അയാള്‍ നിങ്ങളോടും ദേഷ്യത്തിലാ. 337 00:27:38,960 --> 00:27:41,600 -പേടിക്കണ്ട എന്‍റെ വക്കീലത് നോക്കും. -നന്ദി, സര്‍. 338 00:27:45,120 --> 00:27:45,960 ഏയ്, ആദീ. 339 00:27:46,960 --> 00:27:49,880 ഇന്നലെ രാത്രി ഞാന്‍ പറഞ്ഞതിന് സോറി. ഞാനങ്ങനെ ഉദ്ദേശിച്ചല്ല... 340 00:27:50,440 --> 00:27:52,000 സാരമില്ല, എനിക്കറിയാം. 341 00:27:52,080 --> 00:27:53,560 നീയാണ് സുയാഷിനെ കൊന്നത്! 342 00:27:53,640 --> 00:27:56,600 നീ മെസ്സില്‍ വെച്ച് സുയാഷുമായി വഴക്കിട്ടു. 343 00:27:56,680 --> 00:27:58,400 ഭൂതത്തിന്‍റെ പേരില്‍ കിടക്കകുലുക്കി ഞാന്‍ നിന്നെ കളിപ്പിച്ചു. 344 00:27:58,480 --> 00:28:00,800 സോറി! എന്നെ കൊല്ലല്ലേ! 345 00:28:00,880 --> 00:28:03,400 ഇതെന്തു കോപ്പ്? പോലീസ് പുറത്തുതന്നെ നില്‍പ്പുണ്ട്. 346 00:28:04,440 --> 00:28:05,720 അതൊക്കെ വെറും തമാശയായിരുന്നു. 347 00:28:06,040 --> 00:28:07,840 നീയെന്തിനാ ഞങ്ങളെ ശിക്ഷിക്കുന്നത്? 348 00:28:07,920 --> 00:28:10,080 സുയാഷ് എന്നെക്കൊണ്ട് ചെയ്യിച്ചതാ. എന്നെ കൊല്ലല്ലേടാ. 349 00:28:10,160 --> 00:28:13,120 ദേവ്, അവനോടു മാപ്പുചോദിക്ക്. പറയുന്നതു കേള്‍ക്ക്. 350 00:28:13,640 --> 00:28:16,800 -മാപ്പുചോദിക്ക്. അവന്‍ കൊല്ലും... -എന്തിനാ ഇത്രേം കുടിക്കുന്നത്? 351 00:28:18,520 --> 00:28:19,360 എന്ത്? 352 00:28:20,240 --> 00:28:22,160 നീ ഞങ്ങളെക്കാള്‍ മാന്യനാനെന്നാണോ വിചാരം? 353 00:28:22,840 --> 00:28:24,960 നീ അവനെ ബുള്ളി ചെയ്തിരുന്നു, നിനാദിനെ. 354 00:28:25,840 --> 00:28:28,560 അവസാനദിവസം നീ നിനാദിനെ എന്താ ചെയ്തതെന്ന് ഓര്‍മ്മയില്ലേ? 355 00:28:31,320 --> 00:28:32,280 എന്താ നീ ചെയ്തത്? 356 00:28:36,880 --> 00:28:37,800 അവനോടുതന്നെ ചോദിക്ക്. 357 00:28:37,880 --> 00:28:39,120 എന്താ നീ ചെയ്തത്, ദേവ്? 358 00:28:43,080 --> 00:28:44,160 ഞാന്‍ പറയട്ടെ? 359 00:28:45,280 --> 00:28:47,720 നിനക്കെന്നും മാളവികയെ വേണമായിരുന്നു. 360 00:28:48,200 --> 00:28:50,200 പക്ഷേ മാളവികയ്ക്കു വേണ്ടതോ, അധിരാജിനെയും. 361 00:28:52,200 --> 00:28:56,000 അവസാനദിവസം ആദിയും നിനാദും വഴക്കിട്ടപ്പോള്‍, 362 00:28:56,080 --> 00:28:59,840 മാളവിക കേക്കും ബലൂണുമായി കാത്തുനില്‍ക്കുന്ന കാര്യം ആദി മറന്നുപോയി. 363 00:29:00,320 --> 00:29:02,000 അങ്ങനെ ആദി വരാതിരുന്നപ്പോള്‍, 364 00:29:02,720 --> 00:29:06,360 ഒടുക്കം മിസ്റ്റര്‍ ദേവിന് ഒരവസരം കിട്ടി, 365 00:29:07,120 --> 00:29:08,840 മാളവികയെ വളയ്ക്കാന്‍. 