1 00:00:06,041 --> 00:00:09,916 ഫോൾഔട്ടിൽ ഇതുവരെ 2 00:00:10,750 --> 00:00:13,290 എൻ്റെ പേര് ഡയാൻ വെൽച്ച്, 3 00:00:13,291 --> 00:00:16,250 ഗ്ലെൻഡെയ്ൽ ജില്ലയുടെ പ്രതിനിധി. 4 00:00:16,375 --> 00:00:21,625 വാഷിങ്ടണുമേൽ ഒരു കോർപ്പറേറ്റ് സമ്മർദ്ദവും ചെലുത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. 5 00:00:23,458 --> 00:00:25,290 "യുദ്ധം ഒരിക്കലും മാറില്ല." 6 00:00:25,291 --> 00:00:27,458 നീ എന്തുചെയ്യാൻ പോകുവാണെന്ന് എനിക്കറിയാം ബാർബ്. 7 00:00:27,875 --> 00:00:28,875 ജേനിക്കായി. 8 00:00:29,833 --> 00:00:30,833 ചെയ്യില്ലേ? 9 00:00:31,500 --> 00:00:34,250 എന്നെക്കാൾ മോശം ആളുകൾ പുറത്തുണ്ട് കൂപ്പ്. 10 00:00:34,541 --> 00:00:36,041 നമ്മളിത് വിൽക്കണം. 11 00:00:36,166 --> 00:00:38,833 ഞാൻ പറഞ്ഞല്ലോ, നമ്മളിത് ശരിയായ വ്യക്തിക്ക് നൽകും. 12 00:00:42,375 --> 00:00:43,415 അവരെ തടയൂ! 13 00:00:43,416 --> 00:00:45,416 ബട്ടൺ അമർത്തൂ, അതുമാത്രമേ വഴിയുള്ളൂ. 14 00:00:52,583 --> 00:00:55,541 ഇപ്പോ നിങ്ങളും ഞാനും മാത്രമേയുള്ളൂ ബെറ്റ്സ്. 15 00:00:56,208 --> 00:00:58,833 മുപ്പത്തി മൂന്നിലെ ജലദൗർലഭ്യം കൂടുതൽ മോശമാവുകയാണ്. 16 00:01:03,416 --> 00:01:05,832 ഒരു കീപ്സേക്ക് ബോക്സുണ്ട്, 17 00:01:05,833 --> 00:01:08,250 ഹാങ്ക് യുദ്ധത്തിനു മുമ്പ് വോൾട്ട് 31-ലേക്ക് കൊണ്ടുവന്നത്. 18 00:01:08,375 --> 00:01:11,124 അത് പൂട്ടിയിരിക്കയാണ്, നിങ്ങളതെടുത്ത് എനിക്കു തന്നാൽ, 19 00:01:11,125 --> 00:01:13,833 ഞാൻ നിങ്ങൾക്ക് വെള്ളം തരുന്ന കാര്യം പരിഗണിക്കാം. 20 00:01:14,958 --> 00:01:16,749 {\an8}എഫ്.ഇ.വി. 21 00:01:16,750 --> 00:01:18,416 {\an8}"ഫോഴ്സ്ഡ് എവല്യൂഷണറി വൈറസ്…" 22 00:01:43,291 --> 00:01:44,415 അത്…. 23 00:01:44,416 --> 00:01:45,332 നാശം. 24 00:01:45,333 --> 00:01:46,500 ഹേയ്. 25 00:01:47,208 --> 00:01:48,625 സ്റ്റെഫനി ഹാർപ്പർ കനേഡിയൻ 26 00:01:53,291 --> 00:01:54,583 നീ വൂഡിയെക്കണ്ടോ? 27 00:01:56,500 --> 00:01:57,957 ഇല്ലല്ലോ? 28 00:01:57,958 --> 00:01:59,208 ഹേയ്, വൂഡിയുടെ വിവരം വല്ലതും? 29 00:02:03,708 --> 00:02:05,791 സ്റ്റെഫും ചേറ്റും വിവാഹിതരാകുന്നു!!! നാളെ ഏട്രിയത്തിൽ വൈകിട്ട് 3ന് 30 00:02:24,958 --> 00:02:25,999 അവർ വരുന്നു! 31 00:02:26,000 --> 00:02:27,625 - പോ! അവളെ വിട്! - അവർ വരുന്നു! 32 00:02:27,958 --> 00:02:28,833 ഓടിക്കോ! 33 00:02:33,541 --> 00:02:38,583 യുറേനിയം സിറ്റി ഇൻ്റേണ്മെൻ്റ് ക്യാമ്പ് നിയന്ത്രിത മേഖല 34 00:02:52,625 --> 00:02:53,458 ഇല്ല! 35 00:03:08,375 --> 00:03:10,083 - എൻ്റെ കർത്താവേ. - മമ്മ. 36 00:03:10,750 --> 00:03:13,958 നിൽക്ക്. തിരിച്ച് ഇൻ്റേണ്മെൻ്റ് ക്യാമ്പിലേക്ക് പോകൂ നാശങ്ങളേ. 37 00:03:14,541 --> 00:03:17,458 തിരിഞ്ഞു നടക്ക്, ഇല്ലെങ്കിൽ ഞാൻ വെടിവെക്കും. 38 00:03:18,041 --> 00:03:18,999 യു എസ് എം സി 39 00:03:19,000 --> 00:03:20,000 എന്തോന്ന്-- 40 00:04:10,166 --> 00:04:11,333 ഇല്ല. 41 00:04:13,000 --> 00:04:14,457 എന്നെ വിട് മോളേ, സാരമില്ല. 42 00:04:14,458 --> 00:04:16,041 - വേണ്ട. - സാരമില്ല മോളേ. 43 00:04:16,916 --> 00:04:18,624 നീയിനി തെക്കോട്ട് പോകണം… 44 00:04:18,625 --> 00:04:20,875 അതിർത്തി കടന്ന് തെക്കോട്ടേക്ക് തന്നെ പോ. 45 00:04:22,125 --> 00:04:23,250 ചൂടുള്ള എവിടെയെങ്കിലും എത്തും. 46 00:04:24,833 --> 00:04:26,333 ഞാൻ നിന്നെ സത്യക്രിസ്ത്യാനിയായിട്ടാ വളർത്തിയത്, 47 00:04:27,083 --> 00:04:28,874 പക്ഷേ… അതെല്ലാം മറന്നേക്കണം, കേട്ടോ? 48 00:04:28,875 --> 00:04:30,790 ആ മനുഷ്യർ പറഞ്ഞതെല്ലാം നീ മറന്നേക്കണം. 49 00:04:30,791 --> 00:04:32,249 നിങ്ങളും എൻ്റെ കൂടെ വരുവാ. 50 00:04:32,250 --> 00:04:33,875 വൈകിപ്പോയി മോളേ. 51 00:04:35,791 --> 00:04:37,458 വലിയൊരു പ്രളയം വരുന്നുണ്ട്. 52 00:04:39,166 --> 00:04:41,958 നീ എങ്ങനെയെങ്കിലും തല വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിക്കണം. 53 00:04:43,333 --> 00:04:44,665 അതിർത്തിയുടെ തെക്കുഭാഗത്തെത്തിയാൽ, 54 00:04:44,666 --> 00:04:48,500 ഏറ്റവും ഉയരമുള്ള ശാഖയിൽ പിടിച്ചു തൂങ്ങിക്കിടക്കണം, നീ രക്ഷപ്പെടും. 