1
00:00:42,700 --> 00:00:56,900
എംസോണ്‍ റിലീസ് -1322
http://www.malayalamsubtitles.org/
www.facebook.com/msonepage
2
00:00:57,000 --> 00:01:00,000
യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളാണ്
ഈ സിനിമയ്ക്ക് ആധാരം.
3
00:01:03,000 --> 00:01:05,000
1951
4
00:01:05,100 --> 00:01:07,000
മാഞ്ചസ്റ്റർ, ഇംഗ്ലണ്ട്.
5
00:01:37,307 --> 00:01:39,310
നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?
6
00:01:42,379 --> 00:01:43,843
ഗുഡ്.
7
00:01:44,981 --> 00:01:49,786
നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ചില
കാര്യങ്ങൾ വിട്ടു പോയേക്കാം..
8
00:01:49,886 --> 00:01:52,289
പ്രധാനപ്പെട്ട കാര്യങ്ങൾ..
9
00:01:52,689 --> 00:01:58,436
ഞാൻ ഇടയ്ക്ക് നിർത്തില്ല, ആവർത്തിച്ച് പറയില്ല,
പിന്നെ നിങ്ങളെന്നെ തടസ്സപ്പെടുത്തുകയുമില്ല.
10
00:02:00,296 --> 00:02:04,768
ഇവിടെ എന്റെ സ്ഥാനവും നിങ്ങളുടെ സ്ഥാനവും
നിങ്ങള്‍ക്ക് നന്നായറിയാമെന്ന് കരുതി..
11
00:02:04,868 --> 00:02:07,838
ഇനിയിവിടെ നടക്കാന്‍ പോകുന്നതിന്റെയൊക്കെ
നിയന്ത്രണം നിങ്ങള്‍ക്കാണെന്ന് കരുതിയെങ്കില്‍..
12
00:02:09,519 --> 00:02:12,543
നിങ്ങള്‍ക്ക് തെറ്റി.
ഇനിയുള്ള കാര്യങ്ങളുടെ നിയന്ത്രണം എനിക്കാണ്.
13
00:02:13,643 --> 00:02:17,983
കാരണം നിങ്ങൾക്കറിയാത്ത
ചിലതൊക്കെ എനിക്കറിയാം.
14
00:02:20,617 --> 00:02:23,921
മാഞ്ചസ്റ്റർ പോലീസ് ഡിപ്പാർട്ട്മെന്റ്,
ദയവായി ഹോൾഡ് ചെയ്യൂ.
15
00:02:23,930 --> 00:02:24,660
പോലീസ് കോൺസ്റ്റബിൾ : കണ്ടിട്ട് ഭവന ഭേദനം പോലെയുണ്ട്.
16
00:02:24,770 --> 00:02:26,797
അലൻ ട്യൂറിംഗിന്റെ വീട്.
17
00:02:26,689 --> 00:02:29,359
(സീക്രെട്ട് ഇന്റെലിജൻസ് സർവീസ്-MI 6, ഹെഡ് ക്വാർട്ടേഴ്‌സ് )
ജനലുകൾ തകർത്തു. വീട് മുഴുവൻ വാരിവലിച്ചിട്ടിരിക്കുന്നു.
18
00:02:29,459 --> 00:02:31,194
(സീക്രെട്ട് ഇന്റെലിജൻസ് സർവീസ്-MI 6, ഹെഡ് ക്വാർട്ടേഴ്‌സ് )
ഒരു ഡിറ്റക്റ്റീവിനെ അയക്കാമോ?
19
00:02:32,094 --> 00:02:36,033
എനിക്ക് നിങ്ങൾ തരേണ്ടത് ഒരു ഉറപ്പാണ്.
20
00:02:36,133 --> 00:02:41,505
നിങ്ങൾ നന്നായി ശ്രദ്ധിക്കുമെന്നും, ഞാൻ പറഞ്ഞ്
തീരുന്നതുവരെ ഒരു നിഗമനത്തിലെത്തില്ല എന്നുമുള്ള ഉറപ്പ്.
21
00:02:41,605 --> 00:02:45,042
നിങ്ങൾക്കിത് പാലിക്കാൻ കഴിയില്ലെങ്കിൽ,
ദയവ് ചെയ്ത് മുറി വിട്ട് പോകുക.
22
00:02:45,842 --> 00:02:46,776
വന്നോളൂ.
23
00:02:46,876 --> 00:02:50,772
നിങ്ങൾ ഇവിടെയിരിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ
ഒന്നോർത്തോളൂ ആ തീരുമാനമെടുത്തത് നിങ്ങളാണ്.
24
00:02:50,872 --> 00:02:55,473
ഇനിയങ്ങോട്ട് സംഭവിക്കുന്നതിനൊന്നും എനിക്ക്
യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കുന്നതല്ല.
25
00:02:55,573 --> 00:02:56,387
നിങ്ങൾക്കാണ് അതിന്റെ
പൂർണമായ ഉത്തരവാദിത്തം.
26
00:02:57,457 --> 00:02:59,457
അലൻ ട്യൂറിംഗ് കൊള്ളയടിക്കപ്പെട്ടു.
27
00:03:00,156 --> 00:03:02,058
ശ്രദ്ധിച്ച് കേൾക്കുക.
28
00:03:14,804 --> 00:03:19,810
- എന്താണിവിടെ സംഭവിച്ചത്?
- ട്യൂറിംഗ്, അലൻ. കിങ്സിലെ പ്രൊഫസറാണ്.
29
00:03:19,910 --> 00:03:22,846
- കണ്ടിട്ട് മോഷണം നടന്നത്പോലെയുണ്ട്.
- ആണോ? എന്താ മോഷണം പോയത്?
30
00:03:22,946 --> 00:03:24,748
അത്.. സത്യത്തിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
31
00:03:26,183 --> 00:03:28,552
അയാളിവിടെ മാഞ്ചസ്റ്ററിൽ എന്ത് ചെയ്യുന്നു?
32
00:03:28,652 --> 00:03:31,556
മെഷീനുകളുമായി ബന്ധപ്പെട്ട എന്തോ ജോലിയാണ്.
33
00:03:38,362 --> 00:03:40,497
NPL-ലെ പ്രൊജക്റ്റ്.
34
00:03:40,597 --> 00:03:43,434
ഞാൻ ചോദിച്ചു,
പക്ഷേ അയാളതിനെപ്പറ്റിയൊന്നും പറയാൻ കൂട്ടാക്കുന്നില്ല.
35
00:03:45,552 --> 00:03:49,306
പ്രൊഫസർ ട്യൂറിംഗ്?
ഡിറ്റക്റ്റീവ് നോക്, മാഞ്ചസ്റ്റർ പോലീസ്.
36
00:03:53,948 --> 00:03:57,152
ഇന്നലെ രാത്രിയിവിടെയൊരു മോഷണം
നടന്നെന്ന് സെർജൻറ് സ്റ്റഹൈൽ പറഞ്ഞു.
37
00:03:57,522 --> 00:03:58,682
പ്രൊഫസർ ട്യൂറിംഗ്?
38
00:03:59,382 --> 00:04:02,719
കുറച്ച് പുറകിലേക്ക് മാറി നിൽക്കൂ,
പിന്നെ ദീർഘനിശ്വാസം എടുക്കരുത്.
39
00:04:02,819 --> 00:04:05,288
- ശ്വാസമോ?
- നേർപ്പിക്കാത്ത സയനൈഡ്.
40
00:04:05,388 --> 00:04:09,426
ഒരാളെ കൊല്ലാനിതല്പം മതി.
41
00:04:12,529 --> 00:04:14,865
- നിരാശപ്പെടുത്തിയല്ലോ!
- മനസിലായില്ല?
42
00:04:14,965 --> 00:04:18,001
അല്ല, ഞാൻ കുറച്ച്കൂടിയൊക്കെ പ്രതീക്ഷിച്ചു.
43
00:04:18,101 --> 00:04:21,471
സെർജൻറ് സ്റ്റഹൈൽ, ഇയാൾ നമ്മളെ
അപമാനിക്കുകയാണെന്ന് നിങ്ങൾക്കും തോന്നിയോ?
44
00:04:21,571 --> 00:04:23,557
ഇന്നലെ രാത്രി ഇവിടെയാരോ അതിക്രമിച്ച് കടന്നിട്ടുണ്ട്.
45
00:04:23,657 --> 00:04:26,342
നിങ്ങളുടെ അയൽവാസി മിസ്റ്റർ സ്പ്രിങ്ബോൺ
ഇവിടെ നിന്ന് വലിയ ഒച്ച കേട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.
46
00:04:26,442 --> 00:04:29,646
അയാൾ പറഞ്ഞത് ഇവിടെ വലിയ ബഹളമായിരുന്നു എന്നാണ്,
പക്ഷേ നിങ്ങൾ പറയുന്നു ഒന്നും മോഷണം പോയിട്ടില്ലെന്ന്.
47
00:04:29,746 --> 00:04:32,228
അത് വിചിത്രമാണ്, അതുകൊണ്ട് എന്താണിവിടെ
നടന്നതെന്ന് നിങ്ങൾ തന്നെ പറഞ്ഞാൽ,
48
00:04:32,328 --> 00:04:34,194
ഇത് ചെയ്തവനെ ഞങ്ങളും കണ്ടുപിടിക്കും.
49
00:04:34,294 --> 00:04:38,388
ഇത് ചെയ്തവൻ നേരെ വന്ന്
നിങ്ങളുടെ മുഖത്ത് തുപ്പിയാലും..
50
00:04:38,488 --> 00:04:41,524
നിങ്ങൾക്കവനെ കണ്ടുപിടിക്കാൻ
പറ്റുമെന്ന് എനിക്ക് വിശ്വാസമില്ല.
51
00:04:41,624 --> 00:04:45,896
നന്നായി വൃത്തിയാക്കാനറിയുന്ന ഒരു സ്ത്രീയെയാണ്
പോലീസ്കാരനെക്കാൾ ഇവിടെയിപ്പോ ആവശ്യം.
52
00:04:45,996 --> 00:04:48,757
നിങ്ങളുടെ കാറിൽ ഏപ്രൺ ഒന്നുമില്ലാത്ത സ്ഥിതിക്ക്,
53
00:04:48,857 --> 00:04:52,239
റിപ്പോർട്ട് ഫയൽ ചെയ്തിട്ട് നിങ്ങൾ ഇവിടെ നിന്ന് പോകുക.
54
00:04:54,070 --> 00:04:56,374
ശരി, നിങ്ങൾ പറയുമ്പോലെ തന്നെ പ്രൊഫസർ ട്യൂറിംഗ്.
55
00:04:59,976 --> 00:05:02,546
സയനൈഡൊക്കെ സൂക്ഷിച്ച് ഉപയോഗിക്കണം കേട്ടോ.
56
00:05:03,601 --> 00:05:06,016
ഇതിനേക്കാളും വലിയൊരു മരത്തലയന്റെ പേര്
പറഞ്ഞാൽ ഞാൻ നിനക്കൊരു സമ്മാനം തരാം.
57
00:05:06,116 --> 00:05:09,619
- എന്തോ ഒളിച്ചു വയ്ക്കാൻ നിർബന്ധിതനായപോലെ?
- മനസിലായില്ല.
58
00:05:09,719 --> 00:05:12,462
രണ്ട് പോലീസുകാർ നിങ്ങളുടെ വ്യക്തിപരമായ
കാര്യങ്ങൾ ചികയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ..
59
00:05:12,562 --> 00:05:15,792
അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ
ഇതിനേക്കാൾ നല്ല വഴി വേറേയില്ല.
60
00:05:16,692 --> 00:05:19,563
- പറയ്, നിങ്ങൾക്കിതിൽ സംശയമൊന്നും തോന്നുന്നില്ലേ?
- എനിക്കൊന്നും തോന്നുന്നില്ല.
61
00:05:19,663 --> 00:05:23,605
എന്തൊക്കെയോ നിഗൂഢതകളുള്ള ഒരു പ്രൊഫസർ
തന്റെ വീട്ടിൽ നിന്ന് എന്താണ് കളവ്
പോയതെന്ന് മറയ്ക്കാൻ ശ്രമിക്കുന്നു?
62
00:05:25,601 --> 00:05:28,516
അലൻ ട്യൂറിംഗ് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നു
എന്ന് തന്നെ ഞാൻ സംശയിക്കുന്നു.
63
00:05:33,100 --> 00:05:37,700
പരിഭാഷ: ഡോ ആശകൃഷ്ണകുമാര്‍
64
00:05:38,382 --> 00:05:41,918
യുദ്ധം പ്രഖ്യാപിച്ചു!
800,000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചു!
65
00:05:42,018 --> 00:05:44,822
ജർമൻ ബോംബുകൾ പുറപ്പെട്ട് കഴിഞ്ഞു!
പേപ്പർ പേപ്പർ!
66
00:05:44,922 --> 00:05:47,390
1939
ലണ്ടൻ.
67
00:05:47,490 --> 00:05:51,695
800,000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചു!
ജർമൻ ബോംബുകളെ ഉടൻ പ്രതീക്ഷിക്കാം!
68
00:06:17,487 --> 00:06:21,092
ഇന്ന് കാലത്ത് ബെർലിനിലെ ബ്രിട്ടീഷ് അംബാസഡർ..
69
00:06:21,192 --> 00:06:23,493
ജർമൻ ഗവർമെന്റിന് "ഇന്ന് 11 മണിക്കുള്ളിൽ..
70
00:06:23,593 --> 00:06:28,232
അനുകൂല നിലപാട് അവരുടെ
ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ..
71
00:06:28,332 --> 00:06:33,337
രണ്ട് രാജ്യങ്ങളും തമ്മിൽ യുദ്ധം എന്ന അവസ്ഥ
സംജാതമാവുന്നതാണ്"എന്ന സന്ദേശം കൈമാറി.
72
00:06:34,371 --> 00:06:39,176
പക്ഷേ ഇതുവരെയും അതിനുള്ള യാതൊരു
ഉദ്യമവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
73
00:06:40,076 --> 00:06:44,247
അതിനാൽ തന്നെ രാജ്യം
ജർമനിയുമായി യുദ്ധത്തിലേക്ക് നീങ്ങാൻ..
74
00:06:44,347 --> 00:06:46,250
നിർബന്ധിതരായിരിക്കുന്നു.
75
00:07:12,275 --> 00:07:16,513
കിംഗ് ജോർജ് VI - നമ്മൾ ഭൂരിപക്ഷം
ആൾക്കാരുടെയും ജീവിതത്തിൽ..
76
00:07:16,613 --> 00:07:18,615
ഇത് രണ്ടാം തവണയാണ്..
77
00:07:18,715 --> 00:07:20,517
യുദ്ധത്തെ നേരിടേണ്ടി വരുന്നത്.
78
00:07:21,417 --> 00:07:22,920
സമാധാനപരമായി..
79
00:07:23,020 --> 00:07:26,189
ഇതിൽ നിന്ന് പുറത്ത് കടക്കാൻ...
80
00:07:28,858 --> 00:07:30,728
പേപ്പറുകൾ കാണിക്ക്.
81
00:08:07,363 --> 00:08:08,465
നിങ്ങളിവിടെ എന്താ ചെയ്യുന്നത്?
82
00:08:09,165 --> 00:08:12,769
- ഓഹ്, ആ സ്ത്രീ എന്നോട് കാത്തിരിക്കാൻ പറഞ്ഞു.
- എന്റെ ഓഫീസിനുള്ളിലോ?
83
00:08:13,969 --> 00:08:16,752
ഒരു ചായ ഉണ്ടാക്കി കുടിച്ചുകൊണ്ടിരിക്കാൻ
അവൾ പറഞ്ഞായിരുന്നോ?
84
00:08:16,852 --> 00:08:18,775
ഇല്ല, പറഞ്ഞില്ല.
85
00:08:18,875 --> 00:08:21,712
തമാശ എന്നാൽ എന്താണെന്നും
അവൾ പറഞ്ഞ് തന്ന് കാണില്ല, അല്ലേ?
86
00:08:22,312 --> 00:08:23,849
അവരങ്ങനെ പറയണമായിരുന്നോ?
87
00:08:25,682 --> 00:08:29,052
- ആരാ നിങ്ങൾ?
- അലൻ ട്യൂറിംഗ്.
88
00:08:30,304 --> 00:08:32,752
ട്യൂറിംഗ്. ഗണിതശാസ്ത്രജ്ഞൻ.
89
00:08:32,852 --> 00:08:35,191
- ശരിയാണ്.
- എന്റെ ഊഹം ശരിയായി?
90
00:08:35,291 --> 00:08:37,462
ഇല്ല, നിങ്ങളൂഹിച്ചതല്ല.
ആ പേപ്പറിലുള്ളത് നിങ്ങൾ വായിച്ചിരുന്നു.
91
00:08:39,596 --> 00:08:41,131
കിങ്‌സ് കോളേജ്, കേംബ്രിഡ്ജ്.
92
00:08:41,231 --> 00:08:44,334
ഇതിൽ പറയുന്നത് താങ്കൾ മാത്‍സ് ഡിപ്പാർട്ട്മെന്റിലെ
അതിസമർത്ഥനാണ് എന്നാണല്ലോ!
93
00:08:44,434 --> 00:08:47,337
അതങ്ങനെ വിലയിരുത്താമോ എന്നെനിക്കറിയില്ല, മിസ്റ്റർ ...
94
00:08:47,437 --> 00:08:49,806
- നിങ്ങൾക്കെത്ര വയസായി, മിസ്റ്റർ ട്യൂറിംഗ്?
- 27.
95
00:08:49,906 --> 00:08:52,242
കേംബ്രിഡ്ജിൽ സർവകലാശാലാംഗമായപ്പോൾ
എത്ര വയസുണ്ടായിരുന്നു?
96
00:08:52,342 --> 00:08:54,144
- 24.
- ഈ പേപ്പർ പ്രസിദ്ധീകരിക്കുമ്പോൾ എത്ര വയസുണ്ടായിരുന്നു..
97
00:08:54,244 --> 00:08:57,547
ഇതിന്റെ തലക്കെട്ട് പോലും എനിക്ക് മനസിലാവുന്നില്ല...
98
00:08:57,647 --> 00:08:59,261
23.
99
00:08:59,361 --> 00:09:02,285
എന്നിട്ടും നിങ്ങൾക്ക് നിങ്ങളൊരു
സമർത്ഥനാണെന്ന് തോന്നുന്നില്ല എന്നാണോ?
100
00:09:02,385 --> 00:09:05,455
അതിപ്പോൾ ന്യൂട്ടൺ ബൈനോമിക്കൽ തിയറം
കണ്ട്പിടിക്കുമ്പോൾ അദ്ദേഹത്തിന് 22 വയസായിരുന്നു.
101
00:09:05,555 --> 00:09:09,225
ലോകത്തെ മാറ്റിമറിച്ച 4 പ്രബന്ധങ്ങൾ
എഴുതുമ്പോൾ ഐൻസ്റ്റീന് പ്രായം 26.
102
00:09:09,325 --> 00:09:13,196
അതൊക്കെ വച്ച് നോക്കുമ്പോൾ
ഞാനൊന്നും ചെയ്തിട്ടില്ലെന്ന് തന്നെ പറയാം.
103
00:09:13,296 --> 00:09:16,199
- ദൈവമേ, നിങ്ങളത് ഗൗരവമായെടുത്തോ!
- ഞാനൊരു തമാശ പറഞ്ഞതാണെന്ന് കരുതാൻ ശ്രമിക്കാമോ?
104
00:09:16,299 --> 00:09:18,335
ഓഹ്, നിങ്ങൾക്ക് തമാശയെന്താണെന്ന് കൂടി അറിയാൻ വഴിയില്ല.
105
00:09:18,435 --> 00:09:21,471
അതിവിടെ ജോലി ചെയ്യാൻ
ആവശ്യമായ യോഗ്യതയാണെങ്കിൽ അത്
ശരിയാണെന്നെനിക്ക് അഭിപ്രായമില്ല, മിസ്റ്റർ..
106
00:09:21,571 --> 00:09:25,075
കമാൻഡർ ഡെന്നിസ്‌റ്റൺ, റോയൽ നേവി.
ശരി, മിസ്റ്റർ ട്യൂറിംഗ്, ഞാനത് സമ്മതിക്കുന്നു.
107
00:09:25,175 --> 00:09:27,877
ഗവണ്‍മെന്റിന് വേണ്ടി ജോലി ചെയ്യണമെന്ന്
ആഗ്രഹിക്കാൻ എന്താ കാരണം?
108
00:09:27,977 --> 00:09:29,346
ഓഹ്, സത്യത്തിൽ എനിക്കങ്ങനത്തെ ആഗ്രഹമൊന്നുമില്ല.
109
00:09:30,732 --> 00:09:32,449
നിങ്ങൾ യുദ്ധവിരോധിയാണോ?
110
00:09:32,749 --> 00:09:35,618
അക്രമത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.
111
00:09:35,718 --> 00:09:38,121
ലണ്ടനിൽ നിന്ന് 600 മൈൽ അകലെ ഹിറ്റ്ലർ
എന്ന് പേരുള്ള ഒരു കുറിയ കശ്മലൻ..
112
00:09:38,221 --> 00:09:42,525
യൂറോപ്പിനെ മുഴുവൻ തന്റെ സേച്ഛാധിപത്യ ഭരണത്തിൻ
കീഴിലാക്കണമെന്ന് ആഗ്രഹിക്കുന്നതായി അറിയാമോ?
113
00:09:42,625 --> 00:09:45,929
- രാഷ്ട്രീയത്തിൽ എനിക്ക് വിവരം കുറവാണ്.
- ആണോ?
114
00:09:46,629 --> 00:09:49,833
എങ്കിൽ ബ്രിട്ടീഷ് മിലിട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും
ദൈർഘ്യം കുറഞ്ഞ ജോബ് ഇന്റർവ്യൂവിനുള്ള..
115
00:09:49,933 --> 00:09:52,336
റെക്കോർഡ് നിങ്ങളിട്ടിരിക്കുന്നു എന്നാണെന്റെ വിശ്വാസം.
116
00:09:52,936 --> 00:09:54,628
അമ്മ പറയാറുണ്ട് ചിലപ്പോഴൊക്കെ ഞാൻ ലോകത്തിലെ
ഏറ്റവും മികച്ച ഗണിതശാസ്ത്രജ്ഞരിൽ ഒരാൾ എന്ന പദവിക്ക്..
117
00:09:54,728 --> 00:09:57,273
കളങ്കമുണ്ടാക്കാറുണ്ട് എന്ന്.
118
00:09:57,373 --> 00:10:00,243
- ലോകത്തിലെ?
- ഓഹ്, അതെ.
119
00:10:00,843 --> 00:10:03,679
ഇതുവരെയീ ജോലിക്കായി വന്ന എത്രപേരെ
ഞാൻ മടക്കി അയച്ചു എന്ന് നിങ്ങൾക്കറിയാമോ?
120
00:10:03,779 --> 00:10:04,546
ഇല്ല.
121
00:10:04,646 --> 00:10:06,883
ശരിയാ, നിങ്ങൾക്കതറിയാൻ വഴിയില്ല,
കാരണം ഇതൊരു ടോപ് സീക്രെട്ട് പ്രോഗ്രാമാണ്.
122
00:10:06,983 --> 00:10:09,019
പക്ഷേ നമ്മൾ സുഹൃത്തുക്കളായ സ്ഥിതിക്ക് പറയാം..
123
00:10:09,219 --> 00:10:13,657
നമ്മുടെ രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ
ഭാഷാപണ്ഡിതനെയാണ് ഞാൻ കഴിഞ്ഞയാഴ്ച തിരിച്ചയച്ചത്.
124
00:10:13,757 --> 00:10:15,959
അയാൾക്ക് എഴുത്തുകാരൻ ബെർറ്റോൾഡ്
ബ്രെക്കിനേക്കാൾ നന്നായി ജർമൻ അറിയാമായിരുന്നു.
125
00:10:16,059 --> 00:10:18,829
- എനിക്ക് ജർമൻ അറിയില്ല.
- എന്ത്?
126
00:10:19,629 --> 00:10:22,165
എനിക്ക് ജർമൻ അറിയില്ല.
127
00:10:22,265 --> 00:10:25,169
നിങ്ങൾക്ക് ജർമൻ ഭാഷ അറിയില്ലെങ്കിൽ.....
128
00:10:25,269 --> 00:10:27,767
നിങ്ങളെങ്ങനെ ജർമൻ
ആശയവിനിമയങ്ങൾ ഡീക്രിപ്റ്റ് ചെയ്യും?
129
00:10:27,867 --> 00:10:30,207
പക്ഷേ എനിക്ക് നന്നായി
പദപ്രശ്നങ്ങൾക്ക് ഉത്തരം കാണാനറിയാം.
130
00:10:30,357 --> 00:10:31,673
മാർഗരറ്റ്.
131
00:10:31,773 --> 00:10:35,678
ജർമൻ കോഡുകൾ പസ്സിലുകളാണ്.
ഗെയിമുകൾ പോലെ.
132
00:10:35,778 --> 00:10:38,281
- മാർഗരറ്റ്, നീയെവിടെയാണ്?
- എനിക്ക് ഗെയിമിലും പസ്സിലിലുമൊക്കെ നല്ല കഴിവാണ്.
133
00:10:38,381 --> 00:10:41,017
ഇതാണ് ലോകത്തിലെ ഏറ്റവും പ്രയാസമുള്ള പസിൽ.
134
00:10:41,117 --> 00:10:44,639
മാർഗരറ്റ്! പെട്ടെന്നൊന്ന് വരാമോ.
135
00:10:44,739 --> 00:10:46,594
ഇതെന്തായാലും നല്ല തമാശ തന്നെ.
136
00:10:46,694 --> 00:10:50,427
സത്യമാണ്, എനിക്ക് തമാശ പറയാൻ അറിയില്ല,
കമാൻഡർ ഡെന്നിസ്‌റ്റോൺ.
137
00:10:51,027 --> 00:10:53,029
തിരിച്ച് കേംബ്രിഡ്ജിലേക്ക്
ശുഭയാത്ര ആശംസിക്കുന്നു, പ്രൊഫസർ.
138
00:10:53,129 --> 00:10:54,297
എനിഗ്മ.
139
00:10:54,397 --> 00:10:56,467
എന്നെ വിളിച്ചിരുന്നോ?
140
00:11:04,374 --> 00:11:08,645
അതാണ് നിങ്ങളിവിടെ ചെയ്യുന്നത്.
ബ്ലെച്ചിലിയിലെ ടോപ് സീക്രെട്ട് പ്രോഗ്രാം.
141
00:11:08,745 --> 00:11:11,982
ജർമൻ എനിഗ്മ മെഷീന്റെ സന്ദേശങ്ങൾ
വായിച്ചെടുക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്.
142
00:11:12,682 --> 00:11:14,551
എന്ത്കൊണ്ടാണ് നിങ്ങൾക്കങ്ങനെ തോന്നിയത്?
143
00:11:15,151 --> 00:11:17,020
ചരിത്രത്തിലെ തന്നെ ഏറ്റവും
മികച്ച കോഡ് മെഷീൻ എനിഗ്മയാണ്.
144
00:11:17,120 --> 00:11:20,590
ജർമ്മൻകാർ മിക്കവാറും എല്ലാ
ആശയവിനിമയങ്ങൾക്കും അതാണ് ഉപയോഗിക്കുന്നത്.
145
00:11:20,690 --> 00:11:24,695
സഖ്യസൈന്യത്തിന് എനിഗ്മ വായിക്കാൻ കഴിഞ്ഞാൽ..
146
00:11:25,576 --> 00:11:28,383
ഈ യുദ്ധം വളരെ വേഗം അവസാനിപ്പിക്കാൻ കഴിയും.
147
00:11:28,683 --> 00:11:31,159
അത് തന്നെയാണ് നിങ്ങളുടെ ഉദ്ദേശമെന്ന് എനിക്കുറപ്പുണ്ട്.
148
00:11:31,359 --> 00:11:33,199
പക്ഷേ നിങ്ങൾക്കിതുവരെ
അതിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കിൽ..
149
00:11:33,299 --> 00:11:35,639
യൂണിവേഴ്സിറ്റികളിൽ നിന്ന് മിടുക്കന്മാരായ
ക്രിപ്റ്റോഗ്രാഫറുമാരെ നിങ്ങൾ ജോലിക്കെടുക്കില്ലായിരുന്നു.
150
00:11:35,739 --> 00:11:38,541
എനിക്ക് നിങ്ങളെ ആവശ്യമുള്ളതിനേക്കാൾ
നിങ്ങൾക്ക് എന്നെ ആവശ്യമുണ്ട്.
151
00:11:38,641 --> 00:11:42,379
എനിക്ക് ചോദ്യങ്ങൾക്ക് ഉത്തരം
കണ്ടുപിടിക്കാൻ ഇഷ്ടമാണ്, കമാൻഡർ.
152
00:11:42,879 --> 00:11:46,282
ഇന്ന് ലോകത്തിലെ ഏറ്റവും
പ്രയാസമുള്ള ചോദ്യം എനിഗ്മയാണ്.
153
00:11:46,482 --> 00:11:48,818
അല്ല, എനിഗ്മ പ്രയാസമുള്ളതല്ല,
എനിഗ്മ അസാധ്യമാണ്.
154
00:11:49,018 --> 00:11:52,207
അമേരിക്കക്കാരും റഷ്യക്കാരും
ഫ്രഞ്ച്കാരും ജർമൻകാരും...
