1 00:00:06,041 --> 00:00:08,041 {\an8}ഇതുവരെ 2 00:00:08,916 --> 00:00:10,500 ഒരു പർവ്വതം ഒരു വ്യക്തിയെപ്പോലെയാണ്. 3 00:00:10,500 --> 00:00:14,000 അതിലേക്ക് ശരിയായി പാടൂ, അത് പാട്ടിനെ പ്രതിഫലിപ്പിച്ച് നിന്‍റെ അടുത്തേക്കുവിടും, 4 00:00:14,000 --> 00:00:16,250 എവിടെ കുഴിക്കണം, എവിടെ തുരങ്കം ഇടണം, 5 00:00:16,250 --> 00:00:18,375 എവിടെ പര്‍വ്വതത്തെ തൊടാതെ വിടണം എന്ന് കാണിച്ചുകൊണ്ട്. 6 00:00:21,000 --> 00:00:21,958 പിതാവേ... 7 00:00:21,958 --> 00:00:23,833 നാം വിചാരിച്ചതിലും അധികമാണ് അത്. 8 00:00:23,833 --> 00:00:26,166 - ഡ്യുറിൻ നാലാമൻ രാജാവേ, അവിടെ ഒരു... - മതി! 9 00:00:26,166 --> 00:00:27,416 ആ എൽഫിനെ പിടിക്കൂ. 10 00:00:28,375 --> 00:00:30,916 എൽറോണ്ട് എനിക്ക് ഒരു സഹോദരനാണ്, 11 00:00:30,916 --> 00:00:34,250 അവൻ എൻ്റെ സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ പിറന്നപോലെയാ. 12 00:00:34,250 --> 00:00:36,041 നിനക്കെങ്ങനെ ധൈര്യം വന്നു! 13 00:00:36,041 --> 00:00:38,166 സ്വന്തം വംശത്തെ ഒറ്റാനുള്ള 14 00:00:38,166 --> 00:00:41,333 നിൻ്റെ തീരുമാനത്തെ പ്രതിരോധിക്കാൻ നിൻ്റെ അമ്മയുടെ ഓർമ്മകളെ ഉണർത്തുകയാണോ? 15 00:00:41,333 --> 00:00:43,625 നമ്മുടെ വംശത്തെ ഒറ്റിക്കൊടുത്തത് അങ്ങാണ്! 16 00:00:43,625 --> 00:00:46,041 ധരിക്കുന്ന കിരീടം അങ്ങ് അശുദ്ധമാക്കുന്നു! 17 00:00:49,875 --> 00:00:51,250 അതുവിട്. 18 00:00:51,250 --> 00:00:52,750 ഇനി അതിന് നിനക്കവകാശമില്ല. 19 00:00:55,125 --> 00:00:57,458 നിഗൂഢതയിൽ നിന്നാണ് നീ വന്നത്. 20 00:00:57,458 --> 00:01:00,083 നിഗൂഢതയിലേക്ക് നീ തിരിച്ചുപോകട്ടെ! 21 00:01:04,833 --> 00:01:07,625 കഴിഞ്ഞ രാത്രിയിലും നിങ്ങൾ ആ സ്വപ്നം കണ്ടു, അല്ലേ? 22 00:01:07,625 --> 00:01:10,000 സ്വപ്നത്തിൽ, ഒരു തരം... ചില്ലയുണ്ട്. 23 00:01:10,000 --> 00:01:11,375 നക്ഷത്രങ്ങള്‍ക്ക് കീഴെ. 24 00:01:14,125 --> 00:01:15,500 നമ്മെ ആരോ പിന്തുടരുന്നുണ്ടാവാം. 25 00:01:17,625 --> 00:01:19,583 ഞാന്‍ സഡോക്കിന്‍റെ പുസ്തകത്തിൽ പരാതി. 26 00:01:19,583 --> 00:01:21,541 ഇത് ഒരുതരം ദിശാസൂചനകളാണെന്ന് തോന്നുന്നു. 27 00:01:21,541 --> 00:01:23,583 റൂൺ ദേശത്തേക്ക് സ്വാഗതം. 28 00:01:23,583 --> 00:01:25,500 എന്തിനാണ് നീ അതിനെ ഇങ്ങനെ നോക്കുന്നത്? 29 00:01:25,500 --> 00:01:27,041 മുമ്പ് നീ ഇവിടെ വന്നിട്ടുള്ളതുപോലെ. 30 00:01:27,041 --> 00:01:28,416 സ്വപ്നത്തില്‍ മാത്രം. 31 00:01:34,458 --> 00:01:35,625 നിന്‍റെ പേര് പറയൂ. 32 00:01:35,625 --> 00:01:37,208 എനിക്ക് ഒരുപാട് പേരുകൾ ഉണ്ടായിരുന്നു. 33 00:01:38,291 --> 00:01:39,541 ഹാൽബ്രാൻഡ് എവിടെ? 34 00:01:39,541 --> 00:01:42,500 അവൻ പോയി. അവൻ തിരിച്ചു വരുന്നത് സംശയമാണ്. 35 00:01:42,500 --> 00:01:45,583 ഇനി അവനെങ്ങാനും വന്നാൽ, ആരും അവനുമായി ബന്ധമരുത്. 36 00:01:45,583 --> 00:01:49,833 നിങ്ങളുടെ കൂട്ടാളി താന്‍ അവകാശപ്പെട്ടപോലെ ഉള്ള ആളല്ലെന്ന് എല്‍റോണ്ട് ഇപ്പോഴറിയിച്ചു. 37 00:01:49,833 --> 00:01:51,083 ഞാന്‍ വിചാരിച്ച ആളല്ല അവന്‍. 38 00:01:51,083 --> 00:01:52,666 അവന്‍ സൗറോൺ ആണ്. 39 00:01:52,666 --> 00:01:55,916 ഇത് കെലെബ്രീമ്പോർ പ്രഭുവിന് നേരിട്ട് നല്‍കാനുള്ളതാണ്. 40 00:01:56,500 --> 00:02:00,291 ഹാൽബ്രാൻഡ് സൗറോൺ ആണെന്ന് അദ്ദേഹത്തെ അറിയിക്കണം. 41 00:02:00,291 --> 00:02:03,333 ക്ഷമിക്കണം പ്രഭോ, ഇപ്പോ ഒരു സന്ദേശവാഹകന്‍ വന്നു. 42 00:02:03,833 --> 00:02:05,416 അദ്ദേഹത്തിന് പ്രവേശന അനുമതി കൊടുക്കട്ടെ? 43 00:02:36,791 --> 00:02:42,791 {\an8}ഖാസാഡ് - ഡൂം 44 00:03:20,291 --> 00:03:24,583 പെരുച്ചാഴി ബ്രാത്ത്, പെരുച്ചാഴി ബ്രാത്ത്... 45 00:03:24,583 --> 00:03:26,041 നില്‍ക്ക്. 46 00:03:26,041 --> 00:03:27,750 - വളരെ വിലയേറിയതാണ്. - എന്ത്? 47 00:03:28,625 --> 00:03:30,333 നമ്മള്‍ പാപ്പരൊന്നുമല്ല. 48 00:03:30,333 --> 00:03:33,291 നമ്മുടെ ചിലവുകള്‍ കുറയ്ക്കുന്നതാണ് ബുദ്ധിയെന്ന് പറഞ്ഞത് നിങ്ങളാണ്. 49 00:03:33,291 --> 00:03:36,375 ഒരുപക്ഷേ, നിങ്ങള്‍ അത് പറഞ്ഞപ്പോള്‍ അതില്‍ നിന്നും നിങ്ങളെ ഒഴിവാക്കിയിരുന്നോ? 50 00:03:42,416 --> 00:03:44,041 നീ ഒരു രാജകുമാരനെ വിവാഹം കഴിച്ചു. 51 00:03:45,583 --> 00:03:47,583 ഇപ്പോ നീ ഒരു ഭ്രഷ്ടനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. 52 00:03:51,625 --> 00:03:54,625 ഞാന്‍ സ്നേഹിക്കുന്ന ഒരു ഡ്വാര്‍ഫുമായാണ് ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്. 53 00:03:56,791 --> 00:04:01,791 രത്നങ്ങൾ നിറഞ്ഞ ഒരു ഖനി തന്നാല്‍ പോലും ഞാൻ അവനെ വിട്ടുകൊടുക്കില്ല. 54 00:04:08,708 --> 00:04:10,458 ഇപ്പൊ രത്നം കിട്ടിയാൽ നല്ലതല്ലേ. 55 00:04:10,458 --> 00:04:12,375 അതെ, നല്ലതാ. 56 00:04:14,083 --> 00:04:16,083 നിങ്ങള്‍ അച്ഛനുമായി സംസാരിക്കാന്‍ ശ്രമിച്ചോ-- 57 00:04:16,083 --> 00:04:19,500 ദിസാ, അദ്ദേഹം ഒരിക്കലും എന്നെ കാണാൻ സമ്മതിക്കില്ലെന്ന് നിനക്കറിയാം. 58 00:04:19,500 --> 00:04:20,875 അതല്ല ഞാന്‍ ചോദിച്ചത്. 59 00:04:21,000 --> 00:04:23,666 ഞാൻ മാത്രം എന്തിന് മുഖം കാണിക്കാന്‍ അവസരം ചോദിക്കണം? 60 00:04:23,666 --> 00:04:25,125 അദ്ദേഹം എന്നെ തള്ളിപ്പറഞ്ഞതാ! 61 00:04:25,625 --> 00:04:28,125 ഈ പാറകൾ പോലെ ഉറച്ച മനസ്സാണ് അദ്ദേഹത്തിൻറെ 62 00:04:28,125 --> 00:04:30,458 ഒരു ഇഷ്ടിക വളയ്ക്കാന്‍ ശ്രമിക്കുന്നതാ ഇതിലും നല്ലത്. 63 00:04:31,291 --> 00:04:32,458 അതിനൊപ്പം നീ-- 64 00:04:32,458 --> 00:04:33,541 ദിസാ? 65 00:04:34,833 --> 00:04:35,833 നിങ്ങള്‍ തയ്യാറായിരിക്ക്. 66 00:04:38,666 --> 00:04:40,791 നിങ്ങളോട് തയ്യാറായിരിക്കാനാ ഞാന്‍ പറഞ്ഞത്! 67 00:04:40,791 --> 00:04:42,000 ദിസാ! 68 00:05:25,541 --> 00:05:26,750 ഡ്യുറിൻ 69 00:05:28,708 --> 00:05:29,708 ഇല്ല... 70 00:05:31,541 --> 00:05:32,666 ഇല്ല, ഇല്ല, ഇല്ല. 71 00:06:49,125 --> 00:06:54,125 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 72 00:07:15,500 --> 00:07:19,125 ഈ ദേശങ്ങൾ ഒരിക്കൽ കൂടി നിനക്ക് 73 00:07:19,125 --> 00:07:22,750 മനോഹരമായ പുക്കള്‍ വിരിയിക്കും. 74 00:07:29,041 --> 00:07:30,500 എന്‍റെ പ്രിയപ്പെട്ട സഹോദരാ. 75 00:07:44,291 --> 00:07:45,541 കെലെബ്രീമ്പോർ പ്രഭു. 76 00:07:47,416 --> 00:07:49,333 അങ്ങ് എത്തിയെന്ന് എന്നോട് പറഞ്ഞില്ലല്ലോ. 77 00:07:52,125 --> 00:07:53,333 എന്തുണ്ട് വിശേഷങ്ങള്‍? 78 00:07:53,333 --> 00:07:55,625 എനിക്കൊരു അപ്രതീക്ഷിത സന്ദര്‍ശകനുണ്ടായിരുന്നു. 