1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:17,640 --> 00:00:19,920 ഓക്കേ പിള്ളേരേ. ഉറങ്ങാന്‍ സമയമായി. ലൈറ്റ് ഓഫ്. 12 00:00:29,040 --> 00:00:30,960 അയാളെന്തിനാവും അങ്ങനെ ചെയ്തത്? 13 00:00:31,680 --> 00:00:35,680 ഇത്ര വലിയൊരു സ്റ്റാര്‍ ആയിരുന്നില്ലേ. നമുക്കും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടല്ലോ. 14 00:00:35,760 --> 00:00:38,320 ദൈവത്തിനറിയാം എന്താ ഈ സ്കൂളില്‍ നടക്കുന്നതെന്ന്. 15 00:00:38,400 --> 00:00:42,600 ...സുയാഷ് വര്‍മ തന്‍റെ സ്കൂള്‍ റീയൂണിയനായി നീലഗിരി വാലി സ്കൂളിലായിരുന്നു. 16 00:00:42,680 --> 00:00:45,400 എല്ലാം ഈ പയ്യനില്‍ നിന്ന് തുടങ്ങിയപോലെ തോന്നുന്നു. 17 00:00:46,000 --> 00:00:49,600 വേദാന്ത് ശരിക്കും ആ പട്ടിക്കുട്ടികളെ കൊന്നുകാണുമോ? എന്തുതോന്നുന്നു? 18 00:00:50,640 --> 00:00:51,480 എനിക്കറിയില്ല. 19 00:00:52,640 --> 00:00:56,280 ഞാൻ അവിടെ എത്തിയപ്പോഴേക്കും അവ ചത്തുപോയിരുന്നു. 20 00:00:57,600 --> 00:00:59,680 അവന്‍ അതുങ്ങളെ നോക്കിനിന്നത് കണ്ടാല്‍, 21 00:01:00,640 --> 00:01:04,640 അതുങ്ങള്‍ പിടഞ്ഞുചാവുന്നത് അവന്‍ ആസ്വദിച്ചു കണ്ടു നിന്നതു പോലെ തോന്നും. 22 00:01:06,640 --> 00:01:09,000 പക്ഷേ എന്നെ കണ്ടതും അവനാകെ പേടിച്ചു. 23 00:01:11,160 --> 00:01:15,200 അപ്പോഴാ എനിക്കു തോന്നിയത്, ശരിക്കും രണ്ടു വേദാന്ത് ഉണ്ടെന്ന്. 24 00:01:16,560 --> 00:01:18,040 എപ്പോഴും പേടിച്ചിരിക്കുന്ന ഒരുത്തന്‍. 25 00:01:18,880 --> 00:01:22,760 പട്ടിക്കുട്ടികളെ കൊല്ലാന്‍പോലും മടിക്കാത്ത മറ്റൊരുത്തനും. 26 00:01:27,520 --> 00:01:28,760 വേദാന്ത്. 27 00:01:30,720 --> 00:01:36,720 പട്ടിക്കുട്ടികളെ കൊന്ന രാത്രി 28 00:02:54,680 --> 00:02:56,280 നിങ്ങള്‍ക്കെന്താ വേണ്ടത്? 29 00:03:00,240 --> 00:03:01,800 ഇനി നിന്നോട് ആരും മുട്ടാളത്തം കാണിക്കില്ല. 30 00:03:01,880 --> 00:03:04,000 -നീ അനുവദിച്ചാല്‍ ഞാന്‍ നിന്നെ സഹായിക്കാം. -എന്നെ പോകാനനുവദിക്കൂ. 31 00:03:04,080 --> 00:03:05,960 ഇനി നിന്നോട് ആരും മുട്ടാളത്തം കാണിക്കില്ല. 32 00:03:08,320 --> 00:03:10,360 നീ അനുവദിച്ചാല്‍ ഞാന്‍ നിന്നെ സഹായിക്കാം. 33 00:03:10,720 --> 00:03:12,720 ഇനി നിന്നോട് ആരും മുട്ടാളത്തം കാണിക്കില്ല. 34 00:04:46,160 --> 00:04:48,200 ഈ പട്ടിക്കുട്ടികള്‍ ചാവണമായിരുന്നു, 35 00:04:48,240 --> 00:04:50,920 ഇവറ്റയുടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാന്‍, 36 00:04:51,760 --> 00:04:54,920 നിന്നെ വേദനിപ്പിക്കാന്‍ ആരെയും ഞാനനുവദിക്കില്ല. 37 00:06:15,080 --> 00:06:18,960 അധൂര 38 00:06:32,560 --> 00:06:34,600 ആധു, ഞാന്‍ തിരിച്ചു പോരാടാന്‍ തുടങ്ങിയിരിക്കുന്നു. 39 00:07:02,320 --> 00:07:03,520 ഷാഡോ ബോയ്. 40 00:07:42,840 --> 00:07:44,440 ന്യൂസ് ടുഡേ 41 00:07:44,520 --> 00:07:47,880 സുയാഷ് വര്‍മ്മ ഡിപ്രഷനിലൂടെയാണ് കടന്നുപോയത് എന്നാണ് ലഭിച്ച വിവരം. 42 00:07:47,960 --> 00:07:52,760 അദ്ദേഹത്തിന്‍റെ സീരിയലായ 'കസം തേരീ കസം' TRP ഇടിഞ്ഞതിനാല്‍ നിര്‍ത്തിവെച്ചിരുന്നു. 43 00:07:52,840 --> 00:07:55,080 അദ്ദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കേണ്ടതാണ്. 44 00:07:55,160 --> 00:07:58,480 അദ്ദേഹത്തിന് അപകടമരണം സംഭവിച്ച നീലഗിരി വാലി സ്കൂളിന്‍റെ അധികൃതര്‍, 45 00:07:58,560 --> 00:08:01,560 ഇതെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. 46 00:08:03,160 --> 00:08:06,840 ഈ ടിവി റിപ്പോര്‍ട്ടര്‍മാരൊക്കെ കൂക്കറി ഷോ ചെയ്യാനാ നല്ലത്. 47 00:08:07,760 --> 00:08:09,440 വാര്‍ത്തകളില്‍ മസാല ചേര്‍ക്കുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ. 48 00:08:10,240 --> 00:08:11,720 ട്രസ്റ്റികളുടെ ഫോണാണോ വരുന്നത്? 49 00:08:12,680 --> 00:08:15,960 എനിക്കൊന്നും മനസ്സിലാവുന്നില്ല... സുയാഷ് എന്തിന് ഇവിടെവെച്ച്... 50 00:08:16,600 --> 00:08:17,480 ഈ റീയൂണിയനില്‍ വെച്ചുതന്നെ... 51 00:08:17,920 --> 00:08:19,560 ഈ പ്രശ്നമൊക്കെ വൈകാതെ കെട്ടടങ്ങും. 52 00:08:20,480 --> 00:08:22,400 ഈ സ്കൂള്‍ ഒരുപാടു കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 53 00:08:23,240 --> 00:08:25,680 ഈ കെട്ടിടങ്ങളൊക്കെ വളരെ പഴയതാണ്. 54 00:08:27,000 --> 00:08:30,440 പഴയ വിദ്യാര്‍ഥികളോട് സഹകരിക്കാന്‍ പറയൂ. 55 00:08:31,040 --> 00:08:32,360 ബാക്കി ഞങ്ങള്‍ നോക്കിക്കോളാം. 