155
00:11:52,307 --> 00:11:54,658
എല്ലാവരും ചിന്തിക്കുന്നത് എനിഗ്മ
മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയില്ലെന്നാണ്.
156
00:11:55,158 --> 00:11:59,515
ഗുഡ്. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ
അപ്പോൾ അറിയാമല്ലോ?
157
00:12:01,464 --> 00:12:03,701
എനിഗ്മയിലേക്ക് സ്വാഗതം.
158
00:12:05,701 --> 00:12:08,571
മുൻകൂട്ടി തീരുമാനിക്കാത്ത ഓരോ ആക്രമണങ്ങളുടെയും..
159
00:12:09,578 --> 00:12:12,062
കപ്പൽപടയുടെ ഓരോ രഹസ്യനീക്കങ്ങളും ..
160
00:12:12,362 --> 00:12:16,079
അറ്റ്ലാന്റിക് സമുദ്രത്തിലെ ഓരോ U-ബോട്ടിന്റെയും
വിവരങ്ങൾ ഈ മെഷീനുള്ളിലൂടെ കടന്നുപോയി..
161
00:12:16,779 --> 00:12:19,349
പുറത്തുവരുമ്പോഴേക്കും ആർക്കും
മനസിലാകാത്ത മറ്റൊരു രൂപത്തിലേക്ക് മാറും.
162
00:12:20,649 --> 00:12:22,252
മനോഹരം!
163
00:12:22,452 --> 00:12:25,321
മറ്റൊരുതരത്തിൽ പറഞ്ഞാൽ
മരണത്തിന്റെ കുടില കരങ്ങൾ.
164
00:12:26,269 --> 00:12:30,598
നമ്മുടെ വിമൻ നേവി സർവീസിലെ തരുണീമണികൾ
ദിവസവും ആയിരക്കണക്കിന് സന്ദേശങ്ങൾ പിടിച്ചെടുക്കുന്നുണ്ട്..
165
00:12:30,698 --> 00:12:35,117
പക്ഷേ അവർ പറയുന്നത് ആ സന്ദേശങ്ങളൊക്കെ
യാതൊരു അർഥവുമില്ലാത്തതാണെന്നാണ്.
166
00:12:35,217 --> 00:12:38,585
അതിന്റെ അർഥം മനസിലാവണമെങ്കിൽ
നമ്മളതിനെ എനിഗ്മയിലൂടെ തന്നെ കയറ്റിവിടണം.
167
00:12:38,685 --> 00:12:40,537
പക്ഷെ നമ്മുടെ കൈയിൽ എനിഗ്മ മെഷീനുണ്ടല്ലോ?
168
00:12:40,637 --> 00:12:43,239
ഉണ്ട്, പോളിഷ് ഇന്റലിജൻസ്
ബെർലിനിൽ നിന്ന് കടത്തിത്തന്നതാണ്.
169
00:12:43,339 --> 00:12:45,575
പിന്നെന്താ പ്രശ്നം?
നമ്മൾ പിടിച്ചെടുത്ത സന്ദേശങ്ങൾ..
170
00:12:45,675 --> 00:12:50,113
- വെറുതെ എനിഗ്മയിൽ കൂടി കടത്തി വിട്ടാൽ നമുക്കതിന്റെ..
- നോക്ക്, അതത്ര എളുപ്പമല്ല, ആണോ?
171
00:12:50,213 --> 00:12:54,489
ഒരു എനിഗ്മ മെഷീൻ കൈയിലുണ്ടെന്ന് കരുതി
ആ സന്ദേശങ്ങൾ ഡീകോഡ് ചെയ്യാൻ കഴിയില്ല.
172
00:12:54,589 --> 00:12:56,320
അതെ, മിസ്റ്റർ ട്യൂറിംഗ്.
173
00:12:56,420 --> 00:13:00,232
സന്ദേശം ഡീകോഡ് ചെയ്യണമെങ്കിൽ
നമുക്ക് മെഷീനിന്റെ സെറ്റിംഗ്സ് അറിയണം.
174
00:13:00,332 --> 00:13:04,694
മാത്രമല്ല അവർ എല്ലാ ദിവസവും
അർദ്ധരാത്രി സെറ്റിംഗ്സ് മാറ്റും.
175
00:13:04,794 --> 00:13:08,598
സാധാരണ ആറ് മണിക്കാണ് നമുക്കാദ്യത്തെ
സന്ദേശം പിടിച്ചെടുക്കാൻ കഴിയുന്നത്.
176
00:13:08,698 --> 00:13:12,249
അതായത് അടുത്ത ദിവസം
അവർ സെറ്റിംഗ് മാറ്റുന്നതിന് മുൻപ്...
177
00:13:12,349 --> 00:13:16,614
അന്നത്തെ കോഡ് കണ്ടുപിടിക്കാൻ നമുക്ക് 18 മണിക്കൂർ കിട്ടും.
കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും തുടങ്ങണം.
178
00:13:16,714 --> 00:13:20,315
അഞ്ച് റോട്ടറുകൾ പത്ത് പ്ലഗ്‌ബോർഡ് കേബിളുകൾ അതായത്...
179
00:13:20,415 --> 00:13:21,949
- ഒരു ദശലക്ഷം...
- ആയിരം ദശലക്ഷം...
180
00:13:22,049 --> 00:13:23,213
അല്ല, അതൊന്നുമല്ല ഞാൻ പറയാം.
181
00:13:23,313 --> 00:13:25,515
- മില്യൺ മില്യൺ.
- മില്യൺ കണക്കിനാണ് അത് തീർച്ച.
182
00:13:25,615 --> 00:13:28,752
150 മില്യൺ മില്യൺ മില്യൺ സെറ്റിങ്ങുകൾ സാധ്യമാണ്.
183
00:13:28,852 --> 00:13:30,153
വെരി ഗുഡ്.
184
00:13:30,553 --> 00:13:33,888
159. കൃത്യം കണക്ക് വേണമെങ്കിൽ.
185
00:13:33,988 --> 00:13:37,494
1-5-9 പിന്നെ 18 പൂജ്യങ്ങളും.
186
00:13:37,594 --> 00:13:41,129
ഒരു ദിവസം അത്രയും സാധ്യതകൾ.
187
00:13:41,229 --> 00:13:43,733
സുഹൃത്തുക്കളെ, ഇത് ഹ്യൂ അലക്സാണ്ടർ.
188
00:13:43,833 --> 00:13:47,371
- ഇദ്ദേഹത്തെ എന്റെ താൽപര്യപ്രകാരമാണ് തിരഞ്ഞെടുത്തത്.
- നിങ്ങളല്ലേ...?
189
00:13:47,471 --> 00:13:50,240
ബ്രിട്ടന്റെ നാഷണൽ ചെസ്സ് ചാംപ്യൻഷിപ്
നേടിയ ആളാണ് മിസ്റ്റർ അലക്സാണ്ടർ.
190
00:13:51,203 --> 00:13:51,708
അതും രണ്ട് തവണ.
191
00:13:52,208 --> 00:13:55,849
നിങ്ങൾക്ക് മാത്രമല്ല ഇവിടെ കളി അറിയാവുന്നത്, ട്യൂറിംഗ്.
192
00:13:55,949 --> 00:13:59,516
ഞങ്ങളെല്ലാവരും ഒരുമിച്ചാണോ ജോലി ചെയ്യുന്നത്?
എനിക്ക് സ്വന്തമായി ഓഫീസ് വേണമെന്നുണ്ട്.
193
00:13:59,616 --> 00:14:01,184
നിങ്ങളൊരു ടീമാണ്
നിങ്ങൾ ഒത്തൊരുമിച്ച് ജോലി ചെയ്യണം.
194
00:14:01,284 --> 00:14:04,671
എന്റെ ആശയങ്ങൾ ഇവരോടൊക്കെ
വിശദീകരിച്ച് സമയം കളയാൻ പറ്റില്ല..
195
00:14:04,771 --> 00:14:07,532
ഇവരെക്കാരണം എന്റെ ജോലി ഇഴയും.
196
00:14:07,991 --> 00:14:10,994
മറ്റുള്ളവരൊപ്പം ചേർന്ന് കളിക്കാൻ നിങ്ങൾക്ക് വയ്യെങ്കിൽ
നിങ്ങളെ കളിക്കാൻ അനുവദിക്കാനേ ഞങ്ങൾക്ക് കഴിയില്ല.
197
00:14:11,094 --> 00:14:13,296
ഇത് സ്റ്റുവാർട്ട് മെൻഗീസ്, MI6.
198
00:14:13,396 --> 00:14:18,025
മിലിറ്ററി ഇന്റലിജൻസിന്
അഞ്ച് വിഭാഗങ്ങളേ ഉള്ളു. MI6 എന്നൊന്നില്ല.
199
00:14:18,125 --> 00:14:21,038
അതെ,
ഇതാണ് ശരിക്കും സ്പിരിറ്റ്.
200
00:14:21,738 --> 00:14:25,866
മിസ്റര്‍ ട്യുറിംഗ്, ഈ എനിഗ്മ കാരണം
എത്ര പട്ടാളക്കാർ മരിക്കുന്നുണ്ടെന്നറിയാമോ?
201
00:14:25,966 --> 00:14:29,311
- ഇല്ല, എനിക്കറിയില്ല.
- മൂന്ന്...
202
00:14:29,411 --> 00:14:32,249
നമ്മളിപ്പോ സംസാരിച്ച ഈ സമയത്തനിടയിൽ..
203
00:14:33,549 --> 00:14:35,952
ഓ, ഒരാള് കൂടി.
204
00:14:36,252 --> 00:14:38,187
അയാള്‍ക്കൊരു കുടുംബമുണ്ടാവരുതേ
എന്നാണെന്റെ പ്രാര്‍ഥന.
205
00:14:39,087 --> 00:14:41,591
കമാണ്ടര്‍ ഡെന്നിസ്റ്റൻ
ഇപ്പോ നയിക്കുന്ന യുദ്ധം ...
206
00:14:42,191 --> 00:14:44,126
അത് നമ്മള്‍
തോറ്റു കൊണ്ടിരിക്കുകയാണ്.
207
00:14:44,226 --> 00:14:46,764
കോഡ് കണ്ടുപിടിക്ക്..അപ്പൊ നമുക്ക്
ജയിക്കാനൊരു അവസരമെങ്കിലും കിട്ടും.
208
00:14:49,876 --> 00:14:52,802
പുതിയ കളിപ്പാട്ടവുമായി പിള്ളേരെ
ഒറ്റയ്ക്ക് കളിക്കാന്‍ വിടാം, അല്ലേ?
209
00:14:57,940 --> 00:14:59,938
എങ്കില്‍ ശരി, സുഹൃത്തുക്കളേ..
210
00:15:03,179 --> 00:15:04,548
നമുക്ക് കളിക്കാം.
211
00:15:07,583 --> 00:15:10,387
കളി വളരെ ലളിതമാണ്.
212
00:15:13,222 --> 00:15:16,092
എല്ലാ ജര്‍മന്‍ സന്ദേശങ്ങളും, മുന്‍കൂട്ടി
പറയാത്ത ഓരോ ആക്രമണത്തിന്റെ വിവരങ്ങളും,
213
00:15:16,192 --> 00:15:21,596
ബോംബര്‍ വിമാനങ്ങളുടെ വ്യോമപാതകള്‍,
അന്തര്‍വാഹിനിയുടെ ആക്രമണ വിവരങ്ങള്‍/l...
214
00:15:26,569 --> 00:15:28,872
എല്ലാം ഇങ്ങനെ വായുവില്‍ പറന്നു നടക്കുകയാണ്,
215
00:15:38,448 --> 00:15:40,383
റേഡിയോ സിഗ്നലുകളായിട്ട്.
216
00:15:41,183 --> 00:15:45,521
AM കിറ്റ് കൈവശമുള്ള ഏത് സ്കൂള്‍
കുട്ടിക്കും അതിനെ പിടിച്ചെടുക്കാം..
217
00:15:48,323 --> 00:15:50,694
പക്ഷേ അതിലെ ട്രിക്ക് എന്താണെന്ന്
വച്ചാല്‍ അതെല്ലാം രഹസ്യ കോഡുകളാണ്.
218
00:16:00,637 --> 00:16:06,776
എനിഗ്മയ്ക്ക് 159 മില്യണ്‍ മില്യണ്‍ മില്യണ്‍
സെറ്റിങ്ങുകള്‍ സാധ്യമാണ്.
219
00:16:07,376 --> 00:16:09,946
ഓരോന്നായി പരിശോധിക്കുകയല്ലാതെ വേറെ വഴിയില്ല.
220
00:16:12,282 --> 00:16:16,285
പത്ത് പേര് ഒരു മിനിറ്റില്‍ ഒരു സെറ്റിംഗ് പരിശോധിച്ചാല്‍..
221
00:16:16,385 --> 00:16:19,989
എല്ലാ ദിവസവും 24 മണിക്കൂറും
ഒരാഴ്ചയില്‍ ഏഴു ദിവസവും നോക്കിയാല്‍...
222
00:16:21,089 --> 00:16:23,993
മുഴുവന്‍ സെറ്റിങ്ങുകളും പരിശോധിക്കാന്‍..
223
00:16:24,143 --> 00:16:27,364
എത്ര ദിവസമെടുക്കും?
224
00:16:29,331 --> 00:16:32,168
ദിവസങ്ങളല്ല, വര്‍ഷങ്ങള്‍.
225
00:16:33,309 --> 00:16:37,040
- ഗുഡ് മോര്‍ണിംഗ്.
- 20 മില്യണ്‍ വര്‍ഷങ്ങള്‍.
226
00:16:38,140 --> 00:16:39,776
- ഉണ്ടാകാന്‍ പോകുന്ന ഒരു ആക്രമണത്തെ തടയാന്‍....
- താങ്ക്യൂ.
227
00:16:40,076 --> 00:16:44,914
...20 മില്യണ്‍ വര്‍ഷങ്ങളെടുത്ത്
പരിശോധിക്കേണ്ട സെറ്റിങ്ങുകള്‍..
228
00:16:45,014 --> 00:16:47,121
20 മിനിറ്റില്‍ പരിശോധിക്കണം.
229
00:17:13,709 --> 00:17:16,813
എനിക്ക് വിശക്കുന്നു. ആഹാരം കഴിച്ചാലോ?
230
00:17:17,313 --> 00:17:20,817
ആഹാ കൊള്ളാമല്ലോ,
ചെറിയ തൊപ്പി വച്ച ഈ പെൺപിള്ളേരെന്തായിവിടെ ചെയ്യുന്നത്?
231
00:17:27,556 --> 00:17:30,894
ഗയ്സ്, നമ്മള്‍ ലഞ്ച് കഴിക്കാന്‍ പോകുന്നു.
232
00:17:34,730 --> 00:17:36,900
- അലന്‍?
- എന്തേ?
233
00:17:37,000 --> 00:17:39,053
കേട്ടില്ലേ ഞങ്ങള്‍ ലഞ്ച് കഴിക്കാന്‍ പോകുന്നു.
234
00:17:42,794 --> 00:17:44,707
- അലന്‍?
- എന്തേ?
235
00:17:44,807 --> 00:17:47,441
- ഞാന്‍ പറഞ്ഞത് നീ കേട്ടോ?
- കേട്ടു.
236
00:17:47,541 --> 00:17:49,412
ഞങ്ങള്‍ ലഞ്ച് കഴിക്കാന്‍...
237
00:17:49,612 --> 00:17:51,581
ഞാനെന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത്!
238
00:17:51,681 --> 00:17:52,681
എന്ത്?
239
00:17:52,781 --> 00:17:54,684
നീ ഞങ്ങളോടൊപ്പം ലഞ്ച് കഴിക്കാന്‍ വരുന്നോ
എന്നാണ് ഞാന്‍ ചോദിച്ചത്.
240
00:17:55,918 --> 00:17:58,488
ഇല്ല, നീ ചോദിച്ചില്ല.
'നീ ലഞ്ച് കഴിക്കാന്‍ പോകുന്നു' എന്നാണ് പറഞ്ഞത്.
241
00:17:59,188 --> 00:18:02,058
- ഞാന്‍ നിന്നോട് വല്ല തെറ്റും ചെയ്തിട്ടുണ്ടോ?
- അതെന്താ അങ്ങനെ ചോദിച്ചത്?
242
00:18:02,958 --> 00:18:05,563
- ഞങ്ങളോടൊപ്പം ലഞ്ചിന് വരുന്നോ?
- എപ്പോഴാ ലഞ്ച് സമയം?
243
00:18:05,663 --> 00:18:07,897
ദൈവമേ, ഒരു സാൻഡ്‌വിച്ച്
കഴിക്കാൻ സമയം നോക്കണോ?
244
00:18:07,997 --> 00:18:09,799
- എന്ത്?
- ലഞ്ച്.
245
00:18:10,199 --> 00:18:13,102
- ഓഹ്, എനിക്ക് സാൻഡ് വിച്ച് ഇഷ്ടമല്ല.
- ഞാനൊന്നും പറഞ്ഞില്ലായേ..
246
00:18:14,006 --> 00:18:17,706
തലക്ക് ഭ്രാന്ത് പിടിപ്പിക്കുന്ന,
ബുദ്ധിമാൻമാരുടെ ഈ ദിനചര്യയിൽ
നിന്നൊന്ന് പുറത്ത് വരാൻ..
247
00:18:17,806 --> 00:18:19,742
കുറച്ചൊക്കെ ബുദ്ധി നമ്മളും കാണിക്കണം അലൻ.
248
00:18:19,842 --> 00:18:22,245
മാത്രമല്ല, നമ്മൾ മാത്രമേ കുറച്ചെങ്കിലും
പുരോഗതി ഇവിടെ ഉണ്ടാക്കുന്നുള്ളൂ.
249
00:18:22,345 --> 00:18:23,672
ഓഹ്, നിങ്ങളെന്തെങ്കിലും പുരോഗതിയുണ്ടാക്കിയോ?
250
00:18:24,572 --> 00:18:26,299
അതേ, ഉണ്ടാക്കി.
251
00:18:26,399 --> 00:18:29,218
അക്ഷരങ്ങൾ ആവർത്തിച്ചിരിക്കുന്നതിന്റെ
ക്രമം വിശകലനം ചെയ്ത്..
252
00:18:29,318 --> 00:18:32,255
ഞങ്ങൾ ചില ജർമ്മൻ സന്ദേശങ്ങൾ വായിച്ചെടുത്തു.
253
00:18:33,055 --> 00:18:34,857
അതെയോ! കേടായ ക്ലോക്കും
രണ്ടു തവണ ശരിയായ സമയം കാണിക്കും.
254
00:18:34,957 --> 00:18:37,364
അത് പുരോഗതിയല്ല, വെറും പൊട്ട ഭാഗ്യം.
255
00:18:37,464 --> 00:18:41,597
ഓരോ ദിവസവും വരുന്ന സന്ദേശങ്ങൾ
അപ്പപ്പോൾ തന്നെ ഡീക്രിപ്റ്റ് ചെയ്യുന്ന..
256
00:18:41,697 --> 00:18:45,202
ഒരു മെഷീനാണ് ഞാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നത്..
257
00:18:46,702 --> 00:18:50,006
ആർക്കൊക്കെ വിശക്കുന്നു? വാ പോകാം.
258
00:18:50,406 --> 00:18:52,050
എനിക്ക് വിശക്കുന്നു.
259
00:18:53,442 --> 00:18:54,410
എന്ത്?
260
00:18:54,510 --> 00:18:57,647
പീറ്റർ ആർക്കൊക്കെ വിശക്കുന്നു എന്ന് ചോദിച്ചു.
എനിക്കൊരു സൂപ്പ് കൊണ്ടുത്തരാമോ?
261
00:20:21,000 --> 00:20:23,000
1951, മാഞ്ചസ്റ്റർ.
262
00:20:25,100 --> 00:20:27,336
എന്താ നീ പറയുന്നത്, ക്ലാസ്സിഫൈഡോ?
263
00:20:28,136 --> 00:20:30,539
അതല്ല, എനിക്ക് ആ വാക്കിന്റെ
അർത്ഥമൊക്കെ അറിയാം.
264
00:20:30,639 --> 00:20:32,358
എങ്ങനെയാണ് ഒരു കണക്ക്
പ്രൊഫസറുടെ മിലിറ്ററി റെക്കോർഡ്...
265
00:20:32,458 --> 00:20:35,445
രഹസ്യ രേഖയാകുന്നത്?
266
00:20:36,679 --> 00:20:38,949
ശരി, ഞാൻ താഴേക്ക് വരാം.
267
00:20:59,368 --> 00:21:01,737
അനുവദിക്കുമെങ്കിൽ എനിക്ക് കുറച്ച്
രേഖകൾ പരിശോധിച്ചാൽ കൊള്ളാമെന്നുണ്ട്.
268
00:21:01,837 --> 00:21:06,045
മിസ്റ്റർ ട്യൂറിംഗ് അലന്റെ സർവീസ് റെക്കോർഡാണ്.
269
00:21:06,875 --> 00:21:08,345
ഫോറിൻ ഓഫീസാണ് എന്നെ അയച്ചത്.
270
00:21:14,550 --> 00:21:16,953
ഇത് അംഗീകരിക്കാൻ കഴിയില്ല.
271
00:21:17,153 --> 00:21:18,672
പരാതിയെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ
നിങ്ങൾ ശരിയായ രീതിയിൽ..
272
00:21:18,697 --> 00:21:20,214
അപ്പോയിൻമെൻറ്
എടുത്തിട്ട് വരുന്നതാണ് നല്ലത്.
273
00:21:20,290 --> 00:21:22,792
അലക്സാണ്ടർ....പരാതിയോ!?
274
00:21:22,892 --> 00:21:26,229
ഞാൻ രൂപകൽപ്പന ചെയ്ത മെഷീനിന്
വേണ്ട യന്ത്രസാമഗ്രികൾ വാങ്ങാനുള്ള..
275
00:21:26,329 --> 00:21:28,702
എൻറെ അപേക്ഷ ഹ്യൂ അലക്സാണ്ടർ നിരസിച്ചു.
276
00:21:28,802 --> 00:21:31,134
നിങ്ങളോടൊപ്പം ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ്...
277
00:21:31,234 --> 00:21:35,037
- നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്കെതിരെ പരാതി തന്നിട്ടുണ്ട്.
- ഒരു പോളിഷ് മെഷീനിൽ നിന്നാണ് എനിക്കതിന്റെ പ്രചോദനം കിട്ടിയത്.
278
00:21:35,137 --> 00:21:38,641
- ഇത് അതിനേക്കാൾ മെച്ചപ്പെട്ടതാണ്.
- നിങ്ങൾ പരാതിക്ക് വിശദീകരണം തന്നില്ലെങ്കിൽ..
279
00:21:38,741 --> 00:21:40,810
എനിക്കിത് ആഭ്യന്തര മന്ത്രാലയത്തിൽ അറിയിക്കേണ്ടി വരും.
280
00:21:40,910 --> 00:21:43,846
- ആ ഫയലുകൾ എന്റെ മേശയിൽ വച്ചേക്ക്.
- ശരി, 'അവരെല്ലാം വിഡ്ഢികളാണ്' ഇതാണ് എന്റെ വിശദീകരണം.
281
00:21:43,946 --> 00:21:46,015
അവരെയെല്ലാം പറഞ്ഞ് വിട്ടിട്ട് ആ കാശും കൂടി
എന്റെ മെഷീനിന് വേണ്ടി ഉപയോഗിക്കാം.
282
00:21:46,115 --> 00:21:48,919
എനിക്ക് 100,000 പൌണ്ട് മതി.
283
00:21:49,986 --> 00:21:51,355
100,000...
284
00:21:53,022 --> 00:21:54,723
നിങ്ങളെന്തിനാ ഇപ്പൊ മെഷീനുണ്ടാക്കുന്നത്?
285
00:21:56,051 --> 00:21:58,027
അത് കുറച്ച് സാങ്കേതികമായ കാര്യമാണ്,
നിങ്ങൾക്ക് മനസിലാകണമെന്നില്ല.
286
00:21:58,127 --> 00:22:00,830
മനസിലാക്കിത്തരാൻ ഒന്ന് ശ്രമിച്ച് നോക്കണം.
287
00:22:02,193 --> 00:22:06,068
എനിഗ്മ മികച്ച രീതിയിൽ
രൂപകൽപന ചെയ്ത മെഷീനാണ്.
288
00:22:06,168 --> 00:22:09,104
നമ്മൾ മനുഷ്യനെ വച്ചാണ്
അതിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്.
289
00:22:09,204 --> 00:22:13,409
ഒരു മെഷീനിനു മാത്രമേ മറ്റൊരു മെഷീനെ
തോല്പിക്കാന്‍ പറ്റുകയുള്ളു എങ്കിലോ?
290
00:22:13,609 --> 00:22:15,011
ഇതിലത്ര വലിയ സാങ്കേതികത്വമൊന്നുമില്ലല്ലോ?
291
00:22:15,511 --> 00:22:19,148
ഹ്യൂ അലക്സാണ്ടറാണ് നിങ്ങളുടെ യൂണിറ്റിന്റെ ഇന്‍ ചാര്‍ജ്.
അയാള്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അത്ര തന്നെ.
292
00:22:19,448 --> 00:22:21,504
എനിക്കിതിനൊന്നും സമയമില്ല.
293
00:22:21,604 --> 00:22:24,490
നിങ്ങള്‍ എപ്പോഴെങ്കിലും
യുദ്ധം ജയിച്ചിട്ടുണ്ടോ, ട്യൂറിംഗ്?
294
00:22:24,890 --> 00:22:27,823
ഞാന്‍ ജയിച്ചിട്ടുണ്ട്.
എങ്ങനെയാണത് സാധ്യമായതെന്നറിയാമോ?
295
00:22:27,923 --> 00:22:30,759
വ്യവസ്ഥ, അച്ചടക്കം, കൃത്യമായ നിര്‍ദേശങ്ങള്‍.
296
00:22:30,859 --> 00:22:32,395
നിങ്ങളിപ്പോള്‍ യൂണിവേഴ്സിറ്റിയിലല്ല ജോലി ചെയ്യുന്നത്.
297
00:22:32,495 --> 00:22:35,765
ഒരു വലിയ പ്രസ്ഥാനത്തിലെ
ചെറിയൊരു അംഗം മാത്രമാണ് നിങ്ങളിപ്പോള്‍.
298
00:22:35,865 --> 00:22:39,368
നിങ്ങളുടെ കമാൻഡിങ് ഓഫീസര്‍
പറയുന്നത് നിങ്ങള്‍ അനുസരിക്കണം.
299
00:22:40,127 --> 00:22:41,549
ശരി.
300
00:22:42,971 --> 00:22:45,775
ആരാണ് നിങ്ങളുടെ കമാന്റിങ് ഓഫീസര്‍?
301
00:22:46,875 --> 00:22:51,046
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ , നമ്പര്‍ 10
ഡൌണിങ്ങ് സ്ട്രീറ്റ്,ലണ്ടന്‍, SW1.
302
00:22:51,146 --> 00:22:55,050
എന്റെ തീരുമാനങ്ങളോട് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍
നിങ്ങള്‍ക്ക് അദ്ദേഹത്തോട് പരാതിപ്പെടാം.
303
00:23:00,907 --> 00:23:03,648
മിസ്റ്റർ മിൻഗീസ് ! മിസ്റ്റർ മിൻഗീസ് !
304
00:23:06,878 --> 00:23:08,798
നിങ്ങള്‍ ലണ്ടനിലേക്ക് പോകുകയാണോ?
305
00:23:09,874 --> 00:23:10,792
ചിലപ്പോള്‍.
306
00:23:12,060 --> 00:23:14,227
എനിക്ക് വേണ്ടിയൊരു കത്ത് കൊടുക്കാമോ?
307
00:23:20,308 --> 00:23:22,612
ക്ഷമിക്കണം, നിങ്ങള്‍ തമാശ പറയുകയാണോ?
308
00:23:23,012 --> 00:23:24,980
ചര്‍ച്ചില്‍ അലനെ ഇന്‍ ചാര്‍ജാക്കി.
309
00:23:25,080 --> 00:23:27,550
- അതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി.
310
00:23:27,650 --> 00:23:29,952
ഇനി എനിക്കിവര്‍ക്ക് ഉത്തരവുകള്‍ നല്‍കാമോ?
311
00:23:30,352 --> 00:23:32,054
അതെ, ഇനി നിങ്ങൾക്ക് നിർദ്ദേശങ്ങൾ കൊടുക്കാം.
312
00:23:32,154 --> 00:23:34,124
അത് നന്നായി. കേയ്ത്,ചാള്‍സ്
നിങ്ങളെ രണ്ട് പേരെയും പിരിച്ച് വിട്ടിരിക്കുന്നു,
313
00:23:35,557 --> 00:23:36,726
- എന്താ?
- എന്ത്?
314
00:23:36,826 --> 00:23:39,563
നിങ്ങള്‍ സാധാരണ ഭാഷ പണ്ഡിതന്മാരാണ്.
കോഡ് പൊളിച്ചെഴുതാന്‍ നിങ്ങള്‍ക്ക് കഴിവില്ല.
315
00:23:39,663 --> 00:23:42,264
അലന്‍ നിനക്കങ്ങനെയവരെ പിരിച്ച് വിടാന്‍ കഴിയില്ല.
316
00:23:42,464 --> 00:23:45,134
- പക്ഷെ അദ്ദേഹം പറഞ്ഞല്ലോ എനിക്ക് കഴിയുമെന്ന്?
