1 00:00:06,000 --> 00:00:06,840 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,920 --> 00:00:07,760 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,840 --> 00:00:08,680 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,760 --> 00:00:09,600 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,680 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,600 --> 00:00:11,440 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,360 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,440 --> 00:00:13,280 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,360 --> 00:00:14,520 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,600 --> 00:00:15,880 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:46,920 --> 00:00:48,040 ആദൂ! 12 00:02:59,600 --> 00:03:02,880 അധൂര 13 00:03:05,760 --> 00:03:06,880 നീ ഓക്കേയല്ലേ? 14 00:03:07,040 --> 00:03:08,320 അതെ, കുഴപ്പമൊന്നുമില്ല. 15 00:03:08,400 --> 00:03:09,880 എത്ര തവണ പറയണം അപ്പൂ? 16 00:03:10,520 --> 00:03:13,640 നിനക്കു കുഴപ്പമൊന്നുമില്ലെങ്കില്‍ നീ ഇവിടുന്നു പോവില്ലായിരുന്നു. 17 00:03:13,760 --> 00:03:16,480 ഞങ്ങള്‍ക്ക് നിന്‍റെ കാര്യത്തില്‍ കരുതലുണ്ട്. തിരിച്ചുവാ. 18 00:03:16,560 --> 00:03:18,960 എട്ടുമാസമായില്ലേ അവിടെ? അത്രയും മതി. 19 00:03:19,040 --> 00:03:21,800 ആ കുട്ടികളെ കാണുമ്പോള്‍ നിനക്ക് അഭിയെ ഓര്‍മ്മവരുന്നില്ലേ? 20 00:03:21,880 --> 00:03:23,360 എനിക്കു പോവാറായി. ബൈ. 21 00:03:23,440 --> 00:03:25,960 -പിന്നെ സംസാരിക്കാം. -ഏയ്, വയ്ക്കല്ലേ. 22 00:03:33,800 --> 00:03:34,960 വാ, വേദാന്ത്. 23 00:03:37,360 --> 00:03:38,520 ഇരിക്ക്. 24 00:03:39,080 --> 00:03:40,920 ഞാനിപ്പൊ വരാം. 25 00:04:05,000 --> 00:04:06,640 ഞാന്‍ അകത്തേക്കുവരട്ടെ, മിസ്സ്? 26 00:04:13,560 --> 00:04:14,600 വാ. 27 00:04:15,720 --> 00:04:19,360 നിനക്കറിയാമോ, ഞാനും നിന്നെപ്പോലെ ഇവിടെ പുതിയ ആളാണ്. 28 00:04:19,480 --> 00:04:21,960 എനിക്കിവിടവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുന്നുണ്ട്. 29 00:04:23,240 --> 00:04:24,200 ഏതാ വേണ്ടേ? 30 00:04:29,000 --> 00:04:31,160 ഞാനിപ്പോള്‍ ഈ മുറിയില്‍ ഒറ്റയ്ക്കിരുന്നപ്പോള്‍, 31 00:04:32,760 --> 00:04:34,320 എനിക്കിങ്ങനെ... 32 00:04:35,200 --> 00:04:38,480 ആരോ ഇവിടെവന്ന് ഈ കസേരയില്‍ ഇരുന്നപോലെ തോന്നി. 33 00:04:39,360 --> 00:04:41,120 പക്ഷേ ഇവിടെ ആരെയും കണ്ടില്ല. 34 00:04:41,760 --> 00:04:44,080 ആരുടെയോ കാലടിയൊച്ച കേള്‍ക്കുകയും ചെയ്തു. 35 00:04:45,760 --> 00:04:47,440 നിനക്കിങ്ങനെ ഉണ്ടായിട്ടുണ്ടോ? 36 00:04:50,480 --> 00:04:52,000 അങ്ങനെ തോന്നാന്‍ കാരണം എന്താന്നറിയാമോ നിനക്ക്? 37 00:04:53,000 --> 00:04:55,920 എന്‍റെ ചെവിയ്ക്ക് കൊല്‍ക്കത്തയിലെ ബഹളം ഇപ്പോഴും ശീലമായതുകൊണ്ടാ. 38 00:04:56,720 --> 00:04:58,360 ചിലപ്പോഴൊക്കെ എനിക്കുതോന്നും, 39 00:04:59,560 --> 00:05:02,800 ഞാനിപ്പോഴും അവിടെ ആ തിരക്കിനിടയിലാണെന്ന്. 40 00:05:02,880 --> 00:05:05,320 അതായത്, ഞാനെന്‍റെ വീടിനെ മിസ്സ് ചെയ്യുന്നെന്ന്. 41 00:05:06,720 --> 00:05:08,120 നീയും നിന്‍റെ വീട് മിസ്സ് ചെയ്യുന്നുണ്ടോ? 42 00:05:11,360 --> 00:05:12,920 ഏറ്റവും മിസ്സ് ചെയ്യുന്നതെന്താ? 43 00:05:14,360 --> 00:05:15,440 അത്താഴം. 44 00:05:16,360 --> 00:05:18,080 അത്താഴത്തിന്‍റെ പ്രത്യേകത എന്താണ്? 45 00:05:19,240 --> 00:05:24,120 അച്ഛനും അമ്മയും ഞാനും എന്നും ഒരുമിച്ചാ അത്താഴം കഴിച്ചിരുന്നത്. 46 00:05:24,200 --> 00:05:26,000 അച്ഛന്‍ നല്ലൊരു പാചകക്കരനാണ്. 47 00:05:26,080 --> 00:05:27,040 ആണോ? 48 00:05:27,600 --> 00:05:30,880 ശരി, അടുത്തവട്ടം അദ്ദേഹത്തിന്‍റെ പാചകക്കുറിപ്പുകള്‍ ഞാന്‍ ചോദിക്കാം. 49 00:05:32,600 --> 00:05:36,120 പക്ഷേ അച്ഛന്‍ നാലു മാസം കഴിഞ്ഞല്ലേ എന്നെ കൊണ്ടുപോവാന്‍ വരൂ. 50 00:05:39,960 --> 00:05:41,000 അതുവരെ ഞാനുണ്ടല്ലോ നിനക്ക്. 51 00:05:46,680 --> 00:05:49,720 വേദാന്ത്, അന്ന് ഡീനിന്‍റെ ബംഗ്ലാവില്‍ എന്താ ഉണ്ടായത്? 52 00:05:54,400 --> 00:05:56,360 അതേപ്പറ്റി എന്നോട് പറയാന്‍ താല്പര്യമുണ്ടോ? 53 00:06:03,960 --> 00:06:08,160 ഞാനെങ്ങനെ, എന്തിന് അവിടെയെത്തി എന്നുപോലും എനിക്കോര്‍മ്മയില്ല. 54 00:06:08,240 --> 00:06:10,600 സത്യമായിട്ടും, എനിക്കൊന്നും ഓര്‍മ്മയില്ല. 55 00:06:12,760 --> 00:06:13,720 സാരമില്ല, പോട്ടെ. 56 00:06:14,720 --> 00:06:15,560 സാരമില്ല. 57 00:06:16,680 --> 00:06:18,800 വല്ലാതെ പേടിക്കുമ്പോള്‍, 58 00:06:19,280 --> 00:06:21,640 നമ്മുടെ തലച്ചോറ് ഓര്‍മ്മിക്കുന്നത് നിര്‍ത്തും, 59 00:06:22,840 --> 00:06:24,960 മോശം സാഹചര്യങ്ങള്‍ ഓര്‍ത്തിരിക്കാതിരിക്കാന്‍ വേണ്ടി. 60 00:06:26,200 --> 00:06:30,000 മിസ്സ്, ഞാന്‍ ശരിക്കും ആ പട്ടിക്കുട്ടികളെ കൊന്നോ? 61 00:06:30,720 --> 00:06:31,960 ഞാനൊരു സൈക്കോ ആണോ? 62 00:06:32,520 --> 00:06:33,600 ഏയ്, ഒരിക്കലുമല്ല. 63 00:06:35,120 --> 00:06:39,080 ആളുകള്‍ എന്തു പറഞ്ഞാലും, വേദാന്ത്, നീ എന്തു കരുതുന്നുവോ, അതാണ് പ്രധാനം. 64 00:06:41,400 --> 00:06:43,440 ആരെയും അങ്ങോട്ടു കടക്കാന്‍ വിടരുത്. 65 00:06:54,200 --> 00:06:57,040 ഇത്തവണ അവര്‍ രക്ഷപ്പെടില്ല. 66 00:07:00,680 --> 00:07:01,680 എന്താ പറഞ്ഞേ? 67 00:07:02,960 --> 00:07:04,640 ഞാന്‍ സൈക്കോ അല്ലെങ്കില്‍, 68 00:07:04,720 --> 00:07:07,840 എന്നെയെന്താ അസംബ്ലി ഹോളിലേക്ക് കടക്കാന്‍ വിടാത്തത്, മിസ്സ്? 69 00:07:22,760 --> 00:07:25,440 മുത്തച്ഛാ, എനിക്കും വരണം കൂടെ. 