1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:16,880 --> 00:00:22,280 കുട്ടികളേ, സിമ്പിള്‍ ക്ലോസ്ഡ് ഫിഗറിന്‍റെ ചുറ്റുമുള്ള ദൂരത്തിനെ എന്തുവിളിക്കും? 12 00:00:22,360 --> 00:00:24,120 ഞാന്‍ അഞ്ചുമിനിറ്റില്‍ വരാം. 13 00:00:24,200 --> 00:00:26,760 എന്തേലും കുരുത്തക്കേട് ഒപ്പിച്ചാല്‍ നല്ല ശിക്ഷ കിട്ടും. 14 00:00:32,280 --> 00:00:34,960 സാര്‍ത്ഥക്! 15 00:00:37,280 --> 00:00:38,360 ഇവനിതെന്തു പറ്റി? 16 00:00:38,960 --> 00:00:41,560 അറിയില്ല. അന്നുമുതല്‍ ആകെ പേടിച്ചിരിക്കയാ. 17 00:00:42,720 --> 00:00:44,880 സൈക്കോ അവനെ വല്ലതും ചെയ്തോ? 18 00:00:46,880 --> 00:00:47,720 ഒരു സൂത്രമുണ്ട്. 19 00:00:50,440 --> 00:00:51,440 സാര്‍ത്ഥക്. 20 00:00:52,000 --> 00:00:53,440 ഞാന്‍ ചെയ്യുന്നത് നോക്കിക്കേ. 21 00:00:55,280 --> 00:00:56,600 ബ്രോ, ഇത് വളരെ രസകരമാണ്. 22 00:00:58,160 --> 00:01:00,280 എഴുതുന്നത് നിര്‍ത്ത് പുസ്തകപ്പുഴൂ! 23 00:01:00,360 --> 00:01:01,960 അവന്‍ എഴുതട്ടെ ബ്രോ! 24 00:01:02,040 --> 00:01:04,160 ഇതൊക്കെ കണ്ടാല്‍ അവന്‍ പാന്‍റില്‍ മുള്ളും! 25 00:01:24,760 --> 00:01:25,800 ധ്രുവ്! 26 00:01:36,280 --> 00:01:40,800 കുരുത്തക്കേട് ഒപ്പിച്ചാല്‍ ശിക്ഷ കിട്ടും. 27 00:02:17,520 --> 00:02:20,040 അധൂര 28 00:02:23,520 --> 00:02:26,160 വിചിത്രമായ കാര്യങ്ങളാ ആ പയ്യനെ ചുറ്റിപ്പറ്റി നടക്കുന്നത്. 29 00:02:26,280 --> 00:02:29,160 ആദ്യം ആ പട്ടിക്കുട്ടികള്‍, ഇപ്പോള്‍ ഈ പയ്യനും. 30 00:02:29,680 --> 00:02:31,320 ഇനി എന്താണാവോ വരാന്‍ പോകുന്നത്. 31 00:02:31,400 --> 00:02:32,880 നിന്‍റെ കണ്ണെന്താ മാനത്താണോ? 32 00:02:34,160 --> 00:02:35,160 നീയോ! 33 00:03:11,520 --> 00:03:12,440 ഓൾഡ് ബോയ്സിന് സ്വാഗതം 34 00:03:12,520 --> 00:03:13,760 ഏയ് പാട്ടുകാരാ! ഹലോ! 35 00:03:14,520 --> 00:03:16,280 -പാട്ടുകാരനോ? -എന്തു കോപ്പാണിത്? 36 00:03:16,360 --> 00:03:17,400 നിനക്കെന്താ വട്ടായോ? 37 00:03:17,840 --> 00:03:19,760 എന്തിനാടോ ഇങ്ങനെ ചൂടാവുന്നേ? 38 00:03:20,920 --> 00:03:22,320 ഒരു തമാശ പറഞ്ഞതല്ലേ. 39 00:03:22,400 --> 00:03:25,240 മറ്റുള്ളവരെ കളിപ്പിക്കുന്നതിന്‍റെ തിരക്കിലായിരുന്നു സകലരും രാത്രിമുഴുവന്‍. 40 00:03:25,320 --> 00:03:27,520 അതാണ് സുയാഷ് ഇപ്പോഴും ഉറങ്ങുന്നത്. 41 00:03:27,600 --> 00:03:29,280 നമുക്ക് നാടകം റിഹേഴ്സല്‍ ചെയ്യണ്ടേ. 42 00:03:29,360 --> 00:03:30,640 അവന്‍ നേരത്തെ കിടന്നതാ. 43 00:03:30,720 --> 00:03:33,600 അവന്‍റെ സുന്ദരി അവനെ തേച്ചല്ലോ, സുന്ദരമായ ഉറക്കമെങ്കിലും കിട്ടിക്കോട്ടെ! 44 00:03:36,520 --> 00:03:37,800 ഇതേതു തെണ്ടിയുടെ പണിയാ? 45 00:03:38,360 --> 00:03:39,640 ഇതും നിങ്ങളില്‍ ആരേലും ചെയ്തതാണോ? 46 00:03:40,640 --> 00:03:42,120 അടങ്ങ് മച്ചാ. എന്താ ഇത്? 47 00:03:43,360 --> 00:03:44,600 ഷാഡോ ബോയ് 48 00:03:48,680 --> 00:03:49,920 ഇതെന്തു കോപ്പ്! 49 00:03:52,200 --> 00:03:54,560 രജത് എന്തായാലും ഒന്നും ചെയ്തിട്ടില്ല, 50 00:03:54,640 --> 00:03:57,000 അവന് പുസ്തകങ്ങള്‍ തൊടുന്നതുപോലും അലര്‍ജിയാണല്ലോ. 51 00:03:59,440 --> 00:04:02,120 ഞാന്‍ കാര്യമായി പറഞ്ഞതാ. ഇതിലെന്തോ പ്രശ്നമുണ്ട്. 52 00:04:02,200 --> 00:04:03,280 ഒന്നു തൊട്ടുനോക്കിക്കേ. 53 00:04:11,880 --> 00:04:12,840 ദൈവമേ! 54 00:04:13,760 --> 00:04:14,920 നിനക്കു മാത്രമേ പ്രശ്നമുള്ളൂ! 55 00:04:15,000 --> 00:04:16,000 അത് തിരിച്ചുതാ. 56 00:04:24,000 --> 00:04:25,480 ഞാന്‍ ഓരോ ശബ്ദങ്ങള്‍ കേള്‍ക്കുന്നു, 57 00:04:26,200 --> 00:04:27,120 ഓരോന്നു കാണുന്നു. 58 00:04:27,200 --> 00:04:29,520 -തല പെരുക്കുകയാണ് ഡോക്ടര്‍. -ഞാൻ പറയുന്നത് കേൾക്കൂ. 59 00:04:29,600 --> 00:04:31,800 വല്ലാതെ ബുദ്ധിമുട്ടുണ്ടെങ്കില്‍ തിരിച്ചുവാ. 60 00:04:31,880 --> 00:04:33,560 എനിക്ക് തിരിച്ചുവരാനാവില്ല, ഡോക്ടര്‍. 61 00:04:34,200 --> 00:04:38,360 എല്ലാ പ്രതീക്ഷകളും ഈ യൂണിയനിലായിരുന്നു. പക്ഷേ നിനാദ് വന്നിട്ടുപോലുമില്ല. 62 00:04:38,480 --> 00:04:41,680 അധിരാജ്, എനിക്ക് നിന്നെ വീഡിയോ കോളിലൂടെ പരിശോധിക്കണം. 63 00:04:41,760 --> 00:04:43,240 അവനെനിക്ക് ഇനിയും മാപ്പുതന്നിട്ടില്ല. 64 00:04:43,360 --> 00:04:47,160 നീ തേടുന്ന സമാപ്തി നിനാദിന്‍റെ പക്കലല്ല, അത് നിന്‍റെ പക്കല്‍ത്തന്നെയാണ്. 65 00:04:52,920 --> 00:04:54,080 ഇത് ഞാനാണ്. 66 00:04:55,360 --> 00:04:59,240 സോറി, ഞാന്‍ ഒളിച്ചുനിന്നു കേട്ടതല്ല, നീ ഓക്കേയാണോ എന്നു നോക്കാന്‍ വന്നതാ. 67 00:05:00,240 --> 00:05:01,320 നിനക്ക് ആന്‍ക്സൈറ്റി ഉണ്ടോ? 68 00:05:08,000 --> 00:05:09,600 ഇത് ഓര്‍ക്കുന്നോ മാളവിക? 69 00:05:11,720 --> 00:05:12,920 നിനാദിന്‍റെ ഗ്രാഫിക് നോവല്‍. 70 00:05:16,320 --> 00:05:17,920 എനിക്ക് വട്ടല്ലെന്നു പറ, പ്ലീസ്. 