55 00:04:54,916 --> 00:04:57,874 നിനക്ക് ആളുകളെ വേദനിപ്പിക്കേണ്ടിവന്നാൽ ദൈവം നിന്നെ വിധിക്കില്ല. 56 00:04:57,875 --> 00:04:58,958 പന്നിയിറച്ചിയും ബീൻസും 57 00:05:07,916 --> 00:05:10,791 കാനഡയുടെ അന്താരാഷ്ട്ര അതിർത്തിയിൽ പ്രവേശിക്കുന്നു. 58 00:05:15,916 --> 00:05:16,916 ഹേയ് സുന്ദരീ. 59 00:05:17,583 --> 00:05:18,665 പാസ്പോർട്ട്? 60 00:05:18,666 --> 00:05:19,833 കസ്റ്റംസ് നിർത്തുക 61 00:05:27,000 --> 00:05:28,625 അവരെ മനുഷ്യരായി കാണരുത്… 62 00:05:30,250 --> 00:05:31,958 അമേരിക്കക്കാരായി കാണണം. 63 00:05:40,916 --> 00:05:47,208 ഫോൾഔട്ട് 64 00:05:49,625 --> 00:05:53,000 വോൾട്ട്-ടെക് 65 00:06:11,125 --> 00:06:12,041 നന്ദി. 66 00:06:34,291 --> 00:06:35,541 ഇത് ഒരുതരത്തിൽ… 67 00:06:36,541 --> 00:06:38,416 ലോകം രക്ഷിക്കാനുള്ള ഒരു വഴിയാണ്. 68 00:06:40,666 --> 00:06:42,208 പക്ഷേ ഇത് തെറ്റാണ്. 69 00:06:43,583 --> 00:06:46,333 കുറ്റമറ്റതാക്കാൻ നോക്കിയാൽ പുരോഗതിക്ക് വിലങ്ങുതടിയാകും ലൂസി. 70 00:06:54,125 --> 00:06:55,750 ഇത് ഇവരുടെ തലച്ചോറിൽ എന്താ ചെയ്യുന്നത്? 71 00:06:56,833 --> 00:06:58,250 എല്ലാമൊന്ന് വൃത്തിയാക്കുന്നു. 72 00:07:00,166 --> 00:07:04,749 അവരനുഭവിച്ച ഭീകരതയെപ്പറ്റിയുള്ള ഓർമ്മകൾ നീക്കം ചെയ്യുന്നു. 73 00:07:04,750 --> 00:07:08,332 ഈ ഡയൽ അവർക്ക് എത്രമാത്രം മറവിയുണ്ടെന്നത് നിയന്ത്രിക്കുന്നു, 74 00:07:08,333 --> 00:07:11,791 മെയിൻ ഫ്രെയിം അവരുടെ തലകളിലേക്ക് പുതിയ ആശയങ്ങൾ നിറയ്ക്കുന്നു. 75 00:07:12,458 --> 00:07:16,500 അങ്ങനെ ഈ വേസ്റ്റ്ലാൻഡർമാർ നല്ല മനുഷ്യരായി മാറുന്നു. 76 00:07:24,041 --> 00:07:26,541 ഞാനിത് മുഴുവൻ അടച്ചുപൂട്ടി നിങ്ങളെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. 77 00:07:28,416 --> 00:07:29,374 അതെങ്ങനെ ചെയ്യാനാകും? 78 00:07:29,375 --> 00:07:31,791 ഇത് ചെയ്തുകഴിഞ്ഞാൽ പിന്നെ പഴയപോലെ ആക്കാനാവില്ല. 79 00:07:32,708 --> 00:07:34,040 ശരി. 80 00:07:34,041 --> 00:07:35,833 എന്നാലിനി കൂടുതൽ ഉണ്ടാക്കുന്നത് എങ്ങനെ തടയും? 81 00:07:36,458 --> 00:07:40,082 അതിന്, ഈ ബോക്സുകൾ പ്രോഗ്രാം ചെയ്യുന്ന മെയിൻഫ്രെയിം നശിപ്പിക്കേണ്ടിവരും, 82 00:07:40,083 --> 00:07:42,040 - അത് ബേസ്മെൻ്റിലാണ്. - എങ്ങനെ അവിടെയെത്തും? 83 00:07:42,041 --> 00:07:43,291 കുറച്ചുദൂരം പോകാനുണ്ട്. 84 00:07:45,541 --> 00:07:46,791 നമുക്ക് ഗോൾഫ് കാർട്ട് എടുക്കാം. 85 00:07:49,791 --> 00:07:51,291 എന്താണ് ഗോൾഫ് കാർട്ട്? 86 00:07:54,750 --> 00:07:55,666 ലൂസി… 87 00:07:56,958 --> 00:07:58,166 ഇത് രസമായിരിക്കും. 88 00:08:01,333 --> 00:08:02,374 നേരെ ഓടിക്ക്. 89 00:08:02,375 --> 00:08:03,790 അങ്ങനെ. 90 00:08:03,791 --> 00:08:06,125 ഇനി നേരെയാക്ക്. കൊള്ളാം. 91 00:08:09,000 --> 00:08:11,541 നന്നായി ഓടിക്കുന്നു. സ്പീഡ് കൂട്ട്. 92 00:08:13,125 --> 00:08:15,583 ശരി, ഇതൽപ്പം പ്രയാസമാണ് ലൂസി. രണ്ട് കാലും കൂടി ഉപയോഗിക്കരുത്. 93 00:08:16,916 --> 00:08:18,457 രണ്ട് പെഡലുകളുണ്ട്! 94 00:08:18,458 --> 00:08:21,665 എനിക്കറിയാം… രണ്ട് പെഡലുകൾക്കും കൂടി ഒരു കാൽ മതി. 95 00:08:21,666 --> 00:08:23,083 അതിന് ഒരർത്ഥവുമില്ല. 96 00:08:24,041 --> 00:08:24,958 നിനക്ക് മനസ്സിലാകും. 97 00:08:26,333 --> 00:08:27,291 നീ നന്നായി ചെയ്യുന്നല്ലോ. 98 00:08:30,625 --> 00:08:33,125 നമുക്കൊരു സാധാരണ ജീവിതം ഉണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആശിക്കുന്നു മോളേ. 99 00:08:38,458 --> 00:08:39,625 നമുക്കുണ്ടായിരുന്നല്ലോ ഡാഡി. 100 00:08:40,791 --> 00:08:41,791 നിങ്ങളത് തകർത്തു. 101 00:08:57,000 --> 00:08:58,708 മെയിൻഫ്രെയിം അവിടെയാണ്. 102 00:09:00,750 --> 00:09:03,415 ശരി, എനിക്ക് വെള്ളവും പൊട്ടാസ്യവും വേണം. 103 00:09:03,416 --> 00:09:04,708 ഒരു സ്ഫോടകവസ്തു ഉണ്ടാക്കാൻ. 104 00:09:06,041 --> 00:09:09,375 - പൊട്ടാസ്യം ഇല്ലെങ്കിലോ? - എനിക്കപ്പോൾ ചെയ്യാനാവുന്നത്… 105 00:09:10,500 --> 00:09:11,915 - വേഗം, നിനക്കത് പറ്റും. - അത്… 106 00:09:11,916 --> 00:09:12,750 തറ ശ്രദ്ധിക്കൂ. 107 00:09:14,750 --> 00:09:16,000 ഞാനിപ്പോൾ തുടച്ചതേയുള്ളൂ. 108 00:09:21,083 --> 00:09:22,291 നന്ദി. 109 00:09:37,208 --> 00:09:38,875 ലീജിയൺ ഇപ്പോഴും അവിടെയുണ്ട്. 