1 00:00:06,040 --> 00:00:06,880 ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട ഒരു സാങ്കല്‍പ്പികകഥയാണ്. 2 00:00:06,960 --> 00:00:07,800 ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും സാങ്കല്‍പ്പികമാണ്. 3 00:00:07,880 --> 00:00:08,720 ഏതൊരു സാമ്യവും യാദൃച്ഛികം മാത്രമാണ്. 4 00:00:08,800 --> 00:00:09,640 ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. 5 00:00:09,720 --> 00:00:10,520 കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്. 6 00:00:10,640 --> 00:00:11,480 LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല. 7 00:00:11,520 --> 00:00:12,400 ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍ ഈ സീരീസിന്റെ ഭാഗമാണ്. 8 00:00:12,480 --> 00:00:13,320 മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല. 9 00:00:13,400 --> 00:00:14,560 ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല. 10 00:00:14,640 --> 00:00:15,920 കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു. 11 00:00:24,200 --> 00:00:25,280 യെസ്! 12 00:00:31,320 --> 00:00:34,320 നീലഗിരി വാലി സ്കൂള്‍, ഊട്ടി സെപ്റ്റംബര്‍ 2022 13 00:00:43,160 --> 00:00:45,040 ഡീന്‍ ഇതുവരെ പോയില്ലല്ലോ. 14 00:00:45,120 --> 00:00:48,280 ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ സാധനങ്ങള്‍ പുതിയ ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചിരുന്നു, 15 00:00:48,360 --> 00:00:50,120 പക്ഷേ അദ്ദേഹം രാത്രി ഇവിടെത്തന്നെയാ തങ്ങിയത്. 16 00:00:50,200 --> 00:00:52,600 -അദ്ദേഹത്തിന് പോകണമെന്നില്ല. -അതെ. 17 00:00:53,320 --> 00:00:55,960 -ഗുഡ് മോണിംഗ് സര്‍. -ഗുഡ് മോണിംഗ്. 18 00:00:59,360 --> 00:01:01,920 ഡീന്‍ സത്യാംശു വ്യാസ് ബംഗ്ലാവ് നം. 8 19 00:01:07,560 --> 00:01:08,440 ഡീന്‍ വ്യാസ്. 20 00:01:23,320 --> 00:01:24,400 ഡീന്‍ വ്യാസ്? 21 00:01:36,680 --> 00:01:37,840 ഡീന്‍ വ്യാസ്? 22 00:02:24,840 --> 00:02:27,400 നീലഗിരി വാലി - വനപ്രദേശം പ്രവേശനം നിരോധിച്ചിരിക്കുന്നു - അപായം 23 00:03:19,160 --> 00:03:20,920 ഹേയ്, ചന്ദ്രപ്രകാശ് ജീ? 24 00:03:22,480 --> 00:03:25,600 എന്തുപറ്റി? വല്ല ഭൂതത്തെയും കണ്ടോ? 25 00:03:25,680 --> 00:03:26,960 ഡീന്‍ വ്യാസ്... 26 00:03:30,160 --> 00:03:31,400 പോയി. 27 00:04:11,000 --> 00:04:14,280 അധൂര 28 00:04:17,760 --> 00:04:21,000 മൂന്നുമാസങ്ങള്‍ക്കുശേഷം ഇന്ന് 29 00:04:21,080 --> 00:04:23,800 വി ബോയ്സ് ഡോര്‍മിറ്ററി 30 00:05:38,160 --> 00:05:41,000 തുറന്നുവിട്, സാര്‍ത്ഥക്. ഞാനാരോടും പറയില്ല! 31 00:05:41,080 --> 00:05:44,440 പ്ലീസ്, കബീര്‍. തുറന്നുവിട്. ശ്വാസം മുട്ടുന്നു. 32 00:05:44,520 --> 00:05:47,520 സാര്‍ത്ഥക്, പ്ലീസ്. ഞാന്‍... ഞാനാരോടും പറയില്ല. 33 00:05:47,920 --> 00:05:50,120 സാര്‍ത്ഥക്, പ്ലീസ്. ഞാനാരോടും പറയില്ല. 34 00:05:50,200 --> 00:05:53,360 തുറന്നുവിട്! പ്ലീസ് സാര്‍ത്ഥക്, ഞാന്‍ ഒറ്റിക്കൊടുക്കില്ല! 35 00:05:53,440 --> 00:05:55,080 തുറന്നുവിട്! ശ്വാസം മുട്ടുന്നു! 36 00:05:55,160 --> 00:05:57,480 എന്തുപറ്റി വേദാന്ത്? പാന്‍റില്‍ മുള്ളിയോ? 37 00:05:59,400 --> 00:06:01,240 അമേരിക്കയില്‍നിന്ന് ഡയപ്പറൊന്നും കൊണ്ടുവന്നില്ലേ? 38 00:06:02,720 --> 00:06:04,800 പ്ലീസ് സാര്‍ത്ഥക്, ശാസം മുട്ടുന്നു. 39 00:06:04,880 --> 00:06:07,040 പ്ലീസ്, തുറന്നുവിട്. ശ്വാസം മുട്ടുന്നു. 40 00:06:07,120 --> 00:06:09,800 ഗുഡ് നൈറ്റ്. നന്നായി ചാച്ചിക്കോ. 41 00:06:09,880 --> 00:06:12,560 സാര്‍ത്ഥക്, കബീര്‍, പ്ലീസ്! 42 00:06:12,640 --> 00:06:14,160 പ്ലീസ്, തുറന്നുവിട്! 43 00:06:14,720 --> 00:06:16,160 അവനെന്തെങ്കിലും പറ്റിയാലോ? 44 00:06:16,240 --> 00:06:18,000 നീയൊരു മൊണ്ണയാണല്ലോ കബീര്‍! 45 00:06:18,080 --> 00:06:19,200 അല്ല, ഞാന്‍ മൊണ്ണയല്ല. 46 00:06:19,280 --> 00:06:21,280 എന്നെ ഇതുംപറഞ്ഞ് സ്കൂളീന്നു പുറത്താക്കരുത് എന്നേയുള്ളൂ. 47 00:06:21,720 --> 00:06:23,480 ആരേലും ഇതറിഞ്ഞാലോ? 48 00:06:23,920 --> 00:06:25,120 ആരറിയാനാ? 49 00:06:25,200 --> 00:06:27,600 അവന് പുറത്തിറങ്ങിയശേഷം ആരോടേലുമൊക്കെ പറയാല്ലോ. 50 00:06:28,080 --> 00:06:29,160 ശരി. 51 00:06:29,960 --> 00:06:31,440 ഇവനേം പിടിച്ച് അകത്തിടാം. 52 00:06:32,040 --> 00:06:33,840 ഗയ്സ്. പ്ലീസ്! 53 00:06:36,720 --> 00:06:37,880 ഞാനാരോടും പറയില്ല. 54 00:06:37,960 --> 00:06:40,680 പ്ലീസ്, സാര്‍ത്ഥക്, ഞാന്‍ ഒറ്റിക്കൊടുക്കില്ല. 55 00:06:40,760 --> 00:06:43,200 ഒന്നു തുറന്നുവിട്. ശ്വാസം മുട്ടുന്നു. 56 00:06:48,080 --> 00:06:50,320 പ്ലീസ് സാര്‍ത്ഥക്, തുറന്നുവിട്! 57 00:06:54,720 --> 00:06:56,480 ശ്രദ്ധിച്ചുകേട്ടോ വേദാന്ത്. 58 00:06:56,560 --> 00:07:00,360 ഡീന്‍ വ്യാസിന്‍റെ പ്രേതം ഹോസ്റ്റലിനു ചുറ്റും കറങ്ങിനടക്കുന്നുണ്ട്. 59 00:07:00,880 --> 00:07:04,640 എന്തുവന്നാലും, അതിന്‍റെ കണ്ണുകളിലേക്ക് നോക്കരുത്. 60 00:07:28,360 --> 00:07:29,400 പ്ലീസ്... 61 00:07:40,080 --> 00:07:41,000 ഹലോ? 62 00:07:50,360 --> 00:07:51,800 കബീര്‍, അത് നീയാണോ? 63 00:07:51,880 --> 00:07:54,480 പ്ലീസ് കബീര്‍. ശ്വാസം മുട്ടുന്നു. 64 00:07:54,560 --> 00:07:56,720 പേടിയാവുന്നു. ഒന്നു തുറന്നുവിട്. 