1 00:01:35,400 --> 00:01:37,440 ഹേയ്, നീ മരുന്നടിച്ചിട്ട് നിക്കുവാണോടാ തെണ്ടീ? 2 00:01:37,520 --> 00:01:39,240 നിനക്ക് ഈ പണി വേണോ വേണ്ടയോ? 3 00:02:38,120 --> 00:02:40,120 പാതാൾ ലോക് 4 00:02:40,160 --> 00:02:44,960 ദ ഗുഡ് സമരിടൻ 5 00:02:46,040 --> 00:02:48,920 ക്രിസ്തുമസ് ആശംസകൾ, ഒപ്പം ഈ പ്രത്യേക വാർത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം 6 00:02:49,400 --> 00:02:53,200 നാഗാ ബിസിനസ്സ് സമ്മിറ്റിനായുള്ള ചർച്ചകൾ ഇന്ന് ഡൽഹിയിൽ വിജയകരമായി അവസാനിച്ചു, 7 00:02:53,760 --> 00:02:56,040 നാഗാ നേതാക്കൾ ചരിത്രപരമായ ഒരു ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നു, 8 00:02:56,120 --> 00:02:57,960 ഇത് സംസ്ഥാനത്ത് 20000 കോടി രൂപയുടെ 9 00:02:58,040 --> 00:03:01,000 നിക്ഷേപത്തിനു വഴിതെളിക്കും. 10 00:03:01,080 --> 00:03:04,280 ദിമാപുരിലേക്കുള്ള പ്രത്യേക വിമാനത്തിൽ കയറും മുമ്പ് നാഗാ നേതാക്കൾ 11 00:03:04,360 --> 00:03:06,640 ഈ വിഷയത്തിൽ ഒരു സംക്ഷിപ്ത-സംയുക്ത പ്രസ്താവന ഇറക്കി. 12 00:03:06,720 --> 00:03:09,920 ദിമാപുരിൽ ആയിരക്കണക്കിന് പ്രവർത്തകർ അവരെ അഭിവാദ്യം ചെയ്തു സ്വീകരിക്കും. 13 00:03:10,000 --> 00:03:12,000 ഇതെത്തുടർന്ന് ഒരു പത്രസമ്മേളനം ഉണ്ടായിരിക്കും... 14 00:03:30,920 --> 00:03:35,960 നാഗാലാൻഡ് വിജയിക്കട്ടെ! 15 00:03:36,040 --> 00:03:38,000 ഓ, ഹായ് സർ! ക്രിസ്തുമസ് ആശംസകൾ! 16 00:03:38,600 --> 00:03:39,680 ബലൂൺ വേണോ? 17 00:03:39,760 --> 00:03:41,640 ചെറുപ്പമോ പ്രായമായവരോ, എല്ലാവർക്കും ബലൂണുകൾ വേണം. 18 00:03:42,240 --> 00:03:44,960 -നിങ്ങൾ 100 രൂപ തന്നാൽ മതി. -നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന നമ്പർ-- 19 00:03:45,680 --> 00:03:48,200 -എനിക്ക് വേണ്ട. -ശരി, സർ, നിങ്ങൾക്കിത് സൗജന്യമാണ്. 20 00:03:49,320 --> 00:03:51,160 -കാരണം കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു. -വേണ്ട. 21 00:03:56,000 --> 00:03:56,840 പത്തു രൂപയേ-- 22 00:03:59,760 --> 00:04:01,880 സർ, എന്താ നടന്നത്? 23 00:04:02,880 --> 00:04:04,000 സർ... 24 00:04:06,320 --> 00:04:09,200 ഞാൻ നിങ്ങൾക്കൊരു പുതിയ ബലൂൺ തരാം. കാരണം കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു-- 25 00:04:28,520 --> 00:04:30,480 ഹേയ്, തിരിച്ച് വാ! 26 00:04:30,560 --> 00:04:31,640 എന്നെ വിട്! 27 00:04:31,720 --> 00:04:32,720 മാറിനിൽക്ക്! 28 00:04:38,480 --> 00:04:40,560 പോലീസിനെ വിളിക്ക്! 29 00:04:58,640 --> 00:05:00,440 പിൻ വാതിൽ? 30 00:05:01,000 --> 00:05:02,800 അതിലേ സർ. അതിലേ. 31 00:05:02,880 --> 00:05:03,920 -വലത്തോട്ടോ? -അതേ. 32 00:05:04,600 --> 00:05:05,920 താക്കോൽ? 33 00:05:06,000 --> 00:05:07,640 വാതിലിൻ്റെ താക്കോൽ? വേഗം! 34 00:05:08,800 --> 00:05:09,800 വേഗം! 35 00:10:05,520 --> 00:10:06,720 ജയ് ഹിന്ദ് സർ. 36 00:10:06,760 --> 00:10:08,960 സബ് ഇൻസ്പെക്ടർ ഇമ്രാൻ അൻസാരി ജോലിക്കു ചേരുന്നു. 37 00:10:34,040 --> 00:10:35,480 ആംബുലൻസ് 38 00:10:35,520 --> 00:10:38,040 മാഡത്തിൻ്റെ മൃതശരീരം ഞങ്ങൾക്ക് ഡാനിയലിൻ്റെ വീട്ടിൽ നിന്ന് കിട്ടി. 39 00:10:46,400 --> 00:10:48,160 എൻ്റെ അച്ഛനും ഒരു പോലീസുകാരനായിരുന്നു. 40 00:10:49,080 --> 00:10:50,720 80-90-കളിൽ. 41 00:10:52,160 --> 00:10:53,600 നാഗാലാൻഡിൻ്റെ ഏറ്റവും മോശം സമയത്ത്. 