1 00:01:24,523 --> 00:01:28,110 ടോം ക്ലാൻസിയുടെ ജാക്ക് റയാൻ 2 00:01:39,830 --> 00:01:43,417 ബുഡാപെസ്റ്റ്, ഹംഗറി 3 00:01:48,881 --> 00:01:52,259 ലെവാൻ, ഞാൻ നിനക്കൊരുപകാരം ചെയ്തു എന്ന് നിനക്ക് പറയാമായിരുന്നു. 4 00:01:52,343 --> 00:01:56,889 നായിൻ്റെ മോനേ, നീ തുലഞ്ഞു പോകട്ടെ! വിശ്വസ്തത എന്താണെന്ന് നിനക്കറിയുമോ? 5 00:01:56,972 --> 00:01:58,682 വിശ്വസ്തത എന്താണെന്ന് നിനക്കറിയുമോ? 6 00:01:58,766 --> 00:01:59,767 നീ തുലഞ്ഞുപോകട്ടെ! 7 00:02:10,444 --> 00:02:13,155 നിങ്ങൾ നേരിട്ട് ഇവിടെ വന്നെന്ന് വിശ്വസിക്കാനാവുന്നില്ല. 8 00:02:13,948 --> 00:02:16,992 നിങ്ങൾ ശരിക്കും എവിടെയുണ്ടെന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. 9 00:02:17,576 --> 00:02:19,787 അയാൾ ഒരു ഭ്രാന്തനാണെന്ന് പറഞ്ഞത് ശരിയാണ്. 10 00:02:23,624 --> 00:02:29,046 അപ്പോൾ മടോസ്ക, റഷ്യയുടെ നടുവിലുള്ള ആണവവികിരണമുള്ള ഒരു സ്ഥലം. 11 00:02:29,129 --> 00:02:30,631 നിങ്ങൾക്ക് ഒരു പ്ലാനുണ്ടെന്ന് കരുതുന്നു. 12 00:02:32,633 --> 00:02:33,467 മൈക്കും ഞാനും... 13 00:02:33,550 --> 00:02:37,012 എനിക്കത് കേൾക്കണം എന്ന് ഞാൻ പറഞ്ഞില്ല, നിങ്ങൾക്ക് അതുണ്ടല്ലോ. 14 00:02:38,847 --> 00:02:39,682 ഉണ്ട്. 15 00:02:44,478 --> 00:02:47,648 എപ്പോഴാ പോകുന്നതെന്ന് പറയൂ. ഞാൻ നിരീക്ഷണം ലഭ്യമാക്കാം. 16 00:02:49,483 --> 00:02:50,693 ഏജൻസിയോ, 17 00:02:52,987 --> 00:02:53,988 അതോ നിങ്ങൾ മാത്രമോ? 18 00:03:01,078 --> 00:03:01,996 ശുഭാശംസകൾ. 19 00:03:11,880 --> 00:03:15,259 സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ലാംഗ്ലി, വിർജീനിയ 20 00:03:15,342 --> 00:03:19,138 റയാൻ എവിടെ? എനിക്ക് പുതിയ വിവരങ്ങൾ വേണം. നിങ്ങളല്ലേ അയാളെ കണ്ടെത്താം എന്ന് ഏറ്റത്? 21 00:03:19,221 --> 00:03:23,726 -അയാളെ എത്തിച്ചില്ലെങ്കിൽ, ഓർമ്മയുണ്ടല്ലോ. -എന്തെങ്കിലും വിവരം ലഭിക്കാൻ കാക്കുകയാണ്. 22 00:03:23,809 --> 00:03:26,228 എന്തെങ്കിലും വിവരം ലഭിച്ചാൽ നിങ്ങളെ അറിയിക്കാം. 23 00:03:35,154 --> 00:03:38,115 പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക് 24 00:03:40,701 --> 00:03:41,869 നമ്മൾ എവിടെ പോകുന്നു? 25 00:03:47,416 --> 00:03:49,501 നിങ്ങൾ ഇതുവരെ തീരുമാനിച്ചില്ല, അല്ലേ? 26 00:03:56,425 --> 00:03:58,469 റാഡേക്ക്, നിങ്ങൾക്ക് ഒരു ഗുണമുണ്ട്. 27 00:03:59,887 --> 00:04:02,931 എനിക്കൊപ്പം ജോലി ആരംഭിച്ചപ്പോൾ ഞാൻ കരുതി അത് നിങ്ങളെ ദുർബലനാക്കിയെന്ന്. 28 00:04:06,435 --> 00:04:07,519 ഇപ്പോൾ എനിക്ക് അസൂയയാണ്. 29 00:04:10,105 --> 00:04:10,939 എന്താണ്? 30 00:04:13,358 --> 00:04:14,193 സംശയം. 31 00:04:20,282 --> 00:04:21,909 നിങ്ങൾ ഇത് ചെയ്യേണ്ടതില്ല. 32 00:04:38,592 --> 00:04:40,552 -കെയ്ഹൽ. -ഗ്രീർ ആണ്. 33 00:04:40,636 --> 00:04:42,846 റാഡേക്ക് ഇപ്പോൾ നിങ്ങളുടെ നിരീക്ഷണത്തിലാണോ? 34 00:04:43,806 --> 00:04:46,934 അല്ല. അയാൾ പ്രസിഡൻ്റിനെയും കൊണ്ട് പാർട്ടിയിൽ നിന്ന് പോയി. 35 00:04:48,852 --> 00:04:49,812 നാശം! 36 00:04:50,646 --> 00:04:53,774 റാഡേക്ക് കൊലപാതകത്തിൽ ഒരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ഞങ്ങൾ കരുതുന്നു, 37 00:04:53,857 --> 00:04:55,692 പെട്രയുടെ ആജ്ഞ അനുസരിച്ച്. 38 00:04:56,360 --> 00:05:00,030 അയാൾ അവരെ എന്തെങ്കിലും ചെയ്യാൻ മാത്രം വിഡ്ഡിയാണെന്ന് നിങ്ങൾ കരുതുന്നില്ല, ഉണ്ടോ? 