- ഞാനങ്ങനെ പറഞ്ഞില്ല.
317
00:23:45,234 --> 00:23:46,698
പക്ഷേ ചര്‍ച്ചില്‍ പറഞ്ഞു.
318
00:23:57,045 --> 00:23:58,848
പോയി ചാവെടാ.
319
00:24:03,552 --> 00:24:04,971
ശരി,
320
00:24:05,071 --> 00:24:08,593
ഇത് തീരെ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി.
321
00:24:13,495 --> 00:24:15,401
നിങ്ങള്‍ക്ക് സ്കൂളില്‍ നല്ല പേരായിരുന്നു, അല്ലേ?
322
00:24:20,000 --> 00:24:21,000
1928.
323
00:24:21,170 --> 00:24:24,607
കുഴപ്പങ്ങളുടെയെല്ലാം തുടക്കം കാരറ്റില്‍ നിന്നാണ്.
324
00:24:25,107 --> 00:24:27,342
കാരറ്റിന് ഓറഞ്ച് നിറമാണ്.
325
00:24:27,442 --> 00:24:30,045
പീസിന് പച്ചയും.
326
00:24:30,145 --> 00:24:31,808
അവ തമ്മില്‍ കൂടിക്കലരാന്‍ പാടില്ല.
327
00:24:50,900 --> 00:24:52,478
ഞാന്‍ ചെയ്യാം.
328
00:24:56,238 --> 00:24:58,474
ആളുകൾ അക്രമം ഇഷ്ടപ്പെടുന്നത്
എന്ത് കൊണ്ടാണെന്നറിയാമോ?
329
00:24:59,727 --> 00:25:02,645
അതവര്‍ക്ക് സംതൃപ്തി നല്‍കുന്നത് കൊണ്ടാണ്.
330
00:25:03,902 --> 00:25:07,383
മനുഷ്യരെ സംബന്ധിച്ചിടത്തോളം അക്രമം
വളരെയധികം സംതൃപ്തി തരുന്ന ഒന്നാണ്.
331
00:25:08,283 --> 00:25:12,474
ആ സംതൃപ്തി കിട്ടാതിരുന്നാല്‍..
332
00:25:12,574 --> 00:25:14,956
അത് വെറും..
333
00:25:15,056 --> 00:25:16,668
പൊള്ളയായ പ്രവര്‍ത്തിയാകുന്നു.
334
00:25:22,664 --> 00:25:24,800
ട്യൂറിംഗ്?
335
00:25:24,900 --> 00:25:29,434
എന്തേ? ജൂതന്മാരുടെ തനി നിറം കാണിക്കാതെ.
336
00:25:30,172 --> 00:25:32,042
അവനവിടെ കിടന്ന് തുലയട്ടെ.
337
00:25:38,179 --> 00:25:41,250
ഞാനിത് സ്വയം മനസിലാക്കിയതല്ല.
338
00:25:41,350 --> 00:25:42,284
എനിക്ക് സഹായം കിട്ടിയിരുന്നു.
339
00:25:43,357 --> 00:25:45,809
ക്രിസ്റ്റഫര്‍ സഹായിച്ചു.
340
00:25:48,056 --> 00:25:50,028
അലന്‍, നിനക്ക് എന്തെങ്കിലും പറ്റിയോ?
341
00:25:55,664 --> 00:26:00,102
അതെന്റെ തെറ്റല്ല.
കാരറ്റും പീസും കൂടി കൂടിക്കലര്‍ന്നു.
342
00:26:00,602 --> 00:26:04,173
- ക്ഷമിക്കണം. അവരിനി ഇത് ആവർത്തിക്കാതെ ഞാന്‍ നോക്കിക്കോളാം.
- അവര്‍ കൂടുതല്‍ കൂടുതല്‍ മോശമായി വരികയാണ്.
343
00:26:04,673 --> 00:26:07,175
ഞാനവരേക്കാള്‍ മിടുക്കനായത്
കൊണ്ടാണ് അവരെന്നെ അടിക്കുന്നത്.
344
00:26:07,275 --> 00:26:09,211
അല്ല, നീ വ്യത്യസ്തനായത് കൊണ്ടാണ്
അവര്‍ നിന്നെ അടിക്കുന്നത്.
345
00:26:09,711 --> 00:26:13,849
- ഞാന്‍ വ്യത്യസ്തനാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്.
- അമ്മ പറഞ്ഞത് ശരിയാണ്.
346
00:26:13,949 --> 00:26:18,721
പക്ഷേ ഒന്നറിയാമോ അലന്‍...എന്തെങ്കിലും ചെയ്യാൻ
കഴിയുമെന്ന് ആർക്കും പ്രതീക്ഷയില്ലാത്ത ആൾക്കാരായിരിക്കും..
347
00:26:19,456 --> 00:26:22,057
ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത്.
348
00:26:28,163 --> 00:26:30,666
ഇനി നമ്മളെന്ത് ചെയ്യും?
349
00:26:31,266 --> 00:26:35,504
- ഇപ്പൊ ജോലി ചെയ്യാന്‍ ആള് കുറവാണ്.
- അങ്ങനെയെങ്കില്‍ കൂടുതല്‍ ആള്‍ക്കാരെ എടുക്കണം.
350
00:26:35,904 --> 00:26:38,480
എങ്ങനെ എടുക്കാനാണ് നീ ഉദ്ദേശിക്കുന്നത്?
351
00:29:07,371 --> 00:29:11,493
- അലന്‍ ട്യൂറിംഗ്, സ്റ്റുവർട്ട് മിൻഗിസ് കാണാന്‍ വന്നതാണ്.
- ആയിക്കോട്ടെ ,സര്‍.
352
00:29:12,293 --> 00:29:15,197
- ആരൊക്കെയാണ്?
- എല്ലാ തരക്കാരുമുണ്ട്.
353
00:29:15,297 --> 00:29:18,967
അദ്ധ്യാപകര്‍, എഞ്ചിനീയര്‍,
പിന്നെ കുറച്ച് വിദ്യാര്‍ത്ഥികള്‍.
354
00:29:19,067 --> 00:29:21,837
ഒരു പദപ്രശ്നം പൂരിപ്പിച്ചെന്ന് കരുതി അവര്‍ക്ക്
ബ്ലെച്ച്ലിയില്‍ ജോലി ചെയ്യാന്‍ കഴിയുമോ?
355
00:29:21,937 --> 00:29:25,741
അവര്‍ മിടുക്കന്മാരാണെന്ന് അവര്‍ പറയുന്നു
അത് സത്യമാണോ എന്ന് നമ്മൾ കണ്ടുപിടിക്കണം.
356
00:29:26,541 --> 00:29:28,776
നിങ്ങള്‍ക്കിത് ചെയ്യാന്‍ സഹായത്തിനായി..
357
00:29:28,876 --> 00:29:31,580
നിങ്ങളുടെ വലത് വശത്ത് പച്ച നിറത്തിലുള്ള
ഒരു ബുക്കുണ്ട്. അതില്‍ നിങ്ങള്‍ക്ക് എഴുതാം.
358
00:29:31,780 --> 00:29:34,396
ജന്റില്‍ മെന്‍, നിങ്ങള്‍ക്കിത്
പൂര്‍ത്തിയാക്കാന്‍ ആറു മിനിറ്റ് ലഭിക്കും.
359
00:29:34,496 --> 00:29:36,436
ആറ് മിനിറ്റ് ആകുമ്പോഴേക്കും ഞാന്‍..
360
00:29:38,888 --> 00:29:41,022
ക്ഷമിക്കണം മാഡം,
നിങ്ങളീ മുറിക്കകത്തേക്ക് വരാന്‍ പാടില്ല.
361
00:29:41,122 --> 00:29:44,151
താമസിച്ചതില്‍ ക്ഷമിക്കണം
എന്റെ ബസ്സിന്റെ ടയര്‍ പഞ്ചറായി.
362
00:29:44,251 --> 00:29:46,473
ഞാന്‍ ബാക്കി കൂടി പറഞ്ഞോട്ടേ? ...താങ്ക്യൂ.
363
00:29:46,573 --> 00:29:49,631
- നിങ്ങള്‍ക്കിവിടെ വരാന്‍ അനുവാദമില്ല മാം.
- ഞാന്‍ ഒരുപാടൊന്നും താമസിച്ചില്ലല്ലോ?
364
00:29:49,731 --> 00:29:52,968
സെക്രട്ടറിമാര്‍ക്കുള്ള മുറി മുകളിലെ നിലയിലാണ്.
ഇത് ഉദ്യോഗാർത്ഥികൾക്കുള്ളതാണ്.
365
00:29:53,068 --> 00:29:55,070
ഞാനിത് പറഞ്ഞ് തീർത്തോട്ടെ, പ്ലീസ്.
366
00:29:56,370 --> 00:29:58,500
- ഞാനും ഉദ്യോഗാർത്ഥിയാണ്.
- ഏത് ജോലിക്ക് വേണ്ടി?
367
00:29:58,600 --> 00:30:01,677
- അതീ കത്തില്‍ പറയുന്നില്ല.
- അതാ പറഞ്ഞത് സെക്രട്ടറിമാർക്കുള്ള മുറി മുകളിലാണെന്ന്.
368
00:30:01,777 --> 00:30:05,414
- ഇതില്‍ അതീവ രഹസ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്.
- എന്താ ഇവിടെ?
369
00:30:05,614 --> 00:30:08,183
ഞാന്‍ പത്രത്തില്‍ വന്നൊരു പദപ്രശ്നം പൂരിപ്പിച്ചു.
370
00:30:08,283 --> 00:30:12,087
അത്കൊണ്ട് എനിക്കീ കത്ത് കിട്ടി,
ഞാനേതോ രഹസ്യ സ്വഭാവമുള്ള
ജോലിക്ക് യോഗ്യത നേടിയെന്ന്.
371
00:30:12,887 --> 00:30:14,022
എന്റെ പേര് ജോന്‍ ക്ലാര്‍ക്ക്.
372
00:30:14,122 --> 00:30:18,285
സത്യം പറയൂ, നിങ്ങളിത് തനിയെ ചെയ്തതാണോ?
373
00:30:19,628 --> 00:30:21,563
അതെന്താ എന്നെക്കൊണ്ട് തനിയെ ചെയ്യാന്‍
കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയത്?
374
00:30:21,863 --> 00:30:24,106
- ഞാനിതിലൊക്കെ നല്ല..
- മാം, ചോദിക്കേണ്ടിയിരുന്നത് കൊണ്ട്..
375
00:30:24,206 --> 00:30:30,617
മിസ്സ് ക്ലാര്‍ക്ക്, വൈകി വരുന്നത്
ഒരവസരത്തിലും ഞാന്‍ അംഗീകരിക്കില്ല..
376
00:30:32,774 --> 00:30:36,085
ഇരിക്ക്..നമുക്ക് തുടരാം.
377
00:30:39,280 --> 00:30:40,845
താങ്ക്യൂ.
378
00:30:41,850 --> 00:30:47,856
നിങ്ങളുടെ മുന്നിലുള്ള ടാസ്ക് തീര്‍ക്കാന്‍
നിങ്ങള്‍ക്ക് ആറ് മിനിറ്റുകളുണ്ട്.
379
00:30:48,956 --> 00:30:53,136
ജന്റിൽ മെൻ ആൻഡ് ലേഡി, ആരംഭിക്കാം.
380
00:31:20,955 --> 00:31:22,995
ആറ് മിനിറ്റുകൾ.
381
00:31:23,458 --> 00:31:27,128
- സാധിക്കുന്ന കാര്യമാണോ?
- അല്ല, എനിക്ക് എട്ട് മിനിറ്റ് വേണ്ടി വന്നു.
382
00:31:27,228 --> 00:31:30,165
ഇത് പദപ്രശ്നം പൂരിപ്പിക്കുന്നതിന്റെ
കാര്യമല്ല. ഒരാൾ എങ്ങനെ..
383
00:31:30,265 --> 00:31:33,011
വിഷമം പിടിച്ച ഒരു ചോദ്യത്തെ
നേരിടുന്നു എന്നതിലാണ് കാര്യം.
384
00:31:33,111 --> 00:31:36,873
അതിനെ മൊത്തത്തിൽ കൈകാര്യം
ചെയ്യുമോ അതോ ചെറിയ ചെറിയ...
385
00:31:38,073 --> 00:31:41,194
- തീർന്നോ?
- തീർന്നു.
386
00:31:55,290 --> 00:31:59,694
- അഞ്ച് മിനിറ്റ് 34 സെക്കൻറ്.
- ആറ് മിനിറ്റിനുള്ളിൽ തീർക്കണമെന്നാണ് നിങ്ങൾ പറഞ്ഞത്.
387
00:32:01,211 --> 00:32:05,600
അഭിനന്ദനങ്ങൾ. രാജ്യസേവനത്തിലേക്ക് സ്വാഗതം.
388
00:32:05,700 --> 00:32:07,903
ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ
മറ്റെവിടെയെങ്കിലും പോയി സംസാരിച്ചാൽ ...
389
00:32:08,003 --> 00:32:09,718
രാജ്യ ദ്രോഹത്തിന് നിങ്ങളെ തൂക്കിലേറ്റും.
390
00:32:11,306 --> 00:32:15,073
നിങ്ങളിവിടെ എന്താണ് ശരിക്കും ചെയ്യുന്നതെന്ന്..
391
00:32:15,173 --> 00:32:16,846
സുഹൃത്തുക്കളോടും കുടുംബത്തിനോടും
എല്ലാവരോടും നിങ്ങൾ നുണ പറയും.
392
00:32:18,446 --> 00:32:21,083
ഞങ്ങളെന്താണ് ശരിക്കും
ചെയ്യാന്‍ പോകുന്നത്?
393
00:32:21,183 --> 00:32:24,953
ഇതുവരെ ആര്‍ക്കും വായിക്കാന്‍ സാധിച്ചിട്ടില്ലാത്ത
നാസി കോഡുകള്‍ ബ്രേക്ക് ചെയ്യാന്‍ പോകുന്നു.
394
00:32:37,131 --> 00:32:39,367
എന്താ നീ വായിക്കുന്നത്?
395
00:32:39,867 --> 00:32:43,138
-ക്രിപ്റ്റോഗ്രാഫിയെക്കുറിച്ചുള്ളതാണ്.
- രഹസ്യ സന്ദേശങ്ങളോ?
396
00:32:44,304 --> 00:32:47,971
രഹസ്യമല്ല. അതാണ് ഇതിലെ രസം.
397
00:32:48,071 --> 00:32:50,712
സന്ദേശങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കും.
അതിന്റെ കീ കൈയിലില്ലാത്ത ....
398
00:32:50,812 --> 00:32:53,315
ആർക്കും മനസിലാവില്ല.
399
00:32:58,420 --> 00:33:00,884
സംസാരിക്കുന്നതിൽ നിന്ന് ഇതിനെന്താ വ്യത്യാസം?
400
00:33:01,656 --> 00:33:03,425
- സംസാരം?
- ആൾക്കാർ തമ്മിൽ സംസാരിക്കുമ്പോൾ..
401
00:33:03,525 --> 00:33:06,328
ക്യത്യമായി അവരെന്താ ഉദ്ദേശിക്കുന്നതെന്ന് പറയില്ല
പകരം വേറൊന്നായിരിക്കും പറയുന്നത്.
402
00:33:06,428 --> 00:33:11,566
അവരെന്താ ഉദ്ദേശിക്കുന്നതെന്ന് നമ്മൾ
മനസിലാക്കിയെടുക്കണം. ഞാൻ ചെയ്തിട്ടില്ല അങ്ങനെ.
403
00:33:11,666 --> 00:33:14,971
അതും ഇതുമായിട്ട് എന്താ വ്യത്യാസം?
404
00:33:16,338 --> 00:33:20,042
അലൻ, നീയിതിൽ പുലിയാവുമെന്നെനിക്കൊരു തോന്നൽ.
405
00:33:45,800 --> 00:33:47,048
ഗുഡ് നൈറ്റ്, അലൻ.
406
00:33:52,106 --> 00:33:54,210
ഗുഡ് നൈറ്റ്.
407
00:34:02,000 --> 00:34:05,000
1940, ബ്ലെച്ച്ലി പാർക്ക്.
408
00:34:08,256 --> 00:34:10,525
സെറ്റിംഗ് കുറക്കണം. പിന്നെ ഇത് പുറകിലൂടെ...
409
00:34:10,625 --> 00:34:12,478
അതിന്റെ പുറകിലൂടെ..
410
00:34:12,978 --> 00:34:16,064
സൂക്ഷിച്ച്....അത് കളിക്കാനുള്ളതല്ല.
411
00:34:16,164 --> 00:34:20,966
കൊള്ളാമല്ലോ ..കണ്ടിട്ട് കളിപ്പാട്ടം പോലെ തന്നെയുണ്ട്.
പക്ഷേ ലക്ഷം പൌണ്ടാണ് വില.
412
00:34:21,066 --> 00:34:23,004
നിന്റെ പുതിയ അടിമകളെത്തി. .
413
00:34:23,104 --> 00:34:26,190
- ഞാന്‍ ജാക്ക് ഗുഡ് നമ്മള്‍ നേരത്തേ..
- ശരി, മിസ്സ് ക്ലാര്‍ക്കെവിടെ?
414
00:34:29,210 --> 00:34:30,745
വളരെ നല്ല മനുഷ്യൻ, അല്ലേ?
415
00:34:30,845 --> 00:34:35,651
ഇത് സാധാരണ ഫാക്ടറി പോലൊന്നുമല്ല.
416
00:34:35,751 --> 00:34:40,789
അതായത് ഇത് വളരെ പ്രധാനപ്പെട്ട
റേഡിയോ ഫാക്ടറിയാണ്.
417
00:34:40,889 --> 00:34:45,360
അതായത് സാധാരണ
റേഡിയോ ഫാക്ടറികളേക്കാളൊക്കെ..
418
00:34:45,460 --> 00:34:49,269
സവിശേഷതകള്‍ ഉള്ളതാണ്...
419
00:34:58,640 --> 00:35:01,209
എന്താ നീ ബ്ലെച്ച്ലിയില്‍ വരാഞ്ഞത്?
420
00:35:01,309 --> 00:35:04,887
എന്നെ അന്വേഷിച്ച് വന്നതിന് നന്ദി.
യാത്രയൊക്കെ സുഖമായിരുന്നോ?
421
00:35:04,987 --> 00:35:06,314
നിന്റെ സാധനങ്ങളൊക്കെ
എടുക്ക് എന്നിട്ട് എന്റെ കൂടെ വാ.
422
00:35:07,114 --> 00:35:09,297
ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ
ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല.
423
00:35:09,684 --> 00:35:13,321
ആ ജോലിയെനിക്ക് ചേരുന്നതല്ല
എന്നാണെനിക്ക് തോന്നുന്നത്.
424
00:35:13,421 --> 00:35:15,590
നിനക്ക് കണക്കില്‍ ഫസ്റ്റ് ക്ലാസ്സ് ഡിഗ്രിയുണ്ട്.
425
00:35:15,690 --> 00:35:18,593
പക്ഷേ ഫെല്ലോഷിപ്പ് കിട്ടിയില്ല.
426
00:35:19,093 --> 00:35:20,601
നീ ബ്ലെച്ച്ലിയിലാണ് ഉണ്ടാവേണ്ടത്.
427
00:35:21,095 --> 00:35:25,367
എന്നോട് ക്ഷമിക്കണം. എന്നെപ്പോലെയൊരാള്‍..
428
00:35:25,467 --> 00:35:28,803
ഒരു റേഡിയോ ഫാക്ടറിയിൽ ജോലിചെയ്യുക...
അതും വീട്ടില്‍ നിന്ന് ഒരുപാട് ദൂരെ.
429
00:35:28,903 --> 00:35:32,990
നിങ്ങള്‍ ആണുങ്ങള്‍ മാത്രം ഉള്ള സ്ഥലത്ത്...
430
00:35:33,941 --> 00:35:35,277
അതത്ര നല്ല കാര്യമല്ല.
431
00:35:36,978 --> 00:35:40,105
എന്ന് വച്ചാല്‍?
432
00:35:44,485 --> 00:35:46,388
അവിടെ ക്ലാര്‍ക്ക്മാര്‍ , അസിസ്റ്റന്റ്മാര്‍,
പരിഭാഷകര്‍ അങ്ങനെ കുറച്ച്..
433
00:35:46,488 --> 00:35:50,959
സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്..
434
00:35:51,359 --> 00:35:54,309
അവരെല്ലാവരും ടൌണില്‍ ഒരിടത്താണ് താമസിക്കുന്നത്.
435
00:35:54,409 --> 00:35:57,666
അത് നല്ല അന്തരീക്ഷമല്ലേ?
436
00:35:58,166 --> 00:36:01,737
അപ്പോള്‍ ഞാനവരുടെ കൂടെയാണോ ജോലി ചെയ്യുന്നത്?
437
00:36:01,837 --> 00:36:03,353
അതെ.
438
00:36:06,474 --> 00:36:11,246
നല്ല സ്ത്രീകളാണ്...അവര്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചില്‍
ചില പരിപാടികളൊക്കെ സംഘടിപ്പിക്കാറുണ്ട്.
439
00:36:11,346 --> 00:36:13,950
അതെ, അത്..
440
00:36:15,250 --> 00:36:17,220
നല്ല കാര്യമല്ലേ?
441
00:36:21,356 --> 00:36:24,595
നിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് ശരിയായിട്ടില്ല.
442
00:36:24,695 --> 00:36:28,229
- കാര്യങ്ങളൊക്കെ കുറച്ച് വേഗത്തിലാക്കേണ്ടതുണ്ട്.
- നിങ്ങളെന്തിനാ എന്നെ സഹായിക്കുന്നത്?
443
00:36:28,329 --> 00:36:31,642
ഈ ലോകത്തിപ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള
ഒരേയൊരു കാര്യം എന്താണെന്നറിയാമോ?
444
00:36:31,742 --> 00:36:33,903
എനിഗ്മയുടെ രഹസ്യം കണ്ടുപിടിക്കുക എന്നതാണ്.
445
00:36:34,003 --> 00:36:36,365
പക്ഷേ മിസ്റ്റർ ട്യൂറിംഗ്..
446
00:36:37,505 --> 00:36:39,178
നിങ്ങളെന്തിന് 'എന്നെ' സഹായിക്കുന്നു?
447
00:36:43,377 --> 00:36:46,014
എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ആർക്കും
പ്രതീക്ഷയില്ലാത്ത ആൾക്കാരായിരിക്കും..
448
00:36:46,114 --> 00:36:49,470
ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത്.
449
00:37:08,136 --> 00:37:09,771
സര്‍.
450
00:37:09,871 --> 00:37:14,442
- ഇതെന്താണ്?
- അലന്‍ ട്യൂറിംഗിന്റെ സൈനിക സേവനത്തിന്റെ രഹസ്യ ഫയല്‍.
451
00:37:15,142 --> 00:37:17,312
- ഇതിനകത്ത് ഒന്നുമില്ലല്ലോ?
- അതെ.
452
00:37:17,412 --> 00:37:20,482
- ഒരു ഒഴിഞ്ഞ കവര്‍ മാത്രമേയുള്ളൂ.
- അതെ.
453
00:37:20,982 --> 00:37:23,518
എല്ലാം തെളിയിച്ചു കളഞ്ഞല്ലോ! മിടുക്കൻ.
454
00:37:23,618 --> 00:37:27,989
അലന്‍ ട്യൂറിംഗിന്റെ വിവരങ്ങള്‍ രഹസ്യമെന്നല്ല
പറയേണ്ടത് അങ്ങനെ ചില രേഖകളേയില്ല.
455
00:37:28,089 --> 00:37:31,626
അതായത് അതൊക്കെ ആരോ ഒഴിവാക്കി,
മായ്ച്ച് കളഞ്ഞു, അല്ലെങ്കില്‍ കത്തിച്ച് കളഞ്ഞു.
456
00:37:31,726 --> 00:37:35,564
അയാളുടെ വീട്ടില്‍ കയറിയിട്ട് ഒന്നും
എടുക്കാതെ പോയ ആളായിരിക്കുമോ?
457
00:37:36,597 --> 00:37:38,400
ഗയ് ബര്‍ഗീസ്, പിന്നെ ഡൊണാൾഡ് മക്ലീന്‍.
458
00:37:39,000 --> 00:37:42,354
- അതാ ചാരന്മാരല്ലേ?
- റഷ്യന്‍ ചാരന്മാര്‍.
459
00:37:42,454 --> 00:37:45,206
അവരാദ്യം പ്രൊഫസർമാരായിരുന്നു?
460
00:37:45,706 --> 00:37:48,610
കേംബ്രിഡ്ജിൽ വച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം
തുടങ്ങിയത് പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
461
00:37:48,710 --> 00:37:51,925
പിന്നെ വിദേശ മന്ത്രാലയത്തില്‍ കയറിപ്പറ്റി
അവിടെ നിന്ന് യുദ്ധത്തിന്റെ സമയത്ത്
സ്റ്റാലിന് വിവരങ്ങള്‍ ചോർത്തിക്കൊടുത്തു.
462
00:37:52,025 --> 00:37:54,516
കേംബ്രിഡ്ജിൽ ജോലി ചെയ്തിരുന്നു,
പിന്നെ രഹസ്യ സ്വഭാവമുള്ള എന്തോ ചെയ്തു..
463
00:37:54,616 --> 00:37:57,986
അതിനിടയിൽ യുദ്ധവും പൊട്ടിപ്പുറപ്പെടുന്നു.
അങ്ങനെ ആരെയെങ്കിലും നമുക്കറിയാമോ?
464
00:37:58,386 --> 00:38:01,889
അലന്‍ ട്യൂറിംഗ് സോവിയറ്റ് ചാരന്‍
ആണെന്നാണോ നിങ്ങള്‍ പറയുന്നത്?
465
00:38:01,989 --> 00:38:07,314
നമ്മുടെ മൂക്കിന്‍ കീഴില്‍ എന്തോ
ഗുരുതരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്.
466
00:38:07,962 --> 00:38:10,199
അതെന്താണെന്ന് കണ്ടുപിടിക്കാന്‍
നിങ്ങള്‍ക്ക് താല്പര്യമുണ്ടോ?
467
00:38:42,530 --> 00:38:45,633
സ്വാഗതം ലേഡീസ് എന്നോടൊപ്പം വരൂ.
468
00:38:47,038 --> 00:38:49,756
നമ്മൾ ജർമൻകാരുമായാണ് യുദ്ധം
ചെയ്യുന്നതെന്നാണ് ആളുകൾ കരുതുന്നത്.
469
00:38:49,856 --> 00:38:53,342
തെറ്റ്.
നമ്മള്‍ ഘടികാര സൂചികളോടാണ് പട വെട്ടുന്നത്..
470
00:38:53,641 --> 00:38:56,077
ബ്രിട്ടൺ പട്ടിണി മരണത്തിലേക്ക്
നീങ്ങികൊണ്ടിരിക്കുകയാണ്..
471
00:38:56,877 --> 00:39:01,649
അമേരിക്ക ഓരോ ആഴ്ചയിലും
ഒരു ലക്ഷം ടൺ ഭക്ഷ്യ ധാന്യങ്ങള്‍ അയക്കുന്നുണ്ട്.
472
00:39:01,749 --> 00:39:06,121
എന്നാൽ ജര്‍മന്‍കാര്‍ നമ്മുടെ ആവശ്യ
ഭക്ഷ്യധാന്യങ്ങൾ നിഷ്ക്കരുണം കടലിൽ മുക്കിക്കളയുന്നു.
473
00:39:06,821 --> 00:39:10,558
ഞങ്ങളുടെ ഓരോ ദിവസത്തെയും പരാജയം
അര്‍ദ്ധരാത്രിയിലാണ് വിളംബരം ചെയ്യുന്നത്.
474
00:39:10,758 --> 00:39:14,529
ആ ശബ്ദം ആകസ്മികമായെത്തുന്ന
നമ്മുടെ സ്വപ്നങ്ങളെപ്പോലും തുരത്തിയോടിക്കും.
475
00:39:14,629 --> 00:39:17,065
ടിക്ക് ടോക്.
476
00:39:17,165 --> 00:39:18,233
ടിക്ക്.
477
00:39:24,672 --> 00:39:26,409
നാശം പിടിക്കാന്‍!
478
00:39:28,476 --> 00:39:29,960
എന്താ സംഭവിച്ചത്?
479
00:39:30,060 --> 00:39:33,747
അര്‍ദ്ധരാത്രിയായി, നമ്മുടെ ഇന്നത്തെ
ജോലിയെല്ലാം ഉപയോഗശൂന്യമായി.
480
00:39:34,014 --> 00:39:37,852
ഓഹ്, വിഷമിയ്ക്കണ്ട, അടുത്ത ദിവസത്തെ സന്ദേശങ്ങൾ
പ്രവഹിക്കാൻ ഇനി കുറച്ച് മണിക്കൂറുകൾ കൂടിയുണ്ട്.
481
00:39:38,552 --> 00:39:40,956
അപ്പൊ നമുക്ക് ഒന്നേന്ന് തുടങ്ങാം.
482
00:39:42,456 --> 00:39:44,726
- ഒന്നേന്ന്.
- എനിക്ക് മടുത്തു.
483
00:39:44,826 --> 00:39:47,828
പ്ലഗ് ബോർഡ് വയറിംഗ് വീണ്ടും
ചെയ്യാൻ നാല് മണിക്കൂർ.