65 00:08:00,720 --> 00:08:02,560 നീയെന്താ അവിടെ ചുമ്മാ നില്‍ക്കുന്നേ? 66 00:08:02,640 --> 00:08:04,960 എന്നെ രക്ഷിക്ക്. ഞാനിവിടെക്കിടന്നു ചാവും. 67 00:08:05,040 --> 00:08:06,200 എന്നെ രക്ഷിക്കണേ. 68 00:09:11,400 --> 00:09:13,240 ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത്. 69 00:09:13,320 --> 00:09:16,840 അവനൊരു നല്ല വിദ്യാര്‍ഥിയാണ്, പക്ഷേ മറ്റുചില പ്രശ്നങ്ങളുണ്ട്. 70 00:09:16,880 --> 00:09:19,120 സ്വത്തുപ്രശ്നങ്ങള്‍ പരിഹരിക്കാനാ ഞങ്ങള്‍ നാട്ടില്‍ വന്നത്. 71 00:09:19,200 --> 00:09:21,480 പോവുന്നതിനുമുമ്പ് വേദാന്തിനെ ഒന്നു കാണാമെന്നുകരുതി, 72 00:09:22,200 --> 00:09:25,640 പക്ഷേ നിങ്ങളിപ്പോള്‍ പരാതികളുടെ ഒരു കൂമ്പാരംതന്നെയാണല്ലോ തുറന്നത്. 73 00:09:25,720 --> 00:09:26,760 മിസ്റ്റര്‍ മല്ലിക്ക്... 74 00:09:31,120 --> 00:09:33,760 ഞാനെന്‍റെ ആശങ്ക പങ്കുവെച്ചെന്നേയുള്ളൂ. 75 00:09:35,040 --> 00:09:36,640 വേദാന്ത് ഇവിടെ സന്തോഷവാനല്ല. 76 00:09:36,760 --> 00:09:39,160 ഹോസ്റ്റലില്‍നിന്ന് ഓടിപ്പോവാന്‍ നോക്കുന്നു, 77 00:09:39,240 --> 00:09:40,720 നേരെ ഭക്ഷണം കഴിക്കുന്നില്ല, 78 00:09:40,760 --> 00:09:42,120 എന്നും കരച്ചിലാണ്, 79 00:09:42,200 --> 00:09:43,320 കിടക്കയില്‍ മൂത്രമൊഴിക്കുന്നു. 80 00:09:44,200 --> 00:09:45,400 ഇവിടെ പഠിച്ചയാളാണ് ഞാനും. 81 00:09:46,160 --> 00:09:48,520 ബോര്‍ഡിംഗ് സ്കൂളിലെ ആദ്യവര്‍ഷം കുട്ടികള്‍ക്ക് അത്ര എളുപ്പമാവില്ല. 82 00:09:49,320 --> 00:09:52,520 കരയുന്ന പിള്ളേരെയൊക്കെ വീട്ടിലയയ്ക്കാന്‍ തുടങ്ങിയാല്‍, 83 00:09:52,600 --> 00:09:54,720 നിങ്ങളുടെ സ്കൂള്‍ കാലിയാവുമല്ലോ. 84 00:09:54,760 --> 00:09:56,240 സ്കൂളിന്‍റെ ബാങ്ക് അക്കൗണ്ടും. 85 00:09:57,240 --> 00:10:00,880 പിന്നെ എന്തുകൊണ്ട് പുതിയ വിങ്ങ് തുടങ്ങാന്‍ പറ്റിയില്ലെന്നതിനുള്ള 86 00:10:00,960 --> 00:10:03,120 വിശദീകരണം നിങ്ങള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന് കൊടുക്കാം. 87 00:10:03,200 --> 00:10:06,120 മിസ്റ്റര്‍ മല്ലിക്, ഞാന്‍ പറയുന്നതു കേള്‍ക്കൂ. 88 00:10:07,160 --> 00:10:11,240 കരയുന്ന മറ്റു പിള്ളേരെപ്പോലെയല്ല വേദാന്ത്. 89 00:10:12,200 --> 00:10:14,160 അവന്‍ വല്ലാതെ സെന്‍സിറ്റീവ് ആണ്. 90 00:10:15,720 --> 00:10:16,880 ഇങ്ങനത്തെ കുട്ടികള്‍ക്ക്-- 91 00:10:17,000 --> 00:10:18,400 സ്കൂള്‍ കൗണ്‍സിലര്‍മാര്‍ ഉണ്ടല്ലോ! 92 00:10:19,880 --> 00:10:20,760 മതി! 93 00:10:26,320 --> 00:10:28,120 വെല്‍ക്കം ബാക്ക്! 94 00:10:28,200 --> 00:10:30,640 നിങ്ങളുടെ 2007 ബാച്ചിന്‍റെ റീയൂണിയന്‍ ആണോ നാളെ? 95 00:10:32,440 --> 00:10:35,120 അതെ, ഞങ്ങള്‍ അതിന്‍റെ ആവേശത്തിലാണ്. 96 00:10:35,600 --> 00:10:38,840 -മിസ്റ്റര്‍ മല്ലിക്, നമ്മള്‍... -നോക്കൂ ഡീന്‍, 97 00:10:38,880 --> 00:10:42,240 തലമുറകളായി ഞങ്ങള്‍ കുട്ടികളെ ഇങ്ങോട്ടയക്കുന്നുണ്ട്. 98 00:10:42,320 --> 00:10:43,760 എന്തെന്നാല്‍, അതു ഞങ്ങളുടെ സ്വത്വത്തിലുള്ളതാണ്. 99 00:10:44,360 --> 00:10:45,440 ഞങ്ങളുടെ പൈതൃകമാണ്. 100 00:10:46,520 --> 00:10:51,760 പക്ഷേ എന്‍റെ മോന്‍ ഏതോ പഴകിയ വിരിപ്പില്‍ മൂത്രമൊഴിച്ചതാ നിങ്ങളുടെ പ്രശ്നമെങ്കില്‍, 101 00:10:52,440 --> 00:10:56,120 സ്വന്തം ജോലിയും സ്കൂളിന്‍റെ വിലയും നിങ്ങള്‍ കളഞ്ഞുകുളിക്കുകയാണ്! 102 00:10:56,600 --> 00:10:58,840 നാളത്തെ പരിപാടിയ്ക്ക് ആശംസകള്‍. നന്ദി. 103 00:10:58,920 --> 00:11:01,080 മിസ്റ്റര്‍ കെ. സി. സ്വാമി ഡീന്‍ 104 00:11:16,720 --> 00:11:18,880 ആരേലും അവനെ തുറന്നുവിട്ടോ? 105 00:11:18,960 --> 00:11:19,960 പറ. 106 00:11:20,760 --> 00:11:22,520 ഇല്ല. ഞാന്‍ തുറന്നുവിട്ടില്ല. 107 00:11:22,600 --> 00:11:24,480 പിന്നെ അവനെങ്ങനെ പുറത്തെത്തി? 108 00:11:43,280 --> 00:11:44,120 ആര്‍ക്കൈവ് റൂം 109 00:11:44,200 --> 00:11:45,680 എന്നെ തുറന്നുവിട് സാര്‍ത്ഥക്! 110 00:11:45,760 --> 00:11:48,800 ഞാനൊന്നും ചെയ്തില്ല സാര്‍ത്ഥക്. പ്ലീസ്! 111 00:12:22,040 --> 00:12:24,960 നീലഗിരി വാലി സ്കൂള്‍ വാര്‍ഷികപുസ്തകം 2007 112 00:12:30,200 --> 00:12:32,480 2007 ബാച്ച് 113 00:12:32,560 --> 00:12:36,120 ഇടത്തുനിന്നു വലത്തോട്ട്: രജത് സിന്‍ഹ, അധിരാജ് ജയ്സിങ്ങ്, ദേവ് പ്രതാപ് ജാംവാല്‍ 114 00:12:44,240 --> 00:12:46,640 വേദാന്ത്. 115 00:12:53,080 --> 00:12:55,120 വേദാന്ത്, നീ ഇവിടെയാണോ? 116 00:12:55,760 --> 00:12:57,920 അച്ഛനമ്മമാരോട് ബൈ പറയണ്ടേ? 117 00:12:58,000 --> 00:13:00,000 വാ, പോവാം. 118 00:13:13,240 --> 00:13:16,280 അമേരിക്കന്‍ കോളേജ് ഓഫ് മോഡേണ്‍ സ്റ്റഡീസ് ബോസ്റ്റണ്‍ 119 00:13:16,920 --> 00:13:18,600 "ഞാനെന്‍റെ സ്വന്തം സഹോദരനെ കൊന്നു. " 120 00:13:22,680 --> 00:13:24,680 അര്‍ജുന്‍റെ കുറ്റബോധം അടങ്ങാത്തതായിരുന്നു. 121 00:13:24,760 --> 00:13:27,480 എന്തുതന്നെയായാലും, കര്‍ണ്ണന്‍ അയാളുടെ സഹോദരനായിരുന്നല്ലോ. 122 00:13:27,920 --> 00:13:29,640 അതിന് കൃഷ്ണന്‍റെ മറുപടി ഇങ്ങനെയായിരുന്നു, 123 00:13:30,600 --> 00:13:33,680 "മനഃസ്സാക്ഷിയുടെ കുറ്റബോധം ഇരുമ്പിന്‍മേലുള്ള തുരുമ്പുപോലാണ്. " 124 00:13:34,880 --> 00:13:37,920 കൂടുതല്‍ കൂടെ കൊണ്ടുനടക്കുന്തോറും അത് നമ്മെ നശിപ്പിക്കും. 125 00:13:38,000 --> 00:13:39,360 പക്ഷേ ഇതില്‍ പറയുന്നത്, 126 00:13:39,440 --> 00:13:43,600 "അടക്കിവെച്ചതെല്ലാം വിട്ടുകളഞ്ഞാല്‍ മാത്രം മതി" എന്നാണല്ലോ. 