1 00:00:20,000 --> 00:00:25,000 മലയാള സബ്ടൈറ്റിന് സന്ദര്‍ശിക്കുക http://malayalamsubtitles.blogspot.in/ 2 00:00:25,024 --> 00:00:30,024 പരിഭാഷ: അവര്‍ കരോളിന്‍ Translation: Our Caroline 3 00:00:31,700 --> 00:00:35,370 എല്ലാ കര പ്രദേശങ്ങള്‍ക്കും അകലെയാണ്... 4 00:00:35,580 --> 00:00:37,630 സമുദ്രം. 5 00:00:38,330 --> 00:00:41,960 ഭൂമിയുടെ ഉപരിതലത്തിന്‍റെ, പകുതിയിലേറെ ഭാഗത്തെ മൂടുന്നത് സമുദ്രങ്ങളാണ്. 6 00:00:41,960 --> 00:00:47,510 എന്നിട്ടും, സമുദ്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും, നമ്മുടെ കൈയെത്തും ദൂരത്തിനുമപ്പുറത്താണ്. 7 00:00:50,350 --> 00:00:53,810 സമുദ്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും, ഫലത്തില്‍ ശൂന്യമാണ്. 8 00:00:54,640 --> 00:00:57,350 ജലമയമായ ഒരു മരുഭൂമിയാണിത്‌. 9 00:01:02,400 --> 00:01:09,820 ഇവിടെയുള്ള എല്ലാ ജീവനുകളും, ഭക്ഷണത്തിനായുള്ള നിരന്തര അന്വേഷണത്തില്‍ കുടുങ്ങിപ്പോയവരാണ്. 10 00:01:10,280 --> 00:01:13,740 വിലപിടിച്ച ഊര്‍ജ്ജം സംരക്ഷിക്കാനുള്ള... 11 00:01:13,870 --> 00:01:17,080 "തുറന്ന സമുദ്രത്തി"ലെ (Open Ocean) പോരാട്ടമാണിത്. 12 00:01:36,310 --> 00:01:39,550 മത്സ്യങ്ങളിലെ ഏറ്റവും വലുതും... 13 00:01:39,690 --> 00:01:44,400 30 ടണ്‍ ഭാരവും, 12 മീറ്റര്‍ നീളവുമുള്ള... 14 00:01:44,400 --> 00:01:47,320 തിമിംഗല സ്രാവുകളില്‍ (Whale Shark), ഒന്നാണിത്. 15 00:01:47,820 --> 00:01:54,910 കടലിലെ വെറും അതിസൂക്ഷ്‌മജീവികളായ, "പ്ലാങ്ക്റ്റനു"കളാണ് (Plankton), ഇവരുടെ ഭീമന്‍ ശരീരത്തെ... 16 00:01:54,950 --> 00:01:57,160 നിലര്‍ത്തിപ്പോരുന്നത്. 17 00:01:58,500 --> 00:02:02,710 ഇരതേടല്‍ നിലങ്ങള്‍ക്കിടയിലെ, സ്ഥിരപരിചിതമായ യാത്രാമാര്‍ഗ്ഗത്തിലൂടെ... 18 00:02:02,840 --> 00:02:06,590 തിമിംഗല സ്രാവുകള്‍ (Whale Shark) സഞ്ചരിക്കുകയാണ്. 19 00:02:10,010 --> 00:02:13,890 ഫെബ്രുവരി മാസത്തില്‍, വെനിസ്വേലയുടെ തീരത്തുനിന്നുമകലെയായി, "പ്ലാങ്ക്റ്റനു"കള്‍ (Plankton)... 20 00:02:13,930 --> 00:02:17,470 തിമിംഗല സ്രാവുകളെ (Whale Shark), ഉപരിതലത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. 21 00:02:20,100 --> 00:02:22,940 മറ്റുള്ളവര്‍, ഇതിനോടകം തന്നെ ഇവിടെയെത്തിയിട്ടുണ്ട്. 22 00:02:23,230 --> 00:02:28,780 "പ്ലാങ്ക്റ്റനു"കളെ (Plankton) ഭക്ഷണമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്, "ബെയിറ്റ്" മത്സ്യങ്ങള്‍ (Baitfish) എത്തിയിരിക്കുന്നത്. 23 00:02:28,860 --> 00:02:34,330 തിമിംഗല സ്രാവുകള്‍ (Whale Shark), കൃത്യ സമയത്ത് തന്നെയാണ് എത്തിയിട്ടുള്ളത്. 24 00:02:35,200 --> 00:02:40,000 തിമിംഗല സ്രാവിന്‍റെ (Whale Shark) ചുറ്റും കൂടിയിരിക്കുന്ന, ചെറിയ മത്സ്യക്കൂട്ടം വിചിത്രമായി തോന്നാം. 25 00:02:47,340 --> 00:02:50,630 ചെറിയ മത്സ്യങ്ങള്‍, തിമിംഗല സ്രാവിനെ (Whale Shark), ഒരു കവചമായി ഉപയോഗിക്കുകയാണ്. 26 00:02:53,760 --> 00:02:58,220 മറ്റ് ഇരപിടിയന്‍ മത്സ്യങ്ങളും, വളരെ അടുത്ത് പതുങ്ങുന്നുണ്ട്. 27 00:03:00,640 --> 00:03:06,650 ഇതാണ് "യെല്ലോഫിന്‍ ട്യൂണ" (Yellowfin Tuna). വലിയ മത്സ്യത്തിന്‍റെ കാര്യത്തില്‍, ഇവര്‍ക്ക് ജാഗ്രതയുള്ളതായിട്ടാണ് കാണുന്നത്. 28 00:03:12,450 --> 00:03:18,160 ഇത്തരം തിരക്കില്‍ നിന്ന് രക്ഷപെടാനെന്നവണ്ണം, തിമിംഗല സ്രാവ് (Whale Shark), ഊളിയിടുകയാണ്. 29 00:03:22,290 --> 00:03:27,905 സംരക്ഷണം നഷ്ട്ടപ്പെട്ട "ബൈയിറ്റ് ഫിഷ്‌"കളെ (Baitfish) ആക്രമിക്കാനുള്ള അവസരം, "ട്യൂണ"കള്‍ക്ക് (Tuna) ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. 30 00:03:39,560 --> 00:03:40,760 പക്ഷേ, അപ്പോളാണ്... 31 00:03:40,890 --> 00:03:44,230 ഭീമന്‍ സ്രാവ് മടങ്ങിയെത്തിയത്. 32 00:03:50,190 --> 00:03:54,280 ഒരു വലിയ വായ നിറച്ച് "ബെയിറ്റ് ഫിഷ്‌"കളെ (Baitfish), ഭീമന്‍ മത്സ്യം അകത്താക്കിയിരിക്കുകയാണ്. 33 00:03:54,410 --> 00:04:00,870 അങ്ങനെ തോന്നാമെങ്കിലും, തിമിംഗല സ്രാവുകളുടെ (Whale Shark), ഏക ഭക്ഷണമല്ല "പ്ലാങ്ക്റ്റനു"കള്‍ (Plankton). 34 00:04:10,710 --> 00:04:14,720 സ്രാവുകളും (Shark), "ട്യൂണ"കളും (Tuna) ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നത്. 35 00:04:30,150 --> 00:04:33,320 പക്ഷേ, "ട്യൂണ"കള്‍ (Tuna) ജാഗ്രതയോടെ ഇരുന്നേ പറ്റൂ. 36 00:04:36,780 --> 00:04:41,580 കാരണം, അവര്‍ പോലും തിമിംഗല സ്രാവിന്‍റെ (Whale Shark) ഭക്ഷണമായിത്തീരാം. 37 00:04:49,420 --> 00:04:52,920 ഇവിടെയുള്ള ഇരപിടിയന്മാര്‍, അവര്‍ക്ക് കിട്ടാവുന്നത്രയും, കഴിയുന്ന സമയത്ത് നേടിയെടുത്തേ മതിയാവൂ. 38 00:04:54,050 --> 00:04:57,340 കാരണം, ഇത്തരം സംഭവങ്ങള്‍ ഒരു പാട് നേരം നീണ്ടു നില്‍ക്കില്ല. 39 00:04:59,970 --> 00:05:02,890 നിരവധി പേര്‍ ആശ്രയിക്കുന്ന, നിബിഡമായ മത്സ്യക്കൂട്ടങ്ങള്‍... 40 00:05:03,020 --> 00:05:06,980 ജലത്തിന്‍റെ സ്ഥിതി അനുകൂലമാകുമ്പോള്‍ മാത്രമേ, ഇങ്ങനെ ഒരിടത്തേക്ക് കൂടിച്ചേരുകയുള്ളു. 41 00:05:20,820 --> 00:05:25,660 കൂടുതല്‍ ഇരപിടിയന്മാരും, തങ്ങളുടെ കൂടുതല്‍ സമയവും, തുറന്ന സമുദ്രത്തില്‍ (Open Ocean) യാത്രചെയ്യാനാണ് ചിലവഴിക്കുന്നത്. 42 00:05:25,790 --> 00:05:28,750 അവസാനമില്ലാത്ത അന്വേഷണത്തിലാണവര്‍. 43 00:05:32,750 --> 00:05:38,680 "പ്ലാങ്ക്റ്റനു"കളെ (Plankton) ഭക്ഷണമാക്കുന്ന, "റേ" (Ray) മത്സ്യങ്ങളും, കുറഞ്ഞ അധ്വാനത്തില്‍ സഞ്ചരിക്കുന്നവരാണ്. 44 00:05:52,980 --> 00:05:56,570 കാര്യക്ഷമമായി ഊര്‍ജ്ജം വിനിയോഗിക്കാന്‍ കഴിയുന്ന ജീവികളിലൊന്നായ... 45 00:05:58,360 --> 00:06:02,030 "ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ്" (Oceanic Whitetip Shark) ആണിത്. 46 00:06:03,830 --> 00:06:09,540 തുറന്ന സമുദ്രത്തിന്‍റെ (Open Ocean) ശൂന്യ ഭാഗങ്ങളില്‍, ഇരയുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന, പ്രത്യേക കഴിവുള്ളവരാണിവര്‍. 