1
00:00:10,000 --> 00:00:20,000
എംസോണ് റിലീസ് - 1201
http://www.malayalamsubtitles.org/
www.facebook.com/msonepage
2
00:04:04,384 --> 00:04:10,084
ഡോട്ടർ ഓഫ് ദി വൂൾഫ്
3
00:04:11,208 --> 00:04:16,308
പരിഭാഷ: ഷൈജു. എസ്
4
00:05:35,808 --> 00:05:38,142
നീ തനിച്ചല്ലേ?
5
00:05:38,144 --> 00:05:39,810
അതെ.
6
00:05:39,812 --> 00:05:41,046
നീ പണം കൊണ്ടു വന്നിട്ടില്ലേ?
7
00:05:41,048 --> 00:05:42,880
എന്റെ മോനെവിടെ?
8
00:05:42,882 --> 00:05:44,084
ആദ്യം പണം!
9
00:05:51,591 --> 00:05:53,190
നോക്ക്.
10
00:05:53,192 --> 00:05:54,094
നിന്റെ മകൻ ജീവനോടെയുണ്ട്...
11
00:05:55,127 --> 00:05:56,827
ഇപ്പോഴത്തേക്ക്...
12
00:05:56,829 --> 00:05:58,565
പക്ഷേ ഞങ്ങൾക്ക് പണം കാണണം.
13
00:05:59,966 --> 00:06:02,200
ഇത് നല്ലരീതിയിൽ പോവണമെന്നാണ്
നമുക്കെല്ലാം വേണ്ടത്.
14
00:06:02,202 --> 00:06:03,668
ആർക്കും ഒന്നും പറ്റാതെ.
15
00:06:03,670 --> 00:06:05,736
എന്റെ വാക്ക് ഞാൻ പാലിച്ചു.
16
00:06:05,738 --> 00:06:06,705
ഇപ്പൊ നിങ്ങളുടെ വാക്ക് പാലിക്ക്.
17
00:06:06,707 --> 00:06:08,873
നിനക്ക് നിന്റെ മകനെ വീണ്ടും
കാണണമെന്നുണ്ടെങ്കിൽ,
18
00:06:08,875 --> 00:06:10,909
നിന്നോട് പറഞ്ഞതെന്തോ അത് ചെയ്യ്.
19
00:06:10,911 --> 00:06:13,714
അല്ലായെന്നുണ്ടെങ്കിൽ,
നിനക്ക് നിന്നെത്തന്നെ പഴിക്കേണ്ടി വരും.
20
00:06:15,082 --> 00:06:16,681
ഈ അവസരം നീയെടുത്തേ മതിയാവൂ.
21
00:06:16,683 --> 00:06:17,618
പണം കാണിക്ക്!
22
00:06:19,620 --> 00:06:20,618
നമ്മൾ തമ്മിലൊരു ഡീൽ ഉണ്ടായിരുന്നു.
23
00:06:20,620 --> 00:06:21,589
ഡീൽ മാറി.
24
00:06:53,921 --> 00:06:54,856
മുഴുവനില്ലേ?
25
00:06:56,255 --> 00:06:57,625
ആഹ്, കണ്ടിട്ട് തോന്നുന്നു.
26
00:06:59,892 --> 00:07:00,894
തീർക്ക്.
27
00:07:01,928 --> 00:07:02,897
അവളെ തീർക്ക്.
28
00:07:15,075 --> 00:07:16,043
മുഖം മൂടി മാറ്റരുത്!
29
00:07:20,981 --> 00:07:21,916
വാ! കയറ്.
30
00:07:22,950 --> 00:07:23,918
എന്നെ കവർ ചെയ്യ്.
31
00:07:28,322 --> 00:07:29,824
വാ.
32
00:07:40,733 --> 00:07:41,702
കയറ്, കയറ്!
33
00:08:10,764 --> 00:08:11,328
എന്ത് കോപ്പായിരുന്നു അത്?
34
00:08:11,330 --> 00:08:12,931
ഹഹ്?
35
00:08:12,933 --> 00:08:14,099
നീയവളെ കൊല്ലാൻ പോകുവായിരുന്നോ?
36
00:08:14,101 --> 00:08:15,133
അതായിരുന്നു പ്ലാൻ.
37
00:08:15,135 --> 00:08:16,868
അതായിരുന്നു പ്ലാനെന്നോ,
നീയെന്താ പറയുന്നെ?
38
00:08:16,870 --> 00:08:17,801
ആരുടെ കോപ്പിലെ പ്ലാനായിരുന്നു അത്?
39
00:08:17,803 --> 00:08:18,972
ഹഹ്?
40
00:08:21,140 --> 00:08:22,173
ആ കൊച്ചിന്റെ കാര്യമോ?
41
00:08:22,175 --> 00:08:23,110
അപ്പച്ചന് നേരത്തെ തന്നെ ഒരു
ആവശ്യക്കാരനെ കിട്ടിയിട്ടുണ്ട്.
42
00:08:38,791 --> 00:08:39,759
പോ! പോ! പോ! പോ!
43
00:08:44,998 --> 00:08:46,733
- ഒന്ന് വേഗം വിട്ട് പോ.
- പോവാം! പോവാം!
44
00:08:57,344 --> 00:08:58,311
പിടിച്ചോ!
45
00:09:00,781 --> 00:09:01,748
നാശം.
46
00:09:20,367 --> 00:09:21,334
നാശം.
47
00:09:30,042 --> 00:09:30,977
നാശം.
48
00:12:13,573 --> 00:12:15,409
ക്ലെയർ, നിന്റെ പപ്പയുടെ വേർപാടിൽ
ഞാനും ദുഃഖം പങ്കുവെയ്ക്കുന്നു
49
00:12:33,593 --> 00:12:34,995
ചാർളീ!
50
00:12:59,252 --> 00:13:00,083
എന്നെ വിട്!
51
00:13:00,085 --> 00:13:01,354
നിൽക്ക്! നമുക്ക് ഇതേപ്പറ്റി സംസാരിക്കണം.
52
00:13:02,388 --> 00:13:03,356
എന്നെ വിട്!
53
00:13:14,033 --> 00:13:15,632
ഞാനൊന്ന് ഓടാൻ പോകുവാ.
54
00:13:15,634 --> 00:13:17,434
നീ വരുന്നോ?
55
00:13:17,436 --> 00:13:18,404
ഇല്ല.
56
00:13:41,695 --> 00:13:43,564
നിങ്ങളെ എനിക്ക് വേണ്ട സമയത്തൊന്നും
നിങ്ങളിവിടെ ഇല്ലായിരുന്നു!
57
00:13:50,302 --> 00:13:51,237
ചാർളീ?
58
00:13:55,075 --> 00:13:56,477
ചാർളീ?
59
00:14:10,089 --> 00:14:11,425
ചാർളീ!
60
00:14:17,464 --> 00:14:19,630
ഹലോ?
61
00:14:19,632 --> 00:14:21,332
ക്ലെയർ ഹാമിൽട്ടൻ?
62
00:14:21,334 --> 00:14:22,733
നിന്റെ പയ്യൻ ഞങ്ങളുടെ കൈയ്യിലുണ്ട്,
63
00:14:22,735 --> 00:14:24,736
ഇനിയും അവനെ ജീവനോടെ
കാണണമെന്നുണ്ടെങ്കിൽ,
64
00:14:24,738 --> 00:14:27,739
ഇത് മറ്റാരെയും അറിയിക്കാതിരിക്കുന്നതാണ്
നിനക്ക് നല്ലത്.
65
00:14:27,741 --> 00:14:29,374
ഞങ്ങൾ വീണ്ടും വിളിക്കും, ക്ലെയർ.
66
00:14:29,376 --> 00:14:31,245
അരുത്, അരുത്, അരുത്. വെയ്ക്കല്ലേ.
67
00:14:34,147 --> 00:14:35,349
അമ്മേ!
68
00:16:44,776 --> 00:16:45,775
എന്നെ നോക്ക്.
69
00:16:45,777 --> 00:16:47,345
എന്നെ നോക്കാൻ!
70
00:16:47,347 --> 00:16:49,283
എന്റെ മോനെവിടെ?
71
00:16:51,316 --> 00:16:52,482
നീയാ കാഞ്ചി വലിച്ചാൽ,
72
00:16:52,484 --> 00:16:53,686
ഇനിയൊരിക്കലും നീ നിന്റെ മകനെ കാണില്ല.
73
00:17:11,770 --> 00:17:13,373
അവനെവിടെ?