127 00:13:44,280 --> 00:13:46,280 എന്താ അയാളത് വിട്ടുകളയാതിരുന്നത്? 128 00:13:47,360 --> 00:13:48,800 എന്തെന്നാല്‍, ചിലപ്പോഴൊക്കെ... 129 00:13:50,160 --> 00:13:52,400 നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ വളരെ വലുതായിരിക്കും. 130 00:13:54,680 --> 00:13:57,000 നിങ്ങളുണ്ടാക്കിയ ആഘാതം ശാശ്വതവും. 131 00:14:06,400 --> 00:14:08,320 പോവുന്നതിനുമുന്‍പ് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. 132 00:14:08,400 --> 00:14:10,880 നാളെമുതല്‍ അടുത്തയാഴ്ചവരെ ഞാനിവിടെ ഉണ്ടാവില്ല. 133 00:14:10,960 --> 00:14:12,760 മിസ്സ്‍ സ്മിത്ത് ആയിരിക്കും പകരം. 134 00:14:12,840 --> 00:14:14,640 എങ്ങോട്ടാ യാത്ര, മിസ്റ്റര്‍ ജെ? 135 00:14:14,720 --> 00:14:15,600 ഇന്ത്യ. 136 00:14:15,680 --> 00:14:18,520 -കല്യാണം കഴിക്കാനാണോ? -ങേ? ഏയ്, അല്ല. 137 00:14:19,080 --> 00:14:22,160 എന്തേലും വിശേഷമില്ലാതെ നിങ്ങള്‍ ലീവെടുക്കാറേ ഇല്ലല്ലോ. 138 00:14:22,240 --> 00:14:25,040 ഞാനെന്‍റെ ഹൈസ്കൂള്‍ റീയൂണിന് പോവുകയാ. 139 00:14:25,120 --> 00:14:27,640 പതിനഞ്ചുവര്‍ഷമായി നാട്ടിലേക്കു പോയിട്ട്. 140 00:14:28,200 --> 00:14:29,160 അതെന്തുപറ്റി? 141 00:14:31,360 --> 00:14:34,360 അല്ല, വെള്ളിയാഴ്ചയായിട്ട് നിങ്ങള്‍ക്ക് വേറെ പരിപാടിയൊന്നുമില്ലേ? 142 00:14:36,480 --> 00:14:37,880 സന്തോഷമായി പോയിവരൂ, മിസ്റ്റര്‍ ജെ. 143 00:14:37,960 --> 00:14:38,920 -നന്ദി. -ബൈ. 144 00:14:53,240 --> 00:14:54,080 എന്തേ? 145 00:14:59,640 --> 00:15:00,680 ആരാ അത്? 146 00:15:26,800 --> 00:15:29,040 ശരി, ഞാന്‍ പിന്നെ വിളിക്കാം. 147 00:15:30,960 --> 00:15:32,720 ഗുഡ് ഈവനിംഗ്, മിസ്റ്റര്‍ ജെ. 148 00:15:38,520 --> 00:15:39,360 ഹലോ. 149 00:15:39,440 --> 00:15:41,200 മിസ്സിസ് സിന്‍ഹയാണ്. 150 00:15:41,280 --> 00:15:43,320 നീലഗിരി വാലി സ്കൂളിന്‍റെ അഡ്മിന്‍ ഹെഡ്. 151 00:15:43,400 --> 00:15:44,760 പറയൂ മാം. 152 00:15:44,840 --> 00:15:47,600 നമ്മുടെ സ്വാഗതസമ്മേളനം പതിനൊന്നുമണിക്ക് തുടങ്ങും. 153 00:15:48,000 --> 00:15:52,440 അഥവാ നിങ്ങളുടെ വിമാനം വൈകുമെങ്കില്‍ ഞങ്ങളെ അറിയിക്കണേ. 154 00:15:52,520 --> 00:15:54,960 മാം, നിനാദ് രാമനോട് സംസാരിച്ചിരുന്നോ? 155 00:15:56,200 --> 00:15:58,000 അയാളും അമേരിക്കയിലാണോ? 156 00:15:59,000 --> 00:16:01,560 അതെനിക്ക് അറിയില്ല. 157 00:16:01,640 --> 00:16:07,640 സോറി, എനിക്ക് ഇന്ത്യയ്ക്ക് പുറത്തുള്ള പൂര്‍വവിദ്യാര്‍ഥികളുടെ ചുമതലയേ ഉള്ളൂ. 158 00:16:08,160 --> 00:16:09,000 നന്ദി. 159 00:16:12,400 --> 00:16:16,640 ഏയ് അധിരാജ്. അപ്പോയിന്‍റ്മെന്‍റ് അവസാനനിമിഷം ക്യാന്‍സല്‍ ചെയ്തതിന് സോറി. 160 00:16:16,720 --> 00:16:19,520 നിങ്ങളുടെ യാത്രയ്ക്കുമുന്‍പ് ഓര്‍മ്മിപ്പിക്കട്ടെ, 161 00:16:19,600 --> 00:16:23,920 ആന്‍ക്സൈറ്റിയ്ക്കുള്ള നിങ്ങളുടെ പുതിയ മരുന്ന് ശീലമാവാന്‍ അല്പം സമയമെടുക്കും. 162 00:16:24,000 --> 00:16:27,880 പക്ഷേ മതിഭ്രമമോ ഓക്കാനമോ അനുഭവപ്പെട്ടാല്‍, 163 00:16:27,960 --> 00:16:30,080 ഉടന്‍ എന്നെ വിളിക്കണേ. 164 00:16:30,160 --> 00:16:32,680 നല്ല ഓര്‍മ്മകളിലേക്കും, സുഹൃത്തുക്കളിലേക്കും 165 00:16:32,760 --> 00:16:33,720 ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കൂ, 166 00:16:33,800 --> 00:16:37,040 സ്കൂള്‍തന്നെയാണ് നിന്‍റെ വീട് എന്നല്ലേ നീ പറയാറുള്ളത്. 167 00:16:37,120 --> 00:16:38,640 നന്നായിരിക്ക്. 168 00:16:41,600 --> 00:16:44,520 സ്കൂളിലെ അവസാനദിവസം 2007 169 00:16:45,240 --> 00:16:46,920 ഫെയര്‍വെല്‍ ബാച്ച് 2007 170 00:16:48,920 --> 00:16:49,920 ആദി! 171 00:16:55,440 --> 00:16:58,080 ഹായ്. സോറി. സോറി! 172 00:16:58,160 --> 00:17:01,000 നീ എന്നോടുപറയാതെ അമേരിക്കയിലെ ഒരു കോളേജിലേക്ക് അപേക്ഷ അയച്ചല്ലേ. 173 00:17:01,080 --> 00:17:03,280 അതും പോരാഞ്ഞ് എന്നെ കാത്തുനിര്‍ത്തുന്നോ? 174 00:17:04,120 --> 00:17:06,560 നീയെനിക്കുതന്ന വാക്കു മറന്നോ? 175 00:17:06,640 --> 00:17:07,520 ഒരിക്കലുമില്ല. 176 00:17:08,280 --> 00:17:11,520 ഈയാഴ്ചയിലെ ഓരോ നിമിഷവും നിന്‍റെ കൂടെയായിരിക്കും ഞാന്‍. സത്യം. 177 00:17:11,560 --> 00:17:14,000 നീന്തല്‍ പരിശീലനം ഇത്തിരി വൈകി, 178 00:17:14,080 --> 00:17:17,440 പിന്നെ ബാഡ്ജ് വാങ്ങാന്‍ പോവേണ്ടിവന്നു, എന്നിട്ട് ഡീന്‍ എന്നെ ഇങ്ങോട്ടയച്ചു. 179 00:17:17,960 --> 00:17:19,640 ഒരുപാടങ്ങു നെഗളിക്കല്ലേ. 180 00:17:19,720 --> 00:17:21,680 എന്‍റെ ബാഡ്ജും സ്പെഷ്യലാണ്. 181 00:17:24,080 --> 00:17:25,920 ബാഡ്ജ് മാത്രമല്ല, മാളവിക. 182 00:17:26,320 --> 00:17:28,320 നിന്‍റെ എല്ലാം സ്പെഷ്യലാണ്. 183 00:17:29,280 --> 00:17:30,800 നീയൊരു താരമാണ്. 184 00:17:33,080 --> 00:17:35,320 എടോ, നിന്‍റെ അച്ഛന്‍ ഇവിടെയുണ്ടാവും. 185 00:17:35,440 --> 00:17:37,320 അദ്ദേഹം രാജിക്കത്ത് കൊടുത്തിരിക്കുകയല്ലേ. 186 00:17:37,880 --> 00:17:39,240 അദ്ദേഹത്തിന്‍റെയും അവസാന ആഴ്ചയാണ് ഇത്. 187 00:17:39,720 --> 00:17:43,680 എനിക്കറിയാം ബോയ്സ് സ്കൂളില്‍ വിട്ടതിന്‍റെ പേരില്‍ നിനക്കദ്ദേഹത്തോട് ദേഷ്യമുണ്ടെന്ന്. 188 00:17:43,760 --> 00:17:45,680 അക്കാര്യത്തിന് എന്നെ ശിക്ഷിക്കല്ലേടോ! 189 00:17:45,760 --> 00:17:47,000 പോവല്ലേ ആദീ. 