39 00:05:00,114 --> 00:05:04,076 നമ്മൾ അയാളുടെ പിന്നാലെ ഉണ്ടെന്ന് റാഡേക്ക് ചിന്തിക്കുകയാണെങ്കിൽ ഒന്നും പറയാനാവില്ല. 40 00:05:05,744 --> 00:05:06,870 ഞാൻ അങ്ങോട്ട് വരികയാണ്. 41 00:05:20,759 --> 00:05:21,677 അപ്പോൾ... 42 00:05:25,013 --> 00:05:26,390 അതെന്തായിരിക്കും റാഡേക്ക്? 43 00:06:48,722 --> 00:06:51,558 -അതെ. -നിങ്ങൾ ആ അമേരിക്കക്കാരനൊപ്പം ആയിരുന്നു. 44 00:06:52,976 --> 00:06:54,436 അയാൾ ചുമ്മാ ശ്രമിക്കുകയായിരുന്നു. 45 00:06:55,562 --> 00:06:59,149 -വിഷമിക്കാനൊന്നുമില്ല. -പിന്നെ നിങ്ങൾ എന്തിനാണ് എൻ്റെ വീട്ടിൽ? 46 00:07:06,156 --> 00:07:07,783 ഞാൻ നിന്നെ നന്നായി പഠിപ്പിച്ചു, റാഡേക്ക്. 47 00:07:07,866 --> 00:07:11,870 പ്രശ്നം തീർക്കാനാവാത്തപ്പോൾ ചെയ്യുന്നത് അറിയാം. ഞാനങ്ങനെ ചിലത് തീർത്തിട്ടുണ്ടല്ലോ. 48 00:07:16,083 --> 00:07:18,126 നീ നിൻ്റെ ഭാര്യയെയും കുട്ടിയെയും പറഞ്ഞയച്ചു. 49 00:07:20,170 --> 00:07:22,256 പക്ഷേ എനിക്ക് കണ്ടെത്താനാകാത്തവർ ആരുമില്ല. 50 00:07:23,924 --> 00:07:26,343 അതാണ് നമുക്കൊരു കച്ചവടം ഉറപ്പിക്കാമെന്ന് കരുതുന്നത്. 51 00:07:26,426 --> 00:07:28,136 നിങ്ങളുടെ കുടുംബത്തിനു പകരം എൻ്റെ. 52 00:07:31,807 --> 00:07:32,933 ഇപ്പോൾ അവൾക്ക് കുഴപ്പമില്ല. 53 00:07:34,101 --> 00:07:37,062 ഞങ്ങൾ കൺട്രി ഹൗസിലേക്ക് പോവുകയാണ്. ഒറ്റക്ക് വരിക. 54 00:07:54,037 --> 00:07:59,668 മടോസ്ക, റഷ്യ 55 00:08:15,309 --> 00:08:19,479 ശരി, ജാക്ക്, എല്ലായിടവും നോക്കി, യുറേനിയം കണ്ടെത്തുക, പുറത്തിറങ്ങുക. 56 00:08:20,814 --> 00:08:23,066 നിങ്ങളുടെ റേഡിയേഷൻ ലെവൽ ശ്രദ്ധിച്ചുകൊള്ളുക. 57 00:08:23,150 --> 00:08:24,151 എന്താണ് ലഭിച്ചത്? 58 00:08:25,610 --> 00:08:27,070 ആയിരം മില്ലിറെം. 59 00:08:27,154 --> 00:08:29,448 -അത്, പിന്നെ... -അത് കുഴപ്പമില്ല. 60 00:08:29,531 --> 00:08:32,117 സാധാരണ അന്തരീക്ഷ റേഡിയേഷൻ ഏകദേശം 350 ആണ്. 61 00:08:32,200 --> 00:08:34,911 5,000ൽ കൂടുതൽ ഏറ്റാൽ അപകടമാകും. 62 00:08:46,882 --> 00:08:49,718 പ്രസിഡൻ്റ് ഇതുവരെ അവരുടെ സ്റ്റാഫുമായി ബന്ധപ്പെട്ടിട്ടില്ലേ? 63 00:08:49,801 --> 00:08:50,886 ഇതുവരെയില്ല. 64 00:08:50,969 --> 00:08:54,222 റാഡേക്ക് ബ്രേസയോ? അയാളുടെ ഫോൺ റെക്കോഡുകളിൽ നിന്ന് എന്തെങ്കിലും? 65 00:08:54,306 --> 00:08:56,808 അയാൾക്ക് 21.40ന് കാസ്ലാവിൽ വച്ച് ഒരു കാൾ വന്നു. 66 00:08:56,892 --> 00:08:59,770 -ഭാര്യ ജനയുടെ. -ആ ഭാര്യയുടെ രേഖകൾ പരിശോധിക്ക്? 67 00:08:59,853 --> 00:09:02,689 അവർ രാജ്യത്തിനു പുറത്തേക്ക് പോകാൻ ഒരു വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. 68 00:09:04,399 --> 00:09:08,111 -അവർ ഒരു മണിക്കൂർ മുമ്പ് വാഴ്സയിൽ എത്തി. -നമുക്ക് ISനെ വിളിക്കണോ? 69 00:09:11,031 --> 00:09:12,866 റാഡേക്ക് സെക്യൂരിറ്റി തലവനായിരുന്നു. 70 00:09:13,992 --> 00:09:15,702 നമ്മൾ ആരെ വിശ്വസിക്കണം എന്ന് എങ്ങനെ അറിയും? 71 00:09:23,418 --> 00:09:25,712 അവസാന DDI റിപ്പോർട്ടിൽ അധികം വിവരങ്ങൾ ഇല്ല. 72 00:09:25,796 --> 00:09:28,632 മടോസ്കയിലെ ആണവദുരന്തം ചെർണോബിൽ ആയിരുന്നില്ല. 73 00:09:28,715 --> 00:09:30,384 എന്നാലും അതത്ര സുഖകരമായി തോന്നുന്നില്ല. 74 00:09:30,467 --> 00:09:34,429 ഞാനൊരു "എന്തും ചെയ്യാം" തരം ആളാണ്, പക്ഷേ ഇത് അത്ര നല്ലൊരു കാര്യമായി തോന്നുന്നില്ല. 75 00:09:35,222 --> 00:09:37,265 മീറ്റർ എന്താണ് മാറാത്തത്? 