71 00:05:18,000 --> 00:05:21,560 അവരെ നിനക്കറിയില്ലേ. ചുമ്മാ കളിപ്പിച്ചതാ. വിട്ടുകള. 72 00:05:21,640 --> 00:05:23,040 ശരി, അത് കളിപ്പിക്കല്‍ ആയിരിക്കാം. 73 00:05:23,800 --> 00:05:25,200 പക്ഷേ അവനെന്താ വരാഞ്ഞത്? 74 00:05:26,360 --> 00:05:28,720 ആദി, നീ പതിനഞ്ചുവര്‍ഷം മുന്‍പ് ഒരു തെറ്റുചെയ്തു. 75 00:05:29,160 --> 00:05:31,280 അത് തിരുത്താന്‍ പറ്റുമായിരുന്നെങ്കില്‍ നീയത് ചെയ്യുമായിരുന്നു. 76 00:05:31,360 --> 00:05:34,040 അതിന്‍റെ പേരില്‍ എത്രകാലം സ്വയം ശിക്ഷിക്കും? 77 00:05:36,440 --> 00:05:38,680 അവന്‍ വരാതിരുന്നതിന്‍റെ കാരണം നോക്കണ്ട. 78 00:05:38,760 --> 00:05:39,920 അതു വിട്. 79 00:05:40,000 --> 00:05:41,640 അതങ്ങനെ വിടാന്‍ പറ്റില്ല മാളവിക. 80 00:05:42,320 --> 00:05:44,000 ഞാന്‍ സ്നേഹിച്ച എല്ലാവരെയും എനിക്ക് നഷ്ടപ്പെട്ടു. 81 00:05:45,080 --> 00:05:46,760 അവരെയൊന്നും എനിക്ക് തിരിച്ചുകൊണ്ടുവരാന്‍ ആവില്ല. 82 00:05:48,200 --> 00:05:50,080 പക്ഷേ നിനാദിനെ കൊണ്ടുവരാന്‍ എനിക്കാവും. 83 00:05:54,240 --> 00:05:55,280 എനിക്ക് ഉത്തരങ്ങള്‍ വേണം. 84 00:06:02,840 --> 00:06:04,560 പുരാണങ്ങളില്‍ എഴുതിയിട്ടുണ്ട്. 85 00:06:05,080 --> 00:06:08,480 ആത്മാവ് ഒരു ശരീരത്തില്‍നിന്ന് മറ്റൊരു ശരീരത്തിലേക്ക് ചെല്ലും. 86 00:06:09,160 --> 00:06:10,720 ആയുധങ്ങള്‍ക്കതിനെ മുറിക്കാനാവില്ല, 87 00:06:11,280 --> 00:06:13,120 തീയ്ക്ക് അതിനെ ചാമ്പലാക്കാനുമാവില്ല. 88 00:06:14,480 --> 00:06:19,000 നമ്മള്‍ മരിക്കും, പക്ഷേ നമ്മുടെ ആത്മാവ് മരിക്കുന്നില്ല. 89 00:06:23,040 --> 00:06:24,680 നമ്മള്‍ മരിക്കുമ്പോള്‍ മരിച്ചുപോവുന്നു. 90 00:06:25,440 --> 00:06:26,560 അത്രേയുള്ളൂ. 91 00:06:29,880 --> 00:06:31,400 ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. 92 00:06:32,280 --> 00:06:35,520 "എന്തും സൈദ്ധാന്തികമായി അസംഭവ്യമാണ്, " 93 00:06:36,080 --> 00:06:37,040 "അത് നടപ്പിലാവുന്നതുവരെ. " 94 00:06:38,120 --> 00:06:40,720 മനഃശാസ്ത്രജ്ഞയല്ലേ, അറിയുമായിരിക്കുമല്ലോ, 95 00:06:40,800 --> 00:06:45,360 ശാസ്ത്രങ്ങള്‍പോലും അസംഭവ്യമായ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയെ മാനിക്കുന്നുണ്ട്. 96 00:06:47,320 --> 00:06:51,040 പക്ഷേ സ്വന്തം കണ്ണുകള്‍കൊണ്ടു കാണുമ്പോഴേ നിങ്ങളത് വിശ്വസിക്കൂ. 97 00:06:53,720 --> 00:06:56,800 അതായത് നിങ്ങള്‍ ഡീന്‍ വ്യാസിന്‍റെ ആത്മാവിനെ കണ്ടെന്നാണോ? 98 00:06:58,200 --> 00:07:01,880 ഞാന്‍ കണ്ടകാര്യം ഇന്നുവരെ എനിക്ക് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനോ, 99 00:07:01,960 --> 00:07:03,320 സ്വയം മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ല. 100 00:07:03,400 --> 00:07:04,520 പക്ഷേ ഇന്ന്, 101 00:07:04,600 --> 00:07:06,560 നിങ്ങളുടെ ക്ലാസില്‍ സംഭവിച്ചത്... 102 00:07:06,640 --> 00:07:09,080 ഒരു കുട്ടി കോമ്പസ്സുകൊണ്ട് സ്വന്തം കയ്യില്‍ കുത്തി. 103 00:07:09,680 --> 00:07:14,480 നമ്മളും പുണ്യാഹം ചെയ്യാതെ സ്വന്തം കുഴി കുത്തുകയാണ്. 104 00:07:15,160 --> 00:07:17,080 നിനാദ് രാമന്‍. 2007. 105 00:07:19,800 --> 00:07:21,640 പേര് ഇതുതന്നെയാണെന്ന് ഉറപ്പാണോ? 106 00:07:21,720 --> 00:07:23,840 അതെ മാം, ഉറപ്പാണ്. 107 00:07:25,240 --> 00:07:26,840 സര്‍വര്‍ ഡൌണ്‍ ആണെന്നുതോന്നുന്നു. 108 00:07:29,080 --> 00:07:31,760 പക്ഷേ വിദ്യാര്‍ഥികളുടെ റെക്കോര്‍ഡ്സ് എവിടെയെങ്കിലും ഉണ്ടാവില്ലേ? 109 00:07:31,840 --> 00:07:32,840 ഉവ്വ്. 110 00:07:32,920 --> 00:07:36,680 2010നു മുന്‍പുള്ള റെക്കോര്‍ഡുകള്‍ ആര്‍ക്കൈവ് റൂമിലാ. 111 00:07:37,240 --> 00:07:38,960 പക്ഷേ ഇന്ന് അഡ്മിന്‍ അല്പം തിരക്കിലാ. 112 00:07:39,600 --> 00:07:41,400 സ്റ്റാഫിന്‍റെ പ്രോഗ്രാം ഉള്ളതല്ലേ. 113 00:07:42,200 --> 00:07:43,040 നന്ദി. 114 00:07:49,400 --> 00:07:50,480 കാണാം. ബൈ. 115 00:07:53,800 --> 00:07:57,120 പഴയ ഫയലുകളില്‍നിന്ന് വല്ല അഡ്രസ്സോ, ഫോണ്‍ നമ്പറോ കിട്ടിയാലോ. 116 00:07:57,200 --> 00:08:01,200 2010ന് മുന്‍പുള്ള ഫയലുകള്‍ ആര്‍ക്കൈവ് റൂമിലാണെന്ന് അഡ്മിന്‍ പറഞ്ഞു. 117 00:08:01,760 --> 00:08:04,360 പക്ഷേ അവരെല്ലാം ഇന്ന് നാടകത്തിന്‍റെ തിരക്കിലാ. അതുകൊണ്ട്... 118 00:08:06,600 --> 00:08:07,560 എന്തുപറ്റി? 119 00:08:08,720 --> 00:08:09,800 ഇന്നലെ രാത്രി, 120 00:08:11,240 --> 00:08:13,960 വേദാന്ത് ഒന്നും കഴിക്കാതെ, ആരോടും ഉരിയാടാതെ, പേടിച്ച് 121 00:08:14,760 --> 00:08:17,960 ഡൈനിംഗ് ഹാളില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍, 122 00:08:20,360 --> 00:08:21,800 എനിക്ക് നിനാദിനെ ഓര്‍മ്മവന്നു. 123 00:08:23,760 --> 00:08:24,840 ഷാഡോ ബോയ്. 124 00:08:26,960 --> 00:08:28,520 ഞാനിവിടെ വരാന്‍ കാരണം അവന്‍ മാത്രമാണ്. 125 00:08:30,880 --> 00:08:34,040 പക്ഷേ ഞാന്‍ കാരണമാണ് അവന്‍ വരാത്തതെന്നു തോന്നുന്നു. 