42 00:10:55,840 --> 00:10:57,080 അദ്ദേഹം പറയുമായിരുന്നു, 43 00:10:58,760 --> 00:11:03,960 "മോനേ, ഞാൻ വീട്ടിലില്ലാത്തപ്പോൾ, എൻ്റെ സഹപ്രവർത്തകൻ വാതിലിൽ മുട്ടിയാൽ അറിയണം, 44 00:11:06,360 --> 00:11:07,800 "ഞാൻ നിന്നെ വിട്ടുപോയെന്ന്." 45 00:11:13,400 --> 00:11:14,680 അദ്ദേഹം എപ്പോൾ പുറത്തു പോയാലും 46 00:11:16,600 --> 00:11:17,960 വാതിൽമണി മുഴങ്ങിയാൽ... 47 00:11:22,120 --> 00:11:24,000 ഇന്ന് ഞാനാണ് ആ സഹപ്രവർത്തകൻ. 48 00:11:30,600 --> 00:11:32,040 എനിക്ക് കെന്നിനെ കാണണം. 49 00:11:35,840 --> 00:11:37,280 നാഗാലാൻഡ് ബിസിനസ്സ് സമ്മിറ്റ് കൊഹിമ 50 00:11:37,360 --> 00:11:40,400 വർഷങ്ങളായി സമാധാനത്തിനു വികസനത്തിനും ക്രമാനുഗതമായ പുരോഗതി മാത്രം കൈവരിച്ച ശേഷം, 51 00:11:40,480 --> 00:11:43,200 നാഗാ ബിസിനസ്സ് സമ്മിറ്റ് തലമുറകളായി നാഗാകൾ ആഗ്രഹിച്ചിരുന്ന 52 00:11:43,280 --> 00:11:46,000 ഒരു മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പുനൽകുന്നു. 53 00:11:46,080 --> 00:11:47,840 കൊഹിമയിലെ ഒരു പത്ര സമ്മേളനത്തിൽ 54 00:11:47,920 --> 00:11:51,440 നാഗാ നേതാക്കൾ ഉടമ്പടിയുടെ വിപുലമായ വ്യവസ്ഥകൾ പുറത്തുവിട്ടു, 55 00:11:51,520 --> 00:11:55,440 ഇതിൽ അടുത്ത അഞ്ചു വർഷത്തേക്ക് കുറഞ്ഞത് 20,000 കോടിയുടെ എങ്കിലും 56 00:11:55,520 --> 00:11:57,320 ഉറപ്പായ നിക്ഷേപങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, 57 00:11:57,400 --> 00:12:00,040 നാഗാകൾക്ക് 50% ജോലി സംവരണം, 58 00:12:00,120 --> 00:12:03,200 ഒപ്പം ഈ പിന്നോക്ക സംസ്ഥാനത്തിനായി മറ്റൊരുപാട് നടപടിക്രമങ്ങളും. 59 00:12:03,280 --> 00:12:06,560 ഇവിടെ ഒരാളുടെ അസാന്നിദ്ധ്യം വളരെ ശ്രദ്ധേയമാകുന്നു. 60 00:12:06,640 --> 00:12:09,520 അത് മുതിർന്ന നേതാവ് റാംഗ്തോംഗ് കെൻ ആണ്. 61 00:12:09,600 --> 00:12:11,520 അങ്കിൾ കെൻ എന്ന് നാമറിയുന്ന ആൾ. 62 00:12:11,600 --> 00:12:13,800 ഞങ്ങളിപ്പോൾ അദ്ദേഹത്തിൻ്റെ വീടിനു മുന്നിലാണ്, 63 00:12:13,880 --> 00:12:17,600 ഈ ചരിത്രപ്രധാനമായ ദിനം നമ്മുടെ ജീവിത കാലത്ത് എത്തിച്ചേരും എന്ന് ഉറപ്പുവരുത്താൻ 64 00:12:17,680 --> 00:12:21,680 പ്രധാന പങ്കു വഹിച്ച അദ്ദേഹവുമായി ഒരു അഭിമുഖം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 65 00:12:53,400 --> 00:12:54,720 ഞാനവളോട് ഇന്നലെ രാത്രി പറഞ്ഞു, 66 00:12:56,320 --> 00:12:57,560 നേരം വെളുക്കുമ്പോൾ, 67 00:12:58,720 --> 00:13:01,960 ഒന്നുകിൽ ഡാനിയൽ വരും, അല്ലെങ്കിൽ നിങ്ങൾ വരും. 68 00:13:04,120 --> 00:13:05,360 പോകൂ. 69 00:13:29,120 --> 00:13:31,200 തോമിൻ്റെ കൊലനടന്ന രാത്രി എന്തു സംഭവിച്ചു? 70 00:13:34,720 --> 00:13:35,720 ഞാൻ പറയട്ടേ? 71 00:13:37,520 --> 00:13:39,360 അന്നു രാത്രി തോമിന് ഒരു കോൾ വന്നു. 72 00:13:40,080 --> 00:13:41,920 അയാളുടെ ഇടപാടുകാരൻ മാക്സ് റിസുവിൻ്റെ. 73 00:13:43,200 --> 00:13:46,480 അയാൾ തോമിനോടു പറഞ്ഞു തൻ്റെ ചരക്കിൽ ഉണ്ടായ റെയ്ഡ് 74 00:13:46,560 --> 00:13:49,280 റെഡ്ഡിയല്ലാതെ മറ്റാരും ചെയ്തതല്ല എന്ന്. 75 00:13:51,200 --> 00:13:53,120 തോം ഒരു കുറുക്കനായിരുന്നു. 76 00:13:54,360 --> 00:13:57,120 സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് തന്നെ സമ്മർദ്ദത്തിലാക്കാൻ 77 00:13:57,200 --> 00:14:00,120 റെഡ്ഡി നടത്തുന്ന തന്ത്രമാണ് ഇതെന്ന് അയാൾക്ക് പെട്ടെന്നു മനസ്സിലായി. 