1 00:00:06,916 --> 00:00:08,750 നിനക്ക് എന്തെങ്കിലും വേണോ? വെള്ളം? 2 00:00:11,291 --> 00:00:14,082 കെയ്റ്റ്ലിൻ നിനക്കൊരു മൈക്ക് തരും, അതൊന്ന്… 3 00:00:14,083 --> 00:00:15,708 ഉടുപ്പിനടിയിലൂടെ… 4 00:00:17,833 --> 00:00:18,916 ഇത് പ്രയാസകരമാണെന്ന് അറിയാം. 5 00:00:20,208 --> 00:00:21,582 നീ ഒന്ന് ഇരിക്കാമെങ്കിൽ, 6 00:00:21,583 --> 00:00:23,666 എത്രയും വേഗം നിന്നെ ഇവിടുന്ന് വിടാമെന്ന് ഞാൻ ഉറപ്പു നൽകുന്നു. 7 00:00:27,625 --> 00:00:31,916 നീ അവളുടെ അമ്മയെ കൊന്നോ? 8 00:00:33,291 --> 00:00:34,541 പോലീസിന് മനസ്സിലാകുന്നില്ല, 9 00:00:35,916 --> 00:00:38,332 പത്രക്കാർക്ക് മനസ്സിലാകുന്നില്ല, ശാസ്ത്രജ്ഞർക്ക് മനസ്സിലാകുന്നില്ല, 10 00:00:38,333 --> 00:00:39,916 നിങ്ങൾക്കും അത് മനസ്സിലാകില്ല. 11 00:00:47,208 --> 00:00:48,708 ഞാൻ നിന്നെ അത്ഭുതപ്പെടുത്തിയേക്കും സൂ. 12 00:00:50,625 --> 00:00:52,582 പോലീസും പത്രക്കാരും ശാസ്ത്രജ്ഞരും 13 00:00:52,583 --> 00:00:55,082 നടന്നത് എന്താണെന്നാ നീ കരുതുന്നത് എന്ന് ചോദിക്കും, 14 00:00:55,083 --> 00:00:56,833 പിന്നെ, നീ പറഞ്ഞത് തെറ്റിയതെങ്ങനെ എന്ന് പറയും. 15 00:00:58,625 --> 00:00:59,666 ഞങ്ങൾ അങ്ങനെയല്ല. 16 00:01:02,291 --> 00:01:04,083 എനിക്ക് വേണ്ടത് മനസ്സിലാക്കുകയാണ്. 17 00:01:06,958 --> 00:01:09,291 അതുകൊണ്ട്, നീ ഒന്ന് ശ്രമിച്ചു നോക്ക്. 18 00:01:10,208 --> 00:01:11,500 എന്താണത് സൂ? 19 00:01:12,833 --> 00:01:15,250 ആർക്കും മനസ്സിലാകാത്ത ആ ഒരു കാര്യം എന്താണ്? 20 00:01:21,083 --> 00:01:22,500 ഇരുന്നൂറ് മരണങ്ങൾ. 21 00:01:25,041 --> 00:01:27,333 ഒരു പട്ടണത്തിൻ്റെ പൂർണ്ണ നാശം. 22 00:01:29,125 --> 00:01:32,875 മറക്കാൻ എത്ര എളുപ്പമാണ്. 23 00:01:34,500 --> 00:01:35,666 ഞങ്ങൾ കുട്ടികളായിരുന്നു. 24 00:01:38,125 --> 00:01:39,208 ഞങ്ങൾ കുട്ടികളായിരുന്നു. 25 00:01:41,750 --> 00:01:44,750 ഞങ്ങൾ കുട്ടികളായിരുന്നു, ഞങ്ങളാൽ കഴിയുന്നത് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. 26 00:01:53,458 --> 00:01:57,291 സൂ, കാരി വൈറ്റിനെപ്പറ്റി നീ എന്നോട് കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ നന്നായിരിക്കും. 27 00:02:00,250 --> 00:02:01,500 എന്താണ് നിങ്ങൾക്ക് അറിയേണ്ടത്? 28 00:02:03,250 --> 00:02:04,583 ഓരോന്നും. 29 00:02:06,500 --> 00:02:09,165 അവൾ സ്കൂളിൽ വന്ന ആദ്യത്തെ ദിവസം ഒരു ഷൂട്ടർ ഡ്രിൽ ഉണ്ടായിരുന്നെന്ന് 30 00:02:09,166 --> 00:02:11,540 കേട്ടല്ലോ, ശരിയല്ലേ? 31 00:02:11,541 --> 00:02:12,874 നിനക്ക് ആ ഡ്രിൽ ഓർമ്മയുണ്ടോ? 32 00:02:12,875 --> 00:02:14,125 തീർച്ചയായും. 33 00:02:14,958 --> 00:02:18,291 നീ ഒരു ജേർണലിൽ എഴുതുന്നതു പോലെ എനിക്ക് അക്കാര്യം പറഞ്ഞുതരണം. 34 00:02:22,250 --> 00:02:24,875 ക്രിസും ഞാനും ഒന്നിച്ചാ വന്നത്, എപ്പോഴും വരുന്നപോലെ. 35 00:02:26,083 --> 00:02:28,833 ഡ്യൂക്കിൻ്റെ പ്രവേശനപ്പട്ടിക വരാഞ്ഞ കാരണം ആകെ ഭ്രാന്തെടുത്താ വന്നത്. 36 00:02:31,083 --> 00:02:33,375 അപ്പോഴാ ഞങ്ങളാ കുട്ടിയെ മെറ്റൽ ഡിറ്റക്ടറിനടുത്ത് വച്ച് കണ്ടത്. 37 00:02:35,291 --> 00:02:36,875 അവൾ… 38 00:02:38,250 --> 00:02:39,333 എന്നെ നോക്കി, 39 00:02:40,750 --> 00:02:41,750 എനിക്ക്… 40 00:02:44,166 --> 00:02:46,291 ഒരു കുഞ്ഞിനെ നോക്കുന്നതുപോലെ തോന്നി, 41 00:02:48,333 --> 00:02:49,541 എൻ്റെ അനിയത്തിയാണെന്ന പോലെ. 42 00:02:53,208 --> 00:02:54,791 പിന്നെ ഞാനവളെ ഹോം റൂമിൽ കണ്ടു. 43 00:02:58,250 --> 00:02:59,665 അവളാകെ വിഷമിച്ചിരുന്നു. 44 00:02:59,666 --> 00:03:01,375 അവൾ ദയയുള്ളവളാണെന്ന്… 45 00:03:03,083 --> 00:03:04,416 എനിക്ക് അപ്പോൾത്തന്നെ പറയാനാകുമായിരുന്നു. 46 00:03:12,583 --> 00:03:13,958 കാട്ടിക്കൂട്ടുന്ന തരമല്ല. 47 00:03:16,166 --> 00:03:17,125 കബളിപ്പിക്കുന്ന… 48 00:03:18,458 --> 00:03:19,875 തരമല്ല. 49 00:03:23,625 --> 00:03:24,916 അവൾക്ക് അജണ്ട ഒന്നും ഇല്ലായിരുന്നു. 50 00:03:28,250 --> 00:03:29,916 അവൾ… 51 00:03:36,125 --> 00:03:37,208 അനുകമ്പയുള്ളവളായിരുന്നു. 52 00:03:41,208 --> 00:03:42,958 അത് എങ്ങനെയാണ് അസ്വാഭാവികമാകുന്നത്? 53 00:03:47,375 --> 00:03:48,958 നമുക്കൊക്കെ എന്താണ് പറ്റിയത്? 54 00:03:50,500 --> 00:03:54,165 കാരി 55 00:03:54,166 --> 00:03:56,540 അപ്പോ നീ പ്രോമിൽ പങ്കെടുക്കാൻ പോയില്ല. 56 00:03:56,541 --> 00:03:58,207 നീ സഹോദരിമാർക്കൊപ്പം വീട്ടിലായിരുന്നു, 57 00:03:58,208 --> 00:04:00,332 അപ്പോൾ നീ ഒരു ഓൺലൈൻ പോസ്റ്റിൽ ഒരു കാർ കണ്ടു. 58 00:04:00,333 --> 00:04:02,458 - ബില്ലി നോളൻ്റെ കാർ. - അപ്പോ നീ സ്കൂളിലേക്കോടി. 