74
00:17:15,507 --> 00:17:16,642
അവൻ...
75
00:17:18,378 --> 00:17:19,346
അങ്ങ് മുകളിൽ.
76
00:24:54,232 --> 00:24:55,167
പോ!
77
00:25:00,139 --> 00:25:01,141
പോയി തൊലയ്!
78
00:25:02,208 --> 00:25:03,743
തിരികെ പോ! മാറി നിൽക്ക്!
79
00:25:21,160 --> 00:25:22,329
നീ നന്നായി ചെയ്തു, മോനെ.
80
00:25:24,095 --> 00:25:26,132
മിക്ക ചെറുപ്പക്കാരും ഓടിക്കളയും.
81
00:25:28,200 --> 00:25:30,069
എപ്പോഴും ധൈര്യത്തോടെ നിൽക്കണമെന്ന്
എന്റെ മുത്തച്ഛൻ പഠിപ്പിച്ചിട്ടുണ്ട്.
82
00:25:32,938 --> 00:25:35,139
വേറെ എന്തൊക്കെയാ നിന്റെ മുത്തച്ഛൻ
നിനക്ക് പഠിപ്പിച്ച് തന്നത്?
83
00:25:35,141 --> 00:25:38,042
ഒരിക്കലും മറ്റൊരുവന്റെ കൈകളിൽ നിന്റെ
വിധി വിട്ടുകൊടുക്കരുതെന്ന് പറഞ്ഞിരുന്നു.
84
00:25:40,912 --> 00:25:43,048
നിനക്ക് "വിധി" എന്ന് പറഞ്ഞാൽ
ഏന്താണെന്നെങ്കിലും അറിയാമോ, മോനെ?
85
00:25:45,316 --> 00:25:47,251
നിങ്ങൾ രണ്ടും എവിടെപ്പോയി
തൊലഞ്ഞതായിരുന്നു? ഹഹ്?
86
00:25:47,253 --> 00:25:49,255
തെറ്റുകൾ വരുത്താനുള്ള സമയമല്ലിത്.
87
00:25:50,355 --> 00:25:51,921
അവനെ ക്യാമ്പിലേക്ക് കൊണ്ടു പോ.
88
00:25:51,923 --> 00:25:54,323
നമ്മൾ ലോഡ്ജിലേക്ക്
പോകുവാണ്. ഇപ്പോത്തന്നെ.
89
00:25:54,325 --> 00:25:56,060
അപ്പോ ലാർസന്റെയും
ബാക്കിയുള്ളവരുടെയും കാര്യമോ?
90
00:25:56,062 --> 00:25:57,361
അവര് വന്നില്ല.
91
00:25:57,363 --> 00:25:59,129
ലാർസനെ വിശ്വസിക്കാൻ
കൊള്ളില്ലെന്ന് ഞാൻ പറഞ്ഞതാണ്.
92
00:25:59,131 --> 00:26:00,930
ഒന്നുകിൽ അവൻ എല്ലാരേയും
കൊലക്ക് കൊടുത്ത് കാണും...
93
00:26:00,932 --> 00:26:02,332
അല്ലേൽ ആ കാശും കൊണ്ട് ഓടിക്കാണും.
94
00:26:02,334 --> 00:26:04,070
നിനക്ക് ഒരു കോപ്പും അറിഞ്ഞൂടാ.
95
00:26:05,371 --> 00:26:08,138
സോറി, അപ്പച്ചാ.
96
00:26:08,140 --> 00:26:10,043
ഇതെന്താ ചെയ്യണ്ടേ?
97
00:26:11,074 --> 00:26:12,275
അതവിടെ വിട്ടേക്ക്.
98
00:26:12,277 --> 00:26:14,344
വേട്ടയാടിയത് കൂടെ കൊണ്ടുപോയില്ലെങ്കിൽ
നിർഭാഗ്യമായിരിക്കുമെന്നാ.
99
00:26:14,346 --> 00:26:16,714
ഓഹ്, അതേയോ?
100
00:26:17,216 --> 00:26:18,982
അത് നിർഭാഗ്യമാണോ?
101
00:26:18,984 --> 00:26:20,086
നീയാണ് നിർഭാഗ്യം.
102
00:26:52,985 --> 00:26:54,150
വെയ്ക്ക്.
103
00:26:54,152 --> 00:26:56,453
നീ ഒറ്റയ്ക്ക് ചെന്നാൽ അവരവനെ കൊല്ലും.
104
00:26:56,455 --> 00:26:58,391
പിന്നെ നിന്നെയും.
105
00:26:59,458 --> 00:27:01,124
ആര്?
106
00:27:01,126 --> 00:27:02,127
ആരുടെ കൈയ്യിലാണ് എന്റെ മോൻ?
107
00:27:09,501 --> 00:27:10,869
അപ്പച്ചന്റെ.
108
00:27:12,004 --> 00:27:13,139
ആരുടെ അപ്പച്ചൻ?
109
00:28:56,609 --> 00:28:58,244
നമ്മൾ എത്ര നേരമായി ഇവിടെ?
110
00:29:07,186 --> 00:29:08,353
കുറച്ച് മണിക്കൂറുകൾ.
111
00:29:11,155 --> 00:29:12,491
ഇതിപ്പോ അത്യാവശ്യമാണോ?
112
00:29:15,628 --> 00:29:17,263
എന്താ നിന്റെ പേര്?
113
00:29:19,297 --> 00:29:20,266
ലാർസൻ.
114
00:29:23,035 --> 00:29:25,101
ലാർസാ,
115
00:29:25,103 --> 00:29:26,206
ചിലതൊന്നും അങ്ങോട്ട് ഒത്തുപോവുന്നില്ല.
116
00:29:28,207 --> 00:29:29,575
നീയെന്താ അവിടെ വെച്ച്
എന്നെ കൊല്ലാതിരുന്നത്?
117
00:29:34,246 --> 00:29:35,678
ഞാനിവിടെ ആരെയും
കൊല്ലാൻ വേണ്ടി വന്നതല്ല.
118
00:29:35,680 --> 00:29:37,281
ഹാ, നിന്റെ കൂട്ടുകാരൻ ഏതായാലും
അതിന് വേണ്ടിത്തന്നെ വന്നതായിരുന്നു.
119
00:29:37,283 --> 00:29:38,248
പെങ്ങളേ, എനിക്കറിയില്ലായിരുന്നു.
120
00:29:38,250 --> 00:29:40,519
നിനക്ക് എന്തറിയില്ലായിരുന്നു
എന്നതെനിക്ക് വിഷയമല്ല.
121
00:29:45,690 --> 00:29:47,160
ഇവനെ നോക്ക്.
122
00:29:48,294 --> 00:29:49,429
ഇവനെ നോക്ക്!
123
00:29:51,196 --> 00:29:53,266
നീ അവനെ എന്റേന്ന് കൊണ്ടുപോയി.
124
00:29:54,533 --> 00:29:56,269
ഇപ്പൊ അവനെ എനിക്ക് തിരികെ കിട്ടാൻ
വേണ്ടി നീ സഹായിക്കാൻ പോവുന്നു.
125
00:29:57,469 --> 00:29:59,171
പറ്റില്ലെങ്കിലോ?
126
00:30:11,616 --> 00:30:13,518
നിന്നെക്കൊണ്ട് കഴിയുന്ന നിലക്ക് ഇപ്പൊ
നടക്കാൻ തുടങ്ങുന്നതാണ് നല്ലത്.
127
00:31:41,806 --> 00:31:43,543
എനിക്കൊന്ന്...
എനിക്കൊന്ന് വിശ്രമിക്കണം.
128
00:31:45,611 --> 00:31:47,447
നമ്മൾ യാത്ര തുടർന്നേ തീരു.
129
00:31:49,480 --> 00:31:51,316
ഹേയ്. എനിക്കൊന്ന്...
130
00:31:53,451 --> 00:31:55,819
എനിക്കൊന്ന് ശ്വാസമെടുക്കണം.
131
00:31:55,821 --> 00:31:57,423
എന്റെ കാലിലെ വേദന എന്നെ
കൊന്നോണ്ടിരിക്കുവാണ്.
132
00:32:07,298 --> 00:32:09,167
കുറച്ചൂടെ മുകളിലായിരുന്നേൽ,
ഞാൻ തീർന്നേനെ.
133
00:32:10,436 --> 00:32:11,571
നിന്നെ കൊല്ലാൻ വേണ്ടിയല്ല ഉന്നം വെച്ചത്.