76 00:09:38,141 --> 00:09:42,437 നാം റേഡിയേഷൻ ഉള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ മീറ്റർ തീർച്ചയായും... 77 00:09:43,563 --> 00:09:44,648 ആണോ? 78 00:09:47,067 --> 00:09:49,444 -ഇപ്പോ റീഡിങ്ങ് എന്താണ്? -രണ്ടായിരത്തി ഒരുനൂറ്. 79 00:09:49,528 --> 00:09:50,529 കർത്താവേ. 80 00:09:57,160 --> 00:09:58,161 ഒരു നിമിഷം നിൽക്കൂ. 81 00:10:00,163 --> 00:10:03,291 ഒന്നുരണ്ട് അടി നടക്കുമ്പോഴേക്കും റീഡിങ്ങ് അത്ര കൂടുമോ? 82 00:10:03,375 --> 00:10:05,752 അത് അപൂർവമാണ്, എന്നാലും സംഭവിക്കാം. 83 00:10:18,598 --> 00:10:19,933 രണ്ടായിരത്തി ഇരുനൂറ്. 84 00:10:24,563 --> 00:10:28,024 -ജാക്ക്, നിങ്ങളെന്താണ് ചെയ്യുന്നത്? -അതൊരു കവർ ആണെങ്കിലോ? 85 00:10:28,108 --> 00:10:31,278 ആളുകളെ ഭയപ്പെടുത്താനായി ആണവ വികിരണമുള്ള വസ്തു കൊണ്ടു വെച്ചതാണെങ്കിൽ? 86 00:10:31,361 --> 00:10:35,824 ആണവവികിരണം ആകണമെന്നില്ല. ടാർജറ്റ് ചെയ്ത UVC ഫ്രീക്വൻസികളും അതിനു കാരണമാകാം. 87 00:10:35,907 --> 00:10:37,492 രണ്ടായിരത്തി അഞ്ഞൂറ്. 88 00:10:39,369 --> 00:10:40,537 മൂവായിരം. 89 00:10:41,079 --> 00:10:42,080 ഇത് വിശ്വസിക്കാനാവില്ല. 90 00:10:42,998 --> 00:10:44,249 മൂവായിരത്തി ഒരുനൂറ്. 91 00:10:45,625 --> 00:10:47,043 മൂവായിരത്തി മുന്നൂറ്. 92 00:10:48,712 --> 00:10:50,255 മൂവായിരത്തി അഞ്ഞൂറ്. 93 00:10:52,257 --> 00:10:55,051 നിൻ്റെ ജീവിതം കൊണ്ട് നീയിത് കളിക്കാൻ പോകുവാണോ? 94 00:11:14,112 --> 00:11:15,363 മൂവായിരത്തി എണ്ണൂറ്. 95 00:11:22,412 --> 00:11:23,455 ആയിരത്തി അഞ്ഞൂറ്. 96 00:11:28,084 --> 00:11:29,544 അതെ, അവനത് ചെയ്യും. 97 00:11:40,388 --> 00:11:43,183 ഞങ്ങൾ റാഡേക്കിനെയും പ്രസിഡൻ്റിനെയും എക്സിറ്റ് വരെ പിന്തുടർന്നു. 98 00:11:43,266 --> 00:11:45,810 ഇവിടെയാണ് അവർ ക്യാമറകളിൽ നിന്ന് മാറുന്നത്. 99 00:11:45,894 --> 00:11:48,813 ഉപഗ്രഹം അവരെ 38ൽ വടക്കോട്ട് പോകുന്നത് പിടിച്ചെടുത്തിട്ടുണ്ട്. 100 00:11:48,897 --> 00:11:52,275 പ്രാഗിലേക്കല്ല, ഗ്രാമപ്രദേശത്തേക്ക്. 101 00:11:52,359 --> 00:11:54,819 അവിടെ റാഡേക്കിന് എന്തെങ്കിലും പ്രോപ്പർട്ടി ഉണ്ടോ? 102 00:11:54,903 --> 00:11:57,280 രജിസ്റ്റർ ചെയ്തിരിക്കുന്നത് അപ്പാർട്ട്മെൻ്റ് മാത്രമാണ്. 103 00:11:57,364 --> 00:11:59,407 -റാഡേക്കിൻ്റെ മറ്റൊരു കാൾ. -നമ്പർ? 104 00:11:59,491 --> 00:12:02,702 നമ്മൾ പരിശോധിച്ചുകൊണ്ടിരുന്ന രജിസ്റ്റർ ചെയ്യാത്ത നമ്പറുകളുടെ ലിസ്റ്റിൽ ഒന്നാണ്. 105 00:12:03,662 --> 00:12:06,748 -പെട്ര കോവാക്കിൻ്റെയാണ്. -അയാളുടെ ഒരു പ്രോപ്പർട്ടി ചെക്ക് നടത്തൂ. 106 00:12:06,831 --> 00:12:09,751 -ഡോക്സിയിലുള്ള ഒരു സ്ഥലം പോലെ തോന്നുന്നു. -എനിക്ക് അയയ്ക്കൂ. 107 00:12:09,834 --> 00:12:14,548 അവർ അങ്ങോട്ടായിരിക്കും പോകുന്നത്, പക്ഷേ ഉറപ്പിക്കണം. പെട്രയുടെ വണ്ടി ഏതാണ്? 108 00:12:14,631 --> 00:12:18,802 അയാളുടെ പേരിലുള്ള ഒരേയൊരു കാർ 1975 ലാൻഡ് റോവർ സീരീസ് III ആണ്. 109 00:12:18,885 --> 00:12:21,888 പെട്രയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എടുക്കൂ. എനിക്ക് എല്ലാം വേണം. 110 00:12:21,972 --> 00:12:24,933 ഗ്രീർ, നമുക്കിത് ചെക്ക് ഇൻ്റലിജൻസിൽ നിന്ന് മറച്ചുവയ്ക്കാനാവില്ല. 111 00:12:25,016 --> 00:12:28,937 -സംശയമുള്ളത് അവർക്ക് മുന്നറിയിപ്പ് നൽകണം. -ശരി. 112 00:12:29,020 --> 00:12:32,232 നിങ്ങൾ അവരെ വിവരമറിയിക്കൂ. പക്ഷേ ഞാൻ കാര്യങ്ങൾ പറയാം. 