78 00:14:01,520 --> 00:14:02,520 ക്ഷമിക്കണം സർ. 79 00:14:03,480 --> 00:14:04,720 ഇത് കീറിപ്പോയതാണ്. 80 00:14:08,680 --> 00:14:11,720 തോം ദേഷ്യപ്പെട്ട് ബാറിൽ നിന്ന് പോയി. 81 00:14:11,800 --> 00:14:15,280 അതിനുശേഷം അയാൾ നിങ്ങളുടെ മുറിയിൽ വന്നു, 82 00:14:15,360 --> 00:14:18,200 സമ്മേളനത്തിൽ പങ്കെടുക്കില്ല എന്നു പറഞ്ഞു. 83 00:14:29,240 --> 00:14:31,240 സർ, അതിനാണോ നിങ്ങൾ അയാളെ കൊല്ലിച്ചത്? 84 00:14:36,120 --> 00:14:37,800 ഞാൻ അയാളെ കൊല്ലിച്ചില്ല മിസ്റ്റർ ചൗധരി 85 00:14:39,040 --> 00:14:40,600 ഞാൻ എൻ്റെ സ്വന്തം കൈകളാൽ അയാളെ കൊന്നു. 86 00:14:45,120 --> 00:14:46,760 കാരണം എനിക്കു വേറെ വഴിയില്ലായിരുന്നു. 87 00:14:50,800 --> 00:14:52,480 അത് പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതല്ല. 88 00:14:53,280 --> 00:14:55,920 അത് ഞാൻ വളരെ ആലോചിച്ച ശേഷം ചെയ്തതാണ്. 89 00:15:12,560 --> 00:15:15,120 അങ്കിൾ കെൻ, ഞാൻ എൻ്റെ മനസ്സ് മാറ്റില്ല. 90 00:15:20,800 --> 00:15:23,520 ഞാൻ ഇതിൻ്റെ ഭാഗമാകില്ല. ഞാൻ പിന്മാറുകയാണ്. 91 00:15:28,720 --> 00:15:32,800 ഞാൻ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു, എന്നാൽ ഇതിൽ, കൂടുതൽ ചർച്ച ചെയ്യേണ്ടതില്ല. 92 00:15:56,800 --> 00:16:00,080 കോൾ വരുന്നു... അച്ഛൻ 93 00:16:52,640 --> 00:16:54,480 വേറൊരു വഴിയും ഇല്ലെങ്കിലേ കൊല്ലുകയുള്ളൂ. 94 00:16:57,480 --> 00:16:59,400 എന്നിട്ട് നിങ്ങളിരുവരും അയാളുടെ തലയറുത്തു, 95 00:17:00,360 --> 00:17:02,080 അതൊരു രാഷ്ട്രീയ കൊലപാതകമായി തോന്നിക്കാൻ. 96 00:17:02,160 --> 00:17:04,480 എന്നിട്ട് ആ മൂന്നുപേരോട് ഒരു വീഡിയോ നിർമ്മിക്കാൻ പറഞ്ഞു. 97 00:17:05,400 --> 00:17:06,680 പിന്നെ നിങ്ങൾ അവരെയും കൊന്നു. 98 00:17:08,520 --> 00:17:10,640 എന്നിട്ട് ഇതിലെല്ലാം റൂബനെ കുടുക്കി. 99 00:17:14,560 --> 00:17:16,160 എസിപി ഇമ്രാൻ അൻസാരി. 100 00:17:17,319 --> 00:17:18,800 എസ്.പി മേഘ്ന ബറുവ. 101 00:17:18,880 --> 00:17:21,880 അർദ്ധപ്രാണയായി ആശുപത്രിയിൽ കിടക്കുന്ന റോസ് ലിസോ. 102 00:17:24,079 --> 00:17:26,680 നിങ്ങൾ എത്ര ജീവിതങ്ങൾ നശിപ്പിച്ചെന്ന് വല്ല പിടിയുമുണ്ടോ? 103 00:17:27,480 --> 00:17:28,480 എന്നെ വിശ്വസിക്കൂ, 104 00:17:29,720 --> 00:17:31,560 ദൈവം എന്നെ എൻ്റെ തെറ്റുകൾ ഓർമ്മപ്പെടുത്തുന്നു, 105 00:17:32,280 --> 00:17:34,000 ഞാൻ ഓരോ തവണയും മൂത്രമൊഴിക്കുമ്പോൾ. 106 00:17:36,760 --> 00:17:38,040 എനിക്ക് കിഡ്നി ക്യാൻസർ ആണ്. 107 00:17:39,920 --> 00:17:41,560 ഞാൻ ഒന്നോ രണ്ടോ മാസം കൂടി ജീവിക്കും. 108 00:17:42,080 --> 00:17:43,320 പക്ഷേ ഈ ഉച്ചകോടി? 109 00:17:44,800 --> 00:17:46,320 ഇത് എൻ്റെ ജനങ്ങളെ സഹായിക്കും. 110 00:17:47,920 --> 00:17:50,400 എനിക്ക് അവസാനമായി ഈ ഒരു കാര്യം അവർക്കായി ചെയ്യണമായിരുന്നു. 111 00:17:51,480 --> 00:17:53,480 അപ്പോ നിങ്ങൾക്ക് മരണശേഷം ഒരു ദൈവമാകണം അല്ലേ? 112 00:17:54,520 --> 00:17:55,560 നാഗാലാൻഡിൻ്റെ ദൈവം? 113 00:17:59,560 --> 00:18:00,760 ഞങ്ങൾക്ക് ഒരു ദൈവമുണ്ട്. 114 00:18:02,480 --> 00:18:04,480 ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ അത്ഭുതങ്ങൾ കണ്ടാൽ മതി. 115 00:18:06,560 --> 00:18:07,560 എങ്കിൽ ശരി. 116 00:18:09,000 --> 00:18:12,160 ആ തീരുമാനം നമുക്ക് പുറത്തു നിൽക്കുന്ന നിങ്ങളുടെ അനുയായികൾക്കു വിടാം. 