56 00:08:33,160 --> 00:08:34,520 വളരെ നന്ദി, SSP. 57 00:08:34,920 --> 00:08:37,640 ഈ സ്കൂളുമായുള്ള എന്‍റെ ബന്ധം പഴയതാണ്, ഡീന്‍ വ്യാസിന്‍റെ കാലം മുതല്‍ക്കുള്ളത്. 58 00:08:38,600 --> 00:08:40,960 അദ്ദേഹം എന്നും വളരെ ഉദാരമനസ്കനായിരുന്നു. 59 00:08:41,040 --> 00:08:42,480 നിങ്ങളും അങ്ങനെയായിരിക്കുമെന്നറിയാം. 60 00:08:49,520 --> 00:08:52,000 ആളുകളുടെ മനസ്സില്‍ എന്താണെന്നു മനസ്സിലാക്കാന്‍ പാടാ. 61 00:09:11,160 --> 00:09:12,280 താന്‍ ഓക്കേയല്ലേ? 62 00:09:13,200 --> 00:09:14,280 അതെ, സോറി. 63 00:09:16,520 --> 00:09:17,440 മാളവിക. 64 00:09:17,520 --> 00:09:18,520 സുപ്രിയ. 65 00:09:18,600 --> 00:09:20,600 എനിക്ക് നിങ്ങളോട് സംസാരിക്കണമായിരുന്നു. 66 00:09:22,320 --> 00:09:24,400 അധിരാജിന്‍റെ കാര്യത്തില്‍ എനിക്ക് നല്ല പേടിയുണ്ട്. 67 00:09:26,080 --> 00:09:28,040 -അവന്‍ തന്നോട് പറഞ്ഞിട്ടുണ്ടോ... -നിനാദിനെപ്പറ്റി? 68 00:09:31,000 --> 00:09:34,200 അവനുമായി ഉണ്ടായ അന്നത്തെ വഴക്കില്‍നിന്ന് അധിരാജ് ഇതുവരെ പുറത്തുവന്നിട്ടില്ല. 69 00:09:34,280 --> 00:09:36,040 അവന്‍ നിനാദിന്‍റെ ഫയല്‍ തപ്പുന്നുണ്ടായിരുന്നു. 70 00:09:36,120 --> 00:09:38,760 -പിന്നെ കോട്ടഗിരിയിലേക്കും പോയി... -ഞാനാണ് ഫയല്‍ നോക്കാന്‍ അനുവാദം കൊടുത്തത്. 71 00:09:38,880 --> 00:09:40,280 അതെ, പക്ഷേ എന്തിനായിരുന്നു? 72 00:09:43,080 --> 00:09:46,080 തന്‍റെ ജീവിതത്തിലെ ഒരു മോശം അദ്ധ്യായത്തിന് പര്യവസാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണവന്‍. 73 00:09:46,160 --> 00:09:48,760 പക്ഷേ അതിന്‍റെ ചുഴിയില്‍ അവന്‍ കൂടുതല്‍ ആഴ്ന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. 74 00:09:49,440 --> 00:09:51,640 എനിക്കു മനസ്സിലാവുന്നുണ്ട്, സുപ്രിയ. അവന്‍ ഓക്കേയല്ല. 75 00:09:53,720 --> 00:09:54,880 അവന് ആൻക്സൈറ്റി ഉണ്ട്. 76 00:09:57,360 --> 00:09:59,880 കുട്ടിക്കാലം തൊട്ടേ അവന്‍ ഒരുപാടനുഭവിച്ചിട്ടുണ്ട്. 77 00:10:00,480 --> 00:10:03,720 ദുരനുഭവങ്ങളില്‍ പിടിച്ചുതൂങ്ങാതെ വിട്ടുകളയാന്‍ അവന്‍ തയ്യാറാവണം. 78 00:10:03,760 --> 00:10:06,840 എനിക്കു പേടിയുണ്ട്, അല്ലാത്ത പക്ഷം ഇന്നലത്തെ പോലെ അവനും... 79 00:10:09,000 --> 00:10:12,760 പിന്നീട് അധിരാജിനെ രക്ഷിക്കാനായില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കാന്‍ എനിക്കുവയ്യ. 80 00:10:12,880 --> 00:10:16,120 ലക്ഷണങ്ങള്‍ കണ്ടിട്ടും എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തും. 81 00:10:16,760 --> 00:10:19,200 അതുകൊണ്ട്, അവനെ ഇക്കാര്യത്തില്‍ പ്രോത്സാഹിപ്പിക്കല്ലേ. 82 00:10:21,600 --> 00:10:22,440 പ്ലീസ്. 83 00:10:45,160 --> 00:10:46,520 എന്‍റെ വയറു വേദനിക്കുന്നു. 84 00:10:50,520 --> 00:10:51,880 ജലദോഷമാണെന്നു തോന്നുന്നു. 85 00:10:52,280 --> 00:10:54,960 ഇന്നലെ രാത്രി വേറൊരു കുട്ടിയെ നോക്കാന്‍ ഞാന്‍ ഒരു മിനിറ്റ് മാറിയതേയുള്ളൂ, 86 00:10:55,040 --> 00:10:57,080 ആ സമയംകൊണ്ട് ഇവനെ കാണാതായി. 87 00:10:57,160 --> 00:11:00,840 ഇത്തിരികഴിഞ്ഞ് ഉറക്കത്തിലെന്നപോലെ അവന്‍ നടന്നുവന്ന് കിടന്നു. 88 00:11:01,520 --> 00:11:03,360 -അവനെങ്ങോട്ടാ പോയത്? -എനിക്കറിയില്ല. 89 00:11:06,640 --> 00:11:07,600 വേദാന്ത്. 90 00:11:08,520 --> 00:11:11,960 നീ എന്നോടൊന്നും പറഞ്ഞില്ലെങ്കില്‍ എനിക്കു നിന്നെ സഹായിക്കാനാവില്ല. 91 00:11:12,480 --> 00:11:14,280 നിനക്കെന്തെങ്കിലും പറ്റിയാലോ? 92 00:11:15,520 --> 00:11:16,920 എനിക്ക് സൂപ്പര്‍പവറുകള്‍ ഉണ്ട്. 93 00:11:18,600 --> 00:11:19,600 സൂപ്പര്‍പവറുകളോ? 94 00:11:20,800 --> 00:11:22,360 ആര്‍ക്കും എന്നെ പേടിപ്പിക്കാനാവില്ല. 95 00:11:23,600 --> 00:11:24,960 ആരാ നിന്നെ പേടിപ്പിക്കുന്നത്? 96 00:11:25,920 --> 00:11:29,400 രക്തദാഹികളായ ചെകുത്താന്‍മാരെ ഇടയ്ക്കൊക്കെ ഓരോ പാഠം പഠിപ്പിക്കണം. 97 00:11:29,480 --> 00:11:31,520 എനിക്കാ പട്ടിക്കുട്ടികളെ കൊല്ലണമെന്നുണ്ടായിരുന്നില്ല, മിസ്. 98 00:11:31,600 --> 00:11:36,360 പക്ഷേ ആ പട്ടി എന്നെ ഉപദ്രവിക്കാതിരിക്കാന്‍ ആ ഒരു വഴിയേയുള്ളൂ എന്നാ അയാള്‍ പറഞ്ഞത്. 99 00:11:37,120 --> 00:11:38,840 ആ അമ്മപ്പട്ടിയെ ഒരു പാഠം പഠിപ്പിക്കണമായിരുന്നു. 100 00:11:39,320 --> 00:11:41,520 അവരെയൊക്കെ പാഠം പഠിപ്പിക്കണം. 101 00:11:42,920 --> 00:11:44,080 ഇതാരാ നിന്നോടു പറഞ്ഞത്? 102 00:11:48,400 --> 00:11:49,960 ഇതാരാ നിന്നോടു പറഞ്ഞത്, വേദാന്ത്? 