366 00:29:09,640 --> 00:29:12,680 "മാളവികയെ കരയിച്ചതിന് ഞാന്‍ നിനാദിന് കണക്കിനു കൊടുക്കുന്നുണ്ട്!" 367 00:29:13,520 --> 00:29:16,000 ആര്‍ക്കൈവ് റൂമില്‍ നടന്നതും നിന്‍റെ പ്ലാന്‍ ആയിരുന്നില്ലേ? 368 00:29:16,920 --> 00:29:19,080 ചോദിച്ചുനോക്ക്. ചെല്ല്. 369 00:29:41,680 --> 00:29:43,680 നീ നിനാദിനെ എന്തു കോപ്പാ ചെയ്തത്? 370 00:29:50,040 --> 00:29:51,840 എന്നെ സഹായിക്ക് നിനാദ്, പ്ലീസ്. 371 00:29:51,920 --> 00:29:53,240 നീലഗിരി വാലി സ്കൂള്‍ 2007 372 00:29:53,320 --> 00:29:55,920 സോറി പാര്‍ഥ്, എനിക്ക് അസംബ്ലിയ്ക്ക് പോണം. 373 00:30:10,480 --> 00:30:11,720 സ്വവര്‍ഗ്ഗന്‍! 374 00:30:31,000 --> 00:30:31,840 എണീക്ക്! 375 00:30:36,920 --> 00:30:41,040 നീയൊരു സ്വവര്‍ഗ്ഗനാണെന്ന് ഇതുവരെ അറിഞ്ഞില്ലേല്‍ അധിരാജൊരു പൊട്ടന്‍തന്നെ! 376 00:30:41,120 --> 00:30:43,760 -വേണ്ട, ദേവ്. എന്നെ വിട്. -ഏയ്! 377 00:30:44,720 --> 00:30:46,840 നീ മാളവികയെ കരയിച്ചു. 378 00:30:48,440 --> 00:30:50,880 നിന്നെ എനിക്കൊരു പാഠം പഠിപ്പിക്കണം. 379 00:31:09,000 --> 00:31:10,640 അധിരാജ് എവിടെ, നിനാദ്? 380 00:31:11,120 --> 00:31:12,240 അവന്‍ നിന്നെ മറന്നോ? 381 00:31:19,200 --> 00:31:22,400 ഒരുദിവസം എല്ലാവരും നിന്നെ മറക്കും. 382 00:31:22,480 --> 00:31:25,680 2007 ബാച്ച് 383 00:31:28,560 --> 00:31:29,400 നീ തീരും. 384 00:31:34,800 --> 00:31:38,800 നാശം, അസംബ്ലി തുടങ്ങി. വാ, ദേവ്. പോവാം. 385 00:31:39,640 --> 00:31:40,640 വാ പോവാം. 386 00:31:42,000 --> 00:31:44,960 -ഹേയ്, വേഗം വാടോ. നമുക്ക് പോകാം. -ഹേ ദേവ്. നമുക്ക് പോകാം. 387 00:31:45,040 --> 00:31:45,880 നീ തീരും. 388 00:31:58,520 --> 00:32:00,800 ഒരു ദിവസം നിനക്ക് ശക്തിയില്ലെന്ന് തോന്നും ദേവ്. 389 00:32:02,080 --> 00:32:06,360 നിന്‍റെ പേര്, വീട്ടുകാര്‍, കാവല്‍ക്കാര്‍, ഇതിനൊന്നും നിന്നെ രക്ഷിക്കാനാവില്ല. 390 00:32:09,800 --> 00:32:12,160 ആ ദിവസം കാണാന്‍ നീയുണ്ടാവില്ല. 391 00:32:31,200 --> 00:32:32,400 അപ്പോള്‍ പാര്‍ഥ് പറഞ്ഞത് ശരിയായിരുന്നു. 392 00:32:33,160 --> 00:32:35,240 നിനാദ് എന്നെ കാണാന്‍ വരികയായിരുന്നു. 393 00:32:36,320 --> 00:32:37,560 അവനെനിക്ക് മാപ്പുനല്‍കിയിരുന്നു. 