113 00:12:52,877 --> 00:12:55,255 നിങ്ങൾ ഫോണെടുക്കുമെന്ന് ഞാൻ കരുതിയില്ല. 114 00:12:55,338 --> 00:12:56,464 ഞാനും കരുതിയില്ല. 115 00:12:58,341 --> 00:13:01,636 അറിയാമോ, ഞാൻ ആലോചിക്കുന്നത്, ഇതിൽ പലതിനും അർത്ഥമുണ്ട് എന്നാണ്. 116 00:13:02,929 --> 00:13:06,933 റാഡേക്കിന് റഷ്യൻ സ്വാധീനം ഇഷ്ടമല്ല, അതിനാൽ അയാൾ ദിമിത്രി പോപ്പോവിനെ തീർക്കുന്നു. 117 00:13:07,017 --> 00:13:08,476 ലളിതമായ കൊലപാതകം. 118 00:13:08,560 --> 00:13:12,522 പ്രസിഡൻ്റ് കോവാക്കിൻ്റെ സുരക്ഷാ തലവൻ നടത്തുന്ന അകത്തുനിന്നുള്ള ഒരു ജോലി. 119 00:13:12,606 --> 00:13:14,608 ശരിക്കും മാനദണ്ഡങ്ങൾ പാലിച്ചു തന്നെയുള്ളത്. 120 00:13:15,567 --> 00:13:17,986 എന്നാൽ അർത്ഥം ഇല്ലാത്തത് എന്താണെന്നാൽ, 121 00:13:18,069 --> 00:13:20,655 അല്ലെങ്കിൽ ഒരിക്കലും അർത്ഥം ഇല്ലാഞ്ഞത് എന്തെന്നാൽ, 122 00:13:20,739 --> 00:13:21,656 അത് നിങ്ങളാണ്. 123 00:13:23,116 --> 00:13:24,743 എനിക്കത് മനസിലായിത്തുടങ്ങുന്നു. 124 00:13:25,660 --> 00:13:29,748 ഇടയ്ക്ക് ഞാൻ കരുതി, റാഡേക്ക് അവരെ കൊണ്ടു പോയത് നമ്മൾ അവനുപിന്നാലെ ആയതുകൊണ്ടാണെന്ന്. 125 00:13:29,831 --> 00:13:35,670 പക്ഷേ അവൻ അവരെ കൊണ്ടുപോയത് നിങ്ങൾ കാരണമാണ്. നിങ്ങളാണ് അവൻ പേടിച്ചോടാൻ കാരണം. 126 00:13:36,755 --> 00:13:37,756 അമേരിക്കക്കാർ, 127 00:13:39,007 --> 00:13:40,467 എല്ലാത്തിനും അർഹതപ്പെട്ടവർ. 128 00:13:41,509 --> 00:13:45,805 കളി തുടങ്ങിയിട്ടുപോലുമില്ലെങ്കിലും, അവർ ചിന്തിക്കും അഞ്ചുനീക്കങ്ങൾ മുമ്പിലാണെന്ന്. 129 00:13:48,141 --> 00:13:50,393 അറിയാമോ, ഞാൻ കുറച്ചുകാലം റഷ്യയിലുണ്ടായിരുന്നു. 130 00:13:52,687 --> 00:13:56,608 ഞാൻ പഴയ ആർബേറ്റിൽ നടക്കാൻ പോകുമായിരുന്നു. 131 00:13:56,691 --> 00:14:00,654 അടുക്കളയിലേക്ക് നേരിട്ടു കാണാൻ കഴിയുന്ന ഒരു ജനാലയുള്ള ഒരു ബേക്കറി ഉണ്ടായിരുന്നു. 132 00:14:00,737 --> 00:14:04,282 ദിവസവും രാവിലെ മാവുകുഴയ്ക്കുന്ന ആൾ 133 00:14:06,159 --> 00:14:07,410 കൃത്യസമയത്തുതന്നെ ആരംഭിക്കും. 134 00:14:09,245 --> 00:14:12,040 ഒരുദിവസം രാവിലെ ഞാൻ ചോദിച്ചു. 135 00:14:13,500 --> 00:14:14,709 "എന്താ ഇത്ര കൃത്യസമയം?" 136 00:14:16,920 --> 00:14:19,005 അയാൾ പറഞ്ഞു അയാൾ റെഡ് ആർമി ആണെന്ന്. 137 00:14:19,089 --> 00:14:21,675 അയാളുടെ കാലത്ത് ഓരോ സെക്കൻ്റും വിലപ്പെട്ടതായിരുന്നു. 138 00:14:23,134 --> 00:14:25,637 അയാൾക്കോ അയാളുടെ സഖാക്കൾക്കോ വേണ്ടിയല്ല, 139 00:14:26,721 --> 00:14:27,931 പക്ഷേ അയാളുടെ രാജ്യത്തിനുവേണ്ടി. 140 00:14:31,810 --> 00:14:33,019 അയാൾ അങ്ങനെയാണ് ജീവിച്ചത്. 141 00:14:34,104 --> 00:14:37,399 ഭൂതകാലം വർത്തമാനകാലത്തിലേക്ക് നയിക്കുന്നു. 142 00:14:40,026 --> 00:14:42,904 പെട്ര, നിങ്ങളും അതുപോലെയാണ് ജീവിക്കുന്നത്. 143 00:14:47,909 --> 00:14:49,911 അയാളെൻ്റെ മകളെ പിടിച്ചുവച്ചിരിക്കുന്നു, മി. ഗ്രീർ. 144 00:14:52,747 --> 00:14:54,457 പക്ഷെ അയാൾക്ക് വേണ്ടത് എന്നെയാണ്. 145 00:14:56,292 --> 00:14:59,170 ഞാൻ തടഞ്ഞില്ലെങ്കിൽ അവൻ അവളെ കൊല്ലും. 146 00:15:00,046 --> 00:15:02,006 നിങ്ങളവളെ കൊല്ലില്ലെന്ന് ഞാനെങ്ങനെ അറിയും? 147 00:17:04,546 --> 00:17:05,505 നിങ്ങളിത് കാണുന്നുണ്ടോ? 148 00:17:05,588 --> 00:17:06,506 ഉണ്ട്. 149 00:17:08,508 --> 00:17:11,427 1969ലെ സോക്കോൽ പദ്ധതിയുടെ വിവരങ്ങൾ സെർച്ച് ചെയ്യൂ. 