134
00:32:14,273 --> 00:32:15,505
ആഹ്. നിങ്ങള് പട്ടാളത്തിലായിരുന്നെന്ന്
പറഞ്ഞിരുന്നു.
135
00:32:15,507 --> 00:32:17,841
ആര്? ചാർളിയോ?
136
00:32:17,843 --> 00:32:20,446
അല്ല. അപ്പച്ചൻ.
137
00:32:27,318 --> 00:32:29,321
അമ്മ അടുത്തില്ലാത്തത്
ആൺപിള്ളേർക്ക് വല്ല്യ കഷ്ടമാണ്.
138
00:32:38,363 --> 00:32:39,428
നിനക്കറിയോ ഈ ബാഗിൽ...
139
00:32:39,430 --> 00:32:43,800
എത്ര പണമുണ്ടെന്ന്?
140
00:32:43,802 --> 00:32:45,601
ഒരു ഏകദേശ ധാരണയുണ്ട്.
141
00:32:45,603 --> 00:32:47,871
ഇതെന്റെ കുടുംബത്തിന്റെ പൈതൃക സമ്പത്താണ്.
142
00:32:47,873 --> 00:32:49,208
ഞങ്ങൾക്ക് ആകെ ബാക്കിയുള്ളതാണ് ഇത്.
143
00:32:50,709 --> 00:32:51,643
എനിക്കറിയാം.
144
00:32:54,246 --> 00:32:55,214
നിനക്കെങ്ങനെ അറിയാം?
145
00:32:56,481 --> 00:32:59,248
കാരണം നിങ്ങടെ അപ്പൻ മില്ല് പൂട്ടിയപ്പോൾ,
146
00:32:59,250 --> 00:33:00,684
അത് മാത്രമാണ് അപ്പച്ചന്
പറയാനുണ്ടായിരുന്നത്.
147
00:33:00,686 --> 00:33:02,655
അങ്ങേർക്ക് കടപ്പെട്ടിട്ടുള്ള പണമാണതെന്ന്.
148
00:33:04,690 --> 00:33:06,325
അതുകൊണ്ട് നിങ്ങടെ അപ്പൻ മരിച്ചപ്പോൾ...
149
00:33:10,863 --> 00:33:12,230
എണീക്ക്.
150
00:33:12,898 --> 00:33:14,233
നിനക്ക് ആവോളം വിശ്രമമൊക്കെ കിട്ടി.
151
00:33:52,837 --> 00:33:54,406
എന്താ അത്?
152
00:34:02,547 --> 00:34:03,679
ചോര.
153
00:34:03,681 --> 00:34:04,851
ഒരുപാടുണ്ട്.
154
00:34:07,920 --> 00:34:09,754
അത് ചെന്നായയാണ്.
155
00:34:18,797 --> 00:34:19,832
വെടി കൊണ്ടതാണ്.
156
00:34:20,832 --> 00:34:22,435
ചെറുതാണ്.
157
00:34:25,370 --> 00:34:26,705
ഇവിടെ ഇനിയും ഒരുപാടെണ്ണമുണ്ട്.
158
00:34:33,712 --> 00:34:34,844
ആരാ അത്?
159
00:34:34,846 --> 00:34:35,815
എനിക്കറിയില്ല.
160
00:34:37,950 --> 00:34:39,484
നിങ്ങക്കവരെ കാണാൻ പറ്റുന്നുണ്ടോ.
161
00:34:40,652 --> 00:34:41,917
നിന്റെ ബൂട്ടുകൾ അഴിയ്ക്ക്.
162
00:34:41,919 --> 00:34:43,587
എന്ത്?
163
00:34:43,589 --> 00:34:44,853
നിന്റെ ബൂട്ടുകൾ അഴിച്ചു തരാൻ!
164
00:34:49,460 --> 00:34:50,395
വേഗം, വേഗം, വേഗം.
165
00:34:51,797 --> 00:34:53,699
നിന്റെ സ്ഥാനത്ത് ഞാനായിരുന്നേൽ
ഇവിടെത്തന്നെ നിൽക്കും.
166
00:35:51,790 --> 00:35:52,622
ഹേയ്!
167
00:35:53,024 --> 00:35:55,393
- ഓഹ്, നാശം.
- നിൽക്ക്!
168
00:35:59,964 --> 00:36:00,932
നിൽക്ക്!
169
00:36:51,750 --> 00:36:52,718
ലാർസൻ!
170
00:37:18,009 --> 00:37:19,007
നിന്റെ തലയ്ക്കകത്തെന്തായിരുന്നു.
171
00:37:19,009 --> 00:37:20,011
നിന്റെ തലയ്ക്കകത്തെന്തായിരുന്നു?
172
00:37:21,113 --> 00:37:22,645
അപ്പച്ചൻ...
173
00:37:22,647 --> 00:37:23,915
എന്നോട് കാത്തിരിക്കാൻ പറഞ്ഞു.
174
00:37:41,700 --> 00:37:45,768
അവൻ അപ്പച്ചൻ പറഞ്ഞ കാര്യം
ചെയ്യുക മാത്രമായിരുന്നു.
175
00:37:45,770 --> 00:37:47,539
അതല്ലാതെ വേറൊന്നും അവന്
അറിയത്തില്ലായിരുന്നു.
176
00:37:56,047 --> 00:37:56,937
പതിയിരിക്കുന്ന തോക്കുകൾക്കിടയിലേക്കാണ്...
177
00:37:56,949 --> 00:37:57,750
...നമ്മൾ നടന്നിരുന്നതെന്ന്
നിനക്കറിയാമായിരുന്നോ?
178
00:38:02,620 --> 00:38:03,922
എന്റെ മോൻ ഇവിടുണ്ടാവുമെന്ന് നീ പറഞ്ഞു.
179
00:38:05,723 --> 00:38:07,757
ഞങ്ങളവരെ ക്യാമ്പിൽ വെച്ച്
കണ്ടുമുട്ടാമെന്നായിരുന്നു പറഞ്ഞിരുന്നത്.
180
00:38:07,759 --> 00:38:08,894
അവര് മിക്കവാറും പോയിക്കാണും.
181
00:38:09,593 --> 00:38:10,926
എവിടെയാ ക്യാമ്പ്?
182
00:38:10,928 --> 00:38:12,895
മരങ്ങൾക്കിടയിൽ.
183
00:38:12,897 --> 00:38:15,352
നിനക്കെന്നെ എന്റെ
മോനിലേക്കെത്തിക്കാൻ കഴിയില്ലെങ്കിൽ...
184
00:38:15,364 --> 00:38:17,100
...നിന്നെക്കൊണ്ട് എനിക്ക്
ഒരാവശ്യവുമില്ല.
185
00:38:17,102 --> 00:38:18,904
അവരവനെ എങ്ങോട്ടാ കൊണ്ടു പോവുന്നത്?
186
00:38:21,105 --> 00:38:22,073
ലോഡ്ജിലേക്ക്.
187
00:38:23,841 --> 00:38:25,208
എന്ത് ലോഡ്ജ്?
188
00:38:25,210 --> 00:38:26,643
അതൊരു ഉപേക്ഷിക്കപ്പെട്ട സ്കീ ലോഡ്ജാണ്.
189
00:38:26,645 --> 00:38:28,111
മലയുടെ പുറക് വശത്താണത്.
190
00:38:28,113 --> 00:38:29,815
ഇവിടുന്നൊരു 10 മണിക്കൂറോളം
മല കയറേണ്ടി വരും.
191
00:38:40,826 --> 00:38:42,561
അവനെ ഞാൻ ഇങ്ങനെ ഇവിടെ വിട്ടിട്ട് പോവില്ല.
192
00:38:44,029 --> 00:38:45,564
അവനെനിക്കൊരു ചേട്ടനെപ്പോലായിരുന്നു.
193
00:38:47,598 --> 00:38:49,098
ഞാൻ ഓടില്ല.
194
00:38:49,100 --> 00:38:51,837
ഞാൻ നിങ്ങളെ ലോഡ്ജിലെത്തിക്കാം.
അവനെ അടക്കാൻ എന്നെ അനുവദിക്ക്.
195
00:39:02,747 --> 00:39:03,716
ഇതിനെനിക്ക് പശ്ചാത്താപം
തോന്നാൻ ഇടവരുത്തരുത്.
196
00:39:57,201 --> 00:39:58,837
നാശം.
197
00:40:56,727 --> 00:40:59,097
ഒരു മനുഷ്യന്റെ ജീവനെടുക്കാൻ
നിങ്ങൾ ശീലിച്ചിട്ടുണ്ടോ?