110 00:09:41,833 --> 00:09:42,750 എനിക്കറിയാം. 111 00:09:44,250 --> 00:09:45,750 അവർ ഒരുപാടുപേരെ ഉപദ്രവിക്കും. 112 00:09:46,750 --> 00:09:47,750 അതേ. 113 00:09:50,875 --> 00:09:53,125 നിങ്ങൾ നിർമ്മിച്ചതുപയോഗിച്ച് അവരെ തടയാനാകും. 114 00:09:57,708 --> 00:10:00,500 നമുക്ക്… അവരെ തടയാനാകും ലൂസി. 115 00:10:14,541 --> 00:10:19,291 ന്യൂ കാലിഫോർണിയ റിപ്പബ്ലിക്ക് 116 00:10:39,583 --> 00:10:40,583 ഹേയ്. 117 00:10:42,458 --> 00:10:44,750 നമ്മൾ രണ്ടും ഗൂൾസ് ആണ്, ശരിയല്ലേ? 118 00:10:54,833 --> 00:10:56,333 ഗൂൾ വിശേഷങ്ങൾ പറഞ്ഞതാ. 119 00:10:57,291 --> 00:10:58,707 അപ്പോ, നീ അയാളോട് പൊരുതിയോ? 120 00:10:58,708 --> 00:11:00,708 ഉവ്വ്, പക്ഷേ ഞാൻ പവർ ആർമർ ധരിച്ചിരുന്നു. 121 00:11:01,291 --> 00:11:03,874 ആർമർ കൈകാര്യം ചെയ്യാൻ വല്യ പാടാണ്, അറിയാമല്ലോ. 122 00:11:03,875 --> 00:11:05,082 അതിട്ടുകൊണ്ട് ഞാൻ, 123 00:11:05,083 --> 00:11:08,291 കഫറ്റേരിയയിൽ നിന്ന് ഒരു കപ്പ് എടുക്കാൻ നോക്കി, വട്ടായിപ്പോയി. 124 00:11:09,083 --> 00:11:10,958 ഇയാളുടെ പിന്നാലെ പോകണമെന്ന് ഉറപ്പാണോ? 125 00:11:11,666 --> 00:11:13,333 നമ്മളെ ലൂസിയുടെ അടുത്ത് കൊണ്ടുപോകാമെന്ന് ഇയാൾ പറഞ്ഞു. 126 00:11:14,875 --> 00:11:15,875 ഹേയ്, നമ്മൾ എങ്ങോട്ടു പോകുന്നു? 127 00:11:17,500 --> 00:11:18,541 ലക്കി 38. 128 00:11:20,333 --> 00:11:23,166 നമുക്ക് ദിശ തെറ്റി. വെഗാസ് ആവഴിക്കാണ്. 129 00:11:24,250 --> 00:11:25,707 നിനക്കാ പെണ്ണിനെ രക്ഷിക്കണമെങ്കിൽ, 130 00:11:25,708 --> 00:11:28,415 അഭേദ്യമായ ഒരു വോൾട്ടിൽ കടന്നുകയറണം. 131 00:11:28,416 --> 00:11:30,790 എൻ്റെ കുടുംബമുള്ള അതേ വോൾട്ട്. 132 00:11:30,791 --> 00:11:33,541 അവിടെയെത്താൻ നിങ്ങൾ സ്ട്രിപ്പ് കടക്കണം. 133 00:11:34,583 --> 00:11:35,790 സ്ട്രിപ്പ് കടക്കണമെങ്കിൽ, 134 00:11:35,791 --> 00:11:37,833 ഒരുപറ്റം ഡെത്ത്ക്ലോസിനെ കൊല്ലണം. 135 00:11:40,583 --> 00:11:41,916 നമുക്ക് ഒരുങ്ങിയിരിക്കണം. 136 00:11:42,916 --> 00:11:44,541 അപ്പോ ലൂസി ലാസ് വെഗാസിലുണ്ടോ? 137 00:11:44,958 --> 00:11:47,374 നിങ്ങൾ രണ്ടാളും എങ്ങനെ കൂട്ടായി എന്നെനിക്ക് കാണാനാവുന്നുണ്ട്. 138 00:11:47,375 --> 00:11:48,999 അതെന്താ? 139 00:11:49,000 --> 00:11:51,250 കാരണം, നീയും വേണ്ടാത്ത ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നു. 140 00:11:55,125 --> 00:11:56,458 എനിക്ക് നിന്നോടൊരു ചോദ്യമുണ്ട്. 141 00:12:00,583 --> 00:12:01,708 അതെങ്ങനെ കിട്ടി? 142 00:12:03,166 --> 00:12:05,708 ശരി. കാര്യങ്ങൾ കൈവിട്ടുപോകും മുമ്പ്… 143 00:12:06,625 --> 00:12:10,249 അയാളുടെ കയ്യിലൊരു തോക്കുണ്ടെന്ന്… നമുക്കെല്ലാവർക്കും അംഗീകരിക്കാം. 144 00:12:10,250 --> 00:12:11,625 കൈ തുറക്കൂ. 145 00:12:15,458 --> 00:12:16,458 പുള്ളിയെ അത് കാണിക്കൂ. 146 00:12:29,041 --> 00:12:30,166 ഇത് ലൂസിക്കു വേണ്ടിയാണ്. 147 00:12:32,458 --> 00:12:35,291 അവളൊരു നല്ല വ്യക്തിയാണ്. അവളിത് ശരിയായ കാര്യത്തിന് ഉപയോഗിക്കും. 148 00:12:52,500 --> 00:12:54,874 എൻ്റെ സുഹൃത്തിനെ അവന്റെ ഹോട്ടൽ മുറിയിൽ എത്തിച്ചതിനു നന്ദി. 149 00:12:54,875 --> 00:12:56,166 കുഴപ്പമില്ല സർ. 150 00:12:57,583 --> 00:12:59,125 നീ ഈ നഗരത്തിൽ ഒരുപാട് കണ്ടുകാണും. 151 00:13:02,458 --> 00:13:03,749 ഹേയ്. 152 00:13:03,750 --> 00:13:04,665 പറയൂ? 153 00:13:04,666 --> 00:13:07,499 നിങ്ങളുടെ മുഖം ആ വോൾട്ടുകളുടെ പരസ്യ ബോർഡുകളിൽ കണ്ടിട്ടുണ്ട്. 154 00:13:07,500 --> 00:13:08,333 ഉവ്വ്. 155 00:13:11,000 --> 00:13:14,958 ഒരു സാധാരണ വേതനക്കാരിക്ക് എങ്ങനെ ഒന്നിൽ കടക്കാനാവുമെന്നറിയാമോ? 156 00:13:15,791 --> 00:13:16,790 ക്ഷമിക്കണം മോളേ, 157 00:13:16,791 --> 00:13:19,375 വോൾട്ടുകൾ ഇപ്പറയുന്ന അത്രയൊന്നുമില്ല. 158 00:13:20,541 --> 00:13:23,541 നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാര്യം… 159 00:13:24,250 --> 00:13:27,916 മതിയായ ആളുകൾ ശരിയായ കാര്യം ചെയ്ത് വോൾട്ടുകളുടെ ആവശ്യകത ഇല്ലാതാക്കുകയാണ്. 160 00:13:30,875 --> 00:13:33,166 അതൊരു നല്ല ചിന്തയാണ്… 161 00:13:34,625 --> 00:13:37,000 പക്ഷേ ഞാനൊരു വോൾട്ടിനുള്ളിൽ കയറാനാണ് കൂടുതൽ സാധ്യതയെന്ന് തോന്നുന്നു. 