79 00:07:58,666 --> 00:08:00,666 അവന്‍ ഇതിനകം തിരിച്ചുവന്നോ? 80 00:08:04,291 --> 00:08:07,083 ഗലാദ്രിയൽ? 81 00:08:22,500 --> 00:08:25,083 നീ പാകിയ വിത്തുകളല്ലേ അവ? 82 00:08:28,291 --> 00:08:33,125 വാനിന്‍ കീഴെ എല്‍ഫ് രാജാവിന് മൂന്ന് മോതിരങ്ങള്‍. 83 00:08:33,916 --> 00:08:38,375 ഡ്വാര്‍ഫ്-പ്രഭുക്കൾക്ക് കല്ല് മണ്ഡപങ്ങളിൽ ഏഴു മോതിരങ്ങള്‍. 84 00:08:38,375 --> 00:08:43,541 മൃത്യുശാപമേറ്റ നശ്വര മനുഷ്യര്‍ക്ക് ഒമ്പത് മോതിരങ്ങള്‍. 85 00:08:56,958 --> 00:08:58,583 വടക്ക് നിന്ന് നാം മോർഡോറിനെ ആക്രമിക്കണം. 86 00:08:58,583 --> 00:09:02,000 എറെഡ് ലിഥ്വിയ്ക്കും എഫെൽ അർനെന്നിനും ഇടയിലുള്ള ഇവിടെ നാം പ്രവേശിക്കുന്നു. 87 00:09:02,583 --> 00:09:05,416 കിഴക്കുനിന്നും അദാറിനെ ആക്രമിക്കുന്നതാണ് കൂടുതല്‍ ബുദ്ധി. 88 00:09:06,666 --> 00:09:08,833 സൗറോണ്‍ എവിടെയാണെന്ന് വല്ല വിവരവുമുണ്ടോ? 89 00:09:08,833 --> 00:09:13,083 സൗറോൺ മൊർഡോറിലേക്ക് യാത്ര ചെയ്യുന്നതാണ് അവസാനമായി കണ്ടെതെന്ന് ചാരന്മാർ പറയുന്നു. 90 00:09:13,916 --> 00:09:17,500 അദാറിനെ സ്ഥാനഭ്രഷ്ടനാക്കി സൈന്യത്തിന്മേല്‍ അവകാശം സ്ഥാപിക്കുകയാണ് അവന്‍റെ ഉദ്ദേശ്യം. 91 00:09:17,500 --> 00:09:19,375 നാം വേഗം പോയാല്‍, 92 00:09:19,375 --> 00:09:22,541 ഒരുപക്ഷേ നമുക്ക് ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്താന്‍ കഴിയും. 93 00:09:22,541 --> 00:09:24,958 അപ്പോള്‍ വടക്കൻ സൈന്യത്തിന്‍റെ കമാന്‍ഡര്‍ എന്തുപറയുന്നു? 94 00:09:25,916 --> 00:09:27,125 ഗലാദ്രിയൽ? 95 00:09:31,416 --> 00:09:33,791 നാം അൺഡൂവീനിലേക്ക് കപ്പലുകള്‍ അയയ്ക്കണം, 96 00:09:34,625 --> 00:09:37,500 പ‍ടിഞ്ഞാറുനിന്ന് മൊര്‍ഡോറിനെ ആക്രമിക്കണം. 97 00:09:42,416 --> 00:09:43,958 തയ്യാറെടുപ്പുകള്‍ നടത്തുക. 98 00:09:52,250 --> 00:09:54,375 നിന്‍റെ ചിന്തകൾ വളരെ ദൂരേക്ക് പറന്നത് കാണാൻ 99 00:09:54,375 --> 00:09:57,458 ഒരു കഴുകൻ്റെ കണ്ണ് ആവശ്യമില്ല. 100 00:09:57,458 --> 00:09:59,500 അവയെ ബുദ്ധിമുട്ടിക്കുന്നത് എന്താണ്? 101 00:10:01,375 --> 00:10:03,625 മൊര്‍ഡോറിലേക്ക് സൗറോൺ ശരിക്കും പോയിട്ടുണ്ടാവാം, 102 00:10:05,625 --> 00:10:07,791 പക്ഷേ അവനവിടെയാണ് തങ്ങുന്നതെന്ന് നമുക്ക് തീര്‍ച്ചയില്ല. 103 00:10:09,875 --> 00:10:11,458 നീ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണ്? 104 00:10:12,041 --> 00:10:13,166 സൗറോൺ... 105 00:10:15,000 --> 00:10:17,791 ഒരു തരിശുഭൂമിയുടെ അധിപനായിട്ടല്ല അവന്‍ സ്വയം കാണുന്നത്, 106 00:10:18,958 --> 00:10:20,750 മധ്യ-ഭൂമിയുടെ മുഴുവന്‍ അധിപനായിട്ടാണ്. 107 00:10:23,416 --> 00:10:26,000 കീഴടക്കലിലൂടെ മാത്രമല്ല അവന്‍ അതിനെ ഭരിക്കാനാഗ്രഹിക്കുന്നത്, 108 00:10:26,500 --> 00:10:31,000 അതിലെ സകല ജനതയുടെയും മനസ്സും ഇച്ഛാശക്തിയും തൻ്റേതിലേക്ക് വളച്ചുകൊണ്ടാണ്. 109 00:10:31,583 --> 00:10:33,333 അതിനായി, അവന് സൈന്യങ്ങളല്ല വേണ്ടത്... 110 00:10:35,333 --> 00:10:36,583 വേണ്ടത് മോതിരങ്ങള്‍ ആണ്. 111 00:10:37,333 --> 00:10:40,583 കെലെബ്രീമ്പോർ ഇല്ലാതെ അവനവ നിര്‍മ്മിക്കാനാവില്ല. 112 00:10:40,583 --> 00:10:45,666 സൗറോൺ തനിച്ചാണ്, സഖ്യകക്ഷിയോ സൈന്യവുമോ ഇല്ലാതെ. 113 00:10:46,208 --> 00:10:49,916 ഡ്വാർവെൻ കല്ലുകൾ കൊണ്ട്, മൈലുകളോളം പത്തടി കനത്തിൽ തിരശ്ശീല പോലെ ഭിത്തികളുള്ള 114 00:10:49,916 --> 00:10:55,250 രണ്ട് നദികളാൽ എറഗിയനെ സംരക്ഷിച്ചിരിക്കുന്നു. 115 00:10:56,916 --> 00:11:01,625 കെലെബ്രീമ്പോറും അദ്ദേഹത്തിന്‍റെ സൃഷ്ടിയുടെ രഹസ്യങ്ങളും 116 00:11:02,416 --> 00:11:03,416 സുരക്ഷിതമാണ്, ആശ്വസിക്കാം. 117 00:11:22,208 --> 00:11:27,708 ചില കപടവേഷധാരികളായ തിന്മകള്‍ കെലെബ്രീമ്പോറിനെ സമീപിക്കുന്നുണ്ട്. 118 00:11:28,708 --> 00:11:32,250 സൗറോണിൻ്റെ പദ്ധതി ഇപ്പോഴും നടക്കുന്നുണ്ട്. 119 00:11:32,833 --> 00:11:33,958 എനിക്കതറിയാം. 120 00:11:35,666 --> 00:11:36,875 എങ്ങനെ? 121 00:11:39,916 --> 00:11:42,500 ഈ മോതിരം ധരിച്ചതില്‍ പിന്നെ, എനിക്ക് തോന്നിയിട്ടുണ്ട്... 122 00:11:44,166 --> 00:11:45,375 ഗ്രഹിച്ചിട്ടുണ്ട്... 123 00:11:46,541 --> 00:11:48,750 അദൃശ്യമായ ലോകത്തിന്‍റെ മിന്നൊളികള്‍... 124 00:11:50,916 --> 00:11:54,541 ആഗ്രഹിക്കാത്ത സ്വപ്നങ്ങള്‍ പോലെ, എൻ്റെ ജാഗരൂകമായ മനസ്സിലേക്ക് വന്നടുക്കുന്നത്. 125 00:11:56,041 --> 00:11:58,458 ഇതുവരെ നടന്നിട്ടില്ലാത്തത് കാണാന്‍ പാകത്തില്‍ നിന്‍റെ കഴിവിനെ 126 00:11:58,458 --> 00:12:01,416 ആ മോതിരങ്ങള്‍ ജ്വലിപ്പിച്ചുവെന്ന് നീ വിശ്വസിക്കുന്നുണ്ടോ? 127 00:12:04,291 --> 00:12:05,875 അവ അങ്ങയുടേതിനെ ജ്വലിപ്പിച്ചിട്ടുണ്ടോ? 128 00:12:10,375 --> 00:12:12,541 പര്‍വ്വതങ്ങള്‍ നിലംപതിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 129 00:12:13,583 --> 00:12:18,375 ജലം വറ്റുന്നത്. കാര്‍മേഘങ്ങള്‍ വെളുത്ത ഗോപുരങ്ങൾക്ക് മീതെ ഒത്തുകൂടുന്നത്. 130 00:12:18,375 --> 00:12:21,291 - എങ്കില്‍ എന്നെ എറഗിയനിലേക്ക് അയയ്ക്കൂ. - ഗലാദ്രിയൽ-- 131 00:12:21,291 --> 00:12:24,625 - സൗറോൺ അവിടെയുണ്ടെങ്കില്‍ ഞാനറിയിക്കാം-- - നിനക്ക് വീണ്ടും സൗറോണിനെ നേരിടാനാവില്ല. 132 00:12:26,875 --> 00:12:31,125 ആ വഞ്ചകൻ ഒരാളുടെ വിശ്വാസം നേടിയാല്‍, അയാളുടെ ചിന്തകളെ മെനയാനുള്ള കഴിവ് 133 00:12:31,125 --> 00:12:34,500 അവന് ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. 134 00:12:35,083 --> 00:12:39,208 അവരുടെ ഹൃദയത്തെയും മനസ്സിനെയും മാത്രമല്ല, അവരുടെ കണ്ണിനെയും കാതിനെയും വഞ്ചിക്കാനായി. 135 00:12:39,208 --> 00:12:41,708 അവരുടെ അസ്തിത്വം പോലും മാറ്റാനായി. 136 00:12:43,041 --> 00:12:45,250 നിന്നെ ഇതിനകം ഒരിക്കല്‍ ബാധിച്ചതാണ്. 137 00:12:48,250 --> 00:12:49,208 അതെ. 138 00:12:50,791 --> 00:12:52,208 അവന് എന്‍റെ മനസ്സറിയാം. 139 00:12:53,875 --> 00:12:55,333 എനിക്ക് അവന്‍റേതും അറിയാം. 140 00:12:56,416 --> 00:12:58,541 അതുകൊണ്ട് ഞാനവനെ നേരിട്ടേ തീരൂ. 141 00:12:59,416 --> 00:13:01,708 അതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് അവനെ വധിക്കാന്‍ കഴിയും. 142 00:13:01,708 --> 00:13:04,208 നീ ഒരിക്കല്‍ അവനെ സുഹൃത്തായി കണ്ടതാണ്. 143 00:13:04,208 --> 00:13:06,458 - ഹാല്‍ബ്രാൻഡ് ഒരു-- - സൗറോൺ. 144 00:13:07,875 --> 00:13:09,750 നിനക്കവനെ ഒറ്റയ്ക്ക് നേരിടാനാവില്ല. 145 00:13:12,125 --> 00:13:14,958 സങ്കൽപ്പിച്ചാലും... ഞാൻ തനിച്ചായിരുന്നില്ലേ? 