117 00:18:13,040 --> 00:18:16,040 സത്യം മുഴുവൻ അറിഞ്ഞശേഷം അവർ നിങ്ങളെപ്പറ്റി എന്തുകരുതുന്നു എന്നറിയാം. അല്ലേ? 118 00:18:18,320 --> 00:18:20,680 എനിക്ക് സത്യം പുറത്തുവരുന്നതിൽ ഭയമില്ല ചൗധരി. 119 00:18:21,280 --> 00:18:25,240 പക്ഷേ അതിനുശേഷം തോമിൻ്റെ പാർട്ടിയും അയാളുടെ അനുയായികളും 120 00:18:26,000 --> 00:18:27,760 ഒരിക്കലും ഈ ഉടമ്പടി അംഗീകരിക്കില്ല. 121 00:18:28,320 --> 00:18:30,160 എല്ലാം വ്യർത്ഥമാകും ചൗധരി. 122 00:18:39,680 --> 00:18:40,760 വ്യർത്ഥമാകും. 123 00:19:00,080 --> 00:19:05,080 തോമിൻ്റെ ചുരുളഴിയാത്ത കൊലപാതകത്തിൻ്റെ നിഴൽ ഇവിടെ മുഴുവൻ പരന്നിട്ടുണ്ടെങ്കിലും, 124 00:19:05,160 --> 00:19:09,200 കൊഹിമ ഇന്ന് സന്തോഷവും പ്രതീക്ഷയും കൊണ്ട് ആർപ്പുവിളിക്കുകയാണ്. 125 00:19:20,480 --> 00:19:23,320 നമ്മളാണ് നാഗാലാൻഡ് 126 00:19:32,720 --> 00:19:36,240 മുന്നോട്ടു പോകാൻ സമയമായി 127 00:20:07,400 --> 00:20:08,760 നിങ്ങളെന്നെ എയർപോർട്ടിൽ വിടാമോ? 128 00:20:19,160 --> 00:20:21,960 ഈ വഴയിലല്ലേ കരസേനയുടെ ആശുപത്രി? 129 00:20:23,080 --> 00:20:24,560 ചിലപ്പോൾ റോസിന് ബോധം വന്നിട്ടുണ്ടാവും, 130 00:20:24,680 --> 00:20:27,200 അവൾക്ക് രഘു പാസ്വാനെപ്പറ്റി എന്തെങ്കിലും പറഞ്ഞുതരാനാകും. 131 00:20:29,800 --> 00:20:30,920 റോസ് മരിച്ചു. 132 00:20:32,280 --> 00:20:35,200 നിങ്ങൾ കെന്നിനൊപ്പം ആയിരുന്നപ്പോൾ, ഞങ്ങൾക്ക് ആശുപത്രിയിൽ നിന്ന് ഫോൺ വന്നു. 133 00:20:36,240 --> 00:20:38,080 കഴിഞ്ഞ രാത്രി അവൾ ഉറക്കത്തിൽ മരിച്ചു. 134 00:20:41,800 --> 00:20:43,880 നമ്മളാൽ കഴിയുന്നതെല്ലാം നമ്മൾ ചെയ്തു. 135 00:20:49,920 --> 00:20:51,400 വളരെ നന്ദി ചൗധരി. 136 00:20:51,800 --> 00:20:54,240 ഒന്നും പറയാത്തതിന്, 137 00:20:55,800 --> 00:20:57,240 കെന്നിൻ്റെ വീടിനു മുന്നിൽ വച്ച്. 138 00:20:59,200 --> 00:21:01,560 എൻ്റെ നാട്, എൻ്റെ ജനങ്ങൾ, 139 00:21:03,280 --> 00:21:04,280 അവർക്ക് പ്രതീക്ഷ വേണം. 140 00:21:05,920 --> 00:21:07,240 അവർ പ്രതീക്ഷ അർഹിക്കുന്നു. 141 00:21:15,560 --> 00:21:17,240 പ്രതീക്ഷയെപ്പറ്റി പറയുമ്പോൾ, ഐസക് സഹോദരാ, 142 00:21:18,280 --> 00:21:19,920 ഈ മനുഷ്യൻ്റെ ഭാര്യ എൻ്റടുത്തു വന്നിരുന്നു, 143 00:21:20,640 --> 00:21:22,760 ഞാൻ അവരുടെ ഭർത്താവിനെ കണ്ടെത്തും എന്ന പ്രതീക്ഷയുമായി. 144 00:21:25,640 --> 00:21:26,760 ഭാര്യ മരിച്ചു. 145 00:21:28,800 --> 00:21:30,240 കുഞ്ഞ് അനാഥനായി. 146 00:21:35,040 --> 00:21:37,080 പക്ഷേ എനിക്കവരുടെ ഭർത്താവിനെ കണ്ടെത്താനായില്ല. 147 00:21:46,040 --> 00:21:49,640 റൂബൻ തോം മാറ്റത്തിനായുള്ള മാറ്റമാവുക 148 00:22:07,160 --> 00:22:08,760 അവർ നിങ്ങളുടെ അതിഥികളാണ് സർ. 149 00:22:08,840 --> 00:22:10,080 അതിനാൽ ഇവിടെ കാറിടാൻ അനുവദിച്ചു. 150 00:22:19,120 --> 00:22:24,440 നമുക്ക് എന്നും സുഹൃത്തുക്കളാകാം 151 00:22:42,960 --> 00:22:43,960 നിങ്ങൾക്ക് സുഖമാണോ? 152 00:22:53,160 --> 00:22:56,800 സർ, നിങ്ങളൊരു വലിയ ഓഫീസറാണ്. 153 00:22:57,320 --> 00:22:59,920 നിങ്ങൾ ഞങ്ങളുടെ മകനെ കണ്ടെത്തിയിരുന്നെങ്കിൽ, 154 00:23:00,000 --> 00:23:02,080 അത് വയസ്സാം കാലത്ത് ഞങ്ങൾക്കൊരു സഹായം ആയേനെ. 155 00:23:03,040 --> 00:23:06,640 ഏയ്, നിൻ്റെ മകൻ അവൻ്റെ വെപ്പാട്ടിക്കൊപ്പം ഓടിപ്പോയതാണ്. 