47 00:06:09,670 --> 00:06:13,750 സമുദ്രത്തിന്‍റെ മുകള്‍ത്തട്ടിലെ 100 മീറ്ററിലാണ്, ഇവര്‍ റോന്തുചുറ്റുന്നത്. 48 00:06:21,890 --> 00:06:26,890 വായുവില്‍ ഗന്ധമെന്നപോലെയാണ്, ജലത്തില്‍ സ്വാദ്. 49 00:06:27,020 --> 00:06:32,900 ജലത്തിലെ ഏറ്റവും നേരിയ "സ്വാദ്" പോലും തിരിച്ചറിയാന്‍, ഈ സ്രാവിന് കഴിയും. 50 00:06:36,070 --> 00:06:38,560 ചെറിയ വഴികാട്ടി മത്സ്യവും (Pilot Fish), സ്രാവിനൊപ്പം നീന്തുന്നുണ്ട്. 51 00:06:38,690 --> 00:06:42,150 ചെറിയ മീനുകളേക്കാള്‍ വേഗതയില്‍ ഭക്ഷണം കണ്ടെത്താന്‍, സ്രാവുകള്‍ക്കാവും. 52 00:06:42,280 --> 00:06:46,450 സ്രാവിന്‍റെ ഭക്ഷണാവശിഷ്‌ടങ്ങള്‍ ശേഖരിക്കാന്‍, ചെറിയ മീനുകള്‍ക്ക് കഴിയുകയും ചെയ്യും. 53 00:06:50,960 --> 00:06:54,460 ഇവരുടെ നീണ്ടതും, ഉറച്ചതുമായ, "മാറത്തുള്ള മീന്‍ചിറകുകള്‍" (Pectoral Fin) മൂലം... 54 00:06:54,460 --> 00:07:00,880 വളരെ കുറച്ച് ഊര്‍ജ്ജം ചിലവഴിച്ചു കൊണ്ട്, ജലത്തിലൂടെ സഞ്ചരിക്കാന്‍ ഇവര്‍ക്ക് കഴിയും. 55 00:07:05,140 --> 00:07:09,940 "റെയിന്‍ബോ റണ്ണര്‍" മത്സ്യങ്ങളുടെ (Rainbow Runner) ഒരു കൂട്ടത്തിനെ, ഈ സ്രാവ് (Shark) കണ്ടെത്തിയിട്ടുണ്ട്. 56 00:07:10,060 --> 00:07:12,900 അവസരം ലഭിച്ചാല്‍, ഒരെണ്ണത്തിനെ സ്രാവ് അകത്താക്കും. 57 00:07:13,020 --> 00:07:17,520 പക്ഷേ, വേഗതയും, സാമര്‍ത്ഥ്യവുമുള്ള "റെയിന്‍ബോ റണ്ണര്‍" മത്സ്യങ്ങളെ, വേഗത്തില്‍ പിടിക്കാനാവില്ല. 58 00:07:20,690 --> 00:07:23,320 അതുകൊണ്ട് തന്നെ, സ്രാവ് അവസരം കാത്തിരിക്കുകയാണ്. 59 00:07:23,450 --> 00:07:25,330 അവസാനത്തെ അവസരമെന്ന നിലയില്‍... 60 00:07:25,460 --> 00:07:29,700 പിടിക്കാന്‍ കഴിയുന്ന, ദുര്‍ബലനായ ഒരു മീനിനെ, സ്രാവ് കണ്ടെത്തിയേക്കാം. 61 00:07:33,120 --> 00:07:34,420 വേട്ടക്കാരന്‍റെ... 62 00:07:34,630 --> 00:07:37,340 അവസാനമില്ലാത്ത കാത്തിരിപ്പ് തുടരുകയാണ്. 63 00:07:47,890 --> 00:07:50,890 കരയില്‍ നിന്നും വളരെ അകലെ, ഡോഫിനുകളുടെ ആവേശത്തിമര്‍പ്പാണിത്. 64 00:07:59,900 --> 00:08:04,110 ഈ ഡോള്‍ഫിന്‍ (Dolphin) കൂട്ടത്തില്‍, 500 അംഗങ്ങളുണ്ട്. 65 00:08:19,500 --> 00:08:24,840 ചുറ്റുവട്ടത്തെവിടെയോ ഭക്ഷണമുണ്ടെന്ന്, അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടേക്ക് മുന്നേറാനാണ്, ഇവര്‍ ഇങ്ങനെ മത്സരിക്കുന്നത്. 66 00:08:32,810 --> 00:08:38,230 വാര്‍ത്ത എല്ലായിടവും പരന്നതിനാല്‍, അനേകം കൂട്ടങ്ങള്‍ അവിടേക്കുള്ള യാത്രയിലാണ്. 67 00:08:51,830 --> 00:08:54,220 പോര്‍ച്ചുഗലിന്‍റെ 1000 മൈലുകള്‍ക്ക് പടിഞ്ഞാറ്, 68 00:08:54,330 --> 00:08:59,210 അഗ്നിപര്‍വ്വത ദ്വീപുകളായ, "അസോര്‍സ്‍"കളിലേക്കാണ് (Azore), ഇവരെല്ലാം പോകുന്നത്. 69 00:09:09,600 --> 00:09:12,850 തങ്ങള്‍ക്കു മുന്‍പിലുള്ള ജലത്തെ, "സോണാര്‍" (Sonar) ഉപയോഗിച്ച്, ഡോള്‍ഫിനുകള്‍ സൂക്ഷ്മമായി പരിശോധിക്കും. 70 00:09:12,970 --> 00:09:15,770 അവര്‍ ലക്ഷ്യത്തിന് വളരെ അടുത്താണ്. 71 00:09:23,860 --> 00:09:25,480 ഇതായിരുന്നു, അവരുടെ ലക്ഷ്യം. 72 00:09:25,610 --> 00:09:28,360 ഇതാണ്, "സ്കാഡ്‌ മാക്കെറെല്‍" (Scad Mackerel). 73 00:09:30,700 --> 00:09:35,500 ഒരൊറ്റ ഡോള്‍ഫിന്, ഈ മത്സ്യത്തെ പിടിക്കാന്‍ പ്രയാസമാണ്. 74 00:09:35,960 --> 00:09:40,460 ഊര്‍ജ്ജ നഷ്ടം ഒഴിവാക്കാന്‍ വേണ്ടി, അവര്‍ ഒരു കൂട്ടമായി പ്രവര്‍ത്തിക്കും. 75 00:09:47,170 --> 00:09:52,300 മത്സ്യങ്ങളെ ഓടിക്കുകയും, ഉപരിതലത്തിന് അഭിമുഖമായി എത്തിച്ച്, കെണിയിലാക്കുകയും ചെയ്യും. 76 00:09:53,970 --> 00:09:58,190 അവിടെ, മറ്റ് ഇരപിടിയന്മാരും കാത്തിരിപ്പമുണ്ട്. 77 00:10:00,650 --> 00:10:03,610 ഭീമന്‍ കടല്‍പക്ഷികള്‍ (Cory's shearwater)‍... 78 00:10:03,650 --> 00:10:09,240 ഡോള്‍ഫിനുകള്‍, ഇരയെ ഉപരിതത്തിലേക്ക് ഓടിക്കുന്നതും കാത്തിരിക്കുകയാണ്. 79 00:10:18,750 --> 00:10:21,950 ഇപ്പോള്‍, പക്ഷികള്‍ക്ക്‌, 20 മീറ്ററിനും, അതിനുമപ്പുറത്തേക്ക് മുങ്ങാംകുഴിയിടാനും... 80 00:10:22,070 --> 00:10:25,380 മീനുകളെ പിടിക്കാനും കഴിയും. 81 00:10:29,260 --> 00:10:33,890 "ബെയിറ്റ്ബാള്‍" മത്സ്യങ്ങള്‍ (Baitball), താഴേക്ക് മടങ്ങിപോവുന്നത്, ഡോള്‍ഫിനുകള്‍ തടയുകയും ചെയ്യും. 82 00:11:04,460 --> 00:11:09,010 അവര്‍ക്കാവശ്യമായത് കിട്ടിയതോടെ, ഡോള്‍ഫിനുകള്‍ മടങ്ങുകയാണ്. 83 00:11:13,140 --> 00:11:20,140 ഒടുവില്‍, പക്ഷികള്‍ക്ക് മുങ്ങാംകുഴിയിടാവുന്ന ദൂരത്തിനും താഴേക്ക്, "മാക്കെറെല്‍"കള്‍ (Mackerel) മുങ്ങിയിരിക്കുന്നു. 84 00:11:43,120 --> 00:11:49,550 സൂര്യന്‍ അപ്രത്യക്ഷമാകുന്നതോടെ, തീവ്രമായ മാറ്റങ്ങള്‍ സമുദ്രത്തിലുണ്ടാകും. 85 00:11:50,260 --> 00:11:53,840 ആഴങ്ങളിലെ "പ്ലാങ്ക്റ്റനു"കള്‍ (Plankton), മുകളിലേക്ക് ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്. 86 00:11:53,970 --> 00:11:59,600 വിശപ്പുള്ള മറ്റൊരു സൈന്യം, അത് സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നുമുണ്ട്. 87 00:12:23,410 --> 00:12:26,700 എല്ലാ രാത്രിയിലും, സാഹചര്യങ്ങള്‍ അനുകൂലമായ സ്ഥലങ്ങളില്‍... 88 00:12:26,830 --> 00:12:29,600 എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വണ്ണം, മില്യനുകളോളം ജീവികള്‍, ഭക്ഷണം തേടി... 89 00:12:29,730 --> 00:12:34,220 ആഴങ്ങളില്‍ നിന്ന് ഉപരിതലത്തിലേക്ക് വരാറുണ്ട്. 90 00:12:42,680 --> 00:12:46,770 15 സെന്റിമീറ്റര്‍ നീളമുള്ള, ഒരു കുഞ്ഞ് "സെയില്‍ ഫിഷ്‌" (Sailfish) ആണിത്. 91 00:12:46,900 --> 00:12:49,940 വഴിയിലുള്ള എല്ലാത്തിനേയും, ഇവന്‍ കപ്പും. 92 00:12:49,980 --> 00:12:54,820 3 വര്‍ഷത്തിനുള്ളില്‍, സമുദ്രത്തിലെ പ്രബലരായ വേട്ടക്കാരില്‍ ഒരാളായി, ഈ "സെയില്‍ ഫിഷ്‌" ( Sailfish) മാറും. 93 00:12:54,950 --> 00:12:57,990 അപ്പോള്‍ ഇവര്‍ക്ക്, 60 കിലോ ഭാരമുണ്ടാവും. 