1
00:00:01,000 --> 00:00:12,000
എംസോണ്‍ റിലീസ് - 1378
www.malayalamsubtitles.org/
www.facebook.com/msonepage
2
00:00:13,921 --> 00:00:15,388
"ഒരിക്കൽ ഒരു കാട്ടിൽ...
3
00:00:15,490 --> 00:00:21,224
ഒരു മനുഷ്യൻ തന്റെ സുന്ദരിയായ
മകളുമൊത്ത് കഴിഞ്ഞിരുന്നു.
4
00:00:22,563 --> 00:00:24,224
ഒരു ദിവസം..
5
00:00:24,799 --> 00:00:28,997
ആറു കുതിരകളെ പൂട്ടിയ ഒരു സ്വർണ്ണരഥം
അവരുടെ വീടിനു മുന്നിൽ വന്നു നിന്നു..
6
00:00:29,971 --> 00:00:32,269
ആ രഥത്തിൽ നിന്ന് രാജാവ് പുറത്തേക്കിറങ്ങി..
7
00:00:32,673 --> 00:00:38,578
രാജാവ് അയാളോട് ചോദിച്ചു ''താങ്കളുടെ മകളെ
എനിക്ക് വിവാഹം ചെയ്ത് തരുമോ?''
8
00:00:39,647 --> 00:00:44,710
ഇതുകേട്ട് സന്തോഷത്തോടെ അയാൾ സമ്മതം മൂളി.
9
00:00:45,620 --> 00:00:49,215
ആ രാജാവ് വളരെ സുന്ദരനായിരുന്നു..
10
00:00:49,891 --> 00:00:53,190
അദ്ദേഹത്തിന്റെ ഒരേയൊരു കുറവ്
നീല നിറത്തിലുള്ള താടിയായിരുന്നു.
11
00:00:54,562 --> 00:00:59,727
അതൊഴിച്ചാൽ മറ്റെല്ലാം കൊണ്ടും
അദ്ദേഹം പരിപൂർണനായിരുന്നു.
12
00:01:03,171 --> 00:01:04,832
// നീലത്താടി //
13
00:01:04,939 --> 00:01:08,500
-എന്തുപറ്റി?
-ഒന്നുമില്ല
14
00:01:20,655 --> 00:01:24,921
ബുക്ക് വായിച്ചതൊക്കെ മതി.
നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.
15
00:01:25,593 --> 00:01:26,924
ആയിക്കോട്ടെ.
16
00:01:27,028 --> 00:01:28,996
- കുഴപ്പമൊന്നുമില്ലല്ലോ?
- ഇല്ല.
17
00:01:35,536 --> 00:01:37,197
ഈ കഥ എങ്ങനെയാണ്,
18
00:01:37,972 --> 00:01:39,872
അവസാനിക്കാൻ പോകുന്നതെന്ന് എനിക്കറിയാം.
19
00:01:42,043 --> 00:01:47,106
അവസാനം ആ മകൾ രാജാവിനെ കൊല്ലും.
20
00:02:49,394 --> 00:02:57,394
പരിഭാഷ:- സൂരജ് എസ് ചിറക്കര
21
00:02:58,419 --> 00:03:00,512
-നിങ്ങൾ?
-തകാബെ,ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്.
22
00:03:00,621 --> 00:03:02,748
വന്നതിന് നന്ദി
23
00:03:02,857 --> 00:03:06,224
മിസ്റ്റർ തകാബെ, മൃതദേഹം ആദ്യം കണ്ട....
24
00:03:06,327 --> 00:03:08,727
-ക്ലീനറെ വിളിക്കട്ടെ?
-വേണ്ട.
25
00:03:09,931 --> 00:03:14,129
ഇവർ ഒരു വേശ്യയായിരുന്നു.എന്നായാലും ഇങ്ങനെ എന്തെങ്കിലുമൊക്കെതന്നെ സംഭവിച്ചേനെ.
26
00:03:15,469 --> 00:03:18,905
-ഞാൻ തകാബെ.
-ഞാൻ യസുകവ,ഇവിടുത്തെ സ്റ്റേഷനിലാണ്.
27
00:03:19,407 --> 00:03:20,999
എന്തെങ്കിലും കിട്ടിയോ?
28
00:03:21,108 --> 00:03:22,405
കിട്ടി.
29
00:03:59,714 --> 00:04:05,243
ഈ കുവാനോ എന്നയാളാണ് പ്രതിയെങ്കിൽ അയാൾ ധൃതിയിൽ ഇറങ്ങിപ്പോയിരിക്കണം.
30
00:04:05,953 --> 00:04:10,014
അവന്റെ ഐഡി ഇവിടെ കളഞ്ഞിട്ടാണ് പോയത്.
31
00:04:13,561 --> 00:04:14,858
എക്സ്ക്യൂസ് മീ.
32
00:04:23,237 --> 00:04:28,402
മൂർച്ചയില്ലാത്ത എന്തോ കൊണ്ട് അടി കിട്ടിയിട്ടുണ്ട്,പക്ഷേ രക്തം വാർന്നാണ് മരിച്ചത്.
33
00:04:29,110 --> 00:04:31,806
അധിക സമയം എടുത്തുകാണില്ല.
34
00:04:32,380 --> 00:04:36,749
തലച്ചോറിലേയ്ക്കുള്ള രണ്ടു ധമനികളും കൃത്യമായി മുറിച്ചിട്ടുണ്ട്.
35
00:04:37,685 --> 00:04:41,485
ഇതുപോലുള്ള മുറിവ് മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
36
00:04:41,589 --> 00:04:42,681
ഇല്ല.
37
00:04:43,424 --> 00:04:44,482
ആണോ..
38
00:04:45,326 --> 00:04:49,057
പക്ഷേ കൊലയാളി ഒരു സാധാരണക്കാരനല്ല.
39
00:04:50,231 --> 00:04:54,793
ഒരാളെ കൊല്ലാൻ ഇത്രയും ചെയ്യേണ്ട കാര്യമില്ല.
40
00:04:57,371 --> 00:05:01,307
അയാൾക്ക് ബൈക്കോ സൈക്കിളോ ഉണ്ടായിരിക്കാം.
41
00:05:02,009 --> 00:05:05,968
എല്ലാ സർവ്വീസ് റോഡുകളിലും പരിശോധന നടത്തൂ,ഞാൻ വന്നുകൊണ്ടിരിക്കുകയാണ്
42
00:05:17,024 --> 00:05:19,788
ഞാൻ ഈ പരിസരമൊക്കെ ഒന്ന് നോക്കാൻ പോവുകയാണ്,വരുന്നോ?
43
00:05:37,378 --> 00:05:39,573
തകാബെ,ഇത് നോക്ക്
44
00:05:45,920 --> 00:05:49,151
പിന്നെ എല്ലായിടത്തും ചോരയായിരുന്നു.
45
00:05:50,524 --> 00:05:51,718
ചോര മാത്രം.
46
00:05:51,826 --> 00:05:55,125
സകുമാ,ഇത് ഷിബവുറാ സ്റ്റേഷനിൽ നിന്ന് വന്നതാണ്.
47
00:06:01,969 --> 00:06:03,459
പിന്നെ...
48
00:06:03,838 --> 00:06:08,207
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി...
49
00:06:10,644 --> 00:06:13,442
ഇയാൾക്ക് കുഴപ്പമെന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.
50
00:06:18,786 --> 00:06:22,813
അവർ ഒരു സൈക്യാട്രിസ്റ്റിനെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
51
00:06:22,923 --> 00:06:24,788
എന്തിനാണ് വെറുതേ?
52
00:06:26,861 --> 00:06:28,658
അപ്പോൾ അയാളും മറ്റുള്ളവരെ പോലെ തന്നെയാണോ?
53
00:06:29,196 --> 00:06:33,792
അതെ,ഉദ്ദേശ്യം സമ്മതിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം ഞെട്ടലുണ്ടായെന്ന് പറയുന്നു..
54
00:06:35,736 --> 00:06:39,467
ചെകുത്താൻ ഇവരെക്കൊണ്ടൊക്കെ ചെയ്യിച്ചതാണെന്നേ എനിക്ക് ഇപ്പോൾ തോന്നുന്നുള്ളൂ.
55
00:06:45,079 --> 00:06:46,774
രണ്ടു മാസത്തിനിടെ 3 കേസുകൾ
56
00:06:48,416 --> 00:06:50,111
എന്താ ഇവിടെ നടക്കുന്നത്?
57
00:06:50,951 --> 00:06:52,885
മീഡിയ ഇതുവരെ ഒന്നുമറിഞ്ഞില്ലേ?
58
00:06:52,987 --> 00:06:56,514
ഇല്ല,ഞങ്ങൾ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല..
59
00:06:57,525 --> 00:06:59,550
ടി.വിയിലും പത്രത്തിലും ഒന്നും ഇങ്ങനെയൊന്നും വന്നിട്ടില്ലേ?
60
00:07:00,161 --> 00:07:01,890
ഇല്ല,ഞങ്ങൾ പരിശോധിച്ചിരുന്നു.
61
00:07:02,530 --> 00:07:04,998
ഒരു വിവരവും പുറത്ത് പോയിട്ടില്ല
62
00:07:06,167 --> 00:07:10,399
നീ ക്ലാസെടുക്കാൻ പോയി എന്തെങ്കിലും പുലമ്പിയിട്ടില്ലെങ്കിൽ മാത്രം..
63
00:07:10,704 --> 00:07:12,399
ആ മതി മതി!
64
00:07:12,506 --> 00:07:16,704
കുറ്റവാളികളാരും പരസ്പരം ബന്ധമുള്ളവരല്ല. അവരൊന്നും വട്ടന്മാരുമല്ല.
65
00:07:17,845 --> 00:07:21,212
- ഇതെല്ലാം എങ്ങനെയോ സംഭവിച്ചു.
- എങ്ങനെയോ സംഭവിച്ചെന്നോ?
66
00:07:23,417 --> 00:07:26,648
എല്ലാവരുടെയും വിചാരം കുറ്റകൃത്യങ്ങൾക്കൊക്കെ എന്തെങ്കിലും അർത്ഥമുണ്ടെന്നാണ്.
67
00:07:27,354 --> 00:07:29,788
പക്ഷേ അങ്ങനെയൊന്ന് പലപ്പോഴും ഉണ്ടാകാറില്ല.
68
00:07:35,663 --> 00:07:38,530
അപ്പോൾ ആരൊക്കെയോ ഇത് എങ്ങനെയൊക്കെയോ ചെയ്തു,അല്ലേ?
69
00:09:03,584 --> 00:09:05,051
ഇതേതാ സ്ഥലം?
70
00:09:07,054 --> 00:09:08,521
ഷിറാസറ്റോ ബീച്ച്.
71
00:09:35,115 --> 00:09:36,582
ഏതാ ഈ സ്ഥലം?
72
00:09:36,951 --> 00:09:38,418
ഷിറാസറ്റോ ബീച്ച്.
73
00:09:38,752 --> 00:09:40,242
ഏത്?
74
00:09:40,354 --> 00:09:42,447
ഷിറാസറ്റോ, ചീബ്ബയിൽ
75
00:09:42,556 --> 00:09:45,684
ഷിറാസറ്റോ,അതെവിടെയാ?
76
00:09:46,460 --> 00:09:48,223
നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത്?
77
00:09:49,563 --> 00:09:51,030
എങ്ങോട്ടുമില്ല.
78
00:10:40,347 --> 00:10:41,644
എന്താ?
79
00:10:41,749 --> 00:10:43,216
ഇന്നെന്താ തീയതി?
80
00:10:43,817 --> 00:10:45,375
ഫെബ്രുവരി 26.
81
00:10:47,955 --> 00:10:49,445
ഇതേതാ സ്ഥലം?
82
00:10:49,790 --> 00:10:51,519
അതല്ലേ ഇപ്പോ പറഞ്ഞത്!
83
00:10:51,625 --> 00:10:53,718
അതെപ്പോഴാ?
84
00:10:54,261 --> 00:10:56,092
കുറച്ച് മുൻപ്
85
00:10:56,864 --> 00:11:00,766
ഞാനാരാണെന്ന് അറിയുമോ?
86
00:11:01,168 --> 00:11:02,499
എന്താ?
87
00:11:03,404 --> 00:11:06,840
ഞാനാരാണെന്ന് എനിക്കറിയില്ല.
88
00:11:08,208 --> 00:11:09,675
എന്താണെന്ന്?
89
00:11:14,314 --> 00:11:15,781
എന്നെ സഹായിക്കൂ.
90
00:11:16,316 --> 00:11:17,647
പ്ലീസ്.
91
00:11:19,053 --> 00:11:20,680
എനിക്ക് ഒന്നും ഓർമ്മയില്ല!
92
00:11:25,392 --> 00:11:26,984
ഡ്രിങ്ക്സ് വല്ലതും വേണോ അയാൾക്ക്?
93
00:11:27,094 --> 00:11:28,789
വേണ്ട,കോഫി മതി.
94
00:11:29,630 --> 00:11:31,097
ഇങ്ങു തരൂ.
95
00:11:35,703 --> 00:11:39,662
എന്താ ആ ശബ്ദം?
96
00:11:43,577 --> 00:11:45,044
തിരയുടെ ശബ്ദമാണ്
97
00:11:51,318 --> 00:11:53,081
അത് വളരെ ശാന്തമാണല്ലോ.
98
00:11:58,625 --> 00:12:03,562
ഇതിൽ 'മമിയാ' എന്നെഴുതിയിട്ടുണ്ട്. നിങ്ങളുടെ പേര് അതായിരിക്കില്ലേ?
99
00:12:05,065 --> 00:12:06,430
എനിക്കറിയില്ല.
100
00:12:07,067 --> 00:12:09,592
നിങ്ങൾ തന്നെയായിരിക്കും 'മിസ്റ്റർ മമിയാ'.
101
00:12:11,238 --> 00:12:12,637
മമിയാ?
102
00:12:14,908 --> 00:12:19,345
അത് കൊള്ളാം. അതായിരിക്കാം എന്റെ പേര്.
103
00:12:20,748 --> 00:12:22,443
അത് തന്നെയാവും.
104
00:12:23,484 --> 00:12:26,009
നമുക്ക് പോലീസിൽ വിവരമറിയിക്കാം.
105
00:12:27,387 --> 00:12:29,480
വേണ്ട, അത് വേണ്ട.
106
00:12:29,590 --> 00:12:31,057
അതെന്താ?
107
00:12:41,301 --> 00:12:43,269
എന്നാൽ നമുക്ക് നിങ്ങളെക്കുറിച്ച് സംസാരിക്കാം.
108
00:12:43,871 --> 00:12:46,465
നിങ്ങളുടെ കുടുംബം, ജോലി?
109
00:12:48,709 --> 00:12:50,574
ആദ്യം നിങ്ങളെക്കുറിച്ച് പറയൂ.
110
00:12:52,446 --> 00:12:53,743
എന്നെക്കുറിച്ചോ?
111
00:12:54,281 --> 00:12:58,479
ഞാൻ ഒരു LPസ്കൂളിൽ പഠിപ്പിക്കുകയാണ്. കല്യാണം കഴിഞ്ഞതാണ്. അത്രയൊക്കേ ഉള്ളൂ.
112
00:12:59,653 --> 00:13:01,621
നിങ്ങളുടെ ഭാര്യ എവിടെയാ?
113
00:13:01,722 --> 00:13:03,489
അവൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയാണ്.