70 00:07:25,600 --> 00:07:28,160 കുട്ടികള്‍ക്ക് അതിര്‍ത്തിയില്‍ വരാന്‍ പറ്റില്ലല്ലോ ആദീ. 71 00:07:29,240 --> 00:07:30,560 വാ, പോവാം. 72 00:07:30,640 --> 00:07:34,080 രാമന്‍ കഫേ 73 00:07:36,000 --> 00:07:37,960 ഓരോ ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് കുടിക്കാം, 74 00:07:38,040 --> 00:07:40,200 പിന്നെ നീ നിന്‍റെ സ്കൂളിലേക്കും, ഞാന്‍ എന്‍റെ സ്കൂളിലേക്കും. 75 00:07:40,880 --> 00:07:44,520 മുത്തച്ഛാ, നിങ്ങളും എന്നെ വിട്ട് പൊയ്ക്കളയുമോ? 76 00:07:44,600 --> 00:07:46,120 ഞാന്‍ ഒറ്റയ്ക്കായിപ്പോവും. 77 00:07:46,640 --> 00:07:49,720 ഇല്ല ആദീ. ഒരിക്കലുമില്ല. 78 00:07:50,080 --> 00:07:51,160 ഓക്കേ? 79 00:07:52,480 --> 00:07:55,200 ഇവനെന്തിനാ കരയുന്നത്? ഇങ്ങനൊരു ലോലന്‍. 80 00:07:55,280 --> 00:07:56,680 ഞാന്‍ ലോലനൊന്നുമല്ല. 81 00:07:57,360 --> 00:07:59,680 ഈ സ്കൂളില്‍ ആദിയുടെ ആദ്യ ദിവസമാ ഇന്ന്. 82 00:08:00,200 --> 00:08:02,320 ഓ, ലേറ്റ് അഡ്മിഷന്‍. 83 00:08:02,400 --> 00:08:04,920 ഇടികൊണ്ടു പരിപ്പിളകുമല്ലോ. 84 00:08:05,000 --> 00:08:06,160 ഏതു ക്ലാസിലാ? 85 00:08:06,240 --> 00:08:07,600 ആദി അഞ്ചാംക്ലാസിലാ. 86 00:08:07,680 --> 00:08:08,960 ഞാനും. 87 00:08:10,200 --> 00:08:13,200 ഞാന്‍ രക്ഷിക്കാം നിന്നെ. ഞാന്‍ നിനാദ്. 88 00:08:13,600 --> 00:08:17,640 ഇവന്‍റെ ആദ്യ ദിവസമാണോ ഇന്ന്? എന്നാലിന്നത്തെ ബണ്ണും ബട്ടറും എന്‍റെ വക. 89 00:08:18,840 --> 00:08:20,480 -ഹലോ സര്‍. -ബ്രിഗേഡിയര്‍ ജയ്സിങ്ങ്. 90 00:08:20,560 --> 00:08:23,880 -ഞാന്‍ രാമന്‍. -നോക്ക്, നീയെന്‍റെ ഫ്രണ്ട് ആയാല്‍, 91 00:08:23,960 --> 00:08:26,920 വേണ്ടുവോളം മില്‍ക്ക് ഷേക്കും, ബണ്ണും ബട്ടറും ഒക്കെ തരാം. 92 00:08:27,000 --> 00:08:28,040 സമ്മതമാണോ? 93 00:08:29,000 --> 00:08:30,320 തിരിച്ചെന്തുവേണം? 94 00:08:31,360 --> 00:08:33,600 സുരക്ഷ. നീയെന്നെ രക്ഷിക്കണം. 95 00:08:33,680 --> 00:08:35,760 എന്നെ രക്ഷിക്കാമെന്നല്ലേ നീയിപ്പോള്‍ പറഞ്ഞത്? 96 00:08:35,880 --> 00:08:38,320 അതുകൂടാതെ ബണ്ണും ബട്ടറും തരുന്നില്ലേ. സമ്മതമാണോ? 97 00:08:55,280 --> 00:08:57,280 -മുത്തച്ഛാ. -പറ മോനേ. 98 00:08:57,360 --> 00:09:00,080 -എന്‍റെ ടോര്‍ച്ച് എടുത്തില്ലേ? -ടോര്‍ച്ചോ? 99 00:09:00,160 --> 00:09:03,200 രാത്രി എനിക്കത് വേണമെന്നറിയില്ലേ! 100 00:09:03,280 --> 00:09:05,640 -അത് ഡ്രൈവര്‍... -എന്‍റെ ടോര്‍ച്ച് എടുത്തോ. 101 00:09:05,720 --> 00:09:07,720 ഞാനിത് എന്തായാലും ഉപയോഗിക്കുന്നില്ല. 102 00:09:12,520 --> 00:09:14,240 അപ്പോള്‍, നമ്മള്‍ സെറ്റല്ലേ? 103 00:09:15,000 --> 00:09:18,120 ബണ്ണും ബട്ടറും, ചോക്ലേറ്റ് മില്‍ക്കും പോലെ. 104 00:09:24,520 --> 00:09:25,640 സെറ്റായല്ലോ. 105 00:09:27,160 --> 00:09:31,160 എനിക്ക് സന്തോഷമായി. നിങ്ങളിവിടുണ്ടല്ലോ. ശരിക്കും... 106 00:09:31,240 --> 00:09:34,400 കഫേ 107 00:09:43,640 --> 00:09:45,600 -നോക്കൂ. -എന്താ? 108 00:09:45,640 --> 00:09:48,200 ഇവിടൊരു രാമന്‍ കഫേ ഉണ്ടായിരുന്നില്ലേ? 109 00:09:48,280 --> 00:09:51,240 അത് അയാള്‍ പണ്ടേ വിറ്റല്ലോ. ഏതാണ്ട് പത്തുവര്‍ഷം ആയിക്കാണും. 110 00:09:51,320 --> 00:09:54,720 അവരെവിടേക്കാ പോയതെന്ന് ആര്‍ക്കുമറിയില്ല. അല്ല, നിങ്ങള്‍ക്ക് ബണ്ണും ബട്ടറും വേണോ? 111 00:09:54,760 --> 00:09:58,240 -അവരെക്കാള്‍ നല്ലതാണ് ഞാനുണ്ടാക്കുന്നത്. -വേണ്ട, നന്ദി. 112 00:10:09,760 --> 00:10:13,280 എട്ടുമണിക്കുള്ള ഡീന്‍ സ്വാമിയുടെ സ്വാഗതപ്രസംഗത്തിനായി, 113 00:10:13,360 --> 00:10:15,520 എല്ലാ വിദ്യാര്‍ത്ഥികളും മെയിന്‍ ഹോളില്‍ എത്തേണ്ടതാണ്. 114 00:10:15,640 --> 00:10:19,600 അതോടുകൂടി 2007 ബാച്ചിന്‍റെ റീയൂണിയന്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയാണ്. 115 00:10:19,640 --> 00:10:20,960 വാ, പോവാം. 116 00:10:21,040 --> 00:10:21,960 2007ലെ ക്ലാസ് 117 00:10:22,040 --> 00:10:25,640 നിനക്ക് ഞാനൊരു സീറ്റ് ഒപ്പിച്ചുതരാം. അവിടെ ഇരുന്നോ. 118 00:10:25,720 --> 00:10:27,200 നോക്ക്, സൈക്കോ! 119 00:10:33,640 --> 00:10:34,880 കുഴപ്പമില്ലാതെ ഇരിക്കുമല്ലോ, അല്ലേ? 120 00:10:36,480 --> 00:10:39,080 അതുനന്നായി. നിങ്ങള്‍തന്നെയാണല്ലോ പ്രധാനവേഷവും ചെയ്യുന്നത്. 121 00:10:39,160 --> 00:10:41,520 അല്ല, ഇത്തവണ ഞാന്‍ മറ്റുള്ളവരെക്കൂടി... 122 00:10:43,080 --> 00:10:46,120 -സര്‍, ആ കുട്ടി... -ഞാനത് കൈകാര്യം ചെയ്യാം. 123 00:10:46,720 --> 00:10:47,720 സാര്‍ത്ഥക്, നോക്ക്! 124 00:10:48,880 --> 00:10:49,880 സാര്‍ത്ഥക്. 125 00:10:53,160 --> 00:10:57,640 വേദാന്തിനെ ഇങ്ങോട്ടു കൊണ്ടുവരരുതെന്നു ഞാന്‍ വ്യക്തമായി പറഞ്ഞതല്ലേ സുപ്രിയ? 126 00:10:57,720 --> 00:11:01,040 അതെ. പക്ഷേ തനിച്ചാക്കുന്തോറും അവന്‍ കൂടുതല്‍ ഒറ്റപ്പെട്ടുപോവും. 127 00:11:01,120 --> 00:11:02,720 അവന്‍റെ പെരുമാറ്റം കൂടുതല്‍ അവതാളത്തിലായേക്കാം. 128 00:11:02,800 --> 00:11:04,480 -ഇതിന്‍റെ ഉത്തരവാദിത്തം എനിക്ക്... -സാറത് എടുക്കേണ്ടതില്ല. 129 00:11:04,560 --> 00:11:07,920 ഞാന്‍ നോക്കിക്കോളാം വേദാന്തിനെ. ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം. 130 00:11:09,040 --> 00:11:10,280 അങ്ങനെ ചെയ്താല്‍ നന്ന്. 131 00:11:18,680 --> 00:11:21,560 ട്രസ്റ്റി സാര്‍, ഇതെന്താ ഇത്രേം അക്ഷരത്തെറ്റ്? 132 00:11:21,640 --> 00:11:24,840 -എന്തായിത്? -കുറഞ്ഞപക്ഷം ജാംവാലെന്നു നേരെ എഴുതിയല്ലോ. 133 00:11:26,880 --> 00:11:30,000 ഏയ്! മിസ്സ് മാളവികാ സേഠ്! 134 00:11:30,480 --> 00:11:31,600 നിന്‍റെ ബ്ലേസര്‍ എവിടെ? 135 00:11:31,680 --> 00:11:34,280 ആണ്‍പിള്ളേര്‍ക്കുള്ള ബ്ലേസറുകള്‍ മാത്രമേ അവര്‍ തയ്പ്പിച്ചുള്ളൂ. 