1 00:00:11,000 --> 00:00:11,840 ഇത് യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രേരിതമായി രചിച്ച പരമ്പരയാണ്. ഇതിലെ പേരുകൾ, സംഭവങ്ങൾ 2 00:00:11,920 --> 00:00:12,760 എന്നിവ ഭാവനയാണ്. ഈ പരമ്പര സംഭവങ്ങളുടെ യഥാർത്ഥ ആവിഷ്കാരമല്ല. ഏതെങ്കിലും 3 00:00:12,840 --> 00:00:13,680 വ്യക്തിയോടുള്ള സാമ്യം യാദൃച്ഛികം മാത്രമാണ് സംഭാഷണങ്ങൾ ഒരു സമൂഹത്തെയും വ്രണപ്പെടുത്താൻ 4 00:00:13,760 --> 00:00:14,600 ഉദ്ദേശിക്കുന്നില്ല. ഇതിൻ്റെ നിർമ്മാതാക്കൾ ഡോക്ടർമാരെ അപമാനിക്കാൻ ആഗ്രഹിക്കുന്നില്ല. 5 00:00:14,680 --> 00:00:15,520 ഇതിലെ ചികിത്സാരംഗങ്ങൾ വൈകാരികമായി തോന്നാം. കാണികൾ വിവേചനപൂർവം കാണുക. 6 00:00:16,040 --> 00:00:17,800 ടീം ബ്ലൂ! 7 00:00:17,880 --> 00:00:18,720 പോകൂ സമർ! 8 00:00:18,840 --> 00:00:19,680 വേഗമാകട്ടെ! 9 00:00:19,720 --> 00:00:21,800 സെൻ്റ് ആൻഡ്രൂസ് ടർഫ് ബാന്ദ്ര, മുംബൈ 10 00:00:21,880 --> 00:00:23,640 -വേഗം! -വേഗം സമർ! 11 00:00:23,720 --> 00:00:24,840 ടീം റെഡ്! 12 00:00:24,920 --> 00:00:26,400 ചെയ്യൂ സമർ! 13 00:00:28,640 --> 00:00:31,400 വേഗമാകട്ടെ! സമർ അത് ചെയ്യ്! 14 00:00:32,000 --> 00:00:33,480 ചെയ്യൂ സമർ! 15 00:00:37,080 --> 00:00:39,240 -അങ്ങനെ! സമർ! -സമർ! 16 00:00:39,360 --> 00:00:41,680 ടീം ബ്ലൂ! സമർ! 17 00:00:41,760 --> 00:00:42,760 പാസ്! 18 00:00:44,840 --> 00:00:45,880 അങ്ങനെ! 19 00:00:48,680 --> 00:00:50,560 അർജുൻ, പാസ്! 20 00:00:50,640 --> 00:00:52,840 ഇവിടെ പാസ് ചെയ്യൂ. 21 00:00:53,360 --> 00:00:54,520 പാസ്! 22 00:00:56,320 --> 00:00:57,600 പാസ്! 23 00:01:04,440 --> 00:01:05,960 ഓ തുലച്ചു! 24 00:01:17,880 --> 00:01:19,080 ഭാഗ്യം അടുത്തതവണ, ചാമ്പ്യാ! 25 00:01:19,560 --> 00:01:20,880 അവൻ പാസ് ചെയ്തില്ല! 26 00:01:20,920 --> 00:01:24,280 അതായത്, അതത്ര വിഷമമായിരുന്നോ? നമ്മൾ ജയിച്ചേനെ. 27 00:01:25,200 --> 00:01:26,840 -സത്യം. -കൗശിക്! 28 00:01:28,440 --> 00:01:30,840 സിം-സിം, അതൊരു നല്ല കളിയായിരുന്നു. 29 00:01:31,400 --> 00:01:35,200 ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും. പക്ഷേ ഇതാണ് കാര്യം, നല്ല രസമായിരുന്നില്ലേ? 30 00:01:35,440 --> 00:01:36,960 അമ്മാ, പ്ലീസ്, ഞങ്ങൾ തോറ്റു. 31 00:01:37,320 --> 00:01:40,200 ഇതെന്ത് സ്വഭാവമാണ്? ജയിക്കുമോ തോൽക്കുമോ എന്നതല്ല. 32 00:01:40,280 --> 00:01:43,320 കളിയുടെ സ്പിരിറ്റാണ് കാര്യം. അതാണ് കളിയുടെ ലക്ഷ്യവും. 33 00:01:43,400 --> 00:01:45,640 അമ്മാ, വിഡ്ഢികളാണ് ഇങ്ങനെ പറയുക. 34 00:01:45,759 --> 00:01:48,360 ഹേയ്! ഭാഷ സൂക്ഷിക്കണം. 35 00:01:49,560 --> 00:01:50,920 ആരാ ഇതൊക്കെ പഠിപ്പിക്കുന്നത്? 36 00:01:51,920 --> 00:01:52,759 ഡാഡി. 37 00:01:54,800 --> 00:01:55,640 അതുശരി. 38 00:01:56,720 --> 00:01:58,320 -അനന്യാ... -നാണക്കേട്! 39 00:01:58,560 --> 00:01:59,440 അനന്യാ! 40 00:02:00,480 --> 00:02:01,720 -പോകാം. -ഞാനിപ്പോ എന്ത് ചെയ്തു? 41 00:02:01,800 --> 00:02:02,920 അനന്യാ! 42 00:02:03,000 --> 00:02:06,560 അനന്യാ, നിൽക്കൂ, ബേബി! ഇതൊരു ചെറിയ കാര്യമാണ്. ഞാനിതൊന്ന് നോക്കാം, അനന്യാ. 43 00:02:06,640 --> 00:02:09,039 അനന്യാ, തളരരുത്. അനന്യാ. 44 00:02:10,120 --> 00:02:12,480 അനന്യാ, എല്ലാം ശരിയാകും. 45 00:02:12,600 --> 00:02:13,600 അവൾക്ക് രക്തസ്രാവമുണ്ട്. 46 00:02:14,000 --> 00:02:15,440 ഞങ്ങൾ 40 യൂണിറ്റ് നൽകിക്കഴിഞ്ഞു. 47 00:02:16,079 --> 00:02:18,600 അൾട്രാ സൗണ്ട് റിപ്പോർട്ട് എവിടെ? ഒന്ന് വേഗം! 48 00:02:19,880 --> 00:02:21,320 സെപ്സിസ് അണുബാധ. 49 00:02:23,040 --> 00:02:25,760 ഇത് പടരുകയാണ്. തെരുവിലെ ഓടയിൽ നിന്നുള്ള ജലം. 50 00:02:25,840 --> 00:02:27,600 അവൾ ഒരുപാടുനേരം അതിൽ നിന്നു. 51 00:02:28,160 --> 00:02:29,360 വേഗം, ഗൈസ്. വേഗം! 52 00:02:30,800 --> 00:02:31,960 അനന്യാ. 53 00:02:32,040 --> 00:02:33,360 അവളുടെ വൈറ്റൽസ് താഴോട്ടാണ്. 54 00:02:33,440 --> 00:02:35,600 ഞാനവളെ ഓപ്പറേറ്റ് ചെയ്യുകയാണ്. ഓ.ടി തയ്യാറാക്കൂ. 55 00:02:39,800 --> 00:02:44,560 അനന്യാ, നമ്മളിപ്പോൾ ഓ.ടിയിലാണ്, ഓക്കേ? എല്ലാം ശരിയാകും, ഓക്കേ 56 00:02:44,640 --> 00:02:48,640 ഞാൻ വാക്കുതരുന്നു, എല്ലാം ശരിയാകും. 57 00:03:50,000 --> 00:03:53,720 മുംബൈ ഡയറീസ് 58 00:03:56,440 --> 00:03:58,680 ബോംബെ ജനറൽ ഹോസ്പിറ്റൽ രണ്ടാം നില ഇടനാഴി 59 00:03:58,760 --> 00:04:00,560 ഫോർട്ട്, മുംബൈ ജൂലൈ 27 - 0331 മണി 60 00:04:09,200 --> 00:04:10,600 എന്താ പ്രശ്നം? എല്ലാം ഓക്കെയാണോ? 61 00:04:11,200 --> 00:04:13,600 നമ്മളീ വിഭാഗം വെള്ളപ്പൊക്കം കാരണം അടച്ചതല്ലേ? 62 00:04:14,560 --> 00:04:15,680 നീയെന്താ ഇവിടെ? 63 00:04:15,760 --> 00:04:20,320 അത്, നമ്മൾ എല്ലാവരെയും നോക്കിക്കഴിഞ്ഞോ എന്ന് പരിശോധിക്കാൻ വന്നതാണ്. 64 00:04:23,040 --> 00:04:25,000 അതേ, പിന്നെ ഞാനിവിടെ വന്നപ്പോൾ... 65 00:04:25,080 --> 00:04:27,560 വഴിതെറ്റി, പിന്നെ ഒരു തിരിവെടുത്തത് തെറ്റിപ്പോയി. 66 00:04:28,920 --> 00:04:31,320 പിന്നെ... 67 00:04:34,480 --> 00:04:35,560 നീയെന്നെ പിടികൂടി. 68 00:04:37,520 --> 00:04:38,920 ഞാനൊരു സിഗരറ്റ് വലിക്കാൻ വന്നതാണ്. 69 00:04:41,320 --> 00:04:43,920 സെക്യൂരിറ്റി ഗാർഡുകൾ അവിടെ പുകവലിക്കാൻ പോകുമെന്ന് എനിക്കറിയാം. 70 00:04:44,040 --> 00:04:45,640 ഞാനവരിൽ നിന്ന് ഒരു പുകയെടുത്തു. 71 00:04:45,720 --> 00:04:47,159 ഒരു ദുശ്ശീലമാണ്, പക്ഷേ എന്ത് പറയാനാണ്? 72 00:04:47,240 --> 00:04:49,480 -വല്ലാത്തൊരു ദിവസം. -നിൽക്കൂ, നീ പുകവലി തുടങ്ങിയോ? 