94 00:12:58,320 --> 00:13:02,410 എന്നിരുന്നാലും, ഇപ്പോളിവര്‍ എളുപ്പത്തില്‍ ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലാണ്. 95 00:13:44,660 --> 00:13:48,710 ഈ "മാന്റ റെയ്"കള്‍ (Manta Ray), ഭീമന്മാരാണ്. 96 00:13:48,750 --> 00:13:53,880 കുറുകെ എട്ടു മീറ്റര്‍ വലിപ്പവും, രണ്ട് ടണ്ണിലധികം ഭാരവും ഇതിനുണ്ട്. 97 00:13:56,420 --> 00:13:59,620 "മാന്റ റെയ്"യുടെ (Manta Ray) തലയ്ക്ക് ഇരു വശവുമുള്ള, കത്തിപോലെ ഉന്തിനില്‍ക്കുന്ന ഭാഗങ്ങള്‍... 98 00:13:59,760 --> 00:14:04,310 "പ്ലാങ്ക്റ്റനു"കളെ (Plankton), ഇവരുടെ വായിലേക്ക് എത്തിക്കാന്‍ സഹായിക്കും. 99 00:14:23,620 --> 00:14:29,330 പ്രഭാതം തിരികെയെത്തുന്നതോടെ, "പ്ലാങ്ക്റ്റനു"കള്‍(Plankton) ആഴങ്ങളിലേക്ക് തിരികെപ്പോവും. 100 00:14:30,870 --> 00:14:35,840 അവരെ പിന്തുടരണമെങ്കില്‍, നമ്മള്‍ ഒരു അന്തര്‍വാഹിനി ഉപയോഗിച്ചേ മതിയാവൂ. 101 00:14:38,590 --> 00:14:45,970 നമ്മള്‍ ഇരുട്ടിലേക്ക് താണു പോകുന്തോറും, മര്‍ദ്ദം കൂടുകയും, അന്തരീക്ഷ ഊഷ്മാവ് കുറയുകയും ചെയ്യും. 102 00:14:49,020 --> 00:14:54,650 500 മീറ്ററുകള്‍ക്ക് താഴെ, വിചിത്രമായ പുതിയ ജീവികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയാണ്. 103 00:14:59,650 --> 00:15:06,660 ഇരുണ്ട വിശാലതയില്‍ തൂങ്ങിനില്‍ക്കാന്‍, ഭ്രമാത്മകമായ ആകൃതികള്‍, ഇവരെ സഹായിക്കുന്നുണ്ട്. 104 00:15:09,330 --> 00:15:15,170 ആഴം കുറഞ്ഞ ജലത്തിലെ, നമുക്ക് പരിചിതമായ ജീവികളെപ്പോലെയാണ് ഇവിടുത്തെ ചില ജീവികള്‍. 105 00:15:22,380 --> 00:15:26,680 മറ്റുള്ളവര്‍ വര്‍ഗീകരണത്തിന് വഴങ്ങുന്നവരല്ല. 106 00:15:31,440 --> 00:15:37,730 ചുറ്റുപാടെല്ലാം, കാര്‍ബണ്‍ അടങ്ങിയ കണങ്ങള്‍ (Organic Particle), താഴേക്ക് ഒഴുകി എത്തുകയാണ്. 107 00:15:38,190 --> 00:15:45,870 മുകളിലെ, പ്രകാശമാനമായ ജലത്തില്‍ കൂട്ടം കൂടിയിട്ടുള്ള ജീവികളില്‍ നിന്നുള്ള, ജൈവാവശിഷ്‌ടങ്ങളാണ്‌ "മറൈന്‍ സ്നോ" (Marine Snow). 108 00:15:47,120 --> 00:15:52,450 ഈ "സ്നോ" (Snow), കടല്‍ ചിലന്തിയെപ്പോലെയുള്ള (Sea Spider), ഇവിടെയുള്ള ഒരുപാട് പേരുടെ ഭക്ഷണമാണ്. 109 00:15:52,580 --> 00:15:57,250 ഞണ്ടിന്‍റെയും (Crab), ചെമ്മീനിന്‍റെയും (Shrimp), ഒരു ചെറിയ ബന്ധുവാണ്, കടല്‍ ചിലന്തി (Sea Spider). 110 00:16:07,890 --> 00:16:15,230 കാലുകള്‍ പോലെയുള്ള, വിചിത്രമായ അവയവങ്ങള്‍ (Appendage), തൂവല്‍ കൊണ്ട് പൊതിഞ്ഞവയാണ്. ഇവരെ മുങ്ങാതിരിക്കാന്‍ സഹായിക്കുന്നത് ഈ കാലുകളാണ്. 111 00:16:16,610 --> 00:16:19,940 "മറൈന്‍ സ്നോ"യെ (Marine Snow) കുടുക്കാനും... 112 00:16:20,070 --> 00:16:24,610 വളരെ ശ്രദ്ധയോടെ തുടച്ച്, താടിയെല്ലുകള്‍ക്കിടയിലേക്ക് എത്തിക്കാനും, ഈ കാലുകള്‍ക്ക് കഴിയും. 113 00:16:39,880 --> 00:16:45,970 ഒരു "സോടൂത്ത് ഈല്‍" (Sawtooth Eel), ചലനമില്ലാതെ നിവര്‍ന്നു നില്‍ക്കുകയാണ്. 114 00:16:48,140 --> 00:16:52,940 എപ്പോഴും മുകളിലേക്ക് വീക്ഷിച്ചു കൊണ്ട്, ഉപരിതലത്തില്‍ നിന്ന് മങ്ങിയും, ചിമ്മിയും എത്തുന്ന പ്രകാശത്തിനെതിരായി... 115 00:16:53,060 --> 00:16:57,440 നിഴല്‍ വീഴ്ത്തിക്കൊണ്ട്‌, ഇവര്‍ ഇരയെ അന്വേഷിക്കുകയാണ്. 116 00:17:02,650 --> 00:17:09,330 കൊത്താവുന്ന അകലത്തിലേക്ക് ഇരകള്‍ എത്തുമ്പോഴേക്കും, ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവും. 117 00:17:13,790 --> 00:17:18,380 കൂടുതല്‍ താഴേക്ക് എത്തുമ്പോള്‍, ഇരുട്ട് പൂര്‍ണ്ണമായി മൂടിയിരിക്കുന്നു. 118 00:17:18,670 --> 00:17:24,670 സൂര്യപ്രകാശത്തിന്‍റെ ഒരു അടയാളത്തിനും, ഇത്രയും ആഴത്തില്‍ ആഴ്ന്നിറങ്ങാനാവില്ല. 119 00:17:27,220 --> 00:17:34,270 ഭക്ഷണം വളരെ വിരളമായതിനാല്‍, ആര്‍ക്കും ഒട്ടും ഊര്‍ജ്ജം നഷ്ട്ടപ്പെടുത്താനാവില്ല. 120 00:17:36,480 --> 00:17:40,640 ഒരു "ഡമ്പോ" നീരാളി (Dumbo Octopus), തന്‍റെ വീതിയുള്ള ചിറകുകള്‍ ജലത്തില്‍ മെല്ലെ തട്ടുകയേ ഉള്ളു. 121 00:17:40,770 --> 00:17:47,070 മുകളിലെ, ആഴം കുറഞ്ഞ ജലത്തിലെ തന്‍റെ ബന്ധു ഉപയോഗിക്കുന്നതു പോലെയുള്ള, "പ്രവാഹങ്ങള്‍കൊണ്ടുള്ള ചലിക്കല്‍" (Jet Propulsion) ഇവര്‍ക്കാവശ്യമില്ല. 122 00:18:17,480 --> 00:18:23,470 "വാമ്പയറോട്യൂതിസ്"കളുടെ (Vampyroteuthis), വിചിത്രമായ ഈ ലോകത്തെ, ഏറ്റവും വിചിത്രമായതും... 123 00:18:23,610 --> 00:18:27,780 നരകത്തില്‍ നിന്നും വരുന്നതുമായ, "വാമ്പയര്‍ സ്ക്യുഡ്" (Vampire squid) ആണിത്. 124 00:18:31,780 --> 00:18:37,500 ഇതിനെ ശല്യപ്പെടുത്തിയാലും, കുറച്ചു ദൂരേക്ക്‌ മാത്രമേ ഇത് പിന്‍വാങ്ങുകയുള്ളു. 125 00:18:40,000 --> 00:18:45,000 അതിനെ നമുക്ക് പിന്തുടരാം. ഇവര്‍ക്ക് വളരെ പ്രത്യേകമായ ഒരു പ്രതിരോധമുണ്ട്. 126 00:18:48,220 --> 00:18:53,010 "വാമ്പയര്‍ സ്ക്യുഡ്" (Vampire squid) എന്ത് ചെയ്യുന്നെന്ന് കാണണമെങ്കില്‍, നമ്മള്‍ പ്രകാശം അണച്ചേ തീരു. 127 00:18:54,970 --> 00:18:59,770 "വാമ്പയര്‍ സ്ക്യുഡ്"കള്‍ക്ക് (Vampire squid), അവരുടേതായ പ്രകാശമുണ്ട്. 128 00:19:01,350 --> 00:19:05,850 "ബയോലൂമിനെസെന്റ്‌" (Bioluminescent) ബാക്ടീരിയകള്‍, തങ്ങളുടെ കൈകളിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് തിളങ്ങുകയും... 129 00:19:05,990 --> 00:19:08,900 ഇരയെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. 130 00:19:09,400 --> 00:19:11,860 അത് കണ്ണുകളാണോ? 131 00:19:15,740 --> 00:19:18,430 യഥാര്‍ത്ഥത്തില്‍, അവരുടെ മേലങ്കിയുടെ അറ്റത്തെ പാടുകളാണിവ. 132 00:19:18,540 --> 00:19:22,630 ഈ തിളക്കത്തിലേക്ക് ആക്രമണം ഉണ്ടായാലും, തലയ്ക്ക് കോട്ടം തട്ടാതെ രക്ഷപെടാനാകും. 133 00:19:24,460 --> 00:19:29,720 ഭീഷണി ഇല്ലാതായതോടെ, "വാമ്പയിറോറ്റൂദിസ്" (Vampyroteuthis)... 134 00:19:29,860 --> 00:19:32,720 ഇരുട്ടിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു. 135 00:19:47,820 --> 00:19:50,460 ഒടുവില്‍, സമുദ്ര നിലത്ത് എത്തിയിരിക്കുന്നു. 