136 00:11:34,360 --> 00:11:37,120 എന്നത്തെയും പോലെ ഒരേയൊരു പെണ്‍കുട്ടി അവഗണിക്കപ്പെട്ടു. 137 00:11:37,200 --> 00:11:38,600 ഈശ്വരാ! 138 00:11:39,640 --> 00:11:42,920 ഞാനിപ്പൊ അവര്‍ക്ക് ഒരു പ്ലസ് വണ്‍ മാത്രമാ. അവരെപ്പോലെ. 139 00:11:43,000 --> 00:11:44,280 അവരെപ്പോലെയോ? 140 00:11:44,360 --> 00:11:46,960 മിസ്സിസ് മാളവികാ ജാംവാല്‍! 141 00:11:47,040 --> 00:11:49,400 ഈ ബാച്ചിലെ വിജയശ്രീലാളിതയാണ്! 142 00:11:49,480 --> 00:11:53,160 അന്നൊരു അദ്ധ്യാപകന്‍റെ മകള്‍, ഇന്നോ, ട്രസ്റ്റിയുടെ ഭാര്യയും. 143 00:11:56,760 --> 00:11:59,200 എന്തായാലും ഞാനാണ് നമ്മുടെ ബാച്ചിലെ താഴ്ന്ന നേട്ടക്കാരന്‍! 144 00:11:59,280 --> 00:12:01,240 വാ, ബില്ലി എന്നു പേരുള്ളൊരു കുതിരയെ കാണിച്ചുതരാം. 145 00:12:01,320 --> 00:12:04,040 എന്ത്! അത് 'ബില്ലി'യല്ല. 'ബിലി' എന്നാണ്. 146 00:12:04,120 --> 00:12:05,240 അതെന്തായാലും! 147 00:12:05,320 --> 00:12:06,280 മിസ്സിസ് ജാംവാല്‍. 148 00:12:06,360 --> 00:12:09,040 വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ പരിപാടി ഒരുക്കിയതിനു നന്ദി. 149 00:12:09,120 --> 00:12:11,760 ഞങ്ങളുടെ സന്തോഷം. ഇരിക്കൂ. പരിപാടി ഉടന്‍ തുടങ്ങും. 150 00:12:11,840 --> 00:12:13,360 -നന്ദി. -ഉഷാറാവട്ടെ. 151 00:12:19,280 --> 00:12:20,360 വാ. 152 00:12:27,880 --> 00:12:29,600 -ഹായ്. -ഹായ്. 153 00:12:33,840 --> 00:12:35,360 മിസ്സിസ് ജാംവാല്‍? 154 00:12:37,680 --> 00:12:41,840 അല്ല, നിന്നെപ്പറ്റി കുറച്ചൊക്കെ എനിക്കറിയാം. നീ എത്രകണ്ട്, 155 00:12:41,920 --> 00:12:46,600 മിസ്സിസ് ജാംവാല്‍ ആയിട്ടുണ്ടോ, അവനും മിസ്റ്റര്‍ മാളവിക സേത്തായിക്കാണും. 156 00:12:48,720 --> 00:12:49,840 അത് ശരിയാണ്. 157 00:12:49,960 --> 00:12:52,280 അവന് നിന്നോടൊരു ഇഷ്ടമുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. 158 00:12:53,600 --> 00:12:56,080 പക്ഷേ നിനക്ക് തിരിച്ചവനോടും ഇഷ്ടം തോന്നുമെന്നു ഞാന്‍ കരുതിയില്ല. 159 00:12:56,560 --> 00:13:00,160 എന്തുചെയ്യാനാ? നീ അമേരിക്കയ്ക്ക് പോയി എന്നെ മറന്നില്ലേ. 160 00:13:00,880 --> 00:13:04,160 ഹലോ! നീയാണ് ആദ്യം ബ്രേക്കപ്പ് ആയത്. 161 00:13:05,680 --> 00:13:09,560 അതുവിട്, ആദീ. മുത്തച്ഛന്‍റെ കാര്യത്തില്‍ വിഷമമുണ്ട്. 162 00:13:10,520 --> 00:13:12,360 അദ്ദേഹത്തിന് അമേരിക്ക ഇഷ്ടപ്പെട്ടിരുന്നോ? 163 00:13:12,440 --> 00:13:14,280 അയ്യോ ഇല്ല! അദ്ദേഹത്തിന് അത് വെറുപ്പായിരുന്നു! 164 00:13:14,360 --> 00:13:16,760 "വല്ലാത്ത തണുപ്പാണിവിടെ, ആളുകളൊക്കെ മുരടന്മാരാണ്, " 165 00:13:16,840 --> 00:13:20,200 "എല്ലാം ദൂരെയാണ്, " ഞാനും അദ്ദേഹത്തിന് ചോയ്സ് കൊടുത്തില്ല. 166 00:13:21,000 --> 00:13:23,800 എനിക്കാകെ ഉണ്ടായിരുന്നത് അദ്ദേഹം മാത്രമായിരുന്നു. 167 00:13:25,080 --> 00:13:26,280 നിനക്കാകെ അദ്ദേഹമേ ഉണ്ടായിരുന്നുള്ളൂ, 168 00:13:27,520 --> 00:13:28,800 കുട്ടിക്കാലം മുതല്‍. 169 00:13:30,760 --> 00:13:31,640 പിന്നെ നിനാദും. 170 00:13:35,600 --> 00:13:37,280 അവനെവിടെയാണെന്ന് വല്ല വിവരവുമുണ്ടോ? 171 00:13:38,560 --> 00:13:41,080 നമ്മള്‍ പിരിഞ്ഞ ശേഷം ഞാന്‍ എന്‍റെ ജീവിതവുമായി മുന്നോട്ടുപോയി, ആദീ. 172 00:13:42,360 --> 00:13:44,720 ഞാന്‍ നിങ്ങള്‍ രണ്ടുപേരോടും പിന്നെ സംസാരിച്ചിട്ടില്ല. 173 00:13:45,880 --> 00:13:47,920 അന്ന് അസംബ്ലി നടക്കുമ്പോള്‍, 174 00:13:48,000 --> 00:13:51,800 അവന്‍ വരുമ്പോള്‍ ക്ഷമ ചോദിക്കണം എന്നുമാത്രമായിരുന്നു എന്‍റെ മനസ്സില്‍. 175 00:13:52,640 --> 00:13:56,800 എനിക്കറിയാം, എന്‍റെ തെറ്റാണെന്ന്. എങ്കിലും സംസാരിച്ച് ശരിയാക്കാമായിരുന്നു. 176 00:13:56,880 --> 00:13:59,120 പക്ഷേ അടുത്തദിവസം അവനങ്ങു പോയി. 177 00:14:00,880 --> 00:14:03,080 എന്നെ കാണാതെയും, ഒരു വാക്കുപോലും പറയാതെയും. 178 00:14:03,160 --> 00:14:04,280 ചുമ്മാ അങ്ങു പോയി! 179 00:14:06,520 --> 00:14:07,800 എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു. 180 00:14:08,880 --> 00:14:11,360 ഇനിയൊരിക്കലും അവനോടു സംസാരിക്കില്ല എന്നും തീരുമാനിച്ചു. 181 00:14:11,480 --> 00:14:13,720 പക്ഷേ കഴിഞ്ഞവര്‍ഷം മുത്തച്ഛനെ നഷ്ടപ്പെട്ടപ്പോഴാ, 182 00:14:15,120 --> 00:14:17,240 അവനെനിക്ക് ആരായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്. 183 00:14:17,960 --> 00:14:20,320 ഞാനവനെ ഒരുപാടു തിരഞ്ഞു, 184 00:14:21,200 --> 00:14:24,160 സോഷ്യല്‍ മീഡിയയിലും, എല്ലായിടത്തും. 185 00:14:24,440 --> 00:14:27,360 ഇന്നു രാവിലെ ഞാന്‍ രാമന്‍ കഫേയില്‍ പോയിരുന്നു. പക്ഷേ അതൊക്കെ പൂട്ടിപ്പോയി. 186 00:14:28,200 --> 00:14:30,800 ഈ റീയൂണിയന്‍ ഞാനെന്‍റെ അവസാന അവസരമായാണ് കാണുന്നത്. 187 00:14:31,560 --> 00:14:32,960 ഞാനിവിടെ വന്നത് അവനുവേണ്ടിമാത്രമാണ്. 188 00:14:33,040 --> 00:14:34,320 ഗുഡ് ആഫ്റ്റര്‍നൂണ്‍. 189 00:14:34,400 --> 00:14:38,840 ഇവിടെ എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ഥികളെ ഞാന്‍ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. 190 00:14:38,920 --> 00:14:40,440 പൂര്‍വവിദ്യാര്‍ഥിനിയെയും. 191 00:14:47,600 --> 00:14:53,520 ഈവർഷം നീലഗിരി വാലി സ്കൂൾ കമ്മ്യൂണിറ്റിയിലെ ഒരു വിലപ്പെട്ട അംഗത്തെ നമുക്ക് നഷ്ടമായി, 192 00:14:54,360 --> 00:14:56,280 -ഡീന്‍ വ്യാസ്. -കോച്ച് ഗ്യാസുകുറ്റി! 193 00:14:58,040 --> 00:15:00,280 ഈ റീയൂണിയന്‍റെ മൂന്നാമത്തെയും, അവസാനത്തെയും ദിവസം, 194 00:15:00,360 --> 00:15:02,840 അദ്ദേഹത്തിന്‍റെ സ്മാരകശില്‍പം നമ്മള്‍ അനാച്ഛാദനം ചെയ്യും. 