126 00:08:35,160 --> 00:08:39,280 സുപ്രിയ, നിനക്ക് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റു തിരുത്താന്‍ ഒരവസരം ലഭിച്ചാല്‍? 127 00:08:40,520 --> 00:08:42,880 നിനാദിനോട് സംസാരിക്കുകയെന്നത് എനിക്ക് അത്തരം ഒരേയൊരു അവസരമാണ്. 128 00:08:44,480 --> 00:08:45,400 എന്നെ സഹായിക്കൂ. 129 00:08:47,840 --> 00:08:48,720 പ്ലീസ്. 130 00:08:49,200 --> 00:08:50,360 അവന്‍റെ മുഴുവന്‍ പേര് പറ. 131 00:08:51,480 --> 00:08:52,600 നിനാദ് രാമന്‍. 132 00:09:02,520 --> 00:09:04,600 നീ പിന്നേം അതൊപ്പിച്ചു, അല്ലേ? 133 00:09:05,720 --> 00:09:06,720 എന്ത്? 134 00:09:07,480 --> 00:09:09,720 സെന്‍റി അടിച്ച് എന്നെ വീഴ്ത്തി! 135 00:09:09,760 --> 00:09:11,320 നീ കൊള്ളാം. വാ, പോകാം. 136 00:09:12,400 --> 00:09:13,480 നന്ദി. 137 00:09:14,040 --> 00:09:15,040 സാര്‍ത്ഥക്! 138 00:09:15,720 --> 00:09:17,000 ഏയ്, സാര്‍ത്ഥക്. 139 00:09:17,520 --> 00:09:20,000 അകത്ത് ധ്രുവിനെ ബാന്‍ഡേജ് ഇട്ടോണ്ടിരിക്കയാ. വേഗം പോ! 140 00:09:32,200 --> 00:09:34,400 മിസ്സ്, ഇതു ചെയ്തത് ധ്രുവ് അല്ല. 141 00:09:45,160 --> 00:09:46,240 എന്താ സാര്‍ത്ഥക്... 142 00:09:50,000 --> 00:09:53,160 വൈകീട്ട് ഡോക്ടറെ കാണാം. വിശ്രമിച്ചോ. 143 00:09:57,400 --> 00:09:59,200 ആതുരശാല 144 00:10:20,040 --> 00:10:21,040 സുയാഷ്! 145 00:10:27,080 --> 00:10:28,080 കോപ്പ്! 146 00:10:28,640 --> 00:10:30,160 എന്താണ് കോപ്പേ?! 147 00:10:30,240 --> 00:10:32,440 ഇടനാഴിയില്‍ ഒളിച്ചിരുന്ന് ആളുകളെ പേടിപ്പിക്കുന്നോ? 148 00:10:32,520 --> 00:10:33,760 -എന്താ? -കുറച്ചൂടെ പക്വത കാണിക്ക്! 149 00:10:34,320 --> 00:10:36,640 -മോശം! -നീ എന്തിനാ ദേഷ്യപ്പെടുന്നത്? 150 00:10:37,280 --> 00:10:39,040 എല്ലാര്‍ക്കും പിള്ളേരുകളിയാണ് ഇവിടെ. 151 00:10:47,520 --> 00:10:48,520 സുയാഷ്! 152 00:11:09,440 --> 00:11:10,640 എവിടെപ്പോയി അവന്‍?! 153 00:11:16,280 --> 00:11:17,320 സുപ്രഭാതം. 154 00:11:17,400 --> 00:11:21,760 നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ ഇന്ന് നിങ്ങള്‍ക്കായി ഒരു നാടകമവതരിപ്പിക്കുന്നു. 155 00:11:22,480 --> 00:11:26,200 നാടകത്തിന്‍റെ പേര്, നാം പരാജയപ്പെട്ടാലോ? 156 00:11:26,280 --> 00:11:27,440 നീലഗിരി വാലി സ്കൂള്‍ 157 00:11:27,520 --> 00:11:29,840 കാത്തിരിപ്പിനു വിരാമമായി. 158 00:11:29,920 --> 00:11:31,320 നമുക്ക് തുടങ്ങാം! 159 00:11:31,400 --> 00:11:33,680 ഹേയ്, ചോമു ചന്ദ്ര ഇംഗ്ലീഷ് പറയുന്നു. 160 00:11:35,240 --> 00:11:38,480 ഇതാണ് നിങ്ങളുടെ ഡയലോഗ്. പിന്നെ ഞാന്‍ ഇത് പറയും. അത്രേയുള്ളൂ. 161 00:11:38,560 --> 00:11:40,600 ആകെ ക്ഷീണിച്ചെടാ. 162 00:11:42,080 --> 00:11:43,400 എല്ലാ മുറിയും അരിച്ചുപെറുക്കി. 163 00:11:43,880 --> 00:11:46,520 സുയാഷിനെ കണ്ടില്ല. അവന്‍ എവിടെയാണോ എന്തോ. 164 00:11:48,000 --> 00:11:50,120 എന്താ നീ പറയുന്നത്? 165 00:11:50,200 --> 00:11:51,800 ഇതു നോക്കിക്കേ, എന്താ സംഭവിക്കുന്നത്? 166 00:11:51,880 --> 00:11:53,920 -ദേവ്, ഒന്നു നോക്കാമോ? -ഞാനവനെ വിളിക്കാം. 167 00:11:54,000 --> 00:11:55,160 നോക്ക് മാലൂ. 168 00:11:55,600 --> 00:11:57,880 നല്ല പ്രശ്നമാണല്ലോ. അവനു കാണിച്ചുകൊടുക്ക്. 169 00:11:58,400 --> 00:11:59,920 -നോക്ക്. -ആദ്യം പോയി കൈ കഴുക്. 170 00:12:00,000 --> 00:12:01,040 നാശം! 171 00:12:01,360 --> 00:12:02,240 ഇവനിത്... 172 00:12:02,320 --> 00:12:05,200 -റേഞ്ച് കിട്ടുന്നില്ല. -നാന്‍സിയെ കാണാന്‍ പോയതാവും. 173 00:12:05,280 --> 00:12:06,880 അത് പറഞ്ഞിട്ടു പൊയ്ക്കൂടേ! 174 00:12:06,960 --> 00:12:08,960 ആഹാ! പഴയ മാളവിക തിരിച്ചുവന്നല്ലോ! 175 00:12:09,040 --> 00:12:11,040 സമാധാനിക്ക്. 176 00:12:11,560 --> 00:12:12,400 മാളവിക. 177 00:12:12,960 --> 00:12:15,560 സുയാഷിന്‍റെ വേഷം ചെയ്യാന്‍ പറ്റുന്ന വേറെ ആരെങ്കിലുമുണ്ടോ? 178 00:12:18,360 --> 00:12:19,360 ആരെങ്കിലും? 179 00:12:31,120 --> 00:12:32,080 ഞാന്‍ പറഞ്ഞില്ലേ, 180 00:12:32,760 --> 00:12:35,000 അഡ്രസ്സ് കണ്ടുപിടിക്കാന്‍ കൂട്ടായ പരിശ്രമം വേണ്ടിവരും. 181 00:12:35,840 --> 00:12:37,600 ഇതിലൊന്നും ഒരു ലേബലുപോലുമില്ല! 182 00:12:38,000 --> 00:12:40,960 സ്റ്റാഫ് മൊത്തം നാടകത്തിന്‍റെ തിരക്കിലല്ലേ. 183 00:12:41,640 --> 00:12:42,800 എവിടുന്നു തുടങ്ങും? 184 00:12:44,600 --> 00:12:46,360 ഞാന്‍ ഇവിടുന്നു തുടങ്ങാം. 185 00:12:46,440 --> 00:12:47,920 നീയെന്താ നാടകത്തിനു കൂടാഞ്ഞേ? 186 00:12:48,440 --> 00:12:51,880 സ്റ്റാഫ് റൂമില്‍ രണ്ടു മിനിറ്റ് ഇരുന്നാല്‍ത്തന്നെ വട്ടാവും. 187 00:12:52,440 --> 00:12:53,920 പിന്നെയാ നാടകം! 188 00:12:54,400 --> 00:12:56,880 എന്താ നീലഗിരി വാലി സ്കൂള്‍ ഇഷ്ടല്ലേ? 