114
00:13:03,991 --> 00:13:05,891
അതെന്താ അങ്ങനെ?
115
00:13:06,193 --> 00:13:07,888
അവൾക്ക് വയ്യാതിരിക്കുവാ..
116
00:13:08,796 --> 00:13:10,263
ആർക്ക്?
117
00:13:17,004 --> 00:13:18,528
മിസ്റ്റർ മമിയാ..
118
00:13:19,907 --> 00:13:21,431
മിസ്റ്റർ മമിയാ..
119
00:13:22,676 --> 00:13:24,143
അതാരാണ്?
120
00:13:24,244 --> 00:13:26,269
നിങ്ങളാണ് മിസ്റ്റർ മമിയാ.
121
00:13:36,323 --> 00:13:42,125
എന്നെക്കുറിച്ച് ഞാൻ പറഞ്ഞല്ലോ. ഇനി നിങ്ങളെക്കുറിച്ച് പറയൂ..
122
00:13:43,430 --> 00:13:44,897
എന്തു പറയാൻ?
123
00:13:45,833 --> 00:13:47,232
എന്തെങ്കിലും.
124
00:13:47,935 --> 00:13:50,597
മമിയാ എന്നുള്ള പേര് കേട്ടിട്ട് ഒന്നും ഓർമ്മ വരുന്നില്ലേ?
125
00:13:52,840 --> 00:13:54,171
ഇല്ല.
126
00:13:55,943 --> 00:13:57,774
നിങ്ങൾ ബീച്ചിൽ എന്തു ചെയ്യുകയായിരുന്നു?
127
00:13:58,245 --> 00:13:59,405
എവിടെ?
128
00:13:59,513 --> 00:14:01,208
ഷിറാസറ്റോ ബീച്ചിൽ.
129
00:14:04,318 --> 00:14:07,151
നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
130
00:14:10,357 --> 00:14:12,382
ശരി. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.
131
00:14:12,492 --> 00:14:14,483
എനിക്ക് നിങ്ങളെക്കുറിച്ച് അറിയണം.
132
00:14:15,229 --> 00:14:17,220
അത് ഞാൻ പറഞ്ഞല്ലോ.
133
00:14:20,167 --> 00:14:21,464
പറഞ്ഞോ?
134
00:14:23,670 --> 00:14:25,570
എനിക്ക് ഓർമ്മയില്ല.
135
00:14:28,842 --> 00:14:32,608
ഞാൻ ഒരു സ്കൂളിൽ പഠിപ്പിക്കുന്നു,ഇവിടെ ഞാനും ഭാര്യയും മാത്രമേയുള്ളൂ.
136
00:14:34,348 --> 00:14:36,111
നിങ്ങളുടെ ഭാര്യ എന്ത് ചെയ്യുന്നു?
137
00:14:36,216 --> 00:14:38,480
ഒന്നും ചെയ്യുന്നില്ല,ഹൗസ് വൈഫാണ്.
138
00:14:38,986 --> 00:14:40,112
ആര്?
139
00:14:40,454 --> 00:14:42,115
എന്റെ ഭാര്യ.
140
00:14:46,360 --> 00:14:51,388
ഓ,ആ പിങ്ക് ഗൗൺ ഇട്ട സ്ത്രീയോ..
141
00:14:54,001 --> 00:14:55,491
അവളെ കണ്ടാരുന്നോ?
142
00:14:56,803 --> 00:15:02,241
എനിക്കൊന്നും ഓർമ്മയില്ല. നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ.
143
00:15:13,587 --> 00:15:18,650
നിങ്ങളുടെ ഭാര്യയെ കുറിച്ച് കൂടുതൽ പറയൂ.
144
00:15:30,103 --> 00:15:32,401
ഞാൻ ഇപ്പോ വരാം.
145
00:15:32,506 --> 00:15:35,498
ഹലോ.
ഒരു മിനിട്ട് നിൽക്കണേ.
146
00:15:43,016 --> 00:15:44,574
കുറേ മരത്തലയന്മാരുമുണ്ട്.!
147
00:15:45,285 --> 00:15:47,048
ഞാൻ എന്ത് ചെയ്തെന്നാ?
148
00:15:47,854 --> 00:15:49,549
എനിക്ക് എന്റേതായ രീതികളുണ്ട്.
149
00:15:50,290 --> 00:15:52,815
ഓ പിന്നേ.. കോപ്പാണ്.
150
00:15:53,894 --> 00:15:57,591
എനിക്ക് ആകെ വട്ടെടുത്ത് നിക്കുവാ!
കൂടുതലിട്ട് ഒണ്ടാക്കാണ്ട് പോടാ!
151
00:15:57,698 --> 00:15:59,222
നിൽക്കേണ്ടി വന്നതിന് സോറി.
152
00:15:59,333 --> 00:16:02,302
ഇതാ..
153
00:16:06,506 --> 00:16:07,734
വാങ്ങിച്ചോളൂ..
154
00:16:07,841 --> 00:16:08,933
ശരി, താങ്ക്സ്.
155
00:16:09,042 --> 00:16:10,907
താങ്ക്യു.
156
00:16:11,011 --> 00:16:13,809
മിസ്റ്റർ തകാബെ,
ഒരു മിനിട്ടേ.
157
00:17:15,042 --> 00:17:16,669
ഹലോ.
158
00:17:16,777 --> 00:17:18,745
സോറി,ഞാൻ നിങ്ങളെ ഉണർത്തിയോ?
159
00:17:19,646 --> 00:17:21,170
ഞാൻ ചെയ്തോളാം..
160
00:17:21,281 --> 00:17:22,509
വേണ്ട, ഞാൻ ചെയ്യാം...
161
00:17:22,616 --> 00:17:25,107
സാരമില്ല, എനിക്ക് ക്ഷീണമൊന്നുമില്ല ഇപ്പോൾ.
162
00:17:35,495 --> 00:17:37,224
ആ ഓപ്പണർ എവിടെ?
163
00:17:39,433 --> 00:17:40,559
ഇതാ.
164
00:17:53,246 --> 00:17:57,012
- നിനക്കും കൂടി ഒഴിച്ചിട്ടുണ്ട്.
- താങ്ക്സ്.
165
00:18:06,426 --> 00:18:08,826
ജോലി എങ്ങനുണ്ടായിരുന്നു? തിരക്കായിരുന്നോ?
166
00:18:09,496 --> 00:18:12,829
അതെ.
നിന്റെ കാര്യമോ?
167
00:18:12,933 --> 00:18:17,700
എനിക്കെന്താ! ഇന്ന് മുഴുവൻ വെറുതേ ഇരുന്നു.
168
00:18:33,386 --> 00:18:34,819
ഫ്യൂമീ..
169
00:18:37,724 --> 00:18:41,251
ഈ കേസ് കൂടി കഴിഞ്ഞാൽ നമുക്ക് എവിടെയെങ്കിലും യാത്ര പോകാം.
170
00:18:42,929 --> 00:18:44,658
ഓ അതൊന്നും സാരമില്ല...
171
00:18:44,764 --> 00:18:48,029
അങ്ങനല്ല, അത് എന്റെ ആഗ്രഹമാണ്..
172
00:18:50,003 --> 00:18:54,406
നമ്മൾ എന്തായാലും പോകും. എവിടെ വേണമെന്ന് നീ തീരുമാനിക്ക്.
173
00:18:55,108 --> 00:18:56,541
എവിടെയാ?
174
00:18:56,643 --> 00:19:01,342
അത് നിന്റെ ഇഷ്ടം..ഒകിനവാ, ഹൊക്കൈഡോ എവിടെയായാലും.
175
00:19:03,416 --> 00:19:05,782
കൊള്ളാലോ.. ഒരറ്റം മുതൽ മറ്റേ അറ്റം വരെ..
176
00:19:08,188 --> 00:19:09,746
നീ ആലോചിച്ച് തീരുമാനിക്ക്.
177
00:19:12,025 --> 00:19:13,492
ശരി.
178
00:20:00,907 --> 00:20:02,670
കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്...
179
00:20:02,776 --> 00:20:07,213
തൊമാക്കോ ഹനവോകാ, 26 വയസ്സ്,
കുറ്റാരോപിതന്റെ ഭാര്യ..
180
00:20:07,314 --> 00:20:10,078
തലച്ചോറിലേക്കുള്ള ധമനികൾ മുറിച്ച നിലയിലാണ്.
181
00:20:12,018 --> 00:20:17,957
കുറ്റാരോപിതൻ ഒരു LP സ്കൂൾ മാഷാണ്. ജോലിയോട് ആത്മാർത്ഥതയുള്ള നല്ലൊരു അധ്യാപകൻ.
182
00:20:18,825 --> 00:20:23,660
ഇവർ ഹൈസ്കൂൾ ക്ലാസ്സ്മേറ്റ്സ് ആയിരുന്നു. രണ്ടു വർഷം മുൻപായിരുന്നു വിവാഹം.
183
00:20:23,763 --> 00:20:26,561
അയൽക്കാർ പറയുന്നത് ഇവർ നല്ല ഒന്നാന്തരം ജോഡി ആയിരുന്നെന്ന്.
184
00:20:27,200 --> 00:20:29,668
കടബാധ്യതകളോ മറ്റു പ്രശ്നങ്ങളോ ഒന്നുമില്ല.
185
00:20:30,337 --> 00:20:32,669
ചെകുത്താൻ അയാളെക്കൊണ്ട് ചെയ്യിച്ചതാകാനേ വഴിയുള്ളൂ.
186
00:20:57,364 --> 00:20:58,854
മിസ്റ്റർ ഹനവോകാ...
187
00:20:59,266 --> 00:21:02,963
നിങ്ങൾ ഇന്നലെ രാത്രി നിങ്ങളുടെ ഭാര്യയെ കൊന്നു.
188
00:21:04,037 --> 00:21:05,937
ശരിയല്ലേ?
189
00:21:07,807 --> 00:21:09,035
മിസ്റ്റർ ഹനവോക?
190
00:21:13,179 --> 00:21:15,841
നിങ്ങൾ കത്തി കൊണ്ട് അവരെ വരിഞ്ഞുകീറി...
191
00:21:15,949 --> 00:21:19,908
കഴുത്തിൽ തുടങ്ങി നെഞ്ചു വരെ.
192
00:21:22,522 --> 00:21:23,853
എന്തിന്?
193
00:21:25,792 --> 00:21:27,919
എന്തിനായിരുന്നു ആ രീതിയിൽ കൊല ചെയ്തത്?
194
00:21:29,329 --> 00:21:32,787
എനിക്കറിയില്ല. ഞാൻ എന്തിനാ അങ്ങനെ ചെയ്തേ?
195
00:21:34,634 --> 00:21:38,195
അങ്ങനെ എന്തെങ്കിലും ബുക്കിൽ വായിക്കുകയോ സിനിമയിൽ കാണുകയോ ചെയ്തോ?
196
00:21:40,807 --> 00:21:42,570
നിങ്ങളോട് ആരെങ്കിലും സംസാരിച്ചോ?
197
00:21:44,177 --> 00:21:45,269
ഇല്ല.
198
00:21:48,181 --> 00:21:49,546
ആണോ..
199
00:21:53,219 --> 00:21:55,653
നിങ്ങൾ ഭാര്യയെ വെറുത്തിരുന്നോ?
200
00:21:58,825 --> 00:22:03,922
നിങ്ങൾ തമ്മിൽ അത്ര രസത്തിലായിരുന്നില്ല, അല്ലേ?
201
00:22:04,664 --> 00:22:06,894
അല്ല, അങ്ങനല്ല.
202
00:22:07,467 --> 00:22:09,196
അത് വളരെ വിചിത്രമാണല്ലോ?
203
00:22:11,204 --> 00:22:13,604
പിന്നെ എന്താ കാര്യം, മിസ്റ്റർ ഹനവോക?
204
00:22:24,384 --> 00:22:26,648
എനിക്ക് എല്ലാം ഓർമ്മയുണ്ട്.
205
00:22:27,854 --> 00:22:31,790
ഞാൻ തൊമാകോയെ കൊന്നു.
ആ സമയത്ത് അങ്ങനെ ചെയ്യുന്നതാണ്,
206
00:22:33,326 --> 00:22:35,817
ശരിയെന്ന് എനിക്ക് തോന്നി.
207
00:22:39,032 --> 00:22:42,024
- നിങ്ങൾ വഴക്കിട്ടോ?
- ഇല്ല.
208
00:22:42,702 --> 00:22:45,967
നിങ്ങൾ ഒരു കാരണവുമില്ലാതെ ഭാര്യയെ കൊന്നെന്നാണോ പറയുന്നത്?
209
00:22:48,875 --> 00:22:52,811
അതെ.
കാരണങ്ങളൊന്നുമില്ലായിരുന്നു.
210
00:22:55,115 --> 00:23:00,143
പക്ഷേ ഞാൻ അവളെ കൊന്നു!
ഞാൻ തൊമാകോയെ കൊന്നു!
211
00:23:04,324 --> 00:23:07,259
മിസ്റ്റർ ഹനവോക, കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല.
212
00:23:08,161 --> 00:23:11,995
നിങ്ങൾ സത്യം പറയുന്നതു വരെ ഞാൻ ചോദിച്ചുകൊണ്ടിരിക്കും.
213
00:23:13,032 --> 00:23:15,830
-നിങ്ങൾക്ക് ഇത് വളരെ പ്രയാസം...
-മതിയാക്ക് തകാബെ.
214
00:23:15,935 --> 00:23:18,495
- ഇല്ല.
- നിർത്താനാ പറഞ്ഞത്.
215
00:23:19,672 --> 00:23:20,969
ഇയാളെ കൊണ്ടുപോകൂ.
216
00:23:23,543 --> 00:23:26,910
അയാൾ കള്ളം പറയുകയല്ല. അയാൾക്കെല്ലാം ഓർമ്മയുണ്ട്.
217
00:23:27,480 --> 00:23:30,313
അയാൾ സ്വബോധത്തിൽ തന്നെയാണ്.
218
00:23:38,958 --> 00:23:40,482
ഏയ്! നിർത്തിക്കേ!
219
00:23:41,494 --> 00:23:47,057
ഒരാളെ ആ രീതിയിൽ കീറിമുറിച്ചത് അയാളെ കൊണ്ട് ചെകുത്താൻ ചെയ്യിച്ചതെന്നാണോ?
220
00:23:55,141 --> 00:24:00,977
ഇവർക്കെല്ലാം കുട്ടിക്കാലത്ത് ഏന്തെങ്കിലും മാനസിക ആഘാതം ഏറ്റിട്ടുണ്ടെങ്കിലോ?
221
00:24:01,614 --> 00:24:06,347
ഇത്രയും കാലം അത് മൂടി വെച്ചിരുന്നിട്ട് ഇപ്പോൾ ഇങ്ങനെ എല്ലാം പുറത്തുവന്നതാണ് എങ്കിലോ?
222
00:24:06,653 --> 00:24:08,211
അങ്ങനെ സംഭവിച്ചുകൂടേ?
223
00:24:08,555 --> 00:24:11,581
നീ എന്നു മുതലാണ് സൈക്യാട്രിസ്റ്റ് ആയത്?
224
00:24:12,392 --> 00:24:16,988
ഞാൻ വായിക്കാറുണ്ട്.
എന്റെ ഭാര്യയുടെ അവസ്ഥ...
225
00:24:17,764 --> 00:24:20,232
ചിരിക്കണ്ട, അങ്ങനെയുള്ള ബുക്കുകൾ ഉണ്ട്.