195 00:15:02,920 --> 00:15:08,360 നിങ്ങളെയദ്ദേഹം സ്നേഹത്തോടെ ലക്കി ബാച്ച് എന്നു വിളിച്ചിരുന്നെന്നു കേട്ടിട്ടുണ്ട്, 196 00:15:08,440 --> 00:15:11,560 നിങ്ങള്‍ പാസായ ഉടനെ അദ്ദേഹത്തിന് ഡീന്‍ സ്ഥാനം കിട്ടിയതുകൊണ്ട്. 197 00:15:12,000 --> 00:15:16,320 ഇനി 2007 ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥിയായ, സ്വോഡ് ഓഫ് ഓണറായ, 198 00:15:16,400 --> 00:15:17,960 അധിരാജ് ജയ് സിംഗിനെ ഞാന്‍ വേദിയിലേക്ക് ക്ഷണിക്കുന്നു. 199 00:15:18,880 --> 00:15:22,880 ആദി! ആദി! ആദി! 200 00:15:24,280 --> 00:15:25,760 അധിരാജ്! മിടുക്കാ! കേറിവാ! 201 00:15:25,840 --> 00:15:27,000 സ്കൂളിലെ അവസാനദിവസം 2007 202 00:15:27,080 --> 00:15:28,320 നിന്നെ സ്റ്റേജിലേക്ക് വിളിക്കുന്നുണ്ട്. 203 00:15:28,400 --> 00:15:29,960 -സര്‍. -എനിക്കറിയാം, അവസാനദിവസമാണെന്ന്. 204 00:15:30,040 --> 00:15:34,280 പക്ഷേ, അമേരിക്കയില്‍ പോയാലും നീന്തല്‍ പരിശീലനം വിടണ്ട കേട്ടോ. 205 00:15:34,360 --> 00:15:38,040 അവിടെ നിന്‍റെ ഒന്നിനും കൊള്ളാത്ത ഫ്രണ്ട് നിനാദിന്‍റെ ശല്യവും ഉണ്ടാവില്ലല്ലോ. 206 00:15:38,120 --> 00:15:39,360 കോച്ച്. 207 00:15:42,520 --> 00:15:45,160 ഇന്ന് നിന്‍റെ ഷൂ ആരും ചെക്ക് ചെയ്യാന്‍ പോണില്ലെടാ! 208 00:15:45,240 --> 00:15:46,280 ശീലമായതാ. 209 00:15:47,520 --> 00:15:48,680 ഇന്നും ക്ലാസ്സില്‍ കേറാതെ നടപ്പാണോ? 210 00:15:48,760 --> 00:15:52,760 കയ്യടിയോടെ നമ്മുടെ പ്രിയ നീലഗിരി വാലിയറ്റിനെ സ്വാഗതം ചെയ്യാം... 211 00:15:52,840 --> 00:15:56,880 വിടവാങ്ങൽ ബാച്ച് 2007 212 00:15:57,000 --> 00:15:58,160 വാ, ആദി! 213 00:15:58,240 --> 00:15:59,680 പ്രസംഗം അധികം നീട്ടല്ലേ. 214 00:16:02,400 --> 00:16:04,840 ഈ സ്കൂള്‍ എന്നെ പഠിപ്പിച്ചതെന്തെന്നാല്‍, 215 00:16:04,920 --> 00:16:08,320 നമ്മള്‍ ഒറ്റയ്ക്കാവുമ്പോള്‍ ഒരാള്‍ നമുക്കുനേരെയൊരു സൗഹൃദഹസ്തം നീട്ടിയാല്‍, 216 00:16:08,400 --> 00:16:09,800 അത് സ്വീകരിക്കുന്നതാണ് ഉചിതം. 217 00:16:11,760 --> 00:16:14,320 എന്തെന്നാല്‍, ഈ ലോകത്ത് ഒറ്റയ്ക്ക് മുന്നേറാന്‍ ബുദ്ധിമുട്ടാണ്. 218 00:16:35,080 --> 00:16:38,600 ചിലപ്പോഴൊക്കെ ഒരു ടീം വേണ്ടിവരും, ചോക്ലേറ്റ് ഷേക്കും ബണ്ണും ബട്ടറും പോലെ 219 00:16:38,680 --> 00:16:43,440 പുറംലോകത്തെ ചെകുത്താന്‍മാരോട് ഒന്നിച്ചുനിന്നു പോരാടാന്‍. 220 00:16:45,280 --> 00:16:47,680 -ആദീ! -ആദീ! 221 00:16:48,080 --> 00:16:53,760 -ആദീ! -ആദീ! 222 00:16:53,840 --> 00:16:56,360 വരൂ ആദീ! 223 00:17:02,040 --> 00:17:03,520 സ്വോഡ് ഓഫ് ഓണര്‍... 224 00:17:03,600 --> 00:17:04,920 മച്ചാ, പെട്ടെന്നാവട്ടെ! 225 00:17:07,560 --> 00:17:09,840 പണ്ടു ഞാനീ സ്കൂളില്‍ ചേര്‍ന്നപ്പോള്‍, 226 00:17:09,920 --> 00:17:13,680 എനിക്കറിയാന്‍ കഴിഞ്ഞത്, ഈ ബാഡ്ജ് നല്‍കപ്പെടുന്നത്, 227 00:17:13,760 --> 00:17:16,160 എല്ലാ മേഖലയിലും അഗ്രഗണ്യനായ ഒരു വിദ്യാര്‍ത്ഥിയ്ക്കാണെന്നാ. 228 00:17:17,680 --> 00:17:21,080 പക്ഷേ, കാലമിത്ര മുന്നോട്ടുപോയപ്പോള്‍ ഞാനൊരു കാര്യം മനസ്സിലാക്കുന്നു. 229 00:17:22,320 --> 00:17:23,520 മതിപ്പ്... 230 00:17:24,400 --> 00:17:26,080 നമ്മള്‍ എങ്ങനെ മറ്റുള്ളവരോടു പെരുമാറുന്നു എന്നതിലാണ്. 231 00:17:28,040 --> 00:17:32,160 ഇന്നീ സദസ്സില്‍ ഇരിക്കുമ്പോള്‍ ഞാനെന്നോടുതന്നെ ചോദിച്ചു, 232 00:17:34,320 --> 00:17:37,280 നമ്മുടെ സുഹൃത്ത് ഒരു വിഷമത്തിലായ അവസരത്തില്‍, 233 00:17:39,200 --> 00:17:40,920 നമ്മള്‍ ആരെങ്കിലും പോയി അവനോടു സംസാരിച്ചോ? 234 00:17:46,480 --> 00:17:50,040 മതിപ്പ്, മേന്മ, സത്യനിഷ്ഠ. 235 00:17:51,080 --> 00:17:55,080 ഇക്കാര്യങ്ങളില്‍ തിളക്കമേറിയൊരു ബാഡ്ജ് നിങ്ങള്‍ക്കു കിട്ടിയില്ലെങ്കില്‍പ്പോലും... 236 00:17:55,560 --> 00:17:56,720 സുപ്രിയ! 237 00:17:57,440 --> 00:17:58,920 നിങ്ങളൊരു നല്ല വ്യക്തിതന്നെയായിരിക്കും. 238 00:18:08,480 --> 00:18:09,520 എന്താ മോനേ? 239 00:18:11,320 --> 00:18:13,520 നീ തിരിച്ചെത്തി, അല്ലേ ആദൂ! 240 00:18:31,560 --> 00:18:32,680 വേദാന്ത്! 241 00:18:32,760 --> 00:18:33,640 വേദാന്ത്! 242 00:18:33,720 --> 00:18:34,560 എന്തുപറ്റി? 243 00:18:34,640 --> 00:18:35,520 എന്താ പ്രശ്നം? 244 00:18:35,560 --> 00:18:36,440 വേദാന്ത്! 245 00:18:36,520 --> 00:18:38,760 -ഡോക്ടറെ വിളിക്കൂ. -ഡോക്ടര്‍ കൃഷ്ണനെ വിളിക്ക്. 246 00:18:38,800 --> 00:18:39,800 അവന് കുഴപ്പമൊന്നുമില്ലല്ലോ? 247 00:18:39,920 --> 00:18:42,080 -മൂക്കീന്നു ചൊര വരുന്നു, സര്‍. -അയ്യോ! 248 00:18:42,160 --> 00:18:44,160 ഇവിടെ ചുമ്മാ നിക്കാതെ ഡോക്ടറെ നോക്ക്! 249 00:18:44,240 --> 00:18:46,160 അദ്ദേഹം ഫോണെടുക്കുന്നില്ല. 250 00:18:46,240 --> 00:18:48,200 ഇവര്‍ക്കൊക്കെ പറഞ്ഞത് ചെയ്താലെന്താ? 251 00:19:01,680 --> 00:19:02,720 തണുക്കുന്നുണ്ടോ? 252 00:19:03,400 --> 00:19:04,640 കൊള്ളാം. റെസ്റ്റ് എടുത്തോ. 253 00:19:04,720 --> 00:19:06,560 -ഒരു പുതപ്പു കൊടുക്കൂ. -ശരി. 254 00:19:08,320 --> 00:19:11,080 ഇവൻ്റെ ടെമ്പറേച്ചർ 96 ഡിഗ്രി ആണ്. 255 00:19:11,760 --> 00:19:14,320 കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുവട്ടം തലകറങ്ങി വീഴുകയും ചെയ്തു. 256 00:19:14,800 --> 00:19:16,480 അപസ്മാരമായിരിക്കുമോ? 257 00:19:16,560 --> 00:19:19,480 ഞാനവന്‍റെ മെഡിക്കല്‍ ഹിസ്റ്ററി നോക്കി. അതിലൊന്നും ഇത് കാണാനില്ല. 258 00:19:20,160 --> 00:19:21,280 സ്യൂഡോസീഷര്‍ ആയിരിക്കുമോ? 259 00:19:22,920 --> 00:19:24,000 ബോധം പോവുക, 260 00:19:24,680 --> 00:19:27,400 സംസാരിക്കാന്‍ കഴിയാതെവരിക, സൈക്കോജെനിക് ബ്ലാക്ക്ഔട്ടുകള്‍. 261 00:19:27,800 --> 00:19:29,400 മനഃക്ലേശമായിരിക്കാം കാരണം. 262 00:19:30,680 --> 00:19:32,560 പക്ഷേ മനഃക്ലേശത്തിന്‍റെ കാരണമോ? 