136 00:19:50,490 --> 00:19:58,370 2 മൈലുകള്‍ക്കും താഴെയുള്ള ഇവിടെ, ഉപരിതലത്തേക്കാള്‍ 300 ഇരട്ടി മര്‍ദ്ദമാണുള്ളത്‌. 137 00:19:58,620 --> 00:20:05,920 "മറൈന്‍ സ്നോ" (Marine Snow), ഇവിടെ വരെ ഒഴുകി എത്തണമെങ്കില്‍, ഏതാനും മാസങ്ങള്‍ വേണ്ടിവരും. 138 00:20:09,000 --> 00:20:13,170 ഭൂഖണ്ഡങ്ങളുടെ, പാറ നിറഞ്ഞ അതിര്‍ത്തികള്‍ കടന്ന്‍ പോകുമ്പോള്‍... 139 00:20:13,300 --> 00:20:17,430 അതി വിശാലമായ ഭൂതലമാണ്, മുന്നില്‍ എത്തുന്നത്. 140 00:20:19,600 --> 00:20:22,750 ആയിരക്കണക്കിന് മൈലുകളോളം വലിപ്പമുള്ള ഈ ഭൂതലം... 141 00:20:22,980 --> 00:20:26,360 ക്രമേണ താഴേക്ക് മുങ്ങുകയാണ്. 142 00:20:32,440 --> 00:20:40,200 ചേറില്‍, മങ്ങിയ ചില അടയാളങ്ങളുണ്ട്. ഇവിടെയിപ്പോഴും ജീവനുണ്ടെന്നതിന്‍റെ തെളിവാണത്. 143 00:20:46,790 --> 00:20:49,960 ഇവയൊക്കെ, ആ ജീവനുകളില്‍ ചിലതാണ്. 144 00:20:50,090 --> 00:20:55,880 അടിഞ്ഞു കൂടുന്ന വസ്തുക്കളെ, "സീ അര്‍ച്ചിനു"കള്‍ (Sea Urchin) വേര്‍തിരിക്കുകയാണ്. 145 00:20:59,220 --> 00:21:02,390 കാല്‍ വിരലറ്റത്ത് നിലയുറപ്പിച്ചിരിക്കുന്ന, ചെമ്മീനുകളാണിത് (Shrimp). 146 00:21:02,520 --> 00:21:07,020 ശ്രദ്ധയാകര്‍ഷിക്കുന്ന പദാര്‍ത്ഥങ്ങളെ, പൂര്‍ണ്ണ തൃപ്തരാകാതെ തിരയുകയാണവര്‍. 147 00:21:14,490 --> 00:21:23,000 പക്ഷേ, മറ്റെല്ലായിടത്തേയും ആഴക്കടലിലുള്ളതു പോലെ, എവിടെയൊക്കെ ഇരതേടുന്നവരുണ്ടോ, അവിടെയെല്ലാം വേട്ടക്കാരുമുണ്ട്. 148 00:21:31,380 --> 00:21:38,260 ഇതൊരു "മങ്ക്ഫിഷ്‌" ( Monkfish) ആണ്. മണ്ണില്‍ നിന്ന് ഇവരെ വേര്‍ത്തിരിച്ചറിയുകയെന്നത്, ഏറെക്കുറെ അസാധ്യമാണ്. 149 00:21:42,430 --> 00:21:49,690 ഇരയെ നിങ്ങളുടെയടുത്തേക്ക് ആകര്‍ഷിച്ച് ഇരപിടിക്കാമെങ്കില്‍, എന്തിനാണ് പിന്തുടര്‍ന്ന് ഊര്‍ജ്ജം നഷ്ട്ടപ്പെടുത്തുന്നത് ? 150 00:22:07,870 --> 00:22:11,420 ഒരു പക്ഷേ, ആ ഇര അല്പം വലുതായിരുന്നു. 151 00:22:13,710 --> 00:22:21,350 ശരിയായ വലിപ്പമുള്ള ഭക്ഷണം പ്രത്യക്ഷമാവുന്നത് വരെ, ആവശ്യമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കാന്‍ "മങ്ക്ഫിഷി"നാവും (Monkfish). 152 00:22:24,390 --> 00:22:30,060 എന്നാല്‍ മറുവശത്ത്, "ചീഞ്ഞ മാംസം കഴിക്കുന്നവര്‍" (Scavenger), ഭക്ഷണത്തിനായി നാല് ദിക്കിലും സഞ്ചരിക്കേണ്ടി വരും. 153 00:22:32,440 --> 00:22:35,770 ജലത്തിലെ, ഏറ്റവും ദുര്‍ബലമായ രുചിപോലും തിരിച്ചറിയാന്‍, ഞണ്ടുകള്‍ക്കാവും. 154 00:22:35,900 --> 00:22:42,070 മുകളില്‍ നിന്ന് താഴേക്കൊഴുകി വന്ന ശവ ശരീരം, ഈ രീതിയില്‍ കണ്ടെത്താന്‍ ഞണ്ടുകള്‍ക്ക് സാധിക്കും. 155 00:22:42,740 --> 00:22:46,910 ഇതിനോടകം തന്നെ, ശവശരീരത്തെ, "ഈല്"കള്‍ (Eel) ഭക്ഷണമാക്കിയിരിക്കുകയാണ്. 156 00:22:53,130 --> 00:22:57,840 ജലത്തിലെ ഭീമന്‍ "വുഡ്‍ലൈസ്"കളെപ്പോലെ (Woodlice), ഒരു മീറ്ററിന്‍റെ മൂന്നിലൊന്ന് വലിപ്പമുള്ള, "ഐസോപോഡു"കള്‍ (Isopods)... 157 00:22:57,970 --> 00:23:01,260 ചീഞ്ഞളിഞ്ഞ മാംസം പറിച്ചെടുക്കുകയാണ്. 158 00:23:02,010 --> 00:23:05,380 വരാന്‍ പോകുന്ന മണിക്കൂറുകളില്‍, ഭക്ഷണ വീതത്തിനു വേണ്ടി... 159 00:23:05,510 --> 00:23:09,980 എല്ലാത്തരം മാംസഭോജികള്‍ക്കുമിടയില്‍ (Scavenger)‍, ഭ്രാന്തമായൊരു മത്സരം രൂപപ്പെടും 160 00:23:39,760 --> 00:23:45,100 തികച്ചും യാദൃച്ഛികമായി, ഒരു വലിയ ഭാഗ്യം സംഭവിച്ചിരിക്കുകയാണ്. 161 00:23:53,770 --> 00:23:57,270 ഒരു "സ്പേം തിമിംഗല"ത്തിന്‍റെ (Sperm Whale) അവശിഷ്ടങ്ങളാണിത്. 162 00:23:57,360 --> 00:24:00,510 5 മാസങ്ങള്‍ക്കു മുന്‍പോ, അതിന് മുന്‍പോ മരിച്ചതാണിത്. 163 00:24:00,650 --> 00:24:06,080 കുറച്ചു മാത്രമേ ബാക്കിയുള്ളെങ്കിലും, തിമിംഗലത്തിന്‍റെ മാംസളമായ കൊഴുപ്പ്, അതിന്‍റെ എല്ലുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. 164 00:24:08,330 --> 00:24:12,130 ഒരു മൈല്‍ ചുറ്റുവട്ടത്തുള്ള ജീവനുകളെ, ഈ മാംസം പോഷിപ്പിച്ചിരിക്കുകയാണ്. 165 00:24:12,160 --> 00:24:15,880 പക്ഷേ, സദ്യയിപ്പോള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. 166 00:24:20,210 --> 00:24:27,390 അഴുകിയ മാംസത്തിന്‍റെ, അവശേഷിക്കുന്ന അവസാന ഭാഗങ്ങള്‍, കുറുകെ ഒരു മീറ്റര്‍ നീളമുള്ള, "സ്പൈഡര്‍ ക്രാബു"കള്‍ (Spider Crab), ഇപ്പോഴും ശേഖരിക്കുകയാണ്. 167 00:24:34,310 --> 00:24:40,320 കുറച്ച് ആഴ്ച്ചകള്‍ കഴിയുമ്പോള്‍, ശൂന്യമായ അസ്ഥികളല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. 168 00:24:40,440 --> 00:24:46,490 അടുത്ത ശവശരീരം താഴേക്ക് എത്തുന്നത് വരെ, ഞണ്ടുകള്‍ക്ക് ആഹാരമില്ലാതെ ജീവിച്ചേ പറ്റൂ. 169 00:24:52,620 --> 00:24:58,000 പക്ഷേ, എല്ലാ ഭക്ഷണവും, സൂര്യപ്രകാശമുള്ള മുകളിലത്തെ ലോകത്ത് നിന്നല്ല വരുന്നത്. 170 00:24:58,380 --> 00:25:02,340 അറ്റ്ലാന്റിക് സമുദ്രത്തിന്‍റെ (Atlantic Ocean) നിലം, ഒരു ഭീമന്‍ അഗ്നിപര്‍വ്വത നിരയാല്‍, രണ്ടായി പിളര്‍ന്നിരിക്കുകയാണ്. 171 00:25:02,470 --> 00:25:05,340 ഒരിടത്തും വേര്‍പ്പെടാത്ത ഈ അഗ്നിപര്‍വ്വത നിര... 172 00:25:05,340 --> 00:25:11,350 45,000 മൈലുകള്‍, ഭൂമിയെ ചുറ്റുന്നുണ്ട്. 173 00:25:14,730 --> 00:25:20,650 വലിയ വിടവുകളാല്‍ ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍, വിടവുകളില്‍ നിന്ന്, അതീവ താപമുള്ള ജലം പുറത്തേക്ക് വരാറുണ്ട്. 174 00:25:20,690 --> 00:25:26,240 ധാതുക്കള്‍ അലിഞ്ഞു ചേര്‍ന്ന ഈ ജലം, തണുത്തുറഞ്ഞ ആഴങ്ങളെ ഉണക്കുകയാണ്. 175 00:25:37,120 --> 00:25:45,260 "സള്‍ഫൈഡ്" (Sulfide) ധൂമപടലങ്ങള്‍ സാന്ദ്രീകരിക്കപ്പെട്ട്, മൂന്ന് നില കെട്ടിടത്തിന്‍റെ പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന, ചിമ്മിനികളായി മാറിയിരിക്കുകയാണ്. 176 00:25:49,140 --> 00:25:53,340 പൊള്ളുന്ന ചൂടുള്ള ഈ രാസദ്രാവകം, 400 ഡിഗ്രി താപനിലയില്‍... 177 00:25:53,470 --> 00:25:58,020 മാരകമായ വിഷമായി, ജീവന്‍റെ കൂടുതല്‍ രൂപങ്ങള്‍ക്കും ഭീഷണിയായിത്തീരും. 