394 00:32:38,520 --> 00:32:42,520 ഞാനോ, ഒരു ഭ്രാന്തനെപ്പോലെ ആ വാതിലിലേക്ക് നോക്കിക്കൊണ്ട് സ്റ്റേജില്‍ വെറുതെ നിന്നു, 395 00:32:42,600 --> 00:32:46,120 ഏതുനിമിഷവും അവന്‍ കടന്നുവന്ന് പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്നു പ്രതീക്ഷിച്ച്. 396 00:32:48,360 --> 00:32:50,720 പക്ഷേ അവനൊരിക്കലും ആ അസംബ്ലിക്ക് വരാന്‍ കഴിഞ്ഞില്ല. 397 00:32:52,320 --> 00:32:53,600 കാരണം, നീയവനെ വിട്ടില്ല. 398 00:32:56,280 --> 00:32:59,840 എന്നിട്ട് ഇന്നലെ അതെന്‍റെ തെറ്റാണെന്ന് വിശ്വസിപ്പിക്കാനും നീ ശ്രമിച്ചു. 399 00:33:01,240 --> 00:33:03,160 അവന്‍ ഓടിപ്പോവാന്‍ കാരണം നീയാണ്. 400 00:33:05,080 --> 00:33:07,920 നിനക്ക് മാളവികയെ വേണമെന്നതുകൊണ്ടു മാത്രമാണ് നീയിതൊക്കെ ചെയ്തത്. 401 00:33:10,480 --> 00:33:12,400 നീയെങ്ങനെ ഇത്രയ്ക്ക് അധഃപതിച്ചുപോയി, ദേവ്? 402 00:33:14,000 --> 00:33:15,240 ഞാന്‍ വേറെന്തു ചെയ്യണമായിരുന്നു? 403 00:33:15,800 --> 00:33:19,480 നിനാദിനോട് ചെയ്തതോര്‍ത്ത് എനിക്ക് അഭിമാനമാണെന്നാണോ നീ കരുതുന്നത്? 404 00:33:21,360 --> 00:33:23,440 നമുക്ക് വെറും 16 വയസ്സായിരുന്നു, അധിരാജ്! 405 00:33:24,280 --> 00:33:26,280 ഞാനവനെ അന്നു ബുള്ളി ചെയ്തെങ്കില്‍ത്തന്നെ എന്താ? 406 00:33:27,240 --> 00:33:29,360 ബാക്കിയുള്ളവര്‍ അവനെ എന്നും ബുള്ളി ചെയ്തിരുന്നു! 407 00:33:32,000 --> 00:33:35,800 അന്ന് ദേവ് നിനാദിനെ തല്ലിയത് അത്ര പ്രശ്നമുള്ള കാര്യമല്ല. 408 00:33:37,160 --> 00:33:39,560 പ്രശ്നമുള്ള കാര്യം എന്തെന്നാല്‍, 409 00:33:39,640 --> 00:33:43,640 അന്ന് അധിരാജും മറ്റുള്ളവരെപ്പോലെ പെരുമാറി എന്നതാണ്. 410 00:33:47,000 --> 00:33:47,960 ഒരു ബുള്ളിയെപ്പോലെ. 411 00:33:51,280 --> 00:33:52,640 നീ ഇഷ്ടമുള്ളത് വിശ്വസിച്ചോ. 412 00:33:53,680 --> 00:33:56,640 പക്ഷേ അന്നവന്‍ നിന്നെ കാണാന്‍ വരുന്നുണ്ടായിരുന്നില്ല. 413 00:33:57,600 --> 00:33:59,520 അവന്‍ കോച്ച് വ്യാസിനെ കാണാനാ പോയത്, 414 00:34:00,160 --> 00:34:01,640 അവന് ഇവിടന്നു പോവാന്‍ വേണ്ടി. 415 00:34:03,000 --> 00:34:05,840 എന്തെന്നാല്‍, വീട്ടില്‍നിന്ന് ഓടിപ്പോവാന്‍ അവന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. 416 00:34:06,560 --> 00:34:09,960 നീ അങ്ങനെ പറഞ്ഞതുകാരണം. 417 00:34:16,600 --> 00:34:17,960 എന്താ ഇവിടെ നടക്കുന്നത്? 418 00:34:27,640 --> 00:34:31,480 മാളവികയുടെ മതിപ്പുനേടാന്‍ എനിക്ക് നിനാദിനെ തല്ലേണ്ട കാര്യമില്ലായിരുന്നു. 419 00:34:33,480 --> 00:34:35,480 എന്തെന്നാല്‍, മാളവികയാണ് എന്നെ തെരഞ്ഞെടുത്തത്. 