226
00:24:21,768 --> 00:24:25,534
വായിക്കുന്നതെല്ലാം അതുപോലെയങ്ങു വിശ്വസിക്കരുത്.
227
00:24:25,805 --> 00:24:27,773
ബുക്കിൽ അങ്ങനെയാ പറയുന്നത്.
228
00:24:28,641 --> 00:24:32,634
ഒരു കുറ്റവാളിയെ പ്രചോദിപ്പിക്കുന്നത് എന്താണെന്ന് ആർക്കും മനസ്സിലാകില്ല...
229
00:24:32,745 --> 00:24:34,872
ഒരുപക്ഷേ ആ കുറ്റവാളിക്ക് പോലും അത് മനസിലാകില്ല
230
00:24:34,981 --> 00:24:38,280
ആർക്കും അറിയാനാകില്ല.
231
00:24:42,755 --> 00:24:45,189
നീ ഇതിലേയ്ക്ക് ഒരുപാട് മുഴുകിപ്പോകുന്നു.
232
00:24:45,825 --> 00:24:51,457
ഇല്ല,ഈ കുറ്റകൃത്യങ്ങളെയെല്ലാം വിശദീകരിക്കാനുള്ള വാക്കുകളാണ് ഞാൻ അന്വേഷിക്കുന്നത്.
233
00:24:53,967 --> 00:24:55,662
അതാണ് എന്റെ ജോലി.
234
00:24:57,170 --> 00:24:59,070
അത് ശരിയാ.
235
00:25:01,875 --> 00:25:04,969
നിന്റെ ഭാര്യയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?
236
00:25:06,012 --> 00:25:09,539
നീ പറഞ്ഞ ഹോസ്പിറ്റലിൽ അവൾ പോകുന്നുണ്ട്.
237
00:25:11,217 --> 00:25:13,481
ഇപ്പോൾ നല്ല മാറ്റമുണ്ട്.
238
00:25:14,187 --> 00:25:15,484
ആണോ?
239
00:25:17,924 --> 00:25:19,824
അങ്ങനെയാ തോന്നുന്നത്.
240
00:25:20,860 --> 00:25:22,691
ഉള്ളതാണോ എന്നറിയില്ല.
241
00:25:24,998 --> 00:25:26,329
താങ്ക്യു.
242
00:25:26,432 --> 00:25:27,694
ഓ അതിനെന്താ.
243
00:25:27,800 --> 00:25:30,291
-എനിക്ക് ഇനിയും വരേണ്ടി വന്നേക്കാം.
-വന്നോളൂ.
244
00:25:30,403 --> 00:25:33,566
മറ്റാരെങ്കിലും വരുകയാണേൽ ഈ ഓഫീസറെ വിവരമറിയിക്കാമോ?
245
00:25:33,673 --> 00:25:36,005
-ശരി.
-നിങ്ങളുടെ നമ്പർ അയാൾക്ക് കൊടുക്കൂ.
246
00:26:36,803 --> 00:26:40,864
ഡേയ്! താൻ അവിടെ എന്ത് ചെയ്യുവാ?
247
00:26:42,442 --> 00:26:45,809
വല്ല അപകടവും പറ്റും! താഴേയ്ക്ക് ഇറങ്ങി വാ!
248
00:26:56,356 --> 00:26:58,620
ഞാൻ മുകളിലേയ്ക്ക് വരുവാണേ!
249
00:27:02,895 --> 00:27:04,226
ഓ, നാശം പിടിക്കാൻ!
250
00:27:05,565 --> 00:27:08,432
പേരോ അഡ്രസ്സോ മറ്റു വിവരങ്ങളോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല.
251
00:27:08,968 --> 00:27:13,268
20 വയസ്സിനു മേലേ പ്രായം.
252
00:27:14,707 --> 00:27:17,232
അതെ. അതറിയാം.
253
00:27:18,344 --> 00:27:20,778
ശരി. താങ്ക്യു.
254
00:27:25,118 --> 00:27:27,882
തന്നെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ്..
255
00:27:28,321 --> 00:27:30,551
പക്ഷേ തനിക്ക് ഒന്നുമറിയാത്തതു പോലെ..
256
00:27:30,657 --> 00:27:32,386
കമ്പ്യൂട്ടറിലും വിവരങ്ങളൊന്നുമില്ല.
257
00:27:44,003 --> 00:27:47,461
വിഷമിക്കണ്ട,തന്നെ നാളെ ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോകും.
258
00:27:47,907 --> 00:27:49,898
ഈ ചായ കുടിക്ക്.
259
00:27:53,780 --> 00:27:55,611
ഇതാണോ നിങ്ങളുടെ വീട്?
260
00:27:57,150 --> 00:27:59,516
അല്ല,ഇത് പോലീസ് സ്റ്റേഷനാണ്.
261
00:28:01,354 --> 00:28:02,946
നിങ്ങൾ പോലീസുകാരനാണോ?
262
00:28:03,056 --> 00:28:04,546
അതെ.
263
00:28:10,063 --> 00:28:12,395
ഞാനെന്തിനാ നിങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്?
264
00:28:14,033 --> 00:28:17,002
എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.
265
00:28:19,872 --> 00:28:21,533
എന്നെക്കുറിച്ചോ?
266
00:28:23,443 --> 00:28:28,176
താൻ ആ കെട്ടിടത്തിനു മുകളിൽ നിന്നത് ഓർമ്മയുണ്ടോ?
267
00:28:31,551 --> 00:28:35,009
എന്റെ കൂടെ ഈ പോലീസ് സ്റ്റേഷനിൽ വന്നതോ?
268
00:28:39,092 --> 00:28:41,083
ഇത് പോലീസ് സ്റ്റേഷനാണോ?
269
00:28:42,562 --> 00:28:43,927
അതെ.
270
00:28:48,234 --> 00:28:49,701
നിങ്ങളാരാ?
271
00:28:55,174 --> 00:28:56,766
ദേ കിടക്കണ്!
272
00:28:57,777 --> 00:28:59,369
ഞാൻ കളി നിർത്തി.
273
00:29:02,648 --> 00:29:04,115
ഞാനൊരു സിഗററ്റ് വലിച്ചോട്ടെ?
274
00:29:04,217 --> 00:29:05,514
പിന്നെന്താ!
275
00:29:06,586 --> 00:29:08,577
ഇവിടെ പുക വലിക്കാൻ പാടില്ല!
276
00:29:08,688 --> 00:29:10,155
വിട്ടേക്കടോ
277
00:29:18,931 --> 00:29:20,262
ഇതാ.
278
00:29:21,334 --> 00:29:22,801
ഞാൻ ഡ്യൂട്ടിയിലാ.
279
00:29:23,903 --> 00:29:24,995
ഓഹോ.
280
00:29:31,144 --> 00:29:32,236
ഇതാ.
281
00:29:32,345 --> 00:29:33,812
ഓ,താങ്ക്സ്.
282
00:29:36,115 --> 00:29:38,276
ഞാൻ റൗണ്ട്സിനു പോയിട്ട് വരാം.
283
00:29:54,834 --> 00:29:57,064
ഈ ജോലി ഭയങ്കര പാടായിരിക്കും, അല്ലേ?
284
00:29:57,170 --> 00:29:59,934
ചിലപ്പോഴൊക്കെ.
285
00:30:19,859 --> 00:30:21,326
എനിക്ക് ഉറക്കം വരുന്നു.
286
00:30:23,930 --> 00:30:25,488
ഞാനൊന്നു മയങ്ങട്ടെ.
287
00:30:26,365 --> 00:30:27,627
ശരി.
288
00:30:59,966 --> 00:31:01,160
മിസ്റ്റർ ഓയിഡാ..
289
00:31:05,571 --> 00:31:07,061
ഇതു കണ്ടോ.
290
00:31:19,285 --> 00:31:21,378
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ അല്ലേ?
291
00:31:22,288 --> 00:31:23,346
ഉണ്ട്.
292
00:31:24,891 --> 00:31:26,882
എനിക്കെന്താ വേണ്ടതെന്ന് അറിയാമോ?
293
00:31:27,793 --> 00:31:29,727
എനിക്ക് നിങ്ങളെപ്പറ്റി കൂടുതൽ അറിയണം.
294
00:31:30,663 --> 00:31:31,857
എന്താ?
295
00:31:35,034 --> 00:31:36,501
പറയൂ.
296
00:31:46,913 --> 00:31:49,438
ഫ്ലൂ ആണെന്ന് തോന്നുന്നു.
297
00:31:53,920 --> 00:31:55,911
തൊണ്ടയിൽ വേദനയുണ്ടോ?
298
00:31:56,022 --> 00:31:57,717
കുറച്ച്.
299
00:32:01,027 --> 00:32:03,461
പാന്റ്സ് താഴ്ത്തിയിട്ട് അവിടെ കിടക്കൂ, പ്ലീസ്.
300
00:32:03,562 --> 00:32:04,859
എന്താ?
301
00:32:09,635 --> 00:32:12,195
പാന്റ്സ് താഴ്ത്തിയിട്ട് അവിടെ കിടക്കാൻ.
302
00:32:13,105 --> 00:32:14,402
ശരി.
303
00:32:33,826 --> 00:32:35,521
അത്രയും മതി.
304
00:32:39,432 --> 00:32:41,423
കാൽമുട്ട് ഒന്ന് ഉയർത്തിയേ..
305
00:32:47,606 --> 00:32:49,437
നിങ്ങൾക്ക് ഒട്ടും നാണം വരില്ലേ?
306
00:32:50,676 --> 00:32:52,906
നിങ്ങളുടെ ലിംഫ് ഗ്രന്ഥികൾ വീർത്തിരിക്കുകയാണ്.
307
00:32:53,012 --> 00:32:54,639
ശരി, താങ്ക്യു..
308
00:33:19,338 --> 00:33:21,568
ഈ നേരത്ത് നിനക്ക് എന്താ വേണ്ടത്?
309
00:33:21,674 --> 00:33:23,767
സോറി, അധിക നേരം എടുക്കില്ല.
310
00:33:25,711 --> 00:33:28,703
പത്ത് മിനിട്ട്! അത്രയേ പറ്റൂ.
311
00:33:29,782 --> 00:33:31,272
നോക്കിക്കേ...
312
00:33:31,917 --> 00:33:35,080
അത് ഏതെങ്കിലും തരത്തിലുള്ള ഹിപ്പ്നോസിസ് ആണെന്ന് നീ കരുതുന്നുണ്ടോ?
313
00:33:35,421 --> 00:33:36,547
എന്താ?
314
00:33:36,822 --> 00:33:40,087
ഒരാൾ മിന്നിത്തെളിയുന്ന ഒരു വെളിച്ചത്തിലേയ്ക്ക് നോക്കിക്കഴിഞ്ഞാൽ...
315
00:33:40,192 --> 00:33:43,093
പിന്നീട് മറ്റൊരാൾ പറയുന്നതായിരിക്കും അയാൾ അനുസരിക്കുക. അങ്ങനെയൊക്കെ.
316
00:33:43,195 --> 00:33:45,561
"ഹിപ്പ്നോട്ടിക് നിർദ്ദേശങ്ങൾ."
317
00:33:46,565 --> 00:33:50,160
അതൊക്കെ സാധ്യമാണോ?
നിനക്കെന്താ തോന്നുന്നത്?
318
00:33:51,470 --> 00:33:53,768
എനിക്കിത് നിന്നോട് മാത്രമേ പറയാനുള്ള ധൈര്യമുള്ളൂ.
319
00:33:54,940 --> 00:33:55,964
അത്?
320
00:33:56,075 --> 00:33:57,804
എന്തെങ്കിലും പുതിയ തെളിവ് കിട്ടിയോ?
321
00:33:58,411 --> 00:34:00,072
ഇല്ല, ഒരു തോന്നലാണ്.
322
00:34:02,281 --> 00:34:06,308
ഹിപ്പ്നോട്ടിസം വളരെ സാധാരണയായി ചെയ്യുന്ന ഒരു രീതിയാണ്.
323
00:34:06,986 --> 00:34:10,285
പക്ഷേ ഒരാളെ ഹിപ്പ്നോട്ടൈസ് ചെയ്താൽ പോലും..
324
00:34:10,389 --> 00:34:13,825
അയാളുടെ സദാചാര ചിന്തകളിൽ വ്യത്യാസം വരുത്താനാകില്ല.
325
00:34:14,226 --> 00:34:18,026
കൊലപാതകം പാപമാണെന്ന് കരുതുന്ന ഒരാൾ ഹിപ്പ്നോട്ടിക് നിർദ്ദേശം...
326
00:34:18,364 --> 00:34:20,696
കിട്ടിയാൽ പോലും ആരെയും കൊല്ലില്ല.
327
00:34:27,673 --> 00:34:33,509
ഒരാളെ അങ്ങനെ X ആകൃതിയിൽ മുറിവേൽപ്പിക്കാനൊക്കെ പ്രേരിപ്പിക്കാൻ പറ്റുമോ?
328
00:34:35,481 --> 00:34:39,815
അങ്ങനെയൊരു നിർദ്ദേശം കൊടുക്കുക അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല.
329
00:34:39,919 --> 00:34:41,386
അത് അസാധ്യമാണെന്നാ?
330
00:34:41,487 --> 00:34:43,114
അങ്ങനെയല്ല...
331
00:34:43,456 --> 00:34:46,357
അതിന് ഹിപ്പ്നോട്ടൈസ് ചെയ്യുന്നയാൾ അത്രയ്ക്ക് വലിയ പ്രതിഭയായിരിക്കണം.
332
00:34:47,560 --> 00:34:49,892
പക്ഷേ ഒരാൾ എന്തിന് അങ്ങനെ ചെയ്യണം?
333
00:34:51,597 --> 00:34:52,689
അറിയില്ല.
334
00:34:52,798 --> 00:34:57,758
കൊല ചെയ്യുന്നതിലെ ആവേശം.
അങ്ങനെ ഒന്നായിക്കൂടേ?
335
00:34:59,472 --> 00:35:04,034
നീയല്ലേ പറഞ്ഞത് ഒരു കുറ്റവാളിയെ പ്രചോദിപ്പിക്കുന്നത് എന്താണെന്ന് അറിയാൻ കഴിയില്ലെന്ന്.
336
00:35:53,526 --> 00:35:57,462
മിസ്റ്റർ ഓയിഡാ, വാർഡ് ഓഫീസറിന്റെ സാധനങ്ങളൊക്കെ എവിടെയാണ് വെയ്ക്കുന്നതെന്ന് അറിയാമോ?
337
00:35:57,563 --> 00:35:59,531
വലതു ഭാഗത്തെ ഷെൽഫിൽ.
338
00:36:01,800 --> 00:36:03,768
ആ! കിട്ടി.
339
00:36:03,869 --> 00:36:05,336
ഞാൻ പറഞ്ഞില്ലേ.
340
00:36:14,146 --> 00:36:15,613
ഞാൻ ഇപ്പോ വരാം.
341
00:37:08,701 --> 00:37:09,827
കയറി വരൂ.
342
00:37:12,271 --> 00:37:14,364
സോറി, അല്പം വൈകിപ്പോയി.
343
00:37:14,473 --> 00:37:17,772
അത് സാരമില്ല.
എന്തെങ്കിലും സംഭവിച്ചോ?
344
00:37:17,876 --> 00:37:19,343
എനിക്ക് വഴി തെറ്റിപ്പോയി.