484
00:39:47,928 --> 00:39:50,665
റോട്ടറിന്റെ സ്ഥാനം മാറ്റാൻ ഇന്നലെ മൂന്ന് മണിക്കൂർ.
485
00:39:50,765 --> 00:39:53,501
- അങ്ങോട്ട് പോകരുത്.
- വേണ്ട, ജോൺ.
486
00:39:53,601 --> 00:39:56,461
പണ്ടിത് ഒരിക്കലും വിജയിക്കാത്ത ജോലി
ആയിരുന്നെങ്കിൽ ഇപ്പോ ഇത് അതിലും മോശമായി.
487
00:39:56,561 --> 00:39:58,102
ഹ്യൂ വേണ്ട.
488
00:40:06,614 --> 00:40:09,817
നീയും നിന്റെയൊരു നാശം പിടിച്ച മെഷീനും.
489
00:40:09,940 --> 00:40:13,387
എന്റെ മെഷീന്‍ കൊണ്ടാണ്
നമ്മള്‍ വിജയിക്കാന്‍ പോകുന്നത്.
490
00:40:13,487 --> 00:40:14,899
അങ്ങനെയാണോ?
491
00:40:15,290 --> 00:40:16,935
ഈ മെഷീനോ?
492
00:40:17,825 --> 00:40:20,395
ഈ മാരണം മെഷീനെക്കുറിച്ചാണോ നീ പറയുന്നത്?!
493
00:40:20,495 --> 00:40:22,530
- ഹ്യൂ!ഹ്യൂ! ഹ്യൂ ! വേണ്ട.
- ഹ്യൂ! ഹ്യൂ! നിർത്ത്.
494
00:40:22,630 --> 00:40:25,800
മനസാക്ഷിയില്ലാത്ത തന്തയില്ലാത്തവനേ..
നിനക്ക് ഞങ്ങളെയൊന്ന് സഹായിച്ചാലെന്താ?
495
00:40:25,900 --> 00:40:29,536
നീയും കൂടി വന്നാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി
വേഗത്തിലായേനെ, പക്ഷേ നീ ചെയ്യില്ല.
496
00:40:37,445 --> 00:40:39,472
അവന്‍ പറഞ്ഞത് ശരിയാണ് അലന്‍.
497
00:40:40,974 --> 00:40:45,553
ചോരയും നീരുമുള്ള ഒരുപാട് പട്ടാളക്കാരവിടെ
യഥാര്‍ത്ഥ യുദ്ധം ജയിക്കാന്‍ പരിശ്രമിക്കുന്നുണ്ട്.
498
00:40:45,784 --> 00:40:49,090
എന്റെ സഹോദരന്‍ നേവിയിലാണ്, ഭക്ഷ്യധാന്യങ്ങൾ
കൊണ്ട് വരുന്ന കപ്പലിന്റെ സംരക്ഷണച്ചുമതലയാണ്.
499
00:40:49,190 --> 00:40:51,559
എന്റെ കസിൻ വ്യോമസേനയുടെ
പട്രോൾ വിമാനങ്ങൾ പറത്തുന്നു.
500
00:40:51,659 --> 00:40:54,495
എന്റെ എല്ലാ കൂട്ടുകാരും എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്.
501
00:40:54,595 --> 00:40:59,988
നമ്മൾ മാത്രം ഒന്നും ചെയ്യാതെ സമയം കളയുന്നു.
502
00:41:01,502 --> 00:41:02,997
നിങ്ങളെക്കാരണം.
503
00:41:04,272 --> 00:41:06,407
എന്റെ മെഷീന്‍....
504
00:41:07,008 --> 00:41:09,147
ശരിയാവും.
505
00:41:09,810 --> 00:41:11,897
വാ പീറ്റർ.
506
00:41:51,619 --> 00:41:53,255
ഒക്കെ
507
00:42:22,649 --> 00:42:23,465
ജോന്‍?
508
00:42:45,929 --> 00:42:47,440
സൂക്ഷിച്ച്...
509
00:42:50,687 --> 00:42:53,515
കുറച്ച് കൂടി ഒച്ച ഉണ്ടാക്കാമോ?
അപ്പോപ്പിന്നെ ഹൌസ് ഓണര്‍ എണീറ്റ് വരുമല്ലോ
510
00:42:53,615 --> 00:42:56,030
- അയ്യോ സോറി.
- നോക്ക്.
511
00:42:56,530 --> 00:43:00,517
എനിക്കിപ്പോ ഇത്രയൊക്കെയേ കഴിയുള്ളു,
രാത്രി പുരുഷ സന്ദര്‍ശകര്‍ പാടില്ല.
512
00:43:00,617 --> 00:43:04,125
ശരി.. എനിക്കെന്താ കൊണ്ട് വന്നത്?
513
00:43:04,504 --> 00:43:07,006
- ദ പിടിച്ചോ.
- ഇവിടെ.
514
00:43:07,961 --> 00:43:09,931
ചിലരൊക്കെ പൂക്കളാണ് കൊണ്ട് തരിക, അറിയാമോ?
515
00:43:10,331 --> 00:43:15,570
ഇതൊക്കെ ശരിയായി ഡീക്രിപ്ട് ചെയ്ത സന്ദേശങ്ങളാണ്..
നാസി ഹൈ കമാണ്ടില്‍ നിന്ന് കിട്ടിയതാണ്.
516
00:43:16,370 --> 00:43:18,215
"06 മണി.
517
00:43:18,315 --> 00:43:22,376
"തെളിഞ്ഞ കാലാവസ്ഥ.
വൈകുന്നേരം മഴ. ഹിറ്റ്ലര്‍ വിജയിക്കട്ടെ"
518
00:43:22,979 --> 00:43:25,813
ഇതാണോ നമ്മളെ യുദ്ധം ജയിക്കാൻ
സഹായിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ!
519
00:43:25,913 --> 00:43:27,982
അതല്ല, എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും..
520
00:43:28,082 --> 00:43:30,785
ഡീക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും തമ്മിലുള്ള
ബന്ധമാണ് എനിക്ക് താല്പര്യം തോന്നിയതിന് കാരണം.
521
00:43:31,485 --> 00:43:34,656
ക്രിസ്റ്റഫറിനെ സഹായിക്കുന്ന എന്തെങ്കിലും
നമുക്കതില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞാലോ?
522
00:43:34,756 --> 00:43:38,226
- ആരാ ക്രിസ്റ്റഫർ?
- അതോ, എന്റെ മെഷീന്‍.
523
00:43:38,326 --> 00:43:39,727
പേരൊക്കെയിട്ടോ?
524
00:43:40,727 --> 00:43:42,316
എന്താ കൊള്ളില്ലേ?
525
00:43:43,230 --> 00:43:44,849
കൊള്ളാം.
526
00:43:46,066 --> 00:43:47,197
അത് വിട്.
527
00:43:53,540 --> 00:43:55,711
നിങ്ങളാ യൂണിവേഴ്സല്‍ മെഷീനാണോ
ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്?
528
00:43:58,169 --> 00:44:01,215
- യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ
ഞാന്‍ നിങ്ങളുടെ പേപ്പര്‍ വായിച്ചിട്ടുണ്ട്.
- അത് പഠിപ്പിക്കാൻ തുടങ്ങിയോ?
529
00:44:01,315 --> 00:44:06,086
അല്ലല്ല, ഞാൻ മുൻകൂറായി വായിച്ചു നോക്കിയതാണ്.
530
00:44:06,186 --> 00:44:08,790
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുന്ന രീതിയിലുള്ള
മെഷീനാണ് നിങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
531
00:44:08,890 --> 00:44:10,892
ഒരു കാര്യം മാത്രം ചെയ്യുന്ന മെഷീനല്ല,
എല്ലാം ചെയ്യുന്ന മെഷീന്‍.
532
00:44:10,992 --> 00:44:14,327
ഒരു തവണ മാത്രം പ്രോഗ്രാം ചെയ്യാന്‍ പറ്റുന്ന തരത്തിലല്ല
വീണ്ടും വീണ്ടും പ്രോഗ്രാം ചെയ്യാന്‍ പറ്റുന്നത്.
533
00:44:15,195 --> 00:44:16,664
അതാണോ ക്രിസ്റ്റഫറിന്റെയും രഹസ്യം.?
534
00:44:17,961 --> 00:44:21,169
അതെ മനുഷ്യന് വലിയ സംഖ്യകള്‍ വളരെ
പെട്ടെന്ന് കണക്ക് കൂട്ടിയെടുക്കാന്‍ കഴിയും.
535
00:44:21,269 --> 00:44:24,639
ഹ്യൂവിനും പറ്റും ..പക്ഷേ ക്രിസ്റ്റഫർ
അതിനെക്കാളും മെച്ചമാവണം.
536
00:44:25,039 --> 00:44:30,100
ഒരു കാല്‍കുലേഷൻ ചെയ്യുക മാത്രമല്ല അടുത്തത്
ഇനിയെന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞ് തരണം.
537
00:44:30,200 --> 00:44:32,480
ഒരു മനുഷ്യന്‍ ചെയ്യുന്നത് പോലെ.
538
00:44:32,580 --> 00:44:34,415
ഒന്നാലോചിച്ച് നോക്കിയേ.
539
00:44:34,515 --> 00:44:36,350
ഇലക്ട്രിക് ബ്രെയിന്‍.
540
00:44:36,450 --> 00:44:40,545
- ഒരു ഡിജിറ്റൽ കമ്പ്യൂട്ടർ.
- ഡിജിറ്റൽ കമ്പ്യൂട്ടർ?
541
00:44:57,484 --> 00:44:59,229
എന്താണിവിടെ?
542
00:44:59,840 --> 00:45:00,908
എന്താണിവിടെ നടക്കുന്നത്?
543
00:45:01,711 --> 00:45:04,105
- വേണ്ട! വേണ്ട! വേണ്ട! വേണ്ട! അതില്‍ തൊടരുത്.!
- മാറി നില്‍ക്ക്.
544
00:45:04,205 --> 00:45:05,720
അതെന്റെ മേശയാണ്.
545
00:45:05,820 --> 00:45:09,202
തെറ്റായ ആളിനെയാണ് ഞങ്ങൾ തിരഞ്ഞു കൊണ്ടിരുന്നത്
എന്ന് ചിന്തിക്കേണ്ടി വന്നതിൽ വിഷമമുണ്ട്.
546
00:45:09,302 --> 00:45:10,852
നിങ്ങളെന്താ ചെയ്യുന്നത്? കാര്യമെന്താ?
547
00:45:12,135 --> 00:45:14,288
ബ്ലെച്ച്ലി പാര്‍ക്കില്‍ ഒരു ചാരനുണ്ട്.
548
00:45:14,388 --> 00:45:16,925
നമ്മളിലൊരാള്‍ റഷ്യന്‍ ചാരനാണെന്നാണ്
നേവി പറയുന്നത്, അലന്‍.
549
00:45:18,213 --> 00:45:19,127
എന്ത് കൊണ്ട്?
550
00:45:20,224 --> 00:45:24,848
ഈ സന്ദേശം മോസ്കോയിലേക്ക് പോകുന്ന
വഴിയില്‍ നമ്മുടെ പിള്ളേര്‍ പിടിച്ചെടുത്തു.
കണ്ടിട്ട് പരിചയം തോന്നുന്നോ?
551
00:45:28,469 --> 00:45:34,007
ഇത് ബിൽ സിഫര്‍ ആണ്. ഒരു ബുക്കിലെ
വാക്യങ്ങളോ കവിതയോ ഉപയോഗിച്ച് കോഡ് ചെയ്യുന്നത്.
552
00:45:40,915 --> 00:45:44,018
ഇത് ഞാന്‍ ചെയ്തതാണെന്ന്
നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ?
553
00:45:44,775 --> 00:45:48,689
ചാരന്മാര്‍ സാധാരണ ആരോടും
കൂട്ടുകൂടാത്ത തരക്കാരാണ്.
554
00:45:48,789 --> 00:45:53,294
കൂട്ടുകാരുമായോ കുടുംബവുമായോ യാതൊരു
അടുപ്പവും ഉണ്ടാവില്ല..ധിക്കാരികളായിരിക്കും.
555
00:45:53,394 --> 00:45:55,263
അങ്ങനെ ആരെയെങ്കിലും അറിയാമോ?
556
00:45:58,366 --> 00:45:59,901
ഞാന്‍..
557
00:46:00,567 --> 00:46:06,841
നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലെന്നെനിക്കറിയാം,
പക്ഷേ അത് കൊണ്ട് ഞാന്‍ റഷ്യന്‍ ചാരനാവില്ലല്ലോ?
558
00:46:06,941 --> 00:46:09,344
പ്രത്യേകിച്ചൊന്നും കാണുന്നില്ല സര്‍.
559
00:46:10,648 --> 00:46:12,614
ആണോ? എങ്കിൽ ശരി.
560
00:46:15,316 --> 00:46:20,254
ഇപ്പൊ നിന്നെ ഹോം ഓഫീസ് തുണയ്ക്കുമായിരിക്കും,
പക്ഷേ എപ്പോഴെങ്കിലും നീ കെണിയിലാകും.
561
00:46:21,154 --> 00:46:26,376
അപ്പൊ നിന്നെ പറഞ്ഞ് വിടാൻ തടസമുണ്ടാവില്ല.
അവർ നിന്നെ രാജ്യദ്രോഹത്തിന് തൂക്കിലേറ്റും.
562
00:46:47,296 --> 00:46:48,817
ഹലോ.
563
00:46:50,551 --> 00:46:52,612
കാര്യങ്ങളൊക്കെ ഞാനറിഞ്ഞു.
564
00:46:52,712 --> 00:46:55,611
ഹട്ട് 3-ലെ പെൺപിള്ളേർക്ക് ഇതേ പറയാനുള്ളു.
565
00:46:56,924 --> 00:47:00,341
നിങ്ങളുടെ മൂഡൊന്ന് മാറ്റാൻ
എന്റെ പക്കലൊരു ഐഡിയയുണ്ട്.
566
00:47:03,363 --> 00:47:05,712
അതായത് ഒരു അക്ഷരവും
അത് പോലെ രേഖപ്പെടുത്താറില്ല.
567
00:47:05,812 --> 00:47:08,280
ഇപ്പൊത്തന്നെ ഔട്ട്‌സെറ്റ് എടുക്കാൻ
ചാൻസില്ലാത്ത കുറേ സെറ്റിങ്ങുകളുണ്ട്.
568
00:47:13,807 --> 00:47:15,839
- ഇവരാണോ നിങ്ങളുടെ ടീമിലുള്ളത്?
- അതേ.
569
00:47:15,939 --> 00:47:17,506
- നമുക്കൊരു ഹലോ പറഞ്ഞാലോ?
- വേണ്ട.
570
00:47:17,606 --> 00:47:19,124
ഹലോ.
571
00:47:19,247 --> 00:47:22,272
വേണ്ടെന്നല്ലേ ഞാൻ പറഞ്ഞത്?
572
00:47:22,883 --> 00:47:24,153
അലൻ.
573
00:47:24,353 --> 00:47:26,636
- ഹ്യൂ, ഹലോ.
- നീ കുടിക്കുമായിരുന്നോ!
574
00:47:26,736 --> 00:47:29,254
ഇല്ല, അവൻ പത മാത്രമേ കുടിക്കുന്നുള്ളു.
575
00:47:29,354 --> 00:47:30,892
ഞാനൊരു രഹസ്യം പറഞ്ഞോട്ടേ, മിസ്സ്...?
576
00:47:30,992 --> 00:47:32,308
- ക്ലാർക്ക്.
- മിസ്സ് ക്ലാർക്ക്.
577
00:47:32,408 --> 00:47:34,954
- പറഞ്ഞോളൂ.
- പത എനിക്കും വലിയ ഇഷ്ടമാണ്.
578
00:47:35,329 --> 00:47:37,732
- ആണോ?
- എങ്കിൽ വരൂ, ഒരുമിച്ച് കുടിക്കാം?
579
00:47:37,832 --> 00:47:41,545
- ഞങ്ങളിപ്പോ വരാം.
- മിസ്സ് ക്ലാർക്ക്.
580
00:47:47,274 --> 00:47:49,401
- അവന് നിന്നെ ഇഷ്ടപ്പെട്ടു..
- അതേ.
581
00:47:49,501 --> 00:47:51,260
നീ..
582
00:47:51,714 --> 00:47:53,948
അവനെ വീഴ്ത്തി.
583
00:47:55,171 --> 00:47:57,334
- അതേ.
- എന്തിന്?
584
00:47:57,834 --> 00:48:01,556
ഞാൻ പുരുഷന്മാർ ചെയ്യുന്ന ജോലി ചെയ്യുന്നവളാണ്
അത് കൊണ്ട് ആരോടും മോശമായി പെരുമാറാൻ കഴിയില്ല.
585
00:48:03,056 --> 00:48:04,187
അലൻ...
586
00:48:04,287 --> 00:48:08,105
നീ എത്ര സമർത്ഥനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല
എനിഗ്മ അതിസമർത്ഥമാണ്.
587
00:48:09,497 --> 00:48:12,227
ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്തണമെന്ന്
നിനക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ ..
588
00:48:12,327 --> 00:48:14,283
എല്ലാവരിൽ നിന്നുള്ള സഹായമാണ് നിനക്ക് വേണ്ടത്.
589
00:48:14,383 --> 00:48:19,170
അവർക്ക് നിന്നെ ഇഷ്ടമല്ലെങ്കിൽ
അവരാരും നിന്നെ സഹായിക്കില്ല.
590
00:48:26,013 --> 00:48:29,050
- ഇതെന്താ?
- ആപ്പിൾ.
591
00:48:29,350 --> 00:48:31,952
- അതല്ല.
- അതേന്നേ.
592
00:48:32,052 --> 00:48:35,790
അത്...മിസ്സ് ക്ലാർക്ക് പറഞ്ഞു...
593
00:48:36,490 --> 00:48:40,428
ഞാൻ നിങ്ങൾക്കൊക്കെ എന്തെങ്കിലും
കൊണ്ടുവന്ന് തരുന്നത് നല്ലതാണെന്ന്.
594
00:48:40,528 --> 00:48:42,329
അതാ ഞാൻ...
595
00:48:42,429 --> 00:48:45,299
താങ്ക്യൂ. ആപ്പിളെനിക്ക് ഇഷ്ടമാണ്.
596
00:48:45,499 --> 00:48:47,168
മിസ്സ് ക്ലാർക്കിന് നന്ദി.
597
00:48:47,268 --> 00:48:51,772
ഒരു കാടിനകത്ത് രണ്ട് പേർ,
ഒരു കരടിയുടെ മുന്നിൽ ചെന്ന് പെട്ടു.
598
00:48:51,872 --> 00:48:54,041
ഒന്നാമൻ മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കാൻ തുടങ്ങി.
599
00:48:54,141 --> 00:48:56,076
രണ്ടാമൻ തന്റെ ബൂട്ടിന്റെ ലെയ്സ്
മുറുക്കി കെട്ടാൻ തുടങ്ങി.
600
00:48:56,176 --> 00:48:59,213
അത് കണ്ട് ഒന്നാമൻ ചോദിച്ചു
'ചങ്ങാതീ എന്താ നീയീ ചെയ്യുന്നത്'?
601
00:48:59,313 --> 00:49:02,950
"നിനക്ക് കരടിയെ ഓടിത്തോൽപിക്കാൻ കഴിയില്ല"
അപ്പോ രണ്ടാമന്‍ പറഞ്ഞു.
602
00:49:03,050 --> 00:49:07,367
"അത് വേണമെന്നില്ല.
എനിക്ക് നിന്നേക്കാളും മുന്നിലെത്തിയാൽ മതി. "
603
00:49:17,264 --> 00:49:20,520
ആർക്കെങ്കിലും എന്റെ സഹായം വേണമെങ്കില്‍...
ഞാന്‍ ക്രിസ്റ്റഫറിന്റെ അടുത്തുണ്ടാവും.
604
00:49:20,620 --> 00:49:25,705
രണ്ടിന്റെ സ്‌ക്വയർ റൂട്ട്
ഒരു ഭിന്നസംഖ്യയാണെന്ന് സങ്കല്പിച്ചാൽ..
605
00:49:25,805 --> 00:49:28,976
രണ്ടിന്റെ സ്‌ക്വയർ റൂട്ട്..
606
00:49:29,076 --> 00:49:31,779
A/B ആണെന്നും..
607
00:49:31,879 --> 00:49:37,673
A യും B യും പൂർണ സംഖ്യകളും
B യുടെ മൂല്യം പൂജ്യമാകാതിരിക്കുകയും വേണം.
608
00:49:37,773 --> 00:49:41,756
- മിസ്റര്‍ ട്യൂറിംഗ് കത്തെഴുതി കളിക്കുകയാണോ?
- അല്ല സര്‍.
609
00:49:47,093 --> 00:49:50,565
ആര്‍ക്കും മനസിലാവാത്ത
ഭാഷയിലെ ട്യൂറിംഗ് കത്തെഴുതൂ.
610
00:49:55,936 --> 00:49:59,907
ശരി കുട്ടികളേ,
അവധി കഴിയുമ്പോൾ ആൾജിബ്ര മറന്നിട്ട് വരരുത്.
611
00:50:01,120 --> 00:50:03,064
സന്തോഷകരമായ അവധി ദിനങ്ങള്‍ ആശംസിക്കുന്നു.
612
00:50:03,164 --> 00:50:06,914
തിരിച്ചു വന്നിട്ട് നമുക്ക് ഇറാഷണൽ
നമ്പറുകളെക്കുറിച്ച് പഠിക്കാം.
613
00:50:37,000 --> 00:50:40,000
1940, ബ്ലെച്ച്ലി പാർക്ക്.
614
00:50:41,816 --> 00:50:45,685
പക്ഷേ യൂലെർസ് തിയറം ഉപയോഗിച്ചാല്‍
കുറച്ച് കൂടി പെട്ടെന്ന് കിട്ടും.
615
00:50:55,863 --> 00:50:58,532
ഇതൊന്ന് നോക്ക്.
616
00:51:00,033 --> 00:51:02,637
വയറുകള്‍ പ്ലഗ്ഗ് ബോര്‍ഡിന്
കോണോട് കോണ്‍ കൊണ്ടുപോയാല്‍..
617
00:51:02,737 --> 00:51:05,806
റോട്ടറിന്റെ സ്ഥാനം 500 മടങ്ങ് വേഗത്തിലാക്കാം.
618
00:51:06,706 --> 00:51:08,242
ഇത്...
619
00:51:08,342 --> 00:51:10,912
സത്യത്തിലത്ര മോശം ആശയമല്ല.
620
00:51:13,347 --> 00:51:16,287
അലൻ നന്ദി പറയുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നു.
621
00:51:19,186 --> 00:51:22,904
- അതെന്റെ സാൻഡ് വിച്ചാണ് ..
- അതിനു നിനക്ക് സാൻഡ്‌വിച്ച് ഇഷ്ടമല്ലല്ലോ?
622
00:51:36,737 --> 00:51:38,178
ടെൻഷനുണ്ടോ?
623
00:52:00,961 --> 00:52:02,921
ഇനിയെന്താ?
624
00:52:04,404 --> 00:52:08,535
ഓരോ ദിവസത്തെയും എനിഗ്മ സെറ്റിംഗ്സ്
ഇത് കണ്ടു പിടിക്കണം.
625
00:52:22,716 --> 00:52:24,708
എത്ര നാളെടുക്കും?
626
00:52:37,131 --> 00:52:39,010
നാസിസം വിജയിക്കട്ടെ!
627
00:52:42,268 --> 00:52:44,855
ജര്‍മന്‍ പട്ടാളം യൂറോപ്പിലാകമാനം
കടന്നാക്രമണം നടത്തുകയാണ്.
628
00:52:44,955 --> 00:52:48,809
പോളണ്ട്, സെര്‍ബിയ, ലിതുവാനിയ,
ഡെന്മാര്‍ക്ക് , നോര്‍വേ, ഫ്രാന്‍സ്,
629
00:52:48,909 --> 00:52:53,114
മുതലായ രണ്ട് ഡസനോളം രാജ്യ
തലസ്ഥാനങ്ങളില്‍ നാസി പതാക ഉയര്‍ന്നു കഴിഞ്ഞു.
630
00:52:53,414 --> 00:52:57,151
സ്വതന്ത്ര യൂറോപ്പ് തകർന്നടിയുമ്പോഴും
അവരുടെ പ്രവർത്തനങ്ങൾ തുടരുകയാണ്.
631
00:53:37,758 --> 00:53:40,094
ഓഹ്, അതിപ്പോഴും അങ്ങനെ തന്നെ.
632
00:53:40,194 --> 00:53:42,196
- ഗുഡ് മോര്‍ണിംഗ്,സര്‍.
- ഗുഡ് മോര്‍ണിംഗ്, മാര്‍ഗരറ്റ്
633
00:53:42,296 --> 00:53:44,231
അതിലെ ചക്രങ്ങളൊക്കെ
ഇങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കുന്നു.
634
00:53:44,331 --> 00:53:47,737
റോട്ടറുകളും നിർത്താതെ കറങ്ങുന്നുണ്ട്.
635
00:53:48,368 --> 00:53:52,031
- ഒരു ഉപയോഗവും ഉണ്ടാകുന്നുമില്ല, അല്ലേ?
- അതെ.
636
00:54:05,419 --> 00:54:06,776
ട്യൂറിംഗ്.
637
00:54:18,761 --> 00:54:22,762
- ട്യൂറിംഗ്, വാതില്‍ തുറക്ക്..
- ഇല്ല..ഇല്ല.
638
00:54:24,672 --> 00:54:26,407
തുറന്നില്ലെങ്കില്‍ ഞങ്ങള്‍ ചവിട്ടിപ്പൊളിക്കും.
639
00:54:26,507 --> 00:54:30,002
പറ്റില്ല, നിങ്ങളകത്തേക്ക് വരാന്‍ ഞാൻ സമ്മതിക്കില്ല.!
നിങ്ങളിത് തടസ്സപ്പെടുത്താന്‍ പാടില്ല.
640
00:54:30,611 --> 00:54:32,247
എങ്കില്‍ ശരി.
641
00:54:39,386 --> 00:54:40,921
അത് ഓഫ് ചെയ്യ്.
642
00:54:41,221 --> 00:54:44,191
വേണ്ട, ചെയ്യരുത് പ്ലീസ്.
643
00:54:44,291 --> 00:54:49,161
പ്ലീസ്, പ്ലീസ്, വേണ്ട! വേണ്ട! വേണ്ട!
644
00:54:52,199 --> 00:54:57,605
നിന്റെയീ പണം വിഴുങ്ങി മെഷീനെക്കൊണ്ട്
യാതൊരു ഉപയോഗവും ഉണ്ടാവുന്നില്ലല്ലോ?
645
00:54:58,872 --> 00:55:01,375
- ഉണ്ട്.
- ആഹ്, അങ്ങനെയോ!
646
00:55:01,475 --> 00:55:03,353
അപ്പൊ നീ എനിഗ്മയുടെ രഹസ്യം
കണ്ടുപിടിച്ചു കാണുമല്ലോ, അല്ലേ?
647
00:55:03,878 --> 00:55:05,818
അതിപ്പോഴും.....
648
00:55:06,614 --> 00:55:09,049
ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
649
00:55:09,449 --> 00:55:11,318
ഇത് ആഭ്യന്തര മന്ത്രാലയത്തിൽ
നിന്ന് എന്റെ സഹപ്രവർത്തകനാണ്.
650
00:55:12,018 --> 00:55:15,322
100, 000 പൗണ്ട് എന്ന് പറയുന്നത്
വളരെ വലിയ ഒരു തുകയാണ്.
651
00:55:15,422 --> 00:55:17,992
അതുപയോഗിച്ച് നീയെന്ത് ചെയ്തു
എന്നറിയാനാണ് ഇദ്ദേഹം വന്നിരിക്കുന്നത്.
652
00:55:18,092 --> 00:55:21,388
ഞാനിവിടെ ഉണ്ടാക്കുന്നതിന്റെ മഹത്വം....
653
00:55:21,488 --> 00:55:25,852
നിങ്ങള്‍ക്കൊരിക്കലും മനസിലാവില്ല.
654
00:55:26,566 --> 00:55:29,541
നിങ്ങള്‍ ഏതെങ്കിലും ജര്‍മന്‍
സന്ദേശം ഡീക്രിപ്റ്റ് ചെയ്തോ?
655
00:55:30,003 --> 00:55:32,111
ഒരെണ്ണമെങ്കിലും?
656
00:55:32,806 --> 00:55:36,228
ഇവിടെ നിങ്ങളുണ്ടാക്കിയ എന്തെങ്കിലുമൊരു
നേട്ടം കാണിച്ചു തരാന്‍ കഴിയുമോ?
657
00:55:37,887 --> 00:55:42,116
നിങ്ങൾക്ക് അനുവദിച്ച കാശും തീര്‍ന്നു,
ഞങ്ങളുടെ ക്ഷമയും നശിച്ചു.
658
00:55:42,316 --> 00:55:46,515
ഒടുവില്‍ എനിക്കിത് പറയാന്‍ പറ്റിയതില്‍
ഞാന്‍ അതിയായി സന്തോഷിക്കുന്നു.
659
00:55:46,615 --> 00:55:49,863
അലന്‍ ട്യൂറിംഗ്, നിങ്ങളെ ഈ ഉദ്യോഗത്തില്‍
നിന്ന് പിരിച്ചു വിട്ടിരിക്കുന്നു.