162 00:13:40,583 --> 00:13:43,583 എനിക്ക് വോൾട്ട്-ടെക്കിൽ എങ്ങനെ ഒരു ജോലി കിട്ടും എന്നറിയാമോ? 163 00:13:48,916 --> 00:13:49,833 ഇയാളോട് ചോദിക്കൂ. 164 00:14:17,333 --> 00:14:19,958 റാങ്ഗ്ലർ കസീനോ 165 00:14:49,208 --> 00:14:51,041 - ഹായ്. - ഹായ്. 166 00:14:53,083 --> 00:14:54,875 എന്നെ കാണാൻ വന്നതിനു നന്ദി. 167 00:14:55,458 --> 00:14:57,208 എന്നെ ജയിലിൽ നിന്നിറക്കിയതിനു നന്ദി. 168 00:14:58,250 --> 00:14:59,833 നിങ്ങളൊരു നല്ല വ്യക്തിയാണെന്ന് എനിക്കറിയാം… 169 00:15:01,916 --> 00:15:05,083 നിങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണെന്നും അറിയാം. 170 00:15:06,208 --> 00:15:08,875 എനിക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെപ്പോലെയുള്ളവരിൽ 171 00:15:09,708 --> 00:15:12,875 വിശ്വസിക്കണമെന്നുണ്ട്, എന്നാൽ നിങ്ങളത് എളുപ്പമാക്കുന്നില്ല. 172 00:15:15,166 --> 00:15:17,375 ഞാൻ നിങ്ങളെ കഴിഞ്ഞ ആഴ്ച വെറ്ററൻ മീറ്റിങ്ങിൽ കണ്ടു. 173 00:15:18,166 --> 00:15:21,583 നിങ്ങളെപ്പോലെ നന്മയുള്ളവർ അത് പ്രചരിപ്പിക്കാൻ പഠിക്കാത്തത് എന്തുകൊണ്ടാ? 174 00:15:22,250 --> 00:15:23,250 എനിക്കറിയില്ല. 175 00:15:23,958 --> 00:15:26,125 നിങ്ങളുടെ അനുഭവത്തിൽ അതെങ്ങനെ പ്രാവർത്തികമായി? 176 00:15:30,500 --> 00:15:32,124 നിങ്ങളെ പരസ്യബോർഡുകളിൽ കാണിച്ച 177 00:15:32,125 --> 00:15:34,875 കമ്പനിയെപ്പറ്റി ശരിക്ക് നിങ്ങൾക്ക് എത്രമാത്രം അറിയാം? 178 00:15:36,250 --> 00:15:38,874 ഞാൻ കരാർ ഒപ്പിട്ട കാലത്തുള്ളതിനെക്കാൾ കൂടുതൽ. 179 00:15:38,875 --> 00:15:41,083 അപ്പോ നിങ്ങളുടെ ഭാര്യ ലാസ് വെഗാസിൽ വന്നതെന്തിനെന്ന് നിങ്ങൾക്കറിയാമോ? 180 00:15:42,000 --> 00:15:44,749 അവർ ലോകത്തെ ഏറ്റവും ശക്തമായ സാങ്കേതികത 181 00:15:44,750 --> 00:15:46,375 ലോകത്തെ ഏറ്റവും ശക്തനായ ആളിന് നൽകുകയാണ്. 182 00:15:47,125 --> 00:15:50,207 റോബർട്ട് ഹൗസിന് ഡയോഡ് വേണം, അയാൾക്ക് എന്നെന്നും ജീവിക്കാൻ, 183 00:15:50,208 --> 00:15:52,833 പകരം വോൾട്ട്-ടെക്കിന് ബോംബുകൾ ലഭിക്കും. 184 00:15:54,208 --> 00:15:55,416 അവരത് ചെയ്തുകഴിഞ്ഞാൽ… 185 00:15:56,000 --> 00:15:59,708 അവർ മാത്രമേ ബാക്കിയുണ്ടാകൂ. അതാണവർക്ക് വേണ്ടതും. 186 00:16:09,250 --> 00:16:11,665 എൻ്റെ ഭാര്യയുടെ ഉടമ്പടി പരാജയപ്പെട്ടാലോ? 187 00:16:11,666 --> 00:16:12,750 നിങ്ങളാ… 188 00:16:13,708 --> 00:16:15,582 അനന്തമായ ഊർജ്ജവും കൊണ്ട് എന്തുചെയ്യും? 189 00:16:15,583 --> 00:16:17,666 അത് പൊതുജനത്തിനു നൽകണം. 190 00:16:23,958 --> 00:16:26,958 എനിക്കറിയാം… അതെങ്ങനെയാ കൊണ്ടുവരുന്നതെന്ന്. 191 00:16:29,625 --> 00:16:32,250 ഞാനത് നിങ്ങൾക്ക് തരികയാണെങ്കിൽ, എനിക്ക് ഉറപ്പുവേണം. 192 00:16:33,166 --> 00:16:34,415 തെറ്റിദ്ധരിക്കരുത്, പക്ഷേ ഞാൻ-- 193 00:16:34,416 --> 00:16:37,290 ഇല്ല, എനിക്കു മനസ്സിലായി, ഞാൻ എനിക്കുതന്നെ അത് നൽകില്ല, 194 00:16:37,291 --> 00:16:39,499 പക്ഷേ ഇത് സഹായകരമാകുമെങ്കിൽ പറയാം, 195 00:16:39,500 --> 00:16:42,082 രണ്ടുമണിക്കൂർ മുമ്പ് രേഖകളിലില്ലാത്ത ഒരു സർക്കാർ വിമാനം 196 00:16:42,083 --> 00:16:44,290 മക്‌കരൻ എയർപോർട്ടിൽ ഇറങ്ങി. 197 00:16:44,291 --> 00:16:47,957 അമേരിക്കൻ പ്രസിഡൻ്റ് ലാസ് വെഗാസിൽ ഉണ്ട്. 198 00:16:47,958 --> 00:16:50,665 അദ്ദേഹത്തിനു നേരിട്ടു നൽകുന്നതിനെപ്പറ്റി എന്തുപറയുന്നു? 199 00:16:50,666 --> 00:16:52,957 എനിക്ക് പ്രസിഡൻ്റുമായി ഒരു മീറ്റിങ്ങ് തരപ്പെടുത്താമോ? 200 00:16:52,958 --> 00:16:53,791 ശരി. 201 00:16:57,458 --> 00:16:58,375 അത് മതി. 202 00:16:59,250 --> 00:17:01,165 അവനാ ഡയോഡ് കൊടുത്താൽ, 203 00:17:01,166 --> 00:17:04,500 നമുക്ക് 25 കൊല്ലത്തെ വിഭവയുദ്ധം ഇന്നുരാത്രി അവസാനിപ്പിക്കാം. 204 00:17:18,500 --> 00:17:19,958 എൻ്റെ ദൈവമേ. 205 00:17:45,500 --> 00:17:47,041 ഹലോ പ്രിയേ. 206 00:17:52,708 --> 00:17:54,249 നിങ്ങൾക്കിതെല്ലാം അറിയാമെന്നുറപ്പാണ്, 207 00:17:54,250 --> 00:17:56,416 പക്ഷേ എനിക്ക് സത്യത്തിൽ ഈ ഗൂൾ പരിപാടി പരിചയമില്ല. 208 00:17:57,250 --> 00:17:59,375 അതേ. ഇപ്പോഴും എൻ്റെ മൂക്കുണ്ട്. 209 00:18:00,166 --> 00:18:03,500 അതാണ് ഏറ്റവും വിഷമം, സത്യത്തിൽ അത് വീണുപോകാൻ കാത്തിരിക്കയാണ്. 210 00:18:04,166 --> 00:18:07,416 "ഒന്നു വേഗമാകട്ടെ," എന്നപോലെ. 