263 00:19:33,720 --> 00:19:36,240 പുതിയ സ്കൂള്‍, പുതിയ ചുറ്റുപാട്, ഇതൊക്കെ ആയിരിക്കാം. 264 00:19:37,480 --> 00:19:39,160 സത്യം പറഞ്ഞാല്‍, എന്തുമാവാം. 265 00:19:40,480 --> 00:19:42,680 -നഴ്സ്. -പറയൂ ഡോക്ടര്‍? 266 00:19:43,040 --> 00:19:44,160 വേറെ വല്ല രേഖകളുമുണ്ടോ? 267 00:19:44,240 --> 00:19:47,880 ഇല്ല, ഡോക്ടര്‍. ഈയൊരു ഫയലേ ഉള്ളൂ. 268 00:19:48,080 --> 00:19:49,080 ശരി. 269 00:19:51,560 --> 00:19:53,920 മാഡം, ഇവനെ എടുത്തുകൊണ്ടുവന്നപ്പോള്‍ മുറിവ് പറ്റിയതാവും. 270 00:20:21,040 --> 00:20:22,040 ആദീ! 271 00:20:22,080 --> 00:20:23,720 ആദീ! നിനാദ്! 272 00:20:24,320 --> 00:20:25,800 വേഗം വാ. 273 00:20:26,720 --> 00:20:30,760 സ്വന്തം കൈ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു, "ഇനി നീ പേടിക്കേണ്ടതില്ല. " 274 00:20:30,800 --> 00:20:33,960 "ഷാഡോ ബോയ് സ്കൂളിലെ നിഴലുകള്‍ക്കുള്ളില്‍ പാര്‍ത്തു. " 275 00:20:34,040 --> 00:20:37,400 "രക്തദാഹികളായ ചെകുത്താന്‍മാരില്‍നിന്ന് സ്വയം ഒളിച്ചുകൊണ്ട്. " 276 00:20:38,720 --> 00:20:40,400 രക്തദാഹികളായ ചെകുത്താന്‍മാര്‍ ഞങ്ങളാണല്ലേ, നീനാ? 277 00:20:40,480 --> 00:20:41,560 ഒന്നു നിര്‍ത്തെടാ! 278 00:20:44,400 --> 00:20:47,000 "ഒരുനാള്‍ ഫീനിക്സ് ബോയ് വന്നുചേരും വരെ. " 279 00:20:47,080 --> 00:20:48,560 നിന്‍റെ ബോയ്ഫ്രണ്ട്! 280 00:20:49,560 --> 00:20:50,880 നിര്‍ത്ത്, സുയാഷ്! 281 00:20:54,000 --> 00:20:55,280 -ഒന്നു പോ, ആദീ! -പോയി ചാവ്! 282 00:20:55,320 --> 00:20:57,400 -നല്ല രസമല്ലേ! വായിക്കട്ടെ! -അവനെ വെറുതെവിട്! 283 00:20:57,480 --> 00:20:59,040 "തന്‍റെ കൈ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു, " 284 00:20:59,080 --> 00:21:01,640 -"ഇനി നീ പേടിക്കേണ്ടതില്ല. " -നിര്‍ത്ത്! 285 00:21:01,720 --> 00:21:05,560 "ഷാഡോ ബോയ് അങ്ങനെ ഒടുവില്‍ നിഴലുകള്‍ക്കുള്ളില്‍നിന്ന് പുറത്തിറങ്ങി, 286 00:21:05,680 --> 00:21:09,520 "തനിക്ക് മറ്റുള്ളവരുടെ മനസ്സ് നിയന്ത്രിക്കാനാവുമെന്നവന്‍ മനസ്സിലാക്കി. " 287 00:21:13,520 --> 00:21:16,320 സ്വന്തം മൂത്രംപോലും നിയന്ത്രിക്കാന്‍ പറ്റാത്തവന്‍, 288 00:21:16,400 --> 00:21:18,280 ഞങ്ങളുടെ മനസ്സ് നിയന്ത്രിക്കുമോ, നീനാ? 289 00:21:18,640 --> 00:21:20,240 ഒന്നു നിര്‍ത്ത്, സുയാഷ്! 290 00:21:21,240 --> 00:21:22,720 ചൊറിയുന്നത് നിര്‍ത്ത്! 291 00:21:22,800 --> 00:21:24,160 അതു തിരിച്ചുതാ! 292 00:21:26,560 --> 00:21:27,560 മാറ്! 293 00:21:29,560 --> 00:21:30,680 -അവനോടു പറ. -ഏയ്... 294 00:21:31,040 --> 00:21:32,320 കാണിച്ചുകൊടുക്ക്! 295 00:21:32,440 --> 00:21:33,320 നോക്ക്, 296 00:21:33,880 --> 00:21:35,960 നിന്‍റെ കോമിക്ക് ബുക്ക് വായിച്ച്, 297 00:21:36,040 --> 00:21:38,680 -ഞാന്‍ നിനക്കായൊരു ചിത്രം വരച്ചിട്ടുണ്ട്. -സുയാഷ്, വേണ്ട. 298 00:21:42,040 --> 00:21:42,960 നോക്ക്. 299 00:21:43,520 --> 00:21:44,400 സ്വ 300 00:21:45,560 --> 00:21:46,480 വര്‍ 301 00:21:48,440 --> 00:21:50,240 -ഗ... -അത് ഗ ആണല്ലേ. 302 00:21:52,080 --> 00:21:55,840 -ന്‍... സ്വവര്‍ഗന്‍. -അതുതനെ! 303 00:21:56,160 --> 00:21:57,000 സ്വവര്‍ഗന്‍. 304 00:21:59,680 --> 00:22:00,600 സ്വവര്‍ഗന്‍! 305 00:22:02,160 --> 00:22:03,920 എനിക്കാ വാക്ക് അറപ്പാണ്. 306 00:22:05,280 --> 00:22:07,360 ചുമ്മാ ചിത്രം വരച്ചിട്ടു കാര്യമില്ല, നിനാദ്. 307 00:22:08,800 --> 00:22:10,160 തിരിച്ചടിക്കണം. 308 00:22:10,960 --> 00:22:11,800 എങ്ങനെയെന്നോ... 309 00:22:12,800 --> 00:22:14,360 നിന്‍റെ ഷാഡോ ബോയെപ്പോലെ. 310 00:22:15,200 --> 00:22:16,480 നിഴലുകളില്‍നിന്ന് പുറത്തുകടക്ക്. 311 00:22:21,280 --> 00:22:22,760 അതത്ര എളുപ്പമല്ല, ആദീ. 312 00:22:24,640 --> 00:22:26,360 തിരിച്ചടിച്ചിട്ട് എന്തുനേടാനാ? 313 00:22:27,840 --> 00:22:31,520 ഡീന്‍ അവര്‍ക്ക് താക്കീത് നല്‍കുകയേയുള്ളൂ, പക്ഷേ എന്നെ സ്കൂളീന്നു പുറത്താക്കും. 314 00:22:32,240 --> 00:22:34,760 ഞാന്‍ നിന്നെപ്പോലെയല്ലെടാ. എനിക്ക് പേടിതോന്നും. 315 00:22:35,280 --> 00:22:36,200 എടാ, 316 00:22:38,760 --> 00:22:40,040 പേടിയൊക്കെ എനിക്കുമുണ്ട്. 317 00:22:42,200 --> 00:22:44,440 ഞാനീ അമേരിക്ക യാത്ര വേണോന്നാ ഇപ്പൊ ആലോചിക്കുന്നേ. 318 00:22:44,520 --> 00:22:46,240 ഇവിടെ മുത്തച്ഛന്‍ ഒറ്റയ്ക്കാവും. 319 00:22:48,760 --> 00:22:50,960 യാത്ര മറന്നുകളയുന്നതാ നല്ലതെന്നുതോന്നുന്നു. 320 00:22:51,040 --> 00:22:52,280 അതു ഞാന്‍ സമ്മതിക്കില്ല. 321 00:22:53,640 --> 00:22:56,920 നിന്‍റെ സ്കോളര്‍ഷിപ്പ് ഫോം ഫില്‍ ചെയ്യാന്‍ എത്രരാത്രി ഞാനുറക്കമിളച്ചതാ! 322 00:22:57,880 --> 00:23:02,880 എനിക്ക് നീയുള്ളപോലെ, ഇവിടെ മുത്തച്ഛന് ഞാനുണ്ടല്ലോ. 323 00:23:03,800 --> 00:23:05,640 ഞാനൊരിക്കലും നിന്നോടു പൊറുക്കില്ല. 324 00:23:09,160 --> 00:23:10,720 സുയാഷ് നിന്നെ അന്വേഷിക്കുന്നുണ്ട്. 325 00:23:32,520 --> 00:23:33,360 ഹായ്. 326 00:23:34,720 --> 00:23:35,880 ഹലോ. 327 00:23:36,720 --> 00:23:38,880 ഞാനാ കുട്ടിയെ നോക്കുകയായിരുന്നു. 328 00:23:38,960 --> 00:23:41,920 വേദാന്ത്. അവന്‍ ആതുരശാലയില്‍ വിശ്രമിക്കുകയാണ്. 329 00:23:42,480 --> 00:23:43,760 അവിടെയെന്താ സംഭവിച്ചത്? 330 00:23:44,600 --> 00:23:46,440 അവനിടയ്ക്ക് ഇങ്ങനെ ബോധം നഷ്ടപ്പെടാറുണ്ട്. 331 00:23:47,920 --> 00:23:50,080 എനിക്കുമാത്രം അറിയുന്ന ഒരു കാര്യം അവനെന്നോടു പറഞ്ഞു. 332 00:23:51,600 --> 00:23:52,640 അവന് നിങ്ങളെ അറിയാമോ? 