103 00:11:51,000 --> 00:11:52,520 ഞാന്‍ ചോദിച്ചതുകേട്ടില്ലേ. 104 00:11:54,880 --> 00:11:58,160 ആരാ നിന്നോട് ഇങ്ങനെയൊക്കെ പറയുന്നത്? പറയൂ. വേദാന്ത്! 105 00:11:58,240 --> 00:12:01,040 മിസ്സ് ഘോഷ്, അവനല്പം വിശ്രമം ആവശ്യമാണ്. 106 00:12:20,360 --> 00:12:25,920 ഇത് നിങ്ങളുടെ കുഴപ്പമല്ല, മാഡം. ഇന്നലെ മുതല്‍ ഞങ്ങളൊക്കെ ടെന്‍ഷനിലാണ്. 107 00:12:26,000 --> 00:12:28,680 ഞങ്ങളൊക്കെ അന്ധാളിച്ചിരിക്കുകയാണ്, മാഡം. ഈ കുട്ടികള്‍ പോലും. 108 00:12:29,280 --> 00:12:31,440 ഇന്നലത്തെ ആത്മഹത്യ... 109 00:12:32,120 --> 00:12:34,040 അതു മറക്കാന്‍ എളുപ്പമല്ല, മാഡം. 110 00:12:37,400 --> 00:12:38,480 നമ്മളതു മറന്നേ തീരൂ. 111 00:12:43,760 --> 00:12:44,600 നമ്മള്‍ മറക്കണം. 112 00:12:48,760 --> 00:12:52,560 ഇന്ന് രാത്രി കുട്ടികള്‍ ഒരു സിനിമ കാണും. പ്രോജക്ടര്‍ തയ്യാറാക്കൂ. 113 00:12:53,280 --> 00:12:54,320 ശരി മാഡം. 114 00:13:06,800 --> 00:13:09,320 -ഞങ്ങളോടെന്താ ഇങ്ങനെ പെരുമാറുന്നത്? -ഒരു സെക്കന്‍റ്. പ്ലീസ്. 115 00:13:09,400 --> 00:13:12,920 -നിങ്ങള്‍ക്കു മനസ്സിലാവുന്നില്ല. -നിങ്ങടെ പ്രശ്നമെനിക്ക് മനസ്സിലാവുന്നു. 116 00:13:13,600 --> 00:13:17,800 പക്ഷേ അപ്രതീക്ഷിതവും, ദൗര്‍ഭാഗ്യകരവുമായ ഒരു സാഹചര്യത്തിലാണ് നമ്മളിപ്പോള്‍. 117 00:13:17,880 --> 00:13:22,280 പ്രാഥമിക അന്വേഷണത്തിനായി SSP നിങ്ങളുടെ സഹകരണമാവശ്യപ്പെട്ടിട്ടുണ്ട്. 118 00:13:22,360 --> 00:13:25,080 അതൊരു ലീഗല്‍ ഫോര്‍മാലിറ്റി മാത്രമാണ്. നാളെ നിങ്ങള്‍ക്ക് വീട്ടിലേക്ക് പോവാം. 119 00:13:25,160 --> 00:13:28,400 -എന്ത് അന്വേഷണം? -ഞങ്ങളുടെ കണ്മുന്നിലാണ് അത് സംഭവിച്ചത്. 120 00:13:28,480 --> 00:13:31,480 -എല്ലാവരും കണ്ടതാ. ആത്മഹത്യയായിരുന്നു. -അതെ. 121 00:13:31,560 --> 00:13:36,000 നോക്കൂ, എല്ലാം നിയന്ത്രണത്തിലാണെന്ന് SSP ഉറപ്പുതന്നിട്ടുണ്ട്. 122 00:13:36,080 --> 00:13:39,280 അദ്ദേഹം ഒരേയൊരു ദിവസം മാത്രമേ ചോദിച്ചിട്ടുള്ളൂ. ദയവായി സഹകരിക്കൂ. 123 00:13:40,560 --> 00:13:42,720 ഈ നിയമങ്ങള്‍ ട്രസ്റ്റികള്‍ക്ക് ബാധകമല്ലേ? 124 00:13:46,640 --> 00:13:48,000 നാശം. 125 00:13:51,280 --> 00:13:52,120 നിര്‍ത്തൂ. 126 00:13:55,840 --> 00:13:59,920 ആരും സ്കൂളിനു പുറത്തു പോവരുത്, സര്‍. SSPയുടെ ഓര്‍ഡര്‍ ആണ്. 127 00:14:02,480 --> 00:14:07,680 SSP ജീ, ഇവിടൊരു കോണ്‍സ്റ്റബിള്‍ എന്നെ പുറത്തുവിടുന്നില്ല. 128 00:14:08,240 --> 00:14:09,600 അദ്ദേഹത്തോട് ഒന്നു സംസാരിക്കൂ. 129 00:14:14,600 --> 00:14:16,000 ശരി, സര്‍. ഓക്കേ സര്‍. 130 00:14:19,440 --> 00:14:20,520 സോറി, സര്‍. 131 00:14:22,360 --> 00:14:23,360 അവരെ കടത്തിവിട്ടേക്ക്. 132 00:14:47,040 --> 00:14:48,400 അവന്‍ പോയെന്നു വിശ്വസിക്കാനാവുന്നില്ലെടാ. 133 00:14:49,520 --> 00:14:52,880 നമ്മുടെ ഫ്രണ്ട്, അവന്‍ മരിച്ചുപോയെന്നു വിശ്വസിക്കാനാവുന്നില്ലെടാ. 134 00:15:01,000 --> 00:15:02,040 നാശം! 135 00:15:03,080 --> 00:15:03,960 എന്താണത്? 136 00:15:08,080 --> 00:15:09,040 നീ ഓക്കേയല്ലേ? 137 00:15:11,080 --> 00:15:12,400 ഇവിടിരി. 138 00:15:49,440 --> 00:15:50,280 പോവാം. 139 00:15:57,560 --> 00:15:59,240 രജത്, വാ. 140 00:16:12,440 --> 00:16:13,760 ഒരു മാനിനെ ഇടിച്ചതാ. 141 00:16:13,840 --> 00:16:14,880 അയ്യോ, ദൈവമേ. 142 00:16:15,160 --> 00:16:16,240 ഇപ്പോഴോ? 143 00:16:16,960 --> 00:16:19,920 സ്റ്റാര്‍ട്ട് ആവുമെന്നു തോന്നുന്നില്ല. തിരിച്ചുനടക്കേണ്ടിവരും. 144 00:16:30,680 --> 00:16:34,520 -പെട്ടെന്നിത് എവിടുന്നാ... -പോട്ടെ, രജത്. വാ. 145 00:16:44,200 --> 00:16:46,400 നോക്കൂ. മിസ് സുപ്രിയാ ഘോഷിന്‍റെ ഓഫീസ് എവിടെയാ? 146 00:16:46,480 --> 00:16:48,080 -ആ വഴി, സര്‍. -ശരി. 147 00:17:26,040 --> 00:17:26,880 ആരാ അത്? 148 00:17:28,800 --> 00:17:29,800 ആരാ അകത്ത്? 149 00:17:39,040 --> 00:17:40,240 കതകുതുറക്ക്. 150 00:17:41,560 --> 00:17:42,760 കുഴപ്പമൊന്നുമില്ലല്ലോ? 151 00:17:44,160 --> 00:17:45,080 ആരാണകത്ത്? 152 00:18:02,920 --> 00:18:03,920 നീയെന്താ കണ്ടത്? 153 00:18:06,240 --> 00:18:07,320 ഞാന്‍... 154 00:18:17,160 --> 00:18:20,520 മിസ് സുപ്രിയയെ നോക്കുകയായിരുന്നു. അവരെ കണ്ടിരുന്നോ? 155 00:18:21,800 --> 00:18:23,880 അവള്‍ ആതുരശാലയിലേക്ക് പോവുന്നതുകണ്ടു. 156 00:18:23,960 --> 00:18:25,280 ശരി. 157 00:18:40,280 --> 00:18:41,800 നമുക്കതിനെ രക്ഷപ്പെടുത്താമായിരുന്നു. 