59 00:04:03,458 --> 00:04:06,415 ക്രിസും ബില്ലിയും എന്തോ ചെയ്യുകയാണെന്ന് അറിയാമായിരുന്നു, എന്താണെന്ന് മനസിലായില്ല. 60 00:04:06,416 --> 00:04:08,957 നീ 9:25ന് എത്തി. 61 00:04:08,958 --> 00:04:10,707 എനിക്ക് കൃത്യസമയം അറിയില്ല. 62 00:04:10,708 --> 00:04:13,125 ഞങ്ങൾക്കറിയാം. അപ്പോൾ 9:25 ആയിരുന്നു, അപ്പോൾ നീ കാണുന്നത്… 63 00:04:14,125 --> 00:04:15,208 ഞാൻ കാണുന്നത്… 64 00:04:16,666 --> 00:04:18,041 കാരിയുടെ ദേഹത്ത് അത് വീഴുന്നത് ഞാൻ കണ്ടു. 65 00:04:18,791 --> 00:04:20,124 ഞാനിപ്പോ നിന്നെ ഒരു ചിത്രം കാണിക്കാം, 66 00:04:20,125 --> 00:04:24,040 ബ്ലാക്കൗട്ടിനു തൊട്ടു മുമ്പ് ലഭിച്ച ചിത്രങ്ങളിൽ ഒന്നാണിത്. 67 00:04:24,041 --> 00:04:26,124 ഒരു ലൈവ് ഫീഡിൽ നിന്നുള്ള സ്ക്രീൻ ഷോട്ടാണിത്. 68 00:04:26,125 --> 00:04:28,790 വിക്ടോറിയ ഗിബ്സ് കിരീടധാരണത്തിൻ്റെ ലൈവ് സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു. 69 00:04:28,791 --> 00:04:30,374 അത് വിക്കിയുടെ വീഡിയോ ആണെങ്കിൽ നിങ്ങൾ അവളോട് സംസാരിക്കണം. 70 00:04:30,375 --> 00:04:32,832 വിക്കി മരിച്ചു. ഉത്തരത്തിൽ കുടുങ്ങിയ നിലയിലാണ് ഞങ്ങളവളെ കണ്ടെത്തിയത്. 71 00:04:32,833 --> 00:04:35,666 ഈ സ്ത്രീയെപ്പറ്റി നിന്നോട് ചോദിക്കണമായിരുന്നു. 72 00:04:36,291 --> 00:04:37,541 ഇവരെ നേരത്തേ കണ്ടിട്ടുണ്ടോ? 73 00:04:38,291 --> 00:04:41,582 പ്രോമിനും മുമ്പ് ഇവർ എപ്പോഴെങ്കിലും സ്കൂളിൽ വന്നിട്ടുണ്ടോ? 74 00:04:41,583 --> 00:04:42,500 എനിക്ക്… 75 00:04:43,083 --> 00:04:45,874 അതാരാണെന്ന് എനിക്കറിയില്ല, ക്ഷമിക്കൂ. 76 00:04:45,875 --> 00:04:48,207 നീ അകത്തു കയറിയപ്പോൾ എന്താണ് തോന്നിയത്? 77 00:04:48,208 --> 00:04:50,249 - നിനക്ക് എന്തെങ്കിലും സെൻസേഷൻ തോന്നിയോ… - അതാരാണ്? 78 00:04:50,250 --> 00:04:52,082 …തൊലിപ്പുറത്ത് തരിപ്പുപോലെയോ മറ്റോ? 79 00:04:52,083 --> 00:04:56,125 അല്ലെങ്കിൽ നിൻ്റെ കഴുത്തിലെയും കയ്യിലെയും രോമങ്ങൾ എഴുന്നേറ്റു നിന്നോ? 80 00:04:56,708 --> 00:04:59,415 പ്ലെയിനിൽ കയറുമ്പോൾ ഉള്ളപോലെ കാതടപ്പ് തോന്നിയോ, 81 00:04:59,416 --> 00:05:01,999 അല്ലെങ്കിൽ ഓസോണിൻ്റെ പോലുള്ള പതിവില്ലാത്ത മണം എന്തെങ്കിലും തോന്നിയോ? 82 00:05:02,000 --> 00:05:04,374 അല്ലെങ്കിൽ നിൻ്റെ നാവിൽ എന്തെങ്കിലും ലോഹരുചി? 83 00:05:04,375 --> 00:05:05,416 എനിക്ക് ഉറപ്പില്ല. 84 00:05:11,500 --> 00:05:12,541 ശ്രമിക്കൂ. 85 00:05:39,583 --> 00:05:40,666 അയ്യോ! 86 00:05:48,958 --> 00:05:50,041 എന്താ? 87 00:06:38,375 --> 00:06:39,625 നിൻ്റെ ഫോൺ പൊട്ടിത്തെറിച്ചെന്നാണോ പറയുന്നത്? 88 00:06:40,416 --> 00:06:43,207 അതേ, എൻ്റെ കയ്യിലിരുന്ന്. 89 00:06:43,208 --> 00:06:47,250 ജിമ്നേഷ്യത്തിനകത്തെ എല്ലാ മൊബൈലുകളുടെയും പ്രവർത്തനം കൃത്യം 9:27ന് നിന്നു. 90 00:06:48,541 --> 00:06:53,332 പോലീസ് റിപ്പോർട്ട് പ്രകാരം ലൈവ് സ്ട്രീമും ഡേറ്റയും നിന്നു, മൊബൈൽ ടവറിൽ 91 00:06:53,333 --> 00:06:57,124 ഫോൺ സിഗ്നലുകൾ ഇല്ലായിരുന്നു, ഒപ്പം എല്ലാ വാച്ചുകളും പ്രവർത്തന രഹിതമായി. 92 00:06:57,125 --> 00:06:58,500 സാധാരണ വാച്ചുകൾ പോലും. 93 00:07:00,875 --> 00:07:01,832 ശരി. 94 00:07:01,833 --> 00:07:03,665 നിനക്ക് മറ്റെന്തെങ്കിലും അനുഭവപ്പെട്ടോ? 95 00:07:03,666 --> 00:07:05,582 താപനിലയിലോ മർദ്ദത്തിലോ വ്യത്യാസം, 96 00:07:05,583 --> 00:07:08,457 അല്ലെങ്കിൽ കാരി വൈറ്റ് അവളുടെ കൈകൾ കൊണ്ട് എന്തെങ്കിലും പ്രത്യേക ആംഗ്യം കാണിച്ചോ? 97 00:07:08,458 --> 00:07:10,999 എൻ്റെ ഫോൺ എൻ്റെ മുഖത്തിരുന്ന് പൊട്ടിയത് മാത്രമേ എനിക്കറിയൂ. 98 00:07:11,000 --> 00:07:12,832 എൻ്റെ കണ്ണിൽ ചില്ല് കയറിയിരുന്നു, 99 00:07:12,833 --> 00:07:14,832 അതുകൊണ്ട് എനിക്ക് അധികം ശ്രദ്ധിക്കാനായില്ല. 100 00:07:14,833 --> 00:07:15,958 കാരി എന്തു ചെയ്യുകയായിരുന്നു? 101 00:07:16,833 --> 00:07:17,750 എനിക്കറിയില്ല. 102 00:07:18,916 --> 00:07:22,083 പലതും… എനിക്ക് ഓർമ്മയില്ല. 103 00:07:24,500 --> 00:07:25,708 എൻ്റെ ചെവിയിൽ നിന്ന് ചോരവന്നു. 104 00:07:27,416 --> 00:07:29,000 ആളുകൾ നിലവിളിക്കുകയായിരുന്നു. 105 00:07:30,125 --> 00:07:32,375 അതിനു ശേഷമാണ് തീ പിടിച്ചതെന്ന് എനിക്കറിയാം. 106 00:07:33,916 --> 00:07:36,833 ക്യാറ്റ് വാക്കാണോ എന്തോ, 107 00:07:37,958 --> 00:07:40,791 അതിനു ശേഷം താഴെവീണു, അപ്പോഴാണ് തീ പിടിച്ചത്. 108 00:07:44,458 --> 00:07:46,541 പിന്നെ വെടിയൊച്ചകൾ കേട്ടപോലെ തോന്നി 109 00:07:48,291 --> 00:07:49,208 വെടിയൊച്ചകൾ. 110 00:07:50,583 --> 00:07:51,500 അതേ. 111 00:07:52,750 --> 00:07:54,290 ചിലകുട്ടികളും വെടിയൊച്ചയെപ്പറ്റി നിലവിളിച്ചു, 112 00:07:54,291 --> 00:07:58,041 അപ്പോ ഞാൻ കരുതി ഏതോ ഭ്രാന്തൻ പ്രോമിൽ വെടിവെപ്പ് നടത്തുകയാണെന്ന്. 