73 00:04:51,320 --> 00:04:52,320 നീ പോന്നപ്പോൾ മുതൽ. 74 00:04:54,720 --> 00:04:55,680 നോക്കൂ... 75 00:04:55,760 --> 00:04:57,560 പിന്നെ നീയെന്താ ഇവിടെ? 76 00:04:57,640 --> 00:05:00,680 ഒരു നിമിഷം. നീ പുകവലിക്കാൻ തുടങ്ങിയില്ലല്ലോ? 77 00:05:01,000 --> 00:05:03,360 എന്താ? ഇല്ല, ഒരിക്കലുമില്ല. ഞാൻ... 78 00:05:04,000 --> 00:05:04,920 ഞാൻ... 79 00:05:06,800 --> 00:05:10,240 നോക്കൂ, നമുക്ക് രണ്ടുമിനിറ്റ് നടന്നാലോ, പ്ലീസ്? 80 00:05:10,920 --> 00:05:12,240 തീർച്ചയായും നടക്കാം. 81 00:05:13,520 --> 00:05:16,360 -ഇതുവഴി? -ശരി, തീർച്ചയായും. 82 00:05:18,040 --> 00:05:18,880 വരൂ. 83 00:05:18,920 --> 00:05:22,120 ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ഒരുപാട് വെള്ളം പമ്പുചെയ്ത് കളയണം. വേഗമാകട്ടെ പാട്ടീൽ. 84 00:05:25,600 --> 00:05:27,600 നമുക്ക് പോകാം. വേഗം. 85 00:05:31,520 --> 00:05:32,680 ഇതിലേ. നമുക്ക് പോകാം. 86 00:05:33,320 --> 00:05:35,120 സക്ഷൻ, എടുക്കു. ഒരുപാട് രക്തമുണ്ട്. 87 00:05:35,400 --> 00:05:38,600 ആ നശിച്ച ബ്ലീഡർ കാണാനാവുന്നില്ല. അത് യൂട്ടറൈൻ ധമനിയാണെന്ന് തോന്നുന്നു. 88 00:05:41,320 --> 00:05:42,159 വേണ്ട കൗശിക്! 89 00:05:44,240 --> 00:05:45,680 കൗശിക്, പ്ലീസ്. നീയിങ്ങോട്ട് വരരുത്. 90 00:05:45,760 --> 00:05:47,360 കേൾക്കൂ. 91 00:05:47,440 --> 00:05:50,280 നമുക്ക് കൂടുതൽ സക്ഷൻ വേണം അല്ലെങ്കിൽ അവളെ നഷ്ടമാകും. പ്ലീസ്. 92 00:05:50,360 --> 00:05:52,400 കൗശിക്, ഞാനെൻ്റെ ജോലി ചെയ്യട്ടേ. തിരിച്ചു പോകൂ! 93 00:05:52,480 --> 00:05:53,800 -പോകൂ! -പ്ലീസ്! 94 00:05:53,880 --> 00:05:55,720 ഗൈസ്, എനിക്ക് ട്രെനാക്സ ഇഞ്ചക്ഷൻ തരൂ! 95 00:06:00,080 --> 00:06:01,240 സക്ഷൻ ചെയ്യുന്നത് തുടരൂ. 96 00:06:04,800 --> 00:06:08,160 നമുക്കിത് നിർത്താം. ഇനോട്രോപിക് സപ്പോർട്ട് കൊടുക്കൂ. 97 00:06:11,040 --> 00:06:12,840 ബോംബെ ജനറൽ ഹോസ്പിറ്റൽ സ്വകാര്യ വാർഡ് 03 98 00:06:12,920 --> 00:06:14,640 ഫോർട്ട്, മുംബൈ ജൂലൈ 27 - 0407 മണി 99 00:06:34,760 --> 00:06:38,720 ക്ഷമിക്കണം. ഞാൻ പിന്നെ വരാം. 100 00:06:38,800 --> 00:06:41,640 ഇതെല്ലാം ഞങ്ങൾക്ക് പുതുമയാണ്. 101 00:06:43,280 --> 00:06:45,159 ഞങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. 102 00:06:45,880 --> 00:06:47,159 ഇതിന് കുറച്ച് സമയമെടുക്കും. 103 00:07:16,360 --> 00:07:19,560 ദിയാ, മോളേ നിനക്ക് കേൾക്കാമോ? 104 00:07:20,160 --> 00:07:23,240 നീ ഓക്കെയാണോ? ഞാൻ കുറേ നേരമായി നിൻ്റെ നമ്പറിൽ വിളിക്കുന്നു. 105 00:07:23,800 --> 00:07:26,560 അവിടെ ആകെ പ്രശ്നമാണെന്ന് കരുതുന്നു. നീ ഓക്കെയാണോ? 106 00:07:26,640 --> 00:07:28,680 ഇല്ല, പപ്പാ, ഞാൻ ഓക്കെയാണ്. 107 00:07:29,920 --> 00:07:30,840 സമാധാനിക്കൂ. 108 00:07:31,480 --> 00:07:36,120 എനിക്ക് പപ്പയോട് സംസാരിക്കണം. 109 00:07:37,240 --> 00:07:39,880 എന്തുപറ്റി മോളേ? എന്തെങ്കിലും പ്രശ്നമുണ്ടോ? 110 00:07:41,520 --> 00:07:47,040 കുട്ടിയായിരിക്കുമ്പോൾ, പരീക്ഷയ്ക്കു മുമ്പ് എനിക്ക് പാനിക് വരുന്നത് ഓർമ്മയുണ്ടോ? 111 00:07:48,800 --> 00:07:51,840 നന്നായി തയ്യാറെടുത്തെങ്കിലും... 112 00:07:53,159 --> 00:07:54,800 ഞാൻ തോൽക്കുമെന്ന് കരുതും. 113 00:07:56,360 --> 00:07:57,480 പിന്നെ മമ്മി... 114 00:08:00,680 --> 00:08:05,800 പിന്നെ മമ്മി 'ക്വേ സെറാ സെറാ' അവരുടെ സുന്ദരമായ ശബ്ദത്തിൽ പാടും. 115 00:08:05,880 --> 00:08:07,280 പിന്നെ... 116 00:08:08,160 --> 00:08:10,960 അത് എല്ലാം ഓക്കെയാണെന്ന് എന്നെ തോന്നിപ്പിക്കും. 117 00:08:13,280 --> 00:08:17,480 എനിക്കിപ്പോൾ 118 00:08:18,320 --> 00:08:22,520 ചെറിയ വെപ്രാളവും ഭയവും തോന്നുന്നുണ്ട് പപ്പാ, പിന്നെ... 119 00:08:24,360 --> 00:08:26,520 മമ്മിയിവിടെ ഇല്ലല്ലോ. ഞാനിങ്ങനെ... 120 00:08:28,560 --> 00:08:30,280 വല്ലാതെ ഒറ്റപ്പെട്ടപോലെ തോന്നുന്നു. 121 00:08:31,440 --> 00:08:32,280 ദിയാ. 122 00:08:34,280 --> 00:08:35,640 ദിയാ, നിനക്ക് ഞാനുണ്ട്. 123 00:08:36,919 --> 00:08:38,480 എല്ലാം ശരിയാകും മോളേ. 124 00:08:39,720 --> 00:08:40,840 അതേ, പക്ഷേ... 125 00:08:42,280 --> 00:08:44,480 പപ്പയും എത്ര ഒറ്റപ്പെട്ടെന്ന് എനിക്കറിയാം. 126 00:08:46,880 --> 00:08:48,040 എന്നോട് ക്ഷമിക്കണം. 127 00:08:50,080 --> 00:08:51,280 ഞാൻ ക്ഷമചോദിക്കുന്നു. 128 00:08:53,240 --> 00:08:54,160 ഞാനൊരിക്കലും... 129 00:08:56,040 --> 00:08:59,480 പപ്പയെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. 130 00:08:59,880 --> 00:09:03,520 ഇല്ല. മോളേ, ക്ഷമ പറയേണ്ടാ, പ്ലീസ്. 131 00:09:04,400 --> 00:09:05,640 ക്ഷമ പറയേണ്ടാ. 132 00:09:06,840 --> 00:09:11,440 ദിയാ, ഞാൻ... നിനക്കുവേണ്ടി ഞാനുണ്ടാവണം എന്നാണെൻ്റെ ആഗ്രഹം. 133 00:09:13,360 --> 00:09:14,200 പപ്പാ, 134 00:09:16,640 --> 00:09:19,280 നമുക്ക് ആദ്യം മുതൽ തുടങ്ങിയാലോ? 135 00:09:22,880 --> 00:09:24,640 മമ്മിയായിരുന്നു എൻ്റെ ബെസ്റ്റ് ഫ്രണ്ട്. 136 00:09:26,520 --> 00:09:27,440 പപ്പയാകുമോ? 137 00:09:30,400 --> 00:09:34,320 ശരി. ശരി മോളേ, ശരി. 138 00:09:37,440 --> 00:09:39,760 സുരക്ഷിതയായിട്ട് വീട്ടിൽ വാ, ഓക്കേ? 139 00:09:40,080 --> 00:09:42,160 ഞാൻ തിരിച്ചു വിളിക്കാം. 140 00:09:48,200 --> 00:09:50,640 പി.സി.ഒ 141 00:10:06,280 --> 00:10:08,040 ബോംബെ ജനറൽ ഹോസ്പിറ്റൽ ചിത്ര ദാസ് ക്യാബിൻ 142 00:10:08,120 --> 00:10:09,640 ഫോർട്ട്, മുംബൈ ജൂലൈ 27 - 0432 മണി 143 00:10:12,760 --> 00:10:15,040 സൗരവ്, ഞാൻ നമ്മളെപ്പറ്റി ആലോചിക്കുകയായിരുന്നു. 144 00:10:16,080 --> 00:10:19,080 നമ്മളെപ്പറ്റിയും, ലണ്ടനിലെ നമ്മുടെ ജീവിതത്തെപ്പറ്റിയും. 