158 00:18:43,400 --> 00:18:45,640 ഇല്ല രജത്. 159 00:18:46,480 --> 00:18:48,560 ആ മാനിനെയോ, സുയാഷിനെയോ, ഒന്നും നമുക്ക് രക്ഷപ്പെടുത്താന്‍ പറ്റുമായിരുന്നില്ല. 160 00:18:51,520 --> 00:18:53,080 പോലീസുകാരോട് ഞാന്‍ സംസാരിക്കാം. 161 00:18:55,240 --> 00:18:56,760 -ഹലോ സര്‍. -ഹലോ. 162 00:18:56,800 --> 00:18:57,920 പ്രശ്നമൊന്നുമില്ലല്ലോ. 163 00:18:59,560 --> 00:19:02,560 നിനക്കറിയാമോ, സ്കൂള്‍ കാലത്ത്, 164 00:19:03,640 --> 00:19:07,200 സുയാഷും ഞാനും എപ്പോഴും ദേവിനെ ഇമ്പ്രസ് ചെയ്യാന്‍ നോക്കുമായിരുന്നു. 165 00:19:09,000 --> 00:19:11,000 അവനെ ഞങ്ങളുടെ ഫ്രണ്ട് ആക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. 166 00:19:12,160 --> 00:19:14,320 സ്വാര്‍ത്ഥതയാണെന്നറിയാം, എന്നാലും അവനെ നോക്ക്. 167 00:19:15,240 --> 00:19:19,800 കഴിഞ്ഞ വര്‍ഷം ഒരു വസ്തു തര്‍ക്കമുണ്ടായി, അവനത് ഒറ്റ ഫോണ്‍ കോളില്‍ ശരിയാക്കി. 168 00:19:21,480 --> 00:19:23,640 അതായത്, നീ ദേവിനെ നിന്‍റെ ഫ്രണ്ട് ആക്കിയെടുത്തു, അല്ലേ. 169 00:19:24,760 --> 00:19:27,240 അതെ, നീയും ഒട്ടും മോശമായിരുന്നില്ലല്ലോ. 170 00:19:27,320 --> 00:19:29,320 ആര്‍ക്കും നിന്നോട് മറുത്തുപറയാന്‍ പറ്റില്ലായിരുന്നു. 171 00:19:30,080 --> 00:19:32,520 ഇവിടത്തെ തോട്ടത്തിലെ എല്ലാ റോസാപ്പൂക്കളും, 172 00:19:32,920 --> 00:19:34,800 നിന്‍റെ വാതില്‍ക്കലായിരുന്നു വന്നുചേര്‍ന്നിരുന്നത്. 173 00:19:39,320 --> 00:19:44,320 ഒരിക്കല്‍ കോച്ചിന്‍റെ കയ്യീന്നു മോഷ്ടിച്ച റം കുടിച്ച് സുയാഷും ഒരു പൂ വച്ചിരുന്നു. 174 00:19:52,800 --> 00:19:55,920 പക്ഷേ നിനക്കെന്നും അധിരാജില്‍ മാത്രമായിരുന്നു കണ്ണ്, അല്ലേ? 175 00:19:57,040 --> 00:19:58,800 എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ, 176 00:19:59,680 --> 00:20:03,000 നീയും ആദിയും ബ്രേക്കപ്പ് ആയിരുന്നില്ലെങ്കില്‍ എന്തായേനെ എന്ന്? 177 00:20:05,920 --> 00:20:08,440 -വിളിക്കൂ. നന്ദി. -നന്ദി, സര്‍. 178 00:20:09,680 --> 00:20:11,960 നിനക്കും ഒന്നും ചെയ്യാന്‍ പറ്റിയില്ല, അല്ലേ? 179 00:20:12,040 --> 00:20:17,800 ഒരുപക്ഷേ സുയാഷ് ആഗ്രഹിച്ചത് നമ്മളൊക്കെ ഇന്നുകൂടി ഇവിടെനിന്ന് ആഘോഷിക്കണമെന്നാവും. 180 00:20:21,560 --> 00:20:23,640 ഞാനൊരിക്കലും മദ്യം വേണ്ടെന്നുപറയില്ല. 181 00:20:26,920 --> 00:20:29,280 സുപ്രിയ, ഞാന്‍ വേദാന്തിനോടൊന്നു സംസാരിക്കട്ടെ. 182 00:20:29,760 --> 00:20:32,800 നിനാദിനെ കാണാതായതും, അവനും തമ്മില്‍ എന്തു ബന്ധം? 183 00:20:33,320 --> 00:20:36,320 ഇന്നലെ സുയാഷിന്‍റെ പോക്കറ്റില്‍നിന്ന് കുറച്ചു കടലാസുകഷ്ണങ്ങള്‍ പുറത്തുവീണു. 184 00:20:36,800 --> 00:20:39,240 15 വര്‍ഷം മുന്‍പ് അവന്‍ നിനാദിനു നേര്‍ക്ക് എറിഞ്ഞ അതേ കടലാസുകള്‍. 185 00:20:40,080 --> 00:20:41,400 അതെങ്ങനെ സംഭവിക്കും? 186 00:20:43,520 --> 00:20:45,960 പുസ്തകങ്ങളും, പ്രാങ്കുകളുമൊക്കെ ഇപ്പോഴും പഴയവ തന്നെയാണ്. 187 00:20:47,040 --> 00:20:50,440 പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും ഒരുപക്ഷേ പറ്റിക്കാന്‍ വേണ്ടി ചെയ്തതാവും. 188 00:20:52,400 --> 00:20:55,560 അല്ലെങ്കില്‍ അവനത് വേറെ ആരെയെങ്കിലും പറ്റിക്കാന്‍ വേണ്ടി പോക്കറ്റിലിട്ടതാവും. 189 00:20:55,680 --> 00:20:59,080 പക്ഷേ വേദാന്ത് എന്‍റടുത്തുവന്ന് അവന്‍ തിരിച്ചുപൊരുതുകയാണെന്നു പറഞ്ഞു. 190 00:21:00,520 --> 00:21:03,480 ഞാന്‍ പതിനഞ്ചുവര്‍ഷം മുന്‍പ് നിനാദിനോടു പറഞ്ഞ അതേ വാക്കുകള്‍. 191 00:21:03,560 --> 00:21:05,520 സുയാഷ് അവന്‍റെ നേരെ കടലാസുകഷ്ണങ്ങള്‍ എറിഞ്ഞപ്പോള്‍. 192 00:21:06,160 --> 00:21:10,000 നിനാദിനോട് മാത്രമല്ല, താനത് കഫറ്റേരിയയില്‍വെച്ച് വേദാന്തിനോടും പറഞ്ഞു. 193 00:21:10,080 --> 00:21:12,000 ഓര്‍ക്കുന്നില്ലേ? ഷാഡോ ബോയ്, ഫൈറ്റ് ബാക്ക്? 194 00:21:14,920 --> 00:21:18,160 താന്‍ എല്ലാത്തിനും യുക്തിപരമായൊരു വ്യാഖ്യാനമുണ്ടെന്നു കരുതുന്നുണ്ട്, അല്ലേ. 195 00:21:18,720 --> 00:21:19,800 പക്ഷേ... 196 00:21:21,000 --> 00:21:23,320 ഇവിടെ മറ്റെന്തെങ്കിലുമാണ് നടക്കുന്നതെങ്കിലോ? 197 00:21:24,520 --> 00:21:26,080 അധിരാജ്, തനിക്ക് ആൻക്സൈറ്റിയുണ്ട്. 198 00:21:26,160 --> 00:21:28,480 നിന്‍റെ ഫ്രണ്ട് മാളവിക നിന്നെയോര്‍ത്ത് ആകുലയാണ്. 199 00:21:30,000 --> 00:21:33,080 നിന്‍റെ കാര്യത്തില്‍ ശ്രദ്ധയുള്ളവര്‍ നിനാദ് അല്ലാതെ വേറെയുമുണ്ട്. 200 00:21:34,200 --> 00:21:35,560 ഞാന്‍ കണ്ടതെന്താണെന്ന് എനിക്കറിയാം. 