150 00:17:27,735 --> 00:17:29,153 അവിടെയാണ് അതെല്ലാം ആരംഭിച്ചത്. 151 00:17:31,865 --> 00:17:34,075 നമ്മുടെ കാര്യം ശുഭപര്യവസായിയായി തീരുമെന്ന് പ്രതീക്ഷിക്കാം. 152 00:17:52,802 --> 00:17:55,388 -ഇവിടെ എല്ലാം ഓക്കെയാണോ? -അതെ, പ്രശ്നമൊന്നുമില്ല. 153 00:18:31,841 --> 00:18:33,301 നീയെന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്? 154 00:18:34,802 --> 00:18:38,139 -എന്നെ തൊടരുത്. -അലീന നീയെൻ്റെ പ്രസിഡൻ്റാണ്. 155 00:18:38,222 --> 00:18:39,641 എൻ്റെ സുഹൃത്ത്. 156 00:18:39,724 --> 00:18:41,726 ഞാനിത് നമുക്ക് രണ്ടുപേർക്കും വേണ്ടിയാണ് ചെയ്യുന്നത്. 157 00:18:56,324 --> 00:18:57,325 ഷെഡ്ഡിൽ. 158 00:18:59,410 --> 00:19:01,871 എന്തിനാ നീ ദിമിത്രി പോപ്പോവിനെ കൊന്നത്? 159 00:19:01,955 --> 00:19:03,873 നാം രണ്ടാളും ഒരു ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം മാത്രമാണ്. 160 00:19:03,957 --> 00:19:08,252 -അത് ഞാനിപ്പോൾ കാണുന്നു. നീയും കാണും. -നീയിത് ചെയ്യേണ്ട ആവശ്യമില്ല, പ്ലീസ്. 161 00:19:08,336 --> 00:19:11,547 നിനക്ക് നിൻ്റെ അച്ഛനെ അറിയാമെങ്കിൽ എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല എന്ന് മനസ്സിലാകും. 162 00:19:12,548 --> 00:19:13,424 റാഡേക്ക്. 163 00:19:15,635 --> 00:19:16,636 റാഡേക്ക്! 164 00:19:53,965 --> 00:19:55,133 നമുക്ക് പോകണം. 165 00:19:55,216 --> 00:19:57,176 അമേരിക്കക്കാർ വരുന്നു. 166 00:19:57,260 --> 00:19:59,303 ഇതെല്ലാം ഇവിടുന്നു മാറ്റാം. 167 00:20:00,555 --> 00:20:02,140 -വാ നമുക്ക് പോകാം. -വരൂ. 168 00:20:30,793 --> 00:20:33,087 കോണ്ടാക്ട്. ഞങ്ങൾ കെട്ടിടത്തിൽ കയറുകയാണ്. 169 00:20:43,056 --> 00:20:45,391 -സിഗ്നൽ കൂട്ടാമോ? -ഞാൻ ശ്രമിക്കുകയാണ്. 170 00:20:46,517 --> 00:20:47,393 ജാക്ക്? 171 00:20:48,019 --> 00:20:48,978 പിരിയ്. 172 00:20:49,103 --> 00:20:50,146 വരൂ. 173 00:20:50,229 --> 00:20:54,525 ജാക്ക് നിങ്ങൾക്ക് കേൾക്കാമെങ്കിൽ, ഞങ്ങൾ ഉറപ്പിനായി കാത്തിരിക്കാം. 174 00:20:54,609 --> 00:20:55,610 ജാക്ക്? 175 00:24:01,337 --> 00:24:02,964 -നീ ഓക്കെയാണോ? -അതെയെന്നു തോന്നുന്നു. 176 00:24:03,047 --> 00:24:05,007 അയ്യോ. നിനക്ക് നടക്കാനാവുമോ? 177 00:24:05,091 --> 00:24:06,550 ഞാൻ നിങ്ങളെ പതുക്കെയാക്കും. 178 00:24:08,094 --> 00:24:08,928 വരൂ! 179 00:24:11,055 --> 00:24:12,306 ജാക്ക്, റാമി വീണു. 180 00:24:15,768 --> 00:24:16,769 പോകൂ. 181 00:24:18,896 --> 00:24:20,523 സീക്കോയെ നിൻ്റെ അടുത്തേക്ക് തിരികെ വിടുന്നു. 182 00:24:21,399 --> 00:24:22,817 കണ്ടോ, നിനക്ക് നടക്കാം. 183 00:24:28,489 --> 00:24:30,157 നിനക്കവനെ വെടിവെച്ചാൽ പോരായിരുന്നോ? 184 00:24:34,787 --> 00:24:35,955 ഇത് വേദനയെടുക്കും. 185 00:25:19,206 --> 00:25:20,207 അതിശയമായിരിക്കുന്നു. 186 00:25:22,835 --> 00:25:24,503 ലോകം മാറിമറിയുന്നത്. 187 00:25:26,088 --> 00:25:29,383 നിങ്ങളെ കൊല്ലുന്നത് അഭിമാനകരമായ ഒരു കാര്യമായിരിക്കും 188 00:25:29,467 --> 00:25:31,844 എന്ന് ഓർത്തിരിക്കാനുള്ള പ്രായം എനിക്കുണ്ട്. 189 00:25:35,222 --> 00:25:36,640 നിങ്ങൾ എന്താണിവിടെ ചെയ്യുന്നത്? 190 00:25:37,933 --> 00:25:40,311 എനിക്ക് അകത്തുനിന്ന് മാത്രമേ ജോലി ചെയ്യാനാകൂ. 191 00:25:41,270 --> 00:25:43,439 അലക്സി പെട്രോവ് എന്നെ വിശ്വസിക്കുന്നു. 