146 00:13:21,458 --> 00:13:25,291 എറഗിയൻ എല്‍വന്‍-സ്മിത്തുകളുടെ രാജ്യം 147 00:13:38,750 --> 00:13:43,166 നിങ്ങൾക്ക് പ്രവേശനം നൽകാനാവില്ലെന്ന് കെലെബ്രീമ്പോർ പ്രഭു നിങ്ങളെ അറിയിക്കുന്നു. 148 00:13:44,000 --> 00:13:46,708 എനിക്ക് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാന്‍ പാടില്ലേ? 149 00:13:46,708 --> 00:13:48,083 അദ്ദേഹം ജോലിയില്‍ വ്യാപൃതനാണ്. 150 00:13:48,083 --> 00:13:50,583 പക്ഷേ നിങ്ങളുടെ യാത്രയിൽ അദ്ദേഹം നിങ്ങൾക്ക് ഭാഗ്യം നേരുന്നു. 151 00:13:51,166 --> 00:13:52,833 നിങ്ങളെന്നോട് പോകാന്‍ പറയുകയാണോ? 152 00:13:55,125 --> 00:13:57,750 എറഗിയന്‍ പ്രഭുവാണ് നിങ്ങളോട് അത് പറഞ്ഞത്. 153 00:14:00,166 --> 00:14:02,375 എങ്കിൽ ഞാനിവിടെ കാത്തിരിക്കാം. 154 00:14:06,625 --> 00:14:08,375 ചിലപ്പോള്‍ അദ്ദേഹം മനസ്സ് മാറ്റിയാലോ. 155 00:14:23,791 --> 00:14:24,625 അയാള്‍ പോയോ? 156 00:14:24,625 --> 00:14:27,208 ഇല്ല. അയാള്‍ പോകാന്‍ വിസമ്മതിക്കുന്നു പ്രഭോ. 157 00:14:30,625 --> 00:14:32,291 എങ്കിൽ അവൻ അവിടെ കാത്തിരിക്കട്ടെ. 158 00:14:32,291 --> 00:14:36,458 മേലില്‍ അയാളുമായി സഹകരിക്കില്ലെന്ന് ഗലാദ്രിയലിന് ഞാൻ വാക്ക് കൊടുത്തതാണ്. 159 00:14:40,708 --> 00:14:42,125 വേറെന്തെങ്കിലും പറയാനുണ്ടോ? 160 00:14:42,125 --> 00:14:44,375 പ്രഭോ, അയാള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. 161 00:14:45,708 --> 00:14:46,916 അയാളങ്ങനെ ഇരിക്കട്ടെ. 162 00:14:48,583 --> 00:14:49,583 അയാള്‍ താമസിയാതെ പോകും. 163 00:14:50,541 --> 00:14:53,541 ഏത് ദിവസവും ലിൻഡനില്‍നിന്ന് വാര്‍ത്തയുമായി സന്ദേശവാഹകര്‍ എത്തണം. 164 00:16:13,541 --> 00:16:18,500 കാരസ് ഗായര്‍ പടിഞ്ഞാറന്‍ റൂണ്‍ 165 00:18:23,250 --> 00:18:25,708 വെൺശലഭങ്ങൾ എന്ത് വാർത്തയാണ് അറിയിച്ചത്? 166 00:18:26,291 --> 00:18:28,291 സൗറോണിന്‍റെ നിഴല്‍ ആഴത്തിലിറങ്ങുന്നു. 167 00:18:29,041 --> 00:18:33,541 ശത്രുക്കളെ കബളിപ്പിക്കാൻ അവന്‍ പുതിയ രൂപം സ്വീകരിച്ചതായി പറയപ്പെടുന്നു. 168 00:18:33,541 --> 00:18:34,583 ആ ഇസ്താറോ? 169 00:18:35,583 --> 00:18:41,375 ശവംതീനികളും മൂമാക്കിൽ കള്ളന്മാരും കുശുകുശുക്കുന്നത് ഞാന്‍ കേൾക്കുന്നു. 170 00:18:42,375 --> 00:18:48,375 രണ്ടര്‍ദ്ധജീവികളുമായി കിഴക്കോട്ടു പോകുന്ന കീറത്തുണിയണിഞ്ഞൊരു കിഴവന്‍റെ കുശുകുശുപ്പ്. 171 00:18:48,375 --> 00:18:50,375 അവന് വഴി തെറ്റി. ദുർബലനായിരിക്കുന്നു. 172 00:18:50,375 --> 00:18:52,666 പക്ഷേ അവനങ്ങനെ അധികനാൾ കാണില്ല. 173 00:18:52,666 --> 00:18:55,916 അവൻ തൻ്റെ ശക്തികൾ പ്രയോഗിക്കാൻ പഠിക്കുംമുമ്പ് നാം അവന്‍റെ അടുത്തെത്തണം. 174 00:18:56,833 --> 00:19:00,666 ഒരുപക്ഷേ, നിന്നെ എൻ്റെ മുമ്പിൽ കൊണ്ടുവരാൻ ഞാൻ പാഴാക്കിയ രക്തം 175 00:19:00,666 --> 00:19:05,416 കൂടുതൽ ഉപയോഗപ്രദരായ സേവകർക്കായി ചെലവഴിക്കേണ്ടതായിരുന്നു. 176 00:19:11,375 --> 00:19:12,916 യജമാനനേ. 177 00:19:12,916 --> 00:19:15,750 അങ്ങ് പിന്തുടരൻ അയച്ചവരിൽ ഒരുവൻ മടങ്ങിയെത്തിയിരിക്കുന്നു. 178 00:19:19,208 --> 00:19:20,541 നീ അവനെ കണ്ടെത്തിയോ? 179 00:19:20,541 --> 00:19:23,833 ഞാന്‍ അവനെ കണ്ടെത്തുക മാത്രമല്ല ചെയ്തത്. അവനെ എങ്ങനെ പിടിക്കാമെന്നും എനിക്കറിയാം. 180 00:19:23,833 --> 00:19:29,541 ഞങ്ങളുടെ ശരീരത്തിലുള്ള ശാപം സുഖപ്പെടുത്തൂ, ഞാന്‍ ഇസ്താറിനെ ചങ്ങലയിട്ട് കൊണ്ടുവരാം. 181 00:19:30,125 --> 00:19:35,166 എൻ്റെ ഏറ്റവും ശക്തരായ സേവകര്‍ക്കുപോലും ഒരു ഇസ്താറിനെ 182 00:19:35,166 --> 00:19:37,458 തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോൾ 183 00:19:37,458 --> 00:19:41,833 നിന്നെപ്പോലുള്ള ഒരു നശ്വരന് അതെങ്ങനെ സാദ്ധ്യമാകും? 184 00:19:42,583 --> 00:19:47,666 ഇസ്താർ എനിക്ക് കീഴടങ്ങും, കാരണം അവൻ അത് ചെയ്തില്ലെങ്കില്‍, 185 00:19:47,666 --> 00:19:51,666 അവന്‍ സുഹൃത്തുക്കള്‍ എന്ന് വിളിക്കുന്ന അര്‍ദ്ധജീവികളെ ഞാന്‍ കൊല്ലും. 186 00:19:55,291 --> 00:19:58,041 എങ്കിൽ ഡോഡെറിക്ക് എന്നായാലോ? 187 00:20:00,458 --> 00:20:01,750 ഡോഡെറിക്കോ? 188 00:20:01,750 --> 00:20:05,000 ശരി. ആന്‍ഡ്വൈസ്? 189 00:20:05,000 --> 00:20:08,791 അതൊരു നല്ല പേരാണ്. എന്തായാലും, അത് എൻ്റേതാകാന്‍ പോകുന്നില്ല. 190 00:20:10,166 --> 00:20:11,208 എനിക്കറിയാം. 191 00:20:12,125 --> 00:20:13,000 ഫ്രെഡാഗാര്‍ഡ്. 192 00:20:15,750 --> 00:20:16,833 നീ മനസ്സിലാക്കുന്നില്ലേ? 193 00:20:17,958 --> 00:20:20,166 ആര്‍ക്കും നിനക്കൊരു പേരിടാനാവില്ല. 194 00:20:21,500 --> 00:20:22,833 കാരണം എല്ലാവര്ക്കും ഒരെണ്ണമുണ്ട്. 195 00:20:24,333 --> 00:20:25,875 നിങ്ങളെ നിങ്ങളാക്കുന്ന പേര് 196 00:20:27,916 --> 00:20:33,125 അത് പറയുന്നത് കേൾക്കുമ്പോൾ, നിന്‍റെ ഹൃദയം തിളങ്ങുന്നതായി നിനക്ക് തോന്നും. 197 00:20:34,291 --> 00:20:36,000 നിങ്ങള്‍ അത് ഒരു ദിവസം കേള്‍ക്കും. 198 00:20:38,333 --> 00:20:39,375 എനിക്ക് അത് ഉറപ്പാണ്. 199 00:20:40,875 --> 00:20:42,291 നിങ്ങളാരാണെന്ന് നമ്മള്‍ കണ്ടെത്തും. 200 00:20:44,916 --> 00:20:46,000 എനിക്കത് അറിയാം! 201 00:20:46,000 --> 00:20:47,625 നമ്മള്‍ വടക്കുകിഴക്കോട്ട് തിരിഞ്ഞാൽ, 202 00:20:47,625 --> 00:20:50,125 യാത്രയുടെ ഈ ഭാഗം പകുതിയായി കുറയ്ക്കാം. 203 00:20:51,083 --> 00:20:52,708 അതാ അവിടെ. വരൂന്നേ! 204 00:21:08,791 --> 00:21:10,708 ആദ്യ ദിവസം വെള്ളം തീരുകയും, രണ്ടാം ദിവസം 205 00:21:10,708 --> 00:21:12,833 ചൂടേറ്റ് നാം മരിക്കുകയും ചെയ്യുന്ന ഈ വഴി 206 00:21:12,833 --> 00:21:15,125 ഒഴിവാക്കുക എന്നതാണ് എൻ്റെ ആഗ്രഹം. 207 00:21:16,583 --> 00:21:18,666 പക്ഷേ ചിലപ്പോള്‍ അത് എനിക്ക് മാത്രമാണോ? 208 00:21:23,041 --> 00:21:24,708 ഡോഡെറിക്ക് ആണെങ്കിലോ? 209 00:21:26,166 --> 00:21:27,791 നീ ഇതിനകം ഡോഡെറിക്ക് എന്ന് പറഞ്ഞു. 210 00:21:30,208 --> 00:21:31,375 ഇല്ല, ഞാന്‍ പറഞ്ഞില്ല. 211 00:21:31,375 --> 00:21:33,166 - അതെ, നീ പറഞ്ഞു. - അതെ, നീ പറഞ്ഞു. 212 00:21:37,458 --> 00:21:39,375 ഇത്തവണ തീറ്റതേടിപ്പോയ ആളുടെ സ്ഥിതി എന്താ? 213 00:21:40,291 --> 00:21:43,208 ഞാനാകെ കണ്ടെത്തിയത് ഒരു തേളും ഒരുപറ്റം മുള്‍ച്ചെടികളും മാത്രമാണ്. 214 00:21:43,833 --> 00:21:47,208 തേള്‍ എന്നെ കുത്തി, ഞാന്‍ വീണു, പിന്നെ... 215 00:21:47,208 --> 00:21:50,000 - അങ്ങനെ ഞാന്‍ മുള്‍ച്ചെടികള്‍ കണ്ടെത്തി. - അങ്ങനെ നീ അവ കണ്ടെത്തി. 216 00:21:51,375 --> 00:21:56,000 കുറച്ച് വെള്ളം കൂടി മാന്ത്രികമായി ഉണ്ടാക്കാന്‍ നിങ്ങൾക്ക് കഴിഞ്ഞില്ലേ? 217 00:21:58,500 --> 00:22:02,041 ഒരു മന്ത്രവടി ഇല്ലാതെ വീണ്ടും നിയന്ത്രണം നഷ്ടപ്പെടുമെന്ന് അയാള്‍ ഭയപ്പെടുന്നു. 