156 00:23:07,320 --> 00:23:09,720 അവൻ സ്വന്തം മകനെപ്പറ്റി ഓർത്തില്ല, 157 00:23:09,800 --> 00:23:11,880 പിന്നെ എന്തിനവൻ വയസ്സായ മാതാപിതാക്കളെ ഓർക്കണം? 158 00:23:13,240 --> 00:23:14,240 മാമാ... 159 00:23:16,600 --> 00:23:19,560 രഘു ആ പെണ്ണിൻ്റെ കൂടെ ഓടിപ്പോയതല്ല. 160 00:23:19,640 --> 00:23:22,920 സർ, നിങ്ങൾ എന്തെങ്കിലും കണ്ടെത്തിയോ? 161 00:23:27,000 --> 00:23:31,200 അവൻ സംക്രാന്തിക്ക് വരുമെന്ന് പറഞ്ഞതാ, കാശും കൊണ്ട്, 162 00:23:31,880 --> 00:23:35,000 ചികിത്സയുടെ കടമെല്ലാം തീർക്കും എന്നു പറഞ്ഞു. 163 00:23:48,960 --> 00:23:50,360 ഇത് ഗുഡ്ഡുവിനുള്ളതാണ്. 164 00:23:54,720 --> 00:23:56,160 ഇതുമാത്രമേ ഞങ്ങൾക്ക് ചെയ്യാനായുള്ളൂ. 165 00:23:58,680 --> 00:24:01,240 വാ മോനേ, മാഡത്തിൻ്റെ അനുഗ്രഹം വാങ്ങിക്ക്. 166 00:24:08,800 --> 00:24:10,240 ഞാനിവൻ്റെ ആൻ്റിയാണ്. 167 00:24:35,120 --> 00:24:37,160 നമുക്ക് അടുത്തയാഴ്ച സിദ്ധുവിനെ കാണാൻ പോകാം? 168 00:24:38,240 --> 00:24:40,360 നമുക്കവൻ്റെ കാമുകിയെയും ശരിക്കൊന്നു കാണാം. 169 00:24:41,520 --> 00:24:42,720 അവളുടെ പേരെന്തായിരുന്നു? 170 00:24:44,880 --> 00:24:45,880 അനന്യ. 171 00:24:48,840 --> 00:24:51,480 ഹാഥി റാം ചൗധരിക്ക് ഒരാനയുടെ ഓർമ്മയുണ്ട്. 172 00:24:52,800 --> 00:24:55,120 കുളിച്ചിട്ടു വരൂ. ഞാൻ അത്താഴം വിളമ്പാം. 173 00:25:28,240 --> 00:25:30,720 മഞ്ജു. ഇത് കേൾക്കൂ. 174 00:25:36,160 --> 00:25:38,360 സർ, നമ്മൾ എന്താ തിരയുന്നത്? 175 00:25:38,440 --> 00:25:39,680 ഇത് ഫോർവേഡ് അടിക്കൂ. 176 00:25:44,720 --> 00:25:46,840 -ജയ് ഹിന്ദ് സർ. -ജയ് ഹിന്ദ് ചൗധരി. 177 00:25:47,640 --> 00:25:49,560 നിങ്ങളുടെ അമ്മായിയമ്മയ്ക്ക് എങ്ങനെയുണ്ട്? 178 00:25:52,400 --> 00:25:53,280 ക്ഷമിക്കണം സർ. 179 00:25:54,040 --> 00:25:56,360 ഡിസിപി സർ അങ്ങയോട് എല്ലാം പറഞ്ഞുകാണും. 180 00:25:58,280 --> 00:26:00,760 ഈ കേസ് എനിക്ക് അൽപ്പം വ്യക്തിപരമായി മാറി സർ. 181 00:26:03,760 --> 00:26:04,960 എനിക്കു മനസ്സിലാകും ചൗധരി. 182 00:26:06,040 --> 00:26:07,840 പക്ഷേ അത് വിലയിരുത്തൽ റിപ്പോർട്ടിൽ ഉണ്ടാകും. 183 00:26:08,400 --> 00:26:09,760 ചിലപ്പോൾ സസ്പെൻഷൻ കിട്ടിയേക്കും. 184 00:26:11,480 --> 00:26:13,640 ശരി സർ. ഞാനത് അർഹിക്കുന്നു. 185 00:26:18,880 --> 00:26:19,880 സർ? 186 00:26:21,160 --> 00:26:23,160 നിങ്ങൾ അമ്മായിയമ്മയെ കാണാൻ പോയില്ലേ? 187 00:26:23,640 --> 00:26:24,800 താൻ തൻ്റെ കാര്യം നോക്ക്. 188 00:26:26,760 --> 00:26:28,400 ഞാൻ കരുതി നിങ്ങളവരുടെ തല്ലു മേടിച്ചെന്ന്. 189 00:26:30,480 --> 00:26:31,680 സർ ഇത് പ്ലേ ആവുന്നുണ്ട്. 190 00:26:36,920 --> 00:26:39,480 ഒരു നിമിഷം നിൽക്ക്. ഇവിടെ നിർത്തൂ. റീവൈൻഡ് ചെയ്യൂ. 191 00:26:40,680 --> 00:26:41,560 നിർത്തൂ. 192 00:26:42,080 --> 00:26:43,080 സൂം ചെയ്യൂ. 193 00:26:48,920 --> 00:26:50,600 "നമുക്ക് എന്നും സുഹൃത്തുക്കളാകാം" 194 00:26:51,880 --> 00:26:55,680 നമുക്ക് എന്നും സുഹൃത്തുക്കളാകാം 195 00:26:59,200 --> 00:27:00,640 "നമുക്ക് എന്നും സുഹൃത്തുക്കളാകാം?" 196 00:27:01,760 --> 00:27:04,000 കാണുമ്പോൾ ലളിതമാണ്, പക്ഷേ അതിന് വലിയ അർത്ഥമുണ്ട്.ടോക്കസ്. 197 00:27:06,480 --> 00:27:09,160 അപ്പോ, കിഷോർ, നീ എങ്ങനെയാ നിൻ്റെ സൗഹൃദം സൂക്ഷിക്കുന്നത്? പറയൂ. 