660
00:55:50,057 --> 00:55:53,894
മിസ്റര്‍ ട്യൂറിംഗ് ഈ പരിസരത്തില്‍ നിന്ന്
പോകുന്നത് വരെ അദ്ദേഹത്തെ അനുഗമിക്കുക.
661
00:55:53,994 --> 00:55:55,646
പറ്റില്ല.
662
00:55:57,064 --> 00:55:59,288
എന്താ പറഞ്ഞത്? കേട്ടില്ല!
663
00:56:03,437 --> 00:56:06,949
നിങ്ങള്‍ അലനെ പുറത്താക്കിയാൽ...
664
00:56:07,307 --> 00:56:09,510
എന്നെയും പുറത്താക്കേണ്ടി വരും.
665
00:56:10,010 --> 00:56:11,414
എന്ത് അഹങ്കാരമാണീ പറയുന്നത്?
666
00:56:12,346 --> 00:56:17,418
ഇത് പറയാൻ മറ്റാരേക്കാളും
ബുദ്ധിമുട്ട് എനിക്കുണ്ട്, എന്നാലും..
667
00:56:18,152 --> 00:56:21,288
അവന്‍ ചെയ്യുന്നത് ശരിയാണ്.
അലന്‍ ആണ് ശരി.
668
00:56:21,388 --> 00:56:25,659
അവന്റെ മെഷീന്‍ പ്രവര്‍ത്തിക്കും,
അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും നല്ല ചാന്‍സ്.
669
00:56:26,459 --> 00:56:28,761
ഇവനൊക്കെ എന്തായീ പറയുന്നത്!
670
00:56:28,861 --> 00:56:32,377
നിങ്ങളദേഹത്തിനെ പറഞ്ഞു
വിട്ടാല്‍ എന്നെയും പറഞ്ഞു വിടണം.
671
00:56:33,000 --> 00:56:34,568
എന്നെയും.
672
00:56:34,668 --> 00:56:37,284
ഞങ്ങളാണ് ബ്രിട്ടനിലെ ഏറ്റവും
സമർത്ഥരായ ക്രിപ്റ്റോഗ്രാഫറുമാർ.
673
00:56:38,138 --> 00:56:42,843
ഞങ്ങളെ എല്ലാരേയും പുറത്താക്കാൻ ഒരുക്കമാണോ?
കമാണ്ടര്‍, ഞങ്ങള്‍ക്ക് കുറച്ച് കൂടി സമയം താ.
674
00:56:43,043 --> 00:56:46,660
ആറ് മാസം, അതിനുള്ളില്‍ ഈ മെഷീന്‍
പ്രതീക്ഷിച്ച ഫലം തരുന്നില്ലെങ്കില്‍..
675
00:56:46,760 --> 00:56:49,564
ഇപ്പൊ ചെയ്തതൊക്കെ
അപ്പോൾ വീണ്ടും ചെയ്യാം, എന്തേ?
676
00:56:56,823 --> 00:56:57,986
ഒരു മാസം.
677
00:56:58,659 --> 00:57:02,263
ദൈവം സഹായിച്ചാല്‍ അപ്പോള്‍
ഞാനെല്ലാത്തിനെയും കാണിച്ച് തരാം.
678
00:57:02,363 --> 00:57:04,511
അയാളെ വിട്.
679
00:57:11,838 --> 00:57:15,107
- താങ്ക്യൂ.
- വെല്‍ക്കം.
680
00:57:16,643 --> 00:57:19,213
പിന്നെ അലന്‍ നിന്റെ മെഷീന്‍....
681
00:57:21,915 --> 00:57:23,651
ശരിയായാല്‍ മതിയായിരുന്നു...
682
00:57:32,359 --> 00:57:33,325
ഹ്യൂ.
683
00:57:34,194 --> 00:57:36,130
സത്യമായിട്ടും...
684
00:57:36,663 --> 00:57:38,433
ഞാന്‍ ചാരനല്ല.
685
00:57:39,933 --> 00:57:42,603
അത് നീ പറയേണ്ട കാര്യമില്ല.
നീയല്ല ചാരനല്ലെന്ന് എനിക്കറിയാം.
686
00:57:42,703 --> 00:57:43,694
എങ്ങനെ?
687
00:57:43,794 --> 00:57:47,374
ഡെന്നിസ്‌റ്റൺ എനിക്ക് ബിൽ സൈഫർ തന്നിരുന്നു.
688
00:57:47,474 --> 00:57:50,411
ഞാനത് കണ്ടു പിടിക്കുകയും ചെയ്തു.
"മുട്ടുവിന്‍ തുറക്കപ്പെടും;
689
00:57:50,511 --> 00:57:55,088
അന്വേഷിപ്പിന്‍ കണ്ടെത്തും." മത്തായി 7:7 അതാണ് കീ.
690
00:57:55,816 --> 00:57:59,243
അത് നിന്റെ നിലവാരത്തിന്
തീരെ യോജിക്കാത്തതാണ്.
691
00:58:00,020 --> 00:58:02,725
പക്ഷേ ഡെന്നിസ്‌റ്റൺ അത് അംഗീകരിച്ചില്ല.
692
00:58:12,565 --> 00:58:14,189
അകത്തേക്ക് വാ.
693
00:58:16,503 --> 00:58:18,731
സര്‍, എനിക്ക് ട്യൂറിംഗിന്റെ കുറച്ച് വിവരങ്ങൾ കിട്ടി.
694
00:58:19,773 --> 00:58:22,640
ഞാനിന്നലെ അയാളെ പിന്തുടര്‍ന്നു.
പബ്ബില്‍ വച്ച് അയാള്‍ വേറൊരാളെ കണ്ടുമുട്ടി.
695
00:58:22,740 --> 00:58:24,178
അവര്‍ തമ്മില്‍ ഒരു കവര്‍ കൈമാറി.
696
00:58:24,278 --> 00:58:27,721
ഞാന്‍ മറ്റേ ആളിനെ പിന്തുടര്‍ന്ന്
കസ്റ്റഡിയിലെടുത്തു നന്നായൊന്നു പെരുമാറി.
697
00:58:29,416 --> 00:58:33,320
- അവനൊരു സ്വവര്‍ഗാനുരാഗിയാണ്. അയാളത് സമ്മതിച്ചു.
- എന്ത്?
698
00:58:33,520 --> 00:58:39,454
അയാളെല്ലാം സമ്മതിച്ചു. പേര് അർണോൾഡ് മുറെ.
പബ്ബിനടുത്ത് കറങ്ങി നടക്കും.. ആവശ്യക്കാർ
കാശ് കൊടുത്ത് വിളിച്ചുകൊണ്ട് പോകും.
699
00:58:39,554 --> 00:58:41,929
ട്യൂറിംഗും അതിനായി കാശ് കൊടുക്കുന്നവരിൽ ഒരാളാണ്.
700
00:58:42,029 --> 00:58:46,435
അങ്ങനെയിരിക്കുമ്പോഴാണ് ഒരു കൂട്ടുകാരനെയും കൂട്ടി
ട്യൂറിംഗിന്റെ വീട്ടില്‍ മോഷണം നടത്താനുള്ള ആശയമുദിച്ചത്.
701
00:58:46,535 --> 00:58:50,771
ഓഹ്, അപ്പോൾ അതാണ് ട്യൂറിംഗ് മറക്കാൻ ശ്രമിക്കുന്നത്!
അയാള്‍ ചാരനല്ല, സ്വവർഗാനുരാഗിയാണ്.
702
00:58:50,871 --> 00:58:52,239
- അല്ല.
- എന്താ കാര്യം?
703
00:58:52,339 --> 00:58:54,537
പ്രകൃതി വിരുദ്ധത്തിന് നമുക്ക്
പ്രൊഫസ്സർക്കെതിരേ കേസ് ചാര്‍ജ് ചെയ്യാം.
704
00:58:54,637 --> 00:58:57,745
ശ്ശെ...ഇത്.. മണ്ടത്തരമാണ്..ട്യൂറിംഗ്
വേറെന്തൊക്കെയോ ചെയ്യുന്നുണ്ട്. കുറച്ച് കൂടി ഗൗരവമുള്ളത്.
705
00:58:57,845 --> 00:59:01,491
അദ്ദേഹം ഒരു കുറ്റം ചെയ്തു ..നിയമം തെറ്റിച്ചു..
706
00:59:01,591 --> 00:59:06,153
- ജീസസ് ക്രൈസ്റ്റ് ..ഇത് നാണം കെട്ട ഇടപാടായിപ്പോയി.
- ഇതിനെക്കുറിച്ചല്ല ഞാന്‍ അന്വേഷിക്കുന്നത്.
707
00:59:06,253 --> 00:59:08,316
- അയാളെക്കൊണ്ട് വാ.
- നിൽക്ക്.
708
00:59:10,157 --> 00:59:14,694
എനിക്കയാളെ ചോദ്യം ചെയ്യണം ..എനിക്ക് ഒരു
മണിക്കൂർ അനുവദിക്കണം. ഞാന്‍ വാക്ക് തരുന്നു..
709
00:59:14,794 --> 00:59:18,136
അടുത്ത മാസം നിങ്ങള്‍ പറയുന്ന ഏത് മണ്ടന്‍
കേസിന്റെ പിന്നാലെ വേണേലും ഞാന്‍ പൊയ്ക്കോളാം.
710
00:59:19,098 --> 00:59:23,072
ശരി, ആരെങ്കിലും അലന്‍ ട്യൂറിംഗിനെ അറസ്റ്റ്
ചെയ്യാനുള്ള വാറണ്ട് തയ്യാറാക്കികൊണ്ട് വാ.
711
00:59:23,000 --> 00:59:33,000
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
712
00:59:40,020 --> 00:59:41,188
അലന്‍?
713
00:59:41,288 --> 00:59:44,291
ക്രിസ്റ്റഫറിന് വേഗത പോര.
714
00:59:44,391 --> 00:59:45,521
നമുക്കൊന്ന് സംസാരിക്കണം.
715
00:59:45,621 --> 00:59:48,729
ഡയഗണൽ ബോർഡ് ആക്കിയിട്ടും ഇവൻ
വേഗത്തിൽ സെറ്റിങ്ങുകൾ പരിശോധിക്കുന്നില്ല.
716
00:59:48,829 --> 00:59:50,798
- ഇനിയവനെ..
- ഞാന്‍ പോകുന്നു.
717
00:59:50,898 --> 00:59:52,466
പക്ഷേ നീയിപ്പോ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു.
718
00:59:52,568 --> 00:59:55,536
അതല്ല, ബ്ലെച്ച്ലിയില്‍ നിന്ന്.
719
00:59:56,036 --> 00:59:58,405
- എന്തിന്?
- എന്റെ അച്ഛനമ്മമാര്‍.
720
00:59:58,605 --> 01:00:01,689
എനിക്ക് 25 വയസായി ...കല്യാണവും കഴിച്ചിട്ടില്ല..
വീട്ടില്‍ നില്‍ക്കാനാണ് അവര്‍ പറയുന്നത്.
721
01:00:03,142 --> 01:00:06,380
- ശുദ്ധ മണ്ടത്തരം.
- അവര്‍ അങ്ങനെയാണ്.
722
01:00:06,580 --> 01:00:09,817
അങ്ങനെ പോകാന്‍ പറ്റില്ല. ഞാന്‍ സമ്മതിക്കില്ല.
723
01:00:10,317 --> 01:00:13,912
"ഞാന്‍ നിന്നെ മിസ്സ് ചെയ്യും" ഇതാണ് സാധാരണ
ആള്‍ക്കാര്‍ ഇങ്ങനെയുള്ള അവസരങ്ങളിൽ പറയാറ്.
724
01:00:14,012 --> 01:00:18,505
- സാധാരണ കാര്യമൊന്നും എനിക്കറിയില്ല.
- ഞാന്‍ പിന്നെ എന്താ ചെയ്യേണ്ടത് അലന്‍?
725
01:00:20,227 --> 01:00:23,769
എനിക്കെന്റെ അച്ഛനേം അമ്മയേം ഉപേക്ഷിക്കാന്‍ പറ്റില്ല.
726
01:00:24,598 --> 01:00:29,736
നിന്റെ ജീവിതം കൊണ്ട് എന്തെങ്കിലും ഉപയോഗം
ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് ഇവിടെ നിനക്ക് കിട്ടുന്നത്.
727
01:00:29,836 --> 01:00:32,372
എന്നിട്ട് നിന്നെപ്പോലെയാകാനോ? അത് വേണ്ട.
728
01:00:33,072 --> 01:00:34,574
നീയും ഒറ്റക്കാണെന്ന് എനിക്കറിയാം.
729
01:00:35,232 --> 01:00:40,414
നിങ്ങളെന്തോ വലിയ സംഭവമാണെന്നാണ് വിചാരം.
എനിഗ്മ നിങ്ങളെ രക്ഷിക്കില്ല. ഇനിയെങ്കിലും അത് മനസിലാക്ക്.
730
01:00:40,514 --> 01:00:43,251
അതോ രക്ഷിക്കണമെന്ന് പറഞ്ഞ് ഞാൻ
പോയി നിന്റെ ക്രിസ്റ്റഫറിന്റെ കാല് പിടിക്കണോ?
731
01:00:49,656 --> 01:00:50,824
സോറി.
732
01:00:57,764 --> 01:01:00,968
എനിക്ക് നീ..നീ പോകാന്‍ പാടില്ല..
എനിക്ക് നിന്നെ ഇഷ്ടമാണ്..
733
01:01:01,068 --> 01:01:04,504
എനിക്ക്...എനിക്ക് നിന്നോട് സംസാരിക്കാന്‍ ഇഷ്ടമാണ്.
734
01:01:05,004 --> 01:01:06,683
എനിക്കും നിന്നോട് സംസാരിക്കാന്‍ ഇഷ്ടമാണ് അലന്‍.
735
01:01:12,412 --> 01:01:14,948
നീയിവിടെ ഒറ്റയ്ക്കല്ലെങ്കിലോ?
736
01:01:15,248 --> 01:01:17,278
നിനക്കൊരു ഭര്‍ത്താവുണ്ടെങ്കിലോ?
737
01:01:17,985 --> 01:01:19,409
ആരെങ്കിലും നിന്റെ മനസിലുണ്ടോ?
738
01:01:20,154 --> 01:01:21,900
ഉണ്ട്.
739
01:01:22,122 --> 01:01:23,757
ഹ്യൂ?
740
01:01:24,257 --> 01:01:26,269
ഹ്യൂ കാണാനൊക്കെ നല്ല സുന്ദരനാണ്
ഞാന്‍ സമ്മതിച്ചു..പക്ഷേ..
741
01:01:26,369 --> 01:01:29,028
കല്യാണം കഴിച്ച് കുടുംബമായി കൂടുന്ന ടൈപ്പല്ല അവന്‍.
742
01:01:29,128 --> 01:01:35,123
- അല്ല, ഹ്യൂ അല്ല എന്റെ മനസ്സില്‍.
- അപ്പൊ പീറ്റര്‍.. അവനൊരു മിണ്ടാപ്പൂച്ചയാണ്.
743
01:01:40,040 --> 01:01:42,976
- എന്റെ ദൈവമേ.
- പക്ഷെ ഇതല്ലാതെ വേറെ വഴിയില്ല.
744
01:01:43,076 --> 01:01:47,759
- എന്നെ കല്യാണം ആലോചിക്കുകയാണോ?
- ഇപ്പൊ അതേയുള്ളൂ ഒരു മാര്‍ഗം.
745
01:01:47,859 --> 01:01:49,883
- ഇത് നല്ല തമാശ തന്നെ.
- ഇത് നിന്റെ അച്ഛനമ്മമാര്‍ക്ക് വേണ്ടിയാണ്.
746
01:01:49,983 --> 01:01:53,788
ഇതെനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
747
01:01:56,955 --> 01:01:58,668
ജോന്‍...
748
01:01:59,759 --> 01:02:02,499
- നിന്റെ നടുക്കലത്തെ പേര് കാരോലിൻ
എന്നാണോ കാതറീൻ എന്നാണോ?
- എലിസബത്ത്.
749
01:02:03,470 --> 01:02:06,377
ജോന്‍ എലിസബത്ത് ക്ലാര്‍ക്ക്.
750
01:02:09,569 --> 01:02:11,305
എന്നെ കല്യാണം കഴിക്കാനിഷ്ടമാണോ?
751
01:02:20,547 --> 01:02:22,149
നല്ല രസമുണ്ട്.
752
01:02:22,249 --> 01:02:26,062
ഇതത്ര സാധാരണമല്ല എന്നെനിക്കറിയാം..
753
01:02:27,553 --> 01:02:29,054
അല്ലെങ്കിലും പ്രണയം സാധാരണമല്ലല്ലോ?
754
01:02:29,356 --> 01:02:31,758
അവളത് രണ്ടും കൈ കൊണ്ടും എടുത്തു.
755
01:02:31,858 --> 01:02:34,628
എന്നിട്ടവളുടെ മാന്‍പേട കണ്ണു കൊണ്ടെന്നെ
നോക്കി... എന്നിട്ട് ചോദിച്ചു...
756
01:02:34,728 --> 01:02:36,863
"ഇത് ഞാനെന്റെ വായില്‍ വയ്ക്കണോ?"
757
01:02:36,963 --> 01:02:41,167
അപ്പോള്‍ ഞാന്‍ പറഞ്ഞു.."വയ്ക്കണം,ഫ്രഞ്ച് രീതിയില്‍ ."
758
01:02:41,652 --> 01:02:44,404
അവളത് വായില്‍ വച്ച്...ചുണ്ട് കൊണ്ട് മുറുകെ പിടിച്ചു...
759
01:02:44,804 --> 01:02:47,308
എന്നിട്ട് മാർസേലി(ഫ്രഞ്ച് ദേശീയഗാനം) വായിക്കാൻ തുടങ്ങി.
760
01:02:51,478 --> 01:02:52,546
വാ.. വന്ന് ഡാന്‍സ് ചെയ്യ്..
761
01:02:52,646 --> 01:02:57,112
പറ്റില്ല, പറ്റില്ല,...നിനക്ക് നിന്റെ ഭാവി വരന്റെ കൂടെ
എപ്പോള്‍ വേണമെങ്കിലും നൃത്തം ചെയ്യാം...പക്ഷെ ഇന്ന്...
762
01:02:57,212 --> 01:02:58,880
എന്റെ അവസരമാണ്.
763
01:03:26,246 --> 01:03:28,248
എന്താ ഒരു വിഷമം?
764
01:03:33,620 --> 01:03:35,756
അത് എനിക്ക്......
765
01:03:40,460 --> 01:03:43,496
എനിക്ക് ജോന്റെ കൂടെ അങ്ങനെയൊന്നും...
766
01:03:43,596 --> 01:03:46,717
പറ്റില്ലെങ്കിലെന്ത് ചെയ്യും?
767
01:03:48,868 --> 01:03:50,960
നീ സ്വവര്‍ഗാനുരാഗി ആയത് കൊണ്ടാണോ?
768
01:03:54,941 --> 01:03:56,083
എനിക്ക് സംശയം തോന്നിയിരുന്നു.
769
01:03:57,510 --> 01:04:00,647
ഞാനവളോടത് പറയണോ?
770
01:04:00,747 --> 01:04:02,315
ഞാന്‍ പുരുഷന്മാരോട് ബന്ധം പുലര്‍ത്തുന്ന കാര്യം?
771
01:04:02,815 --> 01:04:07,587
എന്റെ ചുരുങ്ങിയ അറിവ് വച്ച്...
772
01:04:07,687 --> 01:04:12,479
പൊതുവേ സ്ത്രീകൾ..അബദ്ധത്തിൽ കല്യാണം
കഴിച്ചത് സ്വവർഗാനുരാഗികളെയാണ്
എന്നറിഞ്ഞാൽ പൊട്ടിത്തെറിക്കാറാണ് പതിവ്..
773
01:04:12,893 --> 01:04:17,096
എന്തായാലും ഈ കാര്യം അധികം ആരെയും
അറിയിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
774
01:04:19,766 --> 01:04:22,703
സത്യമായിട്ടും ഞാനവളെ വിഷമിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല..
775
01:04:26,106 --> 01:04:29,584
പക്ഷേ എനിക്കറിയില്ല...എനിക്ക്...
776
01:04:30,395 --> 01:04:33,477
- എത്രത്തോളം അഭിനയിക്കാന്‍ പറ്റുമെന്ന്..
- ആരോടും പറയരുത്, അലന്‍.
777
01:04:34,147 --> 01:04:35,916
ഇത് നിയമ വിരുദ്ധമാണ്.
778
01:04:36,816 --> 01:04:39,828
ആ ഡെന്നിസ്‌റ്റൺ നിന്നെ എങ്ങനെ ഒഴിവാക്കാം
എന്ന് ഗവേഷണം ചെയ്യുകയാണ്.
779
01:04:40,420 --> 01:04:42,990
- അറിയാം.
- ഇത് രഹസ്യമായിരിക്കണം.
780
01:04:43,238 --> 01:04:44,996
വാ..ഇനി നിന്റെ അവസരമാണ്.
781
01:04:46,126 --> 01:04:46,999
ശരി.
782
01:06:09,509 --> 01:06:12,846
- ഒരു ചായ വേണോ?
- വേണ്ട, താങ്ക്യൂ.
783
01:06:26,692 --> 01:06:29,129
മിസ്റര്‍ ട്യൂറിംഗ് ഞാനൊരു രഹസ്യം പറയട്ടെ?
784
01:06:29,229 --> 01:06:32,634
- രഹസ്യം സൂക്ഷിക്കുന്ന കാര്യത്തില്‍
എന്നെക്കഴിഞ്ഞേ വേറാരും ഉള്ളു.
- ഞാന്‍ വന്നത് നിങ്ങളെ സഹായിക്കാനാണ്.
785
01:06:35,268 --> 01:06:37,088
അത് പിന്നെ എനിക്കറിയാമല്ലോ!
786
01:06:43,943 --> 01:06:45,879
മെഷീനുകൾക്ക് ചിന്തിക്കാന്‍ കഴിയുമോ?
787
01:06:46,079 --> 01:06:49,167
എന്റെ പ്രബന്ധങ്ങള്‍ ഏതൊക്കെയോ
നിങ്ങള്‍ വായിച്ചിട്ടുണ്ടല്ലോ?
788
01:06:49,415 --> 01:06:51,651
അതെന്താ അങ്ങനെ പറഞ്ഞത്?
789
01:06:51,751 --> 01:06:54,220
അതോ, ഞാനൊരു പോലീസ് സ്റ്റേഷനിലാണിരിക്കുന്നത്.
790
01:06:54,320 --> 01:06:56,957
മറ്റൊരു പുരുഷന്റെ ലിംഗത്തിൽ സ്പര്‍ശിച്ചു
എന്നതാണ് എന്നിൽ ആരോപിക്കപ്പെട്ട കുറ്റം.
791
01:06:57,057 --> 01:07:00,995
പക്ഷേ നിങ്ങള്‍ ചോദിച്ചതാകട്ടെ
മെഷീനുകളുടെ ചിന്തയെപ്പറ്റിയും.
792
01:07:02,629 --> 01:07:04,607
ശരിക്കും അവയ്ക്ക് ചിന്തിക്കാന്‍ കഴിയുമോ?
793
01:07:05,765 --> 01:07:09,348
മനുഷ്യന്‍ ചിന്തിക്കും പോലെ
മെഷീനുകള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?
794
01:07:10,136 --> 01:07:12,005
മിക്കവാറും എല്ലാവരുടെയും ഉത്തരം 'ഇല്ല' എന്നായിരിക്കും.
795
01:07:12,405 --> 01:07:14,447
നിങ്ങളെല്ലാവരെയും പോലെയല്ലല്ലോ?
796
01:07:16,676 --> 01:07:19,980
നിങ്ങള്‍ ചോദിച്ചതൊരു മണ്ടന്‍
ചോദ്യമാണ് എന്നതാണ് പ്രശ്നം.
797
01:07:21,080 --> 01:07:22,348
ആണോ?
798
01:07:22,448 --> 01:07:27,487
തീര്‍ച്ചയായും മെഷീനുകൾക്ക് മനുഷ്യന്‍
ചിന്തിക്കും പോലെ ചിന്തിക്കാന്‍ കഴിയില്ല.
799
01:07:27,587 --> 01:07:31,925
മെഷീനുകള്‍ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമാണ്.
800
01:07:32,825 --> 01:07:35,362
അതായത് അവരുടെ ചിന്തകള്‍ വ്യത്യസ്തമാണ്.
801
01:07:38,464 --> 01:07:40,063
രസകരമായ ചോദ്യം എന്താണെന്ന് വച്ചാല്‍...
802
01:07:40,163 --> 01:07:42,981
നിങ്ങളില്‍ നിന്ന് വ്യത്യസ്തമായി
ചിന്തിക്കുന്നു എന്ന കാരണം കൊണ്ട്..
803
01:07:43,081 --> 01:07:46,620
അവ ചിന്തിക്കുന്നേയില്ല എന്ന് പറയാന്‍ കഴിയുമോ?
804
01:07:47,874 --> 01:07:52,741
മനുഷ്യര്‍ ഒന്നിനൊന്നു വ്യത്യസ്തരല്ലേ?
അത് നമ്മൾ അംഗീകരിക്കുന്നില്ലേ?
805
01:07:55,448 --> 01:07:57,784
നിങ്ങള്‍ക്ക് സ്ട്രോബെറി ഇഷ്ടമാണെങ്കിൽ
എനിക്ക് ഐസ്‌ക്രീമാണ് ഇഷ്ടം.
806
01:07:57,884 --> 01:08:00,620
നിങ്ങൾ ശോക സിനിമകള്‍ കണ്ട് കരയുന്നു.
807
01:08:00,720 --> 01:08:04,003
എനിക്ക് പൂമ്പൊടി അലര്‍ജിയാണ്.
808
01:08:04,691 --> 01:08:08,919
നമ്മുടെ മസ്തിഷ്‌കം പ്രവർത്തിക്കുന്നത്
വ്യത്യസ്തമായ രീതിയിലായത് കൊണ്ടാണ്..
809
01:08:09,119 --> 01:08:15,281
നമ്മുടെ അഭിരുചികളും ചിന്തകളുമൊക്കെ
വ്യത്യസ്തമായതെന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ?
810
01:08:17,069 --> 01:08:22,042
നമ്മളേക്കുറിച്ച് നമുക്ക് അങ്ങനെ പറയാൻ കഴിയില്ലെങ്കിൽ പിന്നെ..
811
01:08:22,442 --> 01:08:25,578
ചെമ്പും വയറും സ്റ്റീലും കൊണ്ടുണ്ടാക്കിയ ഒരു
വസ്തുവിനെക്കുറിച്ച് നമുക്കെങ്ങനെയത് പറയാൻ സാധിക്കും?
812
01:08:26,278 --> 01:08:28,080
ഇതല്ലേ..
813
01:08:28,280 --> 01:08:31,317
നിങ്ങളെഴുതിയ പ്രബന്ധം? എന്താ അതിന്റെ പേര്?
814
01:08:32,479 --> 01:08:34,326
"ദി ഇമിറ്റേഷൻ ഗെയിം "
815
01:08:34,426 --> 01:08:36,525
അതെ, അതെന്തിനെക്കുറിച്ചാണ്?
816
01:08:42,395 --> 01:08:45,312
- ഒന്ന് കളിച്ചു നോക്കിയാലോ?
- കളി?
817
01:08:45,412 --> 01:08:46,766
അതൊരു ഗെയിമാണ്.
818
01:08:47,166 --> 01:08:49,302
ടെസ്റ്റ് പോലെ.
819
01:08:49,802 --> 01:08:54,626
ഒരാള്‍ അല്ലെങ്കില്‍ ഒരു വസ്തു മെഷീനാണോ
മനുഷ്യനാണോ എന്ന് തീരുമാനിക്കുന്ന ഗെയിം.
820
01:08:55,406 --> 01:08:56,643
എങ്ങനെയാണ് കളിക്കുന്നത്?
821
01:08:56,743 --> 01:08:58,778
ഒരു വിധികർത്താവും ഒരു വ്യക്തിയുമുണ്ട്.
822
01:08:59,678 --> 01:09:01,881
വിധി കര്‍ത്താവ് ചോദ്യങ്ങൾ ചോദിക്കുന്നു...
823
01:09:01,981 --> 01:09:06,285
കിട്ടുന്ന ഉത്തരം വിശകലനം ചെയ്ത്..
വിധികർത്താവ് സംസാരിക്കുന്നത് ആരോടാണെന്നോ..
824
01:09:06,385 --> 01:09:09,790
എന്തിനോടാണെന്നോ തീരുമാനിക്കാം.
825
01:09:10,990 --> 01:09:14,084
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.
എന്നോടൊരു ചോദ്യം ചോദിക്കുക..
826
01:09:19,298 --> 01:09:23,104
- യുദ്ധത്തിന്റെ സമയത്ത് നിങ്ങളെന്താ ചെയ്തിരുന്നത്?
- ഞനൊരു റേഡിയോ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു.
827
01:09:25,538 --> 01:09:27,559
യുദ്ധത്തിന്റെ സമയത്ത് നിങ്ങള്‍
ശരിക്കും എന്താ ചെയ്തു കൊണ്ടിരുന്നത്.?
828
01:09:32,078 --> 01:09:34,231
നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?