218 00:22:02,583 --> 00:22:05,000 അതിനാൽ നമുക്കൊരു മന്ത്രവടി കണ്ടെത്താം. ഇവിടെ ധാരാളം വടികളുണ്ട്. 219 00:22:05,541 --> 00:22:07,041 പോപ്പ്, അതങ്ങനെ പ്രവര്‍ത്തിക്കില്ല. 220 00:22:07,541 --> 00:22:08,750 മിണ്ടാതിരിക്ക്. 221 00:22:10,875 --> 00:22:11,875 എന്താണത്? 222 00:22:14,083 --> 00:22:16,916 കാറ്റിൽ. നിങ്ങള്‍ക്ക് അത് കേൾക്കാമോ? 223 00:22:18,541 --> 00:22:20,333 - തോന്നുന്നത് ഏതാണ്ട്-- - കുളമ്പടികള്‍. 224 00:23:32,083 --> 00:23:34,958 അവരിപ്പോഴും അടുത്താ. കുതിരപ്പുറത്ത് കേറൂ! 225 00:23:45,541 --> 00:23:47,000 അവര്‍ ആരായിരുന്നിരിക്കും? 226 00:23:48,791 --> 00:23:49,916 എനിക്കറിയില്ല. 227 00:23:51,083 --> 00:23:52,541 അവർ നമ്മുടെ പാത നിരീക്ഷിക്കുകയാ. 228 00:23:53,416 --> 00:23:55,583 അതിനര്‍ത്ഥം, നാം മറ്റൊന്ന് കണ്ടെത്തുന്നതാണ് ബുദ്ധിയെന്നാ. 229 00:23:59,000 --> 00:24:00,333 നമുക്ക് ഇതിനകം അതുണ്ടല്ലോ. 230 00:24:08,375 --> 00:24:09,583 ആരും പാത വിട്ടുപോകുന്നില്ല. 231 00:24:10,541 --> 00:24:13,041 - ആരുമൊറ്റയ്ക്ക് നടക്കില്ല. - ആരുമൊറ്റയ്ക്ക് നടക്കില്ല. 232 00:24:33,250 --> 00:24:35,833 ഭൂകമ്പത്തിനുശേഷം സകല പൂന്തോട്ടങ്ങളും ഉണങ്ങിപ്പോയി. 233 00:24:35,833 --> 00:24:37,666 അത് പൂന്തോട്ടങ്ങള്‍ മാത്രമല്ല. 234 00:24:37,666 --> 00:24:42,041 സകല ഡ്വാര്‍വന്‍ സാമ്രാജ്യങ്ങളിലും അന്ധകാരം വ്യാപിക്കുന്നതായുള്ളവാർത്തകൾ കേട്ടുതുടങ്ങി 235 00:24:43,166 --> 00:24:47,125 രാജകുമാരൻ ആ എൽഫിനെ ഉള്ളില്‍ കയറ്റിയപ്പോള്‍ പർവ്വതം ശപിക്കപ്പെട്ടതായി ചിലർ പറയുന്നു. 236 00:24:47,125 --> 00:24:49,875 നിങ്ങളാണോ ഇവിടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്? 237 00:24:49,875 --> 00:24:51,416 - ഇല്ല. - ചിന്തിച്ചിട്ട് പോലുമില്ല 238 00:24:51,416 --> 00:24:54,083 നന്നായി. കാരണം കേട്ടുകേൾവി ഒരു മധുരഗാനം പോലെയാണ്. 239 00:24:54,083 --> 00:24:58,250 ദൂരെനിന്ന് വയറ് നിറയുംപോലെ തോന്നാം, പക്ഷേ അടുത്ത് വന്നാല്‍ അതൊരു ഒഴിഞ്ഞ സദ്യയാണ്. 240 00:24:58,958 --> 00:25:00,291 അപ്പോള്‍ അത് സത്യമല്ലേ? 241 00:25:00,958 --> 00:25:03,083 ഭയങ്കരമായ എന്തോ സംഭവിക്കുന്നുണ്ടെന്ന്? 242 00:25:04,500 --> 00:25:07,041 അതല്ലെന്ന് നമ്മള്‍ തെളിയിക്കാൻ പോവുകയാണ്. 243 00:25:18,833 --> 00:25:20,458 - ഡ്യൂറിൻ രാജാവ് - ഡ്യൂറിൻ രാജാവ് 244 00:25:20,458 --> 00:25:21,833 ദിസാ. 245 00:25:23,375 --> 00:25:24,916 നാർവി, നിന്‍റെ റിപ്പോര്‍ട്ട്? 246 00:25:26,333 --> 00:25:27,333 പ്രഭോ. 247 00:25:28,875 --> 00:25:31,958 അടുത്ത കാലത്ത്, ഒരു അഗ്നിപർവ്വതം ഉണർന്നു. 248 00:25:32,625 --> 00:25:36,833 അത് നമ്മുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും, 249 00:25:36,833 --> 00:25:39,625 അതുണ്ടാക്കിയ ഭൂകമ്പം 250 00:25:39,625 --> 00:25:44,208 ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ഇവിടെ മുഴുവൻ വ്യാപിച്ചു, 251 00:25:44,208 --> 00:25:46,208 അത് നമ്മുടെ സൗരത്തണ്ടുകള്‍ തകര്‍ത്തു, 252 00:25:47,125 --> 00:25:50,666 അവയോടൊപ്പം, വിളകൾ വളർത്താനുള്ള നമ്മുടെ കഴിവും തകര്‍ന്നു. 253 00:25:54,208 --> 00:25:56,958 ഇപ്പോൾ, വ്യക്തമായ പ്രതിവിധി, 254 00:25:56,958 --> 00:25:59,708 തണ്ടുകൾ നന്നാക്കുന്നതിനും പുതിയവ നിര്‍മ്മിക്കുന്നതിനും 255 00:25:59,708 --> 00:26:02,250 കഴിപ്പണിക്കാരെ സജ്ജരാക്കുക എന്നതാണ്. എന്നിരുന്നാലും-- 256 00:26:02,250 --> 00:26:07,208 അങ്ങ് കൊണ്ടുവന്ന ശിലാ ഗായകര്‍ക്ക് കുഴിക്കാനുള്ള പാത നിര്‍ണ്ണയിക്കാനായില്ല. 257 00:26:07,208 --> 00:26:09,041 ആ പറഞ്ഞത് ശരിയാണ്. 258 00:26:11,791 --> 00:26:15,291 അങ്ങയുടെ അംഗീകാരത്തോടെ, പ്രഭോ, നാം പ്രകാശം കണ്ടെത്തും. 259 00:26:15,291 --> 00:26:16,625 നിനക്ക് അംഗീകാരം കിട്ടി. 260 00:27:23,375 --> 00:27:25,166 ഒമ്പത് നൂറ്റാണ്ടുകളായി, 261 00:27:27,000 --> 00:27:32,375 ഈ പാറയുമായുള്ള നമ്മുടെ വിശുദ്ധ ബന്ധം ശിലാ ഗായകർ വളർത്തിയിരുന്നു. 262 00:27:34,041 --> 00:27:38,791 ആ വർഷങ്ങളിലുടനീളം, ഒരിക്കൽ പോലും, 263 00:27:38,791 --> 00:27:44,875 ഒരിക്കൽ പോലും അവർ നമുക്കുവേണ്ടിയുള്ള സേവനം നിർത്തിയിട്ടില്ല. 264 00:27:48,541 --> 00:27:52,916 എന്നാലിപ്പോള്‍, കാരണം എന്തായാലും ശരി, 265 00:27:55,708 --> 00:27:57,500 ആ ബന്ധം തകര്‍ന്നിരിക്കുന്നു. 266 00:27:57,500 --> 00:28:01,583 ഇരുട്ടിന്‍റെ കൈ ഖാസാഡ് - ഡൂമിനെ വരിഞ്ഞിരിക്കുന്നു. 267 00:28:01,583 --> 00:28:03,541 ഖനന നേതാവേ, ശ്രദ്ധയോടെ കുഴിക്കൂ. 268 00:28:18,875 --> 00:28:20,208 ദിസാ. 269 00:28:22,125 --> 00:28:23,291 ഒരു നിമിഷം? 270 00:28:32,875 --> 00:28:34,791 നീ ശരിക്കും എന്നെക്കൊണ്ട് ചോദിപ്പിക്കാൻ പോകുകയാണോ? 271 00:28:36,208 --> 00:28:39,041 അങ്ങയുടെ പേരക്കുട്ടികളെയാണോ ഉദ്ദേശിക്കുന്നത്? അവർക്ക് സുഖമാണ്. 272 00:28:39,041 --> 00:28:41,125 അങ്ങയുടെ താടി വലിക്കുന്നത് അവർക്ക് നഷ്ടമായി, പക്ഷേ-- 273 00:28:41,125 --> 00:28:44,416 ഇതിനകം ഉള്ളതിനേക്കാൾ നീയിത് കഠിനമാക്കേണ്ട കാര്യമില്ല. 274 00:28:45,458 --> 00:28:48,125 തമാശതന്നെ. ഞാൻ അദ്ദേഹത്തോട് ഒരേ കാര്യം പറഞ്ഞുകൊണ്ടുതന്നെയിരിക്കുന്നു. 275 00:28:49,958 --> 00:28:53,000 ഞാൻ കോപിച്ചാണ് പറഞ്ഞതെന്ന് ഡ്യുറിന് തീർച്ചയായുമറിയാം! 276 00:28:53,000 --> 00:28:56,166 രാജന്‍, ഞാൻ കേൾക്കുന്നത് ക്ഷമാപണമാണെങ്കിൽ അതെൻ്റെ ഭർത്താവിനോട് പറഞ്ഞാലും. 277 00:28:56,166 --> 00:28:58,458 എന്തുകൊണ്ട് ക്ഷമ ചോദിക്കുന്നത് ഞാന്‍ തന്നെയാവണം? 278 00:28:59,666 --> 00:29:01,500 അവനാണ് കുറ്റം ചെയ്തത്! 279 00:29:02,958 --> 00:29:04,125 ഞാൻ പറയുന്നു, അവന്‍... 280 00:29:04,125 --> 00:29:07,125 മണ്ണിലുറച്ചുപോയ മരക്കുറ്റി പോലെയാണല്ലേ? 281 00:29:08,458 --> 00:29:11,041 അങ്ങയുടെ ഈ ശാഠ്യസ്വഭാവം തന്നെ അദ്ദേഹത്തിനുമുണ്ട്. 282 00:29:12,250 --> 00:29:14,541 നീ "ശാഠ്യം" എന്ന് വിളിക്കുന്നതിനെ, 283 00:29:15,625 --> 00:29:18,291 ചില ഡ്വാർഫുകള്‍ "ശക്തി" എന്ന് വിളിക്കുന്നു. 284 00:29:19,375 --> 00:29:24,875 ഇത്രയും ഭാരിച്ച വിരോധം വഹിക്കാൻ ശക്തി ആവശ്യമാണെന്ന് ഞാൻ കരുതുന്നു. 285 00:29:26,375 --> 00:29:30,833 അങ്ങയുടെ മുറിവേറ്റ ഹൃദയം ഇത്രയും ദൃഢമാക്കിയാല്‍, അത് കഷ്ടിച്ചേ മിടിക്കൂ. 286 00:29:33,041 --> 00:29:34,291 അതെ. അതങ്ങനെയാണ്. 287 00:29:38,000 --> 00:29:39,416 അത് സത്യമായും അങ്ങനെയാണ്. 