345
00:37:19,445 --> 00:37:20,912
തെറ്റിപ്പോയോ?
346
00:37:21,013 --> 00:37:22,480
അതെ.
347
00:37:23,148 --> 00:37:25,173
എന്നിട്ട് വേറെ വഴിയാണോ വന്നത്?
348
00:37:25,684 --> 00:37:31,088
അറിയില്ല, പെട്ടെന്ന് ഞാൻ എവിടെയാണെന്ന് എനിക്ക് മനസ്സിലായില്ല.
349
00:37:32,224 --> 00:37:34,317
പിന്നെ എങ്ങനെയാണ് ഇവിടെ എത്തിയത്?
350
00:37:35,327 --> 00:37:36,817
എനിക്കറിയില്ല.
351
00:37:38,297 --> 00:37:41,698
ഞാൻ എങ്ങനെയോ ഹോസ്പിറ്റലിന്റെ മുന്നിലെത്തി.
352
00:37:43,135 --> 00:37:45,160
എന്തായാലും കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ.
353
00:37:45,271 --> 00:37:46,863
അവസാനം ഇവിടെ എത്തിയില്ലേ.
354
00:37:46,972 --> 00:37:48,269
അതെ.
355
00:37:48,807 --> 00:37:50,138
ആ ബുക്ക്..
356
00:37:51,710 --> 00:37:55,373
നീലത്താടി.
ഓർമയുണ്ടോ അത്?
357
00:37:59,285 --> 00:38:01,685
ഇല്ല, ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇത്.
358
00:38:10,029 --> 00:38:12,327
കാര്യമായ പരിക്കുകളൊന്നുമില്ല.
359
00:38:13,899 --> 00:38:17,357
കണങ്കാലിന് ഒരു ഉളുക്ക്.
അല്ലാതെ പേടിക്കാനൊന്നുമില്ല.
360
00:38:19,438 --> 00:38:22,930
വല്ലതും ഓർമ്മ വന്നോ?
361
00:38:27,446 --> 00:38:33,407
നാളെ ഇയാളെ നല്ലൊരു സൈക്യാട്രി ഡിപ്പാർട്ട്മെന്റുള്ള ഹോസ്പിറ്റലിലേയ്ക്ക് മാറ്റും.
362
00:38:34,586 --> 00:38:35,883
ഉറപ്പായും..
363
00:38:43,996 --> 00:38:49,764
ഇയാൾക്ക് ഏതുവരെ ഓർമ്മയുണ്ട്?
364
00:38:53,005 --> 00:38:56,532
നിങ്ങളോട് സംസാരിച്ചത് ഓർമ്മയുണ്ട്.
365
00:38:56,642 --> 00:38:57,734
എന്തെങ്കിലും വിഷമമുണ്ടോ?
366
00:38:57,843 --> 00:39:00,471
വിഷമമോ? എന്തിന്?
367
00:39:01,647 --> 00:39:03,376
ഇയാൾ വളരെ ശാന്തനാണല്ലോ.
368
00:39:08,120 --> 00:39:10,179
നിങ്ങൾക്കാണ് വിഷമങ്ങൾ ഉള്ളത്.
369
00:39:11,123 --> 00:39:12,420
എന്താ?
370
00:39:13,926 --> 00:39:15,587
ഒരു സിഗററ്റ് വലിച്ചോട്ടെ?
371
00:39:15,861 --> 00:39:17,795
ഇവിടെ അതൊന്നും പറ്റില്ല.
372
00:39:18,097 --> 00:39:19,564
ഓഹോ..
373
00:39:26,705 --> 00:39:29,299
എനിക്കാണ് വിഷമമെന്ന് ഇയാൾ പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണ്?
374
00:39:32,144 --> 00:39:33,941
എന്താ?
375
00:39:35,347 --> 00:39:36,507
ഞാൻ മറന്നുപോയി.
376
00:39:43,021 --> 00:39:44,511
വെള്ളം..
377
00:40:21,293 --> 00:40:25,320
ഡോക്ടർ, ഞാനൊരു കാര്യം പറഞ്ഞോട്ടെ?
378
00:40:27,166 --> 00:40:28,633
പറഞ്ഞോളൂ.
379
00:40:29,401 --> 00:40:33,929
എന്റെ ഉള്ളിലുണ്ടാകേണ്ടതെല്ലാം ..
380
00:40:34,840 --> 00:40:36,569
ഇപ്പോൾ പുറത്താണ്.
381
00:40:38,444 --> 00:40:39,911
അതുകൊണ്ട്...
382
00:40:40,679 --> 00:40:46,015
നിങ്ങളുടെ ഉള്ളിലുള്ളത് എനിക്ക് കാണാനാകും, ഡോക്ടർ.
383
00:40:49,221 --> 00:40:51,553
പക്ഷേ എന്റെ ഉള്ള്...
384
00:40:53,192 --> 00:40:54,853
ഇപ്പോൾ ശൂന്യമാണ്.
385
00:41:28,594 --> 00:41:30,289
എന്നെ നോക്കരുത്.
386
00:41:36,668 --> 00:41:39,296
ഇനി നിങ്ങളെ കുറിച്ച് കൂടുതൽ പറയൂ.
387
00:41:40,572 --> 00:41:43,564
എന്നെക്കുറിച്ച് എന്താ?
388
00:41:45,244 --> 00:41:47,235
നിങ്ങൾ എന്തിനാ ഡോക്ടർ ആയത്?
389
00:41:48,046 --> 00:41:49,343
എന്തിനെന്നോ?
390
00:41:50,282 --> 00:41:53,774
നിങ്ങൾ വെറുമൊരു സ്ത്രീയല്ലേ. പിന്നെന്തിന് ഒരു ഡോക്ടറായി?
391
00:41:54,887 --> 00:41:56,411
വെറുമൊരു സ്ത്രീയോ?
392
00:42:00,626 --> 00:42:05,120
അങ്ങനെയല്ലേ എല്ലാവരും നിങ്ങളോട് പറഞ്ഞത്?
393
00:42:07,533 --> 00:42:09,000
അങ്ങനെ വിളിച്ചില്ലേ നിങ്ങളെ?
394
00:42:10,769 --> 00:42:12,259
നിങ്ങൾക്ക് അപ്പോഴുണ്ടായ,
395
00:42:13,705 --> 00:42:16,868
വികാരങ്ങളെക്കുറിച്ചു ഒന്നോർത്തു നോക്കൂ
396
00:42:19,945 --> 00:42:21,572
വെറുമൊരു സ്ത്രീ..
397
00:42:25,617 --> 00:42:30,680
പുരുഷനേക്കാൾ താഴ്ന്നവളാണ് സ്ത്രീ. അല്ലേ?
398
00:42:36,962 --> 00:42:41,228
ഇപ്പോൾ ഓർമ്മ വന്നില്ലേ?
399
00:42:43,435 --> 00:42:45,562
നിങ്ങൾ മെഡിക്കൽ കോളേജിൽ വെച്ച്...
400
00:42:47,172 --> 00:42:51,074
ഒരു മൃതദേഹത്തെ കീറി പരിശോധിച്ചില്ലേ?
401
00:42:53,545 --> 00:42:55,410
നിങ്ങൾ ആദ്യമായി കണ്ട മൃതദേഹം..
402
00:42:56,415 --> 00:42:58,383
അത് ഒരു പുരുഷന്റേതായിരുന്നു, അല്ലേ?
403
00:43:00,552 --> 00:43:02,019
ഓർത്തു നോക്കൂ.
404
00:43:03,755 --> 00:43:06,087
നഗ്നമായ ഒരു പുരുഷ ശരീരം നിങ്ങൾ ആദ്യമായാണ് കണ്ടത്.
405
00:43:07,826 --> 00:43:11,660
നിങ്ങൾ കത്തിയെടുത്ത് ആ ശരീരം കീറിമുറിച്ചു.
406
00:43:13,699 --> 00:43:18,102
അത് നിങ്ങളിൽ ഒരു ആനന്ദമുളവാക്കി, ഇല്ലേ?
407
00:43:19,738 --> 00:43:21,205
ഒരു സുഖം തോന്നിയില്ലേ?
408
00:43:22,007 --> 00:43:23,304
ഓർത്തു നോക്കൂ.
409
00:43:24,843 --> 00:43:27,704
നിങ്ങൾക്ക് ഒരു സർജ്ജൻ ആകണമെന്നായിരുന്നു ആഗ്രഹം,പക്ഷേ..
410
00:43:28,347 --> 00:43:32,841
നിങ്ങൾക്ക് അതിനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. അവസാനം നിങ്ങളൊരു ഫിസിഷ്യൻ മാത്രമായി.
411
00:43:34,586 --> 00:43:35,746
അല്ല.
412
00:43:37,456 --> 00:43:42,359
നിങ്ങളുടെ യഥാർത്ഥ അഭിലാഷം ഒരു പുരുഷനെ കീറി മുറിക്കുക എന്നതാണ്.
413
00:44:46,858 --> 00:44:48,883
നിങ്ങൾ അയാളുടെ തലയ്ക്ക് നേരേ വെടി വെച്ചു.
414
00:44:49,728 --> 00:44:51,821
അതു പോരായിരുന്നോ?
415
00:44:54,700 --> 00:45:00,639
മരിച്ച ഒരാളെ വീണ്ടും കത്തി കൊണ്ട് മുറിവേൽപ്പിക്കേണ്ട കാര്യമുണ്ടായിരുന്നോ?
416
00:45:02,074 --> 00:45:03,371
ഉണ്ട്.
417
00:45:04,443 --> 00:45:07,708
എനിക്ക് അയാളെ ഇഷ്ടമല്ലായിരുന്നു.
418
00:45:07,813 --> 00:45:09,280
എന്തുകൊണ്ട്?
419
00:45:10,415 --> 00:45:11,882
പല കാരണങ്ങളുണ്ട്.
420
00:45:13,719 --> 00:45:18,452
അയാൾ ഞങ്ങളുടെ സ്റ്റേഷനിലേയ്ക്ക് ട്രാൻസ്ഫറായി വന്നിട്ട് മൂന്ന് വർഷമായി.
421
00:45:19,391 --> 00:45:21,518
ഇത്രയും കാലവും ഞാൻ അയാളെ സഹിച്ചു.
422
00:45:22,961 --> 00:45:27,295
ഒടുവിൽ എന്റെ ക്ഷമ നശിച്ചു.
423
00:45:27,399 --> 00:45:29,128
അങ്ങനെ അയാളെ കൊന്നോ?
424
00:45:29,968 --> 00:45:31,196
അതെ.
425
00:45:32,003 --> 00:45:36,531
ഡിറ്റക്ടീവ്, നിങ്ങൾ ആരെയും ഇതുവരെ കൊന്നിട്ടുണ്ടാവില്ല, അല്ലേ?
426
00:45:38,643 --> 00:45:43,137
ഒരാളെ മനസ്സുകൊണ്ട് അങ്ങേയറ്റം വെറുത്താൽ അങ്ങനൊക്കെ സംഭവിക്കും.
427
00:45:43,248 --> 00:45:46,274
അപ്പോൾ അത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണോ?
428
00:45:46,818 --> 00:45:50,185
അല്ല, ഞാൻ തികച്ചും ശാന്തനായിരുന്നു.
429
00:45:53,191 --> 00:45:56,456
അത് അല്പം വിചിത്രമല്ലേ?
430
00:45:58,130 --> 00:46:01,361
അതെ, വിചിത്രമാണ്.
431
00:46:02,167 --> 00:46:03,725
ഇനി ഞാനൊന്ന്?
432
00:46:06,304 --> 00:46:08,829
ഞാൻ സകുമാ,സൈക്യാട്രിസ്റ്റ് ആണ്.
433
00:46:09,341 --> 00:46:14,176
ഓഫീസർ ഓയിഡാ, നിങ്ങൾ തിളങ്ങുന്ന എന്തെങ്കിലും വസ്തു കണ്ടതായി ഓർക്കുന്നുണ്ടോ?
434
00:46:14,279 --> 00:46:15,746
ഉദാഹരണത്തിന്...
435
00:46:17,115 --> 00:46:18,980
ഇതുപോലെ എന്തെങ്കിലും?
436
00:46:21,086 --> 00:46:22,110
ഇല്ല.
437
00:46:23,388 --> 00:46:27,188
ആ കുറ്റകൃത്യത്തിനു മുൻപ് ആരോടെങ്കിലും സംസാരിച്ചിരുന്നോ?
438
00:46:28,026 --> 00:46:29,323
ഇല്ല.
439
00:46:31,396 --> 00:46:35,264
സത്യമാണോ? ഒന്നുകൂടി നന്നായി ആലോചിച്ചു നോക്കൂ.
440
00:46:35,634 --> 00:46:39,331
അങ്ങനെ ചെയ്യുന്നത് ദയവായി ഒന്നു നിർത്താമോ?
441
00:46:39,437 --> 00:46:40,927
അത് ഒന്നുകൂടി ചെയ്യൂ.
442
00:46:41,306 --> 00:46:43,001
നിർത്തരുതെന്ന്!
443
00:46:43,542 --> 00:46:47,273
നിങ്ങൾ ആരോടോ സംസാരിച്ചിരുന്നു,അല്ലേ?
444
00:46:47,379 --> 00:46:50,473
സംസാരിച്ചെന്ന് ഞങ്ങൾക്കറിയാം. ഈ വെളിച്ചത്തിലേയ്ക്ക് നോക്കൂ.
445
00:46:51,483 --> 00:46:52,950
ഇല്ല, ആരോടും സംസാരിച്ചില്ല.
446
00:46:53,051 --> 00:46:55,383
സംസാരിച്ചു. ആരായിരുന്നു അത്?
447
00:46:55,687 --> 00:46:57,382
എന്തായിരുന്നു അയാളുടെ പേര്?
448
00:46:57,489 --> 00:46:58,956
ഞാൻ സംസാരിച്ചില്ല!
449
00:47:00,759 --> 00:47:02,852
- മതി!
- മിസ്റ്റർ ഓയിഡാ..
450
00:47:04,863 --> 00:47:08,765
നിങ്ങൾ ഇതുപോലൊരു വെളിച്ചം കണ്ടിട്ടുണ്ടാവണം.
451
00:47:08,867 --> 00:47:10,596
അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ?
452
00:47:11,870 --> 00:47:15,169
ആരോ നിങ്ങളോട് അങ്ങനെ ചെയ്യാൻ പറഞ്ഞു, അല്ലേ?
453
00:47:16,508 --> 00:47:18,237
ആരായിരുന്നു അത്?
454
00:47:18,944 --> 00:47:24,746
അവിടെ ആരെങ്കിലും ഉണ്ടായിരുന്നിരിക്കാം..
455
00:47:24,850 --> 00:47:26,818
-ആണോ?
-എനിക്കറിയില്ല!
456
00:47:26,918 --> 00:47:30,513
നിങ്ങൾക്കറിയാം.
ആരായിരുന്നു അത്?
457
00:47:31,156 --> 00:47:33,283
ദയവായി അയാളുടെ പേര് പറഞ്ഞു തരൂ.
458
00:47:34,492 --> 00:47:39,293
- അയാളുടെ പേരോ?
- അതെ,പേര്.. എന്തായിരുന്നു?
459
00:47:41,099 --> 00:47:43,897
അയാൾക്ക്... പേരൊന്നും ഇല്ലായിരുന്നു.