201 00:21:35,640 --> 00:21:37,800 വേറെ ആരെങ്കിലും ആ കടലാസ് കണ്ടോ? 202 00:21:40,800 --> 00:21:44,440 നോക്കൂ സുപ്രിയ. നിനാദിനെ കാണാതായിട്ട് 15 വര്‍ഷമായി. 203 00:21:44,520 --> 00:21:48,440 സ്കൂള്‍ അധികൃതര്‍ അവന്‍റെ സഹപാഠികളെ അറിയിക്കാന്‍ പോലും മെനക്കെട്ടില്ല. 204 00:21:48,520 --> 00:21:51,280 അറിയിച്ചിരുന്നെങ്കില്‍ അന്വേഷണത്തിന് ഞങ്ങളും സഹായിച്ചേനെ. 205 00:21:51,360 --> 00:21:55,440 ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലും അറിയുമായിരുന്നിരിക്കാം. 206 00:21:56,000 --> 00:22:00,840 കോച്ച് വ്യാസ് പോലീസിനോട് കള്ളം പറഞ്ഞു, അവന്‍റെ അച്ഛനോട് സംസാരിച്ചെന്ന്. 207 00:22:01,360 --> 00:22:03,680 ഒറ്റ രാത്രികൊണ്ട് വ്യാസ് ഡീനായി. 208 00:22:04,440 --> 00:22:06,760 തൊട്ടുപിറകെ പോലീസ് കേസ് ക്ലോസ് ചെയ്യുകയും ചെയ്തു. 209 00:22:07,800 --> 00:22:10,160 ഇതെല്ലാം നിങ്ങൾക്ക് വളരെ വിചിത്രമായി തോന്നുന്നില്ലേ? 210 00:22:12,280 --> 00:22:13,360 ചിന്തിച്ചുനോക്ക്, സുപ്രിയ. 211 00:22:14,040 --> 00:22:18,440 മോനെ നഷ്ടപ്പെട്ട ഒരു മാതാപിതാക്കള്‍ക്ക് അവനെ തിരിച്ചുകിട്ടുമെങ്കില്‍, 212 00:22:18,520 --> 00:22:20,760 ആ കാരണം പോരേ അതിനായി പോരാടാന്‍? 213 00:22:23,600 --> 00:22:24,440 ഞാന്‍... 214 00:22:25,920 --> 00:22:27,880 എനിക്ക് നിനാദിന്‍റെ അച്ഛനമ്മമാരുടെ വികാരം മനസ്സിലാവും. 215 00:22:28,600 --> 00:22:29,800 തന്‍റെയും. 216 00:22:31,000 --> 00:22:32,800 പക്ഷേ വേദാന്ത് ആകെ അസ്വസ്ഥനാണ്. 217 00:22:34,480 --> 00:22:36,640 അവനെ ഇതിൽ ഉൾപ്പെടുത്താൻ എനിക്ക് നിങ്ങളെ അനുവദിക്കാനാവില്ല. 218 00:22:36,720 --> 00:22:39,280 സോറി, പക്ഷേ താന്‍ സ്വയം തനിക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തിയേ പറ്റൂ. 219 00:22:51,680 --> 00:22:53,680 -അവര്‍ ചിരിക്കുകയെങ്കിലും ചെയ്യുന്നല്ലോ? -അതെ. 220 00:22:54,440 --> 00:22:56,640 സിനിമ വെച്ചത് നല്ലൊരു കാര്യമായി, സുപ്രിയ. 221 00:23:07,720 --> 00:23:09,800 -വേദാന്തിനെ ഒന്നു നോക്കാമോ? -ആവാം. 222 00:23:21,840 --> 00:23:25,120 നമ്മളിവിടെ കുടുങ്ങിക്കിടക്കുന്നു, അവര്‍ പുറത്തുപോവുന്നു. അതെങ്ങനെ ശരിയാവും? 223 00:23:28,480 --> 00:23:30,080 പുറത്തുപോയി അടിച്ചുപൊളിച്ചോ? 224 00:23:31,080 --> 00:23:33,720 ഞങ്ങളെ ഗേറ്റിന്‍റെ അടുത്തേക്കു പോലും ചെല്ലാനനുവദിച്ചില്ല. 225 00:23:33,800 --> 00:23:36,520 എടോ പാര്‍ഥ്, സുയാഷ് നമ്മുടെ ഫ്രണ്ട് ആയിരുന്നു. 226 00:23:37,360 --> 00:23:40,520 മാളവിക ആകെ തകര്‍ന്നിരിക്കുകയാ. അവളെയൊന്നു സമാധാനിപ്പിക്കണമായിരുന്നു. 227 00:23:40,600 --> 00:23:44,160 -അതുകൊണ്ടാ പുറത്തുപോയി വന്നത്. -ശരിയാ. സോറി. 228 00:23:45,160 --> 00:23:46,000 അവളിപ്പോള്‍ ഓക്കേ ആണോ? 229 00:23:46,520 --> 00:23:48,360 ഇത്തിരിനേരം തനിച്ചിരിക്കണമെന്നു പറഞ്ഞു. 230 00:23:48,880 --> 00:23:49,800 ഞാൻ മനസ്സിലാക്കുന്നു. 231 00:23:50,640 --> 00:23:52,560 അല്ല, അധിരാജിനെ കണ്ടോ? 232 00:23:52,640 --> 00:23:55,400 ങാ, അഞ്ചുമിനിറ്റ് മുന്‍പ് അവന്‍റെ മുറിയിലേക്ക് പോവുന്നതുകണ്ടു. 233 00:23:56,280 --> 00:23:58,400 അവനെന്താ മുറിയില്‍ ഒറ്റയ്ക്കു ചെയ്യുന്നത്? 234 00:24:00,440 --> 00:24:02,280 ഇവിടത്തെ കുട്ടികള്‍ക്ക് എന്നെ വേണം, അപ്പൂ. 235 00:24:02,360 --> 00:24:03,840 വേദാന്തിനും എന്നെ ആവശ്യമുണ്ട്. 236 00:24:03,920 --> 00:24:07,000 സ്വയം സഹായം ആവശ്യമുള്ളപ്പോള്‍ എങ്ങനാ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുന്നേ? 237 00:24:07,080 --> 00:24:08,400 വീട്ടിലേക്കു വാ. 238 00:24:08,480 --> 00:24:10,040 ഇപ്പൊത്തന്നെ വീട്ടിലേക്കു വന്നേ പറ്റൂ. 239 00:24:35,800 --> 00:24:36,920 മിസ്സ്. 240 00:24:37,000 --> 00:24:39,480 മിസ്സ് സുപ്രിയാ ഘോഷ് സ്കൂള്‍ കൗണ്‍സിലര്‍ 241 00:25:09,560 --> 00:25:13,280 ജാംവാല്‍ 242 00:25:20,840 --> 00:25:25,600 അധിരാജ് ജയ്സിങ്ങ് 243 00:25:29,680 --> 00:25:30,680 മാളവിക! 244 00:25:31,600 --> 00:25:32,520 മാളവിക! 245 00:25:34,760 --> 00:25:36,040 നീ നിനാദിനെ കണ്ടോ? 246 00:25:36,120 --> 00:25:38,560 സ്കൂളിലെ അവസാന ദിവസം 2007 247 00:25:38,640 --> 00:25:40,200 നിനാദ് എവിടെയാ എന്നറിയാമോ? 248 00:25:41,120 --> 00:25:42,760 മാളവിക, ഞാന്‍ നിന്നോടാ ചോദിക്കുന്നേ. 249 00:25:43,280 --> 00:25:44,280 നിനാദ് എവിടെ? 