178 00:25:59,480 --> 00:26:04,900 പക്ഷേ, ഒരു പ്രത്യേക തരം ബാക്ടീരിയകള്‍, അമ്പരപ്പിക്കുന്ന രീതിയില്‍, ഇവിടെ വളര്‍ന്നിരിക്കുകയാണ്. 179 00:26:05,030 --> 00:26:10,870 ബാക്ടീരിയകളെ ഭക്ഷിച്ചു കൊണ്ട്, അനേകം ചെമ്മീനുകളും (Shrimp) ഇവിടെയുണ്ട്‌. 180 00:26:20,250 --> 00:26:23,920 അതുകൊണ്ട്, സൂര്യന്‍റെ ശക്തിയ്ക്കെത്താവുന്ന വിദൂരതയ്ക്കും അപ്പുറത്ത്... 181 00:26:24,050 --> 00:26:28,670 സമ്പന്നവും, സ്വയം പര്യാപ്തവുമായ ഒരു വര്‍ഗ്ഗം നിലനില്‍ക്കുകയാണ്. 182 00:26:28,800 --> 00:26:33,010 ഭൂമിയുടെ ഉരുകിയ അക കാമ്പില്‍ നിന്നും നേരിട്ടാണ്, ഇവര്‍ തങ്ങള്‍ക്കാവശ്യമുള്ള ഊര്‍ജ്ജം വലിച്ചെടുക്കുന്നത്. 183 00:26:48,000 --> 00:26:52,000 ഭൂമിയുടെ മറുവശത്ത്‌, ജപ്പാന്‍റെ പടിഞ്ഞാറന്‍ പസഫിക്ക് അതിര്‍ത്തിയില്‍... 184 00:26:54,200 --> 00:27:02,170 ചൂടേറിയ ലാവാദ്വാരങ്ങളുടെ മറ്റൊരു പരമ്പരയായ, "ഡ്രാഗണ്‍' (Dragon) ചിമ്മിനികള്‍, ഇരുട്ടില്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. 185 00:27:08,300 --> 00:27:15,100 വ്യത്യസ്തരാണെങ്കിലും, ഇവിടെയും ചില ബാക്ടീരിയകള്‍, സമാനമായ രീതിയില്‍ വളരുന്നുണ്ട്. 186 00:27:19,730 --> 00:27:24,190 കവച ജന്തു വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ (Crustacean), ഇവിടെ കൂടുതലുണ്ട്. അറ്റ്ലാന്റിക്കിലെ ചൂടേറിയ... 187 00:27:24,320 --> 00:27:28,390 ലാവാദ്വാരങ്ങള്‍ക്ക് ചുറ്റുമുള്ള കവച ജീവികളേക്കാള്‍‍, പൂര്‍ണ്ണമായും വ്യത്യസ്തരായ വര്‍ഗ്ഗങ്ങളാണിവ. 188 00:27:33,910 --> 00:27:38,620 മൃദു രോമങ്ങളുടെ പടച്ചട്ടയണിഞ്ഞ, ഈ "സ്ക്വാട്ട് ലോബ്സ്റ്റ"റുകള്‍ (Squat Lobster)... 189 00:27:38,750 --> 00:27:43,130 അതീവ താപമുള്ള ജലധാരകള്‍ക്കടുത്ത്, പരസ്പരം ഉന്തിത്തള്ളുകയാണ്. 190 00:27:43,170 --> 00:27:47,880 ബാക്ടീരിയകളെ ഭക്ഷിക്കാനാവുന്ന, മികച്ച സ്ഥലങ്ങള്‍ക്ക് വേണ്ടിയാണ് ഈ ബഹളം. 191 00:27:53,680 --> 00:27:59,220 അറ്റ്ലാന്‍റിക്കിലെ ലാവാദ്വാരങ്ങളെപ്പോലെ, ഈ ലാവാദ്വാരങ്ങളും, ഒറ്റപ്പെട്ട മരുപ്പച്ചകളാണ്. 192 00:27:59,350 --> 00:28:05,020 വലിയ ദൂരങ്ങളിലായി വേര്‍പ്പെട്ടു കിടക്കുന്നതിനാല്‍, ഓരോ സമൂഹവും സമാനതകളില്ലാത്തതാണ്. 193 00:28:15,070 --> 00:28:20,780 പസഫിക്ക് സമുദ്രത്തിന്‍റെ മറുവശത്ത്, "ഗലാപ്പഗോസ്" ദ്വീപിന്‍റെ (Galapagos) ആഴങ്ങളിലേക്ക് പോയാല്‍... 194 00:28:20,910 --> 00:28:25,960 അതീവ താപമുള്ള ജലത്തെ പുറത്തു വിടുന്ന, മറ്റുള്ള വിടവുകളേയും കാണാം. 195 00:28:31,340 --> 00:28:36,420 ഒന്നര മൈല്‍ ആഴത്തിലെ, "നയന്‍ നോര്‍ത്ത്" (Nine North), എന്നറിയപ്പെടുന്ന പ്രദേശത്ത്‌... 196 00:28:36,550 --> 00:28:43,960 ഭീമന്‍ "ട്യൂബ്‍വേമു"കളുടെ (Tubeworm) വര്‍ണ്ണ ശബളമായ പ്രകടനത്തെ, പൊക്കമേറിയ ചിമ്മിനികള്‍ സംരക്ഷിക്കുകയാണ്. 197 00:28:48,770 --> 00:28:51,400 ഇത്തരം ലാവാദ്വാരങ്ങള്‍, ധാരാളം ഊര്‍ജ്ജം പുറത്തു വിടുന്നതിനാല്‍... 198 00:28:51,530 --> 00:28:55,820 ചില പുഴുക്കള്‍, 3 മീറ്റര്‍ നീളത്തില്‍ വളരാറുണ്ട്. 199 00:28:55,950 --> 00:29:00,980 നമുക്കറിയാവുന്ന, നട്ടെല്ലില്ലാത്ത നമുദ്ര ജീവികള്‍ക്കിടയില്‍ (Marine Invertebrate), ഏറ്റവും വേഗതയില്‍ വളരുന്നവരാണ് ഇവര്‍. 200 00:29:04,960 --> 00:29:12,040 മൊത്തത്തില്‍, 50തിലധികം വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍പ്പെട്ട ജീവികള്‍, ഇവിടെ ജീവിക്കുന്നതായി, ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 201 00:29:15,680 --> 00:29:20,840 ഈ കൂട്ടായ്മയിലെ അന്തേവാസികള്‍, വളരെ വേഗതയില്‍ വളരാനുള്ള സാധ്യതയുണ്ട്. 202 00:29:20,970 --> 00:29:27,730 പക്ഷേ, ലാവാദ്വാരങ്ങളിലൂടെ അനന്തമായി ലാവ പ്രവഹിക്കാത്തതിനാല്‍, ഇവരുടെ നിലനില്‍പ്പിന്‍റെ ദൈര്‍ഘ്യം‍, കുറവായിരിക്കും. 203 00:29:27,860 --> 00:29:33,360 പെട്ടന്ന്, പ്രവചിക്കാനാവാത്ത വിധം, ഇവര്‍ ചിലപ്പോള്‍ നിര്‍ജീവമാകാം. 204 00:29:37,160 --> 00:29:40,950 "നയന്‍ നോര്‍ത്തി"ല്‍ (Nine North), 9 മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. 205 00:29:41,080 --> 00:29:44,620 അടുത്തകാലം വരെ, ജീവന്‍ കൊണ്ട് നിറഞ്ഞിരുന്ന ചിമ്മിനികള്‍... 206 00:29:44,750 --> 00:29:50,380 തണുത്തതും, വന്ധ്യവുമായ, ധാതു സ്‌മാരകങ്ങളായി മാറിയിരിക്കുകയാണ്. 207 00:29:53,340 --> 00:29:56,840 ഭൂവല്‍ക്കത്തിന്‍റെ ആഴങ്ങളിലെവിടെയോ ഉള്ള, ചില ചുഴലിക്കാറ്റുകള്‍ (Eddy)... 208 00:29:56,970 --> 00:30:00,100 അഗ്നിപര്‍വ്വത ഊര്‍ജ്ജത്തെ, മറ്റെവിടേക്കോ മാറ്റിയിരിക്കുന്നു. 209 00:30:00,220 --> 00:30:06,230 ഇത് മൂലം, ഒരു സൂക്ഷ്മലോകം മുഴുവനും ഇല്ലാതായിരിക്കുകയാണ്. 210 00:30:13,190 --> 00:30:19,530 ഈ സ്ഥലങ്ങളില്‍‌, അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചാണ്, സമുദ്രാന്തര്‍ ഭാഗത്തുള്ള ഭീമന്‍ പര്‍വ്വതങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. 211 00:30:19,660 --> 00:30:24,320 അത്തരത്തിലുള്ള 30,000ത്തോളം അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 212 00:30:24,450 --> 00:30:30,250 സമുദ്ര നിലത്തു നിന്ന് നോക്കിയാല്‍, ചിലതൊക്കെ "എവറസ്റ്റി"നേക്കാള്‍ (Everest) വലുതുമാണ്‌. 213 00:30:35,670 --> 00:30:42,000 കിഴുക്കാംതൂക്കായ പാറകള്‍, മുങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വത കൊടുമുടികളായി കുതിച്ചുയരുകയാണ്. 214 00:30:52,860 --> 00:30:56,230 ശക്തമായ ജലപ്രവാഹങ്ങള്‍, പര്‍വ്വതത്തിന്‍റെ പാര്‍ശ്വ ഭാഗത്തു കൂടി വീശിയടിക്കുകയും... 215 00:30:56,360 --> 00:31:02,210 പോഷണങ്ങളെ, ആഴമുള്ള ജലത്തില്‍ നിന്നും പര്‍വ്വതങ്ങളുടെ ശിഖരങ്ങളിലേക്ക് വഹിച്ചുകൊണ്ട് പോവുകയും ചെയ്യും. 216 00:31:04,200 --> 00:31:07,130 വൈവിധ്യവും, ഗംഭീര നിറങ്ങളുമുള്ള ഇത്തരം വര്‍ഗ്ഗങ്ങള്‍ക്ക്... 217 00:31:07,160 --> 00:31:12,540 നങ്കൂരമിടാന്‍ മികച്ച സ്ഥലമാണ്, ദൃഢമായ പാറ നല്‍കുന്നത്. 