190 00:17:47,080 --> 00:17:49,240 ഇതിപ്പൊ ഒരു സ്കോളര്‍ഷിപ്പ് മാത്രമല്ലേ! വല്യ കാര്യമാണോ. 191 00:17:49,320 --> 00:17:50,240 മാളവിക. 192 00:17:52,920 --> 00:17:54,720 ശരി. അവിടെച്ചെന്ന് എന്നെ ചതിച്ചാലുണ്ടല്ലോ. 193 00:17:55,520 --> 00:17:56,560 എനിക്ക് ചാവാന്‍ അത്രയ്ക്ക് ആഗ്രഹമുണ്ടോ? 194 00:18:10,320 --> 00:18:11,720 നിര്‍ത്തെഡേയ്. 195 00:18:11,800 --> 00:18:12,680 ഒട്ടും തമാശ തോന്നുന്നില്ല. 196 00:18:12,760 --> 00:18:14,080 നല്ല തമാശയാണെടാ. 197 00:18:14,720 --> 00:18:16,760 തമാശ ആയതുകൊണ്ടല്ലേ ഞങ്ങള്‍ ചിരിക്കുന്നത്. 198 00:18:18,960 --> 00:18:21,560 സ്കൂളിലെ അവസാന ആഴ്ചയാണ്. ഇനിയെങ്കിലും പാര്‍ത്ഥിനെ വെറുതെവിട്. 199 00:18:21,680 --> 00:18:24,320 അവസാന ആഴ്ചയല്ലേ, അങ്ങനെ അവനെ വിടാന്‍ പറ്റില്ലല്ലോ. 200 00:18:26,800 --> 00:18:30,000 ഏയ് ആദി, ക്ലാസ് ഫോട്ടോയ്ക്ക് വരാന്‍ വൈകിയാല്‍, 201 00:18:30,080 --> 00:18:32,520 കോച്ച് ഗ്യാസുകുറ്റിയ്ക്ക് സങ്കടമാവുമേ. 202 00:18:32,560 --> 00:18:35,280 -മൈ ബോയ്! -മൈ ബോയ്! 203 00:18:36,320 --> 00:18:38,240 അതു പോട്ടെ. ആശംസകള്‍, ദേവ്. 204 00:18:38,320 --> 00:18:40,320 -ദേവി പ്രസാദ്, ഇങ്ങു വന്നേ. -പറയൂ. 205 00:18:40,440 --> 00:18:41,680 ദേവിന്‍റെ പഠനം കഴിഞ്ഞു. 206 00:18:41,760 --> 00:18:44,800 ഇനി ആരു നിങ്ങള്‍ക്ക് ചെറിയ പണി ചെയ്യിച്ച് കൂടുതല്‍ പൈസ തരും? 207 00:18:44,880 --> 00:18:46,640 ടീച്ചേഴ്സിന്‍റെ മുന്നില്‍വെച്ച് അങ്ങനൊന്നും പറയല്ലേ. 208 00:18:46,720 --> 00:18:49,400 നിങ്ങളൊക്കെ പോവും, എന്‍റെ ജോലിയും പോവും. 209 00:18:49,480 --> 00:18:51,240 നോക്ക്, ഒരു വഴിയുണ്ട്. 210 00:18:51,320 --> 00:18:53,880 ദേവിന്‍റെ കൂടെ വേലക്കാരനായി കോളേജിലേക്ക് പൊയ്ക്കോ. 211 00:18:53,960 --> 00:18:55,560 മനുഷ്യപ്പറ്റില്ലാതെ സംസാരിക്കല്ലേ. 212 00:18:55,640 --> 00:18:57,880 -ഏയ്, എങ്ങോട്ടാ പോവുന്നേ? -നോക്ക്... 213 00:18:58,720 --> 00:19:01,320 വാ പിള്ളേരേ. മഴ വരുന്നതിനുമുന്‍പ് റെഡിയാവ്. 214 00:19:01,400 --> 00:19:03,920 -ഏയ് ദേവ്. -എന്തൊക്കെയുണ്ട്? 215 00:19:04,880 --> 00:19:06,800 ശരി. കൗണ്‍സിലംഗങ്ങള്‍ മുന്നിലെ വരിയില്‍. 216 00:19:06,880 --> 00:19:08,880 ഉഴപ്പന്മാര്‍ പിന്നിലെ വരിയില്‍. 217 00:19:08,960 --> 00:19:10,040 എന്തു പറയുന്നു? 218 00:19:12,680 --> 00:19:13,920 മോനേ. 219 00:19:20,040 --> 00:19:21,240 നിനാദ് എവിടെ? 220 00:19:21,320 --> 00:19:22,440 എനിക്കറിയില്ല. 221 00:19:24,440 --> 00:19:27,680 നീ ബാച്ചിലെ മികച്ച വിദ്യാര്‍ഥി, അവള്‍ ടീച്ചറിന്‍റെ മോളും. 222 00:19:27,760 --> 00:19:31,240 നീ, ദേവ് പ്രതാപ് ജാംവാല്‍ ആയിട്ടുപോലും ഞങ്ങളോട് അസൂയപ്പെടുന്നോ? 223 00:19:32,560 --> 00:19:34,680 -റെഡി? -സര്‍! 224 00:19:34,760 --> 00:19:36,960 -നിനാദ് എത്തിയിട്ടില്ല. -ആരുമത് നോക്കുന്നില്ല അളിയാ! 225 00:19:37,040 --> 00:19:39,080 ക്ലാസ് ഫോട്ടോയില്‍ വരാനുള്ള യോഗ്യതപോലുമില്ല അവന്. 226 00:19:39,200 --> 00:19:40,960 -ഉത്തരവാദിത്തമില്ലാത്തവന്‍. -ശരിയാ സര്‍. 227 00:19:45,040 --> 00:19:47,880 വേഗം വാ, നിനാദ്. ഞങ്ങള്‍ നിന്നെ കാത്തുനില്‍ക്കയാ. 228 00:19:53,240 --> 00:19:56,320 വേഗം വാ, എല്ലാവരും നിന്നെ നോക്കി നില്‍പ്പാണ്. 229 00:19:56,440 --> 00:19:57,560 വേഗം വാ നിനാദ്. 230 00:20:02,800 --> 00:20:05,760 -വേഗം വാടോ! -വേഗം! ഫോട്ടോ ഇന്നെടുക്കാനുള്ളതാ! 231 00:20:07,320 --> 00:20:08,280 എന്തായിത്? 232 00:20:08,320 --> 00:20:09,640 ഏയ്, ഇങ്ങു വാ. 233 00:20:09,720 --> 00:20:11,960 -എപ്പോഴും ഇവന്‍ ലേറ്റാണ്. -ചെല്ല് അളിയാ. 234 00:20:13,240 --> 00:20:14,080 കേറ് കേറ്. 235 00:20:14,200 --> 00:20:15,080 ഏയ്! 236 00:20:17,320 --> 00:20:19,280 നിന്‍സ്, ഇതെന്‍റെ സ്പോട്ടാണ്. 237 00:20:19,320 --> 00:20:20,640 -സോറി. -സാരമില്ല, വാ. 238 00:20:23,040 --> 00:20:24,640 നീയെന്താ മേക്കപ്പ് ഇടുവായിരുന്നോ? 239 00:20:26,720 --> 00:20:29,920 നോക്കിക്കേ! നിനാദിന്‍റെ കെട്ടിയോന്‍! 240 00:20:30,000 --> 00:20:31,000 നിഴലുണ്ണി. 241 00:20:31,080 --> 00:20:32,520 ചൊറിയുന്നത് നിര്‍ത്തെടാ. 242 00:20:33,000 --> 00:20:34,040 ഒന്നടങ്ങ് അളിയാ. 243 00:20:34,560 --> 00:20:35,640 -ദേവ്. -അവരെ നോക്കണ്ട. 244 00:20:35,720 --> 00:20:37,800 -അവനെന്താ ഇത്ര ചൊറി? -എന്നെ ഇതില്‍ കൂട്ടണ്ട. 245 00:20:37,920 --> 00:20:41,400 അധിരാജും നിനാദും മാളവികയും തമ്മില്‍ അല്ലേലും ഒരു 'ത്രീസം' ആണല്ലോ. 246 00:20:43,680 --> 00:20:47,440 എനിക്കറിയാമായിരുന്നു ആദൂ, ഞാനില്ലാതെ ഫോട്ടോയെടുക്കാന്‍ നീ സമ്മതിക്കില്ലെന്ന്. 247 00:20:47,520 --> 00:20:48,320 ഒരിക്കലുമില്ല. 248 00:20:50,200 --> 00:20:51,560 ഓക്കേ, റെഡി? 249 00:20:51,640 --> 00:20:52,680 അതെ സര്‍. 250 00:20:52,760 --> 00:20:53,880 ത്രീ... 251 00:20:57,400 --> 00:20:58,240 ടു... 252 00:21:02,920 --> 00:21:04,320 വണ്‍... 253 00:21:35,920 --> 00:21:37,200 സ്ഥിരം ഏര്‍പ്പാടുതന്നെ! 254 00:21:37,800 --> 00:21:39,480 ഇവന്മാരെയൊക്കെ പറഞ്ഞയയ്ക്കണം-- 255 00:21:55,800 --> 00:21:59,600 ഡീന്‍ സത്യാംശു വ്യാസിന്‍റെ പ്രേതത്തെ സൂക്ഷിക്കുക 256 00:22:28,640 --> 00:22:30,120 അപായം 257 00:23:12,480 --> 00:23:17,240 പത്തു പട്ടിക്കുട്ടികളെ വെട്ടിക്കീറിയെന്നാ കുമാരന്‍ എന്നോട് പറഞ്ഞത്. 