192 00:25:43,522 --> 00:25:46,108 നിങ്ങൾക്ക് ഈ പദ്ധതിയെക്കുറിച്ച് ഇക്കാലമെല്ലാം അറിയാമായിരുന്നോ? 193 00:25:47,777 --> 00:25:49,570 അതിനായി ദൈവത്തിനു നന്ദി പറയൂ. 194 00:25:50,321 --> 00:25:53,949 അപ്പോൾ ഇതെങ്ങനെ തടയും എന്നത് നിങ്ങൾ എന്താണ് എന്നോട് പറയാത്തത്? 195 00:25:55,826 --> 00:25:56,869 നമ്മൾ ചെയ്യുന്നില്ല. 196 00:26:06,379 --> 00:26:09,173 -നിങ്ങൾ ഓക്കെയാണോ? -നിങ്ങളെ രഹസ്യമായി രക്ഷപ്പെടുത്താം. 197 00:26:09,256 --> 00:26:10,341 ഞാനിവിടെയുണ്ടാകും. 198 00:26:10,424 --> 00:26:11,550 ഓക്കേ. ജാക്ക്? 199 00:26:13,594 --> 00:26:14,595 ജാക്ക്! 200 00:26:16,472 --> 00:26:17,932 നാശം, നമുക്ക് നീങ്ങാം. 201 00:26:23,270 --> 00:26:26,315 -ആ ഉപകരണം എടുക്കാൻ നിങ്ങളെ അനുവദിക്കില്ല. -ഒരുപകരണം? 202 00:26:27,274 --> 00:26:28,776 അപ്പോൾ അതൊരു ആയുധമായിരിക്കുന്നു. 203 00:26:30,986 --> 00:26:32,613 നിങ്ങൾക്ക് മനസിലാകില്ല. 204 00:26:33,989 --> 00:26:36,367 സോക്കോൽ ഒരു ടൂൾ മാത്രമാണ്. 205 00:26:37,410 --> 00:26:40,538 അതുപയോഗിക്കുന്ന കൈ ആണ് നമുക്ക് കണ്ടെത്തേണ്ടത്. 206 00:26:40,621 --> 00:26:44,834 ഈ ഉപകരണത്തെ പിന്തുടർന്നാൽ മാത്രമേ അയാളെ കണ്ടെത്താനാകൂ. 207 00:26:45,418 --> 00:26:46,377 ആരെ? 208 00:26:47,378 --> 00:26:48,462 എനിക്കറിയില്ല. 209 00:26:50,172 --> 00:26:52,007 പക്ഷേ അതെല്ലാം ഇവിടുന്നാണ് വരുന്നത്. 210 00:26:53,134 --> 00:26:55,845 സോക്കോൽ മരിച്ചവരിൽ നിന്നല്ല തിരിച്ചു വന്നത്. 211 00:26:55,928 --> 00:26:57,304 അതൊരിക്കലും മരിച്ചിട്ടില്ല. 212 00:26:59,515 --> 00:27:00,641 നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 213 00:27:03,310 --> 00:27:04,937 ഞാനത് തടയുന്നതിൽ പരാജയപ്പെട്ടു. 214 00:27:06,981 --> 00:27:08,482 ഇനി ഞാൻ പരാജയപ്പെടില്ല. 215 00:27:11,694 --> 00:27:13,112 നിങ്ങൾ എന്നെ വിശ്വസിക്കണം. 216 00:27:22,913 --> 00:27:24,832 മൈക്ക്, എന്നെ തെക്കുവശത്ത് കണ്ടുമുട്ടണം. 217 00:27:57,406 --> 00:27:58,240 കഴിക്കൂ. 218 00:27:59,033 --> 00:28:00,534 ആദ്യം ചെറുതായി. 219 00:28:02,786 --> 00:28:03,871 ഞാൻ കൊള്ളയടിക്കപ്പെട്ടു. 220 00:28:04,955 --> 00:28:07,333 എന്നെ കാട്ടിലേക്ക് കൊണ്ടുപോയി, വെടി വെച്ചു. 221 00:28:09,585 --> 00:28:12,379 അവർ വോറി വി സകോനെ ആണ്. കൊള്ളക്കാർ. 222 00:28:15,925 --> 00:28:17,218 വോറി വി സകോനെ. 223 00:28:18,177 --> 00:28:20,763 ഈ രാജ്യം കൊള്ളക്കാരുടെ രാജ്യമായിരിക്കുന്നു. 224 00:28:25,309 --> 00:28:27,394 അതുമാത്രമായിരിക്കും ഇനി ബാക്കിയുണ്ടാവുക. 225 00:28:34,360 --> 00:28:38,113 ജീവിച്ചിരിക്കുന്ന ഓരോ മണിക്കൂറും നമ്മുടെ മരണത്തിൻ്റെ കാവൽക്കാരനാണ്. 226 00:29:23,617 --> 00:29:25,160 അവർ ഒരു ആയുധം ഉണ്ടാക്കിയിരിക്കുന്നു. 227 00:29:25,244 --> 00:29:27,162 -നിനക്കെങ്ങനെ അറിയാം? -ലൂക്കാ ഇവിടെ ഉണ്ട്. 228 00:29:27,246 --> 00:29:28,497 എന്താ ഈ പറയുന്നെ! 229 00:29:30,165 --> 00:29:31,709 വരൂ, നീങ്ങ്! 230 00:29:32,459 --> 00:29:34,545 -നിങ്ങൾ, പെട്ടന്നാകട്ടെ! -നമുക്ക് പോകാം! 231 00:33:10,177 --> 00:33:13,013 നമ്മുടെ മുന്നിൽ ഒരാളുണ്ട്. രണ്ടുപേർ വലതുവശത്തും. 232 00:33:13,096 --> 00:33:14,348 എനിക്കും ഒരാളെ കാണാം. 233 00:33:18,268 --> 00:33:19,102 ശരി. 234 00:33:40,499 --> 00:33:41,333 നാശം! 