218 00:31:13,920 --> 00:31:22,960 കുറുകെ നോക്കിയാല്‍, ഏതാനും മീറ്റര്‍ വലിപ്പമുള്ള "സോഫ്റ്റ്‌" പവിഴപ്പുറ്റുകള്‍ (Soft Coral), കടന്നു പോകുന്ന "മറൈന്‍ സ്നോ"യെ (Marine Snow), ശേഖരിക്കുകയാണ്. 219 00:31:24,050 --> 00:31:28,680 "വിപ്പ്" പവിഴപ്പുറ്റുകള്‍ (Whip Coral), ഭക്ഷണത്തിനായി ജലപ്രവാഹങ്ങളെയാണ് ആശ്രയിക്കുന്നത്. 220 00:31:30,390 --> 00:31:35,900 "സ്പോഞ്ചു"കള്‍ (Giant Sponge), തണുത്ത ജലത്തില്‍ നിന്ന്, പോഷകാഹാരം അരിച്ചെടുക്കും. 221 00:31:50,290 --> 00:31:53,710 സമ്പന്നവും, വൈവിധ്യപൂര്‍ണ്ണവുമായ ഒരു സമൂഹം ഇവിടെ പുഷ്പ്പിക്കുന്നുണ്ട്. 222 00:31:53,750 --> 00:31:58,250 കൊടുമുടിക്കു ചുറ്റുമൊഴുകുന്ന, തണുത്ത പ്രവാഹങ്ങളിലെ പോഷണങ്ങളും... 223 00:31:58,380 --> 00:32:01,300 ജൈവാവശിഷ്‌ടങ്ങളുമാണ്, ഈ സമൃദ്ധിയെ നിലനിര്‍ത്തുന്നത്. 224 00:32:05,640 --> 00:32:09,930 എങ്കിലും, കാലാവധി കഴിഞ്ഞ, ഒരു അഗ്നിപര്‍വ്വതത്തിലാണ് ഇവയെല്ലാം പുഷ്പിച്ചിരിക്കു ന്നത്. 225 00:32:10,060 --> 00:32:14,020 സൂര്യന്‍റെ പ്രഭാവം എത്തുന്നതിനും, ഒരു മൈല്‍ താഴെയാണിത്. 226 00:32:39,050 --> 00:32:44,080 ഇതൊരു "നോട്ടിലസ് ആണ് (Nautilus). പകല്‍ സമയം മുഴുവനും, 400 മീറ്റര്‍ ആഴത്തിലാണ് ഇവര്‍ ചിലവഴിക്കുന്നത്. 227 00:32:44,220 --> 00:32:50,520 രാത്രിയാകുന്നതോടെ, ഭക്ഷണം തേടി ഇവര്‍ മണല്‍ത്തിട്ടകളിലേക്ക് ഉയരും. 228 00:32:55,150 --> 00:32:59,870 പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്ന, വായു നിറഞ്ഞ അറകള്‍, ഇവരുടെ പുറന്തോടിനുള്ളിലുണ്ട്. 229 00:33:00,000 --> 00:33:02,990 ഇവയാണ് ആഴം നിയന്ത്രിക്കുന്നത്. 230 00:33:04,820 --> 00:33:10,540 ഒരു കുഴലിലൂടെ പ്രവഹിക്കുന്ന ജലധാര, ഇവയ്ക്കുള്ള ഊര്‍ജ്ജം നല്‍കുന്നു. 231 00:33:11,830 --> 00:33:18,090 പക്ഷേ, ആദ്യം സഞ്ചരിക്കുന്നത് പുറന്തോടായതിനാല്‍, എവിടേക്കാണ് പോകുന്നതെന്ന് ഇവര്‍ക്ക് കാണാനാവില്ല. 232 00:33:22,880 --> 00:33:26,510 ഇവരോട് ഏറ്റവുമടുപ്പമുള്ള ജീവനുള്ള ബന്ധുക്കള്‍, "സ്ക്യുഡും" (Squid), നീരാളിയുമാണ്‌ (Octopus). 233 00:33:26,640 --> 00:33:31,550 പരിണാമ കാലത്തിനിടയില്‍, ഇരുവര്‍ക്കും തങ്ങളുടെ പുറംതോടുകള്‍ നഷ്ടമായതാണ്. 234 00:33:31,680 --> 00:33:36,850 "നോട്ടിലസ്"കളുടെ, പ്രധാന ഇരപിടിയന്മാരായി, നീരാളികള്‍ മാറിത്തീര്‍ന്നിരിക്കുന്നു. 235 00:33:36,980 --> 00:33:40,520 വേഷപ്രഛന്നതയില്‍, നീരാളി ഒരു പ്രഗത്ഭനാണ്‌. 236 00:33:46,200 --> 00:33:50,120 "നോട്ടിലസ്"കള്‍ (Nautilus), നീരാളിയില്‍ നിന്നും, പൂര്‍ണ്ണമായി വിട്ടു നില്‍ക്കും. 237 00:33:51,910 --> 00:33:56,490 ഇവരുടെ ചെറിയ സ്പര്‍ശിനികളില്‍, വളരെ വികാസം പ്രാപിച്ച "രാസ മാപിനി"കളുണ്ട് (Chemical Sensor). 238 00:33:56,620 --> 00:34:02,090 ഈ "രാസ മാപിനി"കള്‍ക്ക്, ഇരയുടേയും, ഇരപിടിയന്‍റെയും, സാന്നിധ്യം തിരിച്ചറിയാനാകും. 239 00:34:06,930 --> 00:34:12,140 മണ്ണ് കുഴിക്കാനായി, തങ്ങളുടെ ജലധാരകളെ (Water Jet) ഇവര്‍ ഉപയോഗിക്കുകയാണ്. 240 00:34:16,560 --> 00:34:19,300 നീന്താനായി, വളരെ കുറച്ച് ഊര്‍ജ്ജം മാത്രം ചിലവഴിക്കുന്നതിനാല്‍... 241 00:34:19,430 --> 00:34:23,320 മാസത്തില്‍ ഒരിക്കല്‍ മാത്രമേ, ഇവര്‍ക്ക് ഭക്ഷണം ആവശ്യമുള്ളു. 242 00:34:27,910 --> 00:34:31,560 എന്തോ ഭക്ഷണം ലഭിച്ചത് നന്നായി. 243 00:34:31,690 --> 00:34:34,570 പ്രഭാതം എത്തുന്നതിനാല്‍, ആഴമേറിയ ജലത്തിലേക്ക്... 244 00:34:34,700 --> 00:34:38,830 നീരാളിക്ക് മടങ്ങി പോകേണ്ടതുണ്ട്. 245 00:34:59,600 --> 00:35:06,150 30 മൈലുകള്‍ക്കകലെ, "സ്ക്യുഡ്"കളുടെ (Squid) കൂട്ടങ്ങള്‍, ഉപരിതലത്തിനടുത്തേക്ക് ഉയരുകയാണ്. 246 00:35:07,110 --> 00:35:13,470 രാത്രിയാകുന്നതോടെ, "പ്ലാങ്ക്റ്റനു"കള്‍ക്കിടയിലെ (Plankton) ചെറിയ മീനുകളെ പിടിക്കുകയാണിവര്‍. പക്ഷേ, ഇവര്‍ കനത്ത ജാഗ്രതയിലാണ്. 247 00:35:20,170 --> 00:35:23,460 പസഫിക്കിലെ, "സ്പോട്ടഡ് ഡോള്‍ഫിനാണിത് (Spotted Dolphin). 248 00:35:26,760 --> 00:35:29,970 "സോണാര്‍" (Sonar) ഉപയോഗിച്ച്, ഡോള്‍ഫിനുകള്‍ വഴികണ്ടെത്തും. 249 00:35:34,260 --> 00:35:39,930 കൂടുതല്‍ സമയവും, കൂട്ടമായിട്ടാണ് ഡോള്‍ഫിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം ആക്രമണം നടത്തി... 250 00:35:40,060 --> 00:35:42,770 ഇരയെ, ഇവര്‍ ആശയക്കുഴപ്പത്തിലാക്കും. 251 00:36:01,210 --> 00:36:06,820 നേരം പുലരുന്നതോടെ, ഇരുട്ടില്‍ അഭയം തേടാനായി... 252 00:36:06,950 --> 00:36:10,220 സമുദ്രത്തിനടിയിലേക്ക്, എല്ലാവരും പിന്‍വാങ്ങുകയാണ്. 253 00:36:36,200 --> 00:36:38,860 ഒറ്റപ്പെട്ട, ഇത്തരം ചില അഗ്നിപര്‍വ്വതങ്ങള്‍... 254 00:36:38,990 --> 00:36:46,250 സമുദ്ര നിലത്ത് നിന്ന്, 9,000 മീറ്ററുകളോളം ഉയരുകയും, ഉപരിതലത്തിനടുത്തേക്ക്‌ എത്തുകയും ചെയ്യും. 255 00:36:49,380 --> 00:36:53,170 എല്ലാ ദിവസവുമുള്ള സൂര്യപ്രകാശത്തിന്‍റെ ശക്തിയാല്‍... 256 00:36:53,300 --> 00:36:59,220 കൊടുമുടികള്‍ക്ക് ചുറ്റും, കടല്‍ ജീവിതം വളരെ സമൃദ്ധമായി പുഷ്ട്ടിപ്പെടും. 257 00:37:07,440 --> 00:37:13,060 അഗ്നിപര്‍വ്വതം, പോഷണങ്ങളെ ഉപരിതലത്തിലേക്ക് കൊണ്ടു വരുമെന്നതിനാല്‍, മത്സ്യങ്ങള്‍ ഇവിടെ കൂട്ടം ചേര്‍ന്നിരിക്കുകയാണ്. 258 00:37:13,200 --> 00:37:17,240 "പ്ലാങ്ക്റ്റനു"കളുടെ (Plankton) അഭിവൃദ്ധിയ്ക്കും, ഇത് കാരണമാകും. 259 00:37:35,630 --> 00:37:38,590 സമുദ്രത്തിലെ ഒരു നാടോടിയായ, "മോള മോള"യാണിത്‌ (Mola Mola). 260 00:37:38,720 --> 00:37:45,090 "റീഫ്" മത്സ്യത്താല്‍ (Reef Fish) വൃത്തിയാക്കപ്പെടാനായി, "മോള മോള", പര്‍വ്വതത്തിന്‍റെ അരികില്‍ തടയപ്പെട്ടിരിക്കുകയാണ്. 261 00:37:52,070 --> 00:37:59,070 "മോള മോള"യുടെ ശരീര ഭാഗങ്ങളില്‍ നിന്ന്, നാര് പോലെയുള്ള പരാന്നഭോജികളെ (Parasite), "ബട്ടര്‍ഫ്ലൈ" മത്സ്യം (Butterfly-Fish) കൊത്തിയെടുക്കും. 262 00:38:04,370 --> 00:38:09,000 ആയിരം മീറ്ററുകള്‍ക്കും താഴെ, "ജെല്ലിമത്സ്യ"ങ്ങളെ (Jellyfish) ഭക്ഷണമാക്കിയാണ്, ഈ ഭീമന്‍ മത്സ്യം ജീവിക്കുന്നത്. 