198 00:27:10,600 --> 00:27:12,000 ഇതെൻ്റെ ബോസിൻ്റെ ഓട്ടോയാ സർ. 199 00:27:12,520 --> 00:27:13,920 എനിക്കിതൊന്നും അറിയില്ല. 200 00:27:14,480 --> 00:27:16,240 നിങ്ങൾ ഗുഡ്ഡുവിനെ കാണാൻ വന്നതാ, അല്ലേ? 201 00:27:16,320 --> 00:27:18,800 ഞാനവനെ പഴയ ഡൽഹിയിൽ അപ്പൂപ്പൻ്റേം അമ്മൂമ്മേടേം അടുത്ത് വിട്ടു. 202 00:27:18,880 --> 00:27:20,040 അവരുടെ ട്രെയിൻ രാത്രിയിലാണ്. 203 00:27:20,120 --> 00:27:21,560 അതല്ല മണ്ടാ. 204 00:27:22,480 --> 00:27:24,120 ഞങ്ങൾ നിന്നെ കാണാൻ വന്നതാ. 205 00:27:30,000 --> 00:27:32,320 രഘു പാസ്വാനെ കാണാതായ രാത്രി, 206 00:27:32,880 --> 00:27:35,240 നാഗാലാൻഡ് സദൻ്റെ പുറത്ത് നിൻ്റെ ഓട്ടോ എന്തുചെയ്യുകയായിരുന്നു? 207 00:27:41,120 --> 00:27:42,200 -സർ! -അജ്ജു, ഓട്! 208 00:27:44,160 --> 00:27:46,760 -ടോക്കസ്, മുകളിൽ! മുകളിലേക്ക് ഓട്! -അവിടെ നിൽക്കെടാ, തെണ്ടീ. 209 00:28:07,520 --> 00:28:08,520 നാശംപിടിച്ചവൻ. 210 00:29:02,120 --> 00:29:04,320 നീ സംസാരിക്കാനായി ഞങ്ങൾ പ്രാർത്ഥിക്കണോടാ തെണ്ടീ? 211 00:29:07,440 --> 00:29:08,440 അന്നു രാത്രി 212 00:29:09,640 --> 00:29:11,200 രഘു നിർബന്ധം പിടിച്ചു 213 00:29:12,200 --> 00:29:13,800 എൻ്റെ ഓട്ടോഎടുക്കാൻ അവനെ സമ്മതിക്കണമെന്ന്. 214 00:29:16,040 --> 00:29:17,320 ഞാൻ സമ്മതിച്ചില്ല സർ. 215 00:29:18,800 --> 00:29:19,960 ഇതെൻ്റെ ബോസിൻ്റെ ഓട്ടോയാ. 216 00:29:22,000 --> 00:29:25,600 അപ്പോ രഘു പറഞ്ഞു എനിക്ക് ആ രാത്രിക്ക് 10000 രൂപ തരാമെന്ന്. 217 00:29:27,520 --> 00:29:29,680 അവൻ്റെ റോസ് മാഡത്തിന് എന്തോ അത്യാവശ്യ ജോലി ഉണ്ടായിരുന്നു. 218 00:29:58,800 --> 00:29:59,800 ഒന്ന് രുചിക്കുന്നോ? 219 00:30:12,680 --> 00:30:13,720 നീ പണം കൊണ്ടുവന്നോ? 220 00:30:16,640 --> 00:30:18,760 -ഞാൻ ഒരാഴ്ചയ്ക്കകം തരാം. -എന്നുവച്ചാൽ? 221 00:30:19,440 --> 00:30:21,000 എന്നുവച്ചാൽ ഇപ്പോ എൻ്റെ കയ്യിലില്ല. 222 00:30:22,680 --> 00:30:25,440 എന്തേ? നിൻ്റെ റോസ് മാഡം നിനക്ക് കാശു തന്നില്ലേ? 223 00:30:26,360 --> 00:30:28,800 മാഡം അവന് കാശല്ല കൊടുക്കുക, 224 00:30:29,320 --> 00:30:30,520 വേറേ ചിലതാണ്. 225 00:30:32,600 --> 00:30:33,920 സൂക്ഷിച്ചു സംസാരിക്കണം അജ്ജു. 226 00:30:34,000 --> 00:30:36,840 ഏയ്, നിൻ്റെ മാന്യതയൊക്കെ കയ്യിൽ വെച്ചേക്ക്. 227 00:30:37,400 --> 00:30:40,560 ഞാൻ ഓട്ടോ തന്നത് എൻ്റെ റിസ്കിലാ. പകരം നീയെനിക്ക് 10000 തരാമെന്ന് വാക്കുതന്നു, 228 00:30:40,640 --> 00:30:42,880 നീ ഷാഹിദിൻ്റെ കടവും വീട്ടാമെന്ന്. അപ്പോ കാശെടുക്ക്. 229 00:30:44,000 --> 00:30:45,920 ഞാൻ തരാമെന്നു പറഞ്ഞല്ലോ. മാറ്. 230 00:30:47,080 --> 00:30:49,120 ഏയ്, അവൻ സമ്പാദിച്ച് തരുമെടാ. 231 00:30:49,200 --> 00:30:50,520 10000 രൂപയല്ലേ ഉള്ളൂ. 232 00:30:50,600 --> 00:30:52,720 മാഡം സോനെപുർ മേളയിൽ നൃത്തം ചെയ്യും, 233 00:30:52,800 --> 00:30:55,000 ഈ തെണ്ടി ബാൻഡ് വായിക്കും. 234 00:30:56,880 --> 00:30:57,720 ഏയ്! 235 00:30:58,240 --> 00:31:01,120 എന്നോട് സംസാരിക്ക്. പണമെവിടെ? 236 00:31:01,200 --> 00:31:02,080 ഏയ്, കേൾക്ക്! 237 00:31:02,160 --> 00:31:04,840 മാഡം നിന്നെ ചില നൃത്തച്ചുവടുകൾ കാണിച്ച് കാണുമല്ലോ. 238 00:31:04,920 --> 00:31:06,520 തെണ്ടി! 239 00:31:07,840 --> 00:31:08,840 കഴുവേറീ! 240 00:31:14,840 --> 00:31:18,200 നീ ഞങ്ങടെ കാശും തരില്ല, തട്ടിക്കയറുകയും ചെയ്യുന്നോ? 