235 00:33:44,878 --> 00:33:45,712 ജാക്ക്. 236 00:33:46,547 --> 00:33:48,924 ഹോട്ടൽ 6-0. ഒരു അടിയന്തര രക്ഷപ്പെടുത്തൽ വേണം. ഓവർ. 237 00:33:50,801 --> 00:33:52,678 റോജർ. പത്തു മിനിറ്റിൽ. 238 00:34:04,022 --> 00:34:04,982 നമുക്ക് പോകാം. 239 00:34:56,116 --> 00:34:57,326 നിൻ്റെ അച്ഛൻ എവിടെ? 240 00:34:58,452 --> 00:35:00,370 എന്തിനാ നീ അദ്ദേഹം മരിക്കാൻ ആഗ്രഹിക്കുന്നത്? 241 00:35:00,454 --> 00:35:01,538 കാരണം നിനക്കറിയാം. 242 00:35:02,289 --> 00:35:04,291 പക്ഷേ നിനക്കത് വിശ്വസിക്കണ്ടാ. 243 00:35:16,136 --> 00:35:17,220 അവൻ നിന്നെ ഉപദ്രവിച്ചോ? 244 00:35:18,305 --> 00:35:19,222 ഇല്ല! 245 00:35:20,557 --> 00:35:22,017 അവരിപ്പോ ഇവിടെ എത്തും. 246 00:35:28,190 --> 00:35:29,274 എനിക്ക് താക്കോൽ തരൂ. 247 00:35:31,860 --> 00:35:34,863 -നിങ്ങളായിരുന്നു അത്. -അലീന, സമയമില്ല. 248 00:35:34,947 --> 00:35:37,658 റഷ്യൻ പ്രതിരോധ മന്ത്രി. അത് നിങ്ങളായിരുന്നു. 249 00:35:38,450 --> 00:35:39,952 റാഡേക്ക് നിങ്ങൾക്കായാണ് പ്രവർത്തിച്ചത്. 250 00:35:42,537 --> 00:35:45,248 -നിങ്ങളെന്താണ് ചെയ്തത്? -എന്നെക്കൊണ്ട് കഴിയുന്നതെല്ലാം. 251 00:35:52,756 --> 00:35:53,882 ഏതുസമയവും, കൂട്ടരേ. 252 00:36:02,808 --> 00:36:03,934 ഞങ്ങളെത്തി. വരൂ. 253 00:36:04,768 --> 00:36:07,187 -നമുക്ക് ഇയാളെ നീങ്ങാൻ തയാറാക്കാം. -അയാളെ താഴെവയ്ക്ക്. 254 00:36:18,865 --> 00:36:20,409 -നമുക്ക് പോകണം. -ഇല്ല. 255 00:36:22,411 --> 00:36:26,415 നീ നിൻ്റെ രാജ്യത്തിനായി പ്രതിജ്ഞയെടുത്ത ദിവസം ഓർമ്മയുണ്ടോ? 256 00:36:27,666 --> 00:36:31,670 നീ വിശ്വസിക്കുന്നതിനായി മരിക്കും എന്ന പ്രതിജ്ഞ. 257 00:36:32,254 --> 00:36:34,548 വർഷങ്ങൾക്ക് മുമ്പ് ഞാനും ആ പ്രതിജ്ഞ എടുത്തിരുന്നു. 258 00:36:35,882 --> 00:36:37,259 ഞാനത് ലംഘിച്ചിട്ടില്ല. 259 00:36:39,177 --> 00:36:43,765 എൻ്റെ പ്രതിജ്ഞ എന്നെ തെരഞ്ഞെടുത്ത ജനങ്ങൾക്കുവേണ്ടി ആയിരുന്നു. 260 00:36:44,057 --> 00:36:46,810 ഇല്ല. അവർ നിന്നെ തെരഞ്ഞെടുത്തില്ല. 261 00:36:48,437 --> 00:36:51,106 -നിങ്ങൾ എന്താണ് പറയുന്നത്? -അവർക്ക് ഉറപ്പ് വേണമായിരുന്നു. 262 00:36:51,940 --> 00:36:53,734 ഒരു ചെറിയ കളി. 263 00:36:53,817 --> 00:36:56,028 അവരെ കാണിക്കാനായി ഒരു സഹായം. 264 00:36:56,111 --> 00:36:58,613 നീയാണ് അവരുടെ പ്രശ്നങ്ങളുടെ എല്ലാ ഉത്തരവും എന്ന്. 265 00:36:58,697 --> 00:36:59,573 ഇല്ല. 266 00:37:00,949 --> 00:37:05,120 എനിക്ക് പ്രവേശനം വേണമായിരുന്നു. നീ അത് തന്നു, ലെനി. 267 00:37:05,829 --> 00:37:07,831 നമ്മൾ രണ്ടുപേരും ഇത് സ്വയം ചെയ്തതല്ല. 268 00:37:07,914 --> 00:37:08,832 ഇല്ല. 269 00:37:14,504 --> 00:37:16,173 ഹോട്ടൽ 6-0 ഞങ്ങൾ വളയപ്പെട്ടിരിക്കുന്നു. 270 00:37:16,840 --> 00:37:17,966 കോപ്പി. വെടിവെയ്ക്കുകയാണ്. 271 00:37:18,050 --> 00:37:18,967 മാറ്റുന്നു. 272 00:37:19,676 --> 00:37:20,510 കവർ തരൂ! 273 00:37:27,017 --> 00:37:27,851 നാശം! 274 00:37:34,107 --> 00:37:36,443 വെടിവെപ്പ് നടക്കുന്നു. ഞങ്ങൾ സ്റ്റേഷനിൽ കാണാവുന്ന ദൂരത്താണ്. 275 00:37:36,526 --> 00:37:39,571 തെക്കേ ഹാളിൽ നിരവധി എതിരാളികളുണ്ട്. കമിഴ്ന്ന് കിടക്കുക. 276 00:37:39,654 --> 00:37:40,989 താഴെ കിടക്കൂ! 277 00:37:41,490 --> 00:37:44,034 മൂന്ന്, രണ്ട്, ഒന്ന്... 278 00:38:01,009 --> 00:38:03,345 ഇത് ഹോട്ടൽ 6-0 ആണ്. എല്ലാ ടാർജറ്റുകളും മരിച്ചു. 