198
00:41:03,935 --> 00:41:05,237
എന്തിനും തയാറായിട്ടാണ്
ഞാൻ വന്നിട്ടുള്ളത്.
199
00:41:09,274 --> 00:41:11,009
നമ്മൾ ആവശ്യത്തിന് സമയം കളഞ്ഞു.
200
00:41:51,982 --> 00:41:53,952
നീ മനോഹരമായൊരു
തീയാണ് മോനേ ഉണ്ടാക്കിയത്.
201
00:41:55,986 --> 00:41:57,755
നിനക്ക് വിശക്കുന്നുണ്ടോ?
202
00:42:15,073 --> 00:42:16,075
ഈ കയറൊന്ന് അഴിച്ചിരുന്നെങ്കിൽ.
203
00:42:24,348 --> 00:42:26,051
അതിന് നീ ആയിട്ടില്ല.
204
00:42:33,424 --> 00:42:34,792
ഇങ്ങ് താടാ അത്.
205
00:43:39,890 --> 00:43:41,259
എന്റെ കാല് മരവിച്ചു പോയി.
206
00:43:46,196 --> 00:43:48,998
എത്ര ദൂരെയാണ് അവരവനെ വെച്ചിരിക്കുന്നത്?
207
00:43:49,000 --> 00:43:51,100
മലയുടെ മുകളിൽ.
208
00:43:51,102 --> 00:43:52,404
ഏതാണ്ട് നാലോ, അഞ്ചോ മണിക്കൂർ ദൂരം.
209
00:43:54,906 --> 00:43:56,408
നോക്ക്, വല്ലാണ്ട് ഇരുട്ടി.
നമുക്കൊന്നും കാണാൻ പറ്റുന്നില്ല
210
00:43:59,210 --> 00:44:01,446
ലോഡ്ജിൽ വച്ച് അവർ
അവനെ എന്താ ചെയ്യുക?
211
00:44:06,216 --> 00:44:11,122
അവരവനെ ഏതേലുമൊരു ആവശ്യക്കാരന്
വിൽക്കാൻ വേണ്ടി ഒരുക്കും.
212
00:44:12,457 --> 00:44:13,922
അതിന് ശേഷമോ?
213
00:44:13,924 --> 00:44:15,091
എങ്ങോ പോയി മറയും...
214
00:44:15,093 --> 00:44:17,092
ഞാനങ്ങനെ കരുതുന്നു.
215
00:44:17,094 --> 00:44:19,330
നിങ്ങളൊരിക്കലും അവനെയെനിക്ക്
തിരികെ തരില്ലായിരുന്നുവല്ലേ?
216
00:44:20,297 --> 00:44:22,531
നിങ്ങളൊക്കെ എന്ത് മനുഷ്യരാ?
217
00:44:22,533 --> 00:44:24,035
അത് നിന്റെ കൊച്ചെങ്ങാനും ആയിരുന്നെങ്കിലോ?
218
00:44:32,243 --> 00:44:33,911
ഞാനായിരുന്നു ആ കൊച്ച്.
219
00:45:09,013 --> 00:45:10,949
എന്താ അത്?
220
00:45:15,386 --> 00:45:17,189
ഒന്നുമില്ല.
221
00:45:20,591 --> 00:45:22,493
നീ പേടിച്ചതുപോലെ ഉണ്ടായിരുന്നു.
222
00:45:25,096 --> 00:45:28,563
അവറ്റകൾ ഫിലിപ്പിനെ
ചെയ്തത് നിങ്ങൾ കണ്ടതല്ലേ.
223
00:45:28,565 --> 00:45:30,268
പിന്നെ നിങ്ങടെ കൈയ്യിലെ തിര
കഴിഞ്ഞ കാര്യവും എനിക്കറിയാം.
224
00:45:32,502 --> 00:45:35,140
സത്യം പറയുവാണേൽ, ചെന്നായ്ക്കളെ
ഓർത്തല്ല ഞാൻ അസ്വസ്ഥനാവുന്നത്.
225
00:45:40,410 --> 00:45:41,412
ഞാൻ തീകൂട്ടാൻ പോകുവാണ്.
226
00:45:50,154 --> 00:45:52,455
ഒരു കാര്യം എനിക്ക് മനസ്സിലാവുന്നില്ല.
227
00:45:52,457 --> 00:45:54,526
ഇവള് മുങ്ങിച്ചത്തോട്ടേന്ന്
നീ വിചാരിക്കാത്തതെന്താ?
228
00:45:58,263 --> 00:45:59,031
എനിക്കറിഞ്ഞൂടാ.
229
00:46:01,632 --> 00:46:03,401
മരിക്കാൻ അതിലും നല്ല വഴിയില്ലേ
230
00:46:09,306 --> 00:46:11,209
നീ ഈ മലമുകളിൽ കിടന്ന്
മരിക്കേണ്ട കാര്യമില്ല.
231
00:46:13,645 --> 00:46:15,113
ഒന്നാലോചിച്ച് നോക്ക്.
232
00:46:25,556 --> 00:46:27,192
നീ പറഞ്ഞു, നീയായിരുന്നു ആ കൊച്ചെന്ന്.
233
00:46:29,426 --> 00:46:31,028
എന്ന് വെച്ചാൽ?
234
00:46:36,701 --> 00:46:39,669
എനിക്ക് നിങ്ങടെ മോന്റെ പ്രായമുള്ള സമയത്ത്,
235
00:46:39,671 --> 00:46:42,174
എന്റെ അപ്പനും അമ്മയും,
അപ്പച്ചന് കുറേ കാശ് കൊടുക്കാനുണ്ടായിരുന്നു.
236
00:46:44,575 --> 00:46:47,044
അവർക്കത് കൊടുക്കാൻ കഴിയാതെ വന്നപ്പോൾ,
അങ്ങേര് അത് വാങ്ങിക്കാൻ വന്നു.
237
00:46:49,647 --> 00:46:53,516
അങ്ങേര് എന്റെ അപ്പനെ കൊന്നു.
238
00:46:53,518 --> 00:46:56,384
പണത്തിന് പകരമായി എന്നേം
അമ്മയേം അങ്ങേര് കൊണ്ടുപോയി,
239
00:46:56,386 --> 00:46:59,156
അമ്മയെ അങ്ങേര് വെച്ചോണ്ടിരുന്നു.
240
00:47:04,194 --> 00:47:06,097
രക്ഷപ്പെടാൻ ഒരവസരം
കിട്ടിയപ്പോൾ അമ്മ ഇറങ്ങി ഓടി.
241
00:47:08,332 --> 00:47:09,464
ഒരുപാട് കാലത്തോളം,
242
00:47:09,466 --> 00:47:13,703
എന്നെ കൊണ്ടുപോവാൻ അവർ
വരുമെന്ന് ഞാൻ കാത്തിരുന്നു.
243
00:47:13,705 --> 00:47:15,239
അവരൊരിക്കലും വന്നില്ല.
244
00:47:19,176 --> 00:47:20,344
നീയെന്തേ ഓടി പോവാതിരുന്നത്?
245
00:47:24,214 --> 00:47:25,283
എങ്ങോട്ട് പോവാൻ?
246
00:47:33,223 --> 00:47:35,227
നീ ചിന്തിക്കുന്നതിനേക്കാൾ ഒരുപാട്
നമ്മൾ തമ്മിൽ ഒത്തുപോവുന്നുണ്ട്.
247
00:47:37,661 --> 00:47:38,663
ആ കത്തിൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ...
248
00:47:40,732 --> 00:47:42,601
...അങ്ങേര് ചാർളിയെ പൊക്കിയത്
പണത്തിന് വേണ്ടിയല്ല.
249
00:47:45,703 --> 00:47:49,107
അങ്ങേര് മരിച്ചുപോയ ഒരാളോട്
പ്രതികാരം തീർക്കാൻ നോക്കുവാണ്.
250
00:47:55,000 --> 00:48:02,000
മലയാളം സബ്ടെെറ്റിലുകൾക്ക് സന്ദർശിക്കുക
https://www.malayalamsubtitles.org
251
00:48:44,796 --> 00:48:46,228
എണീക്ക്.
252
00:48:46,230 --> 00:48:47,565
എണീക്ക്.
253
00:48:48,799 --> 00:48:51,333
സേത്ത്.
254
00:48:51,335 --> 00:48:53,171
അവന്റെ കെട്ടഴിക്ക്.
255
00:48:58,308 --> 00:48:59,310
അവറ്റകൾ ഇവിടുണ്ട്.