145 00:10:20,480 --> 00:10:25,760 പിന്നെ ഞാൻ അവിടുന്ന്, നിന്നിൽ നിന്ന് എന്തിന് ഓടിപ്പോന്നു എന്നും. 146 00:10:27,720 --> 00:10:30,000 ഞാനെങ്ങനെ അതിനുള്ള ധൈര്യം കണ്ടെത്തി എന്നും, എനിക്കറിയില്ല. 147 00:10:31,480 --> 00:10:34,720 എന്നോട് ക്ഷമിക്കൂ, ഞാൻ ഒന്നും പറയാതെ നിൻ്റെ ജീവിതത്തിൽ നിന്ന് പോന്നു. പക്ഷേ... 148 00:10:34,760 --> 00:10:39,040 ചിത്രാ, എന്തായിത്. നീ മാപ്പു പറയേണ്ട. സാരമില്ല, സത്യം. 149 00:10:43,960 --> 00:10:45,760 പക്ഷേ എനിക്ക് നിൻ്റെ കൂടെ ശ്വാസം മുട്ടി. 150 00:10:48,160 --> 00:10:52,200 ശ്വാസം പോലും തെറ്റിയാൽ നീ ദേഷ്യം പിടിക്കും എന്ന് കരുതി. പിന്നെ... 151 00:10:53,600 --> 00:10:56,280 അതുകൊണ്ട്... എനിക്ക് ഓടിപ്പോകേണ്ടി വന്നു. 152 00:11:01,040 --> 00:11:04,600 ഇനി, സൗരവ്, എനിക്ക് മാറി നിൽക്കണം. 153 00:11:09,800 --> 00:11:12,600 നിനക്ക് മനസ്സിലാവുമെന്ന് കരുതുന്നു. 154 00:11:14,360 --> 00:11:15,360 അല്ലേ? 155 00:11:21,040 --> 00:11:22,640 എനിക്ക് വിവാഹമോചനം വേണം സൗരവ്. 156 00:11:30,960 --> 00:11:31,960 എടീ! 157 00:11:37,080 --> 00:11:39,520 എടീ നാശം പിടിച്ചവളേ. 158 00:11:41,040 --> 00:11:44,000 ആ മിർസയെ കണ്ട് നീയങ്ങ് ഇളകിപ്പോയി, അല്ലേടീ? 159 00:11:56,040 --> 00:11:56,880 ആ പൈപ്പ് ഇടൂ. 160 00:11:56,960 --> 00:11:58,160 -ശരി. -അത് താഴേക്കിടൂ. 161 00:11:58,240 --> 00:11:59,240 -ഓക്കേ? -ഓക്കേ. 162 00:11:59,320 --> 00:12:00,960 -എന്നെ വഴി കാണിക്കൂ. -സൂക്ഷിച്ച് പോകൂ. 163 00:12:01,640 --> 00:12:03,480 ഇതൊരു കുളമായല്ലോ. 164 00:12:03,560 --> 00:12:07,400 -സൂക്ഷിച്ച് പോകൂ. -ശരി, ഞാൻ പൈപ്പ് കണ്ടു. 165 00:12:07,480 --> 00:12:08,320 സൂക്ഷിച്ച് ഇറങ്ങൂ. 166 00:12:08,400 --> 00:12:11,040 ഒരുപാട് വെള്ളം കളയാനുണ്ട്. വേഗം! 167 00:12:11,120 --> 00:12:12,720 -ഹേയ്, പാട്ടീൽ! -എന്താ, തിവാരീ? 168 00:12:12,800 --> 00:12:14,640 -ടോർച്ച് ഇങ്ങോട്ട് കാണിക്കൂ! -ശരി. 169 00:12:14,720 --> 00:12:17,440 -ഹേയ്, ഇത് കാണ്! -ഹേയ്, ഇത് അഹാൻ സർ ആണ്. ഇങ്ങോട്ട് വരൂ. 170 00:12:17,520 --> 00:12:19,920 -എന്താ? ശരി. ഇത് പിടിക്കൂ. -വേഗം ഒരു സ്ട്രെച്ചർ കൊണ്ടുവരൂ! 171 00:12:22,840 --> 00:12:23,840 നീയൊരു വേശ്യയാണ്. 172 00:12:24,600 --> 00:12:25,600 സൗരവ്. 173 00:12:26,520 --> 00:12:29,320 അത് ശരിയല്ല. ഇതും അഹാനുമായി ഒരു ബന്ധവുമില്ല. 174 00:12:29,400 --> 00:12:31,960 ആണോ? നിങ്ങൾക്കിടയിൽ ഒന്നും നടക്കുന്നില്ല? 175 00:12:32,560 --> 00:12:33,400 ഇല്ല. 176 00:12:36,640 --> 00:12:37,600 എനിക്ക് മനസ്സിലായി. 177 00:12:38,920 --> 00:12:42,520 അതുകൊണ്ടാണ് അവൻ നിന്നിൽ അധികാരത്തോടെ സംസാരിച്ചത്. 178 00:12:43,440 --> 00:12:44,280 എന്താ? 179 00:12:45,120 --> 00:12:47,560 അതേ. അവനെന്നെ ഭീഷണിപ്പെടുത്തി. 180 00:12:48,600 --> 00:12:49,440 എന്നെ! 181 00:12:50,400 --> 00:12:52,400 നിനക്ക് ഊഹിക്കാമോ? എന്നെ! 182 00:12:57,440 --> 00:12:59,280 അതായത് അതിനു തക്കവണ്ണം അവന് നിന്നിൽ നിന്ന് 183 00:13:00,120 --> 00:13:01,840 എന്തെങ്കിലും കിട്ടുന്നുണ്ടാവണം! 184 00:13:02,960 --> 00:13:04,680 അല്ലെങ്കിൽ അവൻ ഇത്ര ധൈര്യം കാണിക്കില്ല. 185 00:13:07,160 --> 00:13:12,280 അപ്പോൾ, ചിത്രാ ദാസ്, നിനക്കിപ്പോൾ ഒരു ചെറുപ്പക്കാരൻ കാമുകനുണ്ട്, അല്ലേ? 186 00:13:13,960 --> 00:13:16,480 ആ തെണ്ടിക്ക് നിന്നെ എന്നിൽ നിന്ന് സംരക്ഷിക്കണം. 187 00:13:17,880 --> 00:13:20,640 അവൻ പറയുന്നു അവൻ നിന്നെ ഉപേക്ഷിക്കില്ലെന്ന്. 188 00:13:22,680 --> 00:13:23,680 ആണോ? 189 00:13:24,400 --> 00:13:25,520 ഇതെപ്പോൾ സംഭവിച്ചു? 190 00:13:27,360 --> 00:13:31,520 എന്തായാലും, അവനിനി ആരെയും ശല്യപ്പെടുത്താനാവില്ല. 191 00:13:31,920 --> 00:13:34,640 നാശം പിടിച്ചവൻ! അവൻ്റെ അദ്ധ്യായം അടഞ്ഞു. 192 00:13:39,960 --> 00:13:42,760 ഒരു നിമിഷം, സൗരവ്. അഹാൻ എവിടെ? 193 00:13:44,280 --> 00:13:45,280 നീയവനെ ഉപദ്രവിച്ചോ? 194 00:13:47,280 --> 00:13:51,480 നീയിപ്പോൾ പറഞ്ഞു നിങ്ങൾ തമ്മിൽ ഒന്നുമില്ല എന്ന്. പിന്നെന്തിനാ വിഷമിക്കുന്നത്? 195 00:13:54,720 --> 00:13:56,200 സൗരവ്, അഹാൻ എവിടെ? 196 00:14:08,880 --> 00:14:11,960 സൗരവ്, പ്ലീസ്! എനിക്കും അഹാനുമിടയിൽ ഒന്നുമില്ല. 197 00:14:12,040 --> 00:14:13,680 സൗരവ്, നീയെന്നെ വിശ്വസിക്കണം. 198 00:14:15,120 --> 00:14:16,800 പ്ലീസ്, വഴിമാറൂ! 199 00:14:16,880 --> 00:14:18,240 -രണ്ട്, മൂന്ന്, നാല്... -എന്തുപറ്റി? 200 00:14:18,320 --> 00:14:19,920 തലയ്ക്ക് ചതവ്, ശ്വാസകോശത്തിൽ വെള്ളം കയറി. 201 00:14:20,000 --> 00:14:21,640 -അഞ്ച്, ആറ്, ഏഴ്, എട്ട്... -എങ്ങനെ? 202 00:14:21,720 --> 00:14:23,320 ഞങ്ങൾ താഴെ ജോലി ചെയ്യുമ്പോൾ കണ്ടതാണ്. 203 00:14:23,400 --> 00:14:25,160 പതിമൂന്ന് 14,15. 204 00:14:27,680 --> 00:14:29,800 വിദ്യാ, ഗോസ്. കൂടുതൽ ഗോസ് തരൂ. 205 00:14:29,880 --> 00:14:33,720 ...ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, 11, 12, 13,14,15. 206 00:14:33,800 --> 00:14:35,680 എന്തുപറ്റി? അഹാനെന്തോ പറ്റിയെന്ന് ഞാന്‍ കേട്ടു... 207 00:14:35,760 --> 00:14:38,240 -ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്... -സർ, പൾസില്ല. 208 00:14:38,320 --> 00:14:41,480 അനന്യയെന്താ ഓക്സിടോസിനോടും പ്രോസ്റ്റോഡിനോടും പ്രതികരിക്കാത്തത്? 209 00:14:41,560 --> 00:14:43,160 അവൾക്ക് രക്തം പോകുന്നത് നിർത്തണം. 210 00:14:43,240 --> 00:14:46,800 ഇത് സെപ്സിസ് ആണോ ബ്ലീഡർ ആണോ എന്നെനിക്കറിയില്ല. കോണ്ട്രാക്ഷനും ഇല്ല. 211 00:14:46,880 --> 00:14:48,120 സക്ഷൻ. 212 00:14:49,760 --> 00:14:50,960 അവളിപ്പോഴും തണുത്താണോ? 