258 00:23:17,320 --> 00:23:19,200 അവനൊരു കിറുക്കനാണെടാ. 259 00:23:19,800 --> 00:23:21,280 കുമാരന്‍ കള്ളം പറയുന്നതാ. 260 00:23:22,040 --> 00:23:23,240 നീ നേരിട്ടു കണ്ടോ? 261 00:23:23,920 --> 00:23:25,120 വേദാന്തൊരു പേടിത്തൊണ്ടനാ. 262 00:23:25,200 --> 00:23:26,960 അവന് പട്ടിക്കുട്ടികളെ കൊല്ലാനൊന്നും പറ്റില്ല. 263 00:23:27,040 --> 00:23:29,480 അവനല്ല, ഡീന്‍ വ്യാസ് ആണ്. 264 00:23:30,320 --> 00:23:31,440 അവനെ നോക്കിക്കേ. 265 00:23:31,880 --> 00:23:35,880 വേദാന്തിന്‍റെ ദേഹത്തുകയറി ഡീന്‍ വ്യാസാണ് പട്ടിക്കുട്ടികളെ കൊന്നത്. 266 00:23:36,360 --> 00:23:37,760 ഇനി ആരെയൊക്കെ കൊല്ലുമോ എന്തോ? 267 00:23:40,040 --> 00:23:40,880 ഗുഡ് മോണിംഗ്. 268 00:23:42,040 --> 00:23:43,600 ഗുഡ് മോണിംഗ്, സുപ്രിയാ മിസ്സ്. 269 00:23:44,200 --> 00:23:47,000 രാജ്യത്തെ ഏറ്റവും നല്ല സ്കൂളില്‍ വന്ന് നിങ്ങള്‍ ഇതാണോ പഠിക്കുന്നത്? 270 00:23:49,240 --> 00:23:50,080 ക്ലാസിലേക്ക് പോ. 271 00:23:58,800 --> 00:24:00,840 നിന്‍റെ തലയ്ക്ക് എന്തേലും പറ്റിയോ? കാണിച്ചേ. 272 00:24:01,520 --> 00:24:03,080 തലയില്‍ മുറിവൊന്നുമില്ല. 273 00:24:03,160 --> 00:24:05,160 രണ്ടു മിനിറ്റില്‍ വരാം, ഓക്കേ? 274 00:24:28,320 --> 00:24:31,920 മനോഹര്‍ജീ, നിങ്ങളാണ് ആ ഹൗസിന്‍റെ വാര്‍ഡന്‍. 275 00:24:32,720 --> 00:24:36,640 പാതിരാത്രി വേദാന്ത് അവിടന്ന് ഓടിപ്പോയിട്ടും നിങ്ങള്‍ അറിഞ്ഞില്ലേ? 276 00:24:36,720 --> 00:24:37,880 പ്ലീസ് ഡീന്‍. 277 00:24:38,320 --> 00:24:40,400 ആ ചെക്കന്‍ എന്‍റെ ഉറക്കം കളയുകയാണ്-- 278 00:24:40,480 --> 00:24:44,080 ഈ സ്കൂളിലെ ഓരോ കുട്ടിയുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്തമാണ്. 279 00:24:46,600 --> 00:24:49,520 മിസ്സിസ് സിന്‍ഹ, കണ്‍സ്ട്രക്ഷന്‍ സൈറ്റ് സുരക്ഷിതമായി അടയ്ക്കൂ. 280 00:24:49,600 --> 00:24:52,720 -ശരി സര്‍. -പിന്നെ, ഇവിടെ നടന്ന ദുരന്തത്തെക്കുറിച്ച് 281 00:24:52,800 --> 00:24:54,400 നിങ്ങളെന്തുപറയുന്നു? 282 00:24:55,680 --> 00:24:59,720 ഒരു പത്തുവയസ്സുള്ള കുട്ടി പത്തു പട്ടിക്കുട്ടികളെ കൊന്ന കാര്യമാണ് 283 00:24:59,800 --> 00:25:01,680 എല്ലാവരും പറഞ്ഞുനടക്കുന്നത്. 284 00:25:01,760 --> 00:25:04,520 പറഞ്ഞുനടക്കുന്നതിനുമുന്‍പ് ആരേലും ആ കുട്ടിയോടൊന്നു ചോദിച്ചോ? 285 00:25:04,600 --> 00:25:07,120 നിങ്ങള്‍ക്കെങ്ങനെ അറിയാം, അവന്‍ അതുങ്ങളെ കൊന്നെന്ന്? 286 00:25:07,680 --> 00:25:11,440 പല ചോദ്യങ്ങള്‍ക്കും എന്‍റെ കയ്യില്‍ ഉത്തരമില്ല. 287 00:25:12,400 --> 00:25:15,160 നിങ്ങള്‍തന്നെ പറ, ആ കുട്ടി എന്തിനാ ഹോസ്റ്റലില്‍നിന്ന് ഓടിപ്പോയത്? 288 00:25:15,240 --> 00:25:18,560 ഇത്രയും വൈകി ഡീൻ വ്യാസിന്‍റെ ബംഗ്ലാവിൽ അവനെന്താണ് ചെയ്തുകൊണ്ടിരുന്നത്? 289 00:25:18,640 --> 00:25:22,040 ഹോസ്റ്റലില്‍ സമാധാനമില്ലാത്തതുകൊണ്ടാ അവന്‍ ഇവിടുന്ന് ഓടിപ്പോയത്. 290 00:25:22,120 --> 00:25:24,600 എങ്കില്‍ അവനാ കമ്പി എവിടുന്നു കിട്ടി? 291 00:25:24,680 --> 00:25:29,640 കുട്ടിയല്ലേ, കൗതുകം തോന്നി പണി നടക്കുന്ന സ്ഥലത്തുനിന്ന് എടുത്തതാവും. 292 00:25:29,720 --> 00:25:33,280 പക്ഷേ അവന്‍ കൊന്നിട്ടില്ലെങ്കില്‍ പിന്നെങ്ങനാ ആ പട്ടിക്കുട്ടികള്‍ ചത്തത്? 293 00:25:33,360 --> 00:25:37,680 -വല്ലതും അതുങ്ങളുടെ മേല്‍ വീണുകാണും. -വേദാന്തിന്‍റെ മേല്‍ വീഴാഞ്ഞത് ഭാഗ്യം. 294 00:25:37,760 --> 00:25:38,800 അതാണ്. 295 00:25:38,880 --> 00:25:40,840 അല്ലേല്‍ നമ്മളൊക്കെ ഇപ്പോള്‍ അഴിയെണ്ണിയേനെ. 296 00:25:43,320 --> 00:25:48,120 പതിനഞ്ചുവര്‍ഷം കഴിഞ്ഞുള്ള സംഗമത്തിനായി മുപ്പതു പേര്‍ നാളെ ഇവിടെയെത്തുകയാണ്. 297 00:25:48,200 --> 00:25:50,000 മിക്കവരും വിഐപികള്‍. 298 00:25:50,480 --> 00:25:52,920 -ഞാനാകെ പറയുന്നത്... -ചന്ദ്രപ്രകാശ് ജീ, 299 00:25:53,720 --> 00:25:55,960 നിങ്ങള്‍ അഞ്ചുവര്‍ഷമായി ഇവിടെ പഠിപ്പിക്കുന്നതല്ലേ? 300 00:25:56,040 --> 00:25:57,000 അതെ. 301 00:25:57,080 --> 00:26:00,160 അപ്പോള്‍ നാളത്തെ പരിപാടിയുടെ പ്രാധാന്യം അറിയുമായിരിക്കുമല്ലോ, അല്ലേ. 302 00:26:00,240 --> 00:26:01,720 -ഉവ്വ്. -എങ്കില്‍ എനിക്കൊരപേക്ഷയുണ്ട്. 303 00:26:02,200 --> 00:26:03,680 ഈ വിഡ്ഢിത്തം നിര്‍ത്താം. 304 00:26:04,840 --> 00:26:06,240 നമുക്ക് പണി തുടരാം. 305 00:26:06,320 --> 00:26:07,720 നന്ദി. ഇപ്പോള്‍ ഇത്രമാത്രം. 306 00:26:11,600 --> 00:26:14,440 മിസ് ഘോഷ്, ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു. 307 00:26:14,520 --> 00:26:18,200 കുമാരന്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പോയി സെക്യൂരിറ്റിയെ വിളിക്കൂ. 308 00:26:18,640 --> 00:26:21,000 മനോഹര്‍, താനും എന്‍റെ കൂടെ വരൂ. 309 00:26:21,080 --> 00:26:25,720 വേദാന്തിന്‍റെ പേരന്‍റ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാനേറെ ശ്രമിച്ചു, പക്ഷേ... 310 00:26:27,440 --> 00:26:32,600 ഇങ്ങനെ പിടിവാശി കാണിച്ച് കുട്ടിയെ ബോര്‍ഡിംഗ് സ്കൂളില്‍ വിടുന്നത്, 311 00:26:33,680 --> 00:26:35,160 അതൊരിക്കലും ശരിയല്ല. 312 00:26:35,680 --> 00:26:38,000 എന്തായാലും, സ്കൂള്‍ കൌണ്‍സിലര്‍ എന്ന നിലയ്ക്ക്, 313 00:26:38,080 --> 00:26:41,360 അവനെ നിങ്ങള്‍ പറഞ്ഞുമനസ്സിലാക്കണം, ഇവിടെ നില്‍ക്കുന്നിടത്തോളം കാലം, 314 00:26:41,440 --> 00:26:43,280 മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണമെന്ന്. 