256
00:49:00,812 --> 00:49:03,080
- എത്രയെണ്ണം?
- ഒരുപാട്.
257
00:49:10,388 --> 00:49:12,455
നീ റെഡിയാണോ?
258
00:49:12,457 --> 00:49:13,491
അങ്ങനെ കരുതുന്നു.
259
00:49:18,328 --> 00:49:20,196
നിന്റെ മുത്തച്ഛൻ പറഞ്ഞത് ഓർത്തോ.
260
00:49:20,198 --> 00:49:21,266
ധൈര്യത്തോടെ നേരിടണം.
261
00:49:52,296 --> 00:49:53,629
അവിടെ.
262
00:50:11,716 --> 00:50:13,418
നാശം.
263
00:50:24,728 --> 00:50:26,395
കോപ്പ്!
264
00:50:50,353 --> 00:50:51,288
ചാർളീ, അനങ്ങരുത്.
265
00:50:52,589 --> 00:50:53,589
ഓടരുത്!
266
00:50:53,591 --> 00:50:55,460
ചാർളീ! വേണ്ടാ!
267
00:50:56,794 --> 00:50:58,163
ചാർളീ!
268
00:50:59,763 --> 00:51:00,698
നാശം!
269
00:51:58,989 --> 00:52:00,225
പിടിക്ക്.
270
00:52:02,560 --> 00:52:03,859
ഓഹ്, പൊട്ടൻ ചെക്കാ.
271
00:52:03,861 --> 00:52:04,796
നിന്നെയൊക്കെ.
272
00:52:07,265 --> 00:52:08,232
വാ.
273
00:53:02,752 --> 00:53:04,455
നടക്ക്.
274
00:53:07,924 --> 00:53:09,526
ആ ചെക്കന് നിൽക്കാനേ വയ്യ.
275
00:53:11,462 --> 00:53:12,564
നായിന്റെ മോൻ.
276
00:53:16,801 --> 00:53:17,835
അവനെ വിട്ടേക്ക്.
277
00:53:22,707 --> 00:53:24,809
എനിക്ക് പ്രിയപ്പെട്ടതൊക്കെ
നിങ്ങൾക്ക് വലിച്ചെറിയാമല്ലേ.?
278
00:53:33,783 --> 00:53:35,586
നീയൊരു അഭിമാനിയാണല്ലേടാ, ചിന്നപ്പയ്യാ?
279
00:53:36,853 --> 00:53:40,355
നീ നിന്റെ മുത്തച്ഛനെപ്പോലെ തന്നെയാണ്.
280
00:53:40,357 --> 00:53:42,424
നിങ്ങൾക്കെന്റെ മുത്തച്ഛനെ അറിയാരുന്നോ?
281
00:53:42,426 --> 00:53:43,458
ഓഹ്, പിന്നെ.
282
00:53:43,460 --> 00:53:44,625
എനിക്ക് നിന്റെ മുത്തച്ഛനെ അറിയാരുന്നു.
283
00:53:44,627 --> 00:53:46,730
അവൻ നെറിയുള്ളവനായിരുന്നു
284
00:53:48,399 --> 00:53:50,632
പക്ഷേ ഒരുപാട് പണ്ട്,
285
00:53:50,634 --> 00:53:55,737
ദൈവം നിന്റെ മുത്തച്ഛനോട്
മുഖം തിരിച്ചു കളഞ്ഞു,
286
00:53:55,739 --> 00:53:58,410
അതിലവൻ എന്റെ മുൻപിൽ വന്ന് മുട്ടുകുത്തി.
287
00:54:00,678 --> 00:54:02,478
നിങ്ങളെന്താ ചെയ്തേ?
288
00:54:02,480 --> 00:54:05,948
ഞാൻ ഏതൊരു മാന്യനും ചെയ്യുന്നത് ചെയ്തു.
289
00:54:05,950 --> 00:54:08,886
മുങ്ങിത്താഴുന്ന ഒരുവന്
ഞാനെന്റെ കൈ കൊടുത്തു.
290
00:54:11,422 --> 00:54:12,754
എന്നിട്ടെന്തുണ്ടായി?
291
00:54:12,756 --> 00:54:14,922
അവൻ പിടിച്ചു...
292
00:54:14,924 --> 00:54:18,462
എന്നിട്ട് എന്നെക്കൂടി താഴേക്ക്
വലിച്ച് മുക്കിക്കൊല്ലാൻ നോക്കി.
293
00:54:19,964 --> 00:54:21,730
അവനെന്നെ തൊഴിച്ചു.
294
00:54:21,732 --> 00:54:25,734
അവനെന്റെ പുറത്ത് കയറി നിന്നു,
295
00:54:25,736 --> 00:54:28,672
എന്നിട്ടെന്നെ അടിത്തട്ടിലേക്ക്
താഴ്ത്താൻ ശ്രമിച്ചു.
296
00:54:30,640 --> 00:54:32,476
അവൻ നല്ല നീതിമാനായിരുന്നു.
297
00:54:35,446 --> 00:54:37,549
അവനൊരു സ്വയാഭിമാനിയായ നീതിമാനാണ്.
298
00:54:38,915 --> 00:54:40,951
അവനിൽ മാപ്പ് എന്ന് പറയുന്ന ഒന്നില്ല.
299
00:54:42,453 --> 00:54:46,558
നിന്റെ അമ്മ നിന്നോട് ചെയ്യുന്നത്
തന്നെയാണ് അവൻ എന്നോട് ചെയ്തത്.
300
00:54:51,562 --> 00:54:52,797
നിനക്ക് മനസ്സിലായില്ലല്ലേ?
301
00:54:54,931 --> 00:54:58,466
അവളാ പണം തന്നിരുന്നെങ്കിൽ...
302
00:54:58,468 --> 00:54:59,803
അവരിപ്പോൾ ഇവിടുണ്ടാവുമായിരുന്നു.
303
00:55:08,044 --> 00:55:09,413
വാടാ, മോനെ.
304
00:55:17,687 --> 00:55:18,953
എന്തോ കുഴപ്പമുണ്ട്.
എന്തോ കുഴപ്പമുണ്ട്.
305
00:55:18,955 --> 00:55:20,656
ഹഹ്? പയ്യന്മാരൊക്കെ എവിടെ?
306
00:55:20,658 --> 00:55:21,924
ആരും തിരിച്ച് വരാൻ പോണില്ലെന്ന്
ഞാൻ അങ്ങേരോട് പറഞ്ഞതാണ്.
307
00:55:21,926 --> 00:55:23,625
നീയെന്ത് കോപ്പാ ഈ പറയണേ?
308
00:55:23,627 --> 00:55:25,460
ആ ലാർസനെ വിശ്വസിക്കാൻ കൊള്ളില്ല.
309
00:55:26,531 --> 00:55:27,995
ഞാനായിരുന്നേൽ ഉറപ്പായും
ഇപ്പൊ ഇവിടെ തിരിച്ചെത്തിയേനെ.
310
00:55:27,997 --> 00:55:28,966
മതിയാക്ക്!
311
00:55:30,000 --> 00:55:31,600
അതുപോലെ ഇനി അവനെപ്പറ്റി
എന്തേലും പറഞ്ഞാൽ,
312
00:55:31,602 --> 00:55:32,634
നിന്റെ കഴുത്ത് ഞാൻ കണ്ടിക്കും.
313
00:55:32,636 --> 00:55:33,605
ഹേയ്!
314
00:55:35,004 --> 00:55:38,739
ചെക്കാ, ശബ്ദമുയർത്തുന്നത് എനിക്കിഷ്ടമല്ല.
315
00:55:38,741 --> 00:55:42,511
ഇപ്പൊ, ഏത് വിധേനയായാലും,
316
00:55:42,513 --> 00:55:45,781
ആ പയ്യന്മാര് തിരികെ വന്നിട്ടില്ല.
317
00:55:45,783 --> 00:55:48,083
അതോണ്ട് അവര് ചത്തിട്ടില്ലേൽ...
318
00:55:48,085 --> 00:55:49,954
അതായിരുന്നു നല്ലതെന്ന്
അവർ ആഗ്രഹിച്ചു പോവും!
319
00:55:51,989 --> 00:55:53,589
നിൽക്ക്.
320
00:55:53,591 --> 00:55:55,491
നമ്മൾ അവരെ കാത്തു നിൽക്കുന്നില്ലേ?
321
00:55:55,493 --> 00:55:56,628
ഇല്ല.
322
00:55:57,694 --> 00:56:00,596
പ്ലാൻ പഴയത് തന്നെ.