333 00:23:53,680 --> 00:23:54,760 ഇല്ല. 334 00:23:54,840 --> 00:23:58,040 നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച എന്തെങ്കിലുമാണോ അവന്‍ പറഞ്ഞത്? 335 00:24:02,760 --> 00:24:05,640 പൊതുവായൊരു കാര്യത്തില്‍നിന്ന് വ്യക്തിഗതമായൊരു സന്ദേശം ഉരുത്തിരിയിക്കുക, 336 00:24:05,720 --> 00:24:07,880 മനഃശാസ്ത്രത്തില്‍ ഇതിന് ബാര്‍നം എഫക്റ്റ് എന്നാണു പേര്. 337 00:24:07,960 --> 00:24:12,400 നക്ഷത്രഫലങ്ങളൊക്കെ അങ്ങനെയാണ്. "ഇന്നു നിങ്ങള്‍ സ്പെഷ്യലായ ഒരാളെ കാണും". 338 00:24:13,120 --> 00:24:14,800 ആരാ അത് വിശ്വസിക്കാന്‍ ഇഷ്ടപ്പെടാത്തത്? 339 00:24:14,880 --> 00:24:17,560 അങ്ങനെ അന്നു കാണുന്ന ആരും സ്പെഷ്യലായി തോന്നും. 340 00:24:20,000 --> 00:24:22,440 -ഇപ്പോഴെനിക്ക് സ്വയം വിഡ്ഢിയായി തോന്നുന്നു -ഏയ്, അല്ലല്ല. 341 00:24:23,000 --> 00:24:27,520 ഡീനിന്‍റെ പ്രേതം വേദാന്തിന്‍റെ മേല്‍ കയറിയെന്ന് നിങ്ങള്‍ ചിന്തിച്ചില്ലല്ലോ. 342 00:24:28,520 --> 00:24:30,520 സ്കൂളിൽ വളരെ പ്രചാരമുള്ള ഒരു സിദ്ധാന്തമാണിത്. 343 00:24:31,480 --> 00:24:32,760 കോച്ച് ഗ്യാസ്. 344 00:24:33,840 --> 00:24:35,480 എനിക്കദ്ദേഹത്തെ നന്നായി അറിയാമായിരുന്നു. 345 00:24:36,480 --> 00:24:39,880 ജീവിച്ച കാലത്തുതന്നെ മഹാമടിയനായിരുന്നു, പ്രേതമായി അദ്ദേഹം നടക്കില്ല. 346 00:24:42,200 --> 00:24:45,120 ആ തലകറങ്ങിവീണ കുട്ടിയില്ലേ. 347 00:24:45,200 --> 00:24:48,080 -അവര്‍ക്കവന്‍ സൈക്കോ പപ്പി കില്ലറാണ്. -ഹേയ്! 348 00:24:48,160 --> 00:24:51,600 ഉച്ചയ്ക്കു പറഞ്ഞ കാര്യത്തിന് സോറി. 349 00:24:51,680 --> 00:24:53,560 നീയാണ് ഞാന്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടം. 350 00:24:53,640 --> 00:24:55,120 ഞാനൊരു ട്രോഫി വൈഫൊന്നുമല്ല. 351 00:25:01,680 --> 00:25:02,680 അവള്‍ക്ക് വലിയ ആവേശമാണോ? 352 00:25:03,200 --> 00:25:04,560 ഇത് നീന്തുമ്പോള്‍ കൈ തട്ടി മുറിഞ്ഞതാ. 353 00:25:05,160 --> 00:25:07,280 സുയാഷ്, നിനക്ക് ഒരു ട്രാക്ക് മനസ്സാണുള്ളത്. 354 00:25:07,920 --> 00:25:10,240 നമുക്കിന്ന് രാത്രി ക്ലോക്ക് ടവറിൽ വച്ച് കുടിക്കാം. 355 00:25:10,320 --> 00:25:11,680 അത് പൂട്ടിയിട്ടില്ലെന്നാണോ? 356 00:25:11,760 --> 00:25:15,640 അതെ, പക്ഷേ പ്യൂണ്‍ കുമാരന്‍ എന്‍റെയൊരു ഫാനാണ്! 357 00:25:15,720 --> 00:25:18,120 നിന്‍റെ ഫാനോ? കണ്ണാടിയില്‍ സ്വന്തം രൂപം ഒന്നു നോക്കിയിട്ടുണ്ടോ? 358 00:25:19,040 --> 00:25:23,440 എന്നും രാത്രി 9 മണിക്ക്, ഇന്ത്യയിലെ ഓരോ വീട്ടമ്മയും, 359 00:25:23,520 --> 00:25:25,480 ഈ മുഖം കാണാന്‍ വേണ്ടിയാണ് ടിവി വെയ്ക്കുന്നത്. 360 00:25:25,560 --> 00:25:26,760 വെച്ചിരുന്നത് എന്നു പറ. 361 00:25:28,520 --> 00:25:31,240 അതിപ്പൊ, ഞാന്‍ ആ സീരിയല്‍ വിട്ടതാ. 362 00:25:31,320 --> 00:25:34,240 ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാ ഞാന്‍ നോക്കുന്നത്. 363 00:25:34,320 --> 00:25:37,640 പല ഓഫറുകളും വരുന്നുണ്ട്. പക്ഷേ അറിയാമല്ലോ... ഞാന്‍... 364 00:25:39,240 --> 00:25:40,680 എന്തു കോപ്പാണ്, പുല്ലേ! 365 00:25:40,760 --> 00:25:44,400 നമ്മളിപ്പൊ പിള്ളേരല്ലേ മച്ചാ! എന്തിനാ ഇത്ര കലിപ്പ്? 366 00:25:44,480 --> 00:25:46,320 -ഇത്തിരി പക്വത കാണിക്കെടാ! -അറപ്പാണ്. 367 00:25:46,400 --> 00:25:49,760 ബേബീ, ഇവിടെ ഒട്ടും റേഞ്ച് ഇല്ല. ബോറടിക്കുന്നു. അകത്തേക്കുപോയാലോ. 368 00:25:50,560 --> 00:25:52,640 ഏയ്, ഇവിടെ ഇരിക്കാമെന്നേ. നല്ല രസമല്ലേ. 369 00:25:52,720 --> 00:25:53,560 ഞാന്‍ അകത്തേക്കു പോവാ. 370 00:25:53,640 --> 00:25:55,800 എനിക്കിപ്പോ അകത്തുപോകണ്ട. നമുക്കിവിടെ ഇരിക്കാം. 371 00:25:55,880 --> 00:25:57,000 ശരി. 372 00:25:57,080 --> 00:26:00,480 അടുത്തവട്ടം ഞാന്‍ ഒറ്റയ്ക്ക് അവാര്‍ഡ്സിനും പാര്‍ട്ടിയ്ക്കുമൊക്കെ പൊക്കോളാം. 373 00:26:00,560 --> 00:26:02,920 അല്ലേലും അവിടെ എല്ലാവരും എന്നെ കാണാന്‍ വരുന്നവരാണല്ലോ. 374 00:26:03,720 --> 00:26:04,560 ശരി. 375 00:26:06,280 --> 00:26:09,880 നീ ഇപ്പൊത്തന്നെ എണീറ്റ് എന്‍റെ കൂടെ വന്നില്ലെങ്കില്‍, ഞാന്‍ പോവാണ്. 376 00:26:09,960 --> 00:26:11,640 ഡ്രൈവര്‍ പുറത്തു നില്‍പ്പുണ്ട്. 377 00:26:12,240 --> 00:26:13,120 സ്ഥലം വിട്. 378 00:26:16,880 --> 00:26:18,320 എന്താന്ന് നിനക്കറിയാമോ? എന്തായാലും. 379 00:26:21,560 --> 00:26:23,320 നീയിപ്പൊ വലിയ ഹീറോ കളിക്കുന്നുണ്ടല്ലോ, 380 00:26:23,400 --> 00:26:27,000 2 മിനിറ്റില്‍ അവളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കരഞ്ഞ് പിറകെ പോവുന്നതു കാണാം. 381 00:26:27,080 --> 00:26:30,720 അതെ. പെണ്ണുങ്ങളെ വളയ്ക്കുന്നതില്‍ നീ മിടുക്കനാ, അല്ലേ? 382 00:26:30,800 --> 00:26:33,240 കരഞ്ഞോണ്ടിരുന്ന മാളവികയെയും അങ്ങനെയല്ലേ വളച്ചത്. 383 00:26:35,640 --> 00:26:37,600 ഞങ്ങളതന്ന് അവസാന ദിവസം കണ്ടതാ. പോട്ടെ. 384 00:26:37,680 --> 00:26:38,680 അവസാന ദിവസമോ? 385 00:26:38,760 --> 00:26:40,880 ദേവ് മാളവികയുടെ കണ്ണീര്‍ തുടയ്ക്കുന്നു. 386 00:26:40,960 --> 00:26:42,440 അവനെന്താ പറഞ്ഞേ? 387 00:26:43,000 --> 00:26:46,960 അധിരാജ് ഇങ്ങനൊരു വിഡ്ഢിയായല്ലോ. ഡേറ്റിനു വിളിച്ച് കാത്തുനിര്‍ത്തിച്ചു. 388 00:26:47,040 --> 00:26:50,560 ദേവ് ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു. പിന്നെ എന്തുണ്ടായെന്നോ? 389 00:26:51,160 --> 00:26:53,520 മാളവിക അസംബ്ലി ഹോളിലേക്ക് പോയി, പിന്നെ-- 390 00:26:53,600 --> 00:26:55,080 അവള്‍ ഞാനുമായി ബ്രേക്കപ്പ് ആയി. 391 00:26:56,800 --> 00:26:57,960 ഇപ്പോ എനിക്ക് മനസ്സിലായി. 392 00:26:58,760 --> 00:26:59,760 നീ നന്നായി കളിച്ചു, ദേവ്. 393 00:27:00,440 --> 00:27:01,400 ചിയേഴ്സ്. 394 00:27:01,480 --> 00:27:02,800 നിന്‍റെ കൗശലത്തിന് ചിയേഴ്സ്. 