113 00:08:01,083 --> 00:08:02,500 നീ പിന്നെ എന്തൊക്കെ ഓർക്കുന്നുണ്ട്? 114 00:08:12,375 --> 00:08:13,916 അതൊരു ഭീകര സ്വപ്നമായിരുന്നു മാഡം. 115 00:08:15,416 --> 00:08:16,666 അങ്ങനെയാണ് ഞാനതിനെപ്പറ്റി ഓർക്കുന്നത്. 116 00:08:44,750 --> 00:08:45,750 ടോമി! 117 00:09:02,041 --> 00:09:03,250 നക്ഷത്രങ്ങൾ. 118 00:09:21,958 --> 00:09:22,958 ഹേയ്. 119 00:09:26,333 --> 00:09:27,333 ഞാൻ സഹായിക്കാം. 120 00:09:30,708 --> 00:09:32,208 ഞാൻ നിയന്ത്രണം ഏറ്റെടുക്കാം, ഓക്കേ? 121 00:10:07,041 --> 00:10:08,916 വേണ്ട! 122 00:10:15,250 --> 00:10:16,250 ഇവിടെ നിർത്തൂ. 123 00:10:17,250 --> 00:10:18,291 ചുറ്റും നോക്കൂ 124 00:11:01,458 --> 00:11:02,583 നീ മുമ്പ് പറഞ്ഞല്ലോ, 125 00:11:04,000 --> 00:11:08,500 ഇവിടെ നീ എന്തോ കണ്ടു, കാരിയ്ക്ക് പിന്നിൽ. 126 00:11:11,500 --> 00:11:12,957 അത് ശരിയാണ്. 127 00:11:12,958 --> 00:11:16,791 നിൻ്റെ മൊഴിയിൽ പറഞ്ഞ ഒരു കാര്യത്തിന് എനിക്ക് വ്യക്തത വരുത്തണം. 128 00:11:17,416 --> 00:11:18,583 ഒരു നിഴലിനെപ്പറ്റി. 129 00:11:20,291 --> 00:11:21,291 നിഴലോ? 130 00:11:22,583 --> 00:11:23,750 അതേ, ഒരു നിഴൽ. 131 00:11:26,958 --> 00:11:28,458 ആ നിഴൽ എന്താണ് ചെയ്തത്? 132 00:11:38,125 --> 00:11:39,666 ആ നിഴൽ പൊട്ടിത്തെറിച്ചു. 133 00:11:50,916 --> 00:11:54,208 {\an8}പ്രോം 134 00:12:07,833 --> 00:12:08,666 അയ്യോ! 135 00:12:41,958 --> 00:12:43,541 അവർ നമ്മളെ ഇതിനകത്ത് പൂട്ടി. 136 00:12:47,875 --> 00:12:49,041 അവർ നമ്മളെ വെടിവെക്കുകയാ! 137 00:13:15,166 --> 00:13:16,583 കാരി! 138 00:14:53,708 --> 00:14:55,916 എല്ലാവരും കാരിയെപ്പറ്റി ചോദിക്കുന്നു. 139 00:14:57,333 --> 00:15:00,125 അവിടെയുണ്ടായിരുന്ന മറ്റുള്ളവരെപ്പറ്റി ആരും ചോദിക്കുന്നില്ല. 140 00:15:00,875 --> 00:15:02,707 അവിടെ ഉണ്ടായിരുന്ന അപരിചിതർ, 141 00:15:02,708 --> 00:15:06,333 ഞാൻ മുമ്പൊരിക്കലും എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തവർ. 142 00:15:08,041 --> 00:15:10,375 അത്രയും അവിശ്വസനീയമായ ഒരു കാര്യം, 143 00:15:11,250 --> 00:15:13,333 ഒരിക്കലും മനസ്സിലാക്കാനാവാത്ത ഒരു കാര്യം, 144 00:15:14,541 --> 00:15:17,375 ആരും ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നില്ല എന്നതാണ്. 145 00:15:19,458 --> 00:15:21,083 കാരണം അത് കാരി മാത്രമായിരുന്നില്ല. 146 00:15:22,583 --> 00:15:24,000 അതാണ് കാര്യം. 147 00:15:25,875 --> 00:15:29,750 അത് കാരി മാത്രമായിരുന്നില്ല. 148 00:15:37,875 --> 00:15:40,166 - നിനക്ക് ഉറപ്പാണോ? - അതേ. 149 00:15:41,625 --> 00:15:44,333 നിനക്ക് അത്ര ഉറപ്പില്ല. ഉണ്ടോ? 150 00:15:46,166 --> 00:15:48,208 നീ അതിനെപ്പറ്റി ആലോചിച്ചാൽ, 151 00:15:49,333 --> 00:15:52,166 അവിടെ മറ്റാരെയെങ്കിലും കണ്ടോ എന്ന് നിനക്ക് ഉറപ്പില്ലെന്ന് ഞാൻ പറയും. 152 00:15:54,125 --> 00:15:57,250 നിനക്കുറപ്പില്ല, ഉണ്ടോ? 153 00:16:29,333 --> 00:16:30,375 എന്ത് കോപ്പാണോ? 154 00:16:31,458 --> 00:16:33,583 - അതെന്ത് കോപ്പായിരുന്നു? - എൻ്റെ ദൈവമേ. 155 00:16:35,750 --> 00:16:36,791 എൻ്റെ ദൈവമേ. 156 00:16:38,000 --> 00:16:40,375 അത് എന്ത് കോപ്പായിരുന്നെടോ? 157 00:16:50,166 --> 00:16:51,250 അത് അവളായിരുന്നു. 158 00:16:52,083 --> 00:16:54,458 മിണ്ടാതിരിക്ക്. ഭ്രാന്ത് പറയരുത്. 159 00:16:56,166 --> 00:16:57,583 ബില്ലി, നമ്മൾ എന്താ ചെയ്തത്? 160 00:17:01,625 --> 00:17:03,125 അവർക്കത് വേണമായിരുന്നു. 161 00:17:04,750 --> 00:17:05,791 എല്ലാവർക്കും. 162 00:17:07,041 --> 00:17:09,458 ബില്ലി. 163 00:17:15,541 --> 00:17:17,458 നശിച്ച ഭ്രാന്തി! 164 00:17:25,208 --> 00:17:27,083 ചാക്! 165 00:17:29,166 --> 00:17:30,415 നീ ഇന്ന് ചാകും. 166 00:17:30,416 --> 00:17:31,625 നിൽക്ക്! 167 00:18:22,250 --> 00:18:23,416 നന്നായി. 168 00:18:26,375 --> 00:18:27,625 കർമ്മഫലം. 169 00:18:31,750 --> 00:18:32,750 എൻ്റെ ദൈ-- 170 00:18:36,750 --> 00:18:38,708 കർത്താവേ. എന്തോന്നാടോ ഇത്. 171 00:19:04,791 --> 00:19:05,875 എന്നോട് ക്ഷമി-- 172 00:19:21,166 --> 00:19:24,791 ഹേയ്, എന്നെ നോക്ക്, നോക്ക്. 173 00:19:26,083 --> 00:19:28,707 നീ തെറ്റൊന്നും ചെയ്തില്ല, ഓക്കേ? 174 00:19:28,708 --> 00:19:29,708 ഒന്നും. 175 00:19:32,541 --> 00:19:34,291 നോക്ക്. നിനക്കത് കേൾക്കാമോ? 176 00:19:39,041 --> 00:19:43,082 നിനക്കാകെ വേണ്ടിയിരുന്നത് നിലനിൽപ്പായിരുന്നു. 177 00:19:43,083 --> 00:19:48,040 നീ എപ്പോഴാണ് ലോകമെടുത്ത് അമ്മാനമാടാൻ പോകുന്നത്? 178 00:19:48,041 --> 00:19:49,916 ഇത് പറയ്. "ഞാൻ നിലനിൽക്കുന്നു." 