213 00:14:52,840 --> 00:14:55,600 റ്റാസോബാക്ടം കൊടുക്കൂ. അവൾക്ക് സെപ്റ്റിക് ഷോക്ക് ഉണ്ടാകരുത്. 214 00:14:55,680 --> 00:14:57,560 ഞങ്ങളവൾക്ക് പത്ത് ആൻ്റിബയോട്ടിക്സ് നൽകി. 215 00:14:57,640 --> 00:15:00,280 അനുവദനീയമായതിൽ ഏറ്റവും കൂടുതൽ. അതിനോടും പ്രതികരിക്കുന്നില്ല. 216 00:15:00,360 --> 00:15:01,200 ഡോക്ടർ. 217 00:15:02,000 --> 00:15:04,680 നാശം! അവൾക്ക് മൂത്രം പോകുന്നില്ല. 218 00:15:04,760 --> 00:15:07,360 കിഡ്നികളും വിവിധ അവയവങ്ങളും പ്രവർത്തനരഹിതമാകുന്നു. 219 00:15:07,440 --> 00:15:08,600 എനിക്കവളെ ഇൻ്റുബേറ്റ് ചെയ്യണം. 220 00:15:08,680 --> 00:15:11,280 ഇല്ല, കൗശിക്, അത് പറ്റില്ല. നമുക്കവളെ നഷ്ടമാകും. 221 00:15:11,360 --> 00:15:14,160 -അവൾക്കത് പറ്റില്ല. നമുക്ക് നഷ്ട... -ഇല്ല! 222 00:15:16,240 --> 00:15:18,840 അങ്ങനെ പറയരുത്. അവൾക്ക് സുഖമാകും. 223 00:15:19,960 --> 00:15:20,840 അവൾക്ക് സുഖമാകും. 224 00:15:21,600 --> 00:15:23,280 ഞാൻ അനന്യയ്ക്ക് വാക്കുകൊടുത്തതാണ്. 225 00:15:24,440 --> 00:15:26,600 അവൾക്ക് ഒന്നും സംഭവിക്കില്ല. ഒന്നും. 226 00:15:27,880 --> 00:15:30,000 എനിക്ക് നിങ്ങളുടെ സഹായം വേണം, പ്ലീസ്! 227 00:15:30,080 --> 00:15:32,920 -കൗശിക്, അവസ്ഥ മോശമാണ്. -സന്ധ്യാ, എനിക്ക് നിങ്ങളുടെ സഹായം വേണം. 228 00:15:33,000 --> 00:15:34,360 -കൗശിക്, നോക്കൂ... -പ്ലീസ്. 229 00:15:35,520 --> 00:15:37,440 -പ്ലീസ്. -അവളെ നോക്കൂ. 230 00:15:37,520 --> 00:15:38,840 ശരി, നമുക്കവളെ ഇൻ്റുബേറ്റുചെയ്യാം. 231 00:15:39,760 --> 00:15:41,600 നമുക്കത് ചെയ്യാം. നമ്മളവളെ ഇൻ്റുബേറ്റ് ചെയ്യുകയാണ്. 232 00:15:43,560 --> 00:15:46,160 ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 233 00:15:46,240 --> 00:15:49,760 എട്ട്, ഒമ്പത്, പത്ത്,11, 12, 13, 14, 15. 234 00:15:53,320 --> 00:15:54,440 -ആൾ ക്ലിയർ. -ക്ലിയർ. 235 00:15:57,200 --> 00:15:58,920 -ഒന്ന്, രണ്ട്, മൂന്ന്, നാല്... -അഹാൻ എഴുന്നേൽക്ക്! 236 00:15:59,000 --> 00:16:02,520 ...അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത്,11, 12, 13, 14, 15. 237 00:16:05,880 --> 00:16:07,240 -ആൾ ക്ലിയർ. -ക്ലിയർ. 238 00:16:11,360 --> 00:16:13,320 -നിനക്ക് പൾസ് കിട്ടിയോ? -ഒരു പൾസ് കിട്ടി! 239 00:16:13,400 --> 00:16:15,600 സ്ട്രെച്ചർ! വേഗം! 240 00:16:15,680 --> 00:16:17,320 ശ്വാസകോശം പ്രവർത്തനരഹിതമാകാനുള്ള സാദ്ധ്യത. 241 00:16:17,400 --> 00:16:18,880 അവനെ വെൻ്റിലേറ്ററിൽ ഇടൂ. 242 00:16:18,960 --> 00:16:20,800 ബ്ലഡ് ഷുഗർ ലെവൽ നിലനിർത്തണം. 243 00:16:21,520 --> 00:16:22,760 അധികമുള്ള ഫ്ലൂയിഡ് ചോർത്തിക്കളയണം. 244 00:16:22,840 --> 00:16:24,880 നമുക്ക് ഉടൻ ഹൈഡ്രോകോർട്ടിസോൺ നൽകണം. 245 00:16:24,960 --> 00:16:26,000 ഇതെങ്ങനെ സംഭവിച്ചു? 246 00:16:26,600 --> 00:16:28,280 ഇതെങ്ങനെ സംഭവിച്ചെന്ന്? 247 00:16:28,360 --> 00:16:32,680 സർ, ഡോക്ടർ മിർസയും ഡോക്ടർ ചന്ദ്രയും പത്ത് മിനിറ്റ് മുമ്പ് സംസാരിക്കുന്നത് കണ്ടു. 248 00:16:32,760 --> 00:16:33,760 ഞാനവരെ കണ്ടു. 249 00:16:34,920 --> 00:16:37,520 സർ, എനിക്ക് തോന്നുന്നു അവർ വഴക്കിടുകയായിരുന്നെന്ന്. 250 00:16:38,240 --> 00:16:41,800 ചിത്ര, അവളെവിടെ? എവിടെ? 251 00:16:43,440 --> 00:16:44,880 എനിക്ക് നിന്നെ സഹായിക്കണം. 252 00:16:45,720 --> 00:16:49,920 സൗരവ്, ഇത് ഞാനാണ്. ഇത് ഞാനാണ്, ചിത്ര. 253 00:16:52,040 --> 00:16:53,680 ദയവായി എന്നോട് പറയൂ. 254 00:16:54,760 --> 00:16:56,160 ഞാൻ എല്ലാം ശരിയാക്കാം. 255 00:16:56,240 --> 00:16:59,000 വിഡ്ഢിത്തം! നീ എല്ലാം ശരിയാക്കുമോ? 256 00:16:59,960 --> 00:17:02,480 നീ എന്നെ കളഞ്ഞിട്ട് ഓടിപ്പോയി. 257 00:17:02,560 --> 00:17:04,240 ഞാനെല്ലാം സ്വന്തമായി ചെയ്യേണ്ടിവന്നു. 258 00:17:04,319 --> 00:17:05,839 -അല്ലേ? -എനിക്ക് തെറ്റുപറ്റി. 259 00:17:05,920 --> 00:17:08,000 സൗരവ്, എനിക്ക് തെറ്റുപറ്റി. ഞാൻ സോറി പറഞ്ഞില്ലേ? 260 00:17:08,880 --> 00:17:12,520 നിനക്കെന്നെ അറിയാം, ഞാൻ എപ്പോഴും തെറ്റ് വരുത്തിക്കൊണ്ടിരിക്കും. 261 00:17:12,560 --> 00:17:14,960 എന്നോട് ക്ഷമിക്ക്. പ്ലീസ്. 262 00:17:15,880 --> 00:17:17,680 പ്ലീസ്, എന്നോട് പറയൂ. 263 00:17:18,680 --> 00:17:22,319 ഞാൻ ഓടിപ്പോയതിനാൽ എനിക്ക് ഇതിനെല്ലാം പരിഹാരം കാണണം, സൗരവ്. 264 00:17:26,560 --> 00:17:27,720 നീയത് ശരിക്ക് പറഞ്ഞതാണോ? 265 00:17:28,560 --> 00:17:31,520 അതേ. ശരിക്കും പറഞ്ഞതാണ്. 266 00:17:41,480 --> 00:17:42,320 സൗരവ്. 267 00:17:43,680 --> 00:17:46,280 -നീയെന്നെ വേദനിപ്പിക്കുന്നു, പ്ലീസ്. -എനിക്കറിയാം. 268 00:17:48,080 --> 00:17:49,320 ഫോൺ അടിക്കുന്നുണ്ട്. 269 00:17:55,000 --> 00:17:57,080 -നീ ചിത്രയുടെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കൂ. -ശരി സർ. 270 00:17:59,080 --> 00:18:00,720 ലക്ഷണങ്ങൾ വളരെ വ്യക്തമാണ്. 271 00:18:00,800 --> 00:18:04,920 ആഘാതം മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായിട്ടുണ്ടാവാം, 272 00:18:05,000 --> 00:18:06,560 തലച്ചോറിൽ നീർക്കെട്ടായിരിക്കാം. 273 00:18:06,640 --> 00:18:08,320 -സർ! -എന്താ? 274 00:18:08,400 --> 00:18:09,920 നിങ്ങളെ ഓ.ടി 3-ൽ വിളിക്കുന്നു. 275 00:18:10,000 --> 00:18:12,800 ഇപ്പോഴില്ല, വിദ്യാ. ഒരു സി.റ്റി സ്കാൻ എടുക്കൂ. 276 00:18:12,880 --> 00:18:15,080 ഉറപ്പിച്ചിട്ട് ഐ.സി.യു-വിലേക്ക് മാറ്റൂ. 277 00:18:15,200 --> 00:18:16,800 -സർ. -എന്താ? 278 00:18:16,920 --> 00:18:19,760 സർ, അനന്യാ മാഡത്തിന് ഗുരുതരമാണ്. 