279 00:38:06,306 --> 00:38:07,140 പോകൂ! 280 00:38:08,100 --> 00:38:09,518 നമുക്ക് പോകാം! നീങ്ങൂ! 281 00:38:10,811 --> 00:38:12,354 ക്ലിയറാണ്. നമുക്ക് പോകാം! 282 00:38:37,212 --> 00:38:38,588 നമുക്ക് പോകാം. 283 00:38:51,977 --> 00:38:53,353 റൈറ്റ്, നിങ്ങൾ അവിടെ ഉണ്ടോ? 284 00:38:53,687 --> 00:38:54,813 ഞങ്ങൾ ഇവിടെ ഉണ്ട്. 285 00:38:54,896 --> 00:38:57,941 ആയുധം മടോക്സയിൽ നിന്ന് ലൂക്കാ ഗോച്ചറോവ് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. 286 00:38:58,024 --> 00:38:59,192 ഗോച്ചറോവ്? 287 00:38:59,818 --> 00:39:03,321 സോക്കോലിനു പിന്നിൽ ആരാണ് എന്നറിയാൻ അയാൾ അകത്തു നിന്ന് പ്രവർത്തിക്കുകയാണ്. 288 00:39:03,405 --> 00:39:04,865 അവിടെനിന്ന് പുറത്തു കടക്കൂ ജാക്ക്. 289 00:39:04,990 --> 00:39:06,074 ശരി മാം. 290 00:39:08,243 --> 00:39:09,703 അറിയാത്ത കോണ്ടാക്ട് 291 00:39:09,786 --> 00:39:12,372 ചെക്ക് റിപ്പബ്ലിക്ക് 292 00:39:26,052 --> 00:39:27,971 -പറയൂ. -ഞങ്ങൾക്കൊരു സ്ഥലം ലഭിച്ചിട്ടുണ്ട്. 293 00:39:28,054 --> 00:39:30,056 -ഒരു പിൻ അയയ്ക്കുന്നു. -കോപ്പി. 294 00:40:48,134 --> 00:40:49,094 അയാളെവിടെ? 295 00:40:52,681 --> 00:40:53,515 പോയി. 296 00:40:55,684 --> 00:40:56,601 അലീന. 297 00:40:58,478 --> 00:41:02,190 അയാൾ ഇതിൻ്റെ ഭാഗം മാത്രമല്ല. അയാളാണ് ഈ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. 298 00:41:05,110 --> 00:41:06,444 അത്രയും അദ്ദേഹം സമ്മതിച്ചു. 299 00:41:08,029 --> 00:41:09,656 പോപ്പോവ് അല്ല അവസാന കളി. 300 00:41:13,118 --> 00:41:16,288 ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം. നിങ്ങൾക്ക് അയാളെ മറ്റാരെക്കാൾ നന്നായി അറിയാം. 301 00:41:18,540 --> 00:41:19,457 വിഡ്ഡിത്തം. 302 00:41:21,835 --> 00:41:23,211 ആർക്കും ആരെയും അറിയില്ല. 303 00:41:25,297 --> 00:41:26,339 ശരിക്കും. 304 00:41:36,308 --> 00:41:40,729 കോട്ക, ഫിൻലാൻഡ് 305 00:41:48,862 --> 00:41:51,865 നമുക്ക് ഇനി മറുപുറത്തുകാണാം ബ്രദർ. നമുക്ക് നീങ്ങാം. 306 00:42:10,508 --> 00:42:11,801 നമുക്ക് ഒന്നും ലഭിച്ചില്ല ജാക്ക്. 307 00:42:12,969 --> 00:42:15,180 S&T ഇതെല്ലാം നോക്കട്ടെ. നമുക്ക് പോകണം. 308 00:42:31,446 --> 00:42:33,490 സ്കാനിങ്ങ് പോർട്ട് 309 00:42:36,368 --> 00:42:38,703 ജാക്ക് റയാൻ 310 00:42:45,877 --> 00:42:49,047 -നിങ്ങളിവിടെ എന്താണ് ചെയ്യുന്നത്? -ഇത് കാളും, ഡേവനുമാണ്. 311 00:42:49,130 --> 00:42:51,132 ഇവർ നിങ്ങളെ വീട്ടിൽ കൊണ്ടാക്കും. 312 00:42:51,216 --> 00:42:53,927 ഞാൻ രണ്ട് ബ്ലോക്ക് താഴെയാണ് താമസിക്കുന്നത്. എനിക്ക് പോകാനറിയാം. 313 00:42:55,178 --> 00:42:56,304 ആ വീട്ടിലല്ല. 314 00:42:58,723 --> 00:43:00,016 നിങ്ങളെ തിരിച്ചുവിളിച്ചിരിക്കുന്നു. 315 00:43:21,079 --> 00:43:21,955 മൈക്ക്! 316 00:43:30,088 --> 00:43:33,967 അവർ അമേരിക്കൻ ആണവായുധമെന്നു തോന്നിക്കുന്ന ഒരു മിസൈൽ നിർമ്മിക്കുകയാണ്. 317 00:43:34,050 --> 00:43:34,884 നാശം. 318 00:43:36,261 --> 00:43:37,595 അപ്പോൾ അത് വിക്ഷേപിച്ചാൽ… 319 00:43:41,599 --> 00:43:43,143 നമ്മളാണത് ചെയ്തത് എന്ന് തോന്നും. 320 00:45:29,332 --> 00:45:31,334 ഉപശീർഷകം വിവർത്തനംചെയ്തത്ശ്രീ ദേവി പിള്ള 321 00:45:31,417 --> 00:45:33,419 സൃഷ്ടി പരമായ മേൽനോട്ടം വി. ലളിതശ്രീ