250 00:25:45,160 --> 00:25:47,720 നിനാദ്, നിനാദ്! ആ പേരുകേട്ട് തല പെരുക്കുന്നു! 251 00:25:49,000 --> 00:25:51,120 നീയെന്നെ വിഡ്ഢിയാക്കിക്കളഞ്ഞു, ആദീ. 252 00:25:51,200 --> 00:25:54,760 ഞാനവിടെ നിന്നേം കാത്ത് ഒറ്റയ്ക്കിരുന്നു. നീ പോവുന്നതും നോക്കിക്കൊണ്ട്. 253 00:25:55,840 --> 00:25:59,160 സ്കൂളിലെ അവസാന ദിവസം നിനക്ക് എന്‍റെകൂടെ ചെലവഴിക്കണമെന്നാ ഞാന്‍ കരുതിയത്. 254 00:25:59,840 --> 00:26:01,120 പക്ഷേ എനിക്കു തെറ്റി. 255 00:26:01,600 --> 00:26:04,480 -പറയുന്നതു കേള്‍ക്ക്, മാളവിക. -നീ ഒരിക്കലും എന്നെ ഓര്‍ത്തിരുന്നില്ല. 256 00:26:04,560 --> 00:26:06,120 -തീര്‍ച്ചയായും ഓര്‍ത്തിരുന്നു. -ഇല്ല. 257 00:26:06,200 --> 00:26:09,040 നോക്ക് മാളവിക, എനിക്കിപ്പോള്‍ ഇതിനുള്ള സമയമില്ല, ഓക്കേ? 258 00:26:09,640 --> 00:26:11,040 എനിക്ക് നിനാദ് എവിടെയെന്നു നോക്കണം. 259 00:26:11,120 --> 00:26:13,440 അവനോടു സോറി പറയണം. ഞാന്‍ പോയി അവനെ തിരയട്ടെ. 260 00:26:13,520 --> 00:26:16,200 -നമുക്ക് പിന്നെ സംസാരിക്കാം. -അപ്പോള്‍ എന്‍റെ സോറിയോ? 261 00:26:16,840 --> 00:26:20,560 എന്നോട് സോറി പറയാതെ, നിനാദ് എവിടെയാ എന്നു ചോദിക്കുന്നോ? 262 00:26:21,600 --> 00:26:22,680 എവിടെ എന്‍റെ സോറി? 263 00:26:22,760 --> 00:26:25,440 മാളവിക, അത് വെറുമൊരു ഡേറ്റ് ആയിരുന്നില്ലേ! 264 00:26:26,080 --> 00:26:27,760 പിന്നൊരിക്കല്‍ വേണമെങ്കില്‍ പോകാമല്ലോ! 265 00:26:28,200 --> 00:26:32,280 ഒരിക്കലെങ്കിലും എല്ലാം നിന്‍റെ മാത്രം കാര്യങ്ങളാണെന്ന പോലെ പെരുമാറാമോ? 266 00:26:32,360 --> 00:26:34,160 -എന്ത്? -മാളവിക! 267 00:26:34,240 --> 00:26:35,280 ദേവ്! 268 00:26:36,040 --> 00:26:38,840 മാറ്. ഞാനെന്‍റെ ഗേള്‍ഫ്രണ്ടുമായി സംസാരിക്കുന്നത് കണ്ടില്ലേ. 269 00:26:43,160 --> 00:26:44,600 ഞാന്‍ നിന്‍റെ ഗേള്‍ഫ്രണ്ട് അല്ല. 270 00:26:45,880 --> 00:26:47,240 നീയും നിന്‍റെ നിനാദും പോയി തുലയ്! 271 00:27:12,680 --> 00:27:15,360 സ്കൂളിലെ അവസാനദിവസം മുതല്‍ നിനാദിനെ കാണാനില്ല. 272 00:27:15,440 --> 00:27:16,800 അവന്‍ തിരിച്ചു വീട്ടിലേക്ക് ചെന്നിട്ടില്ല. 273 00:27:27,400 --> 00:27:28,560 സുയാഷിനുവേണ്ടി. 274 00:27:28,640 --> 00:27:30,760 -ചിയേഴ്സ്. -ചിയേഴ്സ്. 275 00:27:31,880 --> 00:27:34,360 പോലീസിന് അവനെ കണ്ടെത്താനായിട്ടില്ല, ആദീ. പിന്നെ നിനക്കെങ്ങനെ പറ്റും? 276 00:27:34,440 --> 00:27:36,800 പോലീസ് അതിന് ഒന്നും ചെയ്തില്ലല്ലോ മാളവിക. 277 00:27:37,520 --> 00:27:39,320 കേസ് റീഓപ്പണ്‍ ചെയ്യണം. 278 00:27:40,640 --> 00:27:42,080 എനിക്ക് ഒരേയൊരു ക്ലൂ മാത്രം കിട്ടിയാല്‍ മതി. 279 00:27:43,880 --> 00:27:46,880 അവസാന ദിവസം ഇവിടെ എന്താ ഉണ്ടായതെന്ന് ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ? 280 00:27:47,760 --> 00:27:50,240 15 വര്‍ഷം മുന്‍പ് നടന്ന കാര്യമൊക്കെ ആരോര്‍ക്കാനാ? 281 00:27:51,280 --> 00:27:53,160 എനിക്ക് വട്ടാണെന്നാ നീ കരുതുന്നത്, അല്ലേ? 282 00:27:54,760 --> 00:27:56,520 സുപ്രിയയും അങ്ങനെയാ കരുതുന്നത്. 283 00:28:01,560 --> 00:28:04,360 ഞാന്‍ അതിരുവിട്ടെന്നു തോന്നിയെങ്കില്‍ സോറി, ആദീ. 284 00:28:09,040 --> 00:28:10,800 നിന്‍റെ കാര്യത്തില്‍ ആകുലതയുള്ളതുകൊണ്ടാ. 285 00:28:13,800 --> 00:28:16,400 നീ ഇവിടെ വന്നത് എന്നെ കാണാനല്ല എന്നെനിക്കറിയാം. 286 00:28:17,800 --> 00:28:20,440 പക്ഷേ ഞാനീ റീയൂണിയനു വന്നത് നിനക്കുവേണ്ടി മാത്രമാ. 287 00:28:22,040 --> 00:28:24,840 കഴിഞ്ഞ പതിനഞ്ചുവര്‍ഷം എന്‍റെ മനസ്സില്‍ ഈയൊരു ചിന്തമാത്രമായിരുന്നു... 288 00:28:27,520 --> 00:28:28,560 ഒരുപക്ഷേ നമ്മള്‍... 289 00:29:34,720 --> 00:29:37,160 എന്തുപറ്റി? ഞാന്‍ ബാത്ത്റൂമില്‍ ആയിരുന്നു. 290 00:29:38,240 --> 00:29:39,400 പുറത്തുവരികയായിരുന്നു. 291 00:29:44,240 --> 00:29:45,240 നന്ദി. 292 00:29:53,680 --> 00:29:56,200 നിങ്ങളാരെങ്കിലും അന്ന് അവസാനദിവസം നിനാദിനെ കണ്ടിരുന്നോ? 293 00:29:57,880 --> 00:29:59,040 ഉവ്വ്. 294 00:29:59,440 --> 00:30:04,000 ഞങ്ങളുടെ പ്രോഗ്രാമിനു വേണ്ടി ഡ്രം കിറ്റും ഗിറ്റാറും എടുക്കാന്‍ പോയപ്പോള്‍, 295 00:30:04,080 --> 00:30:05,840 ഞാനവനെ മെയിന്‍ എന്‍ട്രന്‍സിന്‍റെ അവിടെവെച്ച് കണ്ടു. 296 00:30:05,960 --> 00:30:08,480 സാധനങ്ങള്‍ എടുക്കാന്‍ സഹായിക്കാന്‍ ഞാനവനോട് ആവശ്യപ്പെട്ടു, 297 00:30:08,560 --> 00:30:11,760 പക്ഷേ അവന്‍ അസംബ്ലി ഹോളിലേക്ക് ചെല്ലാനുള്ള തിരക്കിലാണെന്നു പറഞ്ഞു. 