288 00:29:45,166 --> 00:29:47,875 നമുക്ക് പർവ്വതത്തെ കേൾക്കാനാകാത്തതിൽ അതിശയിക്കാനില്ല. 289 00:29:47,875 --> 00:29:50,875 അതിന്‍റെ രാജാവിന് സ്വന്തം മകൻ്റെ ദുഃഖം കേള്‍ക്കാന്‍ കഴിയുന്നില്ല. 290 00:29:50,875 --> 00:29:52,375 ദിസാ, നിന്‍റെ നാവൊന്നടക്ക്! 291 00:29:52,375 --> 00:29:55,291 അങ്ങേയ്ക്ക് യഥാർത്ഥ ശക്തി കാണിക്കണോ? 292 00:29:56,166 --> 00:29:58,041 അങ്ങയുടെ മകനെ അടുത്തേക്ക് വിളിക്ക്. 293 00:30:00,208 --> 00:30:01,541 അദ്ദേഹം ഉത്തരം പറയും. 294 00:30:03,166 --> 00:30:07,458 പക്ഷേ അതദ്ദേഹത്തിന് വിട്ടുകൊടുക്കൂ, അങ്ങയുടെ ഈ വിദ്വേഷം അടങ്ങുന്നതിന് മുന്നേ 295 00:30:07,458 --> 00:30:09,375 സിറാക്സിഗില്‍ കൊടുമുടികൾ അലിഞ്ഞുപോകും. 296 00:30:16,083 --> 00:30:17,416 ഇതുവരെ സൂര്യപ്രകാശം ഇല്ല. 297 00:30:19,333 --> 00:30:20,625 മറ്റൊരുവഴിയുടെ അവസാനമായി. 298 00:30:21,416 --> 00:30:25,875 നമ്മൾ രാത്രി മുഴുവൻ ജോലി ചെയ്യേണ്ടിവരും. നാമിതാ തുടങ്ങുന്നു. 299 00:30:27,416 --> 00:30:31,583 കുമിള പൊങ്ങുന്നുണ്ടല്ലോ. അത് കാര്യമാക്കേണ്ട. എനിക്കും ഉണ്ടായിരുന്നു. 300 00:30:32,375 --> 00:30:35,416 - നിങ്ങള്‍ക്ക് വന്നിട്ടുണ്ടോ? - അതെ. എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍. 301 00:30:37,000 --> 00:30:38,541 അതെ, രാജകുമാരനല്ലേ. 302 00:30:38,541 --> 00:30:40,708 ജീവിതം മുഴുവന്‍ ആഭരണങ്ങള്‍ തേച്ചുമിനുക്കുകയായിരുന്നു. 303 00:30:42,500 --> 00:30:45,291 വിഷമിക്കേണ്ട രാജകുമാരാ, ഇനി 13 മണിക്കൂർ മാത്രമേയുള്ളൂ തീരാന്‍. 304 00:30:45,291 --> 00:30:48,541 അതെ. അവൻ്റെ തെറ്റുകൊണ്ടാണ് നമ്മൾ ഈ കുഴപ്പത്തിൽ ചാടിയത്. 305 00:30:48,541 --> 00:30:49,750 അവന്‍റെ പിതാവ് മൂലവും. 306 00:30:54,208 --> 00:30:57,958 വീണ്ടും എന്‍റെമേല്‍ വിരൽ വച്ചാല്‍, ഞാനത് മുട്ടിൽ വച്ച് കടിച്ചെടുക്കും. 307 00:31:20,916 --> 00:31:22,083 ഖനി എങ്ങനുണ്ടായിരുന്നു? 308 00:31:26,458 --> 00:31:27,458 ഏതാണ്ട് അതേപോലെ. 309 00:31:30,625 --> 00:31:32,041 കുട്ടികള്‍ എവിടെ? 310 00:31:32,041 --> 00:31:34,333 അവര്‍ക്ക് വിശപ്പില്ലെന്ന് പറഞ്ഞു. വീണ്ടും. 311 00:31:34,791 --> 00:31:36,041 അവരെ കുറ്റപ്പെടുത്താനാവില്ല. 312 00:31:36,833 --> 00:31:39,125 ഈ വരകിന് കഴിഞ്ഞ വര്‍ഷത്തെ അപ്പംപോലെ ചീഞ്ഞ രുചി. 313 00:31:39,125 --> 00:31:40,791 ഇത് കഴിഞ്ഞ വര്‍ഷത്തെ അപ്പമാണ്. 314 00:31:42,416 --> 00:31:45,083 എന്തുകൊണ്ട് ഉപരിതലത്തിൽ നിന്ന് പുതിയ ധാന്യം വാങ്ങിക്കൂടാ? 315 00:31:45,791 --> 00:31:47,416 ഉജ്ജ്വലമായ ആശയം! 316 00:31:47,416 --> 00:31:51,125 പക്ഷേ ഡിംറില്‍ ഡെയിലിൽ ആര്‍ക്കാ നിങ്ങളുടെ പിതാവിനെ അത് ബോധ്യപ്പെടുത്താൻ കഴിയുക? 317 00:31:51,125 --> 00:31:53,708 - തുടങ്ങല്ലേ. - ഞാനാലോചിക്കട്ടെ... 318 00:31:53,708 --> 00:31:54,916 അരുതെന്ന് ഞാന്‍ പറഞ്ഞു. 319 00:31:54,916 --> 00:31:57,583 നിങ്ങളുടെ ഞാനെന്ന ഭാവം മാറ്റിവച്ച് എളിമയോട് ക്ഷമ ചോദിക്ക്! 320 00:31:57,583 --> 00:32:00,541 - നീ എനിക്ക് ദഹനക്കേട് തരികയാണ്. - നന്നായി! ശരീരം ശരിയാക്കാനുള്ളത് ചെയ്യ്! 321 00:32:00,541 --> 00:32:01,875 ഞാന്‍ ചെയ്യുകയാണ്! 322 00:32:02,583 --> 00:32:05,125 ഞാന്‍ ശരിയായിരുന്നെന്ന് അവരിപ്പോഴും പറയുന്നു. 323 00:32:05,125 --> 00:32:08,541 നമ്മള്‍ എൽറോണ്ടിനെ പുറത്ത് നരകിക്കാന്‍ വിടാതിരുന്നെങ്കില്‍, 324 00:32:08,541 --> 00:32:10,708 500 വര്‍ഷത്തേക്കുള്ള ആഹാരം നമ്മുടെ പക്കലുണ്ടായേനേ! 325 00:32:10,708 --> 00:32:12,875 ഇത് ആഹാരത്തെ പറ്റിയാണെന്നാണോ വിചാരിക്കുന്നത്? 326 00:32:15,958 --> 00:32:18,791 പർവതങ്ങൾ ഇപ്പോൾ നമ്മളോട് പ്രതികരിക്കാതായിരിക്കുന്നു. 327 00:32:25,000 --> 00:32:26,750 ഞാന്‍ ഭയക്കുന്നു ഡ്യുറിൻ. 328 00:32:29,541 --> 00:32:30,833 ഞാന്‍ ഭയക്കുന്നു. 329 00:32:31,750 --> 00:32:34,916 ദിസാ... ഇങ്ങുവരൂ. 330 00:32:42,000 --> 00:32:43,416 നാം ഡ്വാർഫുകളാണ്. 331 00:32:44,541 --> 00:32:45,958 നാം ഒരു വഴി കണ്ടെത്തും. 332 00:32:48,458 --> 00:32:50,083 നാം എല്ലായ്പ്പോഴും കണ്ടെത്തിയിരുന്നു. 333 00:32:51,375 --> 00:32:52,541 എങ്ങനെ? 334 00:33:17,166 --> 00:33:21,333 കെലെബ്രീമ്പോറിന് നമ്മളയച്ച കത്തുകള്‍ക്ക് ഒന്നിനുംതന്നെ മറുപടി ലഭിക്കാതെ പോയി. 335 00:33:21,333 --> 00:33:23,458 സൗറോൺ എറഗിയനിലുണ്ടെന്ന് ഞാന്‍ ഭയക്കുന്നു. 336 00:33:24,750 --> 00:33:27,750 കെലെബ്രീമ്പോറും അദ്ദേഹത്തിന്‍റെ നഗരവും സുരക്ഷിതമാണെന്നുറപ്പാക്കാന്‍, മഹാരാജാവ് 337 00:33:28,583 --> 00:33:30,791 എന്നെയും ഒരു ചെറു സംഘത്തെയും അവിടെ അയയ്ക്കാൻ സമ്മതിച്ചു. 338 00:33:32,916 --> 00:33:34,708 നീ ഞങ്ങള്‍ക്കൊപ്പം ചേരാൻ ഞാനാവശ്യപ്പെടുന്നു. 339 00:33:37,708 --> 00:33:40,250 ഗലാദ്രിയൽ, നീ എന്നെ വല്ലാതെ പ്രേരിപ്പിക്കുന്നതിനാല്‍ പറയട്ടെ, 340 00:33:42,125 --> 00:33:43,416 ഞാനൊരു രാഷ്ട്രീയക്കാരന്‍ മാത്രമാ. 341 00:33:43,416 --> 00:33:45,750 അതുകൊണ്ട്, നിനക്ക് മഹാരാജാവിൻ്റെ വിശ്വാസമുണ്ട്. 342 00:33:47,375 --> 00:33:48,833 നിന്‍റെ ‍ദൃഢചിത്തതയില്‍ വിശ്വാസമാണ്. 343 00:33:48,833 --> 00:33:52,416 ഒരു നായ ഉറച്ചുനില്‍ക്കും. കണ്ണുമടച്ച് അനുസരിക്കില്ല. 344 00:33:59,416 --> 00:34:01,250 നീയില്ലാതെ അദ്ദേഹമെന്നെ വിടില്ല. 345 00:34:03,833 --> 00:34:05,000 എന്താണ് അതിന് കാരണം? 346 00:34:05,750 --> 00:34:08,166 - കാരണം നിനക്കറിയാം. - നിനക്കതറിയാമോ എന്നതാണെന്‍റെ ചോദ്യം. 347 00:34:10,166 --> 00:34:15,083 മഹാരാജാവ് വിശ്വസിക്കുന്നത്, ഞാൻ ശത്രുവിനെ ഒറ്റയ്ക്ക് നേരിടുകയാണെങ്കിൽ, 348 00:34:16,291 --> 00:34:18,041 ഞാൻ വഞ്ചിക്കപ്പെടാമെന്നാണ്. 349 00:34:18,583 --> 00:34:20,000 എന്തിന് അദ്ദേഹം അങ്ങനെ ചിന്തിക്കണം? 350 00:34:20,000 --> 00:34:21,041 എൽറോണ്ട്, അതുനിര്‍ത്ത്. 351 00:34:23,375 --> 00:34:25,291 മഹാരാജാവിന്‍റെ ഉത്തരവ് നീ മുമ്പ് ധിക്കരിച്ചു. 352 00:34:25,291 --> 00:34:26,875 എന്തുകൊണ്ട് അതിപ്പോള്‍ വയ്യ? 353 00:34:28,458 --> 00:34:29,791 കാരണം അദ്ദേഹത്തിന്‍റെ ഭാഗം ശരിയാ. 354 00:34:31,000 --> 00:34:32,375 സൗറോൺ എന്നെ ഉപയോഗിച്ചു. 355 00:34:33,000 --> 00:34:37,041 അവൻ്റെ കീഴിൽ, എനിക്കിഷ്ടമില്ലാത്ത ഒരു ഗാനം മീട്ടും കിന്നരംപോലെ, താളംതുള്ളിയായി ഞാന്‍. 356 00:34:38,916 --> 00:34:40,916 അത് പൂർണ്ണമായും നിന്‍റെ തിരഞ്ഞെടുക്കലായിരുന്നു. 