211 00:18:08,750 --> 00:18:09,875 പിന്നെ ഇത് നോക്കൂ. 212 00:18:10,708 --> 00:18:11,833 ഇത് സാധാരണമാണ്, അല്ലേ? 213 00:18:21,458 --> 00:18:22,375 ശരി. 214 00:18:23,791 --> 00:18:25,999 ഞാനിതൊന്ന് ശരിയാക്കിയെടുക്കട്ടെ-- 215 00:18:26,000 --> 00:18:28,707 ആരെങ്കിലും ഒരു സ്കോപ്പ് കണ്ടോ? കണ്ടാൽ പറയണേ. 216 00:18:28,708 --> 00:18:30,832 ഞാൻ-- എനിക്കൊരു സ്കോപ്പ് കിട്ടിയാൽ നന്നായിരുന്നു. 217 00:18:30,833 --> 00:18:32,499 എനിക്കു മനസ്സിലാകുന്നില്ല. 218 00:18:32,500 --> 00:18:34,375 നിങ്ങളെന്തിനാണ് ഞങ്ങളെ ഇങ്ങനെ സഹായിക്കുന്നത്? 219 00:18:36,041 --> 00:18:39,125 അത്… ഈ ലോകത്ത് സൗജന്യമായി ഒന്നുമില്ല. 220 00:18:39,791 --> 00:18:41,499 ഇതൊരു കൈമാറ്റമാണ്. 221 00:18:41,500 --> 00:18:43,624 നിനക്ക് കാമുകിയുടെ അടുത്ത് പോകണോ? 222 00:18:43,625 --> 00:18:46,625 ഡെത്ത്ക്ലോസിനെ കൊല്ലാൻ നിനക്ക് ആയുധങ്ങൾ വേണ്ടിവരും. 223 00:18:47,208 --> 00:18:49,624 ഇനി ഈ മുറിയിലുള്ളത് എന്തെങ്കിലും വേണമെങ്കിൽ, 224 00:18:49,625 --> 00:18:51,790 നീയെനിക്ക് നിൻ്റെ പോക്കറ്റിലുള്ളത് തരണം. 225 00:18:51,791 --> 00:18:53,000 ഞാൻ പറഞ്ഞല്ലോ… 226 00:18:54,000 --> 00:18:55,165 ഇത് ലൂസിക്കാണ്. 227 00:18:55,166 --> 00:18:57,499 അപ്പോൾ, നിനക്കത് ഒരു നല്ല വ്യക്തിക്ക് നൽകണം, 228 00:18:57,500 --> 00:18:59,541 അവർക്ക് ലോകം രക്ഷിക്കാൻ, അല്ലേ? 229 00:19:00,791 --> 00:19:02,000 എനിക്കു മനസ്സിലാകും. 230 00:19:02,958 --> 00:19:06,333 എന്നാൽ ആ നല്ല വ്യക്തിയെ രക്ഷിക്കാനായി, 231 00:19:07,291 --> 00:19:10,791 നീയതൊരു വളരെ മോശം വ്യക്തിക്ക് നൽകേണ്ടിവരും. 232 00:19:11,750 --> 00:19:16,000 ഇക്കാലമത്രയും, ഞാൻ വെഗാസിൽ വിജയിയായിക്കണ്ട ഒരേയൊരാളേയുള്ളൂ. 233 00:19:18,291 --> 00:19:19,875 അയാൾ ചെയ്തപോലെ നമുക്കും ചെയ്യണം. 234 00:19:21,666 --> 00:19:23,208 അത് കൃത്യമായി എന്താണ്? 235 00:19:25,583 --> 00:19:27,874 എൻസിആർ 236 00:19:27,875 --> 00:19:28,958 അയാൾ കള്ളക്കളി കളിച്ചു. 237 00:19:59,458 --> 00:20:00,708 നമ്മളെപ്പോഴും… 238 00:20:01,958 --> 00:20:04,291 തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തും, അല്ലേ? 239 00:20:07,708 --> 00:20:09,208 ഇപ്പോൾ നിനക്കു മനസ്സിലായി. 240 00:20:21,375 --> 00:20:22,708 അവൻ നമ്മളിൽ ഒരാളല്ല. 241 00:20:27,958 --> 00:20:30,500 ഇത്രയും നാൾ അവൻ നമ്മളോട് കള്ളം പറയുകയായിരുന്നു. 242 00:20:32,333 --> 00:20:33,708 അപ്പോ, നമ്മളവനെ എന്തു ചെയ്യണം? 243 00:20:34,291 --> 00:20:36,708 അവൻ അപകടകാരിയാണ്. വിശ്വസിക്കാൻ കൊള്ളാത്തവനാണ്. 244 00:20:37,291 --> 00:20:40,749 ശരി. നമ്മളവനെ വിട്ടയച്ചാൽ, അവൻ തിരിച്ചുവന്ന് നമ്മളെ കൊന്നേക്കും. 245 00:20:40,750 --> 00:20:41,666 - അതേ. - അല്ലേ? 246 00:20:42,583 --> 00:20:45,207 നിൽക്കൂ, മാനേജ്മെൻ്റിൻ്റെ ഭാഗമായി നടിക്കുന്നതിന് 247 00:20:45,208 --> 00:20:48,375 മരണശിക്ഷയാണെന്ന് വോൾട്ട്-ടെക് കൈപ്പുസ്തകം ഉറപ്പായും പറയുന്നുണ്ട്. 248 00:20:49,833 --> 00:20:53,790 വോൾട്ട്-ടെക് കൈപ്പുസ്തകം പറയുന്നുണ്ടെന്ന് നിനക്ക് ഉറപ്പാണെങ്കിൽ, അതായത്… 249 00:20:53,791 --> 00:20:55,958 അതാണ് നടപടിക്രമമെന്ന് നിനക്കറിയാമെങ്കിൽ. 250 00:20:56,625 --> 00:20:58,291 - അതേ. - അല്ലേ? 251 00:20:59,458 --> 00:21:00,499 അവൻ ഉണർന്നു. 252 00:21:00,500 --> 00:21:03,083 ഓ തുലഞ്ഞു. നമ്മൾ എന്തുചെയ്യും? 253 00:21:03,500 --> 00:21:05,583 എങ്കിൽ അവനെ വീണ്ടും ബോധം കെടുത്താം. 254 00:21:06,250 --> 00:21:07,625 എൻ്റെ വോൾട്ടിന് എന്തുസംഭവിക്കും? 255 00:21:09,041 --> 00:21:10,040 അരുത്. 256 00:21:10,041 --> 00:21:11,540 ഇത് നിൻ്റെ തലച്ചോറിന് നല്ലതല്ല. 257 00:21:11,541 --> 00:21:12,750 അരുത്. 258 00:21:21,041 --> 00:21:24,666 സ്റ്റെഫും ചേറ്റും വിവാഹിതരാകുന്നു!!! നാളെ വൈകിട്ട് 3 മണിക്ക് ഏട്രിയത്തിൽ 259 00:21:51,208 --> 00:21:52,916 അപ്പോ, നമ്മൾ നാളെ വിവാഹിതരാവുകയാണെന്ന് കണ്ടു. 260 00:21:57,500 --> 00:21:58,833 ഞാൻ ആവേശത്തിലാണ്! 261 00:22:02,041 --> 00:22:03,208 എന്നാലും എനിക്ക് ജിജ്ഞാസയുണ്ട്. 262 00:22:04,958 --> 00:22:06,416 - എന്തിന്? - ചേറ്റ്… 263 00:22:08,500 --> 00:22:09,416 ഞാൻ ജോലി ചെയ്യുകയാണ്. 