460
00:47:44,169 --> 00:47:48,230
എന്നുവെച്ചാൽ?
മിസ്റ്റർ ഓയിഡാ, ഈ വെളിച്ചത്തിലേയ്ക്ക് നോക്കൂ!
461
00:47:48,340 --> 00:47:49,864
മതിയാക്കൂ!
462
00:48:05,891 --> 00:48:09,349
എക്സ്ക്യൂസ് മീ.
എനിക്ക് ദാഹിക്കുന്നു.
463
00:48:19,804 --> 00:48:21,635
അത് ഹിപ്പ്നോസിസ് ആയിരുന്നു!
464
00:48:21,740 --> 00:48:24,106
അങ്ങനെ ഉറപ്പിക്കാൻ പറ്റില്ല.
465
00:48:24,376 --> 00:48:26,435
പക്ഷേ അതൊട്ടും സ്വാഭാവികമായിരുന്നില്ലല്ലോ!
466
00:48:26,711 --> 00:48:28,975
അത് ഞാനാണ് തീരുമാനിക്കുന്നത്.
467
00:48:30,048 --> 00:48:31,913
ആളുകളെ ഉപദ്രവിക്കുന്നത് നിർത്തൂ.
468
00:48:32,017 --> 00:48:37,284
സകുമാ,നമ്മൾ ഇയാൾക്ക് കൗൺസിലിംഗ് കൊടുക്കുകയല്ല, ചോദ്യം ചെയ്യുകയാണ്!
469
00:48:53,138 --> 00:48:54,662
-അനങ്ങാതെ നിൽക്ക്!
-പക്ഷേ...
470
00:48:54,773 --> 00:48:56,604
അവിടെ തന്നെ നിൽക്ക്.
471
00:49:37,882 --> 00:49:40,214
മിസ്റ്റർ ഓയിഡാ? മിസ്റ്റർ ഓയിഡാ?
472
00:49:42,587 --> 00:49:45,055
നിങ്ങളിപ്പോൾ എന്താ ചെയ്തത്?
473
00:49:46,091 --> 00:49:48,491
ഇപ്പോഴോ? ഒന്നും ചെയ്തില്ല.
474
00:49:48,927 --> 00:49:51,020
നിങ്ങൾ കൈകൾ കൊണ്ട് എന്ത് ആംഗ്യമാണ് കാണിക്കുന്നത്?
475
00:49:53,765 --> 00:49:54,993
ഇതോ?
476
00:50:00,238 --> 00:50:01,762
എനിക്കറിയില്ല.
477
00:50:03,241 --> 00:50:05,402
പ്രത്യേകിച്ച് ഒന്നുമില്ല.
478
00:50:05,677 --> 00:50:08,510
നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്തതെന്ന് പറയൂ.
479
00:50:15,120 --> 00:50:18,214
ഞാൻ ഓഫീസർ തമുരായെ പറ്റി ആലോചിക്കുകയായിരുന്നു.
480
00:50:21,126 --> 00:50:22,593
അത്രയേ ഉള്ളൂ.
481
00:50:23,928 --> 00:50:27,591
അല്ലാതെ വേറൊന്നുമില്ല.
482
00:51:17,415 --> 00:51:19,940
ഇത് എത്രനാൾ ഇങ്ങനെ പോകും?
483
00:51:21,453 --> 00:51:22,920
ശരി.
484
00:51:29,861 --> 00:51:30,987
മിസ്റ്റർ തകാബെ.!
485
00:51:34,132 --> 00:51:35,793
നിങ്ങൾ എന്താണ് ചെയ്യുന്നത്?
486
00:51:35,900 --> 00:51:38,926
മറ്റൊരു കൊലപാതകം. ചുവോ പാർക്കിലെ റസ്റ്റ് റൂമിൽ. അവിടേയ്ക്ക് ചെല്ലൂ.
487
00:51:39,437 --> 00:51:45,034
ഷ്യോമിച്ചോ ഹോസ്പിറ്റലിൽ ഒരാളെ സംശയാസ്പദമായി കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്.
488
00:51:45,143 --> 00:51:47,737
ഓയിഡാ അയാളെ അവിടെ എത്തിച്ചതാണ്.
489
00:52:00,758 --> 00:52:02,623
- അമ്നീഷ്യ?
- ആണെന്ന് കരുതുന്നു.
490
00:52:02,727 --> 00:52:05,787
- അയാളെവിടെ?
- അയാൾ റൂമിലില്ല.
491
00:52:06,197 --> 00:52:08,825
- പിന്നെ എവിടെ പോയി?
- അയാൾ പോയിട്ടില്ലെന്നാ അവർ പറയുന്നത്.
492
00:52:38,849 --> 00:52:45,849
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
493
00:53:08,226 --> 00:53:10,194
എനിക്കറിയാം നീ ഇവിടെയുണ്ടെന്ന്.
494
00:53:20,438 --> 00:53:22,906
ദയവായി പുറത്തേയ്ക്ക് വരൂ.
495
00:53:24,175 --> 00:53:27,076
- എവിടേയ്ക്ക്?
- ഇവിടെ.
496
00:53:27,912 --> 00:53:31,211
ഈ 'ഇവിടെ' എവിടെയാണെന്ന് എനിക്കറിയില്ല.
497
00:53:31,316 --> 00:53:35,343
എന്നാൽ പിന്നെ ഞാൻ നിന്റെ അടുത്തേയ്ക്ക് വരാം.
498
00:53:48,166 --> 00:53:49,690
നീ എവിടെയാ?
499
00:53:51,536 --> 00:53:53,003
പുറത്തേയ്ക്ക് വാടാ.
500
00:53:54,472 --> 00:53:55,962
നിങ്ങൾ ആരാണ്?
501
00:54:00,178 --> 00:54:01,645
പോലീസ്.
502
00:54:02,180 --> 00:54:03,545
ആര്?
503
00:54:04,315 --> 00:54:06,044
ഒരു പോലീസ് ഓഫീസർ.
504
00:54:08,519 --> 00:54:10,885
എന്റെ ചോദ്യം മനസ്സിലായില്ലേ?
505
00:54:12,957 --> 00:54:16,120
എനിക്ക് കുറച്ചു കാര്യങ്ങൾ അങ്ങോട്ടു ചോദിക്കാനുണ്ട്.
506
00:54:20,365 --> 00:54:22,663
നിങ്ങളെ പറ്റി കൂടുതൽ പറയൂ.
507
00:54:22,767 --> 00:54:25,600
ചോദ്യം ഞാൻ ചോദിക്കും! നീ ഉത്തരം പറഞ്ഞാൽ മതി!
508
00:54:27,438 --> 00:54:29,167
നിങ്ങളാരാണ്?
509
00:54:30,041 --> 00:54:31,531
നീ എവിടെയാ?
510
00:54:32,577 --> 00:54:35,478
- നിങ്ങൾ ആരാണ്?
- ഞാനൊരു ഡിറ്റക്ടീവ് ആണ്!
511
00:54:37,315 --> 00:54:39,112
എന്നെയിട്ട് വട്ടം കറക്കിക്കുന്നത് നിർത്ത്!
512
00:54:50,061 --> 00:54:51,528
പേര്?
513
00:54:54,132 --> 00:54:55,599
ഞാൻ മറന്നുപോയി.
514
00:54:58,469 --> 00:55:01,199
അഡ്രസ്സ്? പ്രായം? ജോലി?
515
00:55:02,840 --> 00:55:04,535
അറിയില്ല.
516
00:55:08,012 --> 00:55:10,674
നീ എപ്പോഴാ പേര് ചേർത്തത്?
517
00:55:12,450 --> 00:55:13,917
എവിടെ?
518
00:55:14,018 --> 00:55:15,781
ഷ്യോമിച്ചോ ഹോസ്പിറ്റലിൽ.
519
00:55:16,788 --> 00:55:18,312
ഷ്യോമിച്ചോ ഹോസ്പിറ്റലിൽ.
520
00:55:18,990 --> 00:55:22,118
നീ ഡോ. മിയാജിമായെ കണ്ടു.
521
00:55:25,730 --> 00:55:27,197
എവിടെ?
522
00:55:30,034 --> 00:55:31,729
നമ്മൾ അവിടെത്തന്നെ കിടന്ന് കറങ്ങുവാ!
523
00:55:53,958 --> 00:55:56,927
ഇവരിൽ ആരെയെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
524
00:55:59,897 --> 00:56:01,524
എനിക്ക് ഓർമയില്ല.
525
00:56:07,772 --> 00:56:10,673
ഇയാളെയോ?
526
00:56:16,247 --> 00:56:17,942
എനിക്കറിയില്ല.
527
00:56:18,750 --> 00:56:20,945
ഇത് നീയാണ്.
528
00:56:38,970 --> 00:56:40,562
കാണാൻ എന്നെപ്പോലെയുണ്ട്..
529
00:56:40,671 --> 00:56:43,367
എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ.
530
00:56:43,775 --> 00:56:46,175
അതാണ് നീയെന്ന്. ശരിയല്ലേ?
531
00:56:47,445 --> 00:56:49,379
എനിക്ക് ഇയാളെ അറിയില്ല.
532
00:56:51,182 --> 00:56:53,116
ഇതാണോ ഞാൻ?
533
00:56:59,056 --> 00:57:00,648
നിങ്ങളാരാണ്?
534
00:57:02,460 --> 00:57:05,190
ഞാൻ ഡിറ്റക്ടീവ് ആണ്.
ഇതൊക്കെയോ?
535
00:57:11,335 --> 00:57:12,893
ശവങ്ങൾ.
536
00:57:14,972 --> 00:57:17,440
- നിങ്ങൾക്ക് ഇതൊക്കെ ഇഷ്ടപ്പെട്ടോ?
- ഇല്ല.
537
00:57:19,076 --> 00:57:22,910
ഇഷ്ടപ്പെടാത്തതിന്റെ ഒക്കെ ഫോട്ടോ വെച്ചിരിക്കുന്നത് എന്തിനാ?
538
00:57:23,281 --> 00:57:24,839
എന്റെ ജോലി അതാണ്.
539
00:57:26,117 --> 00:57:27,584
ജോലിയോ?
540
00:57:29,554 --> 00:57:31,078
എന്താണ് നിങ്ങളുടെ ജോലി?
541
00:57:32,790 --> 00:57:35,452
ഇപ്പോൾ, നിന്നോട് ചോദ്യങ്ങൾ ചോദിക്കുന്നത്.
542
00:57:37,361 --> 00:57:38,828
എന്തിന്?
543
00:57:39,263 --> 00:57:42,664
നിന്നിൽ നിന്ന് പ്രധാനപ്പെട്ട പല വിവരങ്ങളും കിട്ടാനുണ്ട്.
544
00:57:43,901 --> 00:57:46,802
എന്നിൽ നിന്നോ?
എന്തുകൊണ്ട്?
545
00:57:50,475 --> 00:57:54,343
ഹനവോകായുടെ വീട്ടിൽ നിന്ന് നിന്റെ വിരലടയാളങ്ങൾ കിട്ടി.
546
00:57:54,445 --> 00:58:00,008
നിനക്ക് ഓർമയുണ്ടെങ്കിലും ഇല്ലേലും നിനക്ക് അയാളെ അറിയാം.
547
00:58:03,020 --> 00:58:06,387
ഓ, അതാണോ ഉദ്ദേശിച്ചത്?
548
00:58:09,327 --> 00:58:11,795
നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അറിയാമല്ലോ, ഡിറ്റക്ടീവ്.
549
00:58:12,330 --> 00:58:15,026
പക്ഷേ നിന്റെ മനസ്സിൽ എന്താണെന്നുള്ളത് അറിയില്ല.
550
00:58:16,734 --> 00:58:18,201
എന്റെ മനസ്സിലോ?
551
00:58:25,209 --> 00:58:26,676
ഇവിടെയോ?
552
00:58:30,214 --> 00:58:34,150
നിന്റെ ഈ പെരുമാറ്റം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.
553
00:58:34,986 --> 00:58:36,453
എന്തുകൊണ്ട്?
554
00:58:38,089 --> 00:58:41,149
ശരി. ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും ഓർക്കാൻ ശ്രമിച്ചു നോക്ക്.
555
00:58:42,093 --> 00:58:47,429
നീ ഷ്യോമിച്ചോ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ?
556
00:58:47,999 --> 00:58:51,560
എന്താ പ്രശ്നം?
എന്തിനാണ് ശബ്ദം ഉയർത്തുന്നത്?
557
00:58:52,370 --> 00:58:53,962
നീ മറുപടി പറയാത്തതുകൊണ്ട്.
558
00:58:54,071 --> 00:58:57,040
- എന്തിന്?
- ചോദിക്കുന്നതിന് മറുപടി പറയെടാ!
559
00:58:57,141 --> 00:58:58,938
ഒരു സിഗററ്റ് വലിച്ചോട്ടെ?
560
00:59:02,013 --> 00:59:03,981
- പറ്റില്ല!
- തകാബെ.
561
00:59:09,854 --> 00:59:11,344
ഡിറ്റക്ടീവ്?
562
00:59:12,456 --> 00:59:13,946
എന്താ?
563
00:59:15,526 --> 00:59:19,155
നിങ്ങളെ പറ്റി കൂടുതൽ പറയൂ.
564
00:59:21,165 --> 00:59:22,792
ആദ്യം നീ എല്ലാം പറയ്.
565
00:59:23,301 --> 00:59:25,929
നിർത്തിക്കേ! അവൻ ഇവിടിരിക്കട്ടെ!
566
00:59:34,845 --> 00:59:37,575
അവനെ പരിശോധിച്ചാലേ കാര്യം അറിയാൻ പറ്റൂ...
567
00:59:37,682 --> 00:59:41,345
പക്ഷേ ബുദ്ധിഭ്രമത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
568
00:59:42,587 --> 00:59:44,714
നീ അവന്റെ കൂടെ ഇനി അങ്ങനെ ഇടപെടണ്ട.
569
00:59:46,157 --> 00:59:48,387
നിന്റെ ദേഷ്യം കൂടുകയേ ഉള്ളൂ.
570
00:59:57,835 --> 01:00:00,565
ഏയ്, എന്താ പറ്റിയത്?
571
01:00:01,105 --> 01:00:02,697
ഏയ്, ഒന്നുമില്ല.
572
01:01:21,218 --> 01:01:25,746
ഞാനൊന്ന് സൂപ്പർമാർക്കറ്റ് വരെ പോയതാ. വഴി മറന്നുപോയി
573
01:01:27,158 --> 01:01:28,648
ആണോ.
574
01:01:29,794 --> 01:01:31,989
നമുക്ക് ടൂത്ത്ബ്രഷ് വാങ്ങണം.
575
01:01:32,730 --> 01:01:34,925
വാങ്ങണ്ടേ?
576
01:01:36,367 --> 01:01:40,326
നമ്മൾ താമസിക്കാൻ പോകുന്ന ഹോട്ടലിൽ..
577
01:01:40,438 --> 01:01:43,930
അവർ അത് തന്നില്ലെങ്കിലോ!
578
01:01:50,915 --> 01:01:55,318
എല്ലാം ഞാൻ വാങ്ങിക്കോളാം, കേട്ടോ?
579
01:01:58,923 --> 01:02:02,154
നീ ഒരുപാട് ക്ഷീണിച്ചു.
580
01:02:03,527 --> 01:02:05,552
എനിക്ക് വേണ്ടി ഇങ്ങനെ എല്ലാം ചെയ്ത് തരേണ്ട കാര്യമില്ല.