829
01:09:53,132 --> 01:09:54,058
നാശം.!
830
01:10:02,041 --> 01:10:05,645
നമുക്കനുവദിച്ച സമയം കഴിഞ്ഞു. ഒരു മാസമായി.
831
01:10:05,745 --> 01:10:07,580
അപ്പൊ എല്ലാം അവസാനിച്ചു, അല്ലെ?
832
01:10:07,680 --> 01:10:09,716
പ്രശ്നം എന്താണെന്ന്‍ വച്ചാല്‍ നമ്മളിതിനെ
എത്രയൊക്കെ മെച്ചമാക്കാന്‍ നോക്കിയാലും...
833
01:10:09,816 --> 01:10:12,883
ഒരിക്കലും 159 മില്യൺ മില്യൺ മില്യൺ
സാധ്യതകളെ പരിശോധിക്കാൻ ഇതിന് കഴിയില്ല.
834
01:10:12,983 --> 01:10:16,489
പെട്ടെന്ന് ചെയ്തെടുക്കാന്‍ കഴിയില്ല..ഒരു പ്രതീക്ഷയുമില്ല.
835
01:10:16,589 --> 01:10:19,811
അത് തിരഞ്ഞ് കൊണ്ടേയിരിക്കും.. അത്..
836
01:10:19,911 --> 01:10:22,596
എന്താണ് തിരയുന്നതെന്ന് അതിന് തന്നെ അറിയില്ല.
837
01:10:22,696 --> 01:10:24,398
സന്ദേശങ്ങളില്‍ എന്താണ് ഉള്ളതെന്ന്
അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍....
838
01:10:24,498 --> 01:10:28,571
സന്ദേശങ്ങളില്‍ എന്താണ് ഉള്ളതെന്ന് നമുക്കറിയാമെങ്കില്‍
പിന്നെ അതിനെ ഡീക്രിപ്റ്റ് ചെയ്യേണ്ട ആവശ്യമേ വരുന്നില്ലല്ലോ!
839
01:10:32,873 --> 01:10:35,185
അലന്റെയാ കൂട്ടുകാരനാരാ?
840
01:10:35,574 --> 01:10:38,078
ഹ്യൂ, അവനൊരു അടിച്ചുപൊളി ടൈപ്പാണ്.
841
01:10:38,778 --> 01:10:40,176
ആഹാ! അപ്പോൾ എന്നെപോലെയാല്ലേ?
842
01:10:40,276 --> 01:10:44,284
- ഞാന്‍ നിന്നെ പരിചയപ്പെടുത്താം.
- ഇല്ല, അവന്‍ ഇങ്ങോട്ട് വരും.
843
01:10:44,384 --> 01:10:46,419
- ഉറപ്പാണോ?
- അതെ.
844
01:10:46,519 --> 01:10:49,356
ഞാനൊരു 15 മിനിറ്റ് മുന്‍പ് അയാളെ നോക്കി ചിരിച്ചിരുന്നു...
പിന്നെയങ്ങോട്ട് നോക്കിയതേയില്ല.
845
01:10:52,158 --> 01:10:53,293
ജോനിന്റെ കൂടെയുള്ളതാരാ?
846
01:10:55,361 --> 01:10:57,130
ഹെലന്‍, അവളോടൊപ്പം ജോലി ചെയ്യുന്നതാ.
847
01:10:57,230 --> 01:11:00,533
- കൊള്ളാം, സുന്ദരിയാണ്.
- ഞാനങ്ങോട്ട് ചെല്ലണമെന്ന് അവള്‍ ആഗ്രഹിക്കുന്നു.
848
01:11:01,233 --> 01:11:03,002
എന്ത്? അതെങ്ങനെ നിനക്കറിയാം?
849
01:11:03,402 --> 01:11:07,416
കുറെ നേരം മുൻപ് അവളെന്നെ നോക്കി
ചിരിച്ചു പിന്നെ നോക്കിയതേയില്ല.
850
01:11:12,545 --> 01:11:14,094
അവന്‍ വീണു.
851
01:11:14,194 --> 01:11:17,392
എന്താ ഇങ്ങനെ? ഞാന്‍ സിംഗിളായി
നടന്ന സമയത്ത് ഒരു രസവും ഉണ്ടായിരുന്നില്ല...
852
01:11:17,492 --> 01:11:20,120
ഇപ്പൊ എന്റെ വിവാഹ നിശ്ചയം
കഴിഞ്ഞതും എല്ലാം അടിപൊളിയായി.
853
01:11:22,955 --> 01:11:24,224
കൊള്ളാം, അവള്‍ വീണു.
854
01:11:24,624 --> 01:11:28,495
- അലന്‍ ഞങ്ങളെ അവൾക്ക് പരിചയപ്പെടുത്ത്.
- എന്തിന്? ഞാനെന്തിനാ?
855
01:11:30,329 --> 01:11:32,421
കൂട്ടുകാരിയുടെ എൻഗേജ്മെന്റിന് കൂട്ടുകാരിക്ക്
നഷ്ടബോധം തോന്നുന്ന രീതിയിൽ..
856
01:11:32,521 --> 01:11:36,302
വരന്റെ കൂട്ടുകാരന്റെ കൂടെ എന്തെങ്കിലും
ചെയ്യാൻ ഒരു പെണ്ണിന് വല്യ ഇഷ്ടമാണ്.
857
01:11:36,502 --> 01:11:38,095
വാ..
858
01:11:42,708 --> 01:11:45,912
അലനിത് കുളമാക്കുമെന്ന് ഞാൻ ബെറ്റ് വെക്കുന്നു.
859
01:11:46,212 --> 01:11:47,280
അതില്‍ സംശയമൊന്നുമില്ല.
860
01:11:47,430 --> 01:11:50,149
- അലന്‍ ട്യൂറിംഗിന് ഒരു തിയറിയുണ്ട്.
- അവന് ഒന്നൊന്നുമല്ല ഒരുപാടുണ്ട്.
861
01:11:50,249 --> 01:11:54,921
ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്നതിലുള്ള
നിയന്ത്രണത്തിൽ കാര്യമുണ്ട് എന്നാണ് ഇവൻ പറയുന്നത്.
862
01:11:55,021 --> 01:11:57,590
കാരണം അങ്ങനെയുള്ള സാമീപ്യം പ്രണയത്തിലേക്ക്
നയിക്കാനുള്ള സാധ്യത കൂടുതലാണ്.
863
01:11:57,690 --> 01:11:58,906
എന്ത്? ഞാനങ്ങനെയൊന്നും...
864
01:11:59,006 --> 01:12:01,800
- എന്തായാലും ഞാനതിനോട് യോജിക്കുന്നില്ല.
- ആണോ?
865
01:12:01,900 --> 01:12:05,031
ഞാന്‍ ചിന്തിക്കുന്നതെന്താണെന്ന് വച്ചാല്‍..
ഒരു സ്ത്രീയുടെ കൂടെ ദിവസം മുഴുവന്‍ ജോലി ചെയ്യുമ്പോള്‍..
866
01:12:05,131 --> 01:12:10,170
എനിക്കവളെ എന്റെ കിടക്കയിലേക്ക് കൊണ്ട് പോകാതെ തന്നെ
അവളുടെ കഴിവിനെയും ബുദ്ധിയും അഭിനന്ദിക്കാന്‍ കഴിയും എന്നാണ്.
867
01:12:11,370 --> 01:12:12,672
ക്ഷമിക്കണം നമ്മള്‍ നേരത്തെ പരിചയപ്പെട്ടായിരുന്നോ?
868
01:12:13,172 --> 01:12:17,110
- ഓര്‍മയില്ല...ഇല്ലെന്നാണ് തോന്നുന്നത്.
- ഹെലൻ സ്റ്റീവാർഡ്. ഹ്യൂ അലക്സണ്ടർ.
869
01:12:17,210 --> 01:12:19,191
നിങ്ങളാരോടാണ് യോജിക്കുന്നത് എന്നോടോ അലനോടോ?
870
01:12:19,291 --> 01:12:20,780
അലനോട് തന്നെ.
871
01:12:21,550 --> 01:12:23,933
അതെനിക്ക് വല്ലാതെ സുഖിച്ചു.. പക്ഷേ ഞാനങ്ങനെയൊന്നും..
872
01:12:24,383 --> 01:12:25,631
മണ്ടത്തരം.
873
01:12:25,731 --> 01:12:27,734
ഞാനൊരു പുരുഷന്റെ കൂടെയാണ് എന്നും ജോലി ചെയ്യുന്നത്...
874
01:12:27,834 --> 01:12:30,289
സത്യം പറയാമല്ലോ! എനിക്കയാളോട് ഒരു അടുപ്പം തോന്നിപ്പോകുന്നു..
875
01:12:30,389 --> 01:12:32,291
ആരാണത്? അറിഞ്ഞാല്‍ നല്ല ചവിട്ട് കൊടുക്കാമായിരുന്നു.
876
01:12:32,441 --> 01:12:34,394
അതോര്‍ത്ത് വിഷമിക്കണ്ട...അതങ്ങനെയൊരു ബന്ധമല്ല.
877
01:12:34,494 --> 01:12:37,140
ഞങ്ങള്‍ കണ്ടിട്ട് കൂടിയില്ല..പുള്ളി ജര്‍മനാണ്.
878
01:12:37,240 --> 01:12:39,459
ഇപ്പൊ ശരിക്കും എനിക്കയാളെ കൊല്ലണമെന്നുണ്ട്.
879
01:12:40,733 --> 01:12:43,336
എന്താ പറഞ്ഞത് നിങ്ങള്‍ ജര്‍മന്‍കാരന്റെ
കൂടെ ജോലി ചെയ്യുന്നു എന്നോ?
880
01:12:43,936 --> 01:12:47,540
ഞങ്ങളിലോരോരുത്തരും ഓരോ ജര്‍മന്‍ ടവറില്‍
നിന്ന് വരുന്ന സന്ദേശങ്ങളാണ് പിടിച്ചെടുക്കുന്നത്...
881
01:12:47,640 --> 01:12:50,610
അതായത് ഞങ്ങളുടെ മറുതലയ്ക്കല്‍
ഈ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഒരാളുണ്ടാവും...
882
01:12:50,910 --> 01:12:54,481
ഓരോരുത്തരും ടൈപ്പ് ചെയ്യുന്നത് ഓരോ രീതിയിലാണ്,
കുറച്ച് നാള്‍ കഴിയുമ്പോള്‍ നമ്മുടെ മറുതലയ്ക്കല്‍
ഉള്ളയാളിന്റെ ടൈപ്പിംഗിന്‍റെ താളം നമുക്ക് മനസിലാകും.
883
01:12:54,781 --> 01:12:58,518
അതൊരു വല്ലാത്ത തരത്തിലുള്ള അടുപ്പമാണ്...
എനിക്കിപ്പൊ അയാളെ നല്ല പരിചയം
ഉള്ളത് പോലയാണ് തോന്നുന്നത്.
884
01:12:58,618 --> 01:13:02,455
പക്ഷേ പുള്ളിക്കാരനൊരു ഗേള്‍ ഫ്രണ്ടുണ്ട്..
അത് കൊണ്ടാണ് മിസ്റ്റര്‍ അലക്സാണ്ടര്‍
പറഞ്ഞതിനോട് എനിക്ക് വിയോജിക്കേണ്ടി വന്നത്.
885
01:13:02,555 --> 01:13:05,925
അതായത് ഞാന്‍ കണ്ടിട്ട് കൂടിയില്ലാത്ത
ഒരു സഹപ്രവര്‍ത്തകനെ ഞാന്‍ പ്രണയിക്കുന്നു.
886
01:13:06,425 --> 01:13:09,862
നിനക്ക് ഞാനൊരു പൈന്റ് കൂടി വാങ്ങി തരാന്‍ അനുവദിച്ചാല്‍
നിന്റെ ധാരണ തെറ്റാണെന്ന് ഞാന്‍ മനസിലാക്കി തരാം.
887
01:13:09,962 --> 01:13:11,597
ആയിക്കോട്ടെ.
888
01:13:11,697 --> 01:13:13,081
കലക്കി.
889
01:13:15,668 --> 01:13:17,174
താങ്ക്സ്.
890
01:13:18,347 --> 01:13:21,585
പൈന്റ്. സ്ലോ ജിൻ ഉണ്ടോ?
891
01:13:24,277 --> 01:13:26,679
ഇപ്പൊ കണ്ടതാണ് പഞ്ചാരയടി.. കേട്ടോ..
892
01:13:26,879 --> 01:13:28,314
ഹെലന്‍..
893
01:13:29,566 --> 01:13:30,414
അലന്‍?
894
01:13:30,650 --> 01:13:31,551
എന്താ അലന്‍?
895
01:13:32,251 --> 01:13:35,536
മറു തലയ്ക്കലുള്ള ജര്‍മന്‍കാരന്
ഗേള്‍ ഫ്രണ്ടുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി?
896
01:13:35,636 --> 01:13:39,081
- അയ്യോ അത് ഞാന്‍ തമാശയ്ക്ക് പറഞ്ഞതാ..
- അല്ല, അല്ല, പറയൂ.
897
01:13:40,159 --> 01:13:42,663
അതായത് അയാളയക്കുന്ന എല്ലാ സന്ദേശങ്ങളും
ആരംഭിക്കുന്നത് അഞ്ച് അക്ഷരങ്ങള്‍ കൊണ്ടാണ്...
898
01:13:42,763 --> 01:13:47,154
C-I-L-L-Y.അതുകൊണ്ട് സിലി അയാളുടെ
കാമുകിയുടെ പേരായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.
899
01:13:47,254 --> 01:13:50,413
അങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ..
അയക്കുന്ന എല്ലാ സന്ദേശങ്ങളുടെയും മുന്നില്‍ യാതൊരു
ക്രമവുമില്ലാത്ത ഓരോ ദിവസവും മാറ്റം വരുന്ന രീതിയിലുള്ള..
900
01:13:50,513 --> 01:13:53,272
- ഏതെങ്കിലും അഞ്ച് അക്ഷരങ്ങൾ
ഉപയോഗിക്കാനാണ് അവരോട് നിർദ്ദേശിച്ചിരിക്കുന്നത്.
- പക്ഷേ ഇയാളത് അനുസരിക്കുന്നില്ല.
901
01:13:53,872 --> 01:13:56,642
പ്രണയം മനുഷ്യനെ അസാധാരണമായ
കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.
902
01:13:56,742 --> 01:14:01,250
എന്നാലീ കേസില്‍ പ്രണയം കാരണം
ജര്‍മന്‍കാര്‍ യുദ്ധം തോല്‍ക്കാന്‍ പോകുന്നു.
903
01:14:01,981 --> 01:14:03,546
വാ പീറ്റര്‍.
904
01:14:04,650 --> 01:14:06,202
സോറി.
905
01:14:08,320 --> 01:14:11,307
അലന്‍! അലന്‍!
906
01:14:13,941 --> 01:14:16,619
അലന്‍! എനിക്കങ്ങോട്ടൊന്ന്...
907
01:14:19,666 --> 01:14:22,935
ഹ്യൂ അലക്‌സാണ്ടർ, ജോൺ കെയർക്രോസ്സ്,
പീറ്റർ ബ്ലഡി ഹിൽട്ടൺ.
908
01:14:23,335 --> 01:14:24,141
അലന്‍?
909
01:14:25,755 --> 01:14:27,132
അതേ..
910
01:14:29,608 --> 01:14:30,610
എന്താന്ന് വച്ചാല്‍...
911
01:14:30,710 --> 01:14:33,346
ക്രിസ്റ്റഫറിന്..
912
01:14:33,446 --> 01:14:36,416
എല്ലാ സെറ്റിങ്ങും ചെക്ക് ചെയ്യേണ്ടെങ്കിലോ...
913
01:14:36,516 --> 01:14:38,551
ആ സന്ദേശത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പുള്ള വാക്കുകളുടെ...
914
01:14:38,851 --> 01:14:42,161
സെറ്റിംഗ് മാത്രം പരിശോധിച്ചാലോ?
915
01:14:42,261 --> 01:14:44,991
- ആവര്‍ത്തിക്കുന്ന വാക്കുകള്‍..അതില്‍
ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാവുന്ന വാക്കുകള്‍...
- അത് തന്നെ.
916
01:14:47,860 --> 01:14:49,328
നോക്ക് , നോക്ക്, ഇത് പോലെ.
917
01:14:49,428 --> 01:14:53,665
"06 മണി. തെളിഞ്ഞ കാലാവസ്ഥ..
വൈകുന്നേരം, മഴ, ഹിറ്റ്ലര്‍ വിജയിക്കട്ടെ."
918
01:14:55,201 --> 01:14:58,104
അതെ, അത് തന്നെ.
919
01:14:58,204 --> 01:15:01,540
എല്ലാ ദിവസവും രാവിലെ ആറ് മണിക്ക്
അവര്‍ കാലാവസ്ഥ റിപ്പോര്‍ട്ട് അയക്കും.
920
01:15:02,040 --> 01:15:06,507
ആറ് മണിയുടെ സന്ദേശത്തിൽ
നമുക്കറിയേണ്ട മൂന്ന് വാക്കുകള്‍ ഉണ്ടാവും.
921
01:15:06,607 --> 01:15:08,908
"വെതര്‍(കാലാവസ്ഥ )..തീര്‍ച്ചയായും.....
922
01:15:09,008 --> 01:15:11,817
- ഹയൽ ബ്ലഡി ഹിറ്റ്ലർ(ഹിറ്റ്ലർ വിജയിക്കട്ടെ).
- ഹയൽ ബ്ലഡി ഹിറ്റ്ലർ(ഹിറ്റ്ലർ വിജയിക്കട്ടെ )
923
01:15:12,717 --> 01:15:15,666
ഇതിന്ന് ആറ് മണിക്ക് വന്നതാണ്.
924
01:15:21,960 --> 01:15:24,630
ഹ്യൂ, നീ വലത് വശത്തെ.. ലെറ്റര്‍ വീല്‍..
925
01:15:24,730 --> 01:15:26,065
അറിയാം അറിയാം ..."വെതര്‍" പിന്നെ "ഹിറ്റ്ലര്‍"
926
01:15:26,165 --> 01:15:29,798
പീറ്റര്‍, ജോണ്‍, നിങ്ങള്‍ ആ അക്ഷരങ്ങളുടെ
പുറകിലൂടെ വോള്‍ട്ടേജ് സെറ്റ് ചെയ്യ്.
927
01:15:29,898 --> 01:15:31,220
അപ്പോ ലൂപ്പുകള്‍ ഉപയോഗിക്കാമല്ലേ?
928
01:15:31,320 --> 01:15:33,639
അതേ, ജോന്‍ ആറ് മണിയുടെ സന്ദേശത്തിന്റെ
അവസാനത്തെ വാക്ക് എന്തായിരുന്നു?
929
01:15:33,739 --> 01:15:34,907
- L.
- L.
930
01:15:36,975 --> 01:15:38,232
- H.
- H.
931
01:15:38,717 --> 01:15:40,747
- W.
- W.
932
01:15:40,847 --> 01:15:42,470
- A.
- A.
933
01:15:43,070 --> 01:15:44,718
- Q.
- Q.
934
01:15:46,852 --> 01:15:48,342
കഴിഞ്ഞു.
935
01:16:05,737 --> 01:16:08,943
ക്രിസ്റ്റഫര്‍...ചെയ്യ്, ചെയ്യ്.
936
01:16:24,824 --> 01:16:26,030
എന്റീശ്വരാ!
937
01:16:33,265 --> 01:16:34,600
എന്താ പറ്റിയത്?
938
01:16:36,568 --> 01:16:38,337
- ശരിയായോ?
- അലന്‍?
939
01:16:38,437 --> 01:16:40,407
അലന്‍! അലന്‍!
940
01:16:43,808 --> 01:16:46,980
എനിക്ക് ഏറ്റവും പുതിയ ഒരു മെസ്സേജ് താ.
941
01:16:50,783 --> 01:16:52,500
താങ്ക്യൂ.
942
01:16:56,188 --> 01:16:58,124
O... T.
943
01:16:58,224 --> 01:16:59,392
- റെഡി?
- അതേ
944
01:16:59,492 --> 01:17:00,493
- M.
- M.
945
01:17:00,593 --> 01:17:01,594
- Y.
- Y.
946
01:17:01,694 --> 01:17:03,696
- M. S.
- M. S.
947
01:17:03,796 --> 01:17:06,065
- A. I.
- A. I.
948
01:17:06,165 --> 01:17:07,466
- C.
- C.
949
01:17:07,566 --> 01:17:09,368
- T. R.
- T. R.
950
01:17:09,468 --> 01:17:11,363
- I. S.
- I. S.
951
01:17:11,463 --> 01:17:13,572
- O. A.
- O. A.
952
01:17:13,672 --> 01:17:15,875
- Y. R.
- Y. R.
953
01:17:15,975 --> 01:17:18,088
- I.
- I.
954
01:17:23,248 --> 01:17:27,520
"KMS ജാഗ്വർ യുദ്ധക്കപ്പൽ 53 ഡിഗ്രി 24 മിനിറ്റ് വടക്ക്..
955
01:17:27,620 --> 01:17:32,057
ഒരു ഡിഗ്രി പടിഞ്ഞാറ്."
956
01:17:32,751 --> 01:17:34,832
ഹിറ്റ്ലര്‍ വിജയിക്കട്ടെ.
957
01:17:39,277 --> 01:17:43,863
അവസാനം എനിഗ്മയുടെ ചുരുളഴിക്കാന്‍
അറിയേണ്ടിയിരുന്ന ഒരേയൊരു വാക്ക് അതായിരുന്നു.
958
01:17:50,876 --> 01:17:52,701
അതേ!
959
01:18:45,597 --> 01:18:47,332
- M.
- M.
960
01:18:47,566 --> 01:18:48,667
- A.
- A.
961
01:18:48,767 --> 01:18:50,069
- Y.
- Y.
962
01:18:50,169 --> 01:18:51,437
- I.
- I.
963
01:18:51,537 --> 01:18:52,938
- T.
- T.
964
01:18:53,038 --> 01:18:54,340
- R.
- R.
965
01:18:54,540 --> 01:18:56,141
- O.
- O. T.
966
01:18:56,241 --> 01:18:58,510
- T. A.
- A.
967
01:18:58,610 --> 01:19:00,178
- H.
- H.
968
01:19:00,700 --> 01:19:02,954
- Q.
- Q.
969
01:19:04,165 --> 01:19:06,485
- U.
- U.
970
01:19:07,685 --> 01:19:09,229
R.
971
01:19:09,529 --> 01:19:11,118
R.
972
01:19:12,691 --> 01:19:14,660
എന്റെ ദൈവമേ ഒടുവില്‍ ഞാനത് നേടി.
973
01:19:15,060 --> 01:19:18,831
നാസിസത്തെ നീ വെറും
പദപ്രശ്നം കൊണ്ട് തോല്പ്പിച്ചു
974
01:19:18,931 --> 01:19:22,868
അറ്റ്ലാന്‍റിക് സമുദ്രത്തിലെ എല്ലാ കപ്പലുകളുടേയും
സ്ഥാനം അറിയാവുന്ന അഞ്ച് പേരാണ് ഈ ലോകത്തിപ്പോ ഉള്ളത്.
975
01:19:22,968 --> 01:19:25,404
- അവരഞ്ച് പേരും ഈ മുറിക്കുള്ളിലുണ്ട്.
- ഓഹ്, ദൈവമേ.
976
01:19:25,604 --> 01:19:27,912
ദൈവത്തിന് പോലും നമ്മള്‍ ഇപ്പോള്‍
ചെയ്യുന്നത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
977
01:19:28,012 --> 01:19:32,888
നോക്ക്, ബ്രിട്ടീഷ് യാത്ര കപ്പലുകൾക്ക് നേരെ
ഒരു ആക്രമണം ഉണ്ടാവാന്‍ പോകുന്നു..ഇവിടെ.
978
01:19:32,988 --> 01:19:36,121
കര്‍ത്താവേ, നീ പറഞ്ഞത് ശരിയാണ്..യൂ ബോട്ടുകള്‍
വെറും ഇരുപതു മുപ്പതു മിനിറ്റ് അകലെയാണ്.
979
01:19:36,221 --> 01:19:38,651
നൂറുകണക്കിന് സാധാരണക്കാര്‍..
നമുക്കവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.
980
01:19:38,851 --> 01:19:41,334
ഞാന്‍ ഡെന്നിസ്റ്റണിന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്യാം..
അപ്പോ അദ്ദേഹത്തിന് നേവിയ്ക്ക് മുന്നറിയിപ്പ് കൊടുക്കാമല്ലോ?
981
01:19:41,434 --> 01:19:44,390
- അവരെ രക്ഷിക്കാൻ ഇത്ര സമയം മതിയാവുമോ?
- മതിയാകും... സന്ദേശം നമുക്കവിടെ എത്തിക്കാൻ കഴിഞ്ഞാൽ.
982
01:19:44,490 --> 01:19:46,592
കമാന്‍ഡര്‍ ഡെന്നിസ്റ്റണിന്റെ ഓഫീസിലേക്ക്
കണക്റ്റ് ചെയ്യാമോ? കുറച്ചു അത്യാവശ്യമാണ്.
983
01:19:46,792 --> 01:19:47,906
വേണ്ട.
984
01:19:48,006 --> 01:19:50,937
- നീയെന്താ ഈ ചെയ്യുന്നെ?
- ഡെന്നിസ്റ്റണെ വിളിക്കരുത്.
985
01:19:51,037 --> 01:19:54,217
- ഈ ആക്രമണത്തിന്റെ വിവരങ്ങള്‍ അയാളോട് പറയാന്‍ പറ്റില്ല.
- നീയെന്തൊക്കെയാ ഈ പറയുന്നത്?
986
01:19:54,317 --> 01:19:56,269
പത്തു മിനിറ്റില്‍ ആ യാത്രാ കപ്പലുകള്‍ക്ക്
വ്യോമസേനയുടെ സംരക്ഷണം കൊടുക്കാന്‍ പറ്റും!
987
01:19:56,369 --> 01:20:00,572
- യൂ ബോട്ടുകള്‍ ആ യാത്ര കപ്പലിനെ മുക്കട്ടേ.
- ഇന്ന് നമുക്ക് നേട്ടമുണ്ടാവുന്ന ഒരു ദിവസമാണ്,
നിനക്ക് മനസ്സിലാകാഞ്ഞിട്ടാണ്...
988
01:20:00,672 --> 01:20:03,379
- സമയം കളയാനില്ല...
- പറ്റില്ല!
989
01:20:04,476 --> 01:20:06,994
- ഹ്യൂ! ഹ്യൂ! മതി! മതി!
- ഹ്യൂ നിര്‍ത്ത്!
990
01:20:07,094 --> 01:20:08,447
ജോണ്‍, ആക്രമണം നടക്കാന്‍ ഇനി മിനിറ്റുകളേ ഉള്ളൂ.
991
01:20:10,282 --> 01:20:13,807
കുഴപ്പമില്ല...ഞാന്‍ ഒക്കെയാണ്.
992
01:20:15,153 --> 01:20:18,358
ആള്‍ക്കാര്‍ അക്രമം
ഇഷ്ടപ്പെടുന്നതെന്തുകൊണ്ടാണെന്ന് അറിയാമോ, ഹ്യൂ?
993
01:20:18,657 --> 01:20:21,226
അതവർക്ക് നല്ലതായി തോന്നുന്നത് കൊണ്ടാണ്.
994
01:20:22,416 --> 01:20:24,797
എല്ലാ സമയത്തും നമുക്ക് നല്ലതെന്ന്
തോന്നുന്നത് ചെയ്യാന്‍ കഴിയണമെന്നില്ല.
995
01:20:24,997 --> 01:20:28,467
- യുക്തിപരമായ കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്.
- എന്ത് യുക്തി?
996
01:20:29,067 --> 01:20:32,838
ഒരാളോട് കള്ളം പറയാൻ ഏറ്റവും പ്രയാസമുള്ള
സമയം അയാളാ കള്ളം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്.
997
01:20:32,938 --> 01:20:35,074
- ഓഹ്, ദൈവമേ.
- എന്താ?
998
01:20:35,174 --> 01:20:39,544
നുണ കേള്‍ക്കാന്‍ പ്രതീക്ഷിച്ചിരിക്കുന്ന ആളിനോട് നമുക്ക്
വെറുതെയൊരു നുണ എടുത്ത് കൊടുക്കാൻ കഴിയില്ല.
999
01:20:40,445 --> 01:20:43,935
- നാശം, അലന്‍ പറഞ്ഞത് ശരിയാണ്.
- എന്ത്?
1000
01:20:44,035 --> 01:20:47,920
നമ്മള്‍ അവരുടെ യൂ ബോട്ടുകളെ
നശിപ്പിച്ചാല്‍ അവരെന്ത് കരുതും?
1001
01:20:48,420 --> 01:20:51,690
- എന്ത് കരുതാന്‍! അവരൊക്കെ ചാകും
- ഇല്ല.
1002
01:20:52,236 --> 01:20:53,359
ഇല്ല, അതങ്ങനെ ആവില്ല.
1003
01:20:53,459 --> 01:20:57,529
നമ്മുടെ കപ്പലുകൾ പെട്ടെന്ന് സഞ്ചാര ഗതി മാറ്റുകയും..
1004
01:20:57,629 --> 01:20:59,331
ഒരു കൂട്ടം യുദ്ധവിമാനങ്ങൾ..