179 00:19:51,333 --> 00:19:52,833 ഞാൻ നിലനിൽക്കുന്നു. 180 00:19:53,541 --> 00:19:54,416 എഴുന്നേൽക്കൂ. 181 00:19:55,416 --> 00:19:57,332 "പോയി തുലയ്, ഞാൻ നിലനിൽക്കുന്നു," എന്ന് പറയ്! 182 00:19:57,333 --> 00:20:00,665 നിൻ്റെ കണ്ണുകളിൽ ഭ്രാന്തമായതെന്തോ കണ്ടതോർക്കുന്നു 183 00:20:00,666 --> 00:20:03,624 പോയി തുലയ്, ഞാൻ നിലനിൽക്കുന്നു. 184 00:20:03,625 --> 00:20:08,665 അതിന്നു രാത്രി നടക്കട്ടെ 185 00:20:08,666 --> 00:20:10,082 ഇനി എൻ്റെ കൂടെ നൃത്തം ചെയ്യൂ. 186 00:20:10,083 --> 00:20:16,165 അതിന്നു രാത്രി നടക്കട്ടെ 187 00:20:16,166 --> 00:20:17,291 അതേ, അതേ 188 00:20:17,958 --> 00:20:22,291 നീ നടക്കുന്ന രീതി, നിൻ്റെ സംസാര രീതി അവരതൊരിക്കലും മനസ്സിലാക്കേണ്ട 189 00:20:24,208 --> 00:20:25,332 യൂവൻ ഹൈസ്കൂൾ 190 00:20:25,333 --> 00:20:27,540 ഓ, നീ നിൻ്റെ മുടി മാറ്റൂ ഉടുപ്പുകൾ മാറ്റൂ 191 00:20:27,541 --> 00:20:29,500 എല്ലാവരും ഭയക്കാൻ തുടങ്ങും 192 00:20:31,583 --> 00:20:36,874 പക്ഷേ അത് നിന്നെ ഓരോ രാത്രിയിലും നിൻ്റെ കണ്ണിലേക്ക് തുറിച്ചു നോക്കുന്നു 193 00:20:36,875 --> 00:20:40,915 നിനക്ക് എല്ലാറ്റിനും വിടപറയൽ ചുംബനം നൽകണം 194 00:20:40,916 --> 00:20:44,165 നീ നിൻ്റെ ജീവിതം ജീവിക്കൂ 195 00:20:44,166 --> 00:20:46,290 ലജ്ജ 196 00:20:46,291 --> 00:20:47,749 നീയൊരു 197 00:20:47,750 --> 00:20:51,416 ലജ്ജാവതിയാണെന്ന് നടിക്കല്ലേ 198 00:20:54,000 --> 00:20:58,875 നീ എപ്പോഴാണ് ലോകമെടുത്ത് അമ്മാനമാടാൻ പോകുന്നത്? 199 00:21:00,458 --> 00:21:06,708 നിൻ്റെ കണ്ണിൽ ഒരു ഭ്രാന്ത് ഞാൻ കണ്ടതോർമ്മിക്കുന്നു 200 00:21:07,416 --> 00:21:13,833 അതിന്നു രാത്രി പുറത്തു വരട്ടെ 201 00:21:15,000 --> 00:21:21,165 അതിന്ന് രാത്രി പുറത്തു വരട്ടെ 202 00:21:21,166 --> 00:21:22,208 അതേ 203 00:21:31,291 --> 00:21:33,916 ബ്രയൻ ഡി പാൽമ റെട്രോസ്പെക്ടീവ് ഇൻ 35എംഎം 204 00:21:56,083 --> 00:21:57,208 എമലൈൻ! 205 00:22:31,625 --> 00:22:32,500 കാരി! 206 00:22:33,666 --> 00:22:35,874 കാരി, നീ ഇവിടുന്ന് പോകണം. 207 00:22:35,875 --> 00:22:38,540 ദൈവമേ, നിനക്കെന്താ പറ്റിയത്? 208 00:22:38,541 --> 00:22:39,625 ഹായ് സ്റ്റെല്ല. 209 00:22:41,041 --> 00:22:43,790 പട്ടണമാകെ പോലീസ് നിർദ്ദേശം നൽകിയിരിക്കയാ. നിങ്ങൾ ഒഴിഞ്ഞു പോകണം. 210 00:22:43,791 --> 00:22:45,290 നിൻ്റെ മമ്മി എവിടെ? 211 00:22:45,291 --> 00:22:47,416 നിങ്ങളും പോവുകയല്ലേ? 212 00:22:49,083 --> 00:22:51,125 പുസ്തകങ്ങൾക്ക് ഒരിക്കൽക്കൂടി നന്ദി. 213 00:23:20,041 --> 00:23:21,000 മമ്മീ. 214 00:23:51,416 --> 00:23:55,874 ലാവൻഡർ പച്ചയാണ്, ഡില്ലി, ഡില്ലി 215 00:23:55,875 --> 00:23:58,583 ലാവൻഡർ നീലയാണ് 216 00:24:01,083 --> 00:24:05,165 നീയെന്നെ സ്നേഹിക്കുന്നെങ്കിൽ ഡില്ലി, ഡില്ലി 217 00:24:05,166 --> 00:24:08,125 ഞാൻ നിന്നെ സ്നേഹിക്കും 218 00:24:09,541 --> 00:24:13,749 കിളികൾ പാടട്ടെ ഡില്ലി, ഡില്ലി 219 00:24:13,750 --> 00:24:16,207 ആട്ടിൻ കുട്ടികൾ കളിക്കട്ടെ 220 00:24:16,208 --> 00:24:20,957 നമ്മൾ സുരക്ഷിതരായിരിക്കും ഡില്ലി, ഡില്ലി 221 00:24:20,958 --> 00:24:23,957 നമുക്കൊന്നും പറ്റില്ല 222 00:24:23,958 --> 00:24:25,250 അവരെല്ലാം മരിച്ചു. 223 00:24:28,916 --> 00:24:30,041 ആര്? 224 00:24:32,791 --> 00:24:35,333 ഒരുപക്ഷേ എല്ലാവരും തന്നെ. 225 00:24:39,166 --> 00:24:40,166 സ്കൂളിൽ. 226 00:24:43,291 --> 00:24:44,958 അതിലും കൂടുതൽ ആളുകൾ ഉണ്ടാവണം. 227 00:24:46,708 --> 00:24:48,000 എനിക്കറിയില്ല. 228 00:24:51,750 --> 00:24:52,791 ശരി. 229 00:24:54,208 --> 00:24:56,250 എന്നോട് ക്ഷമിക്കൂ മമ്മീ. 230 00:24:58,000 --> 00:24:59,125 സമാധാനിക്ക്. 231 00:25:00,416 --> 00:25:02,083 ഞാനിത് ചെയ്തിരുന്നു. 232 00:25:03,125 --> 00:25:08,916 ഈ ലോകത്തെ നിൻ്റെ ആദ്യ രാത്രിയിൽ, ഞാൻ നിൻ്റെ കുഞ്ഞു മേനിയിൽ നിന്ന്… 233 00:25:09,625 --> 00:25:11,500 രക്തം തുടച്ചു കളഞ്ഞിരുന്നു. 234 00:25:15,166 --> 00:25:16,749 ഇതുപോലെ തന്നെയുള്ളൊരു സ്പോഞ്ച് കൊണ്ട്. 235 00:25:16,750 --> 00:25:19,166 ഇപ്പോ ഞാനാലോചിക്കുമ്പോൾ, അത്… 236 00:25:20,958 --> 00:25:22,041 ഇത്തരം തന്നെ ആയിരുന്നു. 237 00:25:32,000 --> 00:25:33,000 ശരി. 238 00:26:11,000 --> 00:26:12,458 നമുക്കിനി ഒന്നിച്ച് പ്രാർത്ഥിക്കാം. 239 00:26:13,458 --> 00:26:16,666 പണ്ട് നമ്മൾ ചെയ്തിരുന്നപോലെ, നീ കുഞ്ഞായിരുന്നപ്പോൾ. 240 00:26:17,791 --> 00:26:22,875 ഞാനും ഇങ്ങോട്ട് വരും, നീയും തനിയെ ഇങ്ങോട്ട് വരും. 241 00:26:24,166 --> 00:26:25,583 ഞാൻ തിരിഞ്ഞിരിക്കും, നീയും… 242 00:26:26,666 --> 00:26:28,540 നീയും എൻ്റടുത്തിരിക്കും. 