357 00:34:43,083 --> 00:34:44,875 സൗറോൺ നിന്‍റെ ഉള്ളു കണ്ടു, 358 00:34:44,875 --> 00:34:48,000 നിന്‍റെ ആത്മാവിന്‍റെ തനതു സ്വരങ്ങളെ ഒന്നൊന്നായി മായ്ച്ചു, 359 00:34:49,208 --> 00:34:51,375 നിനക്ക് വേണ്ടതുപോലെ അവനെ തന്നെ രൂപപ്പെടുത്തി, 360 00:34:51,375 --> 00:34:53,458 സഹായിക്കാൻ വന്നിരിക്കുന്നവനെന്ന് തെറ്റിദ്ധരിപ്പിച്ചു 361 00:34:53,458 --> 00:34:56,250 നീ അവനു വേണ്ടതൊക്കെ കൊടുത്തു, എന്നിട്ട് അതിന് അവനു നന്ദിയും പറഞ്ഞു. 362 00:34:56,250 --> 00:34:58,250 ഇപ്പോഴവന്‍ അതുതന്നെ ഗിൽ-ഗലാടിനോടും ചെയ്തു. 363 00:34:58,250 --> 00:34:59,791 ഒപ്പം ലിൻഡനിലെ ഓരോ എൽഫിനോടും. 364 00:35:00,958 --> 00:35:04,291 അതിനാലാ ഞങ്ങള്‍ക്ക് നിന്നെ വേണ്ടിവരുന്നത്. ഈ പരീക്ഷ അതിജീവിക്കാൻ ഞങ്ങളെ സഹായിക്കൂ. 365 00:35:04,291 --> 00:35:06,041 ഇതിൽ അതിജീവിക്കാനാവില്ല. 366 00:35:06,041 --> 00:35:08,041 ഈ പരീക്ഷ അവന്‍റേതാണ്. 367 00:35:09,416 --> 00:35:11,958 നീ അതിൽ തുടരുന്നിടത്തോളം കാലം, നിനക്ക് വഴിതെറ്റിയിരിക്കുന്നു. 368 00:35:13,333 --> 00:35:16,625 - അദ്ദേഹത്തിന് എറഗിയനില്‍ നിന്നെ വേണം. - എൽറോണ്ട്, ദയവായി. 369 00:35:18,833 --> 00:35:20,791 എന്നെ സ്വാധീനിക്കാന്‍ ഇനിയുമവനെ അനുവദിക്കാനാവില്ല. 370 00:35:22,500 --> 00:35:23,875 എനിക്കാവില്ല. 371 00:35:46,041 --> 00:35:48,500 അവന്‍ ഒരിക്കലും വിട്ടുപോയിട്ടില്ല ഗലാദ്രിയൽ. 372 00:35:50,416 --> 00:35:52,750 ആ മോതിരങ്ങള്‍ ധരിക്കാനുള്ള തീരുമാനമെടുക്കുക വഴി 373 00:35:53,750 --> 00:35:56,583 നിങ്ങളെല്ലാവരും അവൻ്റെ സഹകാരികളാകാൻ തീരുമാനിക്കുകയാണ് ചെയ്തത്. 374 00:35:58,291 --> 00:36:00,083 എനിക്കതില്‍ ഒരു പങ്കുമില്ല. 375 00:36:01,708 --> 00:36:03,208 നീ ഒരിക്കല്‍ എനിക്ക് വാക്ക് തന്നു, 376 00:36:04,875 --> 00:36:08,458 ഞാൻ ഭയക്കുന്ന ഭീഷണിയെക്കുറിച്ചുള്ള ഒരു കിംവദന്തി എങ്കിലും സത്യമാണെന്ന് തെളിഞ്ഞാൽ, 377 00:36:09,666 --> 00:36:11,833 അത് ശരിയാക്കുന്നതുവരെ നീ വിശ്രമിക്കുകയില്ലെന്ന്. 378 00:36:14,583 --> 00:36:16,833 ഈ സൗഹൃദത്തിന് എന്നെങ്കിലും എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ, 379 00:36:19,708 --> 00:36:20,708 ദയവുചെയ്ത് പോകൂ. 380 00:36:49,166 --> 00:36:50,875 ചാരുതയിൽ ജീവിക്കാൻ നീ ആഗ്രഹിക്കുന്നില്ലേ? 381 00:36:51,958 --> 00:36:54,791 മഹാനായ കിർദ്ദാൻ, എനിക്ക് ഈ മോതിരങ്ങളെ വിശ്വസിക്കാനാവില്ല. 382 00:36:54,791 --> 00:36:57,583 തിന്മയുടെ ഓരോ ഭാഗമായി ജനിക്കുമ്പോൾ എന്താണ് ചാരുത? 383 00:36:58,125 --> 00:36:59,541 ചാരുതയ്ക്ക് ഒട്ടും കുറവില്ല. 384 00:37:01,416 --> 00:37:02,583 എനിക്ക് അങ്ങനല്ല. 385 00:37:02,583 --> 00:37:05,416 നീ റൂമിലിൻ്റെ കാവ്യങ്ങൾ തീജ്വാലയിലേക്ക് എറിയുമോ, 386 00:37:05,416 --> 00:37:07,166 ആ കവി ഒരു കുടിയനായിരുന്നു എന്ന കാരണത്താല്‍? 387 00:37:13,250 --> 00:37:14,625 റൂമില്‍ ഒരു കുടിയനായിരുന്നോ? 388 00:37:16,916 --> 00:37:19,541 ഡയാറോണിനെപ്പറ്റി ചോദിക്കരുത്. 389 00:37:20,500 --> 00:37:21,791 സഹിക്കാന്‍ പറ്റാത്തത്. 390 00:37:23,041 --> 00:37:24,791 പക്ഷേ ഒരു ശബ്ദം, 391 00:37:24,791 --> 00:37:29,750 ആ സൂര്യനെക്കൊണ്ടുപോലും തീക്കണ്ണീർ ഒലിപ്പിക്കാൻ കഴിയുന്ന ഒരു ശബ്ദം. 392 00:37:32,875 --> 00:37:34,375 ഒരു സൃഷ്ടിയെ വിധിക്കുന്നതും, 393 00:37:36,375 --> 00:37:38,875 അതിന് രൂപം കൊടുത്തവരെ വിധിക്കുന്നതും 394 00:37:38,875 --> 00:37:41,833 സര്‍വ്വവും കാണുന്ന വിധികര്‍ത്താവിന് വിട്ടേക്കുക. 395 00:37:41,833 --> 00:37:43,791 അത് അസാദ്ധ്യമെന്ന് തോന്നുന്നു. 396 00:37:45,958 --> 00:37:47,458 അതിനെയാണ് എളിമ എന്ന് പറയുന്നത്. 397 00:37:47,458 --> 00:37:49,791 അത് മിക്കവർക്കും ബുദ്ധിമുട്ടാണ്. 398 00:37:49,791 --> 00:37:52,250 എന്നാലത് അവബോധത്തിന്‍റെ ഏറ്റവും യഥാർത്ഥ രൂപമാണ്. 399 00:38:03,458 --> 00:38:07,125 അങ്ങയുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 400 00:38:09,541 --> 00:38:10,791 നിനക്ക് കഴിയും. 401 00:38:17,625 --> 00:38:20,958 ഈ മോതിരങ്ങളെപ്പറ്റി നമുക്കിപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. 402 00:38:20,958 --> 00:38:24,875 പക്ഷേ ഓരോ ജീവിയിലും അവ ചെലുത്തുന്ന ശക്തി നോക്കൂ. 403 00:38:31,250 --> 00:38:35,833 സൗറോണിൻ്റെ കൈകളിൽ, അവയ്ക്ക് സകലരുടെയും മനസ്സിലും ഇച്ഛകളിലും ആധിപത്യം സ്ഥാപിച്ച്, 404 00:38:35,833 --> 00:38:38,750 കണക്കാക്കാവുന്നതിലും അപ്പുറം തിന്മ പ്രവർത്തിക്കാൻ കഴിയും. 405 00:38:39,291 --> 00:38:43,166 ഇതുകൊണ്ടാണ് എൽഫുകളുടെ കൈകളില്‍ത്തന്നെ അവ ഇരിക്കണമെന്ന് പറയുന്നത്. 406 00:38:45,666 --> 00:38:49,458 എൽറോണ്ട്, ഈ ശക്തിയെ ഭയപ്പെടാന്‍ തക്ക ബുദ്ധി നിനക്കുണ്ട്. 407 00:38:51,875 --> 00:38:56,875 പക്ഷേ ആ ഭയം അത് നന്മയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വഴികളിൽ നിന്നും നിന്നെ അകറ്റരുത്. 408 00:38:59,666 --> 00:39:02,000 കാരണം ഈ മോതിരങ്ങള്‍ വഹിക്കുന്നത് നിന്‍റെ ശത്രുവല്ല... 409 00:39:04,125 --> 00:39:08,083 മറിച്ച്, നിന്‍റെ ഏറ്റവും വിശ്വസ്തരായ മിത്രങ്ങളാണ്. 410 00:39:08,708 --> 00:39:12,708 അവർ വഴിപിഴച്ചുപോയെന്ന് നീ കരുതുന്നെങ്കിൽ, അവരെ ഉപേക്ഷിക്കരുത്, 411 00:39:12,708 --> 00:39:17,875 പകരം, നിന്‍റെ കണ്ണുകൾ തുറന്ന് അവരെ നയിക്കുക... 412 00:39:18,541 --> 00:39:22,208 ആ ഇരുട്ട് മധ്യ-ഭൂമിയിൽ വ്യാപിക്കുകയും 413 00:39:22,208 --> 00:39:24,625 നമ്മെയെല്ലാം അന്ധരാക്കുകയും ചെയ്യുന്നതിന് മുമ്പ്. 414 00:39:57,500 --> 00:39:58,916 നിങ്ങൾ വിശ്രമിക്കണം. 415 00:40:00,833 --> 00:40:03,291 തീർച്ചയായും വേണ്ട, ഞാൻ... 416 00:40:09,958 --> 00:40:11,166 ഉണര്! 417 00:40:14,833 --> 00:40:17,416 നീ എന്താ ചെയ്യുന്നത്? ഇവിടെ തിരിച്ചു വരൂ! 418 00:40:17,416 --> 00:40:19,500 ഞാനത് കണ്ടു. ഞാൻ കണ്ടെന്ന് എനിക്കറിയാം. വരൂ. 419 00:40:19,500 --> 00:40:21,291 പോപ്പീ, അയാള്‍ ശ്വസിക്കുന്നതേയില്ല! 420 00:40:23,666 --> 00:40:25,833 അവിടെ! അതെ നോറി, എനിക്കത് കാണാൻ കഴിയുന്നുണ്ട്. 421 00:40:26,541 --> 00:40:27,958 എന്ത് കാണാന്‍? 422 00:40:27,958 --> 00:40:29,583 വെള്ളം. 423 00:40:31,458 --> 00:40:35,375 കുറേക്കാലം ആഹാരം കഴിക്കാത്ത ഒരാൾക്ക് 424 00:40:35,375 --> 00:40:37,750 എങ്ങനെ ഇത്രയേറെ ഭാരമുണ്ടാകും? 425 00:40:41,000 --> 00:40:42,458 വേഗം! 426 00:40:45,041 --> 00:40:46,416 ദയവായി. 427 00:40:47,166 --> 00:40:48,291 പോപ്പീ, വേഗമാകട്ടെ! 428 00:41:04,625 --> 00:41:05,708 വരൂ! 429 00:41:15,541 --> 00:41:16,583 എനിക്കത് കിട്ടി. 430 00:41:26,291 --> 00:41:27,541 വരൂ. 431 00:41:33,916 --> 00:41:35,416 നിങ്ങൾക്ക് സുഖമാകും. 