315 00:26:43,360 --> 00:26:45,920 ആരോടും മിണ്ടാത്തൊരു കുട്ടിയാണവന്‍. ഞാനവനെ ഡൈനിംഗ് ഹാളില്‍ കണ്ടിട്ടുണ്ട്. 316 00:26:46,000 --> 00:26:48,360 ആരോടും കൂടാതെ ഒറ്റയ്ക്കാണ് അവനെപ്പോഴും. 317 00:26:49,080 --> 00:26:52,480 ഞാനാദ്യം അവനോടു സംസാരിച്ച് അവനെ മനസ്സിലാക്കട്ടെ. 318 00:26:52,560 --> 00:26:55,480 തീര്‍ച്ചയായും. നിങ്ങളുടെ ജോലി ഞാന്‍ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. 319 00:26:55,560 --> 00:27:00,840 പക്ഷേ റീയൂണിയന്‍ പരിപാടിയില്‍നിന്ന് വേദാന്തിനെ മാറ്റിനിര്‍ത്താനാണ് തീരുമാനം. 320 00:27:00,920 --> 00:27:04,280 ക്ലാസീന്ന് നിങ്ങളുടെ ഓഫീസിലേക്കും, പിന്നെ ഹോസ്റ്റലിലേക്കും മാത്രംമതി അവന്‍റെ പോക്ക്. 321 00:27:04,600 --> 00:27:06,560 പക്ഷേ അത് പ്രശ്നം വഷളാക്കുകയേയുള്ളൂ. 322 00:27:06,640 --> 00:27:10,800 അതെ, സുപ്രിയ. പക്ഷേ എനിക്ക് റിസ്ക്കെടുക്കാന്‍ പറ്റില്ല, 323 00:27:10,880 --> 00:27:14,400 പ്രത്യേകിച്ച് വിവിഐപികള്‍ ഇവിടെയുള്ളപ്പോള്‍. മനസ്സിലായോ? 324 00:27:15,080 --> 00:27:17,760 -ശരി. നന്ദി. -നന്ദി. 325 00:27:29,000 --> 00:27:30,760 നമ്മള്‍ നമ്മുടെ തെറ്റുകള്‍ മറന്നേക്കാം, 326 00:27:31,480 --> 00:27:34,680 പക്ഷേ ആ തെറ്റുകള്‍ നമ്മെ ഒരിക്കലും മറക്കില്ല. 327 00:27:36,200 --> 00:27:37,840 ഡീന്‍ വ്യാസിന്‍റെ മരണത്തെത്തുടര്‍ന്ന്, 328 00:27:37,920 --> 00:27:41,600 സ്കൂളില്‍ ഒരു പരിഹാരക്രിയ ചെയ്യണമെന്നു ഞാന്‍ പറഞ്ഞതാണ്. 329 00:27:41,680 --> 00:27:44,400 -അദ്ദേഹത്തിന്‍റെ വക്രിച്ച ശരീരം-- -ചന്ദ്രപ്രകാശ് ജീ, 330 00:27:44,480 --> 00:27:49,280 ഹാര്‍ട്ടറ്റാക്ക് ഉണ്ടാവുമ്പോള്‍ ശരീരം വക്രിക്കുമെന്നു ഡോക്ടറും പറഞ്ഞതല്ലേ. 331 00:27:49,360 --> 00:27:50,600 അദ്ദേഹം മരിക്കുന്നത് നിങ്ങള്‍ കണ്ടോ? 332 00:27:51,680 --> 00:27:52,760 ഇല്ലല്ലോ? 333 00:27:54,160 --> 00:27:55,560 ഞാനത് കണ്ടു. 334 00:27:57,680 --> 00:28:01,480 നിങ്ങള്‍ക്കെപ്പോഴെങ്കിലും ആരെങ്കിലും 335 00:28:01,560 --> 00:28:03,800 സ്വന്തം കണ്മുന്നില്‍ മരിക്കുന്നത് കാണേണ്ടിവന്നിട്ടുണ്ടോ? 336 00:28:22,000 --> 00:28:23,240 വിവരംകെട്ടവര്‍! 337 00:28:35,720 --> 00:28:38,120 ധ്രുവ്, നീ ആ ലെഗ് പീസ് എനിക്കു താ. 338 00:28:39,280 --> 00:28:40,840 ഞാനീ ജിലേബി തരാം. 339 00:28:40,920 --> 00:28:41,760 ഓ പിന്നേ! 340 00:28:51,680 --> 00:28:53,080 സാര്‍ത്ഥക്. സൈക്കോ. 341 00:28:56,320 --> 00:28:58,040 പട്ടിക്കുട്ടിയെ കൊന്നവന്‍! 342 00:29:00,560 --> 00:29:02,160 പട്ടിക്കുട്ടിയെ കൊന്നവന്‍ വരുന്നുണ്ട്. 343 00:29:21,040 --> 00:29:23,000 എടാ, എനിക്കിപ്പോഴും മനസ്സിലാവുന്നില്ല, 344 00:29:23,400 --> 00:29:26,120 അന്നു രാത്രി അവനെങ്ങനെ ലോക്കറീന്നു പുറത്തുചാടി? 345 00:29:26,560 --> 00:29:28,920 ഞാനല്ല. ഞാന്‍ പറഞ്ഞല്ലോ. 346 00:29:29,920 --> 00:29:31,960 ഇനിയിപ്പൊ വാര്‍ഡന്‍ മനോഹര്‍ ആയിരിക്കുമോ? 347 00:29:33,560 --> 00:29:37,200 അതായത്, നമ്മള്‍ ചെയ്ത കാര്യം അവനിതുവരെ വാര്‍ഡന് മനോഹറിന് പറഞ്ഞുകൊടുത്തിട്ടില്ല. 348 00:29:37,680 --> 00:29:39,800 അല്ലെങ്കില്‍ നമ്മളെ എപ്പോഴേ പുറത്താക്കിയേനെ. 349 00:29:39,880 --> 00:29:41,520 ഒറ്റിയില്ലെങ്കില്‍ അവനുകൊള്ളാം. 350 00:29:43,640 --> 00:29:45,800 പേടിക്കണ്ട, അവന്‍ ഒറ്റില്ല. 351 00:29:46,680 --> 00:29:48,560 ഒറ്റുകാരെ നമ്മള്‍ എന്താ ചെയ്യുന്നേ എന്ന് ഞാനവനു കാണിച്ചുകൊടുക്കാം. 352 00:30:01,640 --> 00:30:04,560 വേഗം! അഞ്ചു മിനിറ്റില്‍ ലൈറ്റ് ഓഫ് ചെയ്യും. 353 00:30:12,280 --> 00:30:13,720 മനോഹര്‍ സര്‍! മനോഹര്‍ സര്‍! 354 00:30:13,800 --> 00:30:15,040 വാര്‍ഡന്‍ 355 00:30:16,160 --> 00:30:17,840 -എന്തുപറ്റി? -സര്‍, വേദാന്ത്! 356 00:30:18,560 --> 00:30:20,640 -വേഗം വരൂ സര്‍! പ്ലീസ്-- -വാ, പോവാം. 357 00:30:20,720 --> 00:30:22,040 മാറിനില്‍ക്ക് പിള്ളേരേ. മാറ്. 358 00:30:22,120 --> 00:30:22,960 സര്‍, വേദാന്ത്-- 359 00:30:23,040 --> 00:30:25,200 സാര്‍ത്ഥക് വേദാന്തിനെ ഉപദ്രവിക്കുന്നു. 360 00:30:26,040 --> 00:30:27,200 ബോയ്സിന്‍റെ വാഷ്റൂം 361 00:30:27,360 --> 00:30:28,720 കതകുതുറക്ക്, സാര്‍ത്ഥക്! 362 00:30:29,920 --> 00:30:31,560 കതകുതുറക്ക്, സാര്‍ത്ഥക്! 363 00:30:33,320 --> 00:30:34,400 വേദാന്ത്! 364 00:30:34,480 --> 00:30:36,560 കരയല്ലേ വേദാന്ത്, ഞങ്ങളെല്ലാം ഇവിടെയുണ്ട്. 365 00:30:37,240 --> 00:30:40,440 കതകുതുറക്ക്, സാര്‍ത്ഥക്. ഇല്ലേല്‍ നിന്നെ സ്കൂളീന്നു പുറത്താക്കും. 366 00:30:40,520 --> 00:30:43,560 ധ്രുവ്, വേഗം പോയി കുമാരനെ വിളിച്ചോണ്ടുവാ. 367 00:31:22,320 --> 00:31:23,640 നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ വേദാന്ത്? 368 00:31:28,640 --> 00:31:29,640 സാര്‍ത്ഥക് എവിടെ? 369 00:31:30,480 --> 00:31:31,440 അറിയില്ല. 370 00:31:50,640 --> 00:31:51,480 സാര്‍ത്ഥക്? 371 00:31:58,880 --> 00:32:00,080 എന്തുപറ്റി സാര്‍ത്ഥക്? 372 00:32:01,440 --> 00:32:02,960 സാര്‍ത്ഥക് പാന്‍റില്‍ മുള്ളി. 373 00:32:04,440 --> 00:32:05,680 ഒച്ചയുണ്ടാക്കല്ലേ പിള്ളേരേ. 374 00:32:08,680 --> 00:32:10,360 സാര്‍ത്ഥക്, വേദാന്ത് നിന്നെ എന്താ ചെയ്തത്? 