189 00:12:57,920 --> 00:12:59,800 ഇവിടുത്തെ പഴയ ബോയ്സുകളുടെ അത്ര ഇഷ്ടല്ല. 190 00:13:01,440 --> 00:13:03,960 നിങ്ങളൊക്കെ ഈ സ്കൂളിനെ എന്തോ വലിയ സംഭവമായല്ലേ പറയാറ്. 191 00:13:04,040 --> 00:13:06,000 ഇവിടെ എല്ലാം പെര്‍ഫെക്റ്റ് ആണെന്നപോലെ. 192 00:13:07,680 --> 00:13:11,520 എല്ലായിടത്തുനിന്നും ഒരുപാടു ദൂരെ, മലമുകളില്‍, ഇത്രേം തണുപ്പില്‍, 193 00:13:11,640 --> 00:13:14,120 അതും പോരാഞ്ഞ് ഇവിടത്തെ സ്റ്റാഫിന്‍റെ മണ്ടത്തരങ്ങളും. 194 00:13:14,800 --> 00:13:17,720 ഭൂതം, പ്രേതം, ഹോമം, അത്, ഇത്... 195 00:13:19,160 --> 00:13:20,160 അധിരാജ്? 196 00:13:32,920 --> 00:13:34,040 അധിരാജ്? 197 00:13:41,760 --> 00:13:42,880 അധിരാജ്! 198 00:13:51,400 --> 00:13:52,360 അധിരാജ്! 199 00:13:57,920 --> 00:13:58,800 ബൂ! 200 00:14:03,880 --> 00:14:04,960 നീയെന്നെ പേടിപ്പിച്ചു! 201 00:14:05,560 --> 00:14:08,560 ഞാന്‍ കരുതി ഇവിടുത്തെ മണ്ടന്‍ സ്റ്റാഫിനേ പ്രേതങ്ങളെ പേടിയുള്ളൂവെന്ന്. 202 00:14:10,200 --> 00:14:11,280 അതൊരു... 203 00:14:11,840 --> 00:14:14,400 പഴയ കളിയാണ്, നീലഗിരി വാലി സ്കൂളിലെ. 204 00:14:14,480 --> 00:14:17,960 ഇങ്ങനത്തെ കളികള്‍ കാരണമാണ് ബോര്‍ഡിംഗ് സ്കൂളുകളില്‍ കൗണ്‍സിലര്‍ വേണ്ടിവരുന്നത്. 205 00:14:18,760 --> 00:14:21,000 നമ്മള്‍ കുട്ടിക്കാലതെ അനിഷ്ടസംഭവങ്ങള്‍ ഒരിക്കലും മറക്കില്ല. 206 00:14:22,120 --> 00:14:25,600 വലിയ ആളുകളും മനഃശാസ്ത്രജ്ഞരുടെ അടുത്തു പോവുന്നത് കുട്ടിക്കാല മുറിവുകള്‍ മാറ്റാനാ. 207 00:14:27,600 --> 00:14:30,200 എന്നെക്കാള്‍ നന്നായി അത് മനസ്സിലാവുന്നവര്‍ ഉണ്ടാവില്ല. 208 00:14:32,160 --> 00:14:34,080 എനിക്ക് പത്തുവയസ്സുള്ളപ്പോഴാ അച്ഛനമ്മമാരെ നഷ്ടപ്പെട്ടത്. 209 00:14:37,800 --> 00:14:38,920 സോറി. 210 00:14:42,000 --> 00:14:43,200 എന്‍റെ കാര്യം പറഞ്ഞത് മതി. 211 00:14:44,160 --> 00:14:48,160 ഇത്രേം ദൂരെ, ഈ തണുപ്പത്ത്, 212 00:14:48,720 --> 00:14:50,560 ഈ സ്കൂളില്‍ കൗണ്‍സിലറായി വരാന്‍ കാരണം? 213 00:14:51,280 --> 00:14:53,080 ആരില്‍നിന്നാ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്? 214 00:14:57,680 --> 00:15:00,240 സോറി, ഒരുപാട് പേഴ്സണല്‍ ചോദ്യം ആയില്ലല്ലോ അല്ലേ. 215 00:15:01,480 --> 00:15:02,480 ഏയ്. 216 00:15:04,320 --> 00:15:05,440 എന്‍റെ മോന്‍, അഭി, 217 00:15:06,760 --> 00:15:08,080 അഞ്ചുവയസ്സാണ് അവന്. 218 00:15:09,440 --> 00:15:10,920 അവന്‍റെ അച്ഛന്‍റെ കൂടെയാ താമസിക്കുന്നത്. 219 00:15:12,960 --> 00:15:17,400 എനിക്കവന്‍റെ സംരക്ഷണാവാകാശം കിട്ടിയില്ല, സാമ്പത്തികകാരണങ്ങളാല്‍. 220 00:15:17,880 --> 00:15:19,200 ഈ ജോലി ചെയ്താല്‍ ഒരുപക്ഷേ... 221 00:15:20,080 --> 00:15:21,640 മോനെ ഇടയ്ക്കിടെ കാണാന്‍ പറ്റാറുണ്ടോ? 222 00:15:28,080 --> 00:15:29,200 എനിക്ക് വേണ്ടത്രയുമില്ല. 223 00:15:32,680 --> 00:15:34,480 വാ, ആ ഫയല്‍ നോക്കാം. 224 00:16:06,600 --> 00:16:08,280 രാമന്‍ നിനാദ്, ബാച്ച് 2007 225 00:16:14,880 --> 00:16:15,760 അലുംനി വിവരങ്ങള്‍ 226 00:16:29,120 --> 00:16:31,040 വിഷയം: ലീവ് അപേക്ഷ 227 00:16:33,440 --> 00:16:34,400 രക്ഷയില്ല. 228 00:16:37,840 --> 00:16:39,240 എന്തേലും കിട്ടിയോ? 229 00:16:41,960 --> 00:16:43,480 -കിട്ടി. -ശരിക്കും? 230 00:16:50,480 --> 00:16:54,560 നിലവിലെ വിലാസം: രാമന്‍ കഫേ പക്ഷേ ഇത് 2007നു ശേഷം പുതുക്കിയിട്ടില്ല. 231 00:16:54,640 --> 00:16:56,480 രാമന്‍ കഫേ വര്‍ഷങ്ങള്‍ക്കുമുന്‍പേ അടച്ചുപൂട്ടിയല്ലോ. 232 00:16:57,160 --> 00:16:59,080 വേറൊരു അഡ്രസ് ഉള്ളത് കോത്തഗിരിയിലെയാണ്. 233 00:17:00,000 --> 00:17:03,400 അവന്‍റെ അപ്പൂപ്പന്‍റെ വീട്. അവന്‍ അവധിയ്ക്ക് അവിടെ ചെല്ലുമായിരുന്നു. 234 00:17:03,920 --> 00:17:06,200 അവര്‍ക്ക് നിനാദിനെപ്പറ്റി എന്തെങ്കിലും അറിയുമായിരിക്കും. 235 00:17:07,240 --> 00:17:10,160 ഒരുപക്ഷേ നിനാദ് തന്നെ അവിടെയുണ്ടായേക്കാം. 236 00:17:13,320 --> 00:17:15,400 കോത്തഗിരിയ്ക്ക് ഇവിടുന്ന് ഒരു മണിക്കൂര്‍ ദൂരമേയുള്ളൂ. 237 00:17:17,680 --> 00:17:18,520 അതെ. 238 00:17:24,240 --> 00:17:26,720 നമ്മള്‍ തോറ്റുപോയാലോ? 239 00:17:28,560 --> 00:17:33,400 അഞ്ചുമണിക്ക് ഡീന്‍ വ്യാസിന്‍റെ പ്രതിമയുടെ ഉദ്ഘാടനത്തിന് കാണാം. 240 00:17:33,480 --> 00:17:34,680 വളരെ നന്ദി. 241 00:17:40,920 --> 00:17:43,080 എല്ലാരും വാ. ഇവിടത്തെ അവസാന രാത്രിയാണ്, നമുക്ക് രണ്ടെണ്ണം വീശാം. 242 00:17:43,200 --> 00:17:44,560 -പക്ഷേ-- -വാടോ! 243 00:17:44,680 --> 00:17:46,960 നിനക്കു ഞാന്‍ വെള്ളം ചേര്‍ക്കാത്ത വിസ്കി തരാം. 244 00:17:47,040 --> 00:17:48,320 -നിനക്ക് ഉറപ്പാണോ? -വാ. 245 00:17:48,960 --> 00:17:51,080 എല്ലാരും വാ. ഇവന്‍ ഫ്രീ വിസ്കി കൊടുക്കുന്നുണ്ട്. 246 00:17:52,440 --> 00:17:53,280 ഏയ്. 