264 00:23:01,583 --> 00:23:02,958 നീ ഈയിടെ വൂഡിയെ കണ്ടിരുന്നോ? 265 00:23:04,333 --> 00:23:07,291 ഞാൻ നടത്തിയ വലിയ പ്രഖ്യാപനം അധികം പേരും കേട്ടില്ലെന്നു തോന്നുന്നു. 266 00:23:08,000 --> 00:23:11,666 വൂഡിയെ വോൾട്ട് 31-ൽ ഒരു നേതൃത്വ കൈമാറ്റ പ്രോഗ്രാമിനയച്ചിരിക്കുന്നു. 267 00:23:37,875 --> 00:23:41,874 ഇനി ഒരറിയിപ്പുണ്ടാകും വരെ ജലനിയന്ത്രണം നിലവിൽ ഉണ്ടായിരിക്കും. 268 00:23:41,875 --> 00:23:43,958 കുളി നിരോധിച്ചിരിക്കുന്നു, 269 00:23:45,083 --> 00:23:46,833 അതുപോലെത്തന്നെ ടോയിലറ്റ് ഫ്ലഷ് ചെയ്യുന്നതും. 270 00:24:30,666 --> 00:24:32,375 കീപ്സേക്സ് 271 00:24:36,291 --> 00:24:37,291 ഹെൻറി… 272 00:24:38,625 --> 00:24:40,500 നീയും നിൻ്റെ രഹസ്യങ്ങളും. 273 00:25:14,541 --> 00:25:18,250 {\an8}ഹാങ്ക് മക്ലെയ്ൻ്റെ വസ്തുക്കൾ 274 00:25:28,541 --> 00:25:29,791 അഭിനന്ദനങ്ങൾ. 275 00:25:33,416 --> 00:25:34,458 നിൻ്റെ വിവാഹനിശ്ചയത്തിന്. 276 00:25:37,125 --> 00:25:40,375 എന്നെ നിരീക്ഷിക്കാൻ ചാരന്മാരെ ഏർപ്പെടുത്തിയിട്ടുണ്ടോ ബെറ്റി? 277 00:25:41,250 --> 00:25:42,625 തീർച്ചയായും ഉണ്ട്. 278 00:25:45,083 --> 00:25:48,333 നീ… പണ്ടുള്ളപോലെ തന്നെയാണ്. 279 00:25:50,416 --> 00:25:51,541 ഞങ്ങൾക്ക് നിന്നെ ഭയമായിരുന്നു. 280 00:25:53,583 --> 00:25:55,250 പക്ഷേ ചിലപ്പോൾ ഞാൻ മറക്കും… 281 00:25:56,000 --> 00:25:59,458 നീ വരുന്നതിനുമുമ്പേ ഞാൻ എന്തൊക്കെ പഠിച്ചെന്ന്. 282 00:26:01,625 --> 00:26:04,333 ഞാൻ അതിനുമുമ്പുതന്നെ മിക്കതും പഠിച്ചിരുന്നു. 283 00:26:07,708 --> 00:26:10,541 നീ വാക്കുതന്നതാണ്… 284 00:26:11,833 --> 00:26:16,665 നിൻ്റെ ജലലഭ്യതയുടെ 50% 285 00:26:16,666 --> 00:26:19,416 വോൾട്ട് 33-യിലേക്ക് തിരിച്ചുവിടാമെന്ന്, 286 00:26:20,291 --> 00:26:22,374 അപ്പോ എന്നെ സഹായിച്ചേക്കണം-- 287 00:26:22,375 --> 00:26:24,250 നിങ്ങൾക്ക് വെള്ളം കിട്ടും. 288 00:26:33,208 --> 00:26:34,500 നീ എന്തുചെയ്യാൻ പോവുകയാണെങ്കിലും… 289 00:26:35,666 --> 00:26:37,208 എനിക്കതിൽ പങ്കുവേണ്ട. 290 00:26:38,291 --> 00:26:41,625 എനിക്ക് ഈ ആളുകൾ സമാധാനമായി ജീവിച്ചാൽ മതി. 291 00:26:45,291 --> 00:26:48,416 കരാർ വെള്ളത്തിനായിരുന്നു ബെറ്റി. 292 00:26:50,500 --> 00:26:52,333 എനിക്ക് ഭാവിയെപ്പറ്റി സംസാരിക്കാനാവില്ല. 293 00:26:54,041 --> 00:26:55,375 അത് നമ്മളെക്കാൾ വലുതാണ്. 294 00:27:12,666 --> 00:27:16,458 ഫ്രീസൈഡിലേക്ക് സ്വാഗതം 295 00:27:50,583 --> 00:27:52,375 അവരെന്താ നമ്മളെ അങ്ങനെ നോക്കുന്നത്? 296 00:27:53,291 --> 00:27:56,041 ബ്രാൻഡ് തിരിച്ചറിയുന്നതിനെ കുറച്ച് കാണരുത്. 297 00:28:09,833 --> 00:28:13,165 ന്യൂ കാലിഫോർണിയ റിപ്പബ്ലിക്ക് ജയിക്കട്ടെ. 298 00:28:13,166 --> 00:28:14,499 വീണ്ടും സ്വാഗതം! 299 00:28:14,500 --> 00:28:16,875 ഡെത്ത്ക്ലോസിനെ കൊല്ലുക! 300 00:28:17,458 --> 00:28:19,666 ഞങ്ങൾക്ക് ഞങ്ങളുടെ നഗരം തിരിച്ചുതരിക! 301 00:28:36,041 --> 00:28:38,541 സ്ട്രിപ്പിലേക്ക് സ്വാഗതം 302 00:28:39,333 --> 00:28:41,540 അപ്പോ, ലൂസി ഗേറ്റിൻ്റെ അപ്പുറത്താണോ? 303 00:28:41,541 --> 00:28:42,457 അതേ. 304 00:28:42,458 --> 00:28:45,458 നമ്മളങ്ങോട്ട് കടന്നു കഴിഞ്ഞാൽ വേഗം നടക്കണം. 305 00:28:46,375 --> 00:28:48,708 ആ പടികളിലേക്ക് 50 വാരയേയുള്ളൂ, പക്ഷേ… 306 00:28:49,458 --> 00:28:50,707 അവയ്ക്ക് നല്ല വേഗതയാണ്. 307 00:28:50,708 --> 00:28:51,915 മനസ്സിലായി. 308 00:28:51,916 --> 00:28:53,333 സ്നൈപ്പർ, ആ മേൽക്കൂരയ്ക്ക് മുകളിൽക്കയറൂ. 309 00:28:59,000 --> 00:29:00,041 ഹോ. 310 00:29:00,625 --> 00:29:03,040 ശരി, ഞാൻ കയറാം, എനിക്കിവിടെ 311 00:29:03,041 --> 00:29:04,791 അല്പം വൈദ്യസഹായം വേണ്ടിവരുമെന്ന് തോന്നുന്നു. 312 00:29:05,750 --> 00:29:08,833 നമ്മളെപ്പോലുള്ളവർക്ക് ഇത്തരം കാര്യങ്ങൾ എപ്പോഴും സംഭവിക്കാറുണ്ട്, അല്ലേ? 313 00:29:10,083 --> 00:29:11,916 എങ്കിൽ നീ ഇത്തവണ അവിടെ നിന്നോ താഡെയസ്. 314 00:29:12,916 --> 00:29:14,082 തീർച്ചയാണോ? 315 00:29:14,083 --> 00:29:15,540 നിൻ്റെ കൈ വീണുപോയല്ലോ. 316 00:29:15,541 --> 00:29:17,457 എനിക്ക് കുറച്ചു സമയം തന്നാൽ, 317 00:29:17,458 --> 00:29:19,957 എനിക്കിത്… തീർച്ചയായും ശരിയാക്കാനാവും. 