375 00:32:14,440 --> 00:32:15,960 അത് വേദാന്ത് അല്ല. 376 00:32:49,760 --> 00:32:52,320 ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍, ഇത് നിങ്ങളുടെ ക്യാപ്റ്റനാണ്. 377 00:32:52,400 --> 00:32:56,880 നിങ്ങളുടെ യാത്ര സുഗമമെന്നു കരുതുന്നു. നമ്മള്‍ വൈകാതെ ബാംഗ്ലൂരെത്തിച്ചേരുകയാണ്. 378 00:32:56,960 --> 00:32:59,120 സീറ്റ്ബെല്‍റ്റുകള്‍ ധരിച്ചിരിക്കുക. നന്ദി. 379 00:33:02,200 --> 00:33:04,640 ലക്ഷ്യത്തില്‍ കൊള്ളിക്കൂ, സമ്മാനം നേടൂ! 380 00:33:07,560 --> 00:33:09,080 നമുക്കൊരു വിജയിയുണ്ടല്ലോ! 381 00:33:15,560 --> 00:33:17,120 ലൈറ്റുകള്‍ ഓണായിരുന്നോട്ടെ, പ്ലീസ്. 382 00:33:17,200 --> 00:33:19,080 തീര്‍ച്ചയായും, സര്‍. സോറി. 383 00:33:19,800 --> 00:33:23,360 -എന്തെങ്കിലും ആവശ്യമുണ്ടോ? -ഉവ്വ്. ഇത്തിരി വെള്ളം കിട്ടുമോ? 384 00:34:28,560 --> 00:34:30,640 ഇരുപതുകിലോമീറ്റര്‍ നേരെ പോവുക. 385 00:34:30,760 --> 00:34:34,760 നിങ്ങള്‍ 17 മിനിറ്റില്‍ നീലഗിരി വാലി സ്കൂളില്‍ എത്തിച്ചേരുന്നതാണ്. 386 00:34:37,360 --> 00:34:39,800 നീലഗിരി വാലി സ്കൂള്‍ 20 കിലോമീറ്റര്‍ 387 00:34:39,880 --> 00:34:43,440 പുറത്തേക്കൊരു വഴിയുമില്ല. അവന് പുറത്തുകടക്കാന്‍ പറ്റില്ല, എന്നെപ്പോലെ. 388 00:34:43,520 --> 00:34:45,000 ഞാനിവിടെ കുടുങ്ങിയിരിക്കുകയാണ്. 389 00:34:47,280 --> 00:34:48,840 അപ്പു 390 00:34:51,960 --> 00:34:54,520 അവന് പുറത്തുകടക്കാന്‍ പറ്റില്ല, എന്നെപ്പോലെ. 391 00:35:00,960 --> 00:35:02,160 നീ എവിടെയാ കുടുങ്ങിയിരിക്കുന്നത്? 392 00:35:03,600 --> 00:35:05,480 ഇവിടെ! 393 00:35:09,440 --> 00:35:11,120 നീ സമ്മതിക്കുമെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം. 394 00:35:12,120 --> 00:35:13,480 നമുക്കൊരുമിച്ച് പുറത്തുകടക്കാം. 395 00:35:25,800 --> 00:35:29,000 ഒരു സെക്കന്‍റ്, വേദാന്ത്, ഞാനിപ്പൊ വരാം. 396 00:35:29,080 --> 00:35:30,280 ഒറ്റയ്ക്കിരിക്കാന്‍ പേടിയില്ലല്ലോ? 397 00:35:30,960 --> 00:35:32,320 ഞാനതിന് ഒറ്റയ്ക്കല്ലല്ലോ. 398 00:35:44,640 --> 00:35:45,520 അത് ശരിയാ. 399 00:35:46,280 --> 00:35:48,480 ഒരുപക്ഷേ നിനക്കവനെ സഹായിക്കാനാവില്ലേ? 400 00:36:28,800 --> 00:36:32,880 ഇതാണ് ഞാന്‍ പഠിച്ച സ്കൂള്‍! നീലഗിരി വാലി സ്കൂൾ 401 00:36:36,360 --> 00:36:37,560 സ്വാഗതം, സുയാഷ്. 402 00:36:37,640 --> 00:36:39,520 ഞാന്‍ കെ. സി. സ്വാമി. ഇപ്പോഴത്തെ ഡീന്‍ ആണ്. 403 00:36:39,600 --> 00:36:41,160 -ഹലോ. -വന്നതില്‍ സന്തോഷം. 404 00:36:41,280 --> 00:36:42,280 -ഹലോ, സ്വാഗതം. -ഹലോ. 405 00:36:42,360 --> 00:36:45,360 വിദ്യാര്‍ഥികള്‍ നിങ്ങളുടെ ഓട്ടോഗ്രാഫ് മേടിക്കാന്‍ കാത്തിരിക്കുകയാണ്. 406 00:36:45,680 --> 00:36:48,480 നിങ്ങളെ ടിവിയില്‍ കാണാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ട്. 407 00:36:49,200 --> 00:36:52,080 നന്ദി. ഇതെന്‍റെ ഗേള്‍ഫ്രണ്ട്. നാന്‍സി. ടോളിവുഡ്ഡിലെ സ്റ്റാര്‍ ആണ്. 408 00:36:52,160 --> 00:36:55,560 ഇവരെ ആര്‍ക്കാ അറിയാത്തത്. നിങ്ങള്‍ സ്റ്റാറാണേല്‍ ഇവര്‍ സൂപ്പര്‍സ്റ്റാറല്ലേ. 409 00:36:55,640 --> 00:36:56,640 രജത്! 410 00:37:00,480 --> 00:37:02,160 -എന്തൊക്കെയുണ്ട്? -എന്തു പറയുന്നു മച്ചാ? 411 00:37:02,200 --> 00:37:05,320 കണ്ടതില്‍ മുടിഞ്ഞ സന്തോഷം മോനേ! 412 00:37:06,160 --> 00:37:07,120 പറ മച്ചാ. 413 00:37:07,160 --> 00:37:08,600 മുടിഞ്ഞ കച്ചോടമാണല്ലോ. 414 00:37:08,960 --> 00:37:11,840 സോഷ്യല്‍ മീഡിയയില്‍ മൊത്തം നിന്‍റെ സെയില്‍സിന്‍റെ പടങ്ങളാ. 415 00:37:11,920 --> 00:37:13,480 എത്ര വാട്ടര്‍ പ്യൂരിഫയറുകള്‍ വിറ്റു? 416 00:37:13,560 --> 00:37:14,760 ഞാനാണോ കച്ചോടക്കാരന്‍? 417 00:37:14,840 --> 00:37:16,920 നീ അവാര്‍ഡ് ഷോകളില്‍ പോയി ഫ്രീ ആയിട്ടാണോ ഡാന്‍സ് ചെയ്യുന്നത്? 418 00:37:17,000 --> 00:37:17,960 അല്ല. 419 00:37:18,480 --> 00:37:19,760 നാന്‍സി, രജത്. 420 00:37:19,840 --> 00:37:21,840 -ഹലോ. -നാന്‍സി, എന്‍റെ ഗേള്‍ഫ്രണ്ട്. 421 00:37:21,920 --> 00:37:22,800 ഇവള്‍ക്കതറിയാമോ? 422 00:37:23,520 --> 00:37:24,360 നിനക്കറിയാം. 423 00:37:24,760 --> 00:37:25,600 അതെ. 424 00:37:25,640 --> 00:37:27,000 ട്രസ്റ്റി സാര്‍ എത്തിയിട്ടുണ്ട്. 425 00:37:39,160 --> 00:37:40,320 സ്വാഗതം. 426 00:37:43,200 --> 00:37:45,000 -മിസ്റ്റര്‍ ദേവ് പ്രതാപ് ജാംവാല്‍. -ഡീന്‍ സ്വാമി. 427 00:37:45,080 --> 00:37:47,160 മിസ്സിസ് ജാംവാല്‍. എത്തിയതില്‍ സന്തോഷം. 428 00:37:47,280 --> 00:37:49,040 -നന്ദി. -തിരിച്ചുവന്നത് നന്നായി. 429 00:37:49,120 --> 00:37:50,080 പ്രകാശ്. വേഗം. 430 00:37:50,160 --> 00:37:51,040 ശരി. 431 00:37:53,080 --> 00:37:55,960 ഡയറക്ടര്‍ ബോര്‍ഡിന് നിങ്ങളില്‍ വലിയ‍ പ്രതീക്ഷകളാണുള്ളത്. 432 00:37:56,640 --> 00:37:59,160 ഞാന്‍ ട്രസ്റ്റികളോട് സംസാരിക്കുകയായിരുന്നു, 433 00:37:59,200 --> 00:38:02,960 സ്കൂളിന് പുതിയൊരു ദിശാബോധം വേണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. 434 00:38:03,640 --> 00:38:06,160 എന്‍റെ പരിശ്രമങ്ങളെല്ലാം അത് പൂര്‍ത്തീകരിക്കാനാണ്. 435 00:38:06,200 --> 00:38:07,280 ഒരു നിമിഷം. 436 00:38:07,360 --> 00:38:08,640 ഇങ്ങു വാ. 437 00:38:12,000 --> 00:38:15,400 -ഹായ്, സുഖമാണോ? -സുഖം. നിനക്കെങ്ങനെ? 438 00:38:15,480 --> 00:38:18,440 "പുതിയൊരു ദിശാബോധം"! അവന്‍റെ അച്ഛന്‍റെ പോലെത്തന്നെ, അല്ലേ? 