241 00:31:19,280 --> 00:31:20,640 പറയെടാ, കാശെവിടെ? 242 00:31:21,600 --> 00:31:22,920 -കാശെവിടെ? -സഹോദരാ... 243 00:31:23,400 --> 00:31:26,360 റോസ് മാഡം പറഞ്ഞു അവർക്ക് എവിടുന്നോ കാശ് കിട്ടുമെന്ന്. 244 00:31:26,440 --> 00:31:28,640 അപ്പോ അവരെനിക്ക് അതിൽ നിന്ന് അഞ്ചുലക്ഷം തരും. 245 00:31:29,160 --> 00:31:30,480 പണമെവിടെ? 246 00:31:30,560 --> 00:31:31,840 പറയെടാ തെണ്ടി! 247 00:31:31,920 --> 00:31:32,920 ഗീത 248 00:31:33,040 --> 00:31:34,360 പണമെവിടെ? പറ! 249 00:31:35,200 --> 00:31:36,840 അവർക്ക് പണം ഇതുവരെ കിട്ടിയില്ല! 250 00:31:37,400 --> 00:31:39,160 ആ പാവം പെണ്ണ് ഒരുപാട് പ്രശ്നത്തിലാ! 251 00:31:39,240 --> 00:31:41,280 -നീയെന്നെ ചതിക്കുവാണോ? -അല്ല സഹോദരാ. 252 00:31:41,360 --> 00:31:42,440 നീയെന്നെ ചതിക്കുവാണോന്ന്? 253 00:31:44,280 --> 00:31:47,200 -സഹോദരാ, കേൾക്കൂ! -പറ, കാശെവിടെ? 254 00:31:47,800 --> 00:31:49,120 പറയെടാ തെണ്ടീ! 255 00:31:50,840 --> 00:31:54,000 ഏയ് അജ്ജു, ഈ തെണ്ടിയെ പിടിക്ക്! 256 00:32:30,880 --> 00:32:34,800 കൊറോണ സമയത്ത് ഞങ്ങളവന് നാലുമാസം ഭക്ഷണം നൽകി. 257 00:32:38,960 --> 00:32:40,680 ഇപ്പോ അവന് ഒറ്റ രാത്രിക്ക് അഞ്ചുലക്ഷം കിട്ടി. 258 00:32:41,200 --> 00:32:43,640 ഞങ്ങൾക്ക് അർഹമായ പണം അവന് തന്നുകൂടായിരുന്നോ? 259 00:32:47,320 --> 00:32:49,240 അവന് കാശ് കിട്ടിയില്ലെടാ തെണ്ടീ. 260 00:32:53,880 --> 00:32:55,440 സർ, അത്... 261 00:33:46,000 --> 00:33:47,000 ആംബുലൻസ് 262 00:33:49,240 --> 00:33:54,840 പോലീസ് 263 00:33:56,840 --> 00:34:01,320 അപ്പോ രഘു ആകെ ചെയ്ത തെറ്റ് റോസിനെ സഹായിക്കാൻ നോക്കി എന്നതാണോ? 264 00:34:05,520 --> 00:34:07,200 എനിക്ക് മറ്റൊരു കാര്യം മനസ്സിലാകുന്നില്ല. 265 00:34:08,080 --> 00:34:12,159 അന്നു രാത്രി ധ്രുവ് മാലിക് നാഗാലാൻഡ് സദൻ്റെ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. 266 00:34:13,159 --> 00:34:16,679 പക്ഷേ റോസിന് അയാളെ ചതിച്ച് രഘുവിൻ്റെ ഓട്ടോറിക്ഷയിൽ കടക്കാനുള്ള പ്ലാനായിരുന്നു. 267 00:34:16,800 --> 00:34:17,840 പണവുമായി. 268 00:34:20,600 --> 00:34:24,040 അതിനർത്ഥം അന്നു രാത്രി അവൾക്ക് തോമിൻ്റെ കയ്യിൽനിന്ന് പണം ലഭിക്കുമായിരുന്നു, അല്ലേ? 269 00:34:24,639 --> 00:34:28,080 അതേ. പക്ഷേ അവൾ അവിടെ എത്തുമ്പോൾ തോം മരിച്ചു കഴിഞ്ഞിരുന്നു. 270 00:34:29,280 --> 00:34:31,600 അവൾ ഭയന്ന് പണമെടുക്കാതെ അവിടെനിന്ന് ഓടി. 271 00:34:33,400 --> 00:34:34,920 അപ്പോ ആ പണം എവിടെപ്പോയി? 272 00:34:37,040 --> 00:34:39,360 ഞങ്ങൾ മുറി പരിശോധിച്ചപ്പോൾ ഒന്നും ലഭിച്ചില്ല. 273 00:34:45,960 --> 00:34:47,199 എനിക്കൊരു കാര്യം പറയാനുണ്ട്. 274 00:34:51,080 --> 00:34:52,320 ഞാൻ രാജി വെക്കുവാടോ. 275 00:34:56,960 --> 00:34:58,040 എനിക്കു മതിയായി. 276 00:35:01,760 --> 00:35:02,760 താൻ എന്തു ചെയ്യും? 277 00:35:05,360 --> 00:35:06,800 ദെെവം വിധിക്കുന്നതെന്തോ അത്. 278 00:35:07,960 --> 00:35:08,960 ആഹ്. 279 00:35:13,760 --> 00:35:17,160 ഓഖ്ല സ്റ്റേഷനിൽ വച്ച് നിങ്ങളെന്നെ മണ്ടശ്ശിരോമണി എന്നുവിളിച്ചിരുന്നു, അല്ലേ? 280 00:35:22,840 --> 00:35:25,080 താൻ എന്നെക്കാൾ നല്ല ഒരു ഓഫീസറായിരുന്നു ചൗധരി. 281 00:35:27,280 --> 00:35:30,880 പക്ഷേ അന്നും എനിക്കറിയാമായിരുന്നു ഞാൻ വകുപ്പിൽ തന്നെ മറികടക്കുമെന്ന്. 