279 00:18:22,440 --> 00:18:24,000 നിങ്ങളെ ഓ.ടി 3-ൽ വിളിക്കുന്നു. 280 00:18:24,080 --> 00:18:26,520 -നീ. എൻ്റെ കൂടെ വരൂ. -ശരി സർ. 281 00:18:27,800 --> 00:18:30,560 ഇൻസ്പെക്ടർ മായാങ്ക്. മിസ്റ്റർ മായാങ്ക്. 282 00:18:33,960 --> 00:18:35,560 എനിക്ക് നിങ്ങളോട് സ്വകാര്യമായി സംസാരിക്കണം. 283 00:18:36,440 --> 00:18:37,760 ഒന്നു മാറിനിൽക്കൂ. 284 00:18:38,400 --> 00:18:40,640 ഇത് ചിത്രാ മാഡത്തിൻ്റെ സഹായിയാണ്. 285 00:18:40,720 --> 00:18:44,520 അവൾക്കൊപ്പം പോയി ചിത്രാ മാഡത്തെ കണ്ടെത്താൻ ഞങ്ങളെ സഹായിക്കണം. 286 00:18:44,560 --> 00:18:46,320 പ്ലീസ്, അവരുടെ ജീവൻ അപകടത്തിലാവാം. 287 00:18:46,760 --> 00:18:47,800 എന്തപകടം? 288 00:18:47,880 --> 00:18:50,800 ഡോക്ടർ ചന്ദ്ര അവരെ അപകടപ്പെടുത്തിയേക്കാം. 289 00:18:50,880 --> 00:18:54,720 ദയവായി ഇപ്പോൾ പോകൂ. ഞാൻ പിന്നീട് വിശദീകരിക്കാം. 290 00:18:55,440 --> 00:18:56,520 -ശരി. നമുക്ക് പോകാം. -പോകൂ. 291 00:18:56,560 --> 00:18:58,000 -നീ അദ്ദേഹത്തിനൊപ്പം പോകൂ. -ശരി സർ. 292 00:18:59,280 --> 00:19:00,440 ഹേയ്, മധു. 293 00:19:01,000 --> 00:19:03,080 നിങ്ങളെന്തിനാ ഡോക്ടർ ചന്ദ്രയെ വില്ലനാക്കുന്നത്? 294 00:19:04,800 --> 00:19:05,640 ഹേയ്! 295 00:19:08,960 --> 00:19:10,560 സൗരവ്. 296 00:19:11,080 --> 00:19:12,560 സൗരവ്, നമ്മൾ എങ്ങോട്ട് പോകുന്നു? 297 00:19:12,680 --> 00:19:14,320 -പ്ലീസ്! -നിനക്കെൻ്റെകൂടെയിരിക്കണം, അല്ലേ? 298 00:19:14,440 --> 00:19:15,880 നമ്മൾ ഒന്നിച്ച് വീട്ടിൽ പോവുകയാണ്. 299 00:19:16,280 --> 00:19:18,400 നമ്മൾ ഒന്നിച്ച് വീട്ടിൽ പോകും. 300 00:19:18,480 --> 00:19:20,160 അഹാൻ എവിടെയാണെന്ന് ആദ്യം പറയൂ. 301 00:19:22,200 --> 00:19:23,200 കണ്ടോ? 302 00:19:23,800 --> 00:19:25,280 നിനക്കവനില്ലാതെ ജീവിക്കാനാവില്ല. 303 00:19:25,320 --> 00:19:26,960 -അല്ല. -എനിക്കെപ്പോഴും അറിയാമായിരുന്നു 304 00:19:27,040 --> 00:19:28,240 നീയെന്നെ വിഡ്ഢിയാക്കുകയാണെന്ന്. 305 00:19:28,320 --> 00:19:30,200 വിഡ്ഢിയാക്കുകയല്ലാതെ മറ്റൊന്നുമല്ല. 306 00:19:30,280 --> 00:19:33,400 -എൻ്റെ കൂടെ വരൂ. -ഡോക്ടർ ചന്ദ്രാ, നിങ്ങളിവിടെയുണ്ടോ! 307 00:19:33,480 --> 00:19:35,400 എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നു, ഡോക്! 308 00:19:35,480 --> 00:19:36,560 എന്തിനാ? 309 00:19:36,640 --> 00:19:38,280 അഹാൻ്റെ കാര്യത്തിൽ ഉപദേശത്തിനാവും. 310 00:19:39,000 --> 00:19:42,280 ടി.ബി.ഐ. വല്ലാത്തൊരപകടം. നമ്മുടെ പയ്യൻ കോമയിലാണ്. 311 00:19:42,320 --> 00:19:46,640 കനത്ത രക്തസ്രാവവും തലച്ചോറിൽ നീർക്കെട്ടും. അവരിപ്പോൾ അവനെ ഐ.സി.യു-വിൽ കൊണ്ടുപോയി. 312 00:19:47,080 --> 00:19:49,720 എൻ്റെ ദൈവമേ! കേട്ടിട്ട് എനിക്ക് വല്ലാത്ത വിഷമമുണ്ട്. നന്ദി, ആഡം. 313 00:19:49,800 --> 00:19:51,880 ഐ.സി.യു മുകളിലത്തെ നിലയിലല്ലേ? 314 00:19:51,960 --> 00:19:53,520 ഞാൻ പിന്നീട് കാണാം, ഓക്കേ? 315 00:19:53,560 --> 00:19:54,760 ഞാൻ സഹായിക്കാൻ വരണോ? 316 00:19:54,800 --> 00:19:56,560 ഞാൻ ചെയ്തോളാം. വിഷമിക്കണ്ടാ. 317 00:19:59,320 --> 00:20:00,400 ചിത്രാ മാഡം! 318 00:20:06,200 --> 00:20:07,560 ചിത്രാ മാഡത്തിനെ കണ്ടോ? 319 00:20:07,640 --> 00:20:08,960 ഇല്ല സർ. 320 00:20:09,040 --> 00:20:10,040 ഹേയ്! 321 00:20:10,800 --> 00:20:12,320 നിങ്ങൾ പ്രതിനിധിസംഘത്തിനൊപ്പമല്ലേ? 322 00:20:12,440 --> 00:20:13,280 അത് ശരിയാണ്. 323 00:20:13,320 --> 00:20:14,680 നിങ്ങൾ ഡോക്ടർ ചന്ദ്രയെ കണ്ടോ? 324 00:20:14,760 --> 00:20:19,080 കണ്ടു, അവർ ഇപ്പോൾ ഡോക്ടർ ചിത്രാ ദാസിനൊപ്പം മുകളിൽ ഐ.സി.സി.യു-വിലേക്ക് പോയി, 325 00:20:27,080 --> 00:20:28,560 ഗ്രൗണ്ട് ഫ്ലോർ പൂട്ടിയിരിക്കുകയല്ലേ? 326 00:20:28,680 --> 00:20:30,880 -അതേ. -അവിടെനിന്നെന്താ ഒരു ശബ്ദം വരുന്നത്? 327 00:20:32,400 --> 00:20:33,680 സൗരവ്, പ്ലീസ്. 328 00:20:34,240 --> 00:20:35,320 പ്ലീസ്, സൗരവ്. 329 00:20:37,280 --> 00:20:38,480 എൻ്റെ കൂടെ വരൂ, ചിത്രാ. 330 00:20:39,000 --> 00:20:40,320 മിണ്ടാതെ എൻ്റെകൂടെ വരാൻ! 331 00:20:47,240 --> 00:20:49,680 ചിത്രാ മിണ്ടാതെ എൻ്റെകൂടെ വാ. നമുക്ക് പോകാം. വാ. 332 00:20:50,400 --> 00:20:53,240 നമ്മളിവിടുന്ന് പുറത്തിറങ്ങിയാൽ, എല്ലാം ശരിയാകും. ഓക്കേ? 333 00:20:53,320 --> 00:20:54,320 ചിത്രാ മാഡം! 334 00:20:55,200 --> 00:20:56,680 -ചിത്രാ മാഡം! -ഇവിടെ! 335 00:20:58,400 --> 00:21:02,480 -ചിത്രാ മാഡം! ഞങ്ങൾ ബേസ്മെൻ്റിലുണ്ട്! -ചിത്രാ മാഡം! 336 00:21:03,040 --> 00:21:04,320 ചിത്രാ മാഡം! 337 00:21:09,160 --> 00:21:10,560 ചിത്രാ മാഡം! നിങ്ങൾ എവിടെയാണ്? 338 00:21:12,640 --> 00:21:13,680 ചിത്രാ മാഡം! 339 00:21:18,040 --> 00:21:18,920 സൂക്ഷിച്ച്. 340 00:21:23,160 --> 00:21:24,320 ചിത്രാ മാഡം! 341 00:21:28,720 --> 00:21:30,720 ചിത്രാ മാഡം! നിങ്ങൾക്ക് കേൾക്കാമോ? 342 00:21:31,400 --> 00:21:32,400 ഇവിടെ! 343 00:21:32,480 --> 00:21:33,480 ചിത്രാ മാഡം. 344 00:21:42,160 --> 00:21:44,000 കൈ കാണാമോ? 345 00:21:46,160 --> 00:21:47,080 ചിത്രാ മാഡം! 346 00:21:50,920 --> 00:21:52,440 മാഡം, നിങ്ങൾക്ക് കേൾക്കാമോ? 347 00:21:57,800 --> 00:21:58,840 ചിത്രാ മാഡം! 348 00:21:59,880 --> 00:22:01,840 -ചിത്രാ മാഡം! -മിണ്ടരുത്! 349 00:22:07,120 --> 00:22:08,800 ചിത്രാ, ഒച്ച വെയ്ക്കരുത്. 350 00:22:10,000 --> 00:22:12,160 ദയവയി ഒച്ചവയ്ക്കരുത്. 351 00:22:12,240 --> 00:22:14,120 നിന്നെ ഉപദ്രവിക്കാൻ എനിക്കിഷ്ടമല്ല, വിശ്വസിക്ക്. 