243 00:26:28,541 --> 00:26:30,999 നിൻ്റെ കൈകൾ കൂപ്പിയിരുന്നു, നിൻ്റെ കണ്ണുകൾ അടഞ്ഞിരുന്നു, 244 00:26:31,000 --> 00:26:33,708 നീ എന്നെ അനുകരിക്കുമായിരുന്നെന്ന് തോന്നുന്നു. 245 00:26:36,250 --> 00:26:37,499 എനിക്കോർമ്മയില്ല. 246 00:26:37,500 --> 00:26:39,458 തീർച്ചയായും ഇല്ല. നീ തീരെ കുഞ്ഞായിരുന്നു. 247 00:26:40,541 --> 00:26:43,000 വെറുതേ അനുകരിക്കും. 248 00:26:44,541 --> 00:26:46,041 എൻ്റെ കുഞ്ഞ് നിഴൽ. 249 00:26:47,750 --> 00:26:48,791 നീ എത്ര… 250 00:26:50,541 --> 00:26:51,582 നിഷ്കളങ്കയായിരുന്നു. 251 00:26:51,583 --> 00:26:52,500 നീ… 252 00:26:54,750 --> 00:26:59,415 നിഷ്കളങ്കയും നിർമ്മലയുമായിരുന്നു, ദൈവം കരുതിയപോലെ തന്നെ. 253 00:26:59,416 --> 00:27:00,625 നീ… 254 00:27:02,416 --> 00:27:04,750 പുത്തൻ മഞ്ഞുപോലെ കളങ്കമില്ലാത്തവളായിരുന്നു. 255 00:27:09,541 --> 00:27:11,291 ദൈവം എനിക്ക് മാപ്പുനൽകുമോ? 256 00:27:13,208 --> 00:27:15,458 അവൻ മാപ്പുതരും. അവന് മാപ്പുതരാനാകും. 257 00:27:18,416 --> 00:27:20,500 - ഇന്നു രാത്രി പോലും? - ഇന്നു രാത്രി പോലും. 258 00:27:24,708 --> 00:27:27,666 അവൻ മാപ്പു തന്നില്ലെങ്കിൽ, ഞാൻ തരും. 259 00:27:31,583 --> 00:27:32,708 മകളേ, ഞാൻ നിനക്ക് മാപ്പുതരുന്നു. 260 00:27:33,416 --> 00:27:35,750 എല്ലാറ്റിനും. ഇന്നു രാതിയിലേതിനും, മറ്റെല്ലാറ്റിനും. 261 00:27:37,708 --> 00:27:38,666 എല്ലാറ്റിനും. 262 00:27:40,750 --> 00:27:44,375 നീ എനിക്ക് മാപ്പുതരുമോ? 263 00:27:49,000 --> 00:27:49,916 എന്തിന്? 264 00:27:50,708 --> 00:27:51,750 എന്തിനെങ്കിലും? 265 00:27:54,208 --> 00:27:56,583 എല്ലാറ്റിനും. സകലതിനും. 266 00:27:58,791 --> 00:28:00,083 തീർച്ചയായും മമ്മീ. 267 00:28:02,958 --> 00:28:04,375 നീയെനിക്ക് മാപ്പുതന്നെന്ന് പറയൂ. 268 00:28:05,750 --> 00:28:08,375 - ഞാൻ നിങ്ങൾക്ക് മാപ്പുതരുന്നു. - അത്… ഒന്നുകൂടി പറയൂ. 269 00:28:11,333 --> 00:28:12,958 ഞാൻ നിങ്ങൾക്ക് മാപ്പുതരുന്നു മമ്മീ. 270 00:28:19,750 --> 00:28:22,291 ശരി, നല്ല കുട്ടി, നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം. 271 00:28:37,250 --> 00:28:38,999 സ്വർഗ്ഗസ്ഥനായ പിതാവേ, 272 00:28:39,000 --> 00:28:42,708 എൻ്റെ പാപത്തിന് മാപ്പ് ചോദിച്ചുകൊണ്ട് ഞാൻ പ്രാർത്ഥനയോടെ നിന്നിലേക്ക് വരുന്നു. 273 00:28:48,500 --> 00:28:51,999 ഞാൻ എൻ്റെ അധരം കൊണ്ട് ഏറ്റുപറയുകയും എൻ്റെ ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു 274 00:28:52,000 --> 00:28:53,666 - യേശുക്രിസ്തു അങ്ങയുടെ പുത്രനാണെന്നും… - ദൈവമേ. ദയവുചെയ്ത്. 275 00:28:55,375 --> 00:28:57,624 …എൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് എനിക്ക് നിത്യജീവൻ ലഭിക്കേണ്ടതിനായി… 276 00:28:57,625 --> 00:29:00,332 - ദൈവമേ, ശക്തിതരൂ. - …അവൻ കാൽവരിയിലെ കുരിശിൽ മരിച്ചു എന്നും 277 00:29:00,333 --> 00:29:03,166 ഞാൻ വിശ്വസിക്കു-- 278 00:29:12,791 --> 00:29:13,791 അരുത്! 279 00:29:24,583 --> 00:29:25,416 കാരി? 280 00:29:44,541 --> 00:29:45,833 എന്തിനാ? 281 00:32:01,000 --> 00:32:03,583 ഹേയ്, നീ ഇവിടെയുണ്ടോ? 282 00:32:05,958 --> 00:32:07,500 ഞാൻ മരിക്കട്ടെ. 283 00:32:08,083 --> 00:32:10,916 വേണ്ട, ഞാൻ സഹായിക്കാം. 284 00:32:16,166 --> 00:32:17,208 വരൂ. 285 00:32:18,375 --> 00:32:19,375 വരൂ. 286 00:32:20,458 --> 00:32:21,833 ഞാൻ യഥാർത്ഥമാണെന്ന് പറഞ്ഞതല്ലേ. 287 00:32:23,250 --> 00:32:24,708 നമുക്കിവിടുന്ന് പോകണം. 288 00:32:34,291 --> 00:32:35,333 എനിക്ക് വെടികൊണ്ടു. 289 00:32:37,500 --> 00:32:38,416 എന്ത്? 290 00:32:39,375 --> 00:32:40,333 പിന്നെ എങ്ങനെ… 291 00:32:58,583 --> 00:33:00,583 അന്നു രാത്രിക്കു മുമ്പ് നിങ്ങളവളെ കണ്ടിട്ടുണ്ടോ? 292 00:33:08,958 --> 00:33:09,875 ഇല്ല. 293 00:33:11,416 --> 00:33:13,832 ഇതാണവൾ. ഉറപ്പാണോ? 294 00:33:13,833 --> 00:33:14,875 അതേ. 295 00:33:18,458 --> 00:33:20,333 - ആരാണവൾ? - അതിനെപ്പറ്റി വിഷമിക്കേണ്ട. 296 00:33:23,458 --> 00:33:25,000 അതിനർത്ഥം അവൾ സുരക്ഷിതയാണെന്നാണോ? 297 00:33:25,583 --> 00:33:26,624 കാരിയാണോ? അതേ. 298 00:33:26,625 --> 00:33:27,958 തീർച്ചയായും ജീവനോടുണ്ട്. 299 00:33:28,625 --> 00:33:30,208 അതിനർത്ഥം സുരക്ഷിതയാണെന്നാണോ എന്നെനിക്ക് സംശയമുണ്ട്. 300 00:33:32,208 --> 00:33:33,083 ആരാണവൾ? 301 00:33:33,833 --> 00:33:34,916 അതിൽ കാര്യമില്ല. 302 00:33:36,041 --> 00:33:37,166 നോക്കൂ, ഞാൻ… 303 00:33:38,791 --> 00:33:40,624 നിങ്ങൾക്ക് അതെന്നോട് പറയാൻ താത്പര്യമില്ലെന്ന് തോന്നുന്നു. 