282 00:35:32,680 --> 00:35:34,920 ഈ വകുപ്പ് ഒരു വഞ്ചിപോലെയാ ചൗധരി. 283 00:35:35,640 --> 00:35:37,280 ഇതിൽ ദ്വാരമുണ്ടെന്ന് എല്ലാവർക്കും അറിയാം. 284 00:35:38,000 --> 00:35:41,160 നിങ്ങൾ ആ വഞ്ചി രക്ഷപ്പെടുത്താൻ നോക്കുന്ന കുറേ മണ്ടന്മാരെപ്പെലായാണ്. 285 00:35:41,680 --> 00:35:43,480 ഞാനിവിടെ എന്നെ രക്ഷിക്കാനാ നോക്കുന്നത്. 286 00:35:52,440 --> 00:35:53,560 കുൾഫി വേണോ? 287 00:35:54,640 --> 00:35:55,520 ഏയ്! 288 00:35:55,600 --> 00:35:57,760 -പറയൂ സർ. -ഇവിടെ രണ്ട് കുൾഫി! 289 00:36:10,400 --> 00:36:11,920 ഈ നോട്ട് കീറിയതാ. 290 00:36:12,640 --> 00:36:15,000 കിട്ടിയതുകൊണ്ട് സന്തോഷിക്ക്. പോടാ. 291 00:36:28,000 --> 00:36:29,000 ക്ഷമിക്കണം സർ. 292 00:36:29,080 --> 00:36:30,160 ഈ നോട്ട് കീറിയതാ. 293 00:36:40,600 --> 00:36:42,320 വിർക്, ഞാൻ പോകുവാടോ. 294 00:36:43,680 --> 00:36:45,160 -എന്തു പറ്റി? -ഒന്നുമില്ല. 295 00:36:45,800 --> 00:36:48,920 -ഇത് ഒരിക്കൽക്കൂടി ആലോചിക്കൂ! -പോയിത്തുലയെടോ മണ്ടശ്ശിരോമണി! 296 00:36:55,600 --> 00:36:56,640 സർ, പ്ലീസ് ഒന്നു വേഗമാക്കൂ. 297 00:36:59,920 --> 00:37:01,080 വേഗം വേണം സർ. 298 00:37:10,120 --> 00:37:12,800 സർ, ഇത് പുറത്തറിഞ്ഞാൽ. എൻ്റെ ജോലി പോകും. 299 00:37:13,960 --> 00:37:15,600 ചരിത്രമാണ് നമ്മുടെ സാക്ഷി സത്ബീർ, 300 00:37:15,640 --> 00:37:19,120 ഒരു ഫയൽ അടച്ചേക്കാൻ മുകളിൽ നിന്ന് പറഞ്ഞാൽ, ആ ഫയൽ പിന്നീട് ഒരിക്കലും തുറക്കില്ല. 301 00:37:37,200 --> 00:37:38,800 -ഇപ്പോ ഓക്കെയാണോ? -ഓക്കേ സർ. 302 00:37:41,960 --> 00:37:44,320 -ഓക്കെ, എനിക്ക് ഇപ്പോൾ തന്നെ പോകണം. -ഭാഗ്യം നേരുന്നു സർ. 303 00:38:07,960 --> 00:38:10,960 മിസ്റ്റർ ഭല്ല, ഞങ്ങൾക്കൊരു ചെറിയ സഹായം വേണം. 304 00:38:18,760 --> 00:38:21,160 ഈ നോട്ട് ഏത് ഹവാല ഇടപാടുകാരൻ്റേതാണ്? 305 00:38:21,200 --> 00:38:22,520 അതുമാത്രം ഞങ്ങൾക്ക് അറിഞ്ഞാൽ മതി. 306 00:38:23,320 --> 00:38:27,320 ഇയാൾ എൻ്റെ ബിസിനസ്സ് പൂട്ടിക്കും എന്നുപറഞ്ഞ അതേ ആളാണ്. 307 00:38:29,440 --> 00:38:33,360 മിസ്റ്റർ ഭല്ല, കഴിഞ്ഞത് കഴിഞ്ഞു. നിങ്ങൾ ഒരു മൂത്ത സഹോദരനെപ്പോലെയാണ്. 308 00:38:34,800 --> 00:38:36,760 ഒരു കുഞ്ഞിൻ്റെ ജീവിതം പ്രശ്നത്തിലാ മിസ്റ്റർ ഭല്ല. 309 00:38:38,280 --> 00:38:40,520 നിങ്ങൾ ഞങ്ങളെ സഹായിച്ചാൽ, ഞാനത് ജീവിതകാലം മൊത്തം ഓർക്കും. 310 00:38:42,000 --> 00:38:43,000 ഇല്ലെങ്കിൽ, 311 00:38:43,600 --> 00:38:45,560 അത് മറക്കുമോ എന്ന ചോദ്യം ഉയരുന്നില്ല. 312 00:39:10,320 --> 00:39:11,360 സാധനം വേണം. 313 00:39:12,360 --> 00:39:13,960 -ആ നമ്പർ പറയൂ. -നമ്പറോ? 314 00:39:14,560 --> 00:39:15,560 നോട്ടിലുണ്ട്. 315 00:39:18,320 --> 00:39:21,640 0-S-V 5-7-4-8-4. 316 00:39:31,800 --> 00:39:33,960 -നിങ്ങൾ ബാഗ് കൊണ്ടുവന്നിട്ടുണ്ടോ? -ബാഗോ? 317 00:39:34,040 --> 00:39:35,880 രണ്ടുകോടി രൂപ പോക്കറ്റിൽ ഇട്ടുകൊണ്ട് പോകുമോ? 318 00:40:15,640 --> 00:40:16,840 ഏയ്, അത് അഞ്ചു ലക്ഷമേ ഉള്ളൂ. 319 00:40:18,640 --> 00:40:20,160 അവന് അർഹമായത് അത്രയേ ഉള്ളൂ. 320 00:41:05,120 --> 00:41:08,320 സ്വാഗതം ഡൽഹി ജംഗ്ഷൻ 321 00:45:19,640 --> 00:45:21,640 ഉപശീർഷകം വിവർത്തനം ചെയ്തത് ശ്രീദേവി പിള്ള 322 00:45:21,720 --> 00:45:23,720 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