581
01:02:09,366 --> 01:02:13,359
നമ്മൾ യാത്ര പോകേണ്ട ആവശ്യം പോലുമില്ല.
582
01:02:17,508 --> 01:02:21,376
നമ്മൾ യാത്ര പോകും, ഉറപ്പായും പോകും.
583
01:02:23,748 --> 01:02:25,579
എന്റെ അടുത്ത അവധിയ്ക്ക്.
584
01:02:32,356 --> 01:02:33,653
തീർച്ച.
585
01:02:35,459 --> 01:02:36,790
ഏയ്.
586
01:02:37,061 --> 01:02:39,256
അവന്റെ സാധനങ്ങളെല്ലാം വാങ്ങി വെയ്ക്ക്.
587
01:02:39,363 --> 01:02:43,322
അവൻ സാക്ഷിയല്ലേ, കുറ്റാരോപിതൻ അല്ലല്ലോ.
588
01:02:43,434 --> 01:02:45,334
എനിക്ക് അതൊന്നും അറിയണ്ട. ജോലി ചെയ്യ്.
589
01:03:00,885 --> 01:03:02,318
എന്താ അത്?
590
01:03:02,419 --> 01:03:06,150
പൊള്ളലേറ്റ പാടാണ്. അധികം പഴയതല്ല.
591
01:03:06,257 --> 01:03:09,249
നല്ല ചൂടുള്ള, ഉരുണ്ട എന്തോ ഒരു..
592
01:03:10,161 --> 01:03:12,186
ലോഹം കൊണ്ടാണ് ഉണ്ടായത്.
593
01:03:12,830 --> 01:03:14,263
ചൂടുള്ളതും ഉരുണ്ടതും.
594
01:03:46,831 --> 01:03:48,230
ഇതുവഴി.
595
01:04:04,381 --> 01:04:06,178
ഇവിടാരുമില്ല.
596
01:04:06,283 --> 01:04:08,308
- വേറേ താക്കോൽ ഉണ്ടോ?
- ഉണ്ട്.
597
01:04:11,889 --> 01:04:14,915
മിസ്റ്റർ മമിയാ എന്തെങ്കിലും കുഴപ്പത്തിലാണോ?
598
01:04:15,192 --> 01:04:16,989
അതു കണ്ടുപിടിക്കാനാണ് ഞാനിവിടെ വന്നത്.
599
01:04:17,094 --> 01:04:19,756
ശരി, താങ്കളുടെ ജോലി നടക്കട്ടെ.
600
01:04:21,999 --> 01:04:23,466
എക്സ്ക്യൂസ് മീ.
601
01:04:24,168 --> 01:04:26,762
നിങ്ങൾ മിസ്റ്റർ മമിയായെ അവസാനം കണ്ടത് എപ്പോഴാണ്?
602
01:04:27,371 --> 01:04:30,772
ഒരു ആറു മാസം ആയിട്ടുണ്ടാകും.
603
01:04:31,175 --> 01:04:33,609
ഞാൻ ഇവിടെ അങ്ങനെ വരാറില്ല.
604
01:04:33,878 --> 01:04:36,438
അയാൾ ഒരു വർഷത്തേയ്ക്കുള്ള വാടക ഒരുമിച്ച് അടച്ചു.
605
01:04:36,947 --> 01:04:39,211
ഞാൻ താഴെ ഉണ്ടാകും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി..
606
01:05:04,174 --> 01:05:07,871
// ഗുരുതരമായ വ്യക്തിത്വ വൈകല്യങ്ങൾ: മനശ്ശാസ്ത്രപരമായ പരിഹാരങ്ങൾ //
607
01:05:09,947 --> 01:05:13,212
// ബോർഡർലൈൻ രോഗികൾക്കുള്ള സൈക്കോഡൈനാമിക് തെറാപ്പി:- ഓട്ടോ കെൻബർഗ്ഗ് //
608
01:05:15,085 --> 01:05:17,713
// മനശ്ശാസ്ത്ര വിശകലന സിദ്ധാന്തം:- കാൾ ഗസ്തോവ് യുങ് //
609
01:05:27,031 --> 01:05:29,591
// വ്യക്തിത്വ വൈകല്യങ്ങൾ //
610
01:05:32,670 --> 01:05:35,639
// മെസ്മെറിസവും ജ്ഞാനോദയത്തിന്റെ അന്ത്യവും-ഫ്രാൻസിൽ //
611
01:05:36,573 --> 01:05:39,542
// മെസ്മെറിസം അഥവാ ജൈവ കാന്തികത //
612
01:05:55,459 --> 01:05:58,485
// ജൈവ കാന്തികതയും അതിന്റെ മനശ്ശാസ്ത്ര ഫലങ്ങളും //
613
01:06:02,132 --> 01:06:05,465
// കുൻഹികോ മമിയാ
മുസാഷിനോ മെഡിക്കൽ യൂണിവേഴ്സിറ്റി //
614
01:06:24,555 --> 01:06:27,080
// മെസ്മെറിസം //
615
01:07:15,839 --> 01:07:19,275
സകുമാ, അവനെപ്പറ്റിയുള്ള വിവരങ്ങൾ ഞാൻ കണ്ടുപിടിച്ചു.
616
01:07:20,477 --> 01:07:22,502
കുൻഹികോ മമിയാ.
617
01:07:22,613 --> 01:07:26,049
മൂന്നു വർഷം മുൻപുവരെ ഒരു സൈക്കോളജി വിദ്യാർത്ഥിയായിരുന്നു.
618
01:07:27,184 --> 01:07:31,484
അവന്റെ പ്രൊഫസർ പറഞ്ഞത് അവൻ ക്ലാസിലൊന്നും കയറാറില്ലായിരുന്നു എന്നാ.
619
01:07:32,289 --> 01:07:34,154
അതെ, നിന്നെപ്പോലെ തന്നെ.
620
01:07:34,792 --> 01:07:39,491
പിന്നെ അവൻ കവാസാക്കിയിലെ ഒരു ആക്രിക്കടയിൽ പാർട്ട് ടൈം ആയി താമസിച്ചു.
621
01:07:40,697 --> 01:07:43,427
അവിടെ വെച്ചാകണം അവന് പൊള്ളലേറ്റത്.
622
01:07:44,034 --> 01:07:45,899
ആറു മാസം മുൻപ് കാണാതായി..
623
01:07:47,171 --> 01:07:50,470
ഇല്ല, അവൻ എന്താ ചെയ്തിരുന്നതെന്ന് മനസ്സിലായിട്ടില്ല.
624
01:07:52,409 --> 01:07:56,175
നീ മെസ്മർ എന്നൊരാളെ പറ്റി കേട്ടിട്ടുണ്ടോ?
625
01:08:02,786 --> 01:08:05,550
ശരി, ഞാൻ അവിടെ എത്തിയിട്ട് സംസാരിക്കാം.
626
01:09:18,996 --> 01:09:22,830
എന്തു പറ്റി?
എന്താ സംഭവിച്ചത്?
627
01:09:27,771 --> 01:09:31,263
എന്നെ ഇങ്ങനൊന്നും പേടിപ്പിക്കല്ലേ!
അസുഖം വല്ലതുമുണ്ടോ?
628
01:09:32,843 --> 01:09:35,038
എന്താ ഈ സമയത്ത് വന്നത്?
629
01:09:36,847 --> 01:09:38,314
ഒന്നുമില്ല.
630
01:09:39,082 --> 01:09:42,074
അവന് സുഖമില്ല, ഞാൻ അവനെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
631
01:09:42,186 --> 01:09:44,882
- ആരുടെ അധികാരം വെച്ചിട്ട്?
- എന്റെ തന്നെ.
632
01:09:45,522 --> 01:09:48,286
- അവനെ എന്റെയടുത്ത് നിന്ന് മാറ്റാനാണോ ഉദ്ദേശ്യം?
- അങ്ങനെ തന്നെയാണ്.
633
01:09:48,392 --> 01:09:52,055
നിന്നെ അവനോട് എപ്പോഴും സംസാരിക്കാൻ അനുവദിക്കുന്നത് അപകടമാണ്.
634
01:09:53,197 --> 01:09:55,062
നായിന്റ മോനെ!
635
01:09:55,899 --> 01:09:59,699
- ഏയ്, മെസ്മറിന്റെ കാര്യം എന്താ?
- ഞാൻ അവനോട് ചോദിക്കാം.
636
01:10:09,146 --> 01:10:11,410
അവനെ കാണാൻ ആർക്കും അനുവാദമില്ല.
637
01:10:13,250 --> 01:10:14,774
തുറക്ക്.
638
01:10:25,562 --> 01:10:26,961
മാറി നിൽക്ക്.
639
01:10:46,083 --> 01:10:49,712
എന്തു പറ്റി?
നിങ്ങളുടെ കൈകൾ വിറയ്ക്കുന്നല്ലോ.
640
01:10:56,893 --> 01:10:58,485
ഞാൻ കണ്ടുപിടിച്ചു.
641
01:11:00,163 --> 01:11:04,657
നിന്റെ പേര് കുൻഹികോ മമിയാ എന്നാണ്.
642
01:11:06,536 --> 01:11:07,833
ശരിയല്ലേ?
643
01:11:07,938 --> 01:11:12,534
മമിയാ, ആരാണ് ഈ മെസ്മർ?
644
01:11:13,176 --> 01:11:14,643
ആര്?
645
01:11:14,978 --> 01:11:16,445
മെസ്മർ.
646
01:11:18,115 --> 01:11:21,744
യൂണിവേഴ്സിറ്റിയിൽ നീ മെസ്മറിനെ കുറിച്ചും ഹിപ്പ്നോട്ടിക് നിർദ്ദേശങ്ങളെ കുറിച്ചും...
647
01:11:22,152 --> 01:11:24,620
ആയിരുന്നല്ലോ പഠിച്ചത്.
648
01:11:25,422 --> 01:11:26,889
എന്ത്?
649
01:11:27,958 --> 01:11:30,222
നിനക്ക് എന്തെങ്കിലും ഓർമ്മയുണ്ടായാലും ഇല്ലെങ്കിലും...
650
01:11:30,927 --> 01:11:36,866
ഞാൻ നിന്റെ മേൽ കൊലപാതക പ്രേരണാ കുറ്റം ചുമത്തുകയാണ്.
651
01:11:38,602 --> 01:11:40,365
അതോടെ ഇതെല്ലാം കഴിയും.
652
01:11:46,443 --> 01:11:49,469
നിങ്ങളുടെ ഭാര്യ മരിച്ചതായി നിങ്ങൾ കണ്ടു, അല്ലേ?
653
01:11:56,987 --> 01:11:59,820
അവർക്ക് അസുഖമാണ്, അല്ലേ?
654
01:12:02,392 --> 01:12:04,986
വീട്ടിൽ ചെന്നാൽ അവരെ പരിചരിക്കുന്നത് വലിയ കഷ്ടപ്പാടാണല്ലേ?
655
01:12:07,664 --> 01:12:11,031
നീയെങ്ങനെയാ ഇതൊക്കെ അറിഞ്ഞത്?
656
01:12:12,102 --> 01:12:14,798
മറ്റേ ഡിറ്റക്ടീവ് പറഞ്ഞു.
657
01:12:18,608 --> 01:12:22,442
നിങ്ങളുടെ ഭാര്യയെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ?
658
01:12:29,686 --> 01:12:33,679
സമയം ഒരുപാടുണ്ട്.
659
01:12:35,359 --> 01:12:37,919
നീ ഇവിടെ നിന്ന് പുറത്തുകടക്കില്ല.
660
01:12:38,028 --> 01:12:39,859
നിങ്ങൾക്കാണ് പുറത്തുകടക്കേണ്ടത്.
661
01:12:39,963 --> 01:12:41,760
നീ എന്തൊക്കെയാ ചെയ്തതെന്ന് എനിക്കറിയാം.
662
01:12:41,865 --> 01:12:46,495
നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ പറഞ്ഞോളൂ. അതിനായിട്ടല്ലേ വന്നത്?
663
01:12:50,073 --> 01:12:55,409
നീ ആ ആൾക്കാരുടെയൊക്കെ മനസ്സിൽ ഹിപ്പ്നോട്ടിക് നിർദ്ദേശങ്ങൾ കടത്തി.
664
01:12:55,512 --> 01:12:58,845
ഭ്രാന്തുള്ള ഒരു ഭാര്യയുള്ളപ്പോൾ ഡിറ്റക്ടീവിന്റെ ജോലി ചെയ്യുക വളരെ പ്രയാസമാണ്.
665
01:12:58,949 --> 01:13:00,246
നിർത്തെടാ!
666
01:13:00,350 --> 01:13:04,980
ജോലിയും വീടും തീർത്തും വെവ്വേറെ നിർത്തിയാണ് നിങ്ങൾ അത് മുന്നോട്ടു കൊണ്ടുപോകുന്നത്.
667
01:13:05,088 --> 01:13:06,783
അതെങ്ങനെയാണ് സാധ്യമാകുന്നത്?
668
01:13:06,890 --> 01:13:10,223
ഒരു ഡിറ്റക്ടീവോ അതോ ഭർത്താവോ...
669
01:13:10,327 --> 01:13:11,817
ഏതാണ് യഥാർത്ഥ നിങ്ങൾ?
670
01:13:11,928 --> 01:13:14,055
നീ എങ്ങനെയാ അവരെയൊക്കെ ഹിപ്പ്നോട്ടൈസ് ചെയ്തത്?
671
01:13:14,164 --> 01:13:16,758
അത് രണ്ടുമല്ല യഥാർത്ഥ നിങ്ങൾ.
672
01:13:17,367 --> 01:13:19,892
യഥാർത്ഥ നിങ്ങൾ എന്നൊന്നില്ല.
673
01:13:20,937 --> 01:13:22,427
നിങ്ങളുടെ ഭാര്യയ്ക്കും അത് അറിയാം.
674
01:13:22,539 --> 01:13:24,439
നീയെങ്ങനെയാ അവരെ ഹിപ്പ്നോട്ടൈസ് ചെയ്തത്?
675
01:13:26,343 --> 01:13:27,640
നോക്ക്.
676
01:13:32,082 --> 01:13:33,549
നീ പറഞ്ഞത് ശരിയാ.
677
01:13:34,351 --> 01:13:38,845
എന്റെ ഭാര്യ എനിക്കൊരു ബുദ്ധിമുട്ടാണ്, എനിക്കറിയാം. അത് നീ പറഞ്ഞുതരേണ്ട കാര്യമില്ല.
678
01:13:41,191 --> 01:13:42,715
ഞാൻ ഒരു ഡിറ്റക്ടീവ് ആണ്.
679
01:13:43,360 --> 01:13:47,820
വികാരങ്ങളൊന്നും പുറത്തു കാട്ടരുതെന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്, സ്വന്തം കുടുംബത്തിനോട് പോലും.
680
01:13:47,931 --> 01:13:50,866
ഇതൊക്കെയാണ് അതിന്റെ ഫലം!
681
01:13:56,406 --> 01:13:58,931
എനിക്ക് അവളെ മനസ്സിലാകുന്നില്ല.
682
01:13:59,075 --> 01:14:02,203
ഞാൻ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവൾക്കും മനസ്സിലാകില്ല..
683
01:14:02,646 --> 01:14:06,377
എനിക്കറിയാം ഇതെല്ലാം എന്റെ തെറ്റാണെന്ന്, അതിനെന്താ?