323
00:56:00,598 --> 00:56:02,864
നാളെ രാത്രി പയ്യനെ കൈമാറും.
324
00:56:02,866 --> 00:56:04,002
സേത്ത്, അവനെ മുറിയിലിട്ടടയ്ക്ക്.
325
00:56:07,504 --> 00:56:08,839
ഇങ്ങ് വാടാ ചെള്ള് ചെക്കാ.
326
00:56:09,973 --> 00:56:11,475
ഓക്കേ.
327
00:56:21,852 --> 00:56:22,786
നിൽക്ക്!
328
00:56:29,026 --> 00:56:30,893
നിന്റെ മുത്തച്ഛനെപ്പറ്റി
ഒരു കാര്യം കൂടി പറഞ്ഞ് തരാം.
329
00:56:30,895 --> 00:56:32,728
അവന് അറിയാത്തത്!
330
00:56:32,730 --> 00:56:37,900
നിന്റെ വിധി എപ്പോഴും
മറ്റൊരുവന്റെ കൈകളിലാണ്!
331
00:56:37,902 --> 00:56:39,838
നിന്റെ കുടുംബത്തിന്റെ വിധി നരകിക്കാനാണ്!
332
00:56:41,538 --> 00:56:43,605
നിന്റെ മുത്തച്ഛന് അതറിയില്ലായിരുന്നു.
333
00:56:43,607 --> 00:56:44,672
അവനത് വിശ്വസിച്ചില്ല,
334
00:56:44,674 --> 00:56:47,911
അതോണ്ട് അവൻ വിധിയെ സ്വന്തം
കൈയ്യിലെടുത്ത് എനിക്കെതിരെ നിന്നു!
335
00:56:49,113 --> 00:56:52,917
ഇപ്പൊ വിധി അവളുടെ സമയം നിർത്തിവെച്ച്...
336
00:56:56,654 --> 00:56:59,788
നീയിവിടേക്ക് തിരികെ വരാൻ വേണ്ടി
കാത്തിരിക്കയാണ്.
337
00:56:59,790 --> 00:57:01,692
പിന്നെ അവളുടേതെന്തോ
അതവൾക്ക് എടുക്കുകയും ചെയ്യാം.
338
00:57:29,986 --> 00:57:31,088
ചാർളിയുടെ അപ്പനെവിടെയാ?
339
00:57:35,658 --> 00:57:37,094
മരുഭൂമിയിൽ എവിടെയോ.
340
00:57:39,062 --> 00:57:40,895
ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ
വെച്ചാണ് കണ്ടുമുട്ടിയത്.
341
00:57:40,897 --> 00:57:43,033
ഞാൻ ഗർഭിണിയായി,
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വന്നു.
342
00:57:46,203 --> 00:57:49,870
ചാർളി ജനിച്ച് അധികം വൈകാതെ,
343
00:57:49,872 --> 00:57:53,641
ഒരു ബോംബ് സ്ഫോടനത്തിൽ
അങ്ങേര് മരിച്ചു.
344
00:57:53,643 --> 00:57:54,879
ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
345
00:57:56,814 --> 00:58:00,214
ഒന്ന് രണ്ട് വർഷം കഴിഞ്ഞ്
ഞാൻ തിരികെ പോയി.
346
00:58:00,216 --> 00:58:01,885
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
ഞാൻ അവിടെ വേണമായിരുന്നു.
347
00:58:03,886 --> 00:58:07,955
സത്യം എന്തെന്ന് വെച്ചാൽ...
348
00:58:07,957 --> 00:58:11,759
എനിക്കെന്റെ മോന്റെ മുഖത്തേക്ക്
നോക്കാൻ കഴിയില്ലായിരുന്നു.
349
00:58:11,761 --> 00:58:14,131
അവന്റെ അച്ഛനെ കാണാതെ എന്നെ
തുറിച്ചു നോക്കുന്ന പോലെ.
350
00:58:18,167 --> 00:58:20,234
സോറി.
351
00:58:20,236 --> 00:58:21,872
എന്റെ അത്രയൊന്നും ഇല്ല.
352
00:58:23,073 --> 00:58:24,908
ഞാനെന്റെ മോനെ വിട്ട്
പോവാൻ പാടില്ലായിരുന്നു.
353
00:58:34,752 --> 00:58:35,719
അവിടെയാണോ അവരവനെ വെച്ചിരിക്കുന്നത്?
354
00:58:52,268 --> 00:58:53,805
പോവാം.
355
00:59:05,082 --> 00:59:06,248
ഇത് എല്ലാമുണ്ടോ?
356
00:59:06,250 --> 00:59:07,785
ആഹ്.
357
00:59:14,857 --> 00:59:15,792
അത് ഞാനിപ്പോ നോക്കിയതാണ്.
358
00:59:17,093 --> 00:59:18,729
ആഹ്, എന്നാലും...
359
00:59:29,138 --> 00:59:30,674
ഹേയ്.
360
00:59:31,709 --> 00:59:32,810
അങ്ങോട്ട് നോക്ക്.
361
00:59:39,716 --> 00:59:41,218
ലാർസൻ.
362
00:59:45,855 --> 00:59:47,691
ഓഹ്, ഞാനൊരു നായിന്റെ മോൻ തന്നാവും.
363
00:59:50,727 --> 00:59:51,695
അത് ലാർസനാണ്.
364
00:59:52,363 --> 00:59:54,396
അപ്പച്ചനെ വിളി.
പയ്യനെ അകത്ത് തന്നെ വെയ്ക്ക്.
365
00:59:55,198 --> 00:59:55,964
അപ്പച്ചാ!
366
00:59:55,966 --> 00:59:57,234
കണ്ടിട്ട് ലാർസൻ നമുക്കൊരു സമ്മാനം
കൊണ്ടു വരുന്നുണ്ടെന്ന് തോന്നുന്നു.
367
01:00:20,256 --> 01:00:22,125
അപ്പച്ചൻ എവിടെ?
368
01:00:26,263 --> 01:00:28,362
നീ ഞങ്ങളെയൊക്കെ കൊല്ലാനാണോ വന്നത്?
369
01:00:28,364 --> 01:00:30,866
ഞാനെന്റെ മോന് വേണ്ടി മാത്രമാണ് വന്നത്.
370
01:00:30,868 --> 01:00:35,203
നീയെന്താ വിചാരിച്ചേ ആ തെരുവു പട്ടിയേം
കൊണ്ട് എന്റടുത്തേക്ക് വന്നാൽ,
371
01:00:35,205 --> 01:00:38,140
ഞാൻ നിന്റെ മോനെയങ്ങ്
വെറുംകൈയ്യോടെ വിട്ട് തരുമെന്നോ?
372
01:00:38,142 --> 01:00:40,308
നമ്മൾ പറഞ്ഞിരുന്ന പോലെ കാശ് തന്നിട്ട്,
373
01:00:40,310 --> 01:00:42,877
ഞാനെന്റെ മോനെയും കൊണ്ട് പോവും.
374
01:00:42,879 --> 01:00:43,914
കാണിച്ച് കൊടുക്ക്!
375
01:00:58,995 --> 01:01:01,263
എന്റെ ബാക്കി പിള്ളേരൊക്കെ എവിടെ?
376
01:01:01,265 --> 01:01:03,167
ചത്തു.
377
01:01:11,040 --> 01:01:13,074
സത്യമാണോ?
378
01:01:14,178 --> 01:01:15,976
നിന്റെ സഹോദരന്മാരെയൊക്കെ അവള് കൊന്നോ?
379
01:01:15,978 --> 01:01:19,049
നീ ചാർളിയെ കൊണ്ടു പോയപ്പോൾ
ഇതെന്റെ വാതിൽ പടിയിൽ കൊണ്ടുവന്നു.
380
01:01:20,283 --> 01:01:22,216
എന്റെ പയ്യന്മാരെ കൊന്നപ്പോൾ
എന്നെ നിസ്സാരമായങ്ങ്...
381
01:01:22,218 --> 01:01:24,319
കൈകാര്യം ചെയ്യാമെന്ന് കരുതിയോ?
382
01:01:24,321 --> 01:01:26,888
നിങ്ങളതിന് അവസരമുണ്ടാക്കിയാൽ ഇനിയും
ഒരുപാടെണ്ണത്തിനെ ഞാൻ തീർക്കും.
383
01:01:26,890 --> 01:01:28,326
ആ കാഞ്ചി വലിച്ചാൽ, നീ തീർന്നു!