263 00:38:09,130 --> 00:38:13,050 ഇവിടുത്തെ ജലം, 20 ഡിഗ്രിയോളം തണുത്തതാണ്. 264 00:38:13,260 --> 00:38:17,710 അതുകൊണ്ട് തന്നെ, തൊലിപ്പുറത്തുള്ള ഉരസല്‍, ആഴങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്തുന്നതിന് മുന്‍പുള്ള... 265 00:38:17,840 --> 00:38:22,810 ചെറിയൊരു വ്യായാമമായി, ഇവര്‍ ഉപയോഗപ്പെടുത്തും. 266 00:38:29,310 --> 00:38:35,820 ഈ അഗ്നിപര്‍വ്വതത്തിന്‍റെ ശിഖരം, സമുദ്രത്തിന്‍റെ ഉപരിതലത്തിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 267 00:38:36,110 --> 00:38:38,990 ഈ ശിഖരം, "അസെന്‍ഷന്‍" ദ്വീപ്‌" (Ascension Island), എന്നാണറിയപ്പെടുന്നത്. 268 00:38:39,110 --> 00:38:48,500 കരയില്‍ നിന്നും 800 മൈലുകള്‍ അകലെയുള്ള ഈ ദ്വീപ്‌, ദീര്‍ഘദൂര യാത്രികര്‍ക്ക്, മര്‍മ്മപ്രധാനമായൊരു അഭയസ്ഥാനമാണ്. 269 00:38:52,130 --> 00:38:56,790 "ഫ്രിഗേറ്റ്" പക്ഷികള്‍ക്ക് (Frigatebird), മാസങ്ങളോളം തുടര്‍ച്ചയായി, കടലിനു മുകളിലെ ആകാശത്തില്‍ ചിലവഴിക്കാനാകും. 270 00:38:56,920 --> 00:39:03,740 പക്ഷേ, കൂടുകൂട്ടല്‍ സമയത്ത്, സമുദ്രത്തിന്‍റെ എല്ലായിടവും നിന്ന്, ഇവര്‍ "അസെന്‍ഷന്‍" (Ascension) ദ്വീപിലേക്ക് എത്തും. 271 00:39:06,980 --> 00:39:10,930 അഗ്നിപര്‍വ്വത ചാരവും, ലാവയുമുള്ള, ദ്വീപിന്‍റെ തരിശായ ചരിവുകള്‍... 272 00:39:11,060 --> 00:39:16,400 ഒരു കൂടിനുള്ള മികച്ച സ്ഥലമായിട്ട്, തോന്നിയേക്കാം. 273 00:39:17,030 --> 00:39:22,200 പക്ഷേ, കൂടുതല്‍ ഒറ്റപ്പെട്ട സ്ഥലമാണ്, "ഫ്രിഗേറ്റ്" കടല്‍പക്ഷികള്‍ (Frigate) തിരഞ്ഞെടുക്കുക. 274 00:39:23,280 --> 00:39:30,520 "അസെന്‍ഷന്‍" (Ascension) ദ്വീപിന്‍റെ തീരത്തുള്ള, ഏകാന്തമായ ഈ സ്തംഭമാണ്, "ബോട്ട്സ്വെയിന്‍ ബേഡ്" ദ്വീപ്‌ (Boatswain Bird Island). 275 00:39:37,670 --> 00:39:42,470 ചിറകുകള്‍ക്കിടയിലെ ദൂരമനുസരിച്ച് ആപേക്ഷികമാണെങ്കിലും, ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ പക്ഷികളാണ് "ഫ്രിഗേറ്റുകള്‍" ( Frigate). 276 00:39:42,600 --> 00:39:48,100 നിസ്സാരമായ അധ്വാനത്താല്‍, ആഴ്ച്ചകളോളം ഉയര്‍ന്നു പറക്കാന്‍ ഇവര്‍ക്ക് കഴിയും. 277 00:39:51,440 --> 00:39:56,770 നിലത്തെ തിരക്കുള്ള പക്ഷി കോളനികളേക്കാള്‍, ആകാശത്താണ് ഇവര്‍ ജീവിക്കുന്നതെന്ന് തോന്നാം. 278 00:39:56,900 --> 00:40:00,200 പക്ഷേ, കൂട് വെയ്ക്കേണ്ടത് അത്യാവശ്യമാണ്. 279 00:40:01,410 --> 00:40:07,240 അറ്റ്ലാന്റിക് പ്രദേശത്തിന്‍റെ എല്ലാ ഭാഗത്തും നിന്നാണ്, "ഫ്രിഗേറ്റു"കളുടെ (Frigate) ഏക കോളനിയിലേക്ക്, ഇവര്‍ എത്തിയിരിക്കുന്നത്. 280 00:40:09,960 --> 00:40:12,670 "ബൂബി" കടല്‍പക്ഷികളും (Booby), ഇവിടെയുണ്ട്. 281 00:40:17,340 --> 00:40:25,230 ലോകമെമ്പാടുമുള്ള കടല്‍പക്ഷികള്‍, കുഞ്ഞുങ്ങളെ വളര്‍ത്താനായി ഇത്തരം, ഒറ്റപ്പെട്ട ദ്വീപുകളാണ് തിരഞ്ഞെടുക്കുക. 282 00:40:34,690 --> 00:40:38,940 പ്രജനത്തിനായി, നീന്തല്‍ക്കാരും "അസെന്‍ഷന്‍" (Ascension) ദ്വീപിലേക്ക് എത്താറുണ്ട്. 283 00:40:39,990 --> 00:40:44,660 ഒരു പച്ച പെണ്‍ ആമ, തീരത്തേക്ക് എത്തിയിരിക്കുന്നു. 284 00:40:46,990 --> 00:40:51,080 രണ്ടു മാസത്തിനിടയില്‍, ഒരിക്കല്‍പ്പോലും അവള്‍ ഭക്ഷണം കഴിച്ചിട്ടില്ല. 285 00:40:52,000 --> 00:40:56,250 തന്‍റെ ഇരതേടല്‍ നിലങ്ങളില്‍ നിന്ന്, 1,000 മൈലുകളോളം ഇവള്‍ സഞ്ചരിച്ചിരിക്കാം. 286 00:40:56,380 --> 00:41:00,210 ആമ വംശക്കാര്‍ നടത്തുന്ന, ഏറ്റവും വലിയ യാത്രയാണിത്. 287 00:41:06,850 --> 00:41:10,850 മറ്റൊരുപാട് പേരും, മണല്‍ നിറഞ്ഞ സമുദ്ര നിലത്ത്, വിശ്രമിക്കുന്നുണ്ട്. 288 00:41:10,980 --> 00:41:17,110 സുരക്ഷിതരായി തീരത്തേക്കെത്താമെന്നതിനാല്‍, രാത്രിയുടെ ഇരുട്ടിനായി കാത്തിരിക്കുകയാണിവര്‍. 289 00:41:22,650 --> 00:41:26,740 കുറച്ച് ആഴ്ച്ചകള്‍ക്കു മുന്‍പ്, ഋതുവിന്‍റെ തുടക്കത്തില്‍ സൃഷ്ട്ടിക്കപ്പെട്ട മുട്ടകള്‍... 290 00:41:26,870 --> 00:41:29,910 വിരിയാന്‍ തുടങ്ങിയിരിക്കുന്നു. 291 00:41:41,880 --> 00:41:45,220 രാത്രിയിലാണ്, കൂടുതല്‍ മുട്ടകളും വിരിയുന്നത്. 292 00:41:45,300 --> 00:41:51,890 ഇപ്പോള്‍, പകല്‍ വെളിച്ചത്തില്‍, കുഞ്ഞുങ്ങള്‍ വളരെ ഗുരുതരമായ അപകടാവസ്ഥയിലാണ്. 293 00:41:56,270 --> 00:42:00,770 കഴിയാവുന്നത്രയും വേഗതയില്‍, അവര്‍ കടലിലേക്ക്‌ എത്തിയേ പറ്റൂ. 294 00:42:01,980 --> 00:42:06,280 പക്ഷേ, അവരുടെ പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളു. 295 00:42:18,670 --> 00:42:23,710 ഒരു പാട് പേര്‍, ശക്തമായ തിരമാലകളില്‍ മുങ്ങിപ്പോവും. 296 00:42:48,030 --> 00:42:53,740 വരാന്‍ പോകുന്ന 20 വര്‍ഷത്തിനുള്ളില്‍, ഇവരില്‍ ബഹുഭൂരിപക്ഷവും, അനിവാര്യമായ മരണത്തിന് കീഴടങ്ങും. 297 00:42:53,910 --> 00:42:58,450 പക്ഷേ, അതിജീവിക്കുന്നവര്‍, അവര്‍ മുട്ട വിരിഞ്ഞ അതേ തീരങ്ങളിലേക്ക്... 298 00:42:58,580 --> 00:43:03,500 അവരുടെ അമ്മമാര്‍ മുന്‍പ് ചെയ്തത് പോലെ, ആത്യന്തികമായ തിരിച്ചു വരവ് നടത്തും. 299 00:43:05,010 --> 00:43:06,840 "തുറന്ന സമുദ്രത്തി"ലെ (Open Ocean), ആയിരക്കണക്കിന് മൈലുകള്‍ക്ക് കുറുകേ... 300 00:43:06,970 --> 00:43:13,260 അവര്‍ എങ്ങനെയാണ്, തങ്ങളുടെ മടക്ക വഴി കണ്ടെത്തുന്നതെന്ന്, നമുക്കിപ്പോഴും അറിയില്ല. 301 00:43:21,110 --> 00:43:24,320 ഒരു "ഫ്രിഗേറ്റ്" പക്ഷി (Frigate), ഉയര്‍ന്നിരിക്കുന്നു. 302 00:43:24,940 --> 00:43:27,900 ഉപരിതലത്തിന്‍റെ ആഴത്തിലെവിടെയോ... 303 00:43:28,030 --> 00:43:31,280 "ഫ്രിഗേറ്റി"ന്‍റെ (Frigate), അനിവാര്യമായ ഭക്ഷണമുണ്ട്. 304 00:43:31,410 --> 00:43:33,870 പക്ഷേ, എവിടെയാണത്? 305 00:43:35,040 --> 00:43:37,200 സമുദ്രത്തിനു മുകളിലൂടെ പറക്കുന്നവര്‍ക്ക്... 306 00:43:37,330 --> 00:43:43,560 ഭക്ഷണത്തിന്‍റെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേ പറ്റൂ. അല്ലെങ്കില്‍, മരണമാണ് കാത്തിരിക്കുന്നത്. 