298 00:30:13,000 --> 00:30:16,200 അങ്ങനെ അവന്‍ പറഞ്ഞെന്നുറപ്പാണോ? കാരണം അവനവിടെ വന്നിട്ടില്ല. 299 00:30:16,720 --> 00:30:18,280 ഒരുപക്ഷേ പിന്നെ അവന്‍റെ മനസ്സു മാറിക്കാണും. 300 00:30:18,360 --> 00:30:20,760 -അവന്‍ പിന്നെന്തെങ്കിലും... -ഏയ്, ഇതു നോക്ക്. 301 00:30:21,920 --> 00:30:24,240 എന്‍റെ തൊലിക്കു താഴെ എന്തോ ഇഴയുന്നുണ്ട്, ഇല്ലേ? 302 00:30:25,520 --> 00:30:26,360 എന്ത്? 303 00:30:27,040 --> 00:30:27,920 ഈ കയ്യിലോ? 304 00:30:28,000 --> 00:30:29,040 അതെ. 305 00:30:30,080 --> 00:30:32,440 സെക്കന്‍ഡറി പമേർ എരിതിമ ആണെന്നുതോന്നുന്നു. 306 00:30:32,520 --> 00:30:33,360 എന്ത്? 307 00:30:33,440 --> 00:30:36,480 -വെള്ളമടി നിര്‍ത്തെടാ. -ഇത് അധിരാജിന്‍റെ പുസ്തകത്തിലെയാ. 308 00:30:36,880 --> 00:30:38,280 ഞാന്‍ എന്നും കുടിക്കാറുണ്ട്. 309 00:30:39,320 --> 00:30:41,480 -വാ, പോവാം. -ഞാനില്ല നിന്‍റെ കൂടെ. 310 00:30:43,440 --> 00:30:44,480 ഏയ്, ആദീ. 311 00:30:49,320 --> 00:30:51,760 മാളവിക എന്നോട് നിനാദിന്‍റെ കാര്യം പറഞ്ഞു. 312 00:30:52,760 --> 00:30:54,040 എനിക്കത് വിശ്വസിക്കാനാവുന്നില്ല. 313 00:30:55,360 --> 00:30:57,560 നീയും അന്ന് അസംബ്ലി കട്ട് ചെയ്തില്ലേ? 314 00:30:57,640 --> 00:30:59,640 നീയവനെ സ്കൂളില്‍ എവിടേലും വെച്ചു കണ്ടോ? 315 00:30:59,720 --> 00:31:00,720 എനിക്കോര്‍മ്മയില്ല. 316 00:31:01,600 --> 00:31:02,840 അവരോടൊക്കെ ചോദിച്ചോ? 317 00:31:02,920 --> 00:31:05,720 ഉവ്വ്, എല്ലാവരോടും ചോദിച്ചു. ആര്‍ക്കും ഒന്നുമറിയില്ല. 318 00:31:06,680 --> 00:31:08,680 നമ്മുടെ ഫ്രണ്ട്സിന് എന്താ സംഭവിക്കുന്നത്? 319 00:31:08,760 --> 00:31:10,320 ഒന്നും മനസ്സിലാവുന്നില്ല. 320 00:31:11,280 --> 00:31:12,440 സുയാഷിന്‍റെ ആത്മഹത്യ. 321 00:31:13,320 --> 00:31:17,000 -നിനാദ് വീട്ടീന്ന് ഓടിപ്പോവുന്നു. -അതിലെനിക്ക് വിശ്വാസമില്ല. 322 00:31:17,080 --> 00:31:18,840 അതൊക്കെ ആര്‍ക്കു വിശ്വസിക്കാനാവും? 323 00:31:18,920 --> 00:31:21,560 സുയാഷ് ഇങ്ങനെ ചെയ്യുമെന്നു ഞാനും വിശ്വസിക്കുന്നില്ല... 324 00:31:23,200 --> 00:31:24,440 പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. 325 00:31:25,440 --> 00:31:27,760 ഒരു നിമിഷം നിനാദിന്‍റെ ഭാഗത്തുനിന്നു ചിന്തിച്ചുനോക്കിക്കേ. 326 00:31:27,840 --> 00:31:30,800 ഒരു പതിനാറുകാരന്‍ പയ്യന്‍, ബോയ്സ് സ്കൂളില്‍ പഠിക്കുന്നു. 327 00:31:30,880 --> 00:31:33,480 ഒരുദിവസം താന്‍ ഗേ ആണെന്നു തിരിച്ചറിയുന്നു. 328 00:31:33,560 --> 00:31:36,320 അതും പോരാഞ്ഞ് അവന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ പ്രണയിക്കുന്നു. 329 00:31:36,400 --> 00:31:41,560 ആ പാവം കരുതുന്നു, ആ ബെസ്റ്റ് ഫ്രണ്ട് അവന്‍റെ വികാരങ്ങള്‍ മനസ്സിലാക്കുമെന്ന്. 330 00:31:41,640 --> 00:31:46,600 പക്ഷേ, മനസ്സിലാക്കുന്നതോ പോട്ടെ, ആ ബെസ്റ്റ് ഫ്രണ്ട് അവനെ തള്ളിപ്പറയുന്നു, 331 00:31:46,680 --> 00:31:49,400 മുഴുവന്‍ സ്കൂളിന്‍റെയും മുന്നില്‍ വെച്ച് അവനെ പരിഹസിക്കുന്നു. 332 00:31:50,240 --> 00:31:53,120 ആരായാലും ഓടിപ്പോവുന്നതിനെപ്പറ്റി ചിന്തിക്കില്ലേ, ആദീ? 333 00:31:53,200 --> 00:31:55,000 ഇതില്‍നിന്നൊക്കെ ഒരുപാടു ദൂരേക്ക്. 334 00:31:55,520 --> 00:31:57,600 അവന് കുഴപ്പമൊന്നുമുണ്ടാവില്ലെന്ന് എനിക്കുറപ്പാണ്. 335 00:31:58,960 --> 00:31:59,800 അതു പോട്ടെ. 336 00:32:00,800 --> 00:32:03,280 അതെപ്പറ്റിയൊക്കെ ഓര്‍ത്തിട്ട് ഒരു കാര്യവുമില്ല. 337 00:32:03,360 --> 00:32:05,240 എനിക്കിത്തിരി വിശ്രമിക്കണം. 338 00:32:05,320 --> 00:32:06,760 ആദീ... 339 00:32:15,640 --> 00:32:18,440 -കുട്ടികള്‍ സന്തോഷത്തിലാണ്. -ഇത് അവര്‍ക്കിഷ്ടപ്പെടുന്ന സിനിമയാണ്. 340 00:32:19,280 --> 00:32:21,360 സ്നേഹാ മിസ്സ്, വേദാന്ത് എവിടെ? 341 00:32:24,320 --> 00:32:25,560 അവനിവിടെ ഉണ്ടായിരുന്നല്ലോ. 342 00:32:26,880 --> 00:32:28,280 ഞാന്‍ പോയി നോക്കട്ടെ. 343 00:32:35,640 --> 00:32:36,480 വേദാന്ത്! 344 00:32:37,080 --> 00:32:38,240 വേദാന്ത്! 345 00:32:40,520 --> 00:32:42,440 എങ്ങോട്ടാ പോവുന്നേ? ഇങ്ങു വാ. 346 00:32:46,760 --> 00:32:48,040 പറയുന്നത് കേള്‍ക്കുന്നില്ലേ? 347 00:32:55,000 --> 00:32:57,200 കുട്ടികളെ പുറത്തിറക്കൂ. 348 00:32:58,440 --> 00:33:00,680 പ്ലീസ്! 349 00:33:06,400 --> 00:33:07,280 വാ, പുറത്തുകടക്കാം. 350 00:33:10,880 --> 00:33:12,240 വാ, വാ. 