1005
01:20:59,431 --> 01:21:03,035
പെട്ടെന്ന് യൂ ബോട്ടുകൾക്ക്
നേരെ പറന്നടുക്കുകയും ചെയ്താൽ..
1006
01:21:04,135 --> 01:21:07,007
ജര്‍മന്‍കാര്‍ എന്ത് കരുതും?
1007
01:21:09,173 --> 01:21:12,478
നമ്മള്‍ എനിഗ്മയുടെ രഹസ്യം
കണ്ടുപിടിച്ചെന്ന് അവര്‍ക്ക് മനസിലാകും.
1008
01:21:12,978 --> 01:21:16,515
ഉച്ചയോട് കൂടി അവര്‍ എല്ലാ റേഡിയോ
കമ്യൂണികേഷനും നിര്‍ത്തി വയ്ക്കും.
1009
01:21:16,615 --> 01:21:19,003
ആഴ്ചയുടെ അവസാനത്തോടെ
അവര്‍ എനിഗ്മയുടെ ഡിസൈന്‍ മാറ്റും.
1010
01:21:19,103 --> 01:21:20,802
അതേ.
1011
01:21:21,987 --> 01:21:23,955
രണ്ട് വര്‍ഷത്തെ നമ്മുടെ അദ്ധ്വാനം.
1012
01:21:24,355 --> 01:21:28,493
നമ്മള്‍ ഇവിടെ ചെയ്തതെല്ലാം ഒന്നുമല്ലാതായി തീരും.
1013
01:21:28,783 --> 01:21:31,411
ആ യാത്രാകപ്പലുകളിൽ
അഞ്ഞൂറോളം സാധാരണക്കാരുണ്ട്.
1014
01:21:31,511 --> 01:21:34,662
കുട്ടികള്‍, സ്ത്രീകള്‍..
1015
01:21:35,433 --> 01:21:36,635
നമ്മളവരെ മരിക്കാന്‍ വിടണമെന്നാണോ?
1016
01:21:36,735 --> 01:21:42,382
ആ കപ്പലിലെ യാത്രക്കാരെ രക്ഷിക്കലല്ല
യുദ്ധം ജയിക്കലാണ് നമ്മുടെ ജോലി.
1017
01:21:42,482 --> 01:21:46,720
- എനിഗ്മ കണ്ടുപിടിക്കുന്നതാണ് നമ്മുടെ ജോലി
- അത് നമ്മള്‍ ചെയ്ത് കഴിഞ്ഞു.
1018
01:21:47,512 --> 01:21:49,649
ഇനിയാണ് ഏറ്റവും പ്രയാസമുള്ള കാര്യം.
1019
01:21:50,749 --> 01:21:53,862
- ഈ രഹസ്യം സൂക്ഷിക്കുന്നത്.
- കാർലൈ.
1020
01:21:53,962 --> 01:21:55,421
എന്ത്?
1021
01:21:55,521 --> 01:21:58,256
നിങ്ങള്‍ നശിക്കട്ടേ എന്ന് പറയുന്ന കപ്പല്‍....അത്
1022
01:21:58,356 --> 01:22:01,094
HMS കാർലൈ എന്ന കപ്പലും അതിലുണ്ട്..
1023
01:22:02,761 --> 01:22:07,266
നമുക്ക് കിട്ടുന്ന എല്ലാ വിവരങ്ങളിലും ഇടപെടണമെന്ന്
ഞാന്‍ പറയുന്നില്ല..വേണ്ട... ഞാന്‍ സമ്മതിച്ചു.
1024
01:22:07,885 --> 01:22:11,537
- പക്ഷേ ഇത് മാത്രം.
- പീറ്റര്‍, നീ എന്തൊക്കെയാ പറയുന്നത്?
1025
01:22:12,812 --> 01:22:16,886
എന്റെ ചേട്ടന്‍, അവനാ കപ്പലിലുണ്ട്.
1026
01:22:19,077 --> 01:22:20,996
ആയുധക്കപ്പൽ.
1027
01:22:23,915 --> 01:22:25,440
എന്നോട്..
1028
01:22:27,152 --> 01:22:28,689
എന്നോട് ക്ഷമിക്കണം.
1029
01:22:30,357 --> 01:22:33,726
നിങ്ങളാരാണെന്നാ നിങ്ങളുടെ വിചാരം?
1030
01:22:34,524 --> 01:22:37,375
ഇതെന്റെ സഹോദരനാണ്.
1031
01:22:38,797 --> 01:22:41,400
അവനെന്റെ ചേട്ടനാണ്. ഈ കൊലപാതകം
തടയാൻ കുറച്ച് മിനിറ്റുകള്‍ കൂടി നമുക്കുണ്ട്.
1032
01:22:42,539 --> 01:22:43,636
നമുക്കത് പറ്റില്ല.
1033
01:22:46,204 --> 01:22:48,030
അവന്‍ പറഞ്ഞതാണ് ശരി.
1034
01:22:48,740 --> 01:22:50,381
അലന്‍.
1035
01:22:51,109 --> 01:22:52,844
ജോൻ.
1036
01:22:54,446 --> 01:22:57,827
ഹ്യൂ, ജോണ്‍.
1037
01:22:59,180 --> 01:23:00,586
പ്ലീസ്സ്.
1038
01:23:00,886 --> 01:23:04,056
ഒരു ആക്രമണം തടഞ്ഞെന്ന് കരുതി
ജര്‍മന്‍കാര്‍ക്ക് സംശയമൊന്നും തോന്നില്ല.
1039
01:23:04,706 --> 01:23:06,592
ആരും അറിയില്ല.
1040
01:23:06,992 --> 01:23:10,601
ഒരു കൂട്ടുകാരനെന്ന നിലയിലാണ് ഞാന്‍ ചോദിക്കുന്നത്.
1041
01:23:11,230 --> 01:23:12,659
പ്ലീസ്സ്.
1042
01:23:16,268 --> 01:23:17,770
എനിക്കും ഇതില്‍ വിഷമമുണ്ട്.
1043
01:23:19,170 --> 01:23:22,908
നിങ്ങള്‍ ദൈവമല്ല അലന്‍, ആര് ജീവിക്കണം ആര് മരിക്കണം
എന്നൊന്നും തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല.
1044
01:23:23,358 --> 01:23:25,328
അല്ല, നമുക്കുണ്ട്.
1045
01:23:28,146 --> 01:23:29,248
എങ്ങനെ?
1046
01:23:29,648 --> 01:23:32,421
മറ്റാര്‍ക്കും കഴിയാത്തത് കൊണ്ട്.
1047
01:24:20,431 --> 01:24:22,337
ഇതൊക്കെ എന്നോടെന്തിനാ നിങ്ങള്‍ പറയുന്നത്?
1048
01:24:22,881 --> 01:24:29,268
കര നാവിക വ്യോമ സേനകളില്‍ നിന്ന് ഈ വിവരം രഹസ്യമായി
സൂക്ഷിക്കാന്‍ ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം.
1049
01:24:30,008 --> 01:24:32,978
നമ്മള്‍ എനിഗ്മയുടെ ചുരുളഴിച്ചത്
ആരും അറിയാന്‍ പാടില്ല.
1050
01:24:33,742 --> 01:24:35,508
ഡെന്നിസ്റ്റണ്‍ പോലും.
1051
01:24:35,608 --> 01:24:37,549
അയാള്‍ നിങ്ങളെ ജോലിയില്‍ നിന്ന് മാറ്റാനുള്ള
നടപടികള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.
1052
01:24:37,949 --> 01:24:39,498
അത് താങ്കള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ.
1053
01:24:40,447 --> 01:24:45,398
അപ്പോഴേക്കും ഏതൊക്കെ ആക്രമണങ്ങള്‍ തടുക്കാം,
ഏതൊക്കെ അനുവദിക്കാം എന്നീ കാര്യങ്ങളില്‍..
1054
01:24:45,498 --> 01:24:48,555
തീരുമാനമെടുക്കുന്നതില്‍ നിങ്ങളെ
സഹായിക്കുന്ന ഒരു സിസ്റ്റം ഞങ്ങളുണ്ടാക്കാം.
1055
01:24:48,655 --> 01:24:50,327
ഒരു സ്ഥിതി വിവര വിശകലനം.
1056
01:24:50,427 --> 01:24:54,967
നമ്മള്‍ യുദ്ധം ജയിക്കാനാവശ്യമായ
ഏറ്റവും കുറവ് നീക്കങ്ങള്‍..
1057
01:24:55,367 --> 01:24:59,822
ജര്‍മന്‍കാര്‍ക്ക് സംശയത്തിനിട കൊടുക്കാതെ
എത്രവരെ നീക്കങ്ങള്‍ നമുക്ക് നടത്താം,
1058
01:25:00,572 --> 01:25:04,347
ഇതെല്ലാത്തിനും സ്ഥിതിവിവരക്കണക്കുകളെ
ആശ്രയിക്കാമെന്നാണോ?
1059
01:25:05,247 --> 01:25:06,745
- കണക്കിനെ?
- തീര്‍ച്ചയായും
1060
01:25:06,845 --> 01:25:10,315
എന്നിട്ട് MI6 ന് നമ്മൾ എല്ലാരോടും
പറയുന്ന കള്ളങ്ങളുമായി മുന്നോട്ട് പോകാം.
1061
01:25:10,915 --> 01:25:15,331
നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വിവരങ്ങൾക്കും വേറൊരു
വിശ്വസനീയമായ സ്രോതസ് നമ്മള്‍ കണ്ടെത്തണം.
1062
01:25:15,431 --> 01:25:18,515
നമുക്ക് എങ്ങനെ ഈ വിവരങ്ങള്‍ കിട്ടി
എന്നതിനെ വിശദീകരിക്കുന്ന കള്ള കഥകള്‍.
1063
01:25:18,615 --> 01:25:20,492
അതിനൊന്നും എനിഗ്മയുമായി
യാതൊരു ബന്ധവും കാണരുത്.
1064
01:25:20,592 --> 01:25:23,762
എന്നിട്ട് ആ കഥകള്‍ നമ്മള്‍
ജര്‍മന്‍കാര്‍ക്ക് ചോര്‍ത്താന്‍ കൊടുക്കണം.
1065
01:25:23,862 --> 01:25:25,894
നമ്മുടെതന്നെ സൈന്യത്തിനെയും അത് വിശ്വസിപ്പിക്കണം.
1066
01:25:31,669 --> 01:25:36,309
സര്‍ക്കാരിന്റെ ഉന്നത തലത്തില്‍
നുണകള്‍ കൊണ്ടുള്ളൊരു ഗൂഡാലോചന.
1067
01:25:44,215 --> 01:25:46,438
കേട്ടിട്ട് എനിക്ക് പറ്റിയ പണി.
1068
01:25:49,821 --> 01:25:53,224
നീ എങ്ങനെയുള്ള ആളാവണമെന്ന് ഞാന്‍
ആഗ്രഹിച്ചിരുന്നോ അങ്ങനെയുള്ള ആള് തന്നെയാണ് നീ.
1069
01:25:53,324 --> 01:25:56,629
എനിക്കിത് പറയാന്‍ അവസരം
വളരെ വിരളമായേ കിട്ടിയിട്ടുള്ളൂ.
1070
01:26:10,642 --> 01:26:13,447
അവരതിനെ "അള്‍ട്രാ" എന്ന് പേരിട്ടു.
1071
01:26:13,745 --> 01:26:17,959
ലോക ചരിത്രത്തിൽ, മിലിറ്ററി ഇന്‍റലിജന്‍സിന്റെ..
1072
01:26:18,059 --> 01:26:20,819
ഏറ്റവും വലിയൊരു കേന്ദ്രമായി അത് മാറി.
1073
01:26:26,725 --> 01:26:30,228
ഹിറ്റ്ലറിൻറെ ഇന്റർകോം
ചോർത്തുന്നതിന് സമാനമായിരുന്നു അത്.
1074
01:26:30,862 --> 01:26:32,930
I-E-O...
1075
01:26:35,033 --> 01:26:37,069
കാര്യങ്ങള്‍ രഹസ്യമാക്കി
വെയ്ക്കുന്നതിനായിരുന്നു പ്രഥമ പരിഗണന.
1076
01:26:37,169 --> 01:26:40,741
എന്ത് കൊണ്ടോ അവര്‍ എന്നില്‍ വിശ്വാസമർപ്പിച്ചു.
1077
01:26:41,940 --> 01:26:45,455
പീറ്റര്‍, നിന്‍റടുത്ത്...
1078
01:26:45,555 --> 01:26:47,846
6:30 ഡീക്രിപ്റ്റ്..
1079
01:27:26,604 --> 01:27:29,578
അത് ബീല്‍ സൈഫര്‍ ആയിരുന്നു..
ഒരു ബുക്കില്‍ നിന്നോ മറ്റോ എടുത്ത ഉദ്ധരണി കൊണ്ട്..
1080
01:27:29,678 --> 01:27:33,019
"മുട്ടുവിന്‍ തുറക്കപ്പെടും; അന്വേഷിപ്പിന്‍ കണ്ടെത്തും."
1081
01:27:33,119 --> 01:27:35,427
മത്തായി 7:7. അതായിരുന്നു കീ.
1082
01:27:35,572 --> 01:27:38,203
പീറ്റര്‍ പതുക്കെ മയപ്പെട്ടോളും.
1083
01:27:46,705 --> 01:27:48,607
ജാക്ക്,
1084
01:27:48,707 --> 01:27:50,575
എന്നെയും അലനെയും കുറച്ച് സമയം തനിച്ച് വിടാമോ, പ്ലീസ്സ്?
1085
01:28:02,621 --> 01:28:06,224
സോവിയെറ്റുകളും നമ്മളും ഒരേ വശത്ത്തന്നെയാണ്..
1086
01:28:06,324 --> 01:28:08,994
ഞാനീ ചെയ്യുന്നത്കൊണ്ട് ബ്രിട്ടന് പ്രയോജനമേ ഉണ്ടാവൂ.
1087
01:28:09,641 --> 01:28:11,863
ഞാനിത് ഡെന്നിസ്റ്റനോട് പറയും.
1088
01:28:12,465 --> 01:28:14,532
ഇല്ല, നീ പറയില്ല.
1089
01:28:15,200 --> 01:28:17,229
നീയെന്റെ രഹസ്യം അയാളോട് പറഞ്ഞാല്‍...
1090
01:28:18,069 --> 01:28:19,680
ഞാന്‍ നിന്റെതും പറയും.
1091
01:28:22,006 --> 01:28:24,899
സ്വവര്‍ഗനുരാഗികളെ അവരെന്താ
ചെയ്യുന്നതെന്ന് നിനക്കറിയാമല്ലോ?
1092
01:28:26,010 --> 01:28:29,014
നിനക്ക് പിന്നെ ജോലി ചെയ്യാനാവില്ല,
പഠിപ്പിക്കാനും കഴിയില്ല.
1093
01:28:29,114 --> 01:28:31,216
നിന്റെ വിലപ്പെട്ട മെഷിന്‍...
1094
01:28:31,616 --> 01:28:33,653
നീയവനെ പിന്നെ കാണുമോ
എന്ന് തന്നെ സംശയമാണ്.
1095
01:28:50,001 --> 01:28:54,272
ഹലോ, എനിക്ക് സ്റ്റുവര്‍ട്ട് മെന്‍ഗിസിനോട്
സംസാരിക്കാന്‍ കഴിയുമോ? അത്യാവശ്യ കാര്യമാണ്.
1096
01:28:54,372 --> 01:28:56,298
ഒരു നിമിഷം.
1097
01:28:59,611 --> 01:29:01,614
ഹലോ, മെന്‍ഗിസ്.
1098
01:29:04,449 --> 01:29:07,633
രഹസ്യം സൂക്ഷിക്കുന്നതിനെപ്പറ്റി ചില ഉപദേശങ്ങള്‍.
1099
01:29:09,854 --> 01:29:13,131
രഹസ്യങ്ങള്‍ അറിയില്ലെങ്കില്‍
അത് സൂക്ഷിക്കാനും എളുപ്പമാണ്.
1100
01:29:14,692 --> 01:29:18,364
അവര്‍ എന്റെ കത്തുകള്‍ വായിക്കുന്നുണ്ടാവുമോ,
എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടാവുമോ?
1101
01:29:19,164 --> 01:29:21,736
എന്നെ പിന്തുടരുന്നുണ്ടാവുമോ?
1102
01:29:22,400 --> 01:29:23,681
എനിക്കത്...
1103
01:29:24,836 --> 01:29:27,182
എനിക്കതൊന്നും ഇപ്പോഴും ഉറപ്പില്ല.
1104
01:29:27,482 --> 01:29:29,024
ജോന്‍?
1105
01:29:33,344 --> 01:29:35,871
ജോന്‍?ഇതെന്താണ്?
1106
01:29:39,584 --> 01:29:41,319
ജോനെവിടെ?
1107
01:29:41,819 --> 01:29:43,815
മിലിറ്ററി ജയിലില്‍.
1108
01:29:45,990 --> 01:29:47,718
നിങ്ങളെന്തായീ ചെയ്തത്?
1109
01:29:47,818 --> 01:29:51,033
ഡീകോഡ് ചെയ്ത എനിഗ്മ സന്ദേശങ്ങള്‍..
ഒരു കുന്നോളം എനിക്കാ മേശയില്‍ നിന്ന് കിട്ടി.
1110
01:29:51,133 --> 01:29:56,601
അയ്യോ, ഇത് ഞാന്‍ ഏതാണ്ട് ഒരു വർഷം
മുന്‍പ് അവള്‍ക്ക് കൊടുത്തതാ.
1111
01:29:56,701 --> 01:29:58,403
- അന്ന് ഞാനതിന്റെ ബന്ധം
കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന സമയത്ത്..
- എനിക്കറിയാമത്.
1112
01:29:58,503 --> 01:30:03,341
ഡെന്നിസ്റ്റണ്‍ സോവിയറ്റ് ചാരനെ അന്വേഷിച്ച്
ഹട്ട് 8 ഇല്‍ കുറെ നാളായി നോക്കുന്നു.
1113
01:30:04,109 --> 01:30:06,475
ആ ചാരന്‍ ആരാണെന്ന് എനിക്കറിയാം.
1114
01:30:07,145 --> 01:30:09,532
അത് ജോന്‍ അല്ല..അത്..
1115
01:30:10,715 --> 01:30:12,651
അത് കെയര്‍ക്രോസ്സാണ്.
1116
01:30:12,951 --> 01:30:16,688
ഞാന്‍ ബീല്‍ സൈഫര്‍,
ബൈബിള്‍ എല്ലാം കണ്ടു.
1117
01:30:17,488 --> 01:30:20,011
പക്ഷേ അത് നീയായിരുന്നെങ്കില്‍
എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
1118
01:30:21,395 --> 01:30:24,059
നീ അവനെക്കാളും നന്നായി ആ ജോലി ചെയ്തേനെ.
1119
01:30:24,959 --> 01:30:26,697
നിങ്ങള്‍ക്കറിയാമായിരുന്നോ അവനാണ് ചാരനെന്ന്?
1120
01:30:26,797 --> 01:30:31,002
പിന്നേ..അവന്‍ ഇവിടെ വരുന്നതിന്
മുന്‍പ് തന്നെ അറിയാമായിരുന്നു.
1121
01:30:31,604 --> 01:30:33,171
ഞാനാണ് അവനെ ഇവിടെക്ക് കൊണ്ട്
വന്നതെന്ന് നീ ചിന്തിക്കാന്‍ കാരണമെന്താ?
1122
01:30:33,873 --> 01:30:35,840
പക്ഷേ നമ്മുടെ കൈയില്‍ എനിഗ്മ മെഷിന്‍ ഉണ്ടല്ലോ?
1123
01:30:36,040 --> 01:30:37,576
അതേ, പോളിഷ് ഇന്റലിജന്‍സ് ..
1124
01:30:38,251 --> 01:30:40,635
നിങ്ങളൊരു സോവിയറ്റ് ചാരനെ..
1125
01:30:40,735 --> 01:30:43,448
ബ്ലെച്ച്ലി പാര്‍ക്കില്‍ കൊണ്ടുവന്നെന്നോ?
1126
01:30:43,548 --> 01:30:46,885
നമുക്ക് സ്റ്റാലിനെ അറിയിക്കേണ്ട കാര്യങ്ങള്‍
അറിയിക്കുന്നതില്‍ അത് വലിയ സഹായമായിരുന്നു.
1127
01:30:48,704 --> 01:30:50,931
ചര്‍ച്ചിലിന് പ്രാന്താണ്.
1128
01:30:51,031 --> 01:30:54,526
അങ്ങേര് നമ്മുടെ ഇന്‍റലിജന്‍സ് ഏജന്‍സി തരുന്ന
ഒരു വിവരം പോലും സോവിയറ്റുകളുമായി
പങ്ക് വയ്ക്കാന്‍ സമ്മതിക്കില്ല.
1129
01:30:55,226 --> 01:30:59,205
ജര്‍മന്‍കാര്‍ക്കെതിരേ പ്രയോഗിക്കാന്‍
അവരെ സഹായിക്കുന്ന വിവരങ്ങള്‍ പോലും..
1130
01:30:59,305 --> 01:31:00,686
രഹസ്യം സൂക്ഷിക്കല്‍ വളരെ കൂടുതലായിപ്പോയി.
1131
01:31:02,167 --> 01:31:05,303
ഞങ്ങള്‍ക്കിതറിയാമെന്ന് കെയര്‍ക്രോസ്സിന് അറിയില്ല.
1132
01:31:05,403 --> 01:31:08,226
അവന്‍ അത്ര ബുദ്ധിമാനൊന്നുമല്ല.
1133
01:31:09,140 --> 01:31:11,336
അതുകൊണ്ടാണ് എനിക്ക് നിന്റെ സഹായം വേണ്ടത്.
1134
01:31:11,636 --> 01:31:13,278
എന്തൊക്കെ ജോണിന് ചോര്‍ത്താന്‍ കൊടുക്കാമെന്നും,
1135
01:31:13,378 --> 01:31:16,214
എന്തൊക്കെ സോവിയറ്റുകള്‍ക്കും ബ്രിട്ടിഷിനും
കൊടുക്കാമെന്നും ഒക്കെ എനിക്ക് പറഞ്ഞു തരണം.
1136
01:31:18,169 --> 01:31:21,082
ഞാന്‍ ചാരനല്ല.
1137
01:31:21,182 --> 01:31:22,678
ഞാനൊരു ഗണിത ശാസ്ത്രജ്നനാണ്.
1138
01:31:23,989 --> 01:31:26,825
എനിക്ക് ഒരുപാട് ചാരന്മാരെ അറിയാം, അലന്‍.
1139
01:31:27,425 --> 01:31:30,382
അവരിലെ ഏറ്റവും കഴിവുള്ളവരെക്കാള്‍
രഹസ്യങ്ങള്‍ നിന്റെ കൈയിലുണ്ട്.
1140
01:31:34,832 --> 01:31:38,236
നിങ്ങള്‍..ജോനിനെ പുറത്ത്
വിടുമെന്ന് എനിക്കുറപ്പ് തരണം.
1141
01:31:39,036 --> 01:31:44,109
ജോന്‍ മാര്‍ക്കറ്റിലാണ്..ഒരു മണിക്കൂറിനുള്ളില്‍
തിരിച്ചു വരും..ഞാന്‍ കള്ളം പറഞ്ഞതാ.
1142
01:31:45,009 --> 01:31:46,845
എന്തായാലും ഇത് എന്റെ കൈവശമിരിക്കട്ടേ.
1143
01:31:47,045 --> 01:31:51,136
ഇതാരെങ്കിലും കണ്ട് പിടിച്ചാല്‍ പിന്നെയവൾക്ക്
ജയിലില്‍ കിടക്കാന്‍ വേറൊന്നും വേണ്ട.
1144
01:31:53,552 --> 01:31:55,474
ഓഹ്, അലന്‍..
1145
01:31:56,253 --> 01:31:59,217
നമ്മളൊരുമിച്ച് നല്ലൊരു യുദ്ധമാണ് നടത്താന്‍ പോകുന്നത്.
1146
01:32:18,342 --> 01:32:20,637
- നീ ബ്ലെച്ച്ലിയില്‍ നിന്ന് പോകണം.
- എന്ത്?
1147
01:32:20,737 --> 01:32:24,975
മെന്‍ഗീസ് കാരണം...എനിക്കയാളെ
വിശ്വാസമില്ല..നീയിവിടെ സുരക്ഷിതയല്ല.
1148
01:32:25,375 --> 01:32:27,719
- ഇവിടുത്തേക്കാള്‍ സുരക്ഷിതം മറ്റെവിടെയാ?
- നീയിവിടെ നിന്ന് പോകണം
1149
01:32:27,744 --> 01:32:31,165
- എന്നില്‍ നിന്ന് അകലെ എങ്ങോട്ടെങ്കിലും പോകണം.
- അലന്‍, എന്താ പറ്റിയത്?
1150
01:32:35,379 --> 01:32:36,695
നമ്മുടെ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.
1151
01:32:36,795 --> 01:32:41,834
നിന്റെ അച്ഛനമ്മമാര്‍ക്ക് നിന്നെ തിരിച്ചു വേണം,
അവര്‍ നിനക്കായി നല്ലൊരു ഭര്‍ത്താവിനെ കണ്ടുപിടിക്കും.
1152
01:32:43,367 --> 01:32:45,042
നിനക്കെന്താ ഈ പറ്റിയത്?
1153
01:32:46,537 --> 01:32:49,540
എനിക്കൊരു കാര്യം പറയാനുണ്ട്.
1154
01:32:49,640 --> 01:32:51,388
ഞാന്‍
1155
01:32:54,078 --> 01:32:55,748
ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്.
1156
01:32:58,716 --> 01:32:59,818
ആയിക്കോട്ടെ.
1157
01:32:59,918 --> 01:33:02,781
അങ്ങനെയല്ല..പുരുഷന്മാര്‍..ജോന്‍..
1158
01:33:03,754 --> 01:33:06,373
- സ്ത്രീകളെയല്ല.
- അതിനെന്താ?
1159
01:33:06,673 --> 01:33:09,974
- ഞാന്‍ നിന്നോട് പറയുകയാണ്...
- അതിനെന്താ?
1160
01:33:12,897 --> 01:33:15,733
എനിക്ക് സംശയമുണ്ടായിരുന്നു. എപ്പോഴും..
1161
01:33:16,258 --> 01:33:20,104
പക്ഷേ നമ്മള്‍ മറ്റുള്ളവരെ പോലെയല്ല.
നമ്മള്‍ നമ്മുടേതായ രീതില്‍ തമ്മില്‍ സ്നേഹിക്കുന്നുണ്ട്.
1162
01:33:20,204 --> 01:33:22,573
നമ്മള്‍ ആഗ്രഹിക്കുന്ന ജീവിതം നമുക്കൊരുമിച്ച് ജീവിക്കാം.
1163
01:33:22,673 --> 01:33:24,709
നീയൊരു നല്ല ഭര്‍ത്താവാകില്ല...എനിക്കറിയാം...
1164
01:33:25,609 --> 01:33:28,913
പക്ഷേ ഞാനൊരു നല്ല ഭാര്യ ആയിരിക്കുമെന്ന്
എനിക്കും യാതൊരു ഉറപ്പുമില്ല.
1165
01:33:29,013 --> 01:33:33,533
നീ ഓഫീസില്‍ നിന്നും വരുമ്പോള്‍ നിനക്ക്
ആഹാരവുമുണ്ടാക്കി കാത്തിരിക്കാനൊന്നും എന്നെ കിട്ടില്ല.
1166
01:33:33,818 --> 01:33:35,468
ഞാന്‍ ജോലിക്ക് പോകും.
1167
01:33:36,020 --> 01:33:37,655
നീയും ജോലിക്ക് പോകും.
1168
01:33:39,257 --> 01:33:41,565
നമ്മളന്യോന്യം കൂട്ടായിരിക്കും.
1169
01:33:41,983 --> 01:33:44,128
നമുക്കാന്യോന്യം മനസ് പങ്ക് വയ്ക്കാം.
1170
01:33:44,726 --> 01:33:47,566
മറ്റെന്തിനെക്കാളും ഇതൊക്കെയല്ലേ
നല്ലൊരു ദാമ്പത്യത്തില്‍ വേണ്ടത്?
1171
01:33:49,934 --> 01:33:52,613
കാരണം എനിക്ക് നിന്നോടൊരു കരുതലുണ്ട്.
1172
01:33:52,971 --> 01:33:55,106
നിനക്ക് എന്നോടും.
1173
01:33:56,708 --> 01:34:00,747
മറ്റാരെക്കാളും നന്നായി നമ്മള്‍
പരസ്പരം മനസിലാക്കുന്നുണ്ട്.
1174
01:34:02,647 --> 01:34:04,218
എനിക്ക് അങ്ങനെയൊന്നുമില്ല.
1175
01:34:07,851 --> 01:34:10,355
- എന്ത്?
- കരുതല്‍...നിന്നോട്.
1176
01:34:10,455 --> 01:34:11,856
എനിക്കങ്ങനെയൊന്ന് നിന്നോട് തോന്നിയിട്ടേയില്ല.
1177
01:34:11,956 --> 01:34:14,926
എനിഗ്മ കണ്ടുപിടിക്കാന്‍
എനിക്ക് നിന്നെ വേണമായിരുന്നു.
1178
01:34:15,026 --> 01:34:17,764
ഇപ്പോ ഞാനത് ചെയ്തു...ഇനി നിനക്ക് പോകാം.