247 00:17:53,320 --> 00:17:54,760 അത് വെറുമൊരു നാടകമല്ലേ. 248 00:17:55,440 --> 00:17:56,280 അതൊക്കെ ആരു നോക്കുന്നു? 249 00:17:57,000 --> 00:18:00,160 'വെറുമൊരു നാടകം? ' ഞാനും വെറുതെയായിരിക്കും, അല്ലേ? 250 00:18:00,800 --> 00:18:02,280 ഞാനതല്ല ഉദ്ദേശിച്ചത്. 251 00:18:03,040 --> 00:18:04,800 നീ അതുതന്നെയാ ഉദ്ദേശിച്ചത്. 252 00:18:04,920 --> 00:18:07,720 ഞാനിവിടേയ്ക്ക് വരാനേ പാടില്ലായിരുന്നു. നീയെന്തിനാ എന്നെ വിളിച്ചോണ്ടുവന്നത്? 253 00:18:07,800 --> 00:18:09,680 നീയല്ലേ ട്രസ്റ്റി. എല്ലാരും നിന്നെ കാണാനല്ലേ വന്നത്. 254 00:18:09,760 --> 00:18:12,200 -ആര്‍ക്കും എന്നെ വിലയില്ല. -ശരി, ഞാന്‍-- 255 00:18:12,320 --> 00:18:16,760 എനിക്കിപ്പൊ തര്‍ക്കിക്കാന്‍ വയ്യ. ഡീന്‍ സ്വാമിയെ കാണണം. പിന്നെ സംസാരിക്കാം. 256 00:18:27,040 --> 00:18:28,320 എന്നെയൊന്ന് തനിച്ചുവിട്, ദേവ്. 257 00:18:39,000 --> 00:18:40,480 ദേവ്, എന്നെയൊന്നു-- 258 00:19:45,160 --> 00:19:46,920 സോറി! കുഴപ്പമൊന്നുമില്ലല്ലോ? 259 00:19:48,440 --> 00:19:50,400 എന്തുപറ്റി? ആകെ പേടിച്ച മട്ടുണ്ടല്ലോ. 260 00:19:51,560 --> 00:19:52,960 കുഴപ്പമൊന്നുമില്ലല്ലോ അല്ലേ, മാളവിക? 261 00:19:56,320 --> 00:19:57,760 അവര്‍ നിന്നെയും പ്രാങ്ക് ചെയ്തോ? 262 00:20:03,520 --> 00:20:04,720 അവര്‍ നിന്നെ പ്രാങ്ക് ചെയ്തോ? 263 00:20:05,320 --> 00:20:06,320 അതായിരിക്കും. 264 00:20:08,080 --> 00:20:09,400 ഇവന്മാരെക്കൊണ്ട്... 265 00:20:10,280 --> 00:20:11,280 നീ എവിടെയായിരുന്നു? 266 00:20:11,320 --> 00:20:13,280 നീയെന്താ ഫോണ്‍ എടുക്കാതിരുന്നത്? 267 00:20:13,320 --> 00:20:15,080 സ്കൂളിലെ അവസാന ദിവസം ഓര്‍മ്മയുണ്ടോ? 268 00:20:17,520 --> 00:20:18,760 ഈ കത്ത് നോക്കിക്കേ. 269 00:20:19,960 --> 00:20:21,320 നിനാദിന്‍റെ കയ്യക്ഷരമാണ്. 270 00:20:22,040 --> 00:20:26,520 ഇതില്‍ അവന്‍ എഴുതിയിരിക്കുന്നത് അവന്‍റെ മുത്തച്ഛന് പെട്ടെന്ന് വയ്യാതായി, 271 00:20:26,560 --> 00:20:30,560 അവനെ കോത്തഗിരിയിലേക്ക് ബസ് കേറ്റി വിടാന്‍ വീട്ടുകാര്‍ സ്കൂളിനോട് ആവശ്യപ്പെട്ടെന്നാ. 272 00:20:30,640 --> 00:20:32,240 അവരവനെ അവിടെ വന്ന് കൂട്ടികൊണ്ട് പൊയ്ക്കോളുമെന്നും. 273 00:20:32,320 --> 00:20:35,080 അവനെ ബസ് കേറ്റിവിടാനുള്ള ചുമതല കോച്ച് വ്യാസിന്‍റെ ആയിരുന്നത്രേ. 274 00:20:35,200 --> 00:20:39,200 ഒപ്പിട്ട് സീലും വെച്ചാണ് കോച്ച് വ്യാസ് ആ ചുമതല ഏറ്റെടുത്തത്. 275 00:20:39,280 --> 00:20:41,760 അദ്ദേഹം നിനാദിന്‍റെ അച്ഛനമ്മമാരോട് സംസാരിച്ചുവെന്നും ഇതിലെഴുതിയിട്ടുണ്ട്. 276 00:20:41,800 --> 00:20:43,200 പിന്നെന്താ പ്രശ്നം? 277 00:20:43,280 --> 00:20:46,560 മുത്തച്ഛന് വയ്യായിരുന്നെങ്കില്‍ അവനത് എന്നോടു പറഞ്ഞേനെ. 278 00:20:46,640 --> 00:20:49,320 പക്ഷേ പറഞ്ഞില്ല. നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടായില്ലേ? 279 00:20:50,280 --> 00:20:52,800 അവര്‍ കാറയയ്ക്കാന്‍ വേണ്ടി എന്‍റെ മുത്തച്ഛനെ വിളിച്ചേനെ. 280 00:20:52,920 --> 00:20:57,400 അവന്‍റെ വീട്ടുകാര്‍ വെറും ഹോട്ടലുകാര്‍ ആയിരുന്നു. നിന്‍റെ മുത്തച്ഛന്‍ പട്ടാളവും. 281 00:20:57,480 --> 00:21:00,080 അവര്‍ക്ക് സഹായം ചോദിക്കാന്‍ മടി തോന്നിക്കാണും. 282 00:21:00,160 --> 00:21:02,280 -പക്ഷേ അതിലൊരു അര്‍ത്ഥമില്ലല്ലോ. -തീര്‍ച്ചയായും ഉണ്ട്! 283 00:21:03,560 --> 00:21:05,800 ഇതവന്‍റെ കയ്യക്ഷരമാണ്, ആദീ. 284 00:21:07,280 --> 00:21:09,240 ഇതിലെന്താ നിനക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായി ഉള്ളത്? 285 00:21:10,160 --> 00:21:13,200 അവന്‍ യാത്രപറയാതെ പോയതോ? അവന്‍ നിന്നെ മറന്നതോ? 286 00:21:13,960 --> 00:21:16,040 അതോ നിന്നെക്കാണാന്‍ ഇവിടെ വരാഞ്ഞതോ? 287 00:21:18,800 --> 00:21:21,280 ഇതൊക്കെ ശരിക്ക് നീ എന്നോടു ചെയ്ത കാര്യങ്ങളാ. 288 00:21:26,560 --> 00:21:28,240 തമാശ എന്താന്നോ? 289 00:21:29,280 --> 00:21:33,320 15 വര്‍ഷം മുന്‍പ് നമ്മള്‍ പിരിഞ്ഞ അതേ സ്ഥലത്താണ് നമ്മളിപ്പോള്‍. 290 00:21:35,760 --> 00:21:39,320 അതിനു കാരണം ഈ ബന്ധത്തില്‍ മൂന്നാമന്‍ അവനല്ല, 291 00:21:42,760 --> 00:21:43,880 ഞാനാണ്. 292 00:21:48,880 --> 00:21:50,080 എന്നോടു ക്ഷമിക്കണം, മാളവിക. 293 00:21:53,600 --> 00:21:54,800 പക്ഷേ... 294 00:21:57,360 --> 00:21:58,880 ഇതെനിക്ക് പ്രധാനമാണ്. 295 00:22:00,240 --> 00:22:01,320 എനിക്ക്... 296 00:22:05,520 --> 00:22:06,640 ഞാന്‍ കോത്തഗിരിയിലേക്ക് പോവുകയാണ്. 297 00:22:13,720 --> 00:22:15,080 രാത്രിയ്ക്കുള്ളില്‍ തിരിച്ചെത്താം. 298 00:22:26,760 --> 00:22:31,240 കോത്തഗിരി 299 00:22:52,520 --> 00:22:54,520 -നമ്മള്‍ നടത്തിയ ആ ഡെലിവറി... -രാമന്‍ അങ്കിള്‍! 300 00:23:08,640 --> 00:23:09,640 അധിരാജ്? 301 00:23:10,120 --> 00:23:11,120 ഹായ്! 302 00:23:13,120 --> 00:23:14,560 എന്തുപറയുന്നു, മോനേ? 