420 00:34:37,080 --> 00:34:39,040 അവള്‍ക്കുവേണ്ടി ഞാനെന്തും ചെയ്യും. 421 00:34:43,520 --> 00:34:44,360 വരൂ. 422 00:34:49,840 --> 00:34:50,800 സോറി, അളിയാ. 423 00:34:51,800 --> 00:34:54,480 എല്ലാത്തിനും സോറി. 424 00:35:01,760 --> 00:35:02,640 സോറി, ബ്രോ! 425 00:35:07,160 --> 00:35:10,800 ലോകത്തെ ഏറ്റവും മികച്ച അമ്മ 426 00:35:15,520 --> 00:35:16,360 വേദാന്ത്? 427 00:35:22,760 --> 00:35:24,680 -വേദാന്ത്? -രക്ഷിക്കണേ! 428 00:35:25,560 --> 00:35:26,400 പ്ലീസ്! 429 00:35:31,400 --> 00:35:32,200 വേദാന്ത്? 430 00:36:07,800 --> 00:36:10,680 അധിരാജ്, വേദാന്തിനെ കാണാനില്ല. ഒന്നു സഹായിക്കൂ. 431 00:36:20,000 --> 00:36:21,280 വേദാന്ത്! 432 00:36:23,280 --> 00:36:24,480 വേദാന്ത്! 433 00:36:25,360 --> 00:36:28,120 വേദാന്ത്! 434 00:36:37,160 --> 00:36:38,200 വേദാന്ത്! 435 00:36:40,000 --> 00:36:41,040 വേദാന്ത്! 436 00:36:43,400 --> 00:36:44,920 അപായം 437 00:36:48,800 --> 00:36:51,680 -വേദാന്ത്! -എന്നോട് ക്ഷമിക്കണേ! 438 00:36:51,800 --> 00:36:52,960 രജത്! 439 00:36:53,040 --> 00:36:55,280 -ഞാനൊന്നും ചെയ്തിട്ടില്ല. -നീ എന്താ ചെയ്യുന്നത്? 440 00:36:56,880 --> 00:36:58,040 ക്ഷമിക്കണം, ബ്രോ. 441 00:36:58,120 --> 00:36:59,360 ഞാന്‍ ഒന്നും ചെയ്തിട്ടില്ല. 442 00:36:59,440 --> 00:37:01,640 ആരാ അവിടെ? ആരോടാ സംസാരിക്കുന്നത്? 443 00:37:02,160 --> 00:37:03,080 ഞാന്‍ ക്ഷമചോദിക്കുന്നു. 444 00:37:03,160 --> 00:37:04,920 എന്താ നീ ചെയ്യുന്നത്? 445 00:37:05,000 --> 00:37:05,880 താഴേക്കിറങ്ങ്! 446 00:37:07,280 --> 00:37:08,680 നിനക്ക് വട്ടായോ? 447 00:37:10,200 --> 00:37:11,640 മാപ്പ്! 448 00:37:14,440 --> 00:37:15,640 ഞാനൊന്നും ചെയ്തിട്ടില്ല. 449 00:37:17,280 --> 00:37:18,120 രജത്! 450 00:37:21,200 --> 00:37:22,080 രജത്! 451 00:38:17,320 --> 00:38:18,440 ഡീന്‍ വ്യാസ്? 452 00:38:18,800 --> 00:38:20,080 നിങ്ങള്‍ക്കിതെന്തുപറ്റി? 453 00:38:22,000 --> 00:38:23,000 നിനാദ്! 454 00:38:24,040 --> 00:38:24,920 ആര്? 455 00:38:25,560 --> 00:38:26,560 നിനാദ്! 456 00:40:25,760 --> 00:40:27,760 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ. 457 00:40:27,840 --> 00:40:29,840 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