432 00:41:40,541 --> 00:41:42,083 ദൈവമേ, നിങ്ങള്‍‍ ജീവിച്ചിരിക്കുന്നു. 433 00:41:42,083 --> 00:41:44,916 ഒരു നിമിഷം, ഞാന്‍ വിചാരിച്ചു നിങ്ങളെ... ഞ‍ങ്ങള്‍ക്ക് നഷ്ടമായെന്ന്. 434 00:41:51,000 --> 00:41:53,583 നമ്മളിലാരും പരസ്പരം നഷ്ടപ്പെടാന്‍ പോകുന്നില്ല. 435 00:41:57,875 --> 00:42:00,208 എൻ്റെ കണ്ണുകൾ വരളാതിരുന്നെങ്കില്‍ ഞാൻ കരഞ്ഞുപോയേനേ. 436 00:42:29,833 --> 00:42:30,875 അതെന്താണ്? 437 00:42:32,625 --> 00:42:34,000 നിങ്ങൾ പറഞ്ഞതുപോലുള്ള... 438 00:42:34,000 --> 00:42:39,041 എൻ്റെ സ്വപ്നത്തിൽ കണ്ട ദണ്ഡിൽ നിന്ന് ഇത് വ്യത്യസ്തമല്ല. 439 00:42:40,000 --> 00:42:41,166 നോറി... 440 00:43:05,791 --> 00:43:07,708 ഞങ്ങളൽപ്പം വെള്ളം കുടിക്കുക മാത്രമേ ചെയ്തുള്ളൂ. 441 00:43:23,583 --> 00:43:24,916 നിങ്ങളെന്താ ചെയ്യുന്നത്? 442 00:43:24,916 --> 00:43:25,875 നോറി, കുനിയൂ! 443 00:44:18,541 --> 00:44:20,500 നിര്‍ത്ത്! അതിനെ നിര്‍ത്ത്! 444 00:44:26,458 --> 00:44:28,291 എന്തുകൊണ്ടാ അയാള്‍ അത് നിര്‍ത്താത്തത്? 445 00:44:28,916 --> 00:44:30,291 അയാള്‍ക്ക് കഴിയില്ല! 446 00:44:39,250 --> 00:44:40,416 സഹായിക്കണേ! 447 00:44:42,083 --> 00:44:43,500 നോറി! 448 00:44:45,958 --> 00:44:47,708 ഞാന്‍ വരുന്നു! 449 00:44:53,125 --> 00:44:57,458 പിടിച്ചുനില്‍ക്ക്! 450 00:45:05,000 --> 00:45:06,208 നോറി! 451 00:45:20,666 --> 00:45:22,083 അത് പോയി. 452 00:45:24,833 --> 00:45:26,083 അത് പോയോ? 453 00:45:39,875 --> 00:45:41,750 ഞാനതിനെ ഇതിൽഡിൻ എന്ന് വിളിച്ചിരുന്നു. 454 00:45:41,750 --> 00:45:44,375 ഞങ്ങളുടെ അവസാനത്തെ മിത്രിൽ കഷണത്തില്‍ നിന്ന് ഉണ്ടാക്കിയത്. 455 00:45:44,375 --> 00:45:48,208 നിലാവിൽ നിന്ന് നോക്കിയാല്‍, അതേതാണ്ട് അദൃശ്യമാണ്. 456 00:45:49,125 --> 00:45:50,125 അത് അങ്ങനെയാ. 457 00:45:51,916 --> 00:45:53,125 തീര്‍ത്തും അദൃശ്യം. 458 00:45:59,750 --> 00:46:02,375 നമ്മുടെ സന്ദർശകൻ, അയാള്‍ ഇപ്പോഴും... 459 00:46:03,791 --> 00:46:05,958 പ്രഭോ, രാത്രി തണുപ്പുള്ളതാണ്. 460 00:46:06,833 --> 00:46:09,000 ഞാൻ അയാള്‍ക്ക് ഒരു ഷാൾ കൊണ്ടുവരട്ടെ? 461 00:47:07,791 --> 00:47:10,875 നീ ഇവിടെ ഉള്ളതിൻ്റെ കാരണം എന്തുതന്നെയായാലും ശരി, 462 00:47:12,875 --> 00:47:16,250 നീ സ്വമേധയാ പോകുന്നില്ലെങ്കിൽ, നിന്നെ ബലം പ്രയോഗിച്ച് നീക്കം ചെയ്യും. 463 00:47:18,208 --> 00:47:19,833 നിന്നെ ശ്രദ്ധിക്കാന്‍ എനിക്കിനി കഴിയില്ല. 464 00:47:23,333 --> 00:47:24,750 അങ്ങ് അത് പറയുമെന്ന് അവള്‍ പറഞ്ഞു. 465 00:47:29,375 --> 00:47:32,583 ഗലാദ്രിയലോ? അവളോട് നീ സംസാരിച്ചോ? 466 00:47:34,083 --> 00:47:35,125 ശരി, അങ്ങ് സംസാരിച്ചില്ലേ? 467 00:47:35,666 --> 00:47:36,583 ഞാന്‍ സംസാരിച്ചില്ല. 468 00:47:37,750 --> 00:47:39,500 അവള്‍ ലിൻഡനിലേക്ക് പോയതിനുശേഷം ഇല്ല. 469 00:47:40,416 --> 00:47:42,500 അപ്പോൾ എന്താണ് സംഭവിച്ചതെന്ന് അങ്ങേയ്ക്കറിയില്ലെന്നാണോ? 470 00:47:43,875 --> 00:47:45,166 മോതിരങ്ങളെക്കുറിച്ച് യാതൊന്നും? 471 00:47:48,375 --> 00:47:49,750 മോതിരങ്ങളെക്കുറിച്ച് എന്താ? 472 00:47:51,833 --> 00:47:52,833 അവ പ്രവര്‍ത്തിച്ചോ? 473 00:47:55,208 --> 00:47:56,750 അങ്ങ് അത് അവളോട് ചോദിക്കുന്നതാ നല്ലത്. 474 00:47:57,250 --> 00:47:58,416 അവളിവിടെ ഇല്ല. 475 00:47:59,541 --> 00:48:00,416 നീ ഇവിടുണ്ട്. 476 00:48:00,416 --> 00:48:02,041 മഹാരാജാവിന്‍റെ കാര്യമോ? 477 00:48:02,041 --> 00:48:04,916 തീർച്ചയായും അദ്ദേഹം ഒരു സന്ദേശം അയയ്ക്കാതിരിക്കില്ല-- 478 00:48:06,958 --> 00:48:08,250 അത് ശരി. 479 00:48:10,166 --> 00:48:13,375 പണ്ടത്തെ അതെ കഥ തന്നെ ആവർത്തിക്കുകയാണ് അല്ലെ. 480 00:48:16,375 --> 00:48:19,666 യഥാർത്ഥ സ്രഷ്ടാക്കൾ എല്ലുമുറിയെ പണിയെടുക്കും, 481 00:48:20,833 --> 00:48:24,750 പിന്നെ അവര്‍ വരും, അവര്‍ക്ക് ലാഭം ലഭിക്കുന്നതെന്തും എടുക്കും, 482 00:48:25,708 --> 00:48:27,458 പിന്നെ നമ്മെക്കുറിച്ച് എല്ലാം മറക്കും. 483 00:48:30,666 --> 00:48:32,416 അങ്ങയുടെ ക്ഷമയെ ഞാൻ ശ്ലാഘിക്കുന്നു. 484 00:48:34,541 --> 00:48:36,083 നീ എവിടെ പോകുന്നു? 485 00:48:36,083 --> 00:48:38,500 എന്നെ ആവശ്യമില്ലാത്തിടത്ത് തങ്ങുന്നതിന് ഒരു ന്യായീകരണവുമില്ല. 486 00:48:40,791 --> 00:48:41,791 നില്‍ക്ക്. 487 00:48:55,458 --> 00:48:57,583 ഹാൽബ്രാൻഡ്. ദയവായി. എന്നോട് പറ. 488 00:48:58,916 --> 00:49:02,833 ആ മോതിരങ്ങള്‍. അവ പ്രവര്‍ത്തിച്ചോ? 489 00:49:11,708 --> 00:49:13,291 അവ അത്ഭുതങ്ങള്‍‍ പ്രവര്‍ത്തിച്ചു. 490 00:49:17,041 --> 00:49:18,625 അപ്പോള്‍, ആ എൽഫുകള്‍-- 491 00:49:18,625 --> 00:49:19,708 അതെ. 492 00:49:24,708 --> 00:49:26,916 പിന്നെ ലിൻഡനോ? 493 00:49:26,916 --> 00:49:28,000 അതെ. 494 00:49:35,041 --> 00:49:36,958 - അങ്ങ് കരയുകയാണോ? - അല്ല. 495 00:49:42,583 --> 00:49:44,208 ഞാൻ ആഹ്ളാദിക്കുകയാണ്. 496 00:49:46,125 --> 00:49:49,083 നിനക്ക് അല്‍പമെങ്കിലും ധാരണയുണ്ടോ... 497 00:49:51,791 --> 00:49:53,291 ഇതെങ്ങനെ അനുഭവപ്പെടുന്നുവെന്ന്? 498 00:49:53,291 --> 00:49:55,708 ഇത്രയും കാലത്തിനുശേഷം, പല നൂറ്റാണ്ടുകള്‍ക്കുശേഷം, 499 00:49:55,708 --> 00:49:58,375 ഒടുവിൽ എന്തെങ്കിലും സൃഷ്ടിക്കാനായത്. 500 00:50:01,166 --> 00:50:02,875 ഞാന്‍ ഒരു ആദ്യ യുഗക്കുപ്പി തുറക്കട്ടെ. 501 00:50:05,166 --> 00:50:08,291 ഞാനത് സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. 502 00:50:13,875 --> 00:50:15,125 കെലെബ്രീമ്പോർ... 503 00:50:21,625 --> 00:50:22,958 അങ്ങ് എന്‍റെ സുഹൃത്താണോ? 504 00:50:24,916 --> 00:50:26,250 അതെ, തീര്‍ച്ചയായും. 505 00:50:27,791 --> 00:50:28,833 എന്തുകൊണ്ട്? 506 00:50:28,833 --> 00:50:30,791 എന്തുകൊണ്ടെന്നാല്‍ നീയും ഞാനും പോലെ 507 00:50:30,791 --> 00:50:33,791 അടുത്ത് പ്രവർത്തിച്ചവർക്കിടയിൽ അർദ്ധസത്യങ്ങൾക്ക് സ്ഥാനമില്ലല്ലോ. 508 00:50:37,208 --> 00:50:40,958 എന്നിട്ടും അങ്ങേയ്ക്ക് അറിഞ്ഞുകൂടാത്ത പലതുമുണ്ട്. 509 00:50:42,500 --> 00:50:43,666 എനിക്ക് അങ്ങയോട് ഏറെ പറയണം. 510 00:50:45,458 --> 00:50:46,458 ഇത് മാത്രം... 511 00:50:49,291 --> 00:50:50,750 നിനക്ക് ഭയമാണ്. 512 00:50:52,458 --> 00:50:55,333 നോക്ക്? അങ്ങയിൽ നിന്ന് എന്തെങ്കിലും ഒളിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. 513 00:50:56,958 --> 00:50:58,125 ശരി... 514 00:51:02,750 --> 00:51:04,083 സ്വസ്ഥമാകൂ. 