303 00:23:15,320 --> 00:23:16,600 എത്ര കാലമായി കണ്ടിട്ട്! 304 00:23:18,680 --> 00:23:21,400 നിനാദ് എവിടെ, അങ്കിള്‍? ഞാനവനെ കാണാന്‍ വന്നതാ. 305 00:23:22,600 --> 00:23:23,600 അവനെവിടെയാ? 306 00:23:24,760 --> 00:23:25,800 നീയത് അറിഞ്ഞില്ലേ? 307 00:23:27,400 --> 00:23:28,320 നിനാദിനെ... 308 00:23:30,080 --> 00:23:32,600 പതിനഞ്ചു വര്‍ഷമായി കാണാനില്ല, മോനേ. 309 00:23:37,480 --> 00:23:38,720 കാണാനില്ലെന്നോ? 310 00:23:39,400 --> 00:23:42,320 അന്നു ഞങ്ങള്‍ നിന്നെയും നിനാദിനെയും നോക്കിയിരിക്കുകയായിരുന്നു. 311 00:23:43,400 --> 00:23:45,960 സമയം വൈകിയപ്പോള്‍ ഞങ്ങള്‍ നിന്‍റെ മുത്തച്ഛനെ വിളിച്ചു. 312 00:23:46,840 --> 00:23:50,200 അദ്ദേഹം പറഞ്ഞത് നീ വീട്ടിലെത്തി, പക്ഷേ നീ ഭയങ്കര ദേഷ്യത്തിലാണെന്നാ. 313 00:23:50,280 --> 00:23:52,920 നിനാദ് നിന്നോട് യാത്ര പറയാതെ പൊയ്ക്കളഞ്ഞതിന്‍റെ പേരില്‍. 314 00:23:54,480 --> 00:23:55,800 അപ്പോള്‍ ഞങ്ങള്‍ സ്കൂളിലേക്ക് ഫോണ്‍ ചെയ്തു. 315 00:23:56,280 --> 00:23:58,040 അവരോടു നിനാദ് എവിടെയെന്നു ചോദിച്ചു. 316 00:23:58,120 --> 00:24:00,720 പക്ഷേ അവര്‍ തിരിച്ച് ചൂടാവാന്‍ തുടങ്ങി. 317 00:24:02,480 --> 00:24:06,000 "നിങ്ങളല്ലേ നിനാദിന്‍റെ മുത്തച്ഛന് സുഖമില്ലെന്നു വിളിച്ചുപറഞ്ഞത്, " 318 00:24:06,080 --> 00:24:08,800 "നിനാദ് ഉടന്‍ കോത്തഗിരിയിലേക്ക് ചെല്ലണമെന്ന്. 319 00:24:08,880 --> 00:24:13,080 "കോത്തഗിരിയിലേക്കുള്ള ബസ് കേറ്റിവിട്ടാല്‍ ഞങ്ങളവനെ അവിടന്ന് കൊണ്ടുപോവാം എന്നൊക്കെ. " 320 00:24:13,160 --> 00:24:15,560 അവര്‍ നിനാദിന്‍റെ ഒരു കത്തുപോലും കാണിച്ചുതന്നു. 321 00:24:16,920 --> 00:24:18,080 ഈ കത്തായിരുന്നോ അത്? 322 00:24:22,080 --> 00:24:24,480 എനിക്കിപ്പോഴും ഈ കത്തിന്‍റെ കാര്യം പിടികിട്ടുന്നില്ല. 323 00:24:25,480 --> 00:24:27,320 കയ്യക്ഷരം നിനാദിന്‍റെ തന്നെയാണ്. 324 00:24:27,400 --> 00:24:29,240 പക്ഷേ അവനെന്തിന് ഇങ്ങനൊരു കത്തെഴുതണം? 325 00:24:31,400 --> 00:24:33,520 അവന്‍റെ മുത്തച്ഛന് ഒരു കുഴപ്പവുമില്ലായിരുന്നു. 326 00:24:34,000 --> 00:24:35,600 ഇനി അഥവാ അദ്ദേഹത്തിന് വയ്യായിരുന്നെങ്കില്‍ത്തന്നെ, 327 00:24:35,680 --> 00:24:37,640 ഞങ്ങളെന്തിന് നിനാദിനെ കൂട്ടാതെ പോകണം? 328 00:24:38,920 --> 00:24:41,920 പിന്നെ, അവന്‍റെ ചുമതല നിങ്ങള്‍ വ്യാസിനെ ഏല്‍പ്പിക്കുകയുമില്ല. 329 00:24:42,000 --> 00:24:42,960 ഒരിക്കലുമില്ല. 330 00:24:44,000 --> 00:24:47,080 എന്‍റെ മുത്തച്ഛന്‍ എല്ലാമറിഞ്ഞിട്ടും ഇതൊന്നും എന്നോടുപറഞ്ഞില്ല. 331 00:24:48,640 --> 00:24:50,640 ഇത്രേം നാള്‍ എന്നില്‍നിന്ന് ഇതൊക്കെ മറച്ചുവെച്ചു. 332 00:24:51,120 --> 00:24:52,120 എന്തുകൊണ്ട്? 333 00:24:52,200 --> 00:24:56,200 അധിരാജ്, ചെറിയ പ്രായത്തില്‍ത്തന്നെ ഒരുപാട് അനുഭവിച്ചവനാണ് നീ. 334 00:24:56,840 --> 00:24:59,920 നിനാദിനെക്കൂടി നഷ്ടപ്പെട്ടെന്നറിഞ്ഞാല്‍ നീ തകര്‍ന്നുപോയേനെ. 335 00:25:06,400 --> 00:25:08,040 എന്നാലും ഒരാള്‍ വെറുതെയങ്ങു കാണാതാവുമോ? 336 00:25:09,400 --> 00:25:11,840 സ്കൂളില്‍ ആര്‍ക്കും ഇതെപ്പറ്റി അറിയില്ല. 337 00:25:11,920 --> 00:25:14,480 പോലീസിനെക്കൊണ്ട് എന്തേ അന്വേഷിപ്പിച്ചില്ല? 338 00:25:15,040 --> 00:25:16,160 അന്വേഷിപ്പിച്ചതാ. 339 00:25:17,200 --> 00:25:19,000 ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്തു, അധിരാജ്. 340 00:25:20,440 --> 00:25:23,240 എസ്എസ്പി അനില്‍ ജോഷിയായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. 341 00:25:23,840 --> 00:25:28,960 FIR, കാണാതായ റിപ്പോര്‍ട്ട്, ഞാനവന്‍റെ പടവുംകൊണ്ട് ഊട്ടി മുഴുവന്‍ അലഞ്ഞു, 342 00:25:29,040 --> 00:25:30,480 ഓരോ ചുമരിലും അവന്‍റെ പടമൊട്ടിച്ചു. 343 00:25:31,600 --> 00:25:33,520 നിനാദ് കേറിയ ബസ്സിന്‍റെ, 344 00:25:34,520 --> 00:25:36,320 ഡ്രൈവറെയും ഞങ്ങള്‍ കണ്ടു സംസാരിച്ചു. 345 00:25:37,560 --> 00:25:41,480 അയാള്‍ പറഞ്ഞത് കോത്തഗിരിയ്ക്ക് കുറച്ചു സ്റ്റോപ്പ് മുന്‍പേ നിനാദ് ഇറങ്ങിയെന്നാ. 346 00:25:42,720 --> 00:25:45,720 ഇറങ്ങണ്ട എന്നു പറഞ്ഞപ്പോള്‍ അവന്‍ വഴക്കുണ്ടാക്കി എന്നും. 347 00:25:46,840 --> 00:25:48,960 പോലീസ്, സ്കൂളിലും അന്വേഷിച്ചു. 348 00:25:49,520 --> 00:25:54,000 കോച്ച് വ്യാസിനെയും ചോദ്യംചെയ്തു. പക്ഷേ അദ്ദേഹം ഈ കത്തുതന്നെ കാണിച്ചോണ്ടിരുന്നു. 349 00:25:55,800 --> 00:25:57,320 പോലീസ് അയാളെ വിശ്വസിച്ചു. 350 00:25:58,840 --> 00:26:03,120 പിന്നെ എന്നും വന്നു പ്രശ്നമുണ്ടാക്കരുത് എന്നു സ്കൂളുകാര്‍ ഞങ്ങളോട് പറഞ്ഞു. 351 00:26:03,960 --> 00:26:06,520 സ്കൂളിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി, 352 00:26:06,600 --> 00:26:08,720 പോലീസും നിനാദിന്‍റെ കേസ് ക്ലോസ് ചെയ്തു. 353 00:26:09,800 --> 00:26:12,400 നിനാദിനെ കാണാതായതല്ല എന്നാ അവര്‍ പറഞ്ഞത്. 