304 00:33:40,625 --> 00:33:42,708 എനിക്ക് ശരിക്കും… വേണ്ടെന്ന്… 305 00:33:43,416 --> 00:33:45,625 - ക്ഷമിക്കണം. ഞാൻ-- - നിങ്ങൾക്ക് മക്കളുണ്ടോ? 306 00:33:46,291 --> 00:33:47,625 - അങ്ങനെ പറയാം. - അപ്പോ, ഇല്ല. 307 00:33:50,291 --> 00:33:52,000 ഇല്ലെന്ന് പറയാം. 308 00:33:53,750 --> 00:33:54,708 അപ്പോ, തീർച്ചയായും ഇല്ല. 309 00:33:56,416 --> 00:33:59,207 ഒരമ്മയോട്, അവളുടെ കുഞ്ഞ് സുരക്ഷിതയല്ല എന്ന് പറയുകയും, 310 00:33:59,208 --> 00:34:01,957 നിങ്ങളുടെ പക്കലുള്ള വിവരം നൽകാൻ വിസമ്മതിക്കുകയും ചെയ്താൽ, 311 00:34:01,958 --> 00:34:04,832 നിങ്ങൾ തീർച്ചയായും ഒരമ്മയല്ല. 312 00:34:04,833 --> 00:34:07,041 അതായത്, ആ… 313 00:34:08,416 --> 00:34:12,083 ആ പെൺകുട്ടി, എൻ്റെ മകൾക്ക് ഒരു ഭീഷണിയാണെങ്കിൽ, 314 00:34:13,333 --> 00:34:16,707 നിങ്ങൾ എനിക്കറിയേണ്ടതെല്ലാം പറഞ്ഞുതരുമെന്ന് ഞാൻ കരുതുന്നു, 315 00:34:16,708 --> 00:34:21,249 കാരണം, ഞാനിവിടുന്ന് പോയാൽ, ആ പെണ്ണ് മാത്രമായിരിക്കും, 316 00:34:21,250 --> 00:34:23,208 എൻ്റെ ഏക ലക്ഷ്യം. 317 00:34:24,958 --> 00:34:26,041 നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? 318 00:34:30,000 --> 00:34:31,000 ഉണ്ട്. 319 00:34:31,916 --> 00:34:32,875 ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. 320 00:34:34,708 --> 00:34:36,666 ആ യുവതിയുടെ പേര് എമലൈൻ വെസ്റ്റ് എന്നാണ്. 321 00:34:38,833 --> 00:34:39,833 അവൾ അപകടകാരിയാണോ? 322 00:34:40,750 --> 00:34:42,333 അതേ, അവൾ ഒരു എപി ആണ്. 323 00:34:46,291 --> 00:34:47,291 എന്നുവച്ചാൽ? 324 00:34:49,333 --> 00:34:50,458 കൂടുവിട്ട് കൂടുമാറുന്നവളാണ്. 325 00:34:52,125 --> 00:34:55,333 അന്ന് ആ ഹോട്ടലിൽ കണ്ടവരെ കാണും മുമ്പ്, നിങ്ങൾ ഇത്തരക്കാരെപ്പറ്റി വായിച്ചുകാണും. 326 00:35:01,208 --> 00:35:03,333 - എനിക്ക് പോകണം. - അവിടെ ഇരിക്കൂ. 327 00:35:08,000 --> 00:35:12,291 വീട് തകർന്നപ്പോഴുള്ള ആ നിമിഷത്തെപ്പറ്റി പറഞ്ഞതിൽ എനിക്ക് ചോദിക്കാനുണ്ട്. 328 00:35:13,041 --> 00:35:15,416 അത്തരം എന്തെങ്കിലും ഇതിനു മുമ്പ് നിങ്ങൾ ചെയ്തിട്ടുണ്ടോ? 329 00:35:20,583 --> 00:35:24,458 നിങ്ങളത് നിങ്ങളുടെ മുകളിലേക്ക് വന്ന് വീഴുന്നത് കണ്ടു, അപ്പോൾ നിങ്ങൾ… 330 00:35:27,625 --> 00:35:28,666 ഒന്ന് പിടപ്പിച്ചു. 331 00:35:30,416 --> 00:35:32,958 എനിക്കതിഷ്ടമായി. "പിടപ്പിച്ചു." 332 00:35:34,125 --> 00:35:35,708 ഇതിനു മുമ്പ് നിങ്ങളത് ചെയ്തിട്ടുണ്ടോ? 333 00:35:40,541 --> 00:35:43,250 ദൈവമേ ദയവുചെയ്ത്. ദയവുചെയ്ത് എന്നെ കാണണേ. 334 00:35:57,916 --> 00:35:59,041 ഒരിക്കലോ മറ്റോ. 335 00:36:01,541 --> 00:36:02,583 ദൈവമേ ദയവുചെയ്ത്. 336 00:36:04,375 --> 00:36:05,500 ദയവുചെയ്ത്? 337 00:36:09,750 --> 00:36:11,915 ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾ… 338 00:36:11,916 --> 00:36:13,249 അവൻ ഉത്തരം തന്നു! 339 00:36:13,250 --> 00:36:16,166 …അതൊരുപക്ഷേ ദൈവമാണെന്ന് ഞാൻ കരുതി. 340 00:36:19,250 --> 00:36:21,749 അതിനെ ഞങ്ങൾ ടികെ ജീൻ എന്നാണ് വിളിക്കുന്നത്. 341 00:36:21,750 --> 00:36:24,790 അത് പിടിതരില്ല. ചില തലമുറകളിൽ കാണില്ല. 342 00:36:24,791 --> 00:36:27,749 ഇത് അടിസ്ഥാനപരമായി സുപ്തവും മന്ദവുമാണ്, 343 00:36:27,750 --> 00:36:30,333 ചില ആളുകളിൽ തീർത്തും നിർജ്ജീവമാണ്. 344 00:36:31,166 --> 00:36:34,125 നിങ്ങളുടെ ജീവിതത്തിൽ ചിലപ്പോൾ ഒരിക്കൽ പോലും സജീവമാകാതിരിക്കാം. 345 00:36:35,833 --> 00:36:38,290 പക്ഷേ ഇത്തരം നിമിഷങ്ങളിൽ, 346 00:36:38,291 --> 00:36:40,832 തീവ്ര നിമിഷങ്ങളിൽ, അതികഠിനമായ സമ്മർദ്ദ നിമിഷങ്ങളിൽ, 347 00:36:40,833 --> 00:36:44,791 ചിലപ്പോഴിത് അൽപ്പം സജീവമാകാം. 348 00:36:46,125 --> 00:36:49,457 എല്ലാവർക്കും ആ കഥ അറിയാം, ഒരു സ്ത്രീ, കുട്ടി, പിന്നെ കാർ. 349 00:36:49,458 --> 00:36:53,124 ജാക്കി വീണുപോകുമ്പോൾ കാറിനടിയിൽ പെടുന്ന കുഞ്ഞിനെ അമ്മ കാണുന്നു, 350 00:36:53,125 --> 00:36:56,875 അയൽവാസി ആളെ വിളിച്ചു കൂട്ടുന്ന നേരത്ത് അവൾ കാർ മാറ്റി കുഞ്ഞിനെ രക്ഷിക്കുന്നു. 351 00:36:58,333 --> 00:36:59,500 നിങ്ങൾക്ക് ഈ കഥ അറിയാമോ? 352 00:37:01,083 --> 00:37:02,041 അറിയാം. 353 00:37:03,333 --> 00:37:05,915 ഞാൻ എപ്പോഴോ അത്തരം വാർത്ത കേട്ടിട്ടുണ്ട്, ശരിയാണ്. 354 00:37:05,916 --> 00:37:08,499 പത്രക്കാർക്ക് മനസ്സിലാകാഞ്ഞത്, ആ നിമിഷത്തിൽ, 355 00:37:08,500 --> 00:37:13,125 അവൾ ഒരിക്കലും അറിയാത്ത എന്തോ ഒന്ന് അവളുടെ ഉള്ളിൽ കണ്ടെത്തി എന്നാണ്. 356 00:37:14,833 --> 00:37:17,083 പേശികളെക്കാളും എല്ലുകളെക്കാളും ബലമുള്ള എന്തോ ഒന്ന്. 357 00:37:18,458 --> 00:37:22,250 അങ്ങനെയൊന്ന് ഉണ്ടെന്നറിഞ്ഞ ശേഷം, അവൾക്കത് വീണ്ടും കണ്ടെത്താനായി. 