439 00:38:18,520 --> 00:38:22,800 "ദേവില്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അവന്‍ അടുത്ത മുഖ്യമന്ത്രിയാവും. " 440 00:38:22,880 --> 00:38:25,920 എന്‍റെ ജോലിയെച്ചൊല്ലി അങ്ങയുടെ അച്ഛന്‍ സന്തോഷവാനാണെന്നു വിശ്വസിക്കുന്നു. 441 00:38:26,000 --> 00:38:29,520 അദ്ദേഹത്തിന്‍റെ നേതൃത്വത്താലാണ് ഈ പുതിയ വിംഗ് സാദ്ധ്യമായത്. 442 00:38:29,600 --> 00:38:30,600 അതൊന്നു കാണണോ? 443 00:38:30,640 --> 00:38:31,520 തീര്‍ച്ചയായും. 444 00:38:31,600 --> 00:38:33,040 ഞാനതിന് ഏര്‍പ്പാടാക്കാം. 445 00:38:33,120 --> 00:38:34,760 പിന്നെന്താ, മിസ്സിസ് ജാംവാല്‍? 446 00:38:35,600 --> 00:38:37,760 -പ്ലീസ്. -നീയും ഇവിടത്തെ പഴയ വിദ്യാര്‍ഥിയാണ്, 447 00:38:37,840 --> 00:38:41,800 ഇവിടെ നിന്‍റെ പേര് മിസ്സ് മാളവിക സേഠ് എന്നുതന്നെയാ. അവരോടു പറ. 448 00:38:42,760 --> 00:38:46,080 എന്തുചെയ്യാന്‍! ജാംവാല്‍ എന്ന പേരുകാരണം എല്ലാവരും മാളവികയെ മറക്കുകയാണ്. 449 00:38:46,160 --> 00:38:48,040 ഓ! പാവം പണക്കാരി കൊച്ച്! 450 00:38:48,840 --> 00:38:52,640 അധിരാജിനെ വരച്ച വരയില്‍ നിര്‍ത്തിയിരുന്ന മാളവികയെ എനിക്കിന്നുമോര്‍മ്മയുണ്ട്. 451 00:38:55,000 --> 00:38:55,880 ജീ. 452 00:38:56,520 --> 00:38:57,360 ശരി. 453 00:39:00,040 --> 00:39:00,960 ആദി. 454 00:39:02,440 --> 00:39:05,080 -എന്തുപറയുന്നു, ദേവ്? -സുഖം, മോനേ. പോവാം? 455 00:39:07,080 --> 00:39:09,760 നീ കല്യാണത്തിനും വന്നില്ല. ഞങ്ങള്‍ നിന്നെ മിസ് ചെയ്തു. 456 00:39:09,840 --> 00:39:10,680 അതുപിന്നെ... 457 00:39:11,480 --> 00:39:14,080 മുത്തച്ഛന്‍റെ കാര്യം അറിഞ്ഞു, സങ്കടമുണ്ട്. 458 00:39:15,040 --> 00:39:16,200 നീ ഓക്കേയല്ലേ? 459 00:39:19,080 --> 00:39:22,640 ശെടാ, ഇവനിങ്ങനെ പ്രസംഗിച്ചോണ്ടിരിക്കുന്നു, ഇവനൊന്നും പറയുന്നുമില്ല. 460 00:39:22,760 --> 00:39:24,640 ഇവിടെ നമ്മള്‍ മാത്രമേ നോര്‍മലായി ഉള്ളൂ? 461 00:39:24,680 --> 00:39:26,480 നിങ്ങള്‍ രണ്ടുപേരും ഒരിക്കലും നോര്‍മല്‍ ആയിരുന്നില്ല. 462 00:39:29,400 --> 00:39:31,080 -എന്തൊക്കെയുണ്ടെടാ? -എന്താ വിശേഷം? 463 00:39:32,320 --> 00:39:34,000 കണ്ടതില്‍ സന്തോഷം മോനേ. 464 00:39:35,560 --> 00:39:37,320 -നാന്‍സി, ഇതാണ് ദേവ്. -ഹായ്. 465 00:39:37,840 --> 00:39:38,640 ഹായ്. 466 00:39:41,080 --> 00:39:42,360 എന്തുപറയുന്നു, ദേവ്? 467 00:40:06,480 --> 00:40:09,200 നിനാദ് 468 00:40:19,160 --> 00:40:21,120 എല്ലാവരും അവരവരുടെ സ്ഥാനങ്ങളില്‍ നില്‍ക്ക്. 469 00:40:21,160 --> 00:40:23,680 എന്തൊക്കെയുണ്ടെടോ? പതിനഞ്ചു വര്‍ഷമായി. 470 00:40:23,800 --> 00:40:24,760 എന്തുപറയുന്നു? 471 00:40:25,320 --> 00:40:27,960 അല്ല, നിന്‍റെ ബെസ്റ്റ് ഫ്രണ്ട് നിനാദ് എന്തുപറയുന്നു? 472 00:40:28,040 --> 00:40:31,920 അന്ന് അവസാനദിവസത്തെ പ്രശ്നങ്ങള്‍ക്കുശേഷം നിങ്ങളുടെ പിണക്കമൊക്കെ മാറിയോ? 473 00:40:32,000 --> 00:40:35,160 കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തില്‍ ഇതിലേറെ രസമുള്ള എന്തേലുമൊക്കെ പറയാനുണ്ടാവില്ലേ? 474 00:40:35,280 --> 00:40:38,080 അതിപ്പൊ... ഇല്ല. 475 00:40:39,440 --> 00:40:43,280 2007 ബാച്ച് റീയൂണിയന്‍ 476 00:40:52,160 --> 00:40:54,040 വരൂ, വിദ്യാര്‍ഥികളേ, വരൂ. 477 00:40:54,120 --> 00:40:55,480 പ്രകാശ്, റെഡിയല്ലേ? 478 00:40:58,160 --> 00:40:59,880 എല്ലാവരും ചേര്‍ന്നുനില്‍ക്കൂ. പ്ലീസ്. 479 00:41:00,640 --> 00:41:03,120 അടങ്ങിനില്‍ക്കൂ, ഇത് നിങ്ങളുടെ ഫോട്ടോ എടുക്കാനുള്ള സമയമാണ്. 480 00:41:03,160 --> 00:41:05,600 ഞാന്‍ നിനക്കു പഠിപ്പിച്ചുതരാം, മച്ചാ. വാ. 481 00:41:05,640 --> 00:41:09,200 ശരി, അവളെയെങ്ങനെ വളച്ചു എന്നു പറ. 482 00:41:10,000 --> 00:41:10,920 എങ്ങനെ? 483 00:41:19,680 --> 00:41:23,320 ശരി, 2007 ബാച്ച്, ഇത് നിങ്ങളുടെ ഫോട്ടോ എടുക്കാനുള്ള സമയമാണ്. 484 00:41:30,160 --> 00:41:31,080 ത്രീ... 485 00:41:31,800 --> 00:41:35,680 എനിക്കറിയാമായിരുന്നു ആദൂ, ഞാനില്ലാതെ ഫോട്ടോയെടുക്കാന്‍ നീ സമ്മതിക്കില്ലെന്ന്. 486 00:41:35,800 --> 00:41:36,800 ടു... 487 00:41:38,000 --> 00:41:39,320 വണ്‍... 488 00:41:39,920 --> 00:41:41,320 ഇതാ... 489 00:41:44,320 --> 00:41:45,280 അയ്യോ. 490 00:41:46,120 --> 00:41:47,440 -നാശം. -നിങ്ങള്‍ ഓക്കേയാണോ, ഡീന്‍? 491 00:41:47,520 --> 00:41:49,200 -ദൈവമേ. -മാളവിക. 492 00:41:49,320 --> 00:41:50,160 എന്തുപറ്റി? 493 00:41:50,280 --> 00:41:51,520 എല്ലാവരും മാറിനില്‍ക്കൂ. 494 00:41:51,600 --> 00:41:53,160 -നീ ഓക്കേയല്ലേ രജത്? -മാറിനില്‍ക്കൂ! 495 00:41:53,200 --> 00:41:54,920 -നാന്‍സി. -പ്ലീസ്, മാറിനില്‍ക്കൂ. 496 00:41:55,000 --> 00:41:56,560 ഈ സൈഡിലേക്ക് വരൂ. 497 00:42:00,160 --> 00:42:01,360 ആര്‍ക്കും കുഴപ്പമില്ലല്ലോ? 498 00:42:04,400 --> 00:42:07,080 മനോഹര്‍ജീ, മുകളില്‍ പോയി നോക്കൂ. 499 00:42:07,160 --> 00:42:08,040 ശരി. 500 00:42:08,120 --> 00:42:10,320 ഇവരെ അകത്തേക്കുകൊണ്ടുപോവൂ. 501 00:42:20,200 --> 00:42:21,680 ആദൂ! 502 00:42:53,000 --> 00:42:54,080 ആര്‍ക്കൈവ് റൂം 503 00:42:59,400 --> 00:43:01,840 വാര്‍ഷികപുസ്തകം 2007 504 00:45:12,480 --> 00:45:14,480 ഉപശീർഷകം വിവർത്തനംചെയ്തത് ടി. കെ. 505 00:45:14,560 --> 00:45:16,560 ക്രിയേറ്റീവ് സൂപ്പർവൈസർ പുനലൂര്‍ ചന്ദ്രശേഖരന്‍