1179
01:34:23,468 --> 01:34:25,837
ഞാനെവിടെയും പോവില്ല.
1180
01:34:27,028 --> 01:34:30,275
നീയെന്നെക്കുറിച്ച് എന്ത് കരുതുമെന്നോ എന്റെ അച്ഛനമ്മമാര്‍
എന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്നോ ഒക്കെ..
1181
01:34:30,575 --> 01:34:32,276
അല്ലെങ്കില്‍ ഹട്ട് 8 ലെ ചെക്കന്‍മാരും ഹട്ട് 3 യിലെ
പെണ്‍ പിള്ളേര്‍ എന്ത് ചിന്തിക്കുമെന്നോ ...
1182
01:34:32,376 --> 01:34:36,214
എന്നൊക്കെ ഓര്‍ത്ത് സങ്കടപ്പെട്ട് ഞാനെന്റെ ജീവിതം
കളഞ്ഞു... നീയൊന്ന് കേട്ടോളൂ.. ഞാനത് മതിയാക്കി..
1183
01:34:37,614 --> 01:34:40,985
ഞാനിവിടെ ചെയ്യുന്നതാണ്
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലി...
1184
01:34:41,085 --> 01:34:44,442
അതില്‍ നിന്ന് എന്നെയാര്‍ക്കും
പിന്തിരിപ്പിക്കാന്‍ കഴിയില്ല.. പ്രത്യേകിച്ചും നിനക്ക്.
1185
01:34:47,625 --> 01:34:50,395
അവര്‍ പറഞ്ഞത് ശരിയായിരുന്നു.
1186
01:34:50,795 --> 01:34:54,165
പീറ്ററും ഹ്യൂവും ജോണുമൊക്കെ പറഞ്ഞത്.
1187
01:34:56,501 --> 01:34:58,126
നീ ശരിക്കുമൊരു ദുഷ്ടനാണ്..
1188
01:35:16,853 --> 01:35:20,289
യുദ്ധം പിന്നേയും രണ്ട് മൂന്ന് വര്‍ഷം കൂടി നീണ്ടു..
1189
01:35:20,589 --> 01:35:22,860
ഏകാന്തതയുടെ വര്‍ഷങ്ങള്‍..
1190
01:35:24,190 --> 01:35:28,944
ഓരോ ദിവസവും ഞങ്ങള്‍
ചോരപുരണ്ട കണക്കുകള്‍ നിരത്തി.
1191
01:35:30,244 --> 01:35:33,104
ആരൊക്കെ മരിക്കണം ആരൊക്കെ
ജീവിക്കണം എന്ന് തീരുമാനിച്ചു.
1192
01:35:33,204 --> 01:35:35,335
ഓരോ ദിവസവും...
1193
01:35:35,435 --> 01:35:39,411
ആരുമറിയാതെ സഖ്യ രാജ്യങ്ങളെ
വിജയിക്കാന്‍ ഞങ്ങള്‍ സഹായിച്ചു.
1194
01:35:42,402 --> 01:35:43,544
സ്റ്റാലിന്‍ഗ്രാഡ്.
1195
01:35:44,716 --> 01:35:47,786
ആര്‍ഡേന്നേ യുദ്ധം,
നോര്‍മാണ്ടിയിലെ കടന്നാക്രമണം. .
1196
01:35:48,944 --> 01:35:50,821
അങ്ങനെയുള്ള എല്ലാ വിജയങ്ങളും
ഞങ്ങള്‍ കൊടുത്ത വിവരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍...
1197
01:35:50,921 --> 01:35:53,296
സാധ്യമാകില്ലായിരുന്നു.
1198
01:35:54,559 --> 01:35:56,494
സംസ്കാരങ്ങള്‍ തമ്മിലുള്ള ഐതിഹാസിക യുദ്ധം,
1199
01:35:56,594 --> 01:36:00,599
സ്വേച്ഛാധിപത്യത്തിനെതിരെ സ്വാതന്ത്യത്തിന്റെ പോരാട്ടം,
1200
01:36:00,699 --> 01:36:02,734
ജനായാത്തഭരണവും നാസിസവും തമ്മിലുള്ള പോര്,
1201
01:36:03,534 --> 01:36:08,026
ലക്ഷക്കണക്കിന് പട്ടാളക്കാര്‍ മണ്ണില്‍ മരിച്ചു വീണു,
1202
01:36:08,539 --> 01:36:12,746
നിരവധി കപ്പലുകള്‍ കടലിനടിയില്‍ അന്ത്യവിശ്രമം കൊണ്ടു,
1203
01:36:12,846 --> 01:36:15,917
സൂര്യനെപ്പോലും മറക്കാന്‍ പാകത്തില്‍
ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ചു,
1204
01:36:16,347 --> 01:36:20,523
എന്നിങ്ങനെയെല്ലാം ആളുകള്‍
യുദ്ധത്തെ വര്‍ണിക്കുമ്പോള്‍..
1205
01:36:22,053 --> 01:36:25,324
യുദ്ധം ഞങ്ങളെ സംബന്ധിച്ച് മറ്റൊന്നായിരുന്നു.
1206
01:36:27,725 --> 01:36:31,020
"പദപ്രശ്നത്തെ സ്നേഹിക്കുന്ന കുറച്ച് പേര്‍
തെക്കന്‍ ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍"
1207
01:36:31,262 --> 01:36:36,137
ഇതായിരുന്നു ഞങ്ങളെ സംബന്ധിച്ച് യുദ്ധം.
1208
01:36:36,237 --> 01:36:37,917
ഇത്....
1209
01:36:38,669 --> 01:36:40,505
നിങ്ങളുടെ വിജയമാണ്.. .
1210
01:36:40,605 --> 01:36:42,378
എല്ലാ നാടുകള്‍ക്കും..
1211
01:36:43,216 --> 01:36:46,344
സ്വാതന്ത്ര്യം സമ്മാനിച്ച..
1212
01:36:46,444 --> 01:36:47,571
വിജയം.
1213
01:36:51,950 --> 01:36:55,920
ഈ വിജയം പവിത്രവും മഹത്തായതുമാണ്..
1214
01:36:56,920 --> 01:37:01,325
ഇന്നത്തെ ദിവസം കാണാന്‍ ഫ്രാങ്ക്ലിന്‍ D റൂസ് വെല്‍റ്റ്
ജീവിച്ചിരുന്നിരുന്നെങ്കിലോ എന്ന് ഞാന്‍ ആശിക്കുന്നു.
1215
01:37:02,092 --> 01:37:04,344
ഞാന്‍ ദൈവമാണോ? അല്ല.
1216
01:37:04,444 --> 01:37:07,618
ദൈവം യുദ്ധം ജയിച്ചില്ല.
1217
01:37:08,799 --> 01:37:10,302
ഞങ്ങള്‍ ജയിച്ചു.
1218
01:37:22,613 --> 01:37:25,821
ശരി, ഇനിയെന്താണ്?
1219
01:37:26,150 --> 01:37:30,288
തിരിച്ച് യൂണിവേഴ്സിറ്റികളിലേക്ക്.. അങ്ങനെയല്ലേ?
1220
01:37:30,388 --> 01:37:31,605
അതേ, അത് തന്നെ.
1221
01:37:31,989 --> 01:37:35,531
ഈ ജോലി പൂര്‍ത്തിയാവണമെങ്കില്‍ പോകുന്നതിന്
മുന്‍പൊരു കാര്യം കൂടി നിങ്ങള്‍ ചെയ്യണം.
1222
01:37:35,631 --> 01:37:38,630
- അതെന്താണ്?
- എല്ലാം കത്തിച്ച് കളയണം.
1223
01:37:38,730 --> 01:37:41,888
- കത്തിക്കാനോ? എന്തിന്?
- ഇതൊരു അതീവ രഹസ്യ പദ്ധതിയാണെന്ന്...
1224
01:37:41,988 --> 01:37:45,543
തുടക്കത്തിലേ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നല്ലോ?
അതെന്താ തമാശയാണെന്നാണോ കരുതിയത്?
1225
01:37:45,643 --> 01:37:49,507
- പക്ഷേ ഇപ്പോ യുദ്ധം തീര്‍ന്നില്ലേ!
- ഈ യുദ്ധം തീര്‍ന്നു, പക്ഷേ ഇനിയും യുദ്ധങ്ങളുണ്ടായേക്കും.
1226
01:37:49,907 --> 01:37:55,380
ഒരിക്കലും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല
എന്ന് വിശ്വസിച്ചിരുന്ന കോഡ് നമ്മൾ കണ്ടു പിടിച്ചു.
1227
01:37:55,580 --> 01:37:57,306
അതേ, അത് തന്നെ.
1228
01:37:58,616 --> 01:38:00,418
വലിച്ച് കീറി, കത്തിക്കണം.
1229
01:38:00,518 --> 01:38:03,854
ചാരം പോലും അവശേഷിപ്പിക്കരുത്.
നിങ്ങളിലാരും ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ല.
1230
01:38:03,954 --> 01:38:07,170
നിങ്ങള്‍ എനിഗ്മ എന്നൊരു വാക്ക് പോലും കേട്ടിട്ടില്ല.
1231
01:38:09,326 --> 01:38:11,534
സുരക്ഷിതമായ മടക്കയാത്ര ആശംസിക്കുന്നു.
1232
01:38:14,498 --> 01:38:16,207
സാഹചര്യത്തിനൊത്ത് പെരുമാറുക.
1233
01:38:16,607 --> 01:38:19,015
ഭാഗ്യമുണ്ടെങ്കില്‍ ഇനിയൊരിക്കലും നിങ്ങള്‍ എന്നെയോ..
1234
01:38:19,115 --> 01:38:20,626
നിങ്ങള്‍ തമ്മിലോ കാണേണ്ടി വരില്ല.
1235
01:38:36,253 --> 01:38:38,311
ഇതൊന്നും വിശ്വസിക്കാനാവുന്നില്ല.
1236
01:38:39,924 --> 01:38:43,178
ശരി, ഡിറ്റക്ടീവ്..
1237
01:38:43,794 --> 01:38:46,664
ഇനി വിധികര്‍ത്താവിന്റെ ഊഴം..
1238
01:38:47,998 --> 01:38:49,875
പറയൂ..
1239
01:38:51,369 --> 01:38:53,044
ഞാനെന്താണ്?
1240
01:38:54,705 --> 01:38:56,416
ഞാനൊരു...
1241
01:38:56,716 --> 01:38:59,570
മെഷീനാണോ? ഞാനൊരു വ്യക്തിയാണോ?
1242
01:39:00,244 --> 01:39:02,770
ഞാനൊരു യുദ്ധജേതാവാണോ?
1243
01:39:04,682 --> 01:39:06,924
ഞാനൊരു കുറ്റവാളിയാണോ?
1244
01:39:10,488 --> 01:39:12,512
നിങ്ങളാരാണെന്ന് നിശ്ചയിക്കാൻ ഞാനാളല്ല.
1245
01:39:15,460 --> 01:39:17,389
അങ്ങനെയെങ്കില്‍...
1246
01:39:20,564 --> 01:39:23,157
നിങ്ങള്‍ക്കെന്നെ ഒരു തരത്തിലും
സഹായിക്കാന്‍ കഴിയില്ല.
1247
01:39:26,296 --> 01:39:28,439
അകത്തേക്ക് വാ.
1248
01:39:32,343 --> 01:39:34,345
എന്നെ വിളിച്ചിരുന്നോ, സര്‍?
1249
01:39:34,445 --> 01:39:37,006
ടൂറിങ്, ഇരിക്ക്.
1250
01:39:48,459 --> 01:39:50,661
എന്തെങ്കിലും പ്രശ്നമുണ്ടോ?
1251
01:39:50,761 --> 01:39:53,431
നീയും ക്രിസ്റ്റഫർ മോർക്കവും
നല്ല അടുപ്പത്തില്‍ ആയിരുന്നില്ലേ?
1252
01:39:53,931 --> 01:39:55,099
ആണെന്ന് ഞാന്‍ പറയില്ല.
1253
01:39:55,199 --> 01:39:58,703
നിങ്ങളുടെ കണക്ക് മാഷ് പറയുന്നത് നിങ്ങള്‍
ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആണെന്നാണല്ലോ?
1254
01:39:58,803 --> 01:40:01,639
ഞങ്ങള്‍ ക്ലാസ്സിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥികളാണ്.
1255
01:40:01,739 --> 01:40:03,741
നിങ്ങള്‍ ക്ലാസ് സമയത്ത് കുറിപ്പ്
കൈമാറിയതും അദ്ദേഹം പിടിച്ചല്ലോ?
1256
01:40:03,841 --> 01:40:06,778
ക്രിപ്റ്റോഗ്രാഫി, സമയം കളയാനായിട്ട് ചെയ്തതാ...
ക്ലാസില്‍ അന്ന് ശ്രദ്ധിക്കാനും പാകത്തില്‍ ഒന്നുമുണ്ടായിരുന്നില്ല.
1257
01:40:07,178 --> 01:40:10,781
നീയും നിന്റെ കൂട്ടുകാരനും കൂടി കണക്ക് ക്ലാസ്സിന്റെ
സമയത്ത് ക്ലാസ് ബോറായത് കൊണ്ട്..
1258
01:40:10,881 --> 01:40:13,284
കണക്ക് പസില്‍ ചെയ്തെന്നോ?
1259
01:40:13,384 --> 01:40:15,186
അവനെന്റെ കൂട്ടുകാരനല്ല.
1260
01:40:15,286 --> 01:40:18,871
- പക്ഷേ ഞാനറിഞ്ഞത് അവനാണ്
നിന്റെ ഒരേയൊരു കൂട്ടുകാരന്‍ എന്നാണല്ലോ?
- അതാരാ പറഞ്ഞത്?
1261
01:40:21,692 --> 01:40:24,596
മോര്‍കോമിനെക്കുറിച്ച് ഒരു വാര്‍ത്തയറിഞ്ഞു.
1262
01:40:25,396 --> 01:40:27,132
എന്നെയെന്തിനാ വിളിപ്പിച്ചത്?
1263
01:40:29,700 --> 01:40:32,047
ക്രിസ്റ്റഫര്‍ മരിച്ചു.
1264
01:40:40,010 --> 01:40:41,445
എനിക്ക് മനസിലായില്ല.
1265
01:40:41,545 --> 01:40:46,085
അവന്റെ അമ്മ ഇന്ന് വിവരമറിയിച്ചു..
അവര്‍ വെക്കേഷനിലായിരുന്നല്ലോ..
1266
01:40:50,354 --> 01:40:51,756
എനിക്ക് മനസിലായില്ല.
1267
01:40:51,856 --> 01:40:56,828
അവന് ക്ഷയരോഗമായിരുന്നു...
അവനത് നിന്നോട് പറഞ്ഞിട്ടുണ്ടാകുമല്ലോ?
1268
01:40:56,928 --> 01:41:01,799
അതുകൊണ്ട് നിനക്കിതൊരു
ഷോക്കാകാന്‍ സാധ്യതയില്ല എന്നാലും...
1269
01:41:01,899 --> 01:41:03,573
എന്റെ അനുശോചനം അറിയിക്കുന്നു.
1270
01:41:04,569 --> 01:41:06,698
സാറിന് തെറ്റിപ്പോയി.
1271
01:41:07,872 --> 01:41:10,141
അവന്‍ നിന്നോട് പറഞ്ഞിട്ടില്ലായിരുന്നോ?
1272
01:41:10,541 --> 01:41:15,615
അവന്‍ കുറെ നാളായി രോഗബാധിതനായിരുന്നു.
അവനറിയാമായിരുന്നു രക്ഷപ്പെടില്ല എന്ന്.
1273
01:41:16,446 --> 01:41:20,299
പക്ഷേ അവന്‍ ഇതിനെക്കുറിച്ച്
ആരോടും പറഞ്ഞില്ല, മിടുക്കനായിരുന്നു.
1274
01:41:21,918 --> 01:41:23,754
- ടൂറിങ് നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?
- ഇല്ല, എനിക്ക് കുഴപ്പമൊന്നുമില്ല.
1275
01:41:23,854 --> 01:41:26,624
ഞാന്‍ നേരത്തേ പറഞ്ഞില്ലേ എനിക്കവനെ
അത്ര നന്നായൊന്നും അറിയില്ലെന്ന്..
1276
01:41:28,256 --> 01:41:31,668
ശരി.. നന്നായി
1277
01:41:34,732 --> 01:41:37,318
ഞാന്‍ പൊയ്ക്കൊട്ടേ, ഹെഡ് മാസ്റ്റര്‍?
1278
01:41:51,682 --> 01:41:53,917
അഭിനന്ദനങ്ങള്‍ സര്‍.
1279
01:41:58,800 --> 01:42:01,600
കേംബ്രിഡ്ജ് പ്രൊഫസ്സറിനെ
സ്വഭാവ വൈകൃതത്തിന് ശിക്ഷിച്ചു.
1280
01:42:21,012 --> 01:42:22,800
സോറി.
1281
01:42:26,783 --> 01:42:28,891
ഞാന്‍ വരുമായിരുന്നു.
1282
01:42:28,991 --> 01:42:30,866
ഞാന്‍ വന്ന് മൊഴി കൊടുക്കുമായിരുന്നു.
1283
01:42:30,966 --> 01:42:34,725
നീ വന്ന് എന്ത് പറയാന്‍...
ഞാന്‍ സ്വവര്‍ഗാനുരാഗിയല്ലെന്നോ?
1284
01:42:34,925 --> 01:42:38,296
അലന്‍, ഇത് നിസാരകാര്യമല്ല,
അവര്‍ നിന്നെ ജയിലില്‍ അയക്കുമായിരുന്നു.
1285
01:42:39,196 --> 01:42:40,898
നാശം.
1286
01:42:43,098 --> 01:42:46,061
- നിന്റെ കൈകള്‍...നീ വിറയ്ക്കുന്നല്ലോ.
- ഇല്ല, ഞാന്‍ വിറക്കുന്നൊന്നും ഇല്ല.
1287
01:42:46,404 --> 01:42:47,509
അലന്‍.
1288
01:42:49,907 --> 01:42:51,928
ഇത് ചികില്‍സയുടെ ഭാഗമാണ്.
1289
01:42:52,710 --> 01:42:54,111
ചികില്‍സയോ?
1290
01:42:55,455 --> 01:42:58,269
അതോ... ജഡ്ജ് എനിക്ക് രണ്ട് ചോയിസ് തന്നു.
1291
01:42:59,103 --> 01:43:03,521
ഒന്നുകില്‍ രണ്ട് വര്‍ഷം ജയിലില്‍..
അല്ലെങ്കില്‍ ഹോര്‍മോണ്‍ ചികില്‍സ.
1292
01:43:03,821 --> 01:43:06,791
ദൈവമേ...എന്റെ ദൈവമേ.
1293
01:43:06,891 --> 01:43:10,928
അതേ, രാസ വന്ധീകരണം.
1294
01:43:11,128 --> 01:43:15,366
എന്റെ സ്വവര്‍ഗനുരാഗ പ്രവണത
മാറ്റിയെടുക്കാന്‍ വേണ്ടി.
1295
01:43:16,866 --> 01:43:20,805
ഞാനത് തിരഞ്ഞെടുത്തു...എനിക്ക്...
1296
01:43:20,905 --> 01:43:22,907
ജയിലില്‍ പോയാല്‍ ജോലി ചെയ്യാന്‍ കഴിയില്ല...
1297
01:43:23,507 --> 01:43:24,376
ശരി.
1298
01:43:26,844 --> 01:43:29,984
ഞാന്‍ നിന്റെ ഡോക്ടര്‍മാരോടും
വക്കീലിനോടും സംസാരിക്കാന്‍ പോകുകയാണ്..
1299
01:43:30,084 --> 01:43:31,749
എനിക്ക് കുഴപ്പമൊന്നുമില്ല.
1300
01:43:31,949 --> 01:43:36,609
- നിങ്ങളെ സഹായിക്കാന്‍ എന്നെ അനുവദിക്കൂ..
- എനിക്ക് നിന്റെ സഹായം വേണ്ട, നന്ദി..
1301
01:43:36,709 --> 01:43:38,512
അലന്‍, നീയിത് ഒറ്റയ്ക്ക് നേരിടേണ്ട കാര്യമില്ല...
1302
01:43:40,024 --> 01:43:42,227
ഞാന്‍ ഒറ്റയ്ക്കല്ല.
1303
01:43:45,162 --> 01:43:47,320
ഞാനൊരിക്കലും ഒറ്റയ്ക്കായിട്ടില്ല.
1304
01:43:51,335 --> 01:43:54,739
ക്രിസ്റ്റഫര്‍ നല്ല മിടുക്കനായി.
1305
01:43:56,941 --> 01:44:01,753
ഞാനെന്‍റെ ചികില്‍സ തുടര്‍ന്നില്ലെങ്കില്‍ അവരെന്നെ....
1306
01:44:04,648 --> 01:44:07,462
അവരെന്നെ ഇവനില്‍ നിന്ന് അകറ്റും..
1307
01:44:08,552 --> 01:44:10,044
നീ...
1308
01:44:12,523 --> 01:44:16,528
നീയായിട്ട് അവരെക്കൊണ്ടത് ചെയ്യിക്കരുത്...ചെയ്യിക്കരുത്..
1309
01:44:17,761 --> 01:44:21,699
നീയായിട്ട് അവരെക്കൊണ്ട് എന്നെ ഒറ്റയ്ക്കാക്കരുത്...
1310
01:44:23,566 --> 01:44:26,748
എനിക്ക് ഒറ്റയ്ക്കാവണ്ട...എനിക്ക് ഒറ്റയ്ക്കാവാന്‍ ഇഷ്ടമല്ല...
1311
01:44:26,848 --> 01:44:29,875
ശരി...ശരി....അങ്ങനെ തന്നെ ആയിക്കോട്ടെ..
1312
01:44:32,009 --> 01:44:34,335
സാരമില്ല.... വാ ഇവിടെ ഇരിക്ക്...
1313
01:44:37,247 --> 01:44:40,480
ഇവിടെയിരിക്ക്..
1314
01:44:43,420 --> 01:44:45,230
സാരമില്ല..
1315
01:44:55,599 --> 01:44:58,001
ഓഹ്..ഇത്,
1316
01:44:59,018 --> 01:45:02,350
ഞാനന്ന് ഉണ്ടാക്കിയതിനേക്കാള്‍
നല്ല മോതിരമാണല്ലോ..
1317
01:45:02,550 --> 01:45:05,851
അതേ, ജോക്ക് എന്നാണ്
അദ്ദേഹത്തിന്റെ പേര്.
1318
01:45:05,951 --> 01:45:08,812
പട്ടാളക്കാരനാണ്...
1319
01:45:08,912 --> 01:45:10,920
ഞങ്ങളൊരുമിച്ച് ജോലി ചെയ്യുന്നു.
1320
01:45:14,351 --> 01:45:17,228
നമുക്കൊരു പദപ്രശ്നം പൂരിപ്പിച്ചലോ?
1321
01:45:18,226 --> 01:45:21,810
ഞങ്ങള്‍ക്കിത് ചെയ്യാന്‍ അഞ്ച് മിനിറ്റെടുക്കും
പക്ഷേ നിനക്ക് ആറ് വേണ്ടിവരും.
1322
01:45:26,931 --> 01:45:28,720
ദാ..
1323
01:45:52,796 --> 01:45:54,091
പിന്നീടാവാം.
1324
01:45:55,091 --> 01:45:57,128
ശരി, തീര്‍ച്ചയായും.
1325
01:46:02,332 --> 01:46:04,669
നിന്റെ ആഗ്രഹം പോലെ എല്ലാം നടന്നില്ലേ?
1326
01:46:05,541 --> 01:46:08,205
ജോലി, ഭര്‍ത്താവ്.
1327
01:46:08,505 --> 01:46:10,601
സാധാരണ ജീവിതം.
1328
01:46:20,584 --> 01:46:23,371
ഒരു സാധാരണക്കാരനും
ഇങ്ങനൊന്നും ചെയ്തിട്ടുണ്ടാവില്ല.
1329
01:46:27,223 --> 01:46:29,215
നിനക്കറിയാമോ ഇന്ന് കാലത്ത്...
1330
01:46:30,415 --> 01:46:34,598
ട്രയിനില്‍ ഞാനൊരു സിറ്റിയിലൂടെ സഞ്ചരിച്ചു...
1331
01:46:34,698 --> 01:46:36,834
നീയില്ലായിരുന്നെങ്കില്‍ ആ
സിറ്റി തന്നെ ഉണ്ടാവുമായിരുന്നില്ല.
1332
01:46:38,220 --> 01:46:40,748
ഞാനൊരു മനുഷ്യന്റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിച്ചു...
1333
01:46:40,848 --> 01:46:44,932
നീയില്ലായിരുന്നെങ്കില്‍ അയാളിന്ന്
ജീവനോടെ ഉണ്ടാവുമായിരുന്നില്ല..
1334
01:46:45,144 --> 01:46:47,847
ശാസ്ത്രപരമായ അന്വേഷണങ്ങളുടെ ഒരു മേഖല തന്നെ...
1335
01:46:48,345 --> 01:46:51,849
എനിക്കെന്റെ ജോലിയില്‍ വായിക്കേണ്ടി വരുന്നു...
1336
01:46:51,949 --> 01:46:55,939
അതുണ്ടായത് മുഴുവൻ നിന്നെക്കാരണമാണ്.
1337
01:46:58,222 --> 01:47:01,823
എന്നിട്ടും സാധാരണക്കാരനാവാനാണ് നിന്റെ ആഗ്രഹമെങ്കില്‍...
1338
01:47:03,493 --> 01:47:06,431
അങ്ങനെ ഞാനൊരിക്കലും ആഗ്രഹിക്കില്ല..
1339
01:47:07,831 --> 01:47:10,601
ഈ ലോകം മുന്‍പത്തേതിനേക്കാളും നല്ലയിടമായി മാറിയത്...
1340
01:47:10,701 --> 01:47:14,231
നീ സാധാരണക്കാരനല്ല എന്നത് ഒന്നുകൊണ്ട് മാത്രമാണ്.
1341
01:47:16,941 --> 01:47:18,575
നീ ശരിക്കും
1342
01:47:19,048 --> 01:47:21,020
നീ ശരിക്കും അങ്ങനെ വിചാരിക്കുന്നുണ്ടോ?
1343
01:47:22,413 --> 01:47:24,232
തീര്‍ച്ചയായും..
1344
01:47:25,215 --> 01:47:28,819
എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ആർക്കും
പ്രതീക്ഷയില്ലാത്ത ആൾക്കാരായിരിക്കും..
1345
01:47:29,519 --> 01:47:31,981
ചിലപ്പോള്‍..
1346
01:47:32,006 --> 01:47:34,877
ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുന്നത്.
1347
01:48:39,000 --> 01:48:47,000
ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഹോര്‍മോണ്‍ ചികില്‍സയ്ക്കൊടുവില്‍
1954 ജൂണ്‍ 7-ന് അലന്‍ ട്യൂറിംഗ് ആത്മഹത്യ ചെയ്തു.
1348
01:48:48,000 --> 01:48:51,000
അദ്ദേഹത്തിനപ്പോള്‍ 41 വയസുണ്ടായിരുന്നു.
1349
01:48:54,663 --> 01:49:00,363
1885 നും 1967 നും ഇടയില്‍ ഏകദേശം 49,000
സ്വവര്‍ഗാനുരാഗികളെ ഗുരുതരമായ സ്വഭാവവൈകൃതത്തിന്
ബ്രിട്ടീഷ് നിയമത്തിന്‍ കീഴില്‍ ശിക്ഷിച്ചു.
1350
01:49:06,000 --> 01:49:15,000
അദ്ദേഹത്തിന്റെ അഭൂതപൂര്‍വമായ നേട്ടങ്ങളെ ആദരിച്ച്
2013-ഇല്‍ എലിസബത്ത് രാജ്ഞി-ll അദ്ദേഹത്തിന്
മരണാനന്തര ശിക്ഷയിളവ് നൽകി.
1351
01:49:19,528 --> 01:49:29,328
ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ എനിഗ്മയുടെ ചുരുളഴിച്ചത്
യുദ്ധത്തിന്റെ ദൈര്‍ഘ്യം ഏകദേശം രണ്ട് വര്‍ഷത്തോളം
കുറയ്ക്കുകയും 14 മില്യണ്‍ ജീവനുകളെ രക്ഷിക്കുകയും ചെയ്തു.
1352
01:49:31,772 --> 01:49:35,272
അന്‍പത് വര്‍ഷത്തോളം ഈ വിവരങ്ങള്‍
ഗവണ്‍മെന്‍റ് രഹസ്യമായി സൂക്ഷിച്ചു.
1353
01:49:42,774 --> 01:49:47,674
ടൂറിങ്ങിന്റെ പ്രബന്ധങ്ങള്‍ തലമുറകളുടെ ഗവേഷണത്തിന്
പിന്‍ബലമേകുകയും അവ "ടൂറിങ്ങിന്റെ മഷീനുകളുടെ "
കണ്ടുപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്തു.
1354
01:49:50,480 --> 01:49:54,380
ഇന്ന് നാമവയെ കംപ്യൂട്ടറുകള്‍ എന്നാണ് വിളിക്കുന്നത്.
1355
01:49:54,381 --> 01:50:07,100
പരിഭാഷ : ഡോ ആശകൃഷ്ണകുമാര്‍
1356
01:50:07,101 --> 01:50:23,000
മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org