358 00:37:25,125 --> 00:37:27,500 നിങ്ങൾക്കത് വീണ്ടും കണ്ടെത്താനാവുമോ മാർഗരറ്റ്? 359 00:37:28,500 --> 00:37:29,500 സത്യം പറയണം. 360 00:37:30,791 --> 00:37:32,833 നിങ്ങൾ സത്യം പറയേണ്ടത് വളരെ പ്രധാനമാണ്. 361 00:37:36,958 --> 00:37:37,875 ഇല്ല. 362 00:37:43,125 --> 00:37:44,125 വേണ്ട, അങ്ങനെയാ ഞാനും കരുതിയത്. 363 00:37:45,500 --> 00:37:46,416 സാരമില്ല. 364 00:37:47,250 --> 00:37:50,250 മിക്ക ആളുകൾക്കും ഒരു സിദ്ധി ഉണ്ട്. അതവർ അറിയുന്നുപോലുമില്ല. 365 00:37:50,916 --> 00:37:53,125 സാരമില്ല മാർഗരറ്റ്. കുഴപ്പമില്ല. 366 00:37:54,583 --> 00:37:55,458 ഞാൻ… 367 00:37:57,333 --> 00:37:59,957 അവൾക്ക് ഏറ്റവും നല്ലത് ചെയ്യണമെന്നാഗ്രഹിച്ചു, എപ്പോഴും. 368 00:37:59,958 --> 00:38:01,457 ഞാൻ… 369 00:38:01,458 --> 00:38:02,500 അത് വിട്ടേക്കൂ. 370 00:38:04,000 --> 00:38:07,625 അവൾക്ക് ആവശ്യമുള്ളത് ഒരിക്കലും നിങ്ങൾക്ക് നൽകാൻ കഴിയുമായിരുന്നില്ല. 371 00:38:09,875 --> 00:38:11,208 പക്ഷേ നിങ്ങൾക്ക് നല്ലൊരു ഹൃദയമുണ്ട്. 372 00:38:12,833 --> 00:38:15,166 ഒരു നല്ല, ശുദ്ധമായ ഹൃദയം. 373 00:38:17,666 --> 00:38:18,791 ശ്രദ്ധിക്കൂ. നിങ്ങൾക്കത് കേൾക്കാമോ? 374 00:38:19,416 --> 00:38:21,583 നിങ്ങൾക്കത് മിടിച്ചുകൊണ്ടിരിക്കുന്നത് കേൾക്കാം. 375 00:38:27,416 --> 00:38:29,291 നിങ്ങളുടെ ഹൃദയം മനസ്സിൽ കാണൂ മാർഗരറ്റ്. 376 00:38:30,000 --> 00:38:32,125 നിങ്ങൾക്കത് മനസ്സിൽ കാണാൻ കൂടുതൽ എളുപ്പമാണ്. 377 00:38:32,750 --> 00:38:35,915 നിങ്ങളുടെ ഹൃദയം ഒരു വലിയ ചുവന്ന പേശിയാണ്. 378 00:38:35,916 --> 00:38:38,333 ചിലപ്പോഴത് വേഗത്തിൽ മിടിക്കും, 379 00:38:39,750 --> 00:38:43,957 ഭയന്നാൽ കൂടുതൽ വേഗത്തിൽ മിടിക്കും, പക്ഷേ നിങ്ങൾ ഭയക്കേണ്ട കാര്യമില്ല. 380 00:38:43,958 --> 00:38:46,000 അപ്പോ, അതിനി അൽപ്പം പതുക്കെ പോവുകയാണ്. 381 00:38:47,625 --> 00:38:48,541 പതുക്കെ. 382 00:38:50,416 --> 00:38:51,666 ഇനി കുറച്ചുകൂടി പതുക്കെ. 383 00:38:59,916 --> 00:39:01,750 ഞാൻ നിങ്ങൾക്കൊരു സമ്മാനം തരാൻ പോവുകയാണ് മാർഗരറ്റ്. 384 00:39:02,541 --> 00:39:04,791 നിങ്ങൾ വിഷമിക്കേണ്ട. സമ്മാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. 385 00:39:05,791 --> 00:39:07,332 എനിക്ക് സമ്മാനങ്ങളുടെ കാര്യത്തിൽ ഒരു മിടുക്കുണ്ട്. 386 00:39:07,333 --> 00:39:08,624 കുറച്ചുകൂടി പതുക്കെ. 387 00:39:08,625 --> 00:39:10,957 ആളുകൾ അവരെപ്പോഴും തീവ്രമായി ആഗ്രഹിച്ചിരുന്നത് നൽകാൻ. 388 00:39:10,958 --> 00:39:14,000 നിങ്ങൾ എപ്പോഴും തീവ്രമായി ആഗ്രഹിച്ചത് എന്താണെന്നറിയുമോ മാർഗരറ്റ്? 389 00:39:17,416 --> 00:39:18,458 ഇരുട്ട്, 390 00:39:20,041 --> 00:39:21,666 പിന്നെ അവിടെ ജീവിക്കുന്ന ഏതോ ഒരു ദൈവവും. 391 00:39:23,333 --> 00:39:24,250 പതിയെ. 392 00:39:28,875 --> 00:39:29,875 സാരമില്ല. 393 00:39:35,625 --> 00:39:37,874 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… 394 00:39:37,875 --> 00:39:38,833 കുറച്ചുകൂടി പതുക്കെ. 395 00:39:40,208 --> 00:39:42,082 …അങ്ങയുടെ നാമം പൂജിതമാകണമേ… 396 00:39:42,083 --> 00:39:44,166 ഇപ്പോൾ നിങ്ങളിലേക്ക് രക്തം ഇരച്ചുകയറുകയാണ്. 397 00:39:45,583 --> 00:39:46,666 …നിൻ്റെ രാജ്യം വരണമേ… 398 00:39:47,625 --> 00:39:50,458 കൈകൾ വെണ്ണക്കലുപോലെ. വെളുത്ത്. 399 00:39:51,416 --> 00:39:52,625 …നിൻ്റെ ഇഷ്ടം നിറവേറേണമേ… 400 00:39:53,791 --> 00:39:56,375 എൻ്റെ ഇഷ്ടം മാർഗരറ്റ്. 401 00:39:57,666 --> 00:39:58,957 എൻ്റെ ഇഷ്ടം. 402 00:39:58,958 --> 00:40:00,290 …ഭൂമിയിൽ… 403 00:40:00,291 --> 00:40:01,291 കുറച്ചുകൂടി പതുക്കെ. 404 00:40:08,500 --> 00:40:09,583 നിർത്തൂ. 405 00:40:27,500 --> 00:40:28,624 അയ്യോടാ. 406 00:40:28,625 --> 00:40:30,499 നീ അവളുടെ അമ്മയെ കൊന്നോ? 407 00:40:30,500 --> 00:40:31,833 നീ എന്തെങ്കിലും കണ്ടോ കെയ്റ്റ്‌ലിൻ? 408 00:40:32,541 --> 00:40:35,125 ചില പ്രകാശപുഞ്ജങ്ങൾ. വെളുത്ത കാറാണ്. 409 00:40:35,708 --> 00:40:37,375 - അവർ നമ്പർ പ്ലേറ്റ് കണ്ടില്ല. - ശരി. 410 00:40:38,000 --> 00:40:39,332 അവരെ തിരിച്ച് ഹോട്ടലിലേക്ക് എത്തിക്കൂ. 411 00:40:39,333 --> 00:40:42,125 ഇത്രയും പരുക്കേറ്റതിനാൽ, ഹൃദയാഘാതം ആരും ചോദ്യം ചെയ്യില്ല. 412 00:40:43,083 --> 00:40:44,083 അവരെ കിടക്കയിൽ കിടത്തൂ. 413 00:40:45,250 --> 00:40:46,916 മാർഗരറ്റ് വൈറ്റ് ഉറക്കത്തിൽ മരിച്ചു. 414 00:41:03,541 --> 00:41:04,541 ഹേയ്. 415 00:41:05,875 --> 00:41:07,416 ഹേയ്, നിനക്ക് എങ്ങനെയുണ്ട്? 416 00:41:14,791 --> 00:41:15,833 നമ്മൾ എവിടെയാണ്? 