352 00:22:14,200 --> 00:22:19,080 ചിത്രാ, എനിക്ക് നിന്നിൽ നിന്ന് വേണ്ടത് ഒരവസരം കൂടി മാത്രമാണ്. അതേ. 353 00:22:19,160 --> 00:22:22,280 ഇത് ശരിയാക്കാൻ. എന്നെ വിശ്വസിക്ക്, അത് മാത്രം മതി. 354 00:22:22,360 --> 00:22:24,600 ശരിക്കും. എന്നെ സഹായിക്ക്. 355 00:22:25,840 --> 00:22:27,600 -പ്ലീസ് എന്നെ ഉപേക്ഷിക്കരുത്. -ചിത്രാ മാഡം! 356 00:22:27,680 --> 00:22:29,600 -മാഡം, അവിടെയുണ്ടോ? -എന്നെ ഉപേക്ഷിക്കരുത്. 357 00:22:42,360 --> 00:22:44,040 -ഹേയ്! ചിത്രാ മാഡം! -ചിത്രാ മാഡം! 358 00:22:45,400 --> 00:22:46,240 ഹേയ്! 359 00:22:46,880 --> 00:22:48,000 -ചിത്രാ മാഡം! -ഹേയ്! 360 00:22:49,760 --> 00:22:50,720 അവരെ വിട്! 361 00:23:00,680 --> 00:23:01,520 വിടാൻ! 362 00:23:02,360 --> 00:23:03,680 ഇത് ജയിൽ വാർഡല്ലേ? 363 00:23:03,760 --> 00:23:06,080 അപ്പോൾ മറ്റൊരു വാതിലുണ്ടാവണം. ഇവിടെ. 364 00:23:11,840 --> 00:23:12,680 വരൂ. 365 00:23:40,840 --> 00:23:41,880 -ഇവിടെ! -മാഡം! 366 00:23:42,560 --> 00:23:43,520 ഞാനിവിടെയുണ്ട്! 367 00:23:44,840 --> 00:23:45,800 മാഡം, ഒരു മിനിറ്റ്. 368 00:23:45,880 --> 00:23:47,560 -ഞാനിവിടെയുണ്ട്! -മാഡം, ഒന്ന്... 369 00:23:48,560 --> 00:23:50,520 ഹേയ്, അവരെ പിടിക്കൂ. 370 00:23:58,000 --> 00:24:00,040 ബോംബെ ജനറൽ ഹോസ്പിറ്റൽ ഓപ്പറേഷൻ തീയറ്റർ 05 371 00:24:00,120 --> 00:24:01,840 ഫോർട്ട്, മുംബൈ ജൂലൈ 27 - 0515 മണി 372 00:24:15,640 --> 00:24:17,120 സമയമായി, സർ. 373 00:24:18,400 --> 00:24:19,720 അനന്യ മരിക്കും. 374 00:24:23,600 --> 00:24:25,320 നിങ്ങൾ കൗശികിനോട് സംസാരിക്കണം. 375 00:24:56,160 --> 00:24:57,120 കൗശിക്. 376 00:25:02,280 --> 00:25:04,320 അനന്യക്ക് ഇങ്ങനെ ജീവിക്കാൻ ആഗ്രഹമുണ്ടാവില്ല. 377 00:25:07,760 --> 00:25:10,000 എന്തുചെയ്യണമെന്ന് നിനക്കറിയാം. 378 00:25:18,520 --> 00:25:20,520 പക്ഷേ... 379 00:25:21,880 --> 00:25:23,000 ഞാൻ... 380 00:25:35,000 --> 00:25:36,000 കൗശിക്. 381 00:25:51,280 --> 00:25:53,280 ബോംബെ ജനറൽ ഹോസ്പിറ്റൽ ഒന്നാം നില ഇടനാഴി 382 00:25:53,360 --> 00:25:55,040 ഫോർട്ട്, മുംബൈ ജൂലൈ 27 - 0518 മണി 383 00:25:55,920 --> 00:25:58,600 ഇപ്പോൾ പുറത്ത് പോകണം. 384 00:26:06,240 --> 00:26:07,200 മാഡം. 385 00:26:08,960 --> 00:26:10,960 ചിത്രാ മാഡം, നിങ്ങൾ ഓക്കെയാണോ? 386 00:26:13,360 --> 00:26:14,200 അഹാന് എങ്ങനെയുണ്ട്? 387 00:26:15,760 --> 00:26:19,240 ബോംബെ ജനറൽ ഹോസ്പിറ്റൽ ഐ.സി.യു ഫോർട്ട്, മുംബൈ ജൂലൈ 27 - 0520 മണി 388 00:27:30,800 --> 00:27:32,400 സി.റ്റി സ്കാൻ ഫലം വന്നു. 389 00:27:33,440 --> 00:27:35,240 ചലച്ചോറിൽ ചതവ് ഉറപ്പാക്കി. 390 00:27:37,160 --> 00:27:40,080 നീങ്ങൂ. നിങ്ങൾക്കെങ്ങനെ എന്നെ തടയാനാകും? 391 00:27:40,160 --> 00:27:43,560 നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? നിങ്ങൾക്ക് ബോധമില്ലേ? 392 00:27:45,520 --> 00:27:48,000 -സർ, ദയവായി പുറത്ത് കാത്തുനിൽക്കൂ. -എനിക്കറിയാം. 393 00:27:48,080 --> 00:27:50,880 -ഞാനാരാണെന്ന് നിനക്കറിയില്ല. മിണ്ടരുത്! -സർ, ഇത് ഐ.സി.യു... 394 00:27:57,320 --> 00:28:01,440 -ചിത്രാ ദാസ്. ഞാൻ യോഗേഷ് കുൽക്കർണ്ണി. -നിങ്ങളാരാണെന്ന് എനിക്കറിയാം. 395 00:28:05,040 --> 00:28:07,560 നിങ്ങൾക്ക് ഡോക്ടർ ചന്ദ്രയെപ്പറ്റി സംസാരിക്കണോ? 396 00:28:08,320 --> 00:28:11,120 ഡോക്ടർ സൗരവ് ചന്ദ്ര എൻ്റെ പീഡകനായ ഭർത്താവാണ്. 397 00:28:12,880 --> 00:28:15,240 ഞാൻ അയാൾക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാൻ പോകുന്നു. 398 00:28:18,080 --> 00:28:20,040 അങ്ങനെയാണോ. 399 00:28:35,760 --> 00:28:37,840 നാശം. 400 00:28:40,080 --> 00:28:41,200 സുബ്രഹ്മണ്യം എവിടെ? 401 00:28:43,320 --> 00:28:45,320 ബോംബെ ജനറൽ ഹോസ്പിറ്റൽ ഓപ്പറേഷൻ തീയറ്റർ 05 402 00:28:45,400 --> 00:28:47,160 ഫോർട്ട്, മുംബൈ ജൂലൈ 27 - 0600 മണി 403 00:28:58,760 --> 00:28:59,960 ഹായ്. 404 00:29:16,720 --> 00:29:18,520 നിനക്ക് എഴുതണോ? 405 00:29:20,200 --> 00:29:23,960 ശരി. 406 00:29:43,280 --> 00:29:45,440 ഞാൻ മരിക്കുമോ? 407 00:29:54,160 --> 00:29:55,160 ഇല്ല. 408 00:30:01,760 --> 00:30:04,640 പേടി 409 00:30:10,840 --> 00:30:12,080 എനിക്കും പേടിയുണ്ട്. 410 00:30:28,080 --> 00:30:31,400 എനിക്ക് മരിക്കണ്ടാ 411 00:30:39,240 --> 00:30:40,120 മരിക്കില്ല. 412 00:30:46,840 --> 00:30:48,200 കുഞ്ഞ്? 413 00:30:48,680 --> 00:30:49,680 കുഞ്ഞ് സുഖമായിരിക്കുന്നു. 414 00:31:02,000 --> 00:31:06,280 നീ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം. 415 00:31:07,320 --> 00:31:09,600 എനിക്ക് കാണാം. പ്ലീസ്. 416 00:32:01,680 --> 00:32:02,680 അനന്യാ. 417 00:32:05,160 --> 00:32:06,160 കൗശിക്. 418 00:32:07,320 --> 00:32:10,040 എനിക്ക് വാക്കുതരൂ. 419 00:32:15,720 --> 00:32:19,720 നീ സന്തോഷമായിരിക്കുമെന്ന്. 420 00:32:30,320 --> 00:32:32,440 അടുത്ത് വരൂ. 421 00:32:32,520 --> 00:32:35,120 ശരി. ഞാനിവിടെയുണ്ട്. 422 00:32:35,200 --> 00:32:37,520 ഞാനിവിടെയുണ്ട്. ഓക്കേ? 423 00:32:38,680 --> 00:32:42,760 ഐ ലവ് യു കൗശിക്. 424 00:32:45,080 --> 00:32:46,640 ഐ ലവ് യു റ്റൂ. 425 00:33:27,400 --> 00:33:29,440 ബോംബെ ജനറൽ ഹോസ്പിറ്റൽ ഒന്നാം നില ഇടനാഴി 426 00:33:29,520 --> 00:33:31,160 ഫോർട്ട്, മുംബൈ ജൂലൈ 27 - 0615 മണി 427 00:33:42,720 --> 00:33:44,880 മരണം രാവിലെ 6:13 428 00:33:56,080 --> 00:33:56,960 സർ... 429 00:33:58,960 --> 00:34:00,360 ചിത്രയെയും സൗരവിനെയും പറ്റി... 