684
01:14:06,483 --> 01:14:07,916
നിങ്ങൾക്ക് വേറെന്ത് ചെയ്യാൻ പറ്റും?
685
01:14:08,018 --> 01:14:11,044
ശരിയാണ്!
മറ്റെന്തു വഴിയാണുള്ളത്?
686
01:14:14,825 --> 01:14:16,383
നോക്ക്...
687
01:14:16,960 --> 01:14:21,329
ഇത് ഇങ്ങനെയൊന്നും അവസാനിക്കണമെന്നല്ല ഞാൻ ആഗ്രഹിച്ചത്?
688
01:14:21,832 --> 01:14:26,496
നമ്മൾ പിരിമുറുക്കമെല്ലാം മാറ്റി, സ്വയം ആസ്വദിച്ച് സമാധാനത്തോടെ ജീവിക്കേണ്ടതാണ്.
689
01:14:26,603 --> 01:14:28,867
പക്ഷേ ഈ സമൂഹം അത് അനുവദിക്കില്ല.
690
01:14:29,739 --> 01:14:33,675
ഓഹോ, അപ്പോൾ സമൂഹത്തിന്റെ കുറ്റമാണ്...
691
01:14:34,711 --> 01:14:36,838
അത് നിന്നെപ്പോലെയുള്ള ആളുകളാണ്.
692
01:14:37,747 --> 01:14:44,277
നിന്നെപ്പോലുള്ള ആളുകൾ കാരണമാണ് എന്റെ തലയ്ക്ക് പെരുപ്പ് വരുന്നത്.
693
01:14:46,623 --> 01:14:51,959
നിന്നെപ്പോലുള്ള കിറുക്കന്മാർക്ക് എല്ലാം എളുപ്പമാണ്. എന്നെപ്പോലുള്ളവരാണ് നരകിക്കുന്നത്.
694
01:14:53,063 --> 01:14:57,056
എന്റെ ആയുസ്സ് മുഴുവൻ ഭാര്യയെ പരിപാലിച്ച് കഴിച്ചുകൂട്ടണം.
695
01:15:13,950 --> 01:15:16,180
നീ കാരണമുണ്ടാക്കിയില്ലായിരുന്നെങ്കിൽ...
696
01:15:18,688 --> 01:15:21,623
എനിക്കും ഭാര്യയ്ക്കും ഇടയിൽ കുഴപ്പങ്ങളുണ്ടാകില്ലായിരുന്നു.
697
01:15:26,363 --> 01:15:28,331
അവളോട് ഞാൻ ക്ഷമിക്കും...
698
01:15:30,767 --> 01:15:33,258
പക്ഷേ നിന്നോട് പറ്റില്ല.
699
01:15:43,480 --> 01:15:45,175
നിങ്ങൾ ഒരു വിസ്മയമാണ്.
700
01:15:55,191 --> 01:15:57,659
ഞാൻ പറയുന്നത് കേട്ട് നിൽക്കാൻ നല്ല രസമുണ്ടല്ലേ?
701
01:15:58,295 --> 01:15:59,489
അതെ.
702
01:16:03,066 --> 01:16:04,431
നന്നായി.
703
01:16:05,769 --> 01:16:07,999
ഇനി നിന്റെ ഊഴമാണ്. എല്ലാം എനിക്ക് അറിയണം.
704
01:16:10,040 --> 01:16:11,837
മുഴുവനായും.
705
01:16:16,646 --> 01:16:18,045
എന്തുപറ്റി?
706
01:16:22,085 --> 01:16:24,451
ഈ ലൈറ്റർ ഇല്ലാതെ സംസാരിക്കാൻ പറ്റില്ലേ?
707
01:16:30,160 --> 01:16:31,855
ഇതാ.
708
01:16:40,437 --> 01:16:42,302
നിങ്ങൾ തീർച്ചയായും ഒരു വിസ്മയമാണ്.
709
01:17:37,027 --> 01:17:42,363
ഈ ജലം നിങ്ങളെ ശാന്തനാക്കും.
710
01:17:46,803 --> 01:17:51,035
അത് നിങ്ങളെ സന്തോഷവാനാക്കും, ശൂന്യനാക്കും.
711
01:17:53,943 --> 01:17:58,312
നിങ്ങൾ പുനർജനിക്കും, എന്നെപോലെ.
712
01:18:18,601 --> 01:18:20,535
താങ്കൾക്ക് എന്തെങ്കിലും പറ്റിയോ?
713
01:18:21,271 --> 01:18:22,795
അത് നീയാണോ?
714
01:18:24,074 --> 01:18:26,269
നീയാണോ എന്നെപ്പറ്റി അവനോട് പറഞ്ഞത്?
715
01:18:26,976 --> 01:18:31,436
അത്.. അവൻ എപ്പോഴും ഇങ്ങനെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുമ്പോ...
716
01:18:43,426 --> 01:18:47,522
മെസ്മർ 18ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഓസ്ട്രിയൻ ഡോക്ടർ ആയിരുന്നു....
717
01:18:48,498 --> 01:18:50,898
ഹിപ്പ്നോട്ടിസത്തെ പറ്റി ആദ്യമായി പഠനം നടത്തിയ ആൾ.
718
01:18:52,435 --> 01:18:55,871
അന്ന് അതിനെ ഒരു ചികിത്സാ രീതിയായി ആരും അംഗീകരിച്ചിരുന്നില്ല.
719
01:18:56,673 --> 01:19:01,007
എല്ലാവരും അതിനെ തട്ടിപ്പ്, മാജിക്, മന്ത്രവാദം...
720
01:19:01,478 --> 01:19:02,968
അങ്ങനെയൊക്കെയാ കണ്ടത്.
721
01:19:05,014 --> 01:19:06,140
പിന്നെ?
722
01:19:06,416 --> 01:19:09,510
മെസ്മറിനെ പറ്റി അധികമൊന്നും ആർക്കും അറിയില്ല.
723
01:19:10,420 --> 01:19:13,878
ചിലർ പറയുന്നത് അദ്ദേഹം ശരിക്കും മാജിക്കും ആൽക്കെമിയും പഠിച്ചിരുന്നു എന്നാണ്.
724
01:19:16,459 --> 01:19:18,791
അപ്പോൾ മമിയാ അങ്ങനെ ചെയ്യുന്നത്..
725
01:19:19,462 --> 01:19:21,020
അസംഭവ്യം.
726
01:19:21,698 --> 01:19:22,995
അങ്ങനെയാണെങ്കിൽ..
727
01:19:23,867 --> 01:19:26,859
രോഗനിർണ്ണയം എളുപ്പമാകുമല്ലോ.
728
01:19:27,370 --> 01:19:31,534
അവന് ഉന്മാദ രോഗമാണ്.
729
01:19:33,076 --> 01:19:34,373
പക്ഷേ അതിൽ തീരുന്നില്ല.
730
01:19:35,211 --> 01:19:39,773
അവന് ഓർമ്മ നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല.
731
01:19:40,750 --> 01:19:45,778
പക്ഷേ അവന് സങ്കീർണ്ണമായ ഒരു വ്യക്തിത്വമാണ്.
732
01:19:47,757 --> 01:19:50,692
ആണോ.. ശരി.
733
01:19:57,734 --> 01:19:59,167
തകാബെ...
734
01:20:00,870 --> 01:20:02,701
അവനോട് സംസാരിക്കണ്ട.
735
01:20:03,606 --> 01:20:05,801
എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല.
736
01:20:07,243 --> 01:20:08,972
ഒരുപാടങ്ങു മുഴുകി പോകണ്ട.
737
01:20:10,380 --> 01:20:11,870
അറിയാം.
738
01:20:46,716 --> 01:20:47,683
തകാബെ.
739
01:20:54,991 --> 01:21:00,952
മിസ്റ്റർ മമിയാ, നിങ്ങളുടെ പേരോ ജനനത്തീയതിയോ ഒന്നു പറഞ്ഞു തരാമോ?
740
01:21:01,798 --> 01:21:03,857
ഓർമ്മയുള്ള എന്തെങ്കിലും.
741
01:21:10,240 --> 01:21:11,639
ശരി.
742
01:21:11,808 --> 01:21:15,335
നിങ്ങളെപ്പറ്റിയുള്ള എന്തെങ്കിലും കാര്യം ഓർമ്മയുണ്ടോ?
743
01:21:19,349 --> 01:21:20,816
ഇല്ല!
744
01:21:21,217 --> 01:21:22,775
മിസ്റ്റർ മമിയാ...
745
01:21:23,486 --> 01:21:27,752
നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് അറിയാമോ?
746
01:21:29,893 --> 01:21:32,828
എന്നുവെച്ചാൽ, നിങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ..
747
01:21:34,797 --> 01:21:36,287
നിങ്ങൾ ആരാണ്?
748
01:21:37,133 --> 01:21:39,363
ഫുജിവാര,ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന്.
749
01:21:40,570 --> 01:21:42,299
മിസ്റ്റർ മമിയാ?
750
01:21:43,172 --> 01:21:47,438
നിങ്ങളെ ഇവിടെ കൊണ്ടുവന്നത് എന്തിനാണെന്ന് മനസിലായോ?
751
01:21:47,977 --> 01:21:49,376
എന്താ?
752
01:21:49,479 --> 01:21:52,107
ഇങ്ങോട്ട് ചോദ്യം ചോദിക്കാതെ മറുപടി പറയൂ..
753
01:21:52,215 --> 01:21:53,773
എന്ത് ചോദ്യം?
754
01:21:53,883 --> 01:21:55,544
മിസ്റ്റർ മമിയാ...
755
01:21:56,252 --> 01:22:00,086
കൊല ചെയ്യാൻ പ്രേരിപ്പിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
756
01:22:00,823 --> 01:22:03,314
അത് അറിയാമോ?
757
01:22:03,426 --> 01:22:05,394
ഇതാണോ നിങ്ങളുടെ ബോസ്സ്?
758
01:22:05,728 --> 01:22:07,093
അതെ.
759
01:22:09,265 --> 01:22:10,732
കഷ്ടം തന്നെ.
760
01:22:10,833 --> 01:22:14,064
മിസ്റ്റർ മമിയാ, മറുപടി പറയൂ.
761
01:22:14,871 --> 01:22:16,498
നിങ്ങളാരാണ്?
762
01:22:17,507 --> 01:22:19,099
ഫുജിവാര, ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന്.
763
01:22:19,208 --> 01:22:20,334
ആരാണ്?
764
01:22:20,443 --> 01:22:22,638
- നീ സാമർത്ഥ്യം കാട്ടുകയാണോ?
- നിങ്ങളാരാണ്?
765
01:22:26,049 --> 01:22:29,314
തകാബെ, ഇവന് എന്തിന്റെ സൂക്കേടാണ്?
766
01:22:29,585 --> 01:22:32,213
- നിങ്ങളാരാണ് എന്നാ ഞാൻ ചോദിച്ചത്.
- ഞാൻ ചോദിച്ചതിന് മറുപടി പറയെടാ!
767
01:22:33,189 --> 01:22:36,989
ശരി, ഞാൻ ഒരിക്കൽ കൂടി ചോദിക്കാം.
768
01:22:38,628 --> 01:22:41,252
ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് വന്ന ഫുജിവാര, നിങ്ങൾ യഥാർത്ഥത്തിൽ ആരാണ്?
769
01:22:42,165 --> 01:22:43,362
ആരാണ് നിങ്ങൾ?
770
01:22:46,069 --> 01:22:49,766
നീയെന്താ ഉദ്ദേശിക്കുന്നത്?
771
01:22:51,808 --> 01:22:54,072
നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.
772
01:23:00,216 --> 01:23:01,740
എന്നോട് ക്ഷമിക്കൂ!
773
01:23:02,418 --> 01:23:05,615
ഇയാൾക്ക് അമ്നീഷ്യയാണ്. നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
774
01:23:08,791 --> 01:23:10,554
എന്ത് ആൾക്കാരാണ് ഇവർ.
775
01:23:14,764 --> 01:23:17,255
അവർക്ക് കാര്യം മനസ്സിലാവില്ല, അല്ലേ?
776
01:23:19,135 --> 01:23:20,466
എന്നെപ്പറ്റിയോ...
777
01:23:21,504 --> 01:23:22,835
നിങ്ങളെപ്പറ്റിയോ ഒന്നും.
778
01:23:27,577 --> 01:23:32,378
ഡിറ്റക്ടീവ്, എന്റെ ശബ്ദം കേൾക്കാമോ?
779
01:23:35,218 --> 01:23:36,947
കേൾക്കാമല്ലോ,അല്ലേ?
780
01:23:39,322 --> 01:23:43,656
അത് നിങ്ങളൊരു വിശേഷപ്പെട്ട മനുഷ്യനായതു കൊണ്ടാണ്.
781
01:23:47,497 --> 01:23:49,522
അത് നിങ്ങൾക്ക് നേരത്തേ അറിയാം.
782
01:23:51,901 --> 01:23:53,528
എനിക്കും.
783
01:23:55,772 --> 01:23:58,036
നിങ്ങൾ അവരിൽ നിന്നും വ്യത്യസ്തനാണ്.
784
01:24:02,145 --> 01:24:03,772
ഞാൻ പറയുന്നത്...
785
01:24:04,747 --> 01:24:09,582
എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും.
786
01:24:16,192 --> 01:24:17,250
ഇവനെ കൊണ്ടുപോ..
787
01:26:34,564 --> 01:26:36,623
ഒക്കിനവയിൽ ചൂടായിരിക്കുമോ?
788
01:26:40,102 --> 01:26:42,366
നമുക്ക് കുറേ നല്ല ഭക്ഷണം കഴിക്കണം.
789
01:26:44,640 --> 01:26:47,165
നിനക്കെന്താ കഴിക്കാൻ വേണ്ടത്?
790
01:26:49,812 --> 01:26:53,578
ഫ്യൂമീ, നമ്മൾ ഒക്കിനവയിലേയ്ക്കല്ല പോകുന്നത്.
791
01:26:54,951 --> 01:26:56,248
അറിയാം.
792
01:27:05,194 --> 01:27:09,631
അവിടുത്തെ കടൽ വളരെ മനോഹരമായിരിക്കും.
793
01:27:15,671 --> 01:27:18,435
എന്റെ ജോലികൾ ഒന്ന് ഒതുങ്ങുന്നതു വരെ മാത്രം.
794
01:27:19,575 --> 01:27:21,133
എനിക്ക് മനസ്സിലാകും.
795
01:27:21,577 --> 01:27:23,135
ബാഗ് ഞാൻ പിടിച്ചോളാം.
796
01:27:23,946 --> 01:27:25,709
നമുക്ക് പോകാം?
797
01:27:30,720 --> 01:27:33,416
നന്ദി,ഡോക്ടർ.
798
01:27:36,092 --> 01:27:37,616
മിസ്റ്റർ തകാബെ.
799
01:27:39,528 --> 01:27:41,996
ഇത്രയും കഠിനമായി ജോലി ചെയ്യുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും.
800
01:27:44,533 --> 01:27:48,902
നിങ്ങളുടെ ഭാര്യയേക്കാൾ വയ്യായ്ക നിങ്ങൾക്കാണെന്നാ എനിക്ക് തോന്നുന്നത്.
801
01:27:55,511 --> 01:27:59,948
സോറി, എന്റെ കൈയിൽ ടാഗ് ഇല്ല. അത് എവിടെപ്പോയെന്ന് ഒരു പിടിയുമില്ല.