395 00:27:18,800 --> 00:27:21,280 വാ, ഫൈനല്‍ ഇയര്‍ പിള്ളേരേ. അത്താഴത്തിന് സമയമായി. 396 00:27:22,720 --> 00:27:24,760 നീ ഇതെങ്ങോട്ടാ, സുയാഷ്? 397 00:27:25,560 --> 00:27:28,160 -ക്ഷമ ചോദിക്കാന്‍. -അപ്പോ ദേവിന് അവളെ കിട്ടില്ലെന്നാണോ? 398 00:27:29,080 --> 00:27:31,360 ചിരിച്ചോ ചിരിച്ചോ. പിന്നെ കാണാം. 399 00:27:31,440 --> 00:27:33,200 -സുയാഷ്! -കഴുതകള്‍! 400 00:27:33,640 --> 00:27:34,800 നാന്‍സി. 401 00:27:39,440 --> 00:27:40,400 കോപ്പ്! 402 00:27:41,720 --> 00:27:43,600 ഒന്നിനു പിറകെ മറ്റൊന്നായി പ്രശ്നങ്ങള്‍. 403 00:27:44,920 --> 00:27:48,040 ഇന്നു മുഴുവന്‍ ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. 404 00:27:48,960 --> 00:27:52,320 "ആ കുട്ടിക്ക് എന്താ പ്രശ്നം?" "അവന് വയ്യേ?" 405 00:27:52,400 --> 00:27:56,680 "നിങ്ങള്‍ കുട്ടികളെ നേരെ നോക്കുന്നില്ലേ?" ഞാനിവരോടൊക്കെ എന്തു പറയും, സുപ്രിയ? 406 00:27:56,760 --> 00:28:00,000 അതൊരു മാനസികാവസ്ഥയാണ്, കണ്ടുപിടിക്കാന്‍ എളുപ്പമല്ല. 407 00:28:00,080 --> 00:28:01,320 പക്ഷേ ഞാന്‍ പറഞ്ഞതല്ലേ, 408 00:28:01,400 --> 00:28:04,760 റീയൂണിയന്‍ പരിപാടികളില്‍നിന്ന് അവനെ മാറ്റിനിര്‍ത്തണമെന്ന്? 409 00:28:04,840 --> 00:28:07,280 അവനെന്നെ വിശ്വസിക്കണമെന്നും എന്നോട് സംസാരിക്കണമെന്നും എനിക്കുണ്ടായിരുന്നു. 410 00:28:07,360 --> 00:28:10,320 ഞാന്‍ വ്യക്തമായ നിര്‍ദ്ദേശമാണ് നിനക്കു തന്നത്, സുപ്രിയ. 411 00:28:11,400 --> 00:28:14,640 നീയത് പാലിക്കാത്തതുകൊണ്ട് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. 412 00:28:16,320 --> 00:28:18,120 അതുകൊണ്ട് ഇനി, 413 00:28:18,200 --> 00:28:21,400 ഞാന്‍ പറയുന്നതുവരെ വേദാന്ത് ആതുരശാലയില്‍ത്തന്നെ ഉറങ്ങട്ടെ. 414 00:28:22,640 --> 00:28:24,200 -അതുകൊണ്ട് കാര്യമുണ്ടാവില്ല. -ഇത് ഞാന്‍ തീരുമാനിച്ചതാണ്. 415 00:28:24,280 --> 00:28:26,280 അതിനായുള്ള ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു, 416 00:28:26,360 --> 00:28:28,760 -അവന് ശിക്ഷിക്കപ്പെടുന്നപോലെ തോന്നും. -അതവന്‍റെ നല്ലതിനുവേണ്ടിയല്ലേ. 417 00:28:28,840 --> 00:28:30,280 -ഇത് ശരിയല്ല. -ശരിയാവും. 418 00:28:30,680 --> 00:28:33,480 അവിടെ ഒരു നഴ്സിന്‍റെ കണ്ണെങ്കിലും അവന്‍റെ മേല്‍ ഉണ്ടാവുമല്ലോ. 419 00:28:34,640 --> 00:28:35,480 ഈ തീരുമാനത്തില്‍ മാറ്റമില്ല. 420 00:28:36,200 --> 00:28:37,160 നന്ദി. 421 00:28:42,720 --> 00:28:45,320 താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ ഇപ്പോള്‍ ലഭ്യമല്ല. 422 00:28:45,400 --> 00:28:46,760 എന്നാല്‍ പിന്നെ കാണാം. 423 00:28:46,840 --> 00:28:48,720 താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ 424 00:28:48,800 --> 00:28:50,280 ഫോണെടുക്ക്! 425 00:28:52,560 --> 00:28:55,720 -എന്തുപറ്റി? -അവള്‍ ശരിക്കും പോയി! 426 00:28:55,800 --> 00:28:58,880 സുയാഷ്, നിന്‍റെ ആ ടിവി സീരിയല്‍ നിര്‍ത്തിവെച്ചു, അല്ലേ? 427 00:28:59,520 --> 00:29:01,480 ഇപ്പോള്‍ നിന്‍റെ ഗേള്‍ഫ്രണ്ടും നിന്നെ വിട്ടു പോയി. 428 00:29:01,560 --> 00:29:02,960 ആരാ പറയുന്നേ എന്നു നോക്കിക്കേ! 429 00:29:03,560 --> 00:29:05,600 ചൊറീം കുത്തി ഇരിക്കുന്ന ഗായകന്‍! 430 00:29:05,680 --> 00:29:08,400 ഒന്നടങ്ങിക്കേ! സമാധാനിക്കെടോ! 431 00:29:08,480 --> 00:29:09,680 കുഴപ്പമില്ലെടാ. 432 00:29:09,760 --> 00:29:13,240 ദേഷ്യവും ചൊറിച്ചിലുമൊക്കെ സ്വാഭാവികമാണല്ലോ, 433 00:29:13,320 --> 00:29:15,560 ഡിപ്രഷനില്‍ ആയിരിക്കുമ്പോള്‍. 434 00:29:15,640 --> 00:29:17,280 എന്തോന്നെടേയ്! 435 00:29:17,360 --> 00:29:21,320 അല്ല, ഞാനെവിടെയോ വായിച്ചല്ലോ നീ ഏതോ മനോരോഗഡോക്ടറെ കാണുന്നുണ്ടെന്ന്. 436 00:29:21,400 --> 00:29:23,640 -അതെ, ഞാന്‍ പോവുന്നുണ്ട്! അതുകൊണ്ട്-- -ഗയ്സ്! 437 00:29:23,720 --> 00:29:24,840 നിര്‍ത്ത്! 438 00:29:26,560 --> 00:29:29,200 -നീ ഓക്കേയല്ലേ? -അതെ. പക്ഷേ ഇവന്‍ ഓക്കേയാണോ? 439 00:29:29,280 --> 00:29:33,360 സ്വന്തം പ്രശ്നങ്ങള്‍ മറച്ചുവെക്കാനായി തെമ്മാടികള്‍ മറ്റുള്ളവരെ പേടിപ്പിക്കുംപോലെ 440 00:29:33,440 --> 00:29:35,400 അതുകൊണ്ടല്ലേ നീയൊക്കെ എന്നെ ബുള്ളി ചെയ്തിരുന്നത്? 441 00:29:35,480 --> 00:29:37,480 പതിനഞ്ചുകൊല്ലമായി! അതീന്നൊക്കെ പുറത്തുവാ! 442 00:29:37,560 --> 00:29:39,720 -നിര്‍ത്തെടോ. -നീയെന്നെ ഭയപ്പെടുത്തുന്നത് ആസ്വദിച്ചു! 443 00:29:41,560 --> 00:29:43,440 അടങ്ങ് സുയാഷ്. 444 00:29:44,080 --> 00:29:47,800 സുയാഷ്, നാന്‍സി പ്രശ്നത്തില്‍നിന്നുള്ള മാറ്റത്തിനായി എന്‍റെ കയ്യിലൊരു വഴിയുണ്ട്. 445 00:29:47,880 --> 00:29:50,760 നാളെ നമുക്കുവേണ്ടി ടീച്ചര്‍മാര്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്. 446 00:29:51,360 --> 00:29:53,440 നമ്മളും അവര്‍ക്കുവേണ്ടി അങ്ങനൊന്ന് ഒരുക്കിയാലോ? 447 00:29:53,520 --> 00:29:56,120 -പ്രധാന വേഷം സുയാഷ് ചെയ്യട്ടെ. -അത് പറയാനുണ്ടോ. 448 00:29:59,120 --> 00:30:00,920 വേദാന്തിന് അത്താഴം കൊടുക്കണം. 449 00:30:01,480 --> 00:30:02,960 -ഹായ്. -ഹലോ. 450 00:30:03,040 --> 00:30:06,120 നോക്ക്, ഒരു ടീച്ചര്‍ മറ്റൊരു ടീച്ചറുമായി പഞ്ചാരയടിക്കുന്നു. 451 00:30:07,640 --> 00:30:08,720 എങ്ങനെയുണ്ട് ഇവന്? 452 00:30:09,720 --> 00:30:13,240 ഇത്തിരി ഭേദമുണ്ട്. പക്ഷേ ഒന്നുമങ്ങ് വിട്ടുപറയുന്നില്ല. 453 00:30:13,320 --> 00:30:16,000 അതുകൊണ്ട് എന്താ അവന്‍റെ പ്രശ്നം എന്നു മനസ്സിലാവുന്നുമില്ല. 454 00:30:17,160 --> 00:30:18,480 ഒരുപക്ഷേ ആരാ അവന്‍റെ പ്രശ്നം എന്നും. 455 00:30:20,200 --> 00:30:24,760 നമ്മള്‍ കരുതുന്നത് കുട്ടികള്‍ക്ക് ഏറ്റവും പേടി പരീക്ഷകളോടും, 456 00:30:24,840 --> 00:30:26,400 ടീച്ചര്‍മാരോടും, വാര്‍ഡനോടും ആണെന്നല്ലേ. 