318 00:29:19,958 --> 00:29:23,375 എനിക്ക് കാഞ്ചിയിൽ വിരലമർത്താനായാൽ, പിന്നെ ഒരിടത്ത് നിലയുറപ്പിക്കാം. 319 00:30:02,083 --> 00:30:03,083 ശരി. 320 00:30:20,291 --> 00:30:22,750 ഗ്ലോബൽ കോംസ് 321 00:30:41,791 --> 00:30:43,000 ഉരുളക്കിഴങ്ങ് വേവിച്ചത്. 322 00:30:43,750 --> 00:30:44,791 വീട്ടിലെപ്പോലെ. 323 00:30:45,916 --> 00:30:47,000 നിനക്കെപ്പോഴും പ്രിയപ്പെട്ടത്. 324 00:30:47,708 --> 00:30:48,791 നോമിന്, അത്രയ്ക്കില്ലായിരുന്നു. 325 00:30:52,166 --> 00:30:53,000 നന്ദി. 326 00:31:03,666 --> 00:31:04,666 നന്ദി. 327 00:31:08,833 --> 00:31:10,250 വേറെന്തെങ്കിലും? 328 00:31:12,000 --> 00:31:13,665 ഒന്നും വേണ്ട. നന്ദി. 329 00:31:13,666 --> 00:31:14,791 ഞാനൊന്നു ചോദിക്കട്ടെ? 330 00:31:15,583 --> 00:31:16,458 എന്താ? 331 00:31:19,500 --> 00:31:21,000 എന്നെ ഓർക്കുന്നുണ്ടോ? 332 00:31:24,833 --> 00:31:27,083 ഉവ്വ്. ഇന്നു രാവിലെ. 333 00:31:27,916 --> 00:31:29,791 അല്ല, നമ്മളാദ്യം കണ്ട ആ മലയിൽ വച്ച്. 334 00:31:33,000 --> 00:31:35,333 - നിങ്ങളവിടെ 25 കൊല്ലം താമസിച്ചു. - ലൂസി… 335 00:31:36,791 --> 00:31:39,041 നിങ്ങൾക്ക് ന്യൂ കാലിഫോർണിയ റിപ്പബ്ലിക്ക് ഓർമ്മയുണ്ടോ? 336 00:31:47,583 --> 00:31:49,207 ഇനി ഒന്നും വേണ്ട, നന്ദി. 337 00:31:49,208 --> 00:31:50,291 നന്ദി. 338 00:31:54,250 --> 00:31:56,208 ന്യൂ കാലിഫോർണിയ റിപ്പബ്ലിക്ക്… 339 00:31:57,416 --> 00:31:58,791 ലീജിയൺ പോലെത്തന്നെയാണ്. 340 00:32:00,166 --> 00:32:02,291 അവർക്കെല്ലാം അവരവരുടെ പ്രശ്നങ്ങളുണ്ട്. 341 00:32:03,125 --> 00:32:04,375 ഉയർന്ന നികുതികൾ… 342 00:32:05,125 --> 00:32:07,333 വികസന പ്രവണതകൾ… 343 00:32:08,333 --> 00:32:09,790 ജനപിന്തുണയില്ലാത്ത വിദേശനയം. 344 00:32:09,791 --> 00:32:12,875 എന്നെ വിശ്വസിക്ക്, നിനക്ക് പ്രായമാകുമ്പോൾ മനസ്സിലാകും. 345 00:32:16,458 --> 00:32:17,375 നന്നായിരിക്കട്ടെ. 346 00:32:18,416 --> 00:32:19,333 ഞാൻ സഹായിക്കാം. 347 00:32:28,625 --> 00:32:29,625 സൂക്ഷിച്ച്, അത് ചൂടാണ്. 348 00:32:31,250 --> 00:32:32,166 ഇതാ. 349 00:32:39,875 --> 00:32:41,333 എനിക്ക് മനസ്സിലാകുന്നുണ്ട്. 350 00:32:43,208 --> 00:32:45,540 ഒരു കൂട്ടർ ആളുകളെ കൊല്ലുന്നു, 351 00:32:45,541 --> 00:32:49,166 അടിമകളാക്കുന്നു, ക്രൂശിതരാക്കുന്നു, മറുഭാഗമോ… 352 00:32:49,916 --> 00:32:51,250 എന്തോ ചില അവ്യക്തമായ പ്രശ്നങ്ങൾ മാത്രം. 353 00:32:54,500 --> 00:32:55,333 ലൂസി, വേണ്ട. 354 00:32:57,125 --> 00:32:59,333 ഞാൻ സമ്മതിക്കുന്നു, നിങ്ങൾ എപ്പോഴും നല്ലൊരു പിതാവായിരുന്നു. 355 00:33:00,541 --> 00:33:02,290 അതുകൊണ്ട്, ഞാനൊരു മണ്ടിയായില്ല. 356 00:33:02,291 --> 00:33:03,207 ലൂസി! 357 00:33:03,208 --> 00:33:04,707 ഞാൻ മെയിൻഫ്രെയിം അടച്ചുപൂട്ടുകയാണ്! 358 00:33:04,708 --> 00:33:06,875 ലൂസി, അരുത്-- ലൂസി! 359 00:33:16,625 --> 00:33:17,875 ക്ലോഡിയ. 360 00:33:20,666 --> 00:33:21,791 നമുക്കിവിടുന്ന് പോകണം. 361 00:33:23,125 --> 00:33:24,625 എനിക്ക് ആദ്യം ഒരു കാര്യം ചെയ്യണം. 362 00:33:31,291 --> 00:33:32,208 ഹലോ? 363 00:33:32,958 --> 00:33:34,875 ഇത് വോൾട്ട് 33ൽ നിന്ന് നോം മക്ലെയ്ൻ ആണ്. 364 00:33:37,083 --> 00:33:39,500 ലൂസി, നീയവിടെയുണ്ടെങ്കിൽ, 365 00:33:40,291 --> 00:33:42,916 ഞാൻ ഉപരിതലത്തിലാണ്. എനിക്ക് സഹായം വേണം. 366 00:33:56,250 --> 00:33:57,541 ഡാഡ്, നിങ്ങൾക്കു കേൾക്കാമെങ്കിൽ… 367 00:33:58,708 --> 00:34:00,375 നമ്മുടെ വോൾട്ടിന് എന്തു സംഭവിക്കും? 368 00:34:02,291 --> 00:34:03,458 എന്താ എന്നോടത് പറയാഞ്ഞത്? 369 00:34:06,333 --> 00:34:08,000 എന്താ ഞങ്ങളോട് സത്യം പറയാഞ്ഞത്? 370 00:34:19,500 --> 00:34:24,750 അഭിനന്ദനങ്ങൾ! 371 00:34:25,583 --> 00:34:28,665 ഓവർസീർ സ്റ്റെഫനി ഹാർപ്പർ, 372 00:34:28,666 --> 00:34:31,791 നീ വോൾട്ട് ഡ്വെല്ലർ ചേറ്റിനെ നിയമപരമായി വിവാഹം ചെയ്ത ഭർത്താവായി സ്വീകരിക്കുന്നോ? 373 00:34:33,791 --> 00:34:34,791 സ്വീകരിക്കുന്നു. 374 00:34:35,375 --> 00:34:39,583 വോൾട്ട് ഡ്വെല്ലർ ചേറ്റ്, നീ ഓവർസീർ സ്റ്റെഫിനെ ഭാര്യയായി സ്വീകരിക്കുന്നോ? 375 00:34:49,833 --> 00:34:51,666 "സീകരിക്കുന്നു," എന്ന് പറയൂ. 