515 00:51:07,333 --> 00:51:10,583 നിനക്ക് എന്നോട് പറയാനുള്ളത് എന്തായാലും, തുറന്ന മനസ്സോടെ ഞാനത് കേള്‍ക്കും. 516 00:51:13,166 --> 00:51:15,375 ആ മോതിരങ്ങളുടെ കാര്യത്തിൽ സന്തോഷം പങ്കിടാനല്ല ഞാൻ വന്നത്. 517 00:51:17,291 --> 00:51:21,041 മനുഷ്യർക്കായി മോതിരങ്ങള്‍ നിര്‍മ്മിക്കാന്‍ അങ്ങയോട് അപേക്ഷിക്കാനാണ്. 518 00:51:22,500 --> 00:51:23,833 മനുഷ്യര്‍ക്കായി മോതിരങ്ങളോ? 519 00:51:24,791 --> 00:51:26,208 അങ്ങ് എൽഫുകളെ രക്ഷിച്ചു. 520 00:51:28,166 --> 00:51:29,291 ‍എൽഫുകള്‍ മനുഷ്യരല്ലല്ലോ. 521 00:51:30,916 --> 00:51:31,875 മനുഷ്യര്‍ ദുരാഗ്രഹികളാ. 522 00:51:34,208 --> 00:51:36,958 ദൂഷണത്തിന്‍റെ അപകടസാധ്യത വളരെ ഉയര്‍ന്നതാണ്. 523 00:51:37,625 --> 00:51:39,291 കൂടുതൽ മോതിരങ്ങളുണ്ടാക്കാന്‍ ഞാനാശിച്ചാലും 524 00:51:39,291 --> 00:51:41,208 ഡ്വാർഫുകള്‍ ഒരിക്കലും മിത്രിൽ തരില്ല. 525 00:51:41,208 --> 00:51:43,916 ഡ്വാർഫുകള്‍ ഇപ്പോൾ വലിയൊരു പ്രശ്നത്തിന്‍റെ നടുവിലാണ് 526 00:51:43,916 --> 00:51:46,125 എന്ത് പ്രശ്നം? നീയെന്താണ് പറയുന്നത് ഹാൽബ്രാൻഡ്? 527 00:51:48,625 --> 00:51:50,625 എന്‍റെ പേര് ഹാൽബ്രാൻഡ് എന്നല്ല. 528 00:51:52,375 --> 00:51:53,291 എന്ത്? 529 00:51:53,291 --> 00:51:56,000 ഗലാദ്രിയൽ ആ സത്യം കണ്ടുപിടിച്ചപ്പോള്‍, അവള്‍ എന്നെ പുറത്താക്കി. 530 00:51:57,250 --> 00:51:59,416 അങ്ങയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കാൻ പാടില്ല. 531 00:52:03,250 --> 00:52:06,166 അപ്പോൾ നീ ഒരു രാജാവല്ലെന്ന് ഞാൻ... ഞാൻ കരുതുന്നു. 532 00:52:06,958 --> 00:52:09,500 അല്ല. ഒരു രാജാവല്ല. 533 00:52:10,708 --> 00:52:12,500 ഒരു തെക്ക് ദേശക്കാരനല്ല. 534 00:52:13,166 --> 00:52:16,041 ഒരു... നശ്വരന്‍ പോലുമല്ല. 535 00:52:20,000 --> 00:52:21,000 പിന്നെ നീ എന്താണ്? 536 00:52:22,458 --> 00:52:28,083 തിന്മയ്‌ക്കുമപ്പുറം ഈ ലോകത്ത് ചില ശക്തികളുണ്ട് കെലെബ്രീമ്പോർ. 537 00:52:28,708 --> 00:52:32,375 ചിലപ്പോൾ, അവർ ഒരു ദൂതൻ്റെ രൂപത്തിൽ 538 00:52:33,500 --> 00:52:34,791 സഹായം അയയ്ക്കുന്നു. 539 00:52:34,791 --> 00:52:40,541 ഒരു... ഒരു സന്ദേശവാഹകനെ, ജ്ഞാനികള്‍ക്ക് മാർഗ്ഗനിർദ്ദേശം നല്‍കാനയച്ചിരിക്കുന്നു. 540 00:52:44,500 --> 00:52:46,708 എന്തുതരം മാർഗ്ഗനിർദ്ദേശം? 541 00:52:48,083 --> 00:52:50,333 മൊര്‍ഡോറിന്‍റെ ഉദയം ഒരു തുടക്കം മാത്രമായിരുന്നു. 542 00:52:50,333 --> 00:52:53,750 ഈ നിമിഷത്തില്‍ തന്നെ, എല്ലാ മധ്യ-ഭൂമിയും വളരെ മോശമായ ഒരു സാഹചര്യം നേരിടുകയാണ്. 543 00:52:54,458 --> 00:52:56,791 താമസിയാതെ, ഓരോ രാജ്യവും നിലംപതിക്കും. 544 00:52:58,208 --> 00:53:02,500 എൽഫുകള്‍ മാത്രമല്ല, ഡ്വാർഫുകളും. പിന്നെ മനുഷ്യരും. 545 00:53:04,541 --> 00:53:06,291 ഇരുട്ട് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. 546 00:53:07,333 --> 00:53:10,583 വെളിച്ചം പുനഃസ്ഥാപിക്കാന്‍ അധികാരത്തിന്‍റെ മോതിരങ്ങൾ നമ്മുടെ അവസാന പ്രതീക്ഷയാണ്. 547 00:53:13,791 --> 00:53:15,250 നമ്മുക്ക് ചില ജോലികൾ തീർക്കാനുണ്ട്. 548 00:53:21,625 --> 00:53:24,375 നിങ്ങൾ വാലാറിന്‍റെ ദൂതനാണെന്ന് 549 00:53:24,375 --> 00:53:28,500 ഞാൻ വിശ്വസിക്കണമെന്നാണോ പറയുന്നത്. 550 00:53:38,708 --> 00:53:39,916 ഹാൽബ്രാൻഡ്? 551 00:53:42,250 --> 00:53:43,250 ഹാൽബ്രാൻഡ്! 552 00:54:31,208 --> 00:54:34,583 മധ്യ-ഭൂമി മുഴുവൻ രക്ഷിക്കാന്‍ കഴിവുള്ള ഒരു കലാകാരനെ തേടി 553 00:54:37,250 --> 00:54:43,041 ഞാൻ ദൂരദേശങ്ങളിലെ പൊടിയിലൂടെയും മരുഭൂമികളിലൂടെയും നടന്നിരുന്നു. 554 00:54:45,541 --> 00:54:47,958 ഒരു കൊടുങ്കാറ്റ് വരികയാണ് കെലെബ്രീമ്പോർ. 555 00:54:50,250 --> 00:54:53,375 മറ്റാർക്കും ഇല്ലാത്ത അറിവ് ഞാൻ അങ്ങേയ്ക്കായി കൊണ്ടുവരാം. 556 00:54:53,958 --> 00:54:57,166 അങ്ങയുടെ ഏറ്റവും ഉദാത്തമായ കഴിവുകൾ എനിക്ക് തുറന്നുതരാനാവും. 557 00:54:57,958 --> 00:55:00,125 പിന്നെ നമ്മുടെ ജോലി പൂര്‍ണ്ണമാകുമ്പോള്‍, 558 00:55:00,125 --> 00:55:05,458 ഇനിമേലില്‍ ലോകം അങ്ങയെ ഫെയനോറിന്‍റെ വെറും ഇളമുറക്കാരനായി അവഗണിക്കുകയില്ല, 559 00:55:06,041 --> 00:55:08,333 എന്നേക്കും ബഹുമാനിക്കുക തന്നെ ചെയ്യും... 560 00:55:14,291 --> 00:55:16,708 ദ ലോര്‍ഡ് ഓഫ് ദ റിങ്സ്. 561 00:55:41,958 --> 00:55:43,666 അങ്ങെന്‍റെ മുന്നില്‍ തല കുനിക്കേണ്ടതില്ല. 562 00:55:44,416 --> 00:55:46,500 എന്നാൽ ഞാൻ അങ്ങയുടെ സ്വാഭാവിക രൂപം കണ്ടിരിക്കുന്നു. 563 00:55:49,833 --> 00:55:51,000 എഴുന്നേല്‍ക്കൂ. 564 00:55:53,708 --> 00:55:55,416 നമ്മുടെ ജോലി ഇപ്പോള്‍ തുടങ്ങുന്നു. 565 00:55:56,666 --> 00:55:58,500 ഞാന്‍ അങ്ങയെ എന്താണ് വിളിക്കേണ്ടത്? 566 00:55:58,500 --> 00:55:59,666 ഞാനങ്ങയുടെ പങ്കാളിയാണ്. 567 00:56:02,125 --> 00:56:04,958 കൂടുതലില്ല, കുറവുമില്ല. 568 00:56:07,000 --> 00:56:08,875 സമ്മാനങ്ങള്‍ പങ്കിടുന്നവന്‍‍. 569 00:56:11,375 --> 00:56:12,916 അന്നറ്റാർ. 570 00:56:19,958 --> 00:56:21,666 സമ്മാനങ്ങളുടെ പ്രഭു. 571 00:56:38,500 --> 00:56:39,583 അങ്ങെന്നെ വിളിപ്പിച്ചു. 572 00:56:40,416 --> 00:56:42,125 കമാന്‍ഡര്‍, നിനക്ക് പുതിയ കല്‍പ്പനകളുണ്ട്. 573 00:56:42,916 --> 00:56:47,541 നമ്മുടെ ധീരരായ അഞ്ച്‌ എൽഫുകളുമായി നീ അതിരാവിലെ തന്നെ നീ എറഗിയനിലേക്ക് പോകും. 574 00:56:48,708 --> 00:56:49,708 ഞാന്‍... 575 00:56:51,708 --> 00:56:54,541 വീണ്ടും പരിഗണിച്ചതിന് നന്ദി. 576 00:56:54,541 --> 00:56:56,708 എനിക്കല്ല, നീ നന്ദി പറയേണ്ടത്. 577 00:56:59,833 --> 00:57:00,916 എൽറോണ്ട്. 578 00:57:05,250 --> 00:57:08,458 നീ എൻ്റെ കമ്പനിയിൽ ചേരാൻ തീരുമാനിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. 579 00:57:11,208 --> 00:57:13,708 നീ തെറ്റിദ്ധരിച്ചിരിക്കുകയാണ് ഗലാദ്രിയൽ. 580 00:57:14,875 --> 00:57:17,791 എൽറോണ്ടിന്‍റെ ജോലി നിന്‍റെ കമ്പനിയിൽ ചേരുക എന്നതല്ല. 581 00:57:18,541 --> 00:57:20,208 അത് നയിക്കാനാണ്. 582 00:57:58,458 --> 00:58:00,958 അതെന്താണ്? എൽറോണ്ട് ആണോ അത്? 583 00:58:01,916 --> 00:58:04,708 അത് ഒരു തരത്തിലുള്ള ക്ഷണമാണ്... 584 00:58:06,250 --> 00:58:08,916 കെലെബ്രീമ്പോർ പ്രഭുവില്‍ നിന്നും ലഭിച്ചത്. 585 00:58:08,916 --> 00:58:12,041 എറഗിയനിലേക്ക് ഡ്വാർഫുകള്‍ വരണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. 586 01:00:10,208 --> 01:00:12,208 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 587 01:00:12,208 --> 01:00:14,291 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