307 00:43:45,750 --> 00:43:53,090 സൂക്ഷ്മമായ കണ്ണുകള്‍, മെക്സിക്കന്‍ തീരത്തു നിന്നും 100 മൈലുകള്‍ക്കകലെ, ചില ചലനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. 308 00:43:56,520 --> 00:44:02,860 3 മീറ്റര്‍ നീളമുള്ള "സെയില്‍ഫിഷ്" (Sailfish), ഇരയ്ക്കടുത്തേക്ക് അടുക്കുകയാണ്. 309 00:44:08,070 --> 00:44:13,160 ഇരയെ കൊല്ലാനുള്ള ഊര്‍ജ്ജം മാത്രമേ, ഇവര്‍ ഉപയോഗിക്കുകയുള്ളു. 310 00:44:13,280 --> 00:44:16,540 ചിറകുകള്‍ ഉപയോഗിച്ചുള്ള, ഒരടി പോലും ഇവര്‍ പാഴാക്കാറില്ല. 311 00:44:20,540 --> 00:44:25,160 ഏതാണ്ട് നൂറിനടുത്തുള്ള "സെയില്‍ഫിഷ്" മത്സ്യങ്ങള്‍ (Sailfish), "ബെയിറ്റ്ഫിഷ്‌"കളുടെ (Baitfish) കൂട്ടത്തെ വളഞ്ഞിരിക്കുകയാണ്. 312 00:44:25,290 --> 00:44:30,720 ഇത്രയും വേട്ടക്കാരെ, ഒരിടത്ത് കാണുകയെന്നത് അപൂര്‍വ്വമാണ്. 313 00:44:32,930 --> 00:44:38,520 ഇരകളെ കൂട്ടമായി മാറ്റാന്‍, മുതുകു ഭാഗത്തെ തങ്ങളുടെ ഭീമന്‍ ചിറകുകള്‍ (Dorsal Fin), ഇവര്‍ ഉയര്‍ത്തും. 314 00:44:56,530 --> 00:45:01,030 ഒരു "സെയില്‍ഫിഷി"ന്‍റെ (Sailfish) സമയം തെറ്റിയ ആക്രമണം, മറ്റൊരാളുടെ മരണത്തിന് കാരണമായേക്കും. 315 00:45:01,160 --> 00:45:06,790 പക്ഷേ, ഓരോ "സെയില്‍ഫിഷും", നിരന്തരമായി തങ്ങളുടെ നിറം, നീലയില്‍ നിന്നും രേഖാങ്കിതമായും, ഒടുവില്‍ കറുപ്പിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. 316 00:45:06,920 --> 00:45:13,840 ഇതുമൂലം, "സെയില്‍ഫിഷി"ന്‍റെ (Sailfish) ലക്ഷ്യങ്ങളെക്കുറിച്ച്, പങ്കാളികള്‍ക്ക് മുന്നറിയിപ്പ് ലഭിക്കുകയും, ഒപ്പം, ഇര ആശയക്കുഴപ്പത്തിലാവുകയും ചെയ്യും. 317 00:45:15,680 --> 00:45:23,680 "ബെയിറ്റ്ഫിഷ്‌"കളുടെ (Baitfish) കൂട്ടം, ഉപരിതലത്തിനടുത്തേക്ക് തുരത്തപ്പെടുന്നതോടെ, കടല്‍പക്ഷിയുടെ ആക്രമണ പരിധിയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 318 00:45:36,660 --> 00:45:42,750 ഇവിടെ, ഈ "തുറന്ന കടലില്‍"‍, "ബെയിറ്റ്ഫിഷ്‌"കള്‍ക്ക് (Baitfish) ഒളിച്ചിരിക്കാന്‍ സ്ഥലമൊന്നുമില്ല. 319 00:46:26,290 --> 00:46:30,560 "സെയില്‍ഫിഷു"കളുടെ (Sailfish) ജീവിതം, വളരെ ചലനാത്മകമാണ്. 320 00:46:30,590 --> 00:46:34,540 അതിജീവിക്കണമെങ്കില്‍, ഓരോ ദിവസവും ഇവര്‍ ഇരയെ കണ്ടെത്തേണ്ടതുണ്ട്. 321 00:46:34,670 --> 00:46:40,350 അതുകൊണ്ട് തന്നെ, ഇവരുടെ ജീവിതം നിരന്തരമായ യാത്രയിലാണ് ചിലവഴിക്കപ്പെടുന്നത്. 322 00:46:50,810 --> 00:46:58,740 നമ്മുടെ ഗ്രഹത്തിലെ, ജീവന്‍ വളരുന്ന സ്ഥലങ്ങളില്‍, 90 ശതമാനത്തിലധികവും സമുദ്രങ്ങളിലാണ്. 323 00:46:58,820 --> 00:47:02,660 ഭൂമിയില്‍ ജീവിച്ചിരുന്ന മൃഗങ്ങളില്‍, ഏറ്റവും വലുതും... 324 00:47:02,790 --> 00:47:05,960 നിലവിലെ ഏറ്റവും വലിയ ജീവിയുമായ... 325 00:47:06,870 --> 00:47:10,420 "നീലത്തിമിംഗല"ത്തിന്‍റെ (Blue Whale) വീടും കൂടിയാണിത്. 326 00:47:17,010 --> 00:47:20,630 ചിലതിന്, ഏതാണ്ട് 200 ടണ്ണിനടുത്ത് ഭാരമുണ്ട്. 327 00:47:20,760 --> 00:47:24,930 ഏറ്റവും വലിയ "ദിനോസറി"നേക്കാള്‍ (Dinosaur)‍, രണ്ടിരട്ടി വലിപ്പം ഇവയ്ക്കുണ്ട്. 328 00:47:29,310 --> 00:47:33,170 ഇത്രയും വലിപ്പമുണ്ടെങ്കിലും, വിശാലമായ സമുദ്രത്തില്‍... 329 00:47:33,310 --> 00:47:36,440 അവര്‍ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്ന്, നമുക്കിപ്പോഴും കാര്യമായ അറിവില്ല. 330 00:47:36,570 --> 00:47:41,450 ഇവര്‍, പ്രജനനത്തിനായി എവിടേക്കു പോകുന്നുവെന്ന കാര്യത്തിലും, നമ്മുടെ അറിവ് ശൂന്യമാണ്. 331 00:48:10,600 --> 00:48:15,230 ഭൂമിയിലെ ഏറ്റവും വലിയ മൃഗമായ തിമിംഗലം... 332 00:48:15,360 --> 00:48:22,200 ചെമ്മീന്‍ പോലെയുള്ള "കവച ജന്തു വര്‍ഗ്ഗത്തില്‍"പ്പെട്ട (Crustacean), ഏറ്റവും ചെറിയ ജീവികളിലൊന്നായ, "ക്രില്ല്"കളെ (Krill) മാത്രമാണ് ഭക്ഷിക്കുന്നത്. 333 00:48:22,820 --> 00:48:28,740 ഒരൊറ്റ കവിളില്‍, ടണ്‍ കണക്കിന് ജലം, ഇവര്‍ തങ്ങളുടെ പൊള്ളയായ തൊണ്ടയിലേക്കെത്തിക്കുകയും... 334 00:48:28,870 --> 00:48:33,170 ജലത്തിലുള്ള വസ്തുക്കളെ, അരിച്ചു കളയുകയും ചെയ്യും. 335 00:48:38,880 --> 00:48:46,430 ഓരോ ദിവസവും, ഓരോ നീലത്തിമിംഗലവും 4 മില്യന്‍ "ക്രില്ല്"കളെ (Krill) അകത്താക്കാറുണ്ട്. 336 00:48:48,060 --> 00:48:55,810 സമുദ്രത്തിന്‍റെ നിരന്തരമായ ഫലപുഷ്ട്ടിയാണ്, ഇത്തരം ബൃഹത്തായ വിളവെടുപ്പുകളെ നിലനിര്‍ത്തുന്നത്. 337 00:48:57,650 --> 00:49:02,270 പക്ഷേ, ഇപ്പോഴത്തെ ആഗോള മാറ്റങ്ങള്‍, "പ്ലാങ്ക്റ്റനു"കളുടെ (Plankton), ഇത്തരം മഹത്തരമായ അഭിവൃദ്ധികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 338 00:49:02,400 --> 00:49:05,620 തിമിംഗലങ്ങളുടെ നിലനില്‍പ്പും, ഈ അഭിവൃദ്ധിയെ ആശ്രയിച്ചാണുള്ളത്. 339 00:49:07,240 --> 00:49:10,530 ഒരു പാട് അകലെയല്ലാത്ത ഒരു കാലത്ത്... 340 00:49:10,660 --> 00:49:15,380 300,000 നീലത്തിമിംഗലങ്ങള്‍, സമുദ്രങ്ങളില്‍ അലയുന്നുണ്ടായിരുന്നു. 341 00:49:15,540 --> 00:49:20,970 ഇന്ന്, ഈ കണക്കിന്‍റെ 3 ശതമാനത്തില്‍ താഴെ മാത്രമാണ്, അവശേഷിക്കുന്നത്‌. 342 00:49:24,640 --> 00:49:28,510 നമ്മുടെ ഗ്രഹം, ഇപ്പോഴും അത്ഭുതങ്ങളാല്‍ നിറഞ്ഞതാണ്‌. 343 00:49:28,640 --> 00:49:35,980 ഈ അത്ഭുതങ്ങളെ പഠിക്കുന്തോറും, അറിവിനൊപ്പം, ശക്തിയും കൂടിയാണ്, നമ്മള്‍ ആര്‍ജിക്കുന്നത്. 344 00:49:37,110 --> 00:49:42,230 തിമിംഗലങ്ങളുടെ ഭാവി മാത്രമല്ല, ഇന്ന് നമ്മുടെ കയ്യിലുള്ളത്. 345 00:49:42,360 --> 00:49:49,450 സ്വാഭാവിക പ്രകൃതിയുടേയും, നമ്മുടെ ഗ്രഹത്തിന്‍റെ എല്ലാ ഭാഗങ്ങളുടേയും അതിജീവനം, നമ്മുടെ കൈകളില്‍ തന്നെയാണുള്ളത്. 346 00:49:50,040 --> 00:49:55,250 നമുക്കത് നശിപ്പിക്കുകയോ, നിലനിര്‍ത്തുകയോ ചെയ്യാം. 347 00:49:57,170 --> 00:50:04,800 തീരുമാനം നമ്മുടേതാണ്. 348 00:50:04,824 --> 00:50:09,824 Join MSone - Malayalam Subtitle for Everyone www.facebook.com/groups/MSONEsubs