802
01:28:00,383 --> 01:28:02,442
ഒരാഴ്ച മുൻപ്. അല്ലേ?
803
01:28:02,551 --> 01:28:03,882
അതെ..
804
01:28:05,187 --> 01:28:06,711
മിസ്റ്റർ തകാബെ?
805
01:28:06,822 --> 01:28:09,086
ഒരു മിനിട്ട് നിൽക്കണേ.
806
01:28:26,976 --> 01:28:29,638
സോറി സർ, അത് ഇവിടെയില്ല.
807
01:28:30,713 --> 01:28:32,510
അങ്ങനെ വരാൻ വഴിയില്ലല്ലോ.
808
01:28:34,383 --> 01:28:36,977
അത് മറ്റെവിടെയെങ്കിലും കൊണ്ടുപോയിട്ടുണ്ടാകും?
809
01:28:37,086 --> 01:28:38,212
ഇല്ല.
810
01:28:38,321 --> 01:28:40,414
അല്ലെങ്കിൽ നിങ്ങളുടെ ഭാര്യയുടെ കൈയിൽ കൊടുത്തിട്ടുണ്ടാകും.
811
01:28:40,523 --> 01:28:41,717
ഇല്ല.
812
01:28:51,300 --> 01:28:53,461
പ്ലേറ്റ് എടുത്തോട്ടെ?
813
01:28:55,204 --> 01:28:56,535
എടുത്തോളൂ.
814
01:29:06,415 --> 01:29:07,780
പറയൂ.
815
01:29:08,918 --> 01:29:10,408
സകുമയോ?
816
01:29:11,821 --> 01:29:13,288
എന്താ?
817
01:29:14,890 --> 01:29:16,619
ഇല്ല, തിരക്കൊന്നുമില്ല.
818
01:29:18,461 --> 01:29:19,428
ഇപ്പോഴോ?
819
01:29:26,068 --> 01:29:28,366
ഒരു കാര്യം കാണിച്ചുതരാം.
820
01:29:28,771 --> 01:29:29,999
എന്താ?
821
01:29:30,106 --> 01:29:34,372
ഹിപ്പ്നോട്ടിസത്തെ പറ്റി ഒരു വീഡിയോ,
യൂണിവേഴ്സിറ്റിക്കാർ ഇട്ടതാണ്.
822
01:29:37,446 --> 01:29:43,009
ഹിപ്പ്നോട്ടിസത്തെ സംബന്ധിച്ച് ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ഒരെണ്ണം.
823
01:29:45,020 --> 01:29:49,389
19ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉള്ളതാണ്.
824
01:30:00,636 --> 01:30:02,900
അയാളുടെ കൈ നോക്കിക്കോ.
825
01:30:06,409 --> 01:30:10,368
സൂക്ഷിച്ച് നോക്കണം..
കണ്ടോ? അത്.
826
01:30:11,213 --> 01:30:13,977
ഒരു X പോലെ തോന്നുന്നില്ലേ?
827
01:30:28,297 --> 01:30:31,027
- ഇത്രയേ ഉള്ളോ?
- അതെ.
828
01:30:31,467 --> 01:30:33,059
എന്താ അതിന്റെ അർത്ഥം?
829
01:30:33,803 --> 01:30:38,604
ആ സ്ത്രീയുടെ പേര് സുസു മുറകാവാ. അപസ്മാരത്തിന് ചികിത്സയിലായിരുന്നു.
830
01:30:39,241 --> 01:30:41,334
അത്രയേ റെക്കോർഡുകളിൽ ഉള്ളൂ.
831
01:30:43,512 --> 01:30:45,844
പോലീസിന്റെ രേഖകളിൽ പറയുനത്...
832
01:30:48,017 --> 01:30:54,252
മകനെ കൊലപ്പെടുത്തിയതിന് 1898ൽ അവരെ അറസ്റ്റ് ചെയ്തെന്നാണ്.
833
01:30:57,159 --> 01:31:00,925
അവർ മകന്റെ കഴുത്തിൽ ഒരു ക്രോസിന്റെ...
834
01:31:02,498 --> 01:31:06,093
രൂപത്തിൽ മുറിവുണ്ടാക്കിയാണ് കൊലപ്പെടുത്തിയത്.
835
01:31:08,404 --> 01:31:10,395
അത്രയേ അറിയാൻ കഴിഞ്ഞുള്ളൂ.
836
01:31:11,941 --> 01:31:14,307
മമിയാ ഇത് കണ്ടിട്ടുണ്ടോ?
837
01:31:15,110 --> 01:31:16,737
അറിയില്ല.
838
01:31:17,179 --> 01:31:20,945
ഒരു മെഡിക്കൽ വിദ്യാർത്ഥി ഇത് കാണാൻ സാധ്യത കുറവാണ്.
839
01:31:22,284 --> 01:31:26,050
അവൻ ഇത് കണ്ടിട്ടുണ്ടെങ്കിൽ കൂടി...
840
01:31:27,423 --> 01:31:32,087
അവൻ ചെയ്തതിനൊന്നും ഇതിലൂടെ ഉത്തരം കിട്ടില്ല.
841
01:31:36,899 --> 01:31:39,527
ഇതിൽ കാണുന്ന ആൾ ആരാണ്?
842
01:31:40,736 --> 01:31:42,260
ആർക്കുമറിയില്ല.
843
01:31:42,938 --> 01:31:48,376
പക്ഷേ അയാൾ ക്യാമറയിൽ മുഖം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാം.
844
01:31:51,180 --> 01:31:56,208
ഹിപ്പ്നോട്ടിസത്തെ പണ്ട് ജപ്പാനിൽ എന്താ വിളിച്ചിരുന്നതെന്ന് അറിയോ?
845
01:31:59,221 --> 01:32:00,745
"ആത്മാവിനെ ആവാഹിക്കൽ."
846
01:32:01,624 --> 01:32:05,560
ഈ ആത്മാവിനെ വിളിച്ചു വരുത്തൽ, അതിനോട് സംസാരിക്കൽ.. അതുപോലുള്ള ഒന്ന്.
847
01:32:07,596 --> 01:32:13,296
എല്ലാ കാലത്തും ഭരണകൂടങ്ങൾ ഇങ്ങനെയുളള മന്ത്രവിദ്യകൾ അടിച്ചമർത്തും...
848
01:32:15,638 --> 01:32:20,473
അന്നത്തെ മെയ്ജി ഗവൺമെന്റും ഇതിനെ അടിച്ചമർത്തിയിട്ടുണ്ടാകും.
849
01:32:21,644 --> 01:32:27,446
അതീവ രഹസ്യമായ മത ചടങ്ങുകളിലേ ഇത് നടത്തിയിട്ടുണ്ടാകൂ.
850
01:33:13,996 --> 01:33:16,487
// വേദവ്യതിചലനം //
851
01:33:22,271 --> 01:33:24,831
// അധ്യായം 4... മെസ്മർ //
852
01:35:18,687 --> 01:35:20,011
സകുമാ..
853
01:35:21,450 --> 01:35:21,950
സകുമാ..
854
01:35:25,100 --> 01:35:25,950
സകുമാ..
855
01:35:28,100 --> 01:35:28,900
സകുമാ..
856
01:35:30,098 --> 01:35:30,865
എന്താ?
857
01:35:31,633 --> 01:35:35,330
അപ്പോൾ ഈ മമിയാ ആരാണ്?
858
01:35:37,072 --> 01:35:39,905
നിനക്കെന്താ തോന്നുന്നത്? പറയൂ.
859
01:35:41,977 --> 01:35:43,672
ഒരു മതപ്രചാരകൻ.
860
01:35:44,713 --> 01:35:46,271
മതപ്രചാരകനോ?
861
01:35:47,483 --> 01:35:50,850
ആ മത ചടങ്ങുകൾ പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട ആൾ.
862
01:35:56,158 --> 01:35:59,650
സോറി, ഞാൻ ഓരോന്ന് ആലോചിച്ച് കൂട്ടുവായിരുന്നു.
863
01:36:01,697 --> 01:36:03,892
ഞാനെന്താ പറഞ്ഞു വന്നത്?
864
01:36:04,566 --> 01:36:07,501
ഇപ്പോൾ പറഞ്ഞതൊന്നും കാര്യമാക്കണ്ട.
865
01:36:09,138 --> 01:36:11,072
എനിക്ക് നല്ല ക്ഷീണമുണ്ട്.
866
01:36:12,374 --> 01:36:14,399
ഇന്നത്തേയ്ക്ക് ഇത്ര മതി.
867
01:36:15,177 --> 01:36:18,203
ഞാൻ ഇതിലേയ്ക്ക് ഒരുപാട് മുഴുകിപ്പോയി.
868
01:36:28,023 --> 01:36:31,220
സകുമാ, എന്താ അത്?
869
01:36:39,802 --> 01:36:42,293
ഓ, അതോ?
870
01:36:43,205 --> 01:36:46,697
എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റുമെന്ന് കരുതി വരച്ചതാ.
871
01:36:47,142 --> 01:36:48,734
എന്ത് കണ്ടുപിടിക്കാൻ?
872
01:36:49,678 --> 01:36:52,306
അത്...
873
01:36:54,883 --> 01:36:56,350
എനിക്കറിയില്ല.
874
01:37:02,991 --> 01:37:05,016
നീ മമിയായെ കാണാൻ പോയി, അല്ലേ?
875
01:37:05,127 --> 01:37:06,594
ഇല്ല.
876
01:37:08,030 --> 01:37:09,292
നീ പോയി.
877
01:37:11,300 --> 01:37:12,790
ഇത് വിചിത്രമായിരിക്കുന്നു.
878
01:37:14,870 --> 01:37:16,531
എനിക്കൊന്നും ഓർമ്മയില്ല.
879
01:39:18,393 --> 01:39:21,385
കുൻഹികോ മമിയായുടെ വിവരങ്ങളൊന്നും ആർക്കും അറിയില്ല.
880
01:39:21,530 --> 01:39:27,901
അവൻ കവസാക്കി സ്റ്റേഷന് അടുത്തുണ്ടായിരുന്നതായുള്ള വിവരങ്ങളൊന്നും കൃത്യമല്ല..
881
01:39:28,437 --> 01:39:31,133
മറ്റു വിവരങ്ങളുടെ അഭാവത്തിൽ...
882
01:39:31,506 --> 01:39:35,738
അന്വേഷണം ടോക്കിയോയിലും സയിറ്റാമയിലും നിർത്താതെ ...
883
01:39:35,844 --> 01:39:38,904
കാന്റോ സമതലത്തിൽ മുഴുവനായി വ്യാപിപ്പിക്കുകയാണ്.
884
01:39:40,248 --> 01:39:41,545
ഹലോ?
885
01:39:42,351 --> 01:39:44,251
ഒരു സെക്കന്റേ.
886
01:39:45,153 --> 01:39:47,121
മിസ്റ്റർ തകാബെ, താങ്കൾക്കുള്ളതാണ്.
887
01:39:48,657 --> 01:39:49,885
ഹലോ?
888
01:39:51,827 --> 01:39:53,294
ആണോ.
889
01:39:54,997 --> 01:39:57,090
ഞങ്ങൾ അങ്ങോട്ടേയ്ക്ക് വരുകയാണ്..
890
01:40:23,191 --> 01:40:26,718
ഡോ. സകുമായുടെ ബോഡി ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.
891
01:40:27,896 --> 01:40:32,560
ആത്മഹത്യയാകാനാണ് വഴി.
ശ്വാസംമുട്ടിയാണ് മരിച്ചത്.
892
01:40:34,436 --> 01:40:36,563
അദ്ദേഹം ആ പൈപ്പിൽ ചേർത്ത് സ്വയം വിലങ്ങ് വെച്ചു..
893
01:40:37,539 --> 01:40:39,530
ഏറെ വിചിത്രമായിരിക്കുന്നു.
894
01:43:40,755 --> 01:43:43,155
അങ്ങനെ നിങ്ങൾ എത്തി, അല്ലേ ഡിറ്റക്ടീവ്.
895
01:43:56,004 --> 01:43:58,268
എന്തിനാണ് എന്നെ രക്ഷപ്പെടാൻ അനുവദിച്ചത്?
896
01:44:03,044 --> 01:44:04,568
എന്തിനാണെന്നറിയാമോ?
897
01:44:06,181 --> 01:44:12,051
കാരണം അങ്ങനെ ചെയ്ത് എന്റെ രഹസ്യം കണ്ടുപിടിക്കാം..
898
01:44:13,455 --> 01:44:15,082
നിങ്ങൾക്ക് തന്നെ.
899
01:44:19,894 --> 01:44:22,419
നിങ്ങൾക്ക് അതിന്റെ ആവശ്യമില്ല, എന്നാലും...
900
01:44:24,566 --> 01:44:30,869
സ്വന്തം അന്തരാത്മാവ് കണ്ടെത്താൻ ശ്രമിക്കുന്ന ഏതൊരാളും ഇവിടെ വന്നേ മതിയാകൂ.
901
01:44:31,539 --> 01:44:33,439
അതാണ് വിധി.
902
01:44:53,762 --> 01:44:55,354
ഇപ്പോൾ ഓർമ്മ വരുന്നുണ്ടോ?
903
01:44:56,998 --> 01:44:59,865
എല്ലാം ഓർമ്മ വന്നോ?
904
01:45:07,976 --> 01:45:09,443
ഉണ്ട്, അല്ലേ?
905
01:45:11,546 --> 01:45:15,243
ഇത് നിന്റെ അവസാനം കൂടിയാണ്.
906
01:46:27,689 --> 01:46:30,385
ഭീകരമായ.. ഹൃദയത്തിൽ...
907
01:46:31,092 --> 01:46:32,992
അവന്റെ... സുഖപ്പെടുത്തുന്ന കൈകൾ...
908
01:46:33,261 --> 01:46:36,458
ശമനത്തിന്റെ പാത..
ദീർഘമല്ലാത്ത...
909
01:46:36,564 --> 01:46:39,192
വാൾ എടുക്കൂ..
910
01:46:39,634 --> 01:46:43,035
ഒരു മനുഷ്യൻ.. പക്ഷേ മഞ്ഞുതുള്ളി..
911
01:46:43,138 --> 01:46:48,201
സുഖപ്പെടുത്തൂ, ഓ... ജല തൃണം
...ഓ ശിശിരമേ..
912
01:46:48,510 --> 01:46:50,000
...പൊഴിയുന്നൂ.. തുഷാരം..
913
01:46:50,111 --> 01:46:51,578
അത്... ശമനം... തുഷാരം
914
01:46:51,679 --> 01:46:54,045
സ്വീകരിക്കൂ.. കൈകളിൽ... ശമനം..
915
01:47:26,448 --> 01:47:28,382
കോഫി കൊണ്ടുവരട്ടെ?
916
01:47:33,688 --> 01:47:34,985
പറയൂ.
917
01:47:37,625 --> 01:47:41,254
ശരി.
കാർ അയക്ക്.
918
01:48:01,182 --> 01:48:02,740
ഇതാ.
919
01:48:03,251 --> 01:48:05,219
- താങ്ക്സ്.
- വെൽകം.
920
01:49:10,000 --> 01:49:15,000
പരിഭാഷ:- സൂരജ് എസ് ചിറക്കര
921
01:49:15,024 --> 01:49:24,024
മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
922
01:49:24,048 --> 01:49:30,048
Torrent info: 15E30E2C4EE2A312BBDA8361BFAEF6B8438DA35B