354 00:26:14,280 --> 00:26:15,560 അവന്‍ ഓടിപ്പോയതാണെന്ന്. 355 00:26:16,600 --> 00:26:18,640 ഞങ്ങള്‍ ആവുന്നതൊക്കെ ചെയ്തു. 356 00:26:19,800 --> 00:26:21,600 ഉണ്ടായിരുന്ന പണമെല്ലാം ഇതിനായി ചെലവഴിച്ചു. 357 00:26:22,400 --> 00:26:24,080 രാമന്‍ കഫേ വിറ്റു. 358 00:26:26,120 --> 00:26:28,480 പക്ഷേ ഒരു കാര്യം മാത്രം മനസ്സിലാവുന്നില്ല. 359 00:26:28,600 --> 00:26:31,000 അന്നു നിനാദിന് എന്താ സംഭവിച്ചത്, 360 00:26:32,440 --> 00:26:35,680 അവന്‍ ഓടിപ്പോവാന്‍ മാത്രം എന്തായിരുന്നു പ്രശ്നം? 361 00:27:24,360 --> 00:27:28,920 ഫോട്ടോസ് 50 സെക്കൻഡിൽ നിങ്ങളുടെ ഒരു ഫോട്ടോ 362 00:27:38,600 --> 00:27:40,440 -വാ, ഫോട്ടോ എടുക്കാം. -ആദൂ! 363 00:27:41,000 --> 00:27:42,680 -ഫോട്ടോ പിന്നെ എടുക്കാം. -അതെന്താ? 364 00:27:42,760 --> 00:27:45,000 നിന്നെ എനിക്ക് രണ്ടുമണിക്കുമുന്‍പ് ലിങ്ങ്സില്‍ എത്തിക്കാനുള്ളതാ. 365 00:27:45,080 --> 00:27:45,920 അതെന്തിനാ? 366 00:27:46,000 --> 00:27:47,040 സ്കൂളിലെ അവസാനദിവസം 367 00:27:47,120 --> 00:27:50,080 എന്‍റെ വായീന്ന് എന്തേലും പുറത്തുചാടിയാല്‍ നിന്‍റെ ഗേള്‍ഫ്രണ്ട് എന്നെ കൊല്ലും. 368 00:27:51,360 --> 00:27:52,760 നിനക്കറിയാമല്ലോ അവള്‍ എത്ര ബോസ്സിയാണെന്ന്. 369 00:27:53,240 --> 00:27:55,600 അവളൊരു സര്‍പ്രൈസ് കൂടിക്കാഴ്ച പ്ലാന്‍ ചെയ്തിട്ടുണ്ട്. 370 00:27:55,680 --> 00:27:58,040 അവള്‍ എന്നെക്കൊണ്ട് റിബ്ബണുകള്‍ വരെ മേടിപ്പിച്ചു, നിന്‍റെ സമ്മാനം പൊതിയാന്‍! 371 00:27:59,080 --> 00:27:59,960 നാശം! 372 00:28:00,560 --> 00:28:03,880 അറിയാതെ പറഞ്ഞുപോയതാ. അവളെ കാണുമ്പോള്‍ സര്‍പ്രൈസ് ആയി പെരുമാറണേ. 373 00:28:04,960 --> 00:28:05,880 നിനാദ്. 374 00:28:07,520 --> 00:28:09,560 എനിക്കും വിഷമം തോന്നേണ്ടതല്ലേ? 375 00:28:09,640 --> 00:28:11,800 മാളവികയെ വിട്ടു പോവുന്നതോര്‍ത്ത്? 376 00:28:12,760 --> 00:28:14,320 ഞാനവളെ സ്നേഹിക്കുന്നുണ്ട്. 377 00:28:15,640 --> 00:28:18,680 പിന്നെന്താ അവള്‍ക്കു തോന്നുന്നത്ര വിഷമം എനിക്കു തോന്നാത്തത്? 378 00:28:21,520 --> 00:28:22,520 ആദൂ, 379 00:28:23,760 --> 00:28:25,680 പോവുന്നയാള്‍ക്ക് ഒരിക്കലും വിഷമമുണ്ടാവില്ല. 380 00:28:26,520 --> 00:28:28,560 അവര്‍ വിട്ടുപോവുന്നവര്‍ക്കേ സങ്കടമുണ്ടാവൂ. 381 00:28:31,200 --> 00:28:33,680 നീയും വിഷമിക്കേണ്ട കാര്യമൊന്നുമില്ല, മോനേ. 382 00:28:34,760 --> 00:28:37,080 അല്ലെങ്കിലേ ഒരുപാട് കണ്ണീരു കുടിച്ചതല്ലേ നീ. 383 00:28:37,760 --> 00:28:39,800 ഇനി സന്തോഷിക്കാനുള്ള സമയമാണ്, ബ്രോ. 384 00:28:40,320 --> 00:28:42,120 അമേരിക്കയില്‍ പോയി പൊളിക്ക്. 385 00:28:43,400 --> 00:28:44,560 ഞാന്‍ നിന്നെ മിസ്സ് ചെയ്യുമെടാ. 386 00:28:45,080 --> 00:28:46,200 നീ അങ്ങോട്ടുവരുമോ? 387 00:28:46,280 --> 00:28:49,160 -ഓ. ടിക്കറ്റ് നീ എടുത്തുതരുമല്ലോ അല്ലേ? -ഒന്നു പോയേ! 388 00:28:49,240 --> 00:28:52,160 നിന്‍റെ ഗ്രാഫിക് നോവലിന്‍റെ ഐഡിയയ്ക്ക് കിട്ടും കോടിക്കണക്കിന് രൂപ! 389 00:28:52,240 --> 00:28:53,720 സ്വന്തം വിമാനം വാങ്ങി വാ. 390 00:28:56,040 --> 00:28:58,400 വാ, ഇനീം കുറച്ചു സമയമുണ്ട്. 391 00:28:59,960 --> 00:29:02,160 ഇനി എന്നാ കാണാന്‍ പറ്റുക എന്നറിയില്ലല്ലോ. 392 00:29:03,600 --> 00:29:06,040 ഇതിപ്പൊ നിന്‍റെ മുഖമെങ്കിലും ഓര്‍ത്തുവെക്കാമല്ലോ. 393 00:29:06,120 --> 00:29:07,640 കൂടുതല്‍ ആലോചിച്ചുകൂട്ടണ്ട. വാ! 394 00:29:12,720 --> 00:29:13,920 വന്നേ! 395 00:30:11,280 --> 00:30:12,680 ആദൂ, ഞാന്‍ പറയുന്നതുകേള്‍ക്ക്! 396 00:30:12,760 --> 00:30:15,080 -നോക്ക്. -എന്നെ ഉമ്മവെക്കാന്‍ നോക്കുന്നോ, നിനാദ്? 397 00:30:16,160 --> 00:30:17,960 എന്താ നിന്‍റെ കോപ്പിലെ പ്രശ്നം? 398 00:30:18,520 --> 00:30:20,640 ആദൂ, ഇവിടെവെച്ചൊരു പ്രശ്നമുണ്ടാക്കല്ലേ. 399 00:30:21,320 --> 00:30:22,160 ദൈവമേ! 400 00:30:24,520 --> 00:30:25,600 ഞാന്‍ പറയുന്നതു കേള്‍ക്ക്, ആദൂ. 401 00:30:26,560 --> 00:30:27,880 ഞാന്‍ പറയുന്നതു കേള്‍ക്ക്. 402 00:30:27,960 --> 00:30:29,440 ആദൂ... ഞാനങ്ങനെ... 403 00:30:30,280 --> 00:30:32,720 ഞാനങ്ങനെ ഉദ്ദേശിച്ചല്ല, ആദൂ. പറയുന്നതു കേള്‍ക്ക്. 404 00:30:32,800 --> 00:30:33,880 പറയുന്നതുകേള്‍ക്ക് ആദൂ! 405 00:30:34,360 --> 00:30:35,320 ആദൂ! 406 00:30:35,400 --> 00:30:37,320 -ആദീ! -പറയുന്നതുകേള്‍ക്ക് ആദൂ! 407 00:30:39,080 --> 00:30:40,040 നിനാദ്! 408 00:30:40,120 --> 00:30:42,680 സോറി മാളവിക. ഞാനിതിനുള്ള പരിഹാരം ചെയ്തോളാം, സത്യം. 409 00:30:42,760 --> 00:30:43,800 ആദൂ! 410 00:30:46,760 --> 00:30:48,080 പറയുന്നതുകേള്‍ക്ക്, ആദൂ! 411 00:30:50,040 --> 00:30:51,000 ആദൂ. 412 00:30:51,080 --> 00:30:54,360 ഞാനൊന്നു പറഞ്ഞോട്ടെ, ആദൂ. പറയുന്നതൊന്നു കേള്‍ക്ക്. സോറി. 