384
01:01:30,093 --> 01:01:31,995
ഞാൻ ചെയ്യാം, അപ്പച്ചാ.
385
01:01:33,430 --> 01:01:34,931
അപ്പച്ചാ!
386
01:01:36,098 --> 01:01:37,033
നമ്മളൊരുപാട് നഷ്ടപ്പെടുത്തി.
387
01:01:39,303 --> 01:01:40,238
ഇതിപ്പോ തീർക്കാം.
388
01:01:42,172 --> 01:01:43,107
പ്ലീസ്.
389
01:01:53,149 --> 01:01:54,352
ഒരു മകന് ഒരു മകൻ.
390
01:01:56,018 --> 01:01:57,354
നിങ്ങടെ തോക്കുകളൊക്കെ താഴെയിട്!
391
01:02:04,227 --> 01:02:05,195
താഴെയിട്.
392
01:02:10,399 --> 01:02:11,968
കൈ തലക്ക് മുകളിലേക്ക് പൊക്ക്.
393
01:02:14,238 --> 01:02:15,306
പൊക്കാൻ!
394
01:02:22,111 --> 01:02:23,046
ചാർളീ!
395
01:02:24,413 --> 01:02:26,049
പുറത്തേക്ക് വാടാ, ചെക്കാ!
396
01:02:27,984 --> 01:02:29,053
അമ്മാ!
397
01:02:32,256 --> 01:02:33,257
ചാർളീ!
398
01:02:35,225 --> 01:02:38,094
ആ തോക്കുകളൊക്കെ എടുത്തിട്ട് ഇങ്ങോട്ട് വാ.
399
01:02:40,497 --> 01:02:41,998
ചാർളീ, ആ തോക്കുകൾ എടുക്ക്.
400
01:02:47,103 --> 01:02:48,172
വാ.
401
01:02:51,174 --> 01:02:52,276
നമുക്ക് പോവാം, ചാർളീ.
402
01:02:58,982 --> 01:02:59,951
അത് തന്നെ.
403
01:03:01,051 --> 01:03:02,018
വാ.
404
01:03:08,558 --> 01:03:09,493
എന്റെ പുറകിൽ നിൽക്ക്.
405
01:03:13,497 --> 01:03:14,464
പോവാം.
406
01:03:16,500 --> 01:03:19,070
ആരേലും പുറകെ വന്നാൽ ഞാൻ കൊല്ലും.
407
01:03:23,973 --> 01:03:24,973
അപ്പച്ചാ.
408
01:03:24,975 --> 01:03:25,977
എന്റെ പുറകിൽ.
409
01:03:31,247 --> 01:03:32,249
സ്റ്റാർട്ട് ചെയ്യ്.
410
01:03:34,283 --> 01:03:35,417
നിങ്ങൾ വന്ന കാര്യം കിട്ടിയില്ലേ.
411
01:03:35,419 --> 01:03:37,087
നിങ്ങൾക്ക് കഴിയുന്നത് വരെ പോ.
412
01:03:39,156 --> 01:03:40,491
ക്ലെയർ ഹാമിൽട്ടൻ!
413
01:03:42,158 --> 01:03:44,391
നിന്റെ അപ്പന് ചിലപ്പോൾ ഒരു
സ്വസ്ഥമായ മരണം കിട്ടിക്കാണും,
414
01:03:44,393 --> 01:03:48,096
പക്ഷേ വിധി...
415
01:03:48,098 --> 01:03:50,101
അവനിലോ...
416
01:03:53,035 --> 01:03:54,238
...നിന്നിലോ...
417
01:03:57,140 --> 01:03:58,241
...അല്ലേൽ നിന്റെ മകനിലോ അവസാനിക്കില്ല.
418
01:04:01,078 --> 01:04:02,509
ഞാൻ പറഞ്ഞതാണ്.
419
01:04:02,511 --> 01:04:04,379
ഞാൻ പറഞ്ഞതാണ്.
420
01:04:04,381 --> 01:04:06,513
ഒരു മകന് ഒരു മകൻ.
421
01:04:06,515 --> 01:04:08,449
പക്ഷേ അവനെ നിനക്ക് ഈ മലമുകളീന്ന്
ചുമന്നോണ്ട് പോവേണ്ടി വരും!
422
01:04:08,451 --> 01:04:09,520
വേണ്ടാ!
423
01:04:46,589 --> 01:04:47,591
വല്ലാത്ത ചെയ്ത്ത്.
424
01:04:50,227 --> 01:04:51,062
അപ്പച്ചാ!
425
01:04:55,131 --> 01:04:56,364
- പോയി അവരെ തീർക്ക്.
- ആ തോക്കിങ്ങ് താ.
426
01:04:56,366 --> 01:04:57,435
പോയി അവരെ തീർക്ക്.
427
01:05:16,453 --> 01:05:18,386
ഹേയ്.
428
01:05:18,388 --> 01:05:19,556
ഹേയ്, നിനക്കൊന്നും പറ്റിയില്ലല്ലോ?
429
01:06:05,167 --> 01:06:06,403
അമ്മാ! നോക്ക്!
430
01:06:36,533 --> 01:06:38,569
പോവാം, ചാർളീ.
വാ.
431
01:06:40,603 --> 01:06:42,138
വാ.
432
01:07:13,335 --> 01:07:14,736
നീ ഓടിക്കൊണ്ടേയിരിക്കണം. കേട്ടല്ലോ?
433
01:07:14,738 --> 01:07:19,274
നീ എന്ത് ചെയ്താലും
വേണ്ടില്ല, നിർത്താതെ ഓടണം.
434
01:07:19,276 --> 01:07:20,475
അപ്പൊ അമ്മയോ?
435
01:07:20,477 --> 01:07:22,310
ഞാൻ നിന്റെ പുറകെ തന്നെയുണ്ടാവും.
436
01:07:22,312 --> 01:07:23,777
ഓക്കേ?
437
01:07:23,779 --> 01:07:26,580
ഓക്കേ? ഓട്. ഓക്കേ?
438
01:07:26,582 --> 01:07:27,651
അമ്മ എനിക്ക് വേണ്ടി വന്നു.
439
01:07:28,785 --> 01:07:30,250
പിന്നെ ഞാൻ വരില്ലേ.
440
01:07:30,252 --> 01:07:31,221
ഇപ്പൊ പോ!
441
01:07:32,221 --> 01:07:33,223
ഓട്!
442
01:08:28,778 --> 01:08:30,381
ചാർളീ! വേണ്ടാ!
443
01:08:39,788 --> 01:08:43,259
അമ്മാ!
444
01:09:27,836 --> 01:09:29,439
നടക്ക്!
445
01:09:32,341 --> 01:09:33,676
നടക്ക്.
446
01:09:34,943 --> 01:09:36,610
നിനക്കും നിന്റെ തള്ളയെപ്പോലെ തീരണോ?
447
01:09:36,612 --> 01:09:37,714
നടക്ക്.
448
01:09:40,483 --> 01:09:42,482
എണീക്ക്! എണീക്ക്!
449
01:09:43,553 --> 01:09:44,787
നടക്ക്!
450
01:12:06,795 --> 01:12:08,498
നീ കളിക്കുവാണോടാ, ചെള്ള് ചെക്കാ.
451
01:12:10,132 --> 01:12:13,500
നിനക്ക് കളിക്കണോ?
ഹഹ്, ചെക്കാ?
452
01:12:13,502 --> 01:12:14,670
കളിയ്ക്കാം.
453
01:12:16,672 --> 01:12:18,608
ഇതിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.
454
01:12:22,010 --> 01:12:23,643
എവിടെയാ നീ?
455
01:12:41,130 --> 01:12:42,800
രക്ഷപ്പെടാമെന്ന് കരുതിയോടാ, ചെള്ള് ചെക്കാ.
456
01:12:46,769 --> 01:12:47,771
ഇങ്ങ് വാ!
457
01:13:47,029 --> 01:13:47,965
വേണ്ടാ.
458
01:14:05,715 --> 01:14:07,918
പോയി ആ ജനറേറ്റർ നോക്ക്.
459
01:14:11,220 --> 01:14:12,589
ഇപ്പോത്തന്നെ!
460
01:14:49,759 --> 01:14:53,660
നിനക്കറിയോ, ഞാൻ ദേഷ്യത്തോടെയല്ലാതെ
പെരുമാറിയിരുന്ന...
461
01:14:53,662 --> 01:14:57,765
ഒരു സമയം എനിക്കോർമ്മയില്ല,
462
01:14:57,767 --> 01:15:02,104
ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ
അപ്പനതൊരിക്കൽ മനസ്സിലാക്കി.