417 00:41:21,000 --> 00:41:22,250 ആഹാ, നിൻ്റെ പനി മാറിയല്ലോ. 418 00:41:23,208 --> 00:41:25,166 അത് നന്നായി. എങ്ങനെയുണ്ട്… 419 00:41:25,750 --> 00:41:27,458 ഹേയ്, കയ്യും തോളും ഒക്കെ എങ്ങനെയുണ്ട്? 420 00:41:28,291 --> 00:41:30,375 ഞാനവയിൽ കഴിയുന്നത്ര നന്നായി മരുന്നു വെക്കാൻ നോക്കി, എന്നാൽ… 421 00:41:31,666 --> 00:41:32,750 നിനക്ക് വെടികൊണ്ടോ? 422 00:41:35,041 --> 00:41:37,499 ഉവ്വ്, അവർ നിന്നെ ചെവിക്കുപിന്നിൽ കുത്താൻ നോക്കി. 423 00:41:37,500 --> 00:41:40,457 ചെറുതായി കയറി എന്നേയുള്ളൂ. നീ പെട്ടെന്നു തന്നെ സമനില കൈവരിച്ചു. 424 00:41:40,458 --> 00:41:43,166 ഇത് അല്പസമയം എടുക്കും, പക്ഷേ നിനക്ക് സുഖമാകും. 425 00:41:44,916 --> 00:41:48,166 - എൻ്റെ മമ്മി-- - തലച്ചോറിൽ കുത്തിയിറക്കാൻ നോക്കി കാരി. 426 00:41:49,583 --> 00:41:51,375 എനിക്കത് അനുഭവമുണ്ട്, എനിക്ക് മനസ്സിലാകും. 427 00:41:52,250 --> 00:41:53,291 അത് വളരെ കഷ്ടമാണ്. 428 00:41:58,250 --> 00:41:59,791 നിനക്കെന്നെ തൊട്ടറിയാം, കുഴപ്പമില്ല. 429 00:42:00,541 --> 00:42:02,416 എന്നെ ശരിക്ക് നാറുന്നുണ്ടാവും. 430 00:42:04,791 --> 00:42:05,791 നീ ശരിക്കുള്ളതാണ്. 431 00:42:06,875 --> 00:42:07,833 എനിക്കറിയാം. 432 00:42:09,583 --> 00:42:11,958 പക്ഷേ… നീ എൻ്റെ ഭാവനയിലായിരുന്നു. 433 00:42:13,041 --> 00:42:14,750 അല്ല. അങ്ങനെയല്ല. ഞാൻ… 434 00:42:17,625 --> 00:42:20,416 നിൻ്റടുത്തെത്താൻ വൈകിയതിൽ നീ ക്ഷമിക്കണം. നല്ല ദൂരമുണ്ടായിരുന്നു. 435 00:42:21,750 --> 00:42:23,041 നീ ആരാണ്? 436 00:42:24,208 --> 00:42:26,291 അതും ഒരു വലിയ കഥയാണ്. 437 00:42:27,291 --> 00:42:29,791 നമുക്ക്… സമയമുണ്ട്. ഞാൻ വാക്കുതരുന്നു. 438 00:42:30,625 --> 00:42:31,708 നമ്മൾ എവിടെയാണ്? 439 00:42:32,625 --> 00:42:34,457 - ശരി. നമ്മൾ വീണ്ടും തുടങ്ങുകയാണ്. - എവിടെ? 440 00:42:34,458 --> 00:42:35,958 ശരി. നോക്ക്, ഞാൻ… 441 00:42:37,541 --> 00:42:42,250 അതായത്, ഞാൻ നിന്നോടിത് പറഞ്ഞില്ലെങ്കി, നിനക്കത് ആലോചിക്കാനാവില്ല, 442 00:42:42,875 --> 00:42:45,165 ആരെങ്കിലും നിന്നെ പിന്തുടരുന്നുണ്ടെങ്കിൽ, അത് നല്ലതാണ്. 443 00:42:45,166 --> 00:42:48,125 ഞാൻ നിന്നോട് രണ്ട് ലളിതമായ ചോദ്യങ്ങളാ ചോദിച്ചത്. 444 00:42:48,833 --> 00:42:51,374 നീ ആരാണെന്നും, നമ്മൾ എവിടെയാണെന്നും. 445 00:42:51,375 --> 00:42:53,624 നിനക്ക് അതുപോലും പറഞ്ഞുതരാനാവില്ലേ? 446 00:42:53,625 --> 00:42:57,290 നീ എന്നെ തട്ടിക്കൊണ്ട് പോയി എന്നോട് ഒന്നും പറയാതിരിക്കുകയാണ്. 447 00:42:57,291 --> 00:42:58,249 എന്തുകൊണ്ടാണ്… 448 00:42:58,250 --> 00:43:02,374 എന്തുകൊണ്ടാണ് എല്ലാവരും ഒരു കാര്യത്തിനും കഴിവില്ലാത്തവളാ ഞാനെന്ന് കരുതുന്നേ? 449 00:43:02,375 --> 00:43:04,540 അല്ല, നിനക്ക് പറ്റും. പറ്റും. 450 00:43:04,541 --> 00:43:07,166 പിന്നെ നിൻ്റെ മനസ്സിന് ഒരു കുഴപ്പവുമില്ല. ഓക്കേ? ഒന്നുമില്ല. 451 00:43:08,208 --> 00:43:09,250 നീ ശക്തയാണ്. 452 00:43:10,125 --> 00:43:13,457 നീയൊരു കൊടുങ്കാറ്റാണ്. 453 00:43:13,458 --> 00:43:15,874 പിന്നെ, ഞാൻ നിന്നെ തട്ടിക്കൊണ്ടുപോവുകയോ 454 00:43:15,875 --> 00:43:17,832 ഒരു വിവരവും അറിയിക്കാതിരിക്കുകയോ അല്ല. 455 00:43:17,833 --> 00:43:20,041 നിന്നെ പിന്തുടരുന്ന ഹിംസ്ര ജന്തുക്കളിൽ നിന്നും 456 00:43:20,791 --> 00:43:23,666 ഞാൻ നിന്നെ സുരക്ഷിതത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്. 457 00:43:25,000 --> 00:43:26,083 ഞാനാരാണ്? 458 00:43:26,916 --> 00:43:28,000 ഞാൻ നിൻ്റെ സുഹൃത്താണ്. 459 00:43:28,791 --> 00:43:29,833 നമ്മൾ എവിടെയാണ്? 460 00:43:31,416 --> 00:43:32,666 അതാണ് ലോകം. 461 00:43:34,750 --> 00:43:36,500 അതാണ് നീ എപ്പോഴും ആഗ്രഹിച്ചത്, അല്ലേ? 462 00:43:39,000 --> 00:43:40,875 അത് നിൻ്റെ സ്വന്തമാണ് കാരി. 463 00:43:45,208 --> 00:43:48,540 നിനക്ക് കുറ്റബോധം ഉണ്ടെന്നറിയാം, നമുക്ക് അതും ശരിയാക്കാം, 464 00:43:48,541 --> 00:43:51,041 കാരണം, ചങ്ങലകളല്ലാതെ നീ ഒന്നും തകർത്തിട്ടില്ല. 465 00:43:57,250 --> 00:43:58,333 അത് എൻ്റെ ലോകമാണോ? 466 00:43:59,791 --> 00:44:00,875 അതേ, നിൻ്റെ ലോകമാണ്. 467 00:44:07,291 --> 00:44:08,333 എൻ്റെ ലോകം. 468 00:44:09,708 --> 00:44:11,083 അത് മുഴുവനും. 469 00:44:14,708 --> 00:44:15,750 അതെൻ്റെ ലോകമാണ്. 470 00:44:17,500 --> 00:44:18,541 നിനക്ക് എങ്ങോട്ടാണ് പോകേണ്ടത്? 471 00:44:39,041 --> 00:44:42,000 സ്റ്റീഫൻ കിങ്ങിൻ്റെ നോവലിനെ ആസ്പദമാക്കി 472 00:46:17,875 --> 00:46:19,957 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 473 00:46:19,958 --> 00:46:21,958 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