457 00:30:27,520 --> 00:30:28,720 പക്ഷേ യാഥാര്‍ത്ഥ്യത്തില്‍, 458 00:30:29,720 --> 00:30:32,080 കുട്ടികള്‍ക്ക് ഏറ്റവും പേടി മറ്റുകുട്ടികളെത്തന്നെയാ. 459 00:30:32,920 --> 00:30:35,480 ഹോസ്റ്റലില്‍ രാത്രി ലൈറ്റണഞ്ഞ ശേഷം പലതും നടക്കുന്നുണ്ട്. 460 00:30:37,760 --> 00:30:39,320 അവനെ ആരോ ബുള്ളി ചെയ്യുന്നുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നത്? 461 00:30:41,080 --> 00:30:42,160 സാധ്യതയുണ്ട്. 462 00:30:45,280 --> 00:30:46,600 ഞാനവനോട് സംസാരിച്ചാല്‍ പ്രശ്നമുണ്ടോ? 463 00:30:48,680 --> 00:30:50,240 അവന്‍ നിങ്ങളോട് സംസാരിക്കുമെങ്കില്‍, ഒന്നു നോക്കാം. 464 00:31:00,960 --> 00:31:02,440 നിനക്ക് ഗുലാബ് ജാമൂന്‍ ഇഷ്ടമല്ലേ? 465 00:31:04,360 --> 00:31:08,160 പിന്നെ നീ നിന്‍റെ പോക്കറ്റ് മണി വെച്ച് എന്താ ചെയ്യാറുള്ളത്? 466 00:31:09,320 --> 00:31:10,960 ഞാനത് കൂട്ടിവെയ്ക്കും. 467 00:31:11,560 --> 00:31:15,760 വീട്ടീപ്പോവുമ്പൊ ട്രെവേഴ്സ് ചോക്ലേറ്റ് ഫാക്ടറീല്‍നിന്ന് മിഠായി വാങ്ങാന്‍. 468 00:31:15,840 --> 00:31:18,080 എനിക്കവരുടെ ബര്‍ഗര്‍ നല്ല ഇഷ്ടമാണ്. 469 00:31:21,480 --> 00:31:23,480 അവിടെ സൂപ്പര്‍ഹീറോ മിഠായികള്‍പോലുമുണ്ട്. 470 00:31:23,560 --> 00:31:24,800 നിനക്ക് സൂപ്പര്‍ഹീറോകളെ ഇഷ്ടമാണോ? 471 00:31:26,200 --> 00:31:28,680 അപ്പോള്‍ ഷാഡോ ബോയെയും അറിയുമായിരിക്കുമല്ലോ. 472 00:31:29,800 --> 00:31:30,960 അറിയില്ലേ? 473 00:31:31,040 --> 00:31:33,360 ഷാഡോ ബോയ് ഇവിടുത്തെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 474 00:31:37,080 --> 00:31:38,640 അവന് ഇവിടുത്തെ... 475 00:31:40,120 --> 00:31:42,280 രക്തദാഹികളായ ചെകുത്താന്‍മാരെ ഭയങ്കര പേടിയായിരുന്നു. 476 00:31:43,600 --> 00:31:45,240 അവരവനെ തിന്നുകളയുമെന്ന് അവന്‍ കരുതി. 477 00:31:47,240 --> 00:31:51,080 അതുകൊണ്ടവന്‍ ഇരുളില്‍ ഒളിച്ചുപാര്‍ത്തു. 478 00:31:51,760 --> 00:31:52,920 നിഴലുകളില്‍. 479 00:31:54,240 --> 00:31:55,160 എന്നെപ്പോലെയോ? 480 00:32:01,120 --> 00:32:02,320 കഥ കഴിഞ്ഞിട്ടില്ല. 481 00:32:02,400 --> 00:32:06,600 ഒരിക്കല്‍ അവന്‍ ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നു കരയുമ്പോള്‍, 482 00:32:08,000 --> 00:32:09,800 ഫീനിക്സ് ബോയ് അവനെ രക്ഷിക്കാന്‍ അവിടെയെത്തി. 483 00:32:10,600 --> 00:32:12,440 തന്‍റെ കൈ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു, 484 00:32:12,520 --> 00:32:16,480 "ഇരുളില്‍നിന്നു പുറത്തുവാ. നമുക്കൊരുമിച്ച് ഈ ചെകുത്താന്‍മാരെ ചെറുക്കാം. " 485 00:32:17,480 --> 00:32:18,960 വെളിച്ചത്തിറങ്ങിയപ്പോഴാണ്, 486 00:32:19,680 --> 00:32:22,560 അവന് സ്വയം ശക്തികളുണ്ടായിരുന്നെന്ന് അവന്‍ മനസ്സിലാക്കിയത്. 487 00:32:24,360 --> 00:32:28,200 അവന് മനസ്സുകൊണ്ട് ആരെയും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. 488 00:32:29,920 --> 00:32:35,600 ആ കഴിവുപയോഗിച്ച് അവനൊരു മുറിക്കുള്ളില്‍ ചെകുത്താന്‍മാരെ അടച്ച് പട്ടിണിയ്ക്കിട്ടു. 489 00:32:36,320 --> 00:32:41,040 അങ്ങനെ അവറ്റകള്‍ പരസ്പരം കൊന്നും തിന്നും അടങ്ങി. 490 00:32:43,360 --> 00:32:45,480 ഈ കഥയുടെ ഗുണപാഠം എന്താന്നറിയാമോ? 491 00:32:46,960 --> 00:32:51,080 നീയൊരു ഷാഡോ ബോയാണെങ്കില്‍, നിനക്കൊരു ഫീനിക്സ് ബോയ് സഹായഹസ്തം നല്‍കിയാല്‍, 492 00:32:52,160 --> 00:32:53,400 അതു നീ സ്വീകരിക്കണം. 493 00:32:55,160 --> 00:32:57,200 അപ്പോള്‍ നിനക്കും നിന്‍റെ ശക്തികള്‍ ലഭിക്കും. 494 00:32:59,480 --> 00:33:00,480 അപ്പോള്‍... 495 00:33:02,040 --> 00:33:03,600 നിനക്കും തിരിച്ചുപോരാടാം, നിനാ... 496 00:33:09,280 --> 00:33:10,880 നിനക്കും തിരിച്ചുപോരാടാം, വേദാന്ത്. 497 00:33:20,760 --> 00:33:21,760 ചൂട് പാകമാണോ? 498 00:33:22,360 --> 00:33:23,680 ഇനി ഉറങ്ങിക്കോ. 499 00:33:28,000 --> 00:33:28,960 അമ്മേ? 500 00:33:30,680 --> 00:33:31,920 മാം, സോറി. 501 00:33:34,920 --> 00:33:37,200 എനിക്കും നിഴലുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റുമോ? 502 00:33:42,280 --> 00:33:45,000 നിന്നെയും രക്തദാഹികളായ ചെകുത്താന്മാര്‍ ശല്യം ചെയ്യുന്നുണ്ടോ? 503 00:33:48,320 --> 00:33:50,000 ഞാനുറപ്പുതരാം, നീ സമ്മതിച്ചാല്‍, 504 00:33:51,880 --> 00:33:53,720 ഞാനവരെ തടയാം. 505 00:34:04,480 --> 00:34:07,120 -അതു വിട്. വാ. -ഇത് പ്രശ്നമാവും കേട്ടോ. 506 00:34:07,200 --> 00:34:10,040 -ഞാനിന്ന് ആരേം ഉറങ്ങാന്‍ വിടില്ല. -എടാ വേണ്ട... 507 00:34:10,120 --> 00:34:12,320 നമുക്ക് എല്ലാവരുടേം മുറികളില്‍ പോയി അവരെ പ്രാങ്ക് ചെയ്യാം. 508 00:34:12,440 --> 00:34:13,680 വേണ്ട. ഇവനെ പറഞ്ഞു മനസിലാക്ക്... 509 00:34:13,760 --> 00:34:17,040 ഇന്ന് പഴയ പിള്ളേരെ കാണാന്‍ കിടക്കകുലുക്കി ഭൂതം വീണ്ടുമെത്തും. 510 00:35:00,080 --> 00:35:04,000 ഷാഡോ ബോയ് 511 00:35:35,840 --> 00:35:37,480 ഒന്നു നിര്‍ത്തെടാ! പ്ലീസ്! 512 00:35:39,520 --> 00:35:42,080 എന്‍റെ പ്രാങ്ക് എന്‍റടുത്തുതന്നെ പ്രയോഗിക്കുന്നോ? 513 00:35:44,600 --> 00:35:46,440 നിര്‍ത്തൂ ഗയ്സ്, പ്ലീസ്! 514 00:35:58,440 --> 00:35:59,960 പ്ലീസ് ഗയ്സ്! 515 00:36:00,040 --> 00:36:02,160 എനിക്ക് ശ്വാസം മുട്ടുന്നു. 516 00:36:02,800 --> 00:36:04,280 ഗയ്സ്, ഇത് തമാശയല്ല, പ്ലീസ്! 517 00:36:05,000 --> 00:36:06,200 പ്ലീസ്, എന്നെ വിട്! 518 00:39:11,160 --> 00:39:13,160 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ. 519 00:39:13,200 --> 00:39:15,200 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