463
01:15:03,939 --> 01:15:06,173
അങ്ങേര് അതെന്നിൽ നിന്ന്
എടുത്ത് കളയാൻ ശ്രമിച്ചു.
464
01:15:06,175 --> 01:15:09,075
ഞാൻ മുതിർന്നപ്പോൾ,
465
01:15:09,077 --> 01:15:11,878
അതെല്ലാം തന്റെ തലയ്ക്ക്
നേരെ വരുന്നത് കണ്ട...
466
01:15:11,880 --> 01:15:13,182
അങ്ങേരുടെ അത്ഭുതം ഒന്നാലോചിച്ച് നോക്ക്.
467
01:15:21,724 --> 01:15:25,662
നിനക്കറിയോ, ആദ്യമൊരു ആകാംക്ഷയുടെ
പുറത്താണ് ഹോബ്ബ്സിനെ ഞാൻ കൂടെ വെച്ചത്.
468
01:15:28,831 --> 01:15:31,932
ചെറിയ തോതിൽ എന്നെത്തന്നെ
അവളിൽ കണ്ടതായി എനിക്ക് തോന്നി.
469
01:15:31,934 --> 01:15:34,935
എന്റെ ഊഹം ശരിയായിരുന്നു.
470
01:15:34,937 --> 01:15:37,974
അവളുടെ അപ്പനെ ഞാൻ
കൊന്നില്ലായിരുന്നെങ്കിൽ, അവൾ കൊന്നേനെ.
471
01:15:39,776 --> 01:15:42,075
പക്ഷേ ഞാൻ മറ്റുള്ളവരെയെല്ലാം
കൂടെ വെച്ചത്...
472
01:15:42,077 --> 01:15:44,046
ഗുണ്ടാപ്പണിക്കും,
വീട്ടുപണിക്കും വേണ്ടി മാത്രമാണ്.
473
01:15:45,814 --> 01:15:50,086
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ദേഷ്യം
തോന്നാതിരുന്ന ആദ്യത്തെയാൾ നീയാണ്.
474
01:15:53,156 --> 01:15:55,158
നീയെനിക്ക് പിറക്കാതെ പോയ മകനായിരുന്നു.
475
01:16:00,830 --> 01:16:03,700
പക്ഷേ നമുക്കൊരു മനുഷ്യന്റെ
യഥാർത്ഥ സ്വഭാവം മാറ്റാൻ കഴിയില്ല.
476
01:16:15,010 --> 01:16:17,878
നിന്റെ തള്ള ഓടിപ്പോയ അതേ ദിവസം,
477
01:16:17,880 --> 01:16:20,917
നിന്നെ വിശ്വസിക്കാൻ പാടില്ലെന്ന്
ഞാൻ മനസ്സിലാക്കണമായിരുന്നു.
478
01:16:22,117 --> 01:16:23,719
പക്ഷേ ഇന്ന് നീയത് തെളിയിച്ചു.
479
01:16:24,854 --> 01:16:25,985
നിനക്കവളുടെ...
480
01:16:25,987 --> 01:16:29,255
വഞ്ചനാ സ്വഭാവം...
481
01:16:29,257 --> 01:16:31,357
കിട്ടിയിട്ടുണ്ട്.
482
01:16:31,359 --> 01:16:34,160
അവൾ സ്വന്തം ഭർത്താവിനെ വഞ്ചിച്ചു.
483
01:16:34,162 --> 01:16:36,297
അവൾ...
അവൾ എന്നെ വഞ്ചിക്കാൻ ശ്രമിച്ചു,
484
01:16:36,299 --> 01:16:38,268
പിന്നെ നിന്നെ ഇവിടെ
തനിച്ചാക്കി ഓടിപ്പോയതിലൂടെ...
485
01:16:39,402 --> 01:16:42,770
...അവൾ നിന്നെയും വഞ്ചിച്ചു.
486
01:16:42,772 --> 01:16:44,204
ഹഹ്?
487
01:16:44,206 --> 01:16:46,140
നിന്റെ തള്ളയെ കൊന്ന അന്ന് തന്നെ...
488
01:16:46,142 --> 01:16:48,211
ഞാൻ നിന്നെയും കൊല്ലണമായിരുന്നു.
489
01:17:01,858 --> 01:17:03,994
ചാവല്ലേ!
ചാവല്ലേ!
490
01:17:23,145 --> 01:17:24,410
ചാവല്ലേ!
491
01:17:24,412 --> 01:17:26,112
ചാവല്ലേ!
492
01:17:26,114 --> 01:17:27,213
ചാവല്ലേ!
493
01:17:27,215 --> 01:17:28,184
ചാവല്ലേ.
494
01:17:30,419 --> 01:17:31,852
എനിക്ക് നിന്നെ ആവശ്യമുണ്ട്. കമോൺ.
495
01:17:31,854 --> 01:17:32,986
കമോൺ.
496
01:17:32,988 --> 01:17:35,291
എനിക്ക് നിന്നെ വേണം.
എനിക്ക് നിന്നെ വേണം.
497
01:17:39,327 --> 01:17:41,063
ഞാൻ മരിക്കാൻ പോവുന്നില്ല.
498
01:17:43,431 --> 01:17:45,432
ഞാൻ മരിക്കാോ പോവുന്നില്ല...
499
01:17:45,434 --> 01:17:46,937
നീ മരിക്കും വരെ.
500
01:18:04,153 --> 01:18:07,891
എനിക്ക് എപ്പോഴും അറിയാരുന്നു
നീയാണെന്റെ ഒരേയൊരു ദൗർബല്യമെന്ന്.
501
01:18:10,926 --> 01:18:12,194
ഒരുവനെ ദുർബ്ബലനാക്കുന്നതെന്തോ...
502
01:18:13,295 --> 01:18:14,396
...അതിനെ അവൻ കൊല്ലണം.
503
01:18:17,399 --> 01:18:18,367
അപ്പച്ചാ!
504
01:18:21,269 --> 01:18:22,902
എവിടെയെന്റെ...
505
01:18:22,904 --> 01:18:25,142
മോൻ?
506
01:18:44,059 --> 01:18:46,028
അവനെവിടെ?
അവനെവിടെ?
507
01:18:55,904 --> 01:18:56,907
അമ്മാ!
508
01:19:11,287 --> 01:19:13,020
എപ്പോഴും ഞാനായിരുന്നു നിന്റെ വിധി.
509
01:19:13,022 --> 01:19:14,021
അപ്പച്ചാ...
510
01:19:14,023 --> 01:19:16,022
ഇതെന്റെ അമ്മയ്ക്ക് വേണ്ടി!
511
01:19:24,934 --> 01:19:26,002
വേണ്ടാ!
512
01:19:32,407 --> 01:19:34,176
ചാർളീ.
513
01:19:38,113 --> 01:19:39,280
നിനക്കൊന്നും പറ്റിയില്ലല്ലോ?
514
01:19:39,282 --> 01:19:40,547
എനിക്ക് കുഴപ്പമൊന്നുമില്ല.
515
01:19:40,549 --> 01:19:42,385
- ഒന്നുമില്ലല്ലോ.
- ഒന്നുമില്ല.
516
01:19:51,460 --> 01:19:53,163
എനിക്കെന്റെ മോനെ തിരികെ കിട്ടി,
അതിന് നിനക്ക് നന്ദി.
517
01:19:55,197 --> 01:19:56,562
ഞാൻ...
518
01:19:56,564 --> 01:19:58,434
ഈ മലയിൽ നിന്ന് ഇറങ്ങുവാണ്.
519
01:20:00,435 --> 01:20:01,438
ആഹ്.
520
01:21:01,162 --> 01:21:03,030
വാ, ചാർളീ.
521
01:21:03,032 --> 01:21:04,034
നമുക്ക് പോവാം.
522
01:22:52,741 --> 01:22:54,377
അമ്മയ്ക്ക് ഇത് തിരികെ
വേണ്ടി വരുമെന്ന് തോന്നുന്നു.
523
01:22:55,411 --> 01:22:58,114
വേണ്ടടാ എനിക്ക് വേണ്ടി
അത് നീ തന്നെ ഇട്ടോ.
524
01:22:59,411 --> 01:23:05,114
പരിഭാഷ: ഷൈജു. എസ്
525
01:23:10,000 --> 01:23:20,000
എംസോണ് റിലീസ് - 1201
http://www.malayalamsubtitles.org/
www.facebook.com/msonepage