413 00:30:54,880 --> 00:30:55,760 ആദൂ! 414 00:31:00,600 --> 00:31:01,760 എടാ, സ്വവര്‍ഗ്ഗമേ! 415 00:31:05,080 --> 00:31:07,200 -ആദൂ, പ്ലീസ്. -എന്നാലും, നിനാദ്? 416 00:31:07,960 --> 00:31:09,720 നീയെന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാ ഞാന്‍ കരുതിയത്. 417 00:31:09,800 --> 00:31:12,480 പക്ഷേ ഇത്രേം കാലം നീ... 418 00:31:15,400 --> 00:31:16,520 പറയുന്നതു കേള്‍ക്ക് ആദൂ! 419 00:31:17,200 --> 00:31:18,520 ഞാനൊന്നു പറഞ്ഞോട്ടെ! 420 00:31:18,600 --> 00:31:22,280 എനിക്കിപ്പൊ പ്രസംഗിക്കാനുള്ളതാ, അതിനിടയിലാ ഈ അപമാനം! 421 00:31:24,080 --> 00:31:25,640 എന്‍റെ പ്രസംഗം എവിടെ? 422 00:31:29,200 --> 00:31:30,440 നാശം, അതെവിടെപ്പോയി? 423 00:31:30,960 --> 00:31:33,320 എന്‍റെ പ്രസംഗം എവിടെപ്പോയി? മാറിനില്‍ക്ക്! 424 00:31:34,480 --> 00:31:36,800 നീ എന്തിനാ അങ്ങനെ ചെയ്തത്? എന്തായിരുന്നു നിന്‍റെ മനസ്സില്‍? 425 00:31:37,280 --> 00:31:39,320 -അതും ഈ അവസാനദിവസം? -അതുകൊണ്ടുതന്നെയാ! 426 00:31:40,400 --> 00:31:43,440 നമ്മള്‍ ഇനിയൊരിക്കലും കണ്ടില്ലെങ്കിലോ എന്നു ഞാന്‍ പെട്ടെന്നോര്‍ത്തു. 427 00:31:44,320 --> 00:31:48,240 എന്‍റെ വികാരങ്ങള്‍ മനസ്സിലാക്കാതെ നിന്നെ പറഞ്ഞയയ്ക്കാന്‍ തോന്നിയില്ല, ആദൂ. 428 00:31:49,200 --> 00:31:50,080 സോറി ആദൂ. 429 00:31:50,160 --> 00:31:52,760 -ഒരുപക്ഷേ ഞാനിത് നിന്നോടു പറയണമായിരുന്നു-- -ഒരുപക്ഷേ? 430 00:31:53,400 --> 00:31:54,720 ഒരുപക്ഷേ, നിനാദ്? 431 00:31:55,560 --> 00:31:57,160 നിനക്കു മനസ്സിലാവുമെന്നു കരുതി. 432 00:31:58,880 --> 00:32:01,800 -ഇങ്ങനെ പോവല്ലേ... -മാറി നില്‍ക്ക്, സ്വവര്‍ഗ്ഗമേ! 433 00:32:10,840 --> 00:32:12,400 നീയും മറ്റുള്ളവരെ പോലെ തന്നെയാണ്! 434 00:32:14,720 --> 00:32:17,600 നമ്മള്‍ ഇനിയൊരിക്കലും കണ്ടില്ലെങ്കിലോ എന്നായിരുന്നു എന്‍റെ മനസ്സില്‍. 435 00:32:19,480 --> 00:32:20,480 പക്ഷേ ഇപ്പോള്‍, 436 00:32:22,320 --> 00:32:23,600 ഇനി കാണാതിരുന്നാല്‍ മതിയെന്നാണ്. 437 00:32:25,200 --> 00:32:26,160 നന്നായി. 438 00:33:05,320 --> 00:33:06,880 കുട്ടികള്‍ നന്നായി പാടുന്നുണ്ടല്ലോ. 439 00:33:20,080 --> 00:33:21,480 മാളവിക, ഞാന്‍... 440 00:33:22,280 --> 00:33:23,480 ദേവ്, 441 00:33:23,560 --> 00:33:25,400 ഞാനങ്ങനെ പറയരുതായിരുന്നു. 442 00:33:26,560 --> 00:33:29,440 എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്. അല്ലെങ്കില്‍ ഞാനിവിടെ വരില്ലായിരുന്നു. 443 00:33:31,360 --> 00:33:32,680 അങ്ങനൊന്നും ആലോചിക്കുകപോലും ചെയ്യരുത്. 444 00:33:40,120 --> 00:33:41,400 സ്കൈ! 445 00:33:44,920 --> 00:33:46,400 മിസ്റ്റര്‍ ജാംവാല്‍, പ്ലീസ്. 446 00:33:47,600 --> 00:33:48,560 നന്ദി. 447 00:34:17,440 --> 00:34:18,480 രജത്. 448 00:34:30,640 --> 00:34:32,000 -സുയാഷ്? -സുയാഷ്? 449 00:34:32,080 --> 00:34:33,640 താഴെയിറങ്ങ് സുയാഷ്! 450 00:34:33,760 --> 00:34:35,120 സുയാഷ്! താഴെയിറങ്ങ്, മനുഷ്യാ! 451 00:34:35,640 --> 00:34:37,160 -സുയാഷ്! -താഴെയിറങ്ങ്! 452 00:34:38,200 --> 00:34:39,440 സുയാഷ്! 453 00:35:07,640 --> 00:35:10,160 അകത്തുപോവൂ കുട്ടികളേ! 454 00:35:10,280 --> 00:35:11,480 -ടീച്ചേഴ്സ്! -വരൂ കുട്ടികളെ! 455 00:35:43,000 --> 00:35:44,000 മിസ്റ്റര്‍ ജാംവാല്‍, 456 00:35:44,440 --> 00:35:46,640 -SSP ജോഷിയ്ക്ക് ഒന്നു സംസാരിക്കണമെന്ന്. -ആവാം. 457 00:35:47,200 --> 00:35:49,520 സാരമില്ല, ഞാനില്ലേ കൂടെ. 458 00:36:02,120 --> 00:36:03,320 ഇതെങ്ങനെയാ സംഭവിച്ചത്? 459 00:36:03,800 --> 00:36:05,440 ഇന്നുമുഴുവന്‍ അവനെ കാണാനില്ലായിരുന്നു. 460 00:36:05,520 --> 00:36:07,280 അവന്‍ നാന്‍സിയുടെ പിറകെ പോയതാവുമെന്നാ ഞങ്ങള്‍ കരുതിയത്. 461 00:36:07,360 --> 00:36:08,840 അവന്‍ ക്ലോക്ക് ടവറില്‍ കേറിയിരുന്നു. 462 00:36:09,640 --> 00:36:11,800 പ്യൂണിന്‍റെ കയ്യീന്ന് അവന്‍ ചാവി വാങ്ങിയിരുന്നു. 463 00:36:11,880 --> 00:36:13,680 അവിടെക്കേറി കുടിക്കാന്‍ വേണ്ടി. 464 00:36:16,640 --> 00:36:20,000 ഇന്നലെ രാത്രി ഞാനവനോട് അങ്ങനെയൊന്നും പറയരുതായിരുന്നു. 465 00:36:20,600 --> 00:36:23,960 ബുള്ളി ചെയ്യപ്പെടുന്നവരുടെ വിഷമമെനിക്ക് അറിയാം. എന്നിട്ടും ഞാനവനോടങ്ങനെ പെരുമാറി. 466 00:36:24,040 --> 00:36:25,400 അവന്‍ ഏറെ വിഷമത്തിലായിരുന്നു... 467 00:37:03,680 --> 00:37:06,760 സ്വവര്‍ഗ്ഗം 468 00:37:44,400 --> 00:37:45,360 നാശം. 469 00:37:48,400 --> 00:37:49,480 നാശം! 470 00:38:05,440 --> 00:38:06,640 വേദാന്ത്! 471 00:38:15,160 --> 00:38:17,520 ആദൂ, ഞാന്‍ തിരിച്ചു പൊരുതുകയാണ്. 472 00:40:38,440 --> 00:40:40,440 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ. 473 00:40:40,520 --> 00:40:42,520 ക്രിയേറ്റീവ് സൂപ്പര്‍ വൈസര്‍ വിജേഷ് സി. കെ