430 00:34:03,080 --> 00:34:04,520 കുൽക്കർണ്ണി നിങ്ങളെ വിളിക്കുന്നു. 431 00:34:16,800 --> 00:34:17,639 ശരി. 432 00:34:27,120 --> 00:34:31,000 ബോംബെ ജനറൽ ഹോസ്പിറ്റൽ ഐ.സി.യു ഫോർട്ട്, മുംബൈ ജൂലൈ 27 - 0630 മണി 433 00:34:31,080 --> 00:34:33,840 ആജ് കൽ പിജി 13 434 00:35:00,160 --> 00:35:01,640 ബോംബെ ജനറൽ ഹോസ്പിറ്റൽ ജനറൽ വാർഡിന് പുറത്ത് 435 00:35:01,680 --> 00:35:04,120 ഫോർട്ട്, മുംബൈ ജൂലൈ 27 - 0634 മണി 436 00:35:21,440 --> 00:35:23,840 മാഡം, പ്ലീസ്, ഫോൺ സൈലൻ്റാക്കൂ. 437 00:35:27,520 --> 00:35:32,160 അവൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് ചെയ്യൂ. ദയവായി അവനെ രക്ഷിക്കൂ. 438 00:35:56,080 --> 00:35:58,000 മനുഷ്യാ, നിങ്ങൾക്കറിയാമോ? 439 00:35:59,080 --> 00:36:01,160 നിങ്ങൾ 25 കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു. 440 00:36:01,280 --> 00:36:04,200 നിങ്ങൾക്ക് ബോധമില്ലേ? 441 00:36:04,320 --> 00:36:07,160 നിങ്ങൾക്ക് മനസ്സിലാകില്ലേ? നിങ്ങളൊരു ഡോക്ടറാണോ? 442 00:36:08,320 --> 00:36:10,040 ആഭ്യന്തരമന്ത്രിയോട് എന്തിന് സംസാരിക്കണം... 443 00:36:12,560 --> 00:36:15,320 നാശം! വാ. നമുക്കിവിടുന്ന് പോകാം. 444 00:36:15,400 --> 00:36:17,560 നമുക്ക് പോകാം. ആ പത്രക്കാരി നമ്മളെ നോക്കുന്നു. 445 00:36:33,840 --> 00:36:35,440 -മിസ്റ്റർ കുൽക്കർണ്ണി. -മധു, ഒന്ന്... 446 00:36:36,600 --> 00:36:40,080 കഴിഞ്ഞ രാത്രി ഡോക്ടർ ഒബറോയി എൻ്റെ സുഹൃത്തിൻ്റെ കാല് മുറിച്ചു. 447 00:36:43,080 --> 00:36:44,200 അവൻ്റെ ജീവിതം രക്ഷിച്ചു. 448 00:36:46,000 --> 00:36:48,200 അവന് ബോധം വരുമ്പോഴെല്ലാം അവൻ്റെ ഭാവി വധു, 449 00:36:48,320 --> 00:36:51,880 കുടുംബം, അവൻ്റെ ഭാവി എല്ലാം അവനായി കാത്തുനിൽക്കുകയാവും. 450 00:36:53,480 --> 00:36:56,400 വിഷമിക്കേണ്ട മിസ്റ്റർ കുൽക്കർണ്ണി. ഞാൻ ന്യൂസ് റ്റുഡേ വിട്ടു. 451 00:36:57,280 --> 00:36:59,960 അതായത്, ഒരാളുടെ ജോലിയിൽ സത്യസന്ധത വേണം. 452 00:37:00,120 --> 00:37:01,600 ആ ജോലി നിയമവിരുദ്ധമായാൽ പോലും. 453 00:37:04,200 --> 00:37:07,280 നിങ്ങൾ നിങ്ങളുടെ ഏറ്റവും മിടുക്കനായ ഡോക്ടറെ കുരുതി കൊടുത്തു 454 00:37:07,360 --> 00:37:09,160 ഐ.സി.എം-ൻ്റെ സൽപ്പേര് രക്ഷിക്കാൻ. 455 00:37:10,560 --> 00:37:12,120 നിങ്ങൾ മായാങ്ക് ഭട്ടിനെ അയച്ചു. 456 00:37:13,040 --> 00:37:17,440 ഒബറോയിക്ക് പിന്നാലെ ആളു കൂടാനും ഐ.സി.എം-ന് നല്ലപേര് കിട്ടാനും, അല്ലേ? 457 00:37:18,880 --> 00:37:22,040 നല്ല ഡോക്ടർമാരില്ലെങ്കിൽ നിങ്ങളുടെ ഐ.സി.എം കൊണ്ട് എന്ത് പ്രയോജനം? 458 00:37:23,080 --> 00:37:24,920 നിങ്ങൾ നിങ്ങളുടെ സ്വന്തം ഡോക്ടർക്കെതിരേ തിരിഞ്ഞോ? 459 00:37:26,200 --> 00:37:27,960 എൻ്റെ മേലാളന്മാർ ചെയ്തതുപോലെ. 460 00:37:29,400 --> 00:37:31,400 സത്യം ഒന്നുകൊണ്ടും മാറില്ല, മിസ്റ്റർ കുൽക്കർണ്ണി. 461 00:37:31,480 --> 00:37:34,160 നിങ്ങൾക്കത് മൂടി വയ്ക്കാൻ ശ്രമിക്കാം, പക്ഷേ സത്യം എപ്പോഴും ജയിക്കും. 462 00:37:36,880 --> 00:37:38,320 നല്ലൊരു ദിവസം ആശംസിക്കുന്നു സർ. 463 00:37:38,440 --> 00:37:40,080 മിസ് ഹിരാനി. 464 00:37:42,080 --> 00:37:43,160 പറയൂ സർ. 465 00:37:44,520 --> 00:37:47,160 നിങ്ങൾക്കെന്നെ സഹായിക്കാനാവും. 466 00:37:48,840 --> 00:37:50,560 -സഹായിക്കുമോ? -തീർച്ചയായും. 467 00:37:51,520 --> 00:37:52,360 -മധു... -അല്ല. 468 00:37:57,440 --> 00:38:00,680 എൻ്റെ പേര് മധുസൂദൻ സുബ്രഹ്മണ്യം എന്നാണ്. 469 00:38:01,560 --> 00:38:05,800 ഞാൻ ബോംബെ ജനറൽ ഹോസ്പിറ്റലിൻ്റെ ചീഫ് മെഡിക്കൽ ഓഫീസറാണ്. 470 00:38:07,320 --> 00:38:09,560 കഴിഞ്ഞ ഏഴ് മാസങ്ങളായി, 471 00:38:09,640 --> 00:38:14,080 ഞങ്ങൾ ട്രോമ സർജറി തലവൻ ഡോക്ടർ കൗശിക് ഒബറോയിയെ പിന്തുണയ്ക്കുകയാണ്. 472 00:38:16,280 --> 00:38:20,640 26 നവംബറിൻ്റെ രാത്രി ആർക്കും മറക്കാനാവില്ല. 473 00:38:22,360 --> 00:38:25,680 ഡോക്ടർ ഒബറോയി കുറ്റാരോപിതനാണ് 474 00:38:25,840 --> 00:38:31,200 എ.റ്റി.എസ് ജോയിൻ്റ് സി.പി ആനന്ദ് കേൾക്കറുടെ മരണത്തിലേക്ക് നയിച്ച പിഴവിന്. 475 00:38:32,160 --> 00:38:34,560 അവർ പറയുന്നത് അദ്ദേഹം പ്രോട്ടോക്കോൾ ലംഘിച്ചു എന്നാണ്. 476 00:38:35,920 --> 00:38:39,280 അത് ഇവിടെ പലപ്പോഴും സംഭവിക്കാറുണ്ട്. 477 00:38:41,160 --> 00:38:45,400 പലപ്പോഴും ഞങ്ങൾ പ്രോട്ടോക്കോൾ മാറ്റിവയ്ക്കുന്നു. 478 00:38:45,960 --> 00:38:50,760 എന്നാലത് ഒരു ജീവൻ നഷ്ടപ്പെടുത്താനല്ല, രക്ഷപ്പെടുത്താനാണ്. 479 00:38:52,080 --> 00:38:54,320 ഇന്നലെ ഞങ്ങൾ ഇവിടെയുണ്ടായ 480 00:38:54,400 --> 00:38:59,160 അഭൂതപൂർവമായ വെള്ളപ്പൊക്കവുമായി മല്ലടിച്ച പോലെ. 481 00:39:00,160 --> 00:39:02,760 ഞങ്ങൾ പല പ്രോട്ടോക്കോളുകളും നിയമങ്ങളും ലംഘിച്ചു, 482 00:39:03,480 --> 00:39:05,000 അങ്ങനെ ഞങ്ങൾ പല ജീവനുകളും രക്ഷിച്ചു. 483 00:39:05,920 --> 00:39:08,600 ഒരു കുഞ്ഞു ജീവിതവും. 484 00:39:11,080 --> 00:39:16,080 മരണത്തിനുമുന്നിൽ വർഗ്ഗമോ, ജാതിയോ, രാഷ്ട്രീയമോ പ്രവർത്തിക്കില്ല. 485 00:39:16,800 --> 00:39:19,480 അവിടെ പ്രവർത്തിക്കുക ഒരു ഡോക്ടറുടെ പിടിവാശിമാത്രമാണ്. 486 00:39:25,280 --> 00:39:29,800 ഒരു പുതിയ തുടക്കം, ഒരു പുതിയ സ്വത്വം നൽകി 487 00:39:29,880 --> 00:39:31,440 ഒരു ധീരയായ പെൺകുട്ടിക്ക്... 488 00:39:32,520 --> 00:39:33,520 നന്ദി! 489 00:39:34,200 --> 00:39:36,360 ...ഞങ്ങളുടെ കഴിവുറ്റ ഡോക്ടർമാരിൽ ഒരാൾ. 490 00:39:38,560 --> 00:39:42,880 ഇത് മിസ്സിസ് ഫരീസാ ഷെയ്ഖ്. ഹോസ്പിറ്റലിലെ കൗൺസലറാണ്. 491 00:39:44,760 --> 00:39:46,040 നിങ്ങളുടെ ഭാര്യ? 492 00:39:49,080 --> 00:39:50,120 അവർ വരും. 493 00:39:55,320 --> 00:39:56,560 സമയമെടുക്കും, 494 00:39:58,440 --> 00:39:59,680 എന്നാലും അവർ വരും. 495 00:40:04,040 --> 00:40:07,400 1,200 ബെഡ്ഡുകളുണ്ട് 496 00:40:07,480 --> 00:40:09,280 ബോംബെ ജനറൽ ഹോസ്പിറ്റലിൽ. 497 00:40:10,600 --> 00:40:12,560 പ്രതിദിനം കുറഞ്ഞത് 498 00:40:12,920 --> 00:40:15,480 കിടത്തി ചികിത്സ വേണ്ട നാനൂറ് രോഗികളും ഞങ്ങള്‍ക്കുണ്ട്. 499 00:40:17,040 --> 00:40:19,840 ഞങ്ങൾക്ക് 50 റസിഡൻ്റ് ഡോക്ടർമാരുണ്ട്, 500 00:40:19,920 --> 00:40:22,480 മുപ്പത്തഞ്ച് വിസിറ്റിംഗ് കൺസൾട്ടൻ്റുമാരുണ്ട്. 501 00:40:22,560 --> 00:40:26,640 284 നഴ്സുമാരും മെഡിക്കൽ സ്റ്റാഫുമുണ്ട്. 502 00:40:31,000 --> 00:40:34,160 എനിക്ക് 284 സ്റ്റാഫ് ഉണ്ട്, ജാദവ്, 503 00:40:34,640 --> 00:40:37,040 ഓരോരുത്തരുടെയും പേര് എനിക്കറിയാം. 504 00:40:37,800 --> 00:40:41,520 ആരുടെ കുട്ടിക്കാണ് ബോർഡ് എക്സാം ഉള്ളതെന്ന് എനിക്കറിയാം, 505 00:40:42,360 --> 00:40:44,000 ആരുടെ അമ്മായിയാണ് നാട്ടിലെന്നും. 506 00:40:44,480 --> 00:40:46,360 ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും, 507 00:40:46,440 --> 00:40:49,200 എന്തിനാണ് മിസിസ് ചെറിയാൻ ഇന്ന് കൂടുതൽ സംസാരിക്കുന്നതെന്ന്? 508 00:40:49,560 --> 00:40:54,440 കാരണം അടുത്ത തവണ, ആരെങ്കിലും എന്തെങ്കിലും പ്രത്യേക പരിഗണന 509 00:40:54,520 --> 00:40:58,120 എൻ്റെ 284 ആളുകളിൽ ഒരാളോട് ചോദിച്ചാൽ, 510 00:40:59,160 --> 00:41:02,640 ഞാനാ വ്യക്തിയോട് സംസാരിക്കില്ല, നേരിട്ട് ജയിലിലേക്ക് അയയ്ക്കുകയേ ഉള്ളൂ. 511 00:41:10,400 --> 00:41:12,280 കഴിഞ്ഞുപോയ ദിവസം 512 00:41:14,000 --> 00:41:16,040 ഞങ്ങൾക്കെല്ലാം വളരെ പ്രയാസമുള്ളതായിരുന്നു. 513 00:41:17,160 --> 00:41:20,080 പക്ഷേ ഈ നഗരം പോലെ തന്നെ, 514 00:41:21,320 --> 00:41:22,640 ഞങ്ങളും മുന്നോട്ട് നടക്കുന്നു. 515 00:41:25,000 --> 00:41:27,440 ഞങ്ങളുടെ സാഹചര്യമാണ് ഞങ്ങളുടെ സ്വത്വം. 516 00:41:30,440 --> 00:41:33,200 പോരാട്ടമാണ് ഞങ്ങളുടെ സ്വത്വം. 517 00:41:37,040 --> 00:41:40,280 അത് ഞങ്ങളെ താഴേക്ക് വലിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളതിലൂടെ മുന്നേറും. 518 00:41:42,520 --> 00:41:43,640 ചിലപ്പോൾ പൂർണ്ണമായി... 519 00:41:45,640 --> 00:41:48,080 ചിലപ്പോൾ അപൂർണ്ണമായി. 520 00:42:10,840 --> 00:42:14,160 ബോംബെ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ 521 00:42:14,640 --> 00:42:19,440 അവരുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തിതാല്പര്യങ്ങൾക്കും അപ്പുറം കടന്ന് 522 00:42:19,520 --> 00:42:22,120 ദിനവും അവരുടെ കടമകൾ ചെയ്യുന്നു. 523 00:42:23,120 --> 00:42:27,440 അവരിൽ ആരും ഗീതാസാരം വായിച്ചിട്ടില്ലായിരിക്കാം, 524 00:42:29,520 --> 00:42:32,160 പക്ഷേ അവർക്ക് 525 00:42:32,960 --> 00:42:35,040 കടമയും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം വ്യക്തമായി അറിയാം. 526 00:42:37,920 --> 00:42:40,160 ചിലപ്പോൾ ഞങ്ങൾ ആകെ തളർന്നുപോകും. 527 00:42:41,800 --> 00:42:44,680 അപ്പോൾ ഞങ്ങളൊരിടവേളയെടുക്കും, 528 00:42:46,680 --> 00:42:48,480 ഞങ്ങൾ പുനരുജ്ജീവിക്കും, 529 00:42:48,560 --> 00:42:50,040 പിന്നെ തിരിച്ചെത്തും. 530 00:43:11,000 --> 00:43:14,960 സെൻ്റ് സ്റ്റാനിസ്ലോസ് പള്ളി ബാന്ദ്ര, മുംബൈ - ജൂലൈ 27 - 0730 മണി 531 00:44:24,480 --> 00:44:26,000 ബോംബെ ജനറൽ ഹോസ്പിറ്റൽ പ്രധാന കവാടം 532 00:44:26,080 --> 00:44:27,400 ഫോർട്ട്, മുംബൈ ജൂലൈ 27 - 0800 മണി 533 00:44:27,480 --> 00:44:30,640 ആദ്യമായി, ഞാൻ നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുന്നു. 534 00:44:30,720 --> 00:44:32,520 എല്ലാവർക്കും വളരെ നന്ദി! 535 00:44:32,600 --> 00:44:37,120 ഞാൻ ഡോക്ടർ കൗശികിനെതിരായുള്ള 536 00:44:37,200 --> 00:44:39,400 എൻ്റെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു. 537 00:44:39,480 --> 00:44:43,600 സംഭവങ്ങളുടെ സത്യാവസ്ഥ ഞാനറിഞ്ഞു. 538 00:45:36,680 --> 00:45:40,440 കാലാവസ്ഥാ വ്യതിയാനം സത്യമാണ് 539 00:45:41,600 --> 00:45:45,480 2005 ജൂലൈ 26ന് മുംബൈയിൽ 24 മണിക്കൂറിൽ 994എം.എം (39.1 ഇഞ്ച്) മഴ ലഭിച്ചു. 540 00:45:46,560 --> 00:45:49,200 5000ത്തോളം ആളുകൾ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചു 541 00:45:49,280 --> 00:45:52,000 പലരും മുംബൈയിൽ നിന്നായിരുന്നു. 542 00:45:53,200 --> 00:45:58,960 മുംബൈയിലെ വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗവും 18 കിമീ നീളുന്ന മിതി നദീതീരത്തായിരുന്നു. 543 00:45:59,040 --> 00:46:05,040 ഇത് സൽസേറ്റ് ദ്വീപിൽ നിന്ന് മാഹിം ക്രീക്കിൽ വച്ച് കടലിൽ ചേരുന്നു. 544 00:46:06,840 --> 00:46:09,320 നദി മുഴുവനും മാലിന്യവും വിസർജ്യങ്ങളും അടിഞ്ഞുകൂടി 545 00:46:09,400 --> 00:46:12,480 അറബിക്കടലിലേക്ക് ഒഴുകുന്നതിനു പകരം, പ്രളയജലം 546 00:46:12,560 --> 00:46:15,520 മിതിയിൽ നിന്നുള്ള ആയിരക്കണക്കിന് ഗാലൻ വിസർജ്യവും വ്യവസായ മാലിന്യവും ചേർന്ന് 547 00:46:15,600 --> 00:46:18,800 മുംബൈയുടെ തെരുവുകളിലേക്കൊഴുകി. 548 00:46:21,080 --> 00:46:25,080 ഒരിക്കൽക്കൂടി മുംബൈ നഗരത്തെ അതിൻ്റെ മുൻ നിര സംരക്ഷകരും 549 00:46:25,160 --> 00:46:29,080 (പോലീസ്, അഗ്നിശമനസേന, ആരോഗ്യപ്രവർത്തകർ) അസംഖ്യം മുംബൈ നിവാസികളും ചേർന്ന് രക്ഷിച്ചു 550 00:46:29,160 --> 00:46:33,480 അവർ വീടുകളും ഹൃദയങ്ങളും അപരിചിതർക്കും സഹ പൗരന്മാർക്കും വേണ്ടി തുറന്നു കൊടുത്തു. 551 00:48:32,160 --> 00:48:34,160 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 552 00:48:34,240 --> 00:48:36,240 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