376 00:34:56,583 --> 00:34:58,624 - ഇല്ല. - ഞാനിതാ നിങ്ങളെ-- 377 00:34:58,625 --> 00:35:00,208 ഞാൻ. ഇല്ല. 378 00:35:07,208 --> 00:35:08,208 ചേറ്റ്… 379 00:35:09,583 --> 00:35:11,458 ഇത് ചെയ്യരുത്. 380 00:35:16,166 --> 00:35:17,333 എനിക്കറിയില്ല, ഞാൻ… 381 00:35:19,166 --> 00:35:20,500 ഒരുപക്ഷേ നമുക്ക് തുടരാം. 382 00:35:22,375 --> 00:35:27,125 ഇപ്പോൾ മാത്രമാണ് എൻ്റെ ചുറ്റും ഒരുപാട് സാക്ഷികളെ ലഭിക്കുകയെന്ന് 383 00:35:28,125 --> 00:35:31,000 എനിക്ക് തോന്നുന്നു… 384 00:35:33,666 --> 00:35:34,750 ഇത് പറയാൻ… 385 00:35:36,708 --> 00:35:39,832 സ്റ്റെഫിന് നമ്മളെ ദ്രോഹിക്കാനുള്ള എന്തോ പദ്ധതിയുണ്ട്. 386 00:35:39,833 --> 00:35:41,416 അതെന്താണെന്ന് കൃത്യമായി എനിക്കറിയില്ല, പക്ഷേ… 387 00:35:42,208 --> 00:35:44,665 വൂഡി വോൾട്ട് 31ൽ ഇല്ല. 388 00:35:44,666 --> 00:35:45,582 ചേറ്റ്. 389 00:35:45,583 --> 00:35:47,290 സ്റ്റെഫ് അയാളെ ഉപദ്രവിച്ചിട്ടുണ്ട്. 390 00:35:47,291 --> 00:35:50,625 ഞാനയാളുടെ കണ്ണട ഞങ്ങളുടെ ചവറുവീപ്പയിൽ കണ്ടു. 391 00:35:54,333 --> 00:35:56,875 അതൊരു ഗുരുതരമായ ആരോപണമാണ്. 392 00:35:57,625 --> 00:35:59,041 ആ കണ്ണട എവിടെ? 393 00:36:00,208 --> 00:36:03,083 ഞാനത്… തിരിച്ച്… 394 00:36:04,875 --> 00:36:06,333 അവിടെത്തന്നെയിട്ടു. 395 00:36:09,500 --> 00:36:10,625 പേടി തോന്നുന്നത് സ്വാഭാവികമാണ്. 396 00:36:11,416 --> 00:36:13,207 നമുക്ക് ചടങ്ങ് തുടരാം-- 397 00:36:13,208 --> 00:36:14,666 വേണ്ട! 398 00:36:15,666 --> 00:36:18,415 - സ്റ്റെഫ് വോൾട്ട് 31ൽ അല്ല ജനിച്ചത്. - ചേറ്റ്! 399 00:36:18,416 --> 00:36:20,500 ഇവൾക്ക് 200 വയസ്സുണ്ട്! 400 00:36:21,791 --> 00:36:24,000 ഇവൾ അമേരിക്കയിൽ നിന്നുപോലുമല്ല. 401 00:36:25,875 --> 00:36:27,165 ഇവൾ കാനഡക്കാരിയാണ്! 402 00:36:27,166 --> 00:36:29,124 - എന്ത്? - എൻ്റെ ദൈവമേ! 403 00:36:29,125 --> 00:36:30,207 ഇവളെങ്ങനെ കാനഡക്കാരിയാകും! 404 00:36:30,208 --> 00:36:31,333 ഇത് സത്യമല്ല. 405 00:36:35,000 --> 00:36:37,415 ഇതിൽ ഒരർത്ഥവും ഞാൻ കാണുന്നില്ല. ഇവളെങ്ങനെ കാനഡക്കാരിയാകും? 406 00:36:37,416 --> 00:36:38,541 ഇരുന്നൂറ് വയസ്സ്! 407 00:36:42,000 --> 00:36:43,249 ഇവൾ എവിടെപ്പോകുന്നു? 408 00:36:43,250 --> 00:36:44,666 നീ ആരാണ് സ്റ്റെഫ്? 409 00:37:00,625 --> 00:37:01,500 സ്റ്റെഫ്! 410 00:37:02,041 --> 00:37:03,874 തുറക്ക്! വേഗം! 411 00:37:03,875 --> 00:37:06,916 - ഞങ്ങളോട് സംസാരിക്ക്! - ആളുകൾക്ക് സത്യമറിയണം! 412 00:37:07,375 --> 00:37:11,750 തുറക്ക്! 413 00:37:23,458 --> 00:37:25,125 ഉടൻ തിരിച്ചുവരൂ 414 00:37:40,708 --> 00:37:41,833 എന്താ തന്ത്രം? 415 00:37:43,333 --> 00:37:44,958 നീ എനിക്കും… 416 00:37:46,083 --> 00:37:48,500 അതുപോലുള്ള എന്തിനും ഇടയിൽ കയറണം. 417 00:39:03,541 --> 00:39:05,041 പേടിക്കരുത്, കമോൺ. 418 00:39:49,166 --> 00:39:50,000 പ്രവേശനം അനുവദിച്ചു 419 00:40:04,333 --> 00:40:05,458 ഇതാ ഞാൻ വരുന്നു. 420 00:40:39,916 --> 00:40:43,416 അയ്യോ വേണ്ട. 421 00:41:10,458 --> 00:41:15,500 സിഗ്നൽ ഇല്ല 422 00:41:38,000 --> 00:41:38,916 നമുക്ക് തുടങ്ങാം. 423 00:41:40,541 --> 00:41:44,166 നമ്മുടെ കുടുംബത്തെ രക്ഷിക്കാനുള്ള ഒരേയൊരു വഴി… 424 00:41:44,958 --> 00:41:46,083 ലോകത്തെ രക്ഷിക്കുക എന്നതാണ്. 425 00:41:47,166 --> 00:41:48,166 അത്ര എളുപ്പമാണ്. 426 00:41:49,666 --> 00:41:50,666 അത്ര എളുപ്പമാണ്. 427 00:43:08,291 --> 00:43:09,625 വോൾട്ട്-ടെക് മെയിൻഫ്രെയിം 428 00:43:10,666 --> 00:43:13,875 വോൾട്ട്-ടെക് പ്രവേശനം ലഭിച്ചു 429 00:43:39,500 --> 00:43:40,541 മിസ്റ്റർ പ്രസിഡൻ്റ്. 430 00:43:41,416 --> 00:43:43,750 ശരിയായ കാര്യം ചെയ്തതിന് നന്ദി മകനേ. 431 00:44:34,708 --> 00:44:35,625 എൻ്റമ്മേ. 432 00:45:37,500 --> 00:45:39,416 ഹലോ, ചങ്ങാതീ! 433 00:45:55,000 --> 00:45:57,416 ഫോൾഔട്ട് എന്ന വീഡിയോ ഗെയിമിനെ ആധാരമാക്കിയത് 434 00:48:18,041 --> 00:48:20,124 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 435 00:48:20,125 --> 00:48:22,125 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