351 00:33:15,360 --> 00:33:16,960 മനോഹര്‍ ജീ, ഇവരെ പുറത്തേക്കു കൊണ്ടുപോവൂ. 352 00:33:18,080 --> 00:33:19,280 സൂക്ഷിച്ച്. 353 00:33:20,880 --> 00:33:22,680 ഹോസ്റ്റലിലേക്ക് പോവാം. വേഗം. 354 00:33:22,760 --> 00:33:24,320 മുന്നോട്ടു നടക്ക്. 355 00:33:27,280 --> 00:33:28,280 വേഗമാകട്ടെ. 356 00:33:34,280 --> 00:33:36,120 ഗൂഗിള്‍ സെര്‍ച്ച് ബോയ് മിസ്സിംഗ് ഊട്ടി 2007 357 00:33:39,960 --> 00:33:43,400 നീലഗിരി വാലി സ്കൂളിലെ 16 വയസ്സുകാരന്‍ പൂര്‍വവിദ്യാര്‍ഥിയെ കാണ്മാനില്ല 358 00:33:43,480 --> 00:33:45,920 കോട്ടഗിരിയിലേക്കുള്ള ഒരു ബസ്സിലാണ് നിനാദിനെ അവസാനമായി കണ്ടത്. 359 00:33:50,320 --> 00:33:51,600 നീലഗിരി വാലി സ്കൂള്‍ 360 00:33:51,680 --> 00:33:52,800 റിസല്‍ട്ടുകളൊന്നും കണ്ടെത്തിയില്ല. 361 00:34:41,840 --> 00:34:42,640 സാര്‍ത്ഥക്? 362 00:34:45,120 --> 00:34:46,880 -എന്തുപറ്റി? -മിസ്സ്... 363 00:34:48,160 --> 00:34:49,040 എന്നോട് പറ. 364 00:34:51,000 --> 00:34:52,520 അവന്‍ നമ്മെയൊക്കെ കൊല്ലും. 365 00:34:54,000 --> 00:34:54,840 ആര്? 366 00:34:56,640 --> 00:34:58,600 വേദാന്തിന്‍റെ അകത്തുകേറിയ ആ കുട്ടി. 367 00:35:05,000 --> 00:35:06,000 സുപ്രിയാ മിസ്സ്! 368 00:35:06,080 --> 00:35:08,000 പ്രോജക്ടര്‍ റൂമിന് തീ പിടിച്ചു. 369 00:35:08,080 --> 00:35:11,280 കുട്ടികളെ ഹോസ്റ്റലിലേക്ക് വിട്ടിട്ടുണ്ട്. പക്ഷേ വേദാന്തിനെ കാണാനില്ല. 370 00:35:11,360 --> 00:35:12,160 എന്ത്? 371 00:35:12,920 --> 00:35:16,320 അവനെ നോക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ. അവനെയും നഷ്ടപ്പെടുത്താന്‍ എനിക്കു വയ്യ! 372 00:35:40,760 --> 00:35:42,040 ഇതെന്തു കോപ്പ്! 373 00:36:11,440 --> 00:36:12,560 അടങ്ങ്, വേദാന്ത്! 374 00:36:12,640 --> 00:36:14,040 അടങ്ങ്, വേദാന്ത്! 375 00:36:14,120 --> 00:36:15,880 അടങ്ങ്! 376 00:36:15,960 --> 00:36:17,560 -അടങ്ങ്. -അവന്‍റെ കാലുകള്‍ കൂട്ടിപ്പിടി. 377 00:36:17,640 --> 00:36:19,000 അവന് സെഡേഷന്‍ കൊടുക്കണം. 378 00:36:19,800 --> 00:36:20,800 രക്ഷിക്കണേ. 379 00:36:26,840 --> 00:36:27,760 അടങ്ങ്. 380 00:36:27,840 --> 00:36:28,880 സാരമില്ല. 381 00:36:29,600 --> 00:36:30,920 സാരമില്ല, വേദാന്ത്. 382 00:36:31,000 --> 00:36:33,040 സാരമില്ല! 383 00:36:37,280 --> 00:36:38,600 അടങ്ങ്, വേദാന്ത്. 384 00:36:39,160 --> 00:36:40,360 അവന്‍റെ കാലുകള്‍ കൂട്ടിപ്പിടി. 385 00:36:42,840 --> 00:36:43,880 നിര്‍ത്ത്! 386 00:36:47,960 --> 00:36:49,440 മതി, വേദാന്ത്. അടങ്ങ്. 387 00:37:13,880 --> 00:37:14,680 അവന് കുഴപ്പമൊന്നുമില്ലല്ലോ? 388 00:37:14,800 --> 00:37:16,160 ഇല്ല. സെഡേഷന്‍ കൊടുത്തു മയക്കിയിട്ടുണ്ട്. 389 00:37:17,640 --> 00:37:18,880 ഒരു പുതപ്പു കൊണ്ടുവരൂ. 390 00:37:18,960 --> 00:37:19,800 ശരി. 391 00:37:33,680 --> 00:37:35,760 ഇവിടെ എന്തോ പ്രശ്നമുണ്ട്. 392 00:37:35,840 --> 00:37:37,320 മാളവിക ഉറങ്ങുകയാ, 393 00:37:37,400 --> 00:37:40,200 നിനക്കു പറയുന്നത് മനസ്സിലാവുന്നില്ല. എന്നെ ആരോ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി. 394 00:37:40,320 --> 00:37:41,880 അങ്ങനെയല്ല... അതു ചെയ്തത് ഞാന്‍ തന്നെയാ... 395 00:37:41,960 --> 00:37:44,480 ആരോ എന്നെ... എനിക്ക് ശ്വാസമെടുക്കാന്‍പോലും കഴിഞ്ഞില്ലെന്നേ. 396 00:37:44,560 --> 00:37:45,840 സമാധാനിക്ക്. 397 00:37:46,360 --> 00:37:48,600 നീ ഒരുപാടു കുടിച്ചതുകൊണ്ടാ. 398 00:37:49,280 --> 00:37:51,280 അകത്തേക്കുവാ. പക്ഷേ ഒച്ചയുണ്ടാക്കല്ലേ. 399 00:37:52,400 --> 00:37:53,440 വാ. 400 00:38:03,920 --> 00:38:05,160 അവന്‍ ഒറ്റാതിരുന്നാല്‍ നല്ലത്. 401 00:38:06,560 --> 00:38:08,920 പേടിക്കേണ്ട. അവന്‍ ഒറ്റില്ല. 402 00:38:30,200 --> 00:38:31,080 രക്ഷിക്കണേ! 403 00:38:31,160 --> 00:38:32,640 ആരെങ്കിലും രക്ഷിക്കണേ! 404 00:38:35,840 --> 00:38:37,080 വേദാന്ത്. 405 00:38:39,440 --> 00:38:40,400 രക്ഷിക്കണേ! 406 00:38:54,960 --> 00:38:56,280 വേദാന്തില്‍നിന്ന് അകലം പാലിച്ചോ. 407 00:38:56,840 --> 00:39:00,520 ഇല്ലെങ്കില്‍ മറ്റുള്ളവരെപ്